📗📖📗📖📗📖📗📖
*നബിദിനാഘോഷം ചരിത്രത്താളുകളിലൂടെ*
*ഭാഗം* 5️⃣
📗📖📗📖📗📖📗📖
Ashraf Sa-adi bakimar
====================
*നബിദിനാഘോഷ പരിപാടികൾ എങ്ങനെ നടത്തണമെന്ന് ലോക പ്രശസ്ത ഹദീസ് പണ്ഡിതൻ ഹാഫിള് ഇമാം ഇബ്നു ഹജർ അസ്കലാനി (റ) വിശദീകരിക്കുന്നു*
❇️❇️❇️❇️❇️❇️❇️❇️
*നബിദിനാഘോഷം ചരിത്ര താളുകളിലൂടെ കഴിഞ്ഞ ഭാഗം നാം കണ്ടത് വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതർ ഇമാം അസ്കലാനി (റ) സ്വഹീഹുൽ ബുഖാരിയിൽ ഉള്ള ഹദീസ് ഖിയാസ് ചെയ്തു കൊണ്ട് നബി ദിനാഘോഷത്തിന് തെളിവ് കണ്ടെത്തുന്നതാണ്. അത് വളരെ വിശദമായി മഹാനവർകൾ വിശദീകരിച്ചതും നാം വായിച്ചു*
*നബി ദിനാഘോഷം എങ്ങനെയൊക്കെ ആവണം എന്നും, ഏതൊക്കെ പരിപാടികൾ നടക്കണമെന്നും മഹാനവർകൾ തുടർന്ന് വിശദീകരിക്കുന്നത് കാണാം*
*وَأَمَّا مَا يُعْمَلُ فِيهِ فَيَنْبَغِي أَنْ يُقْتَصَرَ فِيهِ عَلَى مَا يُفْهِمُ الشُّكْرَ لِلَّهِ تَعَالَى مِنْ نَحْوِ مَا تَقَدَّمَ ذِكْرُهُ مِنَ التِّلَاوَةِ وَالْإِطْعَامِ وَالصَّدَقَةِ وَإِنْشَادِ شَيْءٍ مِنَ الْمَدَائِحِ النَّبَوِيَّةِ وَالزُّهْدِيَّةِ الْمُحَرِّكَةِ لِلْقُلُوبِ إِلَى فِعْلِ الْخَيْرِ وَالْعَمَلِ لِلْآخِرَةِ، وَأَمَّا مَا يَتْبَعُ ذَلِكَ مِنَ السَّمَاعِ وَاللَّهْوِ وَغَيْرِ ذَلِكَ فَيَنْبَغِي أَنْ يُقَالَ: مَا كَانَ مِنْ ذَلِكَ مُبَاحًا بِحَيْثُ يَقْتَضِي السُّرُورَ بِذَلِكَ الْيَوْمِ لَا بَأْسَ بِإِلْحَاقِهِ بِهِ، وَمَا كَانَ حَرَامًا أَوْ مَكْرُوهًا فَيُمْنَعُ، وَكَذَا مَا كَانَ خِلَافَ الْأَوْلَى. انْتَهَى*
*الأجوبة المرضية فيما سئل (فتاوى السخاوي📚) رحمه الله*
*ص : 1118*
*الحاوي للفتاوي*📚
*المؤلف: عبد الرحمن بن أبي بكر، جلال الدين السيوطي (المتوفى: 911هـ)*
*'മൗലിദാഘോഷം അല്ലാഹുവിന് നന്ദി ചെയ്യുന്നതിനെ ബോധ്യപ്പെടുന്ന കാര്യങ്ങളുടെ മേലിൽ ചുരുക്കപെടേണ്ടത്'.*
*'അത് ഖുർആൻ പാരായണത്തിന് മേലിലും, ഭക്ഷണം ഉണ്ടാക്കി കൊടുക്കലും, സ്വദഖ ചെയ്യുന്നതിനാലും, നബി ﷺ തങ്ങളുടെ മദ്ഹുകൾ പാടി പുകഴ്ത്തുക എന്നതിനാലും, അതു പോലെ ദുനിയാവിനെ പരിത്യജിക്കാൻ ഉതകുന്ന കാര്യങ്ങൾ (പരലോക ചിന്തകൾ ഉണർത്തുന്ന സംസാരങ്ങൾ) പറഞ്ഞും ചെയ്യുക'*
*'ജനങ്ങളുടെ ഹൃദയത്തെ നന്മ പ്രവർത്തിക്കുന്നതിലേക്കും, ആഖിറത്തിലേക്ക് അമലുകൾ ചെയ്യുന്നതിനു വേണ്ടിയും ഉതകുന്ന രീതിയിലുള്ള സംസാരങ്ങൾ ആയിരിക്കണം നബിദിനാഘോഷ പരിപാടികളിൽ നടക്കേണ്ടത്' എന്നുകൂടി മഹാനവർകൾ രേഖപ്പെടുത്തി.*
*എന്നാൽ അതു കൂടാതെ മൗലിദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മറ്റു കാര്യങ്ങൾ ഇതൊക്കെയാണ് "ഗാനാലാപനങ്ങൾ (നബിﷺ തങ്ങളുമായി ബന്ധപ്പെട്ടത്) അതു പോലുള്ള മറ്റു വിനോദങ്ങളും, സാധാരണ ഗതിയിൽ ഹലാലായ കാര്യങ്ങളും, അതേ സമയം മൗലിദ് ആഘോഷത്തിൻറെ ദിവസം അതു കൊണ്ട് പ്രത്യേകം സന്തോഷം ഉണ്ടാക്കുന്നതും ആണെങ്കിൽ അത്തരം പരിപാടികൾ നടത്തുന്നതിൽ യാതൊരു തകരാറും ഇല്ല.*
*(ഉദാഹരണമായി ആയി വൈദ്യുതി അലങ്കാര ലൈറ്റുകളും, തോരണങ്ങളും) മൗലിദ് ആഘോഷത്തിലേക്ക് അത്തരം പരിപാടികൾ നടത്തപ്പെടുന്നതിന് യാതൊരു വിരോധവും ഇല്ലെന്ന് സംശയലേശമന്യേ മഹാനായ ഇമാം ഇബ്നു ഹജർ അസ്ഖലാനി (റ) രേഖപ്പെടുത്തുന്നു.*
*അതേസമയം ഹറാമായതോ, കറാഹത്തായതോ ആയ ഒരു കാര്യം ആണെങ്കിൽ അത് തടയപ്പെടുക തന്നെ വേണം. അതു പോലെ ഖിലാഫുൽ ഔലയും ആയ കാര്യങ്ങൾ ആണെങ്കിൽ അത്തരം കാര്യങ്ങൾ തടയപ്പെട്ടണ്ടതാണ്..*
*അതു കൊണ്ടു തന്നെയാണ് ചില കള്ള ത്വരീഖത്ത്കാർ നബിദിനവുമായി ബന്ധപ്പെട്ട് സംഗീത ഉപകരണങ്ങൾ കൊണ്ട് പരിപാടികൾ നടത്തുമ്പോൾ ഇന്നുള്ള പണ്ഡിതന്മാർ എതിർക്കുന്നത്.*
*ഇവിടെ നാം കാണുന്നത് ലക്ഷക്കണക്കിന് ഹദീസുകൾ മനപ്പാഠം പഠിച്ച, ഏകദേശം 600 വർഷങ്ങൾക്കു മുമ്പ് വഫാത്തായ മുസ്ലിം ലോകം സാർവ്വത്രികമായി അവലംബിക്കുന്ന ലോക പ്രശസ്തനായ ഇമാം ഇബ്നു ഹജർ അസ്കലാനി (റ) മൗലിദ് ആഘോഷത്തിന് തെളിവ് നിരത്തുന്നതും, മൗലിദാഘോഷ പരിപാടിയിൽ എങ്ങനെയൊക്കെ പരിപാടികൾ നടത്തണമെന്ന് വിശദീകരിക്കുന്നതുമാണ്*
*കേരളത്തിലെയും, ലോക തലത്തിലും ഉള്ള വഹാബികൾ ബാഹ്യമായങ്കിലും അംഗീകരിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന ലോകോത്തര പണ്ഡിതർ കൂടിയാണ് ഇമാം അസ്കലാനി (റ) എന്നു കൂടി അടിവരയിടുക. അങ്ങനെയുള്ള മഹാനവർകളാണ് നബിദിനം ആഘോഷിക്കണം എന്ന് മുസ്‌ലിം ലോകത്തെ പഠിപ്പിക്കുന്നത്.*
*തുടരും..*
________________________
Ashraf Sa-adi bakimar
No comments:
Post a Comment