ചോദ്യാം: ഇന്ന് മത്സ്യ മാർക്കറ്റിൽ ലഭിക്കുന്ന ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണോ? മുൻകാലങ്ങളിൽ ഞണ്ട് ഭക്ഷിച്ചിരുന്നില്ലെന്നും അത് ഹറാമാണെന്നും ചിലർ പറയുന്നു. എന്താണ് ശരിയായ വിധി?
ഉത്തരം:
കടൽ ഞണ്ട് ഭക്ഷിക്കുന്നതിനെക്കുറിച്ച് ശാഫിഈ മദ്ഹബിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളായ റൗളയിലും മിൻഹാജിലും പറഞ്ഞിട്ടുള്ളത് തവള, ഞണ്ട് തുടങ്ങിയ കരയിലും കടലിലും സ്ഥിരമായി ജീവിക്കുന്ന-കടൽ ജീവികളെ ഭക്ഷിക്കൽ നിഷിദ്ധമാണെന്നാണ്. അവയെല്ലാം ചീത്ത വസ്തുക്കളായി കണക്കാക്കപ്പെടുന്നതാണ്. ചീത്ത വസ്തുക്കൾ നിഷിദ്ധമാണെന്ന ഖുർആൻ വിശദീകരണത്തിൽ അവകൾ ഉൾപ്പെടുന്നതാണെന്നും
അതിനാൽ കടലിലെ ജീവികൾ അനുവദനീയമാണെന്ന് വ്യക്തമാക്കുന്ന പ്രമാണങ്ങളിൽ ഇവ ഉൾപ്പെടുന്നില്ലെ ന്നതുമാണ് ഇവ നിഷിദ്ധമാണെന്നതിനുള്ള കാരണം.
എന്നാൽ തവളയൊഴിച്ച് കടലിലെ എല്ലാ ജീവികളും അനുവദനീയമാണെന്നാണ് മദ്ഹബിലെ പ്രമുഖ ഗ്രന്ഥങ്ങളിലൊന്നായ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്ര ജീവികൾ ഹലാലാണെന്നറിയിക്കുന്ന പ്രമാണ ങ്ങളിൽ കടലിലെ ഞണ്ടും മറ്റും എല്ലാം ഉൾപ്പെടുമെന്ന താണ് ഇതിന്റെ വിശദീകരണം. തവളയെ കൊല്ലരുതെന്ന് നിരോധനമുണ്ടായതിനാൽ തവളയെ ഭക്ഷിക്കൽ അനുവദനീയമല്ല. മജ്‌മുഇൽ പ്രസ്‌താവിച്ച ഈ നിലപാട നുസരിച്ച് കടലിലെ ഞണ്ട് ഭക്ഷിക്കൽ അനുവദ നീയമാണ്.
തവള, ഞണ്ട്, പാമ്പ് തുടങ്ങിയ കരയിലും കടലിലും ഒരുപോലെ ജീവിക്കുന്നവ നിഷിദ്ധമാണെന്ന് മിൻഹാജ് പ്രസ്താവിച്ചതിനെ വിശദീകരിച്ചുകൊണ്ട് ഇമാം റംലി (റ) പറയുന്നു: റൗളയിലും അസ്വ ല് റൗളയിലും ഇപ്രകാരം തന്നെയാണുള്ളത്. ഇതു തന്നെയാണ് പ്രബലം. തവളയൊഴിച്ച് കടലിലെ എല്ലാ ജീവി കളെയും ഭക്ഷിക്കൽ അനുവദനീയമാണെന്ന് മജ്മൂഇൽ പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രബലമല്ല. (നിഹായ: 8-152) ശൈഖ് മഖ്‌ദൂം (റ) ഫത്ഹുൽ മുഈനിൽ കടൽ ജീവികളിലെ ഞണ്ട് ഹറാമാണെന്ന് പറയുകയും അതിനു ശേഷം മജ്‌മൂഇൽ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇമാം ഇബ്നു ഹജർ (റ) മിൻഹാജിൻ്റെ പരാമർശം വിശദീകരിച്ചു കൊണ്ട് പറയുന്നതിപ്രകാരമാണ്: കരയിലും കടലിലും ഒരു പോലെ ജീവിക്കുന്ന തവള, ഞണ്ട് തുടങ്ങിയ കടൽ ജീവികൾ നിഷിദ്ധമാണെന്ന് മിൻഹാജിൽ പറഞ്ഞത് പോലെ തന്നെ റൗളയിലും അസലു റൗളയിലും പറഞ്ഞിട്ടുണ്ട്. പക്ഷേ തവളയല്ലാത്ത കടൽ ജീവിക ളെല്ലാം ഭക്ഷിക്കൽ അനുവദനീയമാണെന്നതാണ്
അവലംബിക്കാവുന്ന പ്രബല അഭിപ്രായമെന്ന് ഇമാം നവവി (റ) മജ്മൂഇൽ പറഞ്ഞിരിക്കുന്നു. (തുഹ്ഫ:9- 378)
ചുരുക്കത്തിൽ കടലിലെ ഞണ്ട് ഭക്ഷിക്കൽ അനുവദനീയമാണെന്നും അല്ലെന്നും അഭിപ്രായങ്ങളുണ്ട്. അനുവദനീയമല്ലെന്ന് റൗളയിലും മറ്റും പറഞ്ഞതാണ് പ്രബലമെന്ന് ഇമാം റംലി (റ) നിഹായയിൽ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ച് ഞണ്ട് ഭക്ഷിക്കൽ ഹറാമാണ്. എന്നാൽ കടലിലെ ജീവികളിൽ തവളയെല്ലാത്ത മറ്റു ജീവികളെല്ലാം ഭക്ഷിക്കൽ അനുവദനീയമാണെന്ന് മജ്‌മൂഇൽ പ്രസ്‌താവിച്ചിട്ടുണ്ട്. ഇതിനോട് യോജിച്ചു കൊണ്ടാണ് ഇമാം ഇബ്നു ഹജർ (റ)ന്റെ തുഹ്ഫയുടെ നിലപാടെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതനുസരിച്ച് കടലിലെ ഞണ്ട് ഭക്ഷിക്കൽ ഏതായാലും ഹറാമാണെന്നും അനുവദനീയമാണ്. ഹലാലാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാൽ ഞണ്ട് ഒഴിവാക്കുന്നതാണ് ഉത്തമം. എന്നാൽ ഹലാലാണെന്ന അഭി പ്രായമനുസരിച്ച് ഭക്ഷിക്കുന്നവരെ തടയേണ്ടതില്ല.
ഇമാം മാലിക് (റ) ഇമാം അഹ്മദ് (റ) എന്നിവർ കടലിലെ ഞണ്ട് അനുവദനീയമാണെന്ന് പറയുന്നവരാണെന്നും ഞണ്ട് ഭക്ഷിക്കാനുദ്ദേശിക്കുന്നവർ അവരുടെ അഭിപ്രായം സ്വീകരിക്കലാണ് ഉത്തമമെന്നും ഇമാം ഇബ്നു ഹജർ (റ) പറഞ്ഞത് ഫതാവൽ കുബ്റ 4-261 ൽ കാണാവുന്നതാണ്. കർമ്മപരമായ വിഷയങ്ങളിൽ വ്യത്യ സ്‌ത അഭിപ്രായം ഇസ്‌ലാം അനുവദിച്ചതും അനുമോദിച്ച തുമാണെന്ന് സാന്ദർഭികമായി ഓർമപ്പെടുത്തുന്നു.
ചോദ്യം: കരയിലും കടലിലും കഴിയുന്ന ജീവികളിൽ ഭക്ഷ്യ യോഗ്യമായവ എതൊക്കെയാണ്?
ഉത്തരം: കരയിൽ ജീവിക്കുന്ന ജീവികളിൽ ആട്, മാട്,
ഒട്ടകം, കാട്ടു പോത്ത്, കാട്ടു കഴുത, കുതിര, മാൻ, കഴുതപ്പുലി, ഉടുമ്പ്, മുയൽ തുടങ്ങിയവ ഭക്ഷിക്കൽ അനുവദനീയമാണ്. എന്നാൽ ആന, പുലി, സിംഹം, നാടൻ കഴുത, കരടി, കുരങ്ങ് തുടങ്ങിയവയും ആക്രമണം നടത്താവുന്ന വിധം ശക്തമായ തേറ്റകളുള്ള ജീവികളും നിഷിദ്ധമാണ്. അവയെ ഭക്ഷിക്കാൻ പാടില്ല. പക്ഷികളിൽ ഒട്ടകപ്പക്ഷി, കൊക്ക്, താറാവ്, കോഴി, പ്രാവ് തുടങ്ങിയവയെ ഭക്ഷിക്കൽ അനുവദനീയമാണ്. പരുന്ത്, കഴുകൻ, മയിൽ, തത്ത തുടങ്ങിയവയും മറ്റു കുർത്ത നഖ ങ്ങളുള്ള പക്ഷികളും ഭക്ഷ്യയോഗ്യമല്ല.
കടൽ ജീവികളിൽ തവളയും വിഷ ജീവികളു മല്ലാത്തവയെല്ലാം അനുവദനീയമാണെന്നതാണ് പ്രബല മായ അഭിപ്രായമെന്ന് ഇമാം നവവി (റ) തൻ്റെ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ 222 തുഹ്ഫ 9-377)
Al fathava cherushoola
No comments:
Post a Comment