Skip to main content

Posts

ഗീബത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തൗബ التوبة عن الغيبة

 ചോദ്യം: ഒരു വ്യക്തിയെ ഗീബത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ തൗബ ചെയ്യുമ്പോൾ അദ്ദേഹത്തെ ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹം അറിഞ്ഞാലും ഇല്ലെങ്കിലും അദ്ദേഹത്തോട് പൊരുത്തപ്പെടീക്കണമെന്നുണ്ടോ? അതല്ലെങ്കിൽ ആ വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടെങ്കിൽ മാത്രം അദ്ദേഹത്തെ കണ്ട് പൊരുത്തപ്പെടീച്ചാൽ മതിയാകുമോ ? ഉത്തരം: ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹം അറിഞ്ഞിട്ടു ണ്ടെങ്കിൽ മാത്രമേ അദ്ദേഹത്തോട് പൊരുത്തപ്പെടീക്കൽ നിർബന്ധമുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഗീബത്ത് പറഞ്ഞത് അദ്ദേഹം അറിഞ്ഞിട്ടില്ലെങ്കിൽ പൊരുത്തപ്പെടീക്കൽ നിർബന്ധമില്ല. ഗീബത്ത് പറഞ്ഞതിൽ ആത്മാർത്ഥമായി ഖേദിക്കുകയും ആവർത്തിക്കുകയില്ലെന്ന് തീരുമാനിക്കുകയും അദ്ദേഹത്തിനു വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും പാപമോചനം തേടുകയും ചെയ്താൽ മതിയാകുന്നതാണ്. ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം (റ) എഴുതി: ഗീബത്ത് പറഞ്ഞ വിവരം അദ്ദേഹത്തിന് എത്തുകയും മരണം മുഖേനയോ ദീർഘകാല അഭാവം മുഖേനയോ പൊരുത്തപ്പെടീക്കൽ അസാധ്യമാവാതിരിക്കുകയും ചെയ്യുമ്പോൾ അദ്ദേഹത്തോട് പൊരുത്തപ്പെടീക്കൽ തൗബക്ക് നിർബന്ധമാണ്. അല്ലെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുകയും അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടുകയും ചെയ്താൽ മതിയാകുന്നതാണ്. (ഫത്ഹുൽ മുഈൻ: 5...

സത്യം ലംഘിച്ചാൽ പ്രായശ്ചിത്തം كفارة اليمين

 ചോദ്യം: ഒരു തെറ്റിൽ നിന്ന് പൂർണ്ണമായും വിട്ടു നിൽ ക്കാൻ ഉദ്ദേശിച്ചു കൊണ്ട് വല്ലാഹി ഇനി ഞാൻ അത് ചെയ്യില്ല എന്ന് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തു പറഞ്ഞു. പക്ഷേ പിന്നീട് ഞാനത് ചെയ്തു. സത്യം ചെയ്ത‌ത് തെറ്റിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്താണതിന്റെ പ്രായശ്ചിത്തം ? ഞാൻ എന്താണ് ചെയ്യേണ്ടത്?  ഉത്തരം: സത്യം ലംഘിച്ചാൽ പ്രായശ്ചിത്തം നിർബന്ധമാണ്. സത്യവിശ്വാസിയായ ഒരടിമയെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുക, പത്ത് മിസ്ക്‌കീനുകൾക്ക് അന്നം നൽകുക, പത്ത് മിസ്കീനുകൾക്ക് വസ്ത്രം നൽകുക എന്നീ മൂന്നു കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യലാണ് സത്യ ലംഘനത്തിൻ്റെ പ്രായശ്ചിത്തം.ഭക്ഷണം നൽകുകയാണെങ്കിൽ ഒരാൾക്ക് ഒരു മുദ്ദ് എന്ന വിധത്തിൽ പത്ത് മിസ്ക്‌കീനുകൾക്ക് പത്ത് മുദ്ദുകൾ നൽകൽ നിർബന്ധമാണ്. പത്ത് മുദ്ദുകൾ ഒരാൾക്ക് തന്നെ നൽകിയാൽ മതിയാവുകയില്ല. പത്തിൽ കുറഞ്ഞ മുദ്ദു കളും മതിയാവുകയില്ല. ഒരാൾക്ക് ഒരു മുദ്ദിൽ കുറഞ്ഞ അളവ് നൽകുന്നതും സ്വീകാര്യമല്ല. ഫിത്റ് സകാത്തിൽ സ്വീകാര്യമായ മുഖ്യാഹാരമാണ് നൽകേണ്ടത്. വസ്ത്രം നൽകുകയാണെങ്കിൽ പത്ത് മിസ്കീ നുകൾക്ക് -ഓരോരുത്തർക്കും- വസ്ത്രം എന്ന് പറയാവുന്ന എന്തെ...

ഖത്മ് ചെയ്യുമ്പോൾ ചിലർ അവസാന സൂറത്തുകൾക്കു ശേഷം ചില ദിക്റുകൾ

 ചോദ്യം: ഖത്മ് ചെയ്യുമ്പോൾ ചിലർ അവസാന സൂറത്തുകൾക്കു ശേഷം ചില ദിക്റുകൾ ചൊല്ലുന്നതായി കേൾക്കുന്നു. ഏതെല്ലാം സൂറത്തുകൾക്ക് ശേഷം ഏത് ദിക്റുകളാണ് ചൊല്ലേണ്ടത്? ഖത്മ് ചെയ്യുമ്പോൾ എന്തെല്ലാം ചെയ്യണം? സ്വാലിഹ്, പുതിയവളപ്പ് ഉത്തരം: വിശുദ്ധ ഖുർആനിലെ 93-ാം അധ്യായമായ സൂറത്തു ളുഹാ മുതൽ അവസാനം വരെയുള്ള എല്ലാ സൂറത്തുകൾക്കു ശേഷവും അല്ലാഹു അക്ബർ എന്ന് ചൊല്ലൽ സുന്നത്തുണ്ട്. അതു പോലെ തന്നെ فباي حديث بعده يؤمنون എന്ന വചനത്തിന് ശേഷം 'ആമന്നാബില്ലാഹ് ' എന്നും  فبأي آلاء ربكما تكذبان  എന്നതിന് ശേഷം لا يشيئ من آلاء  ربنا نكذب فله الحمد  എന്നുംفمن يأتيكم بماء معين എന്നതിന് ശേഷം الله ربالعالمين  എന്നും اليس الله باحكم الحاكمين എന്നതിന് ശേഷം بلى എന്നും ചൊല്ലൽ സുന്നത്താണ്. ഖുർആൻ ഖത്മ് ചെയ്‌തതിന് ശേഷം പ്രാർത്ഥന പ്രത്യേകം സുന്നത്തുണ്ട്. ഖത്മുൽ ഖുർആനിന് ശേഷം പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്ന് ഹദീസുകളിലുണ്ട്. ഖത്മുൽ ഖുർആനിനോടനുബന്ധിച്ച് സ്വഹാബികൾ പ്രത്യേക സദസ്സ് സംഘടിപ്പിച്ച് പ്രാർത്ഥന നടത്തിയിരുന്നതായും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ഒരു ഖത്മ് പൂർത്തിയായ ഉടനെ അടുത്ത ഖത്മ് തുടങ്ങൽ സുന്നത്താണ്. അതി...

യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? التجويد

 സംശയം: യാസീനും മറ്റും ഓതുമ്പോൾ പലരും തജ്‌വീദ് ശ്രദ്ധിക്കാറില്ല. ഇത് തെറ്റല്ലേ? തജവീദില്ലാതെ ഖുർആൻ ഓതുന്നതിന്റെ വിധിയെന്ത്? ഇങ്ങനെ ഓതിയാൽ പ്രതിഫലം ലഭിക്കുമോ? അസ്കർ അലി, ചാവക്കാട് നിവാരണം: വിശുദ്ധ ഖുർആൻ പാരായണത്തിന് പ്രത്യേക ചട്ടങ്ങളും ചിട്ടകളും ഉണ്ട്. റസൂൽ കരീം(സ) യിൽ നിന്ന് സ്വഹാബികൾ വഴി പകർന്നുകിട്ടിയതാണിത്. ഇതിൻ്റെ പിന്തുടർച്ചയാണ് ഖുർആൻ പാരായണത്തിൻ്റെ മർമം. ഖുർആൻ പരായണത്തിലുള്ള അടിസ്ഥാന അവലംബം നബി(സ)യിൽ നിന്നുള്ള പിന്തുടർച്ചയാണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഇൽമുത്തജ്‌വീദ്. തജ്‌വീദിന്റെ നിയമങ്ങൾ ശ്രദ്ധിച്ചുകൊണ്ടാണ് ഖുർആൻ പാരായണം ചെയ്യേണ്ടത്. അതാണ് ഖുർആനിൻ്റെ അദബും മര്യാദയും. നിസ്‌കാരങ്ങളിൽ ഫാതിഹ ഓതൽ നിർബന്ധമാണല്ലോ. അക്ഷരങ്ങളും അവയുടെ മഖ്റജുകളും (ഉൽഭവസ്ഥാനങ്ങൾ) ശദ്ദുകളും എല്ലാം സൂക്ഷിച്ചുകൊണ്ട് ഓതൽ നിർബന്ധമാണ്. 'മഖ്റജ്' മാറ്റിയാൽ അക്ഷരം മാറുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടും അക്ഷരം മാറ്റുകയോ അർത്ഥമാറ്റം വരുന്നവിധം പിഴവ് വരുത്തുകയോ ചെയ്താൽ നിസ്കാരം തന്നെ ബാത്വിലാകുന്നതാണ്. ബോധപൂർവ്വവും അറിഞ്ഞുകൊണ്ടുമല്ലെങ്കിൽ നിസ്കാരം ബാത്...

സ്ത്രീകൾക്ക് വേണ്ടി മദ്രസയിലോ ഏതെങ്കിലും വീടുകളിലോ തറാവീഹ്

  ചോദ്യം: ചില സ്ഥലങ്ങളിൽ സ്ത്രീകൾക്ക് വേണ്ടി മദ്രസയിലോ ഏതെങ്കിലും വീടുകളിലോ തറാവീഹ് സംഘടിപ്പിക്കാറുണ്ട്. ഇത് നല്ലതാണോ? ഇതിലേക്ക് സ്ത്രീകൾ പോകുന്നതിന് വിധി എന്താ? മുഹമ്മത് മുസ്ലിയാർ മറുപടി: തറാവീഹ് നിസ്കാരം സ്ത്രീകൾക്കും സുന്നത്ത് തന്നെ. എന്നാൽ നിസ്കാരത്തിനു വേണ്ടി -തറാവീഹ് ആണെങ്കിലും-സ്ത്രീകൾ പുറത്തു പോകുന്നത് ഉത്തമമല്ല. അന്യരായ സ്ത്രീപുരുഷ ദർശനം, സ്പർശനം, തുടങ്ങിയ ഫിത്‌ന സംഭവിക്കുമെന്ന് ഭയമുണ്ടെങ്കിൽ ഹറാമാണ്. അതില്ലെങ്കിലും അവർ സ്വന്തം വീടുകളിൽ നിസ്കരിക്കലാണ് ഉത്തമം. നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ മസ്ജിദുന്നബവിയിൽ നിസ്കരിക്കാൻ ആഗ്രഹിച്ച സ്വഹാബി വനിതയോട് സ്വന്തം വീട്ടിൽ നിസ്ക‌രിക്കലാണ് ഉത്തമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു നബി (സ) ചെയ്തത്. (മുസ്നദ് അഹ്മദ്: 6/402, ഇബ്‌നു ഖുസൈമ: 3/95)   ഫർള് നിസ്കാരങ്ങളിൽ പോലും സ്ത്രീകൾക്ക് ജമാഅത്ത് ശക്തമായ സുന്നത്തല്ല. ഈ കാരണത്താൽ പുരുഷന്മാർ ജമാഅത്ത് ഉപേക്ഷിക്കൽ കറാഹത് എന്ന് വിധി ഉണ്ടായിട്ടും  സ്ത്രീകൾക്ക് ജമാഅത് സൗകര്യപ്പെടുമെങ്കിലും അത് ഉപേക്ഷിക്കൽ അവർക്ക് കറാഹത്ത് ഇല്ല. അതിനാൽ സ്ത്രീകൾ അവരുടെ വീടുകളിൽ തറാവീഹ് നിസ്‌കരിക്കല...

ലൈലത്തുൽ ഖദ്റ് (ليلة القدر)

 ലൈലത്തുൽ ഖദ്റ് (ليلة القدر) ------  റമളാനിലെ ഏറ്റവും മഹത്തായ രാത്രിയാണ്. ഖുർആനിലും ഹദീസുകളിലും അതിന്റെ മഹത്വം വളരെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായ ചില മഹത്വങ്ങൾ തെളിവുകളോടെ താഴെ കൊടുക്കുന്നു: 1️⃣ ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമായ രാത്രി തെളിവ് – ഖുർആൻ لَيْلَةُ الْقَدْرِ خَيْرٌ مِنْ أَلْفِ شَهْرٍ അർത്ഥം: ലൈലത്തുൽ ഖദ്റ് ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണ്. 📖 സൂറത്ത്: Surah Al-Qadr (97:3) ➡️ ആയിരം മാസം ≈ 83 വർഷം 4 മാസം. അതിനാൽ ആ രാത്രി ചെയ്യുന്ന ആരാധന 83 വർഷത്തിലേറെ ആരാധനയുടെ പ്രതിഫലം നൽകും. 2️⃣ ഖുർആൻ ഇറങ്ങിയ രാത്രി തെളിവ് – ഖുർആൻ إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ അർത്ഥം: നിശ്ചയമായും ഞങ്ങൾ ഖുർആൻ ലൈലത്തുൽ ഖദ്റ് രാത്രിയിൽ ഇറക്കിയിരിക്കുന്നു. 📖 സൂറത്ത്: Surah Al-Qadr (97:1) 3️⃣ മലക്കുകളും ജിബ്രീൽ (അ)യും ഭൂമിയിലേക്ക് ഇറങ്ങുന്നു തെളിവ് – ഖുർആൻ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا അർത്ഥം: ആ രാത്രിയിൽ മലക്കുകളും റൂഹ് (ജിബ്രീൽ)യും അവരുടെ റബ്ബിന്റെ അനുവാദത്തോടെ ഇറങ്ങുന്നു. 📖 സൂറത്ത്: Surah Al-Qadr (97:4) 4️⃣ ആ രാത്രി മുഴുവൻ സമാധാനമാണ് തെളിവ് – ഖുർആൻ سَلَامٌ هِيَ حَتَّى...

ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ* إذا اجتمع العيدان

 *ജുമുഅയും പെരുന്നാളും ഒരുമിച്ചു വന്നാൽ* إذا اجتمع العيدان ASLAM Kamil Saquafi parappanangadi اسلم الثقافي الكاملي بربننغادي المليباري الهندي *പെരുന്നാളും ജുമുഅയും ഒരുമിച്ചു വന്നാൽ ജുമുഅ നിർബന്ധമില്ല എന്ന് ചിലർ പറയുന്നു ഇത് ശരിയാണോ0* ?* മറുപടി ഹിജ്റ150 ൽ ജനിച്ച സലഫുകളിൽ പ്രമുഖനായ ഇമാം ശാഫിഈ റ പറയുന്നു. രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നാൽ ഉമർ ബ്നു അബ്ദുൽ അസീസ് റ പറയുന്നു. തിരുനബിയുടെ കാലത്ത് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നു. അപ്പോൾ അവിടന്ന് പറഞ്ഞു. മേൽഭാഗത്തുള്ളവർ ജുമുഅക്ക് വരാതെ ഇരിക്കാൻ ഉദ്ധേശിച്ചാൽ ഇരുന്ന് കൊള്ളട്ടെ മറ്റൊരു ഹദീസിൽ . അബൂ ഉബൈദ് പറയുന്നു. ഞാൻ ഉസ്മാൻ ബ്നു അഫാനി റ ന്റെ കൂടെ പൊരുന്നാളിന് സാക്ഷിയായി ഉസ്മാൻ റ വന്നു നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞപ്പോൾ ഖുത്വുബ നിർവഹിച്ചു. പറഞ്ഞു. നിങ്ങൾക്ക് ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. മുകൾ ഭാത്തുള്ളവർ ജുമുഅക്ക് വേണ്ടി കാത്തിരിക്കണമെങ്കിൽ കാത്തിരിക്കാം മടങ്ങി പോവണമെങ്കിൽ മടങ്ങി പോവാം അതിന് നിങ്ങൾക്ക് ഞാൻ സമ്മതം നൽകിരിക്കുന്നു. ഇമാം ശാഫിഈ തുടരുന്നു. اجتماع العيدين أخبرنا الربيع قال أخبرنا الشافعي قال أخبرنا إبراهيم بن محمد قال...

അബദ്ധം പിണഞ്ഞ അത്താഴം

  *അബദ്ധം പിണഞ്ഞ അത്താഴം* ❓ അഞ്ചുമണിക്ക്  സുബ്ഹിന്റ  സമയം പ്രവേശിക്കുന്ന ഒരു റമളാൻ മാസത്തിൽ, ഉറക്കിൽ നിന്ന്  എഴുന്നേറ്റ് ക്ലോക്കിൽ സമയം നോക്കിയപ്പോൾ 4:30 ആണെന്ന് ധരിച്ച് ഭക്ഷണം കഴിച്ചു.  യഥാർത്ഥ സമയം 5: 30 ആയിരുന്നു എന്നു പിന്നീട് ബോധ്യപ്പെടുകയുണ്ടായി.   അബദ്ധം പിണങ്ങിയതിന്‍റെ പേരിൽ പ്രഭാതം വെളിവായ ശേഷം ഈ രൂപത്തിൽ ഭക്ഷണം കഴിച്ചാൽ അതുകാരണം നോമ്പ് നഷ്ടപ്പെടുമോ...? ✍🏼  മേൽപ്പറഞ്ഞ രൂപത്തിൽ പ്രഭാതം ആയിട്ടില്ല എന്ന് തെറ്റുദ്ധരിച്ചുകൊണ്ട് പ്രഭാതത്തിനുശേഷം നോമ്പ് മുറിയുന്ന വല്ല കാര്യവും ചെയ്താൽ അതുകാരണം നോമ്പ് നഷ്ടപ്പെടുന്നതാണ്. യാഥാർത്ഥ്യത്തിന് വിരുദ്ധമായി ധരിച്ച ധാരണക്ക് യാതൊരു പ്രസക്തിയുമില്ല.  താൻ നോമ്പുകാരനാണെന്ന കാര്യം മറന്നു ഭക്ഷണം കഴിച്ച വ്യക്തിക്കു ലഭിക്കുന്ന, നോമ്പ് മുറിയില്ല എന്ന  ഇളവ് ഇവിടെ ലഭ്യമല്ല ഫത്ഹുൽ മുഈൻ195, 196 ഇൽ നിന്നും ഇത് ഗ്രഹിക്കാം. ﻭﻟﻮ ﺃﻛﻞ ﺑﺎﺟﺘﻬﺎﺩ ﺃﻭﻻ ﻭﺁﺧﺮا ﻓﺒﺎﻥ ﺃﻧﻪ ﺃﻛﻞ ﻧﻬﺎﺭا ﺑﻄﻞ ﺻﻮﻣﻪ *ﺇﺫ ﻻ ﻋﺒﺮﺓ ﺑﺎﻟﻈﻦ اﻟﺒﻴﻦ ﺧﻄﺆﻩ* ﻓﺈﻥ ﻟﻢ ﻳﺒﻦ ﺷﻲء: ﺻﺢ. فتح المعين

നോമ്പ് നഷ്ട്ടപ്പെടുന്ന കാര്യങ്ങൾ

  *നോമ്പ് നഷ്ട്ടപ്പെടുന്ന കാര്യങ്ങൾ*  1 തുറന്ന ദ്വാരത്തിലൂടെ  ശരീരത്തിലെ പൊള്ളയായ സ്ഥലത്തേക്ക് തടിയുള്ള വല്ലതും ബോധപൂർവ്വം പ്രവേശിക്കുക. ചെവി, തൊണ്ട,മൂത്രദ്വാരം പോലുള്ളതിൽ ഖര, ദ്രാവാക വസ്തുക്കളുടെ  പ്രവേശനം നോമ്പുകാരന്റെ പ്രവൃത്തി മൂലമോ സമ്മതപ്രകാരമോ ആണെങ്കിൽ നോമ്പ് നഷ്ട്ടപ്പെടും.  ബലാൽക്കാരമായോ, നോമ്പുകാരനാണെന്ന കാര്യം മറന്നതിനാലോ ഉള്ളിലേക്ക് പ്രവേശിച്ചാൽ നോമ്പ് നഷ്ടമാവില്ല *ഉമിനീർ, കഫം* വായിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഉമിനീരു വിഴുങ്ങിയാൽ നോമ്പ് നഷ്ടമാവില്ല. വായ നിറയെ ഉമിനീർ ശേഖരിച്ച ശേഷം ഒന്നിച്ചു വിഴുങ്ങിയാലും വിധി തഥൈവ.   വായിൽ നിലകൊള്ളുന്ന സ്വന്തം ഉമിനീർ വിഴുങ്ങിയാലാണ് നോമ്പ് നഷ്ടപ്പെടാതിരിക്കുന്നത്. മറ്റുള്ളവരുടെ ഉമിനീരോ, സ്വന്തം ഉമിനീർ തന്നെ പുറത്തുവന്നശേഷം വായിൽ തിരിച്ചെത്തി, ഉള്ളിലേക്ക് ഇറങ്ങിപ്പോയാലോ നോമ്പ് നഷ്ടപ്പെടും.  വിരൽ, പേന പോലുള്ളത് വായിൽ വച്ച് പുറത്തെടുത്ത് അതിലുള്ള  ജലാംശം അവശേഷിക്കവേ വായിലേക്ക് തന്നെ തിരികെ വെക്കുകയും അതിലുള്ള ഉമിനീർ ഉള്ളിലേക്ക് ഇറങ്ങിപ്പോകുകയും ചെയ്താൽ നോമ്പ് നഷ്ടമാകും.  അതേസമയം നനവുള്ള നാവ് പുറത്തേക്ക...

റമളാൻ സംശയങ്ങൾ ആവി പിടിപ്പിക്കൽ കുളിക്കൽ നിയ്യത്ത്

 റമളാൻ സംശയങ്ങൾ ആവി പിടിപ്പിക്കൽ കുളിക്കൽ നിയ്യത്ത് ചോദ്യം: റമളാനിൽ ഒന്നാം നോമ്പിന് നിയ്യത്ത് ചെയ്യു മ്പോൾ തന്നെ റമളാനിലെ മുഴുവൻ ദിവസവും നോമ്പ് നോൽക്കുന്നതിന് നിയ്യത്ത് ചെ യ്‌താൽ ആ നിയ്യത്ത് മതിയാ കുമോ? അങ്ങനെ നിയ്യത്ത് ചെ യ്യുന്നത് നല്ലതാണെന്ന് ചിലർ പറയുന്നതായി കേട്ടിട്ടുണ്ട്. ഉത്തരം: ഓരോ നോമ്പിനും അതിന്റെ തൊട്ടുമുമ്പുള്ള രാത്രിയിൽ നിയ്യത്ത് ചെയ്യൽ നിർബന്ധമാണ്. ഒന്നാം രാത്രി എല്ലാ നോമ്പിനും ഒന്നിച്ചു നിയ്യത്ത് ചെയ്താൽ മതിയാവുകയില്ല. എന്നാൽ, അങ്ങനെ ഒന്നാം രാത്രിയിൽ എല്ലാ ദിവസത്തെയു നോമ്പുകൾക്ക് നിയ്യത്ത് ചെയ താൽ, ഏതെങ്കിലും രാത്രി നിയ്യത്ത് മറന്നാൽ, ഇമാം മാലിക് റ ( വിനെ തഖ്ലീദ് ചെയ്തുകൊണ്ട് ആ നോമ്പ് ലഭ്യമാക്കാൻ അവസ രം ഉണ്ടാകുന്നതാണ്. ഇമാം മ ലിക്(റ)വിന്റെ മദ്ഹബ് പ്രകാരം ഒന്നിച്ചുള്ള നിയ്യത്ത് മതിയാകുന്നതാണ്. (ഫത്ഹുൽ മുഈൻ 188) ചോദ്യം: നമ്മുടെ മദ്ഹബിൽ റമളാൻ നോമ്പിന് രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യണമല്ലോ. ഹനഫീ മദ്ഹബിൽ വല്ല ഇളവു മുണ്ടോ ?  ഉത്തരം: ഹനഫീ മദ്ഹബ് അനുസരിച്ച് രാത്രി തന്നെ നിയ്യത്ത് വേണമെന്നില്ല; രാവിലെ നിയ്യത്ത് ചെയ്താലും മതിയാകു ന്നതാണ്. പകൽസമയം പകുതി യാകുന്നതിനുമുമ്പ് ന...

സംഘടിത സകാത്` *ആത്മീയ തട്ടിപ്പ്

 `സംഘടിത സകാത്` *ആത്മീയ തട്ടിപ്പ്* 5️⃣ ➖➖➖➖➖➖➖➖➖➖➖ *ഗൾഫ് സലഫികളുടെ*  *പിന്തുണയും ഇല്ല* ✍️aboohabeeb payyoli  പള്ളിക്കും ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും സകാത്ത് ഉപയോഗപ്പെടുത്തുന്ന ജമാഅത്തുകാർക്കും വഹാബികൾക്കും ഗൾഫിലെ സലഫി പണ്ഡിതന്മാരുടെ പിന്തുണയുമില്ല. ലജ്ന ദാഇമ: യുടെ ഫത്‌വ  വായിക്കുക: "സകാത്തിൻ്റെ വിനിയോഗ ആയത്തിൽ പറഞ്ഞ ഫീ സബീലില്ലാഹി എന്നതിന്റെ ഉദ്ദേശ്യം മതത്തെ സഹായിക്കാനും അല്ലാഹുവിൻ്റെ വചനത്തെ ഉന്നതമാക്കാനും വേണ്ടി മുസ്‌ലിംകളിൽ നിന്ന് യുദ്ധം ചെയ്യുന്ന പട്ടാളക്കാർ മാത്രമാണ്. ജിഹാദുമായി ബന്ധപ്പെട്ട ആയുധങ്ങൾ, പട്ടാളക്കാരുടെ ചെലവുകൾ തുടങ്ങിയവയാണ്."(ഫത്‌വ നമ്പർ: 2361) "പള്ളി നിർമ്മാണം ആശുപത്രികൾ വെൽഫയർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സകാത്ത് വിനിയോഗിക്കുന്നത് അനുവദനീയമല്ല. സഊദി അറേബ്യയിലുള്ള ഉന്നത പണ്ഡിത സമിതി ഈ വിഷയത്തിൽ തീരുമാനമെടുത്തിട്ടുണ്ട്." (ലജ്ന ദാഇമ: ഫത്‌വ  നമ്പർ 2909) "ഇസ്‌ലാമിക് സെൻറർ അക്കൗണ്ടിന് വേണ്ടി സകാത്ത് നൽകുന്നത് ശരിയല്ല. കാരണം, അത് സകാത്തിൻ്റെ വിനിയോഗമാർഗത്തിൽ പെട്ടതല്ല. ഫീ സബീലില്ലാഹി എന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് മാത്രമാണ്. ...