മങ്കൂസ് മൗലിദ് വരികളിലെ യാഥാർത്ത്യം
*"മങ്കൂസ് മൗലിദിലെ വരികളിലെ യാഥാർത്ത്യവും വഹാബികളുടെ പെരുങ്കള്ളത്തരവും"*
_______________________
⏬
സുബ് ഹാനള്ളാഹ് എന്താ ഒരു കബളിപ്പിക്കൽ മങ്കൂസ് മൗലിദിൽ നബി സ്വ യുടെ ജനനവുമായി ബന്ധപ്പെട്ട് ബിംബങ്ങൾ തല കുത്തി വീണപ്പോൾ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ഖുറൈശി സംഘത്തിൽ പെട്ടയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ സംഭവവും പാട്ടും ഇമാമീങ്ങളൊക്കെ അവരുടെ കിതാബുകളിൽ ഉദ്ധരിക്കുന്നുണ്ട് ഇബ്നു അസാകിർ (റ) താരീഖ് ദിമശ്ഖിലും , ഹാഫിള് ഇബ്നു കസീർ (റ) അൽ ബിദായത്തു വന്നിഹായയിലും , സീറത്തു ന്നബവിയ്യയിലും , ഹാഫിള് ജലാലുദ്ദീൻ സുയൂത്വി (റ) ഖസ്വാഇസുൽ കുബ്റയിലും മറ്റ് ധാരാളം ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതായി കാണാം ഈ ചരിത്രം നബി സ്വ യുടെ മൗലിദുമായി ബന്ധപ്പെട്ട് മങ്കൂസ് മൗലിദിലും പ്രസ്തുത ചരിത്രം അത് പോലെ കൊടുത്തതായും കാണാം വരികൾ ഒരുപാട് ഉണ്ട് ആദ്യ രണ്ട് വരി കൊടുക്കാം
👇🏻
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ
... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
(ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടിലെ ആദ്യ വരികൾ ഈ വരികൾ മങ്കൂസ് മൗലിദിലും കാണാം) ☝🏻☝🏻
⏬☝
എന്നാൽ ഈ വരികൾ എടുത്തുദ്ധരിച്ച് കണ്ടൊ സുന്നികൾ മങ്കൂസ് മൗലിദിൽ ബിംബങ്ങളെ വിളിക്കുന്നത് നോക്കൂ എന്നിട്ട് അതിന്ന് ജവാബായി സ്വലാത്തും ചൊല്ലുന്നു !!!! എന്തായാലും മൗലവിമാരുടെ ഈ കബളിപ്പിക്കൽ സാധാരണക്കാർക്കിടയിൽ പെട്ടെന്ന് ഏശുമല്ലോ , ഇങ്ങനെ പെരും നുണകൾ പറഞ്ഞും എഴുതിയും ചലിപ്പിക്കുന്ന ഒരു പ്രസ്ഥാനം കഷ്ടം തന്നെ !!!!
⏬
എന്നാൽ മുഹ്മിനീങ്ങൾ കാര്യം മനസ്സിലാക്കുക നബി സ്വ യുടെ ജനന സമയത്ത് അവിടത്തെ മുഹ്ജിസത്തെന്നോണം ധാരാളം അൽഭുത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അതിൽ പെട്ടതാണ് അന്നുണ്ടായ മുഴുവൻ ബിംബങ്ങളും തലകുത്തി വീഴുകയും അത് കണ്ട് വെഷമം അടക്കി വെക്കാനാകാതെ ഖൽബ് പൊട്ടി ഖുറൈശിയിൽ പെട്ട ഉസ്മാനിബ്നുൽ ഹുവൈരിസ് എന്ന മുശ്രിഖ് പാടിയ സംഭവം അത് അത്പോലെ മൗലിദ് കിതാബിൽ കൊടുത്തതാകുന്നു ഇത് നബി സ്വ യുടെ ജനന സമയത്തുണ്ടായ അൽഭുതം പറയാൻ വേണ്ടി മാത്രമാകുന്നു അല്ലാതെ ആ സംഭവത്തിൽ ആ ഖുറൈശി പാടിയ പാട്ടിൽ ബർകത്തെടുക്കാനോ പുണ്യം കിട്ടും എന്ന വിശ്വാസത്തിലോ എന്ന നിലക്കല്ല , മറിച്ച് അന്ന് നടന്ന സംഭവം ഇമാമീങ്ങളിൽ നിന്ന് അത് പോലെ ഉദ്ധരിക്കുന്നു അല്ലാതെ ബിംബങ്ങളെ വിളിച്ച് പറയുകയല്ല , പിന്നെ ഈ വരികൾ കഴിഞ്ഞാൽ ജവാബ് സ്വലാത്തും ചൊല്ലാറില്ല അത് മൗലവിയുടെ അടുത്ത നുണയാകുന്നു കാരണം മങ്കൂസ് മൗലിദ് കിതാബിൽ ഈ ബൈത്ത് ഉള്ളടുത്ത് തന്നെ ജവാബ് ഇല്ലാതെ സംഭവം റാവിമാരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാകുന്നു കൊടുത്തിട്ടുള്ളത്
⏬
പക്ഷെ തിരൂരങ്ങാടി പോലുള്ള വഹാബികളുടെ പ്രസ്സുകളിൽ നിന്ന് അടിച്ചിറക്കുന്ന മൗലിദ് കിതാബുകളിൽ ഈ വരികൾ കൊടുത്തിട്ട് സ്വലാത്തിന്റെ ജവാബ് കൊടുത്തതായി കാണാം , കദ്ദാബുകളാണല്ലോ കള്ളത്തരം കാണിച്ച് സംഘടനയുടെ ആദർശം പറയുകയെന്നല്ലാതെ സുന്നി ആദർശത്തിനോ സുന്നികൾ പാടുന്ന മാലക്കോ മൗലിദിനോ ഒരു കുഴപ്പവും കണ്ട് പിടിക്കാൻ ഇക്കൂട്ടർക്ക് കഴിയുകയില്ലെന്ന യാഥാർത്ത്യം എല്ലാവരും തിരിച്ചറിയുക.
⏬
പ്രസ്തുത സംഭവവും പാട്ടും മഹാനായ സ്വാലിഹിശാമി (റ) അവിടത്തെ സുബുലുൽ ഹുദ എന്ന കിതാബിൽ കൊണ്ട് വരുന്നത് തന്നെ നബി സ്വ യുടെ ജനനത്തിൽ ഇബ്ലീസ് അട്ടഹസിച്ച് കരഞ്ഞോടി എന്ന് പറഞ്ഞ് ഒരു ബാബ് കൊടുത്തിട്ടാകുന്നു 👇🏻
*الباب العاشر في حزن إبليس وحجبه من السموات وما سمع من الهواتف لما ولد رسول الله صلى الله عليه وسلم*
__________________________
وروى الخرائطي وابن عساكر عن عروة بن الزبير رحمه الله تعالى أن نفرا من قريش منهم ورقة بن نوفل وزيد بن عمرو بن نفيل وعبيد الله بن جحش وعثمان بن الحويرث كانوا عند صنم يجتمعون إليه فلما دخلوا يوماً فرأوه مكبوباً على وجهه، فأنكروا ذلك فأخذوه فردوه إلى حاله فلم يلبث أن انقلب انقلاباً عنيفاً فردوه إلى حاله، فانقلب الثالثة فقال عثمان: إن هذا لأمر حدث. وذلك في الليلة التي ولد فيها رسول الله صلى الله عليه وسلم. فجعل عثمان بن الحويرث يقول:
أيا صنم العيد الذي صفّ حوله ... صناديد وفدٍ من بعيدٍ ومن قرب
ينكس مقلوباً فما ذاك قل لنا ... أذاك سفيهٌ أم تنكّس للعتب
(ـ[سبل الهدى والرشاد، في سيرة خير العباد،
المؤلف: محمد بن يوسف الصالحي الشامي) ✍🏻☝🏻
⏬
അപ്പോൾ ഇമാമീങ്ങൾ അവരുടെ കിതാബുകളിൽ കൊടുക്കുന്നത് നബി സ്വ യുടെ മുഹ്ജിസത്ത് പറയാനാകുന്നു അല്ലാതെ അവരൊക്കെ ബിംബങ്ങളെ വിളിക്കാൻ വേണ്ടിയാണെന്ന് ആരും പറയില്ല മങ്കൂസ് മൗലിദിൽ പ്രസ്തുത പാട്ടും സംഭവവും കൊടുത്തതാണ് പ്രശ്നമെങ്കിൽ ഈ സംഭവം കൊണ്ട് വന്ന ഇബ്നു കസീർ തങ്ങളും ഇബ്നു അസാകിർ (റ) വിനെ പോലുള്ള ധാരാളം ഇമാമീങ്ങളുടെ ചരിത്ര ഗ്രന്ഥം തന്നെ കുഴപ്പാമാണെന്ന് പറയേണ്ടി വരും. കാരണം ചരിത്ര ഗ്രന്ഥമാണല്ലോ അത് പോലെത്തന്നെ കൊടുക്കും അത് പോലെ ഈ പാട്ടും സംഭവവും പ്രസ്തുത കിതാബുകളിൽ ഉണ്ട് എന്നും പറയുകയും ചെയ്യും. അത് പോലെ മങ്കൂസ് മൗലിദ് കിതാബിലും നബി സ്വ യുടെ ജനന സമയത്ത് നടന്ന അൽഭുത സംഭവങ്ങൾ ഇമാമീങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു , അപ്പോൾ ഈ സംഭവവും പാട്ടും മങ്കൂസ് മൗലിദിൽ ഉണ്ട് എന്നും പറയാം നേരത്തെ ചരിത്ര ഗ്രന്ഥങ്ങളിൽ ഉള്ളത് പോലെ പക്ഷെ മങ്കൂസ് മൗലിദ് കിതാബിലും ഇത് എന്തിന്ന് കൊടുത്തു എന്ന സന്ധർഭം പറയാതെ ഈ വരികൾ സുന്നികളുടെ വിശ്വാസമാക്കി മാറ്റി ബിംബങ്ങളെ വിളിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തീർത്തും കാപട്യവും സുന്നി വിശ്വാസത്തെ തകർക്കുക എന്ന നിഘൂഡ തന്ത്രവുമാകുന്നു.
⏬
ഇനി മങ്കൂസ് മൗലിദിൽ ഉദ്ധരിച്ച സംഭവവും ഉസ്മാനുബ്നുൽ ഹുവൈരിസ് പാടിയ പാട്ടും ഹാഫിള് ഇബ്നു കസീർ (റ) വിന്റെ ചരിത്ര ഗ്രന്ഥമായ അൽ ബിദായത്തു വന്നിഹായയിൽ നിന്നും അതേ പോലെ വായിക്കാം
وَقَالَ الْخَرَائِطِيُّ: حَدَّثَنَا عَبْدُ اللَّهِ بْنُ مُحَمَّدٍ الْبَلَوِيُّ بِمِصْرَ
حَدَّثَنَا عُمَارَةُ بْنُ زَيْدٍ حَدَّثَنِي عُبَيْدُ اللَّهِ بْنُ الْعَلَاءِ حَدَّثَنِي يَحْيَى بْنُ عُرْوَةَ عَنْ أَبِيهِ أَنَّ نَفَرًا مِنْ قُرَيْشٍ مِنْهُمْ وَرَقَةُ بْنُ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيٍّ وَزَيْدُ بْنُ عَمْرِو بْنِ نُفَيْلٍ، وَعُبَيْدُ اللَّهِ بْنُ جَحْشِ بْنِ رِئَابٍ، وَعُثْمَانُ بْنُ الْحُوَيْرِثِ، كَانُوا عِنْدَ صَنَمٍلَهُمْ يَجْتَمِعُونَ إِلَيْهِ قَدِ اتَّخَذُوا ذَلِكَ الْيَوْمَ مِنْ كُلِّ سَنَةٍ عِيدًا كَانُوا يُعَظِّمُونَهُ، وَيَنْحَرُونَ لَهُ الْجَزُورَ، ثُمَّ يَأْكُلُونَ وَيَشْرَبُونَ الْخَمْرَ، وَيَعْكُفُونَ عَلَيْهِ فَدَخَلُوا عَلَيْهِ فِي اللَّيْلِ فَرَأَوْهُ مَكْبُوبًا عَلَى وَجْهِهِ فَأَنْكَرُوا ذَلِكَ فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَلَمْ يَلْبَثْ أَنِ انْقَلَبَ انْقِلَابًا عَنِيفًا فَأَخَذُوهُ فَرَدُّوهُ إِلَى حَالِهِ فَانْقَلَبَ الثَّالِثَةَ فَلَمَّا رَأَوْا ذَلِكَ اغْتَمُّوا لَهُ، وَأَعْظَمُوا ذَلِكَ، فَقَالَ عُثْمَانُ بْنُ الْحُوَيْرِثِ: مَا لَهُ قَدْ أَكْثَرَ التَّنَكُّسَ، إِنَّ هَذَا لِأَمْرٍ قَدْ حَدَثَ، وَذَلِكَ فِي اللَّيْلَةِ الَّتِي وُلِدَ فِيهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَعَلَ عُثْمَانُ يَقُولُ
أَيَا صَنَمَ الْعِيدِ الَّذِي صُفَّ حَوْلَهُ ... صَنَادِيدُ وَفْدٍ مِنْ بِعِيدٍ وَمِنْ قُرْبِ
تَكَوَّسْتَ مَغْلُوبًا فَمَا ذَاكَ قُلْ لَنَا ... أَذَاكَ سَفِيهٌ أَمْ تَكَوَّسْتَ لِلْعَتْبِ
فَإِنْ كَانَ مِنْ ذَنْبٍ أَتَيْنَا فَإِنَّنَا ... نَبُوءُ بِإِقْرَارٍ وَنَلْوِي عَنِ الذَّنْبِ
وَإِنْ كُنْتَ مَغْلُوبًا تَكَوَّسْتَ صَاغِرًا ... فَمَا أَنْتَ فِي الْأَوْثَانِ بِالسَّيِّدِ الرَّبِّ
قَالَ: فَأَخَذُوا الصَّنَمَ فَرَدُّوهُ إِلَى حَالِهِ فَلَمَّا اسْتَوَى هَتَفَ بِهِمْ هَاتِفٌ مِنَ الصَّنَمِ، بِصَوْتٍ جَهِيرٍ وَهُوَ يَقُولُ:
تَرَدَّى لِمَوْلُوْدٍ أَنَارَتْ بِنُورِهِ ... جَمِيعُ فِجَاجِ الْأَرْضِ فِي الشَّرْقِ وَالْغَرْبِ
وَخرَّتْ لَهُ الْأَوْثَانُ طُرًّا وَأُرْعِدَتْ ... قُلُوبُ مُلُوكِ الْأَرْضِ طُرًّا مِنَ الرُّعْبِ
وَنَارُ جَمِيعِ الْفُرْسِ بَاخَتْ وَأَظْلَمَتْ ... وَقَدْ بَاتَ شَاهُ الْفُرْسِ فِي أَعْظَمِ الْكَرْبِ
وَصُدَّتْ عَنِ الْكُهَّانِ بِالْغَيْبِ جِنُّهَا ... فَلَا مُخْبِرٌ عَنْهُمْ بِحَقٍّ وَلَا كَذِبَ
فَيَالَ قُصَيٍّ إِرْجِعُوا عَنْ ضَلَالِكُمْ ... وَهُبُّوا إِلَى الْإِسْلَامِ وَالْمَنْزِلِ الرَّحْبِ
(അൽബിദായത്തു വന്നിഹായ ✍🏻 ☝🏻 ഹാഫിള് ഇബ്നു കസീർ)
⏬
സംഭവം ചുരുക്കത്തിൽ ഇങ്ങനെ
"യഹ്യബ്നു ഉർവ്വ റിപ്പോർട് ചെയ്യുന്നു ഖുറൈശികളിൽ നിന്ന് ഒരു സംഘം ബിംബങ്ങളുടെ അടുത്ത് ഒരുമിച്ച് കൂടി ആ ദിവസം അവർ അറവ് മ്ർഗങ്ങളെ അറുത്തും , തിന്നും കുടിച്ചും കളികളും ഒക്കെ ആയി വലിയൊരു ഒരു ആഘോഷമാക്കി മാറ്റി , അങ്ങനെ അവർ ബിംബങ്ങളുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ ബിംബങ്ങളൊക്കെ മുഖം കുത്തി വീണ നിലയിലായിരുന്നു കണ്ടത് , ഇത് കണ്ടപ്പോൾ അതിനെ എടുത്ത് പഴയ അവസ്ഥയിലേക്ക് ആക്കിയപ്പോഴും തല കുത്തിത്തന്നെ വീഴുന്നു ഇങ്ങനെ മൂന്ന് പ്രാവശ്യം ചെയ്ത് നോക്കി യഥാ സ്ഥാനത്ത് നിൽക്കുന്നില്ല തല കുത്തിത്തന്നെ വീണ് കൊണ്ടിരുന്നു , ഇത് ഇവർക്ക് വലിയ വെഷമവും ഉണ്ടാക്കി , നബി സ്വ തങ്ങൾ ജനിച്ച ദിവസത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത് ഇതറിഞ്ഞ ഉസ്മാനുബ്നുൽ ഹുവൈരിസ് എന്ന ആ സംഘത്തിൽ ഉണ്ടായിരുന്നയാൾ സങ്കടത്തോടെ ബിംബങ്ങളെ വിളിച്ച് പാടിയ പാട്ടാണ് "അയാ സ്വനമൽ ഈദി" എന്ന വരികൾ
🔽🔽👇🏻🔽🔽
*പ്രിയ സത്യാന്വേഷികൾ സത്യം മനസ്സിലാക്കുക മൗലിദ് കിതാബുകളിലെ വരികൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പാവപ്പെട്ട മുഹ്മിനീങ്ങളെ കബളിപ്പിക്കുകയാണ് മുജായിദ് പോലുള്ള പുത്തനാശയക്കാർ നടത്തി വരുന്നത്*
✍🏻 സിദ്ധീഖുൽ മിസ്ബാഹ്.
8891 786 787
_________________