Monday, February 9, 2026

ഭംഗി പ്രകടിപ്പിച്ചു നടക്കുന്ന സ്ത്രീകളോട് വിശുദ്ധ ഖുർആൻ തലയിൽ തട്ടം ഇട്ടു തലമുടി പുറത്ത് കാണിക്കുന്ന സ്ത്രീകൾعورة المرءة

  ഭംഗി പ്രകടിപ്പിച്ചു നടക്കുന്ന സ്ത്രീകളോട് വിശുദ്ധ ഖുർആൻ


 തലയിൽ തട്ടം ഇട്ടു തലമുടി പുറത്ത് കാണിക്കുന്ന സ്ത്രീകൾعورة المرءة




...........................


ഇന്ന് മുസ്ലിം സ്ത്രീകളിൽ അധികവും ഖുർആനുംഇസ്ലാമും പഠിപ്പിച്ച വസ്ത്രധാരണ രീതിയല്ല പിന്തുടരുന്നത്.

നമ്മുടെ പ്രവാചകർ മുത്ത് നബി  മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിക്കാത്ത രീതിയാണ് പിന്തുടരുന്നത്.


ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ ഇതാണ്


1*ഭംഗി പ്രകടിപ്പിക്കരുത് എന്ന അല്ലാഹുവിൻറെ കല്പന ലംഘിച്ച്  തലമുടിയും കഴുത്തും തണ്ടം കൈയും പുറത്ത് കാണിച്ചു നടക്കുന്ന വർ *


2*ചിലർ തലയിൽ ശിരോവസ്ത്രം ധരിച്ച് അത് മാറിലേക്ക് താഴ്ത്തി ഇടണമെന്ന് അല്ലാഹുവിൻറെ കൽപ്പന ലംഘിച്ച് തട്ടം എന്ന പേരിൽ തലയിൽ ഒരു ശാല്ചുറ്റി തലമുടിയുടെ പല ഭാഗങ്ങളും കാണിച്ചു നടക്കുന്നവർ*

*ചിലർ തലയിൽ തട്ടമിട്ടിട്ടുണ്ട് പക്ഷേ മുടി മുഴുവനും മറഞ്ഞിട്ടില്ലാത്തവർ*


3*ചിലർ തട്ടം തോളിലൂടെ ഇടുന്നവർ*


4*ചിലർ വസ്ത്രം ധരിച്ചവരാണെങ്കിലും നേരിയ വസ്ത്രം ധരിച്ച് ശരീരത്തിന്റെ നിറം കാണിച്ചു നടക്കുന്ന വർ*


5 * ചിലർ ഭാഗികമായി മാത്രം വസ്ത്രം ധരിച്ച് ശരീരത്തിൻറെ മറ്റു ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നവർ*


6*ചിലർ ജീൻസ് പോലെയുള്ള ഇറുകിയ ഡ്രസ്സ് ഇട്ടു ശരീരത്തിന്റെ വടിവ് കാണിച്ചു നടക്കുന്നവർ *


അല്പം തട്ടമിട്ട്

ഇതിൽ നിന്നും തലമുടി കാണിച്ചു നടക്കുന്ന ഇന്നത്തെ ചില സ്ത്രീകളുടെ അവസ്ഥ വളരെ പരിതാപകരം ആണെന്നും അവർ കടുത്ത തെറ്റാണ് ചെയ്യുന്നത് എന്നും വ്യക്തമാണ്.

മുസ്ലിമീങ്ങൾ ആണെങ്കിൽ വിശുദ്ധ ഖുർആനും തിരുസുന്നത്തും പഠിപ്പിച്ച ആശയത്തിലേക്ക് വരേണ്ടതുണ്ട്.തിരുനബി പഠിപ്പിച്ച ആദർശം പിൻപറ്റേണ്ടതുണ്ട്.നമ്മുടെ മക്കളെക്കൊണ്ടും സഹോദരിമാരെ കൊണ്ടും അത് ചെയ്യിപ്പിക്കേണ്ടതുണ്ട്.


ഇതെല്ലാം അനുവദനീയമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ പരലോകത്ത് ശക്തമായ ശിക്ഷയുണ്ട് എന്ന ബോധം നമുക്കുണ്ടാവേണ്ടതുണ്ട്.

തട്ടം തുറന്നിട്ടാൽ ഈമാൻ പോകുമോ എന്ന് ചോദിക്കുന്ന പെൺകുട്ടികൾ വ്യാപിച്ചിട്ടുണ്ട്.

തിന്മകൾ ചെയ്യുമ്പോൾ ഈമാനിന്റെ പൂർണ്ണത നഷ്ടപ്പെടും എന്ന് തന്നെയാണ് തിരുനബി നമ്മെ പഠിപ്പിച്ചത് തെറ്റ് ചെയ്യുന്നത് കാരണം അല്ലാഹു പൊറുത്തു തന്നില്ലെങ്കിൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും


ചില മനസ്സിലാക്കിയത് ഇതെല്ലാം ചെയ്യുന്നവർക്ക് ചെയ്യാം ഇല്ലെങ്കിൽ ചെയ്യേണ്ടതില്ല എന്നാണ്.എന്നാൽ ഇസ്ലാം അതല്ല പഠിപ്പിക്കുന്നത് ഔറത്ത് മറച്ചു നടക്കൽ നിർബന്ധ കടമയായി തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് അല്ലാത്തവർക്ക് ശക്തമായ ശിക്ഷ പരലോകത്ത് ലഭിക്കുന്നതാണ് എന്നുകൂടി പഠിപ്പിച്ചിട്ടുണ്ട് അല്ലാതെ എൻറെ ഓപ്ഷനാണെന്ന് പറഞ്ഞു നിയമത്തെ അതിലിക്കുന്നത് പരലോക ശിക്ഷക്ക് കാരണമായിത്തീരുന്നതാണ്.



ഇത്തരം രീതികൾ എല്ലാം ഇസ്ലാം നിരോധിച്ചതും ഖുർആനിന്റെ കൽപ്പനക്ക് വിരുദ്ധമായതും അല്ലാഹു ശക്തമായി വിലക്കിയതും തിരുനബി ഇഷ്ടപ്പെടാത്തതുമായ രീതികളാണ്.

ഇന്നത്തെ മുസ്ലിം സ്ത്രീകൾ പലരും അല്ലാഹുവും അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم

 പഠിപ്പിച്ച രീതിയിൽ അല്ലാത്ത വസ്ത്രധാരണം സ്വീകരിക്കുകയും ശരീരത്തിൻറെ പലഭാഗങ്ങളും പുറത്തു കാണിക്കുകയും ചെയ്തുകൊണ്ടുള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നവരാണ്.



 പ്രായപൂർത്തിയായ മുസ്ലിം സ്ത്രീകളും വകതിരിവെത്തിയ നമ്മുടെ പെൺകുട്ടികളെയും

വിശുദ്ധ ഖുർആനിൽ അല്ലാഹു കൽപ്പിച്ചതും പ്രവാചകർ പഠിപ്പിച്ചതും ആയ വസ്ത്ര രീതി തുടരേണ്ടതാണ്.


അത് സ്കൂളിലേക്ക് പോകുകയാണെങ്കിലും കുടുംബത്തിലേക്ക് പോവുകയാണെങ്കിലും അന്യ പുരുഷൻറെ മുമ്പിൽ നിൽക്കുമ്പോൾ എല്ലാം ഇത് പാലിക്കേണ്ടതാണ്.


മഹറമല്ലാത്ത അന്യ പുരുഷന് മുമ്പിൽ

ഒരു മുസ്ലിം സ്ത്രീ

 അവളുടെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളും മറക്കേണ്ടതാണ്,

വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു.


സത്യവിശ്വാസികളായ സ്ത്രീകളോട് തങ്ങൾ പറയൂ


സ്ത്രീകൾ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുക, അവരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യുക .


 *അവരുടെ ഭംഗി (ശരീര സൗന്ദര്യം ) വെളിപ്പെടുത്താതിരിക്കുവാനും പറയുക.* -


 അതില്‍നിന്നു പ്രത്യക്ഷമാകുന്നതല്ലാതെ - (വസ്ത്രത്തിന്റെ മേൽഭാഗം )


*അവര്‍, തങ്ങളുടെ മക്കനകള്‍ [ശിരോവസ്ത്രങ്ങള്‍] അവരുടെ മാര്‍വ്വിടങ്ങളില്‍കൂടി ആക്കിക്കൊള്ളുകയും ചെയ്യട്ടെ*


*അവര്‍ തങ്ങളുടെ ഭംഗി  വെളിപ്പെടുത്തുകയും ചെയ്യരുത്;*


(താഴെ പറയുന്നവര്‍ക്കല്ലാതെ)

 ഭര്‍ത്താക്കള്‍ക്കോ, പിതാക്കള്‍ക്കോ, ഭര്‍ത്താക്കളുടെ പിതാക്കള്‍ക്കോ, തങ്ങളുടെ പുത്രന്‍മാര്‍ക്കോ, ഭര്‍ത്താക്കളുടെ പുത്രന്‍മാര്‍ക്കോ, സഹോദരന്‍മാര്‍ക്കോ, സഹോദരന്‍മാരുടെ പുത്രന്‍മാര്‍ക്കോ, സഹോദരികളുടെ പുത്രന്‍മാര്‍ക്കോ, തങ്ങളുടെ സ്ത്രീകള്‍ക്കോ, തങ്ങളുടെ വലങ്കൈകള്‍ ഉടമപ്പെടുത്തിയിട്ടുള്ളവര്‍ക്കോ, പുരുഷന്‍മാരില്‍നിന്ന് (ലൈംഗിക) മോഹമില്ലാത്ത അനുചരന്‍മാര്‍ക്കോ സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനസ്സിലായിട്ടില്ലാത്ത കുട്ടികള്‍ക്കോ അല്ലാതെ.


*തങ്ങളുടെ അലങ്കാരത്തില്‍നിന്നു മറച്ചുവെക്കുന്നത് അറിയപ്പെടുവാന്‍വേണ്ടി അവര്‍ തങ്ങളുടെ കാലുകള്‍ കൊട്ടുകയും ചെയ്യരുത്.*


 *ഹേ, സത്യവിശ്വാസികളേ - അല്ലാഹുവിങ്കലേക്ക്‌ പശ്ചാത്തപിക്കുവിന്‍! നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.*

നൂര്‍  - 24:31


ഇത്രയും ശക്തമായി സ്ത്രീകൾ ഭംഗി പ്രകടിപ്പിച്ചു നടക്കരുത് എന്ന് വിശുദ്ധ ഖുർആനിൽ നമ്മെ സൃഷ്ടിച്ച് പരിപാലിക്കുന്ന അല്ലാഹു കൽപ്പിച്ചിട്ടും അതൊന്നും അനുസരിക്കാതെ ദുനിയാവിൽ ജീവിക്കുന്നവരുടെ സ്ഥിതി എന്താണ് ?


തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറയുന്നു.



“എൻറെ ഉമ്മത്തിൽ രണ്ട് വിഭാഗം നരകവാസികളിൽ പെട്ടതാണ് . ഞാൻ  അവരെ കാണുകയില്ല .

അതിൽ ഒരു വിഭാഗം പശുവിന്റെ വാൽപോലുള്ള ചങ്ങലകളുമായി ആളുകളെ അടിക്കുന്നവർ.


രണ്ടാമത്തത് —

*വസ്ത്രം ധരിച്ചിട്ടും നഗ്നരായ സ്ത്രീകൾ;*

തന്നെ വഴിതെറ്റുന്നവരും, മറ്റുള്ളവരെ വഴിതെറ്റിക്കുന്നവരും;

(അവരിലേക്ക് ആകർഷിക്കാൻ വേണ്ടി പല ക്രീമുകളും മറ്റും തേച്ച് ഭംഗി പ്രദർശിപ്പിച്ച് നടക്കുന്നവർ )


അവരുടെ തലകൾ വളഞ്ഞ -ഒട്ടകത്തിന്റെ കൂമ്പാരം പോലെ;

(ഭംഗി പ്രകടിപ്പിക്കാൻ വേണ്ടി തലമുടി മോഡൽ ആക്കുന്നവർ )


*അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ല, അതിന്റെ ഗന്ധം പോലും അവർ അനുഭവിക്കുകയില്ല;

അതിന്റെ ഗന്ധം വളരെ ദൂരം വരെ അനുഭവിക്കാവുന്നതാണ്*


അല്ലാഹുവിൻറെ റസൂൽ മുത്ത് നബി صلى الله عليه وسلم

നമ്മെ പഠിപ്പിക്കുന്നു.

നീ എവിടെയാണെങ്കിലും അല്ലാഹുവിനെ സൂക്ഷിക്കുക


Aslam Kamil saquafi parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

തജ് വീദ് പാലിക്കാത്ത ഖുർആൻ പാരായണം ഹറാമാണ്* التجويد

 


*തജ് വീദ് പാലിക്കാത്ത ഖുർആൻ പാരായണം  ഹറാമാണ്*

التجويد


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

.........................................


ചോദ്യം :


തജ് വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യൽ നിർബന്ധമാണോ?


ഇദ്ഗാമ് ഇഖ്ഫാഉ ഇഖ്ലാബ് തുടങ്ങി നിയമങ്ങൾ പാലിക്കൽ നിർബന്ധമുണ്ടോ ?


മറുപടി :


തജ് വീദ് അനുസരിച്ച് ഖുർആൻ പാരായണം ചെയ്യാൻ നിർബന്ധമാണ്

കാരണം തജ് വീദോട് കൂടിയാണ് ഖുർആൻ അല്ലാഹു ഇറക്കിയത് 

والأخذ بالتجويد حتم  لازم


لأنه به الإله أنزلا

എന്ന  ഇമാം ഇബ്നുൽ ജസ്രി റ യുടെ " വാക്ക് വിശദീകരിച്ചുകൊണ്ട് .

ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇബ്നു ഹജറുൽ ഹൈതമി റ

വിവരിക്കുന്നു.

ഫാതിഹയും  ഖുർആനിന്റെ മറ്റു ഭാഗങ്ങളും ഓതുമ്പോൾ

ഖിറാഅത്തിന്റെ ഇമാമുകൾ നിർബന്ധമാണെന്ന് ഏകോപിച്ച കാര്യങ്ങൾ സൂക്ഷിക്കൽ ഖുർആൻ പാരായണം ചെയ്യുന്നവരുടെ മേലിൽ  ശറഇയ്യായ വാജിബിൽ പെട്ടതാണ് .

ഖിറാഅത്തിന്റെ ഇമാമുമാർ

 അഭിപ്രായവ്യത്യാസം ഉള്ളത് ഇതിൽ പെടുകയില്ല.

കാരണം ഏകോപിക്കപ്പെട്ട കാര്യമാകുമ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ അതല്ലാത്ത മറ്റൊരു രീതിയിൽ അത് പാരായണം ചെയ്തിട്ടില്ല എന്നത് വ്യക്തമാണ്.

തിരുനബിയെ അനുകരിക്കലാണ് ഖുർആൻ പാരായണത്തിന്റെ മാനദണ്ഡം .അതിൽ സ്വന്തം അഭിപ്രായത്തിന് യാതൊരു അവകാശവുമില്ല.

ഖിറാഅത്തിന്റെ ഇമാമുമാർ ഏകോപിച്ചതിന് വിരുദ്ധമായി വല്ലവനും പാരായണം ചെയ്താൽ അല്ലാഹുവിൻറെ വചനത്തിൽ അവൻ പുതിയത് കടത്തികൂട്ടിയവനാകും.

ഖുർആനിൽ വരാത്തത് പുതുതായി നിർമ്മിക്കൽ ശക്തമായ ഹറാമാണ്. എന്നതിൽ ചെറിയ ബുദ്ധിയുള്ളവർക്ക് പോലും സംശയം ഉണ്ടാവുകയില്ല. ഖിറാഅതിൻറെ ഇമാമുകൾക്കിടയിൽ

 അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ ഇപ്രകാരമല്ല.

وبه إن تأملته تعلم أنه لا بد من ذلك التفصيل، وهو أنه يجب وجوبا شرعيا على القارئ أن يراعى في قراءته الفاتحة وغيرها ما أجمع القراء على وجوبه دون ما اختلفوا فيه ، وذلك لأن ما وقع الاتفاق عليه يعلم أنه صلى الله عليه وسلم لم يقر أبغيره ومدار القراءة إنما هو على الاتباع إذ لا مجال للرأى فيها بوجه فمن قرأ بخلاف ما وقع الإجماع عليه يكون مبتدعا شيئا في كلام الله تعالى ، وابتداع مالم يرد في القرآن لا يشك من له أدنى مسكة أنه محرم شديد التحريم بخلاف ما وقع الاختلاف فيه فإنه ليس كذلك ،

 പഠിക്കാൻ സാധിച്ചിരിക്കെ മഗ് റജ് അല്ലാത്തതിൽ നിന്നും അക്ഷരം കൊണ്ട് വന്നാൽ നിസ്കാരം ബാത്വിലാണന്ന് പറഞ്ഞതിൽ നിന്ന് ആ പാരായണവും ബാത്വിലാണ് എന്ന് മനസ്സിലാക്കാം.

മഗ്റജ് മാറ്റൽ ഹറാമായതുപോലെ

വീട്ടൽ ഏകോപിക്കപ്പെട്ട പാരായണത്തിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മാറ്റം വരുത്തലും ഹറാമാകുന്നതാണ്.

ومما يؤيد ذلك قول شارح المهذب : من أخرج بعض الحروف من غير مخرجه إن أمكنه التعلم بطلت صلاته والافلا انتهى.


 ومن لازم بطلان الصلاة حرمة القراءة فكما حرمت مع تبديل المخرج كذلك تحرم مع تبديل وجوه الأداء المجمع عليها 

يؤيد ذلك أيضا اجماعهم كما قاله النووى رحمه الله خلافالمن وهم فيه على حرمة القراءة بالقراءة الشاذة وإن لم يكن فيها تغيير معنى ولا زيادة ولا نقص في الصلاة وخارجها ،

അർത്ഥം മാറ്റം വരുകയോ  ചുരുക്കലോ വർദ്ധിപ്പിക്കലോ ഇല്ലെങ്കിൽ പോലും  ശാദ്ധായ ഖിറാഅത്ത് കൊണ്ട് (  ഏഴ് അല്ലെങ്കിൽ പത്ത്  ഇമാമുകളുടെ  ഖിറാഅത്ത് അല്ലാത്തത്  കൊണ്ട് ) ഖുർആൻ പാരായണം ഹറാമാണെന്ന് ഇജ്മാ ആണന്ന് ഇമാം നവവി പറഞ്ഞത് 

 അതിനെ ശക്തിപ്പെടുത്തുന്നുണ്ട്.

എന്നാൽ ഇതിൽ  ചില ആളുകൾ തെറ്റിദ്ധാരണയിൽ അകപ്പെട്ടിട്ടുണ്ട്.

ശാദ്ധായ ഖിറാഅത്ത് പാടില്ല എന്ന് പറയാൻ കാരണം അത് അനിഷേധ്യമായി അറിയപ്പെട്ടിട്ടില്ല എന്നതുകൊണ്ട് മാത്രമാണ്.

കാരണം ഖുർആൻ പാരായണം പിൻപറ്റിപ്പെട്ട ചര്യയാണ്.ആ ചര്യക്ക് വിരുദ്ധം ചെയ്യാൻ പാടില്ല.ഏകോപിക്കപ്പെട്ട കാര്യങ്ങൾ  ഉപേക്ഷിക്കുമ്പോൾ പിന്തുടരപ്പെട്ട സുന്നത്തിന് വിരുദ്ധം ചെയ്യലുണ്ട്  .

ഇജ്മാആക്കപ്പെട്ട കാര്യത്തിൽ പാരായണം ചെയ്യുമ്പോൾ ഉള്ള വിവിധ രീധികൾ  ഉൾപ്പെടുന്നതാണ് എന്നത്  ആർക്കും അവ്യക്തമല്ലല്ലോ.


 وليس  ذلك إلا أنه لم يتواتر قراءة مثبتها لأن القراءة سنة متبعة فلا يجوز مخالفتها ، وهذا كله موجود بتمامه في ترك ما أجمع عليه  من وجوه الأداء كما لا يخفى، 

തക്ബീറത്തു തഹറുമിന്റെ സമയത്ത് ലാമിന്റെയും ഹാഇന്റെയും  ഇടയിലുള്ള

അമിതമായി നീട്ടിയാൽ അത് അനുവദനീയമല്ല ഹറാമാണ് എന്ന് ശറഹുൽ മുഹദ്ധബിൽ പറഞ്ഞതും ഇതിനെ ശക്തിയാക്കുന്നുണ്ട്.കാരണം ഒരു നിസ്കാരത്തിൽ തക്ബീറത്തുൽ തഹ്‌രിമിൽ ഒരു മദ്ധിനെ  അമിതമായി നീട്ടൽ ഹറാമാണെന്ന് പറയുമ്പോൾ ഖുർആനിൽ അത് ഹറാമാവൻ  ഏറ്റവും ബന്ധമാണ്. കാരണം അത്  ഖിറാഅത്തിന്റെ ഇമാമുമാരിൽ ആരും പറയാത്തതാണ് .

അതുകൊണ്ടാണ് ശറഹുൽ ഉബാബിലും മറ്റും അമിതമായ നീട്ടൽ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്

ഖിറാഅത്തിന്റെ ഇമാമുമാരിൽ ആരും പറയാത്തത് എന്ന് ഞാൻ വ്യാഖ്യാനം പറഞ്ഞത്.

ഇത്തറയും വിവരിച്ച് സ്ഥിരപ്പെടുത്തിയതിൽ നിന്നും ചിലർ പറഞ്ഞ വാദം ദുർബലമാണെന്ന് മനസ്സിലായി അതായത് പ്രത്യക്ഷ മഗ്റജുമായി ബന്ധപ്പെട്ടത് മാത്രമേ വാജിബുള്ളൂ

ഇഖ്ഫാഉ ,ഇഖ്ലാബ്, ഹംസ് , ഇസ്തിഅലാ' ഇസ്തിർഖാ  

തുടങ്ങിയവ ഒന്നും വാജ്യമില്ല എന്ന വാദം ദുർബലമാണ് എന്ന് മനസ്സിലായി.

ഇത്തരം കാര്യങ്ങൾ സാധാരണക്കാർക്ക് പഠിക്കാൻ പ്രയാസമല്ലേ എന്ന വാദം പരിഗണനീയമല്ല.

കാരണം ഏകോപിക്കപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിൽ എന്ത് പ്രയാസം ആണുള്ളത്. അത്  പ്രയാസമാണെന്ന് വെച്ചാൽ പോലും ആ പ്രയാസത്തിലേക്ക് തിരിഞ്ഞുനോക്കപ്പെടുകയില്ല.ഇജ്മാ ഉള്ള കാര്യത്തിൽ പ്രയാസമുണ്ട് എന്നത് പരിഗണിക്കേണ്ടതില്ല.

 (ഫതാവൽ ഹദീസിയ്യ 245-246 )

ويؤيده أيضا أول شرح المهذب من التبصرة في تكبير التحريم لا يجوز المد إلا على التي بين اللام والهاء ولا يخرجها به عن حد الاقتصار إلى الإفراط انتهى إذ ظاهره أن إفراط المد هنا حرام فإذا حرم هنا ففي القرآن أولى فإنه لا يقول به أحد من القراء،


 ومن ثم ضبطت في شرح العباب وغير و الإفراط هنا بأن يطيله إلى حد لا يراه أحد من القراء، وبهذا الذي قررته وأوضحة، وحررته تعلم ضعف . ا في الخادم كالتوسط عن بعض المتأخرين مما يقتضى أن الواجب ما تعلق بالمخارج الظاهرة دون نحو الإخفاء والإقلاب والهمس والاسترخاء والاستعلاء انتهى 


. ووجه ضعفه ما قدمته من أن المدار في القرآن ووجوه أدائه إنما هو الاتباع فهو سنة متبعة ، وحيث لم يرد في السنة في نحو الإخفاء مما ذكر إهماله تعين الإتيان به ولم يجز تركه سواء كان من الأمور الظاهرة أم من الخفية ، وبهذا يتعين أيضا اعتماد ماذكراه أعنى الزركشى والأذرعى فعبر عن ذلك الإمام بأنه لو قيل إن القراءة من غير تصحيح الأداء والمخارج لا تجوز لم يكن بعيدا انتهى . وأما زعمه أن في ذلك حرجا على الناس الممنوع ، وأى حرج في تعلم المجمع عليه إذ هو الذي يجب تعلمه كما مر ، وبفرض أن فيه حرجا لا ينظر إليه لأن الأمور المجمع عليها لا يراعى فيها حرج ولا غيره.

الفتاوي الحديثية 245


--------------------------------

ഖിറാഅതിൻറെ ഇമാമുമാർ ഏകോപിച്ച (ഇജ്മാ ആയ ) കാര്യങ്ങൾ താഴെ വിവരിക്കുന്നു.

_______________________


1*المد*

1*മദ്ദ് മുത്തസ്വിൽ , മദ്ദ് ലാസിംഎന്നിവയെ അസ്വലിയായ മദ്ധിനേക്കാൾ നീട്ടുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.*


നീട്ടേണ്ട ഖദ്ർ എത്ര എന്നതിൽ ഖുർറാഉകൾക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.


2:അസ്വലിയ്യായ മദ്ധ് ഒരു അലിഫിനേക്കാൾ  നീട്ടുക ,

ഒരു അലിഫിനേക്കാൾ ചുരുക്കുക. (ഖുർറാഉകളിൽ ഒരാളെ തൊട്ടും റിപ്പോർട്ട് ചെയ്യാത്ത ഖദ്റ് ) 

ഇങ്ങനെ ചെയ്യാൻ പാടില്ലെന്ന്

ഖുർറാഉകൾ

 ഏകോപിച്ചിരിക്കുന്നു.

ഇത് വസ്വലിലും വഖ്ഫിലും സമമാണ്.

മദ്ദക്ഷരത്തിന്റെ ശബ്ദത്തെ  കൂടുതൽ നീട്ടേണ്ട കാരണങ്ങൾ ഒന്നുമില്ലാത്തതിനാൽ അവകളുടെ ഉച്ചാരണം പൂർത്തിയാക്കാൻ വേണ്ട സമയം നീട്ടുന്നതിനാണ് അസ്വലിയ്യ് എന്ന് പറയുന്നത്.


സാധാരണയിൽ ഇതിനെ മദ്ദക്ഷരത്തിന് ശേഷം ഹംസയും ശുകൂനും ഇല്ലാതിരിക്കൽ കൊണ്ട് അറിയപ്പെടും .ഇതിൽ ഒരു അലിഫിന്റെ ഖദറിനേക്കാൾ നീട്ടലും ചുരുക്കലും നിഷിദ്ധവും കുറ്റകരവും ആണ് .


ഉദാഹരണം

والضحي.والليل إذا سجي

والشمس وضحاها

قال

പല ഒത്തുകാരും ഇന്ന് ഇതിന് അമിതമായി നീട്ടി ഈ കുറ്റം ഏറ്റുവാങ്ങുന്നവരാണ് നിൽക്കുന്നവരും അല്ലാത്തവരും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത് .


സമസ്ത അംഗീകരിച്ച ജ്‌വീദിന്റെ ഗ്രന്ഥമായ

 ഈളാഹിൽ പറയുന്നത് കാണുക.

മിതമായ നിലയിൽ ഒരക്ഷരത്തെ ഉച്ചരിക്കാൻ എത്ര സമയം വേണമോ അത്ര സമയം  കൂടി നീട്ടുകയാണ് ഇതിന്റെ ഖദ്റ്.

അപ്പോൾഒരക്ഷരത്തെ മദ്ദ് ചെയ്യുവാൻ രണ്ട് അക്ഷരത്തെ ഉച്ചരിക്കുന്ന സമയം വേണ്ടിവരുന്നതാണ്

ഉ :

فاخرج لهم

എന്നതിൽ എട്ട് അക്ഷരം ഉണ്ട് .

نادى موسى

എന്നതിലും എട്ട് അക്ഷരം തന്നെ പക്ഷേ ഇതിൽനാലു അക്ഷരം മദിയ്യാണ്  -അപ്പോൾ ഇത് രണ്ടിന്റെയും ഉച്ചാരണ സമയത്തിൻറെ ഖദർ ഒന്ന് തന്നെ.

ഈ മദ്ദ് കലിമത്തിന്റെ നടുവിലായാലും   ഒടുവിൽ ആയാലും *വഖ്ഫിലായാലും

വസ്വിലിലായാലും മേൽപ്പറഞ്ഞ ഖദറിനേക്കാൾ .ഏറ്റവും ചുരുക്കലും ഹറാമാണ്*

താടി, മൂക്ക്,ദീനം എന്നീ പദങ്ങൾ എടുത്തു നോക്കുക.ഇവയിൽ കൂടുതൽ നീട്ടുന്നത് അഭംഗിയായി തോന്നുന്നില്ലേ ?

നീട്ടാതിരിക്കുകയാണങ്കിൽ  താടി എന്നത് തടി എന്നും മൂക്ക് എന്നത് മുക്ക് എന്നും ദീനം എന്നത് ദിനം എന്നുമായി മാറി പോകുന്നതാണ് -

സാധാരണ സംസാരത്തിൽ തന്നെ ഇങ്ങനെയുള്ള തകറാറുകൾ സംഭവിക്കുന്നുവെങ്കിൽ

ഖുർആനിൽ അത് ഏറ്റവും  വലിയ തെറ്റാണ്.

وسلموا تسليما

എന്ന ഉദാഹരണംനോക്കുക

ഇതിൽ

سلموا

എന്നതിലെ മീമിന്നും

تسليما

എന്നതിലെ ലാമിന്നും

അവസാനത്തെ മീമിന്നും 

ഒരേ ഖദറ് മാത്രമേ നീട്ടാൻ പാടുള്ളു.

അപ്പോൾ

تسليما .رحيما. ماالطارق.ثاقب.موسي. ضحاها.

തുടങ്ങിയ സ്ഥലങ്ങളിൽ വഖ്ഫ് ചെയ്യുമ്പോൾ ചില ആളുകൾ കൂടുതൽ നീട്ടാറുണ്ട് - 

*ഇങ്ങനെ നീട്ടുന്നത് ഹറാമാണ്*

ഇൻശിറാഹു സ്വുദൂറിൽ പറയുന്നത് കാണുക ,

وحده مقدار الف وصلا ووقفا فالزيادة عليها والنقص عنها حرام شرعا فيعاقب علي فعله ويثاب علي تركه  فما يفعله اءمة المساجد واكثر المؤمنين منا الزيادة في المد الطبعي  فمن أقبح البدع واشد الكراهة لا سيما وقد يقتدي بعض الجهلة منا القراء

മദ്ധിന്റെ അളവ് വഖ്ഫിലും 

വസ്വ യിലും ഒരു അലിഫിന്റെ ഖദ്റാണ്. 

അതിനേക്കാൾ വർദ്ധിപ്പിക്കലും ചുരുക്കലും ശറഇൽ ഹറാമാണ് -

അത് കൊണ്ട് പ്രവർത്തിച്ചാൽ ശിക്ഷ ലഭിക്കുകയുംഉപേക്ഷിച്ചാൽ പ്രതിഫലം ലഭിക്കുകയും ചെയ്യും.

അതുകൊണ്ട് ചില പള്ളിയിലെ ഇമാമുമാരും

പല വിശ്വാസികളും ചെയ്യാറുള്ള മദ്ധു

ത്വബഇയ്യിൽ  വർദ്ധിപ്പിക്കൽ - ഏറ്റവും മോഷമായ ബിദ്അത്തിലും ഏറ്റവും ശക്തമായ കറാഹത്തുമാണ് - പ്രത്തേകിച്ചു വിവരമില്ലാത്ത ഓത്തുകാർ അത് പിന്തുടരും ന്നതാണ് -

(അൽ ഈളാഹ് -

തീജാനുൽ ഖാരി)


2.المد الفرعي

അർത്ഥസംബന്ധമോ പദസംബന്ധമോ ആയ കാരണങ്ങൾ മൂലം മധ്യക്ഷരത്തിന് ശബ്ദത്തെ കൂടുതൽ നീട്ടുന്നതിനാണ് മദ്ദ് ഫർഇയ്യ് എന്ന് പറയുന്നത്.


ഹംസയും സുകൂനും പദ സംബന്ധമായ കാരണങ്ങളും നിഷേധത്തിൽ കൂടുതൽ ആക്കുക മഹത്വപ്പെടുത്തുക എന്നിവ അർത്ഥ സംബന്ധമായ കാരണങ്ങളുമാണ്.

മുത്തസ്വിൽ , മുൻഫസ്വിൽ , ലാസിം, ആരിള് , ലീൻ , മദ്ദ്ത്ത അളിം ,എന്നിവയെല്ലാം ഇതിൻറെ ഇനങ്ങളാണ് - (നിഹായത്തു  കൗലുൽ  മുഫീദ് 133, 134)


മദ്ദ്മുത്തസ്വിൽ , മദ്ദ്ലാസിം,എന്നിവയെ അസ്വലിയ്യായ മദ്ദിനേക്കാള്‍ നീട്ടുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.

നീട്ടേണ്ട ഖദ്റ് എത്രയാണെന്നതിൽ ഖുർറാ ഉകൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.

ഫർഇയ്യായ മദ്ദ് അമിതമായി നീട്ടുക (ഖുർറാഉകളിൽ നിന്ന് ഒരാളെ തൊട്ടും 

വാരി ദാവാത്ത ഖദ്ർ നീട്ടൽ)

പാടില്ലെന്ന് ഖുർറാഉകൾഏകോപിച്ചിട്ടുണ്ട്.

_____________________________


2 :*اظهار*


ഹൽഖിന്റെ അക്ഷരങ്ങൾക്ക് മുമ്പിൽ ശുക്കൂനുള്ള നൂനോ തൻവീനോ സംഭവിക്കുമ്പോൾ اظهار ആണ് ചെയ്യേണ്ടത്.


خاء .غين.

*എന്നീ അക്ഷരങ്ങൾ അല്ലാത്ത ബാക്കി നാല് അക്ഷരങ്ങൾക്കു മുമ്പിൽ വരുന്ന നൂനിനേയും തൻവീനി നേയും اظهار

ചെയ്യണമെന്നതിൽ ഖുർറാകൾ ഏകോപിച്ചിട്ടുണ്ട്.*


എന്നാൽ പത്ത് മശ്ഹൂറായ ഖുർറാഉകളിൽ പെട്ട അബൂ ജഅഫർ റ എന്നവർ

خاء غين

എന്നീ അക്ഷരങ്ങൾക്കു മുമ്പ്

اخفاء

 ആണ് ചെയ്തത്. 


പക്ഷേ  

والمنخنقة

وان يك غنيا .

وسينغضون


എന്നീ മൂന്ന് കലിമത്തുകളിലും അവരും

أظهار

 ചെയ്തുവെന്നാണ് ചിലരെ തൊട്ട് ഉദ്ധരിച്ചത്.


ഖാലൂൻ എന്നവരും

غين

ന് മുമ്പ് اخفاء

ആണ് ചെയ്യുക എന്ന് ചിലർ ഉദ്ധരിച്ചിട്ടുണ്ട് .

.................


3:*ادغام بغنة ادغام بلا غنة*


*സുക്കൂനുള്ള നൂനിന്റെയോ തൻവീനിന്റെയോ ശേഷം ادغام ന്റെ അക്ഷരങ്ങളായ

لام راء ياء نون ميم واو

ഇവയിൽ ഒന്ന് വന്നാൽ ادغام* ചെയ്യണം എന്നതിൽ *ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.*


എന്നാൽ لام راء  എന്നിവയിൽ ബിലാഗുന്നയും

ബാക്കിയുള്ളതിൽ ബിഗുന്ന യുമാണ്.

ادغام

വേണ്ടെന്നതിൽ ഇജ്മ ഉള്ളതായി വ്യക്തമാക്കപ്പെട്ടിട്ടില്ല.



ഇതേപ്രകാരം ياء واو എന്നിവയിൽ ഹംസ റ എന്നിവരെ തൊട്ട് ഖലഫ് റ എന്നിവർ 

*ഗുന്ന കൂടാതെയാണ് ഓതിയിട്ടുള്ളത്.*


എന്നാൽ

بس والقرءان الحكيم

ن والقلم

طسم

എന്നീ മൂന്ന് കലിമത്തുകളിൽ വന്ന സുക്കൂനുള്ള നൂനിൽ ഇമാമുമാർക്കിടയിൽ ഭിന്നതയുണ്ട്.

ഇവിടെ നൂനിനെ വാവിൽ

أظهار

(സകത )ചെയ്താണ് ഹഫ്സ് റ ഓതിയത്.

طسم

എന്ന കലിമത്തിൽ സീനിനെ മീമിനെ 

أظهار

(സകത )ചെയ്താണ് അബൂ ജഅഫർ റ ഓതിയത്.


واو ياء

എന്നിവയുടെ അടുത്ത് സുക്കൂനുള്ള നൂന് ഒരു കലിമത്തിലായി വന്നാൽ اظهار ആണ് ചെയ്യേണ്ടത്.

ഉദാ

بنيان . صنوان. قنوان .دنيا

(ഇതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട് )

..................__________________

4*اقلاب*

ബാഇന്റെ മുമ്പിൽ വരുന്ന നൂനിനേയും തൻവീനിനെയും 

اقلاب

ചെയ്യുക ( * മറിച്ചു മണിക്കുക*)

എന്നതിൽ *ഖുർറാഉകൾഏകോപിച്ചിട്ടുണ്ട്.*

ഉദാ :

صم بكم

من بعد

انبئهم


5*اخفاء*

*ബാക്കിയുള്ള ഹിജാഇയായ 15 അക്ഷരങ്ങളുടെ അടുത്ത് വരുന്ന നൂനിനെയും തൻവീനിനെയും മറിച്ച് മണിക്കുക ചെയ്യുന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്* 


എന്നാൽ 

عسق

എന്നതിലെ സീനിന്റെ അവസാനം വന്ന സുകൂനുള്ള നൂറിൽ അഭിപ്രായവ്യത്യാസം ഉണ്ട്.

 അബൂ ജഅഫർ എന്നവർ ഇവിടെ സകത ചെയ്തതാണ് ഓതിയത്.


6*اخفاء*

ചെയ്യപ്പെടുന്ന 15 അക്ഷരങ്ങളുടെ ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

الصياد.الذال.الثاء.الكاف.الجيم.الشين القاف.السين.الدال.الطاء.الزاء.الفاء.التاء 

الضاد.الظاء.

.................._______________


7*غنة*

*മുശദ്ധദായ എല്ലാ നൂനിനേയും മീമിനേയും*

غنة

*ചെയ്യണമെന്നതിൽ ഖുർറാഉകൾ ഏകോപിച്ചിരിക്കുന്നു*


_________________


8التفخيم والترقيق

റാഅ് :ഇതിൽ തഫ്ഖീം, തർഖീഖ് എന്നീ രണ്ടവസ്ഥകളാണുള്ളത്.


. തഫ്ഖീം


1) കസ്റിന്റെയോ സുകനുള്ള യാഇന്റെയോ ശേഷമല്ലാതെ 

*റാഅ് ഫത്ഹാക്കപ്പെട്ടതായി വരുമ്പോൾ റാഇനെ തഫ്ഖീം ചെയ്യണമെന്നതിൽ ഖുർറാഇന്റെ ഇജ്മാഅ് ഉണ്ട്*.


 (കസ്റി -ന്റെയോ സുകൂനുള്ള യാഇന്റെയോ ശേഷം വരുന്ന ഫത്ഹ് ചെയ്യപ്പെട്ട റാഇനെ 

തർഖീഖ് ചെയ്ത് കൊണ്ടാണ് വർശ് റ വിന്റെ ഖിറാഅത്ത്

ഉദാ : 

ليغفر،بصيرا،خبيرا،حاضرا

അപ്പോൾ ഇതിൽ ഖിലാഫ് ഉണ്ട് . ആയതിനാൽ ഇതിൽ ഇജ്മാഅ് ഖുർറാഉകളെ തൊട്ട് ഉദ്ധരിക്കപ്പെടുകയില്ല.


*ഫത്ഹ് ചെയ്യപ്പെട്ട റാഅ് കസ്റിന്ന് ശേഷം വരികയും റാഇന്റെ ശേഷം استعلاء ന്റെ അക്ഷരം വരികയും ചെയ്താൽ അവിടെയും തഫ്ഖീം ചെയ്യണമെന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്*


فراق (الكهف) صراط (قيامة)

ഈ രണ്ടു കലിമത്തുകൾ മാത്രമേ ഖുർആനിൽ ഇങ്ങനെ വന്നിട്ടുള്ളൂ.


*അതുപോലെ കസ്റിന്റെ ശേഷം വന്ന ഫത്ഹ് ചെയ്യപ്പെട്ട റാഅ് ആവ-ർത്തിക്കപ്പെട്ടതായി വരുന്ന സ്ഥലത്തും റാഇനെ തഫഖീം ചെയ്യണമെന്നതിലും ഖുർറാത്ത് ഏകോപിച്ചിട്ടുണ്ട്.*


 ഉദാ:قرار،فرار،ضرار،


ضم


2) കസ്റിന്റെയോ സുകൂനുള്ള യാഇന്റെയോ ശേഷമല്ലാതെ *റാഅ് ضمചെയ്യപ്പെട്ടതായി വന്നാൽ തഫ് ഖീം ചെയ്യുന്നതിലും ഖുർറാത്ത് ഏകോപിച്ചിട്ടുണ്ട്*

ഉദാ: اشهر معلوماة، رمان


എന്നാൽ സുകൂനുള്ള യാഇന്റെ ശേഷമോ കസ്റിന്റെ ശേഷമോ (കസ്റിന്റെയും യാഇന്റെയും ഇടയിൽ സുകൂനായ അക്ഷരം കൊണ്ട് പിരിച്ചാലും) 

റാഅ് ضم ചെയ്യപ്പെട്ടതായി വന്നാൽ അതിൽ خلافഉണ്ട്.

 (വർഷ് (റ)-വിൻ്റെ ഖിറാഅത്ത് പ്രകാരം അവിടെ തർഖീഖാണ് ചെയ്യുക).

ഉദാ:

عشرون ،ذكركم ،،يعصرون، كافرون، غيره، سيروا،


3) സുകൂനുള്ള റാഇന്റെ മുമ്പ് -ضم ഓ ഫത്ഹോ വന്നാൽ റാഇനെ തഫ്ഖീം ചെയ്യുക. ഉദാ: 

مرعي، الأرض، برق ،الفرقان ،القرءان

 എന്നാൽ ഫത്തഹിന്റെ ശേഷം വന്ന സുക്കൂൻ ഉള്ള റാഇനെ

والمرء،وروحه ،مريم، قرية


 എന്നീ മൂന്ന് കലിമത്തുകളിലും റാഇൻ്റെ ശേഷം യാ-ഉം കസ്‌റും സംഭവിച്ചതിനാൽ തർഖീഖാണ് വേണ്ടതെന്ന് ഖുർറാഉകളിൽ ചിലരെ തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (അപ്പോൾ ആ കലിമത്തുകളിൽ  خلافഉണ്ട്)


4 ) *സുകൂനുള്ള റാഇൻ്റെ മുമ്പ് വരുന്ന കസ്‌റ് ആരിള് (പുതുതായി ഉണ്ടാകുന്നത്) ആണെ-ങ്കിൽ റാഇനെ തഫ്ഖീം ചെയ്യുന്നതിലും ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്.* ഉദാ: ،لمن ارتضي،رب ارجعون

 ام ارتابو


5) *സുകൂനുള്ള*റാഇൻ്റെ മുമ്പ് സ്ഥിരമായ സുകൂൻ വരികയും *ശേഷം استعلاء-ൻറെ അക്ഷരം* വരികയും ചെയ്യുമ്പോൾ *റാഇനെ തഫ്ഖീം ചെയ്യുക. ഇതിലും *തഫ്ഖീം ചെയ്യുന്നതിൽ ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്.*-


مرصاد، ارصاد، فرقة، قرطاس


എന്നീ നാല് കലിമത്തുകളിലാണിങ്ങനെ വന്നത്. 


എന്നാൽ ഇതിൽ നിന്നും

كل فرق كطود العظيم

എന്നതിലെ فرقൽخلاف ഉണ്ട് .


*തർഖീഖ്ترقيق*


 1 )സുകൂനുള്ള റാഇൻ്റെ മുമ്പ് വരുന്ന കസ്റ് സ്ഥിരമായതാണെങ്കിൽ റാഇനെ തർഖീഖ് ചെയ്യുക ഉദാ :،احيرتم ،مرية ،فرعون، وتصاعر واصبر، امرت، واستأجره


2) റാഇന് കസ്റ് വരുമ്പോൾ തർഖീഖ് ചെയ്യുക. കസ്റ് സ്ഥിരമായതോ, അവസാന-ത്തിൽ വന്നതോ ആകാവുന്നതാണ്. ഇതിനെ തർഖീഖ് ചെയ്യണമെന്നതിൽ خلافഇല്ല.

ഉദാ:

بشر الذين ،والفجر ،اصبري، الباري وبضارهم، ، فارض، رزق، واذكر اسم ،

.....................................

9) രണ്ട് സുനുകൾ സംഗമിക്കൽ (التقاء الساكنين)

............


التقاء الساكنين


............

بئس الاسم 

രണ്ട് കലിമത്തുകളിലായി വ സ്വലിന്റെ അവസ്ഥയിൽ വന്ന

بئس الاسم

എന്ന

 *കലിമത്തിൽ لامന് കസ്റ് നൽകിയാണ് 

 ഖുർറാഉകൾ ഒന്നടങ്കം ഓതിയിട്ടുള്ളത്.* 

ഇങ്ങനെ ഓതണമെന്നതിൽ 

ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.


കൂടാതെ 

سورة ال عمران

ലെ

ألم الله

എന്നതിലും വസല് ചെയ്തു ഓതുമ്പോൾ ميم ഫതഹ് ചെയ്യണമെന്ന് കുർറാഉ ഏകോപിച്ചിട്ടുണ്ട്.

...........................


 الحروف المقطعات


ഇവ 14 അക്ഷരങ്ങളാകുന്നു. ഇവയിൽ പെട്ട حي طهر

എന്ന അഞ്ചക്ഷരങ്ങളുടെ ഇസ്മ് മൊഴിയുമ്പോൾ അറബി ഭാഷാ പ്രകാരം അവയുടെ ഇസ്മുകളിലുള്ള  همزةയെ കളഞ്ഞു കൊണ്ടുംസ്ഥിരപ്പെടുത്തിക്കൊണ്ടും പറയാമെങ്കിലും ഖുർആനിൽ രണ്ട് ഹറഫിന്മേൽ ആയി

را،ها،طا،يا،حا،

എന്നിങ്ങനെ ഹംസയെ കളഞ്ഞു കൊണ്ടാണ്

 ഓതേണ്ടത് -

ഇങ്ങനെ ഓതണം ഖുർറാഉ എന്നതിൽ ഇജ്മാആയി .


...................



*إدغام*


إدغام

രണ്ട് വിധം

إدغام الصغير،

 إدغام الكبير


إدغام الصغير،

സുകൂനുള്ള അക്ഷരത്തെ ഹർക്കത്തുള്ള അക്ഷരത്തിൽ ادغامചെയ്യുന്നതിന്

إدغام الصغير،

എന്ന് പറയുന്നു.


ഇതിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

1 -متماثلين

2 -متجانسين

3 -متقاربين 

 ഒന്ന് :متماثلين


മഖ്റജിലും സ്വിഫത്തിലും തുല്യമായവ.

إدغام الصغير،

ൽ വരുന്നمتماثلينയിൽ 

 ആദ്യത്തെ അക്ഷരം സകതയുടെ هاءഓ,

 മദ്ദിയ്യായ അക്ഷരമോ ആയിട്ടില്ലെങ്കിൽادغام

ചെയ്യപ്പെടണം എന്നതിൽ ഖുർറാഉകൾ ഏകോപിച്ചിട്ടുണ്ട്.

ഉദാ:اينما يوجهه


സകതയുടെ هاءഓ,

 മദ്ദിയ്യായ അക്ഷരമോ ആയാൽ അല്ല -

ഉദാ :


الذي يوسوس 

آمنوا وعملوا 

ماليه هلك


 .................

ലീനിയ്യായ ഹർഫിന്നു ശേഷമാണ് (വാവ്, യാഅ്)مثلين വരുന്നതെങ്കിൽ إدغام ചെയ്യണമെന്നതിൽ ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്.


 ഉദാ: آوواونصروا

عصواوكانوا

........................

2.متجانسين

 മഖ് റജിൽ തുല്യമായതും സ്വിഫത്തിൽ വ്യത്യസ്ഥമായതും


1) ദാലിനെ താഇൽ إدغام ചെയ്യൽ. ഉദാ:قد تبين


2 താഇനെ ദാലിൽإدغام ചെയ്യൽ

ഉദാ :اثقلت دعوى الله

3: താ ഇനെ ط -ൽادغام ചെയ്യൽ

ഉദാ:فقالت طايفة

4: പുള്ളിയുള്ള ذ - നെظ - ൽادغام ചെയ്യൽ

ഉദ : اذ ظلمتم

5: (ഇദ് ഗാം )ط -നെ -ت - ൽادغام ചെയ്യൽ

ഇവകളെ ادغام ചെയ്യുന്നതിൽ ഏകോപിച്ചിട്ടുണ്ട്





: മഖ്റജിൽ അടുത്തതും സ്വിഫത്തിൽ വ്യത്യസ്ഥമായതും (متقاربين)

ലാമിനെ റാഇൽ ادغام ചെയ്യൽ

ഉദാ :بل رفعه الله

(എന്നാൽ كلا بل ران

എന്നതിൽ ഖിലാഫുണ്ട്.)

ഇതിൽ ഹഫ്സ് റ സകത ചെയ്താണ് ഓതിയത്.


* അപ്രകാരം ق-നെ ك-ൽ ادغام} ചെയ്യൽ. 

ഉദാ: نخلقكمഎന്നതിൽ മാത്രം

എന്നതിൽ മാത്രം (ഇതിൽ നാഖിസ്വ്, താമ്മ് എന്നീ രണ്ടു വജ്ഹുകൾ കൊണ്ടും ഓതാം.)


# അപ്രകാരം مذكر

 എന്ന കലിമത്തും ادغام

ചെയ്യുന്നതിൽ ഖുർറാഅ് ഏകോപിച്ചിട്ടുണ്ട്. (ഇതിന്റെ

അസ്വല്  مذتكرഎന്നാണ്.

...........

 തഅരീഫിന്റെ ലാമിന് ശേഷം حروف القمريةഎന്നപേരിൽ അറിയപ്പെടുന്ന 14 ഹറഫുകൾ അടുത്ത് വന്നാൽ അവയെ اظهار  ചെയ്യുന്നതിൽ ഖുർറാഉകൾ  ഏകോപിച്ചിട്ടുണ്ട്.

ابغ حجم وخف عقيمك

ഈ അക്ഷരങ്ങളാണവ


തഅരീഫിന്റെ ലാമിന് ശേഷം حروف الشمسيةഎന്നപേരിൽ അറിയപ്പെടുന്ന 14 ഹറഫുകൾ അടുത്ത് വന്നാൽ അവയെ ادغام  ചെയ്യുന്നതിൽ ഖുർറാഉകൾ  ഏകോപിച്ചിട്ടുണ്ട്.

طب ثم صل رحما تفز ضف ذا نعم

دع سوء ظن زر شريفا للكرم

ഈ കലിമത്തുകളിലെ ആദ്യക്ഷരങ്ങൾ ആകുന്നു അവحروف الشمسية


.........

ഖുർറാളകൾ ഇജ്‌മാഅ് ഉള്ളതായി ആധികാരികമായി ലഭിച്ച കാര്യങ്ങളാണ് ഈ അദ്ധ്യാ-യത്തിൽ വിവരിച്ചത്. ഈ വിവരിച്ച കാര്യങ്ങൾ മാത്രമേ ഖുർറാഅ് ഉ! ആയിട്ടുള്ളൂ എന്ന് തെറ്റിദ്ധരിക്കരുത്. ഇതിൽ പറയാത്ത പലതും വിശ്വാസ യോഗ്യമായി ലഭിച്ചാൽ അവയും ഇവയോടൊപ്പം ചേർത്തു മനസ്സിലാക്കണമെന്ന് ചുരുക്കം.

...........

അവലംബം :

1:അൽ ഫത്താവ ഹദീസിയ്യ ഇബ്ന് ഹജർ رحمه الله

2:കിതാബുന്നശ്റ് ഇമാം ജസരി അൽശാഫിഇയ്യ് റ رحمه الله

3:തീജാനുൽ ഖാരി

4:അൽ ഈളാഹ്

5:അൽ ഫരീദ് ഫീ ഉസ്വൂലിൽ ഖിറാഅത്തി വത്തജ് വീദ്

മുജവവ്വിദ് അബ്ദുറസാഖ് ഉസ്താദ് അൽ ഫുർഖാനി


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري


https://t.me/ahlussnnavaljama


Sunday, February 8, 2026

സ്വദഖത്തുല്ലാഹ് ഉസ്താദ്

 📚

*ഓർമ്മ*

______________________


വിദ്യാർത്ഥികൾ വായിച്ചു കൊടുക്കുക, ഉസ്താദ് അർത്ഥം പറയുക എന്ന ശൈലിയായിരുന്നു ബഹുമാനപ്പെട്ട താജുൽ ഉലമാ സ്വദഖതുല്ലാഹ് ഉസ്താദിന് (ഖു.സി). ഉസ്താദിൻ്റെ കൈയിൽ കിതാബ് ഉണ്ടാകാറില്ല. ഒരിക്കൽ 'മഖാമാതുൽ ഹരീരീ' - (അറബി സാഹിത്യത്തിൽ ഉയർന്ന് നിൽക്കുന്ന ഗ്രന്ഥമാണിത് ) സബ്ഖ് നടക്കുന്നു. ഒരു സ്ഥലമെത്തിയപ്പോൾ, വാക്കർത്ഥം പറയാതെ ഉസ്താദ് തവഖ്ഖുഫായി..


"റഹീമേ, ആ ഖാമൂസ് ഒന്ന് വായിച്ചാട്ടെ..."


അവിടുത്തെ ശിഷ്യനാണ്, കിടങ്ങഴി അബ്ദുർഹീം മുസ്‌ലിയാർ. കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ പ്രസിഡൻ്റും വലിയോറ ദാറുൽ മആരിഫ് അറബിക് കോളജിലെ സീനിയർ മുദർരിസുമാണ് അദ്ദേഹം. അവരാണ് തൻ്റെ നേരനുഭവം എന്നോട് പങ്കുവെക്കുന്നത്. അങ്ങനെ വായിച്ചപ്പോൾ ഉസ്താദ് ചോദിച്ചത്രെ, 'ആ വാക്കിൻ്റെ മേൽ ഒരു വരയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ടോ ?' എന്ന്. നോക്കിയപ്പോൾ അവിടെ വരയിട്ടതായി കണ്ടു. ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉസ്താദ് പറഞ്ഞു:


" ഹാ, അതന്നെ എനിക്ക് കിട്ടാതായത്..."


വളരെയധികം ഗരീബായ പദമാകുമ്പോഴാണ് അപ്രകാരം അടയാളപ്പെടുത്തുക. അത് കൊണ്ട് തന്നെയാണ് തനിക്ക് ലഭിക്കാതായത് എന്ന് വിവരിച്ചത്, അഹങ്കാരമായൊന്നും  കരുതരുത്. ശിഷ്യരുടെ മുന്നിൽ, ക്ലാസിൽ വെച്ച് ഗുരുനാഥന്മാർ പല രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കുമല്ലോ, അതിൻ്റെ ഭാഗമാണത്. ഉസ്താദിൻ്റെ ഓർമ്മ ശക്തിയും കുശാഗ്ര ബുദ്ധിയും പ്രസിദ്ധമാണ്. അതിലേക്ക് ചേർത്തി വായിക്കാൻ പറ്റുന്ന ഒരു അനുഭവ കഥയാണിത്.


ഇനി, മറ്റൊരു സംഭവം പറയാം.

ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയെന്ന് അമേരിക്ക അവകാശ വാദമുന്നയിച്ച കാലം. 'നീലാം സ്ട്രോങ്' എന്ന പേരുള്ള വ്യക്തിയാണത്രേ ആദ്യമായി  കാലുകുത്തിയത്. മനുഷ്യൻ ചന്ദ്രനിലെത്തുക - അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു. അത് അസംഭവ്യമാണെന്ന് ഒരു വിഭാഗം സ്ഥാപിച്ചു കൊണ്ട് രംഗത്തെത്തി. ഗോളങ്ങളെ ഭേദിച്ചു കൊണ്ടുള്ള യാത്ര നടക്കില്ലെന്നായിരുന്നു അവരുടെ ന്യായം. എന്നാൽ, അത് ടോളമിയുടെ പഴയ ശാസ്ത്രമാണെന്നും ശേഷം വന്ന ശാസ്ത്ര നിരീക്ഷണം ഗോളങ്ങളെ ഭേദിക്കാം എന്നാണെന്നുമെല്ലാം വിശദീകരിച്ച് സ്വദഖതുല്ലാഹ് ഉസ്താദ് ലേഖനമെഴുതി. ചന്ദ്രനിൽ കാലുകുത്തിയെന്ന് അനുകൂലിച്ചതല്ല, മറിച്ച്, അതെല്ലാം സംഭവിക്കാവുന്ന കാര്യങ്ങളാണെന്ന് പറഞ്ഞതാണ്. ഇക്കാര്യം സമർത്ഥിച്ച് ലേഖനം എഴുതിപ്പിക്കുന്നതിനിടെ, ടോളമിയുടെ ജന്മവർഷം വിഷയീഭവിച്ചു. അത് ഇന്ന വർഷമാണെന്ന് എഴുതാൻ പറഞ്ഞു. അപ്പോൾ, എഴുത്തുകാരനായിരുന്ന മർഹൂം എൻ.കെ ഉസ്താദ് ആ വർഷത്തിൽ സംശയം പ്രകടിപ്പിച്ചു. 'മൈബദി'യുടെ ശർഹായ 'ഐനുൽ ഖുള്വാതി'ൽ ആ വർഷമല്ല, മറ്റൊരു തിയതിയാണെന്ന് പറഞ്ഞു. അപ്പോൾ ഉസ്താദ് തിരസ്കരിച്ചു:


"അല്ല, 'മുഖദ്ദിമഃ ബ്നി ഖൽദൂനി'ൽ ഞാൻ പറഞ്ഞ വർഷമാണ്. ഞാൻ ബാഖിയാതിൽ പഠിക്കുന്ന കാലത്ത് നോക്കിയിട്ടുണ്ട്..." ശേഷം, പ്രസ്തുത ഭാഗത്തെ ഉദ്ധരണി കാണാതെ വായിച്ചു കേൾപ്പിച്ചു.


ഇത് കേട്ട്, കിടങ്ങഴി ഉസ്താദ് (അബ്ദുർറഹീം മുസ്‌ലിയാർ), ജ്യേഷ്ഠൻ (അബ്ദുർറഹ്മാൻ മുസ്‌ലിയാർ) ഹജ്ജ് കഴിഞ്ഞ് വന്നപ്പോൾ 'മുഖദ്ദിമഃ ബ്നി ഖൽദൂൻ' കൊണ്ട് വന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ തന്നെ, ബെൽറ്റിൽ നിന്നും കാശെടുത്തു കൊടുത്തിട്ട്, അത് കൊണ്ടു വരാൻ കൽപിച്ചു. കൊണ്ടുവന്നു നോക്കിയപ്പോൾ, ഉസ്താദ് പറഞ്ഞത് പോലെ തന്നെ കാണാനായി !. ഇത് പറയുന്ന സമയത്ത്, ബാഖിയാതിൽ നിന്നും ബിരുദമെടുത്ത് നാൽപത് വർഷത്തോളം പിന്നിട്ടിരുന്നുവെന്ന് മർഹൂം സ്വമദ് മൗലവി പറഞ്ഞതോർക്കുന്നു. വായനക്കിടയിൽ കണ്ട ടോളമിയുടെ മരണ വർഷം പോലും ഓർമ്മയിൽ നിൽക്കുക എന്നത് അൽഭുതമല്ലാതെ പിന്നെന്താണ് !

سحر النبي صلى الله عليه وسلم

 وَإِنَّمَا أَثَّرَ السِّحْرُ فِي رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَعَ قَوْله تَعَالَى: {وَاللَّهُ يَعْصِمُكَ مِنَ النَّاسِ} [المائدة: ٦٧] إمَّا لِأَنَّ الْمُرَادَ مِنْهُ عِصْمَةُ الْقَلْبِ، وَالْإِيمَانِ دُونَ عِصْمَةِ الْجَسَدِ عَمَّا يَرِدُ عَلَيْهِ مِنْ الْحَوَادِثِ الدُّنْيَوِيَّةِ، وَمِنْ ثَمَّ سُحِرَ وَشُجَّ وَجْهُهُ وَكُسِرَتْ رُبَاعِيَّتُهُ وَرُمِيَ

عَلَيْهِ الْكَرِشُ وَالتُّرَابُ وَآذَاهُ جَمَاعَةٌ مِنْ قُرَيْشٍ، وَإِمَّا لِأَنَّ الْمُرَادَ عِصْمَةُ النَّفْسِ عَنْ الِافْتِلَاتِ دُونَ الْعَوَارِضِ الَّتِي تَعْرِضُ لِلْبَدَنِ مَعَ سَلَامَةِ النَّفْسِ.


وَهَذَا أَوْلَى بَلْ هُوَ الصَّوَابُ لِأَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يُحْرَسُ فَلَمَّا نَزَلَتْ الْآيَةُ أَمَرَ بِتَرْكِ الْحَرْسِ.

الزواجر لابن حجر


Sunday, February 1, 2026

الحكمة في كثرة أزواجه ﷺ:

 [ 21 ] والحكمة في كثرة أزواجه ﷺ: أنَّ الأحكام التي ليست ظاهرة يطلعن عليها فينقلنها، وقد جاء عن عائشة من ذلك الكثير الطَّيِّب، ومن ثَمَّ فضلها بعضهم على الباقيات.

📚 فتح الباري لابن حجر ٦٤٤/١ ]  

ബറാഅത്ത് രാവ്: പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി*

 *ബറാഅത്ത് രാവ്:  പ്രാർത്ഥന, ഖബർ സിയാറത്ത്, ചീരിണി* 


*പ്രാർത്ഥനയ്ക്ക് പ്രത്യേക സ്വീകാര്യത* 

قال الشافي وبلغنا انه كان يقال ان الدعاء يستجاب في خمس ليال:في ليلة الجمعة وليلة الأضحى وليلة الفطر وأول ليلة من رجب وليلة النصف من شعبان 

(كتاب الأم ١/٢٦٤)

" ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ച് രാത്രികളിൽ പ്രാർത്ഥന പ്രത്യേകം സ്വീകരിക്കപ്പെടുന്നതാണ്: വെള്ളിയാഴ്ച രാവ്, ബലിപെരുന്നാൾ രാവ്, ചെറിയ പെരുന്നാൾ രാവ് , റജബ് മാസത്തിലെ ആദ്യ രാത്രി, പിന്നെ ശഅബാൻ പകുതിയുടെ രാത്രി (ബറാഅത്ത് രാവ്) എന്നിവയാണവ."


 *ഖബർ സിയാറത്ത്* 

عن إبن عباس رضي الله عنهما إذا كان يوم العيد ويوم العشر ويوم الجمعة الأولى من شهر رجب *وليلة النصف من شعبان* وليلة الجمعة يخرج الأموات من قبورهم ويقفون على أبواب بيوتهم ويقولون ترحموا علينا في هذه الليلة بصدقة ولو بلقمة من خبز فإنا محتاجون إليها فان لم يجدوا شيئا يرجعون بالحسرة 


( الدرر الحسان في البعث ونعيم الجنان -للامام السيوطي)

ഇമാം സുയൂത്വി(റ)യുടെ 'അദ്ദുററുൽ ഹിസാൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു:

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: രണ്ട് പെരുന്നാൾ ദിനങ്ങളിലും, ദുൽഹിജ്ജ പത്തിലെ ദിനങ്ങളിലും, റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയും, ശഅ്ബാൻ പകുതിയിലെ രാവിലും (ബറാഅത്ത് രാവ്), വെള്ളിയാഴ്ച രാവുകളിലും മരിച്ചവർ അവരുടെ ഖബറുകളിൽ നിന്ന് പുറത്തു വരികയും അവരുടെ വീട്ടുവാതിൽക്കൽ വന്ന് നിൽക്കുകയും ചെയ്യും. അവർ പറയും: "ഈ രാത്രിയിൽ ഒരു കഷ്ണം അപ്പമെങ്കിലും ദാനം ചെയ്തുകൊണ്ട് നിങ്ങൾ ഞങ്ങളോട് കരുണ കാണിക്കണേ, തീർച്ചയായും ഞങ്ങൾ അതിലേക്ക് ആവശ്യമുള്ളവരാണ്." അവർക്ക് ഒന്നും ലഭിച്ചില്ലെങ്കിൽ അവർ അങ്ങേയറ്റത്തെ വിഷമത്തോടെ (ഖബറുകളിലേക്ക്) മടങ്ങും.


ففي الحديث دلالة على استحباب *زيارة القبور في ليلة النصف من شعبان* والإستغفار للأقارب والإخوان

 

(التبيان في بيان ما في ليلة النصف من شعبان وليلة القدر من رمضان -ملا علي القاري)

മുല്ലാ അലിയ്യുൽ ഖാരി(റ)യുടെ 'അത്തബിയാൻ' എന്ന ഗ്രന്ഥത്തിൽ നിന്ന്:

 ഹദീസിൽ കാണാം, ശഅ്ബാൻ പകുതിയിലെ രാവിൽ (ബറാഅത്ത് രാവ്) ഖബർ സിയാറത്ത് ചെയ്യുന്നതും, ബന്ധുക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി പാപമോചനം തേടുന്നതും (ഇസ്തിഗ്ഫാർ) സുന്നത്താണ്.


 *ചീരിണി* 

وكذا ما اعتيد من الكعك والنقل والسمك في العيد الصغير والحلوى ليلة نصف شعبان 

 

(حاشية الجمل ٤/٤٩٠)

"ശഅ്ബാൻ പകുതിയിലെ രാവിൽ മധുര പലഹാരങ്ങൾ നൽകുക പോലെയുള്ള പതിവ് കാര്യങ്ങൾ ഭാര്യക്ക് കൊടുക്കേണ്ട ചെലവിൽ പെട്ടതാണ്."

(ഹാശിയത്തുൽ ജമൽ 4/490)


 *അശ്റഫ് സഖാഫി വെണ്ണക്കോട്*

90 48 0 1 7 4 7 3

Saturday, January 31, 2026

വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* -

 https://www.facebook.com/100051161541759/posts/pfbid0czAmBxVu5YFCgB8bL7U3dd3DM3HpdxZxbbUeBaELjpvhHA2bAmhQy18wjLPkfTy7l/?app=fbl


*വിശുദ്ധ ഖുർആനും തിരുഹദീസും കേൾക്കുന്നതിലെ(تحمل) വ്യത്യാസം* 

---------------------------

ഇമാം സുയൂത്വി(റ) പറയുന്നു:

ഹദീസ് പണ്ഡിതന്മാരുടെ അടുക്കലുള്ള സമ്പാദന രീതികൾ (تحمل الحديث): ശൈഖിന്റെ വാക്കുകൾ കേൾക്കുക (السماع من لفظ الشيخ), ശൈഖിന്റെ മുന്നിൽ ഓതുക (القراءة عليه), മറ്റൊരാൾ ഓതുന്നത് കേൾക്കുക, മുനാവലഹ് (المناولة), ഇജാസഹ് (الإجازة), മുകാതിബഹ് (المكاتبة), വസ്വിയ്യത്ത് (الوصية), ഇഅ്‌ലാം (الإعلام), വിജാദഹ് (الوجادة) എന്നിവയാണ്. ഇതിൽ ആദ്യത്തെ രണ്ടും ഒഴികെയുള്ളവ ഇവിടെ (تحمل القرآن) ഖുർആൻ സമ്പാദനത്തിന് സ്വീകാര്യമല്ല. കാരണം പിന്നീട് വിവരിക്കും.

ശൈഖിന്റെ മുന്നിൽ ഓതുക (القراءة على الشيخ) എന്നത് മാത്രമാണ് ഖുർആൻ സമ്പാദനത്തിന് സലഫും ഖലഫും ഉപയോഗിച്ചിരുന്ന രീതി. ശൈഖിന്റെ പാരായണം കേൾക്കുക (السماع من لفظ الشيخ) എന്നത് ഇവിടെ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം, സഹാബത്ത് (റ) ഖുർആൻ നബി ﷺ-ൽ നിന്ന് കേൾക്കുക മാത്രമാണ് ചെയ്തത്. എന്നാൽ ഖുർആൻ പാരായണത്തിന്റെ ഇമാമീങ്ങൾ ആരും അത് സ്വീകരിച്ചില്ല. ശൈഖിന്റെ പാരായണം സ്വീകാര്യമല്ല എന്നതിന്റെ ന്യായം വ്യക്തമാണ്. കാരണം ഇവിടെ (ഖുർആനിൽ) ഉദ്ദേശ്യം പാരായണ രീതിയാണ് (أداء). ശൈഖിന്റെ പാരായണം കേൾക്കുന്ന എല്ലാവർക്കും ശൈഖ് പാരായണം ചെയ്തത് പോലെ തന്നെ പാരായണം ചെയ്യാൻ കഴിയില്ല. എന്നാൽ ഹദീസിലാവട്ടെ, ഉദ്ദേശ്യം അർത്ഥമോ പദങ്ങളോ ആണ്, ഖുർആനിൽ പരിഗണിക്കപ്പെടുന്നത് പോലെ പാരായണ രീതി ഉദ്ദേശമല്ല. എന്നാൽ സഹാബിമാർ അവരുടെ സാഹിത്യവും ശുദ്ധ പ്രകൃതിയും നിമിത്തം നബി സല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്ന് കേട്ടതുപോലെ പാരായണം ചെയ്യാൻ കഴിവുള്ളവരായിരുന്നു. കാരണം വിശുദ്ധ ഖുർആൻ അവതരിച്ചത് അവരുടെ ഭാഷയിലാണ്.

എല്ലാ വർഷവും റമദാൻ മാസത്തിൽ നബി സ്വല്ലല്ലാഹു അലൈഹിവസല്ലം വിശുദ്ധ ഖുർആൻ ജിബ് രീൽ(അ)മിന് അങ്ങോട്ട് ഓതി കൊടുത്തു എന്നത് ശൈഖിന് അങ്ങോട്ട് ഓതിക്കൊടുക്കണം എന്നതിന്റെ തെളിവാണ്.

(ഇമാം സുയൂത്വി(റ)/ അൽ ഇത്ഖാൻ 1/322)


قال الإمام السيوطي رحمه الله تعالى:

النوع الرابع والثلاثون: في كيفية تحمله.

...........

وأوجه التحمل عند أهل الحديث: السماع من لفظ الشيخ، والقراءة عليه، والسماع عليه بقراءة غيره، والمناولة والإجازة والمكاتبة والوصية والإعلام، والوجادة. فأما غير الأولين فلا يأتي هنا لما يعلم مما سنذكره.

وأما القراءة على الشيخ فهي المستعملة سلفا وخلفا.

وأما السماع من لفظ الشيخ فيحتمل أن يقال به هنا لأن الصحابة - رضي الله عنهم - إنما أخذوا القرآن من النبي - صلى الله عليه وسلم - لكن لم يأخذ به أحد من القراء، والمنع فيه ظاهر لأن المقصود هنا كيفية الأداء، وليس كل من سمع من لفظ الشيخ يقدر على الأداء كهيئته بخلاف الحديث فإن المقصود فيه المعنى أو اللفظ لا بالهيئات المعتبرة في أداء القرآن. وأما الصحابة فكانت فصاحتهم وطباعهم السليمة تقتضي قدرتهم على الأداء كما سمعوه من النبي صلى الله عليه وسلم لأنه نزل بلغتهم.

ومما يدل للقراءة على الشيخ عرض النبي - صلى الله عليه وسلم - القرآن على جبريل في رمضان كل عام. (الإتقان في علوم القرآن ١/٣٢٢)

മു അജിസത്ത് ഭക്ഷണം വർധിപ്പിക്കുന്നു.

 Tweet 1353 ഇമാം അഹ്‌മദും(റ) ബൈഹഖി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉംറയ്ക്കായി 'മർറുദ്ദഹ്‌റാൻ' എന്ന സ്...