Tuesday, March 11, 2025

നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ

 *കണ്ണിൽ മുലപ്പാലും മരുന്നും ഇറ്റിക്കാമോ.?* 



*ചോദ്യം:* നോമ്പുകാരൻ/നോമ്പുകാരി കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്‌.? അതുകൊണ്ട്‌ നോമ്പ്‌ നഷ്ടപ്പെടുമോ.? 


*ഉത്തരം:* ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നതുകൊണ്ട്‌ നോമ്പു നഷ്ടപ്പെടുകയില്ല. അതു അനുവദനീയവുമാണ്‌.(ഫതാവാ ഹുജ്ജത്തിൽ ഉലമാ)

ഉണ്ടാക്കി ഛർദ്ദിക്കൽ`േ രമ്പ് മുറിക്കും

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`2️⃣ ഉണ്ടാക്കി ഛർദ്ദിക്കൽ`


  ഛർദ്ദിക്കുവാനില്ലാതെ ഉണ്ടാക്കി ഛർദ്ദിക്കലാണു നോമ്പു മുറിയുന്ന മറ്റൊരു കാര്യം. നിർബന്ധപൂർവ്വം ഓക്കാനിച്ച് ഉള്ളിൽ നിന്ന് വല്ലതും പുറത്തേക്കു കൊണ്ടുവരുന്നതു കൊണ്ടു തന്നെ നോമ്പു മുറിയുന്നതാണ്. പുറത്തുവന്ന വസ്തു അൽപവും ഉള്ളിലേക്കു തിരിച്ചുപോയിട്ടില്ലെന്നു ബോധ്യമാണെങ്കിൽ പോലും നോമ്പു മുറിയുന്നതാണ്. ഛർദ്ദിക്കാൻ വരുമ്പോൾ ഛർദ്ദിക്കുന്നതുകൊണ്ട് നോമ്പു മുറിയുകയില്ല.


  ഉള്ളിൽ നിന്ന് കഫം കാറിയെടുത്ത് പുറത്തേക്കു തുപ്പുന്നതിന് വിരോധമി ല്ല. അതുകൊണ്ട് നോമ്പു മുറിയുന്നതുമല്ല. വായിലേക്ക് ഇറങ്ങിവന്ന കഫം പുറത്തേക്കു തുപ്പിക്കളയാൻ ആവതുണ്ടായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്കിറക്കിയാൽ നോമ്പു മുറിയുന്നതാണ്. ഹൽഖിന്റെ ഇപ്പുറത്ത് എത്താതെ കഫം ഉള്ളിലേക്ക് ഇറങ്ങിപ്പോകുകയോ അല്ലെങ്കിൽ ഇറക്കുകയോ ചെയ്താൽ നോമ്പു മുറിയുന്നതല്ല.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 212`

നോമ്പു മുറിയുന്ന കാര്യങ്ങൾ.!* `3️⃣ സംയോഗം കഫാറത്ത്`

 *നോമ്പു മുറിയുന്ന കാര്യങ്ങൾ.!*



`3️⃣ സംയോഗം`


നോമ്പനുഷ്ടിച്ചുകൊണ്ട് സംയോഗത്തിലേർപ്പെട്ടാൽ നോമ്പു മുറിയുന്നതാണ്. സ്ഖലനമുണ്ടായിട്ടില്ലെങ്കിൽ പോലും പുരുഷന്റേയും സ്ത്രീയുടേയും നോമ്പു മുറിയുന്നതാണ്. നോമ്പുള്ളപ്പോൾ സംയോഗം ഹറാമാണെന്നറിവുള്ളതോടുകൂടി സ്വമനസ്സാലെ കരുതിക്കൂട്ടി ആയിരുന്നാലാണ് നോമ്പു മുറിയുന്നത്. സ്വമനസ്സാലെയല്ലാതെയോ നോമ്പ് ഓർമ്മയില്ലാതെയോ ആയിരുന്നാൽ നോമ്പു മുറിയുന്നതല്ല. അതു തെറ്റാണെന്ന് അറിവില്ലാതെയാകുമ്പോഴും നോമ്പു മുറിയുന്നതല്ല. പക്ഷേ, അറിവില്ലാതിരിക്കുവാൻ ന്യായമായ കാരണങ്ങളുണ്ടായിരിക്കണം. ഇസ്‌ലാമതം സ്വീകരിച്ചത് അടുത്ത സമയത്തായതുകൊണ്ടോ അല്ലെങ്കിൽ അറിവുള്ളവർ അടുത്ത ദിക്കിലൊന്നും ഇല്ലാത്തതുകൊണ്ടോ നോമ്പു മുറിയുന്ന കാര്യങ്ങൾ പഠിക്കാൻ സാധ്യമാവാത്തതുകൊണ്ട് വിവരമില്ലാതിരുന്നാൽ അതു ന്യായമായ കാരണങ്ങൾ തന്നെയാണ്. ഇത്തരം കാരണങ്ങളൊന്നുമില്ലാതിരുന്നാൽ വിവരമില്ലാതെയായിരുന്നാലും നോമ്പു മുറിയുന്നതാണ്.


   റമളാനിലെ നോമ്പ് സംയോഗം കൊണ്ട് നഷ്ടപ്പെടുത്തിയാൽ ആ നോമ്പു മറ്റൊരു ദിവസം ഖളാഉ വീട്ടേണ്ടതും പുറമേ നഷ്ടപ്പെടുത്തിയ ഓരോ നോമ്പിനും ഓരോ 'കഫ്‌ഫാറത്ത്' (പ്രായശ്ചിത്തം) നൽകേണ്ടതുമാണ്. ഒരു അടിമയെ സ്വതന്ത്രനാക്കുവാൻ സാധിക്കുമെങ്കിൽ അതു ചെയ്യലാണു ഒരു കഫ്ഫാറത്ത്- പ്രായശ്ചിത്തം. തൊഴിൽ ചെയ്യുന്നതിന് ഹാനികരമായി വരുന്ന അംഗഭംഗം പോലത്തെ കോട്ടങ്ങളൊന്നുമില്ലാത്ത മുസ്‌ലിമായ അടിമയെയാണു സ്വതന്ത്രനാക്കപ്പെടേണ്ടത്. ഇത്തരത്തിലുള്ള അടിമകളില്ലാത്തതുകൊണ്ടോ അതു വാങ്ങാനുള്ള കഴിവില്ലാത്തതുകൊണ്ടോ അടിമയെ സ്വതന്ത്രനാക്കുവാൻ സാധ്യമാവാതെ വന്നാൽ രണ്ടു മാസം നോമ്പു പിടിക്കേണ്ടതാണ്. ഈ നോമ്പു തുടങ്ങിയതു മുതൽ ഒരൊറ്റ ദിവസവും ഇടയ്ക്കു വച്ചു വിട്ടുപോവാതെ തുടർച്ചയായിട്ടാണ് അനുഷ്ഠിക്കേണ്ടത്. സംഗതിവശാൽ ഇടയ്ക്കു വെച്ച് ഒരു ദിവസമെങ്കിലും വിട്ടുപോയാൽ ആദ്യം മുതൽ വീണ്ടും ആരംഭിക്കേണ്ടി വരുന്നതാണ്. രണ്ടു മാസം തുടർച്ചയായി അനുഷ്ഠിക്കേണ്ട ഈ നോമ്പിൽ ഓരോന്നിനും രാത്രിയിൽ തന്നെ നിയ്യത്ത് ചെയ്യേണ്ടതാണ്. 'കഫ്‌ഫാറത്ത് നോമ്പ് നാളെ ഞാൻ നോൽക്കുന്നു' എന്നാണു നിയ്യത്ത്.


    മാറാവ്യാധികൾ പിടിപെട്ടതുകൊണ്ടോ മറ്റോ ഇങ്ങനെ നോമ്പു പിടിക്കുവാനും സാധ്യമല്ലാതെ വന്നാൽ അറുപതു സാധുക്കൾക്ക് ഭക്ഷ്യധാന്യം കൊടുക്കേണ്ടതാണ്. ഓരോരുത്തർക്കും ഓരോ 'മുദ്ദ്' വീതം കൊടുക്കേണ്ടതാണ്. സകാത്തു നൽകുവാൻ പറ്റുന്ന സാധുക്കൾക്ക് മാത്രമേ കഫ്ഫാറത്ത് കൊടുക്കുവാൻ പാടുള്ളൂ. അല്ലാത്തവർക്ക് കൊടുക്കുവാൻ പറ്റുകയില്ല. അതിനാൽ കഫ്ഫാറത്ത് കൊടുക്കുവാൻ കടപ്പെട്ട വ്യക്തിയുടെ ചെലവിൽ ജീവിക്കുന്ന സാധുക്കൾക്ക് ആ വ്യക്തിയുടെ കഫ്ഫാറത്ത് കൊടുക്കുവാൻ പറ്റുകയില്ല. അതുപോലെ നബി(സ്വ)യുടെ കുടുംബക്കാരായ ഹാശിംമുത്ത്വലിബ്‌ ഗോത്രങ്ങളിൽ പെട്ട സാധുക്കൾക്കും അമുസ്‌ലിംകളായ സാധുക്കൾക്കും കൊടുക്കാൻ പറ്റുകയില്ല. ഈ മൂന്നു വിഭാഗങ്ങൾക്കും സകാത്തു കൊടുക്കുവാൻ പറ്റുകയില്ലല്ലോ. ഫിത്ർ സകാത്തിലേക്കു കൊടുക്കാൻ പറ്റുന്ന ധാന്യങ്ങളായ നാട്ടിലെ മുഖ്യ ആഹാരവസ്തുവിൽ നിന്നാണു കഫ്‌ഫാറത്ത് കൊടുക്കേണ്ടത്. അതു ഓരോ സാധുവിനും ഒരു മുദ്ദ് വീതം 60 സാധുക്കൾക്കു തന്നെ കൊടുക്കണം. ഒരു ദിവസം തന്നെ 60 പേർക്ക് കൊടുത്താൽ മതിയാകുന്നതാണ്. ഒരാൾക്കു തന്നെ 60 ദിവസം ഓരോ മുദ്ദ് കൊടുത്താൽ മതിയാകുന്നതല്ല. കഫ്‌ഫാറത്ത് കടമപ്പെട്ട ആളുടേയും അയാൾ ചെലവുകൊടുക്കൽ നിർബന്ധമായ ആളുകളുടേയും അത്യാവശ്യ ചെലവു കഴിച്ചു ബാക്കിയുണ്ടാവുമ്പോൾ കൊടുത്താൽ മതിയാകുന്നതാണ്. അങ്ങനെ ബാക്കിവരുന്നില്ലെങ്കിൽ കഫ്ഫാറത്ത് എന്നും അയാളുടെ കടമയിൽ അവശേഷിക്കുന്നതാണ്. ഈ പറഞ്ഞ കഫ്‌ഫാറത്ത് റമളാൻ മാസത്തിലെ നോമ്പ് സംയോഗം കൊണ്ടു മുറിച്ചാൽ മാത്രമേ നിർബന്ധമുള്ളൂ. ആ സംയോഗം സ്വന്തം ഭാര്യയേയോ അപരസ്ത്രീകളേയോ ഇതര ജീവികളേയോ ആയിരുന്നാലും കഫ്ഫാറത്തു നിർബന്ധമാണ്. റമളാനിലല്ലാതെ നോൽക്കുന്ന നോമ്പ്- അതു റമളാൻ നോമ്പു ഖളാഉ വീട്ടുകയായിരുന്നാലും-സംയോഗം കൊണ്ടു മുറിച്ചാൽ കഫ്‌ഫാറത്ത് നിർബന്ധമില്ല. അതുപോലെ റമളാനിലെ നോമ്പ് സംയോഗമല്ലാത്ത മറ്റു വല്ല കാരണങ്ങൾ കൊണ്ട് മുറിച്ചാലും അല്ലെങ്കിൽ നോമ്പ് മുറിച്ച ശേഷം സംയോഗം ചെയ്താലും കഫ്ഫാറത്ത് നിർബന്ധമില്ല. അതുപോലെത്തന്നെ മറവിപോലത്ത നോമ്പു മുറിയാത്ത വിധത്തിലുള്ള സംയോഗത്തിനും കഫ്ഫാറത്ത് കൊടുക്കേണ്ടതില്ല. പുരുഷൻമാർക്ക് മാത്രമേ ഈ കഫ്‌ഫാറത്ത് നിർബന്ധമുള്ളു. സ്ത്രീകൾക്കതു നിർബന്ധമില്ല. അവർ നഷ്ടപ്പെട്ട നോമ്പു ഖളാഉവീട്ടിയാൽ മതി.


`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 212, 213, 214`

Monday, March 10, 2025

*വിത്റ് പൂർത്തീകരണം* *تكميل الوتر*

 



*വിത്റ് പൂർത്തീകരണം* *تكميل الوتر* 


 *മൂന്ന് റക്അത് വിത്റ് നിസ്കാരം  കഴിഞ്ഞവന്ന് ബാക്കി റക്അതുകൾ ശേഷം പൂർത്തീകരിക്കാമോ...❓* 


👉 ഇമാം ഇബ്നു ഹജറുൽ ഹൈതമീ അത് അനുവദനീയമാണെന്ന് ഫത്‌വ നൽകിയിരിക്കുന്നു. തൻ്റെ ഈആബ് എന്ന ഗ്രന്ഥത്തിലും മഹാനവർകൾ അപ്രകാരം പറഞ്ഞിരിക്കുന്നു.


👉 ഇമാം അഹ്മദുർറംലി ( വാലിദുർറംലി ) അത് പാടില്ലെന്ന് ഫത്‌വ നൽകിയിരിക്കുന്നു.


👉 ഇബ്നു ഹജർ തങ്ങൾ പറഞ്ഞതാണ് ശരിയോടടുത്തത് എന്ന് അലിശ്ശിബ്റാമല്ലസി (റ) വ്യക്തമാക്കിയിരിക്കുന്നു.


👉 പക്ഷെ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വ, മഹാനവർകളുടെ തന്നെ തുഹ്ഫ, ഇമാം മുഹമ്മദുർറംലിയുടെ നിഹായ, ഇമാം ഖതീബുശ്ശർബീനിയുടെ മുഗ്‌നി എന്നീ മൂന്നു ശർഹുകൾക്കും വിരുദ്ധമാണെന്ന് അല്ലാമ ശർവാനി തൻ്റെ ഹാശിയതു തുഹ്ഫയിലും ശൈഖ് ഖറഹ്ദാഗീ തൻ്റെ " അൽമൻഹലുന്നള്ളാഹ് ഫിഖ്തിലാഫിൽ അശ്‌യാഖ് " എന്ന ഗ്രന്ഥത്തിൽ പറയുന്നു.


👉 എന്നാൽ ഇബ്നു ഹജർ തങ്ങളുടെ ഫത്‌വക്ക് വിരുദ്ധമായ ആശയം മഹാനവർകളുടെ തുഹ്ഫയിൽ നിന്ന് കിട്ടില്ലെന്നും, ശർവാനി ആ ഫത്‌വ തുഹ്ഫക്ക് എതിരാണെന്ന് പറഞ്ഞത് ശരിയല്ലെന്നും  അലവി അസ്സഖാഫ് തർശീഹിൽ രേഖപ്പെടുത്തുന്നു. മുഹമ്മദുർറംലി (റ) ഈ വിഷയത്തിൽ തൻ്റെ പിതാവിനോടൊപ്പം ഇബ്നു ഹജർ (റ) വിനെതിരിലാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.


👉 ഈ മസ്അല ഇബ്നു ഹജർ തങ്ങളും, നിഹായയുടെ മുസ്വന്നിഫായ മുഹമ്മദുർറംലിയും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ള മസ്അലയാണെന്ന്, അവരിരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വിവരിക്കുന്ന ഗ്രന്ഥങ്ങളായ അലി ബാസ്വബ്‌രീൻ എന്നവരുടെ ഇസ്മിദുൽ ഐനൈനിയിലും, ഉമർ ബാഫറജ് എന്നവരുടെ ഫത്ഹുൽ അലീ എന്ന ഗ്രന്ഥത്തിലും പറയുന്നു.


✍️𝐒𝐮𝐥𝐚𝐢𝐦𝐚𝐧 𝐬𝐡𝐚𝐦𝐢𝐥 𝐢𝐫𝐟𝐚𝐧𝐢


 *تكميل الوتر* 


 *من صلى الوتر ثلاثا فهل له أن يصلي الباقي منه بعد ذلك بنية الوتر ؟؟*


👈 أفتى ابن حجر الهيتمي رحمه الله بجوازه.وكذا قال بجوازه في إيعابه كما نقله علوي بن أحمد السقاف.


👈أفتى شهاب الدين أحمد الرملي رحمه الله بعدم جوازه 


👈قال نور الدين علي الشبراملسي إن الأقرب ما قاله ابن حجر رحمه الله. وكذا اعتمده البكري والعمودي كما قاله علوي بن أحمد السقاف.


👈 قال عبد الحميد الشرواني في حاشيته على التحفة والشيخ عمر ابن القره داغي في كتابه "المنهل النضاخ في اختلاف الأشياخ" إن ما أفتى به الإمام ابن حجر مخالف للشروح الثلاثة أي  التحفة والنهاية والمغني 


👈لكن قال علوي بن أحمد السقاف رحمه الله في ترشيح المستفيدين (حاشيته على فتح المعين) "لم أر في التحفة ما يخالف ذلك"أي ما يخالف فتوى ابن حجر.وقال أيضاً:- "فادعاء محشيها -الشرواني- أنها موافقة للنهاية والمغني في منع ذلك وهم عجيب وفهم غريب."اه‍ وبين أن ابن حجر في هذه المسألة مخالف لمحمد الرملي حيث تبع والده فيها..


👈ومِمَّن عَدَّ هذه المسألة من المسائل المختلف فيها الشيخان - ابن حجر ومحمد الرملي ـ الشيخ عمر با فرج في _كتابه فتح العلي بجمع الخلاف بين ابن حجر والرملي،_ والشيخ علي باصبرين في _كتابه إثمد العينين في بعض الاختلاف بين الشيخين_ 


✍️سليمن الشامل العرفاني


Monday, March 3, 2025

കുട്ടിയുടെ നോമ്പ്

 വിശുദ്ധ റമദാൻ സംശയങ്ങളും മറുപടിയും

കുട്ടിയുടെ നോമ്പ്

Aslam Kamil Saquafi parappanangadi


ചോദ്യം :3

ഏഴ് വയസായ

കുട്ടികളുടെ മേലിൽ നോമ്പ് നിർബന്ധമുണ്ടോ ?

ഉത്തരം:

കുട്ടികളുടെ മേലിൽ പ്രായപൂർത്തിയാവുന്നത് വരെ നോമ്പ് നിർബന്ധമില്ല. അവർക്ക് ഖളാ വീട്ടലും നിർബന്ധമില്ല.

എങ്കിലും ഏഴ് വയസ്സ് എത്തിയാൽ കഴിയുന്നവർ ആണെങ്കിൽ നോമ്പു കൊണ്ട്

കൽപ്പിക്കൽ മാതാപിതാക്കളുടെ മേലിലും രക്ഷിതാക്കളുടെ മേലിലും നിർബന്ധമാണ്.

പത്ത് വയസ്സ് എത്തിയാൽ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്ന കുട്ടികൾ അനുഷ്ഠിക്കുന്നില്ലെങ്കിൽ ശിക്ഷിക്കേണ്ടി വന്നാൽ ശിക്ഷിക്കേണ്ടതാണ്

നോമ്പുപോലെ തന്നെയാണ് മറ്റു ഇസ്ലാമിൻറെ വിധികളും ഏഴ് വയസായി കഴിഞ്ഞാൽ അവരെ ചെയ്യിപ്പിക്കൽ മാതാപിതാക്കളുടെ മേലിലും കൈകാര്യകർത്താക്കളുടെ മേലും കടമയാണ്.


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm


Sunday, March 2, 2025

മാസപ്പിറവി: വലിപ്പവും ചെറുപ്പവും

 മാസപ്പിറവി: 

വലിപ്പവും ചെറുപ്പവും

===================

ഈ പ്രാവശ്യം വിശുദ്ധ റമളാനിൻ്റെ ചന്ദ്രപ്പിറവി ഒട്ടുമിക്ക സ്ഥലങ്ങളിൽ വെച്ചും എല്ലാവരും നേരിൽ കണ്ടു. ബാലചന്ദ്രൻ്റെ വലിപ്പവും ഉയർച്ചയും കണ്ട് കുറേയാളുകൾ ഇത് ഒന്നാം ദിവസമല്ല രണ്ടാം ദിവസമാണെന്ന് വിധിയെഴുതി. ചിലർ ഖാളിമാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തു. 


ഈ വലിപ്പത്തിലെ തർക്കം പുതിയ സംഭവമൊന്നുമല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിലും ഇങ്ങനെ സംഭവിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ തന്നെ കാണാം. 


ഒരു സംഘം സ്വഹാബികൾ ഉംറക്കായി പുറപ്പെടുകയും വഴിയിൽ വെച്ച് റമളാൻ മാസപിറവി ദർശിക്കുകയും ചെയ്തു. ബാലചന്ദ്രൻ്റെ വലിപ്പം കാരണം ചിലർ ഇത് രണ്ടാം ദിവസമാണ്, മറ്റു ചിലർ ഇത് മൂന്നാം ദിവസമാണ് എന്നു പറഞ്ഞു തർക്കത്തിലായി. വിഷയം മഹനായ ഇബ്നു അബ്ബാസ് (റ) ൻ്റെ അടുത്തെത്തി. അദ്ദേഹം നബി(സ)യിൽ നിന്നുദ്ധരിച്ചു കൊണ്ട് അത് ഒന്നാം ദിവസം തന്നെയാണെന്ന് പ്രഖ്യാപിച്ചു. 


ഇമാം മുസ്ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി ഇമാം നവവി(റ) 

باب: بيان أنه لا اعتبار بكبر الهلال وصغره

(ബാലചന്ദ്രൻ്റെ വലിപ്പച്ചെറുപ്പം പരിഗണനീയമല്ല എന്നു വിശദീകരിക്കുന്ന അധ്യായം) എന്ന പേരിൽ ഒരു അധ്യായം തന്നെ ശറഹ് മുസ്ലിമിൽ കൊണ്ടു വരികയും ചെയ്തു.


عَنْ أَبِي الْبَخْتَرِيِّ. قَالَ: خَرَجْنَا لِلْعُمْرَةِ. فَلَمَّا نَزَلْنَا بِبَطْنِ نَخْلَةَ قَالَ: تَرَاءَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. قَالَ: فَلَقِينَا ابْنَ عَبَّاسٍ. فَقُلْنَا: إِنَّا رَأَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. فَقَالَ: أَيَّ لَيْلَةٍ رَأَيْتُمُوهُ؟ قَالَ فَقُلْنَا: لَيْلَةَ كَذَا وَكَذَا. فَقَالَ: إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ اللَّهَ مَدَّهُ  لِلرُّؤْيَةِ. فَهُوَ لِلَيلةِ رأيتموه (صحيح مسلم)

Saturday, March 1, 2025

മുർതദ്ധിന്റെ േേേേനാമ്പ്صم المرتدو

 *വിശുദ്ധ റമളാൻ സംശയവും മറുപടിയും*


*നോമ്പ് നിർബന്ധമുള്ളവർ*


ചോദ്യം :2

ആരുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം ?

ഉത്തരം:

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയും കഴിവുമുള്ള  മുസ്ലിമീങ്ങളുടെ മേലിലാണ് റമസാൻ നോമ്പ് നിർബന്ധം .


ചോദ്യം 3


ഇസ്ലമിൽ നിന്നും പുറത്ത് പോയവന്ന് തിരിച്ചു വന്നാൽ നോമ്പ് ഖളാ വീട്ടണോ ?


ഉത്തരം:

ആദ്യമേ അവിശ്വാസിയായ ആളുടെ മേലിൽ നോമ്പ് നിർബന്ധമില്ല .

അവൻ ഇസ്ലാമിലേക്ക് വന്നാൽ ഖളാ വീട്ടിലും നിർബന്ധമില്ല.


എന്നാൽ മുസ്ലിം ആയ ഒരാൾ മുർത്തദ്ധായാൽ അവൻ പിന്നീട് ഇസ്ലാമിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടിൽ നിർബന്ധമാണ്.


Aslam Kamil Saquafi

Parappanangadi

https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...