Monday, March 12, 2018

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 1


തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 1

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ് ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്.
മുഹമ്മദ് ഇല്യാസ് തബ്ലീഗ് സ്ഥാപകനല്ലെന്ന് ചില തബ്ലീഗുകാർ വാദിക്കാറുണ്ട്. ഇത് ശരിയല്ല. കേരളത്തിലെ തബ്ലീഗ് നേതാവ് 'കാഞ്ഞാർ മൂസ മൗലവി' 'തബ്ലീഗിന്റെ മഹത്വം' എന്ന പുസ്തകത്തിൽ ഇല്യാസിയാണ് സ്ഥാപകനെന്നു സമ്മതിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ് വി 'ദീനീ ദഅ് വത്ത്' പേജ് 77ല്lum ഇക്കാര്യം പരമാര്ഷിച്ചിട്ടുണ്ട്.
ഹിജ്റ 1303 ൽ ജനിച്ച മുഹമ്മദ് ഇല്യാസ് ഇതിന്റെ സ്ഥാപകനാണെങ്കിലും അദ്ദേഹം കർമരംഗത്ത് വരുന്നതിന്റെ നൂറു വർഷം മുമ്പ് തന്നെ ഇതിന്റെ ചരിത്രം തുടങ്ങുന്നുണ്ട്. ഹി. 1246 ൽ മരണപ്പെട്ട ഇസ്മാഈൽ ദഹ് ലവിയാണ് ഇവരുടെ ആശയ കേന്ദ്രം. പിന്നീട് റഷീദ് അഹ്മദ് ഗാങ്കോഹി, അഷ്റഫ് അലി ഥാനവി, ഖലീൽ അഹ്മദ് അമ്പേട്ടവി, മുഹമ്മദ് ഇല്യാസ് എന്നിവരാണ് ഇതിന്റെ പ്രചരണം ഏറ്റെടുത്തത്. അകം നിറയെ വഹാബിസവും പ്രവാചക നിന്ദയും പ്രത്യക്ഷത്തിൽ സദ്വ്ര് ത്തരുടെ വേഷവുമായി നടക്കുന്ന ഒരു പ്രസ്ഥാനമാണിവർ. ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി പാശ്ചാത്യശക്തികൾ മുസ്ലിംകളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പല വേഷത്തിലും രൂപ ഭാവങ്ങളിലും ഇറക്കുമതി ചെയ്ത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പും ച്ചിദ്രതയുമുണ്ടാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പാർട്ടികൾ.
തബ്ലീഗ് രൂപീകരണം
മുഹമ്മദ് ഇല്യാസ് തബ്ലീഗ് പ്രവർത്തനം ആരംഭിച്ച സന്ദർഭത്തെ സൂചിപ്പിച്ച് നദ് വി എഴുതുന്നു:
"""രണ്ടാമത്തെ ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം ഇല്യാസ് തബ്ലീഗ് ജമാഅത്ത് ആരംഭിച്ചു" (ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഹജ്ജ്കഴിഞ്ഞ് വന്നു ഇങ്ങനെ ഒരു പുതിയ പരിപാടി തുടങ്ങാനുള്ള സാഹചര്യം നദ് വി വിവരിക്കുന്നു: "ഇല്യാസ് മദീനയിൽ താമസിച്ചുകൊണ്ടിരിക്കെ കൂട്ടുകാരെല്ലാം യാത്രതിരിക്കാൻ തയ്യാറായെങ്കിലും ഇല്യാസ് മദീന വിടാൻ ഇഷ്ടപ്പെട്ടില്ല. അല്പം കാത്തിരുന്ന ശേഷം കൂട്ടുകാര് ഖലീൽ അഹ്മദ് അമ്പേട്ടവിയോട് വിവരം പറഞ്ഞു. ഇല്യാസിന്റെ അവസ്ഥ കണ്ട ശേഷം അമ്പേട്ടവി കൂട്ടുകാരോട് പറഞ്ഞു: "അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ നിങ്ങൾ നിർബന്ധിക്കേണ്ട. അദ്ദേഹത്തിനു ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അദ്ദേഹം സ്വയം യാത്രയ്ക്ക് തയ്യാറാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ തനിച്ചാക്കിയിട്ട് യാത്രയാവുകയോ ചെയ്യാം".
നദ് വി തുടരുന്നു: "മൗലാനാ(ഇല്യാസ്) പറയാറുണ്ടായിരുന്നു. മദീനയിലെ ഈ താമസത്തിനിടയിലാണ് എനിക്ക് ഈ കാര്യത്തിനുള്ള(തബ്ലീഗ്) കല്പനയും നിര്ദ്ദേശവും ഉണ്ടായത്". (ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഇല്യാസ് പ്രസ്താവിച്ചു: "ഈ തബ്ലീകിന്റെ വഴിയും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്". (മർഫൂളാത്ത് 51)
"ഇസ് തബ്ലീഗുകാ ത്വരീഖ ഭീ മുജ്പർ ഖ്വാബ് മെ മുൻകശിഫ് ഹുവാ" എന്നാണു ഉറുദു വാചകം.
ഒരിക്കൽ ഇല്യാസ് പറഞ്ഞു:
"സ്വപ്നം പ്രവാചകത്വത്തിന്റെ 46 ൽ ഒരംശമാണ്. ചിലർക്ക് മുജാഹദ രിയാളകൾ കൊണ്ടൊന്നും ലഭിക്കാത്ത ഔന്നത്ത്യം സ്വപ്നം മുഖേന ലഭ്യമാകുന്നു. കാരണം സ്വപ്നത്തിലൂടെ നുബുവ്വത്തിന്റെ ഭാഗമായ ശരിയായ വിജ്ഞാനം നല്കപ്പെടുന്നു. പിന്നെ എങ്ങനെ ഔന്നത്യം ലഭിക്കാതിരിക്കും?. വിജ്ഞാനത്താൽ മഅ് രിഫത്ത് വർദ്ദിക്കുകയും അതിലൂടെ സാമീപ്യം അധികമാവുകയും ചെയ്യുന്നു".
ഇല്യാസ് തുടരുന്നു:
"ഈയിടെയാ യി സ്വപ്നം മുഖേന എനിക്ക് ശരിയായ വിജ്ഞാനം നല്കപ്പെടുന്നു. അതിനാൽ എനിക്ക് കൂടുതൽ നിദ്ര ലഭിക്കാൻ വേണ്ടി പരിശ്രമിക്കും. ഉഷ്ണ കാലാവസ്ഥ കാരണമായി ഉറക്കം കുറയുകയും വൈദ്യരെ കണ്ട് തലയിൽ എണ്ണ മാലീസിട്ടതിനാൽ നിദ്രയിൽ വർദ്ദനവുണ്ടായി".
അദ്ദേഹം പറഞ്ഞു:
"ഈ തബ്ലീഗിന്റെ മാർഗ്ഗവും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്...കുൻതും ഖൈറ....എന്ന സൂറ ആലുംഇമ്റാനിലെ സൂക്തത്തിന്റെ തഫ്സീർ എനിക്ക് സ്വപ്നത്തിലൂടെ ലഭിച്ചു. മുന്പ്രവാച്ചകന്മാരുടെ സമുദായങ്ങൾക്ക് മദ്ധ്യേ വെളിവാക്കപ്പെടുന്ന നബിമാരെപ്പോലെയാണ് നിങ്ങളും. ഈ ആശയത്തിന് 'പുറപ്പെടുവിക്കപ്പെട്ട' എന്നാ വാചകം പ്രയോഗിച്ചത് വഴി ഒരു സ്ഥലത്ത് തന്നെയിരുന്നാൽ കാര്യം നടക്കുകയില്ലെന്നും എല്ലാ സ്ഥലത്തും ചുറ്റി കറങ്ങണമെന്നും സൂചനയുണ്ട്. ശേഷം 'നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കണം' എന്ന വാക്യം കൊണ്ടുവന്നവഴി ഇങ്ങനെ അരുളപ്പെട്ടു: നന്മ കൊണ്ടുള്ള കൽപനയിലൂടെ നിങ്ങളുടെ സ്വന്തം വിശ്വാസം വർദ്ദിക്കും. അല്ലാതെ മറ്റുള്ളവർക്ക് സന്മാർഗ്ഗം ലഭ്യമാവാൻ ഉദ്ദേശിക്കരുത്. സ്വന്തം നന്മ മാത്രം ഉദ്ദേശിക്കൂ...! 'ജനങ്ങളിലേക്ക് പുറപ്പെടുവിക്കപ്പെട്ട ഉത്തമസമുദായം' എന്നതിലെ 'ജനങ്ങൾ എന്ന പദത്തിന്റെ ഉദ്ദേശ്യം അറബികളല്ല, അനറബികളാണ്.കാരണം അറബികളെ കുറിച്ച് 'ലസത അലൈഹിം' (നീ അവരുടെ മേൽ അധികാരസ്തനല്ല) എന്ന് അരുളിയത് വഴി അവരുടെ സന്മാർഗ്ഗം പുൽകൽ മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.. അവരെ കുറിച്ച് താങ്കൾ അധികം ചിന്തിക്കേണ്ടതില്ല എന്ന് ഉണർത്തിയിരിക്കുന്നു. ഉത്തമസമുദായം എന്ന സംബോധനം അറബികളോടാണ്. ജനങ്ങൾക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ടവർ എന്നതിലെ അന്നാസിന്റെ ഉദ്ദേശ്യം അറബികളല്ലാത്ത അനറബികളാണ്". (മൻഫൂളാത്ത് നമ്പർ 50, പേജ് 51-52, ക്രോഡീകരണം മൻസൂർ നുഅ്മാനി)
കേവലം ഒരു നല്ല കാര്യം സ്വപ്നത്തിലൂടെ നിർദ്ദേശിക്കപ്പെട്ടു എന്നതല്ല പ്രശ്നം. വിശുദ്ദ ഖുർആന്റെ വാക്യങ്ങൾക്ക് സ്വപ്നത്തിലൂടെ തഫ്സീർ ലഭ്യമായി എന്ന് വാദിക്കുകയും ഇങ്ങനെ കൂടുതൽ വിജ്ഞാനം ലഭിക്കാൻ ബോധാവസ്തയെക്കാൾ ഉത്തമ നിദ്രാവസ്ഥയാണെന്നും കൂടുതൽ ഉറക്കം കിട്ടാൻ എല്ലാവരും കൂടി ഉൽസാഹിക്കുവീൻഎന്നും ജല്പിക്കുന്നു. ഇത് ഏറ്റവും അപകടകരമായ കാര്യമാണ്.
മേൽസൂക്തത്തിൽ ഇല്യാസിന് സ്വപ്നത്തിലൂടെ ലഭിച്ച തഫ്സീർ ശരിയാണോ എന്ന് നമുക്ക് പരിശോദിക്കാം. "കുൻതും ഖൈറ ഉമ്മത്തിൻ..." എന്ന ആലുംഇമ്റാനിലെ 110 ആം സൂക്തത്തിന്റെ വ്യാഖ്യാനം ഇമാം ബുഖാരി(റ) യും മറ്റും ഉദ്ദരികുന്നത് ഇപ്രകാരമാണ്.
Moosa sonkal
"മനുഷ്യ വംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹിവിൽ വിശ്വസിക്കുകയും ചെയ്യുന്നു. ആലു ഇമ്റാൻ 110)
പ്രസ്തുത സൂക്തത്തിലെ ജനങ്ങൾക്ക് എന്ന 'ലിന്നാസി' എന്ന പദത്തിന്റെ സംബോധന നബി(സ)യുടെ കാലത്തുള്ള ജനങ്ങളും 'നിങ്ങൾ ഉത്തമ സമുദായം' എന്നതിലെ 'നിങ്ങൾ' നബി(സ)യുടെ അനുചരന്മാരായ അനുയായികളുമാണ്. എന്നാൽ ഇതിന്റെ വിവക്ഷ എല്ലാകാലത്തുമുള്ള ജനങ്ങൾക്ക് ഏറ്റവും ഉത്തമമായവർ അതാതുകാലത്തുള്ള മുഅ്മിനീങ്ങളാണ്.അവർ നന്മ കൊണ്ട് കൽപിക്കുകയും തിന്മാകൊണ്ട് വിരോധിക്കുകയും അല്ലാഹുവിൽ ദ്രഡമായി വിശ്വസിക്കുകയും ചെയ്യുന്നവരായതിനാൽ.
ജനങ്ങൾക്ക് ഏറ്റവും ഉത്തമന്മാരായ സമുദായം എന്നവ്യാപകാർത്ഥം തന്നെയാണ് അബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയ സ്വഹാബി വര്യന്മാരെ തൊട്ട് ഇമാം ബുഖാരി(റ), അഹ്മദ്(റ) തുടങ്ങിയ മുഹദ്ദിസുകൾ ഉദ്ദരിച്ചത്. ഇത് ഉദ്ദരിച്ച ശേഷം ഇബ്നു കസീർ രേകപ്പെടുത്തുന്നു. ഈ ആയത്ത് മുഴുവൻ ജനങ്ങളിലേക്കും വ്യാപകമായതാണ് എന്നതാണ് സ്വഹീഹായ അഭിപ്രായം. ഓരോ നൂറ്റാണ്ടിലും അതിന്റെ തോതനുസരിച്ച്. ഏറ്റവും ഉത്തമ നൂറ്റാണ്ടുകാർ നബി(സ)യുടെ കാലക്കാരാണ്. പിന്നെ അവരോടടുത്തവരും. (ഇബ്നുകസീർ 4/399)
ജനങ്ങൾക്കുവേണ്ടി പ്രത്യക്ഷമാക്കപെട്ടു' എന്നതിലെ 'ലിന്നാസി' എന്നതിന്റെ ഉദ്ദേശ്യം അറബികളല്ല. അനറബികളാണ് എന്നും പ്രത്യക്ഷപെട്ടവർ എന്നർത്ഥത്തിലുള്ള 'ഉഖ്രിജത്' എന്ന വാക്കിലൂടെ ഓരോ വീടും കയറി ഇറങ്ങണം എന്നതിന് സൂചനയുണ്ടെന്നും ഇല്യാസ് വെളിപ്പെടുത്തിയത് അടിസ്ഥാനരഹിതമാണെന്ന് മേൽ തഫ്സീറുകൾ വ്യക്തമാകുന്നു. അനരബികളെ കുറിച്ച് മാത്രമാണ് ഈ പ്രയോഗം. അനറബികളെ കുറിച്ച് നിങ്ങൾ ചിന്തിച്ച് വിഷമിക്കേണ്ടതില്ല എന്ന അർത്ഥത്തിൽ 'ലസ്തഅലൈഹിം' എന്ന ആയത്തിൽ സംബോധനം തന്നോടാണെന്ന് വരുത്തിത്തീർക്കുന്ന രീതിയിലാണ് മൽഫൂളാത്തിൽ ഇല്യാസിന്റെ പരമാർശമുള്ളത്. ഇങ്ങനെ ഖുർആനിക വചനങ്ങൾക്ക് സ്വപ്നത്തിൽ കിട്ടിയതെന്ന് പറഞ്ഞ് പുതിയ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും അതില്ലൂടെ തനിക്ക് ദിവ്യപരിവേഷം ചാർത്തപ്പെടുകയും ചെയ്യുന്നതാണ് ഇവിടെ നാം കാണുന്നത്.
സ്വപ്നവും തബ്ലീഗുകാരുമായുള്ള ബന്ധം ഇതിൽ ഒതുങ്ങുന്നില്ല. പ്രഥമദ്രഷ്ട്യാതന്നെ ഒരു മുസ്ലിമും പറയാനോ എഴുതാനോ ധൈര്യപ്പെടാത്ത പലതും ഇവർ സ്വപ്നത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാറുണ്ട്. നബി(സ) ഉറുദു പഠിച്ചത് ദയുബന്തികളിൽ നിന്നാണെന്ന് 'ബറാഹീനെഖാത്വിഅ' പേജ് 30 ൽ കാണാം.
ശഹാദത്ത് കലിമ ഉച്ചരിക്കുവാൻ തുനിഞ്ഞ ഒരു ശിഷ്യൻ 'മുഹമ്മദുർറസൂലുല്ലാഹി' എന്നതിനുപകരം 'അശ്രഫലി റസൂലുല്ലാഹി' എന്ന് സ്വപ്നത്തിലും തുടർന്ന് ഉണർച്ചയിലും ഉച്ചരിച്ചതിന് 'വിഷമിക്കാനില്ല' എന്നാണു ഥാനവി സർട്ടിഫിക്കറ്റ് കൊടുത്തത്. (അൽഇംദാദ് സഫര് 1330 പേജ് 35)
നബി(സ) ഉറുദു പഠിച്ചത്?!!!
നബി(സ)ക്ക് ഉറുദ് പഠിച്ചവർ എന്ന സ്ഥാനപ്പേര് നേടിയ ദയുബന്തിലെ മദ്രസയുടെ സ്ഥാപകനായ ഖാസിം നാനൂത്തവിയെ കുറിച്ച് ഗാംഗോഹിയുടെ സ്വപ്നം:- മൗലവി മുഹമ്മദ് ഖാസിം നവവധു ചമഞ്ഞതായും നവവധുവിനെ ഞാൻ വിവാഹം ചെയ്തതായും ഞാനൊരിക്കൽ സ്വപ്നം കണ്ടു. (തദ്കിറതു റഷീദ് 2/245)
സഭ്യതയുടെ സീമകൾ ലംകിച്ചത് തബ്ലീക് നേതാക്കളുടെ സ്വപ്നം അഴിഞ്ഞാടുന്നതാണ് നാമിവിടെ കാണുന്നത്. ഇത്തരത്തിലുള്ള സ്വപ്നം വഴിയാണ് തബ്ലീഗ് നിർദ്ദേശം ഉണ്ടായതും. അതിനാൽ സ്വപ്നത്തിൽ ലഭിക്കുന്ന കാര്യങ്ങളോടുള്ള ഇസ്ലാമിന്റെ സമീപനമെന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
സ്വപ്നം രേകയല്ല
ഇമാം മുസ്ലിം(റ) സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തിൽ ഹദീസ് നിവേദകരുടെ യോഗ്യതയെക്കുറിച്ച് സംസാരിക്കവെ ഒരു സംഭവം ഉദ്ദരിക്കുന്നു:
അലിയ്യുബ്നു മുസ്ഹിർ(റ) പറയുന്നു: ഞാനും ഹംസ(റ) യും അബാനുബ്നുഅബീഅയ്യാശിൽ നിന്ന് ആയിരത്തോളം ഹദീസുകൾ കേട്ടിരുന്നു. പിന്നീടൊരിക്കൽ ഞാൻ ഹംസ(റ)യെ കാണാനിടയായി. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ്. ഞാൻ നബി(സ)യെ സ്വപ്നത്തിൽ ദര്ഷിച്ചപ്പോൾ അബാനിൽ നിന്ന് കേട്ട മുഴുവൻ ഹദീസുകളും നബി(സ)യുടെ മുമ്പാകെ പ്രദർശിപ്പിച്ചു. എന്നാൽ അഞ്ചോ ആറോ ഹദീസുകൾ മാത്രമാണ് നബി(സ)ക്ക് പരിചയമുണ്ടായിരുന്നത്. (മുസ്ലിം 1/65)
ഇത് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:
ഖാസീ ഇയാസ്(റ) പറയുന്നു: അബാനുബ്നു അബീഅയ്യാശ് ദുർബ്ബലനായ റിപ്പോർട്ടർ ആണെന്ന സുസ്ഥിരമായ വസ്തുതയെ ശക്തിപ്പെടുത്തുന്ന ഒന്നായേ ഇതിനെ കാണാൻ പറ്റൂ. സ്വപ്നം കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ ദുർബ്ബലത സ്ഥിരപ്പെടുകയില്ല. സ്വപ്നം അടിസ്ഥാനമാക്കി മുമ്പ് സ്ഥിരപ്പെടാത്ത ഒരു സുന്നത്ത് സ്ഥിരപ്പെടുകയോ സ്ഥിരപ്പെട്ട ഒരു സുന്നത്ത് അസ്വീകാര്യമാവുകയോ ഇല്ല. ഇക്കാര്യം പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണ്. ഖാസി(റ)യുടെ സംസാരം ഇവിടെ അവസാനിക്കുന്നു. നമ്മുടെ അസ്വഹാബിൽപെട്ടവരും അല്ലാത്തവരും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. സ്വപ്നം അടിസ്ഥാനമാക്കി മതത്തിൽ സ്ഥിരപ്പെട്ടൊരു കാര്യം മാറ്റാൻ പറ്റില്ലെന്ന് എല്ലാവരും ഏകോപിച്ചു പറയുന്നു. "എന്നെ വല്ലവരും സ്വപ്നത്തിൽ കണ്ടാൽ എന്നെ തന്നെയാണ് അവർ കണ്ടത്" എന്ന ഹദീസിനു ഈ ആശയം എതിരല്ല. കാരണം പ്രസ്തുത ഹദീസിന്റെ ആശയം നബി(സ)യെ ദർശിച്ചത് ശരിയാണെന്നും അത് പാഴ്കിനാവുകളിലോ പിശാച് സൃഷ്ടിക്കുന്ന ആശയ കുഴപ്പങ്ങളിലോപെട്ടതല്ലെന്നുമാണ്. എന്നാൽ മതപരമായൊരു നിയമം സ്ഥിരീകരിക്കാൻ അതുപോരാ. കാരണം നിദ്രയുടെ സമയം ക്രത്ത്യമായി കാര്യം വിലയിരുത്താനോ കേള്ക്കുന്നത് വേണ്ടപോലെ ഉറപ്പിക്കാനോ പറ്റിയ സമയമല്ല. ഒരാളുടെ റിപ്പോർട്ടും സാക്ഷ്യവും സ്വീകരിക്കാൻ അയ്യാൾ ഉണര്ച്ചയിലാകുകയും അശ്രദ്ദനോ മനപാടമാക്കൽ മോശമായവനോ കൂടുതൽ പിഴവ് പറ്റുന്നവനോ ക്രത്യമായി കാര്യം വിലയിരുത്താൻ സാധിക്കാത്തവനോ ആവരുതെന്നു പണ്ഡിതലോകം ഉപാധിവെച്ചിട്ടുണ്ട്. നിദ്രയിലാണ്ടവനിൽ ഇപ്പറഞ്ഞ വിശേഷണങ്ങൾ ഇല്ലാത്തതിനാൽ അവന്റെ റിപ്പോർട്ട് സ്വീകാര്യമല്ല. ഇപ്പറഞ്ഞതെല്ലാം സുസ്ഥിരമായ ഒരു നിയമത്തിനെതിരായി ഒരു മതപരമായ നിയമം സ്വപ്നത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന വിഷയത്തിലാണ്. എന്നാൽ നബി(സ) സ്വപ്നത്തിലൂടെ സുന്നത്തായ സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാനോ നിഷിദ്ദമാണെന്ന് സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാതിരിക്കാനോ ഗുണകരമായ ഒരു കാര്യം നിർദ്ദേശിക്കുകയോ ചെയ്താൽ അതനുസരിച്ച് പ്രവർത്തിക്കൽ സുന്നത്താണെന്നതിൽ അഭിപ്രായാന്തരമില്ല അഭിപ്രായാന്തരമില്ല . കാരണം അത് സ്വപ്നത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലല്ല. മറിച്ച് അത് മുമ്പേ സ്ഥിരപ്പെട്ട കാര്യമാണ്. (ശർഹു മുസ്ലിം 1/50)
സ്വപ്ന ദർശനത്തിന്റെ ഇസ്ലാമിക കാഴ്ചപ്പാടാണ് മുകളിൽ വിവരിച്ചത്. ഇതിന്റെ വെളിച്ചത്തിൽ തബ്ലീഗ് ജമാഅത്ത് സ്ഥാപകാൻ ഇല്യാസ് സാഹിബ് സ്വഹാബത്തും താബിഉകളും പറഞ്ഞതിന് വിപരീതമായി ഖുർആൻ ആയത്തുകൾക്ക് സ്വപ്നത്തിൽ ദർഷിചതായി പറയുന്ന വിശദീകരണവും വീടുകൾതോറും കയറിയിറങ്ങി തബ്ലീഗിനുള്ള നിർദ്ദേശവും തള്ളികളയണമെന്നു വ്യെക്തമാകുന്നു. ഇസ്ലാമിക പ്രമാണങ്ങളോടും നിർദ്ദേശങ്ങളോടും നിരക്കാത്ത സ്വപ്ന ദർശനങ്ങളുടെ കഥകൾ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥങ്ങളിൽ ഇനിയും കാണാവുന്നതാണ്.
തബ്ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിന്റെ പിഴച്ച ആശയങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പ് അവരുടെ സ്ഥാപക നേതാക്കളെയും ആധികാരിക കരതികളെയും ചെറിയ രൂപത്തിൽ പരിചയപ്പെടുന്നത് നന്നായിരിക്കും. അത് അടുത്ത ബ്ലോഗിൽ തുടരും ഇന്ഷാ അല്ലാ

തറാവീഹിന് ഇടയിൽ സ്വലാത്ത്



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


തറാവീഹിന് ഇടയിൽ സ്വലാത്ത് ചൊല്ലാൻ പാടില്ല എന്ന് ഇബ്നു ഹജർ (റ) ഫത് വയിൽ  പറഞ്ഞിട്ടുണ്ടോ?

ഉത്തരം:-
ഇങ്ങിനെ ഒരു ചോദ്യത്തിന് മറുപടിയായി ഇബ്നു ഹജർ  (റ)പറയുന്നു, ആ സ്ഥലത്ത് പ്രേത്യേകം സുന്നത്തുണ്ട് എന്ന് കരുതി കൊണ്ട് ചൊല്ലാൻ പാടില്ല.
ആ സ്ഥലത്ത് പ്രേത്യേകം സുന്നത്തുണ്ട്  എന്ന് നമ്മുടെ പണ്ഡിതന്മാരുടെ  സംസാരത്തിലോ സുന്നത്തിലോ ഞാൻ കണ്ടിട്ടില്ല. മേല്പറഞ്ഞപോലെ അല്ലാതെ വ്യാപകമായി ചൊല്ലാൻ പറ്റുന്നതാണല്ലോ സ്വലാത്ത് എന്ന് കരുതി ചൊല്ലിയാൽ കുഴപ്പമില്ല.തറാവീഹിന് ഇടയിലെ പ്രേത്യേകമയി ഈ സ്വലാത്തിന്  സാക്ഷിയാകുന്ന രേഖകൾ വന്നിട്ടുണ്ടെന്ന് അവർ തുടർന്ന് പറയുന്നുണ്ട്.
ചുരുക്കത്തിൽ നിരുപാധികം സ്വലാത്ത് ചെല്ലരുത് എന്നല്ല ഇമാമുമാർ പറയുന്നത്. പ്രേത്യേകത ഇല്ലാത്തിടത്  പ്രേത്യേകതയുണ്ട് എന്ന്  കരുതി വിശ്വസിച്ചു ചൊല്ലരുത് എന്നാണ്, ഒരിക്കലും സ്വലാത്ത് ചൊല്ലരുത് എന്നല്ല.
സുന്നികൾ ഹദ്ദാദ്‌ ഓതുന്നതും ദിക്റുകൾ ചൊല്ലുന്നതും ആ സമയത്ത് അതിലുള്ള എല്ലാ ദിഖ്‌റിനും പ്രേത്യേകം കൂലി ഉണ്ട് എന്ന നിലക്കല്ല, എപ്പോഴും ചൊല്ലാവുന്ന ദിഖ്‌റുകൾ പ്രേത്യേകത കൽപ്പിക്കാതെ അപ്പോൾ ചൊല്ലുന്നു എന്ന് മാത്രം. അതിന് ഇബ്നു ഹജർ(റ) വോ മറ്റു ഇമാമുകളോ എതിർത്തിട്ടില്ല.അത് അനുവദിനീയമാണ് എന്നാണ് ഫാതാവൽ കു ബറയിൽ വരെ പറയുന്നത്.അതെല്ലാം മൗലവിമാർ മറച്ചുവെക്കുകയാണ്.


അസ്ലം സഖാഫി
പരപനങ്ങാടി
8129469 100

ഖബറുകളിൽ ശുഹദാക്കൾ ജീവിച്ചിരിക്കുന്നു.



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ശുഹദാക്കളുടെ ഖബറുകൾ ജനങ്ങൾ സന്ദർശിക്കുന്നതും അവയെ അവർ ആദരിക്കുന്നതും  ശുഹദാക്കൾ ഇപ്പോൾ തന്നെ ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി  ഇമാം റാസി(റ)  പറയുന്നു.

وسادسها: أن الناس يزورون قبور الشهداء ويعظمونها ، وذلك يدل من بعض الوجوه على ما ذكرناه(التفسير الكبير٤٤٣/٢)

ആറാമത്തെ തെളിവ്: നിശ്ചയം ജനങ്ങൾ ശുഹദാക്കളുടെ ഖബ്റുകൾ സന്ദർശിക്കുകയും അവയെ ആദരിക്കുകയും ചെയ്യുന്നു. അത് ചില രൂപത്തിലൂടെ നാം പറഞ്ഞതിന് രേഖയാണ്.(റാസി 2/443) .

അപ്പോൾ ശുഹദാക്കളുടെ ഖബറുകളെ ആദരിക്കുന്നത് വിഗ്രഹങ്ങളെ ആദരിക്കുന്നത് പോലെയല്ല ഇമാം റാസി(റ) കാണുന്നതെന്ന് മേല ഇബാറത്തിൽ നിന്ന് വ്യക്തമാണ്.

ആയിരുന്നുവെങ്കിൽ ശുഹദാക്കൾ മരണശേഷം ജീവിച്ചിരിക്കുന്നവരാണ് എന്നതിന്റെ പ്രമാണമായി ഇമാം റാസി(റ) അതെടുത്ത് പറയുകയില്ല.  ഇമാം റാസി(റ) യുടെ പരമാർഷം മുസ്ലിംകൾ അമ്പിയാ-ഔലിയാക്കളുടെ ഖബറുകളെ ആദരിക്കുന്നതിനെകുറിച്ചാണെന്ന്  പറയാൻ പറ്റില്ല.

ഇനി മറ്റൊന്ന് കൂടി മനസ്സിലാക്കി വെച്ചോ.

"താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തിത്തരുകയും ചെയ്തിരിക്കുന്നു". എന്ന് നബി(സ) യോട് അല്ലാഹു പറഞ്ഞതിനെ വിശദീകരിച്ച് ഇമാം റാസി(റ) എഴുതുന്നു:

 بل العلماء والسلاطين يصلون إلى خدمتك ، ويسلمون من وراء الباب عليك ، ويمسحون وجوههم بتراب روضتك ، ويرجون شفاعتك ، فشرفك باق إلى يوم القيامة . (رازي: ٦/٣٢)

എന്നുമാത്രമല്ല പണ്ഡിതന്മാരും രാജാക്കന്മാരും അങ്ങയ്ക്കു സേവനം ചെയ്യാനായി എത്തിച്ചേരുന്നു.വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങയ്ക്കു സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൽ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾ വരെ അവശേഷിക്കുന്നു. (റാസി: 32/6)

അപ്പോൾ മേൽ ഉദ്ദരണിയിൽ പരമാർഷിച്ച കാര്യം  വിഗ്രഹങ്ങളെ ആദരിക്കുന്നതിന്റെ വകുപ്പിൽപെട്ടതായാണ് ഇമാം റാസി(റ) കണ്ടിരുന്നതെങ്കിൽ അന്ത്യനാൾ വരെ നബി(സ)യുടെ ബഹുമാനം നില നില്ക്കുന്നുവെന്നതിനു അത് തെളിവാകുകയില്ലല്ലോ. കാരണം അങ്ങനെയായിരുന്നുവെങ്കിൽ നബി(സ) കൊണ്ടുവന്ന കാര്യങ്ങളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ജനങ്ങൾ സ്വീകരിച്ചില്ലെന്നും അവർ ശിർക്കിൽ തന്നെ നിലകൊള്ളുന്നവരാണ് എന്നുമാണല്ലോ അത് കാണിക്കുക. അപ്പോൾ നബി(സ) യുടെ ബഹുമാനം അന്ത്യനാൾ വരെ നില നിൽക്കുമെന്നതിനു അതെങ്ങനെ പ്രമാണമാകും?.

ഖബറിൽ ജീവിക്കുന്നവരാണുഅമ്പിയാക്കൾ

അമ്പിയാക്കൾ ഖബറിൽ ജീവിക്കുന്നവരാണു..=============ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 =======അൽ.ഹാവീലിൽ ഫത്വ.حياة النبي صلى الله عليه وسلم في قبرههو وسائر الأنبياء معلومة عندنا علما قطعيا لما قام عندنا من الأدلة في ذلك وتواترت الأخبار. അമ്പിയാക്കളും ഖബറിൽ ജീവിച്ചിരിക്കുന്നു എന്ന കാര്യം നിരക്ഷേപമുള്ള ലക്ഷ്യങ്ങൾകൊണ്ട് അറിയപ്പെട്ടതും അനിഷേദ്യമായകാര്യവുമാൺوقد ألف البيهقي جزءا في حياة الأنبياء في قبورهم.അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്കിരിക്കുന്നവരാണന്ന വിഷയത്തിൽ ഒരു ഗ്രന്ഥം തന്നെരചിച്ചിട്ടുണ്ട് فمن الأخبار الدالة على ذلك:ഹദീസുകളിൽ നിന്ന്ما أخرجه مسلم عن أنس أن النبي صلى الله عليه وسلم ليلة أسرى به مر بموسى عليه السلام وهو يصلي في قبره، وأخرج أبو نعيمفي الحليةعن ابن عباس أن النبي صلى الله عليه وسلم مر بقبر موسى عليه السلام وهوقائم يصلي فيه .അനസ് )റ(നെ തൊട്ട് ഇമാം മുസ്ലിം ഉദ്ദരിക്കുന്നു ഇസ്രാ ഇന്റെ രാത്രിയിൽ നബി)സ( മൂസാ നബി)അ(അരികിലൂടേനടന്നു പോയി അപ്പോൾ മൂസാ നബി)അ(ഖബറിൽ നിസ്കരിക്കുകയായിരുന്നു,ബഹു:അബൂനുഹൈം അദ്ദേഹത്തിന്റെ ഹുൽ യ: എന്ന ഗ്രന്ഥത്തിൽ ഇബ്ൻഅബ്ബാസ് )റ(നെതൊട്ട് ഉദ്ദരിക്കുന്നു:തീർച്ചയായുംനബി)സാമൂസാ നബി)അ(ഖബറിന്റെ അരികിലൂടെ നടന്നു പോകുമ്പോൾ മൂസാ നബി ഖബറിൽ നിസ്കരിക്കുകയായിരുന്നു

أخرج ابو يعلي في مسنده والبيهقي في كتاب حياة الأنبياء عن أنس أن النبي صلى الله عليه وسلم قال: الأنبياء أحياء في قبورهم يصلون.അബൂ യഹ് ല അവിടത്തെ മുസ്നദിലും,ഇമാംബൈഹഖി ഹയാത്തുൽ അമ്പിയാ: എന്നഗ്രന്ഥത്തിലും അനസ്(റ)നെ തൊട്ട് ഉദ്ദരിക്കുന്നു നബി(സ)പറഞ്ഞു:അമ്പിയാക്കൾ അവരുടെ ഖബറിൽ ജീവിച്കിരിക്കുന്നവരും നിസ്കരിക്കുന്നവരുമാൺوأخرج أبو نعيم في الحلية عن يوسف بن عطية قال:سمعت ثابتا البناني يقول لحميد الطويل هل بلغك أن أحدا يصلي في قبره إلا الأنبياء قال لا.അബൂ നഹീം അവിടത്തെ ഹുൽ യയിൽ യൂസുഫ് ബിൻ അത്വിയ്യയെ തൊട്ട് ഉദ്ദരിക്കുന്നു ഹമീദ് ത്വവൈലിയോട് സാബിതുൽ ബന്നാനി പറയുന്നത് ഞാൻ കോട്ടൂ അമ്പിയാക്കളല്ലാത്ത ആരങ്കിലും അവരുടെ ഖബറിൽ നിസ്കരിക്കുന്നതായിട്ട് നിനക്ക് അറിയുമോ?അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് അറിയില്ലوأخرج أبو داود والبيهقي عن أوس بن أوس الثقفيعن النبي صلى الله عليه وسلم أنه قال:من أفضل أيامكم يوم الجمعة فأكثروا علي الصلاة فيه فإن صلاتكم تعرض علي قالوا يا رسول الله وكيف تعرض عليك صلاتنا وقدأرمت يعني بليت فقال أن الله حرم على الأرض أن تأكلأجسام الأنبياء.ബഹു:അവ്സ് ബിൻ അവ്സ് അസ്സഖഫി(റ)നെ തൊട്ട് ഇമാം ബൈഹഖിയും,ഇമാം അബൂദാവൂദും റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം വെള്ളിയാഴ്ചയാൺ അതു കൊണ്ട് ആദിവസത്തിൽ എന്റെ മേൽ ധാരാളംസ്വലാത്തുകൾ ചൊല്ലുക കാരണം നിങ്ങളൂടെ സ്വലാത്തുകൾ എനിക്ക് വെളിവാക്ക പെടും അപ്പോൾ സ്വഹാബത്ത് ചോദിച്ചുയാ..റസൂലള്ളാ..തങ്ങൾ നശിച്ചു പോയിട്ടുണ്ടാകില്ലേ പിന്നെ എങ്ങി നെ യാൺ ഞങ്ങളുടെ സ്വലാത്ത് തങ്ങൾക്ക് വെളിവാക്കപെടുക?അപ്പോൾ നബി(സ)പറഞ്ഞു അമ്പിയാക്കളുടെശരീരം ഭൂമി തിന്നൽ അള്ളാഹു ഹറാമാക്കിയിരിക്കുന്നുوأخرج البيهقي في شعب الإيمان والأصبهاني في الترغيبعن أبي هريرة قال:قال رسول الله صلى الله عليه وسلم من صلى علي عند قبري سمعته ومن صلى علي نائيا بلغته.ബഹു:ഇമാം ബൈഹഖി അവിടത്തെ ശു അബുൽ ഈമാനിലും,ഇമാം ഇസ്ബഹാനിഅവിടത്തെ തർ ഈബിലും അബൂഹുറൈറ(റ)നെ തൊട്ട് ഉദ്ധരിക്കുന്നു:റസൂലുള്ളാഹി(സ)പറഞ്ഞു:വല്ലവനും എന്റെ ഖബറിന്റെ അരികിൽ വന്ന് എന്റെമേൽ സ്വലാത്ത് ചൊല്ലിയാൽഞാനത് കേൾക്കും,വല്ലവനും ഒരു പ്രതിനിധിയെ അയച്ചു കൊണ്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലിയാൽ അതെനിക്ക് എത്തും


وأخرج البخاري في تاريخه عن عمار سمعت النبي صلى الله عليه وسلم يقول:أن لله تعالى ملكا أعطاه أسماع الخلائق قائم على قبري فما من أحديصلي علي صلاة إلا بلغتها.ഇമാം ബുഖാരി(റ) അവിടത്തെ താരീഖിൽ അമ്മാർ(റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞു നബി(സ)പറയുന്നത്ഞാൻ കേട്ടു:അള്ളാഹുവിന്ന് സൃഷ്ടീകളൂടെ കേല്വി നൽകപ്പെട്ട ചില മലക്ക് ഉണ്ട് അവർ എന്റെ ഖബറിന്ന് അരികിൽ നിൽകും എന്നിട്ട് എന്റെ മേൽ സ്വലാത്ത് ചൊല്ലുന്ന വരുടെ സ്വാലാത്തിനെ എനിക്ക് എത്തിച്ചു തന്നിട്ടല്ലാതെ ഇല്ല.وأخرج البيهقي في حياة الأنبياء والأصبهانيفي الترغيب عن أنس قال:قال رسول الله صلى الله عليه وسلم من صلى علي مائة في يوم الجمعة وليلة الجمعة قضى الله له مائة حاجة سبعين من حوائج الآخرة وثلاثين من حوائج الدنيا ثم وكل الله بذلك ملكا يدخله عليّ في قبري كما يدخل عليكم الهدايا أن علمي بعد موتي كعلمي في الحياة، ولفظ البيهقي يخبرني من صلى عليّ باسمه ونسبه فأثبته عندي في صحيفة بيضاء.ഇമാം ബൈഹഖി അവിടത്തെ ഹയാത്തുൽ അമ്പ്യാ ഇലും,ഇസ്ബഹാനി അവിടത്തെ തർഗീബിലും അനസ് (റ)നെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നു:നബി(സ)പറഞ്ഞു വെള്ളിയാഴ്ച രാത്രിയിലും പകളിലുമായി ഒരാൾ നൂർ സ്വലാത്ത് എന്റെ മേൽ ചൊല്ലിയാൽ ഈ ലോകത്തെ മുപ്പതും പരലോകത്തെ എഴുവതും ആവശ്യങ്ങൾ അള്ളാഹു വീട്ടി കൊടുക്കും പിന്നെ ഒരു മലക്കിനെ ഏൽപിച്ചു ആ സ്വലാത്തിനെ നിങ്ങളിലേക്ക് സംഭാവന സമർപ്പിക്കും പ്രകാരം എന്റെ ഖബറിലേക്ക് സമർപ്പിക്കും.തീർച്ചയായും എന്റെ അറിവ് ജീവിത കാലത്തുള്ള എന്റെ അറിവ് പോലെ തന്നെ യാൺ ഇമാം ബൈഹഖി ഇങ്ങിനെയും കൂടി പറയുന്നുണ്ട് വല്ലവനും എന്റെ മേൽ അവന്റെ പേരും തറവാടും ചേർത്തി കൊണ്ട് സ്വലാത്ത് ചൊല്ലിയാൽ അതെന്റെടുത്ത് ഒരു വെളുത്ത പേപറിൽ സ്ഥിരപ്രതിഷ്ടനേടും

وأخرج البيهقي عن أنس عن النبي صلى الله عليه وسلم قال:أن الأنبياء لا يتركون في قبورهم بعد أربعين ليلة ولكنهم يصلون بين يدي [ص 329]الله حتى ينفخ في الصور.ഇമാം ബൈഹഖിഅനസ് (റ) നെ തൊട്ട് ഉദ്ധരിക്കുന്നത്കാണാം:നബി(സ)പറഞ്ഞു അമ്പിയാക്കൾ നാൽപത് രാവുകൾക്ക് ശേഷം(മരണപ്പെട്ടതിന്ന്ശേഷം)അവരുടെ ഖബറുകളിൽ അവർ വെറുതെ ഇരിക്കില്ല മറിച്ചു സൂർ എന്നകാഹളത്തിൽ ഊതുന്നത് വരെ അവർ അള്ളാഹുവിന്റെ മുന്നിൽ നിസ്കരിച്ചു കൊണ്ടിരിക്കും.وروى سفيان الثوري في الجامع قال:قال شيخ لنا عن سعيد بن المسيب قال ما مكث نبي في قبره أكثر من أربعين حتى يرفع. قال البيهقي فعلى هذا يصيرون كسائر الأحياء يكونون حيث ينزلهم الله.,ബഹു:സുഫ് യാനു അസ്സൗരി(റ) അവിടത്തെ ജാമി ഇൽ റിപ്പോർട്ട് ചെയ്യുന്നു;അദ്ദേഹം പറഞ്ഞു സഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട്നമ്മുടെ ശൈഖ് പറഞ്ഞു അദ്ദേഹം പറഞ്ഞു നാൽപത് ദിവസത്തിൽ കൂടുതൽ ഒരു നബിയ്യും അവരുടെ ഖബറിൽ കിടക്കുകയില്ല അങ്ങിനെ അള്ളാഹു അവരെ ഉയർത്തും ഇവിടെഇമാം ബൈഹഖി വ്ശദീകരിക്കുന്നത് ഇങ്ങിനെ യാൺ അള്ളാഹു ഉദ്ദേശിക്കുന്ന രീതിയിൽ മറ്റു ജീവികളെ പോലെ യാകും

ثم قال البيهقي:ولحياة الأنبياء بعد موتهم شواهد. فذكر قصة الإسراء في لقيه جماعة من الأنبياء وكلمهم وكلموه، وأخرج حديث أبي هريرة في الإسراء وفيه"وقد رأيتني في جماعة من الأنبياء فإذا موسى قائم يصلى فإذا رجل ضرب جعد كأنه من رجالشنوة وإذا عيسى بن مريم قائم يصلي وإذا إبراهيم قائم يصلي أشبه الناس به صاحبكم يعنينفسه فحانت الصلاة فأممتهم".പിന്നിട് ഇമാം ബൈഹഖി വിശദീകരിച്ചു കൊണ്ട് പറയുന്നു അമ്പിയാക്കൾ അവരുടെ മരണശേഷം ജീവിച്ചിരിക്കുംഎന്നതിന്ന്ധാരാളം തെളിവുകൾ ഉണ്ട് ഇസ്രാ ഇന്റെ സംഭവത്തിൽ ഒരു സഗം അമ്പിയാക്കളെ കണ്ടതും അവരോട് സം സാരിച്ചതും അവർ നബിയോടു സം സാരിച്ചതും കാണാം,അബൂഹുറൈറ(റ) ഉദ്ദരിച്ച ഇസ് റാ ഇന്റെ ഹദീസിൽ നബി(സ)പറയുന്നു ഞാൻ ഒരു സംഗം അമ്പിയാക്കളൂടെ കൂട്ടതിലായികണ്ടു ആസമയം മൂസാ നബി നിസ്കരിക്കുന്നുശന്വ ഗോത്രത്തിലെ ഒരാളെ പോലെ യുണ്ട് അതു പോലെ ഈസാ നബിയും നിസ്കരിക്കുന്നുഇബ്രാഹീം നബിയും നിസ്കരിക്കുന്നുജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഇബ്രാഹീം നബിയോട് സാദൃശ്യമായ ആൾ നിങ്ങളുടെ കൂട്ടുകാരനായ ഞാനാൺ.പിന്നെ നിസ്കാരത്തിന്റെസമയമായപ്പോൾ ഞാനവർക്ക് ഇമായി നിസ്കരിച്ചു.وأخرج حديث "أن الناس يصعقون فأكون أول من يفيق" وقال: هذا إنما يصح على أن الله رد على الأنبياء أرواحهم وهم احياءعند ربهم كالشهداء فإذا نفخ في الصور النفخة الأولى صعقوا فيمن صعق ثم لا يكون ذلك موتا في جميع معانيه إلا في ذهاب الاستشعار انتهى.എല്ലവരും ബോധ രഹിതരായി കിടക്കുമ്പോൾ(ഖിയാമത്ത് നാളിൽ)ഞാനാൺ ആദ്യമായി ബോധം തെളിഞ്ഞു വരിക എന്ന ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം ബൈഹഖി പറയുന്നു: ശുഹദാക്കളെ പോലെ തന്നെ അമ്പിയാക്കളുടെ ആത്മാവിനെ അള്ളാഹു അവരിലേക്ക്മടക്കും അവർ അള്ളാഹുവിന്റെ അരികിൽ ജീവിച്ചിരിക്കുന്നവരാൺ സൂർ എന്ന കാഹളത്തിൽ ഒന്നാമത്തെ ഊത്ത് ഊതിയാൽ എല്ലാവരും ബോധം കെട്ടു വീഴുന്നത് പോലെ അവരും വീഴു മെന്നാൺ ഇതെരിക്കലും മരണമല്ല മറിച്ചു തിരിച്ചറിവ് നഷ്ട പെടുന്നു എന്നു മാത്രം


وأخرج أبو يعلي عن أبي هريرة سمعت رسول اللهصلى الله عليه وسلم يقول:والذي نفسي بيده لينزلن عيسى بن مريم ثم لئن قام على قبري فقال يا محمد لأجيبنه.ബഹു:അബൂഹുറൈറ(റ)നെ തൊട്ട് അബൂ യഹ് ലാ:ഉദ്ദരിക്കുന്നു അദ്ദേഹം പറയുന്നു ഈസാ നബി ഇറങ്ങി വന്നതിന്ന് ശേഷം എന്റെ ഖബറിന്റെ അരികിൽ വന്നുനിന്ന് യാ..മുഹമ്മദ് എന്നു വിളിച്ചാൽ ഞാൻ ഉത്തരം നൽകും.وأخرج أبو نعيم في دلائل النبوة عن سعيد بن المسيب قال: لقد رأيتني ليالي الحرة وما في مسجد رسول الله صلىالله عليه وسلم غيري وما يأتي وقت صلاة إلا سمعت الآذان من القبر.അബൂ ന ഈം ബഹു:സ ഈദ് ബിൻ മുസയ്യബ് (റ)നെ തൊട്ട് അവിടത്തെ ദലാ ഇലുന്നുബുവ്വയിൽഉദ്ദരിക്കുന്നു:അദ്ദേഹം പറയുന്നു ഹുറ യുടെ രാത്രി(യസീദിന്റെ ഭരണകാലം)റസൂലുള്ളാഹി(സ)യുടെ പള്ളിയിൽ ഞാനല്ലാതെ ആരുമില്ല ആസന്ദർഭം നിസ്കാരത്തിന്റെസമയമായാൽ ഹബീബായ നബിയുടെ ഖബറിൽ നിന്നും ബാങ്ക് കേട്ടിരുന്നു.وأخرج الزبير بن بكار في أخبار المدينة عن سعيد بن المسيب قال:لم أزل أسمع الآذان والإقامة في قبر رسول الله صلى اللهعليه وسلم أيام الحرة حتى عاد الناس.ബഹു സുബൈർ ബിൻ ബുകാർ സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് അവിടത്തെ അഖ്ബാരുൽ മദീനയിൽ രേഖപെടുത്തുന്നു"അയ്യാമുൽ ഹുറ"കാലഘട്ടത്തിൽ ജനങ്ങൾ മദീനയിലേക്ക് മടങ്ങി വരുന്നത്വരെ ഹബീബായ റസൂലുള്ളാഹി(സ)യുടെഖബറിൽ നിന്ന് ബാങ്കും ഇഖാമത്തും ഞാൻ കേട്ടിരുന്നു.وأخرج ابن سعد في الطبقات عن سعيد بن المسيب أنه كان يلازم المسجد أيام الحرة والناس يقتتلون قال: فكنت إذا حانت الصلاة أسمع آذانا يخرج من قبل القبر الشريف.സ ഈദ് ബിൻ മുസയ്യബിനെ തൊട്ട് ഇബ്ൻ സ അദ് അദ്ദേഹത്തിന്റെ ത്വബഖാതിൽ രെഖപെടുത്തുന്നു:സ ഈദ് ബിൻ മുസയ്യബ് തങ്ങൾ അയ്യാമുൽ ഹുറയുടെ കാലഘട്ടത്തിൽ മദീന പള്ളിയിൽ തന്നെ യായിരുന്നു ഒരു വശത്തു ജനങ്ങൾ കൊല്ലപ്പെടുന്നുആ ഘട്ടത്തിൽ അദ്ദേഹം പറയുന്നു:നിസ്കാരത്തിന്റെ സമയമായാൽ ബഹുമാനപെട്ട ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾകാറുണ്ടായിരുന്നു


وأخرج الدارمي في سنده قال أنبأنا مروان بن محمد عن سعيد ابن عبد العزيز قال: لما كان أيامالحرة لم يؤذن في مسجد النبي صلى الله عليهوسلم ثلاثا ولم يقم ولم يبرح سعيد بن المسيبالمسجد وكان لا يعرف وقت الصلاة إلا بهمهة يسمعها من قبر النبي صلى الله عليه وسلمഇമാം ദാരിമി അവിടത്തെ മുസ്നദിൽ രേഖപ്പെടുത്തുന്നുസ ഈദ് ബിൻ അബ്ദുൽ അസീസിനെ തൊട്ട്ഉദ്ധരിച്ചതായിട്ട് മർവ്വാൻ ബിൻ മുഹമ്മദ് എന്നോട് പറഞ്ഞു"അയ്യാമുൽ ഹുറ"യുടെ കാലഘട്ടത്തിൽ മൂന്ന് ദിവസം മദീന:പള്ളിയിൽ ബാങ്ക് കൊടൂക്കകയോ നിസ്കാരംനടക്കുകയോ ഉണ്ടായിരുന്നില്ലഎന്നാൽ സ ഈദ് ബിൻ മുസയ്യബ് പള്ളീയിൽ തന്നെ നിന്നു,നിസ്കാരത്തിന്റെസമയം അറിയാത്ത ഘട്ടത്തിൽ നബി(സ)യുടെ ഖബറിൽ നിന്ന് ഒരുശബ്ദം കേൾകുമായിരുന്നു(ബാങ്ക് )معناه فهذه الأخبار دالة على حياة النبي صلى الله عليه وسلم وسائر الأنبياء وقد قال تعالى في الشهداء (ولا تحسبن الذين قتلوا في سبيل[ص 330] الله أمواتا بل أحياء عند ربهم يرزقون). والأنبياء أولى بذلك فهم أجل وأعظم وما نبي إلا وقد جمع مع النبوة وصف الشهادة فيدخلون في عموم لفظ الآية.ഈ സംഭവം നബി(സ)യും മറ്റു അമ്പിയാക്കളും ജീവിച്ചിരിക്കുന്നവരാൺ എന്നതിന്ന് തെളിവാൺ തീർച്ചയായും അള്ളാഹു (സു) ശുഹദാക്കളെ പറ്റി പറയുന്നത് കാണാം "അള്ളാഹുവിന്റെ മാർഗത്തിൽ കൊല്ല പെട്ട ആളുകൾഅവർ മരിച്ചവരാണെന്ന്നിങ്ങൾ മനസ്സിലാക്കരുത്മറിച്ചു അവർ ജീവിച്ചിരിക്കുന്നവരും അള്ളാഹുവിന്റെ അരികിൽ ഭക്ഷണം നൽകപെടുന്നവരുമാൺ"ഈ ആയത്തിന്റെ വെളിച്ചത്തിൽ അമ്പിയാക്കൾ ശുഹദാക്കളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരും മഹത്വമുള്ളവരുമാൺ"ഏതൊരു നബിയ്യും നുബുവ്വത്തും രക്തസാക്ഷിത്വവും ഒരുമിച്ചുക്കുട്ടിയവരാൺ" അതു കൊണ്ടു തന്നെ ഈ ആയത്തിന്റെ പരിതിയിൽഅവരും ഉൾപെടുംأخرج أحمد وأبو يعلي والطبراني والحاكم في المستدرك والبيهقي في دلائل النبوة عن ابن مسعود قال:لأنأحلف تسعا أن رسول الله صلى الله عليه وسلم قتلقتلا أحب إلى من أن أحلف واحدة أنه لم يقتل وذلك أن الله اتخذه نبيا واتخذه شهيدا.ഇമാം അഹ് മദ് ,ഇമാം അബൂ യഹ് ല,ഇമാം ത്വബ് റാനി,ഇമാം ഹാകിംഅവിടത്തെ മുസ്ഥദ് റകിലും ഇമാം ബൈഹഖി അവിടത്തെ ദലാ ഇലുന്നുബുവ്വയിലും ബഹു:ഇബ്ൻ മസ് ഊദിനെ തൊട്ട് ഉദ്ധരിക്കുന്നത്കാണാം:നബി(സ)ശഹീദായിട്ടില്ല എന്ന് ഒരു പ്രാവശ്യം സത്യം ചെയ്യുന്നതിനേക്കാൾ ഞാൻ ഇഷ്ടപെടുന്ന നബി(സ)ശഹീദായി എന്ന് ഒമ്പത് പ്രാവശ്യം സത്യം ചെയ്തു പറയുന്നതാൺ,കാരണം തിർച്ചയായും അള്ളാഹു മുഹമ്മദ്(സ)യെ നബിയ്യും ശഹീദുമാക്കിയിരിക്കുന്നു

وأخرج البخاري والبيهقي عن عائشة قالت:كان النبيصلى الله عليه وسلم يقول في مرضهالذي توفي فيه لم أزل أجد ألم الطعام الذي أكلت بخيبر فهذا أو إن انقطع أبهري من ذلك السم.ആയിശാബീവി(റ)യെതൊട്ട് ഇമാം ബൈഹഖിയും ഇമാംബുഖാരിയും ഉദ്ധരിക്കുന്നത്കാണാം:നബി(സ)വഫാത്തായ രോഗത്തിൽഅവിടന്ന് പറയുമായിരുന്നു ഖൈബറിൽ വെച്ചു ഭക്ഷിച്ച ഭക്ഷണവിമായി ബന്ധപ്പെട്ട വേതനഞാനിപ്പോളും അനുഭവിക്കുന്നു മാത്രമല്ല ആവിശത്താൽ എന്റെ ഘണ്ഡനാളി മുറിഞ്ഞു പോയിരിക്കുന്നു(പോലെ)(ഈ തെളീവുകളല്ലാം അവിടന്ന് ശഹീദായാൺ വഫാത്തായത് എന്നതിന്ന് തെളിവാൺ)فثبت كونه صلى الله عليه وسلم حيا في قبره بنص القرآن أمامن عموم اللفظ وأما من مفهوم الموافقة.അതു കൊണ്ടു തന്നെ ഖുർ ആനിക വെളിച്ചത്തിലും,ഖുർ ആനിക വ്യപകാർത്ഥത്തിൽനിന്നും,ഖുർആനിന്റെ താൽപര്യത്തിൽ നിന്നും നബി(സ) അവിടത്തെ ഖബറിൽ ജീവിച്ചിരിക്കുന്നവരാണന്ന് സ്ഥിരപ്പെട്ടു.قال البيهقي في كتاب الاعتقاد:الأنبياء بعد ما قبضوا ردت إليهم أرواحهم فهم أحياء عند ربهم كالشهداء.ഇമാം ബൈഹഖി അവിടത്തെ"കിതാബുൽ ഇഹ്തിഖാദി"ൽപറയുന്നു:അമ്പിയാക്കളുടെ ആത്മാവ് പിടിച്ചു കഴിഞ്ഞാൽ അവരിലേക്ക് അവരുടെ ആത്മാവിനെ മടക്കി കൊടുക്കുകയും ശുഹദാക്കളെ പോലെ അള്ളാഹുവിന്റെ അരികിൽ അവർ ജീവിച്ചിരിക്കുന്നവരുമാൺ.وقال القرطبي في التذكرة في حديث الصعقة نقلاعن شيخه: الموت ليس بعدم محض وإنما هو انتقال من حال إلى حال. ويدل على ذلك أن الشهداء بعد قتلهموموتهم أحياء يرزقون فرحين مستبشرين. وهذه صفة الأحياء في الدنيا وإذا كان هذا في الشهداء فالأنبياء أحق بذلك وأولى. وقد صح أن الأرض لا تأكل أجساد الأنبياء.وأنه صلى الله عليه وسلم اجتمع بالأنبياء ليلة الإسراء في بيت المقدس وفي السماءورأى موسى قائما يصلي في قبره. وأخبر صلى الله عليه وسلم بأنه يرد السلام على كل من يسلمعليه، إلى غير ذلك مما يحصل من جملته القطع بأنموت الأنبياء إنما هو راجع إلى أن غيبوا عنا بحيث لا ندركهم وإن كانوا موجودين أحياء وذلك كالحال في الملائكة فإنهم موجودون أحياء ولا يراهم أحد من نوعنا إلا من خصه الله بكرامته من أوليائه انتهى.ബഹു:ഇമാംഖുർ ത്വുബി തന്റെ ശൈഖിനെ തൊട്ട് ഉദ്ധരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ"തദ്കിറയി"ൽപറയുന്നു:മരണം പൂർണ്ണവിപാടനമല്ല മറിച്ചു ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്കുള്ള മാറ്റമാൺ അതാൺ ശുഹാദാക്കളുടെ ജീവിതം പടിപ്പിക്കുന്നത് ശുഹദാക്കൾ അവരിടെ മരണ ശേഷവുംവീര്യമൃത്യുവിന്ന് ശേഷവും അവർ ജീവിക്കുകയും ഭക്ഷണം നൽകപെടുകയും സന്തോഷവാന്മാരാവുകയും ചെയ്യുന്നു എന്നതു തന്നെ അതിന്നു തെളിവാൺ ഇത് ഈ ലോകത്തുള്ള ആളുകളൂടെയും ഗുണമാൺ എന്നാൽ അമ്പിയാക്കളുടെഅവ്സ്ഥതന്നെഇതാണങ്കിൽ അമ്പിയാക്കളെ പറ്റിപറയേണ്ടതില്ലല്ലോ കാരണം അമ്പിയാക്കളുടെ ശരീരം ഭൂമി തിന്നുകയില്ലെന്ന് സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ടല്ലോ








ذا الحديث من الأحاديث الصحيحة التي يوردها العلماء في فضائل نبي الله موسى عليه السلام ، يرويه الصحابي الجليل أنس بن مالك رضي الله عنه ، عن النبي صلى الله عليه وسلم قال : (أَتَيْتُ – وفي رواية : مررت - عَلَى مُوسَى لَيْلَةَ أُسْرِيَ بِي عِنْدَ الْكَثِيبِ الْأَحْمَرِ وَهُوَ قَائِمٌ يُصَلِّي فِي قَبْرِهِ ) رواه مسلم (2375) . وفي هذا الحديث مسائل ، يمكن إجمالها فيما يأتي : أولا : اختلف العلماء في مكان قبر موسى عليه السلام ، وهذا الحديث يدل على أنه في طريق بيت المقدس عند الكثيب الأحمر ، وهذا وصف مبهم بعض الشيء ، وليس وصفا محددا ، ولعل الحكمة من ذلك ألا يتخذ قبره معبدا . قال القرطبي رحمه الله : " الكثيب : هو الكوم من الرمل ، وهذا الكثيب هو بطريق بيت المقدس " انتهى. " المفهم " (6/192)


وقال أيضا : " وهذا يدل على أن قبر موسى أخفاه الله تعالى عن الخلق ، ولم يجعله مشهورا عندهم ، ولعل ذلك لئلا يعبد ، والله أعلم " انتهى. " المفهم " (6/222) . وانظر: " عمدة القاري " للعيني (12/474) ثانيا : في هذا الحديث دليل على حياة الأنبياء بعد موتهم ، وأنهم يتميزون عن سائر الأموات ، إلا الشهداء ، بأن الله يحييهم مرة أخرى حياة خاصة ، فيها من النعيم والكرامة ما لا يتعرض له أحد من الناس . وقد دلت على ذلك أدلة أخرى كثيرة ، من أصحها وأشهرها حديث الإسراء والمعراج ، حيث جاء فيه أن النبي صلى الله عليه وسلم رأى الأنبياء في السماوات ، وصلى بهم إماما في بيت المقدس. ومنها حديث أنس بن مالك رضي الله عنه أن النبي صلى الله عليه وسلم قال : ( الأنبياء أحياء في قبورهم يصلون ) رواه البزار (256)، وحسنه الألباني في " السلسلة الصحيحة " (621)


وقد قرر ذلك أهل العلم في كتبهم ، حتى صنف الإمام البيهقي في هذه المسألة جزءًا بعنوان : " حياة الأنبياء بعد وفاتهم "، وصنف الإمام السيوطي جزءًا بعنوان : " إنباء الأذكياء بحياة الأنبياء " . وقال البيهقي رحمه الله : " لِحياة الأنبياء بعد موتهم صلوات الله عليهم شواهدُ من الأحاديث الصحيحة " انتهى. " حياة الأنبياء " (ص/77) وقال السيوطي رحمه الله : " حياة النبي صلى الله عليه وسلّم في قبره هو وسائر الأنبياء معلومة عندنا علماً قطعياً ؛ لما قام عندنا من الأدلة في ذلك ، وتواترت به الأخبار " انتهى. " الحاوي للفتاوي " (2/139) ثالثا : قال القرطبي رحمه الله : " وهذا الحديث يدل بظاهره على : أنه صلى الله عليه وسلم رأى موسى رؤية حقيقية في اليقظة ، وأن موسى كان في قبره حيا ، يصلي فيه الصلاة التي كان يصليها في الحياة ، وهذا كله ممكن لا إحالة في شيء منه ، وقد صح أن الشهداء أحياء يرزقون ، ووجد منهم من لم يتغير في قبره من السنين ، وإذا كان هذا في الشهداء كان في الأنبياء أحرى وأولى " انتهى. " المفهم " (6/192) وقال ابن القيم رحمه الله : " الأنبياء إنما استقرت أرواحهم هناك – يعني في السماء - بعد مفارقة الأبدان ، وروح رسول الله صلى الله عليه وسلم صعدت إلى هناك في حال الحياة ثم عادت – يعني في الإسراء والمعراج - ، وبعد وفاته استقرت في الرفيق الأعلى مع أرواح الأنبياء عليهم الصلاة والسلام ، ومع هذا فلها إشراف على البدن ، وإشراق ، وتعلق به ، بحيث يرد السلام على من سلم عليه ، وبهذا التعلق رأى موسى قائما يصلى في قبره ، ورآه في السماء السادسة ، ومعلوم أنه لم يعرج بموسى من قبره ثم رد إليه ، وإنما ذلك مقام روحه واستقرارها ، وقبره مقام بدنه واستقراره إلى يوم معاد الأرواح إلى أجسادها ، فرآه يصلى في قبره ، ورآه في السماء السادسة ، كما أنه صلى الله عليه وسلم في أرفع مكان في الرفيق الأعلى مستقرا هناك ، وبدنه في ضريحه غير مفقود ، وإذا سلم عليه المسلم رد الله عليه روحه حتى يرد عليه السلام ، ولم يفارق الملأ الأعلى . ومن كَثُف إدراكه وغلظت طباعه عن إدراك هذا ، فلينظر إلى الشمس في علو محلها ، وتعلقها وتأثيرها في الأرض ، وحياة النبات والحيوان بها ، هذا وشأن الروح فوق هذا ، فلها شأن ، وللأبدان شأن ، وهذه النار تكون في محلها ، وحرارتها تؤثر في الجسم البعيد عنها ، مع أن الارتباط والتعلق الذي بين الروح والبدن أقوى وأكمل من ذلك وأتم ، فشأن الروح أعلى من ذلك وألطف " انتهى. " زاد المعاد " (3/40-41) وقال الشيخ الألباني رحمه الله : " حياته صلى الله عليه وسلم بعد وفاته مخالفة لحياته قبل الوفاة ، ذلك أن الحياة البرزخية غيب من الغيوب ، ولا يدري كنهَها إلا الله سبحانه وتعالى ، ولكن من الثابت والمعلوم أنها تختلف عن الحياة الدنيوية ، ولا تخضع لقوانينها ، فالإنسان في الدنيا يأكل ويشرب ويتنفس ويتزوج ويتحرك ويتبرز ويمرض ويتكلم ، ولا أحد يستطيع أن يثبت أن أحدا بعد الموت حتى الأنبياء عليهم السلام - وفي مقدمتهم نبينا محمد صلى الله عليه وسلم - تعرض له هذه الأمور بعد موته. ومما يؤكد هذا أن الصحابة رضي الله عنهم كانوا يختلفون في مسائل كثيرة بعد وفاته ، ولم يخطر في بال أحد منهم الذهاب إليه صلى الله عليه وسلم في قبره ومشاورته في ذلك وسؤاله عن الصواب فيها لماذا ؟ إن الأمر واضح جدا وهو أنهم كلهم يعلمون أنه صلى الله عليه وسلم انقطع عن الحياة الدنيا ، ولم تعد تنطبق عليه أحوالها ونواميسها ، فرسول الل

...

മആശിറ വിളി

മആശിറ വിളി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 
https://islamicglobalvoice.blogspot.in/?m=0 

ചോദ്യം: ഖുത്വുബക്ക് മുമ്പുള്ള മആശിറ വിളിക്ക് വല്ല തെളിവുമുണ്ടോ?
ഉത്തരം: ഇമാം റംലി(റ)യോട് ഇതുസംബന്ധമായി ഇങ്ങനെ ചോദിക്കപ്പെട്ടു. “വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് മആശിറ വിളിക്കുന്ന മൂര്‍ഖി (ഇമാമിനെ മിമ്പറില്‍ കയറ്റുന്നയാള്‍) ഓതുന്ന ഹദീസ് സ്വഹീഹാണോ? ആണെങ്കില്‍ തന്നെ നബി(സ്വ)യുടെ കാലത്ത് ഇത് നടപ്പുണ്ടോ? നടപ്പുണ്ടെങ്കില്‍ ഇന്നറിയപ്പെട്ട ഈ വാചകം തന്നെയായിരുന്നോ? ഖത്ത്വീബിന് മുമ്പില്‍ വിളിക്കപ്പെടുന്ന ബാങ്കിന് വല്ല അടിസ്ഥാനവുമുണ്ടോ?”
ഇതിന് ഇമാം റംലി(റ) ഇങ്ങനെ മറുപടി നല്‍കി: “പ്രസ്തുത ഹദീസ് സ്വഹീഹായതുംബാങ്ക് നബി(സ്വ)യുടെയും സ്വിദ്ദീഖുല്‍ അക്ബര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബത്തിന്റെയും കാലത്ത് നടന്നിരുന്നതുമായിരുന്നു” (ഫതാവാ റംലി 2/21, 11).
ഇമാം ഇബ്നുഹജര്‍(റ) പറയുന്നു: “കര്‍മശാസ്ത്ര പണ്ഢിതന്മാരുടെ വാക്കുകളുടെ താത്പര്യം സുപ്രസിദ്ധമായ ആയത്തും ഹദീസും ഓതിക്കൊണ്ടുള്ള ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നത് ബിദ്അത്താണെന്നാണ്. കാരണം നബി(സ്വ)യുടെ കാലശേഷമാണ് ഇതിന് തുടക്കം കുറിച്ചത്. പക്ഷേ, ഇത് നല്ല ബിദ്അത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഏതൊരാള്‍ക്കും നബി(സ്വ)യുടെ മേലിലുള്ള സ്വലാത്ത്, സലാമ് എന്നീ സുന്നത്തുകള്‍ വര്‍ദ്ദിപ്പിക്കാന്‍ ആയത്ത് പ്രചോദനമാകുന്നുവെന്നതാണ് കാരണം. വിശിഷ്യാ വെള്ളിയാഴ്ച ദിവസത്തില്‍. അപ്രകാരം തന്നെ ഖുത്വുബ ശ്രദ്ധിച്ചുകേള്‍ക്കാന്‍ ഹദീസും പ്രചോദകമാകുന്നു. ഖുത്വുബ ശ്രദ്ധിക്കാതിരിക്കല്‍ ജുമുഅയുടെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല, അത് കുറ്റകരം കൂടിയാണെന്നാണ് കുറേ പണ്ഢിതന്മാരുടെ പക്ഷം. എന്നാല്‍ ഞാന്‍ പറയട്ടെ. ഈ സമ്പ്രദായത്തിന് താഴെ ഹദീസ് രേഖയാക്കാം. നബി(സ്വ)  ഹജ്ജത്തുല്‍ വദാഇല്‍ മിനയില്‍ വെച്ച് ഖുത്വുബ ഉദ്ദേശിച്ചപ്പോള്‍ ജനങ്ങള്‍ ഖുത്വുബ ശ്രദ്ധിച്ചു കേള്‍ക്കണമെന്ന് നിര്‍ദേശിക്കാന്‍ (മആശിറ വിളിക്കാന്‍) ഒരാളോടാജ്ഞാപിച്ചു. ഇതിനോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുമുഅ ഖുത്വുബയുടെ മുമ്പും പ്രസ്തുത കാര്യം സുന്നത്താണെന്നും അത് ബിദ്അത്തിന്റെ വ്യാപ്തിയില്‍ തന്നെ പെടുകയില്ലെന്നും ഗ്രഹിക്കാവുന്നതാണ്. എന്നാല്‍പിന്നെ നബി(സ്വ)യുടെ കാലത്ത് മദീനയില്‍ ജുമുഅ ദിവസം പ്രസ്തുത കാര്യം എന്തുകൊണ്ട് നടന്നില്ലെന്ന സംശയത്തിന്  മറുപടി ഇപ്രകാരമാണ്. ശബ്ദകോലാഹലവും അച്ചടക്കരാഹിത്യവും മിനയില്‍ പ്രകടമായപ്പോള്‍ അവിടെ പ്രസ്തുത കാര്യങ്ങളുണര്‍ത്താന്‍ ഒരാളിലേക്കാവശ്യം നേരിട്ടു. മദീനക്കാരുടെ അവസ്ഥ ഇതായിരുന്നില്ല. (നിരന്തരമായി നബി(സ്വ)യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും പൂര്‍ണ നിയന്ത്രണത്തിനും അവര്‍ വിധേയരായതുകൊണ്ട് അച്ചടക്കരാഹിത്യം അവരെ തൊട്ടുതീണ്ടിയിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നും ഗ്രാമങ്ങള്‍, മലയോരങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും മിനയില്‍ മേളിച്ച മനുഷ്യ പാരാവാരത്തിന്റെ അവസ്ഥ ഇതല്ലല്ലോ.) മാത്രമല്ല, ഖുത്വുബയില്‍ (ആമുഖത്തില്‍) നബി(സ്വ) ത ന്നെ ഉപര്യുക്ത കാര്യം മിമ്പറില്‍വെച്ച് നിര്‍വ്വഹിക്കുകയും ചെയ്തിരുന്നു”(തുഹ്ഫ, 2/461).
ശൈഖ് ഇജ്ലൂനി(റ) എഴുതുന്നു: “അന്‍സ്വിതൂ റഹിമകുമുല്ലാ’ എന്ന വാചകം മുര്‍ഖിയു ടെ സ്വന്തം വാചകമാണെന്നതില്‍ സന്ദേഹമില്ല. ഹദീസിന്റെ നിവേദനങ്ങളിലൊന്നും ഈ വാക്ക് അറിയപ്പെടുന്നില്ല. ഏതായാലും ഒരു മുര്‍ഖിയെ നിശ്ചയിക്കുന്നതും മുര്‍ഖി മേല്‍ ഹദീസുദ്ധരിക്കുന്നതുമൊന്നും നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നല്ല. നിശ്ചയം അത് ബിദ്അത്തില്‍ പെട്ടതാണ്. ചില പണ്ഢിതന്മാര്‍ അതിനെ നല്ല ബിദ്അത്തായി ഗണിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയട്ടെ. ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പ്രസ്താവിച്ചിട്ടുള്ളത് ഇപ്രകാരമാണ്. (തുഹ്ഫയുടെ ഉപര്യുക്ത ഉദ്ധരണി ശേഷം അദ്ദേഹം എടുത്തുദ്ധരിച്ചു) (ഇജ്ലൂനി(റ)യുടെ കശ്ഫുല്‍ ഖഫാഅ് 1/94).
ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ അദ്ദുര്‍റുല്‍ മുഖ്താറില്‍ വിവരിക്കുന്നു. അറിയപ്പെട്ട മആശിറ വിളി സമ്പ്രദായം അബൂഹനീഫ ഇമാം ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും സ്വാഹിബാനിയായ അബൂയൂസുഫ്(റ), മുഹമ്മദ്(റ) എന്നിവര്‍ അതില്‍ പന്തികേടില്ലെന്ന പക്ഷക്കാരാണ്. പ്രസ്തുത ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുല്‍ ആബിദീന്‍(റ) തുഹ്ഫയുടെ വാക്ക് ഉദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: “ഈ അഭിപ്രായമാണ് അല്‍ഖൈറുര്‍റംലി  (റ) പ്രബലമാക്കിയിട്ടുള്ളത്. മാത്രമല്ല, അവര്‍ ഇങ്ങനെയും പറഞ്ഞു. ഇന്നു നടക്കുന്ന മ ആശിറ വിളി അനുവദനീയമല്ലെന്നു പറയാന്‍ ഒരു ന്യായവുമില്ല. കാരണം അന്നുമുതല്‍ ഇന്നുവരെയുള്ള മുഹമ്മദ് നബി(സ്വ)യുടെ സമുദായം ഇത് അംഗീകരിച്ചിട്ടുണ്ട്” (റദ്ദുല്‍ മുഹ്താര്‍ 1/859).
ഇത്രയും വിശദീകരിച്ചതില്‍നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
(1) ജുമുഅ ഖുത്വുബക്ക് മുമ്പ് നബി(സ്വ)യുടെ കാലത്ത് ഈ സമ്പ്രദായം ഉണ്ടായിരുന്നില്ല. (2) ഈ അടിസ്ഥാനത്തിലാണ് ഇമാം അബൂഹനീഫ(റ) അത് ഇഷ്ടപ്പെടാതിരുന്നതും മറ്റ് കുറേ പണ്ഢിതന്മാര്‍ അത് ബിദ്അത്താണെന്നു പറഞ്ഞതും. (3) ഇതിനെക്കുറിച്ച് നല്ല ബിദ്അത്ത് എന്ന് അവര്‍ പറഞ്ഞത് ശറഇല്‍ വിലക്കപ്പെട്ട ബിദ്അത്തല്ലെന്നതിനും ഭാഷാപരം മാത്രമാണെന്നതിനും തെളിവാണ്. (4) മിനയില്‍വെച്ച് നബി(സ്വ)യുടെ ആജ്ഞപ്രകാരം ഇത് നടന്നത് കൊണ്ട് ഭാഷാപരമായി തന്നെയും ഇതിനെ ബിദ്അത്തെന്ന് വിശേഷിപ്പിച്ചുകൂടെന്നാണ് ഇബ്നുഹജറി(റ)ന്റെ പക്ഷം. (5) മിനയില്‍ നിന്ന് തു ടങ്ങിയ ഈ സമ്പ്രദായം കാലമിതുവരെ ശേഷമുള്ളവര്‍ അംഗീകരിച്ചും അനുഷ്ഠിച്ചും പോന്നിട്ടുണ്ട്. (6) മദീനക്കാര്‍ അവരിലെ പ്രത്യേക പവിത്രത കൊണ്ട് ഇതിലേക്ക് ആവശ്യമായില്ല. (7) മുര്‍ഖി പറയുന്ന കാര്യം നബി(സ്വ) തന്നെ ഖുത്വുബയുടെ ആമുഖത്തില്‍ മിമ്പറില്‍വെച്ച് പറഞ്ഞിരുന്നു.
ഖുത്വുബക്ക് മുമ്പായി ജനങ്ങള്‍ ശാന്തരും നിശ്ശബ്ദരുമായിരിക്കാന്‍ ഉണര്‍ത്തിക്കൊണ്ടുള്ള മആശിറ വിളിയില്‍ സ്വഹാബിവര്യനായ അബൂഹുറയ്റ(റ)യുടെ ഹദീസ് പാരായണം ചെയ്യുന്നതിന്റെ രഹസ്യം സംബന്ധിച്ച് ഇമാം താജുദ്ദീനുസ്സുബ്കി(റ) ഇപ്രകാരം പറയുന്നു.
നബി(സ്വ)യുടെ ഹദീസുകള്‍ കൂടുതലായി അബൂഹുറയ്റ(റ) മനഃപാഠമാക്കിയപ്പോള്‍ അതിന് പ്രതിഫലമായി പില്‍ക്കാല ജനങ്ങളില്‍ അബൂഹുറയ്റ(റ)ക്ക് പ്രശംസയും പ്ര കീര്‍ത്തനവും അല്ലാഹു നല്‍കി. ജുമുഅ ദിവസത്തില്‍ ജനങ്ങള്‍ മേളിക്കുമ്പോല്‍ ഖത്വീബിന് മുമ്പായി മുഅദ്ദിന്‍ എഴുന്നേറ്റു ഇപ്രകാരം പറയുന്നു: “അബൂഹുറയ്(റ)യില്‍ നിന്ന് നിവേദനം. ജുമുഅ ദിവസം ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ തന്റെ കൂട്ടുകാരനോട് നിശ്ശബ്ദമായിരിക്കുക എന്ന് പറഞ്ഞാല്‍ നിശ്ചയം അവന്‍ പ്രവര്‍ ത്തിച്ചത് തന്നെ നിഷ്ഫലമാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.” എന്നാല്‍ അബൂഹുറയ്റ (റ)യെകുറിച്ചുള്ള ഈ കീര്‍ത്തനം വലിയൊരു സമൂഹത്തിന് മുന്നില്‍ അവരുടെ പേരുപറയല്‍ തുടര്‍ന്നുവന്നു എന്നത് മാത്രമല്ല, മറിച്ച് ഈ ഹദീസ് നിവേദനം ചെയ്യുന്നത് വഴിയായി അവരുടെ പേര് പരാമര്‍ശിക്കുകയും കേള്‍ക്കുന്നവര്‍ തര്‍ളിയത് ചൊല്ലുകയും അവരെ സ്മരിക്കുകയും അതിനെ തുടര്‍ന്ന് വീണ്ടും തര്‍ളിയത് ചൊല്ലുകയും ചെയ്യുന്നു എന്നതാണത്. എത്രമാത്രം പുണ്യകരമാണിത്. ഈ ഹദീസ് കാരണമായി എത്രയെത്ര സ്വാലിഹുകളാണ് അവര്‍ക്കുവേണ്ടി റഹ്മത് കൊണ്ട് പ്രാര്‍ഥന നടത്തിയത്. അപ്രകാരം തന്നെ ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഹദീസിന്റെ ആജ്ഞക്ക് വഴിപ്പെട്ട് ജനങ്ങള്‍ നിശ്ശബ്ദരായിരിക്കുന്നു. ഈ ഹദീസോ ഹദീസ് ഉള്‍ക്കൊള്ളുന്ന ആശയമോ അറിയാത്ത എത്രയെത്ര സാധാരണക്കാരാണ് മുഅദ്ദിനില്‍ നിന്ന് ഈ ഹദീസ് കേള്‍ക്കുമ്പോല്‍ ഇ തിന് വഴിപ്പെട്ട് നിശ്ശബ്ദരായിരിക്കുന്നത്. ഇതുകൊണ്ടെല്ലാം ഈ ഹദീസ് എത്തിച്ചുതന്ന വ്യക്തിക്ക് വലിയ പ്രതിഫലമാണ് ലഭ്യമാകുന്നത്. അബൂഹുറയ്റ(റ)യാണ് പ്രസ്തുത വ്യക്തി” (ത്വബഖാത്, 1/31).

ഖുത്വുബ സംശയനിവാരണം ഭാഗം 3

ഖുത്വുബ സംശയനിവാരണം ഭാഗം 3


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0



(11). ചോ: ഖുത്വുബയിൽ ജനങ്ങളോട്‌   സംസാരിക്കുന്നതിന് വിരോധമില്ലെന്ന്  ഇമാം ശാഫിഈ(റ) പറഞ്ഞിട്ടുണ്ടല്ലോ?.



മറുപടി: ഖത്വീബിനോട് ഖുത്വുബക്കിടയിൽ വല്ലതും ചോദിച്ചാൽ അതിനു മറുപടി നല്കുമ്പോഴോ വല്ലവരെയും അപകടത്തിൽ നിന്ന് രക്ഷിക്കുവാനോ മാതൃഭാഷയിൽ സംസാരിക്കൽ  നിഷിദ്ധമല്ല.  എന്നാൽ അതിനെ ഖുത്വുബയായി പരിഗണിക്കുന്നതല്ല.അത് ദിക്‌റുകൾക്കിടയിൽ സംസാരിക്കുന്നത്പോലെയാണ്.ഇത്തരം സംസാരങ്ങളെ കുറിച്ചാണ് ഇമാം ശാഫിഈ(റ) 'ആ സംസാരം ഖുത്വുബക്ക് നാശം വരുത്തുകയില്ല' (അൽ ഉമ്മ് : 1 / 176 ) എന്ന് പറഞ്ഞത്. ഉമ്മിന്റെ ഈവാചകം പ്രസ്തുത സംസാരം ഖുത്വുബയുടെ ഭാഗമല്ലെന്ന് വ്യക്തമാക്കുന്നു.


(12) ചോ: ഖുത്വുബ പരിഭാഷപ്പെടുത്തുന്ന പള്ളിയിൽ ജുമുഅക്ക് പങ്കെടുത്താൽ ജുമുഅ സാധുവാകുമോ?

മറുപടി: ഇല്ല, കാരണം ജുമുഅ സാധുവാകാൻ അതിന്റെ മുമ്പ് രണ്ട്  ഖുത്വുബകൾ ഉണ്ടായിരിക്കാൻ നിര്ബന്ധമാണ്. അതിനാൽ രണ്ട് ഖുത്വുബകൾ നിർവ്വഹിക്കാതെ ജുമുഅ നിസ്കരിച്ചാൽ ആ നിസ്കാരം സാധുവല്ല. ഖുത്വുബയുടെ സാധുതയ്ക്ക് അത് അറബിഭാഷയിലായിരിക്കലും നിബന്ധനയാണ്. അതിനാൽ അനറബിയിൽ നടത്തപ്പെടുന്ന ഖുത്വുബ  ഖുത്വുബയായി പരിഗണിക്കപ്പെടുന്നതല്ല. അതിനാൽ ഖുത്വുബ ഓതാതെ ജുമുഅ നിസ്കരിച്ച പോലെ വേണം അത്തരം ജുമുഅകളെ  നോക്കിക്കാണാൻ.


(13) ചോ: ആഴ്ചയിലൊരിക്കൽ മാതൃഭാഷയിൽ ജനങ്ങളെ ഉല്ബോധിപ്പിക്കുന്നത് നല്ലതല്ലേ?


മറുപടി: നല്ലകാര്യമാണ്. ആഴ്ചയിലൊരിക്കൽ നിർബന്ധമായും നിർവ്വഹിക്കണമെന്ന് ഇസ്‌ലാം  നിർദ്ദേശിച്ച ഖുത്വുബയും ജുമുഅയും നഷ്ടപ്പെടുത്തി അത് വേണ്ട. പ്രത്യുത അറബിയിലുള്ള ഖുത്വുബയും നിസ്കാരവും കഴിഞ്ഞ ശേഷം അത് നിർവ്വഹിക്കാമല്ലോ . അതിൽ ആർക്കും എതിർപ്പില്ല. 10 മിനിട്ട് അറബി ഖുത്വുബക്കും 15 മിനിട്ട്  നിസ്കാരത്തിനും ദുആക്കും 10 മിനിട്ട്  പ്രസംഗത്തിനും ഉപയോഗിച്ചാൽ 35 മിനിട്ട് കൊണ്ട് എല്ലാം ഭംഗിയായി നടത്താമല്ലോ.


(14) ചോ: ഖുത്വുബ അറബിയിലോതൽ സുന്നത്താണെന്ന് ശാഫിഈ മദ്ഹബിൽ തന്നെ ഒരഭിപ്രായം ഉള്ളതായി ഇമാം നവവി(റ) ശർഹുൽ  മുഹദ്ദബിൽ പറയുന്നുണ്ടല്ലോ. അതനുസരിച്ച്  പരിഭാഷപ്പെടുത്തിക്കൂടേ?.


മറുപടി: പറ്റില്ല. കാരണം അത് വളരെ ദുർബ്ബലമായ അഭിപ്രായമാണ്.അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കലും വരുന്നുണ്ട്. ഇമാം നവവി(റ)യുടെ പരാമർശം ഇപ്രകാരംവായിക്കാം:


هل يشترط كون الخطبة بالعربية ؟ فيه طريقان ( أصحهما ) : وبه قطع الجمهور : يشترط ; لأنه ذكر مفروض فشرط فيه العربية كالتشهد وتكبيرة الإحرام مع قوله صلى الله عليه وسلم { صلوا كما رأيتموني أصلي } وكان يخطب بالعربية ( والثاني ) : فيه وجهان حكاهما جماعة منهم المتولي ، أحدهما هذا ، والثاني : مستحب ولا يشترط ; لأن المقصود الوعظ وهو حاصل بكل اللغات. (المجموع شرح المهذب)



ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണോ എന്നതിൽ രണ്ട്  ത്വരീഖുകളുണ്ട്. അവയിൽ പ്രബലവും ബഹുഭൂരിഭാജാഗം പണ്ഡിതന്മാരും തറപ്പിച്ചു പറയുന്നതും നിബന്ധനയാണ് എന്നാണ്. കാരണം ഖുത്വുബ ഒരു നിര്ബന്ധ ദിക്റാണ്. അതിനാൽ അത്തഹിയ്യാത്ത്,തക്ബീറത്തുൽ ഇഹ്‌റാം പോലെ അതിലും അറബിഭാഷ നിബന്ധനയാക്കപ്പെട്ടു.  "ഞാൻ എപ്രകാരം നിസ്കരിക്കുന്നതായാണോ നിങ്ങൾ കണ്ടത് അപ്രകാരം  നിങ്ങളും നിസ്കരിക്കണം " എന്ന ഹദീസ് ഇതോടെ ചേർത്തുവായിക്കേണ്ടതാണ്. നബി(സ) അറബിയിലായിരുന്നല്ലോ ഖുത്വുബ നിർവ്വഹിച്ചിരുന്നത്. അതിൽ രണ്ട് 'വജ്ഹു' കൾ ഉണ്ടെന്നതാണ് രണ്ടാം വീക്ഷണം. പ്രസ്തുത രണ്ട് വജ്ഹുകൾ മുതവല്ലി(റ) ഉൾപ്പെടെയുള്ള ചിലർ ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ഒന്ന് അറബിഭാഷ നിബന്ധനയാണ് എന്ന ഈ അഭിപ്രായം തന്നെയാണ്. രണ്ട് ഖുത്വുബ അറബിയിലായിരിക്കൽ സുന്നത്താണെന്നാണ്. കാരണം ഖുത്വുബയുടെ ലക്‌ഷ്യം ഉപദേശമാണ്. അത് ഏത് ഭാഷയിൽ നിർവ്വഹിച്ചാലും ലഭിക്കുമല്ലോ.  (ശർഹുൽ മുഹദ്ദബ്)



പ്രസ്തുത ഇബാറത്തിൽ 'ത്വരീഖ്‌', ഖത്വ്അ്', 'വജ്ഹ്' , എന്നിങ്ങനെ ചില സാങ്കേതിക പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ വിവക്ഷ എന്താണെന്ന് ആദ്യമായി നമുക്ക് പരിശോധിക്കാം. ത്വരീഖിന്റെ വിവക്ഷ വിവരിച്ച് ഇമാം മഹല്ലി(റ) എഴുതുന്നു:


 وهي اختلاف الأصحاب في حكاية المذهب كأن يحكي بعضهم في المسألة قولين أو وجهين لمن تقدم، ويقطع بعضهم بأحدهما(شرح المحلي: ١٣/١)

     


മദ്ഹബിനെ ഉദ്ദരിക്കുന്നതിൽ അസ്വഹാബിന്റെ വീക്ഷണാന്തരമാണ് ത്വരീഖ്. ഒരു വിഷയത്തിൽ അസ്വഹാബിൽ ചിലർ(ഇമാം ശാഫിഈ(റ)യുടെ ) രണ്ട്  അഭിപ്രായങ്ങളോ മുൻഗാമികളായ അസ്വഹാബിന്റെ രണ്ട്  അഭിപ്രായങ്ങളോ ഉദ്ധരിക്കുകയും അസ്വഹാബിൽ ചിലർ ഒന്നുകൊണ്ട്  തറപ്പിച്ചുപറയുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്. (ശർഹുൽ  മഹല്ലി: 1 / 13 )


'ഖത്വ്ഇ' ന്റെ വിവക്ഷ വിവരിച്ച്  ഇബ്നു ഹജർ(റ) എഴുതുന്നു:








 ഇതല്ലാത്ത മറ്റൊരഭിപ്രായം ഇവിടെ ഇല്ലെന്ന് പറയലാണ് 'ഖത്വ്ഇ' ന്റെ വിവക്ഷ. (തുഹ്ഫത്തുൽ മുഹ്താജ് : 1 / 51 )


 ഇമാം ശാഫിഈ(റ)യുടെ സംസാരത്തിൽ നിന്ന് അസ്വഹാബ് കണ്ടെത്തുന്ന അഭിപ്രായങ്ങളാണ് സാങ്കേതിക തലത്തിൽ വജ്ഹുകൾ. ഇമാമിന്റെ പൊതു നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് അധികവും അവർ അത്തരം അഭിപ്രായങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ചിലപ്പോൾ ഇമാമിന്റെ സംസാരം പരിഗണിക്കാതെ സ്വയം ഗവേഷണത്തിലൂടെയും അവർ വജ്ഹുകൾ കണ്ടെത്താറുണ്ട്. ഖൽയൂബി: 1 / 13 )


 ഇനി നമുക്ക് ഇമാം നവവി (റ)യുടെ ഇബാറത്ത് വിശകലനം ചെയ്യാം. ഖുത്വുബയിൽ അറബിഭാഷ നിബന്ധനയാണോ എന്ന വിഷയത്തിൽ രണ്ട് ത്വരീഖുകളുണ്ട്. അതിൽ പ്രബലവും ബഹുഭൂരിഭാഗം അസ്വഹാബും 'ഖത്വ്അ്' ചെയ്തു പറഞ്ഞതും നിബന്ധനയാണ് എന്നാണ്.അഥവാ ഇതല്ലാത്ത മറ്റൊരഭിപ്രായവും ഈ വിഷയത്തിൽ മുന്ഗാമികൾക്ക്  ഇല്ലേയില്ല. എന്നാണു ശാഫിഈ അസ്വഹാബിൽ ബഹുഭൂരിഭാഗവും   പറയുന്നത്. അതുതന്നെയാണ് പ്രബലവും. ഇനി ഈ വിഷയത്തിൽ രണ്ടഭിപ്രായങ്ങൾ ഉണ്ടെന്ന് പറയുന്ന രണ്ടാം ത്വരീഖ്‌ അപ്രബലവും ബഹുഭൂരിഭാഗം പറഞ്ഞതിനെതിരിലുള്ള ത്വരീഖുമാണ്. പ്രസ്തുത ത്വരീഖ്‌ പറയുന്നത് തദ്ദിശയകമായി രണ്ട്  അഭിപ്രായങ്ങൾ നിലവിലുണ്ട് എന്നാണ് . ആ രണ്ടഭിപ്രായങ്ങളിൽ ഒന്നും ഖുത്വുബ അറബിയിലായിരിക്കൽ നിബന്ധനയാണ് എന്ന് തന്നെയാണ്. രണ്ടാം അഭിപ്രായം അത് സുന്നത്താണ്  എന്നുമാണ്. അതിനാൽ ആ അഭിപ്രായം വളരെ ദുർബ്ബലമാണ്. അതനുസരിച്ച് പ്രവർത്തിക്കുന്നതിൽ സുന്നത്ത് ഒഴിവാക്കൽ ഉള്ളതോടപ്പം സത്യവിശ്വാസികളുടെ  മാർഗ്ഗം ഉപേക്ഷിക്കൽ കൂടിയുണ്ട്. അതിനാൽ അതനുസരിച്ച് പ്രവർത്തിക്കാൻ പറ്റില്ല.



(15) ചോ: നബി(സ) അറബിഭാഷയിൽ ഖുത്വുബ നിർവ്വഹിച്ചത് അവിടുത്തെ മാതൃഭാഷ അറബിയായതിനാൽ മാത്രമാണ്. അപ്പോൾ നബി(സ)യോടുള്ള അനുധാവനം പൂർണ്ണമാവാൻ അനറബികൾ അവരവരുടെ മാതൃഭാഷയിൽ ഖുത്വുബ നിർവ്വഹിക്കേണ്ടതില്ലേ?.


മറുപടി: നിസ്കാരം, ബാങ്ക് തുടങ്ങിയ ആരാധനകളും നബി(സ) അവിടത്തെ മാതൃഭാഷയായ അറബിയിൽ തന്നെയാണല്ലോ നിര്വ്വഹിച്ചത്. എന്തുകൊണ്ട് പരിഭാഷ വാദക്കാർ അവയിൽ നബി(സ)യോട് തുടരുന്നില്ല.?. ഖുത്വുബയിൽ തഖ്‌വകൊണ്ടുള്ള വസ്വിയ്യത്ത് ജനങ്ങളോടായതുപോലെ ബാങ്കും നിസ്കാരത്തിലെ സലാമും ജനങ്ങളോടാണല്ലോ. ഇതിനു പുറമെ നബി(സ)യുടെ ഖുത്വുബയുടെ സദസ്സിൽ അറബിഭാഷയറിയാത്ത അനറബികളായ സ്വഹാബിമാരും ഉണ്ടായിരുന്നുവല്ലോ. ഒരു ഖുത്വുബപോലും അവരുടെ ഭാഷയിൽ നിർവ്വഹിക്കാതെ അവരെ പരിഗണിക്കാതിരുന്നത് ഇസ്‌ലാമിന്റെ സുന്ദരമായ തത്വങ്ങൾക്ക് നിരക്കുന്നതാണോ? . അനറബി നാടുകളിൽ ഇസ്‌ലാം  പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഖുത്വുബ അനറബിയിൽ നിർവഹിക്കാനുള്ള എത്രെയോ സാഹചര്യങ്ങളുണ്ടായിട്ടും അതിനു തുനിയാതെ സ്വഹാബത്തും താബിഉകളും അറബിയിൽ മാത്രം ഖുത്വുബ നിർവ്വഹിച്ചത് പ്രസ്തുത വാദത്തിന്റെ അടിവേരറുക്കുന്നതാണ്. അതേസമയം കാരക്കയും മുന്തിരിയും സകാത്ത് കൊടുത്തിരുന്ന സ്വഹാബിമാർ ഇതര നാടുകളിൽ ചെന്നപ്പോൾ അവിടങ്ങളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ  നിന്ന് സകാത്ത് നൽകുകയുണ്ടായി. എന്നാൽ ഖുത്വുബയുടെ ഭാഷയുടെ കാര്യത്തിൽ അതുണ്ടായിട്ടില്ല.



(16). ചോ: സ്വഹാബത്ത് (റ ) അനറബിയിൽ ഖുത്വുബ നിർവ്വഹിക്കാതിരുന്നത്  അവർക്ക്  അറബേതരഭാഷകൾ അറിയാത്തത്കൊണ്ടായിക്കൂടേ?.



മറുപടി: ആയിക്കൂടാ. കാരണം ഒന്നിലധികം ഭാഷകൾ കൈകാകാര്യം ചെയ്യാനറിയുന്നവരും സ്വഹാബത്തിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നുവല്ലോ. അവരിൽ ഒരാളും തന്നെ അനറബിയിൽ ഖുത്വുബ നിർവ്വഹിച്ചതായി തെളിയിക്കാൻ സാധ്യമല്ല. ഇനി പരിഭാഷാവാദികൾ പറയും പോലെ ശ്രാതാക്കളുടെ ഭാഷക്കാണ് ഖുത്വുബയിൽ പ്രാമുഖ്യം നല്കേണ്ടതെങ്കിൽ അറബിഭാഷ പടിക്കൽ നിർബന്ധമാണെന്ന് പറഞ്ഞപോലെ ശ്രോതാക്കളുടെ ഭാഷ അറിയാത്തവർ നോക്കിവായിക്കാനെങ്കിലും നിർബന്ധമായും അത് പഠിക്കുകയും എന്നിട്ട് ശ്രോതാക്കളുടെ ഭാഷയിൽ ഖുത്വുബ നിർവ്വഹിക്കുകയും ചെയ്യുകയാണല്ലോ വേണ്ടിയിരുന്നത്. അല്ലെങ്കിൽ ശ്രോതാക്കളുടെ ഭാഷ അറിയുന്നവരെ ഖുത്വുബ നിർവ്വഹിക്കാൻ ഏൽപ്പിക്കേണ്ടിയിരുന്നു. പക്ഷെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെളിയിക്കാൻ സാധ്യവുമല്ല.



(17) .ചോ: ജുമുഅ ഖുത്വുബയും പെരുന്നാൾ ഖുത്വുബയും വല്ല വ്യത്യാസവുമുണ്ടോ?. ചില നാടുകളിൽ പെരുന്നാൾ ഖുത്വുബ പരിഭാഷപ്പെടുത്തിക്കാണുന്നു. ഇത് തെറ്റാണോ?



മറുപടി: തെറ്റാണ്. ഇമാം റംലി(റ) പറയുന്നു:






സുന്നത്ത് കരസ്ഥമാവാൻ (40  പേരെ ) കേൾപ്പിക്കലും അവർ കേൾക്കലും പെരുന്നാൾ ഖുത്വുബ അറബിയിലാവലും പരിഗണിക്കുന്നതാണ്. (നിഹായ :2 / 341 )


പെരുന്നാൾ നിസ്കാരവും  അതിനുശേഷം രണ്ട്  ഖുത്വുബകൾ നിർവ്വഹിക്കലും സുന്നത്ത്  മാത്രമാണല്ലോ. ആ സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ  അറബിയിൽ തന്നെ ഓതണം. അല്ലെങ്കിൽ സുന്നത്ത് കരസ്ഥമാവികയില്ലേ. ശ്രോതാക്കൾ അനറബികളാണെങ്കിലും ഈ  ബാധകമാണെന്ന് അലിയ്യുശബ്‌റാമുല്ലസി(റ) പറയുന്നു:







ഇമാം റംലി(റ)യുടെ പരാമർശത്തിൽ നിന്ന് വ്യക്തമാകുന്നത് ശ്രോതാക്കൾ അനറബികളാണെങ്കിലും സുന്നത്ത് കരസ്ഥമാവാൻ ഖുത്വുബ അറബിയിൽ തന്നെ ഓതണമെന്നാണ്. ഖുത്വുബയുടെ ലക്‌ഷ്യം കേവലം ഉപദേശമല്ലെന്നും ഒരാരാധനയെന്ന നിലക്ക് അതിൽ മികച്ചു നിൽക്കുന്നത് ഇത്തിബാആണെന്നും അതിനു ന്യായം  പറയാവുന്നതാണ്.(ശർവാനി: 3 / 46 )


ഇബ്നു ഹജർ (റ) പറയുന്നു:

ولا بد في أداء سنتها من كونها عربية لكن المتجه أن هذا شرط لكمالها لا لأصلها(تحفة: ٤٦/٣)



ഖുത്വുബയുടെ സുന്നത്ത് വീടാൻ  അറബിയിലാവൽ കൂടാതെ കഴിയില്ല. എങ്കിലും ഇപ്പറഞ്ഞത് ഖുത്വുബയുടെ പൂർണ്ണത ലഭിക്കാനാണ്. അടിസ്ഥാന പ്രതിഫലത്തിനല്ല. (തുഹ്ഫ: 3 / 46 )


അല്ലാമ ശർവാനി (റ ) പറയുന്നു:






ഈ അഭിപ്രായം സകരിയ്യൽ അൻസ്വാരി(റ),ഇമാം റംലി(റ ), ഖത്വീബ് ശിർബീനി (റ) തുടങ്ങിയ പണ്ഡിതന്മാർ പ്രസ്താവിച്ചതിനെതിരാണ് . (ശർവാനി: 3 / 46 )

ഞാൻ ചുരുക്കുന്നു....അപ്പോൾ  ചുരുക്കത്തിൽ അടിസ്ഥാന പ്രതിഫലത്തിന് അറബിയ്യത്ത് ശർത്വില്ലെന്ന ഈ അഭിപ്രായമനുസരിച്ച് ഖുത്വുബ സാധുവാകുമെന്നല്ലാതെ അത് അനുവദനീയമാണെന്ന് വരുന്നില്ല. കാരണം അത് നബി(സ) യും സ്വഹാബത്തും മുതൽ പരമ്പരാഗതമായി വന്നതും മുസ്ലിം സമൂഹം എല്ലാ കാലത്തും നിരന്തരമായി അനുഷ്ഠിച്ചുപോന്നതുമായ സുന്നത്തിനു വിരുദ്ധമാണെന്ന് പറയേണ്ടതില്ല. ഇത് തെറ്റും കുറ്റവുമാണെന്ന് പ്രമാണബദ്ധമായി നേരത്തെ വിവരിച്ചതാണ്. അവസാനിപ്പിക്കുന്നു.

ഞിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.


ഇസ്തിഗാസ: نعبد واياك نستعيناياك

اياك نعبد واياك نستعين
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


''നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും,

നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു ''



ഫാത്തിഹ അല്ലാഹുവിനോടുള്ള അപേക്ഷയാണെന്ന് മുമ്പ്‌ നാം പറഞ്ഞത്‌ ഓർക്കുമല്ലോ. കഴിഞ്ഞ നാല്‌ സൂക്തങ്ങളിലായി ( സൂക്തം 1, സൂക്തം 2 , സൂക്തം 3 ,സൂക്തം4 ) അല്ലാഹുവിന്റെ പ്രധാന നാമങ്ങൾ ഉരുവിട്ടും ചിലത്‌ ആവർത്തിച്ചും ഇഹവും, പരവും ആ ഉടമക്ക്‌ സമർപ്പിച്ചും ഉപചാരങ്ങളെല്ലാം പൂർത്തിയാക്കിയ വിശ്വാസി വിഷയത്തിലേക്ക്‌ കടക്കുന്നു. ഫാത്തിഹ എന്ന അപേക്ഷ നമുക്ക്‌ തയാറാക്കി തന്നത്‌ അല്ലാഹുവായതിനാൽ അപേക്ഷ ഫോറത്തിൽ വരാവുന്ന തകരാറു കാരണത്താൽ അപേക്ഷ തള്ളപ്പെടില്ല കാരണം ഈ ഫോറം എഡിറ്റ്‌ ചെയ്തതും അല്ലാഹുവാണ്‌ അതിനാൽ വേണ്ടത്‌ വിടുകയോ വേണ്ടാത്തത്‌ പെടുകയോ ഇല്ല. നിന്നെ ഞങ്ങൾ, എന്ന പ്രയോഗം അവനുമായി അടിമ നേടിയ സാന്നിദ്ധ്യത്തിന്റെ തെളിവാണ്‌. കാരണം അല്ലാഹുവിന്റെ നാമം ജപിക്കുന്നിടത്ത്‌ അവന്റെ സാന്നിദ്ധ്യം ഉണ്ടാകും.


انا عند ظن عبدي بي وانا معه اذاذكرني فان ذكرني في نفسه ذكرته في نفسي وان ذكرني في ملأ ذكرته في ملأ خير منهم (بخاري مسلم



ഞാൻ എന്റെ അടിമ വിചാരിക്കുന്നിടത്താണ്‌. അവൻ ഒറ്റക്ക്‌ എന്റെ നാമം ജപിച്ചാൽ ഞാൻ ഒറ്റക്ക്‌ അവന്റെ നാമം പറയും. അവൻ കൂട്ടത്തിൽ എന്റെ നാമം ജപിച്ചാൽ അതേക്കാൾ ഉത്തമമായ കൂട്ടത്തിൽ ഞാൻ അവനെ പറയും(ബുഖാരി,മുസ്‌ലിം)



നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്നാണല്ലോ പറയുന്നത്‌. ഒറ്റക്ക്‌ നിസ്ക്കരിക്കുന്നവനും പറയേണ്ടത്‌ ഇങ്ങനെ തന്നെ. ഈപ്രയോഗം ധാരാളം കാര്യങ്ങൾ നമ്മെ ഉണർത്തുന്നു. സംഘമായുള്ള നിസ്ക്കാരത്തിന്റെ അനിവാര്യത, മുസ്‌ലിമിന്റെ ഐക്യ ബോധം, ദേശ ഭാഷാ രാഷ്ട്രീയാദി ഭിന്നിപ്പുകളും വൈജാത്യവും നിലനിൽക്കുമ്പോൾ തന്നെ ആത്യന്തികമായി ആദർശത്തിലും കാഴ്ചപ്പാടിലും അവരുടെ യോജിപ്പ്‌ പ്രകടമാകുന്നു.


واعتصموا بحبل الله جميعا ولاتفرقوا


അല്ലാഹുവിന്റെ പാശം നിങ്ങൾ മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിക്കരുത്‌(ആലു ഇംറാൻ)



ഈ 'ഞങ്ങൾ' പ്രയോഗത്തിൽ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്‌ അഥവാ ഞാൻ ആരാധിക്കുന്നുവെന്ന് പറയാൻ നമുക്കെന്താണ്‌ യോഗ്യത? നമ്മെ അല്ലാഹു പടച്ചു. ആത്മാവും അവയവങ്ങളും മറ്റ്‌ അനുഗ്രഹങ്ങളും അവൻ നൽകി ഭൂമിയും അതിലുള്ളതും നമുക്കായി അവൻ സൃഷ്ടിച്ചു അങ്ങനെ ഒന്നുമറിയാത്തവനായി, ഒന്നിനും കഴിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന നമ്മെ അവൻ പരിപാലിച്ചു എന്നിട്ടും പലപ്പോഴും ആ മഹാശക്തിയെ വിസ്മരിച്ച്‌ തെറ്റുകളിലും അധർമ്മങ്ങളിലും മുഴുകിയ നാം ഞാൻ നിന്നെ ആരാധിക്കുന്നു എന്ന് പറയാൻ വിഷമം തോന്നും ! തോന്നണം ! എന്നാൽ ഈ അനുഗ്രഹങ്ങളെല്ലാം അവൻ നൽകിയതാണെന്നും അവനെ അനുസരിക്കലല്ലാത്ത ഒരു കാര്യവും എനിക്കില്ലെന്നും അറിഞ്ഞ കുറെ നല്ലവർ..മഹാന്മാർ..ഇവിടെയുണ്ട്‌. അവർ അല്ലാഹുവിനെ ധിക്കരിച്ചവരല്ല, അരുതായ്മകളിൽ മുഴുകിയവരുമല്ല. അതിനാൽ അവരുടെ പ്രവർത്തനം സ്വീകരിക്കപ്പെടും.


انما يتقبل الله من المتقين


നിശ്ചയം ഭക്തന്മാരിൽ നിന്ന് മാത്രമാണ്‌ അല്ലാഹു കർമ്മങ്ങൾ സ്വീകരിക്കുന്നത്‌



അപ്പോൾ നിസ്ക്കരിക്കാൻ നിൽക്കുന്ന നമ്മൾ നമ്മുടെ കുറവുകൾ തിരിച്ചറിയുകയും ഒറ്റക്ക്‌ ഇതുമായി ചെന്നാൽ തള്ളപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുകയും ചെയ്തപ്പോൾ ഈ പുഴുക്കുത്തുള്ളതും കൂടി നാഥൻ സ്വീകരിക്കാൻ എന്താണ്‌ മാർഗമെന്ന് ആലോചിക്കുകയാണ്‌. അടിമയോട്‌ കാരുണ്യമുള്ള നാഥൻ തന്നെ കാണിച്ചു കൊടുക്കുന്ന വഴിയാണീ ഞങ്ങൾ പ്രയോഗം! അതായത്‌ അല്ലാഹുവേ ഈ നിസ്ക്കരിക്കുന്ന ഞാൻ മോശക്കാരനും നിന്റെ മുന്നിൽ ആരുമല്ലാത്തവനുമാണ്‌ പക്ഷെ നിന്റെ പ്രവാചകന്മാർ ഇഷ്ടദാസന്മാർ തുടങ്ങി പലരും നീ അനുഗ്രഹിച്ചവരും അവരുടെ കർമ്മങ്ങൾ സ്വീകരിക്കുന്നതുമാണല്ലോ. അവർ ഉൾക്കൊള്ളുന്ന സമൂഹത്തിലാണ്‌ ഞാനും. അവരുടെ ആരാധനകൾ നീ സ്വീകരിക്കുമ്പോൾ ആ കൂട്ടത്തിൽ, പാവപ്പെട്ട ഞങ്ങളുടേതും നീ സ്വീകരിക്കേണമേ ഞങ്ങളുടെത്‌ കുറ്റമറ്റതല്ലെങ്കിലും! ഒറ്റക്ക്‌ ചിലവാകാത്തത്‌ കൂട്ടത്തിൽ ചിലവാകുമല്ലോ! ഇത്‌ ചുളുവിൽ അല്ലാഹുവിനെ പറ്റിച്ചതല്ല ! മറിച്ച്‌ കരുണാമയനായ റബ്ബ്‌ നമ്മെ സഹായിച്ചതാണ്‌. കാരണം അവന്റെ ഇഷ്ടദാസന്മാർ മുഖേന അവനിലേക്കെത്തുന്ന കാര്യങ്ങൾ അവൻ പരിഗണിക്കുമെന്ന് തന്നെയാണവന്റെ നിശ്ചയം. അതിനാൽ എനിക്കാരുടെയും വക്കാലത്ത്‌ വേണ്ട ഞാൻ തന്നെ മതി എന്ന അഹന്ത പടച്ചവൻ ഇഷ്ടപ്പെടില്ലെന്ന് ഈ 'ഞങ്ങൾ' പ്രയോഗം മനസിലാക്കി തരുന്നു. അത്കൊണ്ട്‌ തന്നെയാണ്‌ വിഷമ ഘട്ടങ്ങളിലും മറ്റും സ്വഹാബികൾ നബി(സ്വ)യെ സമീപിച്ചതും അവരുടെ പ്രശ്നപരിഹാരത്തിന്‌ നബി(സ്വ) അല്ലാഹുവോട്‌ പ്രാർത്ഥിച്ചതും മഴയില്ലാതെ വിഷമിച്ചഘട്ടത്തിൽ ഒരു ശിഷ്യൻ ഖുതുബ നിർവ്വഹിക്കുന്ന നബിയോട്‌ വരൾച്ചയുടെ തീഷ്ണത ഹൃദയം പൊട്ടി ആവലാതിയായി ബോധിപ്പിക്കുകയും നബി(സ്വ)പ്രാർത്ഥിച്ചതും കത്തിയെരിയുന്ന വെയിലിൽ പള്ളിയിലെത്തിയ സ്വഹാബികൾ കോരിച്ചൊരിയുന്ന മഴയത്ത്‌ വീട്ടിലേക്ക്‌ തിരിച്ചതും, അടുത്തയാഴ്ച വരെ മഴതുടർന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതി ഒരാൾ നബി(സ്വ)യെ അറിയിക്കുകയും മഴമതിയെന്ന് പ്രാർത്ഥിക്കുകയും കോരിച്ചൊരിയുന്ന മഴ മാറി തെളിഞ്ഞ കാലാവസ്ഥയിൽ സഹാബികൾ പള്ളിയിൽ നിന്ന് തിരിച്ച്‌ പോയതും ബുഖാരിയിൽ നമുക്ക്‌ കാണാം. അപ്പോൾ അല്ലാഹുവിന്റെ ഇഷ്ടദാസനായ നബിയോട്‌ പ്രാർത്ഥിക്കാൻ പറയുന്നതും തങ്ങൾ പ്രാർത്ഥിക്കണമെന്ന ഉദ്ദേശത്തോടെ തങ്ങളോട്‌ സഹായം ചോദിക്കുന്നതുമൊക്കെ ഈ ഞങ്ങൾ പ്രയോഗത്തിന്റെ താൽപര്യമാണ്‌ ഇവിടെ ഇമാം റാസി എഴുതുന്നു.

كأن العبد يقول الهي ان لم تكن عبادتي مقبولة فلاتردني لأني لست بوحيد في هذه العبادة بل نحن كثيرون فان لم أستحق الأجابة والقبول فأتشفع اليك بعبادات سائر المتعبدين فأجبني(رازي


ഈ ഞങ്ങൾ പ്രയോഗം അടിമ പറയുമ്പോലെയാണ്‌. അല്ലാഹുവേ! എന്റെ ആരാധന സ്വീകരിക്കപ്പെടാൻ അർഹമല്ലെങ്കിലും എന്നെ നീ തട്ടിക്കളയരുത്‌ കാരണം ഈ വിഷയത്തിൽ ഞാൻ ഒറ്റക്കല്ല. മറിച്ച്‌ ധാരാളം പേരുണ്ട്‌. ഞാൻ സ്വീകരിക്കപ്പെടാൻ അർഹനല്ലെങ്കിലും മറ്റുള്ളവരുടെ(സ്വീകരിക്കപ്പെടാൻ അർഹരായവരുടെ) ആരാധനകൾ മുഖേന നിന്നിലേക്ക്‌ ഞാൻ ശുപാർശ വെക്കുന്നു എനിക്ക്‌ കൂടി നീ ഉത്തരം തരേണമേ!(തഫ്സീർ റാസി 1 : 222) ആരാധന ഇബാദത്ത്‌ എന്നതിന്‌ ഭാഷയിൽ പരിചരണം, ശുശ്രൂഷ, വഴിപാട്‌ , വിധേയത്വം, വണക്കം, അനുസരണം എന്നൊക്കെ അർത്ഥമുണ്ട്‌ എന്നാൽ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇബാദത്ത്‌ എന്നാൽ പരമമായ അങ്ങേ അറ്റത്തെ താഴ്മ /വണക്കം കാണിക്കുക എന്നാണ്‌ അപ്പോൾ വണക്കം മാത്രം ഇബാദത്തല്ല. അത്‌ പരമമാവുമ്പോഴാണ്‌ ഇബാദത്ത്‌ ആവുക. പലരെയും പലതിനെയും വണങ്ങാനും താഴ്മകാണിക്കാനുമൊക്കെ നമ്മോട്‌ നിർദ്ദേശമുണ്ട്‌. മാതാപിതാക്കൾ, ഗുരുവര്യർ, പ്രായത്തിൽ മൂത്തവർ എല്ലാം ആദരിക്കപ്പെടേണ്ടവരാണ്‌. നബി(സ്വ) യോടുള്ള ആദരവിന്റെ ഭാഗമായി അവിടുത്തെ സവിധത്തിൽ(ജീവിച്ചിരുന്നപ്പോഴും, മരണ ശേഷവും)ഉറക്കെ ശബ്ദിക്കുന്നത്‌ പോലും ഖുർആൻ വിലക്കി. മാതാപിതാക്കളുടെ മുന്നിൽ വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കാനും, ഛെ!എന്ന പരാമർശം പോലും ഉണ്ടാകാതെ സൂക്ഷിക്കാനും ഖുർആൻ കൽപ്പിക്കുന്നു. പക്ഷെ ഈ ആദരവുകളൊന്നും ആരാധനയല്ല! കാരണം ഇത്‌ പരമമല്ല (അങ്ങേ അറ്റത്തത്‌ -അല്ല ). അപ്പോൾ അങ്ങേ അറ്റത്തതിന്റെ മാനദണ്ഡമെന്താണ്‌? ആരാധനക്കർഹൻ എന്ന കാഴ്ചപ്പാടിൽ നടത്തുന്ന വണക്കവും താഴ്മയുമാണ്‌ ആരാധന. ഈ കാഴ്ച്ചപ്പാട്‌ അല്ലാഹുവിനോട്‌ മാത്രമേ കാണിക്കാൻ പാടുള്ളൂ. ഈ ആശയമാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ ചുരുക്കം. ആരാധിക്കപ്പെടാൻ അർഹൻ അല്ലാഹു മാത്രം! എന്ത്കൊണ്ട്‌ അല്ലാഹു മാത്രം ( ആരാധിക്കപ്പെടാൻ അർഹൻ ) എന്ന ചോദ്യമുണ്ടാകാം ! അതിന്റെ ഉത്തരമാണ്‌ നേരത്തേ പറഞ്ഞ അല്ലാഹുവിന്റെ വിശേഷണങ്ങൾ. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു അഥവാ ഏറ്റവും വലിയ അനുഗ്രഹങ്ങൾ അവനിൽ നിന്നാണ്‌ നമുക്ക്‌ ലഭിച്ചത്‌ അതുകൊണ്ട്‌ തന്നെ നമ്മുടെ ഏറ്റവും വലിയ താഴ്മയും വണക്കവും അവന്ന് അവകാശപ്പെട്ടതാണ്‌. അത്കൊണ്ടാണ്‌ അല്ലാഹു-യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ-എന്ന് അവനെ പരിജയപ്പെടുത്തിയത്‌ വിധേയത്വം പലവിധമുണ്ട്‌. ഭാര്യക്ക്‌ ഭർത്താവോട്‌, പുത്രന്‌ പിതാവോട്‌ ശിഷ്യന്‌ ഗുരുവോട്‌ അടിമക്ക്‌ ഉടമയോട്‌. എന്നാൽ ഈ വിധേയത്വമൊന്നും പരമമല്ല കാരണം ഇവരിൽ നിന്നൊന്നും ഏറ്റവും വലിയ അനുഗ്രഹം(പടക്കുക എന്നത്‌) നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ പാശ്ചാത്തലത്തിലാണ്‌ ഏറ്റവും വലിയ വിധേയത്വവും വണക്കവും എന്ന അടിമത്തം അല്ലാഹു മാത്രമേ അർഹിക്കുന്നുള്ളൂ എന്ന് പ്രവാചകന്മാർ പഠിപ്പിച്ചത്‌. അല്ലാഹു അല്ലാത്ത പലതും ഇവിടെ ആരാധിക്കപ്പെട്ടിട്ടുണ്ട്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നുമുണ്ട്‌ ആരാധിക്കുന്നവർ അതിനു എന്തു ന്യായീകരണം പറഞ്ഞാലും അതൊന്നും നിലനിൽക്കുന്നതല്ല. കാരണം അവക്കൊന്നും യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹതയില്ല. ഏറ്റവും വലിയ അനുഗ്രഹം അവരൊന്നും നമുക്ക്‌ തന്നില്ലെന്നതു തന്നെ കാരണം!.

وقضي ربك الاتعبدوا الا اياه وبالوالدين احسانا امايبلغن عندك الكبر أحدهما اوكلاهما فلاتقل لهما اف ولاتنهرهما وقل لهما قولا كريما

(واخفض لهما جناح الذل من الرحمة وقل رب ارحمهما كما ربياني صغيرا (الاسراء 23 ,24


അങ്ങയുടെ നാഥൻ വിധിച്ചിരിക്കുന്നു.അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്..മാതാപിതാക്കൾക്ക്‌ നന്മചെയ്യാനും(അവൻ വിധിച്ചിരിക്കുന്നു)അവരിൽ ഒരാളോ രണ്ട്‌ പേരുമോ നിന്റെ അരികിൽ വാർദ്ധക്യമെത്തിച്ചാൽ അവരോട്‌ നീ ഛെ എന്ന് പറയരുത്‌ അവരെ വിരട്ടുകയുമരുത്‌.രണ്ട്‌ പേരോടും മാന്യമായി സംസാരിക്കണം കാരുണ്യത്താൽ വിധേയത്വത്തിന്റെ ചിറക്‌ അവർക്ക്‌ നീ താഴ്ത്തി കൊടുക്കണം നീ ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം എന്റെ നാഥാ ചെറുപ്പത്തിൽ അവരെന്നെ പോറ്റിയത്‌ കൊണ്ട്‌ അവരെ നീ അനുഗ്രഹിക്കേണമേ!(അൽ ഇസ്‌റാഅ് 23 24)


ഈ സൂക്തങ്ങളിൽനിന്ന് പല കാര്യങ്ങളും മനസിലാകുന്നു. ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂ എന്നാൽ വിധേയത്വവും താഴ്മയും അല്ലാത്തവരോടുമുണ്ട്‌. (മാതപിതാക്കൾ ഉദാഹരണം ) മറ്റാരോടും താഴ്മ കാണിക്കരുതെന്നില്ല എന്നാൽ ഇബാദത്ത്‌ അല്ലാഹുവിനല്ലാതെ പാടില്ലെന്ന് വ്യക്തമാവുകയും ചെയ്തു ബഹുദൈവ വിശ്വാസികൾ ഇവർ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഏറ്റവും വലിയ വണക്കവും വിധേയത്വവും മറ്റുപലർക്കും നൽകി. അഥവാ അവയേയും ഇവർ ദൈവമായി കണ്ടു. ഈസാ(അ)ദൈവമാണെന്ന് വിശ്വസിക്കുന്ന കൃസ്ത്യാനിയും, ലാത്ത ഉസ്സ തുടങ്ങിയവ ദൈവമാണെന്ന് വിശ്വസിച്ച അബൂജഹ്‌ൽ സംഘവും അല്ലാഹുവിന്‌ നൽകേണ്ട ഏറ്റവും വലിയ വിധേയത്വവും വണക്കവും മറ്റ്‌ പലതിനും നൽകി അല്ലാഹുവെ പോലെ ഈ വസ്തുക്കളെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തു. അഥവാ അല്ലാഹുവിനോട്‌ സ്നേഹത്തിലും ഭയത്തിലും മറ്റ്‌ പലതിനേയും അവർ പങ്ക്‌ ചേർത്തു ഇത്‌ മഹാ അപരാധം തന്നെ. അല്ലാഹു പറയുന്നു.

ومن الناس من يتخذ من دون الله أندادا يحبونهم كحب الله والذين امنوا اشد حبا لله(البقرة165


ജനങ്ങളിൽ ചിലർ അല്ലാഹുവെ കൂടാതെ തുല്യ ദൈവങ്ങളെ ഉണ്ടാക്കിയവരാണ്‌ അവർ അല്ലാഹുവെ സ്നേഹിക്കേണ്ട പോലെ ആ ദൈവങ്ങളേയും സ്നേഹിക്കുന്നു എന്നാൽ സത്യ വിശ്വാസികൾ അല്ലാഹുവോട്‌ കൂടുതൽ സ്നേഹമുള്ളവരാണ്‌(അൽ ബഖറ :165)


അപ്പോൾ അല്ലാഹു അല്ലാത്തവരെ സ്നേഹിച്ചതോ ആദരിച്ചതോ അല്ല അവർ ചെയ്ത അപരാധം മറിച്ച്‌ അല്ലാഹുവെ പോലെ കണ്ടതാണ്‌ അഥവാ ആരാധനക്കർഹതയുണ്ടിവക്ക്‌ എന്ന് വിശ്വസിച്ചതാണ്‌! അല്ലാഹുവിലേക്ക്‌ അടുപ്പിക്കാനാണീ കീഴ്‌ ദൈവങ്ങൾ എന്ന ബഹുദൈവ വിശ്വാസികളുടെ വാദഗതി ശരിയല്ല കാരണം അങ്ങേ അറ്റത്തെ താഴ്മയായ ആരാധന ഈ അടുപ്പിക്കുന്നവർക്ക്‌ നൽകിയാൽ പിന്നെ അല്ലാഹുവിന്‌ അവർ എന്താണ്‌ നൽകുക. അപ്പോൾ ബഹുദൈവാരാധന (ശിർക്ക്‌ )എന്നത്‌ വളരെ ബാലിശമായ ഒരു ഏർപ്പാട്‌ തന്നെ!


മഹാന്മാർ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുന്നവർ തന്നെയാണ്‌ ആ കാരണത്തെയല്ല നാം ചോദ്യം ചെയ്യുന്നത്‌. അതിനു സ്വീകരിച്ച മാർഗത്തെയാണ്‌. മഹാന്മാർ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാൻ അല്ലാഹു നിശ്ചയിച്ച മാർഗം തന്നെ. പക്ഷെ അതിനായി അവരെ ആരാധിക്കാൻ അല്ലാഹുവോ അവരോ കൽപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ആരാധന എന്ന പരമമായ വണക്കം അല്ലാഹുവിനു മാത്രമേ ആകാവൂ എന്ന് കണിശമായി അവനും അവരും പറഞ്ഞിരിക്കുകയാണ്‌.ഏറ്റവും വലിയ വണക്കം അല്ലാവിനു മാത്രം എന്നത്‌ സ്ഥിരപ്പെട്ടാൽ ചെറിയ വണക്കങ്ങൾ പലർക്കുമാവാമെന്ന് വരുന്നു അത്‌ അവർക്കുള്ള ആരാധനയാവുന്നില്ലെന്നും മനസിലാകുന്നു. ഈ വണക്കവും ആളുടെ അവസ്ഥയനുസരിച്ച്‌ വ്യത്യസ്ഥമാവും. പ്രവാചകന്മാർക്ക്‌ നൽകുന്ന അത്ര സഹാബികൾക്ക്‌ നൽകുന്നില്ല അങ്ങനെ താഴോട്ടിറങ്ങും തോറും കുറഞ്ഞ്‌ വരുന്നു. പ്രവാചകന്‌ സ്വലാത്തും സലാമും ചൊല്ലി അഭിവാദനമർപ്പിക്കുമ്പോൾ മറ്റുള്ളവർക്ക്‌ തർളിയത്ത്‌(റളിയല്ലാഹു അൻഹും)ചൊല്ലിയാണ്‌ അഭിവാദനം. അല്ലാഹു അംഗീകരിച്ചവരെ ബഹുമാനിക്കുന്നതും അവരെയും അവരുമായി ബന്ധമുള്ളതിനേയും സമീപിച്ച്‌ അനുഗ്രഹ‍ീതരാവാൻ ശ്രമിക്കുന്നതുമൊന്നും അവർക്ക്‌ ഇബാദത്തല്ല. ഹജറുൽ അസ്‌വദ്‌ എന്ന കല്ലിനെ ചുംബിക്കുന്നതും കഅബയെ ചുറ്റുന്നതും അവക്കുള്ള ഇബാദത്തല്ലല്ലോ! മഹാന്മാരെ ബഹുമാനിക്കാനും അവരുമായി ഊഷ്മളമായ ബന്ധം നിലനിർത്താനും ഇസ്ലാം കൽപ്പിച്ചിട്ടുണ്ട്‌.

ياايهاالذين امنوا لاترفعوا أصواتكم فو صوت النبي ولاتجهرواله بالقول كجهربعضكم لبعض ان تحبط اعمالكم وانتم لاتشعرون ان الذين يغضون اصواتهم عند رسول الله اولئك الذين امتحن الله قلوبهم للتقوي لهم مغفرة واجرعظيم(الحجرات2-3



സത്യവിശ്വാസികളെ! നിങ്ങൾ പ്രവാചകന്റെ ശബ്ദത്തിലേറെ ശബ്ദമുയർത്തരുത്‌ അവിടത്തോട്‌ ഉറക്കെ സം സാരിക്കുകയുമരുത്‌. നിങ്ങളിൽ നിന്ന് ചിലർ ചിലരോട്‌ (ഉറക്കെ സംസാരിക്കുമ്പോലെ)

നിങ്ങളറിയാത്തവിധം നിങ്ങളുടെ സുകൃതങ്ങൾ പൊളിഞ്ഞു പോവും. അല്ലാഹിന്റെ പ്രവാചകനരികിൽ ശബ്ദങ്ങൾ താഴ്ത്തുന്നവരുടെ ഹൃദയങ്ങൾ ഭക്തിക്ക്‌ വേണ്ടി അല്ലാഹു പരിശോധിച്ചിരിക്കുന്നു.അവർക്ക്‌ പാപ മോജനവും മഹത്തായ പ്രതിഫലവുമുണ്ട്‌ (അൽ ഹുജുറാത്ത്‌2:3​) മഹാന്മാരെ എത്രവരെ ബഹുമാനിക്കണമെന്നതിന്‌ വേണ്ടുവോളം സൂജനയും ബഹുമാനിക്കാത്തവർക്കുള്ള ഉഗ്രൻ താക്കീതുമാണീ സൂക്തം! യൂസുഫ്‌ നബി(അ) പിതാവായ യഅഖൂബ്‌ (അ)ന്റെ കാഴ്ച ശക്തിക്ക്‌ തന്റെ കുപ്പായം മുഖത്തിടാൻ പറഞ്ഞത്‌ സൂറ:യൂസുഫി(93)ൽ കാണാം. നബി(സ്വ)യുടെ വിയർപ്പും മുടിയും തുപ്പ്നീരുമൊക്കെ ആദരവോടെ എടുത്തവരെ നബി (സ്വ) നിങ്ങൾ സത്യം പ്രാപിച്ചു എന്ന് പറഞ്ഞാണ്‌ പ്രോത്സാഹിപ്പിച്ചത്‌. ഇതൊക്കെ ആദരവാണ്‌ ആരാധനയല്ല. ആരാധന അല്ലാഹുവിനു മാത്രം സമർപ്പിക്കേണ്ട കാര്യമാണ്‌. അപ്പോൾ ആദരവും ആരാധനയും വേർത്തിരിച്ച്‌ മനസിലാക്കുന്നതിൽ പിശക്‌ പറ്റിയ ചിലർ മഹാന്മാരോടുള്ള വിശ്വാസികളുടെ അടുപ്പത്തെ ആരാധനയും ശിർക്കുമാക്കി മുദ്ര കുത്തുന്നത്‌ സഹതാപാർഹം തന്നെ! ഇനിമറ്റൊരു കാര്യം. ആരാധിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌. അതിനു പ്രതിഫലം തരാൻ അല്ലാഹു കടപ്പെട്ടവനല്ല(അവൻ ഔദാര്യവാനായതിനാൽ തരുമെന്നത്‌ വേറെ കാര്യം) അതുകൊണ്ട്‌ നാം അല്ലാഹുവിനെ ആരാധിക്കുന്നത്‌ നമ്മുടെ കടമ നിർവ്വഹിക്കാനാണ്‌. പ്രതിഫലം നമ്മുടെ വിഷയമല്ല. നിസ്ക്കരിക്കുന്നവൻ മഗ്‌രിബ്‌ എന്ന ഫർള്‌ അല്ലാഹുവിനുവേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നല്ലാതെ പ്രതിഫലത്തിന്‌ എന്ന് പറയുന്നില്ല. അല്ലാഹുവിൽ എല്ലാം അർപ്പിക്കുകയാണ്‌ അവന്റെ ബാധ്യത. ചുരുക്കത്തിൽ ഇബാദത്ത്‌ ചെയ്യുന്ന വിശ്വാസി റബ്ബിന്റെ സാമീപ്യവും ഇഷ്ടവുമാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ ലഭിച്ചാൽ സ്വർഗവും നരകവും അവനു വിഷയമല്ല. എന്നെ നരകത്തിന്റെ അടിത്തട്ടിലിടുന്നതിലാണ്‌ നിനക്ക്‌ താൽപര്യമെങ്കിൽ ആ നരകമായിരിക്കും എന്റെ സന്തോഷം എന്ന് പറഞ്ഞ മഹാന്മാർ ഈ ആത്മാർത്ഥതയുടെ ശൈലി നമുക്ക്‌ ബോദ്ധ്യപ്പെടുത്തി തന്നവരാണ്‌. അല്ലാഹുവിന്റെ തൃപ്തി കൊതിച്ച്‌ അവനെ ആ‍ാധിക്കാനല്ലാതെ അവരോട്‌ കൽപ്പിക്കപ്പെട്ടില്ലെന്ന ഖുർആൻ വാക്യം നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. അല്ലാഹുവിനെ ആത്മാർത്ഥമയി ആരാധിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.




واياك نستعين




(നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു)



അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു വെന്ന പ്രഖ്യാപനത്തിനു ശേഷം സഹായ തേട്ടവും വിശ്വാസി അല്ലാഹുവിൽ മാത്രം അർപ്പിക്കുന്നു. ഈ സൂക്തം ധാരാളം തെറ്റിദ്ദാരണ പലരിലും ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാൽ നാം അൽഹംദുലില്ലാഹിഎന്ന സൂക്തത്തിൽ വിശദീകരിച്ചത്‌ പോലെ ആര്‌ എപ്പോൾ എങ്ങനെ നമ്മെ സഹായിച്ചാലും ആ സഹായം ചെയ്യാൻ അല്ലാഹു അവർക്ക്‌ കഴിവ്‌ നൽകിയത്‌ കൊണ്ടാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം യഥാർത്ഥത്തിൽ ആ സഹായത്തിന്റെ ഉടമയായി അല്ലാഹുവിനെ കാണുകയും ഈ സഹായ തേട്ടം യഥാർത്ഥത്തിൽ അല്ലാഹുവിനോട്‌ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇത്‌ കൊണ്ടാണല്ലോ ആരിൽ നിന്ന് നമുക്ക്‌ ഗുണങ്ങളുണ്ടായാലും വിശ്വാസി അല്ലാഹുവിനെ സ്തുതിക്കുന്നത്‌. ഒരു ഉദാഹരണം നോക്കാം. ഒരു സുഹൃത്ത്‌ നമ്മെ ഒരു സൽക്കാരത്തിന്‌ ക്ഷണിക്കുന്നു. നമുക്ക്‌ വിഭവ സമൃദ്ധമായ സധ്യയൊരുക്കാൻ അയാൾ ദിവസങ്ങളായി ഒരുക്കങ്ങൾ നടത്തുന്നു. അങ്ങനെ അതിഥിയായ നാം ആ വീട്ടിലെത്തുന്നു. നമ്മെ അമ്പരപ്പിക്കും വിധം ആ സഹോദരൻ തീൻ മേശക്ക്‌ മുകളിൽ വിഭവങ്ങൾ നിരത്തുന്നു. മൃഷ്ടാന്ന ഭോജനം കഴിഞ്ഞു കൈകഴുകി എഴുന്നെറ്റ്‌ വിശ്വാസി പറയുന്നത്‌;


الحمد لله الذي أطعمني هذا من غير حول مني ولاقوة


(എന്റെ ഒരു കഴിവുമില്ലാതെ എനിക്കീ ഭക്ഷണം നൽകിയ അല്ലാഹുവിന്നത്രെ സർവ്വ സ്തുതിയും!)


എന്നാണ്‌. ദിവസങ്ങളായി നമ്മെ സത്കരിക്കാൻ കഷ്ടപ്പെട്ട ആ സഹോദരൻ ഇതു കേൾക്കുമ്പോൾ വിഷമിക്കുകയോ, നന്ദി കെട്ടവൻ എന്ന് ആക്ഷേപിക്കുകയോ ചെയ്യില്ല ! കാരണം ഞാൻ സൽക്കാരം ഒരുക്കിയത്‌ എനിക്ക്‌ അല്ലാഹു നൽകിയ കഴിവു കൊണ്ടാണെന്ന് അയാൾക്കും വിശ്വാസമുണ്ട്‌.അപ്പോൾ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്‌ പരമമായ സഹായം നിന്നിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന അർത്ഥത്തിലാണ്‌! ഈ സഹായ തേട്ടത്തിൽ തെളിഞ്ഞതെന്നോ മറഞ്ഞതെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല. സാധാരാണ അസാധാരണ എന്ന വിവേചനവുമില്ല. അപ്പോൾ സ്വാഭാവികമായും നമുക്കൊരു സംശയം തോന്നാം അല്ലാഹുവോട്‌ മാത്രമേ സഹായം ചോദിക്കൂ എന്ന് പറഞ്ഞവർ തന്നെ പലരോടും സഹായം ചോദിക്കുന്നുണ്ടല്ലോ ഇത്‌ ഇരട്ടത്താപ്പല്ലേ? നാം വിശദീകരിച്ചതിൽ തന്നെ അതിനു മറുപടി ഉണ്ട്‌ ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, എല്ലാ സഹായത്തിന്റെയും ഉടമ അല്ലാഹുവാണ്‌ അവൻ കഴിവ്‌ നൽകിയാലേ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാവൂ..والله خلقكم وما تعملون(നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിക്കുന്നത്‌ അവനത്രെ)
ഈ സൂക്തം മേൽ ആശയം മനസിലാകാൻ എത്രയും മതിയായതാണ്‌. അപ്പോൾ എല്ലാകഴിവിന്റെയും കാര്യത്തിന്റെയും ഉടമ അല്ലാഹുവാണെങ്കിൽ ഈ വിശ്വാസമുള്ളവൻ ആരോട്‌ ചോദിക്കുമ്പോഴും ഈ കാഴ്ചപ്പാടിലാണെങ്കിൽ മറ്റുള്ളവരോടുള്ള സഹായതേട്ടം സാങ്കേതികമായി അവരോടാണെങ്കിലും താത്വികമായി അല്ലാഹുവോട്‌ തന്നെയാണ്‌ ഇതാണ്‌ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്നതിന്റെ താൽപര്യം. ചുരുക്കത്തിൽ യഥാർത്ഥ സഹായി അല്ലാഹുവാണെന്നും എന്നാൽ ബാഹ്യമായി സഹായിക്കാൻ പലർക്കും അല്ലാഹു കഴിവു നൽകുന്നുണ്ടെന്നും ആ കഴിവിന്റെ അടിസ്ഥാനത്തിലാണ്‌ അവരോട്‌ നാം സഹായം ചോദിക്കുന്നതെന്നും അത്‌ കൊണ്ട്‌തന്നെ തത്വത്തിൽ ഈ ചോദ്യം അല്ലാഹുവോടായതിനാൽ നിന്നോട്‌ മാത്രം എന്നതിന്‌ ഈ പരസ്പര ചോദ്യം എതിരല്ലെന്നും വ്യക്തമായി.

ഭൗതികം, അഭൗതികം

സധാരണ വിഷയങ്ങളിൽ നാം പറഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം സഹായം ചോദിക്കാമെന്ന് അംഗീകരിക്കുന്ന ചിലർ ഇതേ മാനദണ്ഡപ്രകാരം അല്ലാഹുവിന്റെ ഇഷ്ടദാസന്മാ‍രോട്‌ സഹായം ചോദിക്കുന്നതിനെ എതിർക്കുകയും അങ്ങനെ ചെയ്യുന്നവർ മഹാപാപമായ ശിർക്കിലാണ്‌ എത്തിപ്പെടുന്നതെന്നും പറയാറുണ്ട്‌. ചില അടിസ്ഥാന വിഷയങ്ങളെ കുറിച്ചുള്ള അജ്ഞതയോ ഭീമമായ തെറ്റിദ്ധാരണയോ അവരെ പിടികൂടിയിട്ടുണ്ട്‌ ഇത്‌ അൽപം വിശദീകരണം ആവശ്യമുള്ള ഭാഗമാണെന്ന് തോന്നുന്നു. അല്ല്ലാഹു എല്ലാവർക്കും ഒരേ കഴിവല്ല നൽകുന്നത്‌. ആത്മീയമായി അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അനുസരിച്ച്‌ മാത്രം പ്രവർത്തിക്കുന്നവരുണ്ടിവിടെ. തോന്നിയത്‌ പോലെ ജീവിക്കുകയും സൂക്ഷ്മതയോ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളോ പരിഗണിക്കാൻ തയാറാവാത്തവരുമുണ്ട്‌. ഈ രണ്ട്‌ വിഭാഗത്തോടും അല്ലാഹുവിന്റെ സമീപനം ഒരുപോലെയല്ല. അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കാത്തവരെ അല്ലാഹു വിലവെക്കുന്നതല്ലെന്നും അതേ സമയം അവന്റെ ഇഷ്ടം നോക്കി ജീവിക്കുന്നവർക്ക്‌ അവൻ വലിയ മഹത്വം നൽകുമെന്നും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു നൽകുന്നതെന്ന നിലക്ക്‌ സാധാരണ സഹായം ചോദിക്കാമെന്ന് സമ്മതിക്കുന്നവർ അല്ലാഹു നൽകുന്ന അസാധാരണ സഹായം ചോദിക്കുന്നതിനെ നിരാകരിക്കുന്നതിലെ(അത്‌ ശിർക്കാക്കാൻ വെമ്പുന്നതിലെ)ഇരട്ടത്താപ്പ്‌ സഹതാപാർഹമാണെന്ന് പറയാതെ വയ്യ.

ആരാണ്‌ മഹാന്മാർ ?
ഇമാം റാസി(റ) എഴുതുന്നു. ദോഷം കലരാത്തവിധം ആരാധനാനിമഗ്നരായി ജീവിക്കുന്ന ദോഷങ്ങളിലേക്ക്‌ പോകാത്ത വിധം ആരാധനാസാഹചര്യങ്ങൾക്കുള്ള അനുകൂലാവസ്ഥ അല്ലാഹു സൃഷ്ടിച്ച്‌ അല്ലാഹു ഏറ്റെടുത്ത വിഭാഗമാണിവർ ഇങ്ങനെ ആരാധന വര്‍ദ്ധനവ്കൊണ്ട്‌ അല്ലാഹുവോട്‌ ഇവരും, തൗഫീക്ക്‌ (അനുഗ്രഹം) എന്നിവ കൊണ്ട്‌ ഇവരോട്‌ അല്ലാഹുവും അടുക്കുന്ന സാഹചര്യമാണ്‌ മഹത്വത്തിന്റെ നിദാനം. ഈ അവസ്ഥയിലെത്തിയവർക്ക്‌ മറ്റാർക്കും നൽകാത്ത പവറുകൾ അല്ലാഹു നൽകുന്നു ഇതാണ്‌ നബിമാരുടെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും.


അസാധാരണ സംഭവങ്ങൾ:



അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കുന്നവരെല്ലാം മഹാന്മാരാണെന്ന് തെറ്റിദ്ധരിക്കരുത്‌ അൽഭുതം കാണിക്കുന്നവരെയെല്ലാം നമുക്ക്‌ തോളിലേറ്റാൻ നിവൃത്തിയില്ല കാരണം ഇമാം റാസി തന്നെ എഴുതുന്നു. അസാധാരണ സംഭവങ്ങൾ ഒരു വാദം സ്ഥിരീകരിക്കാനോ അല്ലാതെയോ ഉണ്ടാവാം. വാദം ആരാധ്യനാണെന്നോ, പ്രവാചകനാണെന്നോ, വലിയ്യാണെന്നോ, പിശാചിന്റെ കൂട്ടാളിയാണെന്നോ ആവാം. ചുരുക്കത്തിൽ ഇത്‌ നാലിനമായി.



(1) ദൈവമാണെന്ന വാദം



ഈ ഗണത്തിൽ പലരേയും കാണാം. ഉദാഹരണം ഫറോവ, ദജ്ജാൽ. ദജ്ജാൽ അത്ഭുതങ്ങൾ കാണിക്കുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്‌. മരിച്ചവരെ ജീവിപ്പിക്കുക, മഴ പെയ്യിപ്പിക്കുക, സമൃദ്ധി നൽകുക ഇങ്ങനെ ധാരാളം അത്ഭുതങ്ങൾ അവൻ കാണിക്കും. ദൈവമാണെന്നവൻ വാദിക്കും അത്ഭുതം കാണിക്കൽ മാത്രം മഹത്വത്തിന്റെ മാനദണ്ഡമായാൽ ഇവനെയും മഹത്വവൽക്കരിക്കേണ്ടി വരും. അത്‌ കൊണ്ടാണ്‌ ദജ്ജാലിന്റെ അപകടത്തെ കുറിച്ച്‌ നേരത്തേ തന്നെ മുന്നറിയിപ്പ്‌ നബി(സ്വ) നൽകിയത്‌.



(2)പ്രവാചകത്വ വാദം:



നബി(സ്വ)യുൾപ്പെടെ യഥാർത്ഥ നബിമാർ അവർ നബിമാരാണെന്ന വാദം സ്ഥിരീകരിക്കാൻ ധാരാളം അൽഭുതങ്ങൾ കാണിച്ചിട്ടുണ്ട്‌. ചന്ദ്രനെ പിളർത്തിയതും അദൃശ്യ കാര്യങ്ങൾ പറഞ്ഞതുമൊക്കെ ഉദാഹരണമായി എടുക്കാം.



(3)വിലായത്ത്‌ വാദിക്കൽ:



വിലായത്ത്‌ വാദിച്ച്‌ അൽഭുതം കാണിക്കേണ്ടതില്ല. പക്ഷെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലൂടെ അത്ഭുതങ്ങൾ (കറാമത്ത്‌) ധാരാളം വെളിപ്പെടും.



(4)ആഭിജാര വാദം :


ആഭിജാര വാദക്കാർ ചില പൊടിക്കൈകൾ കാണിക്കും പക്ഷെ അത്‌ കറാമത്തുമായോ മുഅ്ജിസത്തുമായോ ഏറ്റ്‌ മുട്ടിയാൽ ഒരിക്കലും അവർക്ക്‌ പിടിച്ച്‌ നിൽക്കാനാവില്ല. മൂസാ നബി(അ) യെ നേരിടാൻ വന്നവർ തോറ്റത്‌ ഖുർആൻ വിശദീകരിച്ചിട്ടുണ്ടല്ലോ!

ഔലിയാഇന്റെ കറാമത്ത്‌ വിവരിക്കാൻ ഖുർആനിലും ഹദീസിലും ധാരാളം തെളിവുകൾ കാണാം. മർയം ബീവിയുടെയും, ഗുഹാവാസികളു(അസ്‌ഹാബുൽ കഹ്‌ഫ്‌)ടെയും, ബിൽകീസ്‌ രാജ്ഞിയുടെ സിംഹാസനം മൈക്രോ സെക്കന്റിന്റെ വേഗതയിൽ എത്തിച്ചതും തുടങ്ങി ധാരാളം സംഭവങ്ങൾ ഖുർആൻ വിവരിച്ചിട്ടുണ്ട്‌. ഹദീസിലും മഹാന്മാരുടെ വാക്യങ്ങളിലും ധാരാളം സംഭവങ്ങൾ കാണാം. ജുറൈജ്‌(റ)എന്ന മഹാൻ ആരാധനക്കായി ഒരു മലയോരത്ത്‌ ഖൈമ കെട്ടി സ്വതന്ത്രമായി അല്ലാഹുവെ ആരാധിച്ച്‌ കൊണ്ടിരുന്നപ്പോൾ ഒരു ചീത്ത സ്ത്രീ അവരെ വലയിലാക്കാൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ ഒരു ആട്ടിടയനുമായി ബന്ധപ്പെട്ട്‌ ഗർഭിണിയായി ഇത്‌ ആരാധനയുമായി കഴിയുന്ന ജുറൈജിന്റെ കുഞ്ഞാണെന്ന് പറയുകയും നാട്ടുകാർ ഒന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ ആരാധനാ മണ്ഡപം തകർക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോൾ സംസാരിക്കാൻ പ്രായമാവാത്ത ആകുഞ്ഞിനോട്‌ മഹാനായ ജുറൈജ്‌(റ) മോനേ നിന്റെ ഉപ്പയാരാണെന്ന് ചോദിച്ചതും ആട്ടിടയനാണെന്ന് ആകുട്ടി പറഞ്ഞതും അബദ്ധം മനസിലാക്കിയ നാട്ടുകാർ ജുറൈജിനോട്‌ ക്ഷമാപണം നടത്തിയതും ഹദീസിലുണ്ട്‌.

നഹാവന്ധ്‌ എന്ന സ്ഥലത്ത്‌ യുദ്ധം നടത്തിക്കൊണ്ടിരുന്ന സംഘത്തിന്‌ മദീനയിലിരുന്ന് നിർദ്ദേശം നൽകിയ ഉമർ (റ)ന്റെ സംഭവം മഹാന്മാരുടെ വാക്കുകളുടെ രേഖയാണ്‌ ദൈര്‍ഘ്യം ഭയന്ന് നീട്ടുന്നില്ല. ചുരുക്കത്തിൽ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ അല്ലാഹുവെ അനുസരിക്കുകയും അവന്റെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തപ്പോൾ അവരുടെ ഇഷ്ടങ്ങൾ അല്ലാഹു നടപ്പാക്കുന്നു. അല്ലാഹുവിന്റെ താൽപര്യത്തിനായി വിശുദ്ധ ജീവിതം നയിച്ച അവർക്ക്‌ ആത്മീയമായ ചില സിദ്ധികൾ അല്ലാഹു നൽകുന്നു. ഇതത്രെ മഹാന്മാർ പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ!

സാധാരണക്കാർക്ക്‌ അല്ലാഹു നൽകുന്ന സാധാരണ കഴിവുകൾ അവരോട്‌ ചോദിക്കുന്നത്‌, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലെങ്കിൽ (അല്ലെന്ന് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്‌) അസാധാരണ കഴിവുകൾ അല്ലാഹു നൽകിയ മഹാന്മാരോട്‌ അത്‌ ചോദിക്കുന്നതും, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ല. അങ്ങനെ സാധാരണ അനുവദനീയവും അസാധാണ വർജ്ജ്യവുമാക്കാൻ യാതൊരു രേഖയും ഇസ്‌ലാമിൽ ഇല്ല തന്നെ! സാധാരണക്കാരൻ നമ്മെ സഹായിക്കൻ അവന്‌ അല്ലാഹു കഴിവ്‌ കൊടുക്കുമ്പോൾ സാധിക്കുന്നു. പക്ഷെ അസാധാരണക്കാരന്‌ അത്‌ സാധിക്കില്ലെന്ന് വാദിക്കൽ അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യലാണ്‌. കാരണം തന്റെ ഇഷ്ട ദാസന്മാർക്ക്‌ ഞാൻ അസാധാരണ കഴിവ്‌ കൊടുക്കുമെന്ന് പഠിപ്പിച്ചത്‌ അല്ലാഹുവാണ്‌. അല്ലാഹു കൊടുത്താലും ഞങ്ങൾ സമ്മതിക്കില്ലെന്ന് പറയുന്നത്‌ ഒന്നുകിൽ ധിക്കാരമാണ്‌ അല്ലെങ്കിൽ വിവരക്കേടാണ്‌.


‍قال الله تعالي من اذالي وليا فقد اذنته بالحرب وما تقرب الي عبدي بشيء احب الي مماافترضت عليه ومايزال عبدي يتقرب الي بالنوافل حتي احبه فاذا احببته كنت سمعه الذي يسمع به وبصره الذي يبصر به ويده التي يبطش بها ورجله التي يمشي بها وان سألني لأعطينه ولئن استعاذني لاعيذنه (بخاري



(എന്റെ ഇഷ്ടദാസനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട്‌ ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.അടിമ ഏറ്റവും കൂടുതൽ അല്ലാഹുവിലേക്ക്‌ അടുക്കുക അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്തു കൊണ്ടാണ്‌ എന്നാൽ അതോടൊപ്പം സുന്നത്തായ കാര്യങ്ങൾ കൂടി അവൻ ചെയ്താൽ അല്ലാഹു അദ്ദേഹത്തെ സ്നേഹിക്കും അല്ലാഹു സ്നേഹിച്ചാൽ അവന്റെ കയ്യും കണ്ണും കാതും കാലും താൻ ആവും അവൻ എന്നോട്‌ വല്ലതും ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും അവൻ എന്നോട്‌ കാവൽ തേടിയാൽ ഞാൻ കാവൽ നൽകുക തന്നെ ചെയ്യും എന്ന് അല്ലാഹു പറയുന്നു ഇമാം ബുഖാരി തന്റെ സഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിൽ ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌ ).


ഇത്‌ വിശദീകരിച്ച മഹത്തുക്കൾ പറയുന്നു


.وكذلك العبد اذا واظب علي الطاعات بلغ الي المقام الذي يقول الله كنت له سمعا وبصرا فاذاصار نور جلال الله سمعاله سمع القريب والبعيد واذاصار ذلك النور بصرا له رأي القريب والبعيد واذاصار ذلك النور يدا له قدر علي التصرف في الصعب والسهل والبعيد والقريب(تفسير رازي


(ആരാധനാ നിഷ്ഠയുള്ള ജീവിതം നയിക്കുന്ന അടിമ അല്ലാഹു കണ്ണും കയ്യും കാലുമാവുമെന്ന് പറഞ്ഞ സ്ഥാനത്തേക്ക്‌ എത്തുന്നു ആ സ്ഥാനത്തേക്ക്‌ എത്തിയ അടിമ അടുത്തുള്ളതും ദൂരത്തുള്ളതും കാണുകയും കേൾക്കുകയും അടുത്ത്‌ അകലെ എന്ന വ്യത്യാസമില്ലാതെ പ്രയാസകരമായത്‌ അല്ലാത്തത്‌ എന്ന വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നവനാവുകയും ചെയ്യുന്നു(റാസി)


നഹാവന്ധിൽ നടക്കുന്ന യുദ്ധം ഉമർ(റ) മദീനയിൽ വെച്ചു കണ്ടതും ഇവിടെ മദീനയിൽ നിന്ന് ഓ സാരിയാ....മലയുടെ ഭാഗം ശ്രദ്ധിക്കണമെന്ന് വിളിച്ച്‌ പറഞ്ഞപ്പോൾ അത്‌ സാരിയ:(റ) കേട്ടതും ദൂരം പ്രശ്നമല്ലാതെ കാണാനും കേൾക്കാനും സാധിക്കുമെന്നതിന്റെ തെളിവാണ്‌. ഖൈബർ യുദ്ധ സമയത്ത്‌ അലി(റ)ഖൈബർ കോട്ടയുടെ വാതിൽ ഒരു കൈകൊണ്ട്‌ പറിച്ച്‌ എടുത്തത്‌ പ്രയാസകരമായ വിഷയങ്ങളിലുള്ള അവരുടെ പ്രവർത്തനത്തിന്റെ രേഖയാണ്‌ അലി(റ) അന്ന് പറഞ്ഞത്‌


والله ماقلعت باب خيبر بقوة جسدانية ولكن بقوة ربانية(رازي


അല്ലാഹുവാണെ സത്യം ഖൈബർ കോട്ടയുടെ വാതിൽ ഞാൻ പറിച്ചെടുത്തത്‌ സാധാ മനുഷ്യ ശക്തികൊണ്ടല്ല പ്രത്യുത അല്ലാഹു നൽകിയ ഒരു പ്രത്യേക ശക്തി കൊണ്ടാണ്‌. ഇത്‌ വരെ നാം വിശദീകരിച്ചതിൽ നിന്ന് ദുരുദ്ദേശമില്ലാതെ വിഷയങ്ങളെ സമീപിക്കുന്നവർക്ക്‌ സാധാരണക്കാർക്ക്‌ സാധാരണ വിഷയങ്ങൾ ചെയ്യാൻ സാധിക്കുംപോലെ അസാധാരണക്കാർക്ക്‌ അസാധാരണ വിഷയങ്ങളും ചെയ്യാൻ സാധിക്കുമെന്നും സാധാരണക്കാരോട്‌ സാധാരണ കാര്യങ്ങളിൽ സഹായം ചോദിക്കുന്നത്‌ നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലാത്തത്‌ പോലെ അസാധാരണക്കാരോട്‌ അസാധാരണ വിഷയത്തിൽ സഹായം ചോദിക്കുന്നതും എതിരല്ല എന്നും ഇത്‌ സംബന്ധമായി ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കുന്ന ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ നിലപാട്‌ ഖുർആനിന്റെ മേലുള്ള അക്ഷന്തവ്യമായ കയ്യേറ്റമാണെന്നും മനസിലാവും. കാരണം നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നിടത്ത്‌ അസാധാണ സഹായം എന്നൊരു വ്യഖ്യാനം ഒരു ഖുർആൻ വ്യാഖ്യാതാവും പറയുകയോ ഖുർആനിലും സുന്നത്തിലും അതിലേക്ക്‌ സൂചന നൽകുന്ന എന്തെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല ഉദാഹരണമായി നസ്തഈനു എന്നതിന്‌ മഹാനായ ഇബ്നു കഥീർ നൽകിയ വ്യാഖ്യാനം


واياك نستعين علي طاعتك وعلي امورنا كلها


(നിന്നെ ആരാധിക്കുന്നതിനുള്ള സഹായവും ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെ മേലിലുള്ള സഹായവും നിന്നോട്‌ മാത്രം ഞങ്ങൾ ചോദിക്കുന്നു എന്നാണ്‌ )


എല്ലാകാര്യങ്ങളും(സാധാരണയും അസാധാരണയും)അല്ലാഹുവാണ്‌ ചെയ്ത്‌ തരുന്നത്‌. പക്ഷെ സാധാരണ കാര്യങ്ങൾ അവൻ സാധാരണക്കാരിലൂടെ നല്‍കും പോലെ അസാധാരണ സഹായം അസാധാരണക്കാരിലൂടെയും നൽകുന്നു. ഇതിനു വിരുദ്ധമായി അഭിപ്രായം പറയുന്നവർ ഒന്നുകിൽ അതിനു രേഖ കാണിക്കണം അല്ലെങ്കിൽ ഈ വിതണ്ഡ വാദം അവസാനിപ്പിക്കണം. ഇനി അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് ചോദിച്ചതും പ്രതീക്ഷിച്ചതും ഖുർആനിലും സുന്നത്തിലും നിറഞ്ഞ്‌ കിടക്കുന്നത്‌ കാണാം ഉദാഹരണത്തിന്‌ യഅ്കൂബ്‌ നബി(അ)ന്‌ യൂസുഫ്‌ (അ) ന്റെ അസാന്നിധ്യം വലിയ വിഷമമുണ്ടാക്കുകയും മകനോടുള്ള സ്നേഹാധിക്യത്താൽ കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണിനു മങ്ങൽ ബാധിക്കുകയും അത്‌ സുഖമാവാൻ ഒരു കുപ്പായം യൂസുഫ്‌(അ)കൊടുത്തയച്ചതും ആ കുപ്പായം മുഖത്തിട്ടപ്പോൾ കാഴ്ച്ച ശക്തി പൂർണ്ണമായി തിരിച്ചു കിട്ടിയതും ഖുർആൻ പറയുന്നു.



اذهبوا بقميصي هذا فألقوه علي وجه ابي يأت بصيرا وأتوني بأهلكم أجمعين


(നിങ്ങൾ എന്റെ കുപ്പായവും കൊണ്ട്‌ പോയി അത്‌ എന്റെ പിതാവിന്റെ മുഖത്തിടുക എന്നാൽ അദ്ദേഹം കാഴ്ച്ചയുള്ളവരായിതീരും നിങ്ങൾ മുഴുവൻ കുടുമ്പത്തോടൊപ്പം എന്റെ അടുത്തേക്ക്‌ വരികയും ചെയ്യുക)


.ولما فصلت العير قال ابوهم اني لأجد ريح يوسف لولا ان تفندون


യാത്ര സംഘം (ഈജിപ്തിൽ നിന്ന്) പുറപ്പെട്ടപ്പോൾ അവരുടെ പിതാവ്‌ (അടുത്തുള്ളവരോട്‌)പറഞ്ഞു തീർച്ചയായും എനിക്ക്‌ യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്‌ നിങ്ങളെന്നെ ബുദ്ധി ഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കിൽ(നിങ്ങൾക്കിത്‌ വിശ്വസിക്കാവുന്നതാണ്‌)


قالوا تالله انك لفي ضلالك القديم


അവർ പറഞ്ഞു അല്ലാഹുവെ തന്നെയാണേ തീർച്ചയായും താങ്കൾ താങ്കളുടെ പഴയ വഴികേടിൽ തന്നെയാണ്‌.


فلما ان جاء البشير القيه علي وجهه فارتد بصيرا قال الم اقل لكم اني اعلم من الله مالا تعلمون


അനന്തരം സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അദ്ദേഹം ആ കുപ്പായം യഅ്കൂബ്‌(അ)ന്റെ മുഖത്തിട്ടപ്പോൾ അവർ കാഴ്ച്ചയുള്ളവരായി മാറി നിങ്ങൾക്കറിയാത്ത ചിലത്‌ അല്ലാഹുവിൽ നിന്ന് ഞാൻ അറിയുന്നുണ്ടെന്ന് ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ എന്ന് യഅ്കൂബ്‌ (അ)പറഞ്ഞു.


قالوا يا ابانا استغفرلنا ذنوبنا انا كنا خطئين


അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ ഞങ്ങൾക്ക്‌ വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്‌ കിട്ടാൻ വേണ്ടി അങ്ങ്‌ പ്രാർത്ഥിക്കണേ!തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു


قال سوف استغفر لكم ربي انه هو الغفور الرحيم


നിങ്ങൾക്ക്‌ വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട്‌ പൊറുക്കലിനെ തേടാം തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു എന്ന് യഅ്കൂബ്‌ നബി(അ)പറഞ്ഞു(സൂറ:യൂസുഫ്‌:93-98)


യൂസുഫ്‌ നബിയുടെ സംഭവത്തിന്റെ പേരിൽ മുതലെടുക്കാനുള്ള ചിലരുടെ മോഹങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ്‌ നിങ്ങൾക്ക്‌ അറിയാത്ത പലതും അല്ലാഹുവിൽ നിന്നു എനിക്കറിയാമെന്ന് നേരത്തേ തന്നെ ഞാൻ പറഞ്ഞിട്ടില്ലേ എന്ന ചോദ്യം! നാം ഈ സംഭവം പറഞ്ഞത്‌ സാധാരണ നിലക്കുള്ള സഹായം അല്ല കാഴ്ച കിട്ടാൻ കുപ്പായം മുഖത്തിടൽ. തികച്ചും അസാധാരണമാണത്‌.അത്‌ യൂസുഫ്‌ നബി ചെയ്യാൻ കൊടുത്തയക്കുകയും യഅ്കൂബ്‌ നബി സമ്മതിക്കുകയും ചെയ്യുന്നു. കണ്ണിന്റെ മങ്ങൽ മാറാൻ കുപ്പായത്തിൽ നിന്ന് പ്രതീക്ഷിച്ച ആ ഗുണം അത്‌ അസാധാരണമാണ്‌ അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് പ്രതീക്ഷിക്കൽ തെറ്റായിരുന്നുവെങ്കിൽ ഇ മഹാന്മാരായ പ്രവാചകന്മാർ അത്‌ ചെയ്യുകയോ ഏക ദൈവ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാൻ വന്ന ഖുർആനിൽ അത്‌ ഉദ്ധരിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അല്ലാഹു ആദരിച്ചവരിൽ നിന്ന് ഗുണം തേടുക എന്നത്‌ യഅ്കൂബ്‌ നബിയോട്‌ മക്കൾ നടത്തിയ അപേക്ഷയിലും കാണാം അവർ ചെയ്ത തെറ്റിനു അല്ലാഹുവോട്‌ മാപ്പിനപേക്ഷിക്കാൻ മക്കൾ ആപ്രവാചകനെ സമീപിച്ച വികാരം അത്‌ തന്നെയാണ്‌ നമ്മുടെ ഇടതേട്ടവും സഹായാർത്ഥനയുമൊക്കെ ഉന്നം വെക്കുന്നത്‌..(അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ നമുക്ക്‌ വേണ്ടി നടത്തുന്ന ശുപാർശകൾ സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്‌)



പ്രാർത്ഥന അല്ലാഹുവോട്‌ മാത്രം!



മുസ്ലിം ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ആയുധമാക്കുന്ന പ്രസ്താവനയാണ്‌ മുകളിൽ കണ്ടത്‌...പ്രാർത്ഥന എന്താണ്‌ എന്ന് മനസിലാക്കിയാൽ ഈ വിഷയത്തിന്‌ പരിഹാരമാവും പക്ഷെ ഇവർക്ക്‌ പരിഹാരമല്ല ആവശ്യം സംശയിപ്പിക്കലാണ്‌. ദുആ എന്ന അറബി പദത്തിനാണ്‌ സാധാരണ ഈ പരിഭാഷ നൽകുന്നത്‌. എന്നാൽ ഒരു വാക്കിന്‌ സാങ്കേതികമായി ഒരു അർത്ഥവും ഭാഷാപരമായി ഒരു അർത്ഥവും കാണും മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്തൊക്കെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ തത്വമാണ്‌ ചിലർ തങ്ങളുടെ അബദ്ധ ധാരണകൾ വിറ്റഴിക്കാൻ കാറ്റിൽ പറത്തുന്നത്‌. ദുആ എന്നത്‌ ഈ ഗണത്തിൽ കാണേണ്ടതാണ്‌. ചിലർ പറയുന്നത്‌ കാണാം പ്രാർത്ഥന അതാണ്‌ ആരാധന എന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു അതിനാൽ മരണപ്പെട്ട മഹാന്മാരെ വിളിക്കൽ അവർക്കുള്ള ആരാധനയും തദ്വാര ശിർക്കുമാണ്‌. നാം ഇവിടെ കാണേണ്ട പ്രധാന കാര്യം ഈ ഹദീസിൽ എന്താണ്‌ പറഞ്ഞത്‌ എന്നാണ്‌. ദുആ എന്നതിനു വിളിച്ചു, ക്ഷണിച്ചു എന്നൊക്കെ അർത്ഥമുണ്ട്‌. ഒരാളെ പേരു വിളിക്കുന്നതിനും ദുആ എന്ന് പറയാം ഇതൊക്കെ അവർക്കുള്ള ആരാധനയാണെന്ന് പറഞ്ഞാൽ ഈ പറയുന്നവരുൾപ്പെടെ ശിർക്ക്‌ ചെയ്തവരായി പോകും. അത്‌ അവർക്കും സ്വീകാര്യമായിരിക്കില്ലല്ലോ!

എന്നാൽ എന്താണ്‌ ഈ ഹദീസിനർത്ഥം? ഒന്നുകിൽ എല്ലാ വിളിയും ഇബാദത്താണ്‌എന്ന്! അത്‌ പറ്റില്ല. കാരണം അങ്ങനെ വന്നാൽ ഉമ്മയെ വിളിക്കുന്നതും, ചങ്ങാതിയെ വിളിക്കുന്നതും ഇബാദത്താക്കേണ്ടി വരും ! അത്‌ ഒരു മന്ദബുദ്ധി പോലും പറയില്ല പിന്നെയല്ലേ ബുദ്ധിയിൽ ഏറ്റവും മികച്ച്‌ നിൽക്കുന്ന നബി പറയുക! ഇനിയൊരു സാധ്യതയുള്ളത്‌ ഒരു പ്രത്യേക തരം വിളി ഇബാദത്താണെന്നാണ്‌. അത്‌ ശരിയുമാണ്‌.

എന്താണ്‌ പ്രത്യേക തരം?
ആരാധ്യനാണെന്ന(ഇലാഹാണെന്ന)വിശ്വാസത്തോടെ വിളിക്കുന്ന വിളി ഇബാദത്താണ്‌. ഈ കാഴ്ച്ചപ്പാടിൽ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ. കാരണം ആ വിളി ഇബാദത്താണ്‌. ഇബാദത്ത്‌ അല്ലാഹുവിനു മാത്രമേ അർപ്പിക്കാവൂ. ഇതാണ്‌ അദ്ദുആഉ ഹുവൽ ഇബാദ: എന്ന ഹദീസിന്റെ സാഹചര്യം വിശദീകരിക്കുന്നത്‌.നോക്കൂ


عن النعمان بن بشير رضي الله عنه قال سمعت النبي صلي الله عليه وسلم يقول الدعاء هو العبادة ثم قال وقال ربكم ادعوني استجب لكم ان الذين يستكبرون عن عبادتي سيدخلون جهنم داخرين(ترمذي


നുഉമാനുബ്നു ബശീർ(റ)ൽ നിന്ന് നിവേദനം: പ്രാർത്ഥന അത്‌ തന്നെയാണു ആരാധന എന്നു നബി(സ്വ) പറയുന്നത്‌ ഞാൻ കേട്ടു.തുടർന്ന് നബി(സ്വ) ഈ ഖുർആൻ വാക്യം ഓതി കേൾപ്പിച്ചു. 'നിങ്ങളുടെ നാഥൻ പറഞ്ഞു. നിങ്ങൾ എന്നെ വിളിക്കുക എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഉത്തരം തരും എന്നെ ആരാധിക്കുന്നതിനെ തൊട്ട്‌ ആർ അഹങ്കരിക്കുന്നുവൊ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കും (തുർമുദി)



അപ്പോൾ ഇബാദത്താവുന്ന വിളിയാണ്‌ അദ്ദുആഉ എന്ന് പറഞ്ഞത്‌ എന്ന് പകൽ പോലെ വ്യക്തം. ഇബാദത്ത്‌ ആവുന്നത്‌ എങ്ങനെയെന്ന് നിന്നെ മാത്രം ആരാധിക്കുന്നു എന്നിടത്ത്‌ നാം വിശദീകരിച്ചത്‌ ഓർക്കുക. ആരാധ്യനാണെന്ന് കരുതി ആരെ വിളിച്ചാലും, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ജീവിയോ നിർജ്ജീവിയോ എന്ന ഒരു വ്യത്യാസവുല്ലാമിതെ അത്‌ അല്ലാഹു അല്ലാത്തവർക്കുള്ള ഇബാദത്തും തനി ശിർക്കും തന്നെ. ഇത്‌ പഠിപ്പിക്കാനാണ്‌ നബിമാർ മുഴുവനും വന്നത്‌. അതാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന ആശയം.

ഇനി നാം നോക്കേണ്ടത്‌ ആരാധ്യനാണെന്ന സങ്കൽപത്തിൽ അല്ലാഹു അല്ലാത്ത ആരെയെങ്കിലും ഏതെങ്കിലും മുസ്ലിം വിളിക്കുന്നുണ്ടോ? ഇല്ല..ഇല്ല..ഇല്ല..എന്ന് ആരുടെ മുന്നിലും നമുക്ക്‌ പറയാൻ സാധിക്കും. ഇനി ഈ വാദക്കാർ പറയുമ്പോലെ ആരാധ്യനാണെന്ന് സങ്കൽപിച്ചില്ലെങ്കിലും മരണപ്പെട്ട മഹാന്മാരെയോ മറ്റോ സഹായത്തിനു വിളിച്ചാൽ ശിർക്കു വരുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ ഇവർ നാലു പേരല്ലാതെ മറ്റൊരു മുവഹ്ഹിദും ലോകത്തില്ലെന്ന അപകടം പിടിച്ച വാദം അംഗീകരിക്കേണ്ടി വരും കാരണം മഹാന്മാരെ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും വിളിക്കുന്ന പതിവ്‌ ലോക മുസ്ലിം പാരമ്പര്യത്തിൽ അനുസ്യൂതം തുടർന്നു വന്നു. നിരാക്ഷേപം എന്ന് കാണാൻ സാധിക്കും ലോകത്ത്‌ മഹന്മാരെ വിളിക്കുന്നതിനെതിരെ ആദ്യമായി ഒരു ശബ്ദം കേട്ടത്‌ എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നു തൈമിയ്യയിൽ നിന്നാണ്‌. അദ്ദേഹം ഇങ്ങനെയൊന്നു പറഞ്ഞപ്പോൾ സമകാലികർ അദ്ദേഹത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിർത്തു പരാജയപ്പെടുത്തുകയും ആ വാദത്തിനെതിരിൽ ഗ്രന്ഥ രചന നടത്തുകയും ചെയ്തു ഇതാണ്‌ ഇതുമായി ബന്ധപ്പെട്ടുള്ള ചരിത്ര വസ്തുത. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ കണ്ണിനും കാതിനും സാധാരണക്കാരന്റെ പരിമിതി ഇല്ലാതായവരാണെന്ന് നാം മനസിലാക്കിയല്ലോ. ഇത്‌ തന്നെയാണ്‌ മുസ്ലിം ഉമ്മത്തിന്റെ വിശ്വാസം.

ഒന്നാം ഖലീഫ അബൂബക്കർ(റ)ന്റെ ജനാസയുമായി ഉമർ(റ)ഉൾപ്പെടെയുള്ള സ്വഹാബികൾ നബി(സ)യുടെ ഖബറുൾക്കൊള്ളുന്ന റൂമിന്റെ കവാടത്തിൽ നിന്ന് നബിയേ! അബൂബക്കർ കവാടത്തിലുണ്ട്‌ (അകത്തേക്ക്‌ പ്രവേശിപ്പിക്കാമോ ?)എന്ന് വിളിക്കുകയും സ്നേഹിതനെ സ്നേഹിതന്റെ അടുത്തേക്ക്‌ പ്രവേശിപ്പിച്ചോളൂ എന്ന് മറുപടി ലഭിക്കുകയും ചെയ്തു(റാസി) ഇബ്നു അബീ ശൈബ:ഉദ്ധരിക്കുന്നു: ഉമർ(റ)ന്റെ ഭരണകാലത്ത്‌ ഒരാൾ നബി(സ്വ)യുടെ ഖബ്‌റിനരികിൽ വരികയും അല്ലാഹുവിന്റെ പ്രവാചകരേ! ജനങ്ങൾ മഴയില്ലാതെ വലിയ നാശത്തിലാണ്‌ അങ്ങ്‌ മഴക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാർത്ഥിക്കണേ! എന്ന് പറയുകയും അദ്ദേഹം സ്വപ്നത്തിൽ നബി(സ)യെ കാണുകയും മഴ ലഭിക്കുമെന്ന സന്തോഷവാർത്തയും സലാമും ഉമർ(റ) നെ അറിയിക്കാനും ജനങ്ങളോട്‌ ഒന്നു കൂടി മയത്തിൽ വർത്തിക്കാൻ പറയണമെന്നും അറിയിച്ചു. ഇദ്ദേഹം ഉമർ(റ)നോട്‌ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചപ്പോൾ അവിടുന്ന് കരഞ്ഞു.(അൽ ബിദായത്തു വന്നിഹായ:/ഫത്‌ഹുൽ ബാരി) .ഉത്തമ നൂറ്റാണ്ടുകാരായ പ്രവാചകനിൽ നിന്ന് നേരിട്ട്‌ ദീൻ പഠിച്ച സഹാബികൾ മരണപ്പെട്ട മഹാന്മാരോട്‌ സഹായം തേടുന്നത്‌ അവരോടുള്ള പ്രാർത്ഥനയാണെന്നും ശിർക്കാണെന്നും മനസിലാക്കിയിരുന്നെങ്കിൽ നേരത്തേ പറഞ്ഞ ഒരു സംഭവവും നടക്കുകയില്ലായിരുന്നു.

സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഇതിൽ തന്നെ വേണ്ടത്ര തെളിവ്‌ ഉണ്ടല്ലോ. ഇനി ഓരോ നൂറ്റാണ്ടിലേയും മുസ്ലിം നേതാക്കളെ പരിശോധിച്ചാൽ അവരൊക്കെ ഈ സഹായാർത്ഥന നടത്തിയതിന്റെ തെളിവുകൾ കാണാം. ചുരുക്കത്തിൽ ദുആ എന്ന പദവും അതിന്റെ വക ഭേദങ്ങളും ആരാധ്യനാണെന്ന സങ്കൽപത്തിൽ വിളിക്കുന്നതിനെ കുറിച്ചാണെന്നും അത്‌ ഇബാദത്താണെന്നും നാം മനസിലാക്കി. എന്നാൽ നാം മഹാന്മാരെ വിളിക്കുന്നത്‌ നമ്മുടെ സഹായികളായി അല്ലാഹു അവരെ നിശ്ചയിച്ചത്‌ കൊണ്ട്‌ അല്ലാഹു അനുവദിച്ച കാരണവുമായി ബന്ധപ്പെടുക എന്ന നിലക്കാണ്‌ ഇത്‌ തെറ്റാണെന്ന് എട്ടാം നൂറ്റാണ്ട്‌ വരെ ഒരു മുസ്ലിം പോലും പറഞ്ഞില്ലെന്നും അത്രയും കാലം ജീവിച്ച മുസ്ലിംകളെയൊക്കെ അബദ്ധം പറ്റിയവരായി പരിഗണിക്കുന്നതിനു പകരം അതിനെതിരെ സസാരിച്ച ഈ ന്യൂനാൽ ന്യൂന പക്ഷത്തെ അവഗണിക്കുന്നതാണല്ലോ കരണീയം.

അല്ലാഹു അല്ലാത്തവരെ വിളിക്കുന്നതിനെതിരെ ഖുർആനിൽ ധാരാളം സൂക്തങ്ങളുണ്ടല്ലോ ! എന്നൊരു സംശയമുണ്ടാകാം. ശരിയാണ്‌. അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് ഖുർആനിലുണ്ട്‌. പക്ഷെ നേരത്തേ നാം ദുആ വിശദീകരിച്ചപ്പോൾ പറഞ്ഞത്‌ പോലെ അല്ലാഹു തന്നെ വിളിക്കരുതെന്ന് പറഞ്ഞത്‌ ആരെ ഉദ്ദേശിച്ചാണെന്ന് വിശദീകരിച്ചിട്ടുണ്ട്‌ ഒരുദാഹരണം നോക്കാം അല്ലാഹു പറയുന്നു



ومن يدع مع الله الها اخر لابرهان له به فانماحسابه عند ربه انه لايفلح الكافرون(المؤمنون117


വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ചാൽ അതിനു അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചു തന്നെയായിരിക്കും. സത്യ നിഷേധികൾ വിജയം പ്രാപിക്കുകയില്ല തീർച്ച.(അൽ മുഅ്മിനൂൻ 117)

അപ്പോൾ അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് പറഞ്ഞിടത്തെല്ലാം ഉദ്ദേശം അല്ലാഹു അല്ലാത്ത ദൈവങ്ങളെ വിളിക്കരുതെന്നാണ്‌. ഈ ആയത്തുകളോതി അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനെ വിമർശിക്കുന്നവർ ഖുർആനിനോട്‌ കാണിക്കുന്ന അക്രമം എത്ര വലുതാണെന്ന് ആലോചിക്കാത്തത്‌ കഷ്ടം തന്നെ! ‌ ഇസ്തിഗാസവിഷയത്തിൽ പ്രമാണങ്ങളുടെ മുന്നിൽ തകർന്നടിയുമ്പോൾ വിമർശകർ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ കൂടി നമുക്ക്‌ പരിശോധിക്കാം. മഹാന്മാരോട്‌ ചോദിക്കുന്നത്‌ തെറ്റല്ലെങ്കിൽ തന്നെ ഏറ്റവും നല്ലത്‌ അല്ലാഹുവോട്‌ ചോദിക്കലല്ലേ? ഇത്‌ സാധാരണക്കാരെ സംശയിപ്പിക്കാനുള്ള ഒരു തന്ത്രമാണ്‌. പക്ഷെ ഇങ്ങനെയൊരു ചോദ്യം പ്രസക്തമല്ല. കാരണം മഹാന്മാരോട്‌ ചോദിക്കുന്നവനും യഥാർത്ഥ സഹായി അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവനാണെങ്കിൽ ചോദ്യം വാസ്തവത്തിൽ അല്ലാഹുവോട്‌ തന്നെയാണ്‌. ഈ മഹാൻ കാരണവും.! ഈ കാരണവുമായി ബന്ധപ്പെടുമ്പോൾ അല്ലാഹു ഇഷ്ടപ്പെട്ടവരെ ആദരിക്കുക എന്ന ഒരു സുകൃതം കൂടി അവൻ ചെയ്യുകയാണ്‌. ഒരാൾക്ക്‌ രോഗം വന്നു സുഖമാക്കുന്നവൻ അല്ലാഹുവാണെന്ന് അവൻ വിശ്വസിക്കുന്നു എന്നിട്ടും അവൻ വൈദ്യനെ കാണുന്നില്ലേ. സുഖമാക്കാൻ അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ വൈദ്യനെ കാണൽ എന്ന കാരണം ഉപേക്ഷിക്കലല്ലേ നല്ലത്‌ ? എന്ന് ചോദിക്കാറില്ലല്ലോ അഥവാ ആ ചോദ്യം അനാവശ്യമാണ്‌.

നബി(സ)യെ പുകഴ്ത്തി പാട്ട്പാടാറുള്ള ഹസ്സാൻ (റ) ന്‌ വേണ്ടി നബി (സ) ദുആ ചെയ്തത്‌ 'അല്ലാഹുവേ പരിശുദ്ധാത്മാവിനെ കൊണ്ട്‌ ഹസ്സാനെ ശക്തിപ്പെടുത്തേണമേ (ബുഖാരി)എന്നാണ്‌ ജിബ്‌രീലുണ്ടായാലേ ഹസ്സാനെ ശക്തിപ്പെടുത്താൻ അല്ലാഹുവിനു സാധിക്കൂ എന്ന് നബി(സ) വിശ്വസിക്കില്ലല്ലോ ഇവിടെ ജിബ്‌രീലിന്റെ മാദ്ധ്യസ്ഥത നബി(സ) ആഗ്രഹിച്ചത്‌ അവർ തമ്മിലുള്ള ബന്ധമാണ്‌. ഈ ബന്ധം ഊട്ടിയുറപ്പിക്കലാണ്‌ സഹായാർത്ഥനയിലൂടെ നാം ചെയ്യുന്നത്‌. മഹാന്മാരെ മാറ്റി നിർത്തി ചോദിച്ചാൽ അല്ലാഹുവിനു കൂടുതൽ ഇഷടമാവും എന്നതിനു ഒരു തെളിവും ഖുർആനോ ഹദീസോ പറഞ്ഞിട്ടില്ല മറിച്ച്‌ അല്ലാഹുവിന്റെ ഇഷ്ട ദാസനെ കുറിച്ച്‌ അല്ലാഹു പറയുന്നത്‌ لئن سألني لأعطينه (بخاريഅവൻ എന്നോട്‌ ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും എന്നാണ്‌ (ബുഖാരി) ഈ ചോദ്യം തനിക്ക്‌ ചോദിക്കുമ്പോൾ മാത്രം എന്ന് അല്ലാഹു നിർണ്ണയിച്ചിട്ടില്ല. അഥവാ ഇഷ്ട ദാസൻ ആർക്ക്‌ വേണ്ടി ചോദിച്ചാലും ഉത്തരം നൽകുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഇങ്ങനെയൊരു ഉറപ്പ്‌ സാധാരണക്കാരന്റെ ചോദ്യത്തിന്‌ അല്ലാഹു നൽകിയിട്ടില്ല.

അപ്പോൾ നമ്മുടെ സഹായികളായി അല്ലാഹു നിശ്ചയിച്ച മഹാന്മാരെ മാറ്റി നിർത്തേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. മാറ്റി നിർത്തണമെന്ന് പ്രമാണങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മറിച്ച്‌ പ്രമാണമുണ്ട്‌ താനും! മഴയില്ലാതെ മദീന വരളുന്നു. ഒരു സ്വഹാബി നബി(സ)യോട്‌ പറയുന്നു 'നബിയേ, ഞങ്ങളുടെ സമ്പത്ത്‌ സന്താനങ്ങളെല്ലാം (വരൾച്ച കാരണം)നശിക്കാറായി'. ഉടൻ നബി(സ) മഴക്ക്‌ പ്രാർത്ഥിക്കുന്നു മഴ പെയ്യുന്നു. ഏറ്റവും നല്ലത്‌ നേരിട്ട്‌ ചോദിക്കലല്ലേ എന്ന ന്യായമനുസരിച്ച്‌ നബി(സ) ചെയ്യേണ്ടത്‌ എന്താണ്‌ ? എന്നോട്‌ ചോദിക്കുന്നവർക്ക്‌ ഞാൻ തരാം എന്ന് അല്ലാഹു പറഞ്ഞതല്ലേ ! ആർക്കാണ്‌ മഴ വേണ്ടതെങ്കിൽ അവർ അല്ലാഹുവോട്‌ ചോദിക്കട്ടെ എന്നാണ്‌ പക്ഷെ നബി(സ) അങ്ങനെ പറഞ്ഞില്ല അപ്പോൾ അല്ലാഹുവിനു കൂടുതൽ ഇഷ്ടമുള്ളവരെ കൊണ്ട്‌ പറയിപ്പിക്കുക എന്ന ശൈലി തൗഹീദിനെതിരല്ലെന്നും അംഗീകൃതമാണെന്നും മനസിലായി. ഇനിയും ഇങ്ങനെയൊരു ദുർന്യായത്തിൽ കടിച്ചു തൂങ്ങുന്നവർക്ക്‌ കുറവ്‌ ഉദ്ദേശ ശുദ്ധിയാണ്‌ അവരെയും അല്ലാഹു നന്നാക്കട്ടെ എന്നു പറയാനേ നമുക്ക്‌ സാധിക്കൂ !


അല്ലാഹു പോരേ അടിമക്ക്‌?



അല്ലാഹു പോരേ അവന്റെ അടിമക്ക്‌ എന്ന് സംശയിക്കുന്നവരുണ്ട്‌. അവർ ചോദിക്കുന്നത്‌ അല്ലാഹു പറഞ്ഞത്‌


اليس الله بكاف عبده(الزمر36തന്റെ ദാസന്‌ അല്ല്ലാഹു മതിയായവനല്ലയോ(സുമർ36)എന്നാണ്‌. ആസ്ഥിതിക്ക്‌ എന്തിനാണീ മഹാത്മാക്കൾ? ‌ ഈ ചോദ്യം വേണ്ടത്ര ചിന്തിക്കാത്തത്‌ കൊണ്ടാണ്‌ വരുന്നത്‌. സഹായം ചോദിച്ച്‌ വാങ്ങാൻ നമുക്ക്‌ കഴിവ്‌ നൽകുകയും നമ്മെ സഹായിക്കാൻ മഹാത്മാക്കളെ നിശ്ചയിക്കുകയും ചെയ്തത്‌ അല്ലാഹുവാണ്‌ ആ അല്ലാഹുവാണ്‌ ചോദിക്കുന്നത്‌ ദാസന്‌ അല്ലാഹു പോരേ എന്ന് അല്ലാതെ എല്ലാവരും സകല കാര്യത്തിനും അല്ലാഹുവെ മാത്രം ഉപയോഗപ്പെടുത്തുകയെന്നല്ല അതേസമയം അന്തിമ വിശകലനത്തിൽ അല്ലാഹു തന്നെയാണ്‌ എല്ലാം തരുന്നത്‌. ഈ വീക്ഷണത്തിലാണ്‌ ഈ ചോദ്യം (അല്ലാഹു പോരേ എന്നത്‌)പ്രസക്തമാകുന്നത്‌. അല്ലാതെ ഇനി മുതൽ ഭാര്യക്ക്‌ ഭർത്താവോ ശിഷ്യന്‌ ഗുരുവോ മകന്‌ പിതാവോ അനുയായിക്ക്‌ നേതാവോ സാധാരണക്കാരന്‌ മഹാത്മാവോ വേണ്ടെന്നല്ല മറിച്ച്‌ ഇങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ബന്ധങ്ങളും നൽകിയ അല്ലാഹു- അതു ഉപയോഗപ്പെടുത്താൻ അനുവദിച്ച അല്ലാഹു- അവൻ പോരേ തന്റെ അടിമക്ക്‌ എന്ന് ചോദിച്ചാൽ മതി എന്ന് തന്നെയാണുത്തരം. അതിനർത്ഥം ഇനിമേൽ ആരെയും ഒന്നിനും ആശ്രയിക്കരുതെന്നല്ല. അവൻ വെച്ച സംവിധാനങ്ങൾ സ്വീകരിക്കലാണ്‌ ശരി. എന്നാൽ രസകരമായ ഒരു കാര്യം മഹാന്മാരെ തള്ളാൻ, അല്ലാഹു പോരേ ? എന്ന് വലിയ വായിൽ പറയുന്നവർ മറ്റു കാര്യങ്ങൾക്കൊക്കെ അല്ലാഹു അല്ലാത്തവരെ സമീപിക്കുന്നു എന്നതാണ്‌. അതിനു അവർക്കു പറയാനുള്ള എല്ലാ ന്യായവും ഇവിടെയും ഉണ്ടെന്നാണ്‌ അന്തിമ വിശകലനത്തിൽ തെളിയുന്നത്‌. ഈ കാര്യം അല്ലാഹു തന്നെ ഖുർആനിൽ പലയിടത്തും സൂചിപ്പിച്ചത്‌ കാണാം ഉദാഹരണമായി സൂറ:അൻഫാലിൽ അല്ലാഹു പറയുന്നു.


ياايها النبي حسبك الله ومن اتبعك من المؤمنين(الأنفال 64


ഓ നബിയേ! അങ്ങേക്ക്‌ അല്ലാഹുവും അങ്ങയെ അനുഗമിച്ച വിശ്വാസികളും മതി(അൻഫാൽ 64)



وان يريدوا ان يخدعوك فان حسبك الله هو الذي ايدك بنصره وبالمؤمنين(الأنفال 62


അവർ തങ്ങളെ വഞ്ചിക്കാനുദ്ദേശിക്കുന്ന പക്ഷം തീർച്ചയായും തങ്ങൾക്ക്‌ അല്ലാഹു മതി അവനാണ്‌ അവന്റെ സഹായം മുഖേനയും വിശ്വാസികൾ മുഖേനയും തങ്ങൾക്ക്‌ പിൻബലം നൽകിയവൻ(അൻഫാൽ 62)



ഇങ്ങനെ എത്രയോ സൂക്തങ്ങൾ കാണാം ഇതൊന്നും അല്ലാഹു പോരാത്തത്‌ കൊണ്ടല്ല മറിച്ച്‌ അവൻ മതിയായത്‌ കൊണ്ടാണ്‌ അവൻ അനുവദിച്ച കാരണങ്ങളിൽ മാത്രം നാം ഒതുങ്ങിയത്‌ ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും അല്ലാഹു നമ്മുടെ രക്ഷിതാവും സംരക്ഷകനും പരമ സഹായിയുമാണ്‌ അതിനാൽ നമ്മുടെ ഏറ്റവും വലിയ വണക്കവും വിധേയത്വവും അവന്‌ മാത്രം സമർപ്പിക്കുകയും പരമമായ സഹായം അവനിൽ നിന്ന് മാത്രം നാം തേടുകയും ചെയ്യുന്നു ഈ പ്രൗഢമായ ആശയത്തിന്റെ നിഷ്ക്കളങ്കമായ പ്രകാശനമാണ്‌ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത്‌

മറഞ്ഞ കാര്യം അറിയൽ കുപ്പിയകത്തുള്ള വസ്തുവിനെപോൽ

കുപ്പിയകത്തുള്ള വസ്തുവിനെപോൽ കാമാൻ ഞാൻ നിങ്ങളെ ഖൽബകമെന്നോവർ"
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

❄❄❄❄❄❄❄❄❄

قال ابن النجار: سمعت عبد العزيز بن عبد الملك الشيباني، سمعت الحافظ عبد الغني، سمعت أبا محمد بن الخشاب النحوي يقول: كنت وأنا شاب أقرأ النحو، وأسمع الناس يصفون حسن كلام الشيخ عبد القادر، فكنت أريد أن أسمعه ولا يتسع وقتي، فاتفق أني حضرت يوما مجلسه، فلما تكلم لم أستحسن كلامه، ولم أفهمه، وقلت في نفسي: ضاع اليوم مني.فالتفت إلى ناحيتي، وقال: ويلك! تفضل النحو على مجالس الذكر، وتختار ذلك؟! اصحبنا نصيرك سيبويه.

( الذهبي في سير أعلام النبلاء:20/440).

❄❄❄❄❄❄❄❄❄

ഇമാം ദഹബി
سير أعلام النبلاء
എന്ന കിതാബിൽ പറയുന്നു:
ഇബ്നു നജ്ജാർ പറഞ്ഞു.
അബ്ദുൽ അസീസ് ബിൻ അബ്ദുൽ മലിക് ശൈബാനി പറയുന്നത് ഞാൻ കേട്ടു. അവർ ഹാഫിള് അബ്ദുൽ ഗനിയിൽ നിന്ന് കേട്ടു. ഹാഫിൾ അബ്ദുൾ ഗനി
മുഹമ്മദ് ബിൻ ഖഷാബ് നഹവി യിൽ നിന്നും കേട്ടു .
മുഹമ്മദ് ബിന് ഖഷാബ് അന്നഹ വി പറയുന്നു: ഞാൻ യുവാവ് ആയിരിക്കെ ഞാൻ നഹ് വ് പഠിക്കുന്ന സമയമായിരുന്നു.
ജനങ്ങൾ എല്ലാം ശെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ പ്രഭാഷണത്തിൻ റ്റെ ശൈലിയും വശ്യധയും ഭംഗിയും ഒക്കെ വർണ്ണിച്ച് പറയാൻ തുടങ്ങി. എനിക്ക് മഹാനവർകളുടെ സദസ്സിൽ ഒന്ന് പങ്കെടുക്കാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് പoനത്തിൽ മുഴുകിയത് കൊണ്ട് സമയം കിട്ടാറില്ലായിരുന്നു.
അങ്ങനെ ഒരു ദിവസം ജീലാനി തങ്ങളുടെ മജ്ലിസിൽ സന്നിധനാകാൻ സാധിച്ചു. അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങിയ പോൾ അദ്ദേഹത്തിൻ റ്റെ സംസാരം എനിക്ക് അത്ര ഉഷാറായി തോന്നിയില്ല. എനിക്ക് അത് ഒന്നും മനസ്സിലായതുമില്ല. അപ്പോൾ ഞാൻ എൻ റ്റെ മനസ്സിൽ പറഞ്ഞു ഇന്നത്തെ ദിവസം എനിക്ക് നഷ്ടമായി പോയല്ലോ റബ്ബേ. അപ്പോൾ തന്നെ കണ്ടു ജീലാനി തങ്ങൾ പ്രസംഗിക്കുന്നതിൻ റ്റെ യിടയിൽ എൻ റ്റെ ഭാഗത്തേക്ക് നോക്കുന്നത്. ഞാൻ മനസ്സിൽ കരുതിയതേയുള്ളൂ.

എന്താണ് അബൂ മുഹമ്മദേ നിങ്ങൾ നഹ് വിനാണോ ദിക്റിൻ റ്റെ മജ്ലിസിനേക്കാൾ സ്ഥാനം കൊടുക്കുന്നത് എന്ന് എന്നിലേക്ക് തിരിഞ്ഞ് എൻ റ്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ

سبحان الله
ഞാൻ ഞെട്ടിപ്പോയി .

നിൻ റ്റെ കൂട്ടുകാരൻ ആയ സീബ വൈ യഹ് നെ പോലും നമ്മൾ  കൂട്ട് കൂടിയിട്ടുണ്ട്. നിങ്ങൾ മജ് ലിസ് ദിക്റിനെക്കാൾ കൂടുതൽ നഹ് വിനാണോ പ്രാധാന്യം കൊടുക്കുന്നത്?

എൻ റ്റെ മനസ്സിലുള്ള കാര്യം എടുത്ത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി  .

( الذهبي في سير أعلام النبلاء:20/440).

മയ്യിത്തിന്നരികിൽ ഖുർആൻ ഓത്ത്

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢

        *മൗലവിയും വിദ്യാർത്ഥിയും*       
                     2⃣7⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

.......................................................
 _മൗലവിയുടെ അയൽവാസിയും ബന്ധുവുമായ ഒരാൾ മരണപെട്ടു. - മയ്യിത്തിൻ്റെ അരികിൽ വെച്ച് മക്കൾ ഖുർആൻ ഓതാൻ ഒരുങ്ങിയപ്പോൾ ........._
...............................................
*മൗലവി*: നിറുത്ത്... നിറുത്ത്  .. ഖുർആ ഓതാൻ പറ്റൂല.

*ജനങ്ങൾ*: എന്ത് ഖുർആൻ ഓതാൻ പറ്റൂലാന്നോ .?
പിന്നെ എന്താ ഓതേണ്ടത്... രാമായണമോ.?

*മൗലവി*: മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ പറ്റൂലാന്നാ ഞാൻ പറഞ്ഞത് - !

*ജനങ്ങൾ*: എന്താ മൗലവി പൊട്ടത്തരം പറയുന്നത്.
ഖുർആൻ ഓതുന്ന സ്ഥലത്ത് റഹ്മത്തിൻ്റെ മലക്കുകൾ ഇറങ്ങും എന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്. ഇവിടെ റഹ്മത്തിൻ്റെ മലക്ക് ഇറങ്ങണം എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

*മൗലവി*: നബി(സ)യും സ്വഹാബത്തും മയ്യിത്തിൻ്റെ അരികിൽ ഖുർആൻ ഓതീ ട്ടില്ല. പിന്നെ നമ്മൾ - !

*ജനങ്ങൾ*: എന്നാൽ  നബി(സ) മയ്യിത്തിൻ്റെ അരികിൽ ഖുർആൻ ഓതരുത് എന്ന് പറഞ്ഞ ഹദീസ് ഒന്ന് പറഞ്ഞ് കാട്ടിക്കാ......

*മൗലവി*:😷🚶‍♂

*ജനങ്ങൾ*: അതാ ഇബ്‌ലീസ് പോയി. ഖുർആൻ ഓത്ത് മുടക്കാൻ വന്നവൻ -
              ................

*വിദ്യാർത്ഥി*: എന്താ മൗലവി മരണ വീട്ടിൽ ഒച്ചപ്പാട് ഉണ്ടാക്കീന്ന് കേട്ടു .

*മൗലവി*: മയ്യിത്തിൻ്റെ അരികിൽ വെച്ച് ഖുർആൻ ഓതൽ ബിദ്അത്താണ്, നബിയും സ്വഹാബികളും പഠിപ്പിച്ചിട്ടില്ലന്ന് ഞാൻ പറഞ്ഞു. അത്രെ ഉള്ളൂ -

*വിദ്യാർത്ഥി*: كانت الانصار  يقرؤون عند الميت بسوره البقره
മുസന്ന ഫ് ഇബ്നു അബീ ശൈബ  ഉദരിച്ച ഹദീസിൽ പറയുന്നത് അൻസാറുകളായ സ്വഹാബികൾ മയ്യിത്തിൻ്റെ അരികെ വെച്ച് അൽ ബഖറ സൂറത്ത് ഓതിയിരുന്നു എന്നാണല്ലോ -

 *മൗലവി*: അത് ളഹീ ഫായ ഹദീസാകും.

 *വിദ്യാർത്ഥി*: ഈ ഹദീസ് ദുർറുൽ മൻസൂറിലും മിർഖാത്തിലും - ഇബ്നു ഖയ്യിമിൻ്റെ റൂഹിലും ഉണ്ട്.-

*മൗലവി*: നീ എവിടന്നാ പഹയാ ഇതൊക്കെ കണ്ടത്തി - ദയവ് ചെയ്ത് അവിടെ പോയി ഇതെല്ലാം വിശദീകരിച്ച് പ്രശ്നമാക്കല്ലെ.-
നീ എന്നെ വഷളാക്കരുത് -😫😫

 *വിദ്യാർത്ഥി*: ശരി - പക്ഷേ വേണ്ടാത്തതിൽ പോയി തല ഇടാതിരുന്നാൽ മതി -😆

.....................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

Sunday, March 11, 2018

മുഹ്യദ്ധീൻ ശൈഖിനെ കാഫിറാക്കുന്ന വ ഹാബി






മഹാനായ ശെെഖ് മുഹിയദ്ദിന്‍ അബ്ദുൽ ഖാദിർ അൽജീലാനി തങ്ങളെ കുറിച്ച് വഹാബികള്‍ അവരുടെ പ്രസിദ്ധീകരണമായ അൽമനാറില്‍ (ജൂലെെ 1980)എഴുതി വിട്ടത് നോകൂ ശ്രീ ശങ്കരാചര്യയുടെ  അദ്വൈത വാദം സ്വീകരിച്ച ആളായിരിന്നു ശെെഖ് അവർ