📚
*നല്ലവരോടൊത്ത്*
✍
അഷ്റഫ് സഖാഫി പള്ളിപ്പുറം
_______________________________
ജീവിതകാലത്തെന്നത് പോലെ മരണ ശേഷവും സ്വാലിഹീങ്ങളുടെ സഹവാസം ഏറെ പുണ്യം നിറഞ്ഞതാണ്. നബിമാരും സച്ചരിതരായ മുൻഗാമികളും സ്വാലിഹീങ്ങളോടുള്ള സഹവാസത്തിന്റെ മഹത്വം മനസ്സിലാക്കി മരണാനന്തരവും അവരോട് ഓരം പറ്റി കഴിയാൻ കൊതിച്ചതായി കാണാം.
പ്രവിശാലമായ രാജാധികാരവും സ്വപ്നവ്യാഖ്യാനപാടവവുമെല്ലാം ലഭിച്ചിട്ടും യൂസഫ് നബി (അ) പ്രാർത്ഥിച്ചത് 'എന്നെ സ്വാലിഹീങ്ങളോടൊത്ത് ചേർക്കണേ' എന്നാണ്.
{رَبِّ قَدۡ ءَاتَیۡتَنِی مِنَ ٱلۡمُلۡكِ وَعَلَّمۡتَنِی مِن تَأۡوِیلِ ٱلۡأَحَادِیثِۚ فَاطِرَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِ أَنتَ وَلِیِّۦ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِۖ تَوَفَّنِی مُسۡلِمࣰا وَأَلۡحِقۡنِی بِٱلصَّـٰلِحِینَ }
[Surah Yūsuf: 101]
മിസ്റിൽ വഫാത്തായ യൂസഫ് നബി (അ) ൻ്റെ സാന്നിധ്യത്തിൻ്റെ ബറക്കത്ത് ലഭിക്കാൻ ആ നാട്ടിലെ ജനങ്ങളെല്ലാം അവിടുത്തെ കബറിടം തങ്ങളുടെ അരികിലാകണമെന്ന് കൊതിച്ചിരുന്നു. എല്ലാർക്കും ഈ ബറകത്ത് ലഭിക്കണമെന്ന ഉദ്ദേശത്തോടെ അവസാനം അവർ നൈൽ നദിയിലാണ് യൂസഫ് നബി (അ) നെ കബറടക്കിയത്.
എന്നാൽ മേൽപ്പറഞ്ഞ യൂസഫ് നബി (അ) ൻ്റെ പ്രാർത്ഥനയുടെ ഫലമായി വഫാത്തിന്റെ 400 വർഷങ്ങൾക്ക് ശേഷം മൂസാ നബി (അ) യൂസഫ് നബി (അ) നെ അടക്കം ചെയ്ത താബൂത്തെടുത്ത് ആ കബറിടം ബൈത്തുൽ മുഖദ്ദസിലേക്ക് മാറ്റിയ സംഭവം ഇമാം ഖുർതുബി (റ) അവിടുത്തെ തഫ്സീറിൽ ഉദ്ധരിച്ചത് കാണാം.
* (تَوَفَّنِي مُسْلِماً وَأَلْحِقْنِي بِالصَّالِحِينَ) يُرِيدُ آبَاءَهُ الثَّلَاثَةَ، إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ، فَتَوَفَّاهُ اللَّهُ- طَاهِرًا طَيِّبًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ- بِمِصْرَ، وَدُفِنَ فِي النِّيلِ فِي صُنْدُوقٍ مِنْ رُخَامٍ، وَذَلِكَ أَنَّهُ لَمَّا مَاتَ تَشَاحَّ النَّاسُ عَلَيْهِ، كُلٌّ يُحِبُّ أَنْ يُدْفَنَ فِي مَحَلَّتِهِمْ، لِمَا يَرْجُونَ مِنْ بَرَكَتِهِ، وَاجْتَمَعُوا عَلَى ذَلِكَ حَتَّى هَمُّوا بِالْقِتَالِ، فَرَأَوْا أَنْ يَدْفِنُوهُ فِي النِّيلَ مِنْ حَيْثُ مَفْرِقُ الْمَاءِ بِمِصْرَ، فَيَمُرُّ عَلَيْهِ الْمَاءُ، ثُمَّ يَتَفَرَّقُ فِي جَمِيعِ مِصْرَ، فَيَكُونُوا فِيهِ شَرَعًا فَفَعَلُوا، فَلَمَّا خَرَجَ مُوسَى بِبَنِي إِسْرَائِيلَ أَخْرَجَهُ مِنَ النِّيلِ: وَنَقَلَ تَابُوتَهُ بَعْدَ أَرْبَعِمِائَةِ سَنَةٍ إِلَى بَيْتِ الْمَقْدِسِ، فَدَفَنُوهُ مَعَ آبَائِهِ لِدَعْوَتِهِ:" وَأَلْحِقْنِي بِالصَّالِحِينَ"
_تفسير القرطبي
അറഫാ മൈതാനയിൽ ഒരുമിച്ചു കൂടി നടത്തുന്ന പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നതിനെക്കുറിച്ച് വിവരിക്കുമ്പോൾ, അതിനു നിദാനമായി ധാരാളം ഔലിയാക്കളും സ്വാലിഹീങ്ങളും ഒരുമിച്ചു കൂടിയ ഭൂമിയാണതെന്ന പ്രത്യേകത ഇമാം ഇബ്നു ഹജർ (റ) പ്രത്യേകം ഉണർത്തുന്നുണ്ട്.
* وَرَوَى الْبَيْهَقِيُّ عَنْ ابْنِ عَبَّاسٍ «رَأَيْت رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - يَدْعُو بِعَرَفَةَ يَدَاهُ إلَى صَدْرِهِ كَاسْتِطْعَامِ الْمِسْكِينِ» كَيْفَ، وَهُوَ أَعْظَمُ مَجَامِعِ الدُّنْيَا وَفِيهِ مِنْ الْأَوْلِيَاءِ وَالْخَوَاصِّ مَا لَا يُحْصَى
_تحفة المحتاج لإبن حجر الهيتمي رحمه الله تعالى ٤/١٠٧
'മലക്കുകളെ കണ്ട് പൂവൻ കോഴി കൂകുമ്പോൾ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട്' എന്ന ഹദീസ് വിശദീകരിക്കുമ്പോൾ സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിലുള്ള പ്രാർത്ഥനക്ക് പ്രത്യേകം ഉത്തരമുണ്ടെന്ന് ഈ ഹദീസിൽ നിന്ന് ഗ്രഹിക്കാമെന്ന് ഇമാം ഹലീമി (റ) വിശദീകരിക്കുന്നുണ്ട്.
3303- عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «إِذَا سَمِعْتُمْ صِيَاحَ الدِّيَكَةِ فَاسْأَلُوا اللَّهَ مِنْ فَضْلِهِ، فَإِنَّهَا رَأَتْ مَلَكًا،
_صحيح البخاري
മറിയം ബീവി(റ) യുടെ കറാമത്ത് കണ്ട് ബഹുമാനപുരസരം അവിടെ വച്ച് ഒരു കുഞ്ഞിനെ ലഭിക്കാൻ സക്കരിയ്യ നബി (അ) പ്രാർത്ഥിച്ചതും ആ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചതും ഖുർആൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
{ هُنَالِكَ دَعَا زَكَرِیَّا رَبَّهُۥۖ قَالَ رَبِّ هَبۡ لِی مِن لَّدُنكَ ذُرِّیَّةࣰ طَیِّبَةًۖ إِنَّكَ سَمِیعُ ٱلدُّعَاۤءِ } { فَنَادَتۡهُ ٱلۡمَلَـٰۤىِٕكَةُ وَهُوَ قَاۤىِٕمࣱ یُصَلِّی فِی ٱلۡمِحۡرَابِ أَنَّ ٱللَّهَ یُبَشِّرُكَ بِیَحۡیَىٰ مُصَدِّقَۢا بِكَلِمَةࣲ مِّنَ ٱللَّهِ وَسَیِّدࣰا وَحَصُورࣰا وَنَبِیࣰّا مِّنَ ٱلصَّـٰلِحِینَ }
[Surah Āli-ʿImrān: 38,39]
സ്വാലിഹീങ്ങളുടെ ബറക്കത്ത് ലഭിക്കാൻ മരണശേഷം ഖബർ അവരുടെ അരികിലേക്ക് മാറ്റുന്നത് സുന്നത്താണെന്ന് വരെ കർമ്മ ശാസ്ത്ര പണ്ഡിതരെ തൊട്ട് ഇമാം ഇബ്നു ഹജർ (റ) ഉദ്ധരിക്കുന്നുണ്ട്.
ഇതുപോലെ ജീവിതകാലത്തും സ്വാലിഹീങ്ങളുടെ സാന്നിധ്യം നാം പ്രത്യേകം പരിഗണിക്കണം. ജനനം, വിവാഹം, മരണം തുടങ്ങിയ മനുഷ്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്വാലിഹീങ്ങളുടെ സാന്നിധ്യത്തിൻ്റെ മഹത്വം കർമശാസ്ത്ര പണ്ഡിതർ പ്രത്യേകം ഉണർത്തിയത് കാണാം.
ഒരു കുഞ്ഞു ജനിച്ച് ആദ്യാവസരം തഹ്നീക് (മധുരം നൽകൽ) നടത്തുമ്പോൾ സ്വാലിഹീങ്ങളുടെ ഉമിനീരിൻ്റെ ബറകത്ത് കുഞ്ഞിന് ജീവിതത്തിലുടനീളം ലഭിക്കാൻ തഹ്നീക് ചെയ്യുന്നവർ സ്വാലിഹീങ്ങളായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഫുഖഹാഅ് ഉണർത്തിയത് കാണാം.
* وَيَنْبَغِي أَنْ يَكُونَ الْمُحَنِّكُ مِنْ أَهْلِ الصَّلَاحِ لِيَحْصُلَ لِلْمَوْلُودِ بَرَكَةُ مُخَالَطَةِ رِيقِهِ لِجَوْفِهِ
_تحفة المحتاج لإبن حجر الهيتمي رحمه الله تعالى ٩/٣٧٦
സ്വാലിഹീങ്ങളുടെയും പണ്ഡിതരുടെയും അധിക സാന്നിധ്യം ജുമുഅ നിസ്കാരാനന്തരമാണെന്ന് വന്നാൽ അവരുടെ സാന്നിധ്യത്തെ പരിഗണിച്ച് 'നിക്കാഹ് വെള്ളിയാഴ്ച രാവിലെയാവുക' എന്ന സുന്നത്തെടുക്കുന്നതിനെക്കാൾ നിക്കാഹ് ആ സമയത്തേക്ക് പിന്തിക്കുന്നതാണ് ഉത്തമമെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാം.
* وَكَوْنُ الْعَقْدِ فِي الْمَسْجِدِ لِلْأَمْرِ بِهِ فِي خَبَرِ الطَّبَرَانِيِّ وَيَوْمَ الْجُمُعَةِ وَأَوَّلَ النَّهَارِ لِخَبَرِ «اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا» حَسَّنَهُ التِّرْمِذِيُّ وَبِهِ يُرَدُّ مَا اُعْتِيدَ مِنْ إيقَاعِهِ عَقِبَ صَلَاةِ الْجُمُعَةِ نَعَمْ إنْ قَصَدَ بِالتَّأْخِيرِ إلَيْهِ كَثْرَةَ حُضُورِ النَّاسِ لَا سِيَّمَا الْعُلَمَاءُ وَالصَّالِحُونَ لَهُ فِي هَذَا الْوَقْتِ دُونَ غَيْرِهِ كَانَ أَوْلَى
_تحفة المحتاج ٧/٢١٦
ഇങ്ങനെ ജീവിതകാലത്തും മരണാനന്തരവും സ്വാലിഹീങ്ങളുടെ സാമീപ്യം വലിയ മഹത്വത്തോടെയാണ് പണ്ഡിതർ നമുക്ക് പരിചയപ്പെടുത്തിയത്.
No comments:
Post a Comment