Sunday, October 1, 2023

മുജാഹിദ് പ്രസ്ഥാനം11സ്വഹാബികളെ അവഗണിച്ചവർ

 https://www.facebook.com/100024345712315/posts/pfbid0iEbJjGXru3jigUjwWFizaYxp7jY1G5W2fomXQMEGeMwTb6LRX9M5S4aM7mii8Mo4l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 11 / 313

➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


സ്വഹാബികളെ 

അവഗണിച്ചവർ


ഈജിപ്തിലെ മത യുക്തിവാദികളിൽ നിന്നും വക്കം മൗലവിയെ ആകർഷിച്ചത് പ്രധാനമായും  മൂന്ന് കാര്യങ്ങളായിരുന്നല്ലോ.

അതിൽ ഹദീസ് നിഷേധത്തെ കുറിച്ചാണ് നമ്മൾ വിശാലമായി ചർച്ചചെയ്തത്. 


രണ്ടാമത്തെ കാര്യം സ്വഹാബികളെ അവഗണിക്കുക എന്നതാണ്. അതായത് സ്വഹാബികൾ ചെയ്ത കാര്യങ്ങൾ അത് നബി (സ) ചെയ്തിട്ടില്ല, അവിടുന്ന് പഠിപ്പിച്ചിട്ടില്ല, അതിനാൽ നമ്മൾ അത് ചെയ്യേണ്ടതില്ല. അത്തരം കാര്യങ്ങൾ അനാചാരങ്ങളാകുന്നു,  നമ്മൾ നബി(സ)തങ്ങളെയാണ് പിന്തുടരേണ്ടത്. ഇങ്ങനെ കേട്ടാൽ നല്ല ആശയമാണെന്ന് തോന്നുന്ന കാര്യങ്ങൾ പറഞ്ഞു  വിശ്വാസികളെ സ്വഹാബികളിൽ നിന്നും അകറ്റി നിർത്തുക.  

ഇതുകൊണ്ടാണ് ഒരുപാട് സുന്നത്തായ കാര്യങ്ങൾ ബിദ്അത്തായി മൗലവിമാർക്ക് പ്രഖ്യാപിക്കേണ്ടി വന്നത്.

മുജാഹിദ് പണ്ഡിതനും എഴുത്തുകാരനുമായ എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:


"ഖുർആനിലും നബിചര്യയിലും സ്ഥിരപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ അംഗീകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഈജിപ്തിലെ നവോത്ഥാന നായകർ സ്വീകരിച്ചിരുന്നത്.മുജാഹിദ് പ്രസ്ഥാനം ഇതുവരെയും അംഗീകരിച്ചു വരുന്നതും ഈ വീക്ഷണമാണ്. അതിനാലാണ് വെള്ളിയാഴ്ചയിലെ രണ്ടാം വാങ്ക് ബിദ്അത്താണെന്ന് നാം അഭിപ്രായപ്പെടുന്നത്. പക്ഷേ ഈ നിലപാടിനോട് ഗൾഫിലെ സലഫികൾ മൗലികമായി തന്നെ വിയോജിക്കുന്നു. ഖുർആനിലും നബി ചര്യയിലും രേഖയില്ലെങ്കിലും ഖുലഫാഉ റാശിദയിൽ (അബൂബക്കർ,ഉമർ,ഉസ്മാൻ,അലി എന്നിവരിൽ നിന്ന്) ആരെങ്കിലും അംഗീകരിച്ചവയാണെന്ന് ബോധ്യമായാൽ അവ സുന്നത്തിൽ പെട്ടവ തന്നെയാണെന്നാണ് അവർ പറയുന്നത്. മസ്ജിദുൽ ഹറാമിലും മസ്ജിദ് നബവിയിലും സൗദി അറേബ്യയിലെ ഇതര പള്ളികളിലും വെള്ളിയാഴ്ച രണ്ട് വാങ്കുകൾ വിളിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല."


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 27 )


എം. ഐ സുല്ലമി തുടരുന്നു :

"സ്വഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതുമൂലമാണ് വെള്ളിയാഴ്ചയിലെ രണ്ടു വാങ്ക്, മുത്വലാഖ് , തറാവീഹിന്റെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്."


(ഗൾഫ് സലഫിസവും

മുജാഹിദ് പ്രസ്ഥാനവും

പേജ് 143)


ഇമാം ബുഖാരി 916 നമ്പറായി തൻ്റെ സ്വഹീഹുൽ ബുഖാരിയിൽ ഉദ്ധരിച്ച ഹദീസാണ് ഉസ്മാൻ (റ) ജുമുഅക്ക് രണ്ട് വാങ്ക് നടപ്പിലാക്കിയെന്നത്. സ്വഹീഹായ ഹദീസായി സ്ഥിരപ്പെട്ടിട്ട് പോലും അത്  നബി ചെയ്തിട്ടില്ല, അതിനാൽ ജുമുഅക്ക് രണ്ട് വാങ്ക് ബിദ്അത്താകുന്നു എന്ന് മൗലവിമാർ പ്രഖ്യാപിച്ചതിലൂടെ സ്വഹാബത്തിനോടുള്ള വിരോധത്തിന്റെ ആഴം നമുക്ക് അളന്നെടുക്കാൻ പറ്റും. മാത്രമല്ല ഉസ്മാൻ (റ) ഇസ്‌ലാമിൽ ഒരു ബിദ്അത്ത് (അനാചാരം) കടത്തിക്കൂട്ടി എന്നും അതിന് അക്കാലത്തുള്ള എല്ലാ സ്വഹാബികളും ആ അനാചാരത്തിന് അംഗീകാരം കൊടുത്തു എന്നുമാണല്ലോ ഇതുവഴി മൗലവിമാർ സമുദായത്തിന് നൽകുന്ന സന്ദേശം. മആദല്ലാഹ് ....


              (തുടരും)

മുജാഹിദ് പ്രസ്ഥാനം10മൗലവിമാർ* *ഹദീസ് നിഷേധികൾ* ഇമാം മഹ്ദിയുടെ ആഗമനത്തെ

 https://www.facebook.com/100024345712315/posts/pfbid027Qe632mzfNajymEQ3eskJQKxAahJxeEC6W49vF6oTmXL1cUuRHwUYcLdCmuk51nNl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 10/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മൗലവിമാർ*

*ഹദീസ് നിഷേധികൾ*


ഇമാം മഹ്ദിയുടെ ആഗമനത്തെ കുറിച്ചു പരാമർശിക്കുന്ന ഹദീസ് നിഷേധിക്കാൻ മൗലവിമാരെ പ്രേരിപ്പിച്ചത് ഈജിപ്തിലെ ഹദീസ് നിഷേധികളായ മുഹമ്മദ് അബ്ദുവും റഷീദ് രിളയുമാണെന്ന യാഥാർത്ഥ്യം എം. ഐ സുല്ലമി വിശദീകരിക്കുന്നു :


"സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും അതിന്റെ വിവിധ ചേരികളും മഹ്ദി ഇമാമിന്റെ വരവിനെ കുറിച്ച് സുവിശേഷ മറിയിക്കുന്നവരും അത് പ്രതീക്ഷിക്കുന്നവരുമാണ്. എന്നാൽ മുജാഹിദുകൾ, ജമാഅത്തുകാർ മുതലായവർ മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്നില്ല. മുജാഹിദ് പ്രസ്ഥാനം പ്രസിദ്ധീകരിച്ച കൃതികളിലോ പാഠ പുസ്തകങ്ങളിലോ മഹ്ദിയുടെ ആഗമനത്തിനുള്ള വിശ്വാസം പഠിപ്പിക്കുന്നില്ല.

മഹ്ദി വിശ്വാസത്തെ പലപ്പോഴും മുജാഹിദ് പണ്ഡിതർ വിമർശിക്കാറുണ്ട്. 

സയ്യിദ് റശീദ് രിള, ശൈഖ് മുഹമ്മദ് അബ്ദു തുടങ്ങിയവരുടെ പന്ഥാവിലാണ് മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിലും ചുവടുറപ്പിച്ചിട്ടുള്ളത്. സയ്യിദ് റശീദ് രിളയുടെ വിഖ്യാതമായ ഖുർആൻ വിശദീകരണമാണല്ലോ തഫ്സീറുൽ മനാർ. അതിൻെറ ഒമ്പതാം വാല്യം 499 മുതൽ 504 വരെയുള്ള പേജുകളിൽ മഹ്ദിയെ കുറിച്ച് ഉദ്ധരിക്കപ്പെട്ട എല്ലാ നിവേദനങ്ങളും ദുർബലങ്ങളും പരസ്പര വിരുദ്ധങ്ങളുമാണെന്ന് സയ്യിദ് റശീദ് രിള പറയുന്നു. അബ്ബാസികളും ശിയാക്കളും സൂഫികളും എല്ലാം തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി മിനഞ്ഞെടുത്തതാണ് മഹ്ദി വാദം എന്നാണ് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളത്. ആ ചർച്ചയുടെ വിരാമം ഇപ്രകാരമാണ്: മഹ്ദിയെ സംബന്ധിച്ചുള്ള നിവേദനങ്ങളെല്ലാം വ്യാജവും പരസ്പര വിരുദ്ധങ്ങളുമാണെന്നതിന്റെ ഉദാഹരണങ്ങളാണിതെല്ലാം. സൂഫി - ശിആ ഗ്രന്ഥങ്ങളിലുള്ളത് കൂടി വിലയിരുത്തിയാൽ അതൊരു മഹാത്ഭുതമായിത്തീരും.  പക്ഷേ അതിനൊരു സ്വതന്ത്ര കൃതി തന്നെ വേണ്ടിവരും. (തഫ്സീറുൽ മനാർ 9- 499 ) "


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ്: 32)


ഹദീസിൽ സ്ഥിരപ്പെട്ട മഹ്ദി ഇമാമിന്റെ ആഗമനം ശിയാക്കൾ മെനഞ്ഞുണ്ടാക്കിയതാണെന്നും അത് സൂഫികൾ ഏറ്റുപിടിച്ചെന്നും സൂഫികൾ ശിയാക്കളെ ഫോളോ ചെയ്യുന്നവരാണെന്നും പ്രചരിപ്പിച്ച് വിശ്വാസികളെ വിഢികളാക്കാനാണ് റശീദ് രിള ശ്രമിക്കുന്നത്. 


നബിദിനാഘോഷം, മഖ്ബറ, ഖബർ സിയാറത്ത് തുടങ്ങി ഒട്ടേറെ വിഷയങ്ങളെ ശിയാക്കളിലേക്ക് ചേർത്തി സുന്നി - ശിആ ബന്ധം സ്ഥാപിച്ചെടുക്കുന്ന മൗലവിമാരുടെ പാരമ്പര്യം ആരുടേതാണെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്.


സി എന്നിന്റെ ഹദീസ് നിഷേധത്തിന് തെളിവായി പറഞ്ഞ മറ്റൊന്ന് ഹജറുൽ അസ്‌വദിന്റെ ഹദീസ് തള്ളിയതായിരുന്നല്ലൊ. 

എന്നാൽ ആ വാദവും കേരളത്തിൽ മുജാഹിദ് വ്യാപകമായി പഠിപ്പിച്ചിട്ടുണ്ട്.

കെ എൻ എം പിളർപ്പിനു മുമ്പേ പ്രസിദ്ധീകരിച്ച  മുസ്‌ലിംകളിലെ അനാചാരങ്ങൾ ഒരു  സമഗ്ര വിശകലനം എന്ന പുസ്തകത്തിൽ 106 മത്തെ അനാചാരമായി എഴുതുന്നു : 


"ഹജറുൽ അസ്‌വദ് ഒരു സാധാരണ കല്ലാണ്.... ഹജറുൽ അസ് വദിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ഒരു ഹദീസ് പോലും ശരിയായിട്ടില്ല സർവ്വ ഹദീസുകൾക്കും ന്യൂനതകൾ ഉണ്ട്. "

(പേജ് : 297)


ചുരുക്കത്തിൽ സി. എൻ മൗലവി ഉൾപ്പെട്ട ഹദീസ് നിഷധികളുടെ പട്ടികയിൽ എല്ലാ മൗലവിമാരേയും ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. കാരണം, സി എൻ നിഷേധിച്ചതായി പറഞ്ഞ പല ഹദീസുകളും മൗലവിമാരും നിഷേധിച്ചിട്ടുണ്ട്.

ഇമാമുകളെ തള്ളി അബ്ദുവിനെയും റശീദ് രിളയെയും കൂട്ടുപിടിച്ച് 'പുതിയ ഇസ്‌ലാം' പ്രചരിപ്പിച്ചതിന്റെ ഭവിഷത്താണ് ഹദീസ് നിഷേധത്തിൽ നിന്നും കരകയറാനാകാതെ  മൗലവിമാർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.


               (തുടരും)

മുജാഹിദ് പ്രസ്ഥാനം 9മഹ്ദിയുടെ ആഗമനവും* *ചന്ദ്രൻ പിളർന്നതും*

 https://www.facebook.com/100024345712315/posts/pfbid026nboi9iNJTiyEE3mMwc7H9wjezVhAH2X9tRAbS8FYuHxTkUDLy2KYphzKuvuV9iwl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 9/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മഹ്ദിയുടെ ആഗമനവും*

*ചന്ദ്രൻ പിളർന്നതും*


കേരളത്തിലെ ഹദീസ് നിഷേധികളായി പ്രധാനമായും മൂന്നു പേരെ എടുത്തുപറഞ്ഞ ശേഷം അവരുടെ ഹദീസ് നിഷേധം മൗലവിമാർ വിശദീകരിച്ചപ്പോൾ മൂന്നുപേർ മാത്രമല്ല എല്ലാ മുജാഹിദുകളും ഹദീസ് നിഷേധികളാണെന്ന്  ബോധ്യപ്പെടുന്നത്.


1 - സി.എൻ അഹ്മദ് മൗലവി.

ഇദ്ദേഹത്തിന്റെ ഹദീസ് നിഷേധം വിശദീകരിച്ചുകൊണ്ട്  ഫള്ലുൽ ഹഖ് ഉമരി എഴുതുന്നു:


"ഞാനൊരു ഹദീസ് നിഷേധിയാണെന്ന് സ്വയം പ്രഖ്യാപിക്കൽ മാത്രമല്ല ഹദീസ് നിഷേധം. മറിച്ച് ഹദീസിൽ വന്ന വിഷയങ്ങളെ തന്റേതായ ന്യായീകരണങ്ങൾ പറഞ്ഞു ഒഴിവാക്കലും ഹദീസ് നിഷേധം തന്നെയാണ്. നരകത്തിന് മുകളിലൂടെയുള്ള പാലം, ഹജറുൽ അസ്‌വദ് , മഹ്ദി,അജ് വ കാരക്ക, ചന്ദ്രൻ പിളർന്നത്, നബി(സ)ക്ക് സിഹ്ർ ബാധിച്ചത് തുടങ്ങി അനവധി ഹദീസുകളെ നിഷേധിച്ചിട്ടുണ്ട്... സി എൻ മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു മെമ്പറായിരുന്നു എന്ന വസ്തുത നാം മറക്കരുത്. "

(ഹദീസ് പ്രസക്തി, 

പ്രാമാണികത, നിഷേധം

പേജ്: 83)


ഇതിൽ മൗലവി വ്യക്തമാക്കുന്ന ഒരു വസ്തുതയുണ്ട്. അതായത്, ഒരാൾ ഹദീസ് നിഷേധിയാവണമെങ്കിൽ എല്ലാ ഹദീസിനെയും നിഷേധിക്കണമെന്നില്ല. ചില തൊണ്ടി ന്യായങ്ങൾ പറഞ്ഞു ഒരു ഹദീസ് നിഷേധിച്ചാൽ തന്നെ അവൻ ഹദീസ് നിഷേധിയാകും. 


എന്നാൽ, ഇവിടെ എണ്ണി പറഞ്ഞതിൽ നിഷേധം പ്രകടിപ്പിച്ചത് സി.എൻ മൗലവി മാത്രമാണോ? അല്ല. ഇത്തരം ഹദീസുകൾ സ്വീകാര്യമല്ലെന്ന് പല മൗലവിമാർക്കും വാദമുണ്ട്. 


ചന്ദ്രൻ പിളർന്ന സംഭവത്തെ കൂട്ടായി ഹാജി എന്ന വെട്ടം അബ്ദുള്ള ഹാജി നിഷേധിച്ചിരുന്നത്രേ.


അബ്ദുസ്സലാം സുല്ലമി എഴുതുന്നു:

"തൗഹീദ് പ്രചരിപ്പിക്കുന്നതിൽ മഹത്തായ പങ്കു വഹിച്ച പണ്ഡിതനാണ് കൂട്ടായി അബ്ദുള്ള ഹാജി. ചന്ദ്രൻ പിളർന്ന സംഭവത്തെ ഇദ്ദേഹം അംഗീകരിച്ചിരുന്നില്ലെന്നു പി.വി ഉമ്മർകുട്ടി ഹാജി എഴുതിയ ലഘുലേഖയിൽ വിവരിക്കുന്നുണ്ട്. "

(മുജാഹിദുകൾക്ക് 

ആദർശ വ്യതിയാനമോ?

പേ: 20)

 

എല്ലാ മൗലവിമാരും ഐക്യ ഖണ്ഡേന നിഷേധിച്ചതാണ് ഇമാം മഹ്ദിയുടെ ആഗമനത്തെ സംബന്ധിച്ചുള്ള ഹദീസ്. 


ഈ ഹദീസ് നിഷേധിക്കുന്നതോടൊപ്പം ഇത് ശിആ വിശ്വാസമാണെന്നും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇമാം മഹ്ദിയുടെ ആഗമനത്തെ അംഗീകരിക്കുന്ന സുന്നികൾ ശിയാ വിശ്വാസക്കാരാണെന്നും തട്ടിവിട്ടു. 


കെ എൻ എം മുഖപത്രമായ

അൽ മനാർ മാസികയിൽ

എഴുതുന്നു:


"ഭരണത്തിൽ എത്തിച്ചേരുവാൻ പ്രത്യേകിച്ച് ശിയാക്കളിലെ ഫാത്തിമികൾ ശക്തിയുക്തം പ്രയോഗിച്ച ഒരു ആയുധമായിരുന്നു മഹ്ദീ വാദം. "

(അൽമനാർ മാസിക

1995 ഒക്ടോ: പേ: 29)


ചന്ദ്രൻ പിളർന്നതും മഹ്ദി ഇമാമിന്റെ ആഗമനവും നിഷധിച്ചത്  സി.എൻ മൗലവി മാത്രമായിരുന്നില്ലെന്ന് മനസ്സിലായല്ലൊ.

ഇത്തരം ഹദീസ് നിഷേധിക്കുവാൻ മൗലവിമാരെ പ്രേരിപ്പിച്ചത് റശീദ് രിള യുമായുള്ള ബന്ധം തന്നെയാണ്. 

                            (തുടരും)

മുജാഹിദ് പ്രസ്ഥാനം8കേരളത്തിൽ ഹദീസ് നിഷേധികൾ മൂന്ന്

 https://www.facebook.com/100024345712315/posts/pfbid0iKwakFxR2kFBjEtjEzSvaCoz7vyuCaf8xe7ZkNwmaER74wjLbQ6zsH6xbStXFH38l/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം    8/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


കേരളത്തിൽ 

ഹദീസ് നിഷേധികൾ മൂന്ന്


മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിളയുടെയും വികല ചിന്തകൾ വക്കം മൗലവിയിൽ ആകൃഷ്ടമായത് പ്രധാനമായും മൂന്ന് വിധത്തിലാണ്.


1- ഹദീസ് നിഷേധം.

2- സ്വഹാബികളെ അംഗീകരിക്കാതിരിക്കുക.

3- തഖ്ലീദ് വിരോധം. 

(വിശദീകരണം വഴിയേ)


ഹദീസ് നിഷേധത്തിന്റെ രൂപം എം.ഐ സുല്ലമി വിശദീകരിക്കുന്നതിങ്ങനെയാണ്.


"ഖുർആനിൽ ബുദ്ധിക്കും ശാസ്ത്രത്തിനും വിരുദ്ധമായ യാതൊന്നുമില്ല. എന്നാൽ ചില ആഹാദായ ഹദീസുകളിൽ അപ്രകാരം ചിലത് കണ്ടേക്കാനിടയുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശാസ്ത്ര വീക്ഷണങ്ങൾ പരിശോധിക്കുകയും തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളാണെങ്കിൽ ഹദീസിനെ തള്ളുകയും ചെയ്യണമെന്ന് ഇമാം മുഹമ്മദ് അബ്ദു, സയ്യിദ് റഷീദ് രിള തുടങ്ങിയ ഇസ്‌ലാഹി നായകർ വാദിച്ചിരുന്നു. ജിന്നുബാധ, ജിന്നുബാധ ഒഴിപ്പിക്കൽ തുടങ്ങിയവയെ അവർ അന്ധവിശ്വാസങ്ങളാക്കി തള്ളിയതിന്റെ കാരണം ഇതായിരുന്നു. മുജാഹിദ് പണ്ഡിതരിൽ ബഹുഭൂരിഭാഗവും ജിന്ന് ബാധയെയും ജിന്നുകളുമായുള്ള സംവദനത്തെയുമെല്ലാം അന്ധവിശ്വാസങ്ങളായി എണ്ണുന്നതിന്റെയും കാരണവും മറ്റൊന്നല്ല. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 28)


മന്ത്രം, ഉറുക്ക്, വെള്ളത്തിൽ മന്ത്രം, പിഞ്ഞാണമെഴുത്ത്, ബർക്കത്ത്, ഇസ്തിഗാസ, തവസ്സുൽ... തുടങ്ങിവയല്ലാം മൗലവിമാർ എതിർത്തതിന്റെ പിന്നിൽ ഈ 'ബുദ്ധിക്ക് യോജിക്കായ്മ' തന്നെയായിരുന്നു.  


മുഹമ്മദ് അബ്ദുവിന്റെ ഈ അളവുകോൽ വെച്ച് ഹദീസിൽ സ്ഥിരപ്പെട്ട പല കാര്യങ്ങളെയും തള്ളുന്നതിൽ മുൻപന്തിയിലുള്ള ആളായിരുന്നു എ അലവി മൗലവിയുടെ മകൻ അബ്ദുസ്സലാം സുല്ലമി. 

മുജാഹിദ് പിളർന്നപ്പോഴും ഹദീസ് നിഷേധത്തിൽ ഉറച്ചുനിന്ന വ്യക്തി. 

ടിപി അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള കെ എൻ എമ്മും, സകരിയ സ്വലാഹിയുടെ നേതൃത്വത്തിലുള്ള ജിന്ന് ടീമും ഈ ഹദീസ് നിഷേധത്തിൽ നിന്നും അല്പം പിറകോട്ട് നിന്നിരുന്നു. അതിന് ചില കാരണങ്ങളുണ്ട്.

(വിശദീകരണം വഴിയേ)


എന്നാൽ ഹദീസ് നിഷേധത്തിൽ നിന്ന് അണു അളവ് വ്യതിചലിക്കാതെ മുഹമ്മദ് അബ്ദുവിന്റെ ആശയത്തിൽ ഉറച്ചു നിന്ന മടവൂർ ഗ്രൂപ്പ് നേതാവ് അബ്ദുസ്സലാം സുല്ലമിയടക്കം മൂന്ന് നേതാക്കളെ കേരളത്തിലെ ഹദീസ് നിഷേധികളായി മൗലവിമാർ പ്രഖ്യാപിച്ചിരിക്കുകയാണ്.


"ആദർശ പ്രചരണത്തിന് നല്ല സാധ്യതയുള്ള മണ്ണാണ് കേരളത്തിന്റെത്. അതുകൊണ്ടുതന്നെ എന്ത് പ്രചരിപ്പിച്ചാലും അതൊക്കെ അംഗീകരിക്കാൻ ഒരുപാട് ആളുകളെ ഇവിടെ കിട്ടും. വളക്കൂറുള്ള ഈ മണ്ണിന്റെ ഉപയോഗം കണക്കിലെടുത്തുകൊണ്ട് തന്നെ ഒട്ടനവധി ഹദീസ് നിഷേധികൾ കേരളത്തിൽ രംഗത്ത് വന്നു. അതിൽ തന്നെ ഹദീസുകൾ തീരെ വേണ്ട എന്ന് പറഞ്ഞ് പച്ചയായി തള്ളിയ വരും ഞങ്ങൾ ഹദീസ് അംഗീകരിക്കുന്നവർ തന്നെയാണ് എന്നു പറഞ്ഞുകൊണ്ട് ഇഷ്ടമുള്ളത് മാത്രം സ്വീകരിച്ച് അല്ലാത്തത് തള്ളുന്ന വരും ബുദ്ധി ക്കൊപ്പിച്ച് ഹദീസുകളെ വ്യാഖ്യാനിക്കുന്നവരും ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെന്ന് തോന്നുന്ന ഹദീസുകളെ തള്ളുന്നവരും രംഗത്ത് വന്നു. ഇതിൽ പ്രധാനികളായിരുന്നു സി.എൻ അഹ്മദ് മൗലവിയും ചേകന്നൂർ മുഹമ്മദ് മൗലവിയും അബ്ദുസ്സലാം 

സുല്ലമിയും. "


(ഹദീസ് പ്രസക്തി, 

പ്രാമാണികത, നിഷേധം.

ഫള്ലുൽ ഹഖ് ഉമരി പേ: 81)


സത്യത്തിൽ ഈ ഹദീസ് നിഷേധികളുടെ പട്ടികയിൽ നിന്ന് 

ഒരു മൗലവിയും മുക്തനല്ല. 

കാരണം സിഎൻ മൗലവിയുടെയും സലാം സുല്ലമിയുടെയും ഹദീസ് നിഷേധത്തിന് പറഞ്ഞ കാരണങ്ങളെല്ലാം എല്ലാ മൗലവിമാരിലുമുണ്ട്. അത് വിശദീകരിക്കാം.

                           (തുടരും)

പിഴവ് ബോധ്യപ്പെട്ടപ്പോൾ* *പ്രസ്ഥാനം നെടുകെ പിളർന്നു.* ➖➖➖➖➖➖➖➖➖➖ ✍️aslamsaquafi payyoli വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 7/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*പിഴവ് ബോധ്യപ്പെട്ടപ്പോൾ*

*പ്രസ്ഥാനം നെടുകെ പിളർന്നു.* 

➖➖➖➖➖➖➖➖➖➖

✍️aslamsaquafi payyoli


വക്കം മൗലവിക്ക് സംഭവിച്ച അബദ്ധം അണികൾക്ക് ബോധ്യപ്പെട്ടപ്പോൾ പ്രസ്ഥാനം രണ്ടായി പിളർന്നു.  

അഫ്ഗാനിയെയും അബ്ദുവിനെയും മുറുകെ പിടിച്ച് ഹുസൈൻ മടവൂർ ഒരു പക്ഷത്തും ഗൾഫ് സലഫികളായ അൽബാനിയെയും ടീമിനെയും സ്വീകരിച്ച് കെ.എൻ.എം മറുപക്ഷത്തും.


ഡോ: കെ കെ സകരിയ്യ  സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങളിലാണ്, പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും  പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികളാണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്തല്ല; ഗൾഫ് സലഫിസമാണ്. അത് അന്ധവിശ്വാസവും കുറാഫാത്തുമാണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റശീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


ഇനിയാണ് രസം,

മൗലവിമാർ തല്ലിപ്പിരിഞ്ഞ് ഹദീസ് നിഷേധികളെ തപ്പിയിറങ്ങി.

ഹദീസ് നിഷേധം പൗരാണികരിൽ, 

ഹദീസ് നിഷേധം ആധുനികരിൽ, 

ഹദീസ് നിഷേധം ഇന്ത്യയിൽ, 

ഹദീസ് നിഷേധം കേരളത്തിൽ.... 

ഇങ്ങനെ വിശദമായ തിരച്ചിൽ നടത്തിയപ്പോൾ കേരളത്തിൽ നിന്നും ആകെ ലഭിച്ചത് മൂന്ന് പേരെയാണ്. അതിൽ ഒരൊറ്റ സുന്നിയും ഇല്ല. എല്ലാം കഴിഞ്ഞകാല മുജാഹിദ് നേതൃത്വം തന്നെ. അതാരൊക്കെയാണെന്നും അവരുടെ വാദങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് പരിശോധിക്കാം.


                  (തുടരും)

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 6/313 ➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *വക്കം മൗലവി* *അകപ്പെട്ട കെണിവല*

 മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 6/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*വക്കം മൗലവി*

*അകപ്പെട്ട കെണിവല*


വക്കം മൗലവിയെ സ്വാധീനിച്ച വ്യക്തികളെ കുറിച്ച് ആധുനിക മൗലവിമാർ പഠനം നടത്തിയപ്പോഴാണ്  അദ്ദേഹം അകപ്പെട്ട കെണിവലയുടെ ദുർഗതി അവർക്ക് ബോധ്യപ്പെടുന്നത്.  


മൗലവിയെ ഏറെ സ്വാധീനിച്ച മുഹമ്മദ് അബ്ദു ഹദീസ് നിഷേധി, ജമാലുദ്ദീൻ അഫ്ഗാനി പാശ്ചാത്യൻ ഏജന്റ്, റശീദ് രിളക്കാവട്ടെ ഇതിൽ നിന്നെല്ലാം  തൗബ ചെയ്ത്  പൂർണ്ണമായി സത്യത്തിലേക്ക്  മടങ്ങാനും സാധിച്ചില്ല.


ആധുനിക ഹദീസ് നിഷേധികളെ കുറിച്ചുള്ള പഠനത്തിൽ ഒന്നാമതായി പരാമർശിക്കപ്പെടുന്നത് മുഹമ്മദ് അബ്ദുവിനെയാണ്.


"ഓറിയന്റലിസ്റ്റുകളുടെയും മോഡേൺസ്റ്റുകളുടെയും ചുവടുപിടിച്ച് അവരുടെ പിഴച്ച വാദങ്ങളുമായി അറബ് ലോകത്ത് ചിലർ പ്രത്യക്ഷപ്പെടുകയുണ്ടായി. ആധുനിക ഹദീസ് നിഷേധത്തിന്റെ വേരുകൾ അന്വേഷിക്കുന്നവർ ചെന്നെത്തുന്ന ചില നാമങ്ങളാണ് അവ. അത്തരം ധാരാളം നാമങ്ങളിൽ നിന്ന് ചില നാമങ്ങളെ മാത്രം ഇവിടെ പരിചയപ്പെടുത്താം.

1- മുഹമ്മദ് അബ്ദു.

ആധുനിക ഹദീസ് നിഷേധത്തിന്റെ അടിവേരുകൾ പരതുന്ന ഒരാൾ ആദ്യമായിട്ട് എത്തുന്നത് തഖ്ലീദിനെതിരെ പടപൊരുതിയ തൗഹീദിന്റെ ഒരു മുന്നണി പോരാളിയായിരുന്ന മുഹമ്മദ് അബ്ദുവിലാണെന്നത് ഒരുപക്ഷേ വിരോധാഭാസമായി തോന്നിയേക്കാം. ശിർക്കിനെ എതിർക്കുന്ന വിഷയത്തിൽ സലഫിന്റെ പാത പിമ്പറ്റിയ ഇദ്ദേഹം പക്ഷേ, ഹദീസിനെ സ്വീകരിക്കുന്ന വിഷയത്തിൽ സലഫിന്‍റെ മാർഗത്തിൽ നിന്നും തികച്ചും വ്യതിചലിച്ചിരിക്കുകയാണുണ്ടായത്. എത്രത്തോളം എന്നാൽ ഹദീസ് നിഷേധത്തിന്റെ വക്താക്കൾ ഹദീസിനെ വിമർശിക്കാൻ മുഹമ്മദ് അബ്ദുവിന്റെ വാക്കുകളായിരുന്നു തെളിവായി ഉദ്ധരിച്ചിരുന്നത്. "

(ഹദീസ് നിഷേധം അന്നും ഇന്നും

അബ്ദുൽ മാലിക് സലഫി പേ: 25 ) 


മുഹമ്മദ് അബ്ദുവിന്റെ ഗുരുവര്യരും വക്കം മൗലവിയെ ഏറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയുമാണ് ജമാലുദ്ദീൻ അഫ്ഗാനി.


അദ്ദേഹത്തെക്കുറിച്ച് മൗലവിമാർ തന്നെ രേഖപ്പെടുത്തുന്നത് കാണുക:


"ജമാലുദ്ദീൻ അഫ്ഗാനിയെ വാഴ്ത്തുന്ന ഒരു സലഫിയെ ഗൾഫ് രാഷ്ട്രങ്ങളിൽ കണ്ടെത്താൻ പ്രയാസമാണ്.  അവിടുത്തെ സലഫികളും ഇഖ്‌വാനികളുമെല്ലാം അദ്ദേഹത്തെ പാശ്ചാത്ഥ്യരുടെ ഏജന്റായാണ് ചിത്രീകരിക്കുന്നത്. പാശ്ചാത്യൻ സംസ്കാരത്തെ മുസ്ലിം ലോകത്തേക്ക് ഇറക്കുമതി ചെയ്തത് അദ്ദേഹമാണെന്ന് അവർ പറയുന്നു. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 

എം ഐ സുല്ലമി പേജ് 25 )


അബ്ദുവിന്റെ ശിഷ്യനായി വളർന്ന റശീദ് രിള അദ്ദേഹത്തിന്റെ ചിന്തകളിൽ ആകൃഷ്ടരായെന്നും പൂർണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും കെ എൻ എം സംസ്ഥാന സമ്മേളന സുവനീർ വ്യക്തമാക്കുന്നു.


"ശൈഖ് മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായി അറിയപ്പെട്ട റഷീദ് രിള ആദ്യകാലത്ത് അബ്ദുവിന്റെ അഖ്ലാനി ചിന്താഗതി (ബുദ്ധിക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന പ്രവണത ) യിൽ ആകൃഷ്ടരായിരുന്നെങ്കിലും അബ്ദുവിന്റെ മരണശേഷം റഷീദ് രിള തൻ്റെ പഠനത്തിലൂടെ സത്യ മാർഗ്ഗത്തിലേക്ക് മടങ്ങുകയും മുമ്പ് സംഭവിച്ച പല തെറ്റുകളും തിരുത്തുകയും ചെയ്തിട്ടുണ്ട്. അല്പകാലം കൂടി സയ്യിദ് റഷീദ് രിളാക്ക്   അല്ലാഹു ആയുസ്സ് നൽകിയിരുന്നെങ്കിൽ മാർഗത്തിലേക്ക് പൂർണ്ണമായും തിരിച്ചുവരാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു. പക്ഷേ വിധിയെ തടുക്കാനാവില്ലല്ലോ. "

(സമ്മേളന സുവനീർ 2002

എറണാകുളം,  പേ: 255)


ഹദീസ് നിഷേധികളിൽപ്പെട്ട ഇത്തരം ചിലയാളുകളുടെ ചിന്താഗതിയിലാണ് വക്കം മൗലവി അകപ്പെട്ടിരുന്നത്.

മുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 5/313 ➖➖➖➖➖➖➖➖➖➖ ✍️ Aslam saquafi payyoli *അബ്ദുവിന്റെ* *ഹദീസ് നിഷേധം*

 https://www.facebook.com/100024345712315/posts/pfbid028UtRd98voBkvLVjnqLF7AncDZ7B59NYHnqj5rgbzMmwv3f4zgyMdsw6HfPU7eYAfl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 5/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*അബ്ദുവിന്റെ*

*ഹദീസ് നിഷേധം*


വക്കം മൗലവിയുടെ പ്രസിദ്ധീകരണത്തിന് 'ദീപിക' എന്നും കെ എൻ എമ്മിന്റെ മുഖപത്രത്തിന് 'അൽ മനാർ ' എന്നും പേരിട്ടത് ഈജിപ്തിലെ ത്രിമൂർത്തികളുമായുള്ള ബന്ധം അടയാളപ്പെടുത്താനാണത്രെ. 


"കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാന പണ്ഡിതർക്ക് ഈജിപ്തിലുദയം ചെയ്ത നവോത്ഥാന സംരംഭവുമായുള്ള വൈജ്ഞാനിക ബന്ധമാണ് ഇവിടെയും ഒരു അൽമനാർ മാസിക തുടങ്ങാൻ കാരണമായത്. "

(മുജാഹിദ് സംസ്ഥാന 

സമ്മേളന സുവനീർ

2017 പേജ്: 73)


" അൽമനാറിന്റെ മലയാള അർത്ഥത്തിലാണ് ദീപിക എന്ന പേര് സ്ഥാപിച്ചതെന്ന് അനുമാനിക്കുന്നു "

(വക്കം മൗലവി ചിന്തകൾ 

രചനകൾ പേജ് : 31)


അഫ്ഗാനി, അബ്ദു, റശീദ് രിള തുടങ്ങിയവർ പിഴച്ച കക്ഷികളാണെന്നും  അംഗീകരിക്കപ്പെടാവുന്നതല്ലെന്നും സുന്നി ഉലമാക്കൾ ആദ്യകാലം മുതൽ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അന്ന് സുന്നികൾ ലോകം തിരിയാത്തവരാണെന്ന് പരിഹസിച്ചവർക്ക് ഒരു നൂറ്റാണ്ട് കഴിഞ്ഞ് ആ യാഥാർത്ഥ്യം അംഗീകരിക്കേണ്ടി വന്നു.


മുഹമ്മദ് അബ്ദുവിന്റെ ഹദീസ് നിഷേധത്തെ കുറിച്ച് ഒരു മൗലവി എഴുതുന്നു:


"കുരിശുകാർ ഇസ്‌ലാമിക രാജ്യങ്ങളിൽ കടന്നു കയറാൻ ശ്രമിച്ച കാലങ്ങൾ ഉണ്ടായിട്ടുണ്ട്.  സൈന്യപരമായി അവർക്ക് അതിന് കഴിയാതെ പോയി. ഇസ്‌ലാമിനെ തകർക്കൽ ആയിരുന്നു അവരുടെ ലക്ഷ്യം. അതിനാൽ ചിന്താപരവും സാംസ്കാരികവുമായ ഏറ്റുമുട്ടലിനെ കുറിച്ച് അവർ ചിന്തിച്ചു.  തങ്ങളുടെ ചിന്തകളും സംസ്കാരങ്ങളും വിശ്വാസങ്ങളും മുസ്‌ലിംകളിലേക്കടിച്ചു കയറ്റാൻ ശ്രമിച്ചു.  അതിനാവശ്യമായ ഭൗതിക പഠന സഹായങ്ങൾ എല്ലാം അവർ നൽകി. സ്ഥാപനങ്ങൾ ഉയർന്നുവന്നു. എന്നാൽ തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നതിൽ സത്യവും അസത്യവും കൂട്ടിക്കലർത്തപ്പെട്ടതുണ്ടെന്ന് മനസ്സിലാക്കാനോ  ഓറിയന്റലിസത്തിന്റെ ഏജന്റുമാരാണ് ഞങ്ങളെ പഠിപ്പിക്കുന്നതെന്ന് അവർ ചിന്തിച്ചിരുന്നില്ല. എന്ന് മാത്രമല്ല ഓറിയന്റലിസ്റ്റുകളായ ഇത്തരം ആളുകൾ പറഞ്ഞു കൊടുക്കുന്നതെല്ലാം വിദ്യാർത്ഥികൾ കുറിച്ചുവെച്ചു. തങ്ങൾക്ക് കിട്ടിയ പുതിയ വിജ്ഞാനങ്ങളിൽ അഭിമാനം കൊണ്ടു.  ഇസ്‌ലാമിന് ഒരു പുതിയ വസ്ത്രം ധരിക്കപ്പെട്ടു എന്ന ചിന്തയിൽ അവർ സന്തോഷിച്ചു.  ചുരുക്കത്തിൽ വ്യക്തമായ നിലക്കുള്ള മസ്തിഷ്ക പ്രക്ഷാളനം നടന്നു എന്നർത്ഥം. അങ്ങനെ ഇസ്‌ലാമിന്റെ ചില കാര്യങ്ങൾക്കെതിരിൽ സംശയങ്ങൾ ഇളക്കി വിടുന്നതിൽ ഓറിയന്റലിസ്റ്റുകൾ വിജയിച്ചു. ഒളിഞ്ഞും മറഞ്ഞും നിങ്ങൾ ഖുർആൻ മുറുകെ പിടിക്കണം എന്ന് പഠിപ്പിച്ചു. ഇതിനിടയിൽ തമസ്കരിക്കപ്പെട്ടത് ഹദീസുകളാണ്. കാരണം സുന്നത്തെന്നത് ഊഹമാണ്. അത് ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും ' ആഹാദാ ' യ ഹദീസുകളുടെ വിഷയത്തിൽ എന്നൊക്കെ അവർ പ്രചരിപ്പിച്ചു. പക്ഷേ ഇതൊന്നും മനസ്സിലാക്കാൻ അന്ന് പലർക്കും സാധിച്ചില്ല. കാരണം, അവർ പാശ്ചാത്യരായ എഴുത്തുകാരുടെയും അവരുടെ സംസ്കാരങ്ങളുടെയും സ്വാധീനത്തിൽ പെട്ടുപോയിരുന്നു. അങ്ങനെ ഇസ്ലാമിക പൈതൃകം കൃത്യമായി അറിയാത്തതിനാലും ഇച്ഛകളുടെയും ചിന്താ വ്യതിയാനങ്ങളുടെയും പിടിയിൽ അമർന്നതിനാലും പാശ്ചാത്യ എഴുത്തുകാരുടെയും ഓറിയന്റലിസ്റ്റുകളുടെയും സ്വാധീനത്തിലകപ്പെട്ടതിനാലും അറേബ്യൻ ലോകത്ത് ഹദീസിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുന്നവരും നിഷേധിക്കുന്നവരും രംഗത്ത് വന്നു. ഈ നിലക്ക് വളർന്നു വന്നവരിൽ പ്രധാനികളായിരുന്നു 

മുഹമ്മദ് അബ്ദു.


ആധുനികകാലത്തെ ഹദീസ് നിഷേധത്തിന്റെ ചരിത്രം പരിശോധിച്ചാൽ മുഹമ്മദ് അബ്ദുവിന്റെ കാലത്തേക്കാണ് അത് മടങ്ങുന്നത്. അബുറയ്യ എന്ന തികഞ്ഞ ഹദീസ് നിഷേധി മുഹമ്മദ് അബ്ദുവിന്റെ ഒരു ഉദ്ധരണി ഇപ്രകാരം കൊടുക്കുന്നു. "ഉസ്താദ് മുഹമ്മദ് അബ്ദു പറഞ്ഞിരിക്കുന്നു : ഖുർആനല്ലാത്ത മറ്റൊരു ഇമാം ഇക്കാലഘട്ടത്തിൽ മുസ്ലീങ്ങൾക്ക് ഇല്ല. "

(ഹദീസ് പ്രസക്തി,

 പ്രാമാണികത, നിഷേധം

പേജ്: 58 ഫള്ലുൽ ഹഖ് ഉമരി )

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...