Tuesday, September 17, 2019

അല്ലാഹു വിന് ശരീരവും* *അവയവങ്ങളുമുണ്ടെന്നാണ്* *സലഫീ വിശ്വാസം.*

🔘🔳🔘🔳🔘
*അല്ലാഹു വിന് ശരീരവും*
*അവയവങ്ങളുമുണ്ടെന്നാണ്*
*സലഫീ വിശ്വാസം.*

കെ.എൻ.എം (മടവൂർ ഗ്രൂപ്പ്)
പ്രസിഡന്റായിരുന്ന മങ്കട
അബ്ദുൽഅസീസ് മൗലവി എഴുതുന്നു:

" സലഫീ മാർഗ്ഗം അതായത് നബിയുടെയും
അനുചരന്മാരുടെയും അവരുടെ പാരമ്പര്യം
 പിൻതുടർന്നവരുടെയും മാർഗമാണത്.
 അവർ അല്ലാഹുവിനു യോജിച്ച വിധത്തിലുള്ള
ശരീരവും അവയവങ്ങളും അവനുണ്ടെന്നും
 അവ എങ്ങനെയായിരിക്കുമെന്ന്
നമുക്കറിയില്ലെന്നും വിശ്വസിക്കുന്നവരാണ്."

  *മുസ്ലിം ചിന്താ പ്രസ്ഥാനങ്ങൾ*
       യുവത- പേജ്: 95
    അബ്ദുൽ അസീസ് മൗലവി മങ്കട

അടുത്ത കാലത്ത് മരണപ്പെട്ട ഈ മൗലവിയെ
കെ.എൻ.എമ്മിന്റെ കഴിഞ്ഞകാല നേതാക്കളി
ലൊരാളായി മുജാഹിദ് ഒമ്പതാം സംസ്ഥാന
സമ്മേളനസുവനീർ(പേ:354)പരിചപ്പെടുത്തിയിട്ടുണ്ട്.

*✍Aboobabeeb Payyoli*

Saturday, September 7, 2019

മൗലിദ് ബദർ8ബദർ ദിനത്തിൽ 12000 കാഫിറുകൾ ഓടിപ്പോയിട്ടുണ്ടെന്ന്

*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 




വിമർശനം*8


 ♦️ *ചോദ്യം:*

*ബദർ ദിനത്തിൽ 12000 കാഫിറുകൾ ഓടിപ്പോയിട്ടുണ്ടെന്ന് ജഅല മുഹമ്മദ് മൗലിദിൽ പറയുന്നു. ഇത് അസത്യമാണ്.*


*കാരണം ബദറിൽ ആകെ പങ്കെടുത്തത് ആയിരത്തോളം കാഫിറുകളാണല്ലോ, പിന്നെ എങ്ങനെയാണ് 12000 കാഫിറുകൾ ഓടിപ്പോവുന്നത്?*


🔶 *ഉത്തരം*

ജഅല മുഹമ്മദ് മൗലിദിന്റെ പഴയ
കോപ്പിയിൽ 1000 എന്നാണുള്ളത്. 12000
എന്നല്ല. ഇനി 12000 എന്ന് ഉണ്ടെങ്കിൽ തന്നെ ബദറിൽ പങ്കെടുത്ത കാഫിറുകൾ 1000മാണെങ്കിലും അവരെ കൂടാതെ അവരെ പിന്താങ്ങുന്ന ധാരാളം പിശാചുക്കളുണ്ട്ല്ലോ. 
അവരെയല്ലാം ഉദ്ദേശിച്ചാകാമല്ലോ അപ്രകാരം പറഞ്ഞത്. അതിനാൽ അബദ്ധമായ ഒന്നായി അതിനെ കാണാനില്ല.



അവലംബം
*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം
പരപ്പനങ്ങാടി

മൗലിദ് '9 ആമിനാ ബീവി(റ) നബി(ﷺ)യെ ഗർഭം ധരിച്ചത് എട്ട് മാസവും ഏതാനും

*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 




*വിമർശനം*9


♦️ *ചോദ്യം:*


ആമിനാ ബീവി(റ) നബി(ﷺ)യെ ഗർഭം ധരിച്ചത് എട്ട് മാസവും ഏതാനും ദിവസങ്ങളുമാണെന്ന് മൻഖൂസ് മൗലിദിൽ പറയുന്നു. 

പൂർണ്ണമായ ഒമ്പത് മാസം ഗർഭം
ധരിച്ചുവെന്ന്, ബർസഞ്ചി മൗലിദിൽ പറയുന്നു. ഇത് വൈരുദ്ധ്യമല്ലേ?. തികയാതെയാവില്ലേ പ്രസവിക്കുകയെന്നത് നബി(ﷺ)ക്ക് ന്യൂനത ആവില്ലെ ?.
ഉത്തരം

നബി(ﷺ) തങ്ങളെ ഗർഭം ധരിച്ചത് എത്ര കാലമാണെന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.'

പ്രസിദ്ധ ചരിത്രകാരനായ അബൂസകരിയ്യ യഹ്യ ആഇദ്(റ) എന്നവരിൽ നിന്നുള്ള
റിപ്പോർട്ടിൽ നബി(ﷺ) പരിപൂർണ്ണമായ
ഒമ്പത് മാസക്കാലം ആമിനാബീവി(റ)യുടെ വയറ്റിൽ താമസിച്ചിരുന്നു എന്നാണുളളത്. (അൽമവാഹിബുല്ലദുന്നിയ്യ: 1/ 105)

റസൂലുല്ലാഹി(ﷺ)യെ റജബ് മാസത്തിലാണ് ഗർഭം ധരിച്ചതെന്ന് ഖത്വീബുൽ ബഗ്ദാദി(റ)യുടെ റിപ്പോർട്ടിൽ കാണാം.
(അൽമവാഹിബുല്ലദുന്നിയ്യ: 1/ 109)

ചരിത്രകാരന്മാരുടെ ഈ രണ്ട് അഭിപ്രായങ്ങളിൽ ഒന്ന് മൻഖസ് മൗലിദിലും
മറ്റൊന്ന് ബർസഞ്ചി മൗലിദിലും പരാമർശിച്ചു. തികയാതെ പ്രസവിക്കുകയെന്നത് അമ്പിയാക്കൾക്ക് ന്യൂനതയാവുന്നില്ല. ഈസാനബി(അ)യെ മർയം ബീവി(റ) ഗർഭം ചുമന്നത് എട്ടുമാസക്കാലമാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

റൂഹുൽബയാൻ തഫ്സീറിൽ നിന്നു വായിക്കുക,

وفي إنسان العيون: وقع الإختلاف في مدة حمله ، فقيل:
بقي في بطن أمه تسعة أشهر كاملا، وقيل عشرة أشهر، وقيل:
ستة أشهر، وقيل: سبعة أشهر، وقيل: ثمانية أشهر، فيكون ذلك
آية، كما أن عيسى عليه السلام ولد في الشهر الثامن كما قيل به،
مع نص الحكماء والمنجمين على أن من يولد في الشهر الثامن
يعيش، بخلاف التاسع والسابع والسادس الذي هو أقل مدة
حمل. (روح البيان: ۲۳۰/۹)

ഇൻസാനുൽ ഉയൂൻ എന്ന ഗ്രന്ഥത്തിൽ പറയുന്നു: നബി(صلي الله عليه وسلم) ഉമ്മയുടെ വയറ്റിൽ കിടന്ന കാലയളവ് എത്രയായിരുന്നുവെന്നതിൽ വീക്ഷണാന്തരമുണ്ട്.  

പൂർണ്ണമായ ഒമ്പതുമാസം, പത്ത് മാസം, ആറുമാസം, ഏഴുമാസം, എട്ടുമാസം എന്നിങ്ങനെ പല അഭിപ്രായങ്ങളും നിലവിലുണ്ട്. എട്ടുമാസം എന്ന അഭിപ്രായമനുസരിച്ച് ഒരു ദൃഷ്ടാന്തമായിവേണം അതിനെ കാണാൻ. 

ഈസാനബി(അ) എട്ടാം മാസത്തിലാണ് പ്രസവിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. അതുപോലെ വേണം നബി(ﷺ)യേയും കാണാൻ. എട്ടാം മാസത്തിൽ ജനിക്കുന്നവർ ജീവിക്കുമെന്ന് ഹൂകമാക്കളും നക്ഷതശാസ്ത്ര പണ്ഡിതന്മാരും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം
ഇതോട് ചേർത്തി വായിക്കേണ്ടതുമാണ്.
(റൂഹുൽ ബയാൻ:  230)

ചുരുക്കത്തിൽ മാസം തികയാതെ 
ആരോഗ്യത്തോടെ പ്രസവിക്കപ്പെടുകയന്നത് അവരുടെ മഹത്വത്തെയാണ് കാണിക്കുന്നത്. ന്യൂനതയെയല്ല.



അവലംബം
*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം
പരപ്പനങ്ങാടി

മൗലിദ് :*14-നഫീസത്ത് മൗലിദിൽ ത്വവാഫും സഅയും ചെയ്യണ മെന്നുണ്ടോ


*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 




*14-നഫീസത്ത് മൗലിദിലെ ഒരു പരാമർശത്തെ പുത്തൻവാദികൾ തെറ്റായി അവതരിപ്പിക്കാറുണ്ട്.*

وادخل وطف واسع وسل بتأدب ما تشتهيه ونادها یا طاهرة

മഹതിയുടെ തിരുസന്നിധിയിലേക്ക്
എപ്പോഴും സമാധാനത്തോടെ കടന്നുവന്ന്
ആഗ്രഹിക്കുന്ന കാര്യങ്ങൾ മര്യാദയോടെ
മഹതിയെ വിളിച്ച് ചോദിച്ചോളു എന്നാണ്
മേൽവരിയുടെ താൽപര്യം. ഇത് ഇസ്തിഗാസയുടെ ഭാഗമാണ്. എന്നാൽ മഹതിയുടെ ഖബറിനെ ത്വവാഫും സഅ്യും
ചെയ്യാനാണ് ഇവിടെ നിർദേശിക്കുന്നതെന്നാണ് പുത്തൻവാദികളുടെ ജൽപനം.
അറബി ഭാഷയിലുള്ള അവരുടെ അജ്ഞ
തയാണ് ഇത് വ്യക്തമാക്കുന്നത്. അല്ലാഹു
പറയുന്നു:

يطوف عليهم ولدان مخلدون (الواقعة: ۱۷)

“നിത്യജീവിതം നൽകപ്പെട്ട ബാലന്മാർ
അവരുടെ ഇടയിൽ ചുറ്റി നടക്കും”.(വാഖിഅ: 17) അല്ലാഹു പറയുന്നു:

إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (الجمعة 9)

“വെള്ളിയാഴ്ച ദിവസം നിസ്കാരത്തിനുവേണ്ടി വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങൾ വേഗത്തിൽ പോ വുക ' ' . ( ജുമുഅ : 8 ) -

മേൽവചനങ്ങളിൽ പരാമർശിച്ച ത്വവാഫിന്റെയും സഅ്യിന്റെയും വിവക്ഷ ഹജ്ജിലെ  ത്വവാഫും സഅ്യുമല്ലല്ലോ . 


അവലംബം
*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....