Wednesday, June 4, 2025

കത്തി നടത്തിയോ ഇല്ലേ ?

 📚

*കത്തി നടത്തിയോ ഇല്ലേ ?*


ഇസ്മാഈൽ നബി(അ)ൻ്റെ കഴുത്തിൽ കത്തി നടത്തിയോ ഇല്ലേ എന്നതിൽ രണ്ടു വീക്ഷണങ്ങളുണ്ട്. ഇല്ലെന്നതാണ് നമ്മുടെ പക്ഷം എന്ന് ഇമാം മഹല്ലീ(റ)

 جمع الجوامع

 ൻ്റെ ശറഹിൽ പറയുന്നു:


وَعِنْدَنَا لَمْ يُمِرَّ الْخَلِيلُ آلَةَ الذَّبْحِ عَلَى مَحَلِّهِ مِنْ ابْنِهِ لِنَسْخِهِ قَبْلَ التَّمَكُّنِ مِنْهُ لِقَوْلِهِ تَعَالَى {وَفَدَيْنَاهُ بِذِبْحٍ عَظِيمٍ} [الصافات: ١٠٧]. اه‍ 

(شرح المحلي لجمع الجوامع) 


 ഇത് അഹ്‌ലുസ്സുന്നഃയിലെ ചെറിയൊരു പക്ഷത്തിൻ്റെ മാത്രം ന്യായമാണ്. മുഅ്തസിലുകളിലെ ഭൂരിപക്ഷത്തിൻ്റെയും. അഹ്‌ലുസ്സുന്നഃയിലെ ഭൂരിപക്ഷവും കത്തി നടത്തിയിട്ടുണ്ട് എന്നതിനെ ശരിവെക്കുന്നവരാണ്. ഇക്കാര്യം ഇമാം തന്നെ, അവരുടെ അവസാന കാലത്ത് രചിച്ച തഫ്സീർ ജലാലൈനിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു അബ്ബാസ്(رضي الله عنهما)നെ തൊട്ട് ഉദ്ധരിക്കപ്പെട്ടതും ഇതാണ്.


{فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ} - (الصافات - ١٠٣)

وَكَانَ ذَلِكَ بِمِنًى وَأَمَرَّ السِّكِّين عَلَى حَلْقه فَلَمْ تَعْمَل شَيْئًا بِمَانِعٍ مِنْ القدرة الإلهية. اه‍ 

(تفسير الجلالين)


 കത്തി നടത്തിയെന്നത് അഹ്‌ലുസ്സുന്നഃ യുടെ വീക്ഷണമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത് എന്ന് അല്ലാമഃ സ്വാവി(റ) ഹാശിയഃയിൽ പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്:


(قوله وَأَمَرَّ السِّكِّين)

 هذا أحد قولين مشهورين وهو ما تقدم عن ابن عباس والآخر أنه لم يمر السكين... وبالأول استدل به أهل السنة.. اه‍

 (حاشية الصاوي)


കത്തി നടത്തിയിട്ടില്ല എന്നത് അഹ്‌ലുസ്സുന്നഃയുടെ ഏകപക്ഷീയമായ വീക്ഷണമാണ് എന്ന രൂപത്തിൽ

 جمع الجوامع

 ൻ്റെ ശറഹിൽ ഇമാം പറഞ്ഞതിനെ നിരൂപിക്കുന്നുണ്ട് അല്ലാമഃ സുലൈമാനുൽ ജമൽ(റ):


(قوله وأمرّ السكين) قد جرى على هذا هنا ونقله الخازن عن ابن عباس، ونقله غيره من المفسرين. والأمر النقلي لا يعارض إلا بنقل أوضح منه، أو بالطعن في سنده. 

إذا علمت هذا علمت أن ما سلكه الشارح نفسه في شرح جمع الجوامع من أن هذا قول اعتزالي غير سديد، لانه لم يقيم عليه دليلا بل تمسك بأمر عقلي لا شاهد فيه. اه‍  

(حاشية الجمل)


  എന്തായാലും ഇതൊരു ചരിത്രപരമായ വീക്ഷണ വ്യത്യാസമാണ്. അല്ലാതെ അഹ്‌ലുസ്സുന്നഃ - ബിദ്അതു കക്ഷികൾക്കിടയിലെ വിശ്വാസ തർക്കമൊന്നുമല്ല.


💫

No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...