മാസപ്പിറവി:
വലിപ്പവും ചെറുപ്പവും
===================
ഈ പ്രാവശ്യം വിശുദ്ധ റമളാനിൻ്റെ ചന്ദ്രപ്പിറവി ഒട്ടുമിക്ക സ്ഥലങ്ങളിൽ വെച്ചും എല്ലാവരും നേരിൽ കണ്ടു. ബാലചന്ദ്രൻ്റെ വലിപ്പവും ഉയർച്ചയും കണ്ട് കുറേയാളുകൾ ഇത് ഒന്നാം ദിവസമല്ല രണ്ടാം ദിവസമാണെന്ന് വിധിയെഴുതി. ചിലർ ഖാളിമാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തു.
ഈ വലിപ്പത്തിലെ തർക്കം പുതിയ സംഭവമൊന്നുമല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിലും ഇങ്ങനെ സംഭവിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ തന്നെ കാണാം.
ഒരു സംഘം സ്വഹാബികൾ ഉംറക്കായി പുറപ്പെടുകയും വഴിയിൽ വെച്ച് റമളാൻ മാസപിറവി ദർശിക്കുകയും ചെയ്തു. ബാലചന്ദ്രൻ്റെ വലിപ്പം കാരണം ചിലർ ഇത് രണ്ടാം ദിവസമാണ്, മറ്റു ചിലർ ഇത് മൂന്നാം ദിവസമാണ് എന്നു പറഞ്ഞു തർക്കത്തിലായി. വിഷയം മഹനായ ഇബ്നു അബ്ബാസ് (റ) ൻ്റെ അടുത്തെത്തി. അദ്ദേഹം നബി(സ)യിൽ നിന്നുദ്ധരിച്ചു കൊണ്ട് അത് ഒന്നാം ദിവസം തന്നെയാണെന്ന് പ്രഖ്യാപിച്ചു.
ഇമാം മുസ്ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി ഇമാം നവവി(റ)
باب: بيان أنه لا اعتبار بكبر الهلال وصغره
(ബാലചന്ദ്രൻ്റെ വലിപ്പച്ചെറുപ്പം പരിഗണനീയമല്ല എന്നു വിശദീകരിക്കുന്ന അധ്യായം) എന്ന പേരിൽ ഒരു അധ്യായം തന്നെ ശറഹ് മുസ്ലിമിൽ കൊണ്ടു വരികയും ചെയ്തു.
عَنْ أَبِي الْبَخْتَرِيِّ. قَالَ: خَرَجْنَا لِلْعُمْرَةِ. فَلَمَّا نَزَلْنَا بِبَطْنِ نَخْلَةَ قَالَ: تَرَاءَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. قَالَ: فَلَقِينَا ابْنَ عَبَّاسٍ. فَقُلْنَا: إِنَّا رَأَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. فَقَالَ: أَيَّ لَيْلَةٍ رَأَيْتُمُوهُ؟ قَالَ فَقُلْنَا: لَيْلَةَ كَذَا وَكَذَا. فَقَالَ: إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ اللَّهَ مَدَّهُ لِلرُّؤْيَةِ. فَهُوَ لِلَيلةِ رأيتموه (صحيح مسلم)
No comments:
Post a Comment