*നോമ്പു മുറിയുന്ന കാര്യങ്ങൾ.!*
`2️⃣ ഉണ്ടാക്കി ഛർദ്ദിക്കൽ`
ഛർദ്ദിക്കുവാനില്ലാതെ ഉണ്ടാക്കി ഛർദ്ദിക്കലാണു നോമ്പു മുറിയുന്ന മറ്റൊരു കാര്യം. നിർബന്ധപൂർവ്വം ഓക്കാനിച്ച് ഉള്ളിൽ നിന്ന് വല്ലതും പുറത്തേക്കു കൊണ്ടുവരുന്നതു കൊണ്ടു തന്നെ നോമ്പു മുറിയുന്നതാണ്. പുറത്തുവന്ന വസ്തു അൽപവും ഉള്ളിലേക്കു തിരിച്ചുപോയിട്ടില്ലെന്നു ബോധ്യമാണെങ്കിൽ പോലും നോമ്പു മുറിയുന്നതാണ്. ഛർദ്ദിക്കാൻ വരുമ്പോൾ ഛർദ്ദിക്കുന്നതുകൊണ്ട് നോമ്പു മുറിയുകയില്ല.
ഉള്ളിൽ നിന്ന് കഫം കാറിയെടുത്ത് പുറത്തേക്കു തുപ്പുന്നതിന് വിരോധമി ല്ല. അതുകൊണ്ട് നോമ്പു മുറിയുന്നതുമല്ല. വായിലേക്ക് ഇറങ്ങിവന്ന കഫം പുറത്തേക്കു തുപ്പിക്കളയാൻ ആവതുണ്ടായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്കിറക്കിയാൽ നോമ്പു മുറിയുന്നതാണ്. ഹൽഖിന്റെ ഇപ്പുറത്ത് എത്താതെ കഫം ഉള്ളിലേക്ക് ഇറങ്ങിപ്പോകുകയോ അല്ലെങ്കിൽ ഇറക്കുകയോ ചെയ്താൽ നോമ്പു മുറിയുന്നതല്ല.
`ശൈഖുൽ ഉലമാഇ വതാജുഹും എൻ.കെ മുഹമ്മദ് മൗലവി(ഖു:സി)യുടെ "കർമ്മശാസ്ത്ര പാഠങ്ങൾ" പേ: 212`
No comments:
Post a Comment