Wednesday, June 4, 2025

ഫിഖ്ഹ് ഏതല്ലാം ഇനങ്ങൾ ഉണ്ട് ?

  *മനുഷ്യൻറെ ഓരോ കർമ്മങ്ങളിലും കച്ചവട ഇടപാടുകളിലും ഹറാമും ഹലാലും സൂക്ഷിക്കണം*


ചോ :എന്താണ് ഫിഖ്ഹ് ?


ഉ :മനുഷ്യൻ ചെയ്യുന്ന കർമങ്ങളൾ  ഹറാമാണോ ഹലാലാണോ സുന്നത്താണോ കറാഹത്താണോ തുടങ്ങിയ വിധികൾ അറിയുന്നതിനാണ് ഫിഖ്ഹ് എന്ന് പറയുന്നത്.


ചോ :ഫിഖ്ഹ് ഏതല്ലാം ഇനങ്ങൾ ഉണ്ട് ?


ഉ :നാല് ഇനങ്ങൾ ഉണ്ട് .

 ഒന്ന് : ആരാധന 

രണ്ട് : ഇടപാടുകൾ  മൂന്ന് :വൈവാഹികം 

നാല് :കുറ്റകൃത്യങ്ങൾ


അതായത്  നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് തുടങ്ങി ആരാധനകളിൽ വിധികൾ അറിയുക.


കച്ചവടം വായ്പ പണയം തുടങ്ങി ഇടപാടുകളിലെ വിധികൾ അറിയുക


വൈവിഹിക വിധികൾ അറിയുക


കുറ്റകൃത്ത്യങ്ങളുടെ വിധികൾ അറിയുക

 മനുഷ്യൻ 

ചെയ്യുന്ന ഓരോ പ്രവർത്തികൾക്കും അല്ലാഹുവിൻറെ വിധികൾ ഉണ്ട് .അതിൽ അനുവദനീയമായതും പാടില്ലാത്തതും നല്ലതുമായ കാര്യങ്ങൾ ഓരോരുത്തരും അറിഞ്ഞിരിക്കൽ നിർബന്ധമാണ്.

അതിനനുസരിച്ചായിരിക്കും അവർക്ക് പരലോകത്തിൽ പ്രതിഫലം ലഭിക്കുക


ആരാധനാമുറകൾ മാത്രം അറിഞ്ഞാൽ പോരാ

അവൻ ചെയ്യുന്ന കച്ചവട ഇടപാടുകളുടെ വിധികളും വൈവാഹിക നിയമങ്ങളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും കൃത്യമായി അവന്റെ കർമ്മത്തിൽ അല്ലാഹു പൊരുത്തപ്പെട്ട നിലക്ക് ആയിരിക്കണം

അല്ലങ്കിൽ അത് കാരണം പരലോകത്ത് ശിക്ഷിക്കപ്പെടും.

അത്തരം കാര്യങ്ങളുടെ വിധികൾ ആവശ്യമായ അളവിൽ പഠിക്കൽ  നിർബന്ധമാണ്.


പലരും പല കച്ചവടങ്ങളും ഇടപാടുകളും നടത്തുന്നുണ്ട് പക്ഷേ അതിൽ വരുന്ന ഹറാമുകളും ഹലാലുകളും മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്യുന്നില്ല.

ഷെയർ ബിസിനസ്സുകളിലും സ്വർണ്ണ ഇടപാടുകളിലും മറ്റും പലിശയും ധാരാളം തിന്മകളും ഉണ്ടാകുന്നു അത്തരം കാര്യങ്ങൾ പഠിക്കുകയോ അറിയുകയോ ചെയ്യാതെ നാം ഇടപാടുകൾ നടത്തുമ്പോൾ അതിൽ വരുന്ന ഹറാമുകൾ അല്ലാഹുവിൻറെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. അള്ളാഹു പൊറുത്തു തന്നില്ലെങ്കിൽ ശിക്ഷിക്കപ്പെടും ഇതൊന്നും ഞാൻ അറിയില്ലായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക.

ഇപ്രകാരം മനുഷ്യരുമായി നാം ചെയ്യുന്ന ഇടപാടുകൾ ബന്ധങ്ങൾ അയൽവാസികൾ കുടുംബക്കാർ കൂട്ടുകാർ ഇവരോടുള്ള ബന്ധങ്ങൾ ബാധ്യതകൾ നാം അറിഞ്ഞിരിക്കലും സൂക്ഷിക്കലും നിർബന്ധമാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi parappanangadi الحمد لله الصلاه والسلام على رسول الله وعلى ال...