Thursday, March 13, 2025

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*

 *' അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന?*


  ❓ “അല്ലാഹുമ്മ ബാരിക് ലനാ 

ഫീ റജബിൻ

 വ ശഅ്ബാന 

വ ബല്ലിഗ്'നാ  റമളാന” എന്ന പ്രാർത്ഥന ഹദീസിൽ വന്നതാണോ?


☑️ അതേ, നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും  പ്രസ്തുത ഹദീസ് കാണാം .

   റജബ് മാസം സമാഗതമായാൽ ആ പ്രാർത്ഥന  തിരുനബി(സ്വ) നിർവ്വഹിച്ചിരുന്നു എന്ന് നിരവധി ഗ്രന്ഥങ്ങളിലുണ്ട്.


❓ ചില ഗ്രന്ഥങ്ങൾ പറയാമോ?


☑️ പറയാം.

1) ഇമാം അഹ്'മദ് (റ) വിൻ്റെ മുസ്നദ് [ 4/ 180 ] 


2) ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമി വല്ലയ്ല: [ 603 ]


 3) ഇമാം നവവി(റ)വിൻ്റെ അൽ അദ്കാർ [ 1/ 189 ] 


4) നൂറുദ്ദീൻ  ഹയ്സമിയുടെ  മജ്മഉസ്സവാഇദ് [ 2/ 165 ]


5) ഇമാം  ത്വബറാനി (റ) വിൻ്റെ അദ്ദുആഅ് [ 1/ 284 ] 


6) ഇമാം ത്വബറാനി (റ)വിൻ്റെ അൽ മുഅ്ജമുൽ ഔസത്ത് [ 4/ 189 ]


7 )  ഇമാം അബൂ നുഎയ്മ് (റ) വിൻ്റെ ഹിൽയത്തുൽ ഔലിയാ [ 6/ 269


8 ) ഇമാം സക്'യുദ്ദീൻ (റ) വിൻ്റെ  അത്തർഗീബു വത്തർഹീബ് [ 1285 ]


9 ) ഇമാം ഇസ്മാഈൽ അജ്ലൂനി(റ)വിൻ്റെ കശ്ഫുൽ കഫാ [ 1/ 213 ]


10 ) ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഇത്ഹാഫ് [ പേജ്: 109 , 356 ]



❓ പ്രസ്തുത ഹദീസ് സ്വഹീഹായ സനദ് [ പരമ്പര ] കൊണ്ട് സ്ഥിരപ്പെട്ടതാണോ?


☑️  അല്ല, ദുർബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാര്യം ഇമാം നവവി(റ) അദ്കാറിൽ [ 1/ 189 ] വ്യക്തമാക്കിയിട്ടുണ്ട്. 


❓ വ്യത്യസ്ത പദങ്ങൾ കൊണ്ട് പ്രസ്തുത ഹദീസ് വന്നിട്ടുണ്ടോ ?


☑️ ഉണ്ട്. മൂന്നു രീതിയിൽ വന്നിട്ടുണ്ട്. അതു വിവരിക്കാം:

............

`ഒന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ ﻭﺑﻠﻐﻨﺎ ﺭﻣﻀﺎﻥ ".

[ അദ്കാർ ]


`രണ്ട്`

«اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﻠﻐﻨﺎ ﺷﻬﺮ ﺭﻣﻀﺎﻥ» 

[ അമലുൽ യൗമി വല്ലയ്ല ]


`മൂന്ന്`

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﻣﻀﺎﻥ


[ മുസ്നദ് ] കോപ്പി 

~~~~~~~~~~~~~~~~~~~~~

h

റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓

 *റജബ് ആദ്യ പത്തിൽ പ്രത്യേക ബലിദാനം*❓ 


 ❓  റജബ് മാസത്തിൽ പ്രത്യേകമായി ഒരു ബലിയറക്കൽ സുന്നത്താണെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅ റജബു മാസം ആദ്യത്തെ പത്തിൽ അറക്കപ്പെടുന്ന സുന്നത്തായ ഒരറവുണ്ട്. ഇതിന് عتيرة എന്നു പേർ പറയും.  റജബിയ്യത്ത് എന്നും പറയപ്പെടും.മാംസം സ്വദഖ ചെയ്യുന്നതിനായി നടത്തപ്പെടുന്ന ഒരു ബലിയാണിത്. അതിനാൽ തന്നെ ഇതു സുന്നത്താണ്. എന്നാൽ ഇതിനു ഉള്ഹിയ്യത്തു പോലെ അറവു ശ്രേഷ്ടമായ സമയമോ മറ്റു നിയമങ്ങളോ ഇല്ല. ഇക്കാര്യം ഇമാം ഇബ്നു ഹജർ(റ)വും മറ്റു പലരും പ്രസ്താവിച്ചിട്ടുണ്ട്. (തുഹ്ഫ : ശർവാനി: 9/ 377, ശർഹുൽ മുഹദ്ദബ്: 8/ 446, അസ്നൽ മത്വാലിബ്: 1/ 550)


 *ﺃﻥ اﻟﻌﺘﻴﺮﺓ ﺑﻔﺘﺢ اﻟﻤﻬﻤﻠﺔ ﻭﻛﺴﺮ اﻟﻔﻮﻗﻴﺔ ﻭﻫﻲ ﻣﺎ ﻳﺬﺑﺢ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ ﻣﻨﺪﻭبة؛ ﻷﻥ اﻟﻘﺼﺪ بها  ﻟﻴﺲ ﺇﻻ اﻟﺘﻘﺮﺏ ﺇﻟﻰ اﻟﻠﻪ ﺑﺎﻟﺘﺼﺪﻕ ﺑﻠﺤمها  ﻋﻠﻰ اﻟﻤﺤﺘﺎﺟﻴﻦ ﻓﻼ ﺗﺜﺒﺖ لها ﺃﺣﻜﺎﻡ اﻷﺿﺤﻴﺔ ﻛﻤﺎ ﻫﻮ ﻇﺎﻫﺮ* (تحفة: ٩ / ٣٧٧)


 *ﻭاﻟﻌﺘﻴﺮﺓ ﺑﺎﻟﻌﻴﻦ اﻟﻤﻬﻤﻠﺔ ﺫﺑﻴﺤﺔ ﻛﺎﻧﻮا ﻳﺬﺑﺤﻮﻧﻬﺎ ﻓﻲ اﻟﻌﺸﺮ اﻷﻭﻝ ﻣﻦ ﺭﺟﺐ، ﻭﻳﺴﻤﻮﻧﻬﺎ اﻟﺮﺟﺒﻴﺔ ﺃﻳﻀﺎ* (مغني: ٦ / ١٤٣) കോപ്പി

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° 

തൊണ്ണൂറ്റി ആറ് നോമ്പോ?*

 *തൊണ്ണൂറ്റി ആറ് നോമ്പോ?*   

`അങ്ങനെയൊന്നുണ്ടോ?`    


❓ തൊണ്ണൂറ്റിയാറ് നോമ്പ് എന്നു പലരും പറയാറുണ്ട്. അങ്ങനെ ഒരു സുന്നത്തു നോമ്പുണ്ടോ?


✅ തൊണ്ണുറ്റി ആറ് ദിവസം സുന്നത്തു നോമ്പ് എന്ന പേരിൽ സുന്നത്തു നോമ്പില്ല.

    എന്നാൽ റജബ്, ശഅ്ബാൻ, റമളാൻ, ശവ്വാലിലെ ആറു നോമ്പ് എന്നിവ ഉദ്ദേശിച്ചു കൊണ്ട് തൊണ്ണൂറ്റി ആറ് അനുഷ്ഠിക്കുന്ന പതിവ് ചിലർക്കുണ്ട്.

  റജബ് മാസവും ശഅ്ബാൻ മാസവും പൂർണമായി നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ് [ അൽ മുഖദ്ദിമത്തുൽ ഹള്റമിയ്യ: 1/ 140 ]

    റമളാൻ മാസം നോമ്പ് നിർബന്ധമാണല്ലോ. ശവ്വാലിലെ ആറു നോമ്പ് പ്രസിദ്ധമായ സുന്നത്തു നോമ്പാണല്ലോ. അങ്ങനെയാണ് 96 നോമ്പ് എന്നു പറയുന്നത്  . 


ﻭﺳﻦ ﺻﻮﻡ اﻷﺷﻬﺮ اﻟﺤﺮﻡ ﺫﻭ اﻟﻘﻌﺪﺓ ﻭﺫﻭ اﻟﺤﺠﺔ ﻭاﻟﻤﺤﺮﻡ ﻭﺭﺟﺐ ﻭﻛﺬا ﺻﻮﻡ ﺷﻌﺒﺎﻥ 

(المقدمة الحضرمية: ١ / ١٤٠ ) കോപ്പി 

••••••••••••••••••••••••••••••••••••


വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ`

 `വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ`


❓ ചിലർ വെള്ളിയാഴ്ച രാവിൽ മാത്രം തസ്ബീഹ് നിസ്കാരം നിർവ്വഹിക്കാറുണ്ട്. എന്നാൽ അതു കറാഹത്താണെന്ന് കേൾക്കുന്നു. വസ്തുതയെന്ത്?

= നൗഷാദ് പരപ്പനങ്ങാടി


✅ ആ കേട്ടത് ശരിയാണ്. വെള്ളിയാഴ്ച രാവിൽ മാത്രം സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കൽ കറാഹത്താണ്. തസ്ബീഹ് നിസ്കാരം മാത്രമല്ല, മറ്റു സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കലും കറാഹത്താണ്. നമ്മുടെ ഫുഖഹാക്കൾ ഹദീസിൻ്റെ വെളിച്ചത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 2/245,246, നിഹായ :2/132, ശർഹു ബാഫള്ൽ: 1/143)

   നബി(സ്വ) പറയുന്നു: 

`لاتخصوا ليلة الجمعة بقيام من بين الليالي` 

മറ്റു രാത്രികളിൽ നിന്നു വെള്ളിയാഴ്ച രാത്രി മാത്രം നിങ്ങൾ സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാക്കരുത് (മുസ്'ലിം)

  

 ﻭ ﻳﻜﺮﻩ ﺗﺨﺼﻴﺺ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﺑﻘﻴﺎﻡ ﺃﻱ ﺻﻼﺓ ﻟﻠﻨﻬﻲ ﻋﻨﻪ ﻓﻲ ﺧﺒﺮ ﻣﺴﻠﻢ ( تحفة : ٢ / ٢٤٥ )


    `സ്വലാത്ത് കൊണ്ട് സജീവമാകൽ`

   വെള്ളിയാഴ്ച രാത്രി സുന്നത്തു നിസ്കാരം കൊണ്ട് പ്രത്യേകമാകലാണ് കറാഹത്തുള്ളത് . മറ്റു പുണ്യകർമങ്ങൾ കൊണ്ട് പ്രത്യേകമാകൽ കറാഹത്തില്ല. മാത്രമല്ല, തിരുനബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും കൊണ്ട് സജീവമാകൽ സുന്നത്താണ് ( നിഹായ : മുഗ്'നി, ശർവാനി: 2/ 246)

    വെള്ളിയാഴ്ച രാവിൽ സൂറത്തുൽ കഹ്ഫ് പ്രത്യേകം സുന്നത്തുണ്ട് .

*കറാഹത്താകാനുള്ള കാരണം*

  ശനിയാഴ്ച രാത്രി ജൂതരും ഞായറാഴ്ച രാത്രി ക്രിസ്ത്യാനികളും  അവരുടെ കർമം കൊണ്ട് സജീവമാകുന്നുണ്ട്. അപ്പോൾ ഏറ്റവും പ്രധാന ഇബാദത്തായ നിസ്കാരം കൊണ്ട് വെള്ളിയാഴ്ച രാവിൽ പ്രത്യേകമാക്കുമ്പോൾ ജൂത- ക്രൈസ്തവരോട് തുല്യമാകലുണ്ട് ( ശർവാനി: 2/ 246)


*വെള്ളിയാഴ്ച രാവ് പെരുന്നാൾ രാവായാൽ*

   പെരുന്നാൾ രാവ് സുന്നത്ത് നിസ്കാരം കൊണ്ട് സജീവമാക്കൽ സുന്നത്താണ്. ആ രാവ് വെളളിയാഴ്ച രാവായി ഒത്തു വന്നാലും ശരി.(നിഹായ : 2/397)

    അപ്പോൾ പെരുന്നാൾ രാവ് എന്നതിനാണ് ഇവ്വിഷയത്തിൽ പരിഗണന.

 ﻗﻮﻟﻪ: ﺃﻱ ﺻﻼﺓ) ﺃﻣﺎ ﺇﺣﻴﺎﺅﻫﺎ ﺑﻐﻴﺮ ﺻﻼﺓ ﻓﻐﻴﺮ ﻣﻜﺮﻭﻩ ﻛﻤﺎ ﺃﻓﺎﺩﻩ ﺷﻴﺨﻨﺎ اﻟﺸﻬﺎﺏ اﻟﺮﻣﻠﻲ ﻻ ﺳﻴﻤﺎ ﺑﺎﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻋﻠﻴﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -؛ ﻷﻥ ﺫﻟﻚ ﻣﻄﻠﻮﺏ ﻓﻴﻬﺎ ﻧﻬﺎﻳﺔ ﻭﻣﻐﻨﻲ ﺳﻢ ﻭﺷﻴﺨﻨﺎ ﻋﺒﺎﺭﺓ اﻟﻜﺮﺩﻱ ﻗﺎﻝ ﻓﻲ اﻹﻳﻌﺎﺏ ﺃﻣﺎ ﺇﺣﻴﺎﺅﻫﺎ ﺑﻐﻴﺮ ﺻﻼﺓ ﻓﻼ ﻳﻜﺮﻩ ﻛﻤﺎ ﺃﻓﻬﻤﻪ ﻛﻼﻡ اﻟﻤﺠﻤﻮﻉ ﻭﻏﻴﺮﻩ ﻭﻳﻮﺟﻪ ﺑﺄﻥ ﻓﻲ ﺗﺨﺼﻴﺼﻬﺎ ﺑﺎﻷﻓﻀﻞ ﻧﻮﻉ ﺗﺸﺒﻪ ﺑﺎﻟﻴﻬﻮﺩ، ﻭاﻟﻨﺼﺎﺭﻯ ﻓﻲ ﺇﺣﻴﺎء ﻟﻴﻠﺔ اﻟﺴﺒﺖ ﻭاﻷﺣﺪ. اﻩـ. ( شرواني ٢ / ٢٤٦ )


 ﻭﻳﺴﺘﺤﺐ ﺇﺣﻴﺎء ﻟﻴﻠﺘﻲ اﻟﻌﻴﺪ ﺑﺎﻟﻌﺒﺎﺩﺓ ﻭﻟﻮ ﻛﺎﻧﺖ ﻟﻴﻠﺔ ﺟﻤﻌﺔ ﻣﻦ ﺻﻼﺓ ﻭﻏﻴﺮﻫﺎ ﻣﻦ اﻟﻌﺒﺎﺩاﺕ ﻟﺨﺒﺮ «ﻣﻦ ﺃﺣﻴﺎ ﻟﻴﻠﺔ اﻟﻌﻴﺪ ﻟﻢ ﻳﻤﺖ ﻗﻠﺒﻪ ﻳﻮﻡ ﺗﻤﻮﺕ اﻟﻘلوب ( نهاية : ٢ / ٣٩٧ ) കോപ്പി 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°


പല്ലുതേപ്പ് മുഖത്തിൻ്റെ വീതിയിലാവണം

*പല്ലുതേപ്പ് മുഖത്തിൻ്റെ വീതിയിലാവണം*


❓മിസ്'വാക്ക് ചെയ്യൽ പല്ലിൻ്റ വീതിയിലാവൽ സുന്നത്താണല്ലോ? പല്ലിൻ്റെ വീതിയേതാണ്?


✅ മുഖത്തിൻ്റെ വീതി തന്നെയാണ് പല്ലിൻ്റ വീതിയും. 

    മുഖത്തിൻ്റെ വീതി ഒരു ചെവി മുതൽ മറ്റേ ചെവി വരെയാണെന്ന് മുഖം വിവരിച്ച് ഫുഖഹാക്കൾ വിവരിച്ചിട്ടുണ്ട്. 

عرض الوجه من الإذن إلى الأذن ( مطلب لابن الرفعة )

    

     അപ്പോൾ പല്ലിൻ്റ വീതിയിൽ മിസ്'വാക്ക്  ചെയ്താൽ അതു മുഖത്തിൻ്റെ  വീതിയിലാകും.

ينبغي أن يستاك في عرض الوجه( نهاية المطلب )

മുഖത്തിൻ്റെ വീതിയിൽ മിസ്' വാക്ക് ചെയ്യൽ സുന്നത്താണ് എന്നും عرض الأسنان പല്ലുകളുടെ വീതിയിൽ

 സുന്നത്താണെന്നും ഫുഖഹാഅ് പറഞ്ഞത് ശ്രദ്ധേയമാണ് .

  എന്നാൽ പല്ലിൽ നീളത്തിൽ മിസ്'വാക്ക് ചെയ്യൽ കറാഹത്താണെങ്കിലും അടിസ്ഥാന സുന്നത്ത് ലഭിക്കും.(തുഹ്ഫ: 1/ 215)

    കറാഹത്താകാനുള്ള കാരണം പല്ലിൽ നീളത്തിൽ മിസ്'വാക്ക് ചെയ്താൽ ഊന് മുറിവാകാനും രക്തം പൊട്ടാനും കാരണമാകുമെന്നതാണ് .( അസ്നൽ മത്വാലിബ്: 1/ 37)

   `നാവിൽ നീളത്തിൽ മിസ്'വാക്ക് ചെയ്യലാണ് സുന്നത്ത്`

         ഇന്നു അറബികൾ അറാക് കൊണ്ട് പല്ല് തേക്കുന്നത് പല്ലിൻ്റെ നീളത്തിലാണ്. അതു നമ്മുടെ ഫുഖഹാഅ് പ്രബലമാക്കിയതിന് എതിരാണ്. 

    എന്നാൽ ഇമാമുൽ ഹറമയ്നി , ശിഷ്യൻ ഇമാം ഗസാലി (റ) എന്നിവരുടെ വീക്ഷണം പല്ലുകളുടെ നീളത്തിൽ മിസ്'വാക്ക് ചെയ്യണമെന്നാണ്. ഈ വീക്ഷണം തള്ളപ്പെടേണ്ടതാണ് എന്ന് ഇമാം നവവി(റ) വ്യക്തമാക്കിയിട്ടുണ്ട് ( ശർഹുൽ മുഹദ്ദബ് :1/ 281)

 

 ﻭﻳﺴﺘﺤﺐ) اﻻﺳﺘﻴﺎﻙ (ﻋﺮﺽا) ﻟﺨﺒﺮ «ﺇﺫا اﺳﺘﻜﺘﻢ ﻓﺎﺳﺘﺎﻛﻮا ﻋﺮﺽا» ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ ﻓﻲ ﻣﺮاﺳﻴﻠﻪ، ﻭاﻟﻤﺮاﺩ ﻋﺮﺽ اﻷﺳﻨﺎﻥ ﻇﺎﻫﺮﻫﺎ، ﻭﺑﺎﻃﻨﻬﺎ (ﻭﻳﺠﺰﺉ ﻃﻮﻻ) ﻟﺤﺼﻮﻝ اﻟﻤﻘﺼﻮﺩ ﺑﻪ، ﻭﺇﻥ ﻛﺎﻥ ﻣﻜﺮﻭﻫﺎ ﻷﻧﻪ ﻗﺪ ﻳﺪﻣﻲ اﻟﻠﺜﺔ، ﻭﻳﻔﺴﺪ ﻟﺤﻢ اﻷﺳﻨﺎﻥ ﺫﻛﺮﻩ ﻓﻲ اﻟﻤﺠﻤﻮﻉ، ﻭﻧﻘﻞ اﻟﻜﺮاﻫﺔ ﻓﻲ اﻟﺮﻭﺿﺔ ﺃﻳﻀﺎ ﻋﻦ ﺟﻤﺎﻋﺎﺕ ( أسنى المطالب : ١ / ٣٧ )


 اﺳﺘﺤﺒﺎﺏ اﻻﺳﺘﻴﺎﻙ ﻋﺮﺿﺎ ﻳﺴﺘﺪﻝ ﻟﻪ ﺃﻧﻪ ﻳﺨﺸﻰ ﻓﻲ اﻻﺳﺘﻴﺎﻙ ﻃﻮﻻ ﺇﺩﻣﺎء اﻟﻠﺜﺔ ﻭﺇﻓﺴﺎﺩ ﻋﻤﻮﺩ اﻷﺳﻨﺎﻥ ( شرح المهذب : ١ / ٢٨٠ )


يسن السواك ﻋﺮﺿﺎ) ﺃﻱ ﻓﻲ ﻋﺮﺽ اﻷﺳﻨﺎﻥ ﻇﺎﻫﺮﻫﺎ ﻭﺑﺎﻃﻨﻬﺎ ﻻ ﻃﻮﻻ ﺑﻞ ﻳﻜﺮﻩ ﻟﺨﺒﺮ ﻣﺮﺳﻞ ﻓﻴﻪ ﻭﺧﺸﻴﺔ ﺇﺩﻣﺎء اﻟﻠﺜﺔ ﻭﺇﻓﺴﺎﺩ ﻋﻤﻮﺭ اﻷﺳﻨﺎﻥ ﻭﻣﻊ ﺫﻟﻚ ﻳﺤﺼﻞ ﺑﻪ ﺃﺻﻞ اﻟﺴﻨﺔ ﻧﻌﻢ اﻟﻠﺴﺎﻥ ﻳﺴﺘﺎﻙ ﻓﻴﻪ ﻃﻮﻻ ﻟﺨﺒﺮ ﻓﻴﻪ ﻓﻲ ﺃﺑﻲ ﺩاﻭﺩ ( تحفة : ١ / ٢١٥ )

കോപ്പി 

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''


തയമ്മും ചെയ്തവൻ മുസ്ഹഫ് തൊടൽ!?*

 *തയമ്മും ചെയ്തവൻ മുസ്ഹഫ് തൊടൽ!?*

❓ അശുദ്ധിക്കാരൻ തയമ്മും ചെയ്താൽ മുസ്ഹഫ് സ്പർശിക്കാമോ?


✅ അതേ, സ്വഹീഹായ തയമ്മും ചെയ്തവനു മുസ്ഹഫ് സ്പർശിക്കൽ അനുവദനീയമാണ്.

    അതുപോലെ നിത്യ അശുദ്ധിയുള്ളവർ [ മൂത്രവാർച്ച രോഗി, ഇസ്തിഹാളത്ത് കാരി ] വുളു ചെയ്താൽ മുസ്ഹഫ് തൊടലും ചുമക്കലും അനുവദനീയമാണ് ( ശർഹുൽ മുഹദ്ദബ്: 2/ 71 )


*ﺇﺫا ﺗﻴﻤﻢ اﻟﻤﺤﺪﺙ ﺗﻴﻤﻤﺎ ﺻﺤﻴﺤﺎ ﻓﻠﻪ ﻣﺲ اﻟﻤﺼﺤﻒ ﻭﺇﻥ ﻛﺎﻥ ﻟﻢ ﻳﺮﺗﻔﻊ ﺣﺪﺛﻪ ﻭﻛﺬا ﺇﺫا ﺗﻮﺿﺄ ﻣﻦ ﺑﻪ ﺣﺪﺙ ﺩاﺋﻢ ﻛاﻟﻤﺴﺘﺤﺎﺿﺔ ﻓﻠﻪ ﻣﺲ اﻟﻤﺼﺤﻒ ﻭﺣﻤﻠﻪ* ( شرح المهذب : ٢ / ٧١ ) കോപ്പി 

""""'""""""""""""""""""""""""""""""""""""""""""""""


ആയത്തുൽ കുർസിയ്യ് ഓതലും നെഞ്ചിലേക്ക് ഊതലും*

 *ആയത്തുൽ കുർസിയ്യ് ഓതലും നെഞ്ചിലേക്ക് ഊതലും*


❓ നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ടല്ലോ .എന്നാൽ ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുണ്ടോ?


✅ നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്തുണ്ട്. ഹദീസിൻ്റ വെളിച്ചത്തിൽ ഫുഖഹാഅ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്

   സലാം വീട്ടിയ ഉടനെ ഇസ്തിഗ്'ഫാറും തുടർന്നുള്ള ദിക്റുകളും ചൊല്ലിയ ശേഷം ആയത്തുൽ കുർസിയ്യ ഓതണമെന്നാണ് ഫുഖഹാക്കളുടെ പൊതു പ്രസ്താവന.

     എന്നാൽ ഇമാം ഖൽയൂബി (റ)വിൻ്റെ വീക്ഷണം '' സലാം വീട്ടിയ ഉടനെ ആയത്തുൽ കുർസിയ്യ് ഓതണം. പിന്നെ ഇസ്തിഗ്ഫാർ ചൊല്ലണം'' എന്നാണ് .


ﻭﻳﻨﺪﺏ ﺃﻥ ﻳﻘﺪﻡ اﻟﻘﺮﺁﻥ ﺇﻥ ﻃﻠﺐ ﻛﺂﻳﺔ اﻟﻜﺮﺳﻲ، ﺛﻢ اﻻﺳﺘﻐﻔﺎﺭ ﺛﻼﺛﺎ، ﺛﻢ اﻟﻠﻬﻢ ﺃﻧﺖ اﻟﺴﻼﻡ ﺇﻟﺦ. ﺛﻢ اﻟﺘﺴﺒﻴﺢ ﻭﻣﺎ ﻣﻌﻪ. ( قليوبي : ١ / ١٩٨ )

`തിരുവചനം`

     നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതിയാലുള്ള പുണ്യം നബി(സ്വ) പഠിപ്പിക്കുന്നത് ഇങ്ങനെ:

قال رسول الله صلے الله عليه وسلم *ﻣﻦ ﻗﺮﺃ ﺁﻳﺔ اﻟﻜﺮﺳﻲ ﻓﻲ ﺩﺑﺮ ﻛﻞ ﺻﻼﺓ ﻟﻢ ﻳﻣنعه من ﺩﺧﻮﻝ اﻟﺠﻨﺔ ﺇﻻ اﻟﻤﻮﺕ*

   ആരെങ്കിലും നിസ്കാരശേഷം  ആയത്തുൽ കുർസിയ്യ് ഓതിയാൽ സ്വർഗ പ്രവേശത്തിന് മരണമല്ലാതെ മറ്റൊരു തടസ്സവും അവനില്ല.( ബൈഹഖി )


*ഓതിയ ശേഷം ഊതൽ*

  നിസ്കാര ശേഷം ആയത്തുൽ കുർസിയ്യ് ഓതലാണ് സുന്നത്ത്. ഓതിയ ശേഷം നെഞ്ചിലേക്ക് ഊതൽ സുന്നത്തുള്ളതായി ഫുഖഹാക്കൾ പറഞ്ഞത് കാണുന്നില്ല.

`ഊതിയാൽ പ്രശ്നം?`


  ഊതിയലെന്താണ് പ്രശ്നം എന്നു ചിലർ ചിന്തിച്ചേക്കാം. സുന്നത്തുണ്ടെന്ന വിശ്വാസത്തോടെ ഊതൽ പ്രശ്നമാണ്. സുന്നത്തില്ലാത്ത കാര്യം സുന്നത്തുണ്ടെന്ന് വിശ്വസിക്കലും ആ വിശ്വാസത്തോടെ ചെയ്യലും തെറ്റാണ്. 

   സുന്നത്തില്ലാത്ത കാര്യം 

 '' സാധാരണക്കാർ സുന്നത്ത് എന്നു ധരിക്കുന്ന നിലയിൽ '' പള്ളി ഇമാമുകൾ ചെയ്യരുത്  

      ആ ഉസ്താദ് ചെയ്തതും ഈ ഉസ്താദ് ചെയ്തതും ഊതിയതും തെളിവല്ല. അനുകരണം തെളിവിൻ്റെ വെളിച്ചത്തിലാവണം[ കോപ്പി ]

*****************************


ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട്

  ഈസാനബി മരണപ്പെട്ടതായി ഖുർആനിൽ ഉണ്ട് എന്ന് വരുത്താനായി ചില വിവരം കെട്ട ആളുകൾ ഖുർആനിലെ فلما توفيتني" എന്ന വചനത്തെ ദുർവ്യാഖ്യാനം ചെയ്തതാ...