Friday, October 12, 2018

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ ميلاد النبي

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ                                                        ======================           നബി(സ്വ)ജനിച്ചത് തിങ്കളാഴ്ച ദിവസമാണെന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ നിന്നു വ്യക്തമാണ്. അബൂഖതാദതുൽഅൻസ്വാരി(റ)യിൽ നിന്നു നിവേദനം. തിങ്കളാഴ്ചദിവസത്തെപ്പറ്റി നബി(സ്വ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘തിങ്കളാഴ്ച ദിവസം ഞാൻ പ്രസവിക്കപ്പെട്ടു. അതിൽ എനിക്ക് ഖുർആൻ അവതരിക്കുകയും ചെയ്തു’ (സ്വഹീഹു മുസ്‌ലിം. 1978).

റബീഉൽഅവ്വൽ മാസം പന്ത്രണ്ടിനാണ് നബി(സ്വ) ജനിച്ചതെന്നാണ് ബഹുഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഇബ്‌നുകസീർ എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് ഇബ്‌നുഇസ്ഹാഖ്(റ) വ്യക്തമാക്കിയിരിക്കുന്നു. അഫ്ഫാൻ(റ), സഈദുബ്‌നു മീനാഅ്(റ) വഴിയായി ജാബിർ(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരെ ഉദ്ധരിച്ച് ഇബ്‌നുഅബീശൈബ(റ) മുസ്വന്നഫിൽ രേഖപ്പെടുത്തുന്നു. അദ്ദേഹം പറയുന്നു: റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച ആനക്കലഹം നടന്ന വർഷം തിരുനബി(സ്വ) ജനിച്ചു. തിങ്കളാഴ്ച നബി(സ്വ) പ്രവാചകരായി നിയോഗിക്കപ്പെട്ടു. തിങ്കളാഴ്ച ദിവസം പ്രവാചകർ(സ്വ) മിഅ്‌റാജിനുപോയി. തിങ്കളാഴ്ച ദിവസം റസൂൽ(സ്വ) ഹിജ്‌റപോയി. തിങ്കളാഴ്ച ദിവസം അവിടുന്ന് വഫാത്തായി. ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയടുത്തും പ്രസിദ്ധമായ അഭിപ്രായം ഇതാണ് (അസ്സീറത്തുന്നബവിയ്യ. 1/199-അൽബിദായത്തുവന്നിഹായ. 2/338).

വിശ്രുത ചരിത്രപണ്ഡിതൻ ഇബ്‌നുഹിശാം(റ) എഴുതുന്നു: ഇബ്‌നുഇസ്ഹാഖ്(റ) പറയുന്നു; റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച നബി(സ്വ) ജനിച്ചു (സീറത്തുഇബ്‌നുഹിശാം, 1/158-സീറത്തുഇബ്‌നിഇസ്ഹാഖ് 159).

ഈ അഭിപ്രായത്തിനു പ്രബലത കൽപ്പിച്ച് ഇമാം ഖസ്ത്വല്ലാനി(റ) എഴുതുന്നു: റബീഉൽഅവ്വൽ 12-നാണ് നബി(സ്വ) ജനിച്ചതെന്ന് അഭിപ്രായമുണ്ട്. ഇതനുസരിച്ചാണ് പൂർവകാലത്തും വർത്തമാനകാലത്തും നബി(സ്വ)ജനിച്ച സ്ഥലം മക്കക്കാർ  റബീഉൽഅവ്വൽ 12-ന് സന്ദർശിച്ചുവരുന്നത് (അൽമവാഹിബ്. സുർഖാനി സഹിതം 1/132).

ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)യുടെ ജനനം എന്നതാണ് പ്രബലാഭിപ്രായം. ഇത് ക്രി. 570-ലായിരുന്നു.

ഇമാം നവവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ) ജനിച്ചത്. ആനക്കലഹം കഴിഞ്ഞ് 30 വർഷത്തിനുശേഷമാണെന്നും 40 വർഷത്തിനുശേഷമാണെന്നും 10 വർഷത്തിനുശേഷമാണെന്നും അഭിപ്രായപ്പെട്ടവ

രുമുണ്ട്.  ഈ അഭിപ്രായം ഇബ്‌നുഅസാകിർ(റ)ന്റെ താരീഖുദിമിശ്ഖിൽ കാണാം.  എന്നാൽ ആനക്കലഹം നടന്ന വർഷത്തിലാണ് നബി(സ്വ)ജനിച്ചതെന്ന വീക്ഷണമാണ് പ്രബലവും പ്രസിദ്ധവും. ഇമാം ബുഖാരി(റ)യുടെ ഉസ്താദ് ഇബ്‌റാഹീമുബ്‌നുൽമുൻദിറും(റ) ഖലീഫത്തുബ്‌നുഖയ്യാത്ത്വും(റ) മറ്റുപലരും ഇതിൽ ഇജ്മാഉണ്ടെന്ന് ഉദ്ധരിക്കുന്നുണ്ട്. റബീഉൽഅവ്വൽ  തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന കാര്യത്തിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു (തഹ്ദീബുൽഅസ്മാഇ വല്ലുഗാത്ത് 1/ 23).

അല്ലാമ മുനാവി(റ) എഴുതുന്നു: ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് ഫജ്‌റിന്റെ അൽപം പിറകെ മക്കയിലെ ശിഅ്ബിൽ നബി(സ്വ) ജനിച്ചുവെന്നാണ് പ്രബലാഭിപ്രായം. അവിടുത്തെ ജനനം വെള്ളിയാഴ്ചയോ യുദ്ധം നിഷിദ്ധമായ മാസത്തിലോ ആയിരുന്നില്ല. ശ്രേഷ്ഠമായ സമയത്തിൽ ജനിച്ചാൽ ആ സമയം നിമിത്തമാണ് നബി(സ്വ)ക്ക് ശ്രേഷ്ഠത ലഭിച്ചതെന്ന തോന്നൽ വരുന്നതിനെ തട്ടിക്കളയാനാണ് അങ്ങനെ സംഭവിച്ചത്. അതിനാൽ

റബീഉൽഅവ്വൽ തിങ്കളാഴ്ച തിരുനബി(സ്വ) ജനിച്ചതുകാരണം ആ മാസത്തിനും ദിവസത്തിനും മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠതയുണ്ടെന്ന് വ്യക്തമാകുമല്ലോ. നബി(സ്വ)യെ മക്കയിൽ മറവുചെയ്യാതെ മദീനയിൽ മറവുചെയ്തതിനെ ഇതോട് തുല്യമായ ഒന്നായി കാണാവുന്നതാണ്. മക്കയിലായിരുന്നു റസൂലി(സ്വ)നെ മറവുചെയ്തിരുന്നതെങ്കിൽ മക്കയോട് തുടർന്ന് മാത്രമാണല്ലോ നബി(സ്വ)യെ ലക്ഷ്യം വെക്കുക (ഫൈളുൽഖദീർ. 3/ 768).

ഇതേ ആശയം ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിലും പ്രസ്താവിച്ചിട്ടുണ്ട് (സുർഖാനി സഹിതം 1/132).

ചുരുക്കത്തിൽ, ആനക്കലഹം നടന്ന വർഷം റബീഉൽഅവ്വൽ 12-ന് തിങ്കളാഴ്ച സ്വുബ്ഹിയോടടുത്ത സമയത്താണ് തിരുനബി(സ്വ) ജനിച്ചതെന്നാണ് പ്രബലവും പ്രസിദ്ധവുമായ വീക്ഷണം. പൂർവകാലം തൊട്ട് വർത്തമാനകാലം വരെ മക്കാനിവാസികൾ പ്രവാചകർ(സ്വ) ജനിച്ച സ്ഥലം സന്ദർശിച്ചുവരുന്നത് റബീഉൽഅവ്വൽ 12-നാണെന്നത് ആ അഭിപ്രായത്തെ ശക്തിപ്പെടുത്തുന്നു. ശരിയായ അഭിപ്രായം ഇതാണെന്ന് ഇമാം ഖസ്ത്വല്ലാനി(റ) അൽമവാഹിബുല്ലദുന്നിയ്യയിൽ പ്രസ്താവിച്ചിട്ടുണ്ട്.

ശാഫിഈ പണ്ഡിതൻ മുഹമ്മദുബ്‌നു ഉമർ ബഹ്‌റഖുൽ ഹള്‌റമീ(റ) (ഹി. 869- 930) രേഖപ്പെടുത്തി:

ചരിത്രപണ്ഡിതന്മാർ പറയുന്നു: റബീഉൽഅവ്വൽ മാസം തിങ്കളാഴ്ചയാണ് നബി (സ്വ) ജനിച്ചതെന്നതിൽ അഭിപ്രായാന്തരമില്ല. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ രാവിലാണെന്ന് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു. പത്തിനാണെന്നും എട്ടിനാണെന്നും അഭിപ്രായമുണ്ട്. മക്കയിലെ ശിഅ്ബ് അബീത്വാലിബിലായിരുന്നു അവിടുന്ന് ജനിച്ചത്.  മൗലിദുശ്ശരീഫിന്റെ രാവിൽ ദിക്‌റിനും ദുആഇനും നബി(സ്വ)യുടെ തിരുശിരസ് പിറന്നുവീണസ്ഥലം കൊണ്ട് ബറകത്തെടുക്കാനും വേണ്ടി മക്കാനിവാസികൾ സമ്മേളിക്കുന്ന സ്ഥലമാണത്. ഈ ഉദ്ദേശ്യത്തോടെ മൗലിദ് പരിപാടി നല്ലതാണെന്ന് പിൽക്കാലപണ്ഡിതരിൽ നിന്ന് ഒരു കൂട്ടം പേർ ഫത്‌വ നൽകിയിട്ടുണ്ട് (ഹദാഇഖുൽഅൻവാൻ 105).



ജന്മദിന രാവ്

സമയത്തിനു ശ്രേഷ്ഠതയുണ്ടാകുന്നത് അതിലുണ്ടായ പ്രത്യേക കാര്യങ്ങളെ അടിസ്ഥാനമാക്കിയാണല്ലോ. വെള്ളിയാഴ്ചക്ക് മറ്റുദിവസങ്ങളേക്കാൾ ബഹുമാനമുണ്ടായത് ആദം നബി(അ)യുടെ ജന്മദിനമായതിനാലാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ വിശുദ്ധ റമളാൻ മാസങ്ങളുടെ നേതാവായത് വിശുദ്ധ ഖുർആൻ അതിൽ അവതരിച്ചതിന്റെ പേരിലാണെന്ന് ഖുർആനിൽ നിന്നു തന്നെ വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ നബി(സ്വ) ജനിച്ച റബീഉൽഅവ്വൽ പന്ത്രണ്ടിന്റെ രാവിനാണ് ലൈലത്തുൽ ഖദ്‌റിനേക്കാൾ ശ്രേഷ്ഠതയുള്ളതെന്ന് പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്. ഇമാം ഖസ്തല്ലാനി(റ) എഴുതുന്നു: മൂന്ന് കാരണങ്ങളാൽ റസൂൽ(സ്വ) പ്രസവിക്കപ്പെട്ട രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്.

(1) ഈ രാത്രിയിൽ പിറന്ന നബി(സ്വ)ക്ക് നൽകപ്പെട്ട ഒന്നാണല്ലോ ലൈലത്തുൽഖദ്ർ. തിരുനബി(സ്വ)ക്ക് നൽകപ്പെട്ട ഒന്നിന്റെ പേരിൽ ആദരവുണ്ടായ രാത്രിയേക്കാൾ ശ്രേഷ്ഠതയുണ്ടാവേണ്ടത് ആദരവിനു നിദാനമായവരുടെ പുണ്യദേഹം വെളിവാകൽ നിമിത്തം ശ്രേഷ്ഠത കൈവരിച്ച രാത്രിക്കാണല്ലോ. ഈ വിഷയത്തിൽ തർക്കിക്കാൻ വക കാണുന്നില്ല. അതിനാൽ നബി(സ്വ)യെ പ്രസവിക്കപ്പെട്ട പ്രത്യേക രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമാണ്.

(2) മലക്കുകൾ ഇറങ്ങുന്നതിനാലാണ് ലൈലത്തുൽഖദ്‌റിനു ശ്രേഷ്ഠതയുണ്ടായത്. ലൈലത്തുൽമൗലിദിന് നബി(സ്വ) ജനിച്ചതിനാലും. പ്രബലമായ വീക്ഷണപ്രകാരം മലക്കുകളേക്കാൾ ശ്രേഷ്ഠത നബി(സ്വക്കാണ്. അപ്പോൾ മലക്കുകളേക്കാൾ ശ്രേഷ്ഠരായ നബി(സ്വ)യെ പ്രസവിച്ച രാത്രി മലക്കുകളുടെ ഇറക്കം മൂലം ശ്രേഷ്ഠമാക്കപ്പെട്ട ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമായി.

(3) ലൈലത്തുൽഖദ്‌റിന്റെ ശ്രേഷ്ഠത ഈ ഉമ്മത്തിനുമാത്രമുള്ളതാണ്. നബി(സ്വ)യെ പ്രസവിക്കപ്പെട്ട രാത്രിയിലെ ശ്രേഷ്ഠത എല്ലാ സൃഷ്ടികൾക്കുമുള്ളതും. അതിനാൽ ഈ രാത്രി ലൈലത്തുൽഖദ്‌റിനേക്കാൾ ശ്രേഷ്ഠമായി. (അൽമവാഹിബുല്ലദുന്നിയ്യ 1/136).

അല്ലാമ ശർവാനി(റ) എഴുതുന്നു: രാത്രികളിൽവെച്ച് അതിശ്രേഷ്ഠമായത് നബി(സ്വ) പ്രസവിക്കപ്പെട്ട രാത്രിയാണ്. പിന്നെ ലൈലത്തുൽഖദ്‌റും ശേഷം വെള്ളിയാഴ്ചരാവും പിന്നെ ഇസ്‌റാഇന്റെ രാവുമാണ്. ഇപ്പറഞ്ഞത് നമ്മിലേക്ക് ചേർത്തിനോക്കിയാണ്. നബി(സ്വ)യെ അപേക്ഷിച്ച് ഏറ്റവും ശ്രേഷ്ഠമായത് ഇസ്‌റാഇന്റെ രാത്രിയാണ്. കാരണം രണ്ട് കണ്ണുകൾകൊണ്ട് അവിടുന്ന് അല്ലാഹുവിനെ ദർശിച്ച രാത്രി അതാണല്ലോ. പൊതുവെ രാത്രി പകലിനേക്കാൾ ശ്രേഷ്ഠമാണ് (ശർവാനി. 2/ 405).



ജന്മ ദിനാഘോഷം

അന്ത്യപ്രവാചകരും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിക്കലും അല്ലാഹുവിന് നന്ദിപ്രകടിപ്പിച്ച് ആരാധനാകർമങ്ങൾ ചെയ്യലും നമുക്ക് സുന്നത്താണ്. വിശ്രുത പണ്ഡിതൻ ജലാലുദ്ദീൻ സുയൂത്വി(റ) എഴുതുന്നു: ജന്മദിനാഘോഷത്തിന് മറ്റൊരടിസ്ഥാനം  അനസ്(റ)വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണ്. പ്രവാചകത്വലബ്ധിക്കുശേഷം നബി(സ്വ) തനിക്കുവേണ്ടി അഖീഖ അറുക്കുകയുണ്ടായി. നബി(സ്വ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്ത്വലിബ് പൗത്രന്റെ അഖീഖ കർമം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചുചെയ്യുന്ന ഒരു കർമമല്ല അഖീഖ. അതിനാൽ, ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദികാണിക്കുന്നതിന്റെ ഭാഗമായും അത് തന്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് റസൂൽ(സ്വ) അറുത്തുകൊടുത്തതെന്ന് മനസ്സിലാക്കാം. അതേലക്ഷ്യത്തിനായി നബി(സ്വ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും തിരുനബി(സ്വ)യുടെ ജനനം കൊണ്ട് നന്ദിപ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ് (അൽഹാവീ ലിൽ ഫതാവാ 1/ 196).

ഇമാം സുയൂത്വി(റ)യുടെ സമർത്ഥനത്തിന് പിൽക്കാല പണ്ഡിതന്മാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇമാം സുയൂത്വി(റ)യുടെ പരാമർശങ്ങൾ എടുത്തുപറഞ്ഞ ശേഷം പ്രഗത്ഭ ശാഫിഈ പണ്ഡിതൻ ശൈഖ് അഹ്മദുബ്‌നുഖാസിം(റ) എഴുതുന്നു:

ചില നിബന്ധനകൾക്കുവിധേയമായി ജന്മദിനാഘോഷം സ്തുത്യർഹവും പ്രതിഫലാർഹവുമാണെന്ന് സ്ഥാപിക്കാൻ സുദീർഘമായി ഇമാം സുയൂത്വി(റ) സംസാരിച്ചിട്ടുണ്ട്. തദ്വിഷയകമായി എതിരഭിപ്രായം പ്രകടിപ്പിച്ചവരെ അദ്ദേഹം ഖണ്ഡിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം പഠനാർഹമാണ്. അതെല്ലാം ഒരു ഗ്രന്ഥമായി ക്രോഡീകരിച്ച് അതിന് ‘ഹുസ്‌നുൽ മഖ്‌സ്വിദ് ഫീ അമലിൽ മൗലിദ്’ എന്ന് അദ്ദേഹം പേരിട്ടു. അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ (ഹാശിയത്തു ഇബ്‌നു ഖാസിം 7/ 425).

ഇതേ വിവരണം അല്ലാമ ശർവാനി(റ)യുടെ ഹാശിയ 7/ 425-ലും കാണാം.

വിശ്വവിഖ്യാത പണ്ഡിതൻ ഇബ്‌നുഹജറുൽ അസ്ഖലാനി(റ) പറയുന്നു: മൗലിദിനൊരടിസ്ഥാനം ഞാൻ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയിലും മുസ്‌ലിമിലും ഉള്ള ഒരു ഹദീസാണത്. നബി(സ്വ)മദീനയിൽ ചെന്നപ്പോൾ ജൂതന്മാർ മുഹർറം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയിൽപ്പെട്ടു. അതേപ്പറ്റി അവരോടന്വേഷിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയിതാണ്: അല്ലാഹു ഫിർഔനിനെ മുക്കിനശിപ്പിക്കുകയും മൂസാനബി(അ)യെ  രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണന്ന്. അതിനാൽ ആ മഹത്തായ അനുഗ്രഹത്തിന് നന്ദിപ്രകടിപ്പിച്ച് ആ ദിവസം ഞങ്ങൾ വ്രതമനുഷ്ഠിക്കുന്നു.

ഒരു നിശ്ചിത ദിവസം അല്ലാഹുവിൽ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകടിപ്പിക്കാമെന്നും ഓരോ വർഷവും ആ ദിവസം മടങ്ങിവരുമ്പോൾ നന്ദിപ്രകടനം ആവർത്തിക്കാമെന്നും ഈ സംഭവത്തിൽ നിന്ന്   മനസ്സിലാക്കാം. സുജൂദ്, നോമ്പ്, ദാനധർമം, ഖുർആൻ പാരായണം തുടങ്ങി ആരാധനയുടെ വിവിധ ഇനങ്ങൾ കൊണ്ട് നന്ദിപ്രകടനം ഉണ്ടാകുന്നതാണ്. ആ ദിവസത്തിൽ (റബീഉൽഅവ്വൽ പന്ത്രണ്ട്) ലോകത്തിനനുഗ്രഹമായ പ്രവാചകർ(സ്വ) ജനിച്ചുവെന്ന അനുഗ്രഹത്തേക്കാൾ വലിയ എന്ത് അനുഗ്രഹമാണുള്ളത്? അതിനാൽ മുഹർറം പത്തിൽ മൂസാനബി(അ)യുടെ സംഭവവുമായി യോജിക്കാൻ ആ ദിവസം തന്നെ (നബി(സ്വ)യുടെ ജന്മദിനം) നന്ദിപ്രകടനം നടന്നേ മതിയാവൂ. ഈ പരിഗണന നൽകാത്തവർ റബീഉൽ അവ്വൽ മാസത്തിൽ ഏതെങ്കിലുമൊരു ദിവസം മൗലിദ് സംഘടിപ്പിക്കുന്നു. ചിലർ ഇതിനേക്കാൾ വിശാലതകാണിച്ച് വർഷത്തിൽ ഒരുദിവസം മൗലിദ് സംഘടിപ്പിക്കുന്നു. അതത്രശരിയാണെന്ന് തോന്നുന്നില്ല. ഇതുവരെ പറഞ്ഞത് മൗലിദിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്.

നാം നേരത്തെപ്പറഞ്ഞ, ഖുർആൻ പാരായണം, അന്നദാനം, ദാനധർമം, നന്മചെയ്യാൻ പ്രോത്സാഹനം നൽകുക, നബി(സ്വ)യുടെ പ്രശംസാഗീതങ്ങൾ  തുടങ്ങി അല്ലാഹുവിനുള്ള നന്ദിപ്രകടന മായി വിലയിരുത്താൻ പറ്റുന്ന വിഷയങ്ങളാണ് നബിദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കേണ്ട പരിപാടികൾ. ആ ദിവസത്തിൽ സന്തോഷമുണ്ടെന്ന് കാണിക്കുന്ന അനുവദനീയമായ ഗാനങ്ങളും ആലപിക്കാവുന്നതാണ്. ഹറാമോ കറാഹത്തോ ഖിലാഫുൽഔലയോ ആയത് ഒഴിവാക്കണം (അൽഹാവീ ലിൽഫതാവാ 1/196).

സാക്ഷാൽ ഇബ്‌നുതൈമിയ്യ പറയുന്നു: ചിലർ മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുകയും അതിനെ ഒരാഘോഷമായി കൊണ്ടാടുകയും ചെയ്യാറുണ്ട്. അവരത് ചെയ്യുന്നത് നല്ല ഉദ്ദേശ്യ ത്തോടെ ആയതിനാലും തിരുനബി(സ്വ)യെ ആദരിക്കുന്നതിന്റെ ഭാഗമായതിനാലും അതിന് വലിയ പ്രതിഫലം ലഭിക്കുന്നതാണ് (ഇഖ്തിളാഉ സ്വിറാത്വിൽ മുസ്തഖീം പേ 296).

നബിദിനാഘോഷം മഹത്തായ ഒരു പുണ്യകർമമാണ്. നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക, അല്ലാഹുവെ സ്മരിക്കുക തുടങ്ങി ധാരാളം സൽകർമങ്ങൾ അതുൾക്കൊള്ളുന്നു. നബിദിനാഘോഷത്തിന്റെ ഉള്ളടക്കം പരിശോധിച്ചുനോക്കിയാൽ നിരവധി സുന്നത്തായ കാര്യങ്ങൾ അതുൾക്കൊള്ളുന്നതായി കാണാൻ സാധിക്കും. മൊത്തത്തിൽ അവയെ ഇപ്രകാരം സംഗ്രഹിക്കാം:

1-സാധ്യമാകുന്ന ഖുർആൻ പാരായണം ചെയ്യുന്നു.

2-നബി(സ്വ)യുടെ മദ്ഹുകൾ പറയുന്നു.

3-പ്രവാചകർ(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലുന്നു.

4-നബി(സ്വ)യുടെ മദ്ഹുകൾ ഉൾക്കൊള്ളുന്ന പദ്യങ്ങൾ ആലപിക്കുകയും അവയെ അധികരിച്ച് ചെറുപ്പ വലുപ്പ വ്യത്യാസമില്ലാതെ എല്ലാവരും പ്രസംഗിക്കുകയും ചെയ്യുന്നു.

5-ശേഷം ആത്മാർത്ഥമായി അല്ലാഹുവോട് പ്രാർത്ഥിക്കുന്നു.

6-സാധുക്കൾക്ക് അന്നദാനം നടത്തുന്നു.

7-മുസ്‌ലിംകൾ സമ്മേളിച്ച് സന്തോഷം പങ്കിടുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നു.

ഇത്തരം വിഷയങ്ങൾ വിശുദ്ധ ഇസ്‌ലാം നിർദേശിച്ചതും സുന്നത്താണെന്ന് അവിതർക്കിതമായി സ്ഥിരപ്പെട്ടതുമാണ്.

ഇവ്വിധത്തിലുള്ള നബിദിനാഘോഷം കൊണ്ട് ഇനിപറയുന്ന കാര്യങ്ങൾ സിദ്ധിക്കുന്നു.

1-നബി(സ്വ)യുടെ പ്രശംസകൾ വിവരിക്കുന്നത് പ്രവാചകർ(സ്വ) കൂടുതൽ ആദരിക്കപ്പെടാൻ നിമിത്തമാകുന്നു.

2-നബി(സ്വ)യിലുള്ള വിശ്വാസം വർധിക്കാനും അവിടത്തോടുള്ള മതിപ്പും ബഹുമാനവും കൂടാനും അത് കാരണമാകുന്നു.

3-തിരുനബി(സ്വ)യുടെ സ്വഭാവഗുണങ്ങൾ പകർത്താ

നും നബി(സ്വ)യോട് പിന്തുടരാനും പ്രേരിപ്പിക്കുന്നു.

4-നബി(സ്വ)യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ അതിലൂടെ സാധിക്കുന്നു.

5-തിരുനബി(സ്വ)യോടുള്ള സ്‌നേഹം വർധിക്കാനും സ്വലാത്തും സലാമും നേരാനും അവസരമൊരുക്കുന്നു.

6-റസൂൽ(സ്വ) മുഖേന അല്ലാഹു നൽകിയ  അനുഗ്രഹത്തിന് ആരാധനയുടെ വ്യത്യസ്ത ഇനങ്ങളിലൂടെ നന്ദി പ്രകടിപ്പിക്കാൻ സാധിക്കുന്നു.

7-ഇസ്‌ലാമിന്റെ നേതാക്കളോടുള്ള മതിപ്പും ബഹുമാനവും വർധിക്കുക വഴി മതത്തിന്റെ പുരോഗതിക്ക് കാരണമാകുന്നു.

ഇവയിലോരോന്നും ഇസ്‌ലാം നിർദേശിച്ച കാര്യങ്ങളും പുണ്യകർമങ്ങളുമാണ്.  അവയെല്ലാം ഒരുമിച്ച് ഒരു ദിവസത്തിൽ ചെയ്താൽ തെറ്റാകുമെന്ന് പറയാൻ യാതൊരു പ്രമാണവുമില്ല.

നബി(സ്വ)യുടെ ജനനം ഏറ്റവും വലിയ ഒരനുഗ്രഹമാണ്. ലോകത്തിനാകെ അനുഗ്രഹമായാണ് നബി(സ്വ) നിയോഗിക്കപ്പെട്ടതെന്ന് അല്ലാഹു ഖുർആനിൽ തന്നെ പ്രസ്താവിച്ചതാണ്. അവൻ പറയുന്നു:

‘ലോകർക്ക് അനുഗ്രഹമായല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല’ (അമ്പിയാഅ് 107).

ലോകർക്ക് അനുഗ്രഹമായിരിക്കുക എന്നത് നബി(സ്വ)യുടെ പ്രത്യേകത തന്നെയാണ്. വിശ്വാസികൾക്കും അല്ലാത്തവർക്കും ചേതന-അചേതനവ്യത്യാസമില്ലാതെ എല്ലാവസ്തുക്കൾക്കും അനുഗ്രഹമായാണ് അവിടുത്തെ അല്ലാഹു അയച്ചത്. ഇക്കാര്യം പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ പ്രമുഖ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മേൽ സൂക്തം വിവരിച്ച് ഇബ്‌നുകസീർ എഴുതുന്നു: മുഹമ്മദ്(സ്വ)യെ ലോകർക്ക് അനുഗ്രഹമായി നിയോഗിച്ചതായി അല്ലാഹു അറിയിക്കുന്നു. അതായത് അവർക്കെല്ലാവർക്കും റഹ്മത്തായി നബി(സ്വ)യെ അല്ലാഹു നിയോഗിച്ചിരിക്കുന്നു. ഈ അനുഗ്രഹത്തെ സ്വീകരിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തവർ ദുൻയാവിലും ആഖിറത്തിലും വിജയിച്ചു. അതിനെ നിരസിക്കുകയും നിഷേധിക്കുകയും ചെയ്തവർ ഇരുലോകത്തും പരാജയപ്പെട്ടു (ഇബ്‌നു കസീർ 3/99).

ലഭിച്ച അനുഗ്രഹം എടുത്തുപറയാനും അതിന് നന്ദികാണിക്കാനും അല്ലാഹു നിർദേശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക (ളുഹാ 11).

ലഭിച്ച അനുഗ്രഹം എടുത്തുപറയുന്നത് അതിനു നന്ദി കാണിക്കുന്നതിന്റെ ഭാഗമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നുജരീർ(റ) ഉദ്ധരിക്കുന്നു: ലഭിച്ച അനുഗ്രഹങ്ങൾ എടുത്തു പറയുന്നതിനെ അവയ്ക്കു നന്ദി കാണിക്കുന്നതിന്റെ ഭാഗമായാണ് മുസ്‌ലിംകൾ കണ്ടിരുന്നത് (ഇബ്‌നുജരീർ).

അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ (അനുഗ്രഹത്തിന്റെ) നാളുകളെപ്പറ്റി അവരെ ഓർമിപ്പിക്കുകയും ചെയ്യുക. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവർക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്'(ഇബ്‌റാഹീം 5).

അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭിച്ച നാളുകളെപ്പറ്റി ജനങ്ങളെ ഓർമിപ്പിക്കാനാണല്ലോ അല്ലാഹു പ്രസ്തുത വചനത്തിലൂടെ കൽപ്പിക്കുന്നത്. സൃഷ്ടികളുടെ നേതാവ് മുഹമ്മദ്(സ്വ) ജനിച്ചതിനേക്കാൾ വലിയ ഒരനുഗ്രഹം വിശ്വാസികൾക്ക് മറ്റെന്തുണ്ട്?. അതിനാൽ നബി(സ്വ)യുടെ ജനനത്തെക്കുറിച്ചും ജനനസമയത്തെക്കുറിച്ചും വിവരിച്ചുകൊടുക്കുന്നതും പാട്ടിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളുടെ മുമ്പിൽ അതവതരിപ്പിക്കുന്നതും പ്രസ്തുത വചനത്തിന്റെ ആശയ വ്യാപ്തിയിൽ കടന്നുവരുമെന്നകാര്യം തീർച്ചയാണ്.

പ്രവാചകന്മാർ ജനിച്ച സമയത്തിനും സ്ഥലത്തിനും ആദരവുള്ളതായി സുന്നത്തിൽ നിന്നു മനസ്സിലാക്കാം. ആദം നബി(അ)യുടെ ജന്മദിനമായതിനാൽ വെള്ളിയാഴ്ചക്ക് ബഹുമാനമുള്ളതായി പ്രബലമായ ഹദീസിൽ വന്നിട്ടുണ്ട്.

ഇമാം നസാഈ(റ) സുനനിൽ രേഖപ്പെടുത്തിയ ഹദീസിൽ ഇപ്രകാരം കാണാം: ഇസ്‌റാഇന്റെ രാത്രിയിൽ പിന്നീട് ജിബ്‌രീൽ(അ) നിർദേശിച്ചു: ‘ഇവിടെ ഇറങ്ങി താങ്കൾ നിസ്‌കരിക്കുക.’ ഞാനിറങ്ങി നിസ്‌കരിച്ചു. അപ്പോൾ ജിബ്‌രീൽ (അ) ചോദിച്ചു: ‘എവിടെയാണ് താങ്കൾ നിസ്‌കരിച്ചതെന്ന് അറിയുമോ? ഈസാ(അ) ജനിച്ച ബൈതുലഹ്മിലാണ് താങ്കൾ നിസ്‌കരിച്ചത്’ (നസാഈ 446).

അപ്പോൾ ഒന്നാമത്തെ ഹദീസ് ആദം(അ) ജനിച്ച സമയത്തിനും രണ്ടാം ഹദീസ് ഈസാ(അ) ജനിച്ച സ്ഥലത്തിനും ബഹുമാനമുണ്ടെന്ന് വ്യക്തമാക്കുന്നു. എങ്കിൽ സൃഷ്ടികളിൽ അത്യുത്തമരായ മുഹമ്മദ് നബി(സ്വ) ജനിച്ച സമയത്തിനും സ്ഥലത്തിനും എങ്ങനെ ബഹുമാനമില്ലാതിരിക്കും?.

നബിദിനാഘോഷത്തിന്റെ പ്രമാണങ്ങൾ

അനുഗ്രഹം ലഭിച്ചതിന്റെ പേരിൽ സന്തോഷിക്കാമെന്നും ആ ദിനത്തെ സന്തോഷദിനമായി ആഘോഷിക്കാമെന്നും ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കുന്നു. ചിലത് വായിക്കാം.

1-അല്ലാഹു പറയുന്നു: ‘ഈ ദിനം നിങ്ങളുടെ മതത്തെ നിങ്ങൾക്കു ഞാൻ പൂർത്തീകരിക്കുകയും എന്റെ അനുഗ്രഹം നിങ്ങൾക്കു ഞാൻ പരിപൂർണമാക്കുകയും ഇസ്‌ലാമിനെ മതമായി നിങ്ങൾക്കു ഞാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു'(മാഇദ 3).

മനുഷ്യജീവിതത്തിന്റെ തുടക്കം മുതൽ തുടർന്നുവരുന്ന ഒരു മഹാദൗത്യത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയാണല്ലോ അന്ത്യപ്രവാചകരായ നബി(സ്വ) നിയോഗിക്കപ്പെട്ടത്. പൂർവികരായ 124000 പ്രവാചകന്മാരുടെ തീവ്രശ്രമങ്ങൾക്കു ശേഷവും ഇരുപത്തിമൂന്ന് വർഷത്തെ അധ്വാനം വേണ്ടിവന്നു ഇസ്‌ലാമിനെ പൂർത്തീകരിക്കുവാനും ജനങ്ങളെ  അതിലേക്ക് ആകർഷിക്കാനും. ഒടുവിൽ ഇസ്‌ലാം പൂർണത കൈവരിച്ചു. മാഇദ സൂറത്തിലെ മൂന്നാം വചനത്തിലൂടെ ഇക്കാര്യം അല്ലാഹു പ്രഖ്യാപിച്ചു. ഇസ്‌ലാമിന്റെ പൂർത്തീകരണം മുസ്‌ലിംകൾക്കു വല്ലാത്ത അഭിലാഷമായിരുന്നു. അവർ കാത്തിരുന്ന പൊൻപുലരി അതാ പിറന്നിരിക്കുന്നു. വലിയ അനുഗ്രഹം തന്നെ. പ്രസ്തുത സന്തോഷവാർത്ത അവതരിച്ച ദിവസത്തെ മുസ്‌ലിംകൾ ഒരാഘോഷ സുദിനമായി പരിഗണിച്ചതായി പ്രമാണങ്ങൾ നമ്മോട് സംസാരിക്കുന്നു. ഇമാം ബുഖാരി(റ) സ്വഹീഹിൽ രേഖപ്പെടുത്തിയ ഹദീസ് കാണുക:  ത്വാരിഖുബ്‌നു ശിഹാബ്(റ)ൽ നിന്നു നിവേദനം. യഹൂദർ ഉമറി(റ)നോട് പറഞ്ഞു: അമീറുൽ മുഅ്മിനീൻ! ഈ ആയത്ത് (ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തിയാക്കിത്തന്നിരിക്കുന്നു…) ഞങ്ങൾക്കാണ് അവതരിച്ചിരുന്നതെങ്കിൽ അതിനെ (അവതരിച്ച ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു. ഇതുകേട്ട ഉമർ(റ)പറഞ്ഞു: ‘ഈ ആയത്ത് ഏതുദിവസം അവതരിച്ചെന്ന് എനിക്കറിയാം. ജുമുഅ ദിവസം അറഫയിൽവെച്ചാണ് അത് അവതരിച്ചത്'(ബുഖാരി 43).

അതിനെ (അവതരിച്ച  ദിവസത്തെ) ഞങ്ങൾ ഉത്സവമാക്കുമായിരുന്നു’എന്ന പരാമർശത്തെ ഇബ്‌നു ഹജർ(റ) വ്യാഖ്യാനിക്കുന്നതു കാണുക: ആ ദിവസത്തെ ഞങ്ങൾ ആദരിക്കുകയും ദീൻ പൂർത്തിയാക്കുകയെന്ന അതിമഹത്തായ കാര്യം ആ ദിവസത്തിൽ സംഭവിച്ചതുകൊണ്ട് എല്ലാ വർഷവും ആ ദിവസത്തെ ഞങ്ങൾ ഒരാഘോഷ ദിവസമാക്കുകയും ചെയ്യുമായിരുന്നു (ഫത്ഹുൽ ബാരി 1/71)...                                           അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ ... 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

നഹ്സ് നോക്കൽ ഇസ്ലാമിക മാനം

💥


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




💥നഹ്സ് നോക്കൽ ഇസ്ലാമിക മാനം💥💥

➡നഹ്സുമായി ബന്ധപ്പെട്ട് പലരും ചോദിച്ചിട്ടുണ്ട് നഹ്സിന്റെ വസ്തുതയും ഇസ്ലാമിക മാനവും പരിശോധിക്കാം✔

⭕1സഅദ്‌ (ബറകത്തുള്ളത്‌ )
⭕2നഹ്‌സ്‌ (ബറകത്ത്‌ കുറഞ്ഞത്‌)

എന്നിങ്ങനെ ദിവസത്തെ രണ്ടായി തിരിക്കാം. താഴെ പറയുന്ന ഹദീസുകള്‍ സഅദിന്‌ ഉദാഹരണങ്ങളാണ്‌.✔

💥കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം. നബി (സ്വ) തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യാഴാഴ്‌ചയായിരുന്നു. വ്യാഴാഴ്‌ച യാത്ര പുറപ്പെടാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി, മുസ്‌ലിം)

💥 സഖ്‌റു ബ്‌നു നുവാദഅത്‌ (റ) വില്‍ നിന്ന്‌ നിവേദനം നബി (സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതയാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ. അവിടുന്ന്‌ സൈന്യത്തേയും മറ്റു യാത്രാ സംഘത്തേയും അയച്ചിരുന്നത്‌ പകലിന്റെ ആദ്യ സമയത്തായിരുന്നു. (ഈ ഹദീസ്‌ നിവേദകനായ) സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹം ചരക്ക്‌ (മാര്‍ക്കറ്റുകളിലേക്ക്‌) അയക്കാറുണ്ടായിരുന്നത്‌. ഒടുവില്‍ അദ്ദേഹം വലിയ പണക്കാരനായി മാറി. (അബൂ ദാവൂദ്‌, തുര്‍മുദി)

💥ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം. മാസം 17,19,21 തീയ്യതികളില്‍ നബി (സ്വ) കൊമ്പുവെക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു (ശറഹു സ്സുന്ന)

💥അബൂ ഹുറൈറ (റ) ല്‍ നിന്ന്‌ നിവേദനം. ഒരാള്‍ 17, 19, 21 തീയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌. (അബൂ ദാവൂദ്‌)

⭕മേലുദ്ധരിച്ച ഹദീസുകളില്‍ നിന്ന്‌ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ബറകത്തുണ്ടെന്നും അതിന്‌ പറ്റുന്ന ദിവസങ്ങള്‍ നബി (സ്വ) തിരഞ്ഞെടുത്തിട്ടുണ്ടെന്നും വ്യക്തമായല്ലോ. ✔

മാത്രമല്ല ദിവസങ്ങളുടെ ചില പ്രത്യേകതകളും നബി (സ്വ) പറയുന്നത്‌ കാണുക. ➡➡

🔰ഇബ്‌നു അബ്ബാസ്‌(റ) ല്‍ നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു. ശനിയാഴ്‌ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മ്മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിനവും തിങ്കള്‍ യാത്ര, ജീവിത മാര്‍ഗ്ഗ അന്വേഷണം എന്നിവയുടേയും ചൊവ്വ സംഘര്‍ഷത്തിന്റേയും ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും വ്യാഴം ആവശ്യങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും വെള്ളി വിവാഹ അന്വേഷണത്തിനും വിവാഹത്തിനും ഉള്ള നാളുകളുമാകുന്നു.(ഇക്‌ലീല്‍) ഓരോ പ്രവര്‍ത്തികളും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌ വേട്ടയാടാന്‍ ശനി, തിങ്കള്‍ കൊമ്പു വെക്കാന്‍ ചൊവ്വ, മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി വ്യാഴം പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിനമാണ്‌. (ജവാഹിറുല്‍ അശ്‌ആര്‍).

⭕മേലുദ്ധരിച്ച തെളിവുകളില്‍ നിന്നും കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിനം നോക്കാമെന്ന്‌ വ്യക്തമായി.✔

💥💥നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി(സ്വ) പറയുന്നതു കാണുക➡➡.💥💥

💥 അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി (അബൂദാവൂദ്‌).

💥 സുഹ്‌രി (റ) നബി (സ്വ) യില്‍ നിന്ന്‌ നിവേദനം. ഒരാള്‍ ബുധനാഴ്‌ചയോ ശനിയാഴ്‌ചയോ കൊമ്പുവെപ്പിക്കുകയും അതു കാരണം അവന്‌ വെള്ളപ്പാണ്ട്‌ പിടിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ശരീരത്തെയല്ലാതെ ആക്ഷേപിക്കരുത്‌. (അഹ്‌മദ്‌, അബൂദാവൂദ്‌).

💥 ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്ന്‌ നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.(ജാമിഉസ്വഗീര്‍)

➡ഈ വിഷയത്തില്‍ ഇനിയും ഹദീസുകളുണ്ട്‌. ചില ദിവസങ്ങള്‍ ബറകത്തില്ലാത്ത (നഹ്‌സ്‌) ആണെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണല്ലോ.??✔

🔰ഇബ്‌നു ഹജര്‍ (റ) തന്നെ തന്റെ തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക. വിവാഹ കര്‍മ്മങ്ങള്‍ ശവ്വാല്‍ മാസവും വെള്ളിയാഴ്‌ച ദിവസവും പ്രഭാതത്തിലും പള്ളിയില്‍ വെച്ചുമായിരിക്കല്‍ സുന്നത്താണ്‌. നബി(സ്വ) യുടെ ആജ്ഞയാണിതിനടിസ്ഥാനം. ✔

⭕നബി (സ്വ) പ്രാര്‍ത്ഥിച്ചു. എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത്‌ ചെയ്യണമേ.. ഈ ഹദീസ്‌ ഹസനാണെന്ന്‌ ഇമാം തുര്‍മുദി (റ) പറഞ്ഞിരിക്കുന്നു. (തുഹ്‌ഫ-10-216). ഇബ്‌നു ഹജര്‍ (റ) തന്നെ മറ്റൊരിടത്ത്‌ പറയുന്നു. തിങ്കളാഴ്‌ച പ്രഭാതത്തില്‍ എന്റെ സമുദായത്തിന്‌ ബറകത്‌ നല്‍കണമേ എന്ന്‌ നബി (സ്വ) പ്രാര്‍ത്ഥിച്ചു. ഹദീസിന്റെ അടിസ്ഥാനത്തില്‍ മതപരവും ഭൗതികപരവുമായ എല്ലാ കാര്യങ്ങളും തിങ്കളാഴ്‌ച പ്രഭാതത്തില്‍ ചെയ്യേണ്ടതാണെന്ന്‌ ഇമാം നവവി(റ) പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്‌ഫ. 10-134)

🔷🔷മേൽ ഹദീസുകളിൽ നിന്നും ചില ദിവസത്തിൽ ബറകത്തും മറ്റു 'ചിലതിൽ ' നഹ്സും ഉണ്ടെന്ന് മനസിലാക്കാം✔✔

💥💥ഇനി ഒരു കാര്യത്തിന് നഹ്‌സ്‌ നോക്കാമോ??
പരിശോധിക്കാം➡➡➡

🔰🔰വീട്ടില്‍ താമസം ആരംഭിക്കുക, വിവാഹ നാള്‍ നിശ്ചയിക്കുക തുടങ്ങിയവക്ക്‌ നല്ല ദിവസം നോക്കല്‍, കുറ്റിയടിക്കാരനെക്കൊണ്ട്‌ നല്ല സ്ഥലം നിര്‍ണ്ണയിക്കല്‍, നഹ്‌സ്‌ നോക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവുമുണ്ടോ ? 🔰🔰

       ➡➡➡➡➡➡➡➡➡➡➡➡➡➡

⭕ നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്‌.

💥ഇമാം അബൂ ദാവൂദും അഹ്‌മദ്‌ (റ) സുഹ്‌രി (റ) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അതു കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയതാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്‌. മേല്‍ പറഞ്ഞ രണ്ടു ദിവസത്തിലും കൊമ്പുവെക്കരുതെന്ന്‌ പ്രഖ്യാപിച്ചതു അതിനു പറ്റാത്ത ദിനമായതുകൊണ്ടാണല്ലോ.

💥ഇമാം ദാരിമി ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക. നബി (സ്വ) പറഞ്ഞു. കൊല്ലത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസങ്ങള്‍ മാനം നഷ്‌ടപ്പെടാനും സമ്പത്ത്‌ നശിക്കാനും കാരണമാകും. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആ ദിനങ്ങള്‍ ഏതാണ്‌. നബി (സ്വ) പറഞ്ഞു. മുഹര്‍റം 12, സഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, റമളാന്‍ 14, ശവ്വാല്‍ 2, ദുല്‍ഖഅദ്‌ 18, ജമാദുല്‍ ഊലാ 18, ജമാദുല്‍ ആഖിര്‍ 12, റജബ്‌ 12, ശഅബാന്‍ 16, ദുല്‍ ഹിജ്ജ 8 ഇവയാണ്‌ ആ ദിവസങ്ങള്‍ (ഹയാത്തുല്‍ ഹയവാന്‍)

💥 ജാമിഉസ്സഗീറില്‍ ഇബ്‌നു അബ്ബാസ്‌ (റ)വില്‍ നിന്നും നിവേദനം. ഓരോ മാസത്തിലേയും ഒടുവിലത്തെ ബുധന്‍ നഹ്‌സാകുന്നു. ഇതു പോലെ പലദിവസങ്ങളുടെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്‌. ഉദാ വെള്ളിയാഴ്‌ച, തിങ്കളാഴ്‌ച...

💥 ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം. ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരും ഉണ്ട്...

⭕ഇതിൽ നിന്നും നഹ്സ് ഉണ്ടെന്നും നോക്കൽ അനുവദിനീയമാണെന്നും നമുക്ക് ' മനസിലാക്കാം✔✔✔

അള്ളാഹു മനസിലാക്കാൻ തൗഫീഖ് നൽകട്ടെ. .

ആമീൻ....                                                        🔶🔷🔶🔷🔶🔷🔶🔷🔶🔷🔶

തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍* التبليغ جماعة والوهابي

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*തബ്ലീഗ്, മുജാഹിദ്: ബിദ്അത്തിന്റെ ഇരട്ടമുഖങ്ങള്‍*                                                                                                                                                             =============================

●കൃത്രിമ വസ്തുക്കള്‍ക്ക് വിപണി തേടുന്നവരാരും അതിന്റെ യഥാര്‍ത്ഥ വശം വെളിപ്പെടുത്താറില്ല. സമൂഹത്തെ മതത്തിന്റെ സുതാര്യതയില്‍ നിന്നും യഥാര്‍ത്ഥ രൂപത്തിലുള്ള ആത്മീയതയില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന കപട ത്വരീഖത്തുകാര്‍ ഖാദിരിയ്യ, ദസൂഖിയ പോലുള്ള ശുദ്ധ രീതികളെന്നാണ് അവകാശപ്പെടാറുള്ളത്. സമാന ശൈലിയില്‍ ബിദ്അത്തുകാരും പ്രവര്‍ത്തിക്കുന്നു.
കേരള മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്ന പുത്തന്‍വാദ രീതിയുടെ താത്ത്വികാടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് തബ്ലീഗ് ജമാഅത്തും ആദര്‍ശ സംഭരണം നടത്തിയിട്ടുള്ളത്. അവര്‍ക്കില്ലാത്ത തീവ്രത മുസ്ലിം ലോകം അംഗീകരിച്ച പല വിശ്വാസങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നേരെ ഇവര്‍ വെച്ചുപുലര്‍ത്തുന്നുമുണ്ട്. ബിദ്അത്തിന്റെ കൂരിരുള്‍ സമൂഹത്തില്‍ കുത്തിക്കയറ്റാന്‍ വേണ്ടി രൂപഭാവാദികളില്‍ ആത്മീയത പ്രസരിപ്പിച്ച് നടക്കുന്ന തനി ബിദ്അത്തുകാരാണ് ഇക്കൂട്ടര്‍ എന്നതാണ് വസ്തുത. ഏതാനും വിഷയങ്ങളിലല്ല, സര്‍വതിലും തബ്ലീഗുകാര്‍ ജന്മസ്വഭാവം പ്രകടിപ്പിക്കുന്നതു കാണാം.
മഹത്തുക്കളോടുള്ള വിരോധം അതിന്റെ മൂര്‍ധന്യതയിലെത്തിയപ്പോള്‍ തബ്ലീഗ് മൗലാന പറഞ്ഞു:‘ആരുടെയെങ്കിലും പ്രീതിയും സാമീപ്യവും കരുതി അറുക്കപ്പെടുന്ന മൃഗം പന്നിയെ പോലെയാണ്. ഒരു വിത്യാസവുമില്ല (രിസാലത്തുത്തൗഹീദ് പേ.136).
മഹത്തുക്കളിലേക്ക് ചേര്‍ത്തിപ്പറയുന്ന പശു, ആട് പോലെയുള്ള മൃഗങ്ങള്‍ നജസും ഹറാമുമാണ്. നബിയ്യിലേക്കോ, വലിയ്യിലേക്കോ മറ്റുള്ളവരിലേക്കോ ചേര്‍ത്തിപറയുന്ന മുഴുവന്‍ ജീവികളും കോഴിയോ, ഒട്ടകമോ ആവട്ടെ നജസും ഹറാമുമാണ്. ഈ പ്രവര്‍ത്തനം ശിര്‍ക്കുമാണ്’(രിസാലത്തുത്തൗഹീദ് പേ.136).
പ്രമാണങ്ങള്‍ക്ക് വിരുദ്ധമായി തന്റെ മസ്തിഷ്കത്തില്‍ ഉദയം ചെയ്യുന്ന ചിന്തകള്‍ മതമായി പരിചയപ്പെടുത്തുകയാണ് ദഹ്ലവി. ഇതുവഴിയും മതവിരുദ്ധര്‍ക്കു പാദപൂജകരാവുന്നു ഇവര്‍.
ഇസ്മാഈല്‍ ദഹ്ലവിയും ഗംഗോഹിയും മറ്റു നേതാക്കളും എഴുതിവിട്ട വികല ആശയങ്ങള്‍ ഇനിയും അനവധിയുണ്ട്. ചിലതുകൂടി ഇവിടെ ചേര്‍ക്കാം. നബിദിനമാഘോഷിക്കുക, തിരുജന്മം പരാമര്‍ശിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍കുക, മൂന്ന്, പത്ത്, നാല്‍പത്, ആറുമാസം മുതലായവ കൊണ്ടാടുക, വിദൂരത്തുള്ള ഖബ്റുകള്‍ ലക്ഷ്യംവെക്കുക, സിയാറത്തിനുവേണ്ടി യാത്ര സംഘടിപ്പിക്കുക, സദ്വൃത്തര്‍ക്ക് വേണ്ടി സമ്പത്ത് വിനിയോഗിക്കുക, മഖ്ബറകളിലേക്ക് ഹദ്യ കൊണ്ട്പോവുക, നേര്‍ച്ചനേരുക, ജാറം മൂടുക, ഇസ്തിഗാസ ചെയ്യുക, ആദരവിനുവേണ്ടി വിളക്ക് കത്തിക്കുക, ബറകത്തിനുവേണ്ടി അവിടെയുള്ള വെള്ളം കുടിക്കുക, ശരീരത്തില്‍ ഒഴിക്കുക, ജനങ്ങള്‍ക്ക് വിതരണം ചെയ്യുക, കൂടെയില്ലാത്തവര്‍ക്ക് വേണ്ടി കൊണ്ട്പോവുക തുടങ്ങി അനേകായിരം കാര്യങ്ങള്‍ ബഹുദൈവാരാധനയോ ദീനീവിരുദ്ധമോ ആണ്. (തഖ്വിയതുല്‍ ഈമാന്‍ പേ.92,93, രിസാലതുതൗഹീദ് പേ.58, ബറാഹീനേ ഖാത്വിഅ പേ.320, ഫതാവാ റശീദിയ്യ പേ.135,146,147,228,230,244,248).
തബ്ലീഗ് ജമാഅത്തിലെ കുലപതികളാണ് ഇത്തരം പിഴച്ച ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവയുടെ പ്രാമാണിക സമര്‍ത്ഥനത്തിനു മുതിരാതെ ഒരു കാര്യം ഓര്‍മിപ്പിക്കാം. ഇമാം ശാഫിഈ(റ)നെ പോലുള്ള മഹാന്മാര്‍ പഠിപ്പിച്ചതും ചെയ്തു കാണിച്ചതുമായ, മുസ്ലിം ലോകം നിര്‍വഹിച്ചുവരുന്ന ഇവ മതവിരുദ്ധമാക്കുമ്പോള്‍, പരിശുദ്ധ ഇസ്ലാം ജനശൂന്യമാകുമെന്നുറപ്പ്. അത്രമേല്‍ വിശ്വാസികളെ സ്വാധീനിച്ച കാര്യങ്ങളെല്ലാം ശിര്‍ക്കും ഹറാമുമാക്കി എഴുതിത്തള്ളുകയാണ് തബ്ലീഗുകാര്‍. സമൂഹത്തിനു ധാര്‍മിക ചൈതന്യം ഉണ്ടാക്കാനെന്ന് പ്രചരിപ്പിച്ച് വിശ്വാസവൈകല്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വളഞ്ഞവഴിയാണ് ഈ പ്രസ്ഥാനം. ഇതൊന്നും അറിയാതെ തബ്ലീഗില്‍ പെട്ടുപോയവരൊക്കെ ചിന്തിക്കുക.
ഇന്ത്യന്‍ വഹാബിസം
വഹാബിസത്തിന്റെ വാദങ്ങള്‍ പകര്‍ത്തുകയും മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബിനെ മാതൃകാ പുരുഷനായികാണുകയും ഞങ്ങള്‍ വഹാബികളാണെന്ന് സ്വയം പരിചയപ്പെടുത്തുന്നവരുമാണ് തബ്ലീഗുകാര്‍. ഗംഗോഹിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക:
മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിനെ വഹാബി എന്നാണ് ലോകര്‍ പറയുന്നത്. അയാള്‍ നല്ല മനുഷ്യനായിരുന്നു. ഹമ്പലീമദ് ഹബ്കാരനായിരുന്നുവെന്ന് കേള്‍ക്കുന്നുണ്ട്. ഹദീസനുസരിച്ച് അമല്‍ ചെയ്തിരുന്ന വ്യക്തിയായിരുന്നു. അനാചാരങ്ങള്‍ക്കും ബഹുദൈവാരാധനക്കുമെതിരെ പടപൊരുതി. പക്ഷേ; കര്‍ക്കശ സ്വഭാവക്കാരനായിരുന്നു (ഫതാവാറശീദിയ്യ പേ 280).
അയാളെ പിമ്പറ്റുന്നവര്‍ക്ക് വഹാബികളെന്ന് പറയപ്പെടുന്നു. വിശ്വാസപരമായി വളരെ മെച്ചപ്പെട്ടവരാണ് അദ്ദേഹവും അനുയായികളും. അവര്‍ വളരെ നല്ല മനുഷ്യരാണ്. അവരുടെ നന്മ പൊതുജനം സ്വീകരിക്കാത്തതുകൊണ്ട് പലപ്പോഴും അതിരുകടന്ന് സംസാരിക്കേണ്ടി വന്നു. അതിനാല്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായി (ഫതാവാ റശീദിയ്യ പേ.280).
ഇബ്നു വഹാബിനെ പിമ്പറ്റുന്നവര്‍ക്ക് അവര്‍പോലും നല്‍കാത്ത വിശേഷണങ്ങള്‍ നല്‍കാനും തബ്ലീഗ് ആചാര്യന്‍ തയ്യാറാവുന്നുണ്ട്. ഇതു കാണുക: ‘ഇന്ന് നബിതങ്ങളുടെ സുന്നത്തിനെ മുറുകെ പിടിക്കുകയും ദീനീ ചിട്ടയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്കാണ് വഹാബികള്‍ എന്ന് പറയുന്നത്’ (ഫതാവാ റശീദിയ്യ പേ..110, അല്‍മുഹന്നദ് അലല്‍ മുഫന്നദ് പേ..9).
മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രം രചിച്ച അബുല്‍ ഹസന്‍ അലി നദ്വിയുടെ വാക്കുകള്‍ കൂടി വിലയിരുത്താം. അദ്ദേഹം എഴുതി:
ഈ സംഘം (തബ്ലീഗ് ജമാഅത്ത്) മുഹമ്മദ് ബിന്‍ ഇര്‍ഫാന്റെയും അവരെ പോലെയുള്ളവരുടെയും മാര്‍ഗമാണ് തൗഹീദില്‍ അവലംബിച്ചത്.ശൈഖ് ഇസ്മാഈല്‍ ശഹീദിന്റെ പ്രബോധനവും സമരവും പരിചയപ്പെടുത്തുന്ന അമൂല്യ ഗ്രന്ഥമാണ് തഖ്വിയതുല്‍ ഈമാന്‍. ഈ ഗ്രന്ഥം ബിദ്അത്തുകാരുടെയും അന്ധവിശ്വാസികളുടെയും ഉറക്കം കെടുത്തി. ഇത്കാരണം അവര്‍ കലാപങ്ങള്‍ അഴിച്ചുവിട്ടു…. ഈ ഗ്രന്ഥം ശൈഖ് അബ്ദുല്‍ വഹാബിന്റെ പ്രസിദ്ധമായ കിതാബുത്തൗഹീദിന്റെ വഴിയാണ് സ്വീകരിച്ചതെന്ന് വളരെ ശ്രദ്ധേയമാണ്. അതല്ല; അതിനേക്കാള്‍ മറുപടിയിലും തെളിവ് സമര്‍പ്പണത്തിലും തഖ്വിയതുല്‍ ഈമാന്‍ മികച്ച് നില്‍ക്കുന്നു. ഇവിടെ ശ്രദ്ധേയമായ കാര്യം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളില്‍ ഈ സംഘത്തെ അറിയപ്പെടുന്നത് വഹാബികള്‍ എന്ന പേരിലാണ്. അന്ധമായി അനുവര്‍ത്തിച്ചു വരുന്ന ബഹു ദൈവാരാധന, ഖബ്റാരാധനക്കെതിരെയാണ് ഈ സംഘം ക്ഷണിക്കുന്നത്. തബ്ലീഗ് ജമാഅത്തെന്ന ഈ സംഘത്തോട് ഏറ്റവും ഈര്‍ഷ്യത പ്രകടിപ്പിക്കുന്നത് ശൈഖ് റസാഖാന്റെ അനുയായികളായ ബറേല്‍വികളാണ്’(അര്‍റാഇദ്, ജമാദുല്‍ ഊല1412, പേജ് 4).
മുഹമ്മദ് ഇല്യാസ് വിഭാവനം ചെയ്യുന്നത് ഇബ്നു അബ്ദില്‍ വഹാബിന്റെ ആദര്‍ശം തന്നെയാണെന്ന് നദ്വി ഇവിടെ തുറന്ന് സമ്മതിക്കുന്നു. ഇതേ ആശയം ഇല്ല്യാസിന്റെ ശിഷ്യന്‍ മന്‍സൂര്‍ നുഅ്മാനി വ്യക്തമായി പറയുന്നത് കാണുക: ‘ശൈഖ് മുഹമ്മദ് ബ്നു അബ്ദില്‍ വഹാബിന്റെയും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിലെ ഉന്നതന്മാരുടെയും കിതാബുകള്‍ പരിശോധിക്കുമ്പോള്‍ യഥാര്‍ത്ഥ തൗഹീദിലേക്കും സുന്നത്തിന്റെ ഇത്തിബാഇലേക്കും ക്ഷണിക്കുക, ശിര്‍ക്ക് ബിദ്അത്തുകളോട് പരമാവധി സന്ധിയില്ലാ സമരം നടത്തുക, ഇസ്ലാമിനെ അതിന്റെ തനതായ രൂപത്തില്‍ അവതരിപ്പിക്കുക തുടങ്ങിയവയായിരുന്നു അവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനമെന്ന് നിസ്സംശയം ബോധ്യപ്പെടും. ഇന്ത്യയിലെ വഴിയറിയാത്ത ജനതക്ക് തഖ്വിയത്തുല്‍ ഈമാന്‍ എന്ന കൃതിയിലൂടെ ശാഹ് ഇസ്മാഈല്‍ ശഹീദ് നല്‍കിയ സന്ദേശം അതുതന്നെയായിരുന്നു. ശഹീദിന് ശേഷം സമുന്നത നേതാക്കളായ ഹസ്റത്ത് മൗലാനാ മുഹമ്മദ് ഖാസിം നാനൂഥവിയും ഹസ്റത്ത് മൗലാനാ റഷീദ് അഹ്മദ് ഗാങ്കോഹിയും അവരുടെ ഖലീഫമാരും ശിഷ്യന്മാരും അതേ സന്ദേശത്തിന്റെ പതാക വാഹകരായിരുന്നു’ (ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫത് പ്രോപഗണ്ടപേ 7576).
ഈ ഗ്രന്ഥത്തില്‍ വഹാബിസത്തോടുള്ള തബ്ലീഗ് ജമാഅത്ത് നേതാക്കളുടെ ആത്മബന്ധവും ആദര്‍ശ പ്രതിബദ്ധതയും വെളിപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍. ഏതെങ്കിലും തബ്ലീഗുകാരന്‍ ഞങ്ങള്‍ സുന്നികളാണെന്ന് പ്രചരിപ്പിച്ച് ജനസ്വാധീനം നേടാന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രസ്തുത ഗ്രന്ഥമൊന്ന് വായിക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ മതി.
ഇന്ത്യയിലെ ബിദ്അത്ത് പ്രചാരണത്തിന്റെ അടിസ്ഥാനം എവിടെ ആരംഭിക്കുന്നു എന്നതിനെക്കുറിച്ച് ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റി നടത്തിയ പഠനവും വഹാബിസവും തബ്ലീഗിസവും തമ്മിലുള്ള അവിശുദ്ധ ബന്ധം അനാവരണം ചെയ്തിട്ടുണ്ട്. ഈ ഭാഗം വായിക്കുക:
‘വഹാബിസം എന്നത് സാങ്കേതികമായി മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ശിഷ്യരായ നജ്ദികള്‍ക്കും ഇന്ത്യന്‍ പരിഷ്കര്‍ത്താവായ ഇസ്മാഈല്‍ ശഹീദിന്റെ അനുയായികള്‍ക്കുമാണ് പ്രയോഗിക്കുന്നത്’ (അദ്ദഅ്വത്തു സ്സലഫിയ്യ പേ.348).
ഇസ്ലാഹി ചരിത്രത്തിനൊരു ആമുഖം എന്ന പുസ്തകത്തില്‍ കേരളമുജാഹിദുകളും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. വിശ്വാസപരമായി തബ്ലീഗിസവും വഹാബിസവും തുല്യനിലയില്‍ നില്‍ക്കുന്നു എന്നതാണ് വസ്തുത. ആത്മീയതയുടെ നിറകുടങ്ങളാണെന്ന് തോന്നിപ്പിക്കും വിധം കോപ്രായങ്ങള്‍ കാണിച്ച് പൊതുജനത്തെ കബളിപ്പിക്കുന്ന തബ്ലീഗുകാരുടെ നേതാക്കളും വാദങ്ങളും ഒരു സത്യവിശ്വാസിക്കും ഉള്‍കൊള്ളാന്‍ കഴിയാത്തതാണ്. ഇവരാണ് ദയൂബന്ദ് ഉലമാക്കളുടെ പോരിശയോതി സമൂഹത്തെ വഴി പിഴപ്പിക്കുന്നത്. സ്വഹാബികള്‍ മുതല്‍ മദ്ഹബിന്റെ ഇമാമുകള്‍ വരെയുള്ളവര്‍ക്ക് മനസ്സിലാവാത്ത ഇസ്ലാം സ്വര്‍ഗം പ്രതീക്ഷിക്കുന്നവര്‍ കരുതിയിരിക്കുക തന്നെ വേണം.....                                                                                                                                                   """""""""""""'''''''''''''''"""""""""""""""""""""""''''''''''''''''''''''''''''''''''''""

തബ്ലീഗുകാരും നബിവിശ്വാസവും تبليغ جماعة وعصمة النبي

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚




നബിവിശ്വാസവും തബ്ലീഗുകാരും*●                                                                                                                                                  ============================
                                                             ഇസ്‌ലാമിക തബ്ലീഗ് (പ്രബോധനം) നടത്തുന്നു എന്നു അവകാശപ്പെടുന്നവര്‍ എന്തു പ്രചരിപ്പിക്കണം? നിസ്സംശയം പറയാം, മതത്തിന്റെ യഥാര്‍ത്ഥ വിശ്വാസവും രീതികളും കര്‍മവിധികളും തന്നെ. എന്നാല്‍, ഇസ്‌ലാമിക പ്രബോധനം എന്നതിലപ്പുറം മതത്തിലെ ഛിദ്രതയും തൗഹീദാദി വിശ്വാസങ്ങളിലെ മലിനീകരണവും നിഗൂഢലക്ഷ്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത ദര്‍ശനങ്ങളോട് വിരുദ്ധ സമീപനമാണ് തബ്ലീഗ് ജമാഅത്തുകാര്‍ വച്ചുപുലര്‍ത്തുന്നത്. കഴിഞ്ഞ ലക്കം വിശദീകരിച്ച തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥത്തില്‍ നിന്നു ചിലതു പരാമര്‍ശിക്കാം.
അമ്പിയാക്കള്‍ അശുദ്ധ മനസ്കര്‍
മതത്തിന്റെ സമ്പൂര്‍ണ പ്രയോക്താക്കളാണ് പ്രവാചകന്മാര്‍. അവര്‍ സമ്പൂര്‍ണ പാപസുരക്ഷിതരാണെന്നാണ് മതം പഠിപ്പിക്കുന്നത്. എത്രമേല്‍ മലിനമായ സാഹചര്യത്തിലും ധര്‍മനിഷ്ഠരായി തുടരാന്‍ അവര്‍ക്കു കഴിയും. എങ്കിലേ അവര്‍ സമൂഹത്തിനു മാതൃകാ യോഗ്യരാവുകയുള്ളൂ. എന്നാല്‍ തബ്ലീഗുകാര്‍ വിരുദ്ധ ദര്‍ശനമാണു സ്വീകരിക്കുന്നത്. സമൂഹത്തിന്റെ മ്ലേഛതകള്‍ നബിമാരെയും സ്വാധീനിക്കുമെന്ന് അവര്‍ പ്രചരിപ്പിക്കുന്നു.
പാപസുരക്ഷിതരും അല്ലാഹുവില്‍ നിന്ന് നേരിട്ട് അറിവും ആജ്ഞയും സ്വീകരിക്കുന്നവരുമാണ് അമ്പിയാക്കള്‍. എങ്കിലും ഈ പ്രബോധന വേളയില്‍ വ്യത്യസ്ത ജനങ്ങളുമായി ബന്ധപ്പെടുന്നതുകാരണം അവരുടെ തിന്മകളുടെ പ്രതിഫലനങ്ങള്‍ അമ്പിയാക്കളുടെ പരിശുദ്ധവും പ്രകാശപൂരിതവുമായ ഹൃദയങ്ങളില്‍ പതിക്കും. ഏകാന്തമായ ദൈവസ്മരണിയിലൂടെയും ആരാധനയിലൂടെയുമാണ് അവര്‍ ആ പൊടിപടലങ്ങള്‍ കഴുകി ശുദ്ധിയാക്കുന്നത്. ഇതു പോലെ തബ്ലീഗ് ജമാഅത്തിന്റെ പ്രചാരണത്തിനിറങ്ങുന്നവരുടെ ഹൃദയങ്ങളിലും തങ്ങള്‍ കണ്ടുമുട്ടുന്നവരുടെ മ്ലേഛതകള്‍ പ്രതിഫലിക്കും. തന്മൂലം രാത്രി ആരാധനയില്‍ മുഴുകുകയും ചെയ്യേണ്ടതാണ് (മല്‍ഫൂളാത്ത്, പേ 90).
അമ്പിയാക്കള്‍ പാപസുരക്ഷിതരാണെങ്കിലും പ്രബോധിതരുടെ അരുതായ്മകള്‍ അവരുടെ ഹൃദയങ്ങളില്‍ പതിക്കുകമൂലം അവര്‍. ശുദ്ധമല്ലാതെയാവുമെന്നാണ് ഈ പറയുന്നത്. പ്രബോധിത സമൂഹത്തിന്റെ മാലിന്യം പ്രവാചകന്മാര്‍ക്കു ബാധിച്ച പോലെ തബ്ലീഗുകാര്‍ക്കും എത്തുമെന്ന പരാമര്‍ശത്തിലൂടെ നബിമാരെ തബ്ലീഗുകാരന്റെ നിലാവരത്തിലേക്ക് താഴ്ത്തുകയോ അതല്ലെങ്കില്‍ നബിമാര്‍ക്ക് തുല്യമാണ് തബ്ലീഗുകാര്‍ എന്നു വരുത്തുകയോ ആണ് ചെയ്തിരുന്നത്. ഇസ്‌ലാമിക ലോകത്തിനു പരിചയമില്ലാത്ത പരമാബദ്ധമാണിത്.
നബി(സ്വ)യെക്കാള്‍ അറിവ് പിശാചിന്!
തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിനെ വളരെയധികം സ്വാധീനിച്ച ഖലീല്‍ അഹ്മദ് അന്പേട്ടവി പറയുന്നത് കാണുക: ‘ചുരുക്കത്തില്‍, പിശാചിന്റെയും മലക്കുല്‍ മൗത്തിന്റെയും അറിവിനോട് ശരിയായ പ്രമാണത്തിനു വിരുദ്ധമായി, കേവലം തെറ്റായ താരതമ്യത്തിലൂടെ, ഭൂമിയെ ചുറ്റുന്ന അറിവ് റസൂല്‍(സ്വ)ക്കുണ്ടെന്ന് വാദിക്കുന്നതു ശിര്‍ക്കല്ലെങ്കില്‍ പിന്നെന്താണത്? ശ്വൈാനിനും മലക്കുല്‍ മൗത്തിനും വിശാലമായ അറിവുണ്ടെന്നത് പ്രമാണത്തിലൂടെ സ്ഥിരപ്പെട്ടതാണ്. എല്ലാ പ്രമാണങ്ങളും തട്ടിമാറ്റി നബി(സ്വ)ക്ക് വിശാല ജ്ഞാനമുണ്ടെന്ന ശിര്‍ക്ക് സ്ഥാപിക്കാന്‍ പറ്റുന്ന ഏതു തെളിവാണുള്ളത്?’ (ബറാഹീനേ ഖാത്വിഅ, പേ.55).
പിശാചിനോട് എന്തിനാണിത്ര സ്നേഹമെന്ന് മനസ്സിലാകുന്നില്ല. നബി(സ്വ)ക്ക് വിശാല അറിവുണ്ടെന്ന് ഖുര്‍ആനുള്‍പ്പടെയുള്ള മുഴുവന്‍ പ്രമാണങ്ങളും പഠിപ്പിക്കുന്നു. എന്നിട്ടും തബ്ലീഗുകാര്‍ അതിനെ ശിര്‍ക് വല്‍കരിച്ച് പിശാചിനോടുള്ള കടപ്പാട് കൃത്യമായി തന്നെ നിര്‍വഹിക്കുന്നു. റസൂല്‍(സ്വ)യെ സാധാരണക്കാരനാക്കാനുള്ള പതിവു ബിദ്അത്ത് രീതിയാണിത്. ഇബ്ലീസിനോടു നബി(സ്വ)യോടുള്ളതിനേക്കാള്‍ സ്നേഹമുള്ളവര്‍ ആരായിരിക്കും?
നബി(സ്വ)യും ഭ്രാന്തന്റെ ജ്ഞാനവും
ഹിഫ്ളുല്‍ ഈമാനില്‍ താനവി നടത്തുന്ന നബി(സ്വ)യുടെ അദൃശ്യജ്ഞാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക: ചോദ്യം: അദൃശ്യജ്ഞാനം രണ്ടു വിധമുണ്ട്. 1) സ്വന്തമായി ലഭിക്കുന്നത്. ഈ അര്‍ത്ഥ പ്രകാരം അല്ലാഹുവല്ലാതെ ഒരാളും അദൃശ്യജ്ഞാനമുള്ള വരാണെന്ന് പറയാന്‍ പറ്റില്ല. 2) മറ്റൊരാള്‍ മുഖേന ലഭിക്കുന്നത്. ഇതനുസരിച്ച് നബി(സ്വ) അദൃശ്യ ജ്ഞാനമുള്ളവരാകുന്നു. ഈ വിശ്വാസവും പ്രവര്‍ത്തനവും ശരിയാണോ?
ഉത്തരം: തിരുനബി(സ്വ)ക്ക് അദൃശ്യം അറിയുമെന്നത് ശരിയാണെങ്കില്‍ ഒരു കാര്യം അന്വേഷിക്കേണ്ടതുണ്ട്. അദൃശ്യമെന്നാല്‍ മുഴുവന്‍ അദൃശ്യവും എന്നാണോ അതോ ചില അദൃശ്യങ്ങള്‍ എന്നോ? ചിലതാണങ്കില്‍ അതില്‍ റസൂല്‍(സ്വ)ക്ക് മാത്രം എന്ത് പ്രത്യേകത? ഇത് സാധാരണ മനുഷ്യര്‍ക്ക് എന്നല്ല; കുട്ടികള്‍ക്കും ഭ്രാന്തന്മാര്‍ക്കും മൃഗങ്ങള്‍ക്കും മുഴുവന്‍ ജീവികള്‍ക്കുമുള്ളതാണല്ലോ? കാരണം ഓരോ വ്യക്തിക്കും അറിയാത്തവ മറ്റേ വ്യക്തിക്ക് അറിയുമല്ലോ. അപ്പോള്‍ എല്ലാവരും അദൃശ്യ ജ്ഞാനമുള്ളവരായി മാറി’ (ഹിഫ്ളുല്‍ ഈമാന്‍ പേ.15).
ഇന്ദ്രിയങ്ങള്‍ ഉപയോഗപ്പെടുത്തിയാലും അറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കാണ് അദൃശ്യജ്ഞാനം എന്ന് പറയുന്നത്. നബി(സ്വ)ക്ക് അത്തരം കാര്യങ്ങള്‍ അറിയിക്കപ്പെട്ടിട്ടുണ്ടെന്നതിന് വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്. പക്ഷേ, തബ്ലീഗുകാര്‍ക്ക് ഈ കാര്യങ്ങളൊന്നുമറിയില്ല. അവര്‍ക്ക് തിരുറസൂലും ഭ്രാന്തനും മൃഗങ്ങളുമൊക്കെയും ഒരേ സ്ഥാനത്തില്‍ മാത്രം. ഇസ്‌ലാമിന് പരിചയമില്ലാത്തതാണിതും.
നബി(സ്വ)ക്ക് വിവരമില്ല!
ഇസ്മാഈല്‍ ദഹ്ലവിയുടെ വാക്കുകള്‍ കാണുക. ഈലോകത്തോ പരലോകത്തോ ഖബറിലോ അടിമകളോട് അല്ലാഹു എങ്ങനെ വര്‍ത്തിക്കുമെന്ന് ഒരാള്‍ക്കുമറിയില്ല. പ്രവാചകനും വലിയ്യും അങ്ങനെത്തന്നെ. തങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥയെ സംബന്ധിച്ച് അവര്‍ക്ക് വിവരമില്ല. വഹ്യ് മുഖേന ആര്‍ക്കെങ്കിലും ഒരാളുടെ അന്ത്യം സന്തോഷകരമായിരിക്കുമെന്ന് വിവരം നല്‍കപ്പെട്ടാല്‍ തന്നെ അത് മൊത്തത്തിലായിരിക്കും’(തഖ്വിയതുല്‍ ഈമാന്‍ പേ.35)
റസൂല്‍(സ്വ) സ്വര്‍ഗം വാഗ്ദാനം ചെയ്ത എത്രയോ സ്വഹാബികളുണ്ട്. സ്വര്‍ഗലോകത്ത് ചിലര്‍ക്കുള്ള ഗുണങ്ങള്‍ അവിടുന്ന് വിവരിക്കുകയും ചെയ്തു. ഇത് മൊത്തത്തിലായല്ല വ്യക്തിപരമായി വിശദീകരിച്ചു തന്നെയായിരുന്നു. വസ്തുത ഇതായിരിക്കെ നബി(സ്വ)ക്ക് അവിടുത്തെ പരലോകാവസ്ഥ പോലും അറിയില്ലെന്നു പ്രചരിപ്പിക്കുന്നത് ക്രൈസ്തവരെ പോലുള്ള മതവിരുദ്ധരെ സഹായിക്കാനാണ്. നബി(സ്വ)യെ ‘സാധു’വാക്കി അവതരപ്പിക്കേണ്ടത് അവര്‍ക്കാണല്ലോ ആവശ്യമുള്ളത്. ഇവിടെ തബ്ലീഗുകാരും ഇസ്ലാം വിരുദ്ധരും ഒരേ തൂവല്‍പക്ഷികളാവുന്നു.
അമ്പിയാക്കളേക്കാള്‍ ഉന്നതരും
തബ്ലീഗുകാര്‍ വച്ചുപുലര്‍ത്തുന്ന മറ്റൊരു വിശ്വാസം ശ്രദ്ധിക്കുക: ‘പ്രവാചകന്മാര്‍ സമുദായത്തില്‍ നിന്നു വ്യതിരിക്തരാവുന്നുണ്ടെങ്കില്‍ അതു വിജ്ഞാനത്തിന്റെ കാര്യത്തില്‍ മാത്രമാണ്. കര്‍മ്മങ്ങളില്‍ പലപ്പോഴും സമുദായം അവരോടു തുല്യരാവുകയോ അവരേക്കാള്‍ മികവുപുലര്‍ത്തുകയോ ചെയ്യുന്നു’(തഹ്ദീറുന്നാസ് പേ 8).
ഹുജ്ജതുല്ലാഹി അലല്‍ ആലമീന ഫില്‍ അര്‍ള് എന്ന സ്ഥാനപ്പേരോടെ പരിചയപ്പെടുത്തുന്ന നേതാവാണ് ഇത്തരമൊരു പരമാബദ്ധം എഴുന്നള്ളിക്കുന്നത്. സാധാരണക്കാര്‍ തന്നെ നബിമാരേക്കാള്‍ ഭക്തരും ആരാധനക്കാരുമാവുമെങ്കില്‍ ഇസ്‌ലാമില്‍ പ്രവാചകന്മാര്‍ എങ്ങനെയാണ് മാതൃകയാവുക? ഇതൊക്കെ അറിയുമ്പോള്‍ ഇവരുടെ കാര്യമോര്‍ത്ത് സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍!
മുത്തു നബിക്ക് നേരെ
വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നബി(സ്വ)ക്ക് പതിച്ചു നല്‍കിയ അംഗീകാരം തബ്ലീഗുകാര്‍ കൊച്ചാക്കുന്നു. സര്‍വലോക കാരുണ്യം (റഹ്മതുന്‍ ലില്‍ ആലമീന്‍) എന്ന വിശേഷണത്തെ സംബന്ധിച്ച് ഇവര്‍ പറയുന്നു:
ചോദ്യം: റഹ്മതുല്‍ ആലമീന്‍ എന്നത് നബി(സ്വ)ക്ക് മാത്രം പ്രത്യേകമായതാണോ? മറുപടി: ലോകാനുഗ്രഹി എന്ന സവിശേഷത മറ്റുപലര്‍ക്കും പറയാവുന്നതാണ്. അമ്പിയാക്കള്‍, ഔലിയാക്കള്‍, പണ്ഡിതര്‍ എന്നിവരെല്ലാം ഈ വിശേഷണത്തിന് അര്‍ഹരാണ്’(ഫതാവാ റശീദിയ്യ, പേ. 104).
തിരുനബിയോടുള്ള ധിക്കാരത്തിന്റെ ഒരുദാഹരണം മാത്രമാണിത്. ശരിയായ ബിദ്അത്ത് ആശയം ഇവിടെയും കാണാം. മതവുമായി ഇവരുടെ ബന്ധരാഹിത്യത്തിനു കൂടുതല്‍ തെളിവുകളെന്തിനാണ്.
ആലിമുല്‍ ഗൈബെന്ന പ്രയോഗം
തിരുനബി(സ്വ) അദൃശ്യമറിയുമെന്ന് സ്ഥിരപ്പെട്ടാലും ആലിമുല്‍ഗൈബ് എന്ന് പറയാന്‍ പാടില്ലെന്നാണ് തബ്ലീഗുകാര്‍ പ്രചരിപ്പിക്കുന്നത്. അത് വ്യാഖ്യാനിച്ചാണെങ്കിലും ശരി. അത് ശിര്‍ക്കിനെ തോന്നിപ്പിക്കുമെന്നതാണ് കാരണം. (അല്‍ മുഹന്നദ് അലല്‍ മുഫന്നദ് പേ.28).
അല്ലാഹുവിന് ഇല്ലാത്ത ഭയം ഇവര്‍ക്ക്!! റഊഫ്, റഹീം തുടങ്ങിയ അല്ലാഹുവിന്റെ വിശേഷണങ്ങള്‍ അല്ലാഹു തന്നെ നബി(സ്വ)യിലും ഉപയോഗിച്ചത് ഖുര്‍ആനില്‍ കാണാം. ഇവിടെയൊന്നും ഉദയം ചെയ്യാത്ത ശിര്‍ക് എങ്ങനെയാണ് ആലിമുല്‍ഗൈബ് (അദൃശ്യമറിയുന്നവന്‍) എന്ന് പറയുമ്പോഴേക്കും ഉദയം ചെയ്യുന്നത്?
തിരു നബി(സ്വ) അന്ത്യ പ്രവാചകനല്ല!
ചെറിയ കുട്ടികള്‍ക്കുവരെ അറിയുന്ന വസ്തുതയാണ് നബി(സ്വ) അന്ത്യ പ്രവാചകനാണെന്നത്. എന്നാല്‍ മതത്തെപൊളിച്ചടക്കാന്‍, ഇസ്‌ലാമില്‍ നിന്ന് പുറത്തായവര്‍ എന്ന് എല്ലാവരും അംഗീകരിക്കുന്ന ഖാദിയാനികള്‍ക്ക് കുടപിടിക്കുകയാണ് തബ്ലീഗുകാര്‍. ഈ വരികള്‍ കാണൂ:‘അവിടുത്തെ കാലത്തു തന്നെ ഈ ഭൂമിയിലോ ആകാശത്തോ മറ്റൊരു നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ ആ നബിയും പ്രവാചകത്വത്തിന്റെ വിഷയത്തില്‍ തിരുമേനി (സ്വ)യെ ആശ്രയിച്ചിരിക്കും… ഞാനീ പറഞ്ഞ രൂപത്തില്‍ (എല്ലാവരുടെയും നുബുവ്വത്തിന്റെ പ്രഭവ കേന്ദ്രം എന്ന അര്‍ത്ഥപ്രകാരം) ഖത്മുന്നുബുവ്വത്തിനെ മനസ്സിലാക്കിയാല്‍ റസൂല്‍(സ്വ) അന്ത്യ പ്രവാചകനാകുന്നത് മുന്‍കാല അമ്പിയാക്കളെ അപേക്ഷിച്ചു മാത്രമല്ല പ്രത്യുത അവിടുത്തെ കാലത്തു തന്നെ എവിടെയെങ്കിലും ഏതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അവിടുന്ന് ഖാതിമിയ്യത് അതേപടി നിലനില്‍ക്കും…. റസൂല്‍ (സ്വ)യുടെ കാലശേഷം വല്ല നബിയും ജനിക്കുമെന്നു സങ്കല്‍പ്പിച്ചാല്‍ പോലും അന്ത്യപ്രവാചകനെന്ന വിശേഷണത്തില്‍ ഒരുവ്യത്യാസവും വരികയില്ല. അവിടുത്തെ സമകാലീനനായി മറ്റേതെങ്കിലും ഭൂമിയില്‍ ഒരു പ്രവാചകനുണ്ടാകുന്നതിനെ കുറിച്ച് പറയേണ്ടതുമില്ല. ഇതേ ഭൂമിയില്‍ മറ്റേതെങ്കിലും നബിയുണ്ടെന്നു സങ്കല്‍പ്പിച്ചാല്‍ തന്നെയും ഖാത്തിമുന്നബിയ്യീന്‍ എന്നതിന് ഒരു പോറലും സംഭവിക്കില്ല’(തഹ്ദീറുന്നാസ് പേ 43).
കേട്ടാല്‍ നബി(സ്വ)യെ പ്രകീര്‍ത്തിക്കുകയാണെന്നു തോന്നും. പക്ഷേ, അന്ത്യ പ്രവാചകന്‍ എന്നാല്‍ അവസാനത്തെ നബി എന്നല്ല, എല്ലാനബിമാരും ആശ്രയിക്കുന്നവര്‍ എന്ന അര്‍ത്ഥം നല്‍കി ലോകത്ത് ഇന്നോളം കഴിഞ്ഞ പണ്ഡിതരൊന്നും പറയാത്ത പുതിയൊരു ആദര്‍ശം പ്രചരിപ്പിച്ച് മതവിരുദ്ധത തെളിയിക്കുകയാണ് ഇവര്‍. നബി(സ്വ)ക്കൊപ്പമോ ശേഷമോ ഒരര്‍ത്ഥത്തിലുള്ള പ്രവാചകനും വരില്ലെന്നും അങ്ങനെ വിശ്വസിക്കുന്നത് കുഫ്റാണെന്നുമാണ് മതം പഠിപ്പിക്കുന്നത്.
അദൃശ്യമറിയലും ശിര്‍ക്ക്
റശീദ് അഹ്മദ് ഗംഗോഹിയുടെ ഫതാവയില്‍ രേഖപ്പെടുത്തുന്നു: നബി(സ്വ)ക്ക് അദൃശ്യ ജ്ഞാനം ഒട്ടും ഉണ്ടായിരുന്നില്ല. നബി(സ്വ) ഒരിക്കലും അങ്ങനെ പറഞ്ഞിട്ടുമില്ല. അദൃശ്യജ്ഞാനം ഉണ്ടായിരുന്നില്ലെന്നതിന് ഖുര്‍ആനും നിരവധി ഹദീസുകളും തെളിവാണ്. അദൃശ്യം അറിഞ്ഞിരുന്നുവെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അത് പരസ്യമായ ശിര്‍ക്കാണ് (ഫതാവാ റശീദിയ്യ പേ. 103).
വിശുദ്ധ ഖുര്‍ആനിലും സ്വഹീഹുല്‍ ബുഖാരിയുള്‍പ്പടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിലുമുള്ള സത്യം കണ്ണടച്ച് ഇരുട്ടാക്കി സമൂഹത്തെ വഞ്ചിക്കുന്നത് ആരുടെ പ്രീതി നേടാനാണെന്ന് മുസ്‌ലിം സമൂഹത്തിനറിയാം, ഇതും നേരത്തേ പറഞ്ഞ ബിദ്അത്ത് പ്രീണനം തന്നെ.
അല്ലാഹുവിന്നറിയാം, റസൂലിനും…
ഇത്തരം പ്രയോഗങ്ങള്‍ ധാരാളമായി സത്യവിശ്വാസികളില്‍ കാണാം. സ്വഹാബിമാര്‍ തിരുദൂതരോട് നേരിട്ടുതന്നെ തതുല്യ പ്രയോഗങ്ങള്‍ നടത്തിയിട്ടുമുണ്ട്. ഇതിനെ സംബന്ധിച്ച് തബ്ലീഗിന്റെ വീക്ഷണം കാണുക:
ഏതെങ്കിലുമൊരാള്‍ മറ്റൊരാളുടെ ഹൃദയത്തിലെ ചിന്ത എന്താണെന്നോ അവന്റെ വിവാഹം എന്നാണെന്നോ മരത്തില്‍ എത്ര ഇലകളുണ്ടെന്നോ ആകാശത്ത് എത്ര നക്ഷത്രങ്ങള്‍ ഉണ്ടെന്നോ ചോദിച്ചാല്‍ അതിനുത്തരം അല്ലാഹുവും അവന്റെ റസൂലും അറിയും (അല്ലാഹു വറസൂലുഹു അഅ്ലം) എന്ന് പറയരുത്. കാരണം അദൃശ്യം അല്ലാഹു മാത്രമേ അറിയൂ… റസൂല്‍ അറിയില്ല’ (തഖ്വിയതുല്‍ ഈമാന്‍ പേ.69)
റസൂല്‍ അദൃശ്യമറിയുമെന്ന വിശ്വാസം ശിര്‍ക്കാണെന്ന് ഗംഗോഹിയും. ഇതുവഴിയും സത്യവിശ്വാസികളെ മുഴുവന്‍ ശിര്‍ക്കില്‍ വകചേര്‍ക്കുകയാണ് തബ്ലീഗ് മൗലാനമാര്‍. എന്നാലോ, അത്തരം കാര്യങ്ങള്‍ ഞങ്ങളുടെ മേല്‍ ആരോപിക്കുകയാണെന്നും തബ്ലീഗ് ജമാഅത്തെന്നാല്‍ ശരിയായ സുന്നത്ത് ജമാഅത്താണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേരള തബ്ലീഗുകാര്‍ ഈ പ്രചാരണത്തില്‍ ഏറെ ശ്രദ്ധിക്കാറുണ്ട്. സത്യത്തില്‍, മറ്റു ബിദ്ത്തുകാര്‍ പോലും വച്ചുപുലര്‍ത്താത്തത്ര കടുത്ത അന്ധകാരമാണ് ഇവര്‍ക്കുള്ളത്. അദൃശ്യജ്ഞാനമറിയുമെന്നത് ശിര്‍ക്കാണെന്ന് പഠിപ്പിക്കുന്നതിലും മറ്റും ഇത് വ്യക്തമാകുന്നു.....                                        🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

അഹ്ലുസ്സുന്ന: തിരുനബി(സ്വ) വരച്ച നേര്‍രേഖ* اهل السنة

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
അഹ്ലുസ്സുന്ന: തിരുനബി(സ്വ) വരച്ച നേര്‍രേഖ*                                                                                                                                                                                                                                                                ============================●

“തീര്‍ച്ച, ഇത് എന്റെ നേര്‍വഴിയാണ്, അതിനാല്‍ നിങ്ങള്‍ ആ വഴിയില്‍ പ്രവേശിക്കുക. മറ്റ് വഴികളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകാന്‍ അത് നിമിത്തമാകും’. എന്ന വിശുദ്ധ ഖുര്‍ആന്‍ (6/153) സൂക്തത്തിന്റെ വ്യാഖ്യാനം സ്വഹാബത്തിന് പഠിപ്പിക്കുന്ന വേളയില്‍ തിരുനബി(സ്വ) നീളത്തില്‍ ഒരു നേര്‍രേഖ വരച്ചു. നേര്‍രേഖയുടെ ഇരുവശങ്ങളിലും അതിന് ലംബമായി ഏതാനും വരകളും വരച്ചു. മധ്യത്തിലുള്ള നേര്‍രേഖയിലേക്ക് ചൂണ്ടിക്കൊണ്ട് തിരുനബി(സ്വ) പറഞ്ഞു: ഇത് നിന്റെ രക്ഷിതാവിന്റെ നേര്‍വഴി. അതിന്റെ ഇരു വശങ്ങളിലുമുള്ളത് മറ്റ് പിഴച്ച വഴികളാണ്. ആ വഴികളിലൊക്കെ ഓരോ പിശാചുക്കളുണ്ട്. അവര്‍ പ്രസ്തുത വഴികളിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കും’ (തഫ്സീറുത്വബരി).
“അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ക്ലാസ്സെടുക്കുന്നതിനിടയില്‍ നേര്‍വഴി ഏതാണെന്ന് വിശദീകരിക്കാന്‍ ഇബ്നു ഉമര്‍(റ) ആവശ്യപ്പെട്ടു. തിരുനബി(സ്വ) സ്വഹാബികളാകുന്ന നമ്മളെ നേര്‍വഴിയുടെ കവാടത്തിലാണ് എത്തിച്ചിരിക്കുന്നത്. അതിന്റെ മറ്റേ അറ്റം സ്വര്‍ഗത്തിലാണ്. പ്രസ്തുത നേര്‍വഴിയുടെ ഇരുവശങ്ങളിലും നിരവധി വഴികളുണ്ട്. ആ വഴികളിലേക്ക് ജനങ്ങളെ ക്ഷണിക്കാന്‍ അവിടെ കുറേ ആളുകളുമുണ്ട്. ഇതിലേ പോകൂ, ഇതിലേ പോകൂ എന്നിങ്ങനെ കാണുന്നവരെയൊക്കെ അവരുടെ വഴികളിലേക്ക് ക്ഷണിച്ച്കൊണ്ടിരിക്കും. ആ വഴിയില്‍ പ്രവേശിക്കുന്നവര്‍ നരകത്തിലേക്കാണ് എത്തുക. വിശുദ്ധമായ നേര്‍വഴിയില്‍ പ്രവേശിച്ചവര്‍ സ്വര്‍ഗത്തിലേക്കെത്തും. ശേഷം ഇബ്നു മസ്ഊദ്(റ) വിശുദ്ധഖുര്‍ആന്‍ 6:153 സൂക്തം പാരായണം ചെയ്തു. (ഇബ്നുവള്ളാഹ്/അല്‍ബിദഅ്).
പുണ്യറസൂല്‍ (സ്വ) യുടെ വഫാത്തിന് ശേഷം മുസ്‌ലിംകളിലുണ്ടായ വിശ്വാസപരമായ ഭിന്നിപ്പിനെക്കുറിച്ച് തിരുനബി(സ്വ) കാലേക്കൂട്ടി നടത്തിയ ഇത്തരം പ്രവചനങ്ങള്‍ നിരവധിയുണ്ട്. ഭിന്നിപ്പിനെക്കുറിച്ച് വിശുദ്ധ ഖുര്‍ആനും പ്രസ്താവിച്ചിട്ടുണ്ട്. ഒട്ടനവധി പ്രവാചകന്‍മാരുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതരായിരുന്ന ഇസ്റാഈല്യരെ നാശത്തിലേക്ക് നയിച്ച പലതില്‍ ഒന്നായിരുന്നു അവരുടെ വിശ്വാസപരമായ അഭിപ്രായ വ്യത്യാസവും പ്രവാചകന്‍മാരുടെയും പൂര്‍വിക മഹത്തുക്കളുടെയും നേര്‍വഴിയില്‍ നിന്നുള്ള വ്യതിയാനവും. അവരെ കവച്ച് വയ്ക്കുന്ന രീതിയില്‍ തന്റെ ഉമ്മത്ത് ഭിന്നിക്കുമെന്നായിരുന്നു തിരുനബി(സ്വ)യുടെ പ്രവചനം: “ജൂതന്മാര്‍ എഴുപത്തിഒന്നോ എഴുപത്തി രണ്ടോ വിഭാഗങ്ങളായി ഭിന്നിച്ചു. ക്രിസ്ത്യാനികളും അപ്രകാരം ഭിന്നിച്ചിട്ടുണ്ട്. എന്റെ സമൂഹം എഴുപത്തിമൂന്ന് വിഭാഗങ്ങളായി ചേരിതിരിയുന്നതാണ്’ (തിര്‍മുദി/2640). നാലാം ഖലീഫ അലി(റ)ന്റെ ഭരണകാലത്ത് പ്രത്യക്ഷപ്പെട്ട ഖവാരിജ് വിഭാഗത്തോടൊപ്പം ആരംഭിച്ച ഭിന്നിപ്പിന്റെ വ്യാപ്തി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്.
തിരുനബി(സ്വ) വര വരച്ച് പഠിപ്പിച്ചത് പ്രകാരം വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ധമായ വിശ്വാസാചാരങ്ങള്‍ പിന്തുടരുന്ന മധ്യരേഖയിലുള്ളവര്‍ മാത്രമാണ് സ്വര്‍ഗത്തിലേക്കെത്തുക. “എന്റെ സമുദായം എഴുപത്തിമൂന്നായി ഭിന്നിക്കും. ഒരു വിഭാഗം ഒഴികെ മറ്റെല്ലാവരും നരകത്തിലാണ്’ (മുസ്നദുല്‍ ഫറാഹീദി/41). സത്യപ്രസ്ഥാനത്തെ ചൊല്ലിയുളള അവകാശവാദങ്ങള്‍ ഇവിടെയുമുണ്ട്. ഇതും തിരുനബി(സ്വ) പ്രവചിച്ചിട്ടുണ്ട്: “എഴുപത്തി മൂന്നിലെ ഓരോ വിഭാഗങ്ങളും ഞങ്ങളാണ് സ്വര്‍ഗത്തിലേക്കെത്തുന്നവരെന്ന് അവകാശവാദമുന്നയിക്കും’ (ശയശറ). സമുദായത്തില്‍ ഭിന്നിപ്പ് തുടങ്ങിയ അന്ന് മുതല്‍ ഇതു കേട്ടുവരുന്നതാണ്.
സ്വര്‍ഗം പ്രാപിക്കുന്ന വിജയികള്‍ ആരാണെന്നും തിരുനബി(സ്വ) വിശദീകരിച്ചിട്ടുണ്ട്. “ഞാനും എന്റെ സ്വഹാബത്തും വിശ്വസിക്കുന്ന വിശ്വാസക്കാരും അനുഷ്ഠിക്കുന്ന അനുഷ്ഠാനക്കാരുമാണവര്‍’ (തിര്‍മുദി/2641). തിരുനബിചര്യയുടേയും സ്വഹാബി സമൂഹത്തിന്റേയും അഹ്ലുകാര്‍ എന്ന അര്‍ത്ഥത്തില്‍ പറയപ്പെടുന്ന അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തുകാരാണ് പ്രസ്തുത വിജയികള്‍ എന്നാണ് ഈ ഹദീസിന്റെ പാഠം. വിശുദ്ധ ഇസ്‌ലാമിന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ തിരുനബി(സ്വ)യില്‍ നിന്നും നേരിട്ട് പഠിച്ച സ്വഹാബിമാരുടെ വിശ്വാസവും അനുഷ്ഠാനവും തിരുനബി(സ്വ)യുടേത് തന്നെയായിരുന്നു. അവരില്‍ നിന്നു നേരിട്ട് ഇസ്‌ലാമിക വിശ്വാസവും അനുഷ്ഠാനവും പഠിച്ച താബിഉകളുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ തിരുനബി(സ്വ)യുടേതും സ്വഹാബികളുടേതുമായിരുന്നു, അഥവാ അവര്‍ അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്ത്കാരായിരുന്നു. താബിഉകള്‍ അടുത്ത തലമുറയായ തബഉത്താബിഉകള്‍ക്ക് കൈമാറിയതും തിരുനബി(സ്വ)യുടേയും സ്വഹാബത്തിന്റേയും വിശ്വാസവും അനുഷ്ഠാനങ്ങളുമാണ്. ഇങ്ങനെ തലമുറകളായി കണ്ണിമുറിയാതെ കൈമാറ്റം ചെയ്യപ്പെട്ട മാര്‍ഗത്തിലുള്ള വിഭാഗമാണ് എക്കാലത്തെയും യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തുകാര്‍.
എട്ട് സ്വഹാബിമാര്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജീവിച്ച അബൂഹനീഫ(റ) അനസ്(റ)നെയും മറ്റും കാണുകയും ഹദീസ് പഠിക്കുകയും ചെയ്തിട്ടുണ്ട്. അയതിനാല്‍ ഇമാം അബൂഹനീഫ(റ) സ്വഹാബികളുടെ വിശ്വാസാചാരങ്ങള്‍ അനുകരിക്കുന്ന താബിഉകളുടെ ഗണത്തില്‍പ്പെട്ട മഹാനാണ്. ഇദ്ദേഹത്തില്‍ നിന്ന് വിദ്യ അഭ്യസിച്ച ഇമാം മാലിക്(റ), ഇമാം ലൈസുബ്നുസഅ്ദ്(റ), ഇമാം അബ്ദുല്ലാഹിബ്നില്‍ മുബാറക്(റ), ഇമാം അബൂയൂസുഫ്(റ), ഇമാം മുഹമ്മദുശ്ശയ്ബാനി(റ) തുടങ്ങിയവര്‍ താബിഉകളുടെ വിശ്വാസ അനുഷ്ഠാനങ്ങള്‍ അനുകരിച്ച തബഉത്താബിഉകളില്‍ പ്രമുഖരും. തൊട്ടടുത്ത തലമുറയിലെ ലോക പ്രശസ്തനും നിസ്തുലനുമായ പണ്ഡിതഗുരു ഇമാം ശാഫിഈ(റ) ഇമാം മാലിക്(റ), ഇമാം മുഹമ്മദുശ്ശയ്ബാനി(റ) എന്നിവരുടെ ശിഷ്യനാണ്. തൊട്ടടുത്ത തലുമുറയിലെ പ്രശസ്ത പണ്ഡിതന്‍ അഹ്മദുബ്നുല്‍ ഹമ്പല്‍(റ) ഇമാം ശാഫിഈ(റ) വിന്റെ ശിഷ്യനാണ്. തൊട്ടടുത്ത തലുമുറയിലെ വിഖ്യാത ഹദീസ് പണ്ഡിതന്‍ ഇമാം ബുഖാരി(റ), ഇമാം അഹ്മദ്(റ)ന്റെ ശിഷ്യനാണ്. അദ്ദേഹത്തിന്റെ ശിഷ്യനാണ് ഇമാം മുസ്‌ലിം(റ). അദ്ദേഹത്തിന്റെ ശിഷ്യനാണ് ഇമാം തിര്‍മുദി(റ). തിരുനബി(സ്വ)യില്‍ നിന്നും സ്വഹാബത്തിലൂടെ തലമുറകളായി കൈമാറിപ്പോന്ന വിശ്വാസാനുഷ്ഠാനങ്ങളുടെ വക്താക്കളായിരുന്നു ഇവരെല്ലാവരുമെന്നതിന് ചരിത്രം സാക്ഷിയാണ്.
തലമുറകളായി കൈമാറിവന്ന തിരുനബി(സ്വ) യുടേയും സ്വഹാബത്തിന്റേയും വിശ്വാസങ്ങള്‍ ഇമാം അബുല്‍ഹസനില്‍ അശ്അരി(റ)വും അബൂമന്‍സൂരില്‍ മാതുരീദി(റ)വും ഹിജ്റ മൂന്ന്, നാല് നൂറ്റാണ്ടുകളില്‍ ക്രോഡീകരിച്ചു. പ്രമുഖ സ്വഹാബി അബൂമൂസല്‍ അശ്അരി(റ)ന്റെ സന്താന പരമ്പരയില്‍ എട്ടാമത്തെ പൗത്രനാണ് ഇമാം അശ്അരി(റ). ഇമാം അഹ്മദുബ്നുല്‍ ഹമ്പല്‍(റ)ന്റെ ശിഷ്യ പരമ്പരയിലെ മൂന്നാം തലമുറക്കാരാണ് ഇമാം മാതുരീദി(റ). ആയതിനാല്‍ ഇമാം അശ്അരി(റ), ഇമാം മാതുരീദി(റ) എന്നിവര്‍ ക്രോഡീകരിച്ചതും ലോകമുസ്‌ലിംകള്‍ പരമ്പരാഗതമായി അനുകരിക്കുന്നതുമായ വിശ്വാസങ്ങള്‍ തിരുനബി(സ്വ)യിലേക്ക് കണ്ണിമുറിയാതെ എത്തിച്ചേരുന്നു. ഹിജ്റ മൂന്ന്നാല് നൂറ്റാണ്ടുകള്‍ മുതല്‍ ലോകത്ത് ഇസ്‌ലാമിക വൈജ്ഞാനിക ശാസ്ത്രശാഖകളില്‍ നിസ്തുല സേവനങ്ങളര്‍പ്പിച്ച പണ്ഡിത ശ്രേഷ്ഠര്‍ അശ്അരി, മാതുരീദി മാര്‍ഗത്തിലുള്ളവരായിരുന്നു. ഇമാം ത്വബരി(റ), ഇമാം ബൈളാവി(റ), ഇമാം റാസി(റ) തുടങ്ങി എണ്ണമറ്റ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) തുടങ്ങി എണ്ണമറ്റ ഹദിസ് പണ്ഡിതന്‍മാര്‍, നാല് മദ്ഹബിലേയും ലോക പ്രശസ്ത കര്‍മശാസ്ത്ര വിചക്ഷണര്‍, അറബി ഭാഷാസാഹിത്യ പണ്ഡിതന്മാര്‍, തര്‍ക്കശാസ്ത്രജ്ഞര്‍, താത്ത്വികന്മാര്‍, ഇമാം ഗസ്സാലി(റ) വിനെപ്പോലുള്ള സര്‍വകലാ വല്ലഭന്‍മാരൊക്കെ ഈ വിശ്വാസക്കാരാണ്. ഹദീസ്, കര്‍മശാസ്ത്ര വിജ്ഞാനശാഖകളില്‍ കേരളത്തില്‍ നിന്നും ലോകതലത്തിലേക്ക് വളര്‍ന്ന സൈനുദ്ദീന്‍ മഖ്ദൂമുമാരെപ്പോലുള്ളവരും പ്രസ്തുത വിശ്വാസക്കാരാണ്.
തിരുനബി(സ്വ) ജീവിച്ചിരുന്ന കാലത്ത് തന്നെ ഇസ്‌ലാമികാഗമനം കൊണ്ട് അനുഗ്രഹീതമായ കേരളത്തില്‍ സ്വഹാബികള്‍ നേരിട്ട് ദീനി പ്രബോധനം നടത്തിയിട്ടുണ്ട്. തിരുനബി(സ്വ) അഭ്യസിപ്പിച്ച വിശ്വാസങ്ങള്‍ സ്വഹാബത്തിലൂടെ പഠിച്ച് ഉള്‍ക്കൊണ്ടാണ് കേരള മുസ്‌ലിംകള്‍ പരമ്പരാഗതമായി അനുകരിക്കുന്നത്. അറബ് രാജ്യങ്ങള്‍ക്ക് പുറമേ സ്വഹാബികള്‍ മതപ്രബോധനം നടത്തിയ മധ്യപൗരസ്ഥന്‍ നാടുകള്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ പൊതുവെ മുസ്‌ലിംകള്‍ പിന്‍തുടരുന്നതും ഇതുതന്നെയെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ മാര്‍ഗത്തെപ്പറ്റി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതിങ്ങനെ:
“അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചവരുടെ മാര്‍ഗമാണ് നേര്‍വഴി. തിന്മ നിമിത്തം അവന്റെ കോപത്തിന് വിധേയരായവരുടേയോ പുത്തന്‍ ആശയങ്ങള്‍ നിമിത്തം വഴി പിഴച്ചവരുടേയോ മാര്‍ഗമല്ല’ എന്ന വി.ഖു. 1/67 ന്റെ പ്രസ്താവന 3/69ല്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: “അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രചാവകന്മാര്‍, സിദ്ദീഖീങ്ങള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരോടൊപ്പമാണ്. അവര്‍ ഉത്തമ കൂട്ടുകാരുമാണ്’. സിദ്ദീഖുല്‍ അക്ബര്‍ അബൂബക്ര്‍(റ) മുതല്‍ തുടങ്ങുന്നതാണ് സിദ്ദീഖീങ്ങളുടെ പട്ടിക. ബദരീങ്ങളാണ് ശുഹദാക്കളിലെ ഒന്നാം സ്ഥാനക്കാര്‍. വര്‍ധിച്ച ഇബാദത്തും അല്ലാഹുവിനോടുള്ള ഭയവും ഭക്തിയും നിമിത്തം അല്ലാഹുവിന്റെ ഇഷ്ടക്കാരായിത്തീര്‍ന്നവരാണ് സ്വാലിഹീങ്ങള്‍. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഹദീസ് പണ്ഡിതര്‍, കര്‍മശാസ്ത്ര പണ്ഡിതന്മാരൊക്കെ ഈ ഗണത്തില്‍പെട്ടവരാണ്. മുഹ്യിദ്ദീന്‍ ശൈഖും രിഫാഈ ശൈഖും ഈ ഗണത്തിലെ പ്രഗത്ഭരാണ്. അവരെ നേതാവാക്കി അവരുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ അനുകരിക്കുന്നവര്‍ അവരുടെ പാതയിലാണ്. അവരെപ്പോലെ അനുയായികളും സ്വര്‍ഗത്തിലെത്തുന്ന വിജയികളുമാണ്. എന്റെ മുരീദാരും നരകത്തിലില്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞു എന്ന് മുഹ്യിദ്ദീന്‍ ശൈഖ് പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്.
പരമ്പരാഗതമായി മുസ്‌ലിംകള്‍ കൈമാറിവന്ന വിശ്വാസാനുഷ്ഠാനങ്ങളില്‍ പലതിനേയും ചോദ്യം ചെയ്തവരാണ് എക്കാലത്തേയും മുബ്തദിഉകള്‍ (പരിഷ്കരണവാദികള്‍). മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, തബ്ലീഗുജമാഅത്തുകാരും കേരളമുസ്ലീംകള്‍ നിരാക്ഷേപം തുടര്‍ന്ന് വന്ന വിശ്വാസാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്നവരാണ്. മാതൃകയായി പറയാന്‍ സജ്ജനങ്ങളുടെ മുന്‍തലമുറ ഇല്ലാത്തവരാണവര്‍. സജ്ജനങ്ങളായ പ്രവാചകന്മാര്‍, ഔലിയാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരെ വസീലയാക്കി അല്ലാഹുവിനോട് ദുആ ഇരന്നതിന്റെയും മരണാനന്തരം അവരോട് ഇസ്തിഗാസ ചെയ്തതിന്റെയും പേരില്‍ കഴിഞ്ഞകാല മുസ്‌ലിം ഉമ്മത്ത് മൊത്തം മുശ്രിക്കുകള്‍ (ബഹുദൈവ ആരാധകര്‍) ആണെന്ന് അവര്‍ വിധിയെഴുതി. ലോക മുസ്‌ലിംകളെ കാഫിറും മുശ്രിക്കുമാക്കുന്നതും അവരെ വധിക്കുകയും അവരുടെ സമ്പത്ത് അപഹരിക്കുകയും ചെയ്യുന്നത് അനുവദനീയമാക്കുന്നതും മുബ്തദിഇന്റെ ലക്ഷണമാണെന്ന് താബിഉകളില്‍ പ്രമുഖനായ അബൂഖിലാബ(റ) പഠിപ്പിച്ചിട്ടുണ്ട്.
തിരുനബി(സ്വ)യില്‍ നിന്നും പരമ്പരാഗതമായി ദീന്‍ കൈമാറിയ സ്വഹാബികള്‍, താബിഉകള്‍, ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍, ഹദീസ് പണ്ഡിതന്മാര്‍, കര്‍മ്മശാസ്ത്ര പണ്ഡിതന്മാരൊക്കെ ഇസ്‌ലാമിന്റെ നേര്‍വഴിയുടെ പുറത്താണെങ്കില്‍ പിന്‍തലമുറക്ക് മതം പഠിപ്പിച്ചതാരാണ്. വിശുദ്ധ ഖുര്‍ആനിന്റെ ശേഷം ഇസ്‌ലാമിലെ ഏറ്റവും ആധികാരിക ഗ്രന്ഥത്തിന്റെ കര്‍ത്താവ് ഇസ്‌ലാമിലല്ലെങ്കില്‍ ആ ഗ്രന്ഥം ഇസ്‌ലാമിക പ്രമാണമാകുമോ. ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ സുന്നികളായ ഹദീസ് പണ്ഡിതന്മാര്‍ വഴിയല്ലാതെ മുബ്തദിഉകള്‍ക്ക് അവരുടെ വിശ്വാസാചാരങ്ങളുടെ വക്താക്കളായിരുന്ന ഹദീസ് പണ്ഡിതന്മാരുടേയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും പരമ്പരയിലൂടെ ഒരു ഹദീസെങ്കിലും ഉദ്ധരിക്കാന്‍ സാധിക്കുമോ. ഇബ്നുതൈമിയ്യയ്ക്കും ഇബ്നു അബ്ദുല്‍ വഹാബിനും ഇസ്മാഈല്‍ ദഹ്ലവിയ്ക്കും സുന്നികളായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളെയും ഹദീസ് പണ്ഡിതരെയും കര്‍മശാസ്ത്ര പണ്ഡിതരെയും മാറ്റി നിര്‍ത്തി തിരുനബി(സ്വ)യിലേക്കെത്തുന്ന ഉസ്താദുമാരുടെ ദുര്‍ബലമായ ഒരു പരമ്പരയെങ്കിലും പറയാന്‍ കഴിയുമോ. ഇല്ലെങ്കില്‍ ഈ ഇമാമുകള്‍ അംഗീകരിച്ചിരുന്നതും വിശ്വസിച്ചിരുന്നതുമായ അശ്അരി, മാതുരീദി വിശ്വാസപാതയെ അനുകരിക്കുന്നതല്ലേ ബുദ്ധി.
ബിദ്അത്ത് (പരിഷ്കരണവാദം) പ്രത്യക്ഷപ്പെട്ട് തുടങ്ങിയാല്‍ അഹ്ലുസ്സുന്നയെ അനുകരിക്കല്‍ ശ്രമകരമായിക്കുമെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. ഇര്‍ബാദുബ്നു സാരിയത്ത്(റ) പറയുന്നു: “ഒരു ദിവസം സുബ്ഹി നിസ്കാരത്തിന് ശേഷം തിരുനബി(സ്വ) ഞങ്ങളോട് പ്രസംഗിച്ചു. സദസ്സിലുണ്ടായിരുന്നവരെ ശക്തിയായി സ്വാധീനിച്ച പ്രസംഗം നിമിത്തം അവരുടെ ഹൃദയം ഭയന്ന് വിറയ്ക്കുകയും ധാരധാരയായി കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. വിടവാങ്ങല്‍ പ്രസംഗം പോലെയാണ് അത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് അന്തിമോപദേശം (വസ്വിയത്ത്) നല്‍കണം എന്ന് സദസ്സില്‍ നിന്നും ഒരാള്‍ തിരുനബി (സ്വ)യോട് ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: “അല്ലാഹുവിന്റെ ആജ്ഞകള്‍ അനുവര്‍ത്തിക്കുക. നീഗ്രോവര്‍ഗക്കാരനായ ഒരു അടിമയാണ് ഭരണാധികാരിയെങ്കില്‍ പോലും അയാളെ അനുസരിക്കണം. എന്റെ മരണാനന്തരം ജീവിക്കുന്നവര്‍ നിരവധി അഭിപ്രായ ഭിന്നതകള്‍ക്ക് സാക്ഷിയാകും. അപ്പോള്‍ എന്റെയും സന്മാര്‍ഗ ദര്‍ശികളായ എന്റെ ഖലീഫമാരുടെയും ചര്യകള്‍ അനുഗമിക്കണം. അണപ്പല്ല് കൊണ്ട് അവ മുറുകെ പിടിക്കണം. പുതിയ ആശയങ്ങളും അഭിപ്രായങ്ങളും നിങ്ങള്‍ ഉപേക്ഷിക്കണം. കാരണം ദീനിലെ പുതിയ ആശയങ്ങള്‍ (പരിഷ്കരണവാദങ്ങള്‍) പിഴച്ചവഴിയാണ്’ (ഹാകിം/മുസ്തദ്റക് 2329).
പൂര്‍വകാലം മുതല്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ആശയങ്ങളാണ് ദീനിലെ പുത്തന്‍ ആശയങ്ങളെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. “അന്ത്യനാള്‍ അടുക്കുമ്പോള്‍ ഒരു വിഭാഗം പ്രത്യക്ഷപ്പെടും. അവര്‍ ദജ്ജാലിനെപ്പോലെ ഇസ്‌ലാമിനെ തകര്‍ക്കാനായി പ്രവര്‍ത്തിക്കുന്നവരും കളവ് പറയുന്നവരുമാണ്. നിങ്ങളും നിങ്ങളുടെ പൂര്‍വികരും കേട്ടിട്ടില്ലാത്ത വാദങ്ങളാണ് അവര്‍ പ്രചരിപ്പിക്കുക. നിങ്ങള്‍ അവരെ സൂക്ഷിക്കണം. അവരെ അനുകരിച്ച് നിങ്ങള്‍ വഴിപിഴക്കുകയോ ആപത്തില്‍ അകപ്പെടുകയോ ചെയ്യരുത്’ (മുസ്‌ലിം/7).
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നേര്‍വഴിയും പിഴച്ചവഴിയും വേര്‍തിരിക്കാന്‍ ഏറ്റവും ഉപകരിക്കുന്നതാണ് തിരുനബി(സ്വ)യുടെ മുകളിലെ വിശദീകരണം. സ്വഹാബികളില്‍ നൂറ്റിഅമ്പതോളം പേരായിരുന്നു മുജ്തഹിദുകള്‍. തിരുനബി(സ്വ) വഫാത്താകുമ്പോള്‍ അവരില്‍ ഇരുപതോളം പേരായിരുന്നു പ്രമുഖരായ മുജ്തഹിദുകള്‍. മറ്റുള്ള സ്വഹാബിമാര്‍ അവരെ തഖ്ലീദ് ചെയ്യുന്നവരായിരുന്നു. ഇജ്തിഹാദ്തഖ്ലീദിന്റെ ഈ പാരമ്പര്യമാണ് താബിഉകളിലും ശേഷ മുസ്‌ലിംകളിലും പൊതുവെ നിലവിലുള്ളത്.
എല്ലാ വിഭാഗക്കാരും ഖുര്‍ആനും ഹദീസും ഓതി സത്യപ്രസ്ഥാന അവകാശവാദമുന്നയിക്കുമ്പോള്‍ ചിലരൊക്കെ ആശങ്കപ്പെടാറുണ്ട്. പരിഹാരം തിരുനബി(സ്വ) തന്നെ നിര്‍ദേശിച്ചിട്ടുണ്ട്: “വിശുദ്ധ ഇസ്‌ലാമിന്റെ വ്യാപനമാകുന്ന നന്മയ്ക്ക് ശേഷം വല്ല വിപത്തും വരാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അവിടുന്ന് പറഞ്ഞു: “അതിന് ശേഷം വിപത്തുണ്ട്. നരകത്തിന്റെ കവാടങ്ങളിലേക്ക് ക്ഷണിക്കുന്നവരാണാ വിപത്ത്. അവരെ അനുകരിക്കുന്നവര്‍ നരകത്തിലേക്കാണെത്തുക.’ അവരുടെ ലക്ഷണങ്ങള്‍ എന്താണെന്ന് ഹുദൈഫ(റ) ചോദിച്ചു. നബി(സ്വ) പറഞ്ഞു: “അവര്‍ നമ്മുടെ വര്‍ഗക്കാരാണ്. അവര്‍ നമ്മുടെ ഭാഷയിലാണ് സംസാരിക്കുക.’ അത്തരക്കാരെ കണ്ടാല്‍ ഞാന്‍ എന്ത് ചെയ്യാനാണ് അങ്ങ് കല്‍പിക്കുന്നത്? അദ്ദേഹം ചോദിച്ചു. പ്രവാചകര്‍(സ്വ) പറഞ്ഞു: “പൊതുമുസ്‌ലിം സമൂഹത്തോടൊപ്പം നില്‍ക്കുകയും അവരുടെ ഇമാമിനെ അനുസരിക്കുകയും ചെയ്യുക.’ “ബിദ്അത്തിന്റെ വ്യാപനം നിമിത്തം മുസ്‌ലിംകളുടെ പൊതുസമൂഹവും ഇമാമും നിലവിലില്ലെങ്കിലോ’. അദ്ദേഹം വീണ്ടും ചോദിച്ചു. തിരുനബി(സ്വ) പറഞ്ഞു: “എങ്കില്‍ മറ്റൊരു വിഭാഗക്കാരുടെയും കക്ഷിയില്‍ ചേരരുത്. ഇസ്‌ലാമാകുന്ന വൃക്ഷത്തിന്റെ മുരടില്‍ കടിച്ച് പിടിച്ച് മരിച്ചാലും മറ്റ് കക്ഷികളോടൊപ്പം ചേരരുത്’ (ബുഖാരി/3606).
സാമ്പത്തിക നേട്ടവും മറ്റും മുഖേന ബിദ്അത്തില്‍ ചേരുന്നവര്‍ക്കും ബിദ്അത്തിന്റെ പ്രചാരകര്‍ക്കും ഹദീസുകളില്‍ താക്കീതുണ്ട്. “”ഇസ്റാഈല്യരില്‍ പ്രമുഖനായൊരു പണ്ഡിതന്‍ സമ്പത്തും അധികാരവും ലക്ഷ്യംവെച്ച് പുത്തനാശയം സ്വീകരിച്ചു. ലക്ഷ്യം പോലെതന്നെ ധാരാളം സമ്പത്തും ഉന്നത അധികാരവും ലഭിച്ചു. ദീര്‍ഘകാലം അയാള്‍ പുത്തനാശയത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു. ധാരാളം അനുയായികളും ഉണ്ടായി. ഒരിക്കല്‍ ഉറങ്ങാന്‍ കിടന്ന അയാള്‍ ചിന്താനിമഗ്നനായി. ഞാന്‍ പുതുതായി മതത്തില്‍ കടത്തികൂട്ടിയ പുത്തനാശയങ്ങള്‍ സാധുജനങ്ങള്‍ അറിയില്ലെങ്കിലും അല്ലാഹു അറിയുമല്ലോ. ഖേദം തോന്നിയ അയാള്‍ പശ്ചാത്തപിക്കണമെന്ന് തീരുമാനിച്ചു. ശേഷം അയാള്‍ തന്റെ തോളെല്ല് (വളയെല്ല്) തുളച്ച് അതില്‍ ഒരു ചങ്ങല ബന്ധിപ്പിച്ചു. പ്രസ്തുത ചങ്ങല ഉപയോഗിച്ച് സ്വശരീരത്തെ പള്ളിയുടെ ഒരു തൂണില്‍ കെട്ടിയിട്ടു. അല്ലാഹു എന്റെ പശ്ചാത്താപം സ്വീകരിച്ചിട്ടല്ലാതെ ഞാന്‍ കെട്ടഴിക്കുകയില്ലെന്ന് അയാള്‍ പ്രതിജ്ഞയെടുത്ത് എന്റേയും നിന്റേയുമിടയില്‍ മാത്രമുള്ളതായിരുന്നു നിന്റെ പാപങ്ങളെങ്കില്‍ അവ എത്ര അധികമാണെങ്കിലും ഞാന്‍ മാപ്പാക്കുമായിരുന്നു. പക്ഷേ നിന്റെ തെറ്റുകള്‍ അങ്ങനെയല്ല. നീ നിരവധിയാളുകളെ വഴിപിഴപ്പിച്ചു. അവര്‍ മരണമടഞ്ഞ് നരകത്തില്‍ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ നിന്റെ പശ്ചാത്താപം സ്വീകരിക്കുകയില്ലെന്ന് അയാളെ അറിയിക്കാന്‍ അന്നത്തെ പ്രവാചകന് അല്ലാഹു നിര്‍ദേശം നല്‍കി’ (ഇബ്നുവള്ളാഹ്, അല്‍ബിദഅ്/69, ഇബ്നുഅബീശൈബ/36313). ബിദ്അത്തിന്റെ പ്രവര്‍ത്തകര്‍ക്ക് തൗബപോലുമില്ലെന്ന ഗൗരവമേറിയ ഈ താക്കീത് അവര്‍ക്ക് പാഠമാകണം....                                                                                                                           ----------------------------------------------------


അഹ്ലുസ്സുന്ന

ഹജ്ജും മുജാഹിദ് വഹാബിയും حج الوهابي

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ബിദ്അത്തുകാരുടെ ഹജ്ജ്*

ഇസ്‌ലാം ദീനിന്റെ അടിസ്ഥാന കർമ്മ സ്തംഭങ്ങളിൽ പെട്ട ഹജ്ജിനെ നാം എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആരാധനകളെ അവലോകനം ചെയ്ത് മർമ്മവും ലക്ഷ്യവും ഹേതുവും ഇഴപിരിച്ച് കാലത്തിനും യുക്തിക്കും ശാസ്ത്രത്തിനും പരിഷ്കാരങ്ങൾക്കും സമൂഹത്തിന്റെ വ്യതിയാനങ്ങൾക്കും അനുസൃതമായി സ്വീകാര്യതയും നിരാകരണവും കല്പിക്കുകയും അതിനായി ഇസ്‌ലാമിന്റെ നിയമ സ്രോതസ്സുകളായ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സമൂഹം അതിന്റെ നേർധാരയിൽ പരിചയിക്കാത്ത വ്യാഖ്യാനകൈക്രിയകൾ നടത്തുകയും ചെയ്ത് പരിഷകാരം ചമഞ്ഞ് പാരമ്പര്യവാദികളെ കൊഞ്ഞനം കുത്തി മാറിനിൽക്കുന്ന കപട മതവാദികൾ ഹജ്ജിനു പോകുമ്പോൾ മേൽ പറഞ്ഞ നിലപാടിൽ നിന്നു കൊണ്ട് അവർ ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങൾ താഴെ കുറിക്കാം .

1) ഒരു പ്രതീകത്തെ (കഅബ )പ്രദക്ഷിണം ചെയ്യുന്നത് എന്തിന്? ക്ഷേത്ര പ്രദക്ഷിണത്തോടു സാമ്യം കണ്ടെത്തുന്നവരോട് പറയാൻ മറുപടികൾ എന്തെല്ലാമുണ്ട്?

2) ഒരു പ്രതിഷ്ഠയെ ചുംബിക്കുന്നതും (ഹജറുൽ അസ് വദ് ) ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയെ പ്രണമിക്കുന്നതും തമ്മിലുള്ള ഭേദങ്ങൾ എന്തെല്ലാം?

3) ദിവ്യവെളിപാടുകൾ ഉണ്ടായിരുന്ന മഹാത്മാവായ ഒരു ചരിത്ര പുരുഷന്റെ (ഇബ്രാഹിം നബി(അ) ) കാല്പാടിനു പിറകിൽ പ്രണമിക്കുന്നത് (മഖാമു ഇബ്രാഹിമിന്റെ പിന്നിലെ നിസ്കാരം)
وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى
ഇബാദത്തല്ലെന്നും കുഫ്റല്ലെന്നും  പറയാനുള്ള ന്യായങ്ങൾ എന്തെല്ലാം ?

4) ചോരപ്പൈതലിനു ജീവജലം തേടി ഒരു മഹതി (ഹാജിറ ബീവി )സാന്ദർഭികവും അനിവാര്യവുമായി നടത്തിയ രണ്ടു മലകൾക്കിടയിലെ അന്വേഷണ യത്നം  (സ്വഫാ -മർവകൾക്കിടയിലെ ഓട്ടം) ചരിത്രത്തിൽ നിലച്ചുപോകാതെ ലോകാന്ത്യം വരെ ആദർശാനുസാരികൾ ആരാധനാ ഭാഗമായി നിർവ്വഹിച്ചിരിക്കണം
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
എന്ന് അനുശാസിക്കപ്പെട്ടതിന്റെ പിന്നിലെ യുക്തിയെന്ത്?

5) ഒരു മഹാത്മാവ് അദൃശ്യ ലോകത്തിന്റെ അന്ധകാര ശക്തിയെ അകക്കണ്ണു കൊണ്ട് ദർശിച്ച് പ്രലോഭനങ്ങൾക്കെതിരെ കല്ലുകൾ കൊണ്ട് പ്രതികരിച്ചു പോയെങ്കിൽ (ഇബ്രാഹിം നബി(അ) മിനായിൽ ശൈത്വാനിനെ എറിഞ്ഞത്) അതിനെ പ്രതീകവത്കരിച്ച്  ആരാധനാ ഭാഗമായി ഇന്നും എറിഞ്ഞു കൊണ്ടേ യിരിക്കാൻ (ജംറകളിലെ ഏറ്)കല്പിക്കപ്പെട്ടതിന്റെ പൊരുളെന്താണ്?
ഒരു വ്യക്തിയെ അവനെവിടെയായിരുന്നാലും ചുറ്റുപാടു നിന്നും ആക്രമിക്കുകയും നേർ പാന്ഥാവിൽ നിന്ന് അകറ്റുകയും
قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ (16) ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ
രക്തം ചംക്രമിക്കുന്നിടത്തെല്ലാം കടന്നു ചെല്ലുകയും ചെയ്യുന്ന
إن الشيطان يجري من الإنسان مجرى الدم، وإني خشيت أن يَقذف في قلوبكما سوءا
പിശാച് കുടിയിരിക്കുന്നത് അവിടെയാണോ?.

6) ചരിത്രത്തിലെ ഒരു ബലി അനുസ്യൂതം ആവർത്തിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്?

ചരിത്രം പിന്തുടരുക, ഓർമ്മിക്കുക, നെഞ്ചേറ്റുക, ചരിത്രാവശിഷ്ടങ്ങൾക്ക് മഹത്വം കല്പിക്കുക
الشيطان ترجمون ، وملة أبيكم إبراهيم تتبعون .
ചിഹ്നങ്ങളെ ആദരിക്കുക
ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ
,മഹാത്മാക്കളെ ചാണിനു ചാണും മുഴത്തിനു മുഴവും പിൻപറ്റുക ,
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
അവരെ മഹത്വപ്പെടുത്തുകയും സ്മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുക , ആ പുണ്യ പുരുഷൻമാരുടെ തിരുശേഷിപ്പുകളിൽ നിന്ന് ആത്മീയൈശ്വര്യവും അഭൗതിക പ്രചോദനവും പകർന്നെടുക്കുക ,
ذَٰلِكَ وَمَن يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَّهُ عِندَ رَبِّهِ ۗ
ചരിത്രത്തിന്റെ ഇന്നലെകളെ വർത്തമാനത്തിന്റെ ഇന്നുകളുമായി ബന്ധിപ്പിച്ച് ആദർശ പ്രസ്ഥാനം ജീവസ്സുറ്റതാക്കുക
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ ۚ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
തുടങ്ങിയവയാണ് മേൽപ്പറഞ്ഞവക്കു പിന്നിലെ ലക്ഷ്യങ്ങളെന്നും ആദരവു പ്രകടിപ്പിക്കുന്നതു കൊണ്ടു മാത്രം ആരാധനയാവുന്നില്ലെന്നും പുണ്യാത്മാക്കളെ സ്മരിച്ചു മഹത്വപ്പെടുത്തുമ്പോഴേക്കും ദൈവികത കടന്നു വരുന്നില്ലെന്നും ക്ഷേത്രാചാരങ്ങളും ഹജ്ജിന്റെ കർമ്മങ്ങളും തമ്മിൽ വിശ്വാസതലത്തിൽ ധ്രുവങ്ങളുടെ അന്തരവും വൈരുദ്ധ്യവുമുണ്ടെന്നും കേവല ബാഹ്യസമാനതകൾ കൊണ്ടു മാത്രം വിധി കല്പിക്കരുതെന്നും ഹൃദയാന്തരതലത്തിലെ വിശ്വാസം വിധി കല്പനയിൽ പരമപ്രധാന പരിഗണനയർഹിക്കുന്നുവെന്നും ഒക്കെയാണ് നിങ്ങളുടെ മറുപടികളെങ്കിൽ  ഈ പരിഗണനകൾ കല്പിച്ചു കൊണ്ട് തന്നെ അംഗീകരിക്കാമായിരുന്ന മദീനാ സിയാറത്തും ശഫാഅത്തു തേട്ടവും ബദ്ർ ശുഹദാഉം മറ്റു മഹത്തുക്കളും സ്മരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും മൗലിദ് പാരായണം ചെയ്യപ്പെടുന്നതും മരണപ്പെട്ടവർ സിയാറത്തു ചെയ്യപ്പെടുന്നതും അടക്കമുള്ള അനേക കർമ്മങ്ങളെ പടിക്കു പുറത്തു നിറുത്തി അതിനെതിരെ കുരച്ചുചാടുന്നതെന്തിന് ?
ഒന്നുകിൽ നിങ്ങൾ അവസരവാദികളും ഇരട്ടത്താപ്പുകാരുമാണ്. അല്ലെങ്കിൽ തുല്യത്തിനു തുല്യം നിങ്ങളുടെ നിഷേധം  പ്രകടിപ്പിച്ച് ഹജജും കൂടി വർജ്ജിക്കേണ്ടതുണ്ട് .

എന്റെ ഒരു നവീന വാദി സുഹൃത്തിന്റെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് എഴുതേണ്ടി വന്നത് നിങ്ങൾക്കും പങ്കുവെക്കുന്നു .

By: Ashraf Moulavi Odiyapara

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...