Tuesday, February 19, 2019

ഇസ്തിശ്ഫാ ഭാഗം 2

📕📗📘📙📔📒📕📗📘അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

*സംശയ നിവാരണ ക്ലാസ് റൂം*
➖➖➖🔹🔸➖➖➖


ഇസ്തിശ്ഫാ ഭാഗം 2

اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ഭാഗം 1 ഇവിടെ

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ പോലും ഈ സംഭവം തെറ്റാണെന്ന് പറയുന്നില്ല. അദ്ദേഹം പറയുന്നു:

أما ما ذكره بعض الفقهاء من حكاية العتبى عن الأعرابي الذي أتى قبر النبي وقال يا خير البرية إن الله يقول { ولو أنهم إذ ظلموا أنفسهم } وإني قد جئت وأنه رأى النبي في المنام وأمره أن يبشر الأعرابي فهذه الحكاية ونحوها مما يذكر في قبر النبي وقبر غيره من الصالحين فيقع مثلهما لمن في إيمانه ضعف. (قاعدة فى المحبة: ١١٣/١)


നബി(സ)യുടെ ഖബ്റിങ്കൽ വന്ന് ഒരു അഅറാബി അല്ലാഹുവോട് പാപമോചനത്തിനിരക്കാൻ നബി(സ)യോട് ആവശ്യപ്പെട്ടതായും അദ്ദേഹത്തിൻറെ പാപം അല്ലാഹു പൊറുത്തുകൊടുത്ത സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ നബി(സ) സ്വപ്നത്തിലൂടെ ഉത്ബി(റ)ക്ക് നിർദ്ദേശം നൽകിയതായും ഉത്ബി(റ) യെ ഉദ്ദരിച്ച് ചില കർമ്മ ശാസ്ത്ര പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെയും മറ്റു സജ്ജനങ്ങളുടെയും ഖബ്റിങ്കൽ വച്ച് സംഭവിച്ചതായി ഉദ്ദരിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ദുർബ്ബലവിശ്വാസികള്ക്ക് സംഭവിക്കുന്നതാണ്. (ഖാഇദത്തുൻ ഫിൽമഹബ്ബ 1/113)

മഹാനായ ഉത്ബി(റ) ഇമാം ശാഫിഈ(റ)യുടെ ഉസ്താദാണെന്ന് അല്ലാമ യൂസുഫുന്നബ്ഹാനി (റ) 'ശവാഹിദുൽഹഖ്' പേ: 167-ൽ പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ) യുടെ ഉസ്താദായ പ്രഗത്ഭ താബിഈ പണ്ഡിതൻ സുഫ്യാനുബ്നു ഉയയ്ന (റ) (ഹി: 107-198) യുടെ കൂട്ടുകാരനും ശിഷ്യനുമാണ് ഉത്ബി(റ). രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ നടന്ന പ്രസ്തുത സംഭവം ആ നൂറ്റാണ്ടുമുതൽ 14-ആം നൂറ്റാണ്ട വരെയുള്ള പണ്ഡിത മഹത്തുക്കൾ അംഗീകാര സ്വഭാവത്തോടെ ഉദ്ദരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ പ്രസ്തുത അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ ഉപയോഗിക്കൽ നല്ലതാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നാം നൂറ്റാണ്ട്: ഉത്ബി(റ) (മരണം. ഹി: 228)

നാലാം നൂറ്റാണ്ട്: അബുൽഹുസൈൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബ് അൽ മാവർദി(റ).(ഹി: 364-450) അദ്ദേഹം അൽഹാവിൽകബീർ (5/290)-ൽ പ്രസ്തുത സംഭവം ഉദ്ദരിച്ചിട്ടുണ്ട്.




അഞ്ചാം നൂറ്റാണ്ട്: ഇബ്നുസ്സ്വബ്ബാഗ്(റ). (ഹി. 400-477) 'അശ്ശാമിൽ' എന്ന ഗ്രന്ഥത്തിൽ

ആറാം നൂറ്റാണ്ട്: അബുൽഫറജ് അബ്ദുറഹ്മാനുബ്നുൽജൗസി(റ) (മരണം. ഹി:597) 'മുസീറുൽ ഗറാമിസ്സാകിൻ ഇലാ അഷ്റഫിൽ മസാകിൻ' എന്ന ഗ്രന്ഥത്തിൽ .

ഏഴാം നൂറ്റാണ്ട്: ഇമാം നവവി(റ) (ഹി: 631-676) (ശർഹുൽ മുഹദ്ദബ്, ഈളാഹ്,അദ്കാർ)

ശിഹാബുദ്ദീൻ അഹ്മദുബ്നു ഇദ്രീസുൽ ഖറാഫീ(റ) (മരണം: ഹി:684) 'അദ്ദഖീറ' 3/376)

അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുഖുദാമ(റ) (മരണം: ഹി: 620) 'അശ്ശർഹുൽകബീർ' 3/494)

എട്ടാം നൂറ്റാണ്ട്: ഇബ്നുൽഹാജ്ജ്(ർ) (ഹി: 713-769) "അൽമദ്ഖൽ" (3/228)

ഇസ്മാഇലുബ്നുഉമറുബ്നുകസീർ (ഹി: 700-774) തഫ്സീർ (1/530)

ഒമ്പതാം നൂറ്റാണ്ട്: അബൂബക്ർ അൽ ഹിസ്വനി(റ) (മരണം: ഹി: 829) 'ദഫ്ഉശുബഹിമൻ ശബ്ബഹ മതമാർറദ' (പേ: 75)

ഇബ്റാഹീമുബ്നു മുഹമ്മദുബ്നു അബ്ദില്ലാഹിബ്നു മുഹമ്മദുബ്നു മുഫ് ലിഹ്(റ). "അൽമുബ്ദിഅ ശർഹുൽ മുഖ്നിഅ" (3/184)

ജലാലുദ്ദീൻ സുയൂത്വി(റ) (ഹി: 849-911) 'അദ്ദുറുൽ മൻസൂര്' (1/570)

പത്താം നൂറ്റാണ്ട്: ഇബ്നുഹജർ ഹൈതമി(റ) (ഹി: 909-973) 'അൽജൗഹറുൽ മുനള്വം' (പേ: 48)

മുഹമ്മദുബ്നു അഹ്മദു ശിർബീനി(റ) (മരണം: ഹി: 977) 'അൽമുഗ്നിൽ മുഹ്താജ്' (1/512)

പതിനൊന്നാം നൂറ്റാണ്ട്: മൻസൂറുബ്നു യൂനുസുബ്നു ഇദ്രീസുൽ മഹുത്വി(റ) (മരണം: ഹി: 1051) 'കാശ്ശാഫുൽഖിനാഅ അൻ മത്നിൽ ഇഖ്നാഅ' (2/516)

പന്ത്രണ്ടാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

പതിമൂന്നാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

സുലൈമാനുൽ ജമലി(റ)ന്റെ ജനനം പന്ത്രണ്ടാം നൂറ്റാണ്ടിലും മരണം പതിമൂന്നാം നൂറ്റാണ്ടിലും ആയാതിനാൽ ഇരുനൂട്ടാണ്ടിലും അവരെ പരിഗണിക്കാമല്ലോ.

പതിനാലാം നൂറ്റാണ്ട്: സയ്യിദ് ബക് രി(റ) (മരണം: ഹി: 1310) 'ഇആനത്തുത്വാലിബീൻ' (2/141)

(3) നബി(സ)യെ വിഷമിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകൾക്ക് മാത്രം ബാധകമാണ് ആയത്തെന്നു പറയുന്നത് ശരിയല്ല. പ്രത്യുത അവയ്ക്കും അല്ലാത്തവയ്ക്കും ആയത്ത് ബാധകമാണ്. മഹാനായ അബൂഹയ്യാൻ(റ) പറയുന്നു:   
     
ظلموا أنفسهم بسخطهم لقضائك أو بتحاكمهم إلى الطاغوت ، أو بجميع ما صدر عنهم من المعاصي .(البحر المحيط: ٤/١٨٠)

അവർ സ്വശരീരങ്ങളോട് അക്രമം കാണിച്ചത് താങ്കളുടെ തീരുമാനത്തോട് ദേഷ്യം വെച്ചതുകൊണ്ടോ ത്വാഗൂത്തിലേക്ക് വിധിതേടി പോയതുകൊണ്ടോ ആവാം. അല്ലെങ്കിൽ അവരിൽ നിന്നുണ്ടായ എല്ലാ തെറ്റുകൾ നിമിത്തവുമാവാം  (അൽബഹ്റുൽമുഹീത്വ്: 4/180)

അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു:  

متوسلين إليك في التنصل عن جناياتهم القديمة والحادثة (أبو السعود: ٢/١٠٧)

പുതിയതും പഴയതുമായ അവരുടെ അക്രമത്തിൽ നിന്ന് പുറത്തുകടക്കാനായി താങ്കളിലേക്ക് തവസ്സുൽ ചെയ്യുന്നവരായ നിലയില താങ്ങളെ അവർ സമീപിച്ചിരുന്നെങ്കിൽ എന്നാണു ആയത്തിന്റെ വിവക്ഷ. (അബുസ്സുഊദ്: 2/107)

ഇതു തെറ്റുകൾ ചെയ്യുന്നവനും അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകൾ ധിക്കരിക്കുന്നുണ്ടെന്ന കാര്യം  വ്യക്തമാണല്ലോ. അതിനാൽ ആയത്തിലുള്ള നിർദേശത്തെ ഒരു പ്രത്യേക തെറ്റിൽ പരിമിതപ്പെടുത്തുന്നതിനേക്കാൾ നല്ലത് എല്ലാ തെറ്റുകൾക്കും ബാധകമാകുന്നത് തന്നെയാണ്. (*)



(*) കേരള നദ് വത്തുൽ മുജാഹിദീൻ പ്രസിദ്ദീകരിച്ച അമാനി മൌലവിയുടെ  ഖുർആൻ പരിഭാഷയിൽ നിന്ന് വായിക്കുക;

          "അപ്പോൾ നബി(സ) നിലവിലുള്ളപ്പോൾ അവിടുത്തെവിധി അനുസരിക്കാതെ, അവിടുത്തെ എതിരാളികളായ ത്വാഗുത്തുകളെ അനുസരിക്കൽ റസൂലിനെ നിഷേധിക്കലായിത്തീരുന്നു. (റസൂലിന്റെ കാലശേഷം അവിടുത്തെ സുന്നത്തിനെതിരായ വിധികൾ സ്വീകരിക്കുന്നതും അതുപോലെ തന്നെ.) ഇനി അങ്ങനെ ഒരക്രമം-അതാകട്ടെ അവനവനോട് തന്നെ ചെയ്യുന്ന വമ്പിച്ച അക്രമവുമാണ്- ചെയ്തു കഴിഞ്ഞാൽ. പിന്നെ വേണ്ടത് അതിനു ന്യായീകരണമുണ്ടാക്കുകയോ, ഒഴിവുകഴിവുകൾ സമർപ്പിക്കുകയോ അല്ല. മറിച്ച് റസൂൽ(സ) തീരുമെനിയുടെ അടുക്കൽ ചെന്ന് തന്റെ പക്കല വന്നുപോയ അപരാധത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുകയും  അല്ലാഹുവിനോട് പാപ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തീരുമേനിയോടു അപേക്ഷിക്കുകയുമാണ് അവർ ചെയ്യേണ്ടത്. അതോടുകൂടി അവർക്കുവേണ്ടി ശുപാർശചെയ്തുകൊണ്ട് റസൂലും(സ) അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കുമായിരുന്നു. എന്നൊക്കെയാണ് ഈ വചനത്തിൽ അല്ലാഹു അറിയുക്കുന്നത്." (അമാനി മൌലവിയുടെ ഖുർആൻ പരിഭാഷ: 692)

അല്ലാഹു ഖുർആനിൽ പറയുന്നത് ഇതുതന്നെയാണ്. എന്നാൽ മൗലവി സ്വന്തം കീശയിൽ നിന്നെടുത്ത ആശയം തുടർന്ന് വിവരിക്കുന്നുണ്ട്. അത് മുസ്ലിം സമുദായത്തിന് ആവശ്യമില്ല.         


(4) 'ഇദ്' (إذ) ഭൂതകാലത്തിൽ ഉപയോഗിക്കുന്നതുപോലെ ഭാവികാലത്തിലും ഉപയോഗിക്കുന്നതാണ്. ഇക്കാര്യം അല്ലാമ അസ്ഹരി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

العرب تضع "إذ" للمستقبل، و "إذا" للماضي. قال الله عَزّ وجَلّ: (ولو ترى إذ فزعوا)، معناه: ولو ترى إذ يفزعون يوم القيامة.(تهذیب اللغة: ٨١/٥)

അറബികൾ 'ഇദ്' ഭാവികാലത്തിനും 'ഇദാ' ഭൂതകാലത്തിനും പ്രയോഗിക്കാറുണ്ട്. അല്ലാഹു പറയുന്നു: (ولو ترى إذ فزعوا) "അന്ത്യദിനത്തിൽ സത്യനിഷേധികൾ പരിഭ്രാന്തരായിപ്പോകുന്ന സന്ദർഭം താങ്കള് കാണുകയാണെങ്കിൽ" എന്നാണര്ത്ഥം. (തഹ്ദീബുല്ലുഗ: 5/81)

ഭാവികാലത്തിൽ 'ഇദ്' ഉപയോഗിച്ച ധാരാളം വചനങ്ങൾ വിശുദ്ദ ഖുർആനിൽ കാണാവുന്നതാണ്. ഏതാനും ഉദാഹരണങ്ങൾ കാണുക;

وَلَوْ تَرَ‌ىٰ إِذْ وُقِفُوا عَلَى النَّارِ‌(الأنعام: ٢٧)

"അവർ നരകത്തിനുസമീപം നിർത്തപ്പെടുന്ന രംഗം താങ്കൾ കാണുകയാണെങ്കിൽ".

وَلَوْ تَرَ‌ىٰ إِذْ وُقِفُوا عَلَىٰ رَ‌بِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَ‌بِّنَا (الأنعام: ٣٠ )

"അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം താങ്കൾ കാണുകയാണെങ്കിൽ, അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം.."

وَلَوْ تَرَ‌ىٰ إِذِ الْمُجْرِ‌مُونَ نَاكِسُو رُ‌ءُوسِهِمْ عِندَ رَ‌بِّهِمْ رَ‌بَّنَا أَبْصَرْ‌نَا وَسَمِعْنَا فَارْ‌جِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ ( السجدة: ١٢)

"കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട്  'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!")

പ്രസ്തുത വചനങ്ങളിലെല്ലാം വരാൻ പോകുന്ന കാര്യങ്ങളിലാണല്ലോ 'ഇദ്' പ്രയോഗിച്ചിരിക്കുന്നത്. അതിനാല 'ഇദ്' ഭൂതകാലത്തിൽ മാത്രമേ പ്രയോഗിക്കൂ എന്നാ വാദം ശരിയല്ല.

വഫാത്തിനുശേഷം ശുപാർശ

തെറ്റുചെയ്യുന്നവർക്കുവേണ്ടി വഫാത്തിനു ശേഷം പാപമോചനത്തിനിരക്കുമെന്ന് നബി(സ) തന്നെ പ്രസ്താവിച്ച കാര്യമാണ്.  

عن عبد الله بن مسعود قال: قال رسول الله صلى الله عليه وسلم ((حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم)).  رواه البزار ورجاله رجال الصحيح.(٦٨/٤)

അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വില നിന്നു നിവേദനം: നബി(സ) പറഞ്ഞു" "എന്റെ ജീവിതം നിങ്ങൾക്ക് ഖയ്റാണ്. നിങ്ങൾ എന്നോട് സംശയങ്ങൾ ചോദിക്കുകയും അത് നീക്കുന്ന മറുവടി നിങ്ങൾക്ക് എന്നിൽ നിന്ന്‌ ലഭിക്കുകയും ചെയ്യും.  എന്റെ വഫാത്തും നിങ്ങൾക്ക് ഖയ്റാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും. ഞാൻ കാണുന്ന നന്മക്ക് അല്ലാഹുവേ സ്തുതിക്കും. തിന്മ കണ്ടാൽ നിങ്ങൾക്കുവേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടും". ബസ്സാർ(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ പ്രബലമായ ഹദീസിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 4/68)


മഹാനായാ ജലാലുദ്ദീൻ സുയൂത്വി(റ) "അൽഖസ്വാഇസ്വുൽകുബ്റാ" 2/281)-ലും അല്ലാമ മുനാവി(റ) തയ്സീറിലും ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

മഹാനായ ഹാഫിള് നൂറുദ്ദീൻ ഹയ്സമീ(റ) മജ്മഉസ്സവാഇദിൽ പ്രസ്തുത ഹാദീസിനു നൽകിയ അദ്ധ്യായം ഇതാണ്:

باب ما يحصل لأمته - صلى الله عليه وسلم - من استغفاره بعد وفاته .

"നബി(സ)യുടെ വഫാത്തിനുശേഷം അവിടുത്തെ ഉമ്മത്തിന് ലഭിക്കുന്ന നബി(സ) യുടെ പാപമോചനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം".  

ശുപാർശ ആവശ്യപ്പെട്ടു

മഹാനായ അനസ്(റ) ആഖിറത്തിൽ വച്ച് തനിക്കു ശുപാർശ ചെയ്യണമെന്ന് നബി(സ)യോട് നേരിട്ട് ആവശ്യപ്പെട്ടതും നബി(സ) അതംഗീകരിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.  

قال سألت النبي صلى الله عليه وسلم أن يشفع لي يوم القيامة فقال أنا فاعل قال قلت يا رسول الله فأين أطلبك؟ قال اطلبني أول ما تطلبني على الصراط، قال قلت:  فإن لم ألقك على الصراط قال فاطلبني عند الميزان قلت فإن لم ألقك عند الميزان قال: فاطلبني عند الحوض، فإني لا أخطئ هذه الثلاث المواطن.

അനസ്(റ) വിൽ നിവേദനം: അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശ പറയാൻ നബി(സ) യോട് ഞാനാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്ക് തന്നു. അപ്പോൾ താങ്കളെ ഞാൻ എവിടെ അന്വേഷിക്കണമെന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "ആദ്യം സ്വിറാത്തിന്റെ അടുത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ മീസാനിനു സമീപത്ത് അന്വേഷിക്കുക. അവിടെയും കണ്ടില്ലെങ്കിലോ?. എന്നാൽ ഹൌളിന്റെ പരിസരത്ത് അന്വേഷിക്കുക. ഈ മൂന്നിലൊരു സ്ഥലത്ത് ഞാനില്ലാതിരിക്കില്ല". (തുർമുദി: ഹദീസ് നമ്പർ: 2357)

മഹാനായ സവാദ്(റ) നബിയോട് ശുപാർശ ആവശ്യപ്പെട്ടതായി ഇമാം ത്വബ്റാനി(റ) യും മറ്റും നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്.

ഇതെല്ലാം നബി(സ)യുടെ ജീവിതകാലത്താണെങ്കിൽ നബി(സ)യുടെ വിയോഗ ശേഷം മഹാനായ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ)യുടെ ഖബ്റിങ്കൽ വന്നു മഴക്കുവേണ്ടി അല്ലാഹുവോട് ശുപാർശ പറയാൻ ആവശ്യപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിൽ അവര്ക്ക് മഴ ലഭിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇസ്തിഗാസയുടെ ബ്ലോഗ്സിൽ അതെപ്പറ്റി സവിസ്തരം പ്രതിപാദിച്ചതുകൊണ്ട് ആവർത്തിക്കുന്നില്ല.

നിസാഅ സൂറയിലെ 64-ആം വചനത്തിന്റെ തഫ്സീറിൽ ഇമാം സുയൂത്വി(റ) യും ഇമാം ഖുർത്വുബി യും ഉത്ബി(റ) യെ തൊട്ട് ഉദ്ദരിക്കപ്പെട്ടതല്ലാത്ത മറ്റൊരു സംഭവം ഉദ്ദരിക്കുന്നുണ്ട്. അതിങ്ങനെ,  

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبرأنه قد غفر لك. (قرطبي: ٢٦٥/٥)
അബൂസ്വാദിഖ്(റ) അലി(റ) യിൽ നിന്ന്‌ നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു ഖബ്റിന്നരികെ വന്നു ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്ന്‌ മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ തിരു ദൂതരെ! അവിടുന്ന് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ട്. അങ്ങ് അല്ലാഹുവിൽ നിന്ന്‌ കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. "അവർ അവരുടെ സ്വശരീരങ്ങളോട് അക്രമം കാണിച്ചപ്പോൾ....". നിശ്ചയം ഞാനെന്റെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമോചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപിച്ചിരിക്കുന്നു'. അപ്പോൾ ഖബ്റിൽ നിന്ന്‌ ഒരു വിളിയാളം കേട്ട്: "നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു". (ഖുർത്വുബി: 5/265)   

മഹാനായ അബൂഹയ്യാൻ(റ) "അൽ ബഹ്റുൽ മുഹീത്വ്" 4/180-ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത ഹദീസ് "കൻസുൽ ഉമ്മാൽ' 2/386)-ലും 4/259-ലും  പരമാർഷിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ജീവിതത്തിൽ ചെയ്തു പോയ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരുന്നതിന്നായി അല്ലാഹുവോട് ശുപാർശ ചെയ്യാൻ ജീവിത കാലത്തും മരണശേഷവും  നബി(സ)ക്ക് സാധിക്കുന്നതും നബി(സ)യുടെ ശുപാർശയുണ്ടായാൽ അല്ലാഹു പാപം പൊറുത്തുതരുമെന്ന കാര്യം തീർച്ചയാണെന്നും ഇതുവരെയുള്ള വിവരണത്തിൽ നിന്ന്‌ വ്യക്തമാണ്.

ഖബർസിയാറത്തും ഇബ്ന് തൈമിയയും شد الرحال


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



ചോദ്യം

മൂന്ന് പള്ളികളിലേക്കല്ലാതെ വാഹനം കെട്ടി പുറപ്പെടരുത് എന്ന ഹദീസ് ന്റെ  ഉദ്ദേശം എന്ത് ?


മറുപടി

ഹദീസ് ഇങ്ങനെയാണ്

عن أبي سعيد الخدري قال: قال رسول الله صلى الله عليه وسلم لا تشد الرحال إلا إلى ثلاثة مساجد : المسجد الحرام ومسجد النبي ومسجد الأقصى .

അബൂസഈദ്(റ) നിവേദനം: "നബി(സ) അരുളി. മൂന്ന് പള്ളികളിലേക്ക്‌ വഴികെ വാഹനം കെട്ടി പുറപ്പെടരുത്. മസ്ജിദുൽ ഹറാം, എന്റെ ഈ പള്ളി (മസ്ജിദുന്നബവി) മസ്ജിദുൽ അക്വ് സ്വാ എന്നിവയാണത്" (ബുഖാരി, മുസ്ലിം)

: عن قزعة قال:"أتيت ابن عمر فقلت:إني أريد الطور. فقال:إنما تشد الرحال إلى ثلاثة مساجد، فدع عنك الطور ولا تأته.

ഖസ്അ(റ) നിവേദനം: 'ഞങ്ങൾ ഒരിക്കൽ ഇബ്നുഉമറിന്റെ അടുത്ത ചെന്ന് ഇപ്രകാരം പറഞ്ഞു. ഞാൻ ത്വൂറിലെക്കു പുറപ്പെടാൻ ഉദ്ദേശിക്കുന്നു. അപ്പോൾ ഇബ്നുഉമർ പറഞ്ഞു. നിശ്ചയം മൂന്ന് പള്ളികളിലെക്കല്ലാതെ വാഹനം കെട്ടി പുണ്യയാത്ര ചെയ്യാൻ പാടില്ല. അതിനാല ത്വൂറിലെക്കുള്ള യാത്ര നീ ഉപേക്ഷികുക. മീ അവിടെ പോകരുത്" (അഹ്മദ് , ഇബ്നുഅബീ ശൈബ)


അവയുടെ ശരിയായ വിവക്ഷ എന്താണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നമുക്ക് പരിശോദിക്കാം.


ഇബ്നുഹജറുൽ അസ്ഖലാനി(റ) വ്യക്തമാക്കുന്നത് കാണുക:


فتح الباري

واختلف في شد الرحال إلى غيرها ، كالذهاب إلى زيارة الصالحين أحياء وأمواتا ، وإلى المواضع الفاضلةلقصد التبرك بها والصلاة فيها

ഈ മൂന്നു മസ്ജിദുകൾ അല്ലാത്ത സ്ഥലങ്ങളിലേക്ക്  പ്രത്യേക യാത്ര ഒരുങ്ങിപ്പുറപ്പെടൽ അനുവദനീയമാണോ എന്ന വിഷയത്തിൽ അഭിപ്രായ ഭിന്നതയുണ്ട്.ഉദാഹരണത്തിന് ജീവിച്ചിരിക്കുന്നവരായ സ്വാലിഹീങ്ങളെയോ മരിച്ചു പോയ സജ്ജനങ്ങളുടെ ഖബറുകളോ ലക്ഷ്യമായി യാത്ര പുറപ്പെടൽ,പുണ്യസ്ഥലങ്ങളിലേക്കു ബറകത്ത് ഉദ്ദേശിച്ചോ അവിടെ നിസ്ക്കാരം ഉദ്ദേശിച്ചോ യാത്ര പുറപ്പെടൽ അനുവദനീയമാണോ എന്നതിൽ


ഇമാമുൽ ഹറമൈനി മറ്റു ശാഫിഈ പണ്ഡിതന്മാർ അവരുടെ അരികിൽ സ്വഹീഹായ അഭിപ്രായം ഹറാം അല്ല എന്നാണ് '
മേൽ ഹദീസ് ന്ന്   അവർ ധാരാളം മറുപടി പറഞ്ഞു അതിലൊന്ന് ഇവിടത്തെ ഉദ്ദേശം പൂർണ്ണമായ സ്രേഷ്ടത മൂന്ന് പള്ളിയിലേക്ക് വാഹനം കെട്ടുന്നതിൽ ആണ് മറ്റു പള്ളിയിലേക്ക്  പൂർണം ശ്രേഷ്ഠതയില്ല അതും അനുവദനീയം തന്നെയാണ് .


والصحيح عند إمام الحرمين وغيره من الشافعية أنه لا يحرم ، وأجابوا عن الحديث بأجوبة ؛ منها أن المراد أن الفضيلة التامة إنما هي في شد الرحال إلى هذه المساجد بخلاف غيرها ، فإنه جائز ، وقد وقع في رواية لأحمد - سيأتي ذكرها - بلفظ : " لا ينبغي للمطي [ص: 79 ] أن تعمل " . وهو لفظ ظاهر في غير التحريم [1]ومنها أن النهي مخصوص بمن نذر على نفسه الصلاة في مسجد من سائر المساجد غير الثلاثة ، فإنه لا يجب الوفاء به قاله ابن بطال ، وقال الخطابي : اللفظ لفظ الخبر ، ومعناه الإيجاب فيما ينذره الإنسان من الصلاة في البقاع التي يتبرك بها ، أي لا يلزم الوفاء بشيء من ذلك غير هذه المساجد الثلاثة ، ومنها أن المراد حكم المساجد فقط ، وأنه لا تشد الرحال إلى مسجد من المساجد للصلاة فيه غير هذه الثلاثة ، وأما قصد غير المساجد لزيارة صالح ، أو قريب ، أو صاحب ، أو طلب علم ، أو تجارة ، أو نزهة فلا يدخل في النهي ، ويؤيده ما روى أحمد من طريق شهر بن حوشب ، قال : سمعت أبا سعيد وذكرت عنده الصلاة فيالطور ، فقال : قال رسول الله صلى الله عليه وسلم : لا ينبغي للمصلي أن يشد رحاله إلى مسجد تبتغى فيه الصلاة غير المسجد الحرام والمسجد الأقصى ومسجدي


ഈ ഹദീസിന്റെ വിവക്ഷ പള്ളികളുടെ നിയമം മാത്രമാണ്. നിസ്കാരത്തിനു വേണ്ടി ഈ മൂന്ന് പള്ളികളിലെക്കല്ലാതെ വാഹനം കെട്ടി പുറപ്പെടരുതെന്നുസാരം. ഒരു സ്വാലിഹിനെയോ അടുത്ത ബന്ധുവിനെയോ കൂട്ടുകാരനെയോ സന്ദർഷിക്കുവാനൊ വിജ്ഞാനം നേടുവാനോ കച്ചവടത്തിനോ ഉല്ലാസത്തിനോ വേണ്ടി യാത്ര പോകുന്നതിനു പ്രസ്തുത വിലക്ക് ബാധകമല്ല. ശഹ്റുബ്നുഹൗശബ്(റ) നിവേദനം ചെയ്ത ഹദീസ് ഇതിനു ഉപോൽബലകമാണ്. ത്വൂർ മലയിൽ വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെ അടുക്കൽ വെച്ച് പരമാർഷിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട് 'നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുറത്ത് സവാരിചെയ്യൽ   ഒരാള്ക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ ". ഫത്ഹുൽ ബാരി 5/105)




لأن النبي صلى الله عليه وسلم كان يأتيه كل سبت كما سيأتي ،
കാരണം നബി സല്ലല്ലാഹു അലൈവസല്ലം എല്ലാ ശനിയാഴ്ചയും മസ്ജിദുൽ ഖുബയിലേക്ക് വണ്ടിയിൽ വരാറുണ്ടായിരുന്നു'


ഇമാം കർമ്മാണി പറയുന്നു

നമ്മുടെ ഈ കാലഘട്ടത്തിൽ ശാം പ്രദേശങ്ങളിൽ ഈ വിഷയത്തിൽ ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്.

ഇരുവിഭാഗവും വിവിധ രചനകൾ രചിച്ചിട്ടുണ്ട് -
ഞാൻ പറയുന്നു (ഇബ്ന് ഹജർ)


ഇമാം  തഖിയുദ്ധീൻ സുബ് കി റ യും മറ്റു പണ്ഡിതന്മാരും ഇബ്നുതൈമിയ ക്ക് എതിരെ റദ്ദ് ചെയ്തുകൊണ്ട് ഉണ്ടായ സംഭവത്തിലേക്ക് ആണ് സൂചിപ്പിക്കുന്നത് അത് നമ്മുടെ നാട്ടിൽ പ്രശസ്തമാണ്.

അതിൻറെ ചുരുക്കം ഇങ്ങനെ യാണ് 'ഇബ്ന് തൈമിയ്യ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത്  ചെയ്യാൻവേണ്ടി വാഹനം കെട്ടി പുറപ്പെടൽ ഹറാമാണെന്ന് വാദിച്ചപ്പോൾ അതിനെതിരെ പണ്ഡിതൻമാർ അദ്ദേഹത്തെ കൈകാര്യം ചെയ്തു


ഇതിന്റെ വിവരണം ഇരുഭാഗത്തുനിന്നും ധാരാളം പറയാനുണ്ട് '

ഇബ്ന് തൈമിയ യുടെ മേൽ വാദം  ഇബ്ന് തൈമിയ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും മോശമായ വാദത്തിൽ പെട്ടതാണ് '

അയാളുടെ വാദത്തെ ഖണ്ഡിക്കാൻ പണ്ഡിതന്മാർ തെളിവ് പിടിച്ച ഒരു തെളിവ് നബിസല്ലല്ലാഹു സയ്യമയുടെ കബർ സിയാറത്ത് ചെയ്യൽ ലോക മുസ്‌ലിം പണ്ഡിതന്മാരുടെ ഏകാപിപ്രായമുണ്ട് എന്നതാണ്

എന്നാൽ അയാൾ തെളിവായി കൊണ്ടുവന്നത് ഇമാം മാലിക് റ നബിസല്ലല്ലാഹു വസല്ലമയുടെ കബർ ഞാൻ സന്ദർശിച്ചു എന്ന് പറയൽ ഞാൻ വെറുക്കുന്നു '


അതിന് അവഗാഹമുള്ള പണ്ഡിതന്മാർ മറുപടി പറഞ്ഞത് '

ഖബർ സന്ദർശനം എന്ന വാക്ക് പറയരുത് എന്നാണ് '

സന്ദർശനത്തെ വെറുക്കുന്നു എന്നല്ല.

കാരണം നബിസല്ലല്ലാഹു അലൈഹി വസല്ലമയെ സിയാറത്ത് ചെയ്യൽ  ഏറ്റവും വലിയ പുണ്യകർമ്മവും അല്ലാഹുവിലേക്ക് ചേർക്കുന്ന മഹത്തായ കാര്യവുമാണ് ' അത് ശറഇൽ ഉള്ളതാണ് എന്നത്  മുസ്ലിം ലോകം തർക്കമില്ലാത്ത ഏകോപനമാണ് '

അല്ലാഹുവാണെ ശരിയിലേക്ക് നയിക്കുന്നവൻ. ഫത്ഹുൽ ബാരി 5 / 105

قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل [2] إلىزيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب .

قال بعض المحققين : قوله " إلا إلى ثلاثة مساجد " المستثنى منه محذوف ، فإما أن يقدر عاما فيصير : لا تشد الرحال إلى مكان في أي أمر كان إلا إلى الثلاثة ، أو أخص من ذلك . لا سبيل إلى الأول لإفضائه إلى سد باب السفر للتجارة وصلة الرحم وطلب العلم وغيرها ، فتعين الثاني ، والأولى أن يقدر ما هو أكثر مناسبة ، وهو : لا تشد الرحال إلى مسجد للصلاة فيه إلا إلى الثلاثة ، فيبطل بذلك قول من منع شد الرحال إلى زيارة القبر الشريف وغيره من قبور الصالحين ، والله أعلم . وقال السبكي الكبير : ليس في الأرض بقعة لها فضل لذاتها حتى تشد الرحال إليها غير البلاد الثلاثة ، ومرادي بالفضل المراد به ما شهد الشرع باعتباره ، ورتب عليه حكما شرعيا ، وأما غيرها من البلاد فلا تشد إليها لذاتها ، بل لزيارة أو جهاد أو علم أو نحو ذلك من المندوبات أو المباحات ، قال : وقد التبس ذلك على بعضهم ، فزعم أن شد الرحال إلى الزيارة لمن في غير الثلاثة داخل في المنع ، وهو خطأ لأن الاستثناء إنما يكون من جنس المستثنى منه ، فمعنى الحديث : لا تشد الرحال إلى مسجد من المساجد ، أو إلى مكان من الأمكنة لأجل ذلك المكان إلا إلى الثلاثة المذكورة ، وشد الرحال إلى زيارة أو طلب علم ليس إلى المكان بل إلى من في ذلك المكان ، والله أعلم .

فتح الباري: ١٠٥/٥)

ശറഹു ശിഫയിൽ പറയുന്നു -

, : ﻭﻗﺪ ﻓﺮﻁ اﺑﻦ ﺗﻴﻤﻴﺔ ﻣﻦ اﻟﺤﻨﺎﺑﻠﺔ ﺣﻴﺚ ﺣﺮﻡ اﻟﺴﻔﺮ ﻟﺰﻳﺎﺭﺓ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻠﻴﻪ ﻭﺳﻠﻢ
ഹമ്പലി കരനായ ഇബ്ന് തൈമിയ നബി സ്വ യെ സിയാറത്ത് ചെയ്യൽ ഹറാമാക്കി അമിത വാദം പറഞ്ഞിട്ടുണ്ട് ' (ശറഹു ശിഫ)


ചുരുക്കത്തിൽ

പ്രസ്തുത ഹദീസിൽ പരമാർശിക്കുന്ന വിഷയം നിസ്കാരം മാത്രമാണ്.അഥവാ നിസ്കാരത്തിനു വേണ്ടി പ്രസ്തുത മൂന്ന് പള്ളികളിലെക്കല്ലാതെ യാത്ര ചെയ്യുന്നതിൽ അർത്ഥമില്ല.കാരണം മറ്റു പള്ളികളെല്ലാം പ്രതിഫലത്തിന്റെ വിഷയത്തിൽ തുല്യമാണ്. അതിനാല അറിവ് പഠിക്കാനോ കച്ചവടാവശ്യർത്ഥമോ മഹാന്മാരെ സന്ദർഷിക്കുവാനൊ കുടുംബ ബന്ധം പുലർത്താനോ ഹജ്ജിന്റെ ഭാഗമായ മീനയിലെക്കോ അറഫയിലെക്കൊ മുസ്ദലിഫയിലെക്കൊ വാഹനം സംഘടിപ്പിച്ച് പോകുന്നത് പ്രസ്തുത ഹദീസിന്റെ പരിധിയിൽ കടന്നു വരുന്നതല്ല. ഇനിപ്പറയുന്ന പ്രമാണങ്ങളിൽ നിന്ന് ഇക്കാര്യം സുതരാം വ്യക്തമാണ്.


: (1) പ്രസ്തുത ഹദീസിലെ പരമാർശം നിസ്കാരം സംബന്ധിച്ചാണെന്ന് ഹദീസിൽ നിന്ന് തന്നെ വ്യക്തമാണ്. ഇമാം അഹ്മദ്(റ) മുസ്നാടിൽ രേഖപ്പെടുത്തിയ ഒരു ഹദീസ് വായിക്കുക.  

حَدَّثَنَا هَاشِمٌ ، حَدَّثَنَا عَبْدُ الْحَمِيدِ ، حَدَّثَنِي شَهْرٌ ، قَالَ : سَمِعْتُ أَبَا سَعِيدٍ الْخُدْرِيَّ ، وَذُكِرَتْ عِنْدَهُ صَلَاةٌ فِي الطُّورِ ، فقَالَ : قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " لَا يَنْبَغِي لِلْمَطِيِّ أَنْ تُشَدَّ رِحَالُهُ إِلَى مَسْجِدٍ يُبْتَغَى فِيهِ الصَّلَاةُ ، غَيْرَ الْمَسْجِدِ الْحَرَامِ ، وَالْمَسْجِدِ الْأَقْصَى ، وَمَسْجِدِي هَذَا " . (مسند أحمد: ١١١٨١)

ശഹ്റുബ്നുഹൗശബ്(റ) അബൂസഈദിൽഖുദ് രിയ്യ്(റ) യിൽ നിന്ന് നിവേദനം ചെയ്യുന്നു. 'ത്വൂർ' മലയില വെച്ചുള്ള നിസ്കാരത്തെ കുറിച്ച് അദ്ദേഹത്തിൻറെയടുക്കൽവെച്ച്  പരമാര്ശിക്കപ്പെട്ടപ്പോൾ അദ്ദേഹം പ്രതികരിച്ചു. നബി(സ) ഇപ്രകാരം പ്രസ്ഥാപിചിട്ടുണ്ട്. നിസ്കാരം അന്വേഷിച്ച് ഒരു പള്ളിയിലേക്കും വാഹനപ്പുരട്ത് സവാരിചെയ്യൽ ഒരാള്ക്കും യോജിച്ചതല്ല. മസ്ജിദുൽ ഹറാമും മസ്ജിദുൽ അഖ്‌സ്വായും എന്റെ ഈ പള്ളിയും ഒഴികെ. (മുസ്നദ് അഹ്മദ്: 11181)

: (2) ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഒരു ഹദീസിൽ ഇപ്രകാരം കാണാവുന്നതാണ്.  

عن ابن عمر رضي الله عنهما قال كان النبي صلى الله عليه وسلم يأتي  قباء كل سبت ماشيا وراكبا وكان عبد الله بن عمر رضي الله عنهما يفعله .(صحيح البخاري: ١١٩٣)

ഇബ്നുഉമർ(റ) ൽ നിന്ന് നിവേദനം. നബി(സ) എല്ലാ ശനിയാഴ്ചയും നടന്നും വാഹനം കേറിയും ഖുബാഇലേക്ക് പോകാറുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) അപ്രകാരം ചെയ്യാറുണ്ടായിരുന്നു. (ബുഖാരി 1193)  

ഈ ഹദീസ് വിശദീകരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


وفي هذا الحديث على اختلاف طرقه دلالة على جواز تخصيص بعض الأيام ببعض الأعمال الصالحة والمداومة على ذلك ، وفيه أن النهي عن شد الرحال لغير المساجد الثلاثة ليس على التحريم هذا فيه نظر . والصواب أنه للتحريم كما هو الأصل في نهيه صلى الله عليه وسلم . والجواب عن حديث قباء أن المراد بشد الرحل في أحاديث النهي الكناية عن السفر ، لا مجرد شد الرحل ، وعليه فلا إشكال في ركوب النبي صلى الله عليه وسلم إلى مسجد قباء ، وقد سبق للشارح ما يرشد إلى هذا في كلامه على أحاديث النهي عن شد الرحال إلى غير المساجد الثلاثة ، فتنبه ، والله الموفق . لكون النبي صلى الله عليه وسلم كان يأتي مسجد قباء راكبا ، وتعقب بأن مجيئه صلى الله عليه وسلم إلى قباء إنما كان لمواصلة الأنصار وتفقد حالهم ، وحال من تأخر منهم عن حضور الجمعة معه ، وهذا هو السر في تخصيص ذلك بالسبت .(فتح الباري: ١١١/٥ )

നല്ല കാര്യം ചെയ്യാൻ ചില ദിവസങ്ങൾ തിരഞ്ഞെടുക്കാമെന്നും അത് നിത്യമായി ചെയ്യാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നു


. മൂന്ന് പള്ളിലകളിലേക്കല്ലാതെ വാഹനം സംഘടിപ്പിച്ച് പോകാൻ പാടില്ലെന്ന വിലക്ക് നിഷിദ്ദത്തെകുറിക്കാനല്ലെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കാരണം നബി(സ) ഖുബായിലേക്ക് വാഹനം കേറി പോകാറുണ്ടായിരുന്നല്ലോ.

(ഫത്ഹുൽ ബാരി   : 5/111)


: നബി(സ) യുടെ മുഅദ്ദിനായിരുന്ന ബിലാൽ(റ) നബി(സ) യുടെ ഖബ്ർ സന്ദർശിക്കാൻ വേണ്ടിമാത്രം ശാമിൽ നിന്ന് മദീനയിലേക്ക് വാഹനപ്പുറത്ത് യാത്ര ചെയ്ത വന്നിട്ടുണ്ട്. പ്രസ്തുത സംഭവം ഹാഫിള് ഇബ്നു അസാകിർ(റ) നല്ല പരമ്പരയോടെ താരീഖ് ദിമിശ്ഖിൽ നിവേദനം ചെയ്തിട്ടുണ്ട്. ഹാഫിള് അബൂമുഹമ്മദ്‌ അബ്ദുൽ ഗനിയ്യ് നാബുൽസി(റ) 'അൽകമാൽ' എന്നാ ഗ്രന്ഥത്തിൽ ബിലാൽ(റ)ന്റെ ചരിത്രം പറയുന്നിടത്ത് ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
 ഹാഫിള് അബുൽഹജ്ജാജുൽ മുസ്ലിം(റ)വും ആ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്:

عَنْ أَبِيهِ سُلَيْمَانَ بْنِ بِلَالٍ ، عَنْ أُمِّ الدَّرْدَاءِ ، عَنْ أَبِي الدَّرْدَاءِ ، قَالَ : " لَمَّا دَخَلَ عُمَرُ بْنُ الْخَطَّابِ ، سَأَلَ بِلَالًا أَنْ يَقْدِمَ الشَّامَ فَفَعَلَ ذَلِكَ . قَالَ : وَأَخِي أَبُو رُوَيْحَةَ ، الَّذِي آخَى بَيْنَهُ وَبَيْنَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَنَزَلَ دَارِيَّا فِي خَوْلَانَ ، فَأَقْبَلَ هُوَ وَأَخُوهُ إِلَى قَوْمٍ مِنْ خَوْلَانَ ، فَقَالَا لَهُمْ : قَدْ جِئْنَاكُمْ خَاطِبَيْنِ ، وَقَدْ كُنَّا كَافِرَيْنِ فَهَدَانَا اللَّهُ ، وَمَمْلُوكَيْنِ فَأَعْتَقَنَا اللَّهُ ، وَفَقِيرَيْنِ فَأَغْنَانَا اللَّهُ ، فَإِنْ تُزَوِّجُونَا فَالْحَمْدُ لِلَّهِ ، وَإِنْ تَرُدُّونَا فَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ، فَزَوَّجُوهُمَا .

അബുദ്ദുർദാഅ (റ) വില നിന്ന് ഇബ്നു അസാകിർ (റ) നിവേദനം ചെയ്യുന്നു. ബൈത്തുൽമുഖദ്ദസ് കീഴടക്കി ഉമർ(റ) ജാബിയ എന്നാ സ്ഥലത്തെത്തിയപ്പോൾ ശാമിൽ സ്ഥിരതാമസമാക്കാൻ ബിലാൽ(റ) അനുമതി തേടുകയും ഉമർ(റ) അനുമതി നൽകുകയും ചെയ്തു. അങ്ങനെ അദ്ദേഹവും അബൂറുവയ്ഹത്തും ഖുലാനിലെ 'ദാരിയാ' എന്നാ സ്ഥലത്തിറങ്ങി. അവർ രണ്ടാളും ഖുലാനിലെ ജനങ്ങളോട് ഇപ്രകാരം പറഞ്ഞു. "ഞങ്ങൾ സത്യനിഷേധികളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സന്മാർഗത്തിലാക്കി. ഞങ്ങൾ അടിമകളായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി. ഞങ്ങൾ ദാരിദ്രരായിരുന്നു. അങ്ങനെ അല്ലാഹു ഞങ്ങളെ ഐശ്വര്യാന്മാരാക്കി.ഞങ്ങൾ വിവാഹാലോചന നടത്താനാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. നിങ്ങൾ ഞങ്ങൾക്ക് വവാഹം കഴിച്ചു തന്നാൽ അൽഹംദുലില്ലാഹ്. നിങ്ങൾ ഞങ്ങളെ തിരിച്ചയക്കുകയാണെങ്കിൽ എല്ലാകഴിവുകളും അല്ലാഹുവിനു മാത്രമാകുന്നു". തുടർന്ന് ആ നാട്ടുകാർ  അവർ ഇവര്ക്കും കല്ല്യാണം കഴിച്ചു കൊടുത്ത്. പിന്നീട് ബിലാൽ(റ) നബി(സ) ഇപ്രകാരം പറയുന്നതായി സ്വപ്നം കണ്ടു.

مَا هَذِهِ الْجَفْوَةُ يَا بِلَالُ ، أَمَا آنَ لَكَ أَنْ تَزُورَنِي يَا بِلَالُ ؟
ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?.
فَانْتَبَهَ حَزِينًا وَجِلًا خَائِفًا ، فَرَكِبَ رَاحِلَتَهُ وَقَصَدَ الْمَدِينَةَ ، فَأَتَى قَبْرَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَجَعَلَ يَبْكِي عِنْدَهُ ، وَجَعَلَ يُمَرِّغُ وَجْهَهُ عَلَيْهِ ، وَأَقْبَلَ الْحَسَنُ وَالْحُسَيْنُ صَلَوَاتُ اللَّهِ عَلَيْهِمَا ، فَجَعَلَ يَضُمُّهُمَا وَيُقَبِّلُهُمَا ، فَقَالَا لَهُ : يَا بِلَالُ ، نَشْتَهِي نَسْمَعُ أَذَانَكَ الَّذِي كُنْتَ تُؤَذِّنُهُ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي السَّحَرِ . فَفَعَلَ ، فَعَلَا سَطْحَ الْمَسْجِدِ ، فَوَقَفَ مَوْقِفَهُ الَّذِي كَانَ يَقِفُ فِيهِ ، فَلَمَّا أَنْ قَالَ : اللَّهُ أَكْبَرُ اللَّهُ أَكْبَرُ ، ارْتَجَّتِ الْمَدِينَةُ ، فَلَمَّا أَنْ قَالَ : أَشْهَدُ أَنَّ لَا إِلَهَ إِلَّا اللَّهُ ، زَادَ تَعَاجِيجُهَا ، فَلَمَّا أَنُ قَالَ : أَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ ، خَرَجَ الْعَوَاتِقُ مِنْ خُدُورِهِنَّ فَقَالُوا : أَبُعِثَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ؟ فَمَا رُئِيَ يَوْمٌ أَكْثَرَ بَاكِيًا وَلَا بَاكِيَةً بَعْدَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ ذَلِكَ الْيَوْمِ .

അങ്ങനെ ദുഖിതനും ഭയവിഹ്വലനുമായി ഉറക്കിൽ നിന്നുണർന്ന ബിലാൽ(റ) വാഹനപ്പുറത്തുകയറി  അതിവേഗത്തിൽ മദീനയെ ലക്ഷ്യം വെച്ച് യാത്രതിരിച്ചു. നേരെ നബി(സ)യുടെ ഖബ്റിങ്കൽ വന്നു കരഞ്ഞു കൊണ്ട് മുഖം ഖബ്റിനു മുകളില വെച്ചു തടവി. അപ്പോൾ അദ്ദേഹത്തിൻറെ മുമ്പിൽവന്ന ഹസൻ-ഹുസൈൻ (റ)യെ വാരിപ്പുണർന്നു ചുംബിച്ചു. തുടർന്ന് അവർ ബിലാൽ(റ)വിനോട് പറഞ്ഞു. താങ്കളുടെ ബാങ്ക് വിളി കേൾക്കാൻ ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. അപ്പോൾ ബിലാൽ(റ) പള്ളിയുടെ മുകളിൽ കേറി മുമ്പ് നിന്നിരുന്ന സ്ഥലത്ത്നിന്ന് ബാങ്ക് വിളിച്ചു. അങ്ങനെ അദ്ദേഹം അല്ലാഹു അക്ബർ അല്ലാഹു അക്ബർ എന്ന് പറഞ്ഞപ്പോൾ മദീന കിടിലം കൊണ്ട്. അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹു എന്ന് പറഞ്ഞപ്പോൾ അത് വർദ്ദിച്ചു. അശ്ഹദുഅന്നമുഹമ്മദൻ റസൂലുല്ലാഹ് എന്ന് പറഞ്ഞപ്പോൾ 'നബി(സ)യെ യാത്രയാക്കപ്പെട്ടുവോ?' എന്ന് പറഞ്ഞ് വീട്ടില് മറഞ്ഞിരിക്കുന്ന തരുണികൾ വരെ പുറത്തിറങ്ങി. അന്നത്തെക്കാൾ കൂടുതൽ കരയുന്ന സ്ത്രീകളെയും പുരുഷന്മാരെയും നബി(സ) യുടെ വഫാത്തിനുശേഷം മദീനയിൽ കാണപ്പെട്ടിട്ടില്ല.

ഈ സംഭവം ഉദ്ദരിച്ച ശേഷം ഇമാം സുബ്കി (റ) എഴുതുന്നു:

وليس اعتمادنا في الاستدلال بهذا الحديث على رؤيا المنام فقط ، بل على فعل بلال ، وهو صحابي ، لا سيما في خلافة عمر رضي الله عنه ، والصحابة متوافرون ، ولا يخفى عنهم هذه القصة، ومنام بلال ورؤياه للنبي صلى الله عليه وآله وسلم الذي لا يتمثل به الشيطان، وليس فيه ما يخالف ما ثبت في اليقظة ، فيتأكد به فعل الصحابي. (شفاء السقام: ٤٦)
ഈ ഹദീസ് പ്രമാണമായി സ്വീകരിക്കുന്നതിൽ സ്വപ്നം മാത്രമല്ല നമ്മുടെ അവലംബം. പ്രത്യുത പ്രമുഖ സ്വഹാബി വര്യൻ ബിലാൽ(റ) വിന്റെ പ്രവർത്തനമാണ്. സ്വഹാബത്ത് നിറഞ്ഞു നിൽക്കുന്ന ഉമർ(റ) വിന്റെ ഭരണകാലത്താണ് ഇത് സംഭവിച്ചത്. ഈ സംഭവം അവർ അറിയാതിരിക്കില്ല. നബി(സ)യുടെ രൂപത്തിൽ രൂപന്തരപ്പെടാൻ പിശാചിന് സാധിക്കില്ലല്ലോ. എന്നിരിക്കെ ബിലാൽ(റ) നബി(സ)യെ സ്വനത്തിൽ ദർശിച്ചതിൽ ഉണർച്ചയിൽ സ്ഥിരപ്പെട്ടതിന്നെതിരായി യാതൊന്നുമില്ലാത്തദിനാൽ പ്രസ്തുത സ്വപ്നം സ്വഹാബിയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുന്നു. (ശിഫാഉസ്സഖാം. 48)

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി തന്നെ പറയട്ടെ;

قد رويت زيارته صلى الله عليه وسلم عن جماعة من الصحابة منهم بلال عند ابن عساكر بسند جيد ، وابن عمر عند مالك في الموطإ ، وأبو أيوب عند أحمد ، وأنس ذكره عياض في الشفاء ، وعمر عند البزار ، وعلي عليه السلام عند الدارقطني وغير هؤلاء ، ولكنه لم ينقل عن أحد منهم أنه شد الرحل لذلك إلا عن بلال ; لأنه روي عنه أنه رأى النبي صلى الله عليه وسلم وهو بداريا يقول له : ما هذه الجفوة يا بلال أما آن لك أن تزورني ؟  روى ذلك ابن عساكر (نيل الأوطار: ١٨٠/٥)

/
ഒരു കൂട്ടം സ്വഹാബിമാർ നബി(സ)യെ സന്ദർശിച്ചതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ബിലാൽ(റ)ന്റെ സിയാറത്ത് നല്ല പരമ്പരയിൽ കൂടി ഇബ്നു അസാകിർ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു ഉമർ(റ)യുടെ സിയാറത്ത് ഇമാം മാലിക്(റ) മുവത്വയിലും അബൂഅയ്യൂബുൽ അൻസ്വാരി(റ)യുടെ സിയാറത്ത് ഇമാം അഹ്മദും(റ) അനസ്(റ) സിയാറത്ത് ഖാസീ0ഇയാസ്(റ) 'ശിഫാ' യിലും ഉമർ(റ) രിവായത്ത് ബസ്സാറും(റ) അലി(റ)യുടെ സിയാറത്ത് ദാറഖുത്വനി(റ)യും നിവേദനം ചെയ്തിട്ടുണ്ട്. ഇവരല്ലത്തവരും നബി(സ)യെ സന്ദർശിച്ചതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സിയാരത്തിനു വേണ്ടി പ്രത്യേകം യാത്ര ചെയ്തതായി ബിലാൽ(റ) വിനെ തൊട്ട് മാത്രമേ ഉദ്ദരിക്കപ്പെടുന്നുള്ളൂ. അദ്ദേഹം 'ദാരിയാ' എന്ന സ്ഥലത്ത് താമസിച്ചിരുന്നപ്പോൾ സ്വപ്നത്തിലൂടെ നബി(സ) അദ്ദേഹത്തെ സമീപിച്ച് ഇപ്രകാരം ചോദിച്ചു. ഓ ബിലാൽ! എന്തിനാണ് ഈ പിണക്കം? എന്നെ സന്ദർശിക്കാൻ താങ്കൾക്കു സമയമായില്ലേ?. ഇത് ഇബ്നു അസാകിർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്.(നയ് ലുൽ ഔത്വാർ : 5/180)
[18/01 1:01 pm] Sabi: "മൂന്നു പള്ളികളിലേക്കല്ലാതെ  വാഹനം കെട്ടി യാത്രചെയ്യപ്പെടുന്നതല്ല" എന്നാ ഹദീസിനെ പണ്ഡിതലോകം എപ്രകാരം വിലയിരുത്തുന്നുവെന്നുകൂടി നമുക്ക് പരിശോദിക്കാം.
    ഹജ്ജത്തുൽ ഇസ്ലാം ഇമാം ഗസാലി(റ) പറയുന്നു:

والحديث إنما ورد في المساجد، وليس في معناها المشاهد، لِأَنَّ الْمَسَاجِدَ بَعْدَ الْمَسَاجِدِ الثَّلَاثَةِ مُتَمَاثِلَةٌ، وَلَا بَلَدَ إِلَّا وَفِيهِ مَسْجِدٌ فَلَا مَعْنَى لِلرِّحْلَةِ إلى مسجد آخر، وأما المشاهد فلا تتساوى، بل بركة زيارتها على قدر درجاتهم عند الله عز وجل،(إحياء علوم الدين: ٢٥٤/١)

പള്ളിയുടെ കാര്യത്തിലുള്ളതാണ് ആ ഹദീസ്. ദർഗകളും പള്ളികളും തമ്മിൽ വ്യത്യാസമുണ്ട്. കാരണം മൂന്ന് പള്ളികളല്ലാത്ത എല്ലാ പള്ളികളും തുല്യമാണ്. ഇതൊരു നാട്ടിലും ഒരു പള്ളിയുണ്ടാകുമല്ലോ.അപ്പോൾ മറ്റൊരു പള്ളിയിലേക്ക് യാത്രപോകുന്നതിനു യാതൊരർത്ഥവുമില്ല. അതെ സമയം മഹാന്മാരുടെ ദർഗകൾ തുല്യമല്ല. അവയെ സന്ദർശിക്കുന്നതിനാൽ ലഭിക്കുന്ന ബറകത്ത് അല്ലാഹുവിന്റെയടുക്കൽ മഹാന്മാർക്കുള്ള സ്ഥാനത്തിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കി വ്യത്യാസപെട്ടുകൊണ്ടിരിക്കും. (ഇഹ് യാഉ ഉലൂമുദ്ദീൻ : 1/254)


: 'സ്വഹീഹുൽ ബുഖാരി'യുടെ വിശദീകരണ ഗ്രന്ഥമായ 'ഫൈളുൽബാരി' യിൽ പറയുന്നു:   


وأحسن الأجوبة عندي أن الحديث لم يرد مسألة القبور، لما في المسند لأحمد رحمه الله تعالى ((لا تشد الرحال إلى مسجد ليصلى فيه إلا إلى ثلاثة مساجد)) (11) ، فدل على أن نهي شد الرحال يقتصر على المساجد فقط ولا تعلق له بمسألة زيارة القبور، فجره إلى المقابر مع كونه في المساجد ليس بسديد.(فيض الباري)


ഖബ്റുകളുടെ കാര്യത്തിൽ വന്നതല്ല പ്രസ്തുത ഹദീസെന്നാണ് എന്റെ വീക്ഷണത്തിൽ നല്ല മറുവടി. ഇമാം അഹ്മദ്(റ)ന്റെ മുസ്നാദിലെ പരാമർശം അതിനു രേഖയാണ്. അതിങ്ങനെ. 'നിസ്കരിക്കാനായി മൂന്നു പള്ളികളിലെക്കല്ലാതെ മറ്റൊരു പള്ളിയിലേക്കും വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടുന്നതല്ല'. അപ്പോൾ ഹദീസ് പള്ളികളുടെ കാര്യത്തിൽ മാത്രമുള്ളതാണെന്നും ഖബ്റുകളുടെ വിഷയവുമായി അതിനു ബന്ധമില്ലെന്നും ഈ ഹദീസ് കുറിക്കുന്നു. അതിനാല പള്ളികളുടെ കാര്യത്തിൽ വന്ന ആ ഹദീസിനെ ഖബ്റുകളുടെ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് ഒരിക്കലും ശരിയല്ല. (ഫൈളുൽബാരി: 2/433)


: ഈവിഷയകമായി ശാഫിഈ പണ്ഡിതൻ അല്ലാമ ബുജയ്രിമി(റ) എഴുതുന്നു:   

قال البجيرمي على الخطيب: (٣٥٧/٢). قوله:(( لا تشد الرحل)) أي لأجل الصلوة، فالحديث وارد فى المساجد بالنسبة للصلوة، لأن المساجد غير المساجد الثلاثة متماثلة فى الفضل، بالنسبة للصلوة، فلا معنى للرحيل لمسجد آخر ليصلي فيه، وإذا كان الكلام بالنسبة للصلوة فلا ينافى أنه ينبغي شد الرحال لغير هذه الثلاثة لأجل الزيارة، كشدها لزيارة سيدي أحمد البدوي، لأن الشد للمكين وهو الولي، لا للمكان، لان الولي إذا لم يكن فى هذا المكان لما ذهب أحد من الناس إليه بقصد زيارة، خلافا لبعض الخوارج، حيس تمسكوا بظاهر الحديث على عدم سن زيارة الأولياء بعد موتهم، قرره شيخنا ح ف اه

'മൂന്നു പള്ളികളിലെക്കല്ലാതെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യപ്പെടുന്നതല്ല' എന്നാ ഹദീസിന്റെ താൽപര്യം നിസ്കാരത്തിനു വേണ്ടി എന്നാണു. അതിനാല നിസ്കാരത്തെ അപേക്ഷിച്ച് പള്ളികളുടെ കാര്യമാണ് ഹദീസിലെ വിഷയം. കാരണം നിസ്കാരത്തെ അപേക്ഷിച്ച് മൂന്നു പള്ളികളല്ലാത്ത ഇതു പള്ളിയും പുണ്യത്തിന്റെ കാര്യത്തിൽ തുല്യമാണ്. അപ്പോൾ നിസ്കാരത്തിനായി മറ്റൊരു പള്ളിയിലേക്ക് വാഹനം കെട്ടി പോകുന്നതിൽ അർത്ഥമില്ല. ഹദീസിൽ പരമാർശിക്കുന്ന വിഷയം നിസ്കാരമാണെങ്കിൽ സിയാറത്തിനു വേണ്ടി ഈ മൂന്നു പള്ളികളല്ലാത്ത മറ്റു സ്ഥലങ്ങളിലേക്ക് വാഹനം സംഘടിപ്പിച്ച് പോകൽ അത്യാവശ്യമാണെന്ന ആശയത്തോട് പ്രസ്തുത ഹദീസ് എതിരല്ല. മഹാനായ സയ്യിദ് അഹ്മദുൽ ബദവി(റ) യുടെ ഖബ്റ് സന്ദർശനത്തിനു വേണ്ടി വാഹനം സംഘടിപ്പിച്ചു പോകുന്നത് ഉദാഹരണം. കാരണം അവർ ഇവിടെ പോകുന്നത് സ്ഥലത്തെക്കല്ല. സ്ഥലത്തുള്ള വ്യക്തിയിലേക്കാണ്.കാരണം ആ വലിയ്യ് ആ സ്ഥലത്തില്ലായിരുന്നുവെങ്കിൽ ഒരാളും അവിടേക്ക് സിയാറത്തിനു പോകുമായിരുന്നില്ല. എന്നാൽ ഈ ഹദീസിന്റെ ബാഹ്യം പിടിച്ച് ഖവാരിജിൽ ചിലര് മരണശേഷം ഔലിയായിന്റെ ഖബർ സന്ദർശിക്കൽ സുന്നത്തില്ലെന്ന് വാദിക്കുന്നുണ്ട്. (ബുജൈരിമി:2/357)



: പ്രസ്തുത ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:

وَفِي هَذَا الْحَدِيثِ فَضِيلَةُ هذه المساجد الثلاثة وفضيلة شد الرحال اليها لِأَنَّ مَعْنَاهُ عِنْدَ جُمْهُورِ الْعُلَمَاءِ لَا فَضِيلَةَ فِي شَدِّ الرِّحَالِ إِلَى مَسْجِدِ غَيْرِهَا. (شرح مسلم: ١٨١/٥)

ഈ മൂന്നു പള്ളികളുടെ ശ്രേഷ്ഠതയും അവയിലേക്കു വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നതിന്റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്നതാണ് ഈ ഹദീസ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാർ ഹദീസ്നിനു നല്കുന്ന അർത്ഥം ഇവയല്ലാത്ത മറ്റു പള്ളിയിലേക്ക് വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നതിൽ യാതൊരു പുണ്യമില്ലെന്നാണ്.(ശർഹു മുസ്ലിം 5/181)

സംശയ നിവാരണം
PGI

ഇബ്നു തെയ്മിയ്യ ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്

ഇബ്നു തെയ്മിയ്യ ഇസ്ലാഹീ പ്രസ്ഥാനം ചരിത്രം എന്ന പുസ്തകത്തില്‍ നിന്ന്

ഇബ്നുതൈമിയ്യയെ മൗലവിമാർ പരിചയപ്പെടുത്തുന്നതിങ്ങിനെ!

ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം എന്ന ഗ്രന്ഥത്തിന്റെ 9, 10 പേജുകളിൽ ഇങ്ങിനെ വായിക്കാം! പ്രസിദ്ധീകരിച്ചത് -കേരള നദ്വത്തുൽ മുജാഹിദീൻ-മുജാഹിദ് സെന്റർ - കോഴിക്കോട് 2.

ഇതിന് [ഇസ്ലാഹി പ്രസ്ഥാനത്തിന് ] തുടക്കം കുറിച്ചത് ഹി: 661 ൽ ഭൂജാതനായ പ്രശസ്ത പണ്ഡിതനും ചിന്താമണ്ഡലത്തിൽ വമ്പിച്ച കോലിളക്കം സൃഷ്ടിച്ച വിപ്ലവനായകനുമായ ഇബ്നുതൈമിയ്യ ആണ്.ഇമാം ശാഫിഇയേയും അബൂഹനീഫയേയും കവച്ചുവക്കുന്ന സ്ഥാനമാണ് ഇബ്നു തൈമിയ്യക്ക് പൂർവികരായ പണ്ഡിതൻമാർ കൽപ്പിക്കുന്നത് .പ്രഗത്ഭനായ ചിന്തകൻ ,നിപുണനായ ഗ്രന്ഥകാരൻ, ഉജ്വലനായ വാഗ്മി, അഗാതതയിലേക്കിറങ്ങിയ ഗവേഷകൻ, പൂർവീകരുടെ വിജ്ഞാനങ്ങൾ മുഴുവൻ സമാഹരിച്ച സർവവിജ്ഞാന കോശം എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടിയ ഇബ്നുതൈമിയ്യ പേന കൊണ്ടെന്ന പോലെ വാൾകൊണ്ടും ശത്രുക്കളുമായി പടപൊരുതിയ ധീര യോദ്ധാവായിരുന്നു. 17 വയസ് പൂർണമായപ്പോഴേക്കും മുഫ്തി ആയി അംഗീകരിക്കപ്പെടുകയും 30 ആം വയസിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനാഭി ഥാനത്തിന് അർഹനാകുകയും ചെയ്തു.

https://www.facebook.com/777959305671074/posts/936921406441529/


ഇബ്നു ഖയ്യിമിനെ തള്ളാൻ വഹാബികൾ സാധ്യമല്ല

 ഇബ്നു ഖയ്യിമിനെ തള്ളാൻ വഹാബികൾ സാധ്യമല്ല

മുഹമ്മദ് കുടശ്ശേരി പറയുന്നു


 ഇബ്നുതൈമിയ്യ
ക്കുശേഷം അദ്ദേഹത്തോടൊപ്പം ജയിലിൽ അടക്കപ്പെട്ട
പ്രധാന ശിഷ്യൻ ഇബ്നുൽഖയ്യിം, ഇസ് ലാഹി പ്രസ്ഥാനത്തിന്റെ പതാക വാഹകനായി. ഹി: 631 ൽ
ഡമസ്കസ്സിൽ ഭൂജാതനായി. ഹി: 151 -ൽ നിര്യാത
നായ ഈ മഹാപണ്ഡിതൻ "സാദുൽ മആദ്' എന്ന
(ഗന്ഥം ഖുർആനിൻറയും സുന്നത്തിൻറെയും അടി
സ്ഥാനത്തിൽ ഇസ്ലാമിക വിധികൾ കണ്ടുപിടിക്കാനുള്ള ഏറ്റവും വിശ്വസനീയമായ അടിസ്ഥാനരേഖ
യായി ഗണിക്കപ്പെടുന്നു.


ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം
പി മുഹമ്മദ് കുട്ടശേരി

പ്രസാധനം
കേരള നദുവത്തുൽ മുജാഹിദീൻ മുജാഹിദ് സെൻറർ കോഴിക്കോട്


Saturday, February 16, 2019

استغاثة ولو أنهم إذ ظلموا ഇസ്തിഗാസ

ഇമാം നവവി(റ)എഴുതി. നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുന്ന വ്യക്തി നബി (സ്വ)യുടെ മുഖത്തിനുനേരെ നിന്ന് സ്വശരീരത്തിന്റെ കാര്യത്തില്‍ നബി(സ്വ)യെ തവസ്സുലാക്കുകയും റബ്ബിലേക്ക് നബിയുടെ ശിപാര്‍ശ തേടുകയും വേണം. (അല്‍ഈ ളാഹ് പേ. 454, ശര്‍ ഹുല്‍ മുഹദ്ദബ് 8/274).
ഇമാം നവവി (റ) ശിര്‍ക്കിന് ആഹ്വാനം ചെയ്യുമെന്ന് വിശ്വസിക്കാമോ

ﺛﻢ ﻳﺮﺟﻊ ﺇﻟﻰ ﻣﻮﻗﻔﻪ ﺍﻷﻭﻝ ﻗﺒﺎﻝ ﻭﺟﻪ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻭﻳﺘﻮﺳﻞ ﺑﻪ ﻓﻲ ﺣﻖ ﻧﻔﺴﻪ ﻭﻳﺘﺸﻔﻊ ﺑﻪ ﺇﻟﻰ ﺭﺑﻪ ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ, ﻭﻣﻦ ﺃﺣﺴﻦ ﻣﺎ ﻳﻘﻮﻝ ﻣﺎ ﺣﻜﺎﻩ ﺃﺻﺤﺎﺑﻨﺎ ﻋﻦ ﺍﻟﻌﺘﺒﻲ ﻣﺴﺘﺤﺴﻨﻴﻦ ﻟﻪ ﻗﺎﻝ: ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ ﺳﻤﻌﺖ ﺍﻟﻠﻪ ﻳﻘﻮﻝ: {ﻭﻟﻮ ﺃﻧﻬﻢ ﺇﺫ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺀﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ (٦٤)} ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ:
ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ ... ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ
ﻧﻔﺴﻲ ﻓﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ ... ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ
ﺃﻧﺖ ﺍﻟﺸﻔﻴﻊ ﺍﻟﺬﻱ ﺗﺮﺟﻰ ﺷﻔﺎﻋﺘﻪ ... ﻋﻠﻰ ﺍﻟﺼﺮﺍﻁ ﺇﺫﺍ ﻣﺎ ﺯﻟﺖ ﺍﻟﻘﺪﻡ
ﻭﺻﺎﺣﺒﺎﻙ ﻓﻼ ﺃﻧﺴﺎﻫﻤﺎ ﺃﺑﺪﺍ ... ﻣﻨﻲ ﺍﻟﺴﻼﻡ ﻋﻠﻴﻜﻢ ﻣﺎ ﺟﺮﻯ ﺍﻟﻘﻠﻢ
ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ ﻓﻐﻠﺒﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺭﺳﻮﻝ ﺍﻟﻠﻪ - ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ: "ﻳﺎ ﻋﺘﺒﻲ ﺇﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻭﺑﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ".
ഇമാം നവവി(റ) തൻറെ ഈളാഹിൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു

٥٧٤ - ﻭﻋﻦ ﺍﻟﻌﺘﺒﻲ ﻗﺎﻝ: " ﻛﻨﺖ ﺟﺎﻟﺴﺎ ﻋﻨﺪ ﻗﺒﺮ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ, ﻓﺠﺎﺀ ﺃﻋﺮﺍﺑﻲ ﻓﻘﺎﻝ: ﺍﻟﺴﻼﻡ ﻋﻠﻴﻚ ﻳﺎ ﺭﺳﻮﻝ ﺍﻟﻠﻪ, ﺳﻤﻌﺖ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻘﻮﻝ: (ﻭﻟﻮ ﺃﻧﻬﻢ ﻇﻠﻤﻮﺍ ﺃﻧﻔﺴﻬﻢ ﺟﺎﺅﻭﻙ ﻓﺎﺳﺘﻐﻔﺮﻭﺍ ﺍﻟﻠﻪ ﻭﺍﺳﺘﻐﻔﺮ ﻟﻬﻢ ﺍﻟﺮﺳﻮﻝ ﻟﻮﺟﺪﻭﺍ ﺍﻟﻠﻪ ﺗﻮﺍﺑﺎ ﺭﺣﻴﻤﺎ) [ﺍﻟﻨﺴﺎﺀ: ٦٤] ﻭﻗﺪ ﺟﺌﺘﻚ ﻣﺴﺘﻐﻔﺮﺍ ﻣﻦ ﺫﻧﺒﻲ, ﻣﺴﺘﺸﻔﻌﺎ ﺑﻚ ﺇﻟﻰ ﺭﺑﻲ, ﺛﻢ ﺃﻧﺸﺄ ﻳﻘﻮﻝ: ﻳﺎ ﺧﻴﺮ ﻣﻦ ﺩﻓﻨﺖ ﺑﺎﻟﻘﺎﻉ ﺃﻋﻈﻤﻪ * ﻓﻄﺎﺏ ﻣﻦ ﻃﻴﺒﻬﻦ ﺍﻟﻘﺎﻉ ﻭﺍﻷﻛﻢ ﻧﻔﺴﻲ ﺍﻟﻔﺪﺍﺀ ﻟﻘﺒﺮ ﺃﻧﺖ ﺳﺎﻛﻨﻪ * ﻓﻴﻪ ﺍﻟﻌﻔﺎﻑ ﻭﻓﻴﻪ ﺍﻟﺠﻮﺩ ﻭﺍﻟﻜﺮﻡ ﻗﺎﻝ: ﺛﻢ ﺍﻧﺼﺮﻑ, ﻓﺤﻤﻠﺘﻨﻲ ﻋﻴﻨﺎﻱ ﻓﺮﺃﻳﺖ ﺍﻟﻨﺒﻲ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ ﺍﻟﻨﻮﻡ ﻓﻘﺎﻝ ﻟﻲ: ﻳﺎ ﻋﺘﺒﻲ, ﺍﻟﺤﻖ ﺍﻷﻋﺮﺍﺑﻲ ﻓﺒﺸﺮﻩ ﺑﺄﻥ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻗﺪ ﻏﻔﺮ ﻟﻪ " (١) .

ഇമാം നവവി(റ) തൻറെ الأذكار ൽ ഇസ്തിഗാസ രേഖപ്പെടുത്തുന്നു
ഇബ്നു കസീറിന്റെ  തഫ്സീര്‍ ഏറ്റവും പ്രാമാണിക തഫ്സീര്‍ - ഒഹാബികള്‍:-
........................................................................
"തഫ്സീര്‍ അബൂഫിദാ ഇസ്മാഈലിബ്നുകസീര്‍ (മരണം:ഹി:774) പണ്ഡിതന്മാര്‍ ഏറ്റവും ആധികാരികമെന്നംഗീകരിക്കുന്ന ഗ്രന്ഥം. അതി ബ്രഹത്താണിത്. ...........
...... അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചരിത്രഗ്രന്ഥമായ ബിദായവന്നിഹായയും, തഫ്സീറുമാണ് ഇവയില്‍ പ്രസിദ്ധമായത്. ഹിജ്റ:774.ല്‍ അദ്ധേഹം അന്തരിച്ചു, ഗുരുനാഥന്‍ ഇബ്നുതൈമിയ്യയുടെ കബറിന്നു സമീപം മറമാടപ്പെടുകയും ചെയ്തു.
തഫ്സീറിലെ വിവരണ രീതി വളരെ ആകര്‍ശണീയമാണ്. ആയത്തുദ്ധരിച്ചു വളരെ ചുരുങ്ങിയ പദങ്ങളില്‍ വിവരിക്കുന്നു. വിശദീകരണം നല്‍കുന്ന മറ്റു ആയത്തുകള്‍ ഉദ്ധരിക്കുന്നു. ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടു തന്നെ വ്യാഖ്യാനിക്കുന്നു എന്നതൊക്കെയാണ് അദ്ധേഹത്തിന്റെ പ്രത്യേകത. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഹദീസ് ഉദ്ധരിക്കുന്നു. ശേഷം സഹാബിമാരുടേയും താബിഉകളുടേയും വ്യാഖ്യാനങ്ങള്‍ എല്ലാം ഉദ്ധരിച്ചു സഹീഹായത് ഏതാണെന്ന് പ്രസ്താവിക്കുന്നു എന്നത് വളരേ സഹായകമായ ഒരു രീതിയാകുന്നു. തന്റെ മുന്‍ഗാമികളായ ഇബ്നുജരീര്‍, ഇബ്നു അബീഹാത്തിം, ഇബ്നുഅതിയ്യ, മുതലായവരുടെ അഭിപ്രായങ്ങളും അദ്ധേഹം ഉദ്ധരിക്കുന്നു. യോജിക്കാന്‍ കഴിയാത്തവയെ വിമര്‍ശിക്കുകയും ചെയ്യുന്നു. 'തഫ്സീര്‍ എങ്ങനെ ആയിരിക്കണമെന്ന ഇബ്നു തൈമിയ്യയുടെ വീക്ഷണത്തോട് നീതിപുലര്‍ത്താന്‍ അദ്ധേഹം ശ്രമിച്ചിട്ടുണ്ട്. ഇസ്രാഈലീ കഥകള്‍ മുഴുവന്‍ ഉദ്ധരിച്ചശേഷം ഇവ വിശ്വസിക്കാന്‍ പറ്റില്ല എന്നു അദ്ധേഹം പ്രസ്താവിക്കുന്നതിനാല്‍ വായനക്കാരന്‍ അബദ്ധത്തില്‍ പെടാതെപോകുന്നു. ചുരുക്കത്തില്‍ ക്രോഡീക്രുത തഫ്സീറുകളില്‍ ഏറ്റവും നല്ല തഫ്സീര്‍ ഇബ്നുകസീറിന്റേതാണ്. "ഈ തഫ്സീറിന്നു  സമമായി മറ്റൊരു തഫ്സീര്‍ എഴുതപ്പെട്ടിട്ടില്ല" എന്ന് സുയൂത്വിയും സര്‍ഖാനിയും പറഞ്ഞിട്ടുണ്ട്........
ഒഹാബീ പ്രസ്ഥാനത്തിന്റെ "യുവത" ഒഹാബീ പിളര്‍പ്പിനു മുമ്പ് പുറത്തിറക്കിയ (ഖുര്‍ ആന്റെ വെളിച്ചം) എന്ന ബുക്കിന്റെ (പേജ്- 10 - 44)ല്‍ വായിക്കാവുന്നതാണ്.
..................................................................................
.Posted:- 2-12-2018 (SUNDAY)
ABU YASEEN AHSANI - CHERUSHOLA
ahsani313@gmail.com

https://www.facebook.com/777959305671074/posts/1423468737786791/أن














നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...