Sunday, September 7, 2025

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*


 🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്. 


 🔹 ഗ്രഹണ നിസ്കാരം ശക്തമായ സുന്നത്താണ്. നിർബന്ധമാണെന്നും അഭിപ്രായമുണ്ട്. ഉപേക്ഷിക്കൽ കറാഹത്താണ്.


 🔹 ഗ്രഹണം തുടങ്ങിയതു മുതൽ ഗ്രഹണം അവസാനിക്കുന്നതു വരെയാണ് ഇതിന്റെ സമയം. ഖളാ വീട്ടുന്ന ഓപ്ഷൻ ഇല്ല.

 

🔹 ഗ്രഹണ നിസ്ക്കാരം, മൂന്നു രൂപത്തിൽ നിർവ്വഹിക്കാം..


🔹 1: ( ചുരുങ്ങിയ രൂപം )

 സുബ്ഹിയുടെയും മറ്റും സുന്നത്തു നിസ്കാരങ്ങളെ പോലെ "സൂര്യ/ചന്ത്ര ഗ്രഹണ നിസ്കാരം ഞാൻ നിർവഹിക്കുന്നു" എന്ന നിയ്യത്തോടെ രണ്ട് റക്അത്തു നിസ്കരിക്കുക.


🔹 2:(മിതമായ രൂപം ) രണ്ടു നിർത്തവും രണ്ടു  റുകൂഉം വർദ്ധിപ്പിച്ചു നിസ്കരിക്കുക.

 അതായത്: ആദ്യ റക്അത്തിൽ വജ്ജഹ്തു, അഊദു, ഫാതിഹ,സൂറത്ത് ന്നിവക്കു ശേഷം റുകൂഉ ചെയ്യുക.എന്നിട്ട്, റുകൂഇൽ  നിന്നും سمع الله لمن حمده

 എന്നു ചൊല്ലി ഉയർന്നശേഷം

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുക.

 ശേഷം, ഫാത്തിഹയും സൂറത്തും ഓതുക. ശേഷം, വീണ്ടും റുകൂഇലേക്കു ഒരിക്കൽ കൂടെ പോകുക.

ശേഷം  سمع الله لمن حمده

എന്നു ചൊല്ലി ഉയർന്ന്,

رَبَّناَ لَكَ الحمدُ مِلْءَ السَّمَاوَاتِ...

 എന്ന ദിക്ർ ചൊല്ലുക.

 പിന്നീട് സുജൂദിലേക്ക് പോകുക

( ഇപ്പോൾ രണ്ടു നിർത്തവും രണ്ടു റുകൂഉം ആയല്ലോ..)


 രണ്ടാം റക്അത്തിലും ആദ്യ റക്അത്തിലേതു പോലെ നിർത്തവും റുകൂഉം വർദ്ധിപ്പിക്കുക.(വജ്ജഹ്തു ഓതേണ്ടതില്ല)


🔹 3:(പൂർണ്ണ രൂപം )

 രണ്ടാം രൂപത്തിൽ പറഞ്ഞ ഒന്ന്, രണ്ട്, മൂന്ന്, നാല് നിർത്തങ്ങളിൽ, യഥാക്രമം :1,സൂറതുൽ ബഖറയോ അതിനു സമാനമായ അളവോ 2,ബഖറയിൽ നിന്നുള്ള മിതമായ 200 ആയതോ അതിനു സമാനമായതോ  3,ബഖറയിൽ നിന്നുള്ള മിതമായ 150 ആയതോ അതിനു സമാനമായതോ 4,ബഖറയിൽ നിന്നുള്ള മിതമായ 100 ആയതോ അതിനു സമാനമായതോ ഒതുക.


 നാലു റുകൂഉകളിലും യഥാക്രമം:1,ബഖറയിൽ നിന്നുള്ള മിതമായ 100 ആയത്തിനു സമാന മായി 2,ബഖറയിൽ നിന്നുള്ള മിതമായ 80 ആയത്തിനു സമാന മായി 3,ബഖറയിൽ നിന്നുള്ള മിതമായ 70 ആയത്തിനു സമാന മായി 4,ബഖറയിൽ നിന്നുള്ള മിതമായ 50 ആയത്തിനു സമാന മായി തസ്ബീഹ്

(سبحان ربي العظيم وبحمده) ചൊല്ലുക


🔹 *മസ്ബൂഖ്*

 ഗ്രഹണ നിസ്ക്കാരങ്ങളിൽ ഇരു റക്അത്തുകളിലെയും ആദ്യ റുകൂഉ ലഭിച്ച മസ്ബൂഖിനു പ്രസ്തുത റക്അതു ലഭിക്കുന്നതാണ്. ഇരു റക്അതിലെയും രണ്ടാമത്തെ റുകൂഉകളിൽ വന്നു തുടർന്നവർക്കു പ്രസ്തുത റക്അതുകൾ ലഭ്യമല്ല.


🔹 *ഖുതുബ*

 

 പുരുഷന്മാരുടെ ജമാഅത്തായ ഗ്രഹണനിസ്കാരത്തിനു ശേഷം രണ്ടു ഖുതുബകൾ സുന്നത്തുണ്ട്. എന്നാൽ തനിച്ചു നിസ്കരിച്ച വ്യക്തിക്കോ *സ്ത്രീകളുടെ ജമാഅത്തിനോ ഖുതുബ സുന്നത്തില്ല*


🔹 *കുളി*

 നിസ്കരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവനാളുകൾക്കും കുളി സുന്നത്തുണ്ട്. "സൂര്യ/ ചന്ത്ര ഗ്രഹണ നിസ്കാരത്തിന്റെ സുന്നത്തുകുളി ഞാൻ നിർവഹിക്കുന്നു" എന്നു നിയ്യത്ത് ചെയ്താൽ മതി. 

(അവലംഭം: ഫത്ഹുൽ മുഈൻ, ഇആനത്,തുഹ്ഫ, നിഹായ, മുഗ്നി)


No comments:

Post a Comment

സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*

 🌒  🌓 സൂര്യ /*ചന്ത്ര ഗ്രഹണ നിസ്കാരം.*  🔹 സൂര്യ, ചന്ത്ര ഗ്രഹണ നിസ്കാരങ്ങൾ പുരുഷനും *സ്ത്രീക്കും* യാത്രക്കാർക്കും സുന്നത്താണ്.   🔹 ഗ്രഹണ ന...