Tuesday, February 19, 2019

ഇസ്തിശ്ഫാ ഭാഗം 2

📕📗📘📙📔📒📕📗📘അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

*സംശയ നിവാരണ ക്ലാസ് റൂം*
➖➖➖🔹🔸➖➖➖


ഇസ്തിശ്ഫാ ഭാഗം 2

اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ഭാഗം 1 ഇവിടെ

പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ഇബ്നു തൈമിയ്യ പോലും ഈ സംഭവം തെറ്റാണെന്ന് പറയുന്നില്ല. അദ്ദേഹം പറയുന്നു:

أما ما ذكره بعض الفقهاء من حكاية العتبى عن الأعرابي الذي أتى قبر النبي وقال يا خير البرية إن الله يقول { ولو أنهم إذ ظلموا أنفسهم } وإني قد جئت وأنه رأى النبي في المنام وأمره أن يبشر الأعرابي فهذه الحكاية ونحوها مما يذكر في قبر النبي وقبر غيره من الصالحين فيقع مثلهما لمن في إيمانه ضعف. (قاعدة فى المحبة: ١١٣/١)


നബി(സ)യുടെ ഖബ്റിങ്കൽ വന്ന് ഒരു അഅറാബി അല്ലാഹുവോട് പാപമോചനത്തിനിരക്കാൻ നബി(സ)യോട് ആവശ്യപ്പെട്ടതായും അദ്ദേഹത്തിൻറെ പാപം അല്ലാഹു പൊറുത്തുകൊടുത്ത സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കാൻ നബി(സ) സ്വപ്നത്തിലൂടെ ഉത്ബി(റ)ക്ക് നിർദ്ദേശം നൽകിയതായും ഉത്ബി(റ) യെ ഉദ്ദരിച്ച് ചില കർമ്മ ശാസ്ത്ര പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ)യുടെയും മറ്റു സജ്ജനങ്ങളുടെയും ഖബ്റിങ്കൽ വച്ച് സംഭവിച്ചതായി ഉദ്ദരിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ ദുർബ്ബലവിശ്വാസികള്ക്ക് സംഭവിക്കുന്നതാണ്. (ഖാഇദത്തുൻ ഫിൽമഹബ്ബ 1/113)

മഹാനായ ഉത്ബി(റ) ഇമാം ശാഫിഈ(റ)യുടെ ഉസ്താദാണെന്ന് അല്ലാമ യൂസുഫുന്നബ്ഹാനി (റ) 'ശവാഹിദുൽഹഖ്' പേ: 167-ൽ പറഞ്ഞിട്ടുണ്ട്. ഇമാം ശാഫിഈ(റ) യുടെ ഉസ്താദായ പ്രഗത്ഭ താബിഈ പണ്ഡിതൻ സുഫ്യാനുബ്നു ഉയയ്ന (റ) (ഹി: 107-198) യുടെ കൂട്ടുകാരനും ശിഷ്യനുമാണ് ഉത്ബി(റ). രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ നടന്ന പ്രസ്തുത സംഭവം ആ നൂറ്റാണ്ടുമുതൽ 14-ആം നൂറ്റാണ്ട വരെയുള്ള പണ്ഡിത മഹത്തുക്കൾ അംഗീകാര സ്വഭാവത്തോടെ ഉദ്ദരിക്കുകയും നബി(സ) യെ സന്ദർശിക്കുന്നവർ പ്രസ്തുത അഅറാബി ഉപയോഗിച്ച അതെ വാചകങ്ങൾ ഉപയോഗിക്കൽ നല്ലതാണെന്ന് പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്നാം നൂറ്റാണ്ട്: ഉത്ബി(റ) (മരണം. ഹി: 228)

നാലാം നൂറ്റാണ്ട്: അബുൽഹുസൈൻ അലിയ്യുബ്നുമുഹമ്മദുബ്നുഹബീബ് അൽ മാവർദി(റ).(ഹി: 364-450) അദ്ദേഹം അൽഹാവിൽകബീർ (5/290)-ൽ പ്രസ്തുത സംഭവം ഉദ്ദരിച്ചിട്ടുണ്ട്.




അഞ്ചാം നൂറ്റാണ്ട്: ഇബ്നുസ്സ്വബ്ബാഗ്(റ). (ഹി. 400-477) 'അശ്ശാമിൽ' എന്ന ഗ്രന്ഥത്തിൽ

ആറാം നൂറ്റാണ്ട്: അബുൽഫറജ് അബ്ദുറഹ്മാനുബ്നുൽജൗസി(റ) (മരണം. ഹി:597) 'മുസീറുൽ ഗറാമിസ്സാകിൻ ഇലാ അഷ്റഫിൽ മസാകിൻ' എന്ന ഗ്രന്ഥത്തിൽ .

ഏഴാം നൂറ്റാണ്ട്: ഇമാം നവവി(റ) (ഹി: 631-676) (ശർഹുൽ മുഹദ്ദബ്, ഈളാഹ്,അദ്കാർ)

ശിഹാബുദ്ദീൻ അഹ്മദുബ്നു ഇദ്രീസുൽ ഖറാഫീ(റ) (മരണം: ഹി:684) 'അദ്ദഖീറ' 3/376)

അബ്ദുല്ലാഹിബ്നുഅഹ്മദുബ്നുഖുദാമ(റ) (മരണം: ഹി: 620) 'അശ്ശർഹുൽകബീർ' 3/494)

എട്ടാം നൂറ്റാണ്ട്: ഇബ്നുൽഹാജ്ജ്(ർ) (ഹി: 713-769) "അൽമദ്ഖൽ" (3/228)

ഇസ്മാഇലുബ്നുഉമറുബ്നുകസീർ (ഹി: 700-774) തഫ്സീർ (1/530)

ഒമ്പതാം നൂറ്റാണ്ട്: അബൂബക്ർ അൽ ഹിസ്വനി(റ) (മരണം: ഹി: 829) 'ദഫ്ഉശുബഹിമൻ ശബ്ബഹ മതമാർറദ' (പേ: 75)

ഇബ്റാഹീമുബ്നു മുഹമ്മദുബ്നു അബ്ദില്ലാഹിബ്നു മുഹമ്മദുബ്നു മുഫ് ലിഹ്(റ). "അൽമുബ്ദിഅ ശർഹുൽ മുഖ്നിഅ" (3/184)

ജലാലുദ്ദീൻ സുയൂത്വി(റ) (ഹി: 849-911) 'അദ്ദുറുൽ മൻസൂര്' (1/570)

പത്താം നൂറ്റാണ്ട്: ഇബ്നുഹജർ ഹൈതമി(റ) (ഹി: 909-973) 'അൽജൗഹറുൽ മുനള്വം' (പേ: 48)

മുഹമ്മദുബ്നു അഹ്മദു ശിർബീനി(റ) (മരണം: ഹി: 977) 'അൽമുഗ്നിൽ മുഹ്താജ്' (1/512)

പതിനൊന്നാം നൂറ്റാണ്ട്: മൻസൂറുബ്നു യൂനുസുബ്നു ഇദ്രീസുൽ മഹുത്വി(റ) (മരണം: ഹി: 1051) 'കാശ്ശാഫുൽഖിനാഅ അൻ മത്നിൽ ഇഖ്നാഅ' (2/516)

പന്ത്രണ്ടാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

പതിമൂന്നാം നൂറ്റാണ്ട്: ശൈഖ് സുലൈമാനുൽജമൽ(റ). (മരണം: ഹി: 1204) 'അൽ ജമൽ അലൽ മന്ഹജ്'  (1/636)

സുലൈമാനുൽ ജമലി(റ)ന്റെ ജനനം പന്ത്രണ്ടാം നൂറ്റാണ്ടിലും മരണം പതിമൂന്നാം നൂറ്റാണ്ടിലും ആയാതിനാൽ ഇരുനൂട്ടാണ്ടിലും അവരെ പരിഗണിക്കാമല്ലോ.

പതിനാലാം നൂറ്റാണ്ട്: സയ്യിദ് ബക് രി(റ) (മരണം: ഹി: 1310) 'ഇആനത്തുത്വാലിബീൻ' (2/141)

(3) നബി(സ)യെ വിഷമിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകൾക്ക് മാത്രം ബാധകമാണ് ആയത്തെന്നു പറയുന്നത് ശരിയല്ല. പ്രത്യുത അവയ്ക്കും അല്ലാത്തവയ്ക്കും ആയത്ത് ബാധകമാണ്. മഹാനായ അബൂഹയ്യാൻ(റ) പറയുന്നു:   
     
ظلموا أنفسهم بسخطهم لقضائك أو بتحاكمهم إلى الطاغوت ، أو بجميع ما صدر عنهم من المعاصي .(البحر المحيط: ٤/١٨٠)

അവർ സ്വശരീരങ്ങളോട് അക്രമം കാണിച്ചത് താങ്കളുടെ തീരുമാനത്തോട് ദേഷ്യം വെച്ചതുകൊണ്ടോ ത്വാഗൂത്തിലേക്ക് വിധിതേടി പോയതുകൊണ്ടോ ആവാം. അല്ലെങ്കിൽ അവരിൽ നിന്നുണ്ടായ എല്ലാ തെറ്റുകൾ നിമിത്തവുമാവാം  (അൽബഹ്റുൽമുഹീത്വ്: 4/180)

അല്ലാമാ അബുസ്സുഊദ്(റ) പറയുന്നു:  

متوسلين إليك في التنصل عن جناياتهم القديمة والحادثة (أبو السعود: ٢/١٠٧)

പുതിയതും പഴയതുമായ അവരുടെ അക്രമത്തിൽ നിന്ന് പുറത്തുകടക്കാനായി താങ്കളിലേക്ക് തവസ്സുൽ ചെയ്യുന്നവരായ നിലയില താങ്ങളെ അവർ സമീപിച്ചിരുന്നെങ്കിൽ എന്നാണു ആയത്തിന്റെ വിവക്ഷ. (അബുസ്സുഊദ്: 2/107)

ഇതു തെറ്റുകൾ ചെയ്യുന്നവനും അല്ലാഹുവിന്റെയും റസൂലിന്റെയും കല്പനകൾ ധിക്കരിക്കുന്നുണ്ടെന്ന കാര്യം  വ്യക്തമാണല്ലോ. അതിനാൽ ആയത്തിലുള്ള നിർദേശത്തെ ഒരു പ്രത്യേക തെറ്റിൽ പരിമിതപ്പെടുത്തുന്നതിനേക്കാൾ നല്ലത് എല്ലാ തെറ്റുകൾക്കും ബാധകമാകുന്നത് തന്നെയാണ്. (*)



(*) കേരള നദ് വത്തുൽ മുജാഹിദീൻ പ്രസിദ്ദീകരിച്ച അമാനി മൌലവിയുടെ  ഖുർആൻ പരിഭാഷയിൽ നിന്ന് വായിക്കുക;

          "അപ്പോൾ നബി(സ) നിലവിലുള്ളപ്പോൾ അവിടുത്തെവിധി അനുസരിക്കാതെ, അവിടുത്തെ എതിരാളികളായ ത്വാഗുത്തുകളെ അനുസരിക്കൽ റസൂലിനെ നിഷേധിക്കലായിത്തീരുന്നു. (റസൂലിന്റെ കാലശേഷം അവിടുത്തെ സുന്നത്തിനെതിരായ വിധികൾ സ്വീകരിക്കുന്നതും അതുപോലെ തന്നെ.) ഇനി അങ്ങനെ ഒരക്രമം-അതാകട്ടെ അവനവനോട് തന്നെ ചെയ്യുന്ന വമ്പിച്ച അക്രമവുമാണ്- ചെയ്തു കഴിഞ്ഞാൽ. പിന്നെ വേണ്ടത് അതിനു ന്യായീകരണമുണ്ടാക്കുകയോ, ഒഴിവുകഴിവുകൾ സമർപ്പിക്കുകയോ അല്ല. മറിച്ച് റസൂൽ(സ) തീരുമെനിയുടെ അടുക്കൽ ചെന്ന് തന്റെ പക്കല വന്നുപോയ അപരാധത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുകയും  അല്ലാഹുവിനോട് പാപ മോചനത്തിനുവേണ്ടി പ്രാർത്ഥിക്കുകയും തങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ തീരുമേനിയോടു അപേക്ഷിക്കുകയുമാണ് അവർ ചെയ്യേണ്ടത്. അതോടുകൂടി അവർക്കുവേണ്ടി ശുപാർശചെയ്തുകൊണ്ട് റസൂലും(സ) അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു അവർക്ക് പൊറുത്ത് കൊടുക്കുമായിരുന്നു. എന്നൊക്കെയാണ് ഈ വചനത്തിൽ അല്ലാഹു അറിയുക്കുന്നത്." (അമാനി മൌലവിയുടെ ഖുർആൻ പരിഭാഷ: 692)

അല്ലാഹു ഖുർആനിൽ പറയുന്നത് ഇതുതന്നെയാണ്. എന്നാൽ മൗലവി സ്വന്തം കീശയിൽ നിന്നെടുത്ത ആശയം തുടർന്ന് വിവരിക്കുന്നുണ്ട്. അത് മുസ്ലിം സമുദായത്തിന് ആവശ്യമില്ല.         


(4) 'ഇദ്' (إذ) ഭൂതകാലത്തിൽ ഉപയോഗിക്കുന്നതുപോലെ ഭാവികാലത്തിലും ഉപയോഗിക്കുന്നതാണ്. ഇക്കാര്യം അല്ലാമ അസ്ഹരി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു:

العرب تضع "إذ" للمستقبل، و "إذا" للماضي. قال الله عَزّ وجَلّ: (ولو ترى إذ فزعوا)، معناه: ولو ترى إذ يفزعون يوم القيامة.(تهذیب اللغة: ٨١/٥)

അറബികൾ 'ഇദ്' ഭാവികാലത്തിനും 'ഇദാ' ഭൂതകാലത്തിനും പ്രയോഗിക്കാറുണ്ട്. അല്ലാഹു പറയുന്നു: (ولو ترى إذ فزعوا) "അന്ത്യദിനത്തിൽ സത്യനിഷേധികൾ പരിഭ്രാന്തരായിപ്പോകുന്ന സന്ദർഭം താങ്കള് കാണുകയാണെങ്കിൽ" എന്നാണര്ത്ഥം. (തഹ്ദീബുല്ലുഗ: 5/81)

ഭാവികാലത്തിൽ 'ഇദ്' ഉപയോഗിച്ച ധാരാളം വചനങ്ങൾ വിശുദ്ദ ഖുർആനിൽ കാണാവുന്നതാണ്. ഏതാനും ഉദാഹരണങ്ങൾ കാണുക;

وَلَوْ تَرَ‌ىٰ إِذْ وُقِفُوا عَلَى النَّارِ‌(الأنعام: ٢٧)

"അവർ നരകത്തിനുസമീപം നിർത്തപ്പെടുന്ന രംഗം താങ്കൾ കാണുകയാണെങ്കിൽ".

وَلَوْ تَرَ‌ىٰ إِذْ وُقِفُوا عَلَىٰ رَ‌بِّهِمْ ۚ قَالَ أَلَيْسَ هَـٰذَا بِالْحَقِّ ۚ قَالُوا بَلَىٰ وَرَ‌بِّنَا (الأنعام: ٣٠ )

"അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം താങ്കൾ കാണുകയാണെങ്കിൽ, അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം.."

وَلَوْ تَرَ‌ىٰ إِذِ الْمُجْرِ‌مُونَ نَاكِسُو رُ‌ءُوسِهِمْ عِندَ رَ‌بِّهِمْ رَ‌بَّنَا أَبْصَرْ‌نَا وَسَمِعْنَا فَارْ‌جِعْنَا نَعْمَلْ صَالِحًا إِنَّا مُوقِنُونَ ( السجدة: ١٢)

"കുറ്റവാളികള്‍ തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ തല താഴ്ത്തിക്കൊണ്ട്  'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിതാ (നേരില്‍) കാണുകയും കേള്‍ക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങളെ നീ തിരിച്ചയച്ചുതരേണമേ. എങ്കില്‍ ഞങ്ങള്‍ നല്ലത് പ്രവര്‍ത്തിച്ച് കൊള്ളാം. തീര്‍ച്ചയായും ഞങ്ങളിപ്പോള്‍ ദൃഢവിശ്വാസമുള്ളവരാകുന്നു. എന്ന് പറയുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (അതെന്തൊരു കാഴ്ചയായിരിക്കും!")

പ്രസ്തുത വചനങ്ങളിലെല്ലാം വരാൻ പോകുന്ന കാര്യങ്ങളിലാണല്ലോ 'ഇദ്' പ്രയോഗിച്ചിരിക്കുന്നത്. അതിനാല 'ഇദ്' ഭൂതകാലത്തിൽ മാത്രമേ പ്രയോഗിക്കൂ എന്നാ വാദം ശരിയല്ല.

വഫാത്തിനുശേഷം ശുപാർശ

തെറ്റുചെയ്യുന്നവർക്കുവേണ്ടി വഫാത്തിനു ശേഷം പാപമോചനത്തിനിരക്കുമെന്ന് നബി(സ) തന്നെ പ്രസ്താവിച്ച കാര്യമാണ്.  

عن عبد الله بن مسعود قال: قال رسول الله صلى الله عليه وسلم ((حياتي خير لكم تحدثون وتحدث لكم ووفاتى خير لكم تعرض على أعمالكم ، فما رأيت من خير حمدت الله عليه وما رأيت من شر إستغفرت الله لكم)).  رواه البزار ورجاله رجال الصحيح.(٦٨/٤)

അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) വില നിന്നു നിവേദനം: നബി(സ) പറഞ്ഞു" "എന്റെ ജീവിതം നിങ്ങൾക്ക് ഖയ്റാണ്. നിങ്ങൾ എന്നോട് സംശയങ്ങൾ ചോദിക്കുകയും അത് നീക്കുന്ന മറുവടി നിങ്ങൾക്ക് എന്നിൽ നിന്ന്‌ ലഭിക്കുകയും ചെയ്യും.  എന്റെ വഫാത്തും നിങ്ങൾക്ക് ഖയ്റാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും. ഞാൻ കാണുന്ന നന്മക്ക് അല്ലാഹുവേ സ്തുതിക്കും. തിന്മ കണ്ടാൽ നിങ്ങൾക്കുവേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടും". ബസ്സാർ(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദകർ പ്രബലമായ ഹദീസിന്റെ നിവേദകരാണ്. (മജ്മഉസ്സവാഇദ്: 4/68)


മഹാനായാ ജലാലുദ്ദീൻ സുയൂത്വി(റ) "അൽഖസ്വാഇസ്വുൽകുബ്റാ" 2/281)-ലും അല്ലാമ മുനാവി(റ) തയ്സീറിലും ഈ ഹദീസ് സ്വഹീഹാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

മഹാനായ ഹാഫിള് നൂറുദ്ദീൻ ഹയ്സമീ(റ) മജ്മഉസ്സവാഇദിൽ പ്രസ്തുത ഹാദീസിനു നൽകിയ അദ്ധ്യായം ഇതാണ്:

باب ما يحصل لأمته - صلى الله عليه وسلم - من استغفاره بعد وفاته .

"നബി(സ)യുടെ വഫാത്തിനുശേഷം അവിടുത്തെ ഉമ്മത്തിന് ലഭിക്കുന്ന നബി(സ) യുടെ പാപമോചനത്തെക്കുറിച്ച് പറയുന്ന അദ്ധ്യായം".  

ശുപാർശ ആവശ്യപ്പെട്ടു

മഹാനായ അനസ്(റ) ആഖിറത്തിൽ വച്ച് തനിക്കു ശുപാർശ ചെയ്യണമെന്ന് നബി(സ)യോട് നേരിട്ട് ആവശ്യപ്പെട്ടതും നബി(സ) അതംഗീകരിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.  

قال سألت النبي صلى الله عليه وسلم أن يشفع لي يوم القيامة فقال أنا فاعل قال قلت يا رسول الله فأين أطلبك؟ قال اطلبني أول ما تطلبني على الصراط، قال قلت:  فإن لم ألقك على الصراط قال فاطلبني عند الميزان قلت فإن لم ألقك عند الميزان قال: فاطلبني عند الحوض، فإني لا أخطئ هذه الثلاث المواطن.

അനസ്(റ) വിൽ നിവേദനം: അന്ത്യദിനത്തിൽ എനിക്കുവേണ്ടി ശുപാർശ പറയാൻ നബി(സ) യോട് ഞാനാവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്യാമെന്ന് നബി(സ) തങ്ങൾ എനിക്ക് വാക്ക് തന്നു. അപ്പോൾ താങ്കളെ ഞാൻ എവിടെ അന്വേഷിക്കണമെന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "ആദ്യം സ്വിറാത്തിന്റെ അടുത്ത് അന്വേഷിക്കുക. അവിടെ കണ്ടില്ലെങ്കിലോ?. എന്നാൽ മീസാനിനു സമീപത്ത് അന്വേഷിക്കുക. അവിടെയും കണ്ടില്ലെങ്കിലോ?. എന്നാൽ ഹൌളിന്റെ പരിസരത്ത് അന്വേഷിക്കുക. ഈ മൂന്നിലൊരു സ്ഥലത്ത് ഞാനില്ലാതിരിക്കില്ല". (തുർമുദി: ഹദീസ് നമ്പർ: 2357)

മഹാനായ സവാദ്(റ) നബിയോട് ശുപാർശ ആവശ്യപ്പെട്ടതായി ഇമാം ത്വബ്റാനി(റ) യും മറ്റും നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്.

ഇതെല്ലാം നബി(സ)യുടെ ജീവിതകാലത്താണെങ്കിൽ നബി(സ)യുടെ വിയോഗ ശേഷം മഹാനായ ബിലാലുബ്നുൽ ഹാരിസ്(റ) നബി(സ)യുടെ ഖബ്റിങ്കൽ വന്നു മഴക്കുവേണ്ടി അല്ലാഹുവോട് ശുപാർശ പറയാൻ ആവശ്യപ്പെട്ടതും ഇതിന്റെ അടിസ്ഥാനത്തിൽ അവര്ക്ക് മഴ ലഭിച്ചതും പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്. ഇസ്തിഗാസയുടെ ബ്ലോഗ്സിൽ അതെപ്പറ്റി സവിസ്തരം പ്രതിപാദിച്ചതുകൊണ്ട് ആവർത്തിക്കുന്നില്ല.

നിസാഅ സൂറയിലെ 64-ആം വചനത്തിന്റെ തഫ്സീറിൽ ഇമാം സുയൂത്വി(റ) യും ഇമാം ഖുർത്വുബി യും ഉത്ബി(റ) യെ തൊട്ട് ഉദ്ദരിക്കപ്പെട്ടതല്ലാത്ത മറ്റൊരു സംഭവം ഉദ്ദരിക്കുന്നുണ്ട്. അതിങ്ങനെ,  

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبرأنه قد غفر لك. (قرطبي: ٢٦٥/٥)
അബൂസ്വാദിഖ്(റ) അലി(റ) യിൽ നിന്ന്‌ നിവേദനം ചെയ്യുന്നു: നബി(സ)യെ മറവു ചെയ്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഒരു അഅറാബി ഖബ്റിന്നരികെ വന്നു ഖബ്റിന്നരികെ വന്നു ഖബ്റിനു മുകളിലേക്ക് വീണു. അവിടെ നിന്ന്‌ മണ്ണ് വാരി തലയിലിട്ട്‌ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവിന്റെ തിരു ദൂതരെ! അവിടുന്ന് പറഞ്ഞു. ഞങ്ങൾ അങ്ങയുടെ വാക്കുകള കേട്ട്. അങ്ങ് അല്ലാഹുവിൽ നിന്ന്‌ കാര്യങ്ങൾ മനസ്സിലാക്കി. ഞങ്ങൾ അങ്ങയിൽനിന്നു അതുൾക്കൊണ്ടു. അല്ലാഹു അങ്ങേക്ക് അവതരിപ്പിച്ചതിൽ ഇപ്രകാരം വന്നിരിക്കുന്നു. "അവർ അവരുടെ സ്വശരീരങ്ങളോട് അക്രമം കാണിച്ചപ്പോൾ....". നിശ്ചയം ഞാനെന്റെ അക്രമിച്ചിരിക്കുന്നു. താങ്കള് എനിക്ക് പാപമോചനത്തിനിരക്കാൻ വേണ്ടി ഞാനിതാ അങ്ങയെ സമീപിച്ചിരിക്കുന്നു'. അപ്പോൾ ഖബ്റിൽ നിന്ന്‌ ഒരു വിളിയാളം കേട്ട്: "നിശ്ചയം നിനക്ക് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു". (ഖുർത്വുബി: 5/265)   

മഹാനായ അബൂഹയ്യാൻ(റ) "അൽ ബഹ്റുൽ മുഹീത്വ്" 4/180-ലും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രസ്തുത ഹദീസ് "കൻസുൽ ഉമ്മാൽ' 2/386)-ലും 4/259-ലും  പരമാർഷിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ ജീവിതത്തിൽ ചെയ്തു പോയ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരുന്നതിന്നായി അല്ലാഹുവോട് ശുപാർശ ചെയ്യാൻ ജീവിത കാലത്തും മരണശേഷവും  നബി(സ)ക്ക് സാധിക്കുന്നതും നബി(സ)യുടെ ശുപാർശയുണ്ടായാൽ അല്ലാഹു പാപം പൊറുത്തുതരുമെന്ന കാര്യം തീർച്ചയാണെന്നും ഇതുവരെയുള്ള വിവരണത്തിൽ നിന്ന്‌ വ്യക്തമാണ്.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....