Wednesday, January 29, 2025

സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*

 📚

*സൂക്ഷ്മതയും ഫിഖ്ഹിലെ ഹുക്മും*



✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


ഇമാം നവവി(റ)യുടെ ജീവിതചരിത്രത്തിൽ നിന്നും വായിക്കാം:


മരണം വരെ ശാം പ്രവിശ്യയിലെ പഴങ്ങൾ ഒരെണ്ണം പോലും മഹാൻ കഴിച്ചിരുന്നില്ല. കാരണമറിയുമോ ? അന്നാട്ടിലെ ഏതോ ഒരാൾ, തന്നെ ഏൽപിക്കപ്പെട്ട യതീമിൻ്റെ തോട്ടത്തിൽ നിന്നും പഴങ്ങൾ അന്യായമായി വിൽപ്പന നടത്തിയെന്ന് വിവരം ലഭിച്ചു. അതിന് ശേഷം, താൻ തിന്നുന്നത് ആ പഴമാകുമോ എന്ന ഭയം കൊണ്ട് പഴങ്ങൾ തിന്നുന്നത് മഹാൻ നിർത്തി.


എന്നാൽ, ഇതിനിടെ ഒരു അടിമ കുറച്ച് ആപ്പിളുമായി മഹാനെ സമീപിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "ഇതിൽ നിന്ന് വല്ലതും താങ്കൾ സ്വീകരിച്ചാൽ സ്വതന്ത്രനാക്കാമെന്ന് എന്റെ യജമാനൻ പറഞ്ഞിരിക്കുന്നു.."

ഒരാളുടെ ജീവിതാഭിലാശം തകരരുതല്ലോ എന്ന് കരുതി, അതിലൊരെണ്ണം മാത്രം മഹാൻ സ്വീകരിച്ചു. പക്ഷെ, പിന്നീട് ഈ ആപ്പിൾ, മഹാനരുടെ വഫാതിന് ശേഷം കിതാബുകൾ വെക്കുന്ന അലമാരയിൽ നിന്നും കണ്ടുകിട്ടി. അത് ഉണങ്ങിയ പരുവത്തിലായിരുന്നു !


ومما بلغنا من ورعه أنه لم يأكل من فاكهة الشام حتى مات؛ لما بلغه أن بعض الأوصياء على الأيتام باع ثمرة بستان يتيم بغير الحظ والمصلحة، وقد علق شخص عتق عبده على قبول الشيخ تفاحة من تفاح أرسله مع العبد، وقال له سيده: إن قبل الشيخ شيئًا منه فأنت حر لوجه الله ، فقبل رحمه الله منه تفاحة واحدة لأجل صحة العتق ، فلما مات رحمه الله وجدوها يابسة وراء الكتب بعد موته. اه‍ ( الدرر واللمع للإمام للشعراني - ٤٦،٤٧)


കേൾക്കുമ്പോൾ ഉള്ളകം കോരിത്തരിക്കുന്ന ഇത്തരം അനേകം ചരിത്രങ്ങൾ ഉള്ളതോടൊപ്പം, മേൽ പറഞ്ഞ സംഭവത്തിലെ ഫിഖ്ഹിൻ്റെ ഹുക്മ്, മഹാൻ പറഞ്ഞത് കൂടി കേൾക്കണം. ഹറാമും ഹലാലും കലർത്തപ്പെട്ട സ്വത്തിൽ നിന്നും ഇടപാട് നടത്തുന്നതും ഭക്ഷിക്കുന്നതും അനുവദനീയമാണ്, അഥവാ, കറാഹതുണ്ടെങ്കിലും ഹറാമല്ല. ഇത് പറഞ്ഞെന്ന് മാത്രമല്ല, അത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്നും സ്വീകരിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ ഇമാം ഗസ്സാലീ(റ)വിൻ്റെ വീക്ഷണത്തെ ശക്തിയുക്തം വിമർശിക്കുക കൂടി ചെയ്തിട്ടുണ്ട് (മജ്മൂഅ് - 9/349).


നോക്കൂ, ഇമാം ജീവിച്ചു കാണിച്ച സൂക്ഷ്മതയോട് ഏറ്റവും കൂടുതൽ യോജിക്കുന്നത് ഹറാമാണെന്ന നിയമമാണ്. ഇമാം ഗസ്സാലീ(റ)യുടെ ഈ വീക്ഷണത്തെ എതിർക്കുന്നതിന് പകരം, സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ജനങ്ങളെല്ലാം ഇത്തരം ശുബ്ഹഃ കലർന്ന സ്വത്തിൽ നിന്ന് അകന്ന് നിൽക്കുമായിരുന്നില്ലേ ? എന്നിട്ടും മഹാൻ, ആ വിധിയെ ലഘൂകരിച്ച് കറാഹതേയുള്ളൂ എന്നാണ് ജനതക്ക് മുമ്പിൽ വിളിച്ചു പറഞ്ഞത്.


തമ്മിൽ വിരോധാഭാസമൊന്നും ഇല്ല. ഒന്ന് വ്യക്തി ജീവിതത്തിലെ സൂക്ഷ്മതയും മറ്റൊന്ന് ഫിഖ്ഹുമാണ്. ഫിഖ്ഹിനെ വിവരിക്കുമ്പോൾ, അതിലെ ഉസ്വൂലുകളും നിയമവശങ്ങളും അനുസരിച്ചേ പറ്റൂ. സൂക്ഷ്മത കിട്ടട്ടേ എന്ന് കരുതി, ഫിഖ്ഹിലെ ഹുക്മിനെ, അഥവാ, അല്ലാഹുവിൻ്റെ നിയമങ്ങളെ മാറ്റിപ്പറയാൻ നമുക്ക് അവകാശമില്ല. ഈ തിരിച്ചറിവാണ് ഇമാം നവവി(റ)വിൻ്റെ ജീവിതത്തിൽ നിന്നും ഫിഖ്ഹിൽ നിന്നും നാം ശ്രദ്ധിക്കേണ്ടത്.


മറ്റൊരിക്കൽ, മഹാനരുടെ തലപ്പാവ് ഒരാൾ മോഷ്ടിച്ചു. കള്ളൻ്റെ പിന്നാലെ മഹാനും ഓടി. തിരിച്ചു വാങ്ങാനല്ല. ഇങ്ങനെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു: "താങ്കൾക്ക് ഞാനത് പൊരുത്തപ്പെട്ടു തന്നിരിക്കുന്നു. 'സ്വീകരിച്ചു' എന്ന് പറഞ്ഞേക്കൂ.." കാര്യം തിരിയാത്ത മോഷ്ടാവ് തന്നെ പിന്തുടരുന്നത് കണ്ട് ഓട്ടത്തിന്  വേഗത കൂട്ടുകയും ചെയ്യുന്നു!


وبلغني أن الشيخ الإمام النووي - رحمه الله تعالى - خطف سارق عمامته وهرب، فتبعه الشيخ يعدو خلفه ويقول له: "ملكتك إياها، قل قبلت". والسارق ما عنده خبر من ذلك. اه‍

(روض الرياحين للإمام اليافعي- رقم الحكاية: ٤٨٢)


ഇക്കാര്യത്തിലെ ഫിഖ്ഹ് നിയമം എന്താണെന്ന് നോക്കാം. മോഷ്ടാവ് കൈക്കലാക്കുന്ന സമയത്ത്, നിഷിദ്ധമായ സ്വത്തായിരുന്നുവെങ്കിലും, ഉടമസ്ഥൻ അത് പൊരുത്തപ്പെട്ട് നൽകലോടെ, അത് മോഷ്ടാവിന് അനുവദനീയമായി. ഇക്കാര്യം മോഷ്ടാവ് അറിയണമെന്നില്ല. പക്ഷെ, ഇത് നിഷിദ്ധമായ സ്വത്താണ് എന്ന ചിന്തയോടെ ഉപയോഗിക്കുന്നതിൽ നന്മയുടെ അംശം കുറവാണല്ലോ. അതെല്ലാം പാടേ നീക്കി, അനുവദനീയമാണെന്നെ നല്ല ചിന്തയോടെ ഉപയോഗിക്കട്ടെ എന്ന് കരുതിയായിരിക്കാം ഇമാം പിന്തുടർന്ന് ഓടിയത്. ഖബൂലിൻ്റെ വാചകവും ചൊല്ലി ഇടപാട് പരിപൂർണ്ണമാക്കാനുമായിരിക്കണം. الله أعلم 


ഉപയോഗിക്കും നേരം ചിന്ത നന്നാക്കുന്നത് കൂടുതൽ പ്രതിഫലാർഹമാണെന്ന് ഇമാം സുബ്കീ(റ)യുടെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം:


(وَزِيَادَةُ الْأَجْرِ  عِنْدَ قَصْدِ الِامْتِثَالِ لِأَجْلِهَا) لِزِيَادَةِ النَّشَاطِ فِيهِ حِينَئِذٍ بِقُوَّةِ الْإِذْعَانِ لِقَبُولِ مَعْلُولِهَا. اه‍ (جمع الجوامع: ٢/٢٤٢)


മനസ്സിനകത്തെ ചിന്തകൾക്ക് ആക്കം കൂട്ടിയുള്ള തിരുനബി(സ്വ) തങ്ങളുടെ ഹജ്ജ് യാത്രയെ കുറിച്ച് മുമ്പ് എഴുതിയിരുന്നു. തിരുനബി(സ്വ)യോടും മഹാന്മാരോടും മഹബ്ബതുള്ളവർക്ക് മാത്രം ബോധ്യപ്പെടുന്ന ചില ബോധ്യങ്ങളുണ്ട്. ഇതിനോട് ചേർത്ത് വായിക്കുന്നത് നന്നായിരിക്കും.


മുതഫർരിദിൽ, നിസ്കാരത്തിൽ തിരിഞ്ഞു നോക്കുന്നത് ഹറാമാണെന്ന ഇമാം ഹലീമീ(റ), ഇമാം മുതവല്ലീ(റ) എന്നിവരുടെ വീക്ഷണം പറഞ്ഞതും, ഇർശാദുൽ ഇബാദിലെ ഹീലതുർരിബാ ഹറാമാണെന്ന് ഇമാം മാലിക്(റ), ഇമാം അഹ്‌മദ്(റ) ഇവരെ ഉദ്ധരിച്ച് പറഞ്ഞതും അവകളനുസരിച്ച് സൂക്ഷ്മത നിറഞ്ഞ ജീവിതം നയിക്കാനാണ്. അവ രണ്ടും കറാഹതാണെന്ന് ഫത്ഹുൽ മുഈനിൽ വ്യക്തമാക്കിയത് മേൽ കിതാബുകളെ തിരുത്തുകയല്ല, മറിച്ച് മദ്ഹബിലെ തീരുമാനവും ഫിഖ്ഹിലെ നിയമവും പഠിപ്പിക്കുകയാണ്.  


സകാതിൽ നിന്നും രക്ഷപ്പെടാൻ, ഉടമസ്ഥാവകാശം ഭാര്യക്ക് കൈമാറി, തിരിച്ചു വാങ്ങുന്ന അറുവശളൻ ഏർപ്പാടിനെക്കുറിച്ച് കറാഹതാണെന്ന് നിയമം പറയുന്നു. അതോടൊപ്പം, നിഷിദ്ധമാണെന്ന ഉദ്ധരണികൾ വലിയ ഇമാമുകളിലേക്ക് ചേർത്തിപ്പറഞ്ഞ് അതനുസരിച്ച് ജീവിക്കാൻ പ്രോത്സാഹനവും നൽകുന്ന ഫത്ഹുൽ മുഈനിൻ്റെ ശൈലി ശ്രദ്ധേയമാണ്:


وكره أن يزيل ملكه ببيع أو مبادلة عما تجب فيه الزكاة لحيلة بأن يقصد به دفع وجوب  الزكاة لأنه فرار من القربة وفي الوجيز: يحرم. وزاد في الإحياء: ولا يبرئ الذمة باطنا وأن هذا من الفقه الضار. وقال ابن الصلاح: يأثم بقصده لا بفعله. اه‍

 (فتح المعين: ١٦٦)


ഇമാം മഹല്ലീ(റ)വിൻ്റെ ശറഹുൽ മിൻഹാജിലെ വീക്ഷണങ്ങളിലെല്ലാം സൂക്ഷ്മതയോടൊപ്പം നിലകൊള്ളണം. അതായത്, അസ്വഹ്ഹിനെ പ്രബലമായി മനസ്സിലാക്കുകയും മറ്റു വജ്ഹുകളയും കൂടി മാനിച്ചുള്ള അമലുകൾ പ്രാവർത്തികമാക്കുകയും ചെയ്യണം. അല്ലാഹു തൗഫീഖ് നൽകട്ടെ - ആമീൻ.


💫

Tuesday, January 28, 2025

വിവാഹം

 വിവാഹം -



വിവാഹം സുന്നത്തുള്ളവർ


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ള മഹ്റ് വസ്ത്രം മറ്റു ചിലവുകൾക്ക് കഴിവുള്ള പുരുഷനും


വൈവാഹിക ജീവിതത്തിലൂടെ  ആസ്വദിക്കുവാൻ ആശ യുള്ളവൾക്കും ഭർത്താവിൽ നിന്ന് ജീവിതോപാധി നേടിയെടുക്കേണ്ട വർക്കും ദുർവൃത്തരിൽ നിന്ന് അഹിതം ഭയക്കുന്ന സ്ത്രീക്കും വിവാഹം സുന്നത്താണ്. (തുഹ്‌ഫഃ 7/187)


വിവാഹം നിർബന്ധം -


*വ്യഭിചാരത്തിൽ നിന്ന് മാറി നിൽക്കുവാൻ വിവാഹം വഴിമാത്രമേ സാധ്യ മാകൂ എന്നുറപ്പായാൽ വിവാഹം നിർബന്ധമാണ്. (തുഹ്ഫ 7/188) 


കറാഹത്ത്


വിവാഹത്തിലേക്ക് ആവശ്യമില്ലാത്തതോടൊപ്പം ആരാധനയിൽ മുഴുകുന്നവൾക്ക് വിവാഹം കഴിക്കൽ കറാഹത്താണ്. (മുഗ്‌നീ)


ഹറാം


വിവാഹം നിമിത്തം നിർബന്ധ ആരാധന മുടങ്ങുമെന്നു ഭയന്നാൽ വിവാഹം ഹറാമാണ്. (നിഹായഃ)


ഭർത്താവിനു ചെയ്തുകൊടുക്കേണ്ട ബാധ്യതകൾ നിറവേറ്റുവാൻ തനിക്കാവില്ലെന്ന് ബോധ്യപ്പെട്ടവൾ വിവാഹം ആവശ്യമില്ലാത്ത ഘട്ടത്തിൽ അതിന് തുനിയുന്നത് ഹറാമാണ്. (തുഹ്ഫഃ 7/188)


ഭർത്താവിനു ചെയ്‌തുകൊടുക്കേണ്ട ബാധ്യത എന്നാൽ ഭർത്താവ് ആവശ്യപ്പെടുമ്പോൾ സുഗന്ധം ഉപയോഗിക്കുക, വ്യത്യസ്‌ത അലങ്കാര വസ്‌തുക്കൾ ഉപയോഗിച്ച് ഭംഗിയാവുക,  തുടങ്ങിയവയാണ്. 


എന്നാൽ ഭർത്താവിനുവേണ്ടി ഭക്ഷണം പോലെയുള്ളവ തയ്യാർ ചെയ്യൽ നമുക്കിടയിൽ പതിവുണ്ടെങ്കിലും അത് ഭാര്യയുടെ മേൽ നിർബന്ധബാ ധ്യതയായി ഇസ്ല‌ാം ഗണിക്കുന്നില്ല.


CM Al RASHIDA online dars

Aslam Kamil


Monday, January 27, 2025

സ്വഹാബത്തിനെതിരെ ഒഹാബി

 മുജാഹിദിനെന്താ കുഴപ്പം

Aslam Kamil Saquafi parappanangadi


*സ്വഹാബത്തിനെതിരെ ഒഹാബി*


നബി(സ)യുടെ ജീവിതത്തിന് ദൃക്‌സാക്ഷികളാണ് സ്വഹാബികൾ. മുസ്ല‌ിംകൾ ഇസ്ലാം പഠിച്ചത് ഇവരിൽ നിന്നാണ്. ഇസ്ലാമിന്റെ അടി സ്ഥാന ഗ്രന്ഥമാണ് ഖുർആൻ. ഈ മഹത് ഗ്രന്ഥവും അതിന്റെ വ്യാഖ്യാ നവും ലോകത്തിന് ലഭിച്ചത് സ്വഹാബത്ത് മുഖേനയാണ്. ഇവരെ ഇകഴ്ത്താനുള്ള ഏതു നീക്കവും ഇസ്ലാമിനെ ഇകഴ്ത്തലായിരിക്കും. ഇസ്ല‌ാ മിനെ മുഖം കെടുത്താൻ ആഗ്രഹിച്ചവരൊക്കെ ഈ വഴിക്കാണ് കരുക്കൾ നീക്കിയത്.


പ്രാമാണികരായ സ്വഹാബിമാരെ ആക്ഷേപിച്ചു കൊണ്ടായിരുന്നു ചേകന്നൂരിന്റെ അരങ്ങേറ്റം. മൗദൂദികളും ഈ വഴിയിൽ ഏറെ സഞ്ചരിച്ചു. ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന നീക്കങ്ങളാണ് വഹാബികൾ ഈ രംഗത്ത് നടത്തിയത്.



മുജാഹിദുകൾ സ്വഹാബത്തിനെ ആദരിക്കുകയും ബഹുമാനിക്കു കയും ചെയ്യുന്നുവെന്നോ. സ്വന്തം ഇഛക്കെതിരാകുമ്പോൾ അവരെ തള്ളി പ്പറയുന്നവരല്ലേ വഹാബികൾ. ഏതാനും ഉദാഹരണങ്ങൾ:


1. കേരളത്തിൽ ഇസ്‌ലാം എത്തിച്ച സ്വഹാബത്താണ് ഇവിടെ ആദ്യമായി ജുമുഅ: സ്ഥാപിച്ചത്. ശ്രോതാക്കൾ അനറബികളായിട്ടും അറബി യിൽ തന്നെ ജുമുഅയും ഖുതുബയും നിർവ്വഹിക്കണമെന്ന സുന്നത്ത് നടപ്പാക്കിയതും അവർ തന്നെ. സ്വഹാബത്തിൻ്റെ ഈ നടപടി തങ്ങളുടെ വാദത്തിനെതിരാണെന്ന് വ്യക്തമായപ്പോൾ വഹാബി ആചാര്യൻ സ്വഹാബത്തിനെ തള്ളുന്നത് കാണുക.


“ചിന്തിക്കുന്ന ആർക്കും സ്വഹാബികൾ അറബി അറിയാത്തവരോട് അറബിയിൽ ഖുതുബ ഉപദേശം ചെയ്തിരുന്നുവെന്ന് സമ്മതിക്കാൻ നിർവ്വാഹമില്ല. ഇനി അങ്ങനെ ചെയ്‌തിരുന്നുവെന്ന് പറയുന്ന പക്ഷം വസ്തു‌ നിഷ്ഠമായ റിപ്പോർട്ട്തെളിയിക്കേണ്ടതാണ്. ഇനി തെളിഞ്ഞാൽ തന്നെ കേരളത്തിലെ മുസ്‌ലിയാക്കന്മാർ ചെയ്യുന്നത് ദീനിൽ തെളിവല്ലാ ത്തത് പോലെ അതും (സ്വഹാബത്ത് ചെയ്‌തതും) ദീനിൽ തെളിവാകു കയില്ല" (ജുമുഅ ഖുതുബ മദ്ഹബുകളിൽ പേ: 84)



2. മറ്റൊരു വഹാബി സ്വഹാബത്തിനെ കരിതേക്കുന്നത് കാണുക. "മുസ്‌ലിംകളിൽ അന്ധവിശ്വാസം അരക്കിട്ടുറപ്പിക്കുകയും അവരുടെ പ്രവത്തികളെ ദുഷിപ്പിക്കുകയും ചെയ്‌തതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ഇസ്റാഈലി കഥകളാണ്. അഹ്ലുൽ കിതാബിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ മുഖേനയാണ് ഇവ മുസ്‌ലിംകളിൽ പ്രചരിപ്പിച്ചത്. അവർ സന്ദർഭത്തിനനുസരിച്ച് തൗറാത്തിൽ നിന്നും ഇഞ്ചീലിൽ നിന്നും 

എടുത്തുദ്ധരിക്കുകയും ചെയ്തു. തമീമുദ്ദാരി(റ) കഅ്ബുൽ അഹ്ബാർ(റ), വഹബുബ്‌നു മുനബ്ബിഹ്(റ),, അബ്‌ദുല്ലാഹിബ്നു സലാം(റ) എന്നീ നാല് . പേരിലാണ് ഇത്തരംറിപ്പോർട്ടുകളധികവും ചെന്നെത്തുക. ഇവർ നാലു പേരും യഹൂദി ക്രിസ്‌ത്യാനി വേദങ്ങളിൽ പരിജ്ഞാനമുള്ളവരായിരുന്നു." (അൽ മനാർ പു: 9, ല: 6) ('തർളിയത്ത്' ലേഖകന്റെ വക.)


3. ഉമറുൽ ഫാറൂഖി(റ)നെയും ഉസ്‌മാനുബ്നു അഫ്ഫാനി(റ)നെയും ഒരു വഹാബി ആക്ഷേപിക്കുന്നത് കാണുക: “രണ്ട് കാരണങ്ങളാണ് ഇസ്‌റാഈലീ കഥകൾ ഇസ്‌ലാമിൽ പ്രചരിപ്പിക്കാൻ ഇടവരുത്തിയത്. സ്‌ലാമിൻ്റെ ആരംഭ ദശയിൽ നബി(സ)യുടെ വിയോഗ ശേഷം പള്ളി ിൽ വെച്ച് കഥ പറയുന്ന ഒരു പുതിയ സമ്പ്രദായം ആരംഭിച്ചു. ഹ: ഉമറിൻ്റെ അവസാന കാലത്ത് തന്നെ ഇത് തുടങ്ങിവെച്ചിരുന്നു. എന്നാൽ സ്‌മാൻ(റ) അവർകളുടെ കാലം മുതൽക്കാണ് സർവ്വ പ്രചാരം സിദ്ധിച്ചത്" (അൽ മനാർ 1959 മെയ് പേ: 152)


4. ഇബ്നു അബ്ബാസ്(റ) അബൂഹുറൈറ(റ) എന്നിവരെ പ്രത്യേകം ഇകഴ്ത്തിക്കൊണ്ട് ഒരു വഹാബി എഴുതുന്നു: “വഹ്ബുബ്മുനബ്ബഹും  ഈ കൂട്ടത്തിൽ പെട്ട ഒരു കഥാകാരൻ തന്നെയാണ്. എന്നാൽ മൂന്നാത്തെ ദേഹമായ കഅ്ബുൽ അഹ്ബാറിൽ(റ)നിന്നാണ് ഇസ്‌റാഈലി കഥകൾ പ്രചരിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവായ ഹ: ഇബ്‌നു അബ്ബാസ്(റ), മുഹദ്ദിസുകളിൽ ഒന്നാം സ്ഥാനമർഹിക്കുന്ന  അബൂഹുറൈറ(റ)യുമാണ് കഅ്ബി(റ)ൽ നിന്ന് ഏറ്റവുമധികം റിപ്പോർട്ട ചെയ്തതെന്ന് വരുമ്പോൾ ഇസ്റാഈലി പുരാണേതിഹാസങ്ങൾ ഇസ്ലാമിൽ എത്രമാത്രം പ്രചരിപ്പിച്ചിട്ടുണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതാ ണ്. (അൽ മനാർ പു: 9, ലക്കം 1959) (തർളിയത് ലേഖകൻ്റെ വക) 


ഇതിൽ നിന്ന് നാല് കാര്യങ്ങൾ വ്യക്തമാകുന്നു.


1. വഹാബികൾ സ്വഹാബത്തിനെ അംഗീകരിക്കുന്നവരോ ബഹുമാ നിക്കുന്നവരോ അല്ല.



2. ഇസ്‌ലാമിലേക്ക് ജൂതായിസം കടത്തിക്കൊണ്ട് വന്നവരാണ് സ്വഹാബികളിൽ പലരുമെന്ന് വഹാബികൾ വിശ്വസിക്കുന്നു.


3. വഹാബി ചിന്തകൾക്കെതിരെയാണ് സ്വഹാബികളുടെ വീക്ഷണ മെങ്കിൽ അവരെ ആക്ഷേപിക്കാനും കേരള മുസ്ലിയാക്കളെ പോലെ തള്ളാനും വഹാബികൾ ഒരുക്കമാണ്.


4. ഉമർ(റ), ഉസ്‌മാൻ(റ) എന്നിവർ ഇസ്‌റാഈലി കഥകൾ കടത്തിക്കുട്ടാൻ അരു നിന്നവരാണെന്ന് വഹാബികൾ വിശ്വസിക്കുന്നു.


സ്വഹാബത്ത് ദീനിൽ ജൂതായിസം കലർത്തിയവരാണെന്നും അവരുടെഇജ്‌മാഅ് കേരള 'മുസ്‌ലിയാക്കളുടെ' ഇജ്‌മാഇന് തുല്യം തള്ളപ്പെ ണ്ടതാണെന്നും വഹാബികൾ എഴുതിയത് നാം കണ്ടു. ഇതുകൊണ്ടാണ് വഹാബികൾ സ്വഹാബി വിരുദ്ധമായി അറിയപ്പെടാൻ കാരണം. 


ലോകത്തിന് ഇസ്ലാമിന്റെ വെളിച്ചം പകർന്ന് കൊടുത്ത സ്വഹാബ ത്തിനെ ഇകഴ്ത്തുകയും തരം താഴ്ത്തുകയും ചെയ്‌തവരാണ് ഒഹാബികൾ എന്ന് ഇതോടെ വെക്തമായി


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBo

 

ഒഹാബി മതത്തിൽ നബി(സ) സാധാരണക്കാരൻ?

 മുജാഹിദിനെന്താ കുഴപ്പം ?



ഒഹാബി മതത്തിൽ നബി(സ) സാധാരണക്കാരൻ?


ഒരു വഹാബി മൗലവി എഴുതുന്നു: 


1) “സാധാരണ മനുഷ്യർക്ക് മാതൃകയാകേണ്ട പ്രവാചകൻ സാധാ രണ മനുഷ്യൻ തന്നെയായിരിക്കണം. സാധാരണ മനുഷ്യ പ്രകൃതിയു ള്ളവരായിരുന്നു പ്രവാചകന്മാർ... അവർക്ക് സാധാരണ മനുഷ്യരെ പോലെ യുള്ള കേൾവിയും കാഴ്‌ചയും മാത്രമേ ഉണ്ടായിരുന്നുള്ളൂ" (ശബാബ് വാരിക 88 ഫെബ്രുവരി 12)


മുജാഹിദ് സംസ്ഥാന പ്രസിഡൻ്റ് ഡോ. ഉസ്‌മാൻ എഴുതിയ ഈ വരി കളിൽ മൂല്യവത്തായ' മൂന്ന് നുണകൾ പ്രവാചകരിൽ ആരോപിച്ചിട്ടുണ്ട്


1 സാധാരണ മനുഷ്യ പ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ


2.സാധാരണ മനുഷ്യർക്കുള്ള കേൾവി മാത്രമേ പ്രവാചകന്മാർക്ക ണ്ടായിരുന്നുള്ളൂ.


3.സാധാരണ മനുഷ്യർക്കുള്ള കാഴ്ച്‌ചമാത്രമേപ്രവാചകന്മാർക്കുണ്ടായിരുന്നുള്ളൂ.


എന്നാൽ ഇസ്‌ലാമിക ശരീഅത്തിനു വിരുദ്ധമായ ഈ വാദങ്ങളെ പ്രാചീന വഹാബി ആചാര്യന്മാർ തന്നെ ഖണ്ഡിക്കുന്നത് കാണുക.


“എന്നാൽ നബി(സ)യുടെ ദേഹപ്രകൃതി അസാധാരണമാണ്. കൂർമ്മ ബുദ്ധിയും അല്ലാഹു നബി(സ)ക്ക് നൽകിയിട്ടുണ്ട്. സകല നബിമാരും ബുദ്ധിമാൻമാരേ ആയിരിക്കുകയുള്ളൂ. എന്നിരുന്നാലും തിരുമേനി അതിന്റെ ഉച്ചസ്ഥായിയെ പ്രാപിച്ചിട്ടുണ്ട്.


 നബി(സ)ക്ക് പിറകോട്ട് കാണുനുള്ള ഒരു പ്രത്യേക ദൃഷ്‌ടി അല്ലാഹു ജന്മനാൽ തന്നെ പ്രദാനം ചെയ്ത ട്ടുണ്ട്... നബി(സ) ചില അവസരങ്ങളിൽ ദൂരദർശനം നടത്താറുണ്ട് നജ്ജാശി രാജൻ മരിച്ചയുടനെ നബി(സ)യത് സ്വഹാബാക്കളോട് പറയുകയുണ്ടായി. അസാധാരണമായ ശരീരബലംനബി(സ)ക്കുണ്ടായിരുന്നു.. തങ്ങളുടെ ഉറക്കം ശ്രദ്ധ തീരെ മാറിക്കൊണ്ടുള്ളതായിരുന്നില്ല. 'ഒരാളുടെ മുഖത്തേക്ക് തങ്ങൾ നോക്കിയാൽ അയാളുടെ തല താഴ്ന്നു പോകുന്നു"(അൽമുർശിദ് പു:1, പേ: 151 മുതൽക്കുള്ള പേജുകൾ നോക്കുക)


ഇസ്‌ലാമിക പ്രമാണങ്ങൾ ഇക്കാര്യം സമഗ്രമായി ചർച്ച ചെയ്‌തിട്ടുണ്ട്. നബി(സ)യുടെ ശാരീരികമായ എല്ലാ കഴിവുകളും അസാധാരണ മായിരുന്നുവെന്ന് പ്രമാണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. 


2) എന്നാൽ അഭിനവ വഹാബികൾ ഇതംഗീകരിക്കുന്നില്ല വഹാബി നേതാവ് എഴുതുന്നു: “ പ്രവാചകന്മാർ സാധാരണ മനുഷ്യ പ്രകൃതിയുള്ള മനുഷ്യരായിരുന്നുവെന്ന് പറയുന്നവരല്ല ഇസ്ലാമിൽ നിന്ന് പുറത്ത് പോവുക. നേരെ മറിച്ചാണ് സംഗതിയുടെ കിടപ്പ് മന്ത് മറ്റേക്കാലിലാണ്” (ശബാബ് വാരിക 88 ഫെബ്രുവരി 19)


Aslam Kamil Saquafi parappanangadi


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

മിഅ'റാ ജ് നോമ്പ്*

 *മിഅ'റാ ജ് നോമ്പ്*


_*തെറ്റിദ്ധരിപ്പിക്കപ്പെടുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചിലത്*_

_بسم الله والحمد لله والصلاة والسلام على رسول الله وعلى اله وصحبه اجمعين اما بعد_


*ചോദ്യം*: റജബ് ഇരുപത്തിയേഴ് മിഅ'റാജ് ദിനത്തിൽ നോമ്പനുഷ്ട്ടിക്കുന്നതിന് വല്ല പുണ്യവുമുണ്ടോ?


*മറുപടി*:ഉണ്ട്. ആരെങ്കിലും റജബ് ഇരുപത്തിഏഴിനു നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പുണ്യം അവനു രേഖപ്പെടുത്തുമെന്ന ഹദീസ് ഇബ്നു അസാകിർ ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീസ് ആ നോമ്പിന്റെ മഹത്വമായി ഇമാം ഗസ്സാലി (റ) ഇഹ്‌യാ 328/1 ലും ഗുന് യ 182/1 ലും കൊണ്ടുവന്നിട്ടുണ്ട്.


_*"ان رسول الله صلى الله عليه وسلم قال من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرا"*_ رواه ابن عساكر


_*وقال الامام الغزالي واما الايام الفاضلة فتسعة عشر يستحب مواصلة الاوراد فيها يوم عرفة ويوم عاشوراء ويوم سبعة وعشرين من رجب له شرف عظيم روى ابوهريرة ان رسول الله صلى الله عليه وسلم قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرا*_ 


_(احياء علوم الدين ١/٣٦١)_


_*شهاب الدين السعدي الفنينكندي*_


*ചോദ്യം*:ശാഫിഈ മദ്ഹബിലെ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ ആരെങ്കിലും സുന്നത്ത് നോമ്പുകളുടെ കൂട്ടത്തിൽ മിഅ'റാജ് ദിനത്തിലെ നോമ്പിനെ എണ്ണിയിട്ടുണ്ടോ?


*മറുപടി*:എണ്ണിയിട്ടുണ്ട്. മിഅ'റാജ് ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് സയ്യിദുൽ  ബക് രി (റ) ഇആനത്ത് 306/2ലും ബൈജൂരി (റ) ഇബ്നു ഖാസിമിന്റെ ശറഹ് 392/1ലും ജമൽ 349/2ലും അബ്ദുള്ളാഹിൽജർദാനി (റ) ഫത്ഹുൽ അല്ലാം 208/2ലും പ്രസ്താവിച്ചിട്ടുണ്ട്.

    മാത്രമല്ല, കറുത്ത രാവിന്റെ ദിനങ്ങളിൽ നോമ്പനുഷ്ട്ടിക്കൽ സുന്നത്താണെന്നും മാസം ഇരുപത്തേഴ്‌ ആ ദിവസങ്ങളിൽ പെടുമെന്നും തുഹ്ഫ 456/3ലും നിഹായ 314/3ലും പറഞ്ഞിട്ടുണ്ട്.


_*"ويستحب صوم يوم المعراج"(فتح العلام ٢/٢٠٨,اعانة الطالبين ٢/٣٠٦,حاشية البيجوري  ١/٣٩٢,فتاوى الشالياتي ص١٣٥)*_


_*"ويسن صوم ايام السود خوفا ورهبة من ظلمة الذنوب وهي السابع او الثامن والعشرون وتالياه"(تحفة ٣/٤٥٦)*_


_*"قال الماوردي: ويسن صوم ايام السود وهي الثامن والعشرون وتالياه وينبغي ان يصام معها السابع والعشرون احتياطا"(نهاية ٣/٣١٤)*_


*ചോദ്യം*:മുകളിൽ ഉദ്ധരിച്ച ഹദീസിന്റെ പരമ്പരയിൽ ദുർബലത ഉണ്ടെന്ന് ഇബ്നു ഹജരിനിൽ അസ്ഖലാനി (റ) തബ് യീനുൽ അജബ് പേജ് 38ൽ പറയുന്നുണ്ടല്ലോ. അപ്പോൾ ആ ഹദീസ് അടിസ്ഥാനമാക്കി പ്രവർത്തിക്കൽ അനുവദനീയമാണോ?


*മറുപടി*:സുന്നത്താണെന്ന ഭാവനയോടെ ഒരു കാര്യം ചെയ്യുന്നതിന് അവലംബമായി ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം നവവി (റ )പറയുന്നു :


_*"ويجوز عند اهل الحديث وغيرهم التساهل في الاسانيد ورواية ما سوى الموضوع من الضعيف والعمل به من غير بيان ضعفه في غير صفات الله تعالى والاحكام.....(تقريب النواوي  ١/٢٢٣)*_


_*"ഇസ്‌ലാമിന്റെ മൗലിക തത്വങ്ങളോട് ബന്ധപ്പെടാത്തതും ഹറാം, ഹലാൽ പോലെയുള്ള വിധികളല്ലാത്തതുമായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ അത്ര കർക്കശ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് ഹദീസ് പണ്ഡിതരുടെ നിലപാട് (തഖ്‌രീബ്‌ 223/1)*_


_*"وقد اتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال "(الأربعين ص٣٩)*_


_*"സുന്നത്തായ കാര്യങ്ങളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു "(അർബഈൻ പേജ് 39)*_


        ഇമാം നവവി(റ)യുടെ  മുകളിലെ വരികൾ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജർ (റ)പറയുന്നു :


_*"وأشار المصنف بحكايته الإجماع على ما ذكره الى الرد على من نازع فيه............(فتح المبين ص٤٠)*_


       _*"സുന്നത്തായ കാര്യങ്ങളിലും ബലഹീനമായ ഹദീസ് സ്വീകരിക്കാൻ പറ്റില്ലെന്ന് പറയുന്നവർക്കുള്ള ഗണ്ണനമാണ് പണ്ഡിതന്മാരുടെ ഇജ്മാഅ' ഉദ്ധരിക്കൽ കൊണ്ട് നവവി (റ)സൂചിപ്പിച്ചത് (ഫത്ഹുൽമുബീൻ പേജ് 40)*_


           ഇമാം റംലി (റ)പറയുന്നു :


_*"قد حكى النووي في عدة من تصانيفه إجماع اهل الحديث على العمل بالحديث الضعيف في الفضائل ونحوها خاصة ولفظ ابن مهدي فيما أخرجه البيهقي في المدخل إذا روينا عن النبي صلى الله عليه وسلم في الحلال والحرام والاحكام شددنا في الاسانيد وانتقدنا في الرجال واذا روينا في الفضائل والثواب والعقاب سهلنا في الاسانيد وسامحنا في الرجال(فتاوى الرملي ٣/٣٨٣)*_


           _*"സുന്നത്തായ അമലുകളിൽ ബലഹീനമായ ഹദീസ് സ്വീകരിക്കാമെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവിയുടെ നിരവധി ഗ്രൻഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബൈഹഖി തന്റെ മദ്ഖലിൽ ഇബ്നു മഹ്‌ദിയിൽ നിന്നും ഉദ്ധരിക്കുന്നു. ഹറാം, ഹലാൽ തുടങ്ങിയ വിധികളിൽ നബിയിൽ നിന്നും ഹദീസ് ഉദ്ധരിക്കപ്പെട്ടാൽ അതിന്റെ നിവേദക പരമ്പരയിലും നിവേദകരുടെ മാറ്റ് പരിശോധിക്കുന്നതിലും നാം കണിശമായ നിലപാട് സ്വീകരിക്കുന്നതാണ്. അതേ സമയം ഒരു കാര്യത്തിന്റെ പാരത്രിക പ്രതിഫലം, പരിണിത ഫലം തുടങ്ങിയവയിലും സുന്നത്തായ കാര്യങ്ങളിലും ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിന്റ നിവേദക പരമ്പരയിലും നിവേദകരിലും നാം വിട്ടു വീഴ്ച ചെയ്യുന്നതാണ് (ഫതാവ റംലി 383/4)*_


*ചോദ്യം*:ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമോ?


 *മറുപടി*: സ്ഥിരപ്പെടും 


_*"ذهب ابن الهمام الى انه يثبت به اي بالحديث الضعيف الإستحباب وأشار الى ذلك النووي وابن حجر المكي والجلال الدواني "(تقريب التدريب ١/٢٩٩)*_


        _*"ദുർബലമായ ഹദീസ് കൊണ്ട് ഒരു കാര്യത്തിന്റെ സുന്നത്ത് സ്ഥിരപ്പെടുമെന്നാണ് ഇബ്നുൽ ഹുമാം(ഹനഫീ മദ്ഹബിലെ പ്രബല ഗ്രൻഥമായ ഫത്ഹുൽ ഖദീറിന്റെ രജയിതാവ്) അഭിപ്രായപ്പെടുന്നത്. ഇതു തന്നെയാണ് ഇമാം നവവിയും ഇബ്നു ഹജറും ജലാലു ദവ്വാനിയും സൂചിപ്പിക്കുന്നതും "(തഖ്‌രീരു തദ്‌രീബ്‌ 299/1)*_


*ചോദ്യം*:ബലഹീനമായ ഹദീസ് കൊണ്ട് ശറഇന്റെ ഒരു വിധി സ്ഥിരപ്പെടില്ലെന്നാണല്ലോ ഇമാം നവവി (റ) തഖ്‌രീബ് 223/1ൽ പറഞ്ഞത്. ഒരു കാര്യം സുന്നത്താവുകയെന്നത് ശറഇന്റെ വിധികളിൽ പെട്ട ഒന്നാണ്താനും. അപ്പോൾ സുന്നത്തായ കാര്യങ്ങൾക്ക് ബലഹീനമായ ഹദീസായാലും മതിയെന്ന് പറയുന്നത് പ്രമാണത്തിന് എതിരാവുകയില്ലേ?


*മറുപടി*:ഇബ്നു അല്ലാൻ (റ) പറയുന്നു : _*"ഹറാമും കറാഹത്തുമാകാൻ സാധ്യതയില്ലാത്ത ഒരു കാര്യം പ്രവർത്തിക്കുന്നത് പരാമർശിച്ച് ബലഹീനമായൊരു ഹദീസ് ലഭിച്ചാൽ അതു അടിസ്ഥാനമാക്കി പ്രസ്തുത കാര്യം ചെയ്യൽ അനുവദനീയമോ സുന്നത്തോ ആകുന്നതാണ്. കാരണം വിലക്കപ്പെട്ടതാകാൻ സാധ്യത്തിയില്ലാത്ത ഒരു കാര്യം എടുക്കലും ഉപേക്ഷിക്കലും സമമായ മുബാഹോ, ചെയ്യൽ അഭികാമ്യമായ സുന്നത്തോ ആകണം. ഏതായാലും അതനുസരിച്ച് പ്രവർത്തിക്കുന്നത് വിലക്കാൻ ന്യായമില്ല. മുബാഹാണെന്ന ധാരണയോടെ ഉപേക്ഷിക്കാമെങ്കിലും സുന്നത്താണെന്ന ഭാവനയോടെ ളഈഫ് പര്യാപ്തമാണ്. അപ്പോൾ പിന്നെ അത് ചെയ്യുന്നതാണ് സൂക്ഷ്മത. അങ്ങിനെ ചെയ്യുന്നതിൽ പ്രതിഫലം കാംക്ഷിക്കാമെന്നതാണ് കാരണം. ചുരുക്കത്തിൽ കേവലം ബലഹീനമായ ഹദീസ് കൊണ്ട് മാത്രമല്ല, സൂക്ഷ്മത പാലിക്കൽ സുന്നത്താണെന്ന പൊതു തത്വത്തിന്റെ അടിസ്ഥാനത്തിലും കൂടിയാണ് അമലിന്റെ സുന്നത്ത് സ്ഥിരപ്പെടുന്നത്."*_


      _(അൽ ഫുത്തൂഹാത്തു റബ്ബാനിയ്യ 84,85/1)_


*_"قال الجلال الدواني في كتابه المسمى انموذج العلوم:اتفقوا على ان الحديث الضعيف لا تثبت به الاحكام الشرعية ثم ذكروا انه يجوز بل يستحب العمل بالحديث الضعيف في فضائل الاعمال وممن صرح به النووي سيما في كتاب الاذكار وفيه اشكال لان جواز العمل واستحبابه كلاهما من الاحكام الخمسة الشرعية فاذا استحب العمل بمقتضى الحديث كان فيه ثبوت الحكم بالحديث الضعيف وأجيب عنه بما احسنه انه إذا وجد حديث ضعيف في عمل من الاعمال ولم يكن العمل محتمل الحرمة والكراهة فإنه يجوز العمل به ويستحب رجاء النفع اذ هو دائر بين الاباحة والاستحباب فلا وجه لحظر العمل به .....وحاصل الجواب ان الجواز معلوم من خارج والاستحباب معلوم ايضا من القواعد الشرعية الدالة على استحباب الاحتياط في الدين فلم يثبت بالحديث الضعيف شيئ من الاحكام بل اوقع الضعيف شبهة الاستحباب فصار الاحتياط ان يعمل به واستحباب الاحتياط معلوم من القواعد الشرعية..."_*


         _(الفتوحات الربانية ١/٨٤،٨٥)_


*ചോദ്യം*:ഒരു കാര്യം സുന്നത്താണെന്ന് കുറിക്കുന്ന ഹദീസ് ലഭ്യമാവുകയും പക്ഷേ, അതിന്റെ നിവേദക പരമ്പരയിൽ (إسناد) ഒരു അയോഗ്യനുണ്ടാവുകയും ചെയ്താൽ നിരുപാധികം ആ ഹദീസ് ദുർബലമാണെന്ന് പറയാൻ പറ്റുമോ?


*മറുപടി*:പറ്റില്ല. ആ സനദിലൂടെ മാത്രം ആ ഹദീസ് ദുർബലമാണെന്നേ പറയാവൂ.കാരണം കുറ്റമറ്റ വേറെ സനദ് ഈ ഹദീസിന് ഉണ്ടാകാമല്ലോ. അതുകൊണ്ട് തന്നെ ആ ഹദീസ് നിശ്ചയമായും ദുർബലമാണെന്ന് ഖൺഡിതമായി പറയണമെങ്കിൽ ഹദീസ് പാണ്ഡിത്യത്തിൽ മുൻനിരയിൽ എത്തിയ ഒരു ഇമാം ഈ ഹദീസ് ശരിയായ സനദിലൂടെ തീരെ വന്നിട്ടില്ലെന്നോ അല്ലെങ്കിൽ കാരണം വ്യക്തമാക്കിക്കൊണ്ട് ഈ ഹദീസ് പാടെ ദുർബലമാണെന്നോ ഖൺഡിതമായി പറയണം.


    (തദ്‌രീബ്‌ 296/1)

_*"إذا رأيت حديثا بإسناد ضعيف فلك ان تقول هو ضعيف بهذا الاسناد ولا تقل ضعيف المتن لمجرد  ضعف ذلك الاسناد وقد يكون له إسناد آخر صحيح الا ان يقول امام انه لم يرو من وجه صحيح او ليس له إسناد يثبت به او انه حديث ضعيف مفسرا ضعفه"*_


      _(تدريب الراوي مع التقرير للسيوطي رض ١/٢٩٦)_

     


_*وصلى الله على نبينا محمد وعلى اله   وصحبه اجمعين*_

Wednesday, January 22, 2025

ബിദ്അതാരോപണം;* *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല*

 📚

*ബിദ്അതാരോപണം;* 

 *ചിലത് ശ്രദ്ധിക്കാതെ പറ്റില്ല* 


(ഭാഗം - 7)


✍️

 _അശ്റഫ് സഖാഫി, പള്ളിപ്പുറം._ 

__________________________


എല്ലാ പണ്ഡിതന്മാരുടെയും ഏകോപനമാണല്ലോ ഇജ്മാഅ്‌. മുജ്തഹിദുകളുടെ മാത്രം ഏകോപനമെന്ന് പറഞ്ഞത് ഉസ്വൂലുൽ ഫിഖ്ഹിലെ വിശദീകരിമാണ്. ഇജ്തിഹാദ് ചെയ്യേണ്ട കാര്യം അവർക്കല്ലേ അറിയൂ. എന്നാൽ ഗവേഷണാത്മകമല്ലാത്ത, വിശ്വാസകാര്യം രൂപപ്പെടുന്നതിലും നിഷേധിക്കാൻ പാടില്ലാത്ത വിഷയത്തിലും, എക്കാലത്തുമുള്ള പണ്ഡിതന്മാരുടെയെല്ലാം ഏകോപനം പരിഗണിക്കേണ്ടതുണ്ട്. ശുഹ്റത് ഇല്ലാത്ത പണ്ഡിതരുടെ വീക്ഷണങ്ങൾ വരെ മാനിക്കണമെന്ന് കഴിഞ്ഞ കുറിപ്പിൽ (ഭാഗം - 5 ) വ്യക്തമാക്കിയല്ലോ. പക്ഷേ, കിതാബുകളിൽ കാണുന്ന എല്ലാ ഖിലാഫുകളും പരിഗണനീയമാകണം എന്നില്ല. ചിലപ്പോൾ ഇജ്മാഅ്‌ സ്ഥിരപ്പെടും മുമ്പുള്ള ഖിലാഫുകൾ അതേപടി ഉദ്ധരിച്ചതാവാം. അല്ലെങ്കിൽ ഇജ്മാഅ് സ്ഥിരപ്പെട്ട വിവരം ലഭിക്കാതെ പറഞ്ഞതാവാം. അതുമല്ലെങ്കിൽ, ഇജ്മാഇൻ്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട വീക്ഷണ വ്യത്യാസത്തിൻ്റെ പേരിലാകാം. അഥവാ, ഇജ്മാഇൽ പരിഗണിക്കപ്പെട്ടവരുടെയെല്ലാം വഫാത് വരെ കാത്തിരിക്കണമെന്നും അതിനു ശേഷമേ ആ ഏകോപനം സ്ഥിരീകരിക്കാവൂ എന്നും ചിലർ വാദിച്ചു. വഫാതിന് മുമ്പ് അതിൽ പെട്ട ആരെങ്കിലും തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറാനുള്ള സാധ്യതയാണ് അവർ ഗൗനിച്ചത്. പക്ഷെ, അത് പ്രബലമല്ല. ഇജ്മാഅ് നിഷേധം ഏതൊരു കാരണം കൊണ്ടാണോ നിഷിദ്ധമായത്, അതേ ന്യായം ഏകോപന സമയത്ത് തന്നെ ഉണ്ടല്ലോ. പിന്നീട് വീക്ഷണം പറഞ്ഞവർക്ക് പോലും അവരുടെ അഭിപ്രായത്തിൽ നിന്ന് മാറാൻ പറ്റില്ല. ആ അപ്രബലമായ ന്യായത്തെ തുടർന്നുണ്ടായ ഖിലാഫുകളും ഉദ്ധരിക്കപ്പെട്ടേക്കാം.


അനന്തരാവകാശ നിയമത്തിലെ 'മസ്അലതുൽ ഔലു'മായി ബന്ധപ്പെട്ട കാര്യത്തിൽ, സ്വഹാബതിൻ്റെ ഇജ്മാഅ് വന്നതിന് ശേഷവും ഇബ്നു അബ്ബാസ്(റ) തങ്ങളുടെ വീക്ഷണത്തിൽ നിന്ന് മാറിയതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇതേക്കുറിച്ച്, ഇബ്നു ഹജർ(റ) ന്യായം പറഞ്ഞത്, വഫാത് വരെ കാത്തിരിക്കണമെന്ന സാധ്യതയെ കൂട്ടുപിടിച്ചാണ്:


ثُمَّ خَالَفَ فِيهِ ابْنُ  عَبَّاسٍ - رَضِيَ اللَّهُ عَنْهُمَا - وَكَأَنَّهُ مِمَّنْ يَرَى أَنَّ شَرْطَ انْعِقَادِ الْإِجْمَاعِ الَّذِي تَحْرُمُ مُخَالَفَتُهُ انْقِرَاضُ الْعَصْرِ. اه‍ 

(تحفة: ٦/٤٣١)


മറ്റൊരു വിഷയത്തിൽ അലീ(റ)വിൽ നിന്നും ഇത്തരത്തിൽ ഒരു വീക്ഷണം വന്നതും ഉബൈദതുസ്സൽമാനീ(റ) ഇതിനെതിരെ വിമർശനം പറഞ്ഞതും തുടർന്ന് ഇബ്നു ഹജർ(റ) ഉദ്ധരിക്കുന്നുണ്ട്. ഖിലാഫുകൾ വരുന്നതിൻ്റെ ഒരു ഉദാഹരണം പറഞ്ഞെന്ന് മാത്രം. ഇപ്രകാരം, ഇനി വിവരിക്കുന്ന അനുകരിക്കാൻ പറ്റാത്ത ഖിലാഫുകൾ പറഞ്ഞത് തെറ്റായിപ്പോയെന്ന് കരുതിക്കൂടാ. അവർക്ക് ന്യായമുണ്ടായേക്കാം. പക്ഷേ, നമുക്ക് അവകളെ അനുകരിക്കാൻ പറ്റില്ലെന്നത് വ്യക്തം.

അല്ലാഹുവിൻ്റെ റഹ്‌മത് എന്ന് പറയാം, എല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തി ഇമാമുകൾ കതിരും പതിരും വേർതിരിച്ച് തന്നല്ലോ.  


*എല്ലാ ഖിലാഫുകളും പരിഗണനീയമല്ല*

________________________



ദീനിലെ അടിസ്ഥാന ഘടകവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ കാര്യമാണ് സകാത്. അത് നിഷേധിച്ചാൽ കുഫ്റ് വരും. ഇപ്രകാരം തന്നെ, അടിസ്ഥാന കാര്യമല്ലാത്ത ചിലതിനെ നിഷേധിക്കുന്നതിലൂടെയും ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകേണ്ടി വരും. ഇബ്നു ഹജർ(റ) വിശദീകരിക്കുന്നു:


وَالْأَصْلُ فِي وُجُوبِهَا - اي الزكاة - الْكِتَابُ... وَالسُّنَّةُ وَالْإِجْمَاعُ بَلْ هُوَ مَعْلُومٌ مِنْ الدِّينِ بِالضَّرُورَةِ فَمَنْ أَنْكَرَ أَصْلَهَا كَفَرَ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ. اه‍ (تحفة: ٣/٢٠٩)


എന്നാൽ അത്തരം അടിസ്ഥാന കാര്യമല്ലാത്ത കാര്യങ്ങൾ, വീക്ഷണ വ്യത്യാസമുള്ളതാണെങ്കിൽ, നിഷേധിച്ചത് കൊണ്ട് 'കുഫ്റ്' വരുന്നില്ല. എന്ന് കരുതി എല്ലാ വീക്ഷണ വ്യത്യാസങ്ങളെയും പരിഗണിക്കാനാവുകയുമില്ല. ഇബ്നു ഹജർ(റ)യുടെ മേൽ വാക്യത്തെ ഇപ്രകാരം വിശദീകരിച്ചത് കാണാം:


(قَوْلُهُ، وَكَذَا بَعْضُ جُزْئِيَّاتِهَا الضَّرُورِيَّةِ) أَيْ: دُونَ الْمُخْتَلَفِ فِيهِ كَوُجُوبِهَا فِي مَالِ الصَّبِيِّ وَمَالِ التِّجَارَةِ نِهَايَةٌ زَادَ الْعُبَابُ وَفِطْرَةٍ اهـ قَالَ شَيْخُنَا وَلَيْسَ زَكَاةُ الْفِطْرِ مِنْهُ؛ لِأَنَّ خِلَافَ ابْنِ اللَّبَّانِ فِيهَا ضَعِيفٌ جِدًّا فَلَا عِبْرَةَ بِهِ. اه‍ (شرواني)


വീക്ഷണ വ്യത്യാസമുള്ളത് നിഷേധിച്ചാൽ കുഫ്റ് വരില്ലെന്ന് പറഞ്ഞതിന്, ഫിത്വ് ർ സകാതിനെ ഉദാഹരണമായി ചേർത്തിട്ടുണ്ട്. എന്നാൽ, ഫിത്വ് ർ സകാതിലുള്ള ഇബ്നു ലബ്ബാൻ എന്നവരുടെ വീക്ഷണ വ്യത്യാസം ഇവിടെ പരിഗണനീയമല്ല. അതിനാൽ അത് നിഷേധിച്ചാലും കുഫ്റ് വരുമെന്ന് തന്നെയാണ് ഗ്രഹിക്കേണ്ടത്. ഇത്രയും പറഞ്ഞ് ഒരു കവിതയും ഉദ്ധരിക്കുന്നു:


وَلَيْسَ كُلُّ خِلَافٍ  جَاءَ مُعْتَبَرًا

 إلَّا خِلَافًا لَهُ حَظٌّ مِنْ النَّظَرِ اهـ.


"യോഗ്യമായ ഖിലാഫുകളെ മാത്രമേ  പരിഗണിക്കേണ്ടതുള്ളൂ "


ഇജ്മാഇന് വിരുദ്ധമായി വന്ന ഖിലാഫുകളെ ഇവ്വിധം തള്ളപ്പെടേണ്ടതാണ്. അത് കൊണ്ടാണല്ലോ, മുജ്തഹിദിന്, അവരുടെ മുൻകാലത്തുള്ളവരുടെ എല്ലാ ഇജ്മാഉം അറിഞ്ഞിരിക്കമെന്ന് നിയമമുണ്ടായത് (തുഹ്ഫഃ 10/108). അത്തരം കാര്യങ്ങളിൽ പിന്നെ ഗവേഷണം തന്നെ നടത്താനില്ല. അതിനെതിരെ വീക്ഷണം പറയുന്നത് നിഷിദ്ധവുമാണല്ലോ.

ഇപ്രകാരം ഖിയാസ് - മറ്റൊന്നിനോട് തുലനം ചെയ്ത് കാര്യങ്ങൾ വിധിക്കുന്നിടത്തും, അവ ഇജ്മാഇന് വിരുദ്ധമാകരുതെന്ന് പറയുന്നുണ്ട്(ജംഉൽ ജവാമിഅ്‌: 2/226). യാത്രയിൽ നോമ്പ് ഒഴിവാക്കാമെന്ന്  കരുതി, നിസ്കാരം ഒഴിച്ചുകൂടാൻ പറ്റില്ലല്ലോ.


 ഹജ്ജിൻ്റെ പ്രതിഫലമായി ഒരുമ്മ പെറ്റ കുഞ്ഞിനെപ്പോലെ സകല ദോഷങ്ങളും പൊറുക്കപ്പെടുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. എന്നാൽ, മനുഷ്യരുടെ അവകാശങ്ങൾ ഇതിൽ നിന്ന് ഒഴിവാണ്. അത് കൊടുത്തു വീട്ടിയേ തീരൂ. ഇക്കാര്യത്തിൽ ഇജ്മാഅ് വരലോടെ, പ്രസ്തുത ഹദീസിൻ്റെ ബാഹ്യാർത്ഥം ഗ്രഹിച്ച്, ഹജ്ജ് ചെയ്യലോടെ എല്ലാ തെറ്റുകളും പൊറുക്കപ്പെടുമെന്ന് പറയാനാവില്ല:


قال شيخنا في حاشية الإيضاح: قوله: كيوم ولدته أمه يشمل التبعات، .... ثم رأيت بعض المحققين نقل الإجماع عليه وبه يندفع الإفتاء المذكور تمسكا بالظواهر. اه‍ بحذف 

(فتح المعين: ٢٠٥)


ഇജ്മാഇനെതിരായതിനാൽ തള്ളപ്പെടണമെന്ന നിയമത്തെ കുറിക്കാനാണ് ഇത് ഉദ്ധരിച്ചത്. വിഷയത്തിലെ മദ്ഹബിൻ്റെ തീരുമാനങ്ങളും മറ്റും അതാത് കിതാബുകൾ നോക്കി ഉറപ്പുവരുത്തുമല്ലോ. ഖിലാഫുകൾ തള്ളപ്പെടുന്ന ചില ഉദാഹരണങ്ങൾ സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിൽ ഉദ്ദേശിക്കുന്നത്. വായനക്കാർ ശ്രദ്ധിക്കുമല്ലോ. തിരുത്തുകൾ അറിയിക്കണമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു.


മയ്യിത് നിസ്കാരത്തിന് ശുദ്ധി വേണ്ടതില്ല എന്നൊരു വീക്ഷണം ചിലരിൽ നിന്ന് വന്നിട്ടുണ്ടെങ്കിലും അത് സ്വീകാര്യമല്ല. ഇജ്മാഇന് വിരുദ്ധമാണത്:


وَقَوْلُ ابْنُ جَرِيرٍ  كَالشُّعَبِيِّ تَصِحُّ بِلَا طَهَارَةٍ رُدَّ بِأَنَّهُ خَارِقٌ لِلْإِجْمَاعِ وَابْنُ جَرِيرٍ وَإِنْ عُدَّ مِنْ الشَّافِعِيَّةِ لَا يُعَدُّ تَفَرُّدُهُ وَجْهًا لَهُمْ كَالْمُزَنِيِّ. اه‍ 

(تحفة: ٣/١٤٦)


സമയം നിശ്ചയിച്ചുള്ള നികാഹ് സ്വഹാബതിൻ്റെ കാലത്ത് അനുവദിക്കപ്പെട്ടിരുന്നു. പിന്നെ നിരോധിച്ചു. ഇടക്കാലത്ത് വീണ്ടും അനുവാദമുണ്ടായി. ശേഷം എന്നെന്നേക്കുമായി അത് നിഷിദ്ധമാക്കി. അത് പറ്റില്ലെന്ന് ഇജ്മാഅ്‌ സ്ഥിരപ്പെടുകയും ചെയ്തു. പക്ഷേ, ഇബ്നു അബ്ബാസ് (رضي الله عنهما) ഈ നികാഹ് അനുവദനീയമാണെന്ന് പറഞ്ഞത്, അതിനെ നിഷേധിച്ചു കൊണ്ടുള്ള നഹ്‌യിൻ്റെ വിവരം ലഭിക്കാത്തത് കൊണ്ടായിരിക്കാം എന്നാണ് ഇമാമുകൾ പറഞ്ഞിട്ടുള്ളത്. ആ വീക്ഷണത്തെ ഗൗനിക്കുകയില്ലെന്ന് സാരം:


وَجَازَ أَوَّلًا رُخْصَةً لِلْمُضْطَرِّ ثُمَّ حَرُمَ عَامَ خَيْبَرَ ثُمَّ جَازَ عَامَ الْفَتْحِ وَقِيلَ حَجَّةَ الْوَدَاعِ ثُمَّ حَرُمَ أَبَدًا بِالنَّصِّ الصَّرِيحِ الَّذِي لَوْ بَلَغَ ابْنَ عَبَّاسٍ لَمْ يَسْتَمِرَّ عَلَى حِلِّهَا مُخَالِفًا كَافَّةَ الْعُلَمَاءِ . اه‍ 

(تحفة: ٧/٢٢٤)


ഒരാൾക്ക് വിവരം ലഭിക്കാത്തത് ആക്ഷേപാർഹമല്ല. മഹാനുഭാവന് തന്നെ, ഖുർആനിലെ രണ്ട് പദത്തിൻ്റെ അർത്ഥം അവ്യക്തമായത് തുഹ്ഫഃയിൽ(1/8) തന്നെ ഉദ്ധരിക്കുന്നുണ്ട്. മേൽ പറഞ്ഞ വീക്ഷണത്തെ അനുകരിക്കാൻ പറ്റില്ലെങ്കിലും, സമയത്തെ നിബന്ധന വെച്ച നികാഹിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ വ്യഭിചാര ശിക്ഷ നടപ്പിലാക്കില്ല( തുഹ്ഫഃ 9/106). 


 «ادْرَءُوا الْحُدُودَ بِالشُّبُهَاتِ»


ശുബ്ഹകൾ കാരണം ശിക്ഷാമുറകൾ ഒഴിവാക്കപ്പെടുമെന്ന ഈ ഹദീസ് ആധാരമാക്കിയാണ് ഈ ഇളവ്. അല്ലാതെ അനുകരിക്കാൻ പറ്റിയത് കൊണ്ടല്ല. അതേ സമയം നാലിൽ കൂടുതൽ ഭാര്യമാരാവാം എന്ന ശിയാവിശ്വാസത്തെ അനുകരിച്ചവനെയും, വലിയ്യും സാക്ഷികളുമില്ലാതെ നികാഹ് നിഷിദ്ധമാണെന്ന് അറിഞ്ഞ് കൊണ്ട് അക്കാര്യം ചെയ്തവനെയും ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല( തുഹ്ഫഃ 9/106). ഈ വീക്ഷണത്തെ ശിക്ഷാ നിയമത്തിലെ ഇളവിൽ പോലും പരിഗണിക്കപ്പെടുന്നില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.


മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാൽ ഒന്നേ സംഭവിക്കൂ എന്ന വീക്ഷണം ഇബ്നു തൈമിയ്യഃ പറഞ്ഞത് ഇജ്മാഇന് വിരുദ്ധമാണ്. അതി ശക്തമായ ഭാഷയിൽ ഇബ്നു ഹജർ(റ) ആ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്:


أَمَّا وُقُوعُهُنَّ مُعَلَّقَةً كَانَتْ أَوْ مُنَجَّزَةً فَلَا خِلَافَ فِيهِ يُعْتَدُّ بِهِ، وَقَدْ شَنَّعَ  أَئِمَّةُ الْمَذَاهِبِ عَلَى مَنْ خَالَفَ فِيهِ، وَقَالُوا: اخْتَارَهُ مِنْ الْمُتَأَخِّرِينَ مَنْ لَا يُعْبَأُ بِهِ فَأَفْتَى بِهِ وَاقْتَدَى بِهِ مَنْ أَضَلَّهُ اللَّهُ وَخَذَلَهُ. اه‍ (تحفة: ٨/٨٣)


വ്യത്യസ്ത മദ്ഹബിൽ നിന്നും അൽപ ഭാഗങ്ങളെടുത്ത് ഇബാദതുകൾ നിർവ്വഹിക്കാൻ പറ്റില്ല. അങ്ങനെയാവുമ്പോൾ ആരും പറയാത്ത ഒരു പ്രത്യേക ചെയ്തിയായി മാറുമല്ലോ. തൽഫീഖ് എന്നാണിതിന് പേര്. ഇങ്ങനെ ചെയ്യുന്നത് നിഷിദ്ധമാണെന്നും തത്ഫലമായി ഫാസിഖായി മാറുമെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇജ്മാഇനെതിരായ പ്രവർത്തനമാണെന്നും പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇബ്നുൽ ഹുമാം(റ) അനുവദനീയമാണെന്ന് പറഞ്ഞത് സ്വീകാര്യമല്ലെന്ന് ഇമാമുകൾ പഠിപ്പിക്കുന്നു:


وَهُوَ خِلَافُ الْإِجْمَاعِ أَيْضًا فَتَفَطَّنْ لَهُ وَلَا تَغْتَرَّ بِمَنْ أَخَذَ بِكَلَامِهِ هَذَا الْمُخَالِفِ لِلْإِجْمَاعِ كَمَا تَقَرَّرَ. اه‍ (تحفة: ١٠/١١٢)


സിയാറത് ലക്ഷ്യമാക്കി തന്നെ മദീനഃയിൽ പോകാൻ വിശ്വാസികൾ കൊതിക്കുമല്ലോ. ഇങ്ങനെ പോവുന്നത് ഇജ്മാഇനാൽ സ്ഥിരപ്പെട്ട മഹത്തായ പുണ്യകർമ്മമാണെന്നും മഹാന്മാർ പഠിപ്പിക്കുന്നു. തിരുനബി(സ്വ) തങ്ങളെ സിയാറത് ചെയ്യാതെ ഹജ്ജ് - ഉംറഃ നിർവ്വഹിക്കുന്നത് അവിടത്തോടുള്ള പിണക്കമായി കരുതപ്പെടുമെന്നാണ് ഹദീസുകളിൽ വന്നിട്ടുള്ളത്. എന്നാൽ, സിയാറത് എന്ന ലക്ഷ്യത്തിൽ മാത്രം പോകുന്നതിനെ ഇബ്നു തൈമിയ്യഃ വിമർശിച്ചത് ഒരു വിലയും കൽപിക്കപ്പെടാത്ത വിമർശനമാണെന്ന് ഇബ്നു ഹജർ(റ) പറയുന്നു:


فإن قلت: كيف تحكي الإجماع السابق على مشروعية الزيارة والسفر إليها وطلبها، وابن تيمية من متأخر الحنابلة منكر لمشروعية ذلك كله - كما رآه السبكي في خطه وأطال- أعني ابن تيمية في الاستدلال لذلك بما تمجه الأسماع وتنفر عنه الطباع، بل زعم حرمة السفر لها إجماعا، وأنه لا تقصر فيه الصلاة، وأن جميع الأحاديث الواردة فيها موضوعة، وتبعه بعض من تأخر عنه من أهل مذهبه. قلت: من ابن تيمية حتى ينظر إليه أو يعوّل في شيء من أمور الدين عليه ؟ وهل هو إلا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا عوار سقطاته وقبائح أوهامه وغلطاته كالعز بن جماعة: عبد أضله الله تعالى وأغواه وألبسه رداء الخزي وأراد وبأه من قوة الافتراء والكذب، ما أعقبه الهوان وأوجب له الحرمان. اه‍ 

(الجوهر المنظم لابن حجر الهيتمي - ٢٩،٣٠)


'വാക്കുകളെ മുഖവിലക്കെടുക്കാൻ മാത്രം ആരാണ് ഇബ്നു തൈമിയ്യഃ ?' എന്ന മഹാനരുടെ ചോദ്യത്തിൻ്റെ ഗാംഭീര്യം തിരിച്ചറിയുമല്ലോ.


മേൽപ്പറഞ്ഞ ബലഹീനമായ ഖിലാഫുകളുടെ ഉൽഭവം, തുടക്കത്തിൽ പറഞ്ഞ പോലെ, ഇജ്മാഇനെക്കുറിച്ചുള്ള വിവരം ലഭിക്കാതിരിക്കുക പോലോത്തതാവാം. മറ്റു ചില കാരണങ്ങളാലും അനാവശ്യ ഖിലാഫുകൾ വന്നുപെട്ടിട്ടുണ്ട്. അനർഹരുടെ ഇടപെടലാണിതിൽ പ്രധാനം. ചില വാക്കുകൾ നോക്കൂ:


അവരവർ മികച്ചു നിൽക്കുന്ന ഫന്നിൽ മാത്രമേ അവരെ അവലംബിക്കാവൂ. മറ്റു വിഷയങ്ങളിൽ ഇടപെട്ട് പറഞ്ഞത് പരിഗണിക്കേണ്ടതില്ല -

 

وَمن غلب عَلَيْهِ فن يرجع إِلَيْهِ فِيهِ دون غَيره. اه‍ 

(فتاوى الحديثية لابن حجر الهيتمي - ١٧٦)


 ഇല്ലെങ്കിൽ പല അബദ്ധങ്ങളും സംഭവിക്കുമെന്ന് -


وَإِذَا تَكَلَّمَ الْمَرْءُ فِي غَيْرِ فَنِّهِ أَتَى بِهَذِهِ الْعَجَائِبِ. اه‍ 

(فتح الباري لابن حجر العسقلاني: ٣/٥٨٤)


അറിയാത്തവർ മിണ്ടാതിരുന്നാൽ തന്നെ ഒരുപാട് വിവാദങ്ങളും തർക്കങ്ങളും കുറഞ്ഞേനെ -


لو سكت من لا يعرف لقل الاختلاف.


കാലികപ്രസക്തിയുള്ള ഈ തത്വം ഇമാം ശാഫിഈ(റ)വിൽ നിന്നും ഇമാം ഗസ്സാലീ(റ)വിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. സമാന ആശയം ഇങ്ങനെയും കാണാം.


وقال ﺍﻟﺤﺎﻓﻆ ﺍﻟﻤﺰﻱ: ﻭﻟﻮ ﺳﻜﺖ ﻣﻦ ﻻ ﻳﺪﺭﻱ ﻻﺳﺘﺮﺍﺡ ﻭﺃﺭﺍﺡ ﻭﻗﻞ ﺍﻟﺨﻄﺄ ﻭﻛﺜﺮ ﺍﻟﺼﻮﺍﺏ. اه‍ (ﺗﻬﺬﻳﺐ ﺍﻟﻜﻤﺎﻝ: ٤/٣٦٢)


അത് കൊണ്ടാണല്ലോ, ഹദീസിലെ 

خبر واحد

ൻ്റെയും, ഇജ്മാഇൻ്റെയും ഖിയാസിൻ്റെയും പ്രാമാണികതയിൽ ഖിലാഫുകൾ ഉയർന്നെങ്കിലും ഇമാമുമാരെല്ലാം അവ തള്ളിക്കളഞ്ഞത്. ഖുർആൻ - ഹദീസ് - ഇജ്മാഅ് - ഖിയാസ് തുടങ്ങിയ ചതുർ പ്രമാണങ്ങൾ സർവ്വരാലും സ്വീകാര്യമായ പ്രമാണങ്ങളായി അനുവർത്തിച്ച് പോരുകയും ചെയ്തിട്ടുണ്ട്.



*ഖിലാഫുകളെ ഉദ്ധരിക്കുന്നതിലും വേണം ശ്രദ്ധ*

_______________________________


ജുമുഅഃ നിസ്കാരം ഓരോ വിശ്വാസിയുടെ മേലിലും ഫർളാണ്. എന്നാൽ ഇത് ഫർള് കിഫായഃ മാത്രമാണെന്ന ഒരു അഭിപ്രായം ചിലർക്കുണ്ടായിരുന്നു. എന്നാൽ അത് അനുകരിക്കാൻ പറ്റിയ വീക്ഷണമല്ല. അത് കൊണ്ട് തന്നെ അത്തരം വീക്ഷണങ്ങൾ, അമലുകൾ ചെയ്യുന്നതിന് അവലംബിക്കുന്ന പിൽക്കാലത്തെ കിതാബുകളിൽ ഉദ്ധരിക്കുക തന്നെ ചെയ്യരുതെന്നാണ് ഇമാമുകൾ പറയുന്നത്. എന്നാൽ ഇമാം മഹല്ലീ(റ)യുടെ ശറഹുൽ മിൻഹാജിൽ പല ഖിലാഫുകളും ഉദ്ധരിച്ചത് ഇതിനെതിരല്ല. കാരണം, അനുകരിക്കാൻ പറ്റുന്നതും പറ്റാത്തതുമായ  ഖിലാഫുകൾ ഉദ്ധരിക്കുന്ന കിതാബാണ് ശറഹുൽ മഹല്ലീയെന്ന കാര്യം പണ്ഡിതർക്കിടയിൽ വിശ്രുതമാണ്. ഇക്കാര്യം ഉണർത്തിക്കൊണ്ട് അല്ലാമഃ അസ്സയ്യിദ് അഹ്‌മദുസ്സഖാഫ്(റ) തർശീഹിൽ പറയുന്നുണ്ട്. ഇആനതുത്ത്വാലിബീനിൽ ജുമുഅഃ നിസ്കാരത്തിലെ പ്രസ്തുത ഖിലാഫ് ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ വിമർശിച്ചത്:


ومنه تعلم ما في حكاية المحشي كالبجيرمي القول بأنها فرض كفاية، فإن قلت: سبقهما إلى ذلك المحلي على المنهاج،  قلت: هو متصد في شرحه المذكور لحكاية الأقوال المعمول بها وغيرها كما يعلم من قواعد الاصطلاحي فلا تغفل. اه‍ 

(ترشيح المستفيدين: ١١٦)


അങ്ങനെയെങ്കിൽ മേൽ പറഞ്ഞ ഖിലാഫുകളെ ഉദ്ധരിച്ചത് പ്രശ്നമാക്കേണ്ട. അനുകരിക്കാൻ പറ്റില്ലെന്ന് പഠിപ്പിക്കാൻ ഉദ്ധരിച്ചതാണ്. ഇആനതിൽ വിമർശന വിധേയമാക്കാതെ ഉദ്ധരിച്ചതിനെതിരെയാണ് തർശീഹിൽ ഗൗരവം പൂണ്ടത്. അതേ സമയം, ആവശ്യമുള്ള ഖിലാഫുകളെ ഉദ്ധരിക്കാതെ, പക്ഷപാതിത്വം കാണിക്കരുതെന്ന മഹാനരുടെ കണിശത ഹീലതുർരിബായുമായി ബന്ധപ്പെട്ട ചർച്ചയിൽ കാണാം. അതേക്കുറിച്ച് മറ്റൊരു കുറിപ്പ് തയ്യാറാക്കണമെന്നുണ്ട് - إن شاء الله.


(തുടരും )


💫

തിരുേകേശം നീളുന്നത്

 നബിമാരുടെ കുപ്പായത്തിന്റെ ബറക്കത് കൊണ്ട് കാഴ്ച ശക്തി തിരിച്ച് ലഭിച്ചെങ്കില്‍... നബിമാരുടെ വടി കൊണ്ട് അടിച്ചപ്പോള്‍ കടലും പാറകളും പിളര്‍ന്നെ...