Friday, October 12, 2018

ഹജ്ജും മുജാഹിദ് വഹാബിയും حج الوهابي

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚


ബിദ്അത്തുകാരുടെ ഹജ്ജ്*

ഇസ്‌ലാം ദീനിന്റെ അടിസ്ഥാന കർമ്മ സ്തംഭങ്ങളിൽ പെട്ട ഹജ്ജിനെ നാം എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആരാധനകളെ അവലോകനം ചെയ്ത് മർമ്മവും ലക്ഷ്യവും ഹേതുവും ഇഴപിരിച്ച് കാലത്തിനും യുക്തിക്കും ശാസ്ത്രത്തിനും പരിഷ്കാരങ്ങൾക്കും സമൂഹത്തിന്റെ വ്യതിയാനങ്ങൾക്കും അനുസൃതമായി സ്വീകാര്യതയും നിരാകരണവും കല്പിക്കുകയും അതിനായി ഇസ്‌ലാമിന്റെ നിയമ സ്രോതസ്സുകളായ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും സമൂഹം അതിന്റെ നേർധാരയിൽ പരിചയിക്കാത്ത വ്യാഖ്യാനകൈക്രിയകൾ നടത്തുകയും ചെയ്ത് പരിഷകാരം ചമഞ്ഞ് പാരമ്പര്യവാദികളെ കൊഞ്ഞനം കുത്തി മാറിനിൽക്കുന്ന കപട മതവാദികൾ ഹജ്ജിനു പോകുമ്പോൾ മേൽ പറഞ്ഞ നിലപാടിൽ നിന്നു കൊണ്ട് അവർ ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങൾ താഴെ കുറിക്കാം .

1) ഒരു പ്രതീകത്തെ (കഅബ )പ്രദക്ഷിണം ചെയ്യുന്നത് എന്തിന്? ക്ഷേത്ര പ്രദക്ഷിണത്തോടു സാമ്യം കണ്ടെത്തുന്നവരോട് പറയാൻ മറുപടികൾ എന്തെല്ലാമുണ്ട്?

2) ഒരു പ്രതിഷ്ഠയെ ചുംബിക്കുന്നതും (ഹജറുൽ അസ് വദ് ) ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയെ പ്രണമിക്കുന്നതും തമ്മിലുള്ള ഭേദങ്ങൾ എന്തെല്ലാം?

3) ദിവ്യവെളിപാടുകൾ ഉണ്ടായിരുന്ന മഹാത്മാവായ ഒരു ചരിത്ര പുരുഷന്റെ (ഇബ്രാഹിം നബി(അ) ) കാല്പാടിനു പിറകിൽ പ്രണമിക്കുന്നത് (മഖാമു ഇബ്രാഹിമിന്റെ പിന്നിലെ നിസ്കാരം)
وَاتَّخِذُوا مِن مَّقَامِ إِبْرَاهِيمَ مُصَلًّى
ഇബാദത്തല്ലെന്നും കുഫ്റല്ലെന്നും  പറയാനുള്ള ന്യായങ്ങൾ എന്തെല്ലാം ?

4) ചോരപ്പൈതലിനു ജീവജലം തേടി ഒരു മഹതി (ഹാജിറ ബീവി )സാന്ദർഭികവും അനിവാര്യവുമായി നടത്തിയ രണ്ടു മലകൾക്കിടയിലെ അന്വേഷണ യത്നം  (സ്വഫാ -മർവകൾക്കിടയിലെ ഓട്ടം) ചരിത്രത്തിൽ നിലച്ചുപോകാതെ ലോകാന്ത്യം വരെ ആദർശാനുസാരികൾ ആരാധനാ ഭാഗമായി നിർവ്വഹിച്ചിരിക്കണം
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَلِيمٌ
എന്ന് അനുശാസിക്കപ്പെട്ടതിന്റെ പിന്നിലെ യുക്തിയെന്ത്?

5) ഒരു മഹാത്മാവ് അദൃശ്യ ലോകത്തിന്റെ അന്ധകാര ശക്തിയെ അകക്കണ്ണു കൊണ്ട് ദർശിച്ച് പ്രലോഭനങ്ങൾക്കെതിരെ കല്ലുകൾ കൊണ്ട് പ്രതികരിച്ചു പോയെങ്കിൽ (ഇബ്രാഹിം നബി(അ) മിനായിൽ ശൈത്വാനിനെ എറിഞ്ഞത്) അതിനെ പ്രതീകവത്കരിച്ച്  ആരാധനാ ഭാഗമായി ഇന്നും എറിഞ്ഞു കൊണ്ടേ യിരിക്കാൻ (ജംറകളിലെ ഏറ്)കല്പിക്കപ്പെട്ടതിന്റെ പൊരുളെന്താണ്?
ഒരു വ്യക്തിയെ അവനെവിടെയായിരുന്നാലും ചുറ്റുപാടു നിന്നും ആക്രമിക്കുകയും നേർ പാന്ഥാവിൽ നിന്ന് അകറ്റുകയും
قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ (16) ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ
രക്തം ചംക്രമിക്കുന്നിടത്തെല്ലാം കടന്നു ചെല്ലുകയും ചെയ്യുന്ന
إن الشيطان يجري من الإنسان مجرى الدم، وإني خشيت أن يَقذف في قلوبكما سوءا
പിശാച് കുടിയിരിക്കുന്നത് അവിടെയാണോ?.

6) ചരിത്രത്തിലെ ഒരു ബലി അനുസ്യൂതം ആവർത്തിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്താണ്?

ചരിത്രം പിന്തുടരുക, ഓർമ്മിക്കുക, നെഞ്ചേറ്റുക, ചരിത്രാവശിഷ്ടങ്ങൾക്ക് മഹത്വം കല്പിക്കുക
الشيطان ترجمون ، وملة أبيكم إبراهيم تتبعون .
ചിഹ്നങ്ങളെ ആദരിക്കുക
ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ
,മഹാത്മാക്കളെ ചാണിനു ചാണും മുഴത്തിനു മുഴവും പിൻപറ്റുക ,
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
അവരെ മഹത്വപ്പെടുത്തുകയും സ്മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുക , ആ പുണ്യ പുരുഷൻമാരുടെ തിരുശേഷിപ്പുകളിൽ നിന്ന് ആത്മീയൈശ്വര്യവും അഭൗതിക പ്രചോദനവും പകർന്നെടുക്കുക ,
ذَٰلِكَ وَمَن يُعَظِّمْ حُرُمَاتِ اللَّهِ فَهُوَ خَيْرٌ لَّهُ عِندَ رَبِّهِ ۗ
ചരിത്രത്തിന്റെ ഇന്നലെകളെ വർത്തമാനത്തിന്റെ ഇന്നുകളുമായി ബന്ധിപ്പിച്ച് ആദർശ പ്രസ്ഥാനം ജീവസ്സുറ്റതാക്കുക
وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنبَاءِ الرُّسُلِ مَا نُثَبِّتُ بِهِ فُؤَادَكَ ۚ وَجَاءَكَ فِي هَٰذِهِ الْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ
തുടങ്ങിയവയാണ് മേൽപ്പറഞ്ഞവക്കു പിന്നിലെ ലക്ഷ്യങ്ങളെന്നും ആദരവു പ്രകടിപ്പിക്കുന്നതു കൊണ്ടു മാത്രം ആരാധനയാവുന്നില്ലെന്നും പുണ്യാത്മാക്കളെ സ്മരിച്ചു മഹത്വപ്പെടുത്തുമ്പോഴേക്കും ദൈവികത കടന്നു വരുന്നില്ലെന്നും ക്ഷേത്രാചാരങ്ങളും ഹജ്ജിന്റെ കർമ്മങ്ങളും തമ്മിൽ വിശ്വാസതലത്തിൽ ധ്രുവങ്ങളുടെ അന്തരവും വൈരുദ്ധ്യവുമുണ്ടെന്നും കേവല ബാഹ്യസമാനതകൾ കൊണ്ടു മാത്രം വിധി കല്പിക്കരുതെന്നും ഹൃദയാന്തരതലത്തിലെ വിശ്വാസം വിധി കല്പനയിൽ പരമപ്രധാന പരിഗണനയർഹിക്കുന്നുവെന്നും ഒക്കെയാണ് നിങ്ങളുടെ മറുപടികളെങ്കിൽ  ഈ പരിഗണനകൾ കല്പിച്ചു കൊണ്ട് തന്നെ അംഗീകരിക്കാമായിരുന്ന മദീനാ സിയാറത്തും ശഫാഅത്തു തേട്ടവും ബദ്ർ ശുഹദാഉം മറ്റു മഹത്തുക്കളും സ്മരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും മൗലിദ് പാരായണം ചെയ്യപ്പെടുന്നതും മരണപ്പെട്ടവർ സിയാറത്തു ചെയ്യപ്പെടുന്നതും അടക്കമുള്ള അനേക കർമ്മങ്ങളെ പടിക്കു പുറത്തു നിറുത്തി അതിനെതിരെ കുരച്ചുചാടുന്നതെന്തിന് ?
ഒന്നുകിൽ നിങ്ങൾ അവസരവാദികളും ഇരട്ടത്താപ്പുകാരുമാണ്. അല്ലെങ്കിൽ തുല്യത്തിനു തുല്യം നിങ്ങളുടെ നിഷേധം  പ്രകടിപ്പിച്ച് ഹജജും കൂടി വർജ്ജിക്കേണ്ടതുണ്ട് .

എന്റെ ഒരു നവീന വാദി സുഹൃത്തിന്റെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് എഴുതേണ്ടി വന്നത് നിങ്ങൾക്കും പങ്കുവെക്കുന്നു .

By: Ashraf Moulavi Odiyapara

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....