Thursday, April 10, 2025

കുറി, ലേലക്കുറി, ഭാഗ്യക്കുറി*

 *കുറി, ലേലക്കുറി, ഭാഗ്യക്കുറി*


ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ

വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ യമാണോ? കുറെ ആളുകളിൽ നിന്ന് 500 രൂപ വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ടൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?


ഉത്തരം: ഇസ്ലലാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ

പറയുന്നു: സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ

ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും അല്ലാഹുവിൻ്റെ ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി ഖു )


ഭാഗ്യ പരീക്ഷണത്തിൻ്റെയും അനിശ്ചിതത്വത്തിന്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവൻ ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.


കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദിയമല്ല. നിഷിദ്ധമാണ്. ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതിലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.


എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.


ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കുറികളിൽ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മത മുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)


Wednesday, April 9, 2025

*ഓൺലൈൻ ഇടപാടുകൾ*

 *ഓൺലൈൻ ഇടപാടുകൾ*


ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്നാൽ ഓൺലൈനിലൂടെ ഒരു ഉത്‌പ ന്നം വാങ്ങുമ്പോൾ അത് നേരിട്ട് കാണാത്തതിനാൽ ഇസ്‌ലാമിക നിയമമനുസരിച്ച് ആ ഇടപാട് ശരിയല്ലെന്ന് പറയുന്നതായി കേട്ടു. വസ്‌തു നേരിട്ട് കാണുന്നില്ലെങ്കിലും വസ്‌തുവിനെക്കുറിച്ച് കൃത്യമായി അറിയാൻ കഴിയു ന്നുണ്ട്. ഇത് മതിയാവുകയില്ലേ? കണ്ടറിയുന്നതിലേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്. എങ്കിൽ കാണണമെന്നുണ്ടോ? കാണണമെന്നുണ്ടെങ്കിൽ അതിൻ്റെ മോഡൽ കണ്ടാൽ  മതിയാകുമോ? 


ഉത്തരം: ഓൺലൈൻ മുഖേന വസ്തുക്കൾ വാങ്ങുന്നതിന് വ്യത്യസ്ത രൂപങ്ങളുണ്ട്. ഓൺലൈനിലൂടെ വസ്തു പരിചയപ്പെട്ട് ബുക്ക് ചെയ്യുകയും കമ്പനിയുടെ പ്രതിനിധി വസ്‌തുവുമായി നേരിട്ടെത്തുമ്പോൾ വസ്തു കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം വസ്തു‌ വാങ്ങുകയും ചെയ്യുന്നതാണ് ഒരു രൂപം. വസ്തു കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടാൽ വാങ്ങുകയും ഇല്ലെങ്കിൽ തിരിച്ചയക്കുകയും ചെയ്യാം. വസ്‌തു കണ്ടതിനു ശേഷം നേരിട്ടുള്ള ഇടപാടായതിനാൽ വിൽക്കപ്പെടുന്ന വസ്‌തു കാണുന്നില്ല എന്ന പ്രശ്നം ഇവിടെയില്ലെന്ന് വ്യക്തമാണല്ലോ. ഈ രൂപത്തിൽ വാങ്ങുമ്പോൾ ഇസ്‌ലാമിക ഫിഖ്ഹനുസരിച്ച്

സ്വഹീഹായ രൂപത്തിൽ തന്നെ വാങ്ങാൻ സൗകര്യമു ണ്ടെന്ന് ചുരുക്കം.


ഓൺലൈനിലൂടെ വസ്‌തുവിന്റെ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി വസ്‌തു കാണാതെ തന്നെ ഇടപാട് നടത്തുന്നതാണ് മറ്റൊരു രൂപം. വിൽക്കപ്പെടുന്ന വസ്‌തു കാണാതെ ഇടപാട് നടത്തുന്നുവെന്ന പ്രശ്നം ഇവിടെയുണ്ട്. എന്നാൽ വസ്‌തു കാണാതെയുള്ള ഇടപാട് ശരിയാണെന്നോ അല്ലെന്നോ നിരുപാധികം പറയാവുന്നതല്ല. വിശദീകരണം ആവശ്യമാണ്.


വസ്‌തുക്കൾ വിൽക്കലും വാങ്ങലും രണ്ടു രൂപത്തിലുണ്ട്:


1 കേവലം നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഒന്ന് എന്ന സ്വഭാവത്തിലല്ലാതെ നിശ്ചിതമായ ഒരു വസ്തു‌വിനെ വിൽക്കുന്നതാണ് ഒന്നാം രൂപം. -ബൈഉൽ മുഅയ്യൻ - എന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഈ രൂപത്തെക്കുറിച്ച് പറയാറുള്ളത്. ഇവിടെ വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന നിശ്ചിതമായ ഒരു വസ്തു ഉണ്ട്. അതാണ് ഇടപാട് ചെയ്യപ്പെടുന്നത്.


2. ഒരു പ്രത്യേക വർഗ്ഗത്തിലും ഇനത്തിലും പെട്ട നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഏതെങ്കിലും ഒന്ന് എന്ന രീതിയിൽ വിൽപന നടത്തലാണ് രണ്ടാം രൂപം. -ബയ്‌ൽ മൗസൂഫി ഫിദ്ദിമ്മതി- എന്നാണ് ഇതിനെക്കുറിച്ച് പറയാറുള്ളത്.


ഒന്നാം രൂപത്തിൽ വിൽപ്പന വസ്തു കാണൽ നിർബന്ധമാണന്നും കാണാതെ ഇടപാട് നടത്തൽ അസാധുവാണെന്നുമാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. ഇതനുസരിച്ച് വിൽപ്പന വസ്‌തുവിനെ തന്നെ കാണണം. മോഡൽ കണ്ടാൽ മതിയാവുകയില്ല. വസ്‌തുവിനെ കാണാതെ മറ്റു മാർഗ്ഗങ്ങളിലൂടെ അതിനെക്കുറിച്ച് അറിവ് ലഭിച്ചാലും മതിയാവുകയില്ല. എന്നാൽ വസ്‌തുവിനെ കാണാതെ തന്നെ ഈ ഇടപാട് ശരിയാകുമെന്ന് മദ്ഹബിൽ രണ്ടാമതൊരു അഭിപ്രായമുണ്ട്. മദ്ഹബിലെ പ്രബലനിലപാടല്ലെങ്കിലും 

അതനുസരിച്ച് ഉള്ള

അഭിപ്രായം

പരിഗണനാർഹവും പ്രവർത്തിക്കൽ അനുവദനീയവുമാണ്.


ഇമാം നവവി റ ഇമാം ഇബ്നു ഹജർ റ എന്നിവർ എഴുതുന്നു: വിൽക്കുന്നവനോ വാങ്ങുന്നവനോ കണ്ടിട്ടില്ലാത്ത വസ്തുവിനെ വിൽക്കൽ സ്വഹീഹല്ലെ ന്നാണ് പ്രബലാഭിപ്രായം. വസ്‌തു ഇടപാട് സദസ്സിൽ ഉണ്ടെങ്കിലും അതിന്റെ വിശേഷണങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനിടയില്ലാത്ത വിധം അതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലുമെല്ലാം ഇതു തന്നെയാണ് വിധി. കാണാതെ പറ്റില്ല. എന്നാൽ വസ്‌തുവിനെ കണ്ടില്ലെങ്കിലും ഇടപാട് സ്വഹീഹാകു മെന്നാണ് രണ്ടാം അഭിപ്രായം. മറ്റു മൂന്നു ഇമാമുകളും ഇതാണ് പറഞ്ഞിട്ടുള്ളത്. (തുഹ്ഫ : 4-263)


വിൽപന ഉദ്ദേശിക്കുന്ന നിശ്ചിത വസ്തു‌വിൻ്റെ വിശേഷണങ്ങളും ഗുണങ്ങളും പറയൽ കാഴ്‌ചക്ക് പകരമാവുകയില്ലെന്നാണ് പ്രബലം. കൃത്യമായി വസ്തു വിനെക്കുറിച്ച് അറിവ് ലഭിച്ചാലും മതിയാവുകയില്ല. കാണുക തന്നെ വേണം. വിവരണം ദർശനം പോലെയല്ല.

(തുഹ്ഫ 4-270)


രണ്ടാം

രൂപത്തിൽ വസ്‌തു കാണണമെന്ന നിബന്ധനയില്ല. വസ്‌തുവിന്റെ ഗുണ നിലവാരവും വിശേഷണങ്ങളും മനസ്സിലാക്കി കാണാതെ തന്നെ ഇടപാട് നടത്താവുന്നതാണ്. ഓൺലൈനിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് മിക്കവാറും ഈ രണ്ടാം രൂപത്തിലാണ് ഉൾപ്പെടുന്നത്. എങ്കിൽ വസ്തു കാണാതെതന്നെ വാങ്ങാവുന്നതാണ്.  ഇത്തരം ഇടപാടുകളിൽ വിൽപന വസ്തു‌ കാണേണ്ടതില്ലെന്ന് തുഹ്ഫ 4-270, 5-8 പേജുകളിൽ നിന്ന് വ്യക്തമാണ്.


എന്നാൽ ഈ രണ്ടാം രൂപത്തിൽ വിൽക്കപ്പെടുന്ന വസ്‌തുവിന്റെ സ്വഭാവം നിശ്ചിത വർഗ്ഗത്തിലും ഇനത്തിലും പെട്ട നിശ്ചിത ഗുണങ്ങളുള്ള ഏതെങ്കിലും ഒന്ന് എന്നതാണല്ലോ.

 *ഇത്* എന്നവിധം കൃത്യമായ

ഒന്നായി അത് നിർണ്ണയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇടപാടിന് ശേഷമാണെങ്കിലും ഇടപാടിന്റെ സദസ്സ് പിരിയും മുമ്പ് ഇടപാടിൽ പറയപ്പെട്ട വില "ഇത്" എന്ന സ്വഭാവത്തിൽ കൃത്യമായി നിർണ്ണയിക്കപ്പെടണം എന്ന നിബന്ധനയുണ്ട്. അല്ലാതിരുന്നാൽ വിൽപന വസ്‌തു പോലെ വിലയും "ഇത്" എന്ന രീതിയിൽ കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത കടബാധ്യതയായി തുടരുന്ന താണ്. “ദൈൻ" എന്നാണ് ഇത്തരം ബാധ്യതയെക്കുറിച്ച് ഫിഖ്ഹിൽ പറയാറുള്ളത്.


വിൽപ്പന ഇടപാടിൽ വസ്‌തുവും വിലയും ഒന്നിച്ച് ദൈൻ എന്ന സ്വഭാവത്തിലാവരുതെന്ന് നിയമമുണ്ട്. അത്തരത്തിലുള്ള ഇടപാട് നിരോധിക്കപ്പെട്ടതാണ്. ഒന്നാം രൂപത്തിൽ വിൽപന വസ്‌തു കൃത്യമായി തന്നെ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വില ദൈൻ ആകുന്നതിന് വിരോധമില്ല. എന്നാൽ രണ്ടാം രൂപത്തിൽ വിൽക്കപ്പെടുന്ന വസ്‌തുവിന് കൃത്യമായ നിർണ്ണയമില്ലാത്തതിനാൽ സദസ്സ് പിരിയുന്നതിനു മുമ്പെങ്കിലും ഇടപാടിൽ പറഞ്ഞിട്ടുള്ള വില കൃത്യമായി നിർണ്ണയിക്കപ്പെടണം. തുഹ്ഫ 5-8 ബുജൈരിമി 2-325 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.


ഓൺലൈൻ മുഖേന ഇടപാട് നടത്തിയ ഉടനെ ആ സ്ഥലത്ത് നിന്ന് പോകുന്നതിനു മുമ്പ് ഓൺലൈൻ ഇടപാടിൽ വിലയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സംഖ്യ വിറ്റവന്റെ അക്കൗണ്ടിലേക്ക് നൽകുന്നതിലൂടെ മേൽ നിബന്ധന പാലിക്കപ്പെടുമെന്നാണ് മനസ്സിലാകുന്നത്. അക്കൗണ്ടിലേക്ക് നൽകിയതോടെ വാങ്ങിയവൻ ബാധ്യതയിൽ നിന്ന് ഒഴിവായല്ലോ. വിൽപന വസ്തുവും വിലയും ദൈനായി തുടരുന്നു എന്ന പ്രശ്‌നം ഇപ്പോൾ അവശേഷിക്കുന്നില്ല. വസ്തു‌വും വിലയുമെല്ലാം കൈവശം നൽകുന്നതിലും വാങ്ങുന്നതിലും ജനങ്ങളുടെ പതിവു രീതികൾ സ്വീകാര്യമാണെന്ന് തുഹ്ഫ:4-411, റൗള:3-516 തുടങ്ങിയവയിൽ നിന്നെല്ലാം വ്യക്തമാണ്.


കൈവശം നൽകലും വാങ്ങലുമെല്ലാം വസ്‌തുക്കളുടെ സ്വഭാവത്തിനനുസരിച്ചും ജനങ്ങളുടെ പതിവു രീതികൾ ക്കനുസരിച്ചും മാറ്റം വരുന്നതാണെന്ന് ഇമാം ഖത്ത്വാബി (റ)മആലിമുസ്സുനനൽ:3-136 ൽ വിശദീകരിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ ഓൺലൈനിലൂടെ വസ്തുക്കൾ വാങ്ങുന്നത് നിശ്ചിത ഗുണങ്ങളെ മാത്രം അവലംബിച്ചു കൊണ്ടുള്ള രണ്ടാം രൂപത്തിലൂടെയാണെങ്കിൽ വസ്തുവിനെ കാണേണ്ടതില്ല. വിലയായി നിശ്ചയിക്കപ്പെട്ട സംഖ്യ ഇടപാട് നടത്തിയ സ്ഥലത്തു നിന്ന് പോകുന്നതിന് മുമ്പുതന്നെ വസ്തുവിൻ്റെ ഉടമസ്ഥനിലേക്കോ പ്രതിനി ധിയിലേക്കോ കൈമാറിക്കൊണ്ട് ഇത്തരത്തിൽ വസ്തുക്കൾ വാങ്ങാവുന്നതാണ്. കൃത്യമായി ഇന്നത് എന്ന സ്വഭാവത്തിലുള്ള മദ്ഹബിലെ ഒന്നാം രൂപമാണെങ്കിൽ പ്രബലാഭിപ്രായം വസ്തു‌കാണൽ നിർബന്ധമാണെന്നാണങ്കിലും കാണാതെ  വാങ്ങൽ അനുവദനീയമാണെന്നെ രണ്ടാം അഭിപ്രായമനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്.


അൽ ഫതാവ 2 

ചെറുശോല അബ്ദുൽ ജലീൽ സഖാഫി

പകർത്തിയത്

അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

ഖബറിൻമേൽ നിർമാണം വിരോധിചോ ?

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.


https://islamicglobalvoice.blogspot.in/?m=0

ഖബറിൻമേൽ നിർമാണം വിരോധിചോ ?

ചോദ്യം

ഖബറിന്മേൽ നിർമ്മാണംനടത്തുന്നതിന്റെയും ഇടുന്നതിന്റെയും വിധിയെന്ത് ?

അതല്ലാം ഹദീസുകളിൽ വിരോധിച്ചിട്ടുണ്ടോ ?


മറുപടി


സാധാരണക്കാരായ ആളുകളുടെ കബറിന്മേൽ നിർമ്മാണം നടത്തുന്നതും കുമ്മായം ഇടുന്നതും ആവശ്യമില്ലാതെ എഴുതുന്നതും കറാഹത്ത് ആകുന്നു.

അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ പള്ളിക്കാടുകളിൽ സാധാരണക്കാരുടെ ഖബറിന്മേൽ ഖുബ്ബനിർമിക്കുകയോ  കുമ്മായമിടുകയോ ചെയ്യാറില്ല .

കാരണം തിരുനബി പറയുന്നു.

: ( نهى رسول الله صلى الله عليه وسلم أن يجصص القبر وأن يبنى عليه وأن يقعد عليه ) .

ഖബറിന്മേൽ കുമ്മായമിടുന്നതും മേൽ എടുപ്പ് ഉണ്ടാക്കുന്നതും ഇരിക്കുന്നതും അല്ലാഹുവിൻറെ റസൂൽ വിരോധിച്ചിരിക്കുന്നു. സ്വഹീഹ് മുസ്ലിം


ഈ ഹദീസ് വിവരിച്ചു ഇമാം നവവി ശറഹുമുസ്ലിമിൽ പറയുന്നു.

وفي هذا الحديث كراهة تجصيص القبر والبناء عليه وتحريم القعود ، والمراد بالقعود الجلوس عليه . هذا مذهب الشافعي وجمهور العلماء ،

(സാധാരണ ) ഖബറിന്മേൽ കുമ്മായമിടുന്നതും എടുപ്പുണ്ടാക്കുന്നതും കറാഹത്ത് ആകുന്നു ഇതാണ് ഭൂരിപക്ഷ പണ്ഡിതന്മാരും പറയുന്നത്. ശറഹ് മുസ്ലിം


എന്നാൽ പണ്ഡിതന്മാരുടെയും സ്വാലിഹീങ്ങളുടെയും ഖബറിന്റെ മുകളിൽ എടുപ്പ് ഉണ്ടാക്കുന്നത് അനുവദനീയമാണെന്ന് ലോക പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.


ഖബറുകളിൽ നിർമാണം നിരോധിച്ചു എന്ന ഹദീസ് ഉദ്ധരിച്ചതിനുശേഷം ഇമാം അലിയ്യുൽ ഖാരി റ മിശ്കാത്തിൻറെ വിവരണമായ മിർഖാത്തിൽ രേഖപ്പെടുത്തുന്നു


 ، وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس ، ويستريحوا بالجلوس فيه اهـ1217/3مرقاة


 മഹാന്മാരുടെയും പ്രശസ്തരായ

മഹത്തുക്കളുടെയും പണ്ഡിതന്മാരുടെയും ഖബറിൽ മേൽ കെട്ടിടം നിർമിക്കൽ   സലഫുകൾ ഹലാലായി കണ്ടിരുന്നു ജനങ്ങൾ മഹാത്മാക്കളെ സിയാറത്ത് ചെയ്യാനും അവിടെവച്ച് സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ( മിർഖാത്ത് ശറഹു മിശ്കാത്ത്)


മഹാന്‍മാരുടെ സ്മരണ ലോകത്ത് നില

നിര്‍ത്തുന്നതിന്റെയും അവരുടെ ദര്‍ഗകള്‍ സിയാറത്ത് കൊണ്ട് സജീവമാക്കുന്നതിന്റെയും ഭാഗമായി അവരുടെ ഖബ്റുകള്‍ക്ക് മേൽ കെട്ടിടം നിര്‍മ്മിക്കാവുന്നതാണ്.നബി (സ്വ)യും സിദ്ധീഖ് (റ)വും ഉമര്‍ (റ)വും വലിയ പച്ചഖുബ്ബയുടെ ചുവട്ടിലാണല്ലോ അന്ത്യ വിശ്രമം കൊള്ളുന്നത്.അതിനെ അധികരിച്ച് അല്ലാമ മുഹമ്മദ് ഹബീബുല്ലഹ് (റ)എഴുതുന്നു 

ويدل لجواز البناء علي القبور ................

 *لما علمت من إجماع الصحابة والتابعين ءلى دفن الشيخين  تحت البناء مع النبي صلي الله عليه و سلم مع ان الدفن تحته لم يثبت انه من خصوصياته عليه الصلاة والسلام ،ولا فرق بين حدوث القبر تحت البناء و حدوث البناء علي القبر  فالفرق الحاصل فيه  فرق صوري، ولا اعتداد بالفرق الصوري، (زاد المسلم:٢\٣٢ -٣٣)* 


നബി സ്വ യുടെ വഫാത്ത് വിവരിക്കുന്ന അധ്യായത്തില്‍ ഇമാം തുര്‍മുദി (റ) ശമാഇലില്‍ മഹതിയായ ആയിശ (റ) യില്‍ നിന്ന് നിവേധനം ചെയ്ത ഹദീസ് ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടം പണിയാമെന്നതിന് രേഖയാണ്. മഹതി പറയുന്നു:- നബി തങ്ങള്‍ വഫാത്തായപ്പോള്‍ തങ്ങളെ എവിടെ മറവു ചെയ്യണമെന്ന വിഷയത്തില്‍ സ്വഹാബത്തിനിടയില്‍ അഭിപ്രായാന്തരം രൂപപ്പെട്ടു.അപ്പോള്‍ അബൂബക്കര്‍ (റ)പറഞ്ഞു :-നബി സ്വ യില്‍ നിന്നും ഒരു കാര്യം ഞാന്‍ കേട്ടിരുന്നു..അത്  ഞാന്‍ മറന്നു പോയിട്ടില്ല.നബി സ്വ പ്രസ്താവിച്ചു   :-മറവു ചെയ്യല്‍ നിര്‍ബന്ധമായ സ്ഥലത്ത് വെച്ചാണ് എല്ലാ പ്രവാചകന്‍മാരെയും അല്ലാഹു മരിപ്പിച്ചത്. അതിനാല്‍ നബി സ്വ യെ നിങ്ങള്‍ മരിച്ച സ്ഥലത്ത് തന്നെ മറവ് ചെയ്യൂ...


ഈ ഹദീസ് ഇമാം മാലിക് (റ) മുവത്വഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ പ്രവാചകന്‍മാരെയും അവര്‍ മരണപ്പെട്ട സ്ഥലത്ത് തന്നെയാണ് മറവ് ചെയ്യപ്പെട്ടത്.അങ്ങനെ നബി സ്വ മരണപ്പെട്ട സ്ഥലത്ത് നബി സ്വ യ്ക്ക് വേണ്ടി ഖബ്ര്‍ കുഴിക്കപ്പെട്ടു എന്നാണ് മുവത്വഇലെ പരാമര്‍ശം.ഇബ്നു സഅ്ദ് (റ)രണ്ട് പരമ്പരകളിലൂടെ പ്രസ്തുത ഹദീസ് നിവേധനം ചെയ്തിട്ടുണ്ട്. അബൂബക്കര്‍ (റ)വില്‍ നിന്നുള്ള ഹദീസുകള്‍ വിവരിക്കുന്നതിന്റെ ആദ്യ ഭാഗത്ത് ഇമാം അഹ്മദ് (റ)മുസ്നദിലും അത് ഉദ്ദരിച്ചിട്ടുണ്ട്.

     അപ്പോള്‍ നബി സ്വ യെ കെട്ടിടത്തിന്   ചുവട്ടില്‍ മറവ് ചെയ്തത്  സ്വഹാബത്തിന്റെ  ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരമാണ്.


അതിന് ശേഷം നബി (സ്വ)യുടെ സന്തത സഹചാരികളായിരുന്ന സിദ്ദീഖ് (റ)നെയും ഉമര്‍ (റ)നെയും നബി സ്വ യുടെ ചാരത്ത് കെട്ടിടത്തില്‍ മറവ് ചെയ്തതും സ്വഹാബത്തിന്റെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം തന്നെയാണ്. 


നബി സ്വ യുടെയും സിദ്ദീഖ് (റ)ന്റെയും കൂടെ ആയിശ (റ)യുടെ വീട്ടില്‍ തന്റെ  മയ്യിത്തും മറവ് ചെയ്യാന്‍ ഉമര്‍ (റ) മഹതിയായ ആയിശ (റ)യോട് അനുവാദം തേടുകയുണ്ടായി.

            ‎അതിന് ശേഷം ആ വീടിന്റെ അല്‍പഭാഗം പൊളിഞ്ഞു വീണപ്പോള്‍ താബിഉകളുടെ ഐക്യഖണ്ഠേനയുള്ള അഭിപ്രായ പ്രകാരം പൊളിഞ്ഞ ഭാഗം വീണ്ടും പുതുക്കി പണിതു.


അതിനാല്‍ ഖബ്റുകള്‍ക്ക് മീതെ കെട്ടിടം പണിയല്‍ അനുവദനീയം ആണെന്നതില്‍ യാതൊരു വിധ സംശയത്തിനും വകയില്ല.കാരണം,നബി സ്വ യെയും ശൈഖൈനിയെയും  കെട്ടിടത്തില്‍ മറവ് ചെയ്യുന്ന വിഷയത്തില്‍ സ്വഹാബത്തും താബിഉകളും ഏകോപിച്ചുവല്ലോ...?


 കെട്ടിടത്തില്‍ മറവ് ചെയ്യുക എന്നത് നബി സ്വ യുടെ സവിശേഷതയായി സ്ഥിരപ്പെട്ടിട്ടുമില്ല.


കെട്ടിടത്തില്‍ ഖബ്ര്‍ കുഴിക്കുന്നതും ഖബ്റിന് മുകളില്‍ കെട്ടിടം പണിയുന്നതും തമ്മില്‍ വ്യത്യാസം ഇല്ല.അതില്‍ വരുന്ന വ്യത്യാസം രൂപത്തില്‍ മാത്രമുള്ള വ്യത്യാസമാണ്.രൂപത്തില്‍ മാത്രം വരുന്ന വ്യത്യാസം പരിഗണിക്കേണ്ടതില്ല (സാദുല്‍ മുസ്ലിം2/32-33)


       ഹുജ്റഃയുടെ അല്‍പഭാഗം പൊളിഞ്ഞു വീണത് വലീദിബ്നു അബ്ദില്‍ മലികിന്റെ ഭരണ കാലത്താണെന്ന് ഇമാം ബുഖാരി (റ) സ്വഹീഹില്‍ രേഖപ്പെടുത്തിയ ഹദീസില്‍ കാണാവുന്നതാണ്. അതിങ്ങനെ 


 *عن هشام ابن عروة عن ابيه لما سقط عليهم الحاىط في زمانالوليد ابن عبد الملك اخذوا في بناءه فبدت لهم قدم النبي صلي الله عليه و سلم فما وجدوا احدا يعلم ذالك، حتي قال لهم عروة :لا والله ما هي  قدم النبي صلي الله عليه و سلم ما هي الا قدم عمر  رضي الله عنه (صحيح البخاري١٣٠٣)* 


ഉര്‍വത്ത് (റ)വില്‍ നിന്ന് നിവേദനം :വലീദിബ്നു അബ്ദില്‍ മലിക്കിന്റെ ഭരണകാലത്ത് ഹുജ്റയുടെ ചുമര്‍ പൊളിഞ്ഞ് വീണപ്പോള്‍ അവര്‍ അത് പുതുക്കിപ്പണിയാനാരംഭിച്ചു.അപ്പോള്‍ ഒരു കാല്‍പ്പാദം വെളിവായതിനെ തുടര്‍ന്ന് അത് നബി സ്വ യുടെ കാല്‍പാദമാണെന്ന് ധരിച്ച്  അവര്‍ ഭയവിഹ്വലരായി. അതറിയുന്ന ഒരാളെയും അവര്‍ എത്തിച്ചില്ല. അങ്ങനെ ഉര്‍വത്ത് (റ)അവരോട് ഇപ്രകാരം പറഞ്ഞു :-അല്ലാഹുവാണ് സത്യം,അത് നബി സ്വ യുടെ കാല്‍പ്പാദം അല്ല.അത് ഉമര്‍ (റ)ന്റെ കാല്‍പാദമാണ്.(സ്വഹീഹുല്‍ ബുഖാരി 1303)


 *മഹാന്‍മാരുടെ ശരീരം ജീര്‍ണ്ണിക്കില്ലെന്ന് ഈ ഹദീസില്‍ നിന്ന് മനസിലാക്കാവുന്നതാണ്.*


ചുരുക്കത്തില്‍ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി സ്വ യും അവിടുത്തെ സന്തത സഹചാരികളും ഇസ്ലാമിന്റെ ഖലീഫമാരും ആയ സിദ്ദീഖ് (റ)വും ഉമര്‍ (റ)വും അന്ത്യ വിശ്രമം കൊള്ളുന്നത് കെട്ടിടത്തിന് അകത്താണ്.


അതിന്റെ മുകള്‍ ഭാഗത്ത് പച്ച നിറത്തിലുള്ള വലിയ ഖുബ്ബയുമുണ്ട്.ആ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പില്‍ക്കാലത്ത്  പൊളിഞ്ഞു വീണപ്പോള്‍ കെട്ടിടം ഒന്നാകെ പൊളിച്ച് മാറ്റുകയല്ല താബിഉകള്‍ ചെയ്തത്.പ്രത്യുത അത് വീണ്ടും നന്നാക്കി കെട്ടിടം അവിടെ അതേ പടി നിലനിര്‍ത്തുകയാണ്.


 അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മഹാന്‍മാരുടെയും ഖബ്റുകള്‍ക്ക് മുകളില്‍ കെട്ടിടവും ഖുബ്ബയും പണിയാം എന്നതിന് ഏറ്റവും വലിയ പ്രമാണമായി വേണം ഇതിനെ കാണാന്‍. 


നൂറ്റാണ്ടുകളായി ധാരാളം പണ്ഢിതന്‍മാരും മഹത്തുക്കളും അവിടെ സന്ദര്‍ശനം നടത്തി വരുന്നു.അവരില്‍ ഒരാള്‍ പോലും അതിനെ വിമര്‍ശിച്ചിട്ടില്ല.


അത് പൊളിച്ച് കളയല്‍ നിര്‍ബന്ധമാണെന്ന് പുത്തന്‍വാദികളല്ലാതെ ലോകത്ത് മറ്റാരും പറഞ്ഞിട്ടുമില്ല.  


നല്ല കാര്യങ്ങള്‍ക്ക് സ്വത്ത് വസ്വിയ്യത്ത് ചെയ്യാം എന്ന വിഷയം ചര്‍ച്ച ചെയ്ത് ഇമാം റംലി (റ)എഴുതുന്നു 

 *و شمل عدم المعصية القربة كعمارة المساجد ولو من كافر ،و قبور الانبياء والعلماء والصالحين ،لما في ذلك من احياء الزيارة والتبرك بها،و لعل المراد به كما قاله صاحب الذخاءر و اشعر به  كلام الاحياء في اواءل الحج  و كلامه في الوسيط  في زكاة النقد  يشير اليه ان تبني علي قبورهم القباب والقناطر ، كما يفعل في المشاهد،اذا كان  الدفن في مواضع مملوكة لهم،او لمن دفنهم فيها،لا بناء القبور  نفسها ل النهي عنه  ولا فعله  في مقابر المسبلة ،فان فيها تضبيقا علي المسلمين (نهاية المحتاج ٦\٤٢)* 

തെറ്റായ കാര്യങ്ങള്‍ക്ക് വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ലെന്ന്  പറഞ്ഞതില്‍ നിന്ന് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്യാമെന്ന് മനസ്സിലാക്കാം.പള്ളി പരിപാലനം അതിന്റെ ഉദാഹരണമാണ്. അത് നിര്‍വഹിക്കുന്നത് കാഫിറാണെങ്കില്‍ പോലും നിയമം മറ്റൊന്നല്ല.


അമ്പിയാക്കള്‍,സച്ഛരിതര്‍,പണ്ഢിതന്‍മാര്‍,തുടങ്ങിയവരുടെ ഖബ്റുകള്‍ പരിപാലിക്കുന്നതും ഖുര്‍ബ.    (,പുണ്യം)ത്തിന്റെ ഭാഗമാണ്.


കാരണം,സിയാറത്ത് സജീവമാക്കാനും അത് കൊണ്ട് ബറകത്തെടുക്കാനും അത് സഹായിക്കുമല്ലോ.... നിഹായ 6/42


ശാഫിഈമദ്ഹബിന്‍റെ നെടുംതൂണ്‍ ഇമാംനവവി(റ)പറയുന്നു: ‍


ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ


സിയാറത്ത്,തബറുക്ക്,എന്നിവനിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും അന്‍പിയാഅ്.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍വേണ്‍ടിവസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172)

സാധാരണ ഖബറുകള്‍ പ്രതൃേകസാഹചരൃമൊന്നുമില്ലെങ്കില്‍ ഒരുചാണിലധികം ഉയര്‍ത്തുന്നതനുവദനീയമല്ല. പക്ഷേ സ്വാലീഹീങ്ങളുടെ ഖബറുകളുണ്‍ടെങ്കില്‍ മണ്ണിനെ ഉയര്‍ത്തുക,ഖബറിനുചുറ്റുംകെട്ടിടം(മഖാം)പണിയുക തുടങ്ങി പ്രസ്തുതഖബറുകള്‍നശിച്ചുപോവാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിര്‍ത്താനും ആവശ്യമാണ് (ശര്‍വാനി3/206


📚 ✍🏻 *ഇമാം ബുജൈരിമി പറയുന്നു*

 പൊതുസ്മശാനത്ത് നിർമാണം പാടില്ല എന്ന് പറയുന്നത് മയ്യത്ത് മഹാന്മാരിൽ പെടാതിരിക്കുമ്പോയാണ് . അത്കൊണ്ടാണ് സിയറത്ത് സജീവമാകാനും ബറകത്തെടുക്കാനും മഹാന്മാരുടെ ഖബർ പരിപ്പാലിക്കാൻ വസിയത്ത് ചെയ്യൽ അനുവദിനിയമാണെന്ന് പറയുന്നത് 

*(ബുജൈരിമി 1/496)*

ﻭﻓﻲ ﺣﻮﺍﺷﻲ ﺍﻟﺒﺤﻴﺮﻣﻲ ﻋﻠﻰ ﺷﺮﺡ ﺍﻟﺨﻄﻴﺐ ﻋﻠﻰ ﻣﺘﻦ ﺃﺑﻲ ﺷﺠﺎﻉ : ﻭﻟﻮ ﻭﺟﺪﻧﺎ ﺑﻨﺎﺀ ﻓﻲ ﺃﺭﺽ ﻣﺴﺒﻠﺔ ﻭﻟﻢ ﻳﻌﻠﻢ ﺃﺻﻠﻪ ﺗﺮﻙ ﻻﺣﺘﻤﺎﻝ ﺃﻧﻪ ﻭﻗﻊ ﺑﺤﻖ ﻗﻴﺎﺳﺎً ﻋﻠﻰ ﻣﺎ ﻗﺮﺭﻭﻩ ﻓﻲ ﺍﻟﻜﻨﺎﺋﺲ . ﻧﻌﻢ ﺍﺳﺘﺜﻨﻰ ﺑﻌﻀﻬﻢ ﻗﺒﻮﺭ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﺸﻬﺪﺍﺀ ﻭﺍﻟﺼﺎﻟﺤﻴﻦ ﻭﻧﺤﻮﻫﻢ ﻗﺎﻝ ﺍﻟﺒﺮﻣﺎﻭﻱ . ﻭﻋﺒﺎﺭﺓ ﺍﻟﺮﺣﻤﺎﻧﻲ : ﻧﻌﻢ ﻗﺒﻮﺭ ﺍﻟﺼﺎﻟﺤﻴﻦ ﻳﺠﻮﺯ ﺑﻨﺎﺅﻫﺎ ﻭﻟﻮ ﺑﻘﻴﺔ ﻹﺣﻴﺎﺀ ﺍﻟﺰﻳﺎﺭﺓ ﻭﺍﻟﺘﺒﺮﻙ ﻗﺎﻝ ﺍﻟﺤﻠﺒﻲ ﻭﻟﻮ ﻓﻲ ﻣﺴﺒﻠﺔ ﻭﺃﻓﺘﻰ ﺑﻪ ﻭﻗﺎﻝ ﺃﻣﺮ ﺑﻪ ﺍﻟﺸﻴﺦ ﺍﻟﺰﻳﺎﺩﻱ ﻣﻊ ﻭﻻﻳﺘﻪ ﺍﻫ


അത് പുണ്ണ്യമാണെന്ന് തുഹ്ഫയിൽ ഇബ്‌നു ഹജർ(റ) തന്നെ പറഞ്ഞിട്ടുണ്ട്.

[ ه: وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها: تحفة المحتاج

പള്ളി നിർമിക്കൽ പണ്ഡിതന്മാർ ء

പോലെയുള്ളവരുടെ ഖബറിനു മുകളിൽ ഖുബ്ബനിർമിക്കൽ പുണ്യമാണ് തുഹ്ഫ

🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ?

 



ചോദ്യാം: ഇന്ന് മത്സ്യ മാർക്കറ്റിൽ ലഭിക്കുന്ന ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ? മുൻകാലങ്ങളിൽ ഞണ്ട് ഭക്ഷിച്ചിരുന്നില്ലെന്നും അത് ഹറാമാണെന്നും ചിലർ പറയുന്നു. എന്താണ് ശരിയായ വിധി?


ഉത്തരം:

കടൽ ഞണ്ട് ഭക്ഷിക്കുന്നതിനെക്കുറിച്ച് ശാഫിഈ മദ്ഹബിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളായ റൗളയിലും മിൻഹാജിലും പറഞ്ഞിട്ടുള്ളത് തവള, ഞണ്ട് തുടങ്ങിയ കരയിലും കടലിലും സ്ഥിരമായി ജീവിക്കുന്ന-കടൽ ജീവികളെ ഭക്ഷിക്കൽ നിഷിദ്ധമാണെന്നാണ്. അവയെല്ലാം ചീത്ത വസ്തുക്കളായി കണക്കാക്കപ്പെടുന്നതാണ്. ചീത്ത വസ്തുക്കൾ നിഷിദ്ധമാണെന്ന ഖുർആൻ വിശദീകരണത്തിൽ അവകൾ ഉൾപ്പെടുന്നതാണെന്നും


അതിനാൽ കടലിലെ ജീവികൾ അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന പ്രമാണങ്ങളിൽ ഇവ ഉൾപ്പെടുന്നില്ലെ ന്നതുമാണ് ഇവ നിഷിദ്ധമാണെന്നതിനുള്ള കാരണം.


എന്നാൽ തവളയൊഴിച്ച് കടലിലെ എല്ലാ ജീവികളും അനുവദനീയമാണെന്നാണ് മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളിലൊന്നായ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്ര ജീവികൾ ഹലാലാണെന്നറിയിക്കുന്ന പ്രമാണ ങ്ങളിൽ കടലിലെ ഞണ്ടും മറ്റും എല്ലാം ഉൾപ്പെടുമെന്ന താണ് ഇതിന്റെ വിശദീകരണം. തവളയെ കൊല്ലരുതെന്ന് നിരോധനമുണ്ടായതിനാൽ തവളയെ ഭക്ഷിക്കൽ അനുവദനീയമല്ല. മജ്‌മുഇൽ പ്രസ്‌താവിച്ച ഈ നിലപാട നുസരിച്ച് കടലിലെ ഞണ്ട് ഭക്ഷിക്കൽ അനുവദ നീയമാണ്.


തവള, ഞണ്ട്, പാമ്പ് തുടങ്ങിയ കരയിലും കടലിലും ഒരുപോലെ ജീവിക്കുന്നവ നിഷിദ്ധമാണെന്ന് മിൻഹാജ് പ്രസ്താവിച്ചതിനെ വിശദീകരിച്ചുകൊണ്ട് ഇമാം റംലി (റ) പറയുന്നു: റൗളയിലും അസ്വ ല് റൗളയിലും ഇപ്രകാരം തന്നെയാണുള്ളത്. ഇതു തന്നെയാണ് പ്രബലം. തവളയൊഴിച്ച് കടലിലെ എല്ലാ ജീവി കളെയും ഭക്ഷിക്കൽ അനുവദനീയമാണെന്ന് മജ്മൂഇൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രബലമല്ല. (നിഹായ: 8-152) ശൈഖ് മഖ്‌ദൂം (റ) ഫത്ഹുൽ മുഈനിൽ കടൽ ജീവികളിലെ ഞണ്ട് ഹറാമാണെന്ന് പറയുകയും അതിനു ശേഷം മജ്‌മൂഇൽ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇമാം ഇബ്നു ഹജർ (റ) മിൻഹാജിൻ്റെ പരാമർശം വിശദീകരിച്ചു കൊണ്ട് പറയുന്നതിപ്രകാരമാണ്: കരയിലും കടലിലും ഒരു പോലെ ജീവിക്കുന്ന തവള, ഞണ്ട് തുടങ്ങിയ കടൽ ജീവികൾ നിഷിദ്ധമാണെന്ന് മിൻഹാജിൽ പറഞ്ഞത് പോലെ തന്നെ റൗളയിലും അസ‌ലു റൗളയിലും പറഞ്ഞിട്ടുണ്ട്. പക്ഷേ തവളയല്ലാത്ത കടൽ ജീവിക ളെല്ലാം ഭക്ഷിക്കൽ അനുവദനീയമാണെന്നതാണ്

അവലംബിക്കാവുന്ന പ്രബല അഭിപ്രായമെന്ന് ഇമാം നവവി (റ) മജ്മൂഇൽ പറഞ്ഞിരിക്കുന്നു. (തുഹ്ഫ:9- 378)


ചുരുക്കത്തിൽ കടലിലെ ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്. അനുവദനീയമല്ലെന്ന് റൗളയിലും മറ്റും പറഞ്ഞതാണ് പ്രബലമെന്ന് ഇമാം റംലി (റ) നിഹായയിൽ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ച് ഞണ്ട് ഭക്ഷിക്കൽ ഹറാമാണ്. എന്നാൽ കടലിലെ ജീവികളിൽ തവളയെല്ലാത്ത മറ്റു ജീവികളെല്ലാം ഭക്ഷിക്കൽ അനുവദനീയമാണെന്ന് മജ്‌മൂഇൽ പ്രസ്‌താവിച്ചിട്ടുണ്ട്. ഇതിനോട് യോജിച്ചു കൊണ്ടാണ് ഇമാം ഇബ്‌നു ഹജർ (റ)ന്റെ തുഹ്ഫയുടെ നിലപാടെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതനുസരിച്ച് കടലിലെ ഞണ്ട് ഭക്ഷിക്കൽ ഏതായാലും ഹറാമാണെന്നും അനുവദനീയമാണ്. ഹലാലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാൽ ഞണ്ട് ഒഴിവാക്കുന്നതാണ് ഉത്തമം. എന്നാൽ ഹലാലാണെന്ന അഭി പ്രായമനുസരിച്ച് ഭക്ഷിക്കുന്നവരെ തടയേണ്ടതില്ല.


ഇമാം മാലിക് (റ) ഇമാം അഹ്മദ് (റ) എന്നിവർ കടലിലെ ഞണ്ട് അനുവദനീയമാണെന്ന് പറയുന്നവരാണെന്നും ഞണ്ട് ഭക്ഷിക്കാനുദ്ദേശിക്കുന്നവർ അവരുടെ അഭിപ്രായം സ്വീകരിക്കലാണ് ഉത്തമമെന്നും ഇമാം ഇബ്നു‌ ഹജർ (റ) പറഞ്ഞത് ഫതാവൽ കുബ്റ 4-261 ൽ കാണാവുന്നതാണ്. കർമ്മപരമായ വിഷയങ്ങളിൽ വ്യത്യ സ്‌ത അഭിപ്രായം ഇസ്‌ലാം അനുവദിച്ചതും അനുമോദിച്ച തുമാണെന്ന് സാന്ദർഭികമായി ഓർമപ്പെടുത്തുന്നു.


ചോദ്യം: കരയിലും കടലിലും കഴിയുന്ന ജീവികളിൽ ഭക്ഷ്യ യോഗ്യമായവ എതൊക്കെയാണ്?


ഉത്തരം: കരയിൽ ജീവിക്കുന്ന ജീവികളിൽ ആട്, മാട്,

ഒട്ടകം, കാട്ടു പോത്ത്, കാട്ടു കഴുത, കുതിര, മാൻ, കഴുതപ്പുലി, ഉടുമ്പ്, മുയൽ തുടങ്ങിയവ ഭക്ഷിക്കൽ അനുവദനീയമാണ്. എന്നാൽ ആന, പുലി, സിംഹം, നാടൻ കഴുത, കരടി, കുരങ്ങ് തുടങ്ങിയവയും ആക്രമണം നടത്താവുന്ന വിധം ശക്തമായ തേറ്റകളുള്ള ജീവികളും നിഷിദ്ധമാണ്. അവയെ ഭക്ഷിക്കാൻ പാടില്ല. പക്ഷികളിൽ ഒട്ടകപ്പക്ഷി, കൊക്ക്, താറാവ്, കോഴി, പ്രാവ് തുടങ്ങിയവയെ ഭക്ഷിക്കൽ അനുവദനീയമാണ്. പരുന്ത്, കഴുകൻ, മയിൽ, തത്ത തുടങ്ങിയവയും മറ്റു കുർത്ത നഖ ങ്ങളുള്ള പക്ഷികളും ഭക്ഷ്യയോഗ്യമല്ല.


കടൽ ജീവികളിൽ തവളയും വിഷ ജീവികളു മല്ലാത്തവയെല്ലാം അനുവദനീയമാണെന്നതാണ് പ്രബല മായ അഭിപ്രായമെന്ന് ഇമാം നവവി (റ) തൻ്റെ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ 222 തുഹ്ഫ 9-377)


Al fathava cherushoola


ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കൽ

 *ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കൽ*


ചോദ്യം


ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കു ന്നതിൻ്റെ വിധിയെന്താണ്.? ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ പല ഉസ്‌താ ദുമാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കുന്നതായി കാണുന്നു. ഇത് തെറ്റാണോ? 


ഉത്തരം: ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കരു

തെന്ന് നിരുപാധികം പറയുന്നത് ശരിയല്ല. പൂർണമായി മൗനം പാലിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ നല്ല കാര്യങ്ങളും സജ്ജനങ്ങളുടെ സംഭവങ്ങളും സംസാരിക്കുന്നതാണ് നല്ല ശീലം. ഇമാം ഗസ്സാലി (റ) ഇഹ്‌ യാഅ് 2-7 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.


CM Al RASHIDA

Aslam Kamil pgi

ഗോമൂത്രം, ആട്ടിൻ മൂത്രം, ഭക്ഷിക്കാൻ പറ്റാത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയ നജസുകൾ ഉൾപ്പെട്ട മരുന്നുകൾ

 ചോദ്യം: ഗോമൂത്രം, ആട്ടിൻ മൂത്രം, ഭക്ഷിക്കാൻ പറ്റാത്ത മൃഗങ്ങളുടെ ശരീരഭാഗങ്ങൾ തുടങ്ങിയ നജസുകൾ ഉൾപ്പെട്ട മരുന്നുകൾ കഴിക്കൽ അനുവദനീയമാണോ? വൈദ്യന്മാർ അത്തരം മരുന്നുകൾ നിർദ്ദേശിച്ചാൽ എന്തു ചെയ്യണം?


ഉത്തരം: ശുദ്ധമായ മരുന്നുകളൊന്നും ഫലം ചെയ്യി ല്ലെന്നും ഇത് ചെയ്യുമെന്നും നീതിമാനായ ചികിത്സാരി പറയുകയോ സ്വന്തം അറിവുണ്ടാവുകയോ ചെയ്താൽ തനി മദ്യമല്ലാത്ത നജസായ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തൽ അനുവദനീയമാണ്. (തുഹ്‌ഫ 9-170)


രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?

 ചോദ്യം: രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?


ഉത്തരം: ശുദ്ധമായ മരുന്നൊന്നും ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മദ്യം ലയിച്ചു ചേർന്നിട്ടുള്ള മരുന്നുകൾ കൊണ്ട് ചികിത്സ അനുവദനീയമാണ്. അങ്ങനെയല്ലാതെ തനി മദ്യം കഴിച്ചു കൊണ്ട് രോഗ ചികിത്സ അനുവദ

നിയമല്ല. മദ്യം മരുന്നല്ലെന്നും രോഗമാണെന്നും ഹദീസു കളിലുണ്ട്. (തുഹ്‌ഫ: 9-170)


തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...