Monday, March 12, 2018

തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 1


തബ്ലീഗ് ജമാഅത്ത് ഒരു പഠനം ഭാഗം 1

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ് ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്.
മുഹമ്മദ് ഇല്യാസ് തബ്ലീഗ് സ്ഥാപകനല്ലെന്ന് ചില തബ്ലീഗുകാർ വാദിക്കാറുണ്ട്. ഇത് ശരിയല്ല. കേരളത്തിലെ തബ്ലീഗ് നേതാവ് 'കാഞ്ഞാർ മൂസ മൗലവി' 'തബ്ലീഗിന്റെ മഹത്വം' എന്ന പുസ്തകത്തിൽ ഇല്യാസിയാണ് സ്ഥാപകനെന്നു സമ്മതിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ് വി 'ദീനീ ദഅ് വത്ത്' പേജ് 77ല്lum ഇക്കാര്യം പരമാര്ഷിച്ചിട്ടുണ്ട്.
ഹിജ്റ 1303 ൽ ജനിച്ച മുഹമ്മദ് ഇല്യാസ് ഇതിന്റെ സ്ഥാപകനാണെങ്കിലും അദ്ദേഹം കർമരംഗത്ത് വരുന്നതിന്റെ നൂറു വർഷം മുമ്പ് തന്നെ ഇതിന്റെ ചരിത്രം തുടങ്ങുന്നുണ്ട്. ഹി. 1246 ൽ മരണപ്പെട്ട ഇസ്മാഈൽ ദഹ് ലവിയാണ് ഇവരുടെ ആശയ കേന്ദ്രം. പിന്നീട് റഷീദ് അഹ്മദ് ഗാങ്കോഹി, അഷ്റഫ് അലി ഥാനവി, ഖലീൽ അഹ്മദ് അമ്പേട്ടവി, മുഹമ്മദ് ഇല്യാസ് എന്നിവരാണ് ഇതിന്റെ പ്രചരണം ഏറ്റെടുത്തത്. അകം നിറയെ വഹാബിസവും പ്രവാചക നിന്ദയും പ്രത്യക്ഷത്തിൽ സദ്വ്ര് ത്തരുടെ വേഷവുമായി നടക്കുന്ന ഒരു പ്രസ്ഥാനമാണിവർ. ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി പാശ്ചാത്യശക്തികൾ മുസ്ലിംകളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പല വേഷത്തിലും രൂപ ഭാവങ്ങളിലും ഇറക്കുമതി ചെയ്ത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പും ച്ചിദ്രതയുമുണ്ടാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പാർട്ടികൾ.
തബ്ലീഗ് രൂപീകരണം
മുഹമ്മദ് ഇല്യാസ് തബ്ലീഗ് പ്രവർത്തനം ആരംഭിച്ച സന്ദർഭത്തെ സൂചിപ്പിച്ച് നദ് വി എഴുതുന്നു:
"""രണ്ടാമത്തെ ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം ഇല്യാസ് തബ്ലീഗ് ജമാഅത്ത് ആരംഭിച്ചു" (ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഹജ്ജ്കഴിഞ്ഞ് വന്നു ഇങ്ങനെ ഒരു പുതിയ പരിപാടി തുടങ്ങാനുള്ള സാഹചര്യം നദ് വി വിവരിക്കുന്നു: "ഇല്യാസ് മദീനയിൽ താമസിച്ചുകൊണ്ടിരിക്കെ കൂട്ടുകാരെല്ലാം യാത്രതിരിക്കാൻ തയ്യാറായെങ്കിലും ഇല്യാസ് മദീന വിടാൻ ഇഷ്ടപ്പെട്ടില്ല. അല്പം കാത്തിരുന്ന ശേഷം കൂട്ടുകാര് ഖലീൽ അഹ്മദ് അമ്പേട്ടവിയോട് വിവരം പറഞ്ഞു. ഇല്യാസിന്റെ അവസ്ഥ കണ്ട ശേഷം അമ്പേട്ടവി കൂട്ടുകാരോട് പറഞ്ഞു: "അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ നിങ്ങൾ നിർബന്ധിക്കേണ്ട. അദ്ദേഹത്തിനു ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അദ്ദേഹം സ്വയം യാത്രയ്ക്ക് തയ്യാറാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ തനിച്ചാക്കിയിട്ട് യാത്രയാവുകയോ ചെയ്യാം".
നദ് വി തുടരുന്നു: "മൗലാനാ(ഇല്യാസ്) പറയാറുണ്ടായിരുന്നു. മദീനയിലെ ഈ താമസത്തിനിടയിലാണ് എനിക്ക് ഈ കാര്യത്തിനുള്ള(തബ്ലീഗ്) കല്പനയും നിര്ദ്ദേശവും ഉണ്ടായത്". (ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഇല്യാസ് പ്രസ്താവിച്ചു: "ഈ തബ്ലീകിന്റെ വഴിയും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്". (മർഫൂളാത്ത് 51)
"ഇസ് തബ്ലീഗുകാ ത്വരീഖ ഭീ മുജ്പർ ഖ്വാബ് മെ മുൻകശിഫ് ഹുവാ" എന്നാണു ഉറുദു വാചകം.
ഒരിക്കൽ ഇല്യാസ് പറഞ്ഞു:
"സ്വപ്നം പ്രവാചകത്വത്തിന്റെ 46 ൽ ഒരംശമാണ്. ചിലർക്ക് മുജാഹദ രിയാളകൾ കൊണ്ടൊന്നും ലഭിക്കാത്ത ഔന്നത്ത്യം സ്വപ്നം മുഖേന ലഭ്യമാകുന്നു. കാരണം സ്വപ്നത്തിലൂടെ നുബുവ്വത്തിന്റെ ഭാഗമായ ശരിയായ വിജ്ഞാനം നല്കപ്പെടുന്നു. പിന്നെ എങ്ങനെ ഔന്നത്യം ലഭിക്കാതിരിക്കും?. വിജ്ഞാനത്താൽ മഅ് രിഫത്ത് വർദ്ദിക്കുകയും അതിലൂടെ സാമീപ്യം അധികമാവുകയും ചെയ്യുന്നു".
ഇല്യാസ് തുടരുന്നു:
"ഈയിടെയാ യി സ്വപ്നം മുഖേന എനിക്ക് ശരിയായ വിജ്ഞാനം നല്കപ്പെടുന്നു. അതിനാൽ എനിക്ക് കൂടുതൽ നിദ്ര ലഭിക്കാൻ വേണ്ടി പരിശ്രമിക്കും. ഉഷ്ണ കാലാവസ്ഥ കാരണമായി ഉറക്കം കുറയുകയും വൈദ്യരെ കണ്ട് തലയിൽ എണ്ണ മാലീസിട്ടതിനാൽ നിദ്രയിൽ വർദ്ദനവുണ്ടായി".
അദ്ദേഹം പറഞ്ഞു:
"ഈ തബ്ലീഗിന്റെ മാർഗ്ഗവും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്...കുൻതും ഖൈറ....എന്ന സൂറ ആലുംഇമ്റാനിലെ സൂക്തത്തിന്റെ തഫ്സീർ എനിക്ക് സ്വപ്നത്തിലൂടെ ലഭിച്ചു. മുന്പ്രവാച്ചകന്മാരുടെ സമുദായങ്ങൾക്ക് മദ്ധ്യേ വെളിവാക്കപ്പെടുന്ന നബിമാരെപ്പോലെയാണ് നിങ്ങളും. ഈ ആശയത്തിന് 'പുറപ്പെടുവിക്കപ്പെട്ട' എന്നാ വാചകം പ്രയോഗിച്ചത് വഴി ഒരു സ്ഥലത്ത് തന്നെയിരുന്നാൽ കാര്യം നടക്കുകയില്ലെന്നും എല്ലാ സ്ഥലത്തും ചുറ്റി കറങ്ങണമെന്നും സൂചനയുണ്ട്. ശേഷം 'നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കണം' എന്ന വാക്യം കൊണ്ടുവന്നവഴി ഇങ്ങനെ അരുളപ്പെട്ടു: നന്മ കൊണ്ടുള്ള കൽപനയിലൂടെ നിങ്ങളുടെ സ്വന്തം വിശ്വാസം വർദ്ദിക്കും. അല്ലാതെ മറ്റുള്ളവർക്ക് സന്മാർഗ്ഗം ലഭ്യമാവാൻ ഉദ്ദേശിക്കരുത്. സ്വന്തം നന്മ മാത്രം ഉദ്ദേശിക്കൂ...! 'ജനങ്ങളിലേക്ക് പുറപ്പെടുവിക്കപ്പെട്ട ഉത്തമസമുദായം' എന്നതിലെ 'ജനങ്ങൾ എന്ന പദത്തിന്റെ ഉദ്ദേശ്യം അറബികളല്ല, അനറബികളാണ്.കാരണം അറബികളെ കുറിച്ച് 'ലസത അലൈഹിം' (നീ അവരുടെ മേൽ അധികാരസ്തനല്ല) എന്ന് അരുളിയത് വഴി അവരുടെ സന്മാർഗ്ഗം പുൽകൽ മുമ്പ് തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.. അവരെ കുറിച്ച് താങ്കൾ അധികം ചിന്തിക്കേണ്ടതില്ല എന്ന് ഉണർത്തിയിരിക്കുന്നു. ഉത്തമസമുദായം എന്ന സംബോധനം അറബികളോടാണ്. ജനങ്ങൾക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ടവർ എന്നതിലെ അന്നാസിന്റെ ഉദ്ദേശ്യം അറബികളല്ലാത്ത അനറബികളാണ്". (മൻഫൂളാത്ത് നമ്പർ 50, പേജ് 51-52, ക്രോഡീകരണം മൻസൂർ നുഅ്മാനി)
കേവലം ഒരു നല്ല കാര്യം സ്വപ്നത്തിലൂടെ നിർദ്ദേശിക്കപ്പെട്ടു എന്നതല്ല പ്രശ്നം. വിശുദ്ദ ഖുർആന്റെ വാക്യങ്ങൾക്ക് സ്വപ്നത്തിലൂടെ തഫ്സീർ ലഭ്യമായി എന്ന് വാദിക്കുകയും ഇങ്ങനെ കൂടുതൽ വിജ്ഞാനം ലഭിക്കാൻ ബോധാവസ്തയെക്കാൾ ഉത്തമ നിദ്രാവസ്ഥയാണെന്നും കൂടുതൽ ഉറക്കം കിട്ടാൻ എല്ലാവരും കൂടി ഉൽസാഹിക്കുവീൻഎന്നും ജല്പിക്കുന്നു. ഇത് ഏറ്റവും അപകടകരമായ കാര്യമാണ്.
മേൽസൂക്തത്തിൽ ഇല്യാസിന് സ്വപ്നത്തിലൂടെ ലഭിച്ച തഫ്സീർ ശരിയാണോ എന്ന് നമുക്ക് പരിശോദിക്കാം. "കുൻതും ഖൈറ ഉമ്മത്തിൻ..." എന്ന ആലുംഇമ്റാനിലെ 110 ആം സൂക്തത്തിന്റെ വ്യാഖ്യാനം ഇമാം ബുഖാരി(റ) യും മറ്റും ഉദ്ദരികുന്നത് ഇപ്രകാരമാണ്.
Moosa sonkal
"മനുഷ്യ വംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹിവിൽ വിശ്വസിക്കുകയും ചെയ്യുന്നു. ആലു ഇമ്റാൻ 110)
പ്രസ്തുത സൂക്തത്തിലെ ജനങ്ങൾക്ക് എന്ന 'ലിന്നാസി' എന്ന പദത്തിന്റെ സംബോധന നബി(സ)യുടെ കാലത്തുള്ള ജനങ്ങളും 'നിങ്ങൾ ഉത്തമ സമുദായം' എന്നതിലെ 'നിങ്ങൾ' നബി(സ)യുടെ അനുചരന്മാരായ അനുയായികളുമാണ്. എന്നാൽ ഇതിന്റെ വിവക്ഷ എല്ലാകാലത്തുമുള്ള ജനങ്ങൾക്ക് ഏറ്റവും ഉത്തമമായവർ അതാതുകാലത്തുള്ള മുഅ്മിനീങ്ങളാണ്.അവർ നന്മ കൊണ്ട് കൽപിക്കുകയും തിന്മാകൊണ്ട് വിരോധിക്കുകയും അല്ലാഹുവിൽ ദ്രഡമായി വിശ്വസിക്കുകയും ചെയ്യുന്നവരായതിനാൽ.
ജനങ്ങൾക്ക് ഏറ്റവും ഉത്തമന്മാരായ സമുദായം എന്നവ്യാപകാർത്ഥം തന്നെയാണ് അബൂഹുറൈറ(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയ സ്വഹാബി വര്യന്മാരെ തൊട്ട് ഇമാം ബുഖാരി(റ), അഹ്മദ്(റ) തുടങ്ങിയ മുഹദ്ദിസുകൾ ഉദ്ദരിച്ചത്. ഇത് ഉദ്ദരിച്ച ശേഷം ഇബ്നു കസീർ രേകപ്പെടുത്തുന്നു. ഈ ആയത്ത് മുഴുവൻ ജനങ്ങളിലേക്കും വ്യാപകമായതാണ് എന്നതാണ് സ്വഹീഹായ അഭിപ്രായം. ഓരോ നൂറ്റാണ്ടിലും അതിന്റെ തോതനുസരിച്ച്. ഏറ്റവും ഉത്തമ നൂറ്റാണ്ടുകാർ നബി(സ)യുടെ കാലക്കാരാണ്. പിന്നെ അവരോടടുത്തവരും. (ഇബ്നുകസീർ 4/399)
ജനങ്ങൾക്കുവേണ്ടി പ്രത്യക്ഷമാക്കപെട്ടു' എന്നതിലെ 'ലിന്നാസി' എന്നതിന്റെ ഉദ്ദേശ്യം അറബികളല്ല. അനറബികളാണ് എന്നും പ്രത്യക്ഷപെട്ടവർ എന്നർത്ഥത്തിലുള്ള 'ഉഖ്രിജത്' എന്ന വാക്കിലൂടെ ഓരോ വീടും കയറി ഇറങ്ങണം എന്നതിന് സൂചനയുണ്ടെന്നും ഇല്യാസ് വെളിപ്പെടുത്തിയത് അടിസ്ഥാനരഹിതമാണെന്ന് മേൽ തഫ്സീറുകൾ വ്യക്തമാകുന്നു. അനരബികളെ കുറിച്ച് മാത്രമാണ് ഈ പ്രയോഗം. അനറബികളെ കുറിച്ച് നിങ്ങൾ ചിന്തിച്ച് വിഷമിക്കേണ്ടതില്ല എന്ന അർത്ഥത്തിൽ 'ലസ്തഅലൈഹിം' എന്ന ആയത്തിൽ സംബോധനം തന്നോടാണെന്ന് വരുത്തിത്തീർക്കുന്ന രീതിയിലാണ് മൽഫൂളാത്തിൽ ഇല്യാസിന്റെ പരമാർശമുള്ളത്. ഇങ്ങനെ ഖുർആനിക വചനങ്ങൾക്ക് സ്വപ്നത്തിൽ കിട്ടിയതെന്ന് പറഞ്ഞ് പുതിയ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും അതില്ലൂടെ തനിക്ക് ദിവ്യപരിവേഷം ചാർത്തപ്പെടുകയും ചെയ്യുന്നതാണ് ഇവിടെ നാം കാണുന്നത്.
സ്വപ്നവും തബ്ലീഗുകാരുമായുള്ള ബന്ധം ഇതിൽ ഒതുങ്ങുന്നില്ല. പ്രഥമദ്രഷ്ട്യാതന്നെ ഒരു മുസ്ലിമും പറയാനോ എഴുതാനോ ധൈര്യപ്പെടാത്ത പലതും ഇവർ സ്വപ്നത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാറുണ്ട്. നബി(സ) ഉറുദു പഠിച്ചത് ദയുബന്തികളിൽ നിന്നാണെന്ന് 'ബറാഹീനെഖാത്വിഅ' പേജ് 30 ൽ കാണാം.
ശഹാദത്ത് കലിമ ഉച്ചരിക്കുവാൻ തുനിഞ്ഞ ഒരു ശിഷ്യൻ 'മുഹമ്മദുർറസൂലുല്ലാഹി' എന്നതിനുപകരം 'അശ്രഫലി റസൂലുല്ലാഹി' എന്ന് സ്വപ്നത്തിലും തുടർന്ന് ഉണർച്ചയിലും ഉച്ചരിച്ചതിന് 'വിഷമിക്കാനില്ല' എന്നാണു ഥാനവി സർട്ടിഫിക്കറ്റ് കൊടുത്തത്. (അൽഇംദാദ് സഫര് 1330 പേജ് 35)
നബി(സ) ഉറുദു പഠിച്ചത്?!!!
നബി(സ)ക്ക് ഉറുദ് പഠിച്ചവർ എന്ന സ്ഥാനപ്പേര് നേടിയ ദയുബന്തിലെ മദ്രസയുടെ സ്ഥാപകനായ ഖാസിം നാനൂത്തവിയെ കുറിച്ച് ഗാംഗോഹിയുടെ സ്വപ്നം:- മൗലവി മുഹമ്മദ് ഖാസിം നവവധു ചമഞ്ഞതായും നവവധുവിനെ ഞാൻ വിവാഹം ചെയ്തതായും ഞാനൊരിക്കൽ സ്വപ്നം കണ്ടു. (തദ്കിറതു റഷീദ് 2/245)
സഭ്യതയുടെ സീമകൾ ലംകിച്ചത് തബ്ലീക് നേതാക്കളുടെ സ്വപ്നം അഴിഞ്ഞാടുന്നതാണ് നാമിവിടെ കാണുന്നത്. ഇത്തരത്തിലുള്ള സ്വപ്നം വഴിയാണ് തബ്ലീഗ് നിർദ്ദേശം ഉണ്ടായതും. അതിനാൽ സ്വപ്നത്തിൽ ലഭിക്കുന്ന കാര്യങ്ങളോടുള്ള ഇസ്ലാമിന്റെ സമീപനമെന്താണെന്ന് നമുക്ക് മനസ്സിലാക്കാം.
സ്വപ്നം രേകയല്ല
ഇമാം മുസ്ലിം(റ) സ്വഹീഹ് മുസ്ലിമിന്റെ ആമുഖത്തിൽ ഹദീസ് നിവേദകരുടെ യോഗ്യതയെക്കുറിച്ച് സംസാരിക്കവെ ഒരു സംഭവം ഉദ്ദരിക്കുന്നു:
അലിയ്യുബ്നു മുസ്ഹിർ(റ) പറയുന്നു: ഞാനും ഹംസ(റ) യും അബാനുബ്നുഅബീഅയ്യാശിൽ നിന്ന് ആയിരത്തോളം ഹദീസുകൾ കേട്ടിരുന്നു. പിന്നീടൊരിക്കൽ ഞാൻ ഹംസ(റ)യെ കാണാനിടയായി. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞ്. ഞാൻ നബി(സ)യെ സ്വപ്നത്തിൽ ദര്ഷിച്ചപ്പോൾ അബാനിൽ നിന്ന് കേട്ട മുഴുവൻ ഹദീസുകളും നബി(സ)യുടെ മുമ്പാകെ പ്രദർശിപ്പിച്ചു. എന്നാൽ അഞ്ചോ ആറോ ഹദീസുകൾ മാത്രമാണ് നബി(സ)ക്ക് പരിചയമുണ്ടായിരുന്നത്. (മുസ്ലിം 1/65)
ഇത് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു:
ഖാസീ ഇയാസ്(റ) പറയുന്നു: അബാനുബ്നു അബീഅയ്യാശ് ദുർബ്ബലനായ റിപ്പോർട്ടർ ആണെന്ന സുസ്ഥിരമായ വസ്തുതയെ ശക്തിപ്പെടുത്തുന്ന ഒന്നായേ ഇതിനെ കാണാൻ പറ്റൂ. സ്വപ്നം കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ ദുർബ്ബലത സ്ഥിരപ്പെടുകയില്ല. സ്വപ്നം അടിസ്ഥാനമാക്കി മുമ്പ് സ്ഥിരപ്പെടാത്ത ഒരു സുന്നത്ത് സ്ഥിരപ്പെടുകയോ സ്ഥിരപ്പെട്ട ഒരു സുന്നത്ത് അസ്വീകാര്യമാവുകയോ ഇല്ല. ഇക്കാര്യം പണ്ഡിതലോകം ഏകോപിച്ചു പറഞ്ഞ കാര്യമാണ്. ഖാസി(റ)യുടെ സംസാരം ഇവിടെ അവസാനിക്കുന്നു. നമ്മുടെ അസ്വഹാബിൽപെട്ടവരും അല്ലാത്തവരും ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ട്. സ്വപ്നം അടിസ്ഥാനമാക്കി മതത്തിൽ സ്ഥിരപ്പെട്ടൊരു കാര്യം മാറ്റാൻ പറ്റില്ലെന്ന് എല്ലാവരും ഏകോപിച്ചു പറയുന്നു. "എന്നെ വല്ലവരും സ്വപ്നത്തിൽ കണ്ടാൽ എന്നെ തന്നെയാണ് അവർ കണ്ടത്" എന്ന ഹദീസിനു ഈ ആശയം എതിരല്ല. കാരണം പ്രസ്തുത ഹദീസിന്റെ ആശയം നബി(സ)യെ ദർശിച്ചത് ശരിയാണെന്നും അത് പാഴ്കിനാവുകളിലോ പിശാച് സൃഷ്ടിക്കുന്ന ആശയ കുഴപ്പങ്ങളിലോപെട്ടതല്ലെന്നുമാണ്. എന്നാൽ മതപരമായൊരു നിയമം സ്ഥിരീകരിക്കാൻ അതുപോരാ. കാരണം നിദ്രയുടെ സമയം ക്രത്ത്യമായി കാര്യം വിലയിരുത്താനോ കേള്ക്കുന്നത് വേണ്ടപോലെ ഉറപ്പിക്കാനോ പറ്റിയ സമയമല്ല. ഒരാളുടെ റിപ്പോർട്ടും സാക്ഷ്യവും സ്വീകരിക്കാൻ അയ്യാൾ ഉണര്ച്ചയിലാകുകയും അശ്രദ്ദനോ മനപാടമാക്കൽ മോശമായവനോ കൂടുതൽ പിഴവ് പറ്റുന്നവനോ ക്രത്യമായി കാര്യം വിലയിരുത്താൻ സാധിക്കാത്തവനോ ആവരുതെന്നു പണ്ഡിതലോകം ഉപാധിവെച്ചിട്ടുണ്ട്. നിദ്രയിലാണ്ടവനിൽ ഇപ്പറഞ്ഞ വിശേഷണങ്ങൾ ഇല്ലാത്തതിനാൽ അവന്റെ റിപ്പോർട്ട് സ്വീകാര്യമല്ല. ഇപ്പറഞ്ഞതെല്ലാം സുസ്ഥിരമായ ഒരു നിയമത്തിനെതിരായി ഒരു മതപരമായ നിയമം സ്വപ്നത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന വിഷയത്തിലാണ്. എന്നാൽ നബി(സ) സ്വപ്നത്തിലൂടെ സുന്നത്തായ സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാനോ നിഷിദ്ദമാണെന്ന് സ്ഥിരപ്പെട്ട ഒരു കാര്യം ചെയ്യാതിരിക്കാനോ ഗുണകരമായ ഒരു കാര്യം നിർദ്ദേശിക്കുകയോ ചെയ്താൽ അതനുസരിച്ച് പ്രവർത്തിക്കൽ സുന്നത്താണെന്നതിൽ അഭിപ്രായാന്തരമില്ല അഭിപ്രായാന്തരമില്ല . കാരണം അത് സ്വപ്നത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കലല്ല. മറിച്ച് അത് മുമ്പേ സ്ഥിരപ്പെട്ട കാര്യമാണ്. (ശർഹു മുസ്ലിം 1/50)
സ്വപ്ന ദർശനത്തിന്റെ ഇസ്ലാമിക കാഴ്ചപ്പാടാണ് മുകളിൽ വിവരിച്ചത്. ഇതിന്റെ വെളിച്ചത്തിൽ തബ്ലീഗ് ജമാഅത്ത് സ്ഥാപകാൻ ഇല്യാസ് സാഹിബ് സ്വഹാബത്തും താബിഉകളും പറഞ്ഞതിന് വിപരീതമായി ഖുർആൻ ആയത്തുകൾക്ക് സ്വപ്നത്തിൽ ദർഷിചതായി പറയുന്ന വിശദീകരണവും വീടുകൾതോറും കയറിയിറങ്ങി തബ്ലീഗിനുള്ള നിർദ്ദേശവും തള്ളികളയണമെന്നു വ്യെക്തമാകുന്നു. ഇസ്ലാമിക പ്രമാണങ്ങളോടും നിർദ്ദേശങ്ങളോടും നിരക്കാത്ത സ്വപ്ന ദർശനങ്ങളുടെ കഥകൾ തബ്ലീഗ് നേതാക്കളുടെ ഗ്രന്ഥങ്ങളിൽ ഇനിയും കാണാവുന്നതാണ്.
തബ്ലീഗ് ജമാഅത്ത് എന്ന പ്രസ്ഥാനത്തിന്റെ പിഴച്ച ആശയങ്ങൾ മനസ്സിലാക്കുന്നതിനു മുമ്പ് അവരുടെ സ്ഥാപക നേതാക്കളെയും ആധികാരിക കരതികളെയും ചെറിയ രൂപത്തിൽ പരിചയപ്പെടുന്നത് നന്നായിരിക്കും. അത് അടുത്ത ബ്ലോഗിൽ തുടരും ഇന്ഷാ അല്ലാ

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....