7️⃣7️⃣4️⃣3️⃣
.............................................
*മുസ്ഹഫിൽ അടയാളം വെക്കൽ*
🕹️🕹️🕹️🕹️🕹️🕹️🕹️🕹️🕹️
❓ മുസ്വ്'ഹഫിൽ നോക്കി ഓതുകയും അങ്ങനെ ഓതിയ ഭാഗം മനസ്സിലാക്കാനും ബാക്കി പിന്നെ ഓതാനും സൗകര്യപ്പെടാൻ വേണ്ടി മുസ്വ്'ഹഫിൽ കടലാസ് കൊണ്ട് അടയാളം വെക്കാമോ?
✅ അതേ, അതു അനുവദനീയമാണ്. ( ഹാശിയത്തുൽ ബുജൈരിമി: 1/48 നോക്കുക)
നിസാര പ്പെടുത്തൽ ഉദ്ദേശ്യമില്ലാതെ മുസ്ഹഫിൽ നാണയം വെക്കലും അനുവദനീയമാണന്നു ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
അതേ സമയം മുസ്വ്'ഹഫിൻ്റെ പേജ് മടക്കി വെച്ച് അടയാളം വെക്കുന്നത് ശരിയല്ല, മത ഗ്രന്ഥങ്ങളിലൊന്നും ആ രീതി സ്വീകരിക്കരുത്.
ﻳﺤﺮﻡ ﻭﺿﻊ اﻟﺪﺭاﻫﻢ ﻓﻲ ﻭﺭﻕ اﻟﻤﺼﺤﻒ ﻭﺟﻌﻠﻪ ﻭﻗﺎﻳﺔ، ﻭﻟﻮ ﻟﻤﺎ ﻓﻴﻪ ﻗﺮﺁﻥ ﻭﺑﺤﺚ ﺑﻌﻀﻬﻢ ﺣﻠﻪ ﻭﻟﻴﺲ ﻛﻤﺎ ﺯﻋﻢ اﻩـ اﺑﻦ ﺣﺠﺮ *ﻭاﻟﻤﻌﺘﻤﺪ اﻟﺤﻞ ﺣﻴﺚ ﻟﻢ ﻳﻜﻦ ﻓﻴﻪ ﺇﻫﺎﻧﺔ*.( حاشية البجيرمي : ١ / ٤٨)
🖊️ ദുആ വസ്വിയ്യത്തോടെ
*എം.എ.ജലീൽ സഖാഫി പുല്ലാര*
1446 ജുമാദൽ ഊലാ 11
https