#അമലുൽ_മൗലിദും_ഈദ്_മീലാദുന്നബിയും
സുന്നികളെ സംബന്ധിച്ചിടത്തോളം റബീഉൽഅവ്വലിലുള്ള 'സന്തോഷ പ്രകടനത്തിനെ' അമലുൽ മൗലിദ്, ഈദ് മീലാദുന്നബി തുടങ്ങിയ എന്ത് പേര് വിളിച്ചാലും അത് പുണ്യ കർമ്മം തന്നെയാണ്. എന്നാൽ അമലുൽ മൗലിദ് ആവാം ഈദ് മിലാദുന്നബി പാടില്ല എന്ന് പറയുന്ന ചില സധുക്കളെ ഈ അടുത്ത് കാണാൻ സാധിച്ചു.
ഈദ് മീലാദുന്നബിയെ കുറിച്ച് പൂർവസൂരികളായ പണ്ഡിതമഹത്തുക്കൾ എന്ത് പറഞ്ഞു എന്ന് നമുകൊന്ന് പരിശോധിക്കാം
👇👇👇👇👇
1️⃣ ഹിജ്റ 930 ൽ വഫാത്തായ ഇമാം മുഹമ്മദ് ബഹ്റഖ് അൽ ഹള്റമി
*قال الإمام محمد بحرق الحضرمي:* فحقیق بیوم كان فیه وجود المصطفى -صلى الله علیه وسلم- أن یتخذ عیدا،
❇️ حدائق الأنوار للإمام الحضرمي الشافعي 54
തിരുനബിയുടെ ജന്മദിനം 'ഈദ് ' ആക്കപെടേണ്ട ദിനമാണ്
(ഹദാഇഖുൽ അൻവാർ /ഇമാം ഹള്‌റമി 54)
2️⃣ ഹിജ്റ 792 വഫാത്തായ ഇമാം ഇബ്നുഅബ്ബാദ് അനഫ് രി
*وقال الإمام ابن عباد النفري:* ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر
❇️ نزهة النظر للإمام ابن عباد النفري 52
മൗലിദ് ആഘോഷം മുസ്ലിമീങ്ങളുടെ ഈദുകളിൽ പെട്ട ഒരു ഈദാണ്.കൺകുളിർമയേകുന്നതും സന്തോഷം പകരുന്നതുമായ കാര്യങ്ങളെ കൊണ്ട് നബിദിനാഘോഷം ധന്യമാക്കണം.
(നുസ്ഹത്തുനാളിൽ / ഇബ്നു അബ്ബാദ് അനഫ് രി 52)
3️⃣ ഹിജ്റ 914 വഫാത്തായ ഇമാം അഹ്മദ് അൽവൻശരീശി
ഇബിനു അബ്ബാദ് അനഫ് രി നബി ജന്മദിനം ഈദാക്കണം എന്ന് പറഞ്ഞതിനെ എടുത്ത് ഉദ്ധരിച്ച് അംഗീകരിക്കുന്നു.
*قال الإمام الونشریسي:* ... أنه عید من أعیاد المسلمین، وموسمٌ من مواسمھم، وكل ما یقتضیه الفرح والسرور بذلك المولد المبارك، من إیقاد الشمع وإمتاع البصر، وتنزه السمع والنظر، والتزیُّن بما حسن من الثیاب...أمر يباح لا ينكر
❇️المعیار المعرب للإمام الونشریسي 11 /278
മൗലിദ് ആഘോഷം മുസ്ലിമീങ്ങളുടെ ഈദുകളിൽ പെട്ട ഒരു ഈദാണ്.കൺകുളിർമയേകുന്നതും സന്തോഷം പകരുന്നതുമായ കാര്യങ്ങളെ കൊണ്ട് നബിദിനാഘോഷം ധന്യമാക്കണം.
(അൽ മിഅ് യാറുൽ മുഅ്റബ്/ അഹ്മദ് അൽവൻശരീശി 11/ 278)
4️⃣ ഹിജ്റ 923 ൽ വഫാത്തായ ഇമാം ഖസ്ഥലാനി
*قال الإمام القسطلاني:* فرحم الله امرأً اتخذ لیالي شھر
مولده المبارك أعیادا
❇️ المواھب اللدنیة بالمنح المحمدیة للإمام القسطلاني 1 /99
തിരുനബിയുടെ ജന്മദിനം ഈദാക്കുന്നവർക്ക് അള്ളാഹു റഹ്മത്ത് ചൊരിയട്ടെ.
(അൽ മവാഹിബുലദുൻയ്യ / ഇമാം ഖസ്ഥലാനി 1/ 99)
'തിരുജന്മദിനം' ഈദാക്കുന്നവർക്ക് ദുആ ചെയ്ത്, പുതിയ അപ്ഡേഷനെ വേരോടെ പിഴുതെറിയുകയാണ് സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് ഇമാം ഖസ്ഥലാനി.
5️⃣ ഹിജ്റ 894 വഫാത്തായ ഇമാം അബുൽ കാസിം അറസാഅ്
قال الإمام أبو عبد الله الرصاع:* ویعتقد أنه عید، أعاد الله على العالمین لبروز حبیبه فیه سید المرسلین.
❇️ تذكرة المحبین في اسماء سید المرسلین للإمام أبي عبد الله الرصاع 153, 154
തിരുനബിയുടെ ജന്മദിനം ഈദാണ് എന്ന് വിശ്വസിക്കപെടണം
(തസ്കിറത്തുൽ മുഹിബ്ബീൻ / ഇമാം ഇബ്നു ഖാസിം അറസാഅ് 153)
6️⃣ ഹിജ്റ 764 വഫാത്തായ ഇമാം അഹമ്മദ് ബിനു ആശിർ
"തിരുജന്മദിനം സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാണ്. തീർച്ചയായും ഈദ് തന്നെയാണ്." എന്ന ഇമാം അഹമ്മദ് ബ്നു ആശിറിന്റെ വാക്കുകൾ ഇമാം റസാഅ് (റ) ഉദ്ധരിക്കുന്നു.
❇️ تذكرة المحبین في اسماء سید المرسلین للإمام أبي عبد الله الرصاع 154
(തസ്കിറത്തുൽ മുഹിബ്ബീൻ / ഇമാം അബുൽ ഖാസിം അറസാഅ് 154)
7️⃣ ഹിജ്റ 902 ൽ വഫാത്തായ ഇമാം ശംസുദ്ധീൻ അസഖാവി
❇️ التبر المسبوك للإمام شمس الدين السخاوي
8️⃣ ഹിജ്റ 1213 ൽ വഫാത്തായ ഇമാം മുഹമ്മദ് ബന്നീസ്
*قال الإمام محمد بن أحمد بنيس:* فهو عيد وموسم فيعظم
❇ لوامع أنوار الكواكب الدري للإمام محمد بن أحمد بنيس
ഈ മഹാരഥന്മാരെല്ലാം പഠിപ്പിച്ചതും പ്രചരിപ്പിച്ചതും തിരുജന്മദിനം ഈദാണെന്നാണ്.
ഇനിയും ധാരാളം പണ്ഡിത മഹത്തുക്കൾ തിരു ജന്മദിനത്തിനെ ഈദാക്കണം എന്ന് പറഞ്ഞിട്ടുണ്ട്.
വിശദവായനക്ക് വിനീതൻ ക്രോഡീകരിച്ച
#تعظيم_أهل_الصفا_لمولد_سيدنا_المصطفى
ഉപയോഗപെടുത്താം
ദുആ വസ്വിയത്തോടെ
പി.പി. ഉവൈസ് അദനി വെട്ടുപാറ
+919646424078
#Nabidinagosham #നബി_ദിനാഘോഷം
https://m.facebook.com/story.php?story_fbid=2953948951537906&id=100007684907713