Wednesday, June 4, 2025

നല്ലവരോടൊത്ത്

 📚

*നല്ലവരോടൊത്ത്*

അഷ്റഫ് സഖാഫി പള്ളിപ്പുറം 

_______________________________


        ജീവിതകാലത്തെന്നത് പോലെ മരണ ശേഷവും സ്വാലിഹീങ്ങളുടെ സഹവാസം ഏറെ പുണ്യം നിറഞ്ഞതാണ്. നബിമാരും സച്ചരിതരായ മുൻഗാമികളും സ്വാലിഹീങ്ങളോടുള്ള സഹവാസത്തിന്റെ മഹത്വം മനസ്സിലാക്കി മരണാനന്തരവും അവരോട് ഓരം പറ്റി കഴിയാൻ കൊതിച്ചതായി കാണാം. 


പ്രവിശാലമായ രാജാധികാരവും സ്വപ്നവ്യാഖ്യാനപാടവവുമെല്ലാം ലഭിച്ചിട്ടും യൂസഫ് നബി (അ) പ്രാർത്ഥിച്ചത് 'എന്നെ സ്വാലിഹീങ്ങളോടൊത്ത് ചേർക്കണേ' എന്നാണ്.


{رَبِّ قَدۡ ءَاتَیۡتَنِی مِنَ ٱلۡمُلۡكِ وَعَلَّمۡتَنِی مِن تَأۡوِیلِ ٱلۡأَحَادِیثِۚ فَاطِرَ ٱلسَّمَـٰوَ ٰ⁠تِ وَٱلۡأَرۡضِ أَنتَ وَلِیِّۦ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِۖ تَوَفَّنِی مُسۡلِمࣰا وَأَلۡحِقۡنِی بِٱلصَّـٰلِحِینَ }

[Surah Yūsuf: 101]


മിസ്റിൽ വഫാത്തായ യൂസഫ് നബി (അ) ൻ്റെ സാന്നിധ്യത്തിൻ്റെ ബറക്കത്ത് ലഭിക്കാൻ ആ നാട്ടിലെ ജനങ്ങളെല്ലാം അവിടുത്തെ കബറിടം തങ്ങളുടെ അരികിലാകണമെന്ന് കൊതിച്ചിരുന്നു. എല്ലാർക്കും ഈ ബറകത്ത് ലഭിക്കണമെന്ന ഉദ്ദേശത്തോടെ അവസാനം അവർ നൈൽ നദിയിലാണ് യൂസഫ് നബി (അ) നെ കബറടക്കിയത്. 

എന്നാൽ മേൽപ്പറഞ്ഞ യൂസഫ് നബി (അ) ൻ്റെ പ്രാർത്ഥനയുടെ ഫലമായി വഫാത്തിന്റെ 400 വർഷങ്ങൾക്ക് ശേഷം മൂസാ നബി (അ) യൂസഫ് നബി (അ) നെ അടക്കം ചെയ്ത താബൂത്തെടുത്ത് ആ കബറിടം ബൈത്തുൽ മുഖദ്ദസിലേക്ക് മാറ്റിയ സംഭവം ഇമാം ഖുർതുബി (റ) അവിടുത്തെ തഫ്സീറിൽ ഉദ്ധരിച്ചത് കാണാം.


* (تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ) يُرِيدُ آبَاءَهُ الثَّلَاثَةَ، إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ، فَتَوَفَّاهُ اللَّهُ- طَاهِرًا طَيِّبًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ- بِمِصْرَ، وَدُفِنَ فِي النِّيلِ فِي صُنْدُوقٍ مِنْ رُخَامٍ، وَذَلِكَ أَنَّهُ لَمَّا مَاتَ تَشَاحَّ النَّاسُ عَلَيْهِ، كُلٌّ يُحِبُّ أَنْ يُدْفَنَ فِي مَحَلَّتِهِمْ، لِمَا يَرْجُونَ مِنْ بَرَكَتِهِ، وَاجْتَمَعُوا عَلَى ذَلِكَ حَتَّى هَمُّوا بِالْقِتَالِ، فَرَأَوْا أَنْ يَدْفِنُوهُ فِي النِّيلَ مِنْ حَيْثُ مَفْرِقُ الْمَاءِ بِمِصْرَ، فَيَمُرُّ عَلَيْهِ الْمَاءُ، ثُمَّ يَتَفَرَّقُ فِي جَمِيعِ مِصْرَ، فَيَكُونُوا فِيهِ شَرَعًا فَفَعَلُوا، فَلَمَّا خَرَجَ مُوسَى بِبَنِي إِسْرَائِيلَ أَخْرَجَهُ مِنَ النِّيلِ: وَنَقَلَ تَابُوتَهُ بَعْدَ أَرْبَعِمِائَةِ سَنَةٍ إِلَى بَيْتِ الْمَقْدِسِ، فَدَفَنُوهُ مَعَ آبَائِهِ لِدَعْوَتِهِ:" وَأَلْحِقْنِي بِالصَّالِحِينَ"

_تفسير القرطبي


 അറഫാ മൈതാനയിൽ ഒരുമിച്ചു കൂടി നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നതിനെക്കുറിച്ച് വിവരിക്കുമ്പോൾ, അതിനു നിദാനമായി ധാരാളം ഔലിയാക്കളും സ്വാലിഹീങ്ങളും ഒരുമിച്ചു കൂടിയ ഭൂമിയാണതെന്ന പ്രത്യേകത ഇമാം ഇബ്നു ഹജർ (റ) പ്രത്യേകം ഉണർത്തുന്നുണ്ട്.


* وَرَوَى الْبَيْهَقِيُّ عَنْ ابْنِ عَبَّاسٍ «رَأَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَدْعُو بِعَرَفَةَ يَدَاهُ إلَى صَدْرِهِ كَاسْتِطْعَامِ الْمِسْكِينِ» كَيْفَ، وَهُوَ أَعْظَمُ مَجَامِعِ الدُّنْيَا وَفِيهِ مِنْ الْأَوْلِيَاءِ وَالْخَوَاصِّ مَا لَا يُحْصَى 

_تحفة المحتاج لإبن حجر الهيتمي رحمه الله تعالى ٤/١٠٧


'മലക്കുകളെ കണ്ട് പൂവൻ കോഴി കൂകുമ്പോൾ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട്' എന്ന ഹദീസ് വിശദീകരിക്കുമ്പോൾ സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിലുള്ള പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരമുണ്ടെന്ന് ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാമെന്ന് ഇമാം ഹലീമി (റ) വിശദീകരിക്കുന്നുണ്ട്. 


3303- عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا،

_صحيح البخاري


മറിയം ബീവി(റ) യുടെ കറാമത്ത് കണ്ട് ബഹുമാനപുരസരം അവിടെ വച്ച് ഒരു കുഞ്ഞിനെ ലഭിക്കാൻ സക്കരിയ്യ നബി (അ) പ്രാർത്ഥിച്ചതും ആ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചതും ഖുർആൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 


{ هُنَالِكَ دَعَا زَكَرِیَّا رَبَّهُۥۖ قَالَ رَبِّ هَبۡ لِی مِن لَّدُنكَ ذُرِّیَّةࣰ طَیِّبَةًۖ إِنَّكَ سَمِیعُ ٱلدُّعَاۤءِ } { فَنَادَتۡهُ ٱلۡمَلَـٰۤىِٕكَةُ وَهُوَ قَاۤىِٕمࣱ یُصَلِّی فِی ٱلۡمِحۡرَابِ أَنَّ ٱللَّهَ یُبَشِّرُكَ بِیَحۡیَىٰ مُصَدِّقَۢا بِكَلِمَةࣲ مِّنَ ٱللَّهِ وَسَیِّدࣰا وَحَصُورࣰا وَنَبِیࣰّا مِّنَ ٱلصَّـٰلِحِینَ }


[Surah Āli-ʿImrān: 38,39]


സ്വാലിഹീങ്ങളുടെ ബറക്കത്ത് ലഭിക്കാൻ മരണശേഷം ഖബർ അവരുടെ അരികിലേക്ക് മാറ്റുന്നത്  സുന്നത്താണെന്ന് വരെ കർമ്മ ശാസ്ത്ര പണ്ഡിതരെ തൊട്ട് ഇമാം ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നുണ്ട്.


ഇതുപോലെ ജീവിതകാലത്തും സ്വാലിഹീങ്ങളുടെ സാന്നിധ്യം നാം പ്രത്യേകം പരിഗണിക്കണം. ജനനം, വിവാഹം, മരണം തുടങ്ങിയ മനുഷ്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിൻ്റെ മഹത്വം കർമശാസ്ത്ര പണ്ഡിതർ പ്രത്യേകം ഉണർത്തിയത് കാണാം.


ഒരു കുഞ്ഞു ജനിച്ച് ആദ്യാവസരം തഹ്നീക് (മധുരം നൽകൽ) നടത്തുമ്പോൾ സ്വാലിഹീങ്ങളുടെ ഉമിനീരിൻ്റെ ബറകത്ത് കുഞ്ഞിന് ജീവിതത്തിലുടനീളം ലഭിക്കാൻ തഹ്നീക് ചെയ്യുന്നവർ സ്വാലിഹീങ്ങളായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫുഖഹാഅ് ഉണർത്തിയത് കാണാം.


* وَيَنْبَغِي أَنْ يَكُونَ الْمُحَنِّكُ مِنْ أَهْلِ الصَّلَاحِ لِيَحْصُلَ لِلْمَوْلُودِ بَرَكَةُ مُخَالَطَةِ رِيقِهِ لِجَوْفِهِ

_تحفة المحتاج لإبن حجر الهيتمي رحمه الله تعالى ٩/٣٧٦


 സ്വാലിഹീങ്ങളുടെയും പണ്ഡിതരുടെയും അധിക സാന്നിധ്യം ജുമുഅ നിസ്കാരാനന്തരമാണെന്ന് വന്നാൽ അവരുടെ സാന്നിധ്യത്തെ പരിഗണിച്ച് 'നിക്കാഹ് വെള്ളിയാഴ്ച രാവിലെയാവുക' എന്ന സുന്നത്തെടുക്കുന്നതിനെക്കാൾ നിക്കാഹ് ആ സമയത്തേക്ക് പിന്തിക്കുന്നതാണ് ഉത്തമമെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം.


* وَكَوْنُ الْعَقْدِ فِي الْمَسْجِدِ لِلْأَمْرِ بِهِ فِي خَبَرِ الطَّبَرَانِيِّ وَيَوْمَ الْجُمُعَةِ وَأَوَّلَ النَّهَارِ لِخَبَرِ «اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا» حَسَّنَهُ التِّرْمِذِيُّ وَبِهِ يُرَدُّ مَا اُعْتِيدَ مِنْ إيقَاعِهِ عَقِبَ صَلَاةِ الْجُمُعَةِ نَعَمْ إنْ قَصَدَ بِالتَّأْخِيرِ إلَيْهِ كَثْرَةَ حُضُورِ النَّاسِ لَا سِيَّمَا الْعُلَمَاءُ وَالصَّالِحُونَ لَهُ فِي هَذَا الْوَقْتِ دُونَ غَيْرِهِ كَانَ أَوْلَى 

_تحفة المحتاج ٧/٢١٦


ഇങ്ങനെ ജീവിതകാലത്തും മരണാനന്തരവും സ്വാലിഹീങ്ങളുടെ സാമീപ്യം വലിയ മഹത്വത്തോടെയാണ് പണ്ഡിതർ നമുക്ക് പരിചയപ്പെടുത്തിയത്.

ഫിഖ്ഹ് ഏതല്ലാം ഇനങ്ങൾ ഉണ്ട് ?

  *മനുഷ്യൻറെ ഓരോ കർമ്മങ്ങളിലും കച്ചവട ഇടപാടുകളിലും ഹറാമും ഹലാലും സൂക്ഷിക്കണം*


ചോ :എന്താണ് ഫിഖ്ഹ് ?


ഉ :മനുഷ്യൻ ചെയ്യുന്ന കർമങ്ങളൾ  ഹറാമാണോ ഹലാലാണോ സുന്നത്താണോ കറാഹത്താണോ തുടങ്ങിയ വിധികൾ അറിയുന്നതിനാണ് ഫിഖ്ഹ് എന്ന് പറയുന്നത്.


ചോ :ഫിഖ്ഹ് ഏതല്ലാം ഇനങ്ങൾ ഉണ്ട് ?


ഉ :നാല് ഇനങ്ങൾ ഉണ്ട് .

 ഒന്ന് : ആരാധന 

രണ്ട് : ഇടപാടുകൾ  മൂന്ന് :വൈവാഹികം 

നാല് :കുറ്റകൃത്യങ്ങൾ


അതായത്  നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് തുടങ്ങി ആരാധനകളിൽ വിധികൾ അറിയുക.


കച്ചവടം വായ്പ പണയം തുടങ്ങി ഇടപാടുകളിലെ വിധികൾ അറിയുക


വൈവിഹിക വിധികൾ അറിയുക


കുറ്റകൃത്ത്യങ്ങളുടെ വിധികൾ അറിയുക

 മനുഷ്യൻ 

ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അല്ലാഹുവിൻറെ വിധികൾ ഉണ്ട് .അതിൽ അനുവദനീയമായതും പാടില്ലാത്തതും നല്ലതുമായ കാര്യങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കൽ നിർബന്ധമാണ്.

അതിനനുസരിച്ചായിരിക്കും അവർക്ക് പരലോകത്തിൽ പ്രതിഫലം ലഭിക്കുക


ആരാധനാമുറകൾ മാത്രം അറിഞ്ഞാൽ പോരാ

അവൻ ചെയ്യുന്ന കച്ചവട ഇടപാടുകളുടെ വിധികളും വൈവാഹിക നിയമങ്ങളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും കൃത്യമായി അവന്റെ കർമ്മത്തിൽ അല്ലാഹു പൊരുത്തപ്പെട്ട നിലക്ക് ആയിരിക്കണം

അല്ലങ്കിൽ അത് കാരണം പരലോകത്ത് ശിക്ഷിക്കപ്പെടും.

അത്തരം കാര്യങ്ങളുടെ വിധികൾ ആവശ്യമായ അളവിൽ പഠിക്കൽ  നിർബന്ധമാണ്.


പലരും പല കച്ചവടങ്ങളും ഇടപാടുകളും നടത്തുന്നുണ്ട് പക്ഷേ അതിൽ വരുന്ന ഹറാമുകളും ഹലാലുകളും മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല.

ഷെയർ ബിസിനസ്സുകളിലും സ്വർണ്ണ ഇടപാടുകളിലും മറ്റും പലിശയും ധാരാളം തിന്മകളും ഉണ്ടാകുന്നു അത്തരം കാര്യങ്ങൾ പഠിക്കുകയോ അറിയുകയോ ചെയ്യാതെ നാം ഇടപാടുകൾ നടത്തുമ്പോൾ അതിൽ വരുന്ന ഹറാമുകൾ അല്ലാഹുവിൻറെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അള്ളാഹു പൊറുത്തു തന്നില്ലെങ്കിൽ ശിക്ഷിക്കപ്പെടും ഇതൊന്നും ഞാൻ അറിയില്ലായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക.

ഇപ്രകാരം മനുഷ്യരുമായി നാം ചെയ്യുന്ന ഇടപാടുകൾ ബന്ധങ്ങൾ അയൽവാസികൾ കുടുംബക്കാർ കൂട്ടുകാർ ഇവരോടുള്ള ബന്ധങ്ങൾ ബാധ്യതകൾ നാം അറിഞ്ഞിരിക്കലും സൂക്ഷിക്കലും നിർബന്ധമാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


Tuesday, June 3, 2025

വിശുദ്ധ ദുൽഹിജ്ജ ആദ്യ പത്തു ദിവസങ്ങളും

 (من دروس محمد الباقوي مندمفرمب):

🌹👇🌹👇🌹👇🌹👇🌹👇വിശുദ്ധ ദുൽഹിജ്ജ ആദ്യ പത്തു ദിവസങ്ങളും

1⃣0⃣സുന്നത്തുകളും ,🌹റംസാൻറെ അവസാന പത്തു കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഈ 10 ദിനങ്ങൾക്കാണ് (തുഹ്‌ഫ ,3-454)

🌹🌹🌹👇🌹🌹🌹🌹👇 


🌹1⃣മാസം കണ്ടാൽ ഉടൻ

اللهم اهله علينا بالامن والأيمان والسلامة والأسلام ربي وربك الله

എന്ന് ചൊല്ലൽ,

മിശ്കാത് , ഹദീസ് No 2428

തുർമുദി ഹദീസ് No , 3515


🌹2⃣സൂറത്തുൽ മുൽക്ക് ഓതൽ (കൻസു ന്നജാഹ്  77)


🌹3⃣ആശംസകൾ നേരൽ, അതിന് മറുപടിയും

(ശർവാനി 3, 56,

തർശിഹ്  95 )


🌹4⃣നിത്യവും ദാനധർമ്മങ്ങൾ വല്ലതും നൽകൽ (റമളാൻ കഴിഞ്ഞാൽ ഏറ്റവും പുണ്യം ഈ ദിനങ്ങളിലാണ് )


🌹5⃣എല്ലാ ദിവസവും വൽ ഫജ്രി സൂറത്ത് ഓതൽ 

(ഫത്ഹുൽ മുഈൻ 145)


🌹6⃣ഒന്നു മുതൽ 10 ന്റെ സൂര്യാസ്തമയം വരെ ആട് ,മാട് , ഒട്ടകം എന്നിവയിൽ വല്ലതിനെയും കണ്ടാലും / അതിന്റെ ശബ്ദം കേട്ടാലും ഒരു പ്രാവശ്യം الله أكبر ചൊല്ലൽ

( ശർവാനി 3, 54 )

ഫത്ഹുൽ മുഈൻ

110 

(ഇത് 11, 12 ,13, കളിൽ സുന്നത്തില്ല )


🌹7⃣ഒമ്പതിന് അറഫ നോമ്പ് പിടിക്കൽ, ഒന്നു മുതൽ 9വരെയും നോമ്പ്സുന്നത്തുണ്ട് , (തുഹ്ഫ  3 ,404)


🌹8⃣ 9 ന്റെ സുബ്ഹ് മുതൽ 13ന്റെ അസ്വ്‌റ് വരെ എല്ലാ ഫർള് / സുന്നത്ത് / അദാഅ് / ഖളാഅ് / മയ്യിത്ത് ,നിസ്കാരങ്ങൾ സലാം വീട്ടിയ ഉടൻ തക്ബീർ ചൊല്ലൽ,

( تكبيرمقيد )

🌹9⃣ 9 അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരം വരെ എപ്പോഴും എല്ലാവരും തക്ബീർ ചൊല്ലൽ

തുഹ്ഫ 3, 51 

(   تكبير مرسل / مطلق   )

🌹1⃣0⃣പെരുന്നാൾ സുദിനത്തിൽ പ്രധാന രണ്ട് ദിക്റുകൾ ചൊല്ലൽ

1)لااله الا الله وحده لاشريك له له الملك وله الحمد يحيي ويميت وهو حي لا يموت بيده الخير وهو علي كل شيء قدير.400

2 )  سبحان الله وبحمده. 300

(ذخاءر الاخوان 62 )

🌹🌹🌹🌹🌹🌹🌹🌹🌹مع الوصية بالدعاء اخوكم في الله في اي محمد بن علي الباقوي المندمفرمبي🌹 16, 6, 2023🌹🌹


🌹🌹🌹🌹🌹🌹🌹🌹🌹

അറഫാ നോമ്പ്


🌹❓ചോദ്യം 

ഏറ്റവും ശ്രേഷ്ഠമായ ദിവസം ഏതാണ് ?


🌹 മറുപടി👇👇👇

🌹 ദിവസങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടമായ ദിവസം അറഫ ദിവസമാണ്. 

(ശർവാനി: 3 - 454)


🌹ചോദ്യം 

ഈ ദിവസം ഹാജിമാർക്ക് നോമ്പ് സുന്നത്തുണ്ടോ ❓

 

🌹 മറുപടി👇👇👇

അറഫാ നോമ്പ് ഏറ്റവും ശ്രേഷ്ഠമായ സുന്നത്താണ് .ഹജ്ജാജിമാർക്ക് ഈ നോമ്പ് പിടിക്കൽ  സുന്നത്തില്ല

(തുഹ്ഫ: 3/454)

(ഫത്ഹുൽ മുഈൻ പേജ്:109,)

(മുഗ്നി: 1/446 )


🌹ചോദ്യം❓❓

 എന്നാണ് അറഫാ ദിനം


🌹 മറുപടി👇👇👇ദുൽഹിജ് 9⃣ എന്നാണോ അന്നാണ്അറഫാ ദിനവും നോമ്പും

(തുഹ്ഫ: 3/454, )

(മുഗ് നി :1/446,) (ഫത്ഹുൽ മുഈൻ: പേജ്: 178


🌹ചോദ്യം❓❓

 പ്രത്യേക നേട്ടം വല്ലതും ഹദീസിൽ ഉണ്ടോ


🌹 മറുപടി👇👇👇അറഫ ദിവസത്തെ നോമ്പ് നോറ്റവന് രണ്ട് വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കും

 (മുസ് ലിം 1162)

(ഫത്ഹുൽ മുഈൻ: പേജ്: 178)

(മുഗ് നി :1-446)

(തുഹ്ഫ: 3 - 454


🌹ചോദ്യം❓❓ ദിവസത്തിൻറെ മഹത്വം ❓ 

🌹 മറുപടി👇👇👇അറഫ ദിവസത്തേക്കാൾ നരകത്തിൽ നിന്നും അല്ലാഹു മോചിപ്പിക്കുന്ന വേറെ ദിവസമില്ല. 

(മുഗ്നി: 1/446 )


🌹 ചോദ്യം❓

ഒന്നിലേറെ വിധത്തിൽ പുണ്യങ്ങൾ ഉണ്ടോ


മറുപടി👇👇  

🌹ദുൽഹിജ്ജ ഒമ്പതിന് രണ്ട് നിലക്ക്നോമ്പ് സുന്നത്തുണ്ട്.

 1,അറഫ ദിനംഎന്ന നിലയിൽ

2 ,ദുൽഹിജ്ജ പത്തിൽപെട്ടു എന്ന നിലയിൽ

(ഇആനത്ത് : 2 /415)

(ശർവാനി: 3/455)


ചോദ്യം❓❓❓

🌹 ഖളാഉകൂടി കരുതാമോ ❓


മറുപടി👇👇👇

🌹അറഫ നോമ്പും ഖളാഅ് വീട്ടുന്നു എന്നും ദുൽഹിജ്ജ ആദ്യത്തെ ഒമ്പത് ദിവസത്തിൽ പെട്ട ഒരു ദിവസം (ഒന്ന് മുതൽ ഒമ്പത് വരെ നോമ്പ് നോൽക്കൽ സുന്നത്തുണ്ടല്ലോ ) നോൽക്കുന്നു എന്നും  കരുതിയാൽ മൂന്നും ലഭിക്കും.


🌹അറഫാ ദിനം വ്യാഴമോ തിങ്കളോ ബുധനോ ആണെങ്കിൽ ആ ദിവസത്തിൻറെ സുന്നത്ത് നോമ്പും കരുതിയാൽ ലഭിക്കും.


 ان يوم عرفة أفضل الأيام 

(حاشية الشرواني ٣/٤٥٤)


 يسن متأكدا صوم يوم عرفة لغير  الحاج لأنه يكفر السنة التي هو فيها والتي بعدها كما في خبر مسلم ،وهو تاسع ذي الحجة 

(فتح المعين ص١٧٨)


 صيام يوم عرفة احتسب علی الله أنه يكفر السنة التي قبله والسنة التي بعده،

 وهو أفضل الأيام لخبر مسلم،مامن يوم أكثر من أن يعتق الله فيه من النار من يوم عرفة 

 هذا كله في غير المسافر والمريض،أما هما فيسن لهما فطره مطلقا كما نص عليه الشافعي في الإملاء

(مغني المحتاج ١/٤٤٦)


 فائدة.قال ابن عباس رضي الله عنه،وهذه بشری بحياة سنة مستقبلة لمن صامه،إذ هو صلی الله عليه وسلم بشر بكفارتها،فدل لصائمه علی الحياة فيها،إذ هو صلی الله عليه وسلم لا ينطق عن الهوی، ان هو إلا وحي يوحی 

(اعانة الطالبين ٢/٤١٤٬٤١٥)


 أن صوم يوم عرفة مطلوب من جهتين كونه من عشر ذي الحجة وكونه يوم عرفة 

(حاشية الشرواني ٣/٤٥٥)

(اعانة الطالبين ٢/٤١٥)


 ﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻷﺭﺑﻌﺎء ﺷﻜﺮا ﻟﻠﻪ ﺗﻌﺎﻟﻰ ﻋﻠﻰ ﻋﺪﻡ ﻫﻼﻙ ﻫﺬﻩ اﻷﻣﺔ ﻓﻴﻪ

(حاشية الجمل ٢/٣٤٩)

(اعانة الطالبين ٢/٣٠٦)

🌹🌹🌹NB അറഫാ നോമ്പും ആശൂറാഉം താസൂആഉംബറാഅത്ത് നോമ്പും പെരുന്നാളും നോമ്പും എല്ലാം കണക്ക് കൂട്ടേണ്ടത് അവനവൻറെ നാട്ടിലെ മാസപ്പിറവി അനുസരിച്ചാണ് , ലോകത്തെവിടെയെങ്കിലും മാസം കാണുന്നതോ കാണാതിരിക്കുന്ന തോ , അറഫയിൽ ഹാജിമാർ നിൽക്കുന്നതോ നിൽക്കാതിരിക്കുന്ന തോ അല്ല മാനദണ്ഡം, ഇതു മനസ്സിലാക്കാത്ത അല്പന്മാർ പലതും പ്രചരിപ്പിക്കുന്നുണ്ട് ,

مع الوصية بالدعاء

محمد الباقوى المندمفرمبي

🌹🌹🌹🌹🌹🌹🌹🌹

എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത്

 എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത് 


✒️ ബായിസ് അഹ്സനി അൽമശ്ഹൂദി 


 സുഹൃത്തേ ഒരു നിമിഷം…. അവർ നിങ്ങളെ സമീപിച്ചിരുന്നോ… വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച അവർ ഇല്മിന്റെ മജ്‌ലിസ് ഉണ്ടെന്ന് പറഞ്ഞ് നിങ്ങളെ ക്ഷണിച്ചിരുന്നോ … അവർ എന്തു നല്ലവരാണെന്നും അവരെ എന്തിനാണ് ഈ ഉസ്താദുമാർ എതിർക്കുന്നതൊന്നും  നിങ്ങളെ മനസ്സിൽ തോന്നിയിരുന്നോ.. അവർ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന നല്ലവരായ സജ്ജനങ്ങളാണെന്ന്  സുഹൃത്ത് വിചാരിച്ചെങ്കിൽ  നിങ്ങൾക്ക് തെറ്റിപ്പോയി… മുഖംമൂടിയണിഞ്ഞ തനി മുജാഹിദ് വിശ്വാസം പേറുന്നവരാണ് അവർ…



 പറഞ്ഞുവരുന്നത്  തബ്ലീഗ് ജമാഅത്തിനെ കുറിച്ച് തന്നെ… 1965 ആഗസ്റ്റ് 28ന്   അന്ന് ജീവിച്ചിരുന്ന…ഇന്ന് നാം കാണുന്ന ഏകദേശം ഉസ്താദുമാരുടെയും  ഉസ്താദിന്റെ ഉസ്താദായ  കുതുബി മുഹമ്മദ് മുസ്ലിയാർ സമസ്തയിലേക്ക്  ഒരു കത്ത യക്കുന്നു… തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അതിലെ വിഷയം.. അങ്ങനെ സമസ്ത അവരെക്കുറിച്ച് പഠിക്കാൻ അഞ്ചെങ്ങ സമിതിയെ നിശ്ചയിക്കുകയും അടുത്ത കമ്മിറ്റിയിൽ അവരെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.. 1965 ഒക്ടോബർ 16ന് ഈ സമിതി അവരെക്കുറിച്ച് പഠിച്ച റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെയും  ശംസുൽ ഉലമയുടെയും നേതൃത്വത്തിലുള്ള അന്നത്തെ സമസ്ത ഇവർ പിഴച്ച കക്ഷികൾ ആണെന്നും മുജാഹിദ് പോലോത്ത പ്രസ്ഥാനങ്ങൾ ഇവിടെ മുന്നോട്ടുവെച്ച ആശയങ്ങൾ തന്നെയാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത് എന്നും അതുകൊണ്ട് അവരെ തൊട്ട്  പൊതുജനങ്ങൾ മാറി നിൽക്കണമെന്നും  പ്രസ്താവന ഇറക്കുന്നു..


 നമ്മളെക്കാൾ അറിവുള്ള ശംസുൽ ഉലമയെ പോലോത്ത  40 പണ്ഡിതന്മാർ വളരെ സൂക്ഷ്മമായി  പഠിച്ചതിനുശേഷം അവർ ഒരു തീരുമാനം പുറപ്പെടുവിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ തുമ്പത്ത് പോലും അറിവില്ലാത്ത നമ്മൾ അത് അംഗീകരിക്കുക എന്നല്ലാതെ  എന്തുകൊണ്ട് സമസ്ത അവരെ എതിർക്കുന്നു എന്ന് ചോദ്യം ചെയ്യലിൽ ഒരു അർത്ഥവുമില്ല… അങ്ങനെ ചോദ്യം ചെയ്യണമെങ്കിൽ നമ്മൾ അവരെക്കാൾ അറിവുള്ളവർ ആകണം… അങ്ങനെ ഒരു വാദം സുഹൃത്തിനുണ്ടോ….


വടക്കേഇന്ത്യയിലെ കാന്തലായിക്കാരിയായ ബിസാ ഫി എന്ന സ്ത്രീയിൽ മുഹമ്മദ് ഇസ്‌മയിൽ എന്ന മനുഷ്യനു ഹി:1303 ജനിച്ച മുഹമ്മദ് ഇൽയാസ് എന്ന വ്യക്ത‌ി താൻ ഉറക്കത്തിൽ കണ്ട കേവലം ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ  ഹിജ്റ 1345 ൽ (ഇംഗ്ലീഷ് വർഷം1920) സ്ഥാപിച്ച ഒരു ഒരു പ്രസ്ഥാനമാണ് തബ്ലിഗ് ജമാഅത്ത്.


 പലരും അവരിൽ ആകൃഷ്ടനാകുന്നത് അവർ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്നുണ്ടല്ലോ എന്നാണ്… അങ്ങനെ നിങ്ങളെയെല്ലാം നിസ്കരിക്കുന്ന ഒരു പാർട്ടിയാണ് അത് എന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.. സ്ഥാപക നേതാവ് ഇല്യാസ് തന്നെ പറയുന്നു: “ജനങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്  ഇത് നിസ് കരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനം എന്നാണ്. ഞാൻ സത്യം ചെയ് തു പറയുന്നു..ഇത് ഒരിക്കലും നിസ്ക്കരിപ്പിക്കാൻ വേണ്ടിയുള്ള ഒരു സംഘമേ അല്ല.എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷി  ഉണ്ടാക്കലത്രെ (ദീനി ദഅവത്ത് പേജ് 205)



 ഏതാണ് ഇല്യാസ് ഉണ്ടാക്കാൻ ആഗ്രഹിച്ച ആ കക്ഷി… അവർ മറ്റാരുമല്ല.. കേരളത്തിലെ എന്നല്ല  ലോകത്തിലെ മുഴുവൻ സുന്നികളെയും മുശ്രിക്കും കാഫിറും ആക്കി കളഞ്ഞ മുജാഹിദ് കക്ഷികൾ തന്നെയാണ് ഇവരും…


 മുജാഹിദിന്റെ സ്ഥാപകനായ  ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് ഇവർ പറയുന്നത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മുത്തഖി യ്യും ബിദ്അത്ത് നിർമ്മാർജ്ജനം ചെയ്യുന്നവനും സുന്നത്ത് നട പ്പാക്കുന്നവനും ഖുർആനും ഹ ദീസുമനുസരിച്ച് പ്രവർത്തിക്കുന്ന വനും ജനങ്ങളെ സന്മാർഗ്ഗത്തിലേ ക്കു നയിക്കുന്ന വ്യക്തിയുമാകുന്നു.” (ഫതാവാ റശീദിയ്യ പേ: 42).


 ഈ ഒരൊറ്റ പ്രസ്താവനയിൽ നിന്ന് തന്നെ ഇവരാരാണ് നമുക്ക് ബോധ്യപ്പെട്ടു.. ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കുകയും പരിശുദ്ധ ഹറമിൽ വെച്ച് പിഞ്ചുമക്കളെ പോലും ആരുംകൊലചെയ്യുകയും അവരുടെ ധനങ്ങൾ മോഷ്ടിച്ചെടുക്കുകയും ചെയ്ത(അല്‍ ഇത്തിഹാദ് മാസിക  1803 ഏപ്രില്‍ 30-ാം തിയ്യതി) കേരളത്തിലെ മുജാഹിദുകളുടെ നേതാവായ ഇബ്നു അബ്ദുൽ വഹാബ് നല്ല മനുഷ്യനാണെന്നും, അദ്ദേഹം സുന്നത്തും ഖുർആനും അനുസരിച്ച് ജീവിക്കുകയും പുത്തൻ വാദങ്ങളെ തകർത്തെറിഞ്ഞവനാണെന്നും  ഇവർ പറഞ്ഞുവെക്കൽ കൊണ്ട്തന്നെ മുജാഹിദുകൾക്കുള്ള എന്തൊക്കെ ആശയങ്ങൾ ഉണ്ടോ അതെല്ലാം ഇവർക്കുണ്ട് എന്നു വന്നു…. ഇനി പ്രത്യേകം ഓരോന്ന് എടുത്തു പറയേണ്ടതില്ല….


 മുജാഹിദുകൾ ഇവിടെ ഭൂരിപക്ഷ മുസ്ലിം സമുദായത്തിനെതിരെ ഉന്നയിക്കുന്ന കാര്യം എന്താണ്.. ഇവിടെയുള്ള മൗലിദും ഖുതുബിയത്തും ഓതുന്ന സുന്നികൾ ബഹുദൈവ ആരാധകരാണെന്നും  അവർ ഇസ്ലാമിൽ നിന്ന് പുറത്താണെന്നുമല്ലേ.. അതെ ആശയം തന്നെയാണ് തബ്ലീഗ് കാർ അവരുടെബുക്കുകളിൽ പഠിപ്പിക്കുന്നത്



 ചില ഉദാഹരണങ്ങൾ കാണാം



*വല്ലഒരാളും ഒരു നബിയെയോ, വലിയ്യിനേയോ ദൂരത്തു നിന്നു വിളിച്ചുവോ  അവൻ മുശ്‌രിക്കാണ്. അവരോട് ഹാജത്ത് തേടുന്നവനും മുശ്രിക്കാണ്. അവരുടെ മഖ്ബറ സിയാറത്തിനായി പുറപ്പെടുന്നവനും മുശ്ശിക്കാണ്.

മഖ്ബറ സ്ഥലത്ത് വിളക്ക് കത്തിക്കുന്നവനും, അടിച്ചുവാരി വൃത്തിയാക്കു ന്നവനും, മഖ്ബറ സ്ഥലത്ത് നിൽക്കുന്ന ദാഹിച്ചവന് വെള്ളം കൊടുക്കു ന്നവനും കാഫിറാണ് (തഖ്‌ വിയത്തുൽ ഈമാൻ പേജ് 8)  അവരുടെ മറ്റൊരു ഗ്രന്ഥമായ ഫത്താവ റശീദിയ്യ പേജ് :66 ൽ നബി (സ) യെ അവിടുത്തെ ഖബറിന്റെ അടുത്തുനിന്ന് യാ റസൂലുള്ളാ എന്ന് വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുമെന്ന് പറയുന്നു….


 ഇങ്ങനെ പറയൽ കൊണ്ട് ഇവർ ആരെല്ലാമാണ്  ഇസ്ലാമിൽ നിന്ന് പുറത്താക്കിയത്… അബൂബക്കർ തങ്ങളുടെ മയ്യത്തും പിടിച്ച് നബി (സ)യുടെ ഖബറിന്റെ അരികിൽ വെച്ചതിനുശേഷം “യാ റസൂലല്ലാഹ് അബൂബക്കർ ഇതാ തങ്ങളുടെ അരികിൽ (താഫ്സീറു റാസി )എന്ന് വിളിച്ച മുഴുവൻ സ്വഹാബത്തിനെയും ഇസ്ലാമിൽ നിന്ന് തട്ടിത്തെറിപ്പിച്ചു..


 പിന്നെ മമ്പുറം മഖാമിൽ സിയാറത്ത് ചെയ്ത നമ്മെയെല്ലാം ഇവിടുത്തെ ബാലനും രാമനും ആക്കി… നമ്മെ മുസ്ലിം ആയിട്ട് പോലും കാണാത്ത ഇവർ എന്തർത്ഥത്തിലാണ് നമ്മളെ ദീനി മജിലിസ് എന്നും പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ടുപോകുന്നത്… എന്തർത്ഥത്തിലാണ്  നമ്മളോട് ഇവർ സലാം പറയുന്നത്…  ഇവർ നമ്മുടെ നാട്ടിലെ രാമനെയും ബാലനെയും അങ്ങനെ ദീനി മജ്‌ലിസ് എന്നും പറഞ്ഞുകൊണ്ട് കൊണ്ടുപോകുമോ… അവരോട് സലാം പറയുമോ…അവരുടെ വിശ്വാസപ്രകാരം നമ്മൾ ബാലനും രാമനും അല്ലേ….



 അവരുടെ മറ്റൊരു വാദം നോക്കൂ…


*നിസ്ക്കാരത്തിൽ നബി (സ) യെ നന്നായി ഓർക്കുന്നത് സ്വന്തം കഴുതയെയോ, കാ ളയെയോ, ഓർക്കുന്നതിലും മോശമാണ് (സിറാത്തുൽ മുസ്തഖീം, പേജ് 97)

 

നഊസു ബില്ല….. റസൂലുള്ളാഹിയുടെ സ്ഥാനത്ത് കഴുതയെയും കാളയെയും ഉപമിച്ച ഇവരുടെ കൂടെ എന്ത് ദീൻ പഠിക്കാൻ വേണ്ടിയാണ് നമ്മൾ പോകുന്നത്.. 



*അല്ലാഹുവല്ലാതെ ആരെങ്കിലും ഗൈബ്  ( മറഞ്ഞ കാര്യങ്ങൾ)അറിയുമെന്ന് സ്ഥാപിക്കുന്നവർ നിസ്സംശയം കാഫിറാണ്. അവന്റെ പുറകിൽ നിസ്ക്കരിക്കലും, അവനോട് സ് നേഹബന്ധം പുലർത്തലും ഹറാമാണ് (ഫതാവാറശീദിയ്യ പേജ് 62)


 ഖുർആൻ സൂറത്തു ജിന്നിലെ 72 മത്തെ ആയത്തിൽ അല്ലാഹു അവന്റെ പ്രവാചകന്മാർക്  മറഞ്ഞ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്ന് വ്യക്തമായി പറയുമ്പോൾ ഇവർ പറയുന്നു അങ്ങനെ വിശ്വാസിക്കൽ കുഫ്റാണ് എന്ന്.. ഇവർ ആരെയാണ് ഇപ്പോൾ കുഫ്റ് ആക്കിയത്… പടച്ചവനേയും   ഈ ആയത്ത് നമുക്ക് പറഞ്ഞു തന്ന അവന്റെ പ്രവാചകർ മുത്ത് നബിയെയും ആണോ( പടച്ചവൻ കാക്കട്ടെ)… ഇവരിൽ നിന്നാണോ നമ്മൾ ദീൻ പഠിക്കാൻ വേണ്ടി പോകുന്നത്


 നബി (സ)ക്ക് ഗൈബ് ( മറഞ്ഞ കാര്യം) അറിയുമെന്ന് വിശ്വസിക്കൽ വ്യക്ത‌മായ ശിർക്കാണ് (ഫതാവാറശീദിയ്യ, പേജ് 96)


 നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മറഞ്ഞ കാര്യം അറിയുമെന്ന് തെളിയിക്കുന്ന എത്ര സ്വഹീഹായ ഹദീസുകൾ നമുക്കു മുന്നിലുണ്ട്… ഇവരുടെ വാദ  പ്രകാരം ആ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബത്തും  ഇമാം ബുഖാരിയെ പോലോത്ത ഇസ്ലാമിന്റെ ആദ്യകാല ഇമാമീങ്ങളും ഇസ്ലാമിൽ നിന്ന് പുറത്തുപോയി എന്നല്ലേ…


 മറ്റു ഇവരുടെ അപകടം പിടിച്ച ചില വാദങ്ങൾ 


 സ്ഥാപകൻ ഇല്യാസ് പറയുന്നു: എനി ക്ക് സ്വപ്നത്തിൽ ഇപ്രകാരം വെളിപാടുണ്ടായി "താങ്കൾ പ്രാവചകൻമാരെ പോലെ ജനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നു" (മൽഫുളാത്തെ മുഹ മ്മദ് ഇൽയാസ്, പേജ് 50)

നബിക്കു ശേഷം മറ്റൊരു നബി വരുന്നതിന് വിരോധമില്ല. അങ്ങനെ വല്ല നബിയും വന്നാൽ തന്നെ നബിയുടെ അന്ത്യ പ്രവാചകത്വത്തിന് കോട്ടം തട്ടു കയില്ല (തഹ്ദീറുന്നാസ്, പേജ് 25, തബ്ലീഗ് ഗ്രന്ഥം)

അസ്സലാമു അലൈക്ക അയ്യൂഹന്നബിയ്യു. എന്ന് അത്തഹിയ്യാത്തിൽ നബി (സ) കേൾക്കുമെന്ന് വിശ്വാസത്തോടെ പറയൽ ശിർക്ക് തന്നെ(ബ്രറാ ഹീനെ ഖാത്വിഅ, പേജ് 28)

മൗലീദ് ഓതൽ മുശ്‌രിക്കുകളുടെ അടയാളമാണ് (ബറാഹിനെ ഖാത്വിഅ, പേജ് 27)

ശറഇനു വിരുദ്ധമായ യാതൊന്നുമില്ലാത്ത മൗലീദാണെങ്കിലും ആമൗലീദ് കഴിക്കുന്നതിൽ നബി (സ) യോട് ആഭിമുഖ്യവും, ആവേശവും ഉള്ളത് കൊ ണ്ട് പാടില്ലാത്തതാണ്. ഉറുസും ഇപ്രകാരം തന്നെ. (ഫതാവാ റശീദിയ്യ, പേജ് 105)

പിശാചിനും, മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്ന് സ്ഥിരപ്പെ ട്ടതാണ്.നബിക്ക് അങ്ങനെ ഉണ്ടെന്നതിന് തെളിവില്ല അതിനാൽ പിശാചിന്റെ യോ, മലക്കുൽമൗത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന് വിശ്വസിക്കൽ ശിർ ക്കാവുന്നു (ബറാഹീനെഖാത്വിഅ, പേജ് 55)

യാ ഗൗസു യാ മുഹിയിദ്ദീൻ എന്ന് വിളിക്കൽ ബഹുദൈവ ആരാധനയാ *ണ് (ഫതാവ റശീദിയ്യ, പേജ് 51)

നബിമാർക്ക് ശ്രേഷ്‌ഠത വല്ലതും ഉണ്ടെങ്കിൽ അത് അറിവിന്റെ കാര്യത്തി ൽ മാത്രമാണ്. അമലിൻ്റെ വിഷയത്തിൽ ചിലപ്പോൾ ഉമ്മത്തികൾ നബിമാരെ കവച്ചു വെക്കും (ഥാനവി, തഹ്‌ദീറുന്നാസ്,പേജ് 5)

നബി (സ) ഗൈബ് അറിയുമെങ്കിൽ അത്തരം അറിവ് സൈദ്, ബക്കർ, ഭ്രാ ന്തൻമാർ, നാൽക്കാലി മൃഗങ്ങൾ എന്നിവർക്കെല്ലാം ഉള്ളതുകൊണ്ട് നബി (സ) ക്ക് എന്തു പ്രത്യേകതയാണ് ഉള്ളത്  (ഥാനവി, തഗ്‌യീറെ ഉൻവാൻ പേജ് 21)

നബി (സ)ഉറുദു പടിച്ചത് ദയൂബന്തിലെ ഉലമാക്കളുമായി ബന്ധപ്പെട്ടതി ന് ശേഷമാണ് (ബറാഹീനെ ഖാത്വിഅ, പേജ് 30)

 ഇങ്ങനെ നമ്മളെയെല്ലാം തനി ബാലനും രാമനും ആയി കാണുകയും നബി തങ്ങളെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ഇവർ അപകടകാരികൾ അല്ലേ.. ഇവർ പഠിപ്പിക്കുന്ന അറിവ് ഇനി നമുക്ക് കേൾക്കാൻ പോകേണ്ടതുണ്ടോ…

 

തങ്ങളുടെ ആളാകുന്നതുവരെ ഈ തർക്ക വിഷയങ്ങൾ ഒന്നും ചർച്ചചെയ്യാതെ അവസാനം ഇയാൾ ഞങ്ങളുടെ ആളായി കഴിഞ്ഞു എന്ന് ഉറപ്പായാൽ.. അവനിക്ക്  ഇതുപോലെത്തെ പിഴച്ച ആശയങ്ങൾ കുത്തിവെക്കുകയും അങ്ങനെ സ്വന്തം ഉമ്മയെയും ഉപ്പയെയും  വീട്ടുകാരെയും മുശ്രിക്കും  കാഫിറും ആയി വിധിക്കേണ്ടിവരുന്ന ഒരു ഗതി അതാണ് തബ്ലീഗ് ജമാഅത്ത്കാരനുള്ളത് … ഈ പ്രസ്ഥാനത്തിലേക്ക് പോയ ഉടനെ നമ്മുടെ നാട്ടിലെ സ്വലാത്ത് മജ്ലിസുകളിൽ നിറസാന്നിധ്യമായ പല ആളുകളും തികച്ചും ഇവരുടെ ആളായി കഴിഞ്ഞതിനുശേഷം ആ മജ്ലിസുകളെല്ലാം അലർജിയായി കാണുന്ന പലരെയും നമുക്ക് കാണാൻ കഴിയുന്നു…


 ഇവർ  പിഴച്ചവരാണെന്ന് നമ്മൾ പറയുന്നത് മൗലൂദിൽ പങ്കെടുക്കാത്തത് കൊണ്ടോ, നേർച്ചയിൽ പങ്കെടുക്കാത്തത് കൊണ്ടോ അല്ല… അതിൽ പങ്കെടുക്കണമെന്നത് നിർബന്ധമായ കാര്യവുമല്ല… മറിച്ച് അതെല്ലാം ചെയ്യുന്ന നമ്മൾ മുശ്രിക്കും  ബഹുദൈവ ആരാധകരും ഇസ്ലാമിൽ നിന്ന് പുറത്തു പോയവരും ആണ് എന്നവർ വിശ്വസിക്കുന്നത് കൊണ്ടാണ്… അങ്ങനെ അവർ വിശ്വസിക്കുകയും എന്നിട്ട് നമ്മളോട് കൂടെ നാടകം കളിക്കുകയും ചെയ്യുന്നതിനെയാണ് നമ്മൾ എതിർക്കുന്നത്…. 


ഓർക്കുക… നമ്മൾ അവരെ മുസ്ലിങ്ങൾ ആയിട്ട് കാണുന്നു… പക്ഷേ അവർ നമ്മെ  അവരുടെ ആശയപ്രകാരം മുശ്രിക്കുകൾ ആയിട്ടാണ് കാണുന്നത്. ഇത് ഞാൻ പറയാൻ കാരണം നമ്മുടെ നാട്ടിലെ പല തബ്ലീഗിന്റെ പ്രവർത്തകരും നാട്ടിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്… ഞങ്ങളെ നിങ്ങളെല്ലാം ഇസ്ലാമിൽ നിന്ന് പുറത്താക്കിയെന്ന്… അങ്ങനെ സമസ്ത ഒരിക്കലും ചെയ്തിട്ടില്ല.. നമ്മൾ പറയുന്നത് അവർ മുസ്ലീങ്ങൾ തന്നെയാണ്.. പക്ഷേ പിഴച്ചു പോയ കക്ഷികൾ ആണ്  എന്നാണ്… പിഴച്ചുപോയി എന്നു കരുതി ഒരാൾ മുസ്ലിം ആവാതിരിക്കില്ലല്ലോ…


 ഇവരുടെ ചക്കരെ…മാനേ… വിളി… നമ്മുടെ നാട്ടിൽ മാത്രമാണുള്ളത്… എന്നാൽ ഉത്തരേന്ത്യയിലെ അവരുടെ ആസ്ഥാന കേന്ദ്രങ്ങളിൽ ചെന്ന് ഞാൻ മൗലൂദ് ഓതുന്നവനാണെന്നും മഹാന്മാരുടെ ദർഗയിൽ പോകുന്നവനാണ് ഒന്നും പറഞ്ഞാൽ അപ്പോൾ കാണാം അവരുടെ യഥാർത്ഥ മുഖം….


 ചുരുക്കിപ്പറഞ്ഞാൽ എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത് ആകരുത് എന്നതിന് ഉത്തരം ഇതാണ്..


.തബ്ലീഗ് ജമാഅത്ത് കാരന്റെ മൗലൂദ് ഓതുന്ന ഉപ്പയും ഉമ്മയും അവരുടെ വിശ്വാസപ്രകാരം   മുസ്ലിമല്ല..


 കുത്തുബിയത്ത് കഴിക്കുന്ന മുശ്രിക്കായ  ഇസ്ലാമിൽ നിന്ന്  പുറത്തുപോയ ഇമാമിന്റെ പിന്നിൽ നിസ്കരിക്കുന്ന അവന്റെ നിസ്കാരങ്ങൾ ശരിയല്ല.


 ഖുതുബിയ്യത്ത് ഓതുന്ന സുന്നികൾ അറുത്ത ഭക്ഷണം അവൻക്ക് ഹലാൽ അല്ല.. കാരണം അത് ബഹുദൈവ വിശ്വാസികളുടെ ഭക്ഷണമാണ്


 നബി തങ്ങൾക്ക് മറഞ്ഞ കാര്യം അറിയുമെന്ന് വിശ്വസിക്കുന്ന ഉസ്താദ് ചെയ്തു കൊടുത്ത നിക്കാഹ്  സ്വഹീഹ് അല്ല.. നിക്കാഹ് ശരിയാകാത്തത് കൊണ്ട് തന്നെ  അവനും ഭാര്യയും നിലവിൽ വ്യഭിചാരത്തിൽ ആണെന്ന് പറയേണ്ടിവരും.


 ബഹുദൈവ വിശ്വാസികളായ നമ്മളോട് തബ്ലീഗ് ജമാഅത്ത്കാരൻ സലാം പറയൽ ഹറാമാക്കേണ്ടിവരും  



 അങ്ങനെ കൃഷ്ണൻ ആയിട്ടുള്ള ഒരു ഹൈന്ദവ സഹോദരൻ..അവനെ തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകാത്തത് പോലെയാണ്, അവൻ നിക്കാഹ് ചെയ്തു തന്നാൽ നിക്കാഹ് ശരിയാകാത്തത് പോലെയാണ് ,അവന്റെ മകളെ കെട്ടിയാൽ ഹറാമാകുന്നതുപോലെയാണ്, അവൻ അറുത്ത ഭക്ഷണം കഴിച്ചാൽ നിശി ദ്ധമാകുന്നതുപോലെയാണ്,... ഒരു തബ്ലീഗ് പ്രസ്ഥാനത്തിന്റെ വിശ്വാസം പേറുന്ന വ്യക്തിക്ക് കുതുബിയത്ത് കഴിക്കുന്ന  മൗലൂദ് ഓതുന്ന നമ്മളോട് ഉള്ള വിധികൾ 


 മാത്രവുമല്ല തബ്ലീഗ് ജമാഅത്തിന് മുമ്പ് അവൻ  സുന്നികളുടെ വിശ്വാസങ്ങൾ പിന്തുടർന്ന ആളായതുകൊണ്ടുതന്നെ ആ കാലഘട്ടത്തിൽ അവൻ മുസ്ലിം അല്ലായിരുന്നു.. അതുകൊണ്ട് അന്ന് നിസ്കരിച്ച നിസ്കാരങ്ങൾ, നോമ്പുകൾ ഇവയെല്ലാം ശഹാദത്ത് കലിമ ചൊല്ലി ഒരു മുസ്ലിമായിട്ട്  കളാഹ് വീട്ടേണ്ടി വരും…


 പിന്നെ നമ്മുടെ നാട്ടിലെ  ചില തബ്ലീഗ് കാർ ഉയർത്തുന്ന ആരോപണം...  ദയൂബെന്ദിൽ പഠിച്ച നിങ്ങളുടെ പല ഉസ്താദുമാരുടെയും ഉസ്താദുമാർ തബ്ലീഗുകാർ അല്ലേ...


 മറുപടി സിമ്പിൾ ആണ്... എന്നെ പഠിപ്പിച്ച ഉസ്താദിന് പുത്തൻവാദ ആശയം ഉണ്ടെങ്കിൽ തീർച്ചയായും ഉസ്താദിന്റെ ആശയത്തെ തള്ളിപ്പറയുക തന്നെ ചെയ്യും.. ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന് ചേകന്നൂർ മൗലവി കിതാബ് ഓതി കൊടുത്തിട്ടുണ്ട്... ഇത് പറഞ്ഞുകൊണ്ട് നമ്മൾ കണ്ണിയത്ത് ഉസ്താദിനേ ആക്ഷേപിക്കുമോ... ഉസ്താദുമാർ ആണെന്ന് കരുതി  അവർ പാപ സുരക്ഷിതർ അല്ലല്ലോ...


 രണ്ടാമത്തെ മറുപടി ദയൂബെന്ദിലെ ഉലമാക്കളെ മുഴുവനും തബ്ലീഗുകാരായി പ്രഖ്യാപിക്കുക എന്ന ഒരു മുടന്തം നയം.. അതാണ് ഇവർ സ്വീകരിക്കുന്നത്... എന്റെ ഉസ്താദ് ആയ റഈസുൽ ഉലമ  സുലൈമാൻ ഉസ്താദ്  ഒതുക്കുങ്ങൽ... 1960 കാലഘട്ടങ്ങളിൽ അവിടെ പഠിച്ചവരാണ്... അന്ന് അവിടുത്തെ ഏറ്റവും വലിയ മൗലാന... 105 വയസ്സ് അന്ന് അവർക്കുണ്ട്... അന്ന് ദയൂബെന്ദ് ക്യാമ്പസിലേക്ക് വന്നിരുന്ന തബ്ലീഗിന്റെ പ്രവർത്തകരെ കുറിച്ച്  മൗലാന  പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു അത്ര... 'ഈ ജാഹിലുകളാണോ  ആലിമീങ്ങളെ പഠിപ്പിക്കാൻ വരുന്നത് എന്ന്..." ഇത് എന്റെ ഉസ്താദിൽ നിന്ന് ഞാൻ നേരിട്ട് കേട്ട വിഷയമാണ്... ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് എല്ലാ 

ദയൂബെന്ദ് പണ്ഡിതന്മാരും ഇവരുടെ ഈ പിഴച്ച ആശയം പേറുന്നവർ  ആയിരുന്നില്ല അന്ന് എന്നാണ്.. അന്ന് ഉസ്താദ് അടക്കമുള്ള കൂട്ടുകാരന്മാർ അവരുടെ റൂമുകളിൽ മൗലിദ് ഓതിയിരുന്നു എന്നും ഉസ്താദ് പറഞ്ഞിരുന്നു..


 അല്ലാഹു നമുക്ക് സുന്നത്ത് ജമാഅത്തിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ

Saturday, May 31, 2025

ഹജ്ജ്: അനുഷ്ഠാനവും ബാധ്യതയും

 


ഹജ്ജ്: അനുഷ്ഠാനവും ബാധ്യതയും


ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തേതും ആയുസ്സിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ളതുമായ പുണ്യകർമമാണ് ഹജ്ജ്. ശാരീരികവും സാമ്പത്തികവും മാനസികവുമായ കാര്യങ്ങൾ ഒത്തുചേർന്നതിനാൽ അത്യുൽകൃഷ്ട കർമങ്ങളിൽ മുഖ്യമാണ് ഹജ്ജ്. ഹജ്ജ് മുൻകഴിഞ്ഞ ശരീഅത്തുകളുടെ ഭാഗമായിരുന്നുവെങ്കിലും ഹിജ്‌റ ആറാം വർഷമാണ് നമ്മുടെ ശരീഅത്തിൽ നിർബന്ധമാക്കപ്പെടുന്നത്. ഖുർആൻ, ഹദീസ്, ഇജ്മാഅ് എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ട ഹജ്ജ് കർമം എല്ലാ വർഷവും കഅ്ബയെ സജീവമാക്കുവാൻ വേണ്ടി സാമൂഹിക ബാധ്യതയും, കഴിവുള്ളവർക്ക് ജീവിതത്തിലൊരു പ്രാവശ്യം ചെയ്യൽ വ്യക്തിബാധ്യതയുമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങൾ അല്ലാഹുവിന് ഹജ്ജും ഉംറയും പൂർത്തീകരിക്കുക’ (അൽബഖറ 196). തിരുനബി(സ്വ) അരുളി: ‘ഒരാൾ വൃത്തിഹീനമായ വാക്കുകളും പ്രവൃത്തികളും ഉപേക്ഷിച്ച് നിഷ്‌കളങ്ക ഹൃദയത്തോടെ അല്ലാഹുവിന് ഹജ്ജ് ചെയ്താൽ ഉമ്മ പ്രസവിച്ച സന്ദർഭത്തിലെ കുഞ്ഞിനെപ്പോലെയാകുന്നതാണ്’ (ബുഖാരി, മുസ്‌ലിം). മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: ‘സ്വീകാര്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല’ (ബുഖാരി, മുസ്‌ലിം). നബി(സ്വ) പറഞ്ഞു: ‘നിങ്ങൾ ഹജ്ജിന്റെയും ഉംറയുടെയും ഇടയിൽ തുടർത്തുക. നിശ്ചയം അവ രണ്ടും ദാരിദ്ര്യവും ദോഷങ്ങളും ഇല്ലാതാക്കുന്നതാണ്; സ്വർണം, വെള്ളി, ഇരുമ്പ് എന്നിവയിലെ മാലിന്യത്തെ ഉല നീക്കിക്കളയുന്നത് പോലെ’ (തുർമുദി).


നിർബന്ധമാകുന്നത് ആർക്ക്?


ഖുർആൻ പറയുന്നു: ‘ആ പുണ്യഗേഹത്തിലെത്താൻ കഴിവുള്ളയാളുകൾ അങ്ങോട്ടു തീർഥാടനം നടത്തൽ അല്ലാഹുവിനോടുള്ള ബാധ്യതയാണ്’ (ആലുഇംറാൻ 97). പ്രായപൂർത്തിയും ബുദ്ധിയും കഴിവും സ്വാതന്ത്ര്യവുമുള്ള എല്ലാ മുസ്‌ലിമിനും ഹജ്ജും ഉംറയും നിർബന്ധമാണ്. അസ്‌ലിയ്യായ കാഫിർ(ജന്മനാ അവിശ്വാസി), കുട്ടി, ഭ്രാന്തൻ, അടിമ എന്നിവരുടെ മേൽ ഹജ്ജും ഉംറയും നിർബന്ധമില്ല (തുഹ്ഫ 4/12).


ഹജ്ജിന് കഴിവുണ്ടാകൽ രണ്ടു രൂപത്തിലാണ്. ഒന്ന്: സ്വന്തം ശരീരം കൊണ്ട് നിർവഹിക്കാൻ സാധിക്കുക. രണ്ട്: മറ്റൊരാൾ മുഖേന ഹജ്ജ് ചെയ്യിക്കാൻ സാധിക്കുക. ഒന്നാമത്തെ കഴിവ് അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. വാഹനം, യാത്രാ ചെലവ്, വഴിയിലെ സുരക്ഷിതത്വം, ശാരീരിക ആരോഗ്യം, പോവാനുള്ള സാധ്യത എന്നിവയാണ് അവ. മക്കയിൽ നിന്ന് രണ്ടു മർഹലയോ അതിൽ കൂടുതലോ ഉള്ള (ജംഉം ഖസ്‌റുമാക്കാനുള്ള വഴിദൂരം) വ്യക്തിക്കാണ് വാഹനം പരിഗണിക്കുന്നത്. സ്വന്തം വാഹനമില്ലെങ്കിൽ വിലയോ വാടകയോ നൽകി ലഭ്യമായാലും മതി. യാത്രാ ചെലവാകട്ടെ, അവൻ പോയി തിരിച്ചുവരുന്നതുവരെ അവന്റെ ആശ്രിതരുടെ (അവൻ ചെലവ് കൊടുക്കൽ നിർബന്ധമായവരുടെ) ഭക്ഷണം, വസ്ത്രം, ആവശ്യമായ പാർപ്പിടം, വേലക്കാരൻ, കടം എന്നിവ കഴിച്ച് മിച്ചമായതായിരിക്കണം. വലിയ വിഷമമില്ലാതെ വാഹനത്തിൽ ഇരിക്കാൻ പര്യാപ്തമാവുക എന്നതാണ് ശാരീരികാരോഗ്യം കൊണ്ട് വിവക്ഷിക്കുന്നത്. ഈ ഉപാധികളെല്ലാം ലഭ്യമായിരിക്കെ തന്നെ, സാധാരണഗതിയിൽ സഞ്ചരിച്ച് ഹജ്ജിന് എത്തിച്ചേരാനുള്ള സമയം ലഭിച്ചിരിക്കണമെന്നതാണ് പോവാനുള്ള സാധ്യത എന്ന നിബന്ധനയുടെ താൽപര്യം.


മറ്റൊരാൾ മുഖേന ഹജ്ജ് ചെയ്യിക്കാൻ സാധിക്കുക എന്നതിന്റെ ഉദ്ദേശ്യം, മരണം കാരണം ഹജ്ജ് നിർവഹിക്കാൻ സാധിക്കാതെ വരിക, അല്ലെങ്കിൽ അസഹ്യമായ വിഷമത്തോടെയല്ലാതെ വാഹനപ്പുറത്ത് ഇരിക്കാൻ സാധിക്കാത്ത വിധം വാർധക്യം, തളർവാതം, മാറാരോഗം എന്നിവ നിമിത്തം സ്വന്തമായി ഹജ്ജ് നിർവഹിക്കാൻ സാധിക്കാതെ വരിക എന്നതാണ് (അൽഈളാഹ് പേ: 52-54).


ഹജ്ജ് ലക്ഷപ്രഭുക്കൾക്ക് മാത്രമോ?


ജീവിതത്തിലെ എല്ലാ പ്രാരാബ്ധങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിഹാരം കണ്ടതിനുശേഷം ഹജ്ജ്-ഉംറക്ക് പര്യാപ്തമായ സമ്പത്ത് കറൻസി രൂപത്തിൽ കൈവശമുണ്ടെങ്കിൽ മാത്രമേ നിർബന്ധമാകൂ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. പണ്ഡിതന്മാർ പറയുന്നു: ഒരാളുടെ വീടോ വസ്ത്രമോ അടിമയോ അവനോട് യോജിക്കുന്നതിനപ്പുറമാണെങ്കിൽ അവ വിൽക്കുകയോ പകരമാക്കുകയോ ചെയ്താൽ ലഭിക്കുന്ന സംഖ്യ ഹജ്ജിന് തികയുമെങ്കിൽ അവന് ഹജ്ജ് നിർബന്ധമാണ് (തുഹ്ഫ 4/19). ഒരാൾ വിവാഹം ചെയ്യാനുദ്ദേശിക്കുകയും ഉള്ള സമ്പത്ത് വിവാഹത്തിനും ഹജ്ജിനും കൂടി തികയാതിരുന്നാലും ഹജ്ജ് അയാളുടെ ബാധ്യതയിൽ വരികയും നിർബന്ധമാവുകയും ചെയ്യുമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. കച്ചവടവും വരുമാനവും നിലക്കുമെങ്കിലും കച്ചവടച്ചരക്കുകൾ, വരുമാനം ലഭിക്കുന്ന ഭൂമികൾ തുടങ്ങിയവ മറ്റു ജോലികളില്ലാത്തവനാണെങ്കിൽ പോലും ഹജ്ജിന്റെ ചെലവുകൾ കണ്ടെത്താനായി ഉപയോഗപ്പെടുത്തൽ നിർബന്ധമാണ് (നിഹായ 3/246-247). ഹജ്ജ് ഉപേക്ഷിക്കുന്നവരോട് ഗൗരവപൂർവം താക്കീത് നൽകുന്ന ഖലീഫ ഉമർ(റ)ന്റെ വാക്കുകൾ ശ്രദ്ധേയം: ‘കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരുടെ മേൽ നികുതി ഏർപ്പെടുത്താൻ ഗവർണർമാരോട് ഉത്തരവിടാൻ ഞാൻ ആഗ്രഹിക്കുന്നു’ (ഇഹ്‌യാഉ ഉലൂമുദ്ദീൻ 1/245). ഒരാൾക്ക് ഒരുപാട്വർഷം ഹജ്ജ് ചെയ്യാൻ സൗകര്യപ്പെട്ടിട്ടും അദ്ദേഹം അത് നിർവഹിക്കാതെ മരണപ്പെട്ടാൽ, സൗകര്യപ്പെട്ട അവസാന വർഷം മുതൽ മരണം വരെ അയാൾ ഫാസിഖായിരുന്നുവെന്ന് വ്യക്തമാകും. തന്മൂലം അദ്ദേഹം നടത്തിക്കൊടുത്ത സാക്ഷിത്വങ്ങൾ, ഹുക്മുകൾ(വിധിതീർപ്പുകൾ) തുടങ്ങിയവ തള്ളപ്പെടുന്നതാണ് (തുഹ്ഫ 4/5, നിഹായ 3/252). മേൽ പറഞ്ഞതിൽ നിന്നും ഹജ്ജ് വലിയ ധനികന്മാരുടെ മാത്രം ബാധ്യതയല്ലെന്നും കഴിവുള്ളവൻ ഹജ്ജ് ഒഴിവാക്കൽ ഗൗരവമേറിയ കാര്യമാണെന്നും സുവ്യക്തമാണ്.


കടബാധ്യതയുള്ളവന് നിർബന്ധമോ?


അവധിയായിട്ടില്ലാത്ത കടമാണെങ്കിലും കടം തന്നയാൾ തൃപ്തിപ്പെട്ടാലും അല്ലാഹുവിനോടുള്ള നേർച്ച പോലോത്ത കടമാണെങ്കിലും അവയെല്ലാം കഴിച്ച് മതിയായ സമ്പത്ത് ബാക്കിയുള്ളവനാണ് ഹജ്ജ് നിർബന്ധമുള്ളത്. പൊടുന്നനെയുള്ള മരണം സംഭവിച്ചാൽ ബാധ്യത വീടാതെ ശേഷിക്കുമെന്നതാണ് ഇതിന് കാരണം. ഇനി ജീവിക്കുമെന്ന് സങ്കൽപ്പിച്ചാൽ തന്നെ ഉള്ള പണം ഹജ്ജിനു ചെലവഴിച്ചാൽ ജീവന്റെ നിലനിൽപ്പിന് വകയില്ലാത്തവനായേക്കാം (തുഹ്ഫ 4/17). കടം വീട്ടാനാവശ്യമായ ഭൂസ്വത്തോ മറ്റോ ഉണ്ടെങ്കിൽ അവനെ കടക്കാരനായി ഗണിക്കില്ല എന്ന് പ്രത്യേകം ഓർക്കേണ്ടതാണ്.


പരേതന് വേണ്ടിയുള്ള ഹജ്ജ്


ജീവിതകാലത്ത് ഹജ്ജ് നിർബന്ധമായ വ്യക്തി അത് നിർവഹിക്കും മുമ്പ് മരിച്ചാൽ അനന്തര സ്വത്തുണ്ടെങ്കിൽ പരേതന് പകരമായി ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്. അനന്തര സ്വത്തില്ലെങ്കിൽ മറ്റൊരാൾ ഹജ്ജ് ചെയ്യലോ ചെയ്യിപ്പിക്കലോ നിർബന്ധമില്ല. എന്നാൽ സമ്മതം നൽകിയിട്ടില്ലെങ്കിലും അനന്തരാവകാശിക്കും അന്യനും അവരുടെ സമ്പത്ത് ഉപയോഗിച്ച് മയ്യിത്തിന് വേണ്ടി ഹജ്ജ് നിർവഹിക്കൽ സുന്നത്താണ്. അതിലൂടെ മയ്യിത്തിന്റെ ബാധ്യത ഒഴിവാകുന്നതുമാണ്.


പ്രബലമായ വീക്ഷണമനുസരിച്ച്, ജീവിതകാലത്ത് ഹജ്ജിനു സാധിക്കാതെവന്ന വ്യക്തിക്കു വേണ്ടി, ഏതൊരാൾക്കും ഹജ്ജു ചെയ്യുകയോ ചെയ്യിക്കുകയോ ചെയ്യൽ അനുവദനീയമാണ്. ജീവിതകാലത്ത് അയാളോട് കൽപനയില്ലെങ്കിലും ഇസ്‌ലാമിലെ നിർബന്ധമായ ഹജ്ജ് അയാൾക്കു വീടുമെന്ന വീക്ഷണത്തിലാണിത്. മരിച്ചയാൾക്ക് സുന്നത്തായ ഹജ്ജ് പകരം ചെയ്യണമെങ്കിൽ വസ്വിയ്യത്ത് ചെയ്തിരിക്കണമെന്നു നിബന്ധനയുണ്ട്. അതുകൊണ്ടുതന്നെജീവിതകാലത്ത് ഹജ്ജ് നിർവഹിച്ച മയ്യിത്തിനു വേണ്ടി വസ്വിയ്യത്തില്ലാതെ സുന്നത്തായ ഹജ്ജ് ചെയ്യുന്നത് സാധുവാകുകയില്ല (തുഹ്ഫ 4/28).

ഹജ്ജ് നിർബന്ധമായിട്ടുണ്ടെങ്കിൽ അനന്തര സ്വത്തിൽ നിന്നും അതിനുള്ള പണം നീക്കിവെച്ചു ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണെന്നത് ഇന്ന് പലരും ഗൗനിക്കാറില്ല. മയ്യിത്തിന്റെ ബാധ്യതകൾ വീട്ടാതെ അനന്തര സ്വത്ത് ഓഹരി വെക്കുന്നതിലൂടെ, നിഷിദ്ധമായ സമ്പത്താണ് അനന്തരാവകാശികൾ കൈവശപ്പെടുത്തുന്നത്. നിഷിദ്ധമായ സമ്പത്തിന്റെ ഉപയോഗം ആത്മീയവും ഭൗതികവുമായ ജീവിതത്തെ ബാധിക്കുമെന്നത് പറയേണ്ടതില്ലല്ലോ.


അബലന് വേണ്ടിയുള്ള ഹജ്ജ്


തളർവാതം, മാറാരോഗം പോലുള്ളവ മൂലം സ്വന്തമായി ഹജ്ജ് നിർവഹിക്കാൻ സാധിക്കാത്തവനെ ബലഹീനനായി പരിഗണിക്കുന്നു. ഇത്തരക്കാർക്ക്, സാധാരണ കൂലി വാങ്ങി ഹജ്ജ് നിർവഹിച്ചു കൊടുക്കുന്നവരെ ലഭിക്കുമെങ്കിൽ അവരെക്കൊണ്ട് ഹജ്ജ് ചെയ്യിപ്പിക്കൽ നിർബന്ധമാണ്. ഹജ്ജ് നിർബന്ധമാവുകയും അത് നിർവഹിക്കാൻ സൗകര്യപ്പെടുകയും ചെയ്തതിനു ശേഷമാണ് ബലഹീനനായതെങ്കിൽ തൊട്ടുടനെയുള്ള വർഷം തന്നെ കൂലി നൽകി ഹജ്ജ് ചെയ്യിക്കേണ്ടതാണ്. ഹജ്ജ് നിർബന്ധമാകും മുമ്പ്, അല്ലെങ്കിൽ നിർബന്ധമായ ശേഷം നിർവഹിക്കാൻ സൗകര്യപ്പെടും മുമ്പാണ് ബലഹീനനായതെങ്കിൽ സാവകാശം മറ്റൊരാളെ ഏൽപ്പിച്ചാൽ മതി. മക്കയുടെയും അവന്റെയും ഇടയിൽ രണ്ടു മർഹല (ഏകദേശം 132 കി.മീറ്റർ) കൂടുതലോ അകലം ഉണ്ടാവുക, കൂലിക്കാരന് നൽകാനുള്ള പണം മേൽ പറഞ്ഞ എല്ലാ ആവശ്യങ്ങളും കഴിച്ചു ബാക്കിയുള്ളതാവുക എന്നിവ മറ്റൊരാളെ ഏൽപ്പിക്കാനുള്ള നിബന്ധനയാണ്. ബലഹീനൻ നാട്ടിൽ തന്നെ നിൽക്കുന്നതിനാൽ ആശ്രിതരുടെ ചെലവ് കഴിച്ച് ബാക്കി ഉണ്ടാവണമെന്നില്ല (തുഹ്ഫ 4/29-30).


കുട്ടികളുടെ ഹജ്ജ്


വകതിരിവ് എത്തിയ കുട്ടികൾ ഹജ്ജ്, ഉംറ എന്നിവ നിർവഹിച്ചാൽ സാധുവാകുന്നതാണ്. എന്നാൽ ഹജ്ജും ഉംറയും സമ്പത്ത് ആവശ്യമുള്ള കർമമാകയാൽ രക്ഷിതാവിന്റെ സമ്മതമുണ്ടായിരിക്കൽ നിർബന്ധം. വകതിരിവില്ലാത്ത ചെറിയ കുട്ടി ഹജ്ജുമായോ ഉംറയുമായോ സ്വയം ബന്ധപ്പെടാവുന്നതല്ല. അത്തരം കുട്ടികൾക്കും ഭ്രാന്തന്മാർക്കും വേണ്ടി രക്ഷിതാവാണ് ഇഹ്‌റാം ചെയ്യേണ്ടത്. നബി(സ്വ) റൗഹാഇലൂടെ പോകുമ്പോൾ ഒരു വാഹന സംഘത്തെ കാണാനിടയായി. കൂട്ടത്തിലെ ഒരു സ്ത്രീ തന്റെ ചെറിയ കുട്ടിയെ ഉയർത്തിക്കാട്ടി ഇപ്രകാരം ചോദിച്ചു: തിരുദൂതരേ, ഈ കുട്ടിക്ക് ഹജ്ജുണ്ടോ? റസൂൽ(സ്വ) പറഞ്ഞു: ‘അതേ, നിനക്ക് അതിൽ കൂലിയുമുണ്ട്’. ഹജ്ജ് ജീവിതത്തിലൊരിക്കൽ മാത്രമേ നിർബന്ധമുള്ളൂ എന്നതിനാൽ അതിന്റെ പരിപൂർണ അവസ്ഥയിലായിരിക്കൽ അനിവാര്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടി പൂർണത കൈവരിക്കാത്തതിനാൽ ആ ഹജ്ജ് കർമം സാധുവാകുമെങ്കിലുംനിർബന്ധ ഹജ്ജായി പരിഗണിക്കില്ല (തുഹ്ഫ 4/69).


സ്ത്രീകളുടെ ഹജ്ജ്


ഭർത്താവോ മഹ്‌റമോ, അല്ലെങ്കിൽവിശ്വസ്തരായ സ്ത്രീകളോ ഒപ്പമുണ്ടാവൽ സ്ത്രീക്ക് ഹജ്ജ് നിർബന്ധമാകുന്നതിനുള്ള പ്രത്യേക ഉപാധിയാണ്. വിശ്വസ്ത വനിതകൾ ചുരുങ്ങിയത് മൂന്നു പേരെങ്കിലും ഉണ്ടായിരിക്കണം. നിർഭയത്വമുണ്ടായാൽ ഫർളായ ഹജ്ജിനോ ഉംറക്കോ ഒരു സ്ത്രീയോട് കൂടെയോ തനിച്ചോ യാത്രചെയ്യൽ സ്ത്രീക്ക് അനുവദനീയമാണ്. എന്നാൽ വിശ്വസ്ത സ്ത്രീകളോടു കൂടെയാണെങ്കിലും ഭർത്താവോ മഹ്‌റമോ ഒപ്പമില്ലെങ്കിൽ സുന്നത്തായ ഹജ്ജിനോ ഉംറക്കോ വേണ്ടി സ്ത്രീ യാത്ര നടത്തൽ ഹറാമാണ് (തുഹ്ഫ 4/2425). വേതനം നൽകിയെങ്കിലേ കൂടെ വരികയുള്ളൂവെങ്കിൽ, നിർബന്ധ ചെലവുകൾ കഴിച്ച് ഹജ്ജിന് ശേഷിയുള്ള സ്ത്രീ വേതനം നൽകി മഹ്‌റമിനെ കൊണ്ടുപോകൽ നിർബന്ധം (നിഹായ 3/251). ഒരു സ്ത്രീക്ക് ഹജ്ജിന് കഴിവുണ്ട്, എന്നാൽ മഹ്‌റം പോലോത്തവരെ ലഭിക്കാതിരിക്കുകയും അപ്രകാരം അവൾ മരണപ്പെടുകയും ചെയ്താൽ അവളുടെ ബാധ്യതയിൽ ഹജ്ജ് സ്ഥിരപ്പെടാത്തതിനാൽ അനന്തരസ്വത്തിൽ നിന്നും എടുത്ത് ഹജ്ജ് ഖളാഅ് വീട്ടേണ്ടതില്ല (ശർഹുൽ ഈളാഹ് പേ. 102).


അബൂബക്കർ അഹ്‌സനി പറപ്പൂർ


Wednesday, May 28, 2025

ദുൽഹിജ്ജ :* *ആദ്യ പത്തിലെ* *സുപ്രധാന അമലുകൾ* 🎗️🎗️🎗️🎗️🎗️🎗️🎗️

 ----------------------------------------------------

*ദുൽഹിജ്ജ :* 

*ആദ്യ പത്തിലെ*

*സുപ്രധാന അമലുകൾ*

🎗️🎗️🎗️🎗️🎗️🎗️🎗️


  🕳️ *ഒന്ന്:*  

 ദുൽഹിജ്ജ :

ഒന്നു മുതൽ പത്ത് ദിവസം ,സൂറത്തുൽ ഫജ്ർ, പതിവാക്കൽ സുന്നത്താണ്. അവലംബയോഗ്യമായ ഹദീസുകൾ ഇവ്വിഷയത്തിൽ വന്നിട്ടുണ്ട്.(ഫത്ഹുൽ മുഈൻ ,ഇആനത്ത്: 2/107)

*يسن أن يواظب على - والفجر وليال عشر - في عشر ذي الحجة*


🕳️  *രണ്ട്:*

ദുൽഹിജ്ജ :

ആദ്യത്തെ പത്തു ദിവസം ആട് , മാട് ,ഒട്ടകങ്ങളെ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്യുമ്പോൾ തക്ബീർ ചൊല്ലൽ സുന്നത്താണ്.( ഇആനത്ത്: 1/ 419)

*يكبر ندبا في عشر ذي الحجة حين يرى شيئا من بهيمة الأنعام أو يسمع صوتها*


  അല്ലാഹു അക്ബർ എന്നു ഒരു പ്രാവശ്യം മാത്രം പറയലാണ് സുന്നത്ത്.അതാണു പ്രബല വീക്ഷണം.( ശർവാനി: 3/54)

*يقول ألله أكبر فقط مرة على المعتمد*


🕳️  *മൂന്ന്:*

ദുൽഹിജ്ജ :

ആദ്യത്തെ ഒമ്പതു ദിവസം നോമ്പ് പിടിക്കൽ സുന്നത്താണ്. നബി(സ്വ) പ്രസ്തുത നോമ്പ് അനുഷ്ഠിച്ചിരുന്നു.( ഇആ നത്ത് :2/415)

*كان رسول الله صلى الله عليه وسلم يصوم تسع ذي الحجة*


🕳️  *നാല്:*

അറഫ: ദിവസം (ദുൽ ഹിജ്ജ :9 ന്) നോമ്പ് ശക്തമായ സുന്നത്താണ്.( ഹജ്ജിന്റെ കർമവുമായി ബന്ധപ്പെട്ടവനു അറഫ: നോമ്പ് സുന്നത്തില്ല.   അവൻ നോമ്പ് ഒഴിവാക്കലാണ് സുന്നത്ത്.   ( ഇആനത്ത്: 2/4/4)

*يسن متأكدا صوم يوم عرفة لغير حاج*


🕳️ *അഞ്ച്:*

ദുൽഹിജ്ജ :

 എട്ടിനു നോമ്പ് പിടിക്കൽ പ്രത്യേകം സുന്നത്തുണ്ട്.

യതാർത്ഥത്തിൽ അന്നു ദുൽഹിജ്ജ :ഒമ്പതാകുമോ എന്ന സൂക്ഷ്മതയ്ക്കു വേണ്ടിയും ദുൽഹിജ്ജ :യുടെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിൽ പെട്ടു എന്ന നിലയ്ക്കും സുന്നത്തു വന്നു എന്നതുകൊണ്ടാണ് പ്രത്യേകത ഉണ്ടായത്.( ഇആനത്ത്: 2/415)

*يكون الثامن مطلوبا من جهتين جهة الإحتياط بعرفة وجهة دخوله في العشر غير العيد*

ദുൽഹിജ്ജ :ആദ്യത്തെ ഒമ്പത് ദിവസം ,അറഫ ദിവസം (ദുൽഹിജ്ജ :ഒമ്പത്) എന്നീ രണ്ടു പ്രത്യേകത അറഫ: നോമ്പിനും ഉണ്ട്.


 🕳️ *ആറ്:*

ദുൽഹിജ്ജ :മാസത്തിലെ ആദ്യ പത്തു ദിനരാത്രങ്ങളിൽ സ്വദഖ:  വർദ്ധിപ്പിക്കൽ ശക്തമായ  സുന്നത്താണ്. റമളാൻ മാസത്തിനു ശേഷം സ്വദഖ: ചെയ്യാനും വർദ്ദിപ്പിക്കാനും ഏറ്റവും മഹത്വമായത് ദുൽഹിജ്ജ : ആദ്യ പത്തു ദിനരാത്രങ്ങളാണ്.

(മുഗ്നി, ശർവാനി: 7/199 , തുഹ്ഫ: 7-179)

*وتتأكد في الأيام الفاضلة كعشر ذي الحجة وأيام العيد*

*ويليه أي رمضان عشر ذي الحجة*


🕳️ *ഏഴ്:*

   ഉള്ഹിയ്യത്ത്  ഉദ്ദേശിച്ചവർ ദുൽ ഹിജ്ജ : ഒന്നു മുതൽ മൃഗത്തെ അറവ് നടത്തുന്നത് വരെ തൻ്റെ ശരീരത്തിലെ നഖം, മുടി, രക്തം, ശരീരത്തിൻ്റെ മറ്റു ഭാഗങ്ങൾ എന്നിവ നീക്കാതിരിരിക്കണം.

   നീക്കാതിരിക്കൽ സുന്നത്തും നീക്കൽ കറാഹത്തുമാണ് . ( നീക്കൽ അനിവാര്യമാണെങ്കിൽ കറാഹത്തില്ല ( ഉദാ: പല്ല് വേദന കാരണം പല്ല് പറിക്കൽ)

(തുഹ്ഫ: 9 / 346)


🕳️ *എട്ട്:*

      അറഫ: ദിനം സുബ്ഹ് മുതൽ അയ്യാമുത്തശ് രീഖിൻ്റ  അവസാന ദിനം മഗ് രിബിൻ്റെ സമയം പ്രവേശിക്കുന്നത് വരെ നിസ്കരിക്കപ്പെടുന്ന എല്ലാ നിസ്കാരങ്ങൾക്കു ഉടനെയും (നിസ്കാരാനന്തരമുള്ള ദിക്റിൻ്റെ മുമ്പ്) തക്ബീർ ചൊല്ലൽ സുന്നത്താണ്. - ഈ തക്ബീറിന് മുഖയ്യദ് എന്നു പറയും -  (ഇആനത്ത് : 1/303)


*ﻭﻳﻜﺒﺮ ﻋﻘﺐ ﻛﻞ ﺻﻼﺓ ﻣﻦ ﻋﻘﺐ ﻓﻌﻞ ﺻﺒﺢ ﻳﻮﻡ ﻋﺮﻓﺔ.*

*ﻭﻗﻮﻟﻪ: ﺇﻟﻰ ﻋﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﺃﻱ ﺇﻟﻰ ﻋﻘﺐ ﻓﻌﻞ ﻋﺼﺮ ﺁﺧﺮﻫﺎ.*

*ﻭﻫﺬا ﻣﻌﺘﻤﺪ اﺑﻦ ﺣﺠﺮ.*

*ﻭاﻋﺘﻤﺪ ﻣ ﺭ ﺃﻧﻪ ﻳﺪﺧﻞ ﺑﻔﺠﺮ ﻳﻮﻡ ﻋﺮﻓﺔ ﻭﺇﻥ ﻟﻢ ﻳﺼﻞ اﻟﺼﺒﺢ، ﻭﻳﻨﺘﻬﻲ ﺑﻐﺮﻭﺏ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ.*

*ﻭﻋﻠﻰ ﻛﻞ ﻳﻜﺒﺮ ﺑﻌﺪ ﺻﻼﺓ اﻟﻌﺼﺮ ﺁﺧﺮ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ، ﻭﻳﻨﺘﻬﻲ ﺑﻪ ﻋﻨﺪ اﺑﻦ ﺣﺠﺮ، ﻭﻋﻨﺪ ﻣ ﺭ ﺑﺎﻟﻐﺮﻭﺏ.*


🕳️ *ഒമ്പത് :*

      ബലിപെരുന്നാൾ രാവ് സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നിസ്കാരം വരെ നിരന്തരം തക്ബീർ ചൊല്ലൽ സുന്നത്താണ് - ഈ തക്ബീറിന് മുർസൽ എന്നു പറയും - (ഫത്ഹുൽ മുഈൻ: പേജ്: 110 )

*يكبر في ليلتهما من غروب الشمس إلى أن يحرم الإمام مع رفع صوت*


🕳️ *പത്ത്:*

    പെരുന്നാൾ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ പ്രത്യേകം സുന്നത്താണ്.( ശർവാനി:3 /51

 *ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ، ﻭﻳﺤﺼﻞ اﻹﺣﻴﺎء ﺑﻤﻌﻈﻢ اﻟﻠﻴﻞ* 


 ദുആ വസ്വിയ്യത്തോടെ....

Sunday, May 25, 2025

ഗാനമേളയും അന്യ സ്ത്രീ പുരുഷന്മാർ കൂടി ചേർന്നതുമായ വിവാഹ സദസ്സുകളിൽ പങ്കടുക്കൽ*

 *ഗാനമേളയും അന്യ സ്ത്രീ പുരുഷന്മാർ കൂടി ചേർന്നതുമായ വിവാഹ സദസ്സുകളിൽ പങ്കടുക്കൽ*


Aslam Kamil Saquafi parappanangadi


ചോദ്യം :വിവാഹ സദ്യയിലും മറ്റും ഹറാമുണ്ടങ്കിൽ അതിൽ പങ്കടുക്കുന്നതിന്റെ വിധി എന്ത് ?


ഉ : ഹറാമാണ്

തെളിവ് :

ഫത്ഹുൽ മുഈൻ പറയുന്നു.


തിന്മകൾ ഉണ്ടെങ്കിൽ സദ്യകളിൽ  പങ്കെടുക്കൽ ഹറാമാണ്


സദ്യയിലെ ഹറാമുകളിൽ പെട്ടതാണ്


 പട്ട് കൊണ്ട് ചുമര് കർട്ടൻ ഇടുക


പിടിച്ചുപറിക്കപ്പെട്ടതോ

കട്ടെടുത്തതോ ആയ വിരിപ്പ് വിരിക്കുക


കളവ് പറഞ്ഞുകൊണ്ടും ചീത്ത വാക്കുകൾ ഉപയോഗിച്ചുകൊണ്ടും സദസ്സ്യരെ ചിരിപ്പിക്കുന്നവർ ഉണ്ടാവുക


അന്യപുരുഷൻ സ്ത്രീയെ നോക്കൽ സ്ത്രീ പുരുഷനെ നോക്കൽ  സ്ത്രീകൾ പുരുഷന്മാർക്ക് മേൽ എത്തിനോക്കൽ, വീണ ക്കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങൾ

ഒരു അന്യ സ്ത്രീയും ഒരു അന്യ പുരുഷനും തനിച്ചാവൽ

തുടങ്ങിയവയെല്ലാം തിന്മകളിൽ ഉൾപ്പെടും



ജീവൻ ശേഷിക്കാൻ ആവശ്യമായ അവയവങ്ങളുടെ മേലിൽ ഉൾക്കൊള്ളിക്കുന്ന ജീവിയുടെ ഫോട്ടോ മേൽക്കൂരയിലോ ,മതിലിലോ,

ഭംഗിക്ക് വേണ്ടിയുള്ള കർട്ടനിലോ ,ധരിച്ച വസ്ത്രത്തിലോ നാട്ടി വച്ച തലയിണയിലോ

ഉണ്ടാവുക.

ചിറകുകൾ ഉള്ള കുതിര പോലെയും .മനുഷ്യമുഖം ഉള്ള പക്ഷി പോലെയും

തുല്യമായത് ഇല്ലെങ്കിലും ശരി.

ഇത് ഹറാമാവാൻ

കാരണം ഇവ വിഗ്രഹത്തോട് സാദൃശ്യമാണ്.

 ഇത്തരം സ്ഥലങ്ങളിൽ ഉത്തരം ചെയ്യൽ (പങ്കെടുക്കൽ ) നിർബന്ധമില്ല എന്നല്ല ഹറാമാണ്


 ومن المنكر ستر جدار بحرير وفرش مغصوبة أو مسروقة ووجود من يضحك الحاضرين بالفحش والكذب


 فإن كان حرمت الإجابة


 ومنه صورة حيوان مشتملة على ما لا يمكن بقاؤه بدونه وإن لم يكن لها نظير كفرس بأجنحة وطير بوجه إنسان على سقف أو جدار أو ستر علق لزينة أو ثياب ملبوسة أو وسادة منصوبة لأنها تشبه الأصنام فلا تجب الإجابة في شيء من الصور المذكورة


 بل تحرم.


ولا أثر بحمل النقد الذي عليه صورة كاملة لأنه للحاجة ولأنها ممتهنة بالمعاملة بها.

പൂർണ്ണമായ ജീവിയുടെ ഫോട്ടോ ഉള്ള നാണയങ്ങൾ ചുമക്കുന്നതിന് പ്രശ്നമില്ല കാരണം അത് ആവശ്യത്തിനുള്ളതാണ് അത് ഉപയോഗിക്കൽ കൊണ്ട് ആദരിക്കപ്പെടുന്നില്ല

നിസ്സാരമാക്കപ്പെടുന്ന നിലക്കുള്ള ജീവിയുടെ ഫോട്ടോയുള്ള സ്ഥലത്ത് പങ്കെടുക്കൽ അനുവദനീയമാണ്.

അതിൻറെ ഉദാഹരണം  ചവിട്ടപ്പെടുന്ന വിരിപ്പിലെ ഫോട്ടോ പോലെയും ഉറങ്ങുന്ന തലയിണയിലെയും കിടക്കുന്ന തലയിണയുടെയും പാത്രം കിണ്ടി പോലോത്തതിൻമേലും ഉള്ള ഫോട്ടോ പോലെ ഇവയൊന്നും കുഴപ്പമില്ല.

ഇപ്രകാരം തല മുറിക്കപ്പെട്ടാലും പ്രശ്നമില്ല കാരണം ജീവൻ അതുകൊണ്ട് നിലനിൽക്കില്ല.

(ഫത്ഹുൽ മുഈൻ ഇആനത്ത്)

ويجوز حضور محل فيه صورة تمتهن كالصور ببساط يداس ومخدة ينام أو يتكأ عليها وطبق وخوان وقصعة وإبريق وكذا إن قطع رأسها لزوال ما به الحياة.

....



ويشترط أيضا لوجوب الإجابة أن لا

يدعى إلى محل فيه منكر: أي في محل حضوره منكر محرم ولو صغيرة كآنية نقد يباشر الأكل منها،


وكنظر رجل لامرأة أو عكسه، وبه يعلم أن إشراف النساء على الرجل عذر.


وكآلة مطربة محرمة كذي وتر وزمر ولو شبابة وطبل كوبة وكمن يضحك بفحش وكذب، 


وأن لا يترتب على إجابته خلوة محرمة


اعانة الطالبين فتح المعين


وفي نهاية المحتاج

وَالْحَاصِلُ أَنَّ الْمُحَرَّمَ إنْ كَانَ بِمَحَلِّ الْحُضُورِ لَمْ تَجِبْ الْإِجَابَةُ وَحَرُمَ الْحُضُورُ

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...