Sunday, October 1, 2023

നബിദിനാഘോഷം : വഹാബി വൈരുദ്ധ്യങ്ങൾ (11)ഇസ്‌ലാമിൽ രണ്ട്**ആഘോഷങ്ങൾ മാത്രമോ?*

 https://m.facebook.com/story.php?story_fbid=pfbid0T5Ew6R4LfEWkviCqMyBVN9cupHmiVSbCGMqBX6ta7pTpqMfvhwTpLyk1joYNKm7Tl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  26/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

വഹാബി വൈരുദ്ധ്യങ്ങൾ (11)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇസ്‌ലാമിൽ രണ്ട്*

*ആഘോഷങ്ങൾ മാത്രമോ?*


നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളെ ഉള്ളൂ എന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.


മുജാഹിദ് പ്രസിദ്ധീകരണമായ അൽമനാർ മാസിക എഴുതുന്നു :


" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "

(അൽമനാർ 2006 ഏപ്രിൽ പേജ്: 14)


എന്നാൽ ഇസ്‌ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളതെന്ന് 

മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്.


റമളാൻ മാസം ആഘോഷ മാസമാണെന്നും അത് പോലെ എല്ലാ നന്മകൾക്കും കാരണക്കാരായ നബി(സ) തങ്ങൾ ജനിച്ച മാസവും മുസ്ലിംകൾക്ക് വലിയ ആഘോഷമാസമാണെന്നും മൗലവിമാർ തന്നെ പഠിപ്പിക്കുന്നത് കാണുക.


 

*1. റമദാൻ മാസം*

"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."

(അൽമനാർ മാസിക

2012 ജൂലൈ പേജ് :5

കെ.എൻ എം മുഖപത്രം)


*2 റബീഉൽ അവ്വൽ മാസം*


മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :

".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."

(അൽ മുർശിദ് മാസിക

1939 ഏപ്രിൽ)


അപ്പോൾ രണ്ടു ആഘോഷങ്ങൾ മാത്രമേ ഇസ്ലാമിൽ ഉള്ളൂ എന്ന ന്യായം പറഞ്ഞ് നബിദിനാഘോഷത്തെ എതിർക്കാനും വകുപ്പില്ല.

നബിദിനംമുജാഹിദ് വൈരുദ്ധ്യങ്ങൾ (പത്ത്)ഖുറാഫികളുടെ ആഘോഷമാസമാണെന്ന് !*

 https://www.facebook.com/100024345712315/posts/pfbid02iZbqhsL4KFMo1AE4ZtuYPhvhs4XPjCyLmpPXgfp4UE22cFs2Q3eAf5GuF4MgCvuzl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 25/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം:

മുജാഹിദ് വൈരുദ്ധ്യങ്ങൾ (പത്ത്)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനം ഖുറാഫികളുടെ ആഘോഷമാസമാണെന്ന് !*


സുന്നികളെ പരിഹസിച്ചുകൊണ്ട് വഹാബികൾ വിളിക്കുന്ന പേരാണ് കുറാഫികൾ. 


നബിദിനാഘോഷം കേരളത്തിലെ സുന്നികളുടേത് മാത്രമാണ് എന്നു പറഞ്ഞു ചെറുതാക്കാനാണ് മൗലവിമാരുടെ ശ്രമം. 


"റബീഉൽ അവ്വൽ കുറാഫികളുടെ ആഘോഷമാസമാണല്ലോ"

(അൽ മനാർ 2015 

ജനുവരി പേ: 4 )


സത്യത്തിൽ സുന്നികളും അല്ലാത്തവരും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്ത ഒന്നാണ് നബിദിനാഘോഷം. 

മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവായി അവർ പരിചയപ്പെടുത്താറുള്ള വക്കം മൗലവി എഴുതിയത് കാണുക:


"റബീഉൽ അവ്വൽ മാസത്തിൽ ഇസ്ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്ലീങ്ങളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.  ലോകത്തിൽ ദൈവത്തിൻെറ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്ലിംകൾ) അദ്ദേഹത്തിൻെറ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്. " (മുസ്‌ലിം മാസിക (1914) 1089 മകരം വാല്യം 6) 


വക്കം മൗലവിയുടെ ഈ ഉദ്ദരണി മുന്നിൽ വെച്ച് കൊണ്ട് ഡോ: ടി കെ ജാബിർ എന്ന വഹാബി എഴുത്തുകാരന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം :


"നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

(വക്കം മൗലവി :

ചിന്തകൾ രചനകൾ പേ: 147- യുവത )


വക്കം മൗലവിയുടെ മുസ്ലിം മാസിക പുന:പ്രസിദ്ധീകരണം നടന്ന് റബീഉൽ അവ്വൽ ആഘോഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ശുഭ സൂചകമായി വക്കം മൗലവി കണ്ടത്രെ.


ഡോ: ടി കെ ജാബിർ എഴുതുന്നു:


"മുസ്ലിം  മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചു പോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു. ആറുമാസം കഴിയുന്ന സന്ദർഭത്തിൽ മുസ്ലിമിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന: പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട്. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേജ് 147 )


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിദ്ധീകരണമായ അൽമുർഷിദിന്റെ വരികൾ കൂടി വായിക്കുക:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ് അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തു വരുമ്പോൾ മുസ്ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്.   നബിയ്യുനാ മുഹമ്മദ്(സ) എന്നെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് "

(അൽ മുർശിദ് 1935

ജൂൺ പേ: 1)


നബിദിനാഘോഷം നാല് ഖുറാഫികൾ മാത്രം നടത്തുന്ന ആചാരമാണെന്ന ആധുനിക മൗലവിമാരുടെ കണ്ടെത്തൽ മുജാഹിദ് സ്ഥാപക നേതാവ് വക്കം മൗലവിയടക്കമുള്ളവരുടെയും അവരുടെ പണ്ഡിത സഭയുടെയും നിലപാടിനു കടകവിരുദ്ധമാണ്.

നബിദിനാഘോഷം ശിർക്ക്...!?24 ഉമർ മൗ. ലവി

 https://m.facebook.com/story.php?story_fbid=pfbid02WBYYL6JnSzWLq1vaoYm26VkL72G3AVnadbASxZxHr98sAjTqQAtLz5onDxd6GsGul&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 24/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം : മുജാഹിദ് വൈരുദ്ധ്യങ്ങൾ (ഒമ്പത്)

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*നബിദിനാഘോഷം ശിർക്ക്...!?*


നബി (സല്ലല്ലാഹു അലൈഹിവസല്ലമ) യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാണ്. അതിനാൽ അവിടുത്തെ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ള നബിദിനാഘോഷം ശിർക്കാകുന്നു. ഇതാണ് മൗലവിമാരുടെ പുതിയ ഗവേഷണം. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്.


മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:


" തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്."

(ശബാബ് 2019 

നവംബർ 15 പേജ് 31)


അല്ലാഹുവല്ലാത്തവരുടെ പൊരുത്തം അത് നബി (സ)യുടേത് ആണെങ്കിൽ പോലും ആഗ്രഹിക്കാൻ പാടില്ല, അത് ശിർക്കാണെന്ന  മൗലവിമാരുടെ പുതിയ കണ്ടെത്തലിന്  മതപരമായി യാതൊരു അടിസ്ഥാനവും ഉദ്ദരിക്കാനില്ല. മാത്രമല്ല, ഈ ചിന്താഗതി ഖുർആൻ വിരുദ്ധമാണ്.


വിശുദ്ധ ഖുർആൻ പറയുന്നു:

"അല്ലാഹുവും അവൻെറ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ."

 (തൗബ: 62 )

സ്വഹാബികൾ നബി(സ) യുടെ പൊരുത്തം കാംക്ഷിച്ചിരുന്നുവെന്ന്

മൗലവിമാരുടെ വരികളിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും.


" ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്. "

(ശബാബ് വാരിക

 2019 നവംബർ പേ: 14)


" റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ്. (തുർമുദി) "


(അൽമനാർ മാസിക 

2008 ഡിസംബർ പേജ് 50

കെ എൻ എം മുഖപത്രം)


അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കണമെന്നും സ്വഹാബികൾ നബിയുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നു. 


ഇതോടെ നബിദിനാഘോഷം ശിർക്കാണെന്ന വാദവും  നിർവീര്യമായി.

നബിദിനാഘോഷം : 23 മുജാഹിദ് വൈരുദ്ധ്യങ്ങൾ(എട്ട് അൽമുർഷിദ് )

 https://m.facebook.com/story.php?story_fbid=pfbid0TxMD565MwWBXE5UJfbQxNC4ehVubQJTgdwfXWKSqZbUhwdmhasdY2FtZ1muvQ3n3l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 23/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ് വൈരുദ്ധ്യങ്ങൾ(എട്ട്)

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലത്രെ.* 


നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ല

എന്നാണ് മൗലവിമാരുടെ മറ്റൊരു പ്രചരണം.


" ജന്മദിനാഘോഷം ഇസ്ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിൻെറ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല "

(അൽമനാർ 2015

 ഡിസംബർ പേജ് : 5 )


മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് ധാരണ.

ഓരോ റബീഉൽ അവ്വൽ കഴിയും തോറും നബി(സ)യുടെ മഹത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്ലാമിക പ്രചരണം തന്നെ വ്യാപകമാക്കാനും സാധിക്കുന്നു എന്നത് നബിദിനാഘോഷം കൊണ്ടുള്ള ഏറ്റവും വലിയ ഫലം തന്നെയാണ്.


നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ  എണ്ണിപ്പറഞ്ഞത് ആധുനിക മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവുന്നു. അൽമുർശിദിലെ വരികൾ നേക്കൂ.


"പ്രജാവത്സകനായ ഭരണാധികാരി,ദീന ദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു , അദ്ദേഹത്തിൻെറ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു , അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 22 )


നബിദിനാഘോഷം കൊണ്ട് കൂടുതൽ ഫലം സിദ്ധിക്കാൻ ആവശ്യമായ കാര്യങ്ങൾ അൽ മുർശിദ് മാസികയിലൂടെ മൗലവിമാർ ഉണർത്തിയത് കൂടി കാണുക.


" ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചുകാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനം എന്ന പേരിൽ ഈ ശ്രമം ചെയ്തു വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കി തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങളെ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്ലാം മത സിദ്ധാന്തങ്ങളും വിവരിച്ചു കൊണ്ടുള്ള ലഘുലേഖകളും ചെറുപ്പ പുസ്തകങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബി(സ)യോടുള്ള നമ്മുടെ ബഹുമാനത്തെ പ്രദർശിപ്പിക്കുന്നതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതുകൊണ്ട് വലിയ ഫലം ലഭിക്കുന്നതാണ്."

(അൽ മുർശിദ് മാസിക 1936 ജൂൺ പേജ് : 8 )


നബിദിനാഘോഷം പ്രവാചകരോടുള്ള സ്നേഹം വർധിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിക്കാനും കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുകയും അതു കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് ആദ്യകാല മൗലവിമാർ ചെയ്തതെങ്കിൽ ഇന്ന് ഇതെല്ലാം അനിസ്‌ലാമികമാണെന്ന് പറഞ്ഞ് ഇത്തരം നന്മയിൽ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനുളള വിഫല ശ്രമമാണ് മൗലവിമാർ നടത്തികൊണ്ടിരിക്കുന്നത്.

നബി(സ)കൽപ്പിക്കാത്തതെല്ലാം* *ബിദ്അതാണെന്നോ... ഖുതുബയിൽ സ്വലാത്ത് ബിദ് | 22

 https://www.facebook.com/100024345712315/posts/pfbid033HNDorLzopaRq6c8QkehnErbpwsGuUzfP3zbfZ3mvn7kdc6Rz9tN39Gd87iVvLPbl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 22/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


നബിദിനാഘോഷം:

മുജാഹിദ് വൈരുദ്യങ്ങൾ (ഏഴ് )

➖➖➖➖➖➖➖➖➖➖➖


*നബി(സ)കൽപ്പിക്കാത്തതെല്ലാം*

*ബിദ്അതാണെന്നോ...?!*


നന്മകൾ മുടക്കുക ബിദ്അത്ത്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽപെട്ട ഒന്നാണല്ലോ. അതിന് വിശ്വസനീയമായി തോന്നാവുന്ന ചില ഉസൂലുകൾ അവർ മെനഞ്ഞുണ്ടാക്കും. അത് സത്യമാണെന്ന് ധരിച്ച് ചിലരെങ്കിലും അതിൽ പെട്ടുപോകും. 


അല്ലാഹുവും റസൂലും കൽപ്പിക്കാത്തതെല്ലാം ബിദ്അത്താകുന്നു എന്നതാണ്  നബിദിനാഘോഷത്തിനെതിരെ മൗലവിമാർ കൊണ്ടുവരുന്ന പുതിയ ഉസൂല്.


"അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിനു ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം. 

(അൽ മനാർ 2018 

നവംബർ പേജ് 20)


നബിദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞതിനെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതിയത് നോക്കൂ :

"ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്ലാമിൽ പ്രമാണങ്ങളല്ല. മുസ്ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.

ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം. "

(അൽ മനാർ 2015 

ഡിസംബർ പേജ് 5)


ഇജ്മാഇനെയും ഖിയാസിനെയും വെട്ടി മാറ്റുന്ന ഇത്തരം കൈക്രിയകൾ  നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ പുറത്തെടുക്കാറുള്ളത്. 


എന്നാൽ, ഇവരുടെ പ്രവർത്തനത്തിൽ അല്ലാഹുവോ, റസൂലോ കൽപ്പിക്കാത്തത് ധാരാളം നമുക്ക് കാണാൻ കഴിയും.

ഒരു ഉദാഹരണം പറയാം.


എല്ലാ വെള്ളിയാഴ്ചയിലും ഖുതുബയിൽ സ്വലാത്ത് ചൊല്ലൽ നിർബന്ധഘടകമായി മൗലവിമാർ പഠിപ്പിക്കുന്നു.


"അല്ലാഹുവിനെ സ്തുതിക്കലും , പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅമിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്നുകൾ  ആകുന്നു "

(അൽമനാർ 2022

ജൂൺ പേജ് 39 )


"ഹംദ് ,സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ "

(ശബാബ് 2019 

ഏപ്രിൽ 2 പേജ് 26 )


എന്നാൽ നബി (സല്ലല്ലാഹു അലൈഹിവസല്ലം) ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുത്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ ?  കൽപ്പിച്ചിട്ടുണ്ടോ? ഖുതുബയിൽ സ്വലാത്ത് ചെല്ലാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ ?

ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. 


ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച 

" ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം " എന്ന പുസ്തകത്തിൽ എഴുതുന്നു:


"ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിൻെറ ഇടയിൽ ഇരിക്കണമെന്നും ഖുതുബയിൽ ഹംദും, തദ്കീറും, ഉപദേശവും , ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി "

(പേജ്: 12. 1945 ൽ 

പ്രസിദ്ധീകരിച്ചത്.)


അപ്പോൾ ഹദീസിൽ ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും തെളിവില്ല.

ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് :


"ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. 

(ശബാബ് 2009 

ജൂലൈ 10 പേജ് 21)


നോക്കൂ..., 

ഖുതുബയിലെ സ്വലാത്ത് ഖുർആനോ, ഹദീസോ കൽപ്പിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. 

എന്നാൽ ഇപ്പോഴും മൗലവിമാർ ഖുതുബയിൽ സ്വലാത്ത് നിർബന്ധപൂർവ്വം ചൊല്ലുന്നു, സമയം നിശ്ചയിക്കുന്നു, ദിവസം നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുതുബയിലെ സ്വലാത്തിന് നാം കാണുന്നു. 


ഖുതുബയിലെ സ്വലാത്ത് ഫർളും നബിദിനാഘോഷം സുന്നത്തും.


വഹാബികൾ നബി(സ) ചെയ്യാത്തത് കൊണ്ടാണത്രെ നബിദിനാഘോഷമെന്ന സുന്നത്ത് ഒഴിവാക്കുന്നതും ബിദ്അതായി പ്രഖ്യാപിച്ചതും. 

എന്നാൽ മൗലവിമാരുടെ വിശ്വാസപ്രകാരം തെളിവില്ലാത്ത (നബി(സ)ചെയ്യാത്ത) ഖുതുബയിലെ സ്വലാത്ത് നിർബന്ധപൂർവ്വം ചെയ്യുന്നു. 

ചെയ്യാൻ കൽപിക്കുന്നു.


ഹാ ... എന്തൊരു കഷ്ടം.

വൈരുദ്ധ്യമേ... നിന്റെ പേരോ വഹാബിസം.

ബിദ്അത്ത്ഇബാദതുകൾക്ക്* *പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?* 21

 https://m.facebook.com/story.php?story_fbid=pfbid03vcGrAsNQcToGdn3R3EQEWC8jH4HTatWLBj3vbUtoFU1dfjVFu1vUUn3wTbVwPbcl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 21/313

➖➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം:

മുജാഹിദ് വൈരുദ്ധ്യങ്ങൾ (ആറ്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇബാദതുകൾക്ക്*

*പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?*


പ്രത്യേക സമയവും രൂപവും ശൈലിയും നിർദ്ദേശിക്കപ്പെടാത്ത ഇബാദത്തുകൾക്ക് പുതിയ രീതിയും ശൈലിയും സ്വീകരിക്കൽ ബിദ്അത്താണത്രെ.


അൽമനാർ എഴുതുന്നു:

" ഇബാദത്തുകൾക്ക് മതം നിശ്ചയിച്ചിട്ടില്ലാത്ത രീതിയും ശൈലിയും സ്വീകരിക്കുന്നതാണ് (ബിദ്അത്തിന്റെ) നാലാമത്തെ രൂപം. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ്, ദിക്റ് ചൊല്ലാനും പ്രാർത്ഥിക്കാനുമുള്ള കൽപ്പനയെ ദിക്റ് ഹൽഖകളും സ്വലാത്ത് നഗറുകളും പ്രാർത്ഥനാ സമ്മേളനവും ആക്കി മാറ്റുന്നത്. ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം രൂപവും രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ. "

(അൽ മനാർ 2018

നവംബർ പേജ് 20)


നിരുപാധികം ചെയ്യാവുന്ന ഇബാദത്തുകൾക്ക് സമയവും രൂപവും നിശ്ചയിക്കുന്നത് എല്ലാവരാലും സ്വീകാര്യമായ കാര്യമാണ്. 

പക്ഷേ ദിക്ർ ഹൽഖ, നബിദിനാഘോഷം പോലുള്ള നന്മകളെ മുടക്കാൻ മൗലവിമാർ കണ്ടെത്തുന്ന ഒരു പുത്തൻവാദം മാത്രമാണ് നിരുപാധിക ഇബാദത്തുകൾക്ക് സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ലായെന്നത്.


മൗലവിമാർ തന്നെ  ഇബാദത്തുകൾക്ക് പുതിയ രൂപവും ശൈലിയും സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 

ചിലത് താഴെ ചേർക്കാം.


വിചിന്തനം വരികയിൽ എഴുതുന്നു:


"സുന്നത്തായി സ്ഥിരപ്പെട്ട ചില കാര്യങ്ങളിൽ ചിലതിന് നമുക്ക് പുതിയ രീതികൾ സ്വീകരിക്കാം. യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ) വളരെയധികം താല്പര്യമെടുത്തിട്ടുണ്ട്. പക്ഷേ അത് ഇന്നത്തെ രീതിയിൽ യത്തീംഖാനകൾ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല. ഇത് പുതിയ രീതിയാണെങ്കിലും ഒരു പുതിയ മത കർമ്മമല്ല. അത് സുന്നത്തിന്റെ പരിധിയിലാണ് വരിക."

(വിചിന്തനം വാരിക 2010 

ഫെബ്രുവരി 12 പേജ്:12)


സൽസബീലിൽ എഴുതുന്നു:

"രണ്ടു കൂട്ടരും വാദപ്രതിവാദത്തിന് സമ്മതിച്ചാൽ വ്യവസ്ഥയെഴുതുന്നു.  മധ്യസ്ഥന്മാരെയും രണ്ടു കക്ഷികളിൽ നിന്നും പങ്കെടുക്കുന്ന പണ്ഡിതന്മാരെയും നിർണയിക്കുന്നു. സ്ഥലവും, സമയവും തീരുമാനിക്കുന്നു. ഒരു സ്റ്റേജിൽ രണ്ടു കക്ഷികളും അണിനിരക്കുന്നു. എന്നിട്ട് മേൽപ്പറഞ്ഞ വിധം ചർച്ച നടക്കുന്നു. ഓരോ കക്ഷിയും വിഷയം അവതരിപ്പിച്ചു ദീർഘമായി സംസാരിക്കുകയും മറുകക്ഷി ദീർഘമായി മറുപ്രസംഗം നടത്തുകയും ചെയ്യുന്ന മറ്റൊരു രൂപമുണ്ട്. ഈ രൂപം നബി(സ)യുടെ കാലത്തില്ലല്ലോ എന്ന് ചോദിക്കാം. നബി(സ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെ യാവാമെങ്കിൽ വാദപ്രതിവാദത്തിന് മാത്രം നബിയുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ് ?. നബി(സ)യുടെ കാലത്തെ പള്ളിയല്ലിന്ന്. അന്നത്തെ സ്റ്റേജ് അല്ല ഇന്ന്. മാത്രമല്ല ഒരു സാധാരണ പ്രസംഗത്തിനില്ലാത്ത ഗുണം സംവാദത്തിന് ഉണ്ട്.

(സൽസബീൽ 1986 

മാർച്ച്, പേജ്: 24)


നോക്കൂ, നബി(സ)യുടെ കാലത്തില്ലാത്ത രൂപത്തിലും ശൈലിയിലും ദഅവത്തിനെയും യതീം സംരക്ഷണത്തെയും മൗലവിമാർ തന്നെ മാറ്റിയിരിക്കുന്നു. നിരുപാധിക ഇബാദത്തുകൾക്ക് സമയമോ എണ്ണമോ രൂപമോ നിശ്ചയിക്കാൻ പാടില്ലെന്ന അവരുടെ വിശ്വാസ പ്രകാരം അവർ തന്നെ ബിദ്അത്തിൽ അകപ്പെട്ടിരിക്കുന്നു.


അല്ലെങ്കിൽ പിന്നെ, സുന്നികൾ ചെയ്യുന്ന നബിദിനാഘോഷത്തിന് മാത്രം ബാധകമാകുന്ന ഒരു നിയമമാണോ ഇതെന്ന് വ്യക്തമാക്കേണ്ടത് മൗലവിമാരാണ്.

വഹാബീ ലക്ഷ്യം സാമ്പത്തികവും* *ഭക്ഷണവുമെന്ന് !!* ചൂഷണം അബദുല്ല ഹാജി കൂട്ടായി സി എച്ച് പ്രസ് മൗലിദ്

 https://www.facebook.com/100024345712315/posts/pfbid02sDJwhWk6CzfqegGqzSxXShoSu9zfXxHzUmuMai14cpmwizKRBREQbuNMwzo4osnQl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  20/313

➖➖➖➖➖➖➖➖➖➖

നബിദിനാഘോഷം :

മുജാഹിദ്‌ വൈരുദ്ധ്യങ്ങൾ (അഞ്ച്)

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :* 

*ലക്ഷ്യം സാമ്പത്തികവും* 

*ഭക്ഷണവുമെന്ന് !!*


മൗലിദ് ആഘോഷം പോലുള്ള ആത്മീയ പരിപാടികളെല്ലാം സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സുന്നികൾ നടത്തുന്നതെന്നാണ് മറ്റൊരാരോപണം. 


ഒരു മൗലവി എഴുതുന്നു :

"മൗലിദ് കഴിക്കുക, റാത്തീബ് കഴിക്കുക, ഖുത്ബിയ്യത് കഴിക്കുക, അടിയന്തിരം കഴിക്കുക തുടങ്ങിയ കഴിക്കലുകൾ കീശക്കും ആമാശയത്തിനും വല്ലതും കിട്ടുന്ന പരിപാടികളാണ്.  തെളിവുകളില്ലാത്ത ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കുന്നത് സാമ്പത്തിക നേട്ടമുള്ളത് കൊണ്ട് തന്നെയാണ്, അനുബന്ധമായി ഭക്ഷണവും. അതു രണ്ടും നൽകാൻ ആരും ഒരുക്കമില്ലെങ്കിൽ ഇത്തരം ആചാരങ്ങൾ എന്നോ മൺമറയുമായിരുന്നു."

(മൗലിദ് വിമർശനവും 

വിശകലനവും പേജ് : 53)


സത്യത്തിൽ, ഇതു കൊണ്ടെല്ലാമുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്നത് മുജാഹിദും ആത്മീയ നേട്ടം കൈവരിച്ചത് സുന്നികളുമാണ് എന്ന് പറയുന്നതാണ് ശരി. 

കാരണം, ആദ്യകാലം മുതലേ എല്ലാവിധ മൗലിദുകളും റാത്തീബുകളും അച്ചടിച്ച് വിറ്റ് കാശാക്കിയത് മുജാഹിദ് കാരന്റെ സി.എച്ച് പ്രസ്സാണ്. കെഎം മൗലവിയുടെ പൂർണ്ണ പിന്തുണയും ഇതിനുണ്ടായിരുന്നു. മാത്രമല്ല, തെറ്റുകളും പിഴവുകളും മൗലിദിൽ വരുത്തുകയും ഇല്ലാത്തത് കൂട്ടിച്ചേർക്കുകയും ചെയ്തു സുന്നികളെ ആക്ഷേപിക്കാനും എളുപ്പം കിട്ടും. 


എന്നാൽ ചില ഒറ്റപ്പെട്ട കക്ഷികൾ ഈ സാമ്പത്തിക കൊയ്ത്തിനെ ആക്ഷേപിച്ച് എഴുതിയിട്ടുണ്ട്.


കെ ടി അഹമ്മദ് അലി എന്ന് പേരുള്ള ഒരു വഹാബി "ഉലമാക്കളോട് " എന്ന തലക്കെട്ടിൽ അൽമനാറിൽ എഴുതുന്നു:


" മാലയും മൗലിദും ചൊല്ലിക്കൊടുത്ത് ഒരു നേരത്തെ ശാപ്പാടോ നാലണയോ വസൂലാക്കി ജീവിച്ചു പോരുന്ന പാവപ്പെട്ട മൊല്ലാക്കമാരെ പറ്റി നിങ്ങൾക്ക് വലിയ ആക്ഷേപമുണ്ട്. വയറിന്നു വേണ്ടി മതത്തെ വിൽക്കുന്നവരാണ് ; ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നവരാണ് എന്നൊക്കെ. അതെല്ലാം നടത്തുന്ന വീട്ടുകാരെ സംബന്ധിച്ചുമുണ്ട് ആക്ഷേപം " കടുത്ത കുറാഫികൾ " എന്ന്. അവർ അത്തരക്കാരാണെന്നത് വാസ്തവം തന്നെ എന്ന് സമ്മതിക്കാം. അത്തരങ്ങളൊക്കെ അച്ചടിച്ചു വിറ്റ് പണം സമ്പാദിക്കുന്നവരോ, നിങ്ങളുടെ ജമാഅത്തിലെ ഒന്നാം തരക്കാരായ മുജാഹിദുകൾ ! അവർ കുറാഫികളും അല്ല, മതം വിറ്റ് വയർ നിറക്കുന്നവരുമല്ല !!ലജ്ജാവഹം ഉലമാക്കളെ ലജ്ജാവഹം !!!

(അൽമനാർ 1955

ഏപ്രിൽ പേ: 29 )


കെ എം മൗലവി ഇക്കാര്യം അറിഞ്ഞിട്ടും തടയാതിരുന്നതിന്റെ കഥ കെ. ഉമർ മൗലവി പറയുന്നുണ്ട്.


"ഖുതുബയിൽ ഞാൻ മുഹിയുദ്ദീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ച് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ചു വില്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എൻ്റെ ഗുരു ഭൂതനായ കെഎം മൗലവിയോട് ചോദിച്ചു." ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ. നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ." മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. അപ്പോൾ എനിക്ക് രോഷമുണ്ടായി. സമയമാകും വരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ ? എന്നു ഞാൻ തിരിച്ചു ചോദിച്ചു. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാൻ ഖുതുബയിൽ ഈ വിഷയത്തെ പരാമർശിച്ച് ഒരു ഉദ്ബോധനം നടത്തി. ഇതോടെ സി എച്ച് മുഹമ്മദ് സാഹിബിന് എന്നോട് ഭയങ്കര ദേഷ്യം ഉണ്ടായി. "

(ഓർമ്മകളുടെ തീരത്ത് പേജ് 114)


ഇനി തീറ്റിയുടെ കാര്യം. അക്കാര്യത്തിലും ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നവരാണ് മൗലവിമാർ. മറ്റൊരാളെ ചീത്ത പറയാതിരിക്കാൻ ശാപ്പാട് വേണമെന്ന് നിബന്ധന വെച്ച മൗലവിമാരുടെ കഥ അവര് തന്നെ രേഖപ്പെടുത്തിയത് കാണുക.


"വെട്ടം അബ്ദുള്ള ഹാജി (മുജാഹിദ് തൗഹീദ് പ്രഭാഷകൻ) പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പരുഷമായി സംസാരിക്കാറുണ്ടായിരുന്നു. മരമണ്ടത്തലയാ എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പരുഷമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നുവെങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ഹാജി അതുകേട്ട് പറഞ്ഞു: ശരി. ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും. ഉമർകുട്ടി ഹാജിക്ക് എന്താണ് വേണ്ടത് ? പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല "

(വെട്ടം അബ്ദുള്ള ഹാജി 

പേജ് 76 കെ എൻ എം )


സ്വന്തം വിശ്വാസപ്രകാരം ബിദ്അത്തായ കാര്യം അച്ചടിച്ചു വിറ്റ് കാശാക്കുകയും ഇപ്പോഴും അത് തുടർന്നു വരികയും ചെയ്യുന്നവരും ഒരു ദിവസത്തെ തെറി നിർത്തി വെക്കാൻ ശാപ്പാട് ആവശ്യപ്പെട്ടവരുമാണ്  നബിദിനാഘോഷത്തെ എതിർക്കാൻ " ശാപ്പാടും, സാമ്പത്തികവും " കാരണം പറയുന്നത് !!

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...