നേർച്ച
സുന്നികൾ നടത്തുന്ന നേർച്ച എന്താണെന്നറിയാതെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്ന വഹാബി പുരോഹിതന്മാർക്ക് മറുപടി.
ചോദ്യം
മഹാന്മാരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കുന്നത് പാടില്ല എന്ന് ഹനഫി മദ്ഹബിലെ ഗ്രന്ഥത്തിൽ ഉണ്ടെന്ന് ഒരു വഹാബി പുരോഹിതൻറെ പ്രസംഗം കേട്ടു ശരിയാണോ
മറുപടി
നേർച്ച എന്നാൽ സുന്നത്തായ ഒരു കർമ്മത്തെ നിർബന്ധമായി ഏറ്റെടുക്കുന്നതിനാണ്. ഉദാഹരണം സ്വദക്ക ചെയ്യാൻ വേണ്ടി നേർച്ചയാക്കുന്നു.
നേർച്ച അല്ലാഹുവിനുള്ള ഇബാദത്താണ് അത് ഏതെങ്കിലും വലിയ്യിനുള്ള ഇബാദത്തല്ല .
അതുകൊണ്ടുതന്നെ അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കേണ്ടത് .
മഹാന്മാരുടെ ഖബറിന്റെ അരികിലേക്ക് സ്വദക്ക നൽകാൻ വേണ്ടി ഒരാൾ നേർച്ചയാക്കിയാൽ ആ ഖബറിന്റെ അരികിലുള്ള സാധുക്കൾക്ക് വേണ്ടിയോ അവിടെയുള്ള മറ്റു നന്മകൾക്ക് വേണ്ടിയോ ആണ് നേർച്ചയാക്കുന്നത്.
ഈ വലിയ്യിനെ ഇബാദത്ത് ആയിട്ട് ഉള്ള നേർച്ച അല്ല
ആ സ്വദഖയുടെയും നേർച്ചയുടെയും പ്രതിഫലം വലിയ്യിനിക്ക് ഹദിയ യാക്കുന്നു എന്ന് മാത്രം
ആ സ്വദഖയുടെ പുണ്യം കൊണ്ട് ആവശ്യങ്ങൾ വിട്ടണം എന്ന് കരുതുകയും ചെയ്യുന്നു. അതിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇതാണ് സുന്നികൾ നടത്താറുള്ള നേർച്ച . ഈ നേർച്ച ശിർക്കാണെന്നോ ഹറാമാണെന്നോ പണ്ഡിതന്മാർ പറഞ്ഞിട്ടില്ല.
എന്നാൽ ഒരു വലിയ്യിന് വേണ്ടി അതായത് അദ്ധേഹത്തിന് ഇബാദത്തായി നേർച്ചയാക്കുകയോ വലിയ്യിന് തഖറുബായിട്ട് അതായത് ഇബാദത്ത് (ഖുർബത്ത്) കൊണ്ട് അടുക്കലെ കരുതുകയോ ചെയ്താൽ അത് പാടില്ലാത്ത നേർച്ചയാണ്.അപ്രകാരം നേർച്ച വസ്തു മരണപ്പെട്ട വലിയ്യിന് ഉടമയാക്കി കൊടുക്കലിനെ കരുതിയാലും പാടില്ലാത്തതാണ് .കാരണം ജീവിച്ചിരിക്കുന്നവർ മാത്രമേ ഭൗതികവസ്തുക്കളുടെ ഉടമാവകാശം ഉണ്ടാവുകയുള്ളൂ. എന്നാൽ ഖബറിന്റെ അരികിലുള്ള സേവകന്മാർക്കോ സാധുക്കൾ യോ ഉടമായാക്കി കൊടുക്കുകയോ നന്മകളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി യോ ആക്കുന്നത് തെറ്റല്ല.ഇത് തെറ്റാണെന്ന് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യവുമല്ല, ഒരു പണ്ഡിതനും അത് തെറ്റാണെന്ന് പഠിപ്പിച്ചിട്ടുമില്ല.
ഇതിൽനിന്നും നേർച്ച പാടില്ലാത്ത നേർച്ചയും നല്ല നേർച്ചയും ഉണ്ട് എന്ന് മനസ്സിലാക്കാം.
ഈ വിഷയം ധാരാളം ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് -
ഹനഫീ മദ്ഹബിലെ പണ്ഡിതൻ
സിറാജുദ്ധീൻ ഇബ്നു നജീം റ നഹ്റുൽ ഫാഇഖ് എന്ന ഗ്രന്തത്തിൽ പറയുന്നു.
وأعلم أن الشيخ قاسم قال في (شرح في درر البحار): إن النذر الذي يقع من أكثر العوام بأن يأتي إلى قبر بعض الصلحاء ويكشف الستر قائلا سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب أو الفخمة أو الطعام أو الماء أو الشمع أو الزيت كذا باطل إجماعا لوجوه منها أن النذر للمخلوق لا يجوز ومنها أن المنذور له ميت وهو لا يملك ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر
നീ അറിയുക
ശൈഖ് ഖാസിം അൽ ഹനഫി റ ശറഹു ദുററുൽ ബിഹാറ് എന്ന ഗ്രന്തത്തിൽ പറയുന്നു.
സാധാരണക്കാരിൽ നിന്നുണ്ടാവുന്ന ചില നേർച്ചകൾ ഉണ്ട് . സ്വാലിഹീങ്ങളിൽ ചിലരുടെ ഖബറുകളുടെ അരികിൽ വന്നു മറ തുറന്നു നേർച്ചയാക്കുന്നവൻ ഇങ്ങനെ പറയുന്നു. നേതാവേ എന്റെ ആവശ്യങ്ങൾ വീടി കിട്ടിയാൽ
രോഗി സുഖമായാൽ വിദേശി മടങ്ങിവന്നാൽ നിങ്ങൾക്ക് സ്വർണ തരാം അല്ലങ്കിൽ ഭക്ഷണം നെയ്യ് എണ്ണ മറ്റു വസ്തുക്കൾ തരാം എന്ന നേർച്ച ബാത്വിലാണ് എന്നതിൽ ഇജ്മാ ഉണ്ട് -
ഇത് ബാത്വിലാണ് എന്ന് പറയാൻ കാരണം
منها أن النذر للمخلوق لا يجوز
1ഇത് സൃഷ്ടിക്കുള്ള നേർച്ചയാണ് (അല്ലാഹുവിനല്ല )
(കാരണം ഇവിടെ നേർച്ചയിൽ പറഞ്ഞത് എണ്ണ ഭക്ഷണം ദിർഹം തുടങ്ങിയ വസ്തുക്കൾ നിങ്ങൾക്കാണ് എന്നാണ്. അപ്പോൾ ആ നേർച്ച ആ വ്യക്തിക്കായി മാറി . അല്ലാഹുവിന് മാത്രമേ നേർച്ചയാക്കാൻ പാടുള്ളൂ.നേർച്ചയാക്കപ്പെടുന്ന വസ്തുക്കൾ ജീവിച്ചിരിക്കുന്നസാധുക്കൾക്കോ മറ്റോ നൽകുകയും ചെയ്യും.
ആ പുണ്യകർമ്മത്തിന്റെ ആ സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദ്യ ചെയ്യുകയും ചെയ്യും .ഈ നേർച്ച അനുവദനീയമാണ്. ആ നേർച്ച അല്ലാഹുവിന് വേണ്ടി യാണ് അല്ലാഹുവിനുവേണ്ടി ഇബാദത്ത് ആയിട്ടാണ്. ഇവിടെ ആ വ്യക്തിക്ക് ഇബാദത്തായി നേർച്ചയാക്കിയത് കൊണ്ടാണ് പാടില്ലാതെ ആയത് .)
ومنها أن المنذور له ميت وهو لا يملك
2 നേർച്ചയാക്കപെട്ട വെക്തി മരണപെട്ടവനാണ് അദ്ധേഹം നേർച്ചയാക്കപെട്ട വസ്തു ഉടമയാക്കുകയില്ല. (കാരണം ഇവിടെ നിങ്ങൾക്ക് ദിർഹം ഉണ്ട് ഭക്ഷണമുണ്ട് നെയ്യുണ്ട് എണ്ണയുണ്ട് എന്നാണല്ലോ പറഞ്ഞത് .അതൊരിക്കലും ആ മയ്യത്ത് ഉടമയാക്കുകയില്ല .കാരണം ദുനിയാവിലുള്ള വസ്തുക്കളുടെ ഉടമാവകാശം ജീവിച്ചിരിക്കുന്നവർക്ക് ലഭിക്കുകയുള്ളൂ .നേർച്ചയാക്കുന്നവൻ മയ്യത്ത് ഉടമയാക്കും എന്ന നിലക്കുള്ള പദങ്ങൾ പറഞ്ഞതുകൊണ്ടാണ് ഇത് ബാത്വിലാകുന്നത് ജീവിച്ചിരിക്കുന്ന സാധുക്കൾക്കോ മറ്റോ ഉടമയാക്കാൻ വേണ്ടിയായിരുന്നു നേർച്ച എങ്കിൽ സ്വഹീഹാക്കാമായിരുന്നു എന്നർത്ഥം )
ومنها أنه ظن أن الميت يتصرف في الأمن دون الحق سبحانه وتعالى واعتقاد هذا كفر
3മേൽ നേർച്ച പാടില്ലാതിരിക്കാനുള്ള മറ്റൊരു കാരണംഅല്ലാഹുവിനെ കൂടാതെ ആ മയ്യത്ത് കൈകാര്യം ചെയ്യും എന്ന വിശ്വാസമാണ് ആവിശ്വാസം കുഫ്റാണ് (അല്ലാഹുവിനെ കൂടാതെ ജീവിച്ചിരിക്കുന്നയാളോ മരിച്ചയാളോ ഒരു കൈകാര്യം ചെയ്യുകയില്ല എന്ന വിശ്വാസമാണ് സുന്നികൾക്ക് ഉള്ളത് മരണപ്പെട്ട മഹാന്മാരാവട്ടെ ജീവിച്ചിരിക്കുന്നവരാവട്ടെ അവർ കൈവിരൽ വരെ ഇളക്കുകയാണെങ്കിൽ അത് അല്ലാഹുവിൻറെ ഉദ്ദേശപ്രകാരവും അനുമതി പ്രകാരവും മാത്രമേ നടക്കുകയുള്ളൂ അല്ലാഹുവിനെ കൂടാതെ ആരെങ്കിലും കൈകാര്യം ചെയ്യുമെന്ന് വിശ്വസിച്ചാൽ അത് കുഫറാണെന്ന് സംശയമില്ല]
(എന്നാൽ ഇന്ന് സുന്നികൾ നടത്തുന്ന അനുവദനീയമായ നേർച്ചയെ വിശദീകരിച്ചുകൊണ്ട് തൊട്ടുടനെ അദ്ദേഹം പറയുന്ന പാചകം കാണുക)
نعم لو قال: يا الله إني نذرت لك إن شفيت مريضي ونحوه أن أطعم الفقراء الذين بباب السيدة نفيسة ونحوها أو أشتري حصيرا لمسجدها أو زيتا لوقودها أو دراهم لمن يقوم بشعائرها مما يكون فيه نفع للفقراء وذكر الشيخ إنما هو محل لصرف النذر لكن لا يجوز صرفه إلا إلى الفقراء لا إلى أي علم يعلمه ولا لحاضر الشامخ إلا أن يكون واحدا من الفقراء
പക്ഷേ ഒരാൾ ഇങ്ങനെ പറഞ്ഞാൽ
അല്ലാഹുവേ എന്റെ രോഗം മാറുകയോ മറ്റോ ഉണ്ടായാൽ നഫീസ ബീവിയുടെ കബറിന്റെ അരികിൽ ഉള്ള സാധുക്കൾക്ക് ഭക്ഷണം കൊടുക്കാൻ അല്ലാഹുവിനുവേണ്ടി ഞാൻ നേർച്ചയാക്കി. അല്ലെങ്കിൽ അതുപോലെയുള്ളതിനേർച്ചയാക്കി ' അല്ലെങ്കിൽ നഫീസ ബീവിയുടെ പള്ളിയുടെ പായ വാങ്ങാൻ അല്ലെങ്കിൽ നഫീസ ബീവിയുടെ ചിഹ്നങ്ങൾ നിലനിർത്തുന്ന അവിടെയുള്ള സേവകന്മാർക്ക് പണം നൽകാൻ അല്ലാഹുവിനു വേണ്ടി നേർച്ചയാക്കി തുടങ്ങിയ സാധുക്കൾക്കും ഉപകാരമുള്ള കാര്യങ്ങളാണ് പറഞ്ഞതെങ്കിൽ അത് ഹറാമല്ല (സുന്നികൾ ചെയ്യുന്ന നേർച്ചയുടെ ശരിയായ രൂപമാണ് മഹാനവർകൾ ഇപ്പോൾ വിവരിച്ചത് ഇത് ശിർക്കാണെന്നോ പാടില്ലെന്നോ അദ്ദേഹം പറയുന്നില്ല .ഈ ഭാഗം മറച്ചുവെച്ചാണ് പല പുരോഹിതന്മാരും പ്രസംഗിക്കുകയും എഴുതുകയും ചെയ്യാറുള്ളത്.)
( പാടില്ലാത്ത നേർച്ചയുടെ ഇനങ്ങൾ വിവരിച്ച് മഹാനവർകൾ വീണ്ടും തുടരുന്നു )
മഹാന്മാരിലേക്ക് ഇബാദത്ത് കൊണ്ടുള്ള അടുപ്പത്തിന് കരുതിക്കൊണ്ട് എണ്ണയും മെഴുകും ദിർഹമുകളും നേർച്ചയാക്കുകയും കബറിലേക്ക് കൊടുത്തയക്കുകയും ചെയ്യുന്നത് ഹറാമാണ് അതിൽ ഇജ്മാഉണ്ട് എന്നാൽ ഈ നേർച്ച ആക്കുന്നത് കൊണ്ട് അവിടെ ജീവിച്ചിരിക്കുന്ന സാധുക്കൾക്ക് ദാനധർമ്മം ചെയ്യാൻ കരുതിക്കൊണ്ട് അല്ലാഹുവിനുവേണ്ടിയാണ് നേർച്ചയാക്കുന്നതെങ്കിൽ അത് തെറ്റല്ല.
(ഇവിടെ മഹാൻമാരിലേക്ക് ഖുർബത്തായി കൊണ്ട് അതായത് അവരിലേക്ക് ഇബാദത്ത് കൊണ്ട് അടുക്കൽനെ കരുതി അവർക്ക് ഇബാദത്ത് ആയി നേർച്ച ആക്കുന്നത് പാടില്ല എന്നാണ് പറയുന്നത്. നേർച്ച അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം മഹാന്മാരുടെ ഹള്റത്തിലേക്ക് അവരുടെ മഖ്ബറയിലേക്ക് നേർച്ചയാക്കിയാലും അത് അല്ലാഹുവിനുവേണ്ടി മാത്രമായിരിക്കണം.
മഹാന്മാർക്ക് ഇബാദത്ത് ആയിട്ടും നേർച്ച ചെയ്യാൻ പാടില്ല. അത് പാടില്ലാത്തതാണ് എന്നതിൽ ഇവിടെ ആരും തർക്കിച്ചിട്ടില്ല. സുന്നികൾ സാധാരണ നേർച്ചയാക്കാറുള്ളത് അല്ലാഹുവിനുവേണ്ടി മാത്രമാണ് .മഹാന്മാരുടെ മഖ്ബറയിലേക്ക് അവിടെയുള്ള നന്മയുള്ള പ്രവർത്തനങ്ങൾക്കും സാധുക്കൾക്ക് ദാനധർമ്മങ്ങൾ ചെയ്യാൻ വേണ്ടിയുമാണ് നേർച്ചയാക്കുന്നത് . നേർച്ച പുണ്യകർമ്മത്തിന്റെയും സ്വദഖയുടെയും പ്രതിഫലം ആ മഹാനിലേക്ക് ഹദിയ ചെയ്യുകയും ചെയ്യാറുണ്ട്. അത് ശിർക്കാണന്നോ കുഫറാണെന്നോ ഒരു ഇമാമും പറഞ്ഞിട്ടില്ല. അത് തെളിയിക്കാൻ ഒരു പുരോഹിതനും സാധ്യമല്ല.)
فإذا عرف هذا فما يؤخذا الدراهم والشمع والزيت ونحوها وينقل إلى شرائح الأولياء تقربا إليهم فحرام بإجماع المسلمين ما لم يقصدوا بصرفها للفقراء الأحياء قولا واحدا انتهى. وقد ابتلي الناس بدلك ولا زعيما في موعد الشيخ أحمد البدوي ولقد قال الإمام محمد بن الحسن الشيباني: لو كان العوام عبيدي لأعتقهم وأسقطت ولائي وذلك لأنهم لا يهتدون فالكل بهم يتعيشون.
كتاب النهر الفائق شرح كنز الدقائق
[سراج الدين ابن نجيم]
باب الاعتكاف
Aslam Kamil Saquafi parappanangadi