Monday, November 16, 2020

ഇസ്ലാം.യേശുവും, പിതാവായ ദൈവവും രണ്ട്*

 *യേശുവും, പിതാവായ ദൈവവും രണ്ട്*


" രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമെന്ന് നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നുവല്ലോ. ഞാൻ എന്നെക്കുറിച്ചു തന്നെ സക്ഷ്യം പറയുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം പറയ്യുന്നു.

യോഹ: 8:17-18


*യേശു സംസാരിക്കുന്നത് ദൈവത്തിൽ നിന്ന് കേട്ടത്*


" എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു. അവനോട് കേട്ടതുതന്നെ ഞാൻ ലോകത്തോട് സംസാരിക്കുന്നു എന്നു പറഞ്ഞു"

യോഹ: 8-26


*അപേക്ഷിക്കുന്ന യേശുവും, കൊണ്ടേന്ന ദൈവവും*


" ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാൻ അറിയുന്നു"

യോഹ: 11:22


*ക്രൈസ്തവരേ ... ഇനിയും നിങ്ങൾ  യേശുവിനെ ദൈവമാക്കണമോ?*

Sunday, November 15, 2020

ഇസ്ലാം. സ്ത്രീ ക്രിസ്തുമതത്തിൽ

 സ്ത്രീ ക്രിസ്തുമതത്തിൽ

Muhammad Sajeer Bukhari / Aug 16, 2019

ഇസ്ലാം


എല്ലാ അർത്ഥത്തിലും ക്രിസ്തുമതത്തെ പ്രയുക്തതലത്തിൽ സ്വീകാര്യമെന്ന നിലപാടാണ് പടിഞ്ഞാറിന്. തങ്ങളുടെ മതം രാഷ്ട്രീയം, സംസ്കാരം, എന്തിനധികം നിരീശ്വരത്തെ പോലും മാർഗരേഖ ചെയ്യുന്നത് ക്രൈസ്തവതയുടെ കാണാച്ചരടുകളായിരുന്നു/ ആണ് എന്നത് വിസ്മരിക്കാവതല്ല. അറേബ്യയിൽ തിരുപ്രവാചകരുടെ പ്രബോധനദൗത്യം സാംസ്കാരികൗന്നത്യത്തിന്റെ ഗരിമയാർന്ന ചിത്രം വാങ്മയത്വത്തോടെ അവതരിപ്പിക്കുന്നത് ക്രിസ്ത്വാബ്ദം അറുന്നൂറ്റിപ്പത്താം ആണ്ടോടെയാണ്. അതിന് മുൻപുള്ള പൂർണമായ ആറു നൂറ്റാണ്ട് സാമൂഹിക ജീവിതത്തിന്റെ ഘടനാ രൂപീകരണത്തിലും മാനസിക വ്യാപാരങ്ങളെയും വ്യവഹാരങ്ങളെയും പരുവപ്പെടുത്തുന്നതിലും ഗണനീയമായ പങ്കുവഹിച്ചിരുന്നത് ക്രിസ്തുമതമായിരുന്നു. പക്ഷേ, പ്രതിലോമപപരമായിരുന്നു അതിന്റെ സമീപനം എന്നുവേണം വിലയിരുത്താൻ.
ജൈവവ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായിപ്പോലും പെൺപക്ഷത്തെ ഉൾക്കൊള്ളാൻ ക്രിസ്തുമതത്തിനായില്ല. മനുഷ്യന്റെ ലൗകിക ജീവിതത്തിന് ഹേതുകമായ “ആദിപാപത്തിന്റെ ദുഷ്ടഹേതുവാണ് സ്ത്രീയെന്നാണ് ബൈബിളിന്റെ വീക്ഷണം. ആ അഭിശപ്തഭാരം പുരുഷന്റെ തലയിൽ കെട്ടിവെച്ചതിന്റെ ശിക്ഷയായാണ് സ്ത്രീ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെന്ന് ബൈബിൾ ആവർത്തിക്കുകയും ചെയ്യുന്നു: “സ്ത്രീയോടു കൽപ്പിച്ചത്: ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർധി പ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോട് ആകും; അവൻ നിന്നെ ഭരിക്കും'(ഉൽപത്തി 5/16).

ബൈബിളിലെ പഴയ നിയമ പുസ്തകങ്ങളിൽ പുരുഷനെ കുറിക്കുവാൻ ഉപയോഗിച്ചിട്ടുള്ളത് ബാൽ എന്ന എബ്രായ പദമാണ്. ഉടമസ്ഥൻ എന്നാണ് ഈ പദത്തിനർത്ഥം. ഏതർത്ഥത്തിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവനു യഥേഷ്ടം വിനിമയാധികാരം ഉള്ള വെറുമൊരു ചരക്കായിട്ടായിരുന്നു പഴയനിയമകാലത്ത് പെണ്ണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്. സ്വന്തം പുത്രിമാരെപ്പോലും വിൽക്കുവാൻ പുരുഷന് ബൈബിൾ അനുവാദം നൽകുന്നു! (പുറപ്പാട് 21/ 7). ഋണബാധ്യതകൾ തീർക്കുവാൻ സ്വന്തം പുത്രിമാരെ അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന സമ്പ്രദായം അവർക്കിടയിൽ നിലനിന്നിട്ടുണ്ടായിരുന്നു (നെഹമ്യാവ് 5/5). ആരാധനാലയങ്ങളിലും അനുഷ്ഠാനങ്ങളിലും സ്വന്തമായി ഇടപെടുന്നത് തടസ്സം ചെയ്യപ്പെട്ടു. തന്റെ പത്നിയോ പുത്രിയോ എടുക്കുന്ന നേർച്ചകൾ ദുർബലപ്പെടുത്തുന്നതിനുള്ള അധികാരം പുരുഷന് നൽകിയിരുന്നു (സംഖ്യ 30/12). പ്രസവിക്കുന്നത് പെൺകുഞ്ഞിനെയാണെങ്കിൽ ആണിനെ പ്രസവിച്ചാലുള്ളതിന്റെ ഇരട്ടി കാലം മാതാവ് അശുദ്ധയായിരിക്കുമെന്നാണ് ചട്ടം (ലേവ്യ 12: 15). സ്ത്രീക്ക് പുരുഷന്റെ പകുതി മൂല്യം മാത്രമേയുള്ളൂ (ലേവ്യ 27/ 5-7 കാണുക). പ്രശസ് തമായ പത്തു കൽപനകളിൽ (Ten commandmends) ഭാര്യയെ പ്രസ്താവിച്ചിരിക്കുന്നത് വളർത്തുമൃഗങ്ങളുടെയും അടിമകളുടെയും ഒപ്പമാണെന്നതിൽ നിന്നു തന്നെ (പുറപ്പാട് 20/17, ആവർത്തനം 5/21) സ്ത്രീക്ക് കിട്ടിയിരുന്ന സാമൂഹിക പദവി എന്തായിരുന്നുവെന്ന് ഊഹിക്കാം.

പ്രഭാത പ്രാർത്ഥനയായ ഷേമാ ചൊല്ലുവാൻ സ്ത്രീകൾക്കും കുട്ടികൾക്കും അടിമകൾക്കും അനുവാദം ഉണ്ടായിരുന്നില്ല. “എന്നെ സ്ത്രീയായി പടക്കാത്തതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു” എന്ന ഒരു പ്രാർത്ഥന തന്നെ യഹൂദ ദിനചര്യകളിൽ ഉണ്ടായിരുന്നു. വേദപഠനം അവർക്ക് നിഷേധിക്കപ്പെട്ടു. സ്ത്രീകൾക്ക് തോറ പഠിപ്പിക്കുന്നതിലും നല്ലത് അത് ചുട്ടെരിച്ച് കളയുന്നതാണ് എന്നാണ് ക്രിസ്തുവർഷം തൊണ്ണൂറുകളിൽ ജീവിച്ചിരുന്ന ഏലിയാസർ എന്ന ജൂതറബ്ബിയുടെ അഭിപ്രായം.
യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവതയുടെ നേതൃപദവിയിലെത്തിയ പൗലോസ് തന്നെ സ്ത്രീവിരുദ്ധതയുടെ ആദ്യപാഠങ്ങൾ പ്രകടിപ്പിക്കുന്നു. യവന ചിന്തകളാൽ സ്വാധീനിക്കപ്പെട്ടിരുന്ന പൗലോസിന്റെ അഭിപ്രായത്തിൽ സ്ത്രീയെ സ്പർശിക്കാതിരിക്കുന്നതാണത്രേ പുരുഷന് നല്ലത്! (1കൊരി. 7/1).

“വിശുദ്ധന്മാരുടെ സർവസഭകളിലും എന്ന പോലെ സ്ത്രീ കൾ സദായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായമാണവും പറയുന്നത് പോലെ കീഴടങ്ങിയിരിക്കുവാനല്ലാതെ സംസാരിക്കുവാൻ അവർക്ക് അനുവാദമില്ല” എന്നും പൗലോസ് എഴുതിയിട്ടുണ്ട് (1 കൊരി. 141 34).

മനുഷ്യന്റെ “ആദിപാപ'ത്തിന്റെ അനിവാര്യമായ തുടർച്ചയാണ് സ്ത്രീ പുരുഷ ലൈംഗിക ബന്ധമെന്നാണ് പുണ്യവാളനായ സെന്റ് അഗസ്റ്റിന്റെ അഭിപ്രായം: “ആദാമിന് എന്തുകൊണ്ടാണ് ഒരു സ്ത്രീയെ ദൈവം ഇണയാക്കി നൽകിയത്?' എന്ന് പരിഭവപ്പെടുന്ന സെന്റ് അഗസ്റ്റിൻ “ആദമിന്റെ ഇണ ഒരു പുരുഷൻ തന്നെയായിരുന്നെങ്കിൽ ആദിപാപത്തിന്റെ ഭാരം മനുഷ്യൻ പേറേണ്ടിവരില്ലായിരുന്നു” എന്ന് പോലും പറയുകയുണ്ടായി. അതിലേറെ വിസ്മയാവഹമാണ് ടെൽടൂലിയൻ (Tertulian) എന്ന ദൈവശാസ്ത്ര പണ്ഡിതന്റെ നിലപാട്. ഓരോ സ്ത്രീയിലും പാപിനിയായ ഓരോ ഹവ്വാ വസിക്കുന്നു എന്ന് വിളിച്ചുപറഞ്ഞ ടെർടൂലിയൻ അവൾ ചെകുത്താന്റെ പ്രവേശന കവാടമാണ് എന്ന് വിശേഷിപ്പിച്ചു (You are devils' gateway! - On Female Dress I/1). സ്ത്രീക്ക് ആത്മാവുണ്ടെന്ന കാര്യം അംഗീകരിക്കുന്നതിൽ പോലും പല ക്രൈസ്തവ സഭകൾക്കും വിയോജിപ്പുണ്ടായിരുന്നു! ഒരു സ്ത്രീ മാത്രം ജന്മം നൽകിയ അസാധാരണനായ മനുഷ്യപുത്രനിൽ ദിവ്യത്വം അദ്ധ്യാരോപിക്കുന്നവർ തന്നെയാണ് മാതൃത്വത്തിന് ചെകുത്താന്റെ അപവർണനം ചാർത്തുന്നത് എന്നത് എത്ര മാത്രം വിരോധാഭാസമാണ്!

Saturday, November 14, 2020

ഇസ്ലാം.അല്ലാഹു_ബൈബിളിൽ

 #അല്ലാഹു_ബൈബിളിൽ 



ചുവടെയുള്ള ചിത്രങ്ങൾ, ആദ്യ ചിത്രം ഒഴികെ, ബൈബിളിന്റെ അറബിപ്പരിഭാഷയിൽ നിന്ന് എടുത്തതാണ്. അറബിയിൽ അൽ-കിതാബുൽ മുഖദ്ദസ് (വിശുദ്ധ പുസ്തകം) എന്ന്  പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥമാണ് അറബി സംസാരിക്കുന്ന ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത്. ഇവരുടെ എണ്ണം മിഡിൽ ഈസ്റ്റിൽ മാത്രം ഏകദേശം 15 മുതൽ 20 ദശലക്ഷം വരെ ഉണ്ട്. 


ചിത്രങ്ങളിൽ #അല്ലാഹു എന്ന അറബി പദം ചുവപ്പ് നിറത്തിൽ അടിവരയിട്ടിരിക്കുന്നതിനാൽ അറബി ലിപി പരിചയമില്ലാത്തവർക്കും ചിത്രങ്ങളെ പരസ്പരം താരതമ്യപ്പെടുത്താനും എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തീർച്ചയായും, ബൈബിളിന്റെ അറബി വിവർത്തനങ്ങളിലുടനീളം അല്ലാഹു എന്ന പദം പ്രത്യക്ഷപ്പെടുന്നു. നിലവിൽ പ്രചാരത്തിലുള്ള അറബി ബൈബിളിന്റെ ഒന്നാം പേജിൽ മാത്രം പതിനേഴു തവണ അല്ലാഹു എന്നു കാണാം.


അല്ലാഹു എന്നത് സർവശക്തനായ ദൈവത്തിന്റെ അറബി നാമമാണ്. മുസ്‌ലിം വിദ്വേഷവും വെറുപ്പും മാത്രം ഉത്പാദിപ്പിക്കുന്ന ചില ക്രിസ്ത്യൻ മിഷനറി സംഘങ്ങൾ നടത്തുന്ന കുപ്രചാരണം വഴി മുസ്‌ലിംകൾ എന്തോ സാത്താനെ സേവിക്കുന്നവരാണ് എന്ന് വിശ്വസിച്ച് വഞ്ചിക്കപ്പെട്ടവരുടെ സംശയം ശമിപ്പിക്കാൻ ഇതു സഹായിക്കും. അല്ലാഹ് എന്ന വിശ്വാസത്തിലേക്കു ട്രിനിറ്റി അദ്ധ്യാരോപിക്കുന്നവരാണ് മതിയായ തെളിവുകൾ കൊണ്ടുവരേണ്ടത്.


NB: അടിക്കുറിപ്പുകൾ വായിക്കണേ...


https://m.facebook.com/story.php?story_fbid=3547144535329168&id=100001009680787

Thursday, November 12, 2020

അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും

 

https://chat.whatsapp.com/ERFeJytUELg30VBdUeAWpTء

ടെലിഗ്രാംലിങ്ക്
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
htps://islamicglobalvoice.blogspot.in/?m
.

സയ്യിദ് മുഹമ്മദ് അലവി മാലികിയും തബ്ലീഗ് ജമാഅത്ത് നേതാക്കളും ഡോ . അബ്ദുൽ ഹകീം സഅദി

വിശുദ്ധ മക്കയിൽ ഹിജ്റ 1367 ൽ ജനിച്ച് 1425 ൽ വ ഫാത്തായ സയ്യിദ് അലവി മാലികി ( ന.മ ) അഹ് ലുസ്സുന്നയുടെ മുന്നണി പോരാളികളിൽ പ്രധാനിയാണ് . മുഹദ്ദിസുൽ ഹറമൈൻ ( ഇരു ഹറമുകളിലെയും ഹദീസ് പണ്ഡിതന്മാരുടെ നേ
താവ് എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനുളള അംഗീകാണമാണ് . നിരവധി അറബ് യൂണിവേഴ്സിറ്റികളിൽ നിന്നു ലഭിച്ച വിവിധ ബഹുമതികളും ഈ ഗണത്തിൽ പെടുന്നു . വിശുദ്ധ മക്കയിലെ കുല്ലിയത്തു ശശരി അ മുദർരിസ് , മലിക് അബ്ദുൽ അസീസ് യൂണിവേഴിസിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഫാക്കൽ കമ്മറ്റി അധ്യാപക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം പിതാവ് അലവി മാലികി ( റ ) യുടെ വഫാത്തി
നെ തുടർന്ന് മസ്ജിദുൽ ഹറമിലെ മുദരിസ്സായി നിയമിതനായി , തന്റെ പിതാമഹാന്മാർ അറുനൂറ് വർഷത്തോളം മസ്ജിദുൽ ഹറാമിൽ നടത്തി വന്നിരുന്ന ദർസ് തുടർന്നുകൊണ്ടു പാ കാനുളള മഹാഭാഗ്യമാണ് ഇതോടെ അദ്ദേഹത്തിന് ലഭിച്ചത് . അറബ് ( പ്രക്ഷേപണ മാധ്യമങ്ങളിൽ സ്ഥിര പ്രഭാഷകനായിരുന്ന അ ദ്ദേഹത്തിന്റെ തൃക്കരങ്ങൾ കൊണ്ട് ഏഷ്യയുടെ കിഴക്ക് തെക്ക് ദിക്കുകളിലായി അറുപതോളം മത സ്ഥാപനങ്ങൾക്ക് നാന്ദി കു റിച്ചിട്ടുണ്ട് . വിവിധ ശാസ്ത്ര ശാഖകളിലായി അമ്പതോളം കനപ്പെട്ട കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട് . വഹാബിസത്തിന്റെ ഉൽഭവസ്ഥാനവും സിരാകേന്ദ്ര വുമായ സഊദി അറേബ്യൻ പൗരനും ലോക മുസ്ലിംകളുടെ ആസ്ഥാനമായ വിശുദ്ധ മക്ക സ്വദേശിയുമായി നിലനിന്നു കൊണ്ട് വഹാബിസത്തിനെതിരെ പരസ്യമായി സന്ധിയില്ലാ സമര ത്തിന് നേതൃത്വം നൽകി എന്നതാണ് സമകാലികരായ അഹ്ലുസുന്നയുടെ നായകരിൽ നിന്നു സയ്യിദ് മുഹമ്മദ് മാലികി ( നമ )വിനെ വ്യതിരിക്തനാക്കുന്നത് . വഹാബിസത്തിന്റെ ശക്തമായ സ്വാധീനത്തിനും കഠിനമായ നിയമങ്ങൾക്കും മുമ്പിൽ അടിപതറാതെ സുന്നിയായി ജീവിക്കുകയും അഹ്ലു സുന്നയുടെ ആദർശ സംരക്ഷണത്തിനു വേണ്ടി പടപൊരുതുകയും ചെയ്ത സഊദി പണ്ഡിതനിരയിലെ പ്രഗത്ഭനായിരുന്നു അദ്ദേഹം . അദ്ദേഹം രചിച്ച അമ്പതോളം ഗ്രന്ഥങ്ങളിൽ അഹ്ലുസ്സുന്നയുടെ ആദർശ സംരക്ഷണം പ്രമേയമാക്കിയ  ഗ്രന്ഥങ്ങളാണ് മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് മുസ്ലിം രാജ്യങ്ങ ളിൽ കൂടുതൽ പ്രചാരം നേടിയത് . മഫാഹീം യജിബു അൻ തുസ്വഹ്ഹ , മൻഹജുസ്സലഫ് , അദ്ദഖാഇറുൽമുഹമ്മദിയ്യ തുടങ്ങിയവ ഈ ഗണത്തിൽ പ്രധാനമാണ് . മാഫാഹീം എന്ന ഗ്രന്ഥത്തിന്റെ അറബി പതിപ്പോ വിവർത്തനമാ പ്രസിദ്ധീകരിക്കാത്ത മുസ്ലിം നാടുകൾ കുറവാണ് എന്നത് അതിന്റെ പ്രചാരത്തിനും അം ഗീകാരത്തിനുമുള്ള തെളിവാണ് . സയ്യിദ് മുഹമ്മദ് മാലികി ( നമ)വിനെ അനുകരിച്ചു കൊണ്ട് വഹാബിസത്തിനും തൈമിയൻ ആശയങ്ങൾക്കുമെതിരെ പരസ്യമായി ഗ്രന്ഥരചന നടത്തിയ മഹാനാണ് ശൈഖ് ഉമർ അബ്ദുല്ല കാമിൽ ( നമ ) . അദ്ദേഹം വിശുദ്ധ മക്കയിൽ ജനിച്ചയാളും സൗദി പൗരനുമായിരുന്നു . സൗദി മതകാര്യവകുപ്പിന്റെ ഉന്നത വഹാബി പണ്ഡിത സഭയിൽ നിന്നു ശക്തമായ എതിർപ്പുകൾ സയ്യിദ് മുഹമ്മദ്
മാലികിക്ക് നേരിടേണ്ടി വന്നു . അദ്ദേഹത്തിന്റെ പ്രവർത്തന ങ്ങളും ആദർശങ്ങളും ചർച്ച ചെയ്യാനും അതിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് കൂടിയാലോചിക്കാനുമായി വഹാബീ പണ്ഡിതസഭയുടെ സെക്രട്ടറിയേറ്റ് നിരവധി തവണ സമ്മേളിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ മുഴുവൻ പരിശോധിക്കാനും പ്രവർത്തനങ്ങളെ വിലയിരുത്താനുമായി പ്രത്യക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു . ഇസ്തിഗാസ , തവസ്സുൽ തുടങ്ങിയ ഇസ്ലാമിക ദർശനങ്ങളെ ശിർക്കും ബഹുദൈവാരാധനയുമായി ഗണിക്കുന്ന ഈ വഹാബി സമിതി സയ്യിദ് മുഹമ്മദ് മാലികി തങ്ങളുടെ ഗ്രന്ഥങ്ങൾ ശിർക് ( പ്രചരിപ്പിക്കുന്നതാ ണെന്നും അദ്ദേഹം ശിർക്കിന്റെ പ്രചാരകനാണെന്നുമായിരുന്നു കണ്ടെത്തിയത് . ഇതടിസ്ഥാനത്തിൽ സയ്യിദ് മാലികിയെ നേരിൽ സമീപിച്ച് അദ്ദേഹത്തിന്റെ ആദർശം ഇസ് ലാമിന് വിരു ാവും ശിർക്കുമാണെന്നു ബോധ്യപ്പെടുത്തുന്നതിനും വഹാബീ ആദർശങ്ങൾ അംഗീകരിക്കാൻ ആവശ്യപ്പെടുന്നതിനുമായി മറ്റൊരു സമിതിയെ അവർ ചുമതലപ്പെടുത്തി . പ്രസ്തുത സമിതി അംഗങ്ങളായ സൗദിയിലെ ഉന്നത വഹാബി പണ്ഡിതന്മാർ സയ്യിദ് മാലികിയെ ഒന്നിലധികം തവണ നേരിൽ സമീപിച്ചെകിലും അവരുടെ ദൗത്യം പരാജയമായിരുന്നു . താൻ പ്രചരിപ്പിക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശങ്ങളാണ് യഥാർത്ഥ ഇ സ്ലാമെന്നും വഹാബിസം ഇസ്ലാമിക വിരുദ്ധമാണെന്നും ത ന്നെ സമീപിച്ച ഉന്നത വഹാബി പണ്ഡിതൻമാരുടെ മുമ്പിൽ ലക്ഷ്യസഹിതം സമർത്ഥിച്ച സയ്യിദ് മാലികി അഹ് ലുസ്സുന്നയ്ക്ക് വേണ്ടിയുള്ള തന്റെ പ്രഭാഷണങ്ങളും പ്രവർത്തനങ്ങളും ഗ്രന്ഥ രചനയും എന്ത് വിലകൊടുത്തും തുടരുമെന്നും അവരോട് തുറന്നടിച്ചു . സയ്യിദ് മാലികിയെ വഹാബിയാക്കാനുള അവരുടെ ശ്രമം അമ്പേ പരാജയപ്പെട്ടപ്പോൾ ഭരണ സ്വാധീനം ഉപയോഗിച്ച് അദ്ദേഹത്തെ തുറുങ്കിൽ അടപ്പിക്കാനുള്ള ശ്രമമാണ് പിന്നീട് ഉണ്ടായത് . സയ്യിദ് മുഹമ്മദ് മാലികി ( ന.വ ) യുടെ പ്രവർത്തനങ്ങൾ ജനങ്ങളെ വഴികേടിലേക്കും പുത്തനാശയങ്ങളിലേക്കും നയിക്കുന്നതായിതിനാൽ അവയ്ക്ക് വിലക്ക് ഏർപ്പെടുത്തണമെന്നും മുസ് ലിംകളെ അദ്ദേഹത്തിന്റെ വിപത്തിൽ നിന്ന് രക്ഷിക്കണമെന്നും മസ്ജിദുൽ ഹറാമിലോ വിദ്യാഭ്യാസ സ്ഥാപ നങ്ങളിലോ സ്വന്തം വീട്ടിലോ മറ്റ് സ്ഥലങ്ങളിലോ അദ്ദേഹം ദർസ് നടത്തുന്നത് നിരോധിക്കണമെന്നും വാർത്താ മാധ്യങ്ങളിൽ ഹദീസ് അധ്യാപനമോ മറ്റ് പ്രഭാഷണങ്ങളോ നടത്താൻ അനുവദിക്കരുതെന്നും ഹിജ്റ 1401 ശവ്വാൽ മാസത്തിൽ ചേർന്ന പ്രസ്തുത സമിതി സൗദി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു . വഹാബി പണ്ഡിത സഭയുടെ അംഗീകാരമില്ലാതെ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും പുറം രാജ്യങ്ങളിൽ നിന്നും അവ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കാനും രാജ്യത്ത് ലഭ്യമായ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ മുഴുവൻ കോപ്പികളും കണ്ടുകെട്ടി നശിപ്പിക്കാനും അ വർ സർക്കാറിനോട് ശുപാർശ ചെയ്തു . അദ്ദേഹത്തിന്റെ വി ദേശയാത്രകൾക്ക് വിലക്ക് ഏർപ്പെടുത്താനും അദ്ദേഹത്തെ വിശുദ്ധമക്കയിൽ നിന്നു റിയാദിലേക്ക് മാറ്റി പൂർണ്ണവും അതി സൂക്ഷ്മവുമായ പോലീസ് നിരീക്ഷണത്തിൽ താമസിപ്പിക്കാനും അവർ അരേഖാമൂലം ആവശ്യപ്പെട്ടു.വഹാബീ പണ്ഡിത സഭയുടെ വാലാട്ടികളായ സൗദി സർക്കാർ ഈ ആവശ്യങ്ങളിൽ സിംഹഭാ ഗവും നടപ്പാക്കി . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് സൗദിയിൽ വിലക്കേർപ്പെടുത്തി . വിദേശയാത്രകൾക്ക് നിയന്ത്രണം വരുത്തി . സ്വന്തം വീട്ടിലെ ദർസ് ഒഴികെ മറ്റെല്ലാ ദർസുകളും ( പ്രഭാഷണ ങ്ങളും നിരോധിച്ചു . അറുനൂറോളം വർഷമായി തന്റെ പിതാ മഹാന്മാർ മസ്ജിദുൽ ഹറാമിൽ നടത്തിവന്നിരുന്ന ദർസ് അവ സാനിപ്പിച്ചു . അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കി . അവഗണിക്കാൻ കഴിയാത്തത്ര സൗദി പൗരൻമാരായ അനുയായികൾ ഉള്ള സ
യ്യിദ് മാലിക്കിയെ അറസ്റ്റ് ചെയ്ത് റിയാദിലേക്ക് മാറ്റിയാൽ ഉണ്ടാകാൻ സാധ്യതയുളള ആഭ്യന്തര കലഹം പേടിച്ചാകാം സർക്കാർ അതിനു മുതിരാതിരുന്നത് . ഇത്രയധികം കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നിട്ടും സയ്യിദ് മുഹമ്മദ് മാലികി [നവ ] ആദർശ രംഗ ത്ത് അല്പവും വിട്ടു വീഴ്ചക്ക് തയ്യാറായില്ല . തന്റെ പൂർവികരായ പണ്ഡിത മഹത്തുക്കളിൽ നിന്ന് അനന്തരമെടുത്ത് അഹ് ലു സ്സു ന്നയുടെ ആദർശ സംരക്ഷണ ത്തിന് തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും ഉപയോഗപ്പെടുത്തി , അഹ്ലുസ്സുന്നയുടെ സംരക്ഷണത്തിന് അദ്ദേഹം ചെയ്ത് നിസ്തുല സേവനങ്ങളും ശത്രുക്കളിൽ നിന്നും ഏൽക്കേണ്ടിവന്ന കഠിന പീഡനങ്ങൾക്ക് മുമ്പിലെ കണിശ നില പാടും അദ്ദേഹം നൂറ്റാണ്ടിന്റെ മുജദ്ദിദാണെന്ന് മനസ്സിലാക്കിത്തരുന്നു . വഹാബിസത്തിനും തൈമിയ്യൻ സിദ്ധാന്തങ്ങൾക്കുമെതിരെ പടപൊരുതിയ അദ്ദേഹം പ്രതിപക്ഷ ബഹുമാനം കാത്തു സൂക്ഷിക്കുകയും വിമർശനത്തിന് സൗമ്യമായ ശൈലി തെരഞ്ഞെടുക്കുകയും ചെയ്ത ആളായിരുന്നു . രൂക്ഷവിമർശനത്തിന്റെയും പ്രകോപനത്തിന്റെയും ശൈലി കാരണം താൻ വധിക്കപ്പെട്ടേക്കാമെന്നറിയാന്ന അദ്ദേഹം ശത്രുവിനെ പ്രകോപിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് ദീർഘകാലം അഹ്ലുസ്സു നയുടെപ്രചാരകനാകുന്നതാണെന്നദ്ദേഹം തീരുമാനിച്ചതു കൊണ്ടാണ് ഈ ശൈലി തെരഞ്ഞെടുത്തത് . ഇബ്നു തൈ മിയ്യ , ഇബ്നു അബ്ദിൽ വഹാബ് തുടങ്ങിയവരെ ഉദ്ധരിക്കു മ്പോൾ അവർക്ക് റഹ്മത്ത് ചൊല്ലിയത് ശത്രുവിനെ പ്രകാ പിപ്പിക്കാതിരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ സാക്ഷ്യപ്പെടു ത്തുന്നു . സയ്യിദ് മുഹമ്മദ് മാലികി വഫാത്തായ ഹിജ്റ 1425 റ മദാൻ 15 ന് മഗ്രിബ് നിസ്കാര ശേഷം ജനാസ മസ്ജിദുൽ ഹറാമിൽ കൊണ്ടുവന്നു . വഹാബിയായ അബ്ദുൽ റഹ്മാൻ സുദൈസ് ആയിരുന്നു മഗ്രിബ് നിസ്കാരത്തിന്റെ ഇമാം . അവി ടെ സന്നിഹിതരായ വമ്പിച്ച ജനാവലി ശ്രദ്ധയിൽപെട്ട സുദൈസി ജനാസ ആരുടേതാണെന്ന് അന്വേഷിച്ചു . സയ്യിദ് മുഹമ്മദ് അലവി മാലികി (നമ )ന്റേതാണ് എന്ന് അറിയിച്ചപ്പോൾ ജനാസ നിസ്ക്കരിക്കാതെ സുദൈസ് സ്ഥലം വിടുകയായിരുന്നു , സൗ ദിയിലെ ഉന്നത വഹാബി പണ്ഡിതർക്ക് സയ്യിദ് മാലികിയോടുഉള്ള സമീപനത്തിന്റെ വ്യക്തമായ സാക്ഷ്യങ്ങളിൽ ഒന്നാണിത് .

വഹാബിസത്തിനെതിരെ ശക്തമായ നിലപാടെടുത്ത സയ്യിദ് മാലികി തബ്ലീഗ് ജമാഅത്ത് നേതാക്കളെ വാനോളം
പുകഴ്ത്തുകയും അവരിൽ നിന്ന് ഹദീസ് നിവേദനം ചെയ്യു കയും ചെയ്തതിനാൽ അദ്ദേഹത്തെ അംഗീകരിക്കുന്ന സുന്നികൾക്ക് തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാനും ബിദ്അ ത്തുകാരാക്കാനും അർഹതയില്ലെന്ന അപശംബം ചില കോണുകളിൽ നിന്നു ചിലപ്പോഴൊക്കെ കേൾക്കാറുണ്ട് . മഹാഹീം , മൻഹജുസ്സലഫ് എന്നീ ഗ്രന്ഥങ്ങളിലാണ് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയതായി പറയപ്പെടുന്നത് . ഒരു ഗ്രന്ഥത്തിന്റെ ഇരു ചട്ടക്കുട്ടിൽ ഉള്ളതെല്ലാം ഗ്രന്ഥകാരന്റെ വചനങ്ങളാണെന്ന ധാരണപ്പിശകാണിതിനു കാര ണം  പ്രസാധകക്കുറിപ്പ് , അവതാരിക എന്നിവക്ക് പുറമെ ചില ഗ്രന്ഥങ്ങളുടെ ആമുഖവും ഗ്രന്ഥകാരന്റേതായിരിക്കില്ല . ഇവയിൽ പറയുന്ന കാര്യങ്ങൾ ഗ്രന്ഥകാരൻതായി വകതിരിവുള്ള ആരും പറയുകയോ മലസ്സിലാക്കുകയാ ചെയ്യുകയില്ല . സയ്യിദ് മുഹമ്മദ് മാലികി രചിച്ച മഫാഹീം എന്ന ഗ്രന്ഥത്തിന് അൽ അസ്ഹർ യൂണിവേഴ്സിറ്റിയിലെ ഉന്നത പണ്ഡിത സഭ അംഗവും ഈജിപ്ത് ഗ്രാന്റ് മുഫ്തിയുമായിരുന്ന ശൈഖ് ഹസനൈൻ മുഹമ്മദ് ആമുഖം എഴുതിയിട്ടുണ്ട് . പ്രസ്തുത ആമുഖത്തിൽ അംഗീകരിച്ച് ഒപ്പ് വെച്ച ആറ് ലോകോത്തര മുസ് ലിം പണ്ഡിതന്മാരുടെ പേരുകൾ ശേഷം രേഖപ്പെടുത്തിയിട്ടുണ്ട് . അതിന് ശേഷം നാൽപതോളം പണ്ഡിതന്മാരുടെ അവതാരികകളുണ്ട് . ഒരു പണ്ഡിത സഭയുടെ അവതാരികയും കൂട്ടത്തിലുണ്ട് . മഹാഹീം എന്ന ഗ്രന്ഥത്തിന്റെ ഇവയെല്ലാം സയ്യിദ് മാലികിയുടേതായി അനുമാനിക്കുന്നത് കേവലം ബുദ്ധി ശൂന്യതയില്ലെ. പാകിസ്ഥാൻ റാവൽപിണ്ഡിയിലെ സിദ്ദീഖുൽ അക്ബർ മസ്ജിദ് ഇമാമും ഖത്തീബുമായ മുഹമ്മദ് അസീസുറഹ് മാൻ എഴുതിയ അവതാരികയിലാണ് തബ്ലീഗ് നേതാക്കളായ ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഗാഹി , അഷ്റഫ് അലി ത്ഥാനവി എന്നിവരെയും മറ്റും പുകഴ്ത്തി പറഞ്ഞിട്ടുള്ളത് (. മ ഫാഹിം : 57-59 നോക്കുക ) മൻഹജുസ്സലഫ് എന്ന ഗ്രന്ഥത്തിന്റെ കാര്യവും ഇതിൽ നിന്ന് ഭിന്നമല്ല . സിയാറത്ത് യാത്ര സംഘടിപ്പിക്കാമോ എന്ന വിഷയം ചർച്ച ചെയ്തിടത്ത് ഖലീൽ അഹ്മദ് അമ്പട്ടവിയുടെ അൽ മുഹന്നദ് എന്ന ഗ്രന്ഥത്തിലെ ദീർഘമായ പരാമർശം സയ്യിദ് മാലികി ഉദ്ധരിക്കുകയാണ് ചെയ്തത് . ഇവിടെ തബ്ലീഗ് നേതാ ക്കളായ ഗംഗാഹി , താനവി എന്നിവരെയും മറ്റും പുകഴ്ത്തി പറയുന്നത് യഥാർത്ഥത്തിൽ അമ്പേട്ടവിയാണ് . സയ്യിദ് മാലി കി അതിനെ ഉദ്ധരിച്ചു എന്ന് മാത്രം . ( മൻഹജുസ്സലഫ് : 83- 87 കാണുക ) ഇസ്തിഗാസ , തവസ്സുൽ , സിയാറത്ത് യാത്ര , ബറ ക്കത്തെടുക്കൽ , മൗലിദ് പാരായണം , മീലാദ് ആഘോഷം തുടങ്ങിയ വഹാബി വിരുദ്ധ സുന്നി ആദർശങ്ങൾ സമർത്ഥിക്കാൻ വേണ്ടി എഴുതിയ ഗ്രന്ഥങ്ങളിൽ വഹാബികൾ അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ , ഇബ്നുൽ ഖയ്യിം , ഇബ്നു അബ്ദുൽ വ ഹാബ് എന്നിവരുടെ സുന്നി അനുകൂല പ്രസ്താവനകൾ ( പ്ര ത്യേകം ഉദ്ധരിച്ചിട്ടുണ്ട് . അഹ് ലുസ്സുന്നയുടെ ആദർശങ്ങൾക്ക് വഹാബീ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ തെളിവുകൾ കണ്ടെത്തി യ സയ്യിദ് മുഹമ്മദ് മാലികി വഹാബികൾക്കു കൂടുതൽ തല വദന സൃഷ്ടിച്ചിട്ടുണ്ട് . വഹാബിസത്തിന്റെയും ഖാദിയാനിസത്തി ന്റെയും മിശ്രിതമായ തബിഗിസവും യഥാർത്ഥത്തിൽ സുന്നി ആദർശങ്ങൾ നിഷേധിക്കുന്നവരാണല്ലോ . ആയതിനാൽ തബ് ലീഗ് ജമാഅത്തുകാർ ഖുതുബും ശൈഖും, ശംസും ഖമറും
ഒക്കെയായി വാഴ്ത്തുന്ന അവരുടെ നേതാക്കളുടെ വാചക ങ്ങൾ ഉദ്ധരിച്ച് അവരെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തിലാണ് തബലീഗ് നേതാക്കൾക്ക് അവർ നൽകുന്ന വിശേഷണങ്ങൾ ഉൾപ്പെടെ ഉദ്ധരിച്ചത് . വഹാബിസത്തിന്റെ ബദ്ധവൈരിയായിരുന്ന സയ്യിദ് മാലികി വഹാബിസത്തെ പുകഴ്ത്തുന്ന തബ്ലീഗ് നേതാക്കളെ സ്വയം അംഗീകരിക്കുകയില്ലെന്നത് ഏത് അൽപ ബുദ്ധിക്കും ഗ്രഹിക്കാവുന്ന യാഥാർത്ഥ്യമാണ് . എതിരാളിയുടെ കയ്യിൽ നിന്ന് തന്നെ ആയുധം വാങ്ങി അവനെ വക വരുത്തുക എന്ന നയം സ്വീകരിച്ച മാലികി തബ്ലീഗ് നേതാക്കളെ പുകഴ്ത്തിയിട്ടില്ലെന്ന് പകൽ വെളിച്ചം പോലെ ഇതിൽ നിന്ന് വ്യക്തമാണ് .

തബ്ലീഗ് നേതാക്കൾ ഉൾകൊളളുന്ന പരമ്പരയിലൂടെ ഹദീസു കൾ നിവേദനം ചെയ്ത് എന്നതിനാൽ സയ്യിദ് മാലികിയുടെ ശിഷ്യന്മാർക്കും അവരുടെ പിൻതലമുറക്കാർക്കും അനുഭാവി കൾക്കും തബ്ലീഗ് ജമാഅത്തിനെ വിമർശിക്കാൻ യോഗ്യത ഇല്ലെന്നതാണ് മറ്റൊരു കണ്ടെത്തൽ . തബലീഗ് ജമാഅത്ത് സ്ഥാ പകൻ മുഹമ്മദ് ഇല്യാസിന്റെ മകൻ മുഹമ്മദ് യൂസുഫ് , റശീദ് അഹ്ർ ' ഗംഗാഹി , ഖലീൽ അഹ്മദ് അമ്പട്ടവി എന്നിവരും മ റ്റുമാണ് മാലികിയുടെ സനദിൽ ഉണ്ടത്രെ . മുബ്തദിഉകൾ ഉൾക്കൊളളുന്ന നിവേദന പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാമോ എന്നതിൽ പണ്ഡിതന്മാർക്ക് പത്തോളം അഭിപ്രായങ്ങൾ ഉണ്ട് . നിവേദന പരമ്പരയിലെ ഒരൊളോ മറ്റോ ബിദ്അത്ത് ആശയ ക്കാരൻ ആയതിന്റെ പേരിൽ പ്രസ്തുത പരമ്പര പൂർണ്ണമായും ഉപേക്ഷിച്ചാൽ പല ഹദീസുകളും നഷ്ടപ്പെട്ട് പോകാൻ സാധ്യത യുളളത് കൊണ്ട് നിബന്ധനകൾക്ക് വിധേയമായി പ്രസ്ത പരമ്പരയിലൂടെ ഹദീസ് നിവേദനം ചെയ്യാം എന്നത് ഈ വിഷയത്തിൽ പ്രബലമായ അഭിപ്രായങ്ങളിൽ ഒന്നാണ് . അതായത് ബിദ്അത്ത് കാരന്റെ ഗുരുത്തക്കേടും വഴികേടും അല്ല ഇവിടെ പരിഗണിക്കുന്നത് . മറിച്ച് പ്രസ്തുത പരമ്പരയിലെ സുന്നികളും സൗജനങ്ങളുമായ മശാഖമാരുടെ ഗുരുത്വവും മഹത്വവും പരിഗണിച്ച് പ്രസ്തുത പരമ്പരയിലൂടെ ഹദീസ് ഉദ്ധരിക്കാം . മാലികി ഈ അഭിപ്രായത്തോട് യോജിക്കുന്നതിനാലായി രിക്കാം തബ്ലീഗ് നേതാക്കൾ ഉള്ള പരമ്പരയിലൂടെ ഹദീസ് ഉദ്ധരിച്ചത് . അല്ലെങ്കിൽ തബ്ലീഗ് ജമാഅത്തുകാരുടെ ബിദ്അത്ത് ആദർശങ്ങൾ അദ്ദേഹത്തിന് ബോധ്യപ്പെടുന്നതിന് മുമ്പായിരിക്കാം . അങ്ങനെയൊന്നുമല്ലെന്നും മറിച്ച് സയ്യിദ് മാലികി തബ്ലീഗ് നേതാക്കളും നിവേദന പരമ്പര സ്വീകരിച്ചത് വഴി അവരുടെ മുഴുവൻ ആദർശങ്ങളും അംഗീകരിക്കുകയായിരുന്നു എന്നുമാണെങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി സാക്ഷാൽ അഹ്മദ് റളാഖാൻ ബാറേലവി ( റ ) യുടെ മകൻ അല്ലാമാ മുസ്ഥഫാ റളാ ഖാൻ ബറേലവി ( ന.മ ) യിൽ നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട് . ( അൽ ഇഖ്റുൽ ഫരീദ് പ . 16 കാണുക ) അല്ലാമ മഷാറാ ഖാന് ഹദീസ് അടക്കമുളള മുപ്പതോളം വിജ്ഞാന ശാഖകളിൽ ബറേലവി , റഹ്വി , ബൈറാബാദി എന്നിങ്ങനെ മൂന്ന് താവഴി കളാണുളളത് . ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ബാറേലവി പ രമ്പരയാണ് ( അൽ ഇജാസാത്തന്നൂരിയ്യ . പേ : 33 നോക്കുക ) ബാറേലവി പരമ്പരയിൽ എറ്റവും പ്രധാനപ്പെട്ടത് അദ്ദേഹത്തിന്റെ പിതാവും നൂറ്റാണ്ടിന്റെ മുജദ്ദിദും ആയ ശൈഖ് അഹ്മദ് റളാഖാൻ ( റ ) വഴിയുളളതാണ് . ഖുർആനിന്റെയും ഹദീസിന്റെയും ഇരുപത്തി അഞ്ച് ' പരമ്പരകളുടെ ഇജാസത്ത് ( നിവേദന അനുമതി ) അദ്ദേഹം മകന് നൽകിയിട്ടുണ്ട് . ( Ibid പേ : 34 ) അഹ്മദ് ഖാദിയാനിയെ പോലെ തന്നെ തിരുനബി ( സ്വ ) യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചതിന്റെ പേരിൽ ( ത ഹ്ദീറുന്നാസ് 6 : 4 , 5 , 43 ) ഖാസിം നാനൂതവിയും തിരുനബി ( സ്വ ) യുടെ അദൃശ്യജ്ഞാനത്തെ ഭ്രാന്തന്റെയും മൃഗങ്ങളുടെയും നാൽക്കാലികളുടെയും വിജ്ഞാനത്തോട് സാമ്യപ്പെ ടുത്തി തിരുനബി ( സ്വ ) യെ നിന്നിച്ചതിന്റെ പേരിൽ അഷ്റഫ് അലി താനവിയും അവരെ അംഗീകരിച്ച മറ്റ് തബ്ലീഗ് നേതാക്കളും കാഫിറുകളാണെന്ന് ഫത്വ നൽകുകയും ( പ്രസ്തുത ത് ഇരു ഹറമുകളിലെ പ്രഗൽഭരായ ഇരുപത്തി അഞ്ചോളം പണ്ഡിതന്മാരെ കാണിച്ച് അവരുടെ രേഖാ മൂലമുള്ള സമ്മതം വാങ്ങി ഹുസാമുൽ ഹറമൈനി എന്ന പേരിൽ ഗ്രന്ഥമായി പ്രസിദ്ധീകരിക്കുകയും ചെയ്ത മഹാനാണ് അഹ്മദ് റളാഖാൻ ബാറേലവി ( റ ) തന്റെ പിതാവിന്റെ ഈ ആദർശം പൂർണ്ണമായും അംഗീകരിക്കുന്നയാളാണ് അല്ലാമാ മുസ്വ്ത്വഫാ റളാഖാൻ ( നമ ) . ഒരു ഗുരുവിൽ നിന്ന് ഹദീസ് നിവേദനം ചെയ്യുന്നത് അദ്ദേഹ ത്തിന്റെ മുഴുവൻ ആദർശങ്ങൾക്കുമുള്ള അംഗീകാരമാണങ്കിൽ സയ്യിദ് മുഹമ്മദ് അലവി മാലികി തന്റെ ഗുരുവായ മുസ്‌വ്സ്ഥ റളാഖാനിന്റെയും അദ്ദേഹത്തിന്റെ ഗുരുവായ അഹ്മദ് റളാഖാനിന്റെയും തബീഗുകാർ കാഫിറുകളാണന്ന അഭിപ്രായം അംഗീകരിച്ചയാളാകും . തബലീഗുകാർക്കും സഖ്യ കക്ഷി കൾക്കും എന്തു പറയാനുണ്ട്. സയ്യിദ് മാലികിയുടെ ശിഷ്യൻമാർക്ക് തബിലീഗുകാരെ വിമർശിക്കാൻ യോഗ്യത കുറവുണ്ടോ ? സയ്യിദ് മുഹമ്മദ് അലവി മാലികി ( നമ ) വിന്റെ ഹദീസ് നിരവദന പരമ്പരക്ക് പുറമെ വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്തിൽ നിന്ന് ബിരുദമെടുത്ത സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയും ഉയർത്തിക്കാണിക്കാറുണ്ട് . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗ് ആദർശക്കാരനായിരുന്നെന്നും അദ്ദേഹം ബാഖവി പണ്ഡിതന്മാരുടെ ഉസ്താദുമാരിൽ പെടുന്നതിനാൽ തബലീഗിനെ വിമർശിക്കുന്നത് ഗുരുനിനയാണെന്നുമാണ് കണ്ടെത്തൽ . ശൈഖ് ഹസൻ ഹസ്റത്ത് തബ്ലീഗുകാരൻ ആയിരുന്നോ എന്നത് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല . ആണെങ്കിൽ തന്നെ ഗുരു പരമ്പരയിലോ ഹദീസ് നിവാദനപരമ്പരയിലോ പുത്തനാശയക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പിഴച്ച ആശയങ്ങൾക്കെതിരെ ശബ്ദിക്കരുതെന്ന് പറയുന്നത് പുത്തനാശയങ്ങളുടെ ആവിർഭാവം മുതൽ ഇന്നോളമുള്ള മുസ് ലിം പണ്ഡിത ചരിത്ര ത്തിനെതിരാണ് . ഉദാഹരണത്തിന് ഇമാം അബുൽ ഹസനിൽ അശ് അരി ( റ ) വിനെ തന്നെ എടുക്കാം . മാതൃഭർത്താവും വളർത്ത് പിതാവും ഗുരുവുമായിരുന്ന അബു അലിയ്യിനിൽ ജുബ്ബാഇ യുടെ മുഅ്തസിലി വിശ്വാസം പിഴച്ചതും ഇസ് ലാമിക വിരുദ്ധ വുമാണെന്നു പൂർണ്ണമായി ബോധ്യപ്പെട്ടത് മുതൽ അദ്ദേഹ ത്തിനെതിരെ ഇമാം അശ്അരി ( റ ) പരസ്യമായി രംഗത്ത് വന്നു . നിരവധി ഗ്രന്ഥങ്ങൾ രചിച്ചു . വാദപ്രതിവാദങ്ങൾ നടത്തി . അയാളെ പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യരുതെന്ന് പൊതുജനത്തോട് ഇമാം അശ്അരി ( റ ) ഉറക്കെ വിളിച്ച് പറഞ്ഞു .

ഇമാം താജുദ്ദീനിസ്റ്റുബ്കി ( റ ) ഈ വിഷയത്തിൽ മറ്റൊരു മാതൃകയാണ് . ഹാഫിസ് ശംസുദ്ദീനിദ്ദഹബി ഇമാം സു ബിക്കിയുടെ ഉസ്താദാണ് . അഹ്ലുസ്സുന്നയുടെ ആദർശങ്ങളിൽ
നിന്ന് മാറി ഇബ്നു തൈമിയ്യയുടെ പിഴച്ച വിശ്വാസങ്ങളോട് വിധേയത്വം പുലർത്തിയ ആളാണ് ദഹബി . അക്കാരണത്താൽ തന്നെ ഇമാം സുബ്കി ( റ ) അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട് . ദഹബിയെക്കുറിച്ച് ഹാഫിസ് സ്വലാഹുദ്ദീനിൽ ഖലീൽ ( റ ) അഭിപ്രായപ്പെട്ടത് ഇമാം സുബ്കി ഉദ്ധരിക്കുന്നു ദഹബിയുടെ മത ഭക്തിയെക്കുറിച്ചോ സുക്ഷമതയെക്കുറിചോ എനിക്ക് സംശയമില്ല . പക്ഷേ അല്ലാഹുവിന് " ശരീരവും അവയവങ്ങളും സ്ഥിരപ്പെടുത്തുന്ന വിശ്വാസം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . ഖുർആനിലോ ഹദീസിലോ അത്തരം പദപ്രയോഗങ്ങൾ വ്യാഖ്യാനിച്ച് അല്ലാഹുവിനെ വിശുദ്ധി കൽപിക്കുന്ന വിശ്വാസത്തോട് അദ്ദേഹത്തിന് വെറുപ്പാണ് . ഈ അമിതമായ സ്വാധീനവും വെറുപ്പും നിമിത്തം അദ്ദേഹത്തിന്റെ  പ്രകൃതി തന്നെ മാറിപ്പോയിട്ടുണ്ട് . അല്ലാഹുവിന് അവയവം സ്ഥിരപ്പെടുത്തുന്ന പണ്ഡിതന്മാരുടെ ചരിത്രമെഴുതുമ്പോൾ അവരുടെ വീഴ്ചകളും ന്യൂനതകളും കണ്ടില്ലെന്ന് നടിക്കുകയോ ന്യായീകരിക്കുകയോ ചെയ്യും . എന്നാൽ . അല്ലാഹുവിന് വിശുദ്ധി കൽപിക്കുന്ന അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ ചരിത്രം പറയുമ്പോൾ അവരുടെ  വിശേഷണങ്ങൾ അമിതമായി പറയുകയില്ല . അവരെ ആക്ഷേപിച്ചവരുടെ വാക്കുകൾ കൂടുതലായി ഉദ്ധരിക്കുകയും ചെയ്യും . ഇത് മത ഭക്തിയുടെ ഭാഗമാണെന്ന് അദ്ധേഹം ധരിച്ചത് . വസ്തുത അദ്ധേഹം മനസ്സിലാക്കിയിട്ടില്ല . മതവിശ്വാസത്തിലെ അദ്ധേഹത്തിന്റെ അഭിപ്രായ ഭിന്നതയാണ് ഇതിന്റെയെല്ലാം നിമിത്തം . ശേഷം ഇമാം സുബ്കി ( റ ) പറയുന്നു : " നമ്മുടെ ഗുരു ദഹബിയുടെ കാര്യം അദ്ദേഹം പറഞ്ഞതിലപ്പുറമാണ് . ദഹബി നമ്മുടെ ഗുരു ആണെന്നത് ശരി തന്നെ . പക്ഷേ സത്യത്തെയാണ് അവലംബി ക്കേണ്ടതും പിൻപറ്റണ്ടതും . അമിതമായ പക്ഷപാതം അദ്ദേഹ ത്തെ പരിഹാസ്യനാക്കുന്നിടത്തോളം എത്തിച്ചിട്ടുണ്ട് . തിരുനബി ( സ്വ ) യുടെ വിശുദ്ധ ശരീഅത്ത് നമുക്ക് എത്തിച്ചുതന്ന ഭൂരി ഭാഗം വരുന്ന അശ്അരികളായ മുസ് ലിം പണ്ഡിതന്മാർ വിചാരണ നാളിൽ അദ്ദേഹത്തിനെതിരിൽ സാക്ഷി നിൽക്കുമോ എ ന്നാണ് ഞാൻ ഭയപ്പെടുന്നത് . അശ്അരി പണ്ഡിതനെ ആ േക്ഷ പിക്കാൻ തുടങ്ങിയാൽ അല്പവും ബാക്കി വെക്കാത്ത ആളാ യിരുന്നല്ലോ അദ്ദേഹം . ആയതിനാൽ പരലോകത്ത് അല്ലാ ഹുവിന്റെ സമക്ഷത്തിൽ പണ്ഡിതൻമാർ അദ്ദേഹത്തിന്റെ ശത്രു ക്കളായിരിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് . അശ്അരി പണ്ഡിതന്മാരുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ ആൾ പോലും ഒരു പക്ഷേ അല്ലാഹുവിന്റെ സമക്ഷത്തിൽ ദഹബിയേക്കാൾ ശ്രേഠനായിരിക്കും . അല്ലാഹു അദ്ദേഹത്തിന്റെ ശിക്ഷയിൽ ഇളവ് ചെയ്യട്ടെ എന്നും അദ്ദേഹത്തിനു മാപ്പ് കൊടുക്കാൻ അശ്അരി പണ്ഡിതന്മാർക്ക് അല്ലാഹു തോന്നിപ്പിക്കട്ടെ എന്നും അ ദ്ദേഹത്തിന് വേണ്ടിയുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീ .കരിക്കട്ടെ എന്നും ദുആ ഇരക്കാം . അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കരുതെന്നും വാക്കുകളെ അവലംബിക്കരുതെന്നുമാ ണ് നമ്മുടെ മറ്റെല്ലാ ഗുരുനാഥൻമാരും നമ്മോട് ഉപദേശിച്ച ത് . " ( ത്വബഖാത് വാ 2 , ul 13-14 )

ഗുരുനാഥന്മാരിൽ ആരെങ്കിലും മുബ്തദിഉം പുത്ത നാശയക്കാരനുമാണെങ്കിൽ അവരോട് കൈകൊണ്ട സമി പനമാണ് ഇമാം സുബ്കി ( റ ) മുസ് ലിം പൊതുജനങ്ങളെ പൊ
തുവെയും പണ്ഡിതന്മാരെ പ്രത്യേകിച്ചും പഠിപ്പിക്കുന്നത് . ഗുരുനാഥന്റെ
പിഴച്ച അദർശങ്ങൾ പിൻപറ്റരുത് . സത്യം അംഗീക രിക്കുകയും അനുകരിക്കുകയും വേണം . ഗുരുവിന്റെ പിഴച്ച ആദർശങ്ങളുള്ള ഗ്രന്ഥങ്ങൾ വായിക്കരുത് . വാക്കുകൾ അവ ലംബിക്കുകയുമരുത് . ഇത് മുസ്ലിം പൊതു ജനങ്ങളോട് തുറന്ന് പറയുകയും വേണം , സുന്നി പണ്ഡിതന്മാർ സ്ഥാപിച്ചതും ദീർഘ കാലം കുറകളഞ്ഞ സുന്നി പാത പിൻ പറ്റുകയും ചെയ്ത ദേവ്ബന്ദ് ദാറുൽ ഉലൂമിലോ വെല്ലൂർ ബാഖിയാത്തിലോ പഠിച്ചതിന്റെ പേരിൽ ഏതെങ്കിലും തബ്ലീഗുകാർ സുന്നി പണ്ഡിതരുടെ ഗുരു പരമ്പരയിൽ കടന്ന് കൂടിയിട്ടുണ്ടെങ്കിൽ അവരോട് സുന്നി പണ്ഡിതർ എടുത്ത നിലപാട് ഇമാം സുബ്കി ( റ ) പഠിപ്പിച്ചതാണ് . ആയതിനാൽ തബ്ലീഗ് ജമാഅത്തിനെതിരെ ശക്തമായി പോരാടുകയും ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്യുക എ
ന്ന മതപ്രബോധന ബാധ്യത സുന്നി പണ്ഡിതർ എക്കാലത്തും ചെയ്തുകൊണ്ടിരിക്കുന്നുണ്ട് . - സയ്യിദ് മുഹമ്മദ് അലവി മാലികി ( ന.മ ) ഈ ബാധ്യത നിർവ്വഹിച്ചിട്ടുണ്ട് . തന്റെ ഗുരുപരമ്പര വിശദീകരിച്ചതിന് ശേഷം താൻ വഴി ഹദീസ് നിവേദനം ചെയ്യുന്നവരോടുള്ള വിലപ്പെട്ട ഉപദേശങ്ങൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് . അഹ് ലുസ്സുന്ന യുടെ പാതയിൽ നിന്ന് വ്യതിചലിച്ച പുത്തനാശയക്കാരുടെ ഗ്രന്ഥങ്ങൾ വായിക്കരുത് എന്ന് അദ്ദേഹം പ്രത്യേകമായി ഉപ് ദേശിച്ചിട്ടുണ്ട് . ( അൽ ഇഖ്ദുൽ ഫരീദ് പ് : 11 ) പ്രസ്തുത ഉപദേശം അനുസരിച്ച് ഇസ്മാഈൽ ദഹ്ലവി , ഖാസിം നാനൂതവി , റഷീദ് അഹ്മദ് ഗംഭഗാഹി , മഹ് മൂദൽ ഹസൻ , ഖലീൽ അഹ് മദ് അബേട്ടവി , മഹ് മൂദൽ ഹസൻ മദവ്ബന്ദി , മുഹമ്മദ് ഇല്യാസ് , മുഹമ്മദ് സകരിയ്യൽ കാന്തലവി , മൻസൂർ നുഅ്മാനി , അബുൽ ഹസൻ അലി നദ്വി തുടങ്ങിയ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥ ങ്ങൾ വായിക്കാനോ അവരുടെ വാക്കുകൾ അവലംബിക്കാനോ പാടില്ല . സുന്നികൾ അവലംബിക്കാറുമില്ല .

Monday, November 9, 2020

ഇസ്ലാം.ആഇശയുടെ വിവാഹപ്രായവും വിമർശകരുടെ ഇരട്ടത്താപ്പും -ഭാഗം 2

 *ആഇശയുടെ വിവാഹപ്രായവും  വിമർശകരുടെ ഇരട്ടത്താപ്പും -ഭാഗം 2*

----------------------------------------------------


ആയിശ(റ)യുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട് നാസ്തികര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക്, മുഹമ്മദ്‌ നബി(സ)യോടും അദ്ദേഹം പ്രബോധനം ചെയ്ത ആദര്‍ശത്തോടുമുള്ള അവരുടെ വിരോധത്തിന്‍റെ നുരഞ്ഞുപൊങ്ങല്‍ എന്നതിലുപരി വൈജ്ഞാനികമോ ചരിത്രപരമോ ആശയപരമോ ആയ യാതൊരു പ്രസക്തിയുമില്ല. എന്തെന്നാല്‍:


1. മുഹമ്മദ്‌ നബി(സ)ക്കെതിരെ രൂക്ഷമായ പലവിധ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട മക്കാ മുശ്രിക്കുകള്‍ പക്ഷേ, ആയിശ(റ)യെ കുട്ടിപ്രായത്തില്‍ വിവാഹം കഴിച്ചു എന്നത് ഒരു പ്രശ്നമായി അവതരിപ്പിച്ചിട്ടേയില്ല. പേരിന് പോലും ആയിശയുടെ വിവാഹ പ്രായത്തെ അവര്‍ വിമര്‍ശനവിധേയമാക്കിയതായി ചരിത്രം പറയുന്നില്ല. നമ്മുടെ നാട്ടില്‍വരെ ചെറുപ്പത്തില്‍ വിവാഹം കഴിക്കുന്ന സമ്പ്രദായം എല്ലാ മതവിഭാഗങ്ങളിലും നിലനിന്നിരുന്നതിനാല്‍ അത് ഒരു വിഷയമായി പൊതുവെ ആരും കണ്ടിരുന്നില്ല. എന്നാല്‍ ബഹുഭാര്യാത്വം തന്നെ ഏറ്റവും വലിയ ഒരു 'തിന്മ'യാകുകയും, വിവാഹം എന്നത് മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളുടെ മുന്നുപാധിയല്ല എന്ന ആധുനികവീക്ഷണം ശക്തിപ്പെടുകയുമൊക്കെ ചെയ്തപ്പോള്‍ പ്രത്യക്ഷപ്പെട്ടുവന്ന ഒരു ആരോപണമാണ് ആയിശ(റ)യുടെ വിവാഹം. പരമാവധി പോയാല്‍, നബി(സ) വിവാഹം കഴിക്കുമ്പോള്‍ ആയിശ(റ)ക്കുണ്ടായിരുന്ന വയസ്സിന്റെ രണ്ടോ മൂന്നോ ഇരട്ടിയോളം പ്രായമേ അതിനെതിരായ യുക്തിവാദി വിമര്‍ശനങ്ങള്‍ക്കുളളൂ.


2. നബി(സ) വിവാഹം കഴിക്കുന്ന സമയത്ത് ഏതോ നിലക്ക് ആഇശ(റ)ക്ക് പക്വതയെത്തിയിരുന്നോ എന്നാണ് ചോദ്യമെങ്കില്‍ ആയിരുന്നു എന്നുതന്നെയാണ് അതിനുള്ള മറുപടി. നബി(സ)ക്ക് മുമ്പേ, ഖുറൈശികളുടെ നേതാവായിരുന്ന മുത്ഇമുബ്നു അദിയ്യ് തന്റെ മകനായ ജുബൈറിന് വേണ്ടി ആഇശ(റ)യെ വിവാഹാലോചന നടത്തിയിരുന്നു എന്നത് അനിഷേധ്യ യാഥാര്‍ത്ഥ്യമാണ്. മുത്ഇമിന്‍റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ഇസ്‌ലാമിനോടുള്ള തെറ്റായ സമീപനമായിരുന്നു ആ വിവാഹം നടക്കാതിരിക്കാന്‍ കാരണം. (മുസ്നദ് അഹ്മദ് 2/211). നാട്ടുനടപ്പനുസരിച്ച് വിവാഹാലോചന നടന്നുകൊണ്ടിരുന്ന പ്രായത്തിലാണ് നബി(സ) ആഇശ(റ)യെ വിവാഹം ചെയ്യുന്നത് എന്ന് ഇതില്‍ നിന്ന് വ്യക്തം.


3. അറേബ്യയുടെ ഉഷ്ണ കാലാവസ്ഥയില്‍ സ്ത്രീകള്‍ക്ക് സഹജമായിത്തന്നെ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും പുഷ്ടിയുമുണ്ടായിരുന്നു. അസാധാരണമായ ധിഷണാശക്തിയും മാനസിക വികാസവും സിദ്ധിച്ച വ്യക്തികളുടെ ആകാരസൗഷ്ഠവവും മികച്ചുനില്‍ക്കുമെന്നത് സാധാരണ അനുഭവമാണല്ലോ. ഇംഗ്ലീഷില്‍ Precocious എന്ന്‍ വിളിക്കുന്നത് അതിനെയാണ്. ഏതായാലും ഒമ്പതാം വയസ്സില്‍ ആഇശയെ നബിതിരുമേനി ദാമ്പത്യപദത്തില്‍ കൊണ്ടുവന്നതുതന്നെ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ ലക്ഷണങ്ങള്‍ അന്നേ അവരില്‍ പ്രകടമായിരുന്നു എന്നതിന്റെ തെളിവത്രെ.


4. ആഇശ തന്റെ ഇണയായി വരുന്നത് നബി(സ) സ്വപ്നം കണ്ടിട്ട് പോലും അദ്ദേഹം മുന്‍കൈയെടുത്ത് ആഇശ(റ)യെ വിവാഹമാലോചിക്കുകയായിരുന്നില്ല. സ്നേഹനിധിയായ ഖദീജയുടെ വിയോഗം മൂലമുണ്ടായ ഏകാന്തതയുടെ ദു:ഖഭാരം നിമിത്തം ജീവിതം തന്നെ അതീവ ദുഷ്കരമായനുഭവപ്പെട്ടിരുന്ന നബി(സ)യോട്, അബൂബക്റി(റ)നെയും കുടുംബത്തെയും നന്നായറിയുന്ന, ഉഥ്മാന്ബ്നു മള്ഊനി(റ)ന്‍റെ ഭാര്യയായ ഖൗല ബിന്‍ത് ഹകീം വന്ന് ചോദിക്കുകയാണ്, താങ്കള്‍ക്കൊരു പുനര്‍വിവാഹമായിക്കൂടേ എന്ന്‍. അന്നേരം അവരാണ് കന്യകയായ ആഇശ(റ)യുടെയും വിധവയായ സൌദ(റ)യുടെയും കാര്യം  നബിതിരുമേനിയുടെ മുമ്പാകെ അവതരിപ്പിക്കുന്നത്. പ്രവാചകന്‍ സമ്മതം മൂളിയപ്പോള്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്ക് മുന്‍കൈയെടുത്തതും അവര്‍ തന്നെയായിരുന്നു. (മുസ്നദ് അഹ് മദ്). പ്രവാചകന്‍ അതിന് താല്‍പര്യമെടുത്തതാകട്ടെ, അബൂബക്റു(റ)മായി ആദര്‍ശപരമായ സാഹോദര്യ ബന്ധത്തിലുപരി വിവാഹത്തിലൂടെ കുടുംബ ബന്ധവും സ്ഥാപിക്കുക എന്ന നിലക്കും. (പില്‍കാലത്ത് ഉമറി(റ)ന്‍റെ മകളായ ഹഫ്സ(റ)യെയും ഇതേ ഉദ്ദേശ്യാര്‍ഥം പ്രവാചകന്‍ വിവാഹം ചെയ്യുകയുണ്ടായി. ഉസ്മാന്നും(റ) അലിക്കും(റ) തന്റെ മക്കളെ വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു.)


5. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള തന്റേടം എത്തിക്കഴിഞ്ഞാല്‍ അവരുടെ ഭര്‍ത്താക്കന്മാരായി വരുന്ന പുരുഷന്മാരുടെ പ്രായം അക്കാലത്ത് പരിഗണനീയമായ ഒരു വിഷയമേ ആയിരുന്നില്ല. ഖുറൈശി പ്രമാണിയും പ്രവാചകന്റെ പിതാമഹനുമായിരുന്ന അബ്ദുല്‍ മുത്വലിബ് ഹാലയെ വിവാഹം കഴിക്കുന്നത് തന്‍റെ മകനും പ്രവാചകന്റെ പിതാവുമായ അബ്ദുല്ല ആമിനയെ വിവാഹം കഴിക്കുന്ന അതേ വേദിയില്‍ വെച്ചായിരുന്നു എന്ന് ചരിത്രം പറയുന്നു. ഇതുപോലെത്തന്നെ, ഭാര്യയായി വരുന്ന സ്ത്രീ ഭര്‍ത്താവിനേക്കാള്‍ പ്രായമുള്ളവളാകുന്നതോ, വിധവയാകുന്നതോ അക്കാലത്ത് ഒരു പ്രശ്നമായിരുന്നില്ല. മുഹമ്മദ് നബി(സ) തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ നാല്‍പത് വയസ്സുള്ള ഖദീജയെയായിരുന്നല്ലോ ആദ്യമായി വിവാഹം ചെയ്തത്. നേരത്തെ രണ്ട് തവണ വിവാഹം കഴിഞ്ഞവരായിരുന്നു അവര്‍. ഖദീജയുടെ മരണശേഷം നബി(സ) ഇണയായി സ്വീകരിച്ചത് വൃദ്ധയും വിധവയുമായിരുന്ന സൗദ(റ)യെയായിരുന്നു. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസമോ സ്ത്രീയുടെ പുന:വിവാഹമോ അക്കാലത്ത് ഒരു വിഷയമേ ആയിരുന്നില്ല.


6. ശൈശവ വിവാഹത്തെ ഇസ്ലാം നിയമം മൂലം നിരോധിച്ചിട്ടില്ലെങ്കിലും അതിനെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. പ്രായപൂര്‍ത്തിയെ, വിവേകത്തെയാണ് അത് വിവാഹ പ്രായമായി നിശ്ചയിച്ചിട്ടുള്ളത്. "അനാഥകളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ക്ക് വിവാഹ പ്രായമെത്തിയാല്‍ അവരില്‍ നിങ്ങള്‍ കാര്യബോധം കാണുന്നപക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക." (സൂറ: അന്നിസാഅ് 6). മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ കാര്യബോധം വരുന്ന പ്രായമാണ് വിവാഹ പ്രായമെന്ന് ഈ വചനത്തില്‍നിന്ന്‍ വ്യക്തമാകുന്നു. വിവിധ ദേശങ്ങളില്‍ വിവിധ ജനവിഭാഗങ്ങളില്‍ കാര്യബോധവും പക്വതയും കൈവരുന്ന പ്രായത്തിന് ചെറിയ വ്യത്യാസമുണ്ടാകും. ഒരു കുടുംബത്തിലെ സന്തതികള്‍പോലും പക്വത പ്രാപിക്കുന്നത് ഒരേ പ്രായത്തിലായിരിക്കണമെന്നില്ലല്ലോ. അവരെ അടുത്തറിയുന്ന രക്ഷിതാക്കള്‍ക്കാണ് അവരുടെ പക്വതയും കാര്യബോധവും സംബന്ധിച്ച വ്യക്തമായ ധാരണയുണ്ടാവുക. ഇത്തരം കാരണങ്ങളാല്‍ ഇസ്ലാം വിവാഹത്തിന് നിര്‍ണിത വയസ്സ് എന്ന നിബന്ധന വെച്ചിട്ടില്ല. നിയമപ്രകാരമുള്ള വിവാഹ പ്രായം എല്ലാ ഭരണകൂടങ്ങളും ഒരുപോലെയല്ല നിശ്ചയിച്ചിട്ടുള്ളത്, ചിലര്‍ മുമ്പ് നിശ്ചയിച്ചത് മാട്ടിയിട്ടുമുണ്ട്. ഇതുതന്നെ അങ്ങനെയൊരു കൃത്യമായ പ്രായ നിര്‍ണയം അശാസ്ത്രീയമാണ് എന്നാണ് തെളിയിക്കുന്നത്. ഉയര്‍ന്ന പ്രായ പരിധി നിശ്ചയിക്കപ്പെട്ട രാജ്യങ്ങളില്‍ അത് വ്യാപകമായി ലംഘിക്കപ്പെടുന്നതും കാണാം. നിര്‍ണിത വയസ്സ് എന്ന്‍ പറയാതെ, കാര്യബോധവും പക്വതയും എത്തുമ്പോഴാണ് വിവാഹം ചെയ്തുകൊടുക്കേണ്ടത് എന്നുമാത്രം പറഞ്ഞുമതിയാക്കിയ ഖുര്‍ആനിക സമീപനമാണ് കൂടുതല്‍ യുക്തിവൂര്‍വകമായിട്ടുള്ളത് എന്നാണ് അതില്‍നിന്ന്‍ മനസ്സിലാവുന്നത്.


7. പൊതുവായ അവസ്ഥയില്‍ പെണ്‍കുട്ടിയുടെ അനുവാദത്തോടുകൂടി മാത്രമേ അവളെ നികാഹ് കഴിച്ചയക്കാവൂ എന്നതാണ് ഇസ്ലാമിക നിയമം. അവളുടെ അനുവാദമില്ലാതെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കപ്പെട്ടതാണെങ്കില്‍ ആ ബന്ധം വേര്‍പ്പെടുത്താന്‍ വരെ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്തെങ്കിലും സവിശേഷമായ സാമൂഹിക നന്മയുണ്ടെങ്കിലല്ലാതെ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടികളെ രക്ഷിതാവ് വിവാഹം കഴിപ്പിച്ചയക്കുന്നത് വെറുക്കപ്പെട്ട നടപടിയാണ്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ അവളുടെയും സമൂഹത്തിന്റെയും നന്മ ലക്ഷ്യംവെച്ചുകൊണ്ട് അത്തരക്കാരെ കെട്ടിച്ചയക്കുന്നതോ, അവരെ നികാഹ് ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ പ്രായം ചെന്നവരാകുന്നതോ തെറ്റായി ഇസ്ലാം കാണുന്നില്ല. (ഇമാം നവവി -ശറഹു മുസ്ലിം 9/206). ആ പെൺകുട്ടിയുടെ വീട്ടുകാർക്കും അവൾക്കും സമ്മതമാണെങ്കിൽ അതിൽ ഇടപെടാൻ നമുക്ക് അവകാശവുമില്ല. ഇബ്നുല്‍ മുന്‍ദിര്‍ പറഞ്ഞതായി ഇമാം ഇബ്നു ഖുദാമ ഉദ്ധരിക്കുന്നു: "അനുയോജ്യനായ ഒരാള്‍ക്കാണ് ഒരു പിതാവ് തന്റെ കുഞ്ഞു മകളെ വിവാഹം ചെയ്തുകൊടുക്കുന്നതെങ്കില്‍ അതനുവദനീയമാണ് എന്ന കാര്യത്തില്‍ നമുക്കറിയാവുന്ന പണ്ഡിതന്മാരെല്ലാം യോജിച്ചിരിക്കുന്നു. ഒഴിവാക്കേണ്ടതും വെറുക്കപ്പെട്ടതുമാണെന്നതോടൊപ്പം തന്നെ അതദ്ദേഹത്തിന് അനുവദനീയമാണ്." (അശ്ശറഹുല്‍ കബീര്‍ 7/386)


*ശൈശവ വിവാഹം: ഇവര്‍ക്കെതിരെ യുക്തിവാദി വിമര്‍ശനമുയരാത്തതെന്ത്?!*


കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ മത-മതേതര മേഖലകളില്‍ ശൈശവ-ബാല വിവാഹങ്ങള്‍ നിരവധി നടന്നതായി കാണാം. സി രവിചന്ദ്രന്‍ പറഞ്ഞതുപോലെ, അന്നത്തെ സാഹചര്യത്തില്‍ അതൊരു തെറ്റായിരുന്നില്ല. അതിനാല്‍ തന്നെ അത്തരം കാര്യങ്ങള്‍ എടുത്തുപറഞ്ഞു ഇന്നിപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് വിമര്‍ശകരുടെ സ്ഥല-കാല ബോധമില്ലായ്മയുടെ അടയാളമാണ്. 55 ആം വയസിൽ ഒളിവുകാലത്ത് പന്ത്രണ്ടുകാരി സുശീലാ ഗോപാലന്‍ എന്ന പെണ്‍കുട്ടിയോട് കമ്മ്യൂണിസ്റ്റ് ആചാര്യന്‍ എ.കെ.ജിക്ക് അനിയന്ത്രിതമായ പ്രേമം തോന്നുകയും അദ്ദേഹം ജയില്‍വാസം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അവര്‍ തമ്മില്‍ വിവാഹിതരാവുകയും ചെയ്തു എന്നത് കൂടുതല്‍ പഴക്കമില്ലാത്ത ചരിത്രം. തന്റെ പതിമൂന്നാം വയസ്സിൽ, ഏഴ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കസ്തൂര്‍ബയുമായി വിവാഹമുറപ്പിക്കുകയും പന്ത്രണ്ടാം വയസ്സില്‍ വീട് കൂടുകയും ചെയ്തതാണ് ഗാന്ധിജിയുടെ അനുഭവം. 


13 വയസ്സ് മാത്രമുണ്ടായിരുന്ന നാഗമ്മാളിനെ വിവാഹം ചെയ്ത, പതിനഞ്ചാം വയസ്സില്‍ അവരില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ ഇന്ത്യൻ നവോഥാന നായകനും യുക്തിവാദി നേതാവുമാണ് പെരിയാർ രാമസ്വാമി!

തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവൻ തന്റെ ആത്മകഥയായ 'ജീവിത സമര'ത്തിൽ പറയുന്നത് പ്രകാരം, ആറു വയസ്സിനകം രണ്ടു പെണ്ണ് കെട്ടിയിട്ടുണ്ട്. തിരുവിതാംകൂർ രാജ്ഞിയായിരുന്ന പാർവതീഭായി (സ്വാതി തിരുനാൾ മഹാരാജാവിന്റെ ഇളയമ്മ) യെ അവളുടെ പന്ത്രണ്ടാം വയസ്സിലായിരുന്നു കിളിമാനൂർ രാഘവർമ കോയിത്തമ്പുരാൻ വിവാഹം ചെയ്തത്. മനോരമയുടെ പിതാവ് മാമ്മൻ മാപ്പിളയുടെ മകൻ കെ.എം മാത്യൂവിന്റെ 'എട്ടാം മോതിരം' വെളിപ്പെടുത്തുന്ന പ്രകാരം, മാമ്മൻ മാപ്പിള വിവാഹം ചെയ്തത് പത്തുവയസ്സുകാരിയെ ആയിരുന്നു. അവൾ പതിനൊന്നാം വയസ്സിൽ പ്രസവിക്കുകയും ചെയ്തു. 


ഛാന്‍സി റാണി ലക്ഷ്മിഭായി എന്നറിയപ്പെടുന്ന മനുകര്‍ണ്ണിക പതിമൂന്നു വയസ്സുള്ളപ്പോഴാണ് നാല്പത്തഞ്ചു വയസ്സുള്ള ഛാന്‍സിയിലെ രാജാവായിരുന്ന ഗംഗാധര്‍ റാവുവിന്‍റെ രണ്ടാം ഭാര്യയായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധനായ യോഗിവര്യനായിരുന്ന ശ്രീരാമകൃഷ്ണ പരമഹംസൻ 1859 ൽ ശാരദ ദേവിയെ പാണീഗൃഹം ചെയ്യുമ്പോൾ അവൾക്ക് അഞ്ച്- ആറ് വയസ്സ് മാത്രമായിരുന്നു പ്രായം! പ്രസിദ്ധ ആത്മ ജ്ഞാനിയും, ബാല വിവാഹത്തിനെതിരെയും വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചും സോഷ്യൽ കോൺഫറൻസ് മൂവ്മെന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവും ഗ്രന്ഥകാരനുമായിരുന്ന മഹാദേവ് ഗോവിന്ദ റാന്‍റെ (മരണം 1901) തന്റെ ആദ്യ പത്നി മരണപ്പെട്ടപ്പോൾ ഒരു വിധവയെ വിവാഹം ചെയ്യണമെന്ന ശിഷ്യന്മാരുടെ നിർദ്ദേശം അവഗണിച്ച്, രണ്ടാം വിവാഹം ചെയ്തത് എട്ടു വയസ്സുകാരി രമാബായിയെയായിരുന്നു. 


വനിതാ ക്ഷേമ പ്രവർത്തനങ്ങളിൽ പ്രശസ്തനായ മഹാ ഋഷി കർവെ എന്ന ഡോക്ടർ ധോണ്ടോ കേശവ് കാർവെ (മരണം 1962) യുടെ ആദ്യ പത്നി ഒരു ഒമ്പത് വയസ്സുകാരിയായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും പ്രഗൽഭ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ തന്‍റെ ഇരുപത്തിയൊന്നാം വയസ്സിൽ (1909 ല്‍) വിവാഹം കഴിക്കുമ്പോൾ ഭാര്യ ജാനകിയമ്മാൾക്ക് 9 വയസ്സായിരുന്നു പ്രായം. ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്ന സത്യേന്ദ്രനാഥ് ബോസ് തന്‍റെ ഇരുപതാം വയസ്സിൽ 11 വയസുകാരിയായ ഉഷാപതിയെ വിവാഹം കഴിച്ചു. ഇവർക്ക് 9 മക്കൾ ജനിച്ചു. ബോസ് ഐൻസ്റ്റീൻ സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഉപജ്ഞാതാവായ ഈ മഹാ ശാസ്ത്രജ്ഞൻ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അദ്ദേഹത്തോടുള്ള ആദര സൂചകമായാണ് ബോസോൺ കണികകൾക്ക് ശാസ്ത്രലോകം ആ പേര് നൽകിയത്. ഇനിയും ഒരുപാട് പ്രശസ്തർ ഇതുപോലെ ഉണ്ട്. ലിസ്റ്റ് നീണ്ടുപോകും എന്നുള്ളതുകൊണ്ട് മാത്രം നിർത്തുന്നു. 


ഇതുവരെ നാം കണ്ടത് ഏതാനും ഇന്ത്യക്കാരുടെ മാത്രം ലിസ്റ്റ് ആണ്. മറ്റു രാജ്യക്കാരുടെ പേരുകള്‍ ഇതുപോലെ ക്രോഡീകരിക്കുകയാണെങ്കില്‍ വലിയ ഗ്രന്ഥങ്ങൾ തന്നെ വേണ്ടിവരും.

പതിനാല് നൂറ്റാണ്ട് മുമ്പല്ല, ലോകം ഏറെ ‘പരിഷ്കരിച്ച’ ഇക്കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലാണ് മേല്‍പറഞ്ഞ വിവാഹങ്ങളെല്ലാം നമുക്ക് ചുറ്റും നടന്നത് എന്നോര്‍ക്കുക. എന്നിട്ടും അവയ്ക്കെതിരെ പറയത്തക്ക ആരോപണങ്ങളൊന്നുമുന്നയിക്കാത്ത, അവ വിവാദമാക്കാത്ത നാസ്തികര്‍ മുഹമ്മദ്‌ നബി(സ)യെ മാത്രം പ്രതിസ്ഥാനത്ത് നിറുത്തുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ അവരുടെ തനിനിറത്തെ കുറിച്ചറിയുന്നവര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരില്ല. വൈര്യനിരാതന ബുദ്ധിയും കാപട്യവുമല്ലാതെ മറ്റൊന്നും അതിന്റെ പിന്നിലില്ല.


ഇനി, പരിഷ്കൃത നാടുകളുടെ അവസ്ഥയെടുത്ത് പരിശോധിച്ചാല്‍ അതിലുമുണ്ട് പ്രവാചക നിന്ദകരായ നാസ്തികര്‍ക്ക് വലിയ ചില പാഠങ്ങള്‍. അവരില്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് പോലെ, സ്ത്രീകള്‍ക്ക് 18 വയസ്സോ പുരുഷന്‍മാര്‍ക്ക് 21 വയസ്സോ അല്ല ലോകവ്യാപകമായി വിവാഹത്തിന്റെ മിനിമം പ്രായം. 'അപരിഷ്കൃത' അറബ് രാജ്യങ്ങളിൽ മാത്രമുള്ള നിയമവുമല്ല വിവാഹ പ്രായം 18 നും താഴെ എന്നത്. ലോകത്തെ ഏറ്റവും വികസിത രാജ്യമായി പരിഗണിക്കപ്പെടുന്ന അമേരിക്കയിലെ സ്ഥിതി നമുക്ക് പരിശോധിക്കാം. ഇന്നത്തെ അഥവാ 2019 സെപ്റ്റംബറിലെ കണക്കെടുത്താൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിൽ ഔദ്യോഗികമായി കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചിട്ടില്ല. എങ്കിലും പെൺകുട്ടിക്ക് 12 വയസ്സും ആൺകുട്ടിക്ക് 14 വയസ്സും ആണ് കുറഞ്ഞ വിവാഹ പ്രായം എന്ന് പൊതുവേ നിയമ വൃത്തങ്ങളിൽ കരുതപ്പെടുന്നു. എന്നാൽ ഇതിൽ കുറഞ്ഞ പ്രായം ആണെങ്കിലും നിയമപരമായി പ്രശ്നങ്ങളില്ല.


ഇംഗ്ലണ്ടിൽ പത്തുവയസ്സുകാരിയുമായുള്ള ദാമ്പത്യം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും നിയമാനുസൃതമായിരുന്നു. (Internet Child Pornography: Causes, Investigation, and Prevention -page 10). 1960 കളിൽ ഐക്യ അമേരിക്കൻ നാടുകളിൽ, അമ്പത് വയസ്സുകാരന് പത്തു വയസിന് താഴെയുള്ള പെൺകുട്ടിയുമായി ദാമ്പത്യം നയിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവും ഇല്ലായിരുന്നുവെന്ന് സോഷ്യോളജി പ്രോഫെസ്സർ Anthony Joseph Paul Cortese വെളിപ്പെടുത്തുന്നുണ്ട്. (Opposing Hate, page 85) ഈ സമയം മറ്റു പല നാടുകളിലും 12 ഉം 13 ഉം 14 ഉം ആയിരുന്നു വിവാഹ പ്രായം. 2007 ൽ പോലും വിവാഹപ്രായം 13 വയസ്സ് നിശ്ചയിച്ചിട്ടുള്ള രാജ്യങ്ങളാണ് സ്പെയ്നും അർജന്റീനയും. ഓസ്ട്രിയ, ബൾഗേറിയ, ജർമനി, പോര്‍ച്ചുഗൽ, ബ്രസീൽ, ഇക്വഡോർ, കാനഡ, ഹാലി തുടങ്ങിയ നാടുകളിൽ 2007 ല്‍ പതിനാലു വയസ്സാണ്. ഇറ്റലിയും ബ്രസീലും 2007 ൽ വിവാഹ പ്രായവുമായി ബന്ധപ്പെട്ട നിയമം പുതുക്കി 16 ൽ നിന്നും 14 ലേക്ക് കുറച്ചു! ക്യൂൻസ് ലാൻഡ്‌ പതിനേഴ്‌ പതിനാറാക്കി. 18 നെ 15 ആക്കിയ രാജ്യമാണ് കൊളറാഡോ. (Colorado).

ഇന്ത്യയുടെ പൌരാണിക - മധ്യ കാലഘട്ടത്തിലെ ചരിത്രം പരതിയാല്‍ ബാല വിവാഹം വ്യാപകമായിരുന്നു എന്നുകാണാം. സ്വയംവര കന്യകമാരുടെ കാലമായിരുന്നു അത്. ഗന്ധർവ വിവാഹ(=പ്രേമ വിവാഹ)വും അസുര (നിർബന്ധിച്ചുള്ള) വിവാഹവും അക്കാലത്ത് വ്യാപകമായിരുന്നു. ബി.സി നാലാം നൂറ്റാണ്ടുമുതൽ ബാലികാ വിവാഹം പ്രോൽസാഹിപിക്കപ്പെട്ടു. ബുദ്ധമതവും ജൈനമതവും വളർച്ച പ്രാപിച്ചപ്പോൾ ബാല വിവാഹം അനവരതം തുടർന്നു.


പഴയ കാലത്ത് ക്രൈസ്തവര്‍ക്കിടയില്‍ ശൈശവ വിവാഹം നിത്യസാധാരണവും മതത്തില്‍ മാതൃകയുള്ളതുമായിരുന്നു. ബൈബിള്‍ വിവരണ പ്രകാരം, എണ്‍പത് വയസ്സ് പിന്നിട്ട എബ്രഹാം കൊച്ചു പെണ്‍കുട്ടിയായിരുന്ന ഹാജറയെ പരിണയിക്കുന്നു. മത്തായി 1: 18-25 വചനങ്ങൾ പ്രകാരം, വിശുദ്ധ കന്യാമർയത്തിന് പന്ത്രണ്ട് വയസ്സായപ്പോഴായിരുന്നു അവരുടെ രക്ഷാധികാരികൾ വിവാഹകാര്യം അന്വേഷിക്കാൻ തുടങ്ങിയത്. 90 വയസ്സിനോടടുത്ത ആശാരിയായ ജോസഫ് എന്ന സച്ചരിതനായ ഒരു വൃദ്ധന് വിവാഹം ഉറപ്പിക്കുകയും ചെയ്തു. പക്ഷെ, അപ്പോൾ മർയം എന്ന ബാലിക 'സംസർഗ്ഗപാകം' ആയിട്ടില്ലായിരുന്നു. അങ്ങനെ, ദേവാലയത്തിലെ വാസം ഉപേക്ഷിച്ച് അവൾ സ്വന്തം വീട്ടിൽ കഴിയവേ, പരിശുദ്ധാത്മാവ് ആഗതനാവുകയും മർയം ഗർഭിണി ആവുകയും ചെയ്തു. വിവാഹ ഉടമ്പടിക്ക് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് ജോസെഫ്- മർയം ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്.

ബാലികമാരെ വിവാഹം ചെയ്ത സാധാരണക്കാരും പ്രമുഖരും -അവര്‍ മതമുള്ളവരാണെങ്കിലും അല്ലെങ്കിലും- ധാരാളമുണ്ടായിരുന്നു, കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അതൊരു തെറ്റോ കുറ്റമോ ആയി ഗണിക്കപ്പെട്ടിരുന്നില്ല എന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്ന് വ്യക്തമാണല്ലോ. 


അതിനാല്‍ തന്നെ, പതിനെട്ട് വയസ്സിന് മുമ്പുള്ള വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട ഇന്നത്തെ സാഹചര്യത്തില്‍ അത്തരം സംഭവങ്ങളില്‍ ചിലത് പൊക്കിപ്പിടിച്ചുകൊണ്ട് ചരിത്ര പുരുഷന്മാരില്‍ ചിലരെ മോശക്കാരായി ചിത്രീകരിക്കുന്നത്, കഥയറിയാതെ ആട്ടം കാണുന്ന വെറുപ്പുല്‍പാദകരായ യുക്തിവാദികളുടെ വൈര്യനിരാതന മനസ്സിന്‍റെ ബഹിര്‍സ്ഫുരണമാണെന്ന് വ്യക്തം. അതവര്‍ സ്വയം ചികിത്സിച്ച് ഭേദമാക്കേണ്ട അസുഖമാണ്. പ്രവാചക നിന്ദകൊണ്ട് ആ അസുഖം വര്‍ദ്ധിക്കുകയേ ഉള്ളൂ! (അവസാനിച്ചു)


-

Saturday, November 7, 2020

ഖത മുൽ ബുഖാരി

 🔴 ❤️❤️💋💋علق بعض المتابعين 

على مبادرة قراءة صحيح البخاري على نية  شفاء الامراض ودفع البلاء 

بأنه ما دليلهم على أنه يستشفى به أو يستسقى به الغمام كما قال ابن كثير في البداية والنهاية 


فأنقل لكم جواب المباركفوي من تحفة الأحوذي 



وقال العلامة الإمام الحافظ أبي العلا محمد عبد الرحمن بن عبد الرحيم المباركفوري : 


قلتُ : **قد أجاز كثير من أهل العلم في هذا الزمان قراءة صحيح البخاري وختمه لشفاء الأمراض ودفع المصائب وحصول المقاصد ، فيجتمعون ويقرأ بعضهم الجزء الأول منه مثلا وبعضهم الجزء الثاني وبعضهم الثالث وهكذا فيختمونه باجتماعهم ثم يدعون الله تعالى لشفاء مرضاهم أو لدفع مصائبهم أو لحصول مقاصدهم** . استدلوا على ذلك بأن قراءته بتمامه رقية لشفاء المرضى ودفع المصائب وحصول المقاصد والرقية بما ليس فيه شرك ولا كلمة لا يفهم معناها جائزة بالاتفاق .

فإن قيل : كيف علموا أن قراءته بتمامه رقية ولم يثبت كونه رقية لا بالكتاب ولا بالسنة ولا بالإجماع ؟

يقال : كون شيء من الآيات القرآنية أو ذكر أو دعاء من الأذكار والأدعية المأثورة رقية لشيء من الأمراض ، وجواز الاسترقاء به لا يتوقف على ثبوت كونه رقية من الكتاب والسنة ، فقد روى البخاري في صحيحه عن أبي سعيد قال : انْطَلَقَ نَفَرٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم فِي سَفْرَةٍ سَافَرُوهَا حَتَّى نَزَلُوا عَلَى حَيٍّ مِنْ أَحْيَاءِ الْعَرَبِ فَاسْتَضَافُوهُمْ فَأَبَوْا أَنْ يُضَيِّفُوهُمْ فَلُدِغَ سَيِّدُ ذَلِكَ الْحَىِّ فَسَعَوْا لَهُ بِكُلِّ شَيْءٍ لاَ يَنْفَعُهُ شَيْءٌ ... الحديث ، وفيه : ( فَقَالَ : ( وَمَا يُدْرِيكَ أَنَّهَا رُقْيَةٌ ) . قال الحافظ ابن حجر في فتح الباري: ( وزاد سليمان بن قتة في روايته بعد قوله ( وما يدريك أنها رقية ) قلت: ألقي في روعي . وللدارقطني من هذا الوجه : فقلت : يا رسول الله شيء ألقي في روعي . وهو ظاهر في أنه لم يكن عنده علم متقدم بمشروعية الرقي بالفاتحة ، ولهذا قال له أصحابه لما رجع : ما كنت تحسن رقية ، كما وقع في رواية معبد بن سيرين )❤️❤️

ഇസ്ലാം.യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4

 /യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


മതതാരതമ്യ പഠനം


യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -4


 


ബൈബിള്‍ വ്യാഖ്യാനിക്കേണ്ടത് ബൈബിള്‍ കൊണ്ടാണെന്ന് മുമ്പ് പറഞ്ഞുവല്ലൊ. ബൈബിളിലെ ഒരു വചനമോ പദമോ ഭാഷാര്‍ത്ഥത്തിലെടുത്താല്‍ അബദ്ധങ്ങളിലേക്ക് വഴുതിവീഴുന്നതായി കാണാം. അത് കൊണ്ട് ആ വചനമോ, പദമോ ഏത് സന്ദര്‍ഭത്തിലാണ് പ്രയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണം. ഉദാഹരണമായി രണ്ട് കൂട്ടുകച്ചവടക്കാര്‍, ‘ഞങ്ങള്‍ രണ്ടുപേരും ഒന്നാകുന്നു’; അല്ലെങ്കില്‍ ‘ഒറ്റക്കെട്ടാണ്’ എന്ന് പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക. അവരുടെ ആകാരത്തിലോ, വ്യക്തിത്വത്തിലോ, സംസാരത്തിലോ സംസ്‌കാരത്തിലോ അവര്‍ ഒന്നാണ് എന്നല്ല എന്ന് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യനും മനസ്സിലാകും. അവര്‍ പറഞ്ഞ വാക്കുകള്‍ മേലോട്ടും, കീഴോട്ടും പരിശോധിച്ചാല്‍ ഏത് സന്ദര്‍ഭത്തിലാണ് ഒന്നാകുന്നു എന്ന പദം പ്രയോഗിച്ചതെന്ന് ഗ്രഹിക്കാന്‍കഴിയും. അഥവാ അവര്‍ കച്ചവടത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന് മനസ്സിലാകും. എന്നതുപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് ഏത് സന്ദര്‍ഭത്തിലാണ് യേശു പറഞ്ഞതെന്ന് പരിശോധിക്കണം.


യോഹന്നാന്‍ സുവിശേഷത്തില്‍ മാത്രമാണ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനമുള്ളത്. ആ വചനത്തിന്റെ മേലോട്ടും കീഴോട്ടും ഒരാവര്‍ത്തി വായിക്കുക. അതായത് 23 മുതല്‍ 38 വരെയുള്ള വചനങ്ങള്‍ മനസ്സിരുത്തി വായിക്കുക. അപ്പോള്‍ സന്ദര്‍ഭം വളരെ വ്യക്തമാകും. അത് പരിശോധനയ്ക്ക് വിധേയമാക്കുകയാണിവിടെ.


”യേശു ദേവാലയത്തില്‍ സോളമന്റെ മണ്ഡപത്തില്‍ നടക്കുമ്പോള്‍ യഹൂദന്മാര്‍ അവനെ വളഞ്ഞു. നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തുവെങ്കില്‍ സ്പഷ്ടമായി പറയുക എന്ന് അവനോടുപറഞ്ഞു. യേശു അവരോട് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു. നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തില്‍ ഉള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല”(23-26).


23 മുതല്‍ 26 വരെയുള്ള വചനങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. അതില്‍ അടിവരയിട്ട ഭാഗം വളരെ ശ്രദ്ധേയമാണ്. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിക്ക് സാക്ഷ്യമാകുന്നു’ ഈ വചനം യേശുവും ദൈവവും സരാംശത്തില്‍ ഒന്നാകുന്നുവെന്ന മിഷണറിമാരുടെ വാദത്തിന്റെ മുനയൊടിക്കുന്നു. കാരണം, യേശു അനവധി അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തതായി സുവിശേഷങ്ങളില്‍ കാണാം. മരിച്ചവരെ ജീവിപ്പിച്ചു (യോഹ 11:43,44; ലൂക്ക് 7:14), കുരുടന് കഴ്ചനല്കി (യോഹ 9:6,7), പിശാചുക്കളെ പുറത്താക്കി (മാര്‍ക്ക് 5:7-13), കുഷ്ടരോഗികളെ സുഖപ്പെടുത്തി (മത്തായി 8:2-4). ഇവയെല്ലാം പിതാവായ ദൈവത്തിന്റെ നാമത്തില്‍, അതായത് ദൈവത്തിന്റെ അനുമതിയോടെയാണ് യേശു ചെയ്തത്. തന്റെ അപ്പോസ്തലന്മാരും മനസ്സിലാക്കിയത് അപ്രകാരം തന്നെയാണ്. അരുമശിഷ്യനായ പത്രോസ് പറയുന്നു:


”ഇസ്രായേല്‍ജനങ്ങളെ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍ കൊണ്ടും തന്റെ അത്ഭുതകൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്ക് സാക്ഷ്യപ്പെടുത്തിത്തന്നു” (അപ്പോ 2:22).


എന്നിട്ടും മിഷണറിമാര്‍ യേശുവിന്റെയും അദ്ദേഹത്തിന്റെ അപ്പോസ്തലന്മാരുടെയും വാക്കുകളെ നിഷേധിച്ചുകൊണ്ട് യേശു ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും അദ്ദേഹത്തിന്റെ ദൈവത്വത്തിന് തെളിവായി പഠിപ്പിക്കുകയും പ്രചരിപ്പിക്കുകുയും ചെയ്യുന്നു.


അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്റെ ദിവ്യത്വത്തിന് തെളിവാണെന്ന് വാദത്തിന്‌വേണ്ടി അംഗീകരിച്ചാല്‍ പഴയനിയമ പ്രവാചകന്മാരും ദൈവങ്ങളാണെന്ന് അംഗീകരിക്കേണ്ടിവരും. കാരണം, അവരും അത്ഭുതങ്ങളും അടയാളങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ഏലിയാ പ്രവാചകന്‍ മരിച്ച കുട്ടിയെ ജീവിപ്പിച്ചു’ (1 രാജ 17: 22). ‘മരിച്ചയാളെ ഏലിയാവിന്റെ കല്ലറയിലിട്ടപ്പോള്‍ അദ്ദേഹത്തിന്റെ അസ്ഥികള്‍ തട്ടി മരിച്ചയാള്‍ ജീവിച്ച് കാലൂന്നി എഴുന്നേറ്റു’ (2 രാജ 13:21). ‘മോശ പ്രവാചകന്റെ കരങ്ങളാല്‍ കടല്‍ പിളര്‍ന്ന് ഉണങ്ങിയ നിലത്തുകൂടി ഇസ്രയേല്‍മക്കള്‍ നടന്നു പോയി'(പുറപ്പാട് 14:21-22). ‘എലീശ നാമന്‍ എന്ന കുഷ്ടരോഗിയെ സുഖപ്പെടുത്തി'(2രാജ 5:7-14). ‘എലീശ അന്ധനായ യുവാവിന് കാഴ്ചനല്‍കി’ (2 രാജ 6:17). മോശയും, ഏലിയാവും, എലീശയും യേശുവുമെല്ലാം അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ചത് ദൈവത്തിന്റെ സഹായത്തോടെയാണ്; അനുമതിയോടെയാണ്. ഏകസത്യദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് അതവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. മരിച്ച ലാസറിനെ ജീവിപ്പിക്കുന്നതിനുമുമ്പുള്ള യേശുവിന്റെ പ്രാര്‍ത്ഥന കാണുക:


”പിതാവേ, അങ്ങ് എന്റെ പ്രാര്‍ത്ഥന കേട്ടതിനാല്‍ അങ്ങേക്ക് ഞാന്‍ നന്ദി പറയുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും കേള്‍ക്കുമെന്ന് എനിക്കറിയാം” (യോഹ 11: 42-43). പ്രാര്‍ത്ഥനയ്ക്ക് ശേഷം ദൈവത്തിന്റെ അനുമതിയോടെ ലാസറിനെ ജീവിപ്പിച്ചു. ചുരുക്കത്തില്‍ ദേവാലയത്തില്‍ തനിക്ക് ചുറ്റും വളഞ്ഞ യഹൂദരോട് ഞാന്‍ മിശിഹായാണെന്നും ദൈവത്താല്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണെന്നും താന്‍ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും അതിന് തെളിവാണെന്നും ദൈവത്തെ സാക്ഷിനിര്‍ത്തി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് യേശു  പറയുന്നു:


”എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു. ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു. അവ ഒരു നാളും നശിച്ചു പോകുകയില്ല. ആരും അവയെ എന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കയുമില്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ് എല്ലാവരിലും വലിയവന്‍. പിതാവിന്റെ കയ്യില്‍നിന്നും പിടിച്ചുപറിക്കാന്‍ ആര്‍ക്കും കഴിയുകയില്ല”(27-29).


യഹൂദരില്‍ വളരെ ന്യൂനപക്ഷം മാത്രമേ യേശുവിനെ മിശിഹായായി അംഗീകരിച്ചിരുന്നുള്ളൂ. അവരെ ആടുകള്‍ എന്ന സാങ്കേതിക പദം കൊണ്ടാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. യേശുകൊണ്ടുവന്ന മാര്‍ഗ്ഗം അവര്‍ അതേപടി പിന്‍പറ്റി; ആ മാര്‍ഗ്ഗമാകട്ടെ നിത്യജീവനിലേയ്ക്കുള്ളതായിരുന്നു. അഥവാ സ്വര്‍ഗ്ഗ പ്രാപ്തിക്കുള്ളതായിരുന്നു.


‘ഞാന്‍ അവയ്ക്ക് നിത്യജീവന്‍ കൊടുക്കുന്നു’ എന്ന വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് യേശു ദൈവമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ‘നിത്യജീവന്‍’ എന്ന പദം കൊണ്ട് ബൈബിള്‍ ഉദ്ദേശിക്കുന്നതെന്താണന്ന് മനസ്സിലാക്കണം. യേശു പറയട്ടെ:


“ഞാന്‍ സ്വമേധയാ അല്ല സംസാരിച്ചത്. ഞാന്‍ എന്ത് പറയണം, എന്ത് പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവ്തന്നെ എനിക്ക് കല്‍പ്പന നല്‍കിയിരിക്കുന്നു. അവിടുത്തെ കല്‍പ്പന നിത്യജീവനാണെന്ന് ഞാന്‍ അറിയുന്നു. അതിനാല്‍ ഞാന്‍ പറയുന്നതെല്ലാം പിതാവ് എന്നോട് കല്‍പ്പിച്ചത് പോലെ തന്നെയാണ്” (യോഹന്നാന്‍ 12:49-50). യേശുവിന്റെ ശിഷ്യഗണങ്ങള്‍ മനസ്സിലാക്കിയതെന്താണ്? പത്രോസ് യേശുവിനോട് പറയുന്നത് കാണുക:


”നിത്യജീവന്റെ വചനങ്ങള്‍ നിന്റെപക്കലുണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു” (യോഹന്നാന്‍ 6:69).


അതുകൊണ്ട് ‘നിത്യജീവന്‍’ എന്നത് ‘ദൈവത്തിന്റെ കല്‍പ്പന’യാണ്. ആ കല്‍പ്പനയും കൊണ്ടാണ് അല്ലെങ്കില്‍ നിത്യജീവനും കൊണ്ടാണ് സര്‍വ്വ പ്രവാചകന്മാരും തങ്ങളുടെ ജനതയിലേക്ക് വന്നത്. പത്രോസ് ഉള്‍പ്പെടെയുള്ള ശിഷ്യഗണങ്ങള്‍ ‘നിത്യജീവന്‍’ എന്ന പദംകൊണ്ട് യേശുവിനെ മനസ്സിലാക്കിയത് ‘ദൈവത്തിന്റെ ദാസന്‍'(അപ്പോ 3:13), ‘പരിശുദ്ധ ദാസന്‍'(അപ്പോ 4:27) ആയിട്ടാണ്. എന്നാല്‍ മിഷണറിമാരൊ, യേശു ദൈവമാണെന്നും. അത്ഭുതം തന്നെ!


‘ആരും അവയെ (ആടുകളെ) എന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കയില്ല’. അതായത് ഏകസത്യദൈവത്തിലും യേശുവിലും വിശ്വസിച്ചവവരെ ആര്‍ക്കും വിശ്വാസ വ്യതിചലനം വരുത്തുവാന്‍ സാധിക്കയില്ല. അവയെ ദൈവം അദ്ദേഹത്തിന് നല്‍കിയതാണ്. ആ ദൈവമാകട്ടെ എല്ലാവരേക്കാള്‍ വലിയവന്‍. അഥവാ ഏറ്റവും വലിയവനാകുന്നു. (അറബിയില്‍ ‘അല്ലാഹു അക്ബര്‍’ എന്നാണ്). ദൈവം ഒരുവനെ സന്മാര്‍ഗ്ഗത്തിലാക്കിയാല്‍ അവനെ തിരിച്ച് ദുര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍ ഒരു ശക്തിയ്ക്കും കഴിയുകയില്ലെന്ന് തന്റെ ചുറ്റും കൂടിയ യഹൂദരെ പഠിപ്പിക്കുകയായിരുന്നു. യേശു തുടര്‍ന്ന് പറഞ്ഞു:


”ഞാനും പിതാവും ഒന്നാകുന്നു” (30).


മുകളില്‍ സൂചിപ്പിച്ച 23 മുതല്‍ 29 വരെയുള്ള വചനങ്ങളും ബൈബിളിനെ അടിസ്ഥാനമാക്കി മുകളില്‍ സൂചിപ്പിച്ച അതിന്റെ വ്യാഖ്യാനവും മനസ്സിരുത്തി വായിക്കുക, തുടര്‍ന്ന് 30-ാം വാക്യം അവയോടു ചേര്‍ത്ത്‌വായിക്കുക. മിഷണറിമാര്‍ പറയുംപോലെ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന 30-ാം വചനം യേശുവിന്റെ ദൈവത്വത്തിന് തെളിവാകുന്നതെങ്ങനെ?


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന് യേശു പറഞ്ഞതിനെ തുടര്‍ന്നുള്ള യഹൂദരുടെ പ്രതികരണം കാണുക.


”യഹൂദര്‍ അവനെ എറിയുവാന്‍ പിന്നെയും കല്ലെടുത്തു. യേശു അവരോട്: പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ലപ്രവൃത്തികള്‍ നിങ്ങളെ കാണിച്ചു; അവയില്‍ ഏത് പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്ന് ചോദിച്ചു. യഹൂദന്മര്‍ അവനോട്: നല്ല പ്രവൃത്തിനിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കേ നിന്നെത്തന്നെ ദൈവം ആക്കുന്നത് കൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു” (31-33).


‘ഞാനും പിതാവും ഒന്നാകുന്നു’വെന്ന യേശുവിന്റെ പ്രതികരണം യഹൂദരുടെ ക്രോധത്തിന് വഴിതെളിച്ചു. തന്റെ വാക്കുകള്‍കൊണ്ട് താന്‍ ദൈവമാണെന്ന് തെറ്റിധരിക്കുമെന്നുപോലും അദ്ദേഹം വിചാരിച്ചില്ല. കാരണം അദ്ദേഹം യഹൂദരോട് ചോദിക്കുന്നു. ‘പിതാവിന്റെ കല്‍പ്പനയാല്‍ ഞാന്‍ പല നല്ല പ്രവര്‍ത്തികള്‍ നിങ്ങളെ കാണിച്ചു. അതില്‍ ഏത് പ്രവര്‍ത്തിനിമിത്തം നിങ്ങള്‍ എന്നേ കല്ലെറിയുന്നു’. അതേ വാക്ക് യഹൂദരോടുള്ള സംസാരത്തിന്റെ ആരംഭത്തില്‍ തന്നെ യേശു പറഞ്ഞിരുന്നു. ‘എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എനിയ്ക്ക് സാക്ഷ്യമാകുന്നു’ എന്ന്, എങ്കിലും ഞാനും പിതാവും ഒന്നാകുന്നു എന്ന വചനംകൊണ്ട് യേശു സ്വയം ദൈവമാണെന്ന് അവകാശപ്പെടുന്നുവെന്ന് യഹൂദര്‍ തെറ്റിധരിച്ചു. അല്ല, പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, അതാണ് ശരി. കാരണം, സൃഷ്ടിയെ സ്രഷ്ടാവാക്കുന്നത് യഹൂദരെ സംബന്ധിച്ചിടത്തോളം ദൈവദൂഷണമാണ്, കൊടും പാതകമാണ്. അപ്രകാരം യേശുവിന്റെ മേല്‍ കുറ്റമാരോപിച്ച് കലാപം സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ യേശു അവരുടെ ദുരാരോപണങ്ങളുടെ മുനയൊടിച്ചുകൊണ്ട് തെറ്റിദ്ധാരണ തിരുത്തിക്കൊടുക്കുന്നത് കാണുക.


യേശു അവരോട്: ”നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ? ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്ന് പറഞ്ഞുവെങ്കില്‍-തിരുവെഴുത്തിന് നീക്കം വന്നുകൂടായല്ലോ-ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്; നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ” (34-36).


‘നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന്  ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?’ എന്ന വചനം ന്യായപ്രമാണത്തില്‍ എവിടെയുമില്ല. സങ്കീര്‍ത്തന പുസ്തകം 82-ാം അദ്ധ്യാ യം 6-ാം വാക്യത്തിലാണ് അത് എഴുതിയിട്ടുള്ളത്. ആ വചനം ന്യായപ്രമാണത്തില്‍ (തോറയില്‍) ആണെന്ന് യോഹന്നാന്‍ തെറ്റിധരിച്ചെഴുതിയതാകാം. ആ തെറ്റ് യോഹന്നാന്‍ യേശുവിന്റെ പേരില്‍ ആരോപിച്ചുവെന്നുമാത്രം.


ആരാണ് ദേവന്മാര്‍? ദൈവത്തിന്റെ അരുളപ്പാടുണ്ടായവര്‍ അഥവാ പ്രവാചകന്മാരെയാണ് ഇവിടെ ദേവന്മാര്‍ എന്നു പറയുന്നത്. ദൈവം, പ്രവാചകന്മാരെ ദേവന്മാര്‍ എന്ന് വിളിച്ചുവെങ്കില്‍ തിരുവെഴുത്തുകള്‍ക്ക് നീക്കം വന്നുകൂടായല്ലോ? ഇക്കാര്യം യഹൂദര്‍ക്ക് എതിര്‍ക്കാന്‍ കഴിയുകയില്ല. യേശുവിന് തീര്‍ച്ചയായും വേദഗ്രന്ഥം (തിരുവെഴുത്ത്) അറിയാം.അദ്ദേഹം ആധികാരികതയോടെയാണ് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നതിതാണ്: ‘പുണ്യാത്മാക്കളായ മനുഷ്യരെ അഥവാ, ദൈവത്തിന്റെ പ്രവാചകന്മാരെ, വേദഗ്രന്ഥത്തില്‍ ദേവന്മാര്‍ എന്ന് വിശേഷിപ്പിച്ചുവല്ലൊ. അതില്‍ നിങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല. പിന്നെ നിങ്ങള്‍ എന്നെ എന്തിന് എതിര്‍ക്കുന്നു? ഞാന്‍ അതില്‍ കുറഞ്ഞ ഒരു പേരല്ലെ പറഞ്ഞുള്ളൂ. അതായത് ദൈവപുത്രന്‍; ദൈവം പറയുന്നു: ”യിസ്രായേല്‍ (യാക്കോബ്) എന്റെ പുത്രന്‍” (പുറ 4:22), ”ദാവീദ് എന്റെ പുത്രന്‍” (സങ്കീര്‍ 2:7), ”സോളമന്‍ എനിക്ക് പുത്രനായിരിക്കും” (2 രാജ: 714), ഇവരെല്ലാം-ആലങ്കരികമായി-ദൈവത്തിന്റെ പുത്രന്‍മാര്‍ ആയതുപോലെ ഞാനും ദൈവത്തിന്റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട് നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ച് ഇസ്രായേല്‍ ലോകത്തേക്കയച്ച എന്നോട് നിങ്ങള്‍ പറയുന്നുവോ? അത് മൂലം ഞാന്‍ എന്നെത്തന്നെ ദൈവമാക്കുകയോ, ദൈവത്തിനു തുല്ല്യനാകുകയോ ചെയ്യുന്നില്ല. അതാണ് മേല്‍ ഉദ്ധരിച്ച ബൈബിള്‍ വാക്യങ്ങളുടെ സുവ്യക്തമായ അര്‍ത്ഥം. യഹൂദരുടെ തെറ്റിദ്ധാരണ യേശു അവര്‍ക്ക് തിരുത്തി ക്കൊടുത്തു. എന്നാല്‍ ക്രൈസ്തവരാകട്ടെ പണ്ട് യഹൂദര്‍ക്ക് പിണഞ്ഞ ആ തെറ്റില്‍ കടിച്ചുതൂങ്ങി യേശുവിനെ ദൈവമാക്കുവാന്‍ ശ്രമിക്കുന്നു!


യഥാര്‍ത്ഥത്തില്‍ യേശു പിതാവാം ദൈവത്താല്‍ അയക്കപ്പെട്ട പരിശുദ്ധ പ്രവാചകനായിരുന്നു. അതുകൊണ്ട് സത്തയിലോ സാരാംശത്തിലോ അല്ല; മറിച്ച് ആദര്‍ശത്തില്‍ അല്ലെങ്കില്‍ ഉദ്ദേശത്തില്‍ ഒന്നാണ് എന്നത്രേ ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ക്രി. 325 ല്‍ നിഖ്യാസുന്നഹദോസില്‍വെച്ച് ക്രൂരനും ബഹുദൈവവിശ്വാസിയുമായ കോണ്‍സ്റ്റാന്റൈന്‍ ചക്രവര്‍ത്തിയാണ്, യേശു ‘സാരാംശത്തില്‍ പിതാവിനോടു തുല്യന്‍’ (Homo Ousios) എന്ന് ആദ്യമായി പറഞ്ഞത്. അത് വേദവാക്യമായി മിഷണറിമാര്‍ ഇന്നും ഏറ്റു പറയുന്നു. അധ്യായം ഒന്നില്‍ അത് വിശദീകരിച്ചതാണ്.


സമാനമായ വാക്യങ്ങള്‍


‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനത്തിന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അധ്യായത്തിലുണ്ട്. അത് പരിശോധിക്കും മുമ്പ് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വാക്യത്തിന്റെ ഗ്രീക്ക് മൂലവും അതിന്റെ ഉച്ചാരണവും ഇംഗ്ലീഷ് വിവര്‍ത്തനവും കാണുക:


ἐγὼ καἰ ὁ πατὴρ ἕν ἐσμεν.


ഗ്രീക്ക്മൂലത്തിന്റെ ഉച്ചാരണം, ‘ Ego kai ho pater hen esmen’ എന്നാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ”I and the Father are one” എന്നുമാണ്. ഇംഗ്ലീഷ് വിവര്‍ത്തനത്തിലെ അടിവരയിട്ട ‘one’ എന്ന പദം ഗ്രീക്ക്മൂലത്തില്‍ അടിവരയിട്ട ἕν (hen) എന്ന പദത്തിന്റെ പരിഭാഷയാണ്. അഥവാ one = ἕν എന്ന് സാരം.


യോഹന്നാന്‍ 10:30 ന് സമാനമായ വാക്യങ്ങള്‍ യോഹന്നാന്‍ സുവിശേഷം 17-ാം അദ്ധ്യായത്തിലുണ്ടന്ന് പറഞ്ഞുവല്ലൊ. അതിലെ 21,22,23വചനങ്ങള്‍ ഇപ്രകാരമാണ്:


”പിതാവേ, അങ്ങ് എന്നിലും, ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. 22. നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിയ്ക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. 23. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്‌നേഹിച്ചതുപോലെതന്നെ അവരോടും സ്‌നേഹിക്കുന്നുവെന്നും ലോകം അറിയട്ടെ”.


17:22 ന്റെ ഗ്രീക്ക് മൂലം കാണുക:


κἀγὼ τὴν δόξαν ἣν δέδωκάς μοι δέδωκα αὐτοῖς, ἵνα ὦσιν ἕν καθὼς ἡμεῖς ἕν.


ഈ ഗ്രീക്ക് മൂലത്തിന്റെ ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക: ”I have given them the glory that you gave me, that they may be one as we are one”.


”നാം ഒന്നായിരിക്കുന്നത്‌ പോലെ അവരും ഒന്നായിരിക്കുന്നതിന് നീ എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്കിയിരിക്കുന്നു”


സമാനമായ വചനം 11-ാം വാക്യത്തിലുമുണ്ട്. അതിന്റെ ഗ്രീക്ക്മൂലവും ഇംഗ്ലീഷ്, മലയാള വിവര്‍ത്തനവും കാണുക:


Πάτερ ἅγιε, τήρησον αὐτoὺς ἐν τῷ ὀνόματί σουῳ δεδωκάς μοι, ἵνα ὦσιν ἕν καθὼς ἡμεῖς.


“Holy Father, protect them by the power of your name-the name you gave me-so that they may be one as we are one”. ”പരിശുദ്ധ പിതാവേ, അവര്‍ നമ്മേപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്ക് തന്നിരിക്കുന്ന നിന്റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ”.”


ഗ്രീക്ക്മൂലങ്ങളിലേയും ഇംഗ്ലീഷിലേയും മലയാളത്തിലേയും വാക്യങ്ങളില്‍ അടിവരയിട്ട പദങ്ങള്‍ ശ്രദ്ധിക്കുക. ഗ്രീക്കില്‍ ἕν (hen) എന്ന പദത്തിന്റെ സ്ഥാനത്ത് ഇംഗ്ലീഷില്‍ ‘one’ എന്നും മലയാളത്തില്‍ ‘ഒന്ന്’ എന്നുമാണുള്ളത്. 10:30 ല്‍ യേശുവും പിതാവും ഒന്നാകുന്നു എന്നതിന് ഗ്രീക്ക്മൂലത്തില്‍ ἕν (hen) ഉപയോഗിച്ചു; 17:11 വചനത്തിലും 17:22 വചനത്തിലും യേശുവും പിതാവും പന്ത്രണ്ട് അപ്പോസ്തലന്മാരും ഒന്നാകുന്നു എന്നതിനും ഗ്രീക്ക്മൂലത്തില്‍ ἕν (hen) എന്നു പ്രയോഗിച്ചു. അതുകൊണ്ട് യോഹന്നാന്‍ 10:30 വചനമനുസരിച്ച് 17:11, 17:22 വാക്യങ്ങളിലെ ‘നാം ഒന്നായിരിക്കുന്നതുപോലെ’ അഥവാ ‘ഞാനും(യേശുവും) പിതാവും ഒന്നായിരിക്കുന്നതുപോലെ’ അവരും അതായത് പന്ത്രണ്ട് അപ്പേസ്തലന്മാരും ഒന്നായിരിക്കുന്നതിന്’ എന്നു വായിക്കണം. അത് എത്ര സ്പഷ്ടമായിട്ടാണ് യോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്. അപ്പോള്‍ യോഹന്നാന്‍ 10:30 വചനപ്രകാരം യേശു ദൈവമാകുമെങ്കില്‍ 17:11,17:22 വചനങ്ങള്‍ പ്രകാരം, വഞ്ചകനും ഒറ്റുകാരനുമായ യൂദാസും (മത്തായി26:47-49), സാത്താനെന്ന് യേശു വിളിച്ച പത്രോസും (മത്താ16:23), സംശയാലുവായ തോമസും (യോഹ 20:25) ഉള്‍പ്പെടെ പന്ത്രണ്ട് അപ്പോസ്തലന്മാരും ദൈവമാകണം. അപ്രകാരം പരിശുദ്ധാത്മാവ് ഉള്‍പ്പെടെ പതിനഞ്ച് ദൈവങ്ങള്‍ ചേര്‍ന്ന അല്ലെങ്കില്‍ പതിനഞ്ച് ആളത്വങ്ങള്‍ ഉള്‍കൊള്ളുന്ന ദൈവസങ്കല്‍പ്പമായിരിക്കണം ക്രൈസ്തവരുടേത്.


യോഹന്നാന്‍ 10:30 വചനത്തെ മിഷണറിമാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സങ്കീര്‍ണത എത്ര വലുതാണെന്നോര്‍ക്കുക. ബഹുദൈവവിശ്വാസത്തിലേക്കാണ് അത് ചെന്നെത്തുന്നത്. അതുകൊണ്ട് ‘ഞാനും പിതാവും ഒന്നാകുന്നു’ എന്ന വചനം ദൈവവും യേശുവും സത്തയില്‍ അല്ലെങ്കില്‍ സാരാംശത്തില്‍ ഒന്നാണെന്നല്ല, ആദര്‍ശത്തില്‍ ഒന്നാണെന്നാണ് നമ്മേ ബോധ്യപ്പെടുത്തുന്നത്.


ആരാണ് ലോകങ്ങളുടെ നാഥനായ ദൈവം? ക്വുര്‍ആന്‍ പറയുന്നു: ”(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു നിരാശ്രയനാകുന്നു (ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനകുന്നു). അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്നു തുല്യനായി ആരും ഇല്ല താനും” (112:1-4).


”അല്ലാഹു-അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവനിച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ കുര്‍സിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ” (2:255).


മേല്‍ പറഞ്ഞ ബൈബിള്‍ വചനങ്ങളും അവയുടെ വിശദീകരണങ്ങളും വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. ക്വുര്‍ആനിലേയും ബൈബിളിലേയും മിക്കവാറും വചനങ്ങള്‍ ഒത്തു പോകുന്നതായി കാണാം. മിഷണറിമാര്‍, പ്രത്യേകിച്ചും ക്രൈസ്തവ സഹോദരങ്ങള്‍ അത് ഗ്രഹിച്ചിരുന്നുവെങ്കില്‍.


(തുടരും)


മുഹമ്മദ് അലി മാസ്റ്റർ


 


05.07.2019


 


മതതാരതമ്യ പഠനം


Back


3 Comments


 


 Print Now


 യേശുവിന്റെ ദൈവത്വം യോഹന്നാൻ സുവിശേഷത്തിൽ ! -3


നബിയും സ്വഫിയ്യയും: മാനവികതയുടെ മഹാപാഠങ്ങള്‍ 


3 Comments


You are not signed in. Sign in to post comments.



Mashaa allaah…


 Sardar05.07.2019


 Reply



യേശു ഈസ നബിക്കും മുഹമ്മദ്‌ നബിക്കും ഇടയ്ക്കു വന്ന ഒരു failed zionist messiah ആണ്.


യേശു മരണത്തിനു കീഴടങ്ങിയപ്പോൾ അനുചരന്മാർ പരിഭ്രാന്തരായി.കാരണം ദൈവിക നിയമപ്രകാരം ഉള്ള ശിക്ഷ ഏറ്റു വാങ്ങി ക്രൂശിക്കപ്പെട്ട യേശുവിനെ വിശ്വാസി സമൂഹം ഒരിക്കലും അംഗീകരിക്കാൻ പോകുന്നില്ലെന്ന് അവർക്കു വ്യക്തമായിരുന്നു.അതുമല്ല തങ്ങളുടെ തന്നെ ഇത്ര നാലുള്ള പ്രവർത്തനങ്ങൾ ചോദ്യം ചെയ്യപ്പെടും.രണ്ടു നാൾ രംഗം ശാന്തമായിരുന്നു. അതിനു ശേഷം അവർ യേശുവിനെ ദൈവം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്ന വാദവുമായി രംഗത്ത് വന്നു.തെളിവായി ഒരു ഒഴിഞ്ഞ കല്ലറ മാത്രമാണ് ഉള്ളതെങ്കിലും അവർക്കു അതൊരു പിടിവള്ളി ആയിരുന്നു.Acts വായിച്ചാൽ പത്രോസ് പോലുള്ള അപ്പോസ്തലന്മാർ ആദി പാപ സിന്താന്തം പഠിപ്പിക്കുന്നില്ല. നിങ്ങൾ ക്രൂശിച്ച യേശുവിനെ ദൈവം ഉയിർപ്പിച്ചു അവൻ ഉടനെ തിരികെ എത്തി ദൈവരാജ്യം സ്ഥാപിക്കും അതിനാൽ നിങ്ങൾ മാനസാന്തരപ്പെടുക എന്നാണ്‌ അതിന്റെ ഉള്ളടക്കം.തങ്ങൾ വലിയ പാതകം ചെയ്തു എന്ന പ്രതീതി അവരിൽ ഉണ്ടായി.കുറ്റബോധം ജനിപ്പിക്കുന്ന ഈ പ്രസംഗം കുറച്ചൊക്കെ ഫലം കണ്ടു എന്നു വേണം കരുതാൻ.

പിന്നീടുള്ള നാളുകളിൽ സ്വാഭാവികമായും മിശിഹാ ദൈവ രാജ്യം സ്ഥാപിക്കാതെ മരിച്ചു ഉയിർക്കേണ്ട ആവശ്യം എന്താണെന്ന ചോദ്യം ഉയർന്നുവന്നു.. മരിച്ചു ഉയിർത്തെഴുന്നേൽക്കാനായി മാത്രം വരുന്ന മിശിഹായെ അവർക്കു പരിചയമുണ്ടായിരുന്നില്ല. ആദി പാപ സിന്താന്തം രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാകാം. കാരണം ആദ്യം പാപത്തിൽ നിന്നു മുക്തതരാക്കി കുരിശിൽ മരിക്കാൻ വന്നു, പിന്നീട് ന്യായം വിധിച്ചു സ്വർഗ്ഗരാജ്യം സ്ഥാപിക്കും എന്നതാണ് ക്രിസ്ത്യൻ പ്രമാണങ്ങളുടെ വിശദീകരണം.


 

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...