Friday, May 23, 2025

സമ്പത്തിൽ സകാത്തല്ലാത്ത നിർബന്ധബാധ്യത*

 *സമ്പത്തിൽ സകാത്തല്ലാത്ത  നിർബന്ധബാധ്യത*


സമ്പത്തിൽ സകാത്തല്ലാത്ത മറ്റുവല്ല നിർബന്ധബാധ്യത യുമുണ്ടോ?


ഉ: ഉണ്ട്. ദുരിതം അനുഭവിക്കുന്നവരുടെ ദുരിതം നീക്കൽ സാമ്പത്തിക ശേഷിയുള്ളവരുടെ മേൽ ഫർളാണ്. രോഗ ശുശ്രൂഷ, കടബാധ്യത, പട്ടിണി തുടങ്ങി പ്രയാസമുള്ളവരുടെ ദുരിതങ്ങൾ നീക്കൽ ഫർള് ഐനാണ്. മറ്റൊരു മുതലാളിയിലേക്ക് അവനെ പറഞ്ഞയക്കാതെ ആരുടെ അടുത്തേക്കാണോ വരുന്നത് കഴിവു

രണ്ടെങ്കിൽ അവൻ തന്നെ ചെയ്തുകൊടുക്കൽ നിർബന്ധമാണ്. നബി(സ)പറഞ്ഞു. നിശ്ചയം സമ്പത്തിൽ സകാത്തില്ലാതെ ചില ബാധ്യതകളുണ്ട.



അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


ഷെയർ ബിസിനസ്*

 *ഷെയർ ബിസിനസ്*


ചോദ്യം :ഷെയർ ബിസിനസ് അനുവദനീയമാണോ?


ഇ ചില ഉപാധികളോടെ അനുവദനീയമാണ്. മുടക്ക് മുത ലിൽ ഓാരോരുത്തരുടെയും ഓഹരി നിർണിതമായിരിക്കുക. 3. മുടക്കുന്ന ഓഹരികൾ റൊക്കമായി നൽകുക, 3. ലാഭത്തിൽ എല്ലാവർക്കും നിശ്ചിത വിവിതം നൽകുക. പണമിറക്കുന്ന ഓഫ മിക്കാരെല്ലാവരും ലാഭത്തിനും നഷ്‌ടത്തിനും പങ്കുകാരായിരിക്കും. ലാഭനഷ്ടം കണക്കാക്കാതെ മുടക്കുമുതലിന്റെ ഒരു നിർണിത ശതമാനം നൽകുന്നത് അനുവദനീയമല്ല. അത് പലിശക്ക് തുല്യ മാണ്.


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm



നെറ്റ്‌വർക്ക് ബിസിനസ്*

 

*നെറ്റ്‌വർക്ക് ബിസിനസ്*

ചോദ്യം :നെറ്റ്‌വർക്ക് ബിസിനസ് അനുവദനീയമാണോ?

ഉ: നെറ്റ്‌വർക്കിലൂടെ ആളുകളെ ചേർക്കുന്നത് കൊണ്ട് കിട്ടുന്ന സംഖ്യ കൂലിയോ ഇനാമോ ആയി കണക്കാക്കാൻ നിർവാഹമി ല്ല. കാരണം കൂലിയോ ഇനാമോ നിർണിതമാവുക എന്നതും ഈ രണ്ട് ഇടപാടിലും ഒഴിച്ചുകൂടാത്തതാണ്. തുഹ്ഫ 6/27.

ആദ്യ കണ്ണി മൂന്നാളുകളെ ചേർത്ത ശേഷം എത്രയാളുകൾ ചേരുമെന്നോ തൻ്റെ എക്കൗണ്ടിലേക്ക് എത്ര സംഖ്യവരുമെന്നോ യാതൊരു നിർണയവുമില്ല. അതുകൊണ്ട് നെറ്റ്‌വർക്ക് ബിസിനസ് ഇസ്‌ലാം അനുവദിച്ച ഇടപാടല്ല.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ഇൻഷുറൻസ്

 

*ഇൻഷുറൻസ്*

ചോദ്യം : ഇൻഷുറൻസിൻ്റെ ഇസ്‌ലാമിക വിധിയെന്ത്?

ഉ: ഇന്ന് നിലവിലുള്ള ജനറൽ ഇൻഷൂറൻസും ലൈഫ് ഇൻഷൂറൻസും അനുവദനീയമല്ല. കാരണം 2500 രൂപ അടച്ച് ഇട പാടിൽ നിബന്ധനവെച്ച് 5000 രൂപ വാങ്ങുന്ന ഇടപാട് പലിശ യാണ്.

ലൈഫ് ഇൻഷൂറൻസിൽ അപകടം സംഭവിച്ചിട്ടില്ലെങ്കിൽ അടച്ച സംഖ്യ നഷ്‌ടപ്പെടുകയും അപകടം സംഭവിച്ചാൽ അടച്ച സംഖ്യയേക്കാൾ കൂടുതൽ തിരിച്ചു ലഭിക്കുകയും ചെയ്യുന്നു. അപ കടം സംഭവിക്കുമോ എന്ന് രണ്ട് പേർക്കും അറിയില്ല. ഓരോ കക്ഷിക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയുള്ള ഇത്തരം ഇടപാട് ചൂതാട്ടമാണ്. അതോട് കൂടി പലിശ സ്ഥാപനത്തെ സഹാ യിക്കുക എന്ന തെറ്റും അതിൽ വരുന്നുണ്ട്.
90. പണയതീരും അവധിതീരും അനുവദനീയമായ ഇടപാ

ഉം അനുവദനീയമല്ല. കടം തിരിച്ചു കൊടുക്കുന്നതുവരെ പണ യവസ്‌തുവിൽ നിന്നുള്ള ആദായം(ഉദാ.വീട്) കടം കൊടുത്തവൻ എടുക്കുന്നതാണ് പണയതീര്.

ഉദാഹരണം-അവധി തീർന്ന് ഒരു വർഷത്തേക്ക് പീടിക വിൽക്കുക കൊല്ലം കഴിഞ്ഞാൽ പീടിക ഉടമസ്ഥന് തന്നെ വാങ്ങിയ സംഖ്യക്കോ അതിനേക്കാൾ കൂടുതലിനോ തിരിച്ചു നൽകുക. കടം കൊടുത്തതിന് ലാഭമെടുക്കുന്നതെല്ലാം പലിശ യാണ്. അവധി നിശ്ചയിച്ചുകൊണ്ടുള്ള കച്ചവടം തന്നെ സാധു വല്ല, ഹറാമാണ്.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

നിലവിളക്കും ക്രിസ്‌തുമസ് സ്റ്റാറും*

 *നിലവിളക്കും ക്രിസ്‌തുമസ് സ്റ്റാറും*



ചോദ്യം :നിലവിളക്കും ക്രിസ്‌തുമസ് സ്റ്റാറും മുസ്‌ലിമീങ്ങൾ ഉപ യോഗിക്കുന്നത് എന്താണ് വിധി? അമുസ്‌ലിമീങ്ങളുടെ ആഘോ ഷത്തിൽ മുസ്‌ലിമിന് പങ്കാളിയാവാമോ?


ഉ: മഖ്ബറയിൽ കാണുന്ന കാൽവിളക്ക് പഴയകാലം മുതൽ എല്ലാ വിഭാഗവും വെളിച്ചത്തിന് ഉപയോഗിച്ചിരുന്ന വിളക്കാണ്. വിളക്കിൻ്റെ ആവശ്യത്തിനും മറ്റും അത് ഉപയോഗിക്കാവുന്നതാ


ഇബ്നു ഹജറുൽ ഹൈതമി(റ)പറയുന്നു: അമുസ്ലിമീങ്ങ ളുടെ പ്രത്യേകമായ ആഘോഷദിനങ്ങലിൽ അവരുടെ മതാചാര മായി നടത്തുന്ന പ്രവർത്തനങ്ങളിൽ കുഫ്റിൻ്റെ ആചാരങ്ങളിൽ അവരെ അനുകരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ അത് കുഫിയ്യത്താണ്. അവരുടെ ആഘോഷദിനങ്ങളിൽ നാമും പങ്കാ ളിയാവുക എന്ന ലക്ഷ്യത്തോടെയാണെങ്കിൽ അത് മൂലം കാഫി റായിട്ടില്ലെങ്കിൽ കുറ്റകരമാണ്. ഒരു കരുത്തുമില്ലെങ്കിൽ കറാഹ ത്താണ്. ഫതാവൽ കുബ്റ 4/239, ബിഗ്‌യ 248.


തട്ടുതട്ടുകളായി കാണപ്പെടുന്ന നിലവിളക്ക്, ക്രിസ്‌തുമസ് സ്റ്റാർ പൊട്ടുതൊടുക മരണ റീത്ത് സമർപ്പിക്കുക എന്നിവയുടെ വിധി ഇതിൽ നിന്നും മനസ്സിലാക്കാം. മുസ്ലിമീങ്ങൽ അത്തരം കാര്യങ്ങളെത്തൊട്ട് മാറി നിൽക്കേണ്ടതാണ്.


അസ് ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ*

 *ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ*


ചോദ്യം :. ജുമുഅയും പെരുന്നാളും ഒന്നിച്ചു വന്നാൽ ജുമുഅ ഒഴി വാക്കാമോ?


ഉ: രണ്ടും നിർവ്വഹിക്കണം. നബി(സ) അപ്രകാരം നിർവ്വഹി ച്ചതായി മുസ്‌ലിം റിപ്പോർട്ട് ചെയ്‌ത ഹദീസിലുണ്ട്.


നുഅ്മാനുബ്നു ബഷീർ(റ) പറയുന്നു. പെരുന്നാളും ജുമു അയും ഒരു ദിവസം ഒരുമിച്ചുകൂടിയാൽ രണ്ട് നിസ്‌കാരത്തിലും നബി(സ) സബ്ബിഹ് സൂറത്തും ഹൽ അതാകയും ഓതാറുണ്ട്.



ചോദ്യം : ജുമുഅയും പെരുന്നാളും ഒരുമിച്ച് വന്നാൽ ജുമുഅ വേണ്ട എന്നതിന് വഹാബി കൾ പറയുന്ന തെളിവും അതിനുള്ള മറുപടിയും എന്ത്?


ഉ: അവരുടെ തെളിവ് ഉസ്മാൻ(റ) പറഞ്ഞു ഓ ജനങ്ങളെ ഇന്ന് രണ്ട് പെരുന്നാൾ ഒരുമിച്ചു വന്നിരിക്കുന്നു. അതിനാൽ മറി നയുടെ അവാലിയിൽ (മേൽഭാഗത്ത്) ഉള്ളവർ കഴിയുമെങ്കിൽ ജുമുഅക്ക് പങ്കെടുക്കും മടങ്ങേണ്ടർക്ക് മടങ്ങാം.


മറുപടി സ്വഹീഹുൽ ബുഖാരിയുടെ ഏറ്റവും വലിയ ശറഹ് എഴുതിയ ശൈഖുൽ ഇസ്‌ലാം ഇബ്‌നുഹജറുൽ അസ്ഖലാനി (റ) പറയുന്നു. ഉസ്മാൻ (റ)വ (റ)വിൻ്റെ പ്രസ്‌താ പ്രസ്‌താവനയിൽ അവർ ജുമു അക്ക് തിരിച്ചു വരില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതിനു പുറമെ മദീ നയുടെ മുകൾഭാഗങ്ങളിൽ താമസിക്കുന്നവർക്കാണ് ഉസ്മാ(റ) മടങ്ങിപ്പോവാൻ സമ്മതം നൽകിയത്. അത് കാണിക്കുന്നത്. അവ രുടെ വീടുകൾ പള്ളിയിൽ നിന്നും ദൂരെയായതിനാൽ അവർ ജുമുഅ നിർബന്ധമില്ലാത്തവരായിരുന്നു എന്നാണ്. ഈ വിഷയ ത്തിൽ മർഹൂ ആയ (നബിയിലേക്ക് ചെന്നെത്തുന്ന ഒരു ഹദീ സുണ്ട്. (ഫത്ഹുൽ ബാരി 16/41)


അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക്*

 

*പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക്*

ചോദ്യം :. പെരുന്നാൾ നിസ്ക്‌കാരം സ്ത്രീകൾക്ക് സുന്നത്തുണ്ടൊ? അവർ എവിടെവെച്ച് നിസ്കരിക്കണം?

ഉ: അതെ സ്ത്രീകൾക്കും സുന്നത്താണ്. അവളുടെ വീടിന്റെ ഉള്ളിന്റെ ഉള്ളാണ് ഉത്തമം എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരു നിസ്കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരത്തിൻ്റെ പ്രതി ഫലമുള്ള നബി(സ) ഇമാമും സ്വഹാബത്ത് മഅ്‌മൂമും ആയ മദീ നപള്ളിയിൽ ജമാഅത്തിൽ സമ്മതം ചോദിച്ച ഉമ്മു ഹുമൈദി നിസാഇദി (റ) വിനോട് വീട്ടിൻ്റെ ഏറ്റവും ഉള്ളറയിൽ നിസ്കരി ക്കലാണ് ഉത്തമം എന്ന് നബി(സ) പറയുകയുണ്ടായി. ഇമാം അഹ മ്മദ് (റ) അടക്കമുള്ളവർ സ്വഹീഹായ പരമ്പരയിൽ റിപ്പോർട്ട് ചെയ്തു‌. (ഫത്ഹുൽബാരി).

ലോക പണ്ഡിതന്മാർ എല്ലാം അവൾക്ക് സ്വന്തമായ വീടാണ് ഉത്തമം എന്ന് അംഗീകരിച്ചിട്ടുണ്ട്. ഇബ്നു‌ തൈമിയ്യ-ഫതാവയിലും വഹാബി നേതാവ് ശൗകാനി നൈലുൽ അവ്താർ എന്നീ ഗ്രന്ഥങ്ങളിലും കാണാം.

ഫിത്നയുള്ളത് കൊണ്ട് അവർ പൊതു ജമാഅത്തിന് പള്ളി യിൽ പോവാൻ പാടില്ല എന്ന് ഇബ്‌നുഹജർ(റ) ഫതാവ ഇമാം കാസാനി ബാദാഇഅ് തുടങ്ങി എല്ലാ ഗ്രന്ഥങ്ങളിലും ഉണ്ട്. ഇസ്‌ലാമിൻ്റെ ആദ്യകാലത്തായിരുന്നു സ്ത്രീകൾ പോയിരുന്നത് എന്ന് ഇമാം കാസാനി (ബദാഇഅ്) അടക്കമുള്ള എല്ലാ മഹത്വ ക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.

അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ

 *യേശു ദൈവത്തിന്റെ ദൂതനാണ് അദ്ദേഹം ദൈവമല്ല എന്നതിന്റെ തെളിവുകൾ* ..........,,,........ ചുരുക്കത്തിൽ പറയുകയാണെങ്കിൽ: ➡️ ബൈബിള്‍ പ്രകാരം യേശു (...