Wednesday, May 19, 2021

ഇസ്തിഗാസ,ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ

 ചോദ്യം: ആത്മാക്കൾക്ക് സഹായിക്കാൻ കഴിയുമെന്നത് ആത്മതത്വശാസ്ത്രത്തിൽ (علم المعقولات) സ്ഥിരപ്പെട്ടതാണെന്നല്ലോ ഇമാം റാസി(റ) പറഞ്ഞത്. അതെങ്ങനെ വിശുദ്ദ ഇസ്ലാമിൽ പ്രമാണമായി സ്വീകരിക്കും? 


മറുവടി: ആത്മാക്കൾ സഹായിക്കുമെന്നത് വിശുദ്ദ ഖുർആൻന്റെയും പണ്ഡിത പ്രസ്താവനകളുടെയും അടിസ്ഥാനത്തിലാണ് ഇമാം റാസി(റ) സമർത്തിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ശ്രദ്ദിക്കുക. 


( والنازعات غرقا والناشطات نشطا والسابحات سبحا فالسابقات سبقا فالمدبرات أمرا ) (٥-١).


الوجه الثالث في تفسير هذه الكلمات الخمسة أنها هي الأرواح، وذلك لأن نفس الميت تنزع، يقال : فلان في النزع، وفلان ينزع إذا كان في سياق الموت، والأنفس نازعات عند السياق، ومعنى ( غرقا ) أي نزعا شديدا أبلغ ما يكون وأشد من إغراق النازع في القوس، وكذلك تنشط لأن النشط معناه الخروج، ثم الأرواح البشرية الخالية عن العلائق الجسمانية المشتاقة إلى الاتصال العلوي بعد خروجها من ظلمة الأجساد تذهب إلى عالم الملائكة، ومنازل القدس على أسرع الوجوه في روح وريحان، فعبر عن ذهابها على هذه الحالة بالسباحة، ثم لا شك أن مراتب الأرواح في النفرة عن الدنيا ومحبة الاتصال بالعالم العلوي مختلفة، فكلما كانت أتم في هذه الأحوال كان سيرها إلى هناك أسبق، وكلما كانت أضعف كان سيرها إلى هناك أثقل، ولا شك أن الأرواح السابقة إلى هذه الأحوال أشرف، فلا جرم وقع القسم بها، ثم إن هذه الأرواح الشريفة العالية لا يبعد أن يكون فيها ما يكون لقوتها وشرفها يظهر منها آثار في أحوال هذا العالم ، فهي ( فالمدبرات أمرا ) أليس أن الإنسان قد يرى أستاذه في المنام ويسأله عن مشكلة فيرشده إليها؟ أليس أن الابن قد يرى أباه في المنام فيهديه إلى كنز مدفون؟ أليس أن جالينوس قال : كنت مريضا فعجزت عن علاج نفسي، فرأيت في المنام واحدا أرشدني إلى كيفية العلاج؟ أليس أن الغزالي قال : إن الأرواح الشريفة إذا فارقت أبدانها، ثم اتفق إنسان مشابه للإنسان الأول في الروح والبدن، فإنه لا يبعد أن يحصل للنفس المفارقة تعلق بهذا البدن حتى تصير كالمعاونة للنفس المتعلقة بذلك البدن على أعمال الخير فتسمى تلك المعاونة إلهاما؟ ونظيره في جانب النفوس الشريرة وسوسة ، وهذه المعاني وإن لم تكن منقولة عن المفسرين إلا أن اللفظ [ ص: 30 ] محتمل لها جدا . (التفسير الكبير: ٣١/٣٠)


"നാസിആത് " സൂറത്തിലെ ആദ്യത്തെ അന്ജ് വചനങ്ങൾ കൊണ്ട് ഉദ്ദേശം ആത്മാക്കലാനെന്നതാണ്  മൂനാം വീക്ഷണം. കാരണം ഊരിയെടുക്കപ്പെടുന്നത്  എന്ന് മയ്യത്തിന്റെ ആത്മാവിനെ കുറിച്ച് പറയാമല്ലോ. മരണാസന്ന നിലയിലാകുമ്പോൾ ഇന്നയാൾ "നസ്ഇ" ലാണെന്ന് ഭാഷയില പ്രയോഗിക്കാറുണ്ട് . ശക്തമായ ഊരിയെടുക്കൽ  എന്നതാണ് "ഗർഖൻ "(غرق) എന്നതിന്റെ വിവക്ഷ. അതിനാല ആത്മാവ് സൌമ്യതയോട് പുറത്ത് വരുന്നതിനു "നശാത്വ" എന്ന് പറയാറുണ്ട്. ശാരീരിക ബന്ടങ്ങളിൽ നിന്നും മുക്തമായതും ഉപരി ലോകത്തേക്ക് പോകാൻ വെമ്പൽ കൊള്ളുന്നതുമായ മനുഷ്യരുടെ ആത്മാകൾ ശരീരങ്ങലാകുന്ന ഇരുളുകളിൽ നിന്ന്  പുറപ്പെട്ടു കഴിഞ്ഞാൽ  മലക്കുകളുടെ ലോകത്തേക്കും പരിശുദ്ദമായ സ്ഥാനങ്ങളിലെക്കും ഉല്ലാസ ഭരിതരായി അതിവേഗത്തിൽ പോകുന്നതാണ്. ഈ  രൂപത്തിൽ അങ്ങോട്ട്‌ പോകുന്നതിനെ പറ്റിയാണ് "ഊക്കോടെ നീന്തിവരുന്നവ" എന്ന്  പറഞ്ഞത്. ഐഹിക ലോകത്തോട്‌  വെറുപ്പ്‌   പുലർതുന്നതിലും ഉപരി ലോകത്തേക്ക് പോകുന്നതിനെ ഇഷ്ടം വെക്കുന്നതിലും  ആത്മാക്കൾ വ്യത്യസ്ത പദവികലുള്ളവയാനെന്നതിൽ സംശയമില്ല.ഇവയിലെല്ലാം പരിപൂർണ്ണത കൈവരിച്ച ആത്മാക്കല്ക്ക് അതിവേഗത്തിൽ സന്ജരിക്കനാകും. അല്ലാതവയിക്ക്  ആ ഭാരവുമായിരിക്കും. ഈ അവസ്ഥയിലേക്ക് അതിവേഗത്തിൽ സഞ്ചരിക്കുന്ന ആത്മാകൾ ശ്രേഷ്ടത ഉള്ളവയാനെന്നതിൽ സംശയമില്ലല്ലോ. അതിന്റെ പേരിലാണ് അള്ളാഹു അവയെ കൊണ്ട് സത്യം ചെയ്തു പറഞ്ഞത്. ഈ പരിശുദ്ദാത്മാക്കളിൽ ശക്തിയും സ്ഥാനവുമുലള്ളവയുണ്ട്. അവയില നിന്ന് ചില പ്രതിഫലനങ്ങൾ ഐഹിക ലോകത്ത് പ്രകടമാവുകയെന്ന സംഗതിയെ വിദൂരമായ ഒന്നായി കാണേണ്ടതില്ല. "എന്നിട്ട് കാര്യം നിയന്ത്രിക്കുന്നവയും  തന്നെയാനുസത്യം " എന്ന് അള്ളാഹു പറഞ്ഞത് അതാണ്‌. ഒരാള് തന്റെ ഉസ്താതിനെ സോപ്നതിൽ ദര്ഷിക്കുകയും ഉസ്താതുമായി സസ്യം പങ്കുവെക്കുകയും ഉസ്താത് സംശയം തീരത് കൊടുക്കുകയും ചെയ്യരുണ്ടല്ലോ?. മരണപ്പെട്ട പിതാവിനെ മകൻ സ്വപ്നത്തിൽ കുഴിച് മൂടപ്പെട്ട നിധിയെപറ്റി പിതാവ് മകന് ബോധനം നല്കുകയും ചെയ്യരുണ്ടല്ലോ? 


ഞാൻ രോഗിയായിരുന്നു ആ രോഗത്തിന് ചികിത്സിക്കാൻ എനിക്കായില്ല. അങ്ങനെ ഞാൻ ഒരാളെ സ്വപ്നത്തിൽ ദർശിക്കുകയും അയ്‌ യാൽ എനിക്ക് ചികിത്സയുടെ രീതി പറഞ്ഞുതരികയും ചെയ്തു'. എന്ന് വിശ്രുത വൈദ്യൻ ജാലീനുസ് പറഞ്ഞിടില്ലേ?. മഹാനായ ഇമാം ഗസ്സാലി (റ) പറഞ്ഞില്ലേ?.പരിശുദ്ദത്മാകൾ അവരുടെ ശരീരവുമായി വേർപെടുകയും ആത്മാവിലും ശരീര പ്രകിർതിയിലും അതോടു സാദിർഷ്യമായ മറ്റൊരു മനുഷ്യൻ ഉണ്ടാവുകയും ചെയ്താൽ ശരീരവുമായി വേർപിരിഞ്ഞ ആത്മാവ്  ആ ശരീരവുമായി ബന്ധം സ്ഥാപിക്കുകയം നല്ല കാര്യങ്ങൾ ചെയ്യാൻ  ആ ആത്മാവ് ഈ ശരീരത്തിലുള്ള ആതമാവിനെ സഹായിക്കുന്നതുമാണ് . അതിനാണ് ഇല്ഹാം എന്ന് പറയുന്നത്. മോശമായ ആത്മാക്കൾ മോശമായ  ആത്മാവിനെ സഹായുക്കുന്നതിനു "വസ് വാസ് " എന്നും പറയും. ഇപ്പറഞ്ഞ ആശയങ്ങൾ മുഫസ്സിരുകളെ തൊട്ട് ഉദ്ടരിക്കപ്പെട്ടു കാനുനില്ലെങ്കിലും ഇവിടെ പ്രയോഗിച്ച പദപ്രയോഗം ആവയിക്ക്  നല്ല പോലെ വക നല്കുന്നവയാണ്. (റാസി: 30/31) 


ഇമാം റാസി(റ) തുടർന്നു പറയുന്നു: 


واعلم أن الوجوه المنقولة عن المفسرين غير منقولة عن رسول الله -صلى الله عليه وسلم- نصا، حتى لا يمكن الزيادة عليها، بل إنما ذكروها لكون اللفظ محتملا لها، فإذا كان احتمال اللفظ لما ذكرناه ليس دون احتماله للوجوه التي ذكروها لم يكن ما ذكروه أولى مما ذكرناه إلا أنه لا بد هاهنا من دقيقة، وهو أن اللفظ محتمل للكل، فإن وجدنا بين هذه المعاني مفهوما واحدا مشتركا حملنا اللفظ على ذلك المشترك; وحينئذ يندرج تحته جميع هذه الوجوه . أما إذا لم يكن بين هذه المفهومات قدر مشترك تعذر حمل اللفظ على الكل؛ لأن اللفظ المشترك لا يجوز استعماله لإفادة مفهوميه معا، فحينئذ لا نقول : مراد الله تعالى هذا، بل نقول : يحتمل أن يكون هذا هو المراد، أما الجزم فلا سبيل إليه هاهنا .


മുഫസ്സിറുകളിൽ നിന്ന് ഉദ്ദരിക്കപ്പെടുന്ന എല്ലാ അഭിപ്രായങ്ങളും നബി(സ) യിൽ നിന്ന് വ്യക്തമായി ഉദ്ദരിക്കപ്പെടുന്നവയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അതല്ലാത്ത മറ്റൊരു  അഭിപ്രായം പ്രകടിപ്പിക്കാൻ വകുപ്പുണ്ടാകുമായിരുന്നില്ല. എന്നാൽ മുഫസ്സിറുകൾ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് പദപ്രയോഗത്തിൽ നിന്ന്  അത്തരം അഭിപ്രായങ്ങൾ വായിച്ചെടുക്കാൻ പറ്റുന്നത്കൊണ്ട് മാത്രമാണ്. അതിനാൽ നാം പറയുന്ന അഭിപ്രായം പദപ്രയോഗത്തിൽ നിന്ന് വായിച്ചെടുക്കാനുള്ള സാധ്യത അവർ പറഞ്ഞ അഭിപ്രായം വായിച്ചെടുക്കാനുള്ള സാധ്യതയുടെ താഴെയൊന്നുമല്ലെങ്കിൽ അവർ പറഞ്ഞ അഭിപ്രായത്തിന് നാം പറഞ്ഞ അഭിപ്രായത്തെക്കാൾ പ്രാമുഖ്‌യമോ പരിഗണനയോ ഉണ്ടാവുന്നതല്ല. എന്നാൽ ഒരു പോയിന്റ്‌ ഇവിടെ മനസ്സിലാക്കിയിരിക്കണം. എന്തെന്നാൽ പദപ്രയോഗങ്ങൾ എല്ലാ അർത്ഥങ്ങൾക്കും ഒരു പോലെ സാധ്യതയുള്ളതാണെന്നതോടൊപ്പം എല്ലാ അഭിപ്രായങ്ങളും ഉൾകൊള്ളുന്ന ഒരു ആശയം (قدر مشترك) അവിടെ ഉണ്ടെങ്കിൽ ആ പദത്തിനു ആ ആശയത്തിന്റെ മേൽ ചുമത്തുകയും എല്ലാ അഭിപ്രായങ്ങളും ആ ആശയത്തിൽ ഉൾപ്പെടുകയും ചെയ്യും. പ്രത്യുത അത്തരമൊരു ആശയം അവയ്ക്കിടയിൽ നിലനിലക്കുന്നില്ലെങ്കിൽ എല്ലാറ്റിന്റെയും മേൽ ആ പടത്തിനെ ചുമത്താൻ പറ്റില്ല. കാരണം ഒരു മുശ്തറകായ പദത്തെ ഒരേ സമയത്ത് അതിന്റെ രണ്ടു ആശയങ്ങളുടെ മേൽ ചുമത്താൻ പറ്റില്ലല്ലോ. ഇത്തരുണത്തിൽ അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാണെന്ന് തറപ്പിച്ചു പറയാൻ നമുക്ക് പറ്റില്ല. പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യം ഇന്നതാകാൻ സാധ്യതയുണ്ട് എന്നു മാത്രം നമുക്ക് പറയാം.ഒരു അർഥം തറപ്പിച്ചു പറയാൻ ഇവിടെ മാർഗമില്ല, (റാസി: 31/32


അപ്പോൾ ഹദീസിൽ വന്ന "ക ലിമാത്തുല്ലാഹി" ക്ക് ആത്മാക്കൾ എന്നു ഇമാം റാസി(റ) അർഥം പറഞ്ഞത് ആയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലായല്ലോ. അതിനാല ആത്മതത്വശാസ്ത്രത്തിൽ പറഞ്ഞതും ഇസ്ലാമിക  പ്രമാണങ്ങളിൽ പറഞ്ഞതും യോജിച്ചു വന്നു എന്നു മനസ്സിലാക്കാം. അതുപോലെ പരിശുദ്ദാത്മാക്കൾ എന്നതിനെ വിവക്ഷ മലക്കുകളും നല്ല ജിന്നുകളും മാത്രമല്ലെന്നും മരിച്ചുപോയ മഹാത്മാക്കളും ഉൾപ്പെടുമെന്നും ഇമാം റാസി(റ) യുടെ മേൽ വിവരണത്തിൽ നിന്ന് സുവ്യക്തമാണ്. അപ്പോൾ അത്തരം പരമാർശങ്ങൾ മലക്കുകളെ കുറിച്ചും നല്ല ജിന്നുകളെ കുറിച്ചും മാത്രമാണെന്ന പുത്താൻ വാദികളുടെ ജല്പനം നിരർതകമാണ്‌. 


അല്ലാമ തഫ്താസാനി(റ) പറയുന്നു: 


لماكان إدراك الجزئيات مشروطاً عند الفلاسفة بحصول الصورة في الآلات ، فعند مفارقة النفس وبطلان الآلات لا تبقى مدركة للجزئيات ضرورة انتفاء الشروط بانتفاء الشرط . وعندنا لما لم تكن الآلات شرطاً في إدراك الجزئيات ، إما أنه ليس بحصول الصورة لا في النفس ولا في الحس, وإما لأنه لا يتمنع ارتسام صورة الجزئي في النفس بل الظاهر من قواعد الإسلام أنه يكون للنفس بعد المفارقة إدراكات جزئية ، وإطلاع على بعض جزئيات أحوال الأحياء ، سيما الذين بينهم وبين الميت تعارف في الدنيا ، ولذا ينتفع بزيارة القبور, والإستعانة بنفوس الأخيار من الأموات في إستنزال الخيرات وإستدفاع الملمات ، فإن للنفس بعد المفارقة تعلقاً ما بالبدن وبالتربة التي دفن فيها . فإذا زار الحي تلك التربة ، توجهت نفسه تلقاء نفس الميت حصل بين النفسين ملاقات وإفاضات(شرح امقاصد: ٣/٣٧٣)


സൂക്ഷ്മവിവരങ്ങൾ (الجزئيات) അറിയാൻ അവയുടെ രൂപങ്ങൾ ഇന്ദ്രിയങ്ങളിൽ പതിയണമെന്ന് നിബന്ദന വച്ചവരാണ് തത്വശാസ്ത്രഞ്ജർ(الفلاسفة) ഇതുപ്രകാരം ആത്മാവ് ഭൌതിക ശരീരവുമായി വെർപിരിയുകയും ഇന്ദ്രിയങ്ങൾ നശിക്കുകയും ചെയ്യുമ്പോൾ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ആത്മാവിനു കഴിയില്ല. നിബന്ധനയില്ലാത്തപ്പോൾ നിബന്ധനയ്ക്ക് വിധേയമായ കാര്യവും ഇല്ലതിരിക്കെണ്ടതുണ്ടല്ലോ. എന്നാൽ സൂക്ഷ്മ വിവരങ്ങൾ അറിയാൻ ഇന്ദ്രിയത്തിൽ നിബന്ധനയില്ലെന്നാണ് നമ്മുടെ വീക്ഷണം. കാരണം സൂക്ഷ്മ വിവരങ്ങളറിയാൻ അവയുടെ രൂപം ആത്മാവിലോ ഇന്ദ്രിയത്തിലോ പതിയണമെന്നോ സൂക്ഷ്മ വിവരങ്ങൾ ആത്മാവിൽ വന്നു പതിയാൻ പറ്റില്ലെന്നോ നമുക്ക് വാദമില്ല, എന്നുമാത്രമല്ല ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ശേഷം ചില പുതിയ ജ്ഞാനങ്ങളും ജീവിച്ചിരിക്കുന്നവരുടെ ചില വിവരങ്ങളും ആത്മാവ് അറിയുമെന്നതാണ് ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് വ്യക്തമാവുന്ന ആശയം. ഐഹിക ലോകത്ത് വച്ച് മയ്യിത്തുമാായി പരിചയമുള്ള വരാണെങ്കിൽ വിശേഷിച്ചും. ഇതുകൊണ്ടാണ്  ഖബ്റ് സിയാറത്തും നന്മകൾ ലഭിക്കുവാനും ആഫത്തുകൾ തട്ടിപോകുവാനും മരണപ്പെട്ട മഹാന്മാരോടുള്ള സഹായാര്തനയും ഫലം കാണുന്നത്. കാരണം ഭൌതിക ശരീരവുമായി വേര്പിരിഞ്ഞ ആത്മാവിനു ശരീരവുമായും ഖബ്റുമായും ബന്ധമുണ്ട്. അതിനാല ജീവിച്ചിരിക്കുന്നയാൽ ഖബ്റിടം  സന്ദർശിക്കുക വഴി അവന്റെ ആത്മാവ് മയ്യത്തിന്റെ ആത്മാവിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇരു ആത്മാക്കളും പരസ്പരം ബന്ധം സ്ഥാപിക്കുന്നതും പല സഹായങ്ങളും ചൊരിയുന്നതുമാണ്‌. (ശർഹുൽ മഖാസ്വിദ്: 3/373) 


ചുരുക്കത്തിൽ ആത്മാക്കൾ ഭൌതിക ലോകത്ത് നടക്കുന്ന സൂക്ഷ്മ വിവരങ്ങൾ അറിയുമെന്നും അവയ്ക്ക് ഭൌതികലോകത്തുള്ളവർക്ക് പല സഹായങ്ങളും ചെയ്യാൻ കഴിയുമെന്നുള്ള ആശയം ഇസ്ലാമിന്റെ പൊതുതത്വങ്ങളിൽ നിന്ന് അറിയപ്പെട്ടതാനെന്നും ഫല്സഫ അതിനെതിരാനെന്നും മേൽ വിവരണത്തിൽ നിന്ന് വ്യക്തമാണല്ലോ. വിജനമായ സ്ഥലത്ത് വല്ലവര്ക്കും വല്ല സഹായവും ആവശ്യമായി വന്നാൽ അല്ലാഹുവിന്റെ അടിമകളേ എന്നെ സഹായിക്കൂ എന്നു വിളിച്ച് അഭൌതിക ശക്തികളോട് സഹായം തേടാൻ നബി(സ) നിർദ്ദേശിച്ചതും ഈ ആശയത്തെ ശരിവെക്കുന്നതാണ്. അതിനാൽ ആത്മാക്കൾ സഹായിക്കുമെന്ന ആശയം ഗ്രീക്ക് ശാസ്ത്രം മാത്രം പറയുന്നതാണെന്ന പുത്തൻ വാദികളുടെ വാദം ശരിയല്ലെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ.

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....