Tuesday, June 3, 2025

എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത്

 എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത് 


✒️ ബായിസ് അഹ്സനി അൽമശ്ഹൂദി 


 സുഹൃത്തേ ഒരു നിമിഷം…. അവർ നിങ്ങളെ സമീപിച്ചിരുന്നോ… വെള്ള വസ്ത്രവും തൊപ്പിയും ധരിച്ച അവർ ഇല്മിന്റെ മജ്‌ലിസ് ഉണ്ടെന്ന് പറഞ്ഞ് നിങ്ങളെ ക്ഷണിച്ചിരുന്നോ … അവർ എന്തു നല്ലവരാണെന്നും അവരെ എന്തിനാണ് ഈ ഉസ്താദുമാർ എതിർക്കുന്നതൊന്നും  നിങ്ങളെ മനസ്സിൽ തോന്നിയിരുന്നോ.. അവർ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന നല്ലവരായ സജ്ജനങ്ങളാണെന്ന്  സുഹൃത്ത് വിചാരിച്ചെങ്കിൽ  നിങ്ങൾക്ക് തെറ്റിപ്പോയി… മുഖംമൂടിയണിഞ്ഞ തനി മുജാഹിദ് വിശ്വാസം പേറുന്നവരാണ് അവർ…



 പറഞ്ഞുവരുന്നത്  തബ്ലീഗ് ജമാഅത്തിനെ കുറിച്ച് തന്നെ… 1965 ആഗസ്റ്റ് 28ന്   അന്ന് ജീവിച്ചിരുന്ന…ഇന്ന് നാം കാണുന്ന ഏകദേശം ഉസ്താദുമാരുടെയും  ഉസ്താദിന്റെ ഉസ്താദായ  കുതുബി മുഹമ്മദ് മുസ്ലിയാർ സമസ്തയിലേക്ക്  ഒരു കത്ത യക്കുന്നു… തബ്ലീഗ് ജമാഅത്തിനെ കുറിച്ച് ചർച്ച ചെയ്യണമെന്നായിരുന്നു അതിലെ വിഷയം.. അങ്ങനെ സമസ്ത അവരെക്കുറിച്ച് പഠിക്കാൻ അഞ്ചെങ്ങ സമിതിയെ നിശ്ചയിക്കുകയും അടുത്ത കമ്മിറ്റിയിൽ അവരെക്കുറിച്ച് വിശദമായി പഠിച്ചതിനുശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.. 1965 ഒക്ടോബർ 16ന് ഈ സമിതി അവരെക്കുറിച്ച് പഠിച്ച റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന്റെയും  ശംസുൽ ഉലമയുടെയും നേതൃത്വത്തിലുള്ള അന്നത്തെ സമസ്ത ഇവർ പിഴച്ച കക്ഷികൾ ആണെന്നും മുജാഹിദ് പോലോത്ത പ്രസ്ഥാനങ്ങൾ ഇവിടെ മുന്നോട്ടുവെച്ച ആശയങ്ങൾ തന്നെയാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത് എന്നും അതുകൊണ്ട് അവരെ തൊട്ട്  പൊതുജനങ്ങൾ മാറി നിൽക്കണമെന്നും  പ്രസ്താവന ഇറക്കുന്നു..


 നമ്മളെക്കാൾ അറിവുള്ള ശംസുൽ ഉലമയെ പോലോത്ത  40 പണ്ഡിതന്മാർ വളരെ സൂക്ഷ്മമായി  പഠിച്ചതിനുശേഷം അവർ ഒരു തീരുമാനം പുറപ്പെടുവിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ തുമ്പത്ത് പോലും അറിവില്ലാത്ത നമ്മൾ അത് അംഗീകരിക്കുക എന്നല്ലാതെ  എന്തുകൊണ്ട് സമസ്ത അവരെ എതിർക്കുന്നു എന്ന് ചോദ്യം ചെയ്യലിൽ ഒരു അർത്ഥവുമില്ല… അങ്ങനെ ചോദ്യം ചെയ്യണമെങ്കിൽ നമ്മൾ അവരെക്കാൾ അറിവുള്ളവർ ആകണം… അങ്ങനെ ഒരു വാദം സുഹൃത്തിനുണ്ടോ….


വടക്കേഇന്ത്യയിലെ കാന്തലായിക്കാരിയായ ബിസാ ഫി എന്ന സ്ത്രീയിൽ മുഹമ്മദ് ഇസ്‌മയിൽ എന്ന മനുഷ്യനു ഹി:1303 ജനിച്ച മുഹമ്മദ് ഇൽയാസ് എന്ന വ്യക്ത‌ി താൻ ഉറക്കത്തിൽ കണ്ട കേവലം ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ  ഹിജ്റ 1345 ൽ (ഇംഗ്ലീഷ് വർഷം1920) സ്ഥാപിച്ച ഒരു ഒരു പ്രസ്ഥാനമാണ് തബ്ലിഗ് ജമാഅത്ത്.


 പലരും അവരിൽ ആകൃഷ്ടനാകുന്നത് അവർ നിസ്കാരത്തിലേക്ക് ക്ഷണിക്കുന്നുണ്ടല്ലോ എന്നാണ്… അങ്ങനെ നിങ്ങളെയെല്ലാം നിസ്കരിക്കുന്ന ഒരു പാർട്ടിയാണ് അത് എന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.. സ്ഥാപക നേതാവ് ഇല്യാസ് തന്നെ പറയുന്നു: “ജനങ്ങൾ മനസ്സിലാക്കിയിട്ടുള്ളത്  ഇത് നിസ് കരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനം എന്നാണ്. ഞാൻ സത്യം ചെയ് തു പറയുന്നു..ഇത് ഒരിക്കലും നിസ്ക്കരിപ്പിക്കാൻ വേണ്ടിയുള്ള ഒരു സംഘമേ അല്ല.എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷി  ഉണ്ടാക്കലത്രെ (ദീനി ദഅവത്ത് പേജ് 205)



 ഏതാണ് ഇല്യാസ് ഉണ്ടാക്കാൻ ആഗ്രഹിച്ച ആ കക്ഷി… അവർ മറ്റാരുമല്ല.. കേരളത്തിലെ എന്നല്ല  ലോകത്തിലെ മുഴുവൻ സുന്നികളെയും മുശ്രിക്കും കാഫിറും ആക്കി കളഞ്ഞ മുജാഹിദ് കക്ഷികൾ തന്നെയാണ് ഇവരും…


 മുജാഹിദിന്റെ സ്ഥാപകനായ  ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് ഇവർ പറയുന്നത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മുത്തഖി യ്യും ബിദ്അത്ത് നിർമ്മാർജ്ജനം ചെയ്യുന്നവനും സുന്നത്ത് നട പ്പാക്കുന്നവനും ഖുർആനും ഹ ദീസുമനുസരിച്ച് പ്രവർത്തിക്കുന്ന വനും ജനങ്ങളെ സന്മാർഗ്ഗത്തിലേ ക്കു നയിക്കുന്ന വ്യക്തിയുമാകുന്നു.” (ഫതാവാ റശീദിയ്യ പേ: 42).


 ഈ ഒരൊറ്റ പ്രസ്താവനയിൽ നിന്ന് തന്നെ ഇവരാരാണ് നമുക്ക് ബോധ്യപ്പെട്ടു.. ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കുകയും പരിശുദ്ധ ഹറമിൽ വെച്ച് പിഞ്ചുമക്കളെ പോലും ആരുംകൊലചെയ്യുകയും അവരുടെ ധനങ്ങൾ മോഷ്ടിച്ചെടുക്കുകയും ചെയ്ത(അല്‍ ഇത്തിഹാദ് മാസിക  1803 ഏപ്രില്‍ 30-ാം തിയ്യതി) കേരളത്തിലെ മുജാഹിദുകളുടെ നേതാവായ ഇബ്നു അബ്ദുൽ വഹാബ് നല്ല മനുഷ്യനാണെന്നും, അദ്ദേഹം സുന്നത്തും ഖുർആനും അനുസരിച്ച് ജീവിക്കുകയും പുത്തൻ വാദങ്ങളെ തകർത്തെറിഞ്ഞവനാണെന്നും  ഇവർ പറഞ്ഞുവെക്കൽ കൊണ്ട്തന്നെ മുജാഹിദുകൾക്കുള്ള എന്തൊക്കെ ആശയങ്ങൾ ഉണ്ടോ അതെല്ലാം ഇവർക്കുണ്ട് എന്നു വന്നു…. ഇനി പ്രത്യേകം ഓരോന്ന് എടുത്തു പറയേണ്ടതില്ല….


 മുജാഹിദുകൾ ഇവിടെ ഭൂരിപക്ഷ മുസ്ലിം സമുദായത്തിനെതിരെ ഉന്നയിക്കുന്ന കാര്യം എന്താണ്.. ഇവിടെയുള്ള മൗലിദും ഖുതുബിയത്തും ഓതുന്ന സുന്നികൾ ബഹുദൈവ ആരാധകരാണെന്നും  അവർ ഇസ്ലാമിൽ നിന്ന് പുറത്താണെന്നുമല്ലേ.. അതെ ആശയം തന്നെയാണ് തബ്ലീഗ് കാർ അവരുടെബുക്കുകളിൽ പഠിപ്പിക്കുന്നത്



 ചില ഉദാഹരണങ്ങൾ കാണാം



*വല്ലഒരാളും ഒരു നബിയെയോ, വലിയ്യിനേയോ ദൂരത്തു നിന്നു വിളിച്ചുവോ  അവൻ മുശ്‌രിക്കാണ്. അവരോട് ഹാജത്ത് തേടുന്നവനും മുശ്രിക്കാണ്. അവരുടെ മഖ്ബറ സിയാറത്തിനായി പുറപ്പെടുന്നവനും മുശ്ശിക്കാണ്.

മഖ്ബറ സ്ഥലത്ത് വിളക്ക് കത്തിക്കുന്നവനും, അടിച്ചുവാരി വൃത്തിയാക്കു ന്നവനും, മഖ്ബറ സ്ഥലത്ത് നിൽക്കുന്ന ദാഹിച്ചവന് വെള്ളം കൊടുക്കു ന്നവനും കാഫിറാണ് (തഖ്‌ വിയത്തുൽ ഈമാൻ പേജ് 8)  അവരുടെ മറ്റൊരു ഗ്രന്ഥമായ ഫത്താവ റശീദിയ്യ പേജ് :66 ൽ നബി (സ) യെ അവിടുത്തെ ഖബറിന്റെ അടുത്തുനിന്ന് യാ റസൂലുള്ളാ എന്ന് വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകുമെന്ന് പറയുന്നു….


 ഇങ്ങനെ പറയൽ കൊണ്ട് ഇവർ ആരെല്ലാമാണ്  ഇസ്ലാമിൽ നിന്ന് പുറത്താക്കിയത്… അബൂബക്കർ തങ്ങളുടെ മയ്യത്തും പിടിച്ച് നബി (സ)യുടെ ഖബറിന്റെ അരികിൽ വെച്ചതിനുശേഷം “യാ റസൂലല്ലാഹ് അബൂബക്കർ ഇതാ തങ്ങളുടെ അരികിൽ (താഫ്സീറു റാസി )എന്ന് വിളിച്ച മുഴുവൻ സ്വഹാബത്തിനെയും ഇസ്ലാമിൽ നിന്ന് തട്ടിത്തെറിപ്പിച്ചു..


 പിന്നെ മമ്പുറം മഖാമിൽ സിയാറത്ത് ചെയ്ത നമ്മെയെല്ലാം ഇവിടുത്തെ ബാലനും രാമനും ആക്കി… നമ്മെ മുസ്ലിം ആയിട്ട് പോലും കാണാത്ത ഇവർ എന്തർത്ഥത്തിലാണ് നമ്മളെ ദീനി മജിലിസ് എന്നും പറഞ്ഞുകൊണ്ട് വിളിച്ചുകൊണ്ടുപോകുന്നത്… എന്തർത്ഥത്തിലാണ്  നമ്മളോട് ഇവർ സലാം പറയുന്നത്…  ഇവർ നമ്മുടെ നാട്ടിലെ രാമനെയും ബാലനെയും അങ്ങനെ ദീനി മജ്‌ലിസ് എന്നും പറഞ്ഞുകൊണ്ട് കൊണ്ടുപോകുമോ… അവരോട് സലാം പറയുമോ…അവരുടെ വിശ്വാസപ്രകാരം നമ്മൾ ബാലനും രാമനും അല്ലേ….



 അവരുടെ മറ്റൊരു വാദം നോക്കൂ…


*നിസ്ക്കാരത്തിൽ നബി (സ) യെ നന്നായി ഓർക്കുന്നത് സ്വന്തം കഴുതയെയോ, കാ ളയെയോ, ഓർക്കുന്നതിലും മോശമാണ് (സിറാത്തുൽ മുസ്തഖീം, പേജ് 97)

 

നഊസു ബില്ല….. റസൂലുള്ളാഹിയുടെ സ്ഥാനത്ത് കഴുതയെയും കാളയെയും ഉപമിച്ച ഇവരുടെ കൂടെ എന്ത് ദീൻ പഠിക്കാൻ വേണ്ടിയാണ് നമ്മൾ പോകുന്നത്.. 



*അല്ലാഹുവല്ലാതെ ആരെങ്കിലും ഗൈബ്  ( മറഞ്ഞ കാര്യങ്ങൾ)അറിയുമെന്ന് സ്ഥാപിക്കുന്നവർ നിസ്സംശയം കാഫിറാണ്. അവന്റെ പുറകിൽ നിസ്ക്കരിക്കലും, അവനോട് സ് നേഹബന്ധം പുലർത്തലും ഹറാമാണ് (ഫതാവാറശീദിയ്യ പേജ് 62)


 ഖുർആൻ സൂറത്തു ജിന്നിലെ 72 മത്തെ ആയത്തിൽ അല്ലാഹു അവന്റെ പ്രവാചകന്മാർക്  മറഞ്ഞ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്ന് വ്യക്തമായി പറയുമ്പോൾ ഇവർ പറയുന്നു അങ്ങനെ വിശ്വാസിക്കൽ കുഫ്റാണ് എന്ന്.. ഇവർ ആരെയാണ് ഇപ്പോൾ കുഫ്റ് ആക്കിയത്… പടച്ചവനേയും   ഈ ആയത്ത് നമുക്ക് പറഞ്ഞു തന്ന അവന്റെ പ്രവാചകർ മുത്ത് നബിയെയും ആണോ( പടച്ചവൻ കാക്കട്ടെ)… ഇവരിൽ നിന്നാണോ നമ്മൾ ദീൻ പഠിക്കാൻ വേണ്ടി പോകുന്നത്


 നബി (സ)ക്ക് ഗൈബ് ( മറഞ്ഞ കാര്യം) അറിയുമെന്ന് വിശ്വസിക്കൽ വ്യക്ത‌മായ ശിർക്കാണ് (ഫതാവാറശീദിയ്യ, പേജ് 96)


 നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ മറഞ്ഞ കാര്യം അറിയുമെന്ന് തെളിയിക്കുന്ന എത്ര സ്വഹീഹായ ഹദീസുകൾ നമുക്കു മുന്നിലുണ്ട്… ഇവരുടെ വാദ  പ്രകാരം ആ ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബത്തും  ഇമാം ബുഖാരിയെ പോലോത്ത ഇസ്ലാമിന്റെ ആദ്യകാല ഇമാമീങ്ങളും ഇസ്ലാമിൽ നിന്ന് പുറത്തുപോയി എന്നല്ലേ…


 മറ്റു ഇവരുടെ അപകടം പിടിച്ച ചില വാദങ്ങൾ 


 സ്ഥാപകൻ ഇല്യാസ് പറയുന്നു: എനി ക്ക് സ്വപ്നത്തിൽ ഇപ്രകാരം വെളിപാടുണ്ടായി "താങ്കൾ പ്രാവചകൻമാരെ പോലെ ജനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നു" (മൽഫുളാത്തെ മുഹ മ്മദ് ഇൽയാസ്, പേജ് 50)

നബിക്കു ശേഷം മറ്റൊരു നബി വരുന്നതിന് വിരോധമില്ല. അങ്ങനെ വല്ല നബിയും വന്നാൽ തന്നെ നബിയുടെ അന്ത്യ പ്രവാചകത്വത്തിന് കോട്ടം തട്ടു കയില്ല (തഹ്ദീറുന്നാസ്, പേജ് 25, തബ്ലീഗ് ഗ്രന്ഥം)

അസ്സലാമു അലൈക്ക അയ്യൂഹന്നബിയ്യു. എന്ന് അത്തഹിയ്യാത്തിൽ നബി (സ) കേൾക്കുമെന്ന് വിശ്വാസത്തോടെ പറയൽ ശിർക്ക് തന്നെ(ബ്രറാ ഹീനെ ഖാത്വിഅ, പേജ് 28)

മൗലീദ് ഓതൽ മുശ്‌രിക്കുകളുടെ അടയാളമാണ് (ബറാഹിനെ ഖാത്വിഅ, പേജ് 27)

ശറഇനു വിരുദ്ധമായ യാതൊന്നുമില്ലാത്ത മൗലീദാണെങ്കിലും ആമൗലീദ് കഴിക്കുന്നതിൽ നബി (സ) യോട് ആഭിമുഖ്യവും, ആവേശവും ഉള്ളത് കൊ ണ്ട് പാടില്ലാത്തതാണ്. ഉറുസും ഇപ്രകാരം തന്നെ. (ഫതാവാ റശീദിയ്യ, പേജ് 105)

പിശാചിനും, മലക്കുൽ മൗത്തിനും വിശാലമായ അറിവുണ്ടെന്ന് സ്ഥിരപ്പെ ട്ടതാണ്.നബിക്ക് അങ്ങനെ ഉണ്ടെന്നതിന് തെളിവില്ല അതിനാൽ പിശാചിന്റെ യോ, മലക്കുൽമൗത്തിന്റെയോ അറിവ് നബിക്കുണ്ടെന്ന് വിശ്വസിക്കൽ ശിർ ക്കാവുന്നു (ബറാഹീനെഖാത്വിഅ, പേജ് 55)

യാ ഗൗസു യാ മുഹിയിദ്ദീൻ എന്ന് വിളിക്കൽ ബഹുദൈവ ആരാധനയാ *ണ് (ഫതാവ റശീദിയ്യ, പേജ് 51)

നബിമാർക്ക് ശ്രേഷ്‌ഠത വല്ലതും ഉണ്ടെങ്കിൽ അത് അറിവിന്റെ കാര്യത്തി ൽ മാത്രമാണ്. അമലിൻ്റെ വിഷയത്തിൽ ചിലപ്പോൾ ഉമ്മത്തികൾ നബിമാരെ കവച്ചു വെക്കും (ഥാനവി, തഹ്‌ദീറുന്നാസ്,പേജ് 5)

നബി (സ) ഗൈബ് അറിയുമെങ്കിൽ അത്തരം അറിവ് സൈദ്, ബക്കർ, ഭ്രാ ന്തൻമാർ, നാൽക്കാലി മൃഗങ്ങൾ എന്നിവർക്കെല്ലാം ഉള്ളതുകൊണ്ട് നബി (സ) ക്ക് എന്തു പ്രത്യേകതയാണ് ഉള്ളത്  (ഥാനവി, തഗ്‌യീറെ ഉൻവാൻ പേജ് 21)

നബി (സ)ഉറുദു പടിച്ചത് ദയൂബന്തിലെ ഉലമാക്കളുമായി ബന്ധപ്പെട്ടതി ന് ശേഷമാണ് (ബറാഹീനെ ഖാത്വിഅ, പേജ് 30)

 ഇങ്ങനെ നമ്മളെയെല്ലാം തനി ബാലനും രാമനും ആയി കാണുകയും നബി തങ്ങളെ വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ഇവർ അപകടകാരികൾ അല്ലേ.. ഇവർ പഠിപ്പിക്കുന്ന അറിവ് ഇനി നമുക്ക് കേൾക്കാൻ പോകേണ്ടതുണ്ടോ…

 

തങ്ങളുടെ ആളാകുന്നതുവരെ ഈ തർക്ക വിഷയങ്ങൾ ഒന്നും ചർച്ചചെയ്യാതെ അവസാനം ഇയാൾ ഞങ്ങളുടെ ആളായി കഴിഞ്ഞു എന്ന് ഉറപ്പായാൽ.. അവനിക്ക്  ഇതുപോലെത്തെ പിഴച്ച ആശയങ്ങൾ കുത്തിവെക്കുകയും അങ്ങനെ സ്വന്തം ഉമ്മയെയും ഉപ്പയെയും  വീട്ടുകാരെയും മുശ്രിക്കും  കാഫിറും ആയി വിധിക്കേണ്ടിവരുന്ന ഒരു ഗതി അതാണ് തബ്ലീഗ് ജമാഅത്ത്കാരനുള്ളത് … ഈ പ്രസ്ഥാനത്തിലേക്ക് പോയ ഉടനെ നമ്മുടെ നാട്ടിലെ സ്വലാത്ത് മജ്ലിസുകളിൽ നിറസാന്നിധ്യമായ പല ആളുകളും തികച്ചും ഇവരുടെ ആളായി കഴിഞ്ഞതിനുശേഷം ആ മജ്ലിസുകളെല്ലാം അലർജിയായി കാണുന്ന പലരെയും നമുക്ക് കാണാൻ കഴിയുന്നു…


 ഇവർ  പിഴച്ചവരാണെന്ന് നമ്മൾ പറയുന്നത് മൗലൂദിൽ പങ്കെടുക്കാത്തത് കൊണ്ടോ, നേർച്ചയിൽ പങ്കെടുക്കാത്തത് കൊണ്ടോ അല്ല… അതിൽ പങ്കെടുക്കണമെന്നത് നിർബന്ധമായ കാര്യവുമല്ല… മറിച്ച് അതെല്ലാം ചെയ്യുന്ന നമ്മൾ മുശ്രിക്കും  ബഹുദൈവ ആരാധകരും ഇസ്ലാമിൽ നിന്ന് പുറത്തു പോയവരും ആണ് എന്നവർ വിശ്വസിക്കുന്നത് കൊണ്ടാണ്… അങ്ങനെ അവർ വിശ്വസിക്കുകയും എന്നിട്ട് നമ്മളോട് കൂടെ നാടകം കളിക്കുകയും ചെയ്യുന്നതിനെയാണ് നമ്മൾ എതിർക്കുന്നത്…. 


ഓർക്കുക… നമ്മൾ അവരെ മുസ്ലിങ്ങൾ ആയിട്ട് കാണുന്നു… പക്ഷേ അവർ നമ്മെ  അവരുടെ ആശയപ്രകാരം മുശ്രിക്കുകൾ ആയിട്ടാണ് കാണുന്നത്. ഇത് ഞാൻ പറയാൻ കാരണം നമ്മുടെ നാട്ടിലെ പല തബ്ലീഗിന്റെ പ്രവർത്തകരും നാട്ടിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്… ഞങ്ങളെ നിങ്ങളെല്ലാം ഇസ്ലാമിൽ നിന്ന് പുറത്താക്കിയെന്ന്… അങ്ങനെ സമസ്ത ഒരിക്കലും ചെയ്തിട്ടില്ല.. നമ്മൾ പറയുന്നത് അവർ മുസ്ലീങ്ങൾ തന്നെയാണ്.. പക്ഷേ പിഴച്ചു പോയ കക്ഷികൾ ആണ്  എന്നാണ്… പിഴച്ചുപോയി എന്നു കരുതി ഒരാൾ മുസ്ലിം ആവാതിരിക്കില്ലല്ലോ…


 ഇവരുടെ ചക്കരെ…മാനേ… വിളി… നമ്മുടെ നാട്ടിൽ മാത്രമാണുള്ളത്… എന്നാൽ ഉത്തരേന്ത്യയിലെ അവരുടെ ആസ്ഥാന കേന്ദ്രങ്ങളിൽ ചെന്ന് ഞാൻ മൗലൂദ് ഓതുന്നവനാണെന്നും മഹാന്മാരുടെ ദർഗയിൽ പോകുന്നവനാണ് ഒന്നും പറഞ്ഞാൽ അപ്പോൾ കാണാം അവരുടെ യഥാർത്ഥ മുഖം….


 ചുരുക്കിപ്പറഞ്ഞാൽ എന്തുകൊണ്ട് തബ്ലീഗ് ജമാഅത്ത് ആകരുത് എന്നതിന് ഉത്തരം ഇതാണ്..


.തബ്ലീഗ് ജമാഅത്ത് കാരന്റെ മൗലൂദ് ഓതുന്ന ഉപ്പയും ഉമ്മയും അവരുടെ വിശ്വാസപ്രകാരം   മുസ്ലിമല്ല..


 കുത്തുബിയത്ത് കഴിക്കുന്ന മുശ്രിക്കായ  ഇസ്ലാമിൽ നിന്ന്  പുറത്തുപോയ ഇമാമിന്റെ പിന്നിൽ നിസ്കരിക്കുന്ന അവന്റെ നിസ്കാരങ്ങൾ ശരിയല്ല.


 ഖുതുബിയ്യത്ത് ഓതുന്ന സുന്നികൾ അറുത്ത ഭക്ഷണം അവൻക്ക് ഹലാൽ അല്ല.. കാരണം അത് ബഹുദൈവ വിശ്വാസികളുടെ ഭക്ഷണമാണ്


 നബി തങ്ങൾക്ക് മറഞ്ഞ കാര്യം അറിയുമെന്ന് വിശ്വസിക്കുന്ന ഉസ്താദ് ചെയ്തു കൊടുത്ത നിക്കാഹ്  സ്വഹീഹ് അല്ല.. നിക്കാഹ് ശരിയാകാത്തത് കൊണ്ട് തന്നെ  അവനും ഭാര്യയും നിലവിൽ വ്യഭിചാരത്തിൽ ആണെന്ന് പറയേണ്ടിവരും.


 ബഹുദൈവ വിശ്വാസികളായ നമ്മളോട് തബ്ലീഗ് ജമാഅത്ത്കാരൻ സലാം പറയൽ ഹറാമാക്കേണ്ടിവരും  



 അങ്ങനെ കൃഷ്ണൻ ആയിട്ടുള്ള ഒരു ഹൈന്ദവ സഹോദരൻ..അവനെ തുടർന്ന് നിസ്കരിച്ചാൽ നിസ്കാരം ശരിയാകാത്തത് പോലെയാണ്, അവൻ നിക്കാഹ് ചെയ്തു തന്നാൽ നിക്കാഹ് ശരിയാകാത്തത് പോലെയാണ് ,അവന്റെ മകളെ കെട്ടിയാൽ ഹറാമാകുന്നതുപോലെയാണ്, അവൻ അറുത്ത ഭക്ഷണം കഴിച്ചാൽ നിശി ദ്ധമാകുന്നതുപോലെയാണ്,... ഒരു തബ്ലീഗ് പ്രസ്ഥാനത്തിന്റെ വിശ്വാസം പേറുന്ന വ്യക്തിക്ക് കുതുബിയത്ത് കഴിക്കുന്ന  മൗലൂദ് ഓതുന്ന നമ്മളോട് ഉള്ള വിധികൾ 


 മാത്രവുമല്ല തബ്ലീഗ് ജമാഅത്തിന് മുമ്പ് അവൻ  സുന്നികളുടെ വിശ്വാസങ്ങൾ പിന്തുടർന്ന ആളായതുകൊണ്ടുതന്നെ ആ കാലഘട്ടത്തിൽ അവൻ മുസ്ലിം അല്ലായിരുന്നു.. അതുകൊണ്ട് അന്ന് നിസ്കരിച്ച നിസ്കാരങ്ങൾ, നോമ്പുകൾ ഇവയെല്ലാം ശഹാദത്ത് കലിമ ചൊല്ലി ഒരു മുസ്ലിമായിട്ട്  കളാഹ് വീട്ടേണ്ടി വരും…


 പിന്നെ നമ്മുടെ നാട്ടിലെ  ചില തബ്ലീഗ് കാർ ഉയർത്തുന്ന ആരോപണം...  ദയൂബെന്ദിൽ പഠിച്ച നിങ്ങളുടെ പല ഉസ്താദുമാരുടെയും ഉസ്താദുമാർ തബ്ലീഗുകാർ അല്ലേ...


 മറുപടി സിമ്പിൾ ആണ്... എന്നെ പഠിപ്പിച്ച ഉസ്താദിന് പുത്തൻവാദ ആശയം ഉണ്ടെങ്കിൽ തീർച്ചയായും ഉസ്താദിന്റെ ആശയത്തെ തള്ളിപ്പറയുക തന്നെ ചെയ്യും.. ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിന് ചേകന്നൂർ മൗലവി കിതാബ് ഓതി കൊടുത്തിട്ടുണ്ട്... ഇത് പറഞ്ഞുകൊണ്ട് നമ്മൾ കണ്ണിയത്ത് ഉസ്താദിനേ ആക്ഷേപിക്കുമോ... ഉസ്താദുമാർ ആണെന്ന് കരുതി  അവർ പാപ സുരക്ഷിതർ അല്ലല്ലോ...


 രണ്ടാമത്തെ മറുപടി ദയൂബെന്ദിലെ ഉലമാക്കളെ മുഴുവനും തബ്ലീഗുകാരായി പ്രഖ്യാപിക്കുക എന്ന ഒരു മുടന്തം നയം.. അതാണ് ഇവർ സ്വീകരിക്കുന്നത്... എന്റെ ഉസ്താദ് ആയ റഈസുൽ ഉലമ  സുലൈമാൻ ഉസ്താദ്  ഒതുക്കുങ്ങൽ... 1960 കാലഘട്ടങ്ങളിൽ അവിടെ പഠിച്ചവരാണ്... അന്ന് അവിടുത്തെ ഏറ്റവും വലിയ മൗലാന... 105 വയസ്സ് അന്ന് അവർക്കുണ്ട്... അന്ന് ദയൂബെന്ദ് ക്യാമ്പസിലേക്ക് വന്നിരുന്ന തബ്ലീഗിന്റെ പ്രവർത്തകരെ കുറിച്ച്  മൗലാന  പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു അത്ര... 'ഈ ജാഹിലുകളാണോ  ആലിമീങ്ങളെ പഠിപ്പിക്കാൻ വരുന്നത് എന്ന്..." ഇത് എന്റെ ഉസ്താദിൽ നിന്ന് ഞാൻ നേരിട്ട് കേട്ട വിഷയമാണ്... ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് എല്ലാ 

ദയൂബെന്ദ് പണ്ഡിതന്മാരും ഇവരുടെ ഈ പിഴച്ച ആശയം പേറുന്നവർ  ആയിരുന്നില്ല അന്ന് എന്നാണ്.. അന്ന് ഉസ്താദ് അടക്കമുള്ള കൂട്ടുകാരന്മാർ അവരുടെ റൂമുകളിൽ മൗലിദ് ഓതിയിരുന്നു എന്നും ഉസ്താദ് പറഞ്ഞിരുന്നു..


 അല്ലാഹു നമുക്ക് സുന്നത്ത് ജമാഅത്തിൽ അടിയുറച്ചു നിൽക്കാൻ തൗഫീഖ് നൽകുമാറാകട്ടെ... ആമീൻ

No comments:

Post a Comment

നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ?

 നൃത്തം, ഡാൻസ് ചെയ്യുന്നതിന്റെ വിധി എന്ത് ? ഇമാം നവവി റ പറയുന്നു. പെൺ വേഷധാരികളുടെ കൊഞ്ചി കുഴയൽ ഉള്ള ഡാൻസ്  പാടില്ല - അത് ഹറാമാണ് لا الرقص ا...