Tuesday, May 8, 2018

തറാവീഹ് 20 ലോകപണ്ഡിത ന്മാർ PDF


തറാവീഹ് 20 ശാഫിഈ ഉമ്മ്

 തറാവീഹ് 20 മുവത്വ ഇസ്തി ദ് കാർ


































തറാവീഹ് 20 ഇമാം മഹല്ലി


തറാവീഹ് 20 ഇമാം നവവി


തറാവീഹ് 20 തുഹ്ഫ ഇബ്നു ഹജർ ൽ ഹൈതമി






തറാവീഹ് 20 അൽ ഉദ്ധ ഹനഫി





തറാവീഹ് 20 സുയൂത്വി വളാ ഫ്



തറാവീഹ് 20 സുയൂതി അമലുൽ യൗ മി വ ല്ലൈല






അബ്ദുൽ വഹാബ്👆 പറയുന്നു  തറാവീഹ് 20 ആണന്ന്






തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?

🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
"തറാവീഹ് 11 റക്അത്തും മാലികി ഇമാമും" "ഖണ്ഡനം"

തറാവീഹ് - മാലിക് (റ) ഇഷ്ടപ്പെട്ടത് പതിനൊന്നോ !?
_______________________________
സാലിം നാലപ്പാട്ട്
----------------------------------
കേരളത്തിലെ മുജാഹിദുകൾക്ക് മറ്റു പലവിഷയങ്ങളിലെന്നപോലെ തറാവീഹിന്റെ കാര്യത്തിലും പിടിവിട്ട കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്.
8 , 11 ... ഇപ്പോള്‍ തറാവീഹ് എന്ന പ്രത്യേക സുന്നത് നിസ്കാരം തന്നെ ഇല്ലെന്നു വരെ പറഞ്ഞ ഈ കൂട്ടര്‍ പെട്ടത് 20 റക്അത്താണ് തറാവീഹ് എന്ന ലോക മുസ്ലിം ഉമ്മത്തിന്റെ ഇജ്മാഇന്ന് മുമ്പിലാണ്. റസൂല്‍ (സ്വ) യുടെ സുന്നത്തില്‍ സ്വഹാബത്ത് മായം ചേർക്കില്ലെന്ന ആഹ്ലുസ്സുന്നയെ ആദർശമായി സ്വീകരിച്ച ഏതൊരു മുസ്ലിമിനും ഉറപ്പാണ്. എന്നാല്‍ റസൂല്‍ (സ്വ) തറാവീഹ് 11 നിസ്കരിച്ചിരുന്നിരുന്നെങ്കില്‍ സ്വഹാബാകിറാം അതില്‍ വിട്ടുവീഴ്ച ചെയ്യുമോ ?!

ഉമര്‍ (റ) വിന്റെ കാലം തൊട്ട് ഇന്ന് വരെ മക്ക - മദീന ഹറമുകളില്‍ തുടർന്ന് പോകുന്ന തറാവീഹ് 20 എന്നത് ഹദീസുകള്‍ കൊണ്ട് മാത്രമല്ല, ഉമര്‍ (റ), ഉസ്മാന്‍ (റ), അലി (റ), ശേഷം താബിഉകളുടെയും കാലഘട്ടത്തെ ചരിത്രം, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ഷാഫി (റ), ഇമാം അഹ്മദ് (റ) എന്നീ സലഫു സ്വാലിഹീങ്ങളുടെ ജീവിത ചരിത്രവും അവരുടെ പിന്മുറക്കാരുടെ ചരിത്രവും മാറ്റമില്ലാതെ അത് നില നിർത്തി  പ്പോരുന്ന പരിശുദ്ധ ഹറമുകളുടെ ചരിത്രവും അർത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം തറാവീഹ് 20 തില്‍ കുറഞ്ഞൊന്നു ഇല്ലെന്നു വിളിച്ചു പറയുമ്പോള്‍ മുജാഹിദുകള്‍ സമ്മർദ്ധത്തിലാവുക സ്വാഭാവികമാണ്,

എന്നാല്‍ അതിനെ നേരിടാന്‍ എന്തുണ്ട് വഴി (സുന്നത്ത് ജമാ-അത്തിന്റെ ഉറച്ച വഴിയെ വിട്ടു മറ്റൊരു വഴി തേടുന്നവന് പിഴച്ച വഴിയെ എത്തുള്ളൂ...! ) എന്ന ഇവരുടെ ദുർബലമായ ചിന്തകളാണ് ഇമാം മാലിക് (റ) 11 റകഹത്താണ് തറാവീഹ് സ്വന്തമായി തിരഞ്ഞടുത്തതെന്നും ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് എന്നൊക്കെയുള്ള ഇവരുടെ കണ്ടുപിടുത്തും...

മാലിക് (റ) വിലൂടെ സലഫ് ചെയ്ത വഴിയാണ് ഞങ്ങള്‍ എന്ന് വരുത്തി തീർക്കാ നുള്ള ഈ അഭിനവ സലഫികളുടെ വിഫലമായ ശ്രമം തുടങ്ങിവച്ചത് അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353 – തുഹ്ഫതുല്‍ അഹ്-വദി യുടെ മുസ്വന്നിഫ് ) എന്ന ഇവരുടെ ഉത്തരേന്ത്യന്‍ പണ്ഡിതനും കൂടെ മൂപരുടെ ശിഷ്യനായ അബ്ദുള്ള അല്‍-മുബാറക്ക്‌പൂരിയും (വഫാത് : ഹിജ്റ : 1414 –
മിർആതുല്‍-മസ്വാബീഹ് ന്റെ മുസ്വന്നിഫ് ) ചേർന്നാണ്... അതിന്നവര്‍ കണ്ട സൈഫായ വഴി അവർക്ക് അത്ര സ്വീകാര്യനല്ലാത്ത ഇമാം സുയൂത്വി (റ) നിന്നും ഉദ്ദരിക്കുന്നു എന്ന പുകമറയും...

ഇനി ഇവ നമുക്ക് വിശദമായി പരിശോധിച്ചുനോക്കാം;
ആദ്യം അബ്ദുല്‍ റഹ്മാന്‍ അല്‍-മുബാറക്ക്പൂരി (വഫാത് : ഹിജ്റ : 1353) തന്റെ  ജാമിഉ തിർമുദി യുടെ ശറഹായ തുഹ്ഫതുല്‍ അഹ്-വദില്‍ ഉദ്ദരിക്കുന്നത് കാണുക;

((وقال الحافظ جلال الدين السيوطي في رسالته المصابيح في صلاة التراويح : قال الجوزي من أصحابنا عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ؛ وهو إحدى عشرة ركعة ، وهي صلاة رسول الله -صلى الله عليه وسلم- ، قيل له : إحدى عشرة ركعة بالوتر؟ قال : نعم وثلاث عشرة قريب ، قال : ولا أدري من أين أحدث هذا الركوع)(

തുഹ്ഫതുല്‍ അഹ്-വദിന്റെ 3/440 – ഇല്‍ ഇമാം സുയൂതി (റ) തന്റെ രിസാലയില്‍ പറഞ്ഞു എന്ന് പറഞ്ഞു നസ്സായി ഉദ്ദരിച്ച ഭാഗമാണ് മുകളി’ല്‍; നമ്മുടെ അസ്ഹാബില്‍ പെട്ട ഇമാം ജൌസി(റ) പറയുന്നു; എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. മാലിക് (റ) വിനെ തൊട്ട് അദ്ദേഹം പറയുന്നു: “ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചു കൂട്ടിയതാണ് എനിക്കേറ്റവും ഇഷ്ട്ടം, അത് 11 റക് അത്താണ്, അതാണ് റസൂല്‍ (സ) യുടെ നിസ്കാരവും.....”
ശേഷം ഈ ഉദ്ദരണിയെ അദ്ദേഹം വലിയ തെളിവായി ഇടയ്ക്കിടെ പറയുന്നതും കാണാം,

((ويدل على هذا القول الأخير الذي اختاره مالك لنفسه))

മാലിക് സ്വന്തമായി തിരഞ്ഞെടുത്തത്‌ പതിനോന്നാണ് എന്നാണു ഇതുകൊണ്ടുള്ള അദ്ദേഹത്തിന്റെ സമർപ്പണം.
സത്യത്തില്‍ ഇമാം ജൌസിയൽ നിന്ന് ഇങ്ങനെ ഒരു ഇബാറത്ത് ഇമാം സുയൂതി (റ) ഉദ്ദരിച്ചിട്ടില്ല! ഇമാം ജൌസി(റ) ഹംബലി മദ്ഹബ്കാരനാണ്, പിന്നെ നമ്മുടെ അസ്ഹാബ് – എന്ന് പറയുകയുമില്ലല്ലോ..
ഇനി ഉസ്താദ് ഉദ്ദരിച്ചത് ശിഷ്യന്‍-മുബാറക്ക്‌പൂരി ഉദ്ദരിച്ചതു ഒന്നുകൂടി ഉഷാറായിട്ടുണ്ട്, നോക്കൂ....

((وقال السيوطي في رسالته المصابيح في صلاة التراويح: قال ابن الجوزي: من أصحابنا عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إليّ، وهي إحدى عشرة ركعة، وهي صلاة رسول الله - صلى الله عليه وسلم -. قيل له: إحدى عشرة ركعة بالوتر؟ قال نعم، وثلاث عشرة قريب، قال: ولا أدري من أين أحدث هذا الركوع الكثير- انتهى. قال شيخنا في شرح الترمذي: القول الراجح المختار الأقوى من حيث الدليل هو هذا القول الأخير الذي اختاره مالك لنفسه))

മിർആതുല്‍-മസ്വാബീഹ് ന്റെ 4/332 –ല്‍ അദ്ദേഹം ഉസ്താദ് ഇമാം ജൌസി (റ) പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ അത് ശരിക്കും ഇമാം ഇബ്നു ജൌസി (റ) പറഞ്ഞു എന്ന് വ്യക്തത വരുത്തി!! അത്രേ ചെയ്തുള്ളൂ... ഉസ്താദിന് ചേർന്ന ശിഷ്യന്‍..!

ബാക്കി എല്ലാം ഒരുപോലെ, പിന്നെ ഉസ്താദ് തിർമുദിയുടെ ശറഹില്‍ പറഞ്ഞതും...; നമ്മുടെ ശൈഖുന പറയുന്നു; ശക്തവും തിരഞ്ഞെടുക്കപ്പെട്ടതും ഏറ്റവും പ്രബലവുമായ വാക്ക് ഇമാം മാലിക് സ്വന്തമായി തിരഞ്ഞെടുത്തതാണ്!! (മിര്ആയതുല്‍-മസ്വാബീഹ് – 332)

ഇത്രയൊക്കെ ശക്തമാംവിധം എത്രമാത്രം ശക്തമായ സനദ് ഇവർക്ക് കിട്ടിയെന്നു തോന്നും! മാലിക് (റ) സിഖത്ത് ആണ്, ഇമാം ഇബ്നു ജൌസി(റ) സിഖത്താണ്  പിന്നെ ഇമാം സുയൂതി (റ)യും സിഖതാണ് എല്ലാവരും വിശ്വസ്തര്‍ അല്ലെ! ഇമാം മാലിക്(റ) ഹിജ്‌റ വർഷം 93 ന് മദീനയില്‍ ജനിച്ചു. അനസ് ബ്‌നു മാലിക് (റ)(പ്രമുഖ സ്വഹാബി) വഫാത്തായ വർഷമായിരുന്നു ഇത്. ദാറുല്‍ ഹിജ്‌റയിലെ ഇമാം എന്ന അപര നാമത്തില്‍ അറിയപ്പെട്ട മഹാന്‍. ഹിജ്‌റ - 179 റബീഉല്‍ അവ്വലില്‍ മാലിക് (റ) വഫാത്തായി. ഇനി ഇമാം ഇബ്നുല്‍ ജൌസി (റ) ഹിജ്റ; 508-597 കാലഘട്ടത്തില്‍ ജീവിച്ച പ്രശസ്തനായ ഹംബലി പണ്ഡിതനാണ്. ഇതുകൊണ്ട് അദ്ദേഹത്തിലേക്ക് ചേർത്ത് പറഞ്ഞാൽ മാത്രം സനദ് സ്വഹീഹാവുമോ !!? മാലിക് (റ) ന്റെയും ഇബ്നുല്‍ ജൌസി (റ) യുടേയും  ഇടയില്‍ വലിയ്യ നൂറ്റാണ്ടുകളുടെ വിടവുണ്ട്.
സത്യത്തില്‍ ഇമാം സുയൂതി (റ) ഒരിക്കലും ഇമാം ഇബ്നുല്‍ ജൌസിയില്‍ നിന്നും ഉദ്ദരിച്ച ഒരു വാക്കേ അല്ല ഇത്. ഇവര്‍ നടത്തിയ ആൾ മാറാട്ടം മനസ്സിലാവാന്‍ ഇമാം സുയൂതി (റ) എന്ത് പറഞ്ഞു എന്ന് നോക്കാം;

ഇമാം സുയൂത്തി (റ) ഹാവില്‍ ഫതാവയില്‍ “അല്‍-മാസാബീഹ് ഫീ സ്വലാത്തു തറാവീഹ്” എന്ന രിസാലയിൽ നിന്നാണ് ഇവര്‍ ഈ ഭാഗം ഉദ്ദരിചിട്ടുള്ളത്‌, അൽബാനിയും മറ്റും എടുത്തു ഉദ്ദരിച്ച ഈ ഭാഗം ഇപ്രകാരമാണ് തുടങ്ങുന്നത്...

(( وقال الجوري من أصحابنا : عن مالك أنه قال : الذي جمع عليه الناس عمر بن الخطاب أحب إلي ، وهو إحدى عشرة ركعة ...((

നിങ്ങള്‍ തുടക്കം ശ്രദ്ദിക്കുക; നമ്മുടെ അസ്ഹാബിൽ പെട്ട ഇമാം ജൂരി (റ) മാലിക് (റ) തൊട്ടു പറഞ്ഞു എന്നാണു അല്ഹാأവില്‍ ഉള്ളത്.

ഷാഫി മദ്ഹബ്കാരനായ ഫാരിസിലെ ജൂര്‍ പ്രദേശക്കാരനായ ഇമാം അബൂ ഹസന്‍ അല്‍-ജൂരി (റ) (ത്വബഖാത്തുശ്ശാഫിഇയ്യ നോകുക – ഒറ്റപ്പെട്ട ചില അഭിപ്രായങ്ങള്‍ ഉള്ള അത്ര മഷ്ഹൂറല്ലാത്ത വ്യക്തിയില്‍ നിന്നാണ് പ്രസ്തുത ഉദ്ദരണി. പലരെയും ഇമാം സുയൂതി (റ) തന്റെ ദീർഘമായ ചർച്ചയില്‍ ഉദ്ദരിച്ചകൂട്ടത്തില്‍ ഉദ്ദരിച്ചു എന്നല്ലാതെ അതൊരു തെളിവായി പ്രത്യേകം ഉയർത്തി ക്കാട്ടിയിട്ടില്ല.

വരികൾക്കിടയിൽ നിന്ന് വെട്ടിമാറ്റി ക്ർത്രിമം നടത്തി തെളിവാക്കുന്ന ഏർപപ്പാട് ഈ മുജാഹിദുകള്‍ പണ്ടുമുതലേ അവരുടെ നേതാകള്‍ വഴി പകർന്ന് കിട്ടിയതാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. തോട്ടതിനൊക്കെ സനദ് ചോദിച്ചും അതിന്റെ പ്രബലത ചോദ്യം ചെയ്തും ഇമാമീങ്ങള്‍ സ്വഹീഹാണെന്ന് പ്രക്യാപിച്ചതിനെ പോലും തള്ളുന്നവർക്ക് ഇമാം മാലിക് (റ) നിന്നും ഉദ്ദരിക്കപ്പെട്ട ഈ ഒറ്റപ്പെട്ട റിപ്പോർട്ടിന്ന് ഒരു സനദും വേണ്ട! എന്തൊരു വിരോധാഭാസമാണ് ഇത്. കാരണം ഇമാം സുയൂതി അതെ ചർച്ച യില്‍ ഇമാം ബൈഹകിയില്‍ നിന്നും ഉദ്ദരിച്ചു പറയുന്നത് കാണാം;

((وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال : كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة))

ഇമാം ബൈഹകി(റ)യും മറ്റും സ്വഹാബിയായ സാഇദു ബിന്‍ യസീദ്(റ) യില്‍ നിന്നും സ്വഹീഹായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഉമര്‍ (റ) ന്റെ‍ കാലത്ത് റമദാനില്‍ 20 റക് അത്ത് നിസ്കരിക്കുമായിരുന്നു.

ഇമാം സുയൂത്തി സ്വഹീഹാണ് എന്ന് പ്രസ്താവിച്ചു ഉദ്ദരിച്ചത് ലോക പണ്ഡിതര്‍ അംഗീകരിച്ച ഈ റിപ്പോർട്ടിനെ മുബാറക്പൂരി കഷ്ടിച്ച്  ളഹീഫാക്കാനുള്ള വിഫല-ശ്രമം നടത്തുന്നു, അതേസമയം ഒരു സനദ് പോലും ഇല്ലാതെ ഉദ്ദരിച്ച ഇമാം മാലിക് (റ) ന്റെ വാക്കുകള്‍ ഇമാം ജൂരി (റ) യുടെ പേര് മാറ്റി ഇബ്നുല്‍ ജൌസി എന്നാക്കി പലകുറി ഉദ്ദരിച്ച് ശക്തമായ തെളിവാണെന്ന് വാദിക്കുന്നു. ഒരു സ്വലഫ് ചെയ്തെന്നു വരുത്തിത്തീർക്കാനുള്ള അതിയായ ആഗ്രഹത്തിൽ നിന്നും സംഭവിക്കുന്നതാണ്. എന്നാല്‍ യഥാർത്ത ത്തില്‍ ഇമാം മാലിക് (റ)യും അവിടെത്തെ മദ്ഹബും ഈ വിഷയത്തില്‍ എന്ത് പറഞ്ഞു എന്ന് നോക്കാം...;

ആദ്യം ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റകഹത്താണ് അതില്‍ മൂന്ന് വിതുറും – ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).

39 (20+16+3) റക് അത്തിൽ നിന്ന് ഒരു റക് അത്തുപോലും കുറയ്ക്കരുത് എന്ന് കർശനമായ നിർദ്ദേശം  നൽകിയ ഇമാം മാലിക് (റ) ന്റെയ പേരില്‍ 11 റക് അത്ത് വെച്ച് കെട്ടുന്നത്തിനു ഒരു ദുർബല റിപ്പോർട്ട് മതിയോ മുജാഹിദുകളെ നിങ്ങൾക്ക് സത്യത്തില്‍ അവര്‍ പറയേണ്ടിയിരുന്നത് റസൂല്‍ (സ) കാണിക്കാത്ത ഒന്ന് കല്പിച്ച ഇമാം മാലിക് (റ) യാണ് ഇവരുടെ ഭാഷയില്‍ ഒന്നാംതരം മുബ്തദിഹ്.!!

ഇനി പ്രസ്തുത റിപ്പോർട്ടിനെ കുറിച്ച് ഇവര്‍ തന്നെ അങ്ങീകരിക്കുന്ന പണ്ഡിതര്‍ തന്നെ മോശപ്പെട്ട ഒന്നായി പറയുന്നത് കാണാം..
അബൂ ഈസ അല്‍-സിയാനി അല്‍-ജസാഇരി തന്റെ ഇസ്തിഹ്ബാബു തറാവീഹില്‍ പറയുന്നു;

[فإن قيل: قد ذكر الجوري الشافعي: عن مالك أنه قال: الذي جمع عليه الناس عمر بن الخطاب أحب إلي وهو إحدى عشرة ركعة, وهي صلاة رسول الله صلى الله عليه وسلم, قيل له إحدى عشرة ركعة بالوتر؟ قال: نعم وثلاث عشرة قريب, قال: ولا أدري من أين أحدث هذا الركوع الكثير", والجواب أن هذه الرواية موضوعة منكرة, لأن بين الجوري ومالك أكثر من ثلاثة قرون كاملة]

മാലിക് (റ) നെതൊട്ട് അല്‍-ജൂരി അശ്ശാഫി പറഞ്ഞതായി, ഉമര്‍ (റ) ജനങ്ങളെ ഒരുമിച്ചുകൂട്ടിയ 11 റകഹത്താണ് എനിക്കിഷ്ടം.... എന്ന് പറയുകയാണെങ്കില്‍ അതിനുള്ള മറുപടി; ഈ റിപ്പോർട്ട് “മൌളൂഉം മുന്കറുമാണ്”, കാരണം ഇമാം മാലികിന്റെയും ജൂരിയുടെയും ഇടയില്‍ മൂന്ന് നൂറ്റാണ്ടുകൾക്കപ്പുറത്തെ വിത്യാസമുണ്ട്... ശേഷം ഇബ്നു കാസിം(റ) മുദവ്വനയില്‍ മാലിക്(റ) നിന്നും ഉദ്ദരിച്ച നേരത്തെ പ്രതിപാദിച്ച 39 റകഹത്ത് റിപ്പോർട്ട് നൽകി അദ്ദേഹം വിശദീകരിക്കുന്നു; മാലിക്(റ) ന്റെ അസ്ഹാബ് മുഴുവന്‍ ഈ റിപ്പോർട്ട് ചെയ്തതിനും എതിരാണ് ഇത്, മാലിക് (റ) നിന്നും റിപ്പോർട്ട് ചെയ്തതില്‍ സ്വന്തം കിത്താബില്‍ പറഞ്ഞത് ഏറ്റവും സ്വഹീഹായ റിപ്പോർട്ടാണ് അതിനോട് അവിടെത്തെ എല്ലാ അസ്ഹാബും യോജിക്കുന്നുമുണ്ട്. മാലിക് മദ്ഹബിലെ ഇമാം ഇബ്നു അബ്ദുല്‍ ബറും ഇമാം ബാജിയും ഇബ്നു ഖാസിം(റ) വഴി ഇമാം മാലിക് (റ)നിന്ന് 39 റക്ഹത്തു ഉദ്ദരിക്കുന്നു. കൂടാതെ ഇമാം തിർമദിയും പ്രസിദ്ദമായ സനദോടെ മാലികില്‍ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേറെയും മാലികീ മദ്ഹബുകാരായവരും അല്ലാത്തവരുമായ പലരാല്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.. ശേഷം അദ്ദേഹം പറഞ്ഞു നിർത്തുന്നത്  ഇങ്ങനെയാണ്...;

والعجب كل العجب ممن يترك كل هذه الروايات, الصحيحة الثابتات, ثم يستدل بالغرائب الواهيات

എന്നാല്‍ ഈ സ്ഥിരപ്പെട്ട, സ്വഹീഹായ റിപ്പോർട്ടുകള്‍ മുഴുവന്‍ വെടിഞ്ഞ് പിന്നെ വളരെ ദുർബലമായ റിപ്പോർട്ട് കൊണ്ട് തെളിവ് പറയുന്നവനെ കുറിച്ച് മഹാത്ഭുതം തന്നെ !!!

അതെ മുജാഹിദുകളുടെയും അവരുടെ നേതാക്കളുടെയും കാര്യം മഹാ അത്ഭുതം തന്നെയാ; ബുഖാരിയിലടക്കം ളഹീഫ് കണ്ടെത്തുന്ന സനദ് കീറിമുറിച്ചു അലങ്കോലപ്പെടുത്താന്‍ വെമ്പുന്ന ഇവരുടെ നേതാവ് അൽബാനി പോലും സലഫു ചെയ്തതായ് കാണിക്കാന്‍ വേണ്ടിയാണ് ഈ റിപ്പോര്ട്ട് ഉദ്ദരിക്കുന്നത്.

ഷെയ്ഖ് അംജദ് അല്ഫാലസ്ത്വീനിയും മറ്റു പലരും ഈ റിപ്പോർട്ട് സ്വഹീഹല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് (അറ്ശീഫ് മുന് തദാ അല്‍-ഉലൂക; എന്ന പണ്ഡിത ചർച്ച പോർട്ടലില്‍ ഇവ കാണാം).

ഇനി എവിടെനിന്നാണ് 20 ന്റെ( കൂടെ 16 ചേത്തുള്ള 36 റക്ഹത്തു വന്നത് എന്നത് കൂടി നോക്കാം, മദീനയില്‍ 36 റക്ഹത്തു മാലിക് (റ) ന്റെറയും എത്രയോ കാലങ്ങൾക്ക്  മുമ്പ് ഉണ്ടെന്നുള്ളത് സ്ഥിരപ്പെട്ട വസ്തുതയാണല്ലോ.. ഇതിനെ കുറിച്ച് ഇമാമീങ്ങള്‍ ഇങ്ങനെ വിശദീകരിക്കുന്നത് കാണാം...

ഇമാം മാവർദ്ദി(റ) ന്റെ അല്‍-ഹാവില്‍ കബീറില്‍ പറയുന്നു;

ഇമാം ഷാഫി(റ) പറയുന്നു: മദീനക്കാരെ 36 റക്ഹത്തു നിസ്കരിക്കുന്നതായി ഞാന്‍ കണ്ടു, കൂടെ മൂന്ന് വിതുറും.ഇമാം മാവർദ്ദി(റ) ശേഷം വിശദീകരിക്കുന്നു, മക്കക്കാര്‍ ഒരു തർവീഹ് (4 റക്ഹത്ത്) നിസ്കരിച്ചാല്‍ 7 ത്വവാഫുകള്‍ ചെയ്യും അഞ്ചാം തർവീഹ് കഴിഞ്ഞാല്‍ അവര്‍ വിത്റ് നിസ്കരിക്കും അപ്പോള്‍ അവർക്ക് 5 തർവീഹ് (ടോട്ടല്‍ 20 റക്ഹത്ത്) 4 ത്വവാഫും ലഭിക്കും. എന്നാല്‍ ഇതിനോട് സമമാവാന്‍ മദീനക്കാര്‍ നാല് ത്വവാഫിനു പകരമായി നാല് തർവീഹുകള്‍ (16 റക്ഹത്ത്) അധികരിപ്പിച്ചു, അങ്ങിനെ അത് 36 ആയി – ഈ അഭിപ്രായമാണ് ഏറ്റവും സ്വഹീഹ് എന്ന് മഹാന്‍ പറയുന്നു.
( അല്ഹാലവില്‍ കബീര്‍ - 2/291).

ഇതുതന്നെ മാലികി മദ്ഹബിലെ സർവ്വ
ഇമാമീങ്ങും പറഞ്ഞിട്ടുള്ളത്.

ഇമാം അബൂബക്കര്‍ അത്തുർതൂഷി അല്‍-മാലികി തന്റെ അല്‍-ഹവാദിസ് അല്‍-ബിദഇല്‍ ഇത് പറഞ്ഞതിന് ശേഷം പറയുന്നതായി കാണാം;

ഈ അധികരിച്ച റകഹത്തുകള്‍ മദീനക്കാർക്ക് മാത്രം പ്രത്യേകമായതാണ്. അവര്‍ മക്കക്കാരുമായി സമാനമാവാന്‍ ആഗ്രഹിക്കുന്നവരാണ്, അതുകൊണ്ടാണ് ത്വവാഫിനു പകരം 16 റക്ഹത്ത് അധികരിപ്പിച്ച് 36 റക്ഹത്ത് നിസ്കരിക്കുന്നത് എന്നാല്‍ മദീനക്കാര്‍ അല്ലാത്തവര്‍ ഇത് ചെയ്യേണ്ടതില്ല. കാരണം മദീനക്കാര്‍ റസൂല്‍(സ) യുടെ ഹിജ്റ കൊണ്ടും അവിടെത്തെ ഖബറ് ശരീഫ്കൊണ്ടും ശറഫാകപ്പെട്ടവരാണ്, അതാണ്‌ മറ്റുള്ളവരെ അപേക്ഷിച്ച് മക്കക്കാരോട് സമാനരാവാന്‍ അവര്‍ ഉദ്ദേശിക്കുന്നത്. (അല്‍-ഹവാദിസ് അല്‍-ബിദഇ 1/58 ) ഇക്കാര്യങ്ങള്‍ ശറഹുല്‍-കബീര്‍ - 4/265, തുഹ്ഫ -2/241, മുഗ്നി -1/461 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ കാണാം.

സ്വഹാബയുടെ കാലം മുതല്‍ ഇന്നുവരെ 20-തില്‍ കുറഞ്ഞ തറാവീഹ് സലഫുകള്‍ ആരും പറഞ്ഞിട്ടില്ല. അതിനു നൂറുക്കണക്കിന് സ്വഹീഹായ റിപ്പോർട്ടുകള്‍ കാണാവുന്നതാണ്. ബറകത്തിന് വേണ്ടി ഖുലഫാഉകളായ സിദ്ദിക് (റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ) തുടങ്ങിയ സ്വഹാബികളുടെ കൂട്ടുകാരനായ സുവൈദുബ്നു ഗഫ്’ല (റ)യില്‍ (മുഖള്റമീങ്ങളില്‍ - അഥവാ ജാഹിലിയ്യ കാലത്ത് അനേകം വർഷം ജീവിച്ചു ശേഷം ഇസ്‌ലാം പുൽകിയ മഹത്തുക്കളിൽ- പെട്ട മഹാന്‍, ആമുല്‍ ഫിഅ്ലില്‍ വർഷം ജനിച്ചു 130 വർഷം ജീവിച്ചു) ൽ നിന്നും ഇമാം ബുഖാരി (റ) തന്റെ താരീഖുല്‍ കബീറില്‍ സ്വഹീഹായ പരമ്പരയോടുകൂടി ഉദ്ദരിക്കുന്ന കാണാം...;

(قال يحيى بْن مُوسَى : قَالَ : نا جَعْفَر بْن عون ، سَمِعَ أبا الخضيب الجعفِي ، كَانَ سويد بْن غفلة يؤمنا فِي رمضان عشرين ركعة)

അബല്‍ ഖളീബ് അല്ജഹ്ഫിയിൽ നിുന്നും.. റമളാനില്‍ സുവൈദുബ്നു ഗഫ്’ല (റ) ഞങ്ങള്ക്ക്. ഇമാമായി 20 റക്അത്ത് നിസ്കരിക്കാരുണ്ടായിരുന്നു (താരീഖുല്‍ കബീര്‍- 9/28 – ഹദീസ് നോ: 233)

നമുക്ക് അല്ലാഹു സലഫുസ്സ്വാലിഹീങ്ങളുടെ വഴിയെ സഞ്ചരിക്കാന്‍ തൌഫീഖ് നല്ക്ട്ടെ ആമീന്‍.

തയ്യാറാക്കിയത് സാലിം നാലപ്പാട്

_____________________________________

തറാവീഹ് 20 വഹാബികൾ നിസ്കരിക്കാത്തതിന്റെ കാരണം!

Visionofahlussunna . blogspot. com "സുന്നീ🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
📒📒📕📗📗📘📘📙📒📒📕📗📗📘📙
തറാവീഹ് 20 വഹാബികൾ നിസ്കരിക്കാത്തതിന്റെ കാരണം!
കാരണമെന്താണെന്ന് മുജാഹിദ് മൗലവി തന്നെ പറയട്ടെ! കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ !!!
'''സഹാബികളുടെ വീക്ഷണങ്ങളെ മുജാഹിദ് പ്രസ്ഥാനം തെളിവായി അംഗീകരിക്കാത്തതു മൂലമാണ് വെള്ളിയാഴ്ചയിലെ 2 ബാങ്ക് മുത്വലാഖ് തറാവീഹിന്റെ റക്അഅത്തുകളുടെ എണ്ണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ഗൾഫ് സലഫികളുടെ നിലപാടുകളുമായി വിയോജിച്ചത്'''
എം ഐ മുഹമ്മദലി
സുല്ലമി.
ഗൾഫ് സലഫിസവും
മുജാഹിദ് പ്രസ്ഥാനവും
പേജ്:142,143.
മക്കയിലും മദീനയിലും തറാവീഹ് 20 റക്അത്താണെന്ന സകരിയ്യ സലാഹിയുടെ വാക്ക് ഇതിനോട് ചേർത്ത് വായിക്കുക.
https://youtu.be/fvrlzFuuxiU
അതായത്........
കേരള വഹാബികൾ
വെള്ളിയാഴ്ച രണ്ട് ബാങ്ക് കൊടുക്കാത്തതും തറാവീഹ് 20 നിസ്കരിക്കാത്തതും
സ്വഹാബികളെ അംഗീകരിക്കാത്ത
തിനാൽ...
🔵⚫🔴⚪🔵⚫🔴⚪

തറാവീഹ് വെട്ടിനിരത്തി വഹാബികൾ





തറാവീഹ് വെട്ടിനിരത്തി വഹാബികൾ !
1922- മുജാഹിദ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.തുടർന്ന്,1936 വരെ തറാവീഹ് 20 റക്അത്തുണ്ടെന്ന് പഠിപ്പിച്ചു.
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ ഏഴാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ആ പതിപ്പിൽ റക്അതിന്റെ എണ്ണം കൊടുത്തില്ല... അതിങ്ങനെ: തറാവീഹ്, ഇത് റമളാനില് മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം (അവ്വലു ഫില് അമലിയ്യാത്ത് ഏഴാംപതിപ്പ് 1938) പരിണാമത്തിന്റെ സമാരംഭം നടന്നത് ഇവിടെ വെച്ചാണ്. ...
അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല. [വക്കം മൗലവിയും നവോത്ഥാന നായകരും പേ 73,74 നോക്കുക]
എംടി അബ്ദുറഹ്മാന് മൗലവി തറാവീഹ് 20 റക്അത്ത് നിസ്കരിച്ചുവരുന്ന മഹല്ലില് എട്ട് റക്അത്ത് നിസ്കരിച്ച ചരിത്രം (ശബാബ് 2009 മെയ് പേ 34) രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന്  കണ്ടുപിടിച്ചത്.അതോടെ എട്ടിന് തൗഹീദിന്റെ പൂട്ട് വീണു!!! അതിങ്ങനെ വായിക്കാം---
'''തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല..... പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേര് പറയുന്നതു പോലെ വിത്ർ എന്നും പേര് പറയാം. (ശബാബ് 2006 സെപ്റ്റംബർ29)'''
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സപ്തംബര് മാസത്തില് ഇസ്ലാഹില് തറാവീഹ് എട്ടാണെന്ന് സ്ഥാപിച്ചുകൊണ്ട് ഇങ്ങനെ മറുപടി എഴുതി: തറാവീഹ് എന്ന പേരില് ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്താണെന്നതിനു മുകളില് പറഞ്ഞ തെളിവ് മതി.
എന്നാല് എട്ടിനു ഒരു രേഖയുമില്ലെന്നായി 2006 സപ്തംബറിലെ ശബാബ് വാരിക.
അതായത് ,1996 സെപ്തബറിലെ അൽ ഇസ്ലാഹിൽ 8ന് തെളിവ് നിരത്തിയ മൗലവിമാർ 2006 സെപ്തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതിച്ചേർത്തു!!!
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
2007 ആയപ്പോൾ തറാവീഹ്11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു. (അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.അതിങ്ങനെ ---
തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്തിൽ കൂടുതർ നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 ൽ കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .
( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
ഗർഭവും നുണയും ഒരുപാട് കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് മ്മടെ സ്വലാഹി മൗലവി ഓർമ്മപ്പെടുത്തിയതനുസരിച്ച് ഇത് കൂടി നാം അറിഞ്ഞിരിക്കുക...... അതിങ്ങനെ.....
നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമുറമളാന് വിത്റിനു പുറമെ ഇരുപത് റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ് (വിചിന്തനം വാരിക, കെഎന്എം, 2009 ജൂലൈ 3, പേ 4).
ഹറമില് ജുമുഅക്കുള്ള രണ്ട് വാങ്കുണ്ട്. തറാവീഹിനു ഇരുപതു റക്അത്താണ് തിസ്കരിക്കുന്നത്… രണ്ടു ഹറമുകളിലെ വാങ്കുകളും തറാവീഹും പഴയതുപോലെ നില നിര്ത്തി (തീര്ത്ഥാടന ഭൂമിയിലൂടെ മങ്കട, അസീസ് മൗലവി. പേ:47).
മുജാഹിദിന്റെ ആഗോള നേതൃത്വവും തറാവീഹ് 20 റക്അത്താണെന്ന് പഠിപ്പിച്ചവരാണ്. ഇബ്നുതൈമിയ്യ ഫതാവയില് രേഖപ്പെടുത്തിയത് കാണുക: ഉബയ്യുബ്നു കഅ്ബ്(റ) ജനങ്ങളോടൊപ്പം റമളാന് നിസ്കാരം ഇരുപത് റക്അത്തും മൂന്ന് വിത്റും നിര്വഹിച്ചതായി നിസ്സംശയം തെളിഞ്ഞിരിക്കുന്നു. അതിനാല് അധിക പണ്ഡിതരും അതുതന്നെയാണ് സുന്നത്തെന്നു പറഞ്ഞു. മുഹാജിറുകളും അന്സ്വാറുകളുമായ സ്വഹാബികള്ക്കിടയില് വെച്ചാണ് ഉബയ്യുബ്നു കഅ്ബ്(റ) നിസ്കാരം നിര്വഹിച്ചത്. എന്നിട്ടും അവരിലൊരാളും അതിനെ എതിര്ക്കുകയുണ്ടായില്ല (മജ്മൂഉല് ഫതാവാ, ഇബ്നുതൈമിയ്യ).
വാൽകക്ഷണം:>
കോയ :ഹലോ, മുജായിദ് ആപ്പീസല്ലേ ?....... തറാവീഹിലെ റക്അത്തിന്റെ വിഷയത്തിൽ പുതിയ ഗവേഷണ ഫലം പുറത്തു വന്നോ?
മൗലവി :20-8-11-8- കണക്കില്ല തുടങ്ങി ഒരു പാട് റിസൾട്ടുകൾ വന്നു. പക്ഷേ ഒന്നുമങ്ങ് ഒക്കണില്ല.
കോയ :ഏറ്റവും ലാസ്റ്റ് എന്ത് തീരുമാനിച്ചു?
മൗലവി :അത് ഫൈനൽ തീരുമാനമല്ല.ഗവേഷണം മാത്രം!.
കോയ :1922ൽ തുടങ്ങിയതല്ലേ ഈ ഗവേഷണം? നൂറാം വാർഷികമാഘോഷിക്കുമ്പോഴെങ്കിലും തീരുമാനമാകുമോ?
മൗലവി :നോക്കാം!
കോയ :ഈ റമളാനിലെങ്കിലും മനസുറപ്പിച്ച് നിസ്കരിക്കാനാകുമോ? ഏകദേശം ഉറപ്പുള്ള ഒരു എണ്ണം പറയീൻ...?
മൗലവി :മ്മളെല്ലാം മുജ്തഹിദുകളാണ്.ഓരോരുത്തർക്കും ഓരോ ഗവേഷണവും എണ്ണവുമാണ്.കൃത്യമായിട്ടൊരു തീരുമാനം ഇതുവരെ ആപ്പീസീന്ന് കിട്ടിയിട്ടില്ല!
കോയ: ആയിരം കോഴിക്ക് അരക്കാട എന്ന് കേട്ട്ക്ക്ണ് ..... ഇവിടെ ആയിരം മുജായിദിന് ആയിരം തീരുമാനമോ?
മൗലവി: അയിനെന്താ കൊയപ്പം!. അനക്ക് മതനിയമവും ഗവേഷണവും അറിയാത്തോണ്ടാണിത്തരം സംശയങ്ങൾ!
കോയ :ഇസ്ലാം ഒന്നേയുള്ളു - 4 ൽ ഒരു മദ്ഹബ് എന്നത് മതത്തെ നാലാക്കലാണ്- മ്മക്ക് ഒന്നു മതീന്നും പറഞ്ഞ് എന്നെ മുജായിദാക്കിയത് നിങ്ങളല്ലേ.....?.... ഇവിടെ ഇപ്പോൾ ഓരോരുത്തർക്ക് ഓരോ അഭിപ്രായമോ ....?.... നല്ല ചേലായി.'.......!.....
മൗലവി :അത്..... അത്..... മ്.....
കോയ :ഞാനിപ്പോൾ തറാവീഹ് നിക്കരിക്കാൻ ആരെ പിൻപറ്റണം...?...'
മൗലവി :ആരെയും പിൻപറ്റിക്കോളൂ......
കോയ: എത്ര നിക്കരിക്കണം....?
മൗലവി :ആപ്പീസീന്ന് ഫൈനൽ തീരുമാനമൊന്നും വന്നിട്ടില്ല..... അതു കൊണ്ട് ആരെ വേണേലും പിൻ പറ്റിക്കോളൂ....
കോയ :ഈ പേട്ട് മൗലവിമാരെ പിൻ പറ്റുന്നതിലും നല്ലത് മദ്ഹബിന്റെ ഇമാമുമാരെ പിൻപറ്റലല്ലേ?
മൗലവി :അത്......മ്.....മ്....
കോയ :എട്ടിൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്തും നരകത്തിലുമാണെന്ന വാദം തിരുത്തിയോ ?മ്മടെ തീരുമാനമനുസരിച്ച് പടച്ചോൻ നരകത്തിലിട്ടവരെ തിരിച്ച് സ്വർഗത്തിലാക്കിയോ? മ്മൾ ഫൈനൽ തീരുമാനമെത്താത്തതിനാൽ-ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും നരകത്തിലോ സ്വർഗത്തിലോ ഇടാൻ പടച്ചോനൊക്കുമോ?[ബിദ് അത്ത് ചെയ്യുന്നവർ നരകത്തിലാണെന്നാണല്ലോ !]
മൗലവി :അത്......മ്.....മ്....
കോയ: മൗലവീ..... ജീവിതം ഒന്നേയുള്ളു. തന്റെ വാക്ക് കേട്ട് - പരീക്ഷണം നടത്തി ഈമാൻ ടെസ്റ്റ് ചെയ്യാൻ ഞാനില്ല.ഗവേഷണം നടത്തി നടത്തി മൗലവിമാരിപ്പോൾ എട്ടോളം ഗ്രൂപ്പായി' തറാവീഹ് വെട്ടി നിരത്തി ഒരു കോലവുമില്ലാത്ത കോലത്തിലാക്കി.ഞാനേതായാലും ഇനി മുതൽ ശാഫിഈ ഇമാമിനെ പിൻതുടർന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു.ദയവ് ചെയ്ത് സാധുക്കളെ ഇതുപോലെ പറ്റിക്കരുത്...... മതത്തിന്റെ പേരിൽ പാവപ്പെട്ട ആളുകളെ-നുണ പറഞ്ഞും മഖ്ബറ പ്രാർത്ഥന ഇസ്തിഗാസ തുടങ്ങിയ വിഷയങ്ങളിൽ തെറ്റിദ്ധരിപ്പിച്ചും മുജായിദാക്കി പരലോകം നഷ്ടപ്പെടുത്തുന്ന പണി ഇനിയെങ്കിലും നിർത്തണം...... നിങ്ങൾ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോന്ന് നെഞ്ചത്ത് കൈ വച്ച് സ്വയം ചിന്തിക്ക്......!തറാവീഹ് എട്ടാണെന്ന് സമർത്ഥിക്കാനും 20 നിസ്കരിക്കുന്നവരെ നരകത്തിലാക്കാനും എത്ര കെട്ട് നോട്ടീസുകളാണ് ഒരു കാലത്ത് നിങ്ങളൊക്കെ അടിച്ച് കൂട്ടിയത്!..... നിങ്ങൾ ഹദീസോതുമ്പോൾ ശെരിയെന്ന് കരുതിയ എതയോ ആളുകളെയാണ് നിങ്ങൾ പറ്റിച്ചത്!... നിങ്ങളോതിയ ഹദീസുകളോടുള്ള സ്നേഹത്താൽ- യാഥാർത്ഥ്യമറിയാതെ, ഉമ്മയെയും ഉപ്പയെയും ഉസ്താ ദുമാരെയും മുശ്രിക്കാക്കിയ എത്രയോ പച്ചപ്പാവങ്ങൾ.....!!!
മൗലവി :അത്.. പിന്നെ......

തറാവീഹ് വഹാബികൾ വിവാദമാക്കിയത് 1938 ൽ

Visionofahlussunna . blogspot. com "സുന്നീ ആദർശ സമാഹാരം "

‹ › Home
View web version
Thursday, 19 October 2017
vision of ahlussunna at 02:54🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
തറാവീഹ് വഹാബികൾ വിവാദമാക്കിയത് 1938 ൽ
തറാവീഹ് റമളാനിലെ പ്രത്യേക സുന്നത്തു നിസ്കാരമാണെന്നും അത് 20 റക്അതാണെന്നും മുജാഹിദ് സ്ഥാപക നേതാക്കളായ ടി.കെ.മൗലവി,ഇ.കെ മൗലവി,എം.സി.സി മൗലവി എന്നിവർ ചേർന്നെഴുതിയ കർമശാസ്ത്ര പുസ്തകത്തിൽ പഠിപ്പിച്ചിട്ടുണ്ട്.അവ്വലു ഫിൽ അമലിയാത് എന്ന പ്രസ്തുത പുസ്തകത്തിന്റെ ആറാം പതിപ്പ് ഇറങ്ങിയത് 1936ൽ ആണ്. ആ പതിപ്പിലും ഒരു മാറ്റവും വരുത്താതെ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ ഏഴാം പതിപ്പ് പുറത്തിറങ്ങിയപ്പോൾ ആ പതിപ്പിൽ റക്അതിന്റെ എണ്ണം കൊടുത്തില്ല...
അന്നു മുതൽ തറാവീഹ് കേരള മുസ്ലിംകൾക്കിടയിൽ ഒരു വിവാദമായി...
അതായത്,
1922ൽ കേരളത്തിൽ മുജാഹിദ് 'ശരിയായ ഇസ്ലാം' പഠിപ്പിക്കാൻ വന്ന് പത്തു പതിനാറു കൊല്ലം കഴിഞ്ഞിട്ടാണ് തറാവീഹ് 8 റക് അതാണെന്ന് അവർക്കു തന്നെ മനസ്സിലായത്.
1941ന് ശേഷം കൊല്ലം ചിന്നക്കടയിൽ 8 റക്അത് നടപ്പിലാക്കാൻ മൗലവിമാർ വന്നപ്പോൾ അന്ന് മുസ്ലിംകൾ അതിന് സമ്മതിച്ചിരുന്നില്ല.
കേരളത്തിന്റെ ചില യിടങ്ങലിലൊക്കെ 8 നടപ്പിലാക്കി വരുമ്പോഴാണ് ഏതോ ഒരു മൗലവി തറാവീഹ് 11 റക്അതാണെന്ന് കണ്ടുപിടിച്ചത്.
അങ്ങനെ 1969കളിൽ 11 വാദിച്ചിരുന്നു.
വിത്റിന്റെ ഹദീസ് തറാവീഹിനും തെളിവാക്കാമെന്നു കരുതി അക്കാലം മുതൽ തറാവീഹും വിത്റും ഒരേ നിസ്കാരമാണെന്നും വാദിച്ചു തുടങ്ങി.
പിന്നെ ചില സാഹചര്യങ്ങൾ നോക്കി 8 എന്നും ചിലപ്പോൾ 11 എന്നും പറയാൻ തുടങ്ങി.
1996 സെപ്തബറിലെ അൽ ഇസ്ലാഹിൽ 8ന് തെളിവ് നിരത്തിയതും 2006 സെപ്തബറിൽ ഇറങ്ങിയ ശബാബിൽ 8ന് തെളിവില്ല തറാവീഹ് 11 ആണെന്ന് എഴുതേണ്ടിവന്നതും മുജാഹിദുകളും നമ്മളും കണ്ടതാണ്.
പിന്നെ 8 റക്അത് ഒഴിവാക്കി 11ൽ ഉറപ്പിക്കുകയും അതിൽ കൂടുതൽ ബിദ് അതാണെന്ന് വാദിക്കുകയും ചെയ്തിരുന്നു.
പിന്നെ അവസാനമായി 2015ൽ 11ൽ കൂടുതൽ തറാവീഹ് ബിദ്അതാണെന്ന് സലഫുകൾ ആരും പറഞ്ഞിട്ടില്ലെന്ന് സമ്മതിക്കുകയും ഖേദം പ്രകടിപ്പിച്ചു അൽ ഇസ്ലാഹ് മാസികയിൽ തിരുത്തു കൊടുക്കുകയും ചെയ്തു.
ഇതാണ്
കേരള വഹാബികളുടെ തറാവീഹ് ചരിത്രം.
ചരിത്രമറിയുന്നവർ/പരലോക ചിന്തയുള്ളവർക്കെങ്ങിനെ മുജാഹിദാവാൻ കഴിയും..!
🔵കുറഞ്ഞ കാലയളവിൽ ഒരു നിസ്കാരത്തിന്റെ റക് അത് 20ആണ്,അല്ല 8 ആണ്,11ആണ്, അല്ല 8തന്നെയാണ്,അല്ല 8ന് തെളിവില്ല 11തന്നെയാണ്..ഇങ്ങനെ മൗലമാർക്ക് പറയേണ്ടി വന്നത് എന്ത് കൊണ്ടായിരിക്കും?🤔
🔵ഇപ്പോൾ 11ന് പറയുന്ന തെളിവുകൾ 1941 വരെ ഒരു മൗലവിക്കും കാണാൻ കഴിഞ്ഞില്ലെന്നോ?🤔
🔵1941 വരെയുള്ള മൗലവിമാർ കണ്ട ബുഖാരി അല്ലെ ഇന്നുമുള്ളത്?🤔
🔵കാലംകഴിയുന്നതിനനുസരിച്ചു ഹദീസുകൾ മാറി വരുമോ?🤔
🔵അല്ലങ്കിൽ കുറച്ചു കാലം 20,പിന്നെ 8,പിന്നെ11, പിന്നെയും 8, പിന്നെയും 11,..ഇങ്ങനെ ഹദീസിലങ്ങാനും മൗലവിമാർ കണ്ടോ?..🤔
🔵ഇങ്ങനെയൊക്കെ ഒരു നിസ്കാരത്തിന്റെ വിഷയത്തിൽ പച്ച വൈരുധ്യങ്ങൾ എഴുതി വെച്ചിട്ടും അണികൾ അന്ധമാ യി പിന്പറ്റുന്നത് എന്തിന്റെ അടിസ്ഥാനത്തിലാകും?🤔
🌹🌹🌹🌹🌹🌹🌹🌹🌹
കൂടുതൽ വായനക്ക് -
തറാവീഹ്,
വഹാബി പ്രസിദ്ധീകരണങ്ങൾ മുൻ നിർത്തിയുള്ള ലഘു വിവരണം
✍അസ്ലം സഖാഫി പയ്യോളി

തറാവീഹ് പതിനൊന്നിൽ കൂടുതൽ ബിദ് അത്തല്ല

തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )

തറാവീഹ് എത്ര മുവത്വ ശ റഹ് ഇസ്തി ദ് കാർ عدد التراويح الموطأ مع الاستذكار

തറാവീഹ് എത്ര മുവത്വ ശ റഹ് ഇസ്തി ദ് കാർ
عدد التراويح الموطأ مع الاستذكار





























മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....