*ബുർദ ആശയ വിവർത്തനം*
ഫസ്വൽ 3
Aslam Kamil Saquafi parappanangadi
ഫസ്വൽ 3
في مدحه
29, ظَلَمْتُ سُنَّةَ مَنْ أَحْيَا الظَّلامَ إِلَى
.ഇരുട്ടിനെ ചൈതന്യമാക്കിയ ഒരുത്തരുടെ ചര്യക്ക് ഞാൻ എതിര് കാണിച്ചിരിക്കുന്നു
. أَنِ اشْتَكَتْ قَدَمَاهُ الضُّرَّ مِنْ وَرَمِ
നീർക്കെട്ടിനാൽ ഇരു പാതങ്ങൾ അവരോട് പരാതി പറയുന്നത് വരെ
30..وَشَدَّ مِنْ سَغبٍ أَحْشَاءَهُ وَطَوَى تَحْتَ الْحِجَارَةِ كَشْحًا مُتْرَفَ الْأَدَمِ
അവിടത്തെ ആന്തരായ അവയവങ്ങളെ നിരാഹാരത്തിനാൽ വെച്ചുകെട്ടുകയും
മൃദുല പൂർണമായ അവിടത്തെ ഊരയെ കല്ലുകൾക്ക് താഴെ ചുരുട്ടുകയും ചെയ്തവർ
31.وَرَا وَدَتْهُ الْجِبَالُ الشُّمُّ مِنْ ذَهَبٍ
عَنْ نَفْسِهِ فَأَرَاهَا أَيَّمَا شَمَمِ
അവിടത്തെ നഫ്സിനു വേണ്ടി ഉയർന്നുനിൽക്കുന്നതായ സ്വർണ്ണ മലകൾ കെഞ്ചിനോക്കി.
അപ്പോൾ അവിടന്ന് ആ പൊൻമലകൾക്ക് തികഞ്ഞ അവഗണനയെ ബോധ്യപ്പെടുത്തി കൊടുത്തു.
32.وَأَكَدَتْ زُهْدَهُ فِيهَا ضَرُورَتُهُ
അവിടത്തെ പ്രപഞ്ച ത്യാഗത്തെ അവിടത്തെ അത്യാവശ്യം ശക്തിപ്പെടുത്തി
إِنَّ الضَّرُورَةَ لَا تَعْدُو عَلَى الْعِصَمِ
പാപ്പ സുരക്ഷിതരുടെ (അതായത് അമ്പിയാക്കളുടെ മേലിൽ ) അനിവാര്യത കടന്നാക്രമണം നടത്തുകയില്ല
33:وَكَيْفَ تَدْعُو إِلَى الدُّنْيَا ضَرُورَةُ
مَنْ لَوْلَاهُ لَمْ تُخْرَجِ الدُّنْيَا مِنَ الْعَدَمِ
അവിടുന്ന് ഉണ്ടായിട്ടില്ല ആയിരുന്നെങ്കിൽ ദുനിയാവിനെ ഇല്ലായ്മയിൽ നിന്നും പുറത്തുകൊണ്ടുവരുമായിരുന്നില്ലാത്ത
ഒരുത്തരുടെ അത്യാവശ്യങ്ങൾ ദുനിയാവിന്റെ സുഖലോലുപതയിലേക്ക് എങ്ങനെ പ്രേരിപ്പിക്കാൻ ആണ് .
34مُحَمَّدُ سَيِّدُ الْكَوْنَيْنِ وَالثَّقَلَيْن
മുഹമ്മദ് നബി صلى الله عليه وسلم
ഇഹപര ലോകത്തിൻറെയും ഭൂമിയെ ഭാരമാക്കുന്ന മനുഷ്യ ഭൂതവർഗ്ഗങ്ങളുടെയും നേതാവും അഭയവ കേന്ദ്രവുമാണ്
نِ وَالْفَرِيقَيْنِ مِنْ عُرْبٍ وَمِنْ عَجَمِ
അറബികളും അനർബികളും ആയ രണ്ട് വിഭാഗത്തിന്റെയും നേതാവുമാണ്
35.نَبِيُّنَا الْآمِرُ النَّاهِي فَلا أَحَدٌ
أَبَرَّ فِي قَوْلِ لَا مِنْهُ وَلَا نَعَمِ
നമ്മുടെ നബി സൽക്രമങ്ങൾ കൽപ്പിക്കുന്നവരും ദുഷ്കർമ്മങ്ങൾ വിരോധിക്കുന്നവരുമാണ്.ചെയ്യണമെന്നോ ചെയ്യണ്ട എന്നോ നിർദ്ദേശം ഉള്ള കാര്യങ്ങളിൽ അവിടുത്തേക്കാൾ കൂറ് പുലർത്തിയ മറ്റൊരാളും ഇല്ല
30.هُوَ الْحَبِيبُ الَّذِي تُرْجَى شَفَاعَتُهُ
അവിടത്തെ ഷഫാഅത്ത് പ്രതീക്ഷിക്കപ്പെടാവുന്ന അല്ലാഹുവിൻറെ ഇഷ്ടക്കനിയാണ് അവിടുന്ന്
لِكُلِّ هَوْلٍ مِنَ الْأَهْوَالِ مُقْتَحَمِ
മനുഷ്യർക്ക് വന്നു പെടുന്ന ഏത് ഭീതിതമായ കൊടും ഘട്ടങ്ങളിലും (ശഫാഅത്ത് പ്രതീക്ഷിക്കുന്നവരാണ്)
37.دَعَا إِلَى اللَّهِ فَالْمُسْتَمْسِكُونَ بِهِ
അവിടുന്ന് അല്ലാഹുവിലേക്ക് ക്ഷണിച്ച് അവരാണ്.അവിടത്തെ കൊണ്ട് മുറുകെപ്പിടിച്ചവർ
مُسْتَمْسِكُونَ بِحَبْلٍ غَيْرِ مُنْفَصِمٍ
ഒരിക്കലും മറ്റു പോകാത്ത ഭാഷത്തെ മുറുകെപ്പിടിച്ചവരാണ്.
38:.فَاقَ النَّبِيِّينَ فِي خَلْقٍ وَفِي خُلُقٍ
സ്വഭാവത്തിലും സൃഷ്ടിപ്പിലും സർവ്വ പ്രവാചകന്മാരെയും അവിടുന്ന് കവച്ചു വച്ചിരിക്കുന്നു
وَلَمْ يُدَانُوهُ فِي عِلْمٍ وَلَا كَرَمِ
അറിവിലും ഔദാര്യത്തിലും അവിടത്തോട് അവർ അടുക്കുക പോലും ചെയ്തിട്ടില്ല
39.وَكُلُّهُمْ مِنْ رَسُولِ اللَّهِ مُلْتَمِسُ
അമ്പിയാക്കൾ അഖിലവും അല്ലാഹുവിൻറെ തിരുദൂതരിൽ നിന്നും പകർന്നെടുത്തവരാണ്
غَرْفًا مِنَ الْبَحْرِ أَوْ رَشْفًا مِنَ الدِّيَمِ
വിശാലമായ സമുദ്രത്തിൽ നിന്നും ഒരു കോരൽ മാത്രം
അല്ലെങ്കിൽ പേമാരിയിൽ നിന്നും ഒരു ഇറിഞ്ചൽ മാത്രം
40.وَوَاقِفُونَ لَدَيْهِ عِنْدَ حَدِّهِم
മറ്റു അമ്പിയാക്കൾ മുത്ത് നബിയുടെ അരികിൽ അവരുടെ നിക്ഷിത പരിധിയിൽ നിലകൊണ്ടവരാണ്
مِنْ نُقْطَةِ الْعِلْمِ أَوْ مِنْ شَكَلَةِ الْحِكَمِ
അവിടുത്തെ പ്രവിശാലമായ വിജ്ഞാനത്തിന്റെ ഒരു ബിന്ദുവിൽ നിന്നും
അവിടുത്തെ തത്വജ്ഞാനങ്ങളുടെ ഒരു അംശത്തിൽ നിന്നും (ആ നബിമാർ നിലകൊള്ളുന്നവരാണ്)
41.فَهُوَ الَّذِي تَمَّ مَعْنَاهُ وَصُورَتُهُ
അവിടുന്ന് ആന്തരികമായ അവസ്ഥയും ഭാഗ്യരൂപവും തികഞ്ഞവരാണ്.
ثُمَّ اصْطَفَاهُ حَبِيبًا بَارِئُ النَّسَمِ
പടപ്പുകളെ പടച്ചവൻ അവിടത്തെ ഇഷ്ടക്കനിയായി തെരഞ്ഞെടുത്തിരിക്കുന്നു.
42 .مُنَزَّهُ عَنْ شَرِيكٍ فِي مَحَاسِنِهِ
അവിടത്തെ ഗുണഗണങ്ങളിൽ പങ്കുകാരെ തൊട്ട് പരിശുദ്ധമായ
فَجَوْهَرُ الْحُسْنِ فِيهِ غَيْرُ مُنْقَسِمِ
അവിടുത്തെ സൗന്ദര്യത്തിന്റെ മൂല ധാതു അഭേദ്യമാണ്
43.دَعْ مَا ادَّعَتْهُ النَّصَارَى فِي نَبِيِّهِم
നസ്രാണികൾ അവരുടെ പ്രവാചകരുടെ കാര്യത്തിൽ വ്യാജമായി വാദിച്ചത് നീ വെടിയൂ
وَاحْكُمْ بِمَا شِئْتَ مَدْحًا فِيهِ وَاحْتَكِمِ
അവിടുത്തെ മദ്ഹ് നീ ഇഷ്ടമുള്ളത് എന്തും പറഞ്ഞോ അപാകത വരലിന് സൂട്ട് സൂക്ഷിക്കണം
44 :وَانْسُبْ إِلَى ذَاتِهِ مَا شِئْتَ مِنْ شَرَفٍ
അവിടത്തെ തിരു ദാത്തിലേക്ക് നീ എന്ത് ഉദ്ദേശിച്ചമഹത്വവും ചേർത്തോ
وَانْسُبْ إِلَى قَدْرِهِ مَا شِئْتَ مِنْ عِظَمِ
അവിടുത്തെ മഹാത്മത്തിലേക്ക് നീ ഉദ്ദേശിച്ച എന്റെ മഹത്വവും നീ ചേർത്തിക്കൊ
45.فَإِنَّ فَضْلَ رَسُولِ اللَّهِ لَيْسَ لَهُ
അല്ലാഹുവിൻറെ തിരുദൂതരുടെ മഹാത്മങ്ങൾക്ക് നിശ്ചയം ഒരു പരിധിയുമില്ല
خدُّ فَيُعْرِبَ عَنْهُ نَاطِقُ بِفَمِ :
അങ്ങനെ ഒരു പരിധി ഉണ്ടെങ്കിലല്ലേ അത് വായ കൊണ്ടു വെളിപ്പെടുത്താൻ കഴിയൂ.
46.لو نَاسَبَتْ قَدْرَهُ آيَاتُهُ عِظَمًا
വലുപ്പത്തിന്റെ കാര്യത്തിൽ അവിടുത്തെ നിലവാരത്തിനോട് ഒത്തതായ അമാനുഷിക സിദ്ധികൾ അവിടുത്തേക്ക് നൽകപ്പെട്ടിരുന്നെങ്കിൽ
أَحْيَا اسْمُهُ حِينَ يُدْعَى دَارِسَ الرِّمَمِ
അവിടുത്തെ നാമം ഉച്ചരിക്കുമ്പോൾ തന്നെ ജീർണ്ണിച്ച അസ്ഥികൾക്ക് ജീവൻ നൽകുമായിരുന്നു.
47:لَمْ يَمْتَحِنَّا بِمَا تَعْيَا الْعُقُولُ بِهِ
നമ്മുടെ ബുദ്ധിക്ക് റാഹ്യമല്ലാത്ത വിധികൾ നൽകിക്കൊണ്ട് അവിടുന്ന് നമ്മളെ പരീക്ഷിച്ചില്ല
حِرْصًا عَلَيْنَا فَلَمْ نَرْتَبْ وَلَمْ نَهِم
നമ്മൾ വഴിതെറ്റി പോകാതിരിക്കാനുള്ള അവിടത്തെ ജാഗ്രത കാരണത്താൽ
അതുകൊണ്ടുതന്നെ നാം സംശയാലുക്കൾ ആയില്ല ഞാൻ പരിഭ്രാന്തരായില്ല.
48.أَعْيَا الْوَرَى فَهُمُ مَعْنَاهُ فَلَيْسَ يُرَى
ആ തിരു വ്യക്തിത്വത്തെ മനസ്സിലാക്കൽ പടപ്പുകളെ അശക്തരാക്കിയിരിക്കുന്നു.അതുകൊണ്ട് കാണപ്പെടുകയില്ല.
فِي الْقُرْبِ وَالْبُعْدِ فِيهِ غَيْرُ مُنْفَحِمِ
അവിടത്തോട് അടുത്തവനും വിദൂരയുള്ളവനും അവിടുത്തെ മനസ്സിലാക്കുന്നതിൽ കൈ അറ്റവൻ ആയിട്ടല്ലാതെ കാണപ്പെടുകയില്ല
49.كَالشَّمْسِ تَظْهَرُ لِلْعَيْنَيْنِ مِنْ بُعُدٍصَغِيرَةً
അതിവിദൂരത്തു നിന്നും രണ്ട് കണ്ണുകൾക്ക് വളരെ ചെറുതായി വെളിവാകുന്ന സൂര്യനെപ്പോലെ
وَتُكِلُّ الطَّرْفَ مِنْ أُمَمِ
അടുത്ത് നിന്ന് ആ സൂര്യൻ കാഴ്ചയെ തന്നെ
ക്ഷയിപ്പിച്ചു കളയും
50.وَكَيْفَ يُدْرِكُ فِي الدُّنْيَا حَقِيقَتَه
ആ തിരു വ്യക്തിത്വത്തിന് യാഥാർത്ഥ്യം ഈ ദുനിയാവിൽ നിന്ന് എങ്ങനെ മനസ്സിലാക്കാനാണ്
51 قَوْمُ نِيَامُ تَسَلَّوْا عَنْهُ بِالْحلُمِ
കേവലം സ്വപ്നം കൊണ്ട് ആശ്വാസമടഞ്ഞ നിദ്രയിലാണ് ഒരു ജനത
(ആ തിരു വ്യക്തിത്വത്തിന്റെ യാഥാർത്ഥ്യം ഈ ദുനിയാവിൽ നിന്ന് എങ്ങനെ മനസ്സിലാക്കാനാണ് )
52.فَمَبْلَغُ الْعِلْمِ فِيهِ أَنَّهُ بَشَرٌ
അതുകൊണ്ടുതന്നെ അവിടുത്തെ കാര്യത്തിൽ അറിയാവുന്നതിന്റെ അകത്തുക നിശ്ചയം അവിടുന്ന് വല്ലാത്ത ഒരു മനുഷ്യനാണ്
وَأَنَّهُ خَيْرُ خَلْقِ اللَّهِ كُلِّهِم
അല്ലാഹുവിൻറെ സർവ്വ പടപ്പുകളിൽ വച്ച് ഏറ്റവും അത്യുൽകൃഷ്ടരുമാണ്
53.وكُلُّ أَي أَتَى الرُّسُلُ الْكِرَامُ بِهَا
ആദരണീയരായ മുഴുവൻ മുർസലുകൾ കൊണ്ടുവന്ന അത്ഭുതങ്ങളും
فَإِنَّمَا اتَّصَلَتْ مِنْ نُورِهِ بِهِمِ
മുത്ത് നബിയുടെ തിരു ഒളിവ് കാരണത്താൽ മാത്രമാണ് അത് അവരിലേക്ക് ചേർന്നത്.
54.فَإِنَّهُ شَمْسُ فَضْلٍ هُمْ كَوَاكِبُهَا
അവിടന്ന് മികവിന്റെ സൂര്യനാണ് നിക്ഷയം.അമ്പിയാക്കൾ അതിൻറെ (ആ സൂര്യൻറെ ചുറ്റുമുള്ള ) താരങ്ങളാണ്.
يُظْهِرْنَ أَنْوَارَهَا لِلنَّاسِ فِي الظُّلَمِ
ഇരുട്ടുകളിൽ ജനങ്ങൾക്ക് ആ താരകങ്ങളുടെ പ്രകാശത്തേ അവ വെളിവാക്കുന്നു.
55 .أَكْرِمْ بِخَلْقِ نَبِي زَانَهُ خُلُقُ
തിരുനബിയുടെ ആകൃതിക്ക് എന്തൊരു ആദരവ് .അവിടത്തെ സ്വഭാവമഹിമ ആകൃതിയെ അലങ്കാരമാക്കിയിരിക്കുന്നു.
بالْحُسْنِ مُشْتَمِلٍ بِالْبِشْرِ مُتَّسِمِ
ശോഭപതിഞ്ഞതുംപ്രസന്നത മുദ്ര ഉള്ളതുമായവർ
56.كالزَّهْرِ فِي تَرَفٍ وَالْبَدْرِ فِي شَرَفٍ
നൈർമല്യത്തിന്റെ വിഷയത്തിൽ അവിടുന്ന് പൂ പോലെയാണ്
ഔന്നത്യത്തിന്റെ വിഷയത്തിൽ പൗർണമി പോലെയാണ്.
وَالْبَحْرِ فِي كَرَمِ وَالدَّهْرِ فِي هِمَمِ
ഔദാര്യത്തിന്റെ വിഷയത്തിൽ കടൽ പോലെയാണ്.മനക്കരുത്തിന്റെ വിഷയത്തിൽ കാലം പോലെയാണ്.
57.كَأَنَّهُ وَهُوَ فَرْدٌ مِنْ جَلَالَتِهِ
فِي عَسْكَرِ حِينَ تَلْقَاهُ وَفِي حَشَمِ
അവിടത്തെ ഗാംഭീര്യം കാരണത്താൽ അവിടുന്ന് തനിച്ചായിരിക്ക
തന്നെസൈന്യത്തിലോ സേവകർക്കിടയിലോ ആയതുപോലെയാണ്
നീ അവിടത്തെ കണ്ടുമുട്ടിയാൽ
58.كَأَنَّمَا اللُّؤْلُؤُ الْمَكْنُونُ فِي صَدَفٍ
ചിപ്പിയിൽ ഒളിപ്പിക്കപ്പെട്ട തായ മുത്തുകൾ
مِنْ مَعْدِنَيْ مَنْطِقٍ مِنْهُ وَمُبْتَسَم
അവിടത്തെ പുഞ്ചിരിയിൽ നിന്നും സംസാരത്തിൽ നിന്നുമുള്ള വിളനിലയത്തിൽ നിന്നും ഉൽഭവിച്ചത് പോലെയുണ്ട്.
59.لا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُمَهُ
അവിടുത്തെ തിരു ശരീരം ചേർന്നു കിടക്കുന്ന മണ്ണിനോട് കിടപിടിക്കുന്ന യാതൊരു സുഗന്ധവും ഇല്ല
طوبَى لِمُنْتَشِقٍ مِنْهُ وَمُلْتَثِمِ
എല്ലാ സന്തോഷവും അതിൽ നിന്നും മണക്കാൻ സാധിച്ചവർക്കും മുത്തമിടാൻ സാധിച്ചവർക്ക് ആണ് .
اللهم صل على النور واهله