Tuesday, February 19, 2019

ഇസ്തിശ്ഫാ ഭാഗം 1

📕📗📘📙📔📒📕📗📘അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

*സംശയ നിവാരണ ക്ലാസ് റൂം*
➖➖➖🔹🔸➖➖➖




ഇസ്തിശ്ഫാ ഭാഗം 1

اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ശുപാർശ ആവശ്യപ്പെടുക എന്നാണു പദത്തിനർത്ഥം. അമ്പിയാക്കളോടും ഔലിയാക്കളോടും അവരുടെ ജീവിതകാലത്തും മരണ ശേഷവും ശുപാർശ ആവശ്യപ്പെടുന്നതിനെപ്പറ്റിയാണ്‌  ഇവിടെ ചർച്ച ചെയ്യുന്നത്. ഇസ്തിഗാസയുടെ ഒരു ഭാഗം തന്നെയാണ് ഇസ്തിശ്ഫാഅ. അതിനാല ഇസ്തിഗാസയുടെ മുഴുവൻ പ്രമാണങ്ങളും ഇസ്തിശ്ഫാഇനും പ്രമാണങ്ങളാണ്. അതുകൊണ്ട് കൂടുതൽ പ്രമാണങ്ങൾ എടുത്തു നിരത്താൻ ഉദ്ദേശിക്കുന്നില്ല.

പാപികളുടെ പാപം പൊറുത്തു കിട്ടുന്നതിനായി അല്ലാഹുവോട് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടുന്നതും നബി(സ) അവര്ക്കുവേണ്ടി ശുപാർശ പറയുന്നതും പാപം പൊറുത്തു കിട്ടാനുള്ള നിമിത്തമായി അല്ലാഹു ഖുർആനിൽ വിവരിക്കുന്നുണ്ട്.

അല്ലാഹു പറയന്നു:

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)

"അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു".

ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവേ എത്തിക്കാൻ മൂന്നു നിർദ്ദേശങ്ങളാണ് അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത്.

(1) തെറ്റ് ചെയ്യുന്നവര നബി(സ)യുടെ തിരു സന്നിധിയിൽ വരിക.

(2) നബി(സ)യുടെ തിരു സന്നിധിയിൽ വെച്ച് അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുക.

(3) നബി(സ) അവർക്കുവേണ്ടി മാപ്പപേക്ഷിക്കുക.

ഈ മൂന്നു കാര്യങ്ങളുണ്ടായാൽ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ എത്തിക്കാൻ സാധിക്കുമെന്നാണ് ആയത്തിന്റെ വിവക്ഷ. ഇത് നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ലെന്നും ആയത്ത് ആരുടെ കാര്യത്തിൽ അവതരിച്ചുവോ അവർക്കുമാത്രം ബാധകമല്ലെന്നും വിശ്വവിഖ്യാത പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം സുബ്കി(റ)യുടെ പരമാർശം കാണുക;     

دلت الآية على حث على المجيء إلى رسول الله صلى الله عليه وسلم والاستغفار عنده واستغفاره لهم، وذلك وإن كان ورد في حال الحياة فهي رتبة له صلى الله عليه وسلم لا تنقطع بموته تعظيماً له.فإن قلت: المجيء إليه في حال الحياة ليستغفر لهم وبعد الموت ليس كذلك قلت: دلت الآية على تعليق وجدانهم الله تواباً رحيماً بثلاثة أمور: المجيء واستغفارهم واستغفار الرسول، وأما استغفار الرسول فإنه حاصل لجميع المؤمنين،لأن رسول الله صلى الله عليه وسلم استغفر للمؤمنين لقوله تعالى: ((واستغفر لذنبك وللمؤمنين والمؤمنات)) ولهذا قال عاصم بن سليمان - وهو تابعي - لعبد اله بن سرجس الصحابي: استغفر لك رسول الله صلى الله عليه وسلم. فقال: نعم ولك، ثم تلا هذه الآية. رواه مسلم.فقد ثبت أحد الأمور الثلاثة، وهو استغفار الرسول صلى الله عليه وسلم لكل مؤمن ومؤمنة، فإذا وجد مجيئهم واستغفارهم تكملت الأمور الثلاثة الموجبة لتوبة الله ورحمته، (شفء السقام: ٦٧)


തെറ്റ്ചെയ്തവർ റസൂലിന്റെ സവിധത്തിലേക്ക് വരാനും അവിടെ വെച്ച് അലാഹുവോട് പൊറുക്കലിനെതേടാനും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാനും ഈ ആയത്ത് പ്രോത്സാഹനം നൽകുന്നു. ഇത് നബി(സ)യുടെ ജീവിത കാലത്തിൽ അവതരിച്ചതാണെങ്കിലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായി നബി(സ)യുടെ മരണം കൊണ്ടും മുറിയാത്ത നബി(സ)യുടെ ഒരു പദവിയാണിത്‌. ജീവിത കാലത്ത് നബി(സ)യെ സമീപിക്കുന്നത് നബി(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാൻ വേണ്ടിയാണ്. മരണ ശേഷം അങ്ങനെയല്ലല്ലോ എന്നാ ചോദ്യത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അല്ലാഹുവെ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും എത്തിക്കാൻ മൂന്ന് നിർദ്ദേശങ്ങളാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. (1) തെറ്റ് ചെയ്തവർ നബി(സ)യുടെ തിരുസന്നിധിയിൽ വരിക. (2) അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുക. (3) നബി(സ) അവര്ക്ക് വേണ്ടി മാപ്പപേക്ഷിക്കുക. ഇവയിൽ നബി(സ)യിൽ നിന്നുണ്ടാവേണ്ടുന്ന പാപമോചനത്തിനിരക്കൽ എല്ലാ സത്യാ വിശ്വാസികൾക്കും ഉണ്ടായിട്ടുണ്ട്. 'താങ്കളുടെ പാപത്തിന് താങ്കൾ പാപമോചനം തേടുക, സത്യവിശ്വാസികൾക്കും സത്യാ വിശ്വാസിനികൾക്കും (പാപമോചനം തേടുക)" എന്നാ ആയത്ത് (മുഹമ്മദ്‌ 19) അതിനു രേഖയാണ് ഇത് കൊണ്ടാണ് താബിഈ  പണ്ഡിതൻ ആസ്വിമുബ്നുസുലൈമാൻ(റ) സ്വഹാബിയായ അബ്ദുല്ലാഹിബ്നു സർജിസ്(റ) വിനോട് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ റസൂൽ പാപമോചനത്തിന് തേടിയോ എന്ന് ചോദിച്ചപ്പോൾ "അതെ താങ്കൾക്കും" എന്ന് മറുവടി പറഞ്ഞ് പ്രസ്തുത ആയത്ത് അദ്ദേഹം ഓതിയത്. ഈ സംഭവം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. (നമ്പർ : 6234) അപ്പോൾ മുന്നിൽ ഒന്നായ നബി(സ)യുടെ പൊറുക്കലിനെ തേടൽ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. പാപികൾ നബി(സ)യെ സമീപിക്കലും നബി(സ)യുടെ തിരുസന്നിധിയിൽ വെച്ച് പാപികളുടെ പൊറുക്കലിനെ തേടലും കൂടി ഉണ്ടായാൽ അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും നിർബന്ധമാക്കുന്ന ഘടകങ്ങൾ പൂർണ്ണമായി. നബി(സ)യുടെ പാപമോചനം തേടൽ പാപികളുടെ പാപമോചനം തേടലിനുശേഷം തന്നെയായിരിക്കണമെന്നുകാണിക്കുന്ന യാതൊരു തെളിവും പ്രസ്തുത ആയത്തിലില്ല. (ശിഫാഉസ്സഖാം : 67)

ഇതേ വിവരണം ഇബ്നുഹജറുൽഹൈതമി(റ)യുടെ 'അൽ ജൗഹറുൽ മുനള്വമിലും കാണാവുന്നതാണ്.

മരണശേഷവും നബി(സ) ഉമ്മത്തിനു വേണ്ടി പാപമോചനത്തിനിരക്കുമെന്ന് ഇമാം ബസ്സാർ(റ)  നിവേദനം ചെയ്ത ഹദീസിൽ വന്നിട്ടുണ്ട്. അത് വഴിയെ വരുന്നുണ്ട്.

ചുരുക്കത്തിൽ പാപമോചനത്തിന് ശുപാർശ പറയാൻ നബി(സ)യോട് ആവശ്യപ്പെടാനാണ് അല്ലാഹു ഇതിലൂടെ നിർദ്ദേശിക്കുന്നത്.

"റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നതിനെ വിശദീകരിച്ച് അബൂഹയ്യാൻ (റ) എഴുതുന്നു:

واستغفر لهم الرسول ; أي شفع لهم الرسول في غفران ذنوبهم

"അതായത് അവരുടെ പാപം പൊറുക്കുന്നതിൽ റസൂൽ (സ) അവർക്ക് വേണ്ടി ശുപാർശ പറയുകയും ചെയ്താൽ."

ഇമാം ബയ്ളാവി(റ) പറഞ്ഞതിങ്ങനെ;

واستغفر لهم الرسول واعتذروا إليك حتى انتصبت لهم شفيعا

"അവർ താങ്കളോട് കാരണം ബോധിപ്പിക്കുകയും അങ്ങനെ താങ്കൾ അവർക്ക് ശുപാർശ ചെയ്യാൻ തയ്യാറാവുകയും ചെയ്താൽ" ഇതേ വിവരണം മറ്റു തഫ്സീറുകളിലും കാണാവുന്നതാണ്.

'റസൂൽ' എന്ന വിശേഷണം?

പ്രസ്തുത വചനത്തിൽ "താങ്കൾ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" എന്നർത്ഥം കാണിക്കുന്ന "വസ്തഗ്ഫർതലവും" (واستغفرت لهم) എന്നാണു അതുവരെയുള്ള ശൈലി സ്വീകരിക്കുകയാണെങ്കിൽ പറയേണ്ടത്. എന്നാൽ ആ ശൈലിയിൽ നിന്നുമാറി "റസൂൽ അവർക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ" (واستغفر لهم الرسول) എന്നു പറഞ്ഞതിന്റെ കാരണം വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു:

إنما قال : ( واستغفر لهم الرسول ) ولم يقل واستغفرت لهم إجلالا للرسول عليه الصلاة والسلام ، وأنهم إذا جاءوه فقد جاءوا من خصه الله برسالته وأكرمه بوحيه وجعله سفيرا بينه وبين خلقه ، ومن كان كذلك فإن الله لا يرد شفاعته (التفسير الكبير: ١٠/١٦٢)

അല്ലാഹു അപ്രകാരം പറഞ്ഞത് റസൂലി(സ) നെ ആദരിക്കാനാണ്. നബി(സ)യെ അവർ സമീപിക്കുമ്പോൾ അല്ലാഹു പ്രവാചകരായി തെരഞ്ഞെടുക്കുകയും ദിവ്യസന്ദേശം നല്കി ആദരിക്കുകയും തനിക്കും സ്രിഷ്ടികൾക്കുമിടയിൽ ഇടയാളരാക്കുകയും ചെയ്ത ഒരാളെയാണ് അവർ സമീപിക്കുന്നതെന്ന് വ്യക്തമാക്കാനുമാണ്. അത്തരം വിശേഷണങ്ങൾ ഉൾകൊള്ളുന്ന ഒരാളുടെ ശുപാർശ അല്ലാഹു ഒരിക്കലും തള്ളിക്കളയുകയില്ല. (റാസി: 10/162)

ഇതേ വിവരണം മറ്റു തഫ്സീറുകളിലും  കാണാവുന്നതാണ്.

ഇമാം ബയ്ളാവി(റ) പറയുന്നതിങ്ങനെ;

وإنما عدل الخطاب تفخيمًا لشأنه وتنبيهًا على أن من حق الرسول أن يقبل اعتذار التائب وإن عظم جرمه ويشفع له، ومن منصبه أن يشفع في كبائر الذنوب (بيضاوي: ١/٤٦٨)

നബി(സ) യുടെ കാര്യത്തെ വന്ദിച്ചും പശ്ചാതപിക്കുന്നവന്റെ കുറ്റം എത്ര വലുതാണെങ്കിലും അവൻ ബോധിപ്പിക്കുന്ന കാരണം സ്വീകരിച്ച് അവനു വേണ്ടി ശുപാർശ പറയൽ നബി(സ) യുടെ ബാധ്യതയാണെന്നും വൻകുറ്റങ്ങളിൽ ശുപാർശ പറയാനുള്ള സ്ഥാനം നബി(സ)ക്കുണ്ടെന്ന് ഉണർത്താനുമാണ് സംഭാഷണ ശൈലി അല്ലാഹു മാറ്റിയത്. (തഫ്സീർ ബയ്ളാവി: 1/468)  

നബി(സ) ഒരാൾക്കുവേണ്ടി ശുപാർശ പറഞ്ഞാൽ അല്ലാഹു അവന്റെ പാപം പൊറുത്ത് കൊടുക്കുമെന്ന കാര്യം തീർച്ചയാണെന്ന് മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ.   

പുത്തൻവാദികളുടെ ജൽപനം

ഈ ആയത്തുമായി ബന്ധപ്പെട്ട് പുത്തൻ പ്രസ്ഥാനക്കാർ ഉന്നയിക്കാറുള്ള വാദങ്ങൾ നമുക്ക് നോക്കാം.

(1) ഈ ആയത്ത് കപട വിശ്വാസിയായ കഅബുബ്നുൽ അഷ്റഫിനെ വിധി കർത്താവായി സ്വീകരിക്കുക വഴി നബി(സ)യെ വിഷമിപ്പിച്ച മുനാഫിഖുകളെപ്പറ്റി അവതരിച്ചതായത് കൊണ്ട് ആയാത്തിൽ പറഞ്ഞ നിയമം അവര്ക്ക് മാത്രം ബാധകമാണ്.

(2) ഈ നിയമം നബി(സ)യുടെ ജീവിത കാലത്തേക്ക് മാത്രം ബാധകമാണ്.

(3) നബി(സ) യെ വിഷമിപ്പിക്കുന്ന തരത്തിലുള്ള തെറ്റുകൾക്ക് മാത്രം ബാധകമാണ്.

(4) "ഇദ്" (إذ) എന്നത് ഭൂത കാലത്തെ കുറിക്കുന്ന പ്രയോഗമാണ്.

മറുവടി
(1) ആയത്തിന്റെ അവതരണ പശ്ചാത്തലം പ്രത്യേകമാകുന്നത് (ഖാസ്സ്വ്) അതുൾകൊള്ളുന്ന ആശയം പോതുവാകുന്നതിനു (ആമ്മ്) തടസ്സമല്ലെന്നാണ് നിദാന ശാസ്ത്രം. അതിന്റെ അടിസ്ഥാനത്തിൽ ആയത്തിൽ പറഞ്ഞ നിയമം വിശ്വാസികൾക്കും ബാധകമാണ്. അല്ലാത്ത പക്ഷം ഖുർആൻ മുഴുവനും മക്കക്കാരിലും മദീനക്കാരിലും അവതരിച്ചതുകൊണ്ട് ഖുർആൻ അവർക്കുമാത്രം ബാധകമാണെന്ന് പറയേണ്ടിവരുമല്ലോ.!!! ഇക്കാര്യം നിദാന ശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.

ഇമാം റാസി(റ) പറയുന്നു:

وخصوص السبب لا يمنع من عموم اللفظ

അവതരണ പശ്ചാത്തലം ഖാസ്സ്വാകുന്നത് പദം ആമ്മാകുന്നതിന് എതിരല്ല.
(2) ഈ നിയമം നബി(സ)യുടെ ജീവിതകാലത്തേക്ക് മാത്രം ബാധകമല്ല. വഫാത്തിനു ശേഷവും നിയമം ബാധകമാണ്. അല്ലാമ ഇബ്നു കസീർ എഴുതുന്നു:  

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فيستغفروا الله عنده ، ويسألوه أن يستغفر لهم ، فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفر لهم ، ولهذا قال : ( لوجدوا الله توابا رحيما )

പാപികളും ദോഷികളുമായവർക്ക്‌ ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു. അവരില നിന്ന് വീഴ്ചയോ തെറ്റോ സംഭവിച്ചാൽ അവർ നബി(സ)യെ സമീപിക്കുകയും നബി(സ)യുടെ സമീപത്തുവച്ച് അല്ലാഹുവോട് മാപ്പപേക്ഷിക്കുകയും അവർക്കുവേണ്ടി മാപ്പപേക്ഷിക്കാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. അപ്രകാരം അവർ പ്രവർത്തിച്ചാൽ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതും അവർക്ക് കരുണ ചെയ്യുന്നതും പൊറുത്തുകൊടുക്കുന്നതുമാണ്‌. "അവർ അല്ലാഹുവെ പശ്ചാത്താപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും എത്തിക്കുന്നതാണ്." എന്ന് അല്ലാഹു പറയാൻ കാരണം അതാണ്‌. (തഫ്സീർ ഇബ്നു കസീർ: 1/492)

ശ്രദ്ദേയം

ഇബ്നു കസീരിന്റെ മേൽ പ്രസ്താവനയിലെ "അൽ ഉസ്വാത്" (العصاة) എന്നീ പ്രയോഗങ്ങൾ ശ്രദ്ദേയമാണ്. "അൽ" പ്രവേശിച്ച ബഹുവചനങ്ങളാനവ. നിദാനശാസ്ത്ര നിയമ പ്രകാരം അത്തരം പ്രയോഗങ്ങൾ വ്യാപകാർത്ഥം കാണിക്കുന്നതാണ്. 'ജംഉൽജവാമിഇ'ൽ നിന്ന് വായിക്കുക.  

والجمع المعرف باللام للعموم ما لم يتحقق عهد (جمع الجوامع: ٤١٠/١)

ലാമുകൊണ്ട് മഅരിഫയാക്കപ്പെട്ട ബഹുവചനം അറിയപ്പെട്ട ചിലരെ മാത്രം ഉദ്ദേശിച്ചാണ് പ്രയോഗിച്ചതെന്നുറപ്പാകാതിരിക്കുമ്പോൾ വ്യാപകാർത്ഥം കാണിക്കുന്നതാണ്. (ജംഉൽജവാമിഅ: 1/410)

وعموم الأشخاص يستلزم عموم الأحوال والأزمنة والبقاع (جمع الجوامع: ٤٠٨/١)

എല്ലാ വ്യക്തികൾക്കും ബാധകമായ നിയമം എല്ലാ പ്രദേശത്തേക്കും കാലത്തേക്കും അവസ്ഥയിലേക്കും ബാധകമാണ്. (ജംഉൽജവാമിഅ: 1/408)
ഇതിന്റെ അടിസ്ഥാനത്തിൽ "പാപികളും ദോഷികളുമായവർക്ക്‌ ഈ ആയത്തിലൂടെ അല്ലാഹു സന്മാർഗ്ഗം കാണിച്ചുകൊടുക്കുന്നു." എന്ന പരമാർശത്തിൽ എല്ലാകാലത്തും എല്ലാ പ്രദേശത്തും എല്ലാ അവസ്ഥയിലും ഉള്ളവര അതിൽ ഉൾപ്പെടുമെന്ന കാര്യം തീർച്ചയാണ്. അതിനാൽ നബി(സ)യുടെ ജീവിത കാലത്തുള്ളവർക്കും അല്ലാത്തവർക്കും ഈ നിയമം ബാധകമാണെന്ന് തന്നെയാണ് അല്ലാമ ഇബ്നുകസീർ സമർത്ഥിക്കുന്നത്. തുടര്ന്നുള്ള അദ്ദേഹത്തിൻറെ പരാമർശം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നതുമാണ്. അതിങ്ങനെ വായിക്കാം;   

ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن [ ص: 348 ] العتبي ، قال : كنت جالسا عند قبر النبي صلى الله عليه وسلم ، فجاء أعرابي فقال : السلام عليك يا رسول الله ، سمعت الله يقول : ( ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما ) وقد جئتك مستغفرا لذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم

ثم انصرف الأعرابي فغلبتني عيني ، فرأيت النبي صلى الله عليه وسلم في النوم فقال : يا عتبي ، الحق الأعرابي فبشره أن الله قد غفر له .(تفسير ابن كثير: ٤٩٢/١)


ശയ്ഖ് അബൂമൻസൂർ അസ്സ്വബ്ബാഗ്(റ) ഉൾപ്പെടെയുള്ള ഒരു കൂട്ടം പണ്ഡിതന്മാർ ഉത്ബി(റ)യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. "ഞാൻ നബി(സ) യുടെ ഖബ്റിന്നരികിൽ ഇരിക്കുമ്പോൾ ഒരു അഅറാബി അവിടെ വന്നു ഇപ്രകാരം പറഞ്ഞു (السلام عليك يا رسول الله) 'അല്ലാഹുവിന്റെ തിരു തൂതരെ! അങ്ങയ്ക്ക് അല്ലാഹുവിന്റെ സലാം ഉണ്ടായിരിക്കട്ടെ. അല്ലാഹു പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്.  "അവർ സ്വശരീരങ്ങളെ അക്രമിച്ച് അങ്ങയെ സമീപിക്കുകയും അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂൽ(സ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്താൽ പശ്ചാതാപം സ്വീകരിക്കുന്നവനായും അനുഗ്രഹം ചെയ്യുന്നവനായും അല്ലാഹുവേ അവർ എത്തിക്കുന്നതാണ്" എന്ന് അള്ളാഹു പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ദോഷങ്ങൾക്ക് മോചനം തേടിക്കൊണ്ടും എന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ അങ്ങയോടു ആവശ്യപ്പെട്ടുകൊണ്ടും അങ്ങയുടെ അരികിൽ ഞാനിതാ വന്നിരിക്കുന്നു. പിന്നീടദ്ദേഹം ചില ബൈത്തുകൾ ചൊല്ലി. അതിന്റെ അതിന്റെ സാരമിതാണ്.

"സമനിരപ്പായ ഈ ഭൂമിയിൽ അസ്ഥികളെ(ജഡങ്ങളെ) മറമാടപ്പെടുകയും അവയുടെ നന്മയാൽ കുന്നുകളും നിരപ്പുകള്മെല്ലാം നന്നായിത്തീരുകയും ചെയ്ത മഹാന്മാരിൽ വെച്ച് അത്ത്യുത്തമാരായ നബിയേ! അങ്ങ് താമസിക്കുന്ന ഈ ഖബ്റിന്നുവേണ്ടി ജീവാർപ്പണം ചെയ്യാൻ ഞാൻ തയ്യാറാണ്. അങ്ങയുടെ ആ ഖബ്റിലാനല്ലൊ പവിത്രതയും ധർമ്മവും ബഹുമാനവും നിലകൊള്ളുന്നത്."

ഇത് പാടിയ ശേഷം അയ്യാൾ തിരിച്ചു പോയി. (ഉത്ബി(റ) പറയുന്നു:)  അന്നേരം എനിക്ക് ഉറക്കം വന്നു. സ്വപ്നത്തിൽ നബി(സ) എന്നോടു പറഞ്ഞു: " ഓ ഉത്ബീ! നിങ്ങൾ ആ ഗ്രാമീണവാസിയെ സമീപിച്ച് അദ്ദേഹത്തിൻറെ പാപങ്ങൾ അള്ളാഹു പൊറുത്തുകൊടുത്തിരിക്കുന്നുവെന്ന സന്തോശവാർത്ത അദ്ദേഹത്തെ അറിയിക്കുക".(തഫ്സീർ  ഇബ്നു കസീർ: 1/492)

അപ്പോൾ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ വഫാത്തിനു ശേഷവും ബാധകമാണെന്ന് തെളിയിക്കാനാണ് അല്ലാമ ഇബ്നുകസീർ ഈ സംഭവം അംഗീകാരസ്വഭാവത്തോടെ ഇവിടെ ഉദ്ദരിച്ചത്.

നിദാനശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഈ ആശയം ആയത്തിൽ നിന്നുതന്നെ ലഭിക്കുന്നതുമാണ്. കാരണം "ജാഊകാ" (جاؤك) എന്നത് 'ലൗ' (لو) എന്നാ ശർത്ത്വിനു ശേഷം വന്ന ഫിഅലാണ്. ശർത്വിനു ശേഷം വരുന്ന ഫിഅൽ ഉമൂമിനാണെന്ന് നിദാന ശാസ്ത്ര പണ്ഡിതന്മാർ വ്യക്തമാക്കിയതാണ്. അല്ലാമ സ്വാലിഹീ(റ) പറയുന്നു:

وهذا عام في الأحوال والأزمان للتعليق على الشرط (سبل السلام والرشاد: ٣٨٠/١٢)

ആയത്തിൽ പറഞ്ഞ നിയമം 'ശർത്വി' ന്റെ മേൽ ബന്ധിപ്പിച്ച് പറഞ്ഞതുകൊണ്ട് എല്ലാ കാലത്തേക്കും എല്ലാ അവസ്ഥയിലേക്കും ബാധകമാണ്. (സുബുലുസ്സലാമി വൽറശാദ്: 12/380)

ഇബ്നുഹജർ ഹയ്തമീ(റ) പറയുന്നു:



അർത്ഥം:
ശർത്വിനു പിറകെ 'ജാഊക' (جاؤك) വന്നതിനാൽ ലഭിക്കുന്ന ഉമൂമിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര ചെയ്തും അല്ലാതെയും വിദൂരത്തുനിന്നും സമീപത്തുനിന്നും നബി(സ)യെ സമീപിക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സിലാക്കാം. (അൽജൗഹറുൽ മുനള്വം 48)

ഇതേ വിവരണം ഇമാം സുബ്കി(റ) യുടെ 'ശിഫാഉസ്സഖാം' (പേ:84)ലും കാണാവുന്നതാണ്.

ഈ സംഭവം അബ്ദുറഹ്മാനുബ്നുമുഹമ്മദ്‌(റ)(ഹി:786-876) "അൽ ജവാഹിറുൽഹിസാൻ" എന്ന തഫ്സീറിലും  സയ്യിദ് ത്വൻത്വാവി "അൽവസീത്വ്" എന്ന തഫ്സീറിലും അംഗീകാര സ്വഭാവത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇബ്നു സാകിർ(റ) "മുഅജമു ശ്ശുയൂഖ്" 1/363-ലും ഉത്ബി(റ)യിൽ നിന്ന് ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്. ഇബ്നു അസാകിർ(റ) താരീഖ്ദിമിശ്ഖിലും (മുഖ്‌തസ്വർ  താരീഖ്ദിമിശ്ഖ്: 1/307) ഇബ്നുൽദജൗസി(റ) മുസീറുൽഅസ്മിസ്സാകിനിലും മുഹമ്മദുബ്നുഹർബി(റ) ൽ നിന്നും ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്.

ഉത്ബി(റ)യല്ലാത്ത മൂന്നു പേരിൽ നിന്ന് പ്രസ്തുത സംഭവം ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. "അൽഫുതുഹാത്തുൽ റബ്ബാനിയ്യ 5/39 കാണുക)

ഇമാം സുബ്കി(റ) എഴുതുന്നു:

والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. (شفاء السقام)

ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)

ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.

നാലുമദ്ഹബിലെ പണ്ഡിതരും അതംഗീകരിക്കുകയും സിയാറത്തിനു വരുന്നവർ പ്രസ്തുത ആയത്ത് ഓതി അഅറാബി പറഞ്ഞ പ്രകാരം പറയല നല്ലതാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:


ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........

നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)http://sunnisonkal.blogspot.com

"ഈളാഹ് " പേ: 498- ലും ഇമാം നവവി(റ) അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്.

മാലികീ മദ്ഹബുകാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-684) 'അദ്ദഖീറ' 3/229-ൽ പ്രസ്തുത സംഭവം ഉദ്ദരിക്കുകയും പ്രവ്രത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹമ്പലീ മദ്ഹബുകാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ" 3/494-ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദുബ്നു ഖുദാമ(റ) "മുഗ്നി" 7/420-ലും മൻസ്വൂറുബ്നുയൂനുസ് അൽബഹൂതീ(റ) "കിശാഫുൽ ഖിനാഅ" 7/317- ലും പ്രസ്തുത സംഭവം എടുത്തുവെച്ചിട്ടുണ്ട്.

പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-787) പറയുന്നു:   



അർത്ഥം:
ഈ അഅറാബിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ്. (എന്തൊരു കഴിവ്?) നബി(സ)യുടെ മരണ ശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ  സന്ദർഷിക്കാമെന്ന് ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബി(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമോചനത്തിനിരക്കൽ മരണ ശേഷവും നബി(സ)യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽവച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ)യെ സമീപിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ)യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാൽ ഈ അഅറാബിക്കും നബി(സ)യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ  പുണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപിച്ച, അല്ലാഹു പിഴപ്പിച്ചവനുമിടയ്ക്ക് വലിയ വഴിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....