*ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കൽ*
ചോദ്യം
ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കു ന്നതിൻ്റെ വിധിയെന്താണ്.? ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ പല ഉസ്‌താ ദുമാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കുന്നതായി കാണുന്നു. ഇത് തെറ്റാണോ?
ഉത്തരം: ഭക്ഷണം കഴിക്കുന്നതിനിടയിൽ സംസാരിക്കരു
തെന്ന് നിരുപാധികം പറയുന്നത് ശരിയല്ല. പൂർണമായി മൗനം പാലിച്ചു കൊണ്ട് ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ നല്ല കാര്യങ്ങളും സജ്ജനങ്ങളുടെ സംഭവങ്ങളും സംസാരിക്കുന്നതാണ് നല്ല ശീലം. ഇമാം ഗസ്സാലി (റ) ഇഹ് യാഅ് 2-7 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
CM Al RASHIDA
Aslam Kamil pgi
No comments:
Post a Comment