Wednesday, May 29, 2024

*120 വർഷം മുമ്പ് ഹറമിലെ* *മുതഅല്ലിമും മുദരിസും* കോടഞ്ചേരി

 https://m.facebook.com/story.php?story_fbid=pfbid0Qs4TK7yUiqybopCdXx7GfY6H4538zsXFTzA4nGdq2uV3FPWtk8EXN9yXuoMVrME7l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 77/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*120 വർഷം മുമ്പ് ഹറമിലെ* 

*മുതഅല്ലിമും മുദരിസും*

കോ

1921 നു മുമ്പ് വഫാത്തായിപ്പോയ കേരളീയ പണ്ഡിതരുടെ ചരിത്രം പരതി നോേക്കുമ്പോൾ ഉന്നത വിദ്യാഭ്യാസം നേടിയ വലിയ വിപ്ലവങ്ങൾ സൃഷ്ടിച്ച ഒരുപാട് ആലിമീങ്ങളുടെ ചരിത്രം കാണാൻ സാധിച്ചു. അതിൽ പ്രധാനപ്പെട്ട വ്യക്തിത്വമാണ് പത്തുവർഷത്തോളം ഹറമിൽ പഠിക്കുകയും അവിടെ ദർസ് നടത്തുകയും ചെയ്ത കോടഞ്ചേരി അഹ്മദ് മുസ്‌ലിയാർ. ശാഫിഈ മദ്ഹബിലെ പ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫക്ക് വിശദീകരണമെഴുതിയ അബ്ദുൽ ഹമീദ് ശർവാനി, മക്കയിലെ മുഫ്തിയായിരുന്ന സയ്യിദ് അഹ്മദ് സൈനി ദഹ്‌ലാൻ എന്നിവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ഗുരുവര്യരാണ്. 


ഫത്ഹുൽ മുഈനിന് വിശദീകരണമെഴുതിയ സയ്യിദ് ബക് രി എന്നവർ കോടഞ്ചേരി ഉസ്താദിന്റെ മക്കയിലെ ശിഷ്യരിൽ പ്രധാനിയാണ്.


ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടു. ഉമ്മയുടെ സംരക്ഷണത്തിൽ വളർന്ന അഹ്മദ് മുസ്‌ലിയാർ വലിയ പുരോഗതി പ്രാപിക്കാനുള്ള കാരണം നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാർ മലയാളത്തിലെ മഹാരഥന്മാർ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

"മന്ദബുദ്ധിയായ കുട്ടിയെ ഓർത്ത് ദുഃഖിക്കുന്ന മാതാവ് ഒരു ദിവസം മകനെ കൂട്ടി ഉമർ ഖാളിയുടെ സമീപത്തെത്തി വേവലാതിപ്പെട്ടു. കുട്ടിയുടെ ബുദ്ധി വികാസത്തിനും പഠന പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഉമർ ഖാളി ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മാതാവും കുട്ടിയും അവിടെ എത്തിയത്. മാതാവിന്റെ വേവലാതി കേട്ട ഉമർ ഖാളി തൻ്റെ ഭക്ഷണപാത്രത്തിൽ നിന്ന് ഒരു പിടിവാരി കുട്ടിയുടെ വായിലിട്ടു കൊടുത്തു. എന്നിട്ട് പറഞ്ഞു അവനെ ചൊല്ലി പരിഭവപ്പെടേണ്ട അവൻ ഭാവിയിൽ മഹാപണ്ഡിതനാകും. "


സൈനുദ്ദീൻ മഖ്ദൂം അഖീർ, ചാലിലകത്ത് കുസാഈ ഹാജി, നാദാപുരം മേനക്കോത്തോർ തുടങ്ങിയവർ കോടഞ്ചേരി ഉസ്താദിന്റെ പ്രധാന ഗുരുനാഥന്മാരാണ്.


ഗുരുനാഥന്മാരെല്ലാം വിപ്ലവം സൃഷ്ടിച്ചവർ തന്നെയാണ്. ഉമർ ഖാളിയുടെ ശിഷ്യനായ സൈനുദ്ദീൻ അഖീർ അഞ്ചുവർഷം ഹറമിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറേബ്യൻ പണ്ഡിതർക്ക് വലിയ ആദരവും ബഹുമാനവും ആയിരുന്നു മഖ്ദും തങ്ങളോട്. 


ഉമർ ഖാളി(റ)യുടെ സഹപാഠിയും മമ്പുറം തങ്ങളുടെ ഉറ്റസുഹൃത്തുമായിരുന്നു ചാലിലകത്ത് കുസാഇ ഹാജി. 


ഉമർ ഖാളിയുടെ ശിഷ്യനും വടക്കേ മലബാറിലെ പൊന്നാനി എന്നറിയപ്പെടുന്ന നാദാപുരത്തിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത അനേകം പണ്ഡിതരിൽ പ്രധാനിയുമാണ് മേനക്കോത്തോർ എന്നറിയപ്പെടുന്ന കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാർ.


ശിഷ്യരിൽ പ്രധാനിയാണ് 1918വഫാത്തായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. ഇവരുടെ ശിഷ്യരിൽ പ്രധാനിയാണ് ഖുതുബി മുഹമ്മദ് മുസ്‌ലിയാർ.

സി എൻ എഴുതുന്നു:

"കേരള മുസ്‌ലിം ചരിത്രത്തിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു മൗലാന കുഞ്ഞഹമ്മദ് ഹാജി. ഇന്നിവിടെ കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ വിദ്യാഭ്യാസ വിഷയത്തിൽ കാണുന്ന ഉണർവും പുരോഗതിയും ആരംഭിച്ചത് അദ്ദേഹത്തിൻ്റെ ജീവിതകാലം മുതൽക്കാണ്. മറ്റു സംസ്ഥാനങ്ങളിൽ ചെന്നു നോക്കിയാൽ ആ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായി കാണാം. അറബി ഭാഷയും മത വിഷയങ്ങളും ആധുനിക രീതിയിൽ പഠിപ്പിക്കുവാൻ വേണ്ടി മാതൃകാപരമായ പല പുസ്തകങ്ങളും അദ്ദേഹം തയ്യാർ ചെയ്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇംഗ്ലീഷും ആധുനിക ശാസ്ത്രവും പഠിക്കുവാൻ ശക്തിയായ പ്രേരണ നൽകിക്കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മാപ്പിള സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം ബലിയർപ്പിച്ച ഈ മഹാ പുരുഷന്മാർക്ക് എല്ലാവർക്കും അല്ലാഹു നിത്യശാന്തി നൽകട്ടെ അതല്ലാതെ അവർക്കുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയും. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 70)

മുഹിയുദ്ദീൻ മാല* *നൂൽ മാല, കപ്പപ്പാട്ട്* *ആദ്യ കാല രചനകൾ 76

 https://m.facebook.com/story.php?story_fbid=pfbid033tg9G8JFqcgrmWisPgTLFDZGQu7eSYputEGAcZvkw11jhNVfHon9BStV9UxhTb3Ul&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 76/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മുഹിയുദ്ദീൻ മാല* 

*നൂൽ മാല, കപ്പപ്പാട്ട്*

*ആദ്യ കാല രചനകൾ*


നമ്മുടെ മുൻഗാമികളിൽ പൂർവ്വസൂരികളിൽ കഴിവുറ്റ പണ്ഡിതരും സാഹിത്യകാരും ധാരാളം ഉണ്ടായിരുന്നു. അന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ധാരാളം കവിതകളും ഗ്രന്ഥങ്ങളും അവർ രചിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും ഒരു കാലഘട്ടത്തിൽ മാത്രം പരിമിതമായിരുന്നില്ല. പക്ഷേ, ആദ്യകാലത്തെ ഗ്രന്ഥങ്ങളിൽ ചിലത് പിൽക്കാലത്ത് പല കാരണങ്ങളാൽ നഷ്ടപ്പെട്ടുപോയി എന്നതാണ് വസ്തുത.


നിലവിലുള്ള ഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കം ഉള്ളത് ഖാളി മുഹമ്മദ് എന്നവരുടെ മുഹിയുദ്ദീൻ മാലയാണ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"അച്ചടിക്കാൻ പണ്ടേ ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് മാപ്പിളമാരുടെ പുരാതന കൃതികളെല്ലാം നശിച്ചുപോയി. 371 കൊല്ലം മുമ്പ്( സി.എൻ ഇത് എഴുതുന്നത് 1978 ലാണ്) രചിച്ച മുഹിയുദ്ധീൻ മാലയാണ് ഇന്ന് നശിച്ചു പോകാതെ അവശേഷിച്ചതിൽ ഏറ്റവും പഴക്കമുള്ളത്. അത് രചിച്ചത് കൊല്ലം 782ൽ (മലയാള കൊല്ല വർഷം)ആണെന്ന് ആ പാട്ടിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം പേജ് 44 )


തുഞ്ചനെഴുത്തച്ഛൻ മലയാള ലിപി രൂപപ്പെടുത്തുന്നതിന് മുമ്പാണ് മുഹിയുദ്ദീൻ മാല രചന എന്നത് അറബി മലയാളത്തിന്റെ ചരിത്ര പാരമ്പര്യം കൂടി തെളിയിക്കുന്നുണ്ട്.


"ആധുനിക ഭാഷാ ലിപിയുടെ പ്രണേതാവായ സർവ്വശ്രീ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പ്രഖ്യാതമായ ആധ്യാത്മരാമായണം രചിക്കുന്നതിന് അഞ്ചുവർഷം മുമ്പാണ് മുഹിയുദ്ദീൻ മാല രചിച്ചത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 152)


കേരളത്തിൽ ഇസ്‌ലാം പ്രചരിപ്പിച്ച മാലിക് ബിനു ദീനാർ സംഘത്തിലുണ്ടായിരുന്ന മാലിക് ബിനു ഹബീബാണ് ഖാസികുടുംബത്തിൻെറ പിതാവ്. മാലിക് ബിൻ ഹബീബ് മദീനക്കാരനായ മുഹമ്മദ് അൻസാരി(റ) എന്ന സ്വഹാബിയുടെ പുത്രനാണ്. മുഹിയുദ്ധീൻ മാലയുടെ രചയിതാവായ ഖാളി മുഹമ്മദ്(റ) എന്നവരുടെ പത്താമത്തെ ഉപ്പാപ്പയാണ് സ്വഹാബിയായ മുഹമ്മദുൽ അൻസാരി(റ).


ഖാളി മുഹമ്മദ്(റ) ന്റെ പിതൃപരമ്പര താഴെപ്പറയും പ്രകാരമാകുന്നു :


1- പിതാവ് ഖാസി അബ്ദുൽ അസീസ്

2- അല്ലാമ ശിഹാബുദ്ദീൻ അഹ്മദ് ഖാസി

3 - ഖാസി അബൂബക്കർ ഫഖ്റുദ്ദീൻ (സൈനുദ്ദീൻ മഖ്ദൂമിന്റെ ഉസ്താദ്. ഇവർ രൂപപ്പെടുത്തിയ ദർസ് സിലബസാണ് പൊന്നാനി പണ്ഡിതന്മാർ സ്വീകരിച്ചുവരുന്നത് )

4- ഖാസി സൈനുദ്ദീൻ റമളാൻ ശാലിയാത്തി

5- ഖാസി മൂസ

6- ഖാസി ഇബ്റാഹിം

7- ഖാസി മുഹമ്മദ് ബിൻ മാലിക്

8 - മാലിക് ബിൻ ഹബീബ്

9 -ഹബീബ് ബിൻ മാലിക്

10-മുഹമ്മദുൽ അൻസാരി(റ)


ഹിജ്റ 980 ൽ കോഴിക്കോട്ടാണ് ഖാളി മുഹമ്മദ് (റ) ഭൂജാതനായത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ഹദീസ്, തഫ്സീർ, ഫിഖ്ഹ്, നിദാനശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങി അനേകം വിജ്ഞാന ശാഖകൾ അദ്ദേഹം സ്വായത്തമാക്കി. പ്രഗൽഭനായ ഒരു ചരിത്രകാരനും ബഹുഭാഷാ പണ്ഡിതനമായിരുന്നു. ഖിബ്‌ല നിർണ്ണയിക്കുന്നതിലും ഭൂമിശാസ്ത്രപരമായ മറ്റുകാര്യങ്ങളിലും സമകാലികരിൽ അദ്ദേഹത്തിന് തുല്യരെ കണ്ടെത്താൻ പ്രയാസമാണ്. കോഴിക്കോട് കുറ്റിച്ചിറയിൽ ഉള്ള വിശാലമായ ജുമാഅത്ത് പള്ളിയിൽ ദീർഘകാലം മുദരിസ് ആയിരുന്നു. നിരവധി അറബി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

(അവലബം: മലയാളത്തിലെ

മഹാരഥന്മാർ

മുഹമ്മദലി മുസ്‌ല്യാർ നെല്ലിക്കുത്ത്.)

*നൂൽ മാല*


മഖ്ദൂം തങ്ങളുടെ ശിഷ്യനും പ്രഗൽഭ പണ്ഡിതനുമായിരുന്ന തലശ്ശേരി കുഞ്ഞായി മുസ്‌ലിയാരാണ് നൂൽ മാലയുടെ രചയിതാവ്.


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:

" മാപ്പിള സാഹിത്യ കളരിയിൽ ഫലിതപ്രിയന്മാരായി വിഹരിച്ചിരുന്ന മഹാ വ്യക്തികൾ ദുർബലമല്ല. അക്കൂട്ടത്തിൽ വിശ്രുതനാണ് കുഞ്ഞായിൻ മുസ്‌ലിയാർ.  മുഹിയുദ്ദീൻ മാല രചിച്ച് സുമാർ 130 വർഷങ്ങൾക്കുശേഷമാണ് കുഞ്ഞായി മുസ്‌ലിയാർ തൻ്റെ പ്രഥമ മാപ്പിള കാവ്യമായ നൂൽമദ്ഹ് എഴുതിയത്. ഈ കൃതി നൂൽമാല എന്ന പേരിൽ തലശ്ശേരിയിൽ നിന്ന് മുദ്രണം ചെയ്തിട്ടുണ്ട്. ഇത് രചിക്കപ്പെട്ടത് ഹിജ്റ: 1151ലാണ്. 


മുഹിയുദ്ദീൻ മാലക്കും നൂൽമദ്ഹിനുമിടയിൽ കഴിഞ്ഞുകടന്ന 130 വർഷത്തെ മാപ്പിളമാരുടെ സാഹിത്യങ്ങൾ അച്ചടിയില്ലാത്തതുമൂലം നശിച്ചതായിരിക്കണം. പോർത്തുഗീസുകാർ,ലന്തക്കാർ, ബ്രിട്ടീഷുകാർ മുതലായവർ നശിപ്പിച്ചതും തട്ടിയെടുത്തതുമായ മാപ്പിള ഗദ്യ - പദ്യകൃതികൾ എത്രയാണെന്ന് തിട്ടപ്പെടുത്തുക സാധ്യമല്ല. 253 വർഷത്തെ (ഇത് എഴുതുന്നത് 1978 ൽ) പഴക്കമുള്ള നൂൽമാലയുടെ കർത്താവ് ഉന്നതരായ ഭക്തകവികളിൽ ഒരാളാണ്. 16 ഇശലുകളിൽ എഴുതിയ ഈ കൃതിയിൽ 666 വരികളാണുള്ളത്. നബി(സ)യോടുള്ള അതിരറ്റ ഭക്തി പ്രകടമാക്കുന്ന ഈ കാവ്യം ഒരുകാലത്ത് മുസ്‌ലിംകൾ പാടി കഥാപ്രഭാഷണം നടത്താറുണ്ടായിരുന്നു. 


*കപ്പപാട്ട്*

കുഞ്ഞായിൻ മുസ്‌ലിയാരുടെ മികച്ച ദാർശനിക കാവ്യമാണ് കപ്പപ്പാട്ട്. മനുഷ്യ ശരീരത്തെ പായക്കപ്പലിനോടും ജീവിതത്തെ പായക്കപ്പലിന്റെ സഞ്ചാരത്തോടും സാദൃശ്യപ്പെടുത്തിയിട്ടുള്ള ഈ കാവ്യം ഒരേ ഇശലിൽ 600 വരി ഉൾക്കൊള്ളുന്നു.ശരീര ശാസ്ത്രത്തിന്റെ മൂലഘടകങ്ങൾ നന്നായി പഠിച്ചിരുന്ന കുഞ്ഞായി മുസ്‌ലിയാർ, അതിന് ആത്മീയ പരിവേഷം നൽകിയാണ് കപ്പപ്പാട്ടിൽ അവതരിപ്പിച്ചിട്ടുള്ളത്. ശാശ്വതമായ പാരത്രിക ജീവിതത്തിലേക്ക് ആത്മാവിനെ ആനയിക്കുന്ന കപ്പലാണ് മനുഷ്യശരീരമെന്ന് കവി സമർത്ഥിക്കുന്നു. "


(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം

162 - 165)

മൗലവിമാർക്ക്* *അറബിയിൽ* *എത്രഗ്രന്ഥങ്ങളുണ്ട്* 75

 https://m.facebook.com/story.php?story_fbid=pfbid02Q3zHYqs9eKHVkGKq89jr9hu3ZsfRa1xKkC77Q3qNcqpaFz6qvXw9zn2qBNV13A3gl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 75/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*മൗലവിമാർക്ക്*

*അറബിയിൽ* 

*എത്രഗ്രന്ഥങ്ങളുണ്ട്*

 

1921ന് മുമ്പുള്ള കാലം ജാഹിലിയ്യ കാലമാണെന്ന് വിശേഷിപ്പിച്ച കേരളത്തിലെ മുജാഹിദുകൾക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു രചന പോലും അറബിയിൽ ഇല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. വിശ്വാസത്തിലും കർമ്മത്തിലും ചരിത്രത്തിലും കേരളത്തിലെ പൗരാണികരും ആധുനികരുമായ സുന്നി ഉലമാക്കളുടെ അറബി ഗ്രന്ഥങ്ങൾ നിരവധിയാണ്.

ഇതിൽ പ്രത്യേകം പരാമർശിക്കേണ്ടതാണ്

മഖ്ദൂമാരുടെ ഗ്രന്ഥങ്ങൾ. ഇന്നും പള്ളി ദർസുകളിലും വിദേശ സ്ഥാപനങ്ങളിലും  പാഠ്യ വിഷയത്തിൽ ഇവ ഉൾപ്പെടുത്തിയെന്നത് അവരുടെ ഗ്രന്ഥങ്ങൾക്കുള്ള വലിയ അംഗീകാരം തന്നെയാണ്. 


സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെ ചില ഗ്രന്ഥങ്ങൾ നമുക്ക് പരിചയപ്പെടാം:


1 - മുർശിദു തുല്ലാബ്

2 - സിറാജുൽ ഖുലൂബ്

3 - ശംസുൽ ഹുദാ

4 - ശുഹബുൽ ഈമാൻ

5 - കിഫായതുൽ ഫറാഇള്

6 - ഇർഷാദുൽ ഖാസിദീൻ

7 - അദ്കിയാ


മഖ്ദൂം ഒന്നാമൻറെ പുത്രൻ അബ്ദുൽ അസീസ് മഖ്ദൂം മഹാപണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ ഉടമയുമാണ്.


1- മസ്‌ലകുൽ അദ്ഖിയ

2- മുതഫർരിദ്

3- മുരിഖാത്തുൽ ഖുലൂബ്

4- ശറഹു അൽഫിയതുബ്നു മാലിക് - (ഇളാഫത് അധ്യായം മുതൽ)

5 - അർക്കാനുൽ ഈമാൻ.


സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ  പ്രസിദ്ധമായ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന് നിരവധി വ്യാഖ്യാനങ്ങൾ വിരചിതമായിട്ടുണ്ട്. നാലു വാല്യങ്ങളിലായി അല്ലാമാ സയ്യിദ് ബക്‌രി (മക്ക) വിശദമായ വ്യാഖ്യാനം രചിച്ചു. ഇആനതു ത്വാലിബീൻ എന്നാണ് പേര്. ഹിജ്റ 1300 ലാണ് രചന പൂർത്തിയായത്. ഇന്ത്യയിലും അറേബ്യയിലും ഇപ്പോഴും ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചുവരുന്നു. 


തർശീഹാണ് മറ്റൊരു വ്യാഖ്യാനം. യമൻ പണ്ഡിതനായ അല്ലാമാ സയ്യിദ് അലി ബിൻ സയ്യിദ് അഹ്മദ് അസ്സഖാഫ് എന്നവരാണ് രചന നിർവഹിച്ചത്. അറേബ്യൻ നാടുകളിൽ ഈ ഗ്രന്ഥത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.


കേരളീയ പണ്ഡിതനായ താനൂർ അബ്ദുറഹ്മാൻ ശൈഖ് തങ്ങളുടെ മകൻ കുഞ്ഞുട്ടി മുസ്‌ലിയാർ എഴുതിയതാണ് തൻശീതു ത്വാലിഈൻ എന്ന വ്യാഖ്യാന ഗ്രന്ഥം. 


വിദേശത്തും സ്വദേശത്തുമുള്ള നിരവധി പണ്ഡിതന്മാരുടെ അംഗീകാരം ലഭിച്ച ഈ  ഗ്രന്ഥം ശാഫിഈ മദ്ഹബിലെ സുപ്രധാന ഗ്രന്ഥമായി അറിയപ്പെടുന്നു. 

ഇർഷാദുൽ ഇബാദ് , അഹ്കാമുന്നികാഹ് തുടങ്ങി വേറെയും ഗ്രന്ഥങ്ങൾ മഹാനവറുകൾക്കുണ്ട്.


കേരള ചരിത്രത്തെക്കുറിച്ച് ലഭ്യമായ പ്രഥമ ഗ്രന്ഥം മഖ്ദൂം തങ്ങളുടെ തുഹ്‌ഫതുൽ മുജാഹിദീനാണ്. 


സ്പാനിഷ്, ലാറ്റിൻ , ചെക്ക്, ഫ്രഞ്ച്, പോർത്തുഗീസ് , കന്നട , തമിഴ്, ഇംഗ്ലീഷ് , മലയാളം, തുടങ്ങി അനേകം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം  ലോക ചരിത്ര ഗ്രന്ഥങ്ങളിൽ ഉന്നതസ്ഥാനം പുലർത്തുന്നു.


സി എൻ അഹ്‌മദ് മൗലവി എഴുതുന്നു:

"ഈ ഒരൊറ്റ കൃതി മുഖേനെ ശ്രദ്ധേയനായ ഒരു ചരിത്രകാരൻ എന്ന സ്ഥാനം ശൈഖ് സൈനുദ്ദീൻ നേടി. പാശ്ചാത്യരിൽ ചിലർ തുഹ്ഫതിന്റെ കർത്താവ് ടുണീഷ്യക്കാരനാണോ ചൈനക്കാരനാണോ എന്ന് സംശയിച്ചിരുന്നുവത്രേ ! കേരളീയർക്ക് പൊതുവായും മാപ്പിള മുസ്‌ലിംകൾക്ക് പ്രത്യേകമായും ഒരു വിലപ്പെട്ട ചരിത്രം സംഭാവന ചെയ്ത സൈനുദ്ധീൻ മഖ്ദൂമിനെ നാം എന്നും കൃതജ്ഞത പൂർവ്വം സ്മരിക്കണം. "

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 149)


മഖ്ദൂം കുടുംബത്തിലെ പ്രധാനികളുടെ ഗ്രന്ഥങ്ങളിലെ ചിലത് മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത്. മറ്റു ആലിമീങ്ങളുടെ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്. വിശദമായ പഠനത്തിന് മലയാളത്തിലെ മഹാരഥന്മാർ, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഉപയോഗപ്പെടുത്തുക. 


1921 നു മുമ്പും ശേഷവുമായി കനപ്പെട്ട അറബി ഗ്രന്ഥങ്ങൾ രചിച്ച 53 കേരള സുന്നി പണ്ഡിതന്മാരുടെ പേരും സ്ഥലവും കിതാബുകളുടെ പേരും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാർഷികോപഹാരത്തിൽ (പേജ് - 237 - 285 ) 


ഒരു കാര്യം ഇവിടെ വ്യക്തമാണ്. 1921 നു മുമ്പുള്ള കാലത്തെ ജാഹിലിയ കാലമെന്ന് വിശേഷിപ്പിച്ച ആധുനിക മൗലവിമാർക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു അറബി ഗ്രന്ഥം പോലും ഒരു വിഷയത്തിലും ഈയൊരു നൂറ്റാണ്ടിനിടയിൽ രചിക്കാൻ സാധിച്ചിട്ടില്ല എന്നതും സുന്നി പാരമ്പര്യത്തിൽ കഴിഞ്ഞ് വരുന്ന ഉലമാക്കൾക്ക് ഈ നൂറ്റാണ്ടിലും നിരവധി ഗ്രന്ഥങ്ങൾ രചിക്കാൻ സാധിച്ചു എന്നതും വിദ്യാഭ്യാസ വിപ്ലവ രംഗത്ത് പാരമ്പര്യ ഉലമാക്കൾ നിറഞ്ഞു നിൽക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

മുജാഹിദ് വരുന്നതിന്റെ* *500 വർഷം മുമ്പ്* *കേരളം പണ്ഡിതരാൽ* *ധന്യമാണ് !*74

 https://www.facebook.com/story.php?story_fbid=pfbid0227ufCw5C9wPLabSKV9QCiAWV7L8MXFnUFQyWx469U118og4Bjf6GJE5wE4Ab6nGfl&id=100024345712315&post_id=100024345712315_pfbid0227ufCw5C9wPLabSKV9QCiAWV7L8MXFnUFQyWx469U118og4Bjf6GJE5wE4Ab6nGfl&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 74/313

➖➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*മുജാഹിദ് വരുന്നതിന്റെ*

*500 വർഷം മുമ്പ്*

*കേരളം പണ്ഡിതരാൽ*

*ധന്യമാണ് !*


മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ വരുന്നതിന് 500 വർഷം മുമ്പ് യമനിലെ മഖ്ദൂം കുടുംബത്തിന്റെ സാന്നിധ്യം കേരളത്തിലുണ്ട്.


യമനിൽ നിന്നും തമിഴ്നാട്ടിലെ കീളക്കര കായൽപട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറി പാർക്കുകയും ഇസ്‌ലാമിക പ്രചരണം ശക്തിപ്പെടുത്തുകയും ചെയ്തവരാണ് മഖ്ദൂം കുടുംബം. മധുര, തഞ്ചാവൂർ, നാഗൂർ  പ്രദേശങ്ങളിൽ ഇസ്‌ലാം പ്രചരിച്ചതിൽ മഖ്ദൂം ഗോത്രക്കാർക്ക് വലിയ പങ്കുണ്ട്. 


ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് തമിഴ്നാട്ടിലെ കായൽ പട്ടണത്തിന് തെക്കുവശം ശ്രീലങ്കക്ക് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് മഅബർ.  മഖ്ദൂമുമാർ താമസിച്ച മഅബര്‍ പിന്നീട് മഖ്ദൂമുമാരാൽ അറിയപ്പെട്ടു. 


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ: കേരളീയ മുഹദ്ദിസുകളിൽ അഗ്രേസരൻ; മത നേതാവ് ; സ്വാതന്ത്ര്യേഛുവും ഗ്രന്ഥകാരനും. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ നിലവാരം ഉയർത്താൻ ആ മഹാത്മാവ് നിഷ്കാമയത്നം നടത്തി. 


പൊന്നാനി മുസ്‌ലിംകളുടെ ഒരു കേന്ദ്രമായിരുന്നു. ഹിജ്റ ഒമ്പതാം ശതകം മുതൽ ഒരു പണ്ഡിതകുടുംബം പൊന്നാനിയിൽ സ്ഥിരതാമസം തുടങ്ങി. അവരാണ് പൊന്നാനി മഖ്ദൂം കുടുംബം. ഇവർ പൊന്നാനിയിൽ ഒരു മദ്രസ സ്ഥാപിച്ചു. കേരള മുസ്‌ലിംകളുടെ മക്കയായി പിൽകാലങ്ങളിൽ പൊന്നാനി അറിയപ്പെട്ടു. 

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഹിജ്റ 873 (ഏ ഡി 1467) ൽ കൊച്ചിയിൽ ജനിച്ചു. (അതായത് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം പിറക്കുന്നതിന്റെ 470 വർഷങ്ങൾക്ക് മുമ്പ് ) 


മഖ്ദൂം തങ്ങളുടെ പിതാവ് അലിയ്യിബിന് അഹ്മദുൽ മഅബരി ; അക്കാലത്തെ കൊച്ചിയിലെ ഖാസിയായിരുന്നു. 


ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഉപരിപഠനത്തിനായി കോഴിക്കോട്ടേക്ക് പോയി. 

അക്കാലത്ത് പ്രാമാണിക പണ്ഡിതനും നല്ലൊരു അറബി സാഹിത്യകാരനുമായിരുന്ന ഫഖ്റുദ്ദീൻ അബൂബക്കർ ബിൻ ഖാളി റമളാൻ ശാലിയാത്തി (റ)യിൽ നിന്നും ഫിഖ്ഹ് പഠനം പൂർത്തിയാക്കി.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 139)


സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തൻറെ ദർസ് പഠനം ആരംഭിക്കുന്നതും ഫിഖ്ഹിലും ഉസൂലുൽ ഫിഖ്‌ഹിലും അവഗാഹം നേടുന്നതും പ്രമുഖ പണ്ഡിതനും ഖാളിയുമായിരുന്ന റമളാൻ ശാലിയാത്തി (റ)(ചാലിയം)യുടെ പുത്രനും കോഴിക്കോട് ഖാളിയുമായിരുന്ന അബൂബക്കർ ഫഖ്റുദ്ദീനി(റ)ൽ നിന്നാണെന്ന് വരുമ്പോൾ മഖ്ദൂമാരുടെ വരവിനു മുമ്പേ കേരളത്തിൽ പണ്ഡിത കുലപതികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് നമുക്ക് വ്യക്തമാവുന്നു.


ശൈഖ് സകരിയ്യൽ അൻസ്വാരി (റ) മഖ്ദൂം തങ്ങളുടെ ഈജിപ്തിലെ പ്രധാന ഗുരുവര്യരാണ്. ശൈഖ് ജമാലുദ്ദീനു സുയൂത്തി, നൂറുദ്ദീൻ മഹല്ലി, കമാലുദ്ദീൻ ദിമശ്ഖി, ശിഹാബുദ്ദീൻ ഹിമ്മസി, ബദറുദ്ദീൻ സുയൂഥി (റ) എന്നീ ലോകപ്രശസ്ത പണ്ഡിതർ മഹാനവറുകളുടെ സഹപാഠികളായിരുന്നു. 


ഈജിപ്തിൽ നിന്നും തിരിച്ചു വന്നതിനുശേഷം പൊന്നാനിയിൽ മുസ്‌ലിംകളുടെ ഒരു മഹാ സമ്മേളനം വിളിച്ചുകൂട്ടി ആ യോഗത്തിൽ വെച്ച് പൊന്നാനിയിൽ ഒരു ജുമാഅത്ത് പള്ളി നിർമ്മിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തിന് വെള്ളിയുണ്ടകൾ നൽകി. പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ ജുമാഅത്ത് പള്ളി നിർമ്മിച്ചു. പള്ളിയിൽ വെച്ച് അദ്ദേഹം മതാധ്യാപനവും നടത്തി ജനങ്ങൾ നാനാഭാഗങ്ങളിൽ നിന്നും മതപരമായ പ്രശ്ന പരിഹാങ്ങൾക്ക് അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. ഇന്ത്യോനേഷ്യ, മലേഷ്യ, സിലോൺ, അറേബ്യ, ഈജിപ്ത്, സിറിയ, ശാം, ബഗ്ദാദ്, മക്ക, മദീന, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നൊക്കെ വിദ്യാർത്ഥികൾ പൊന്നാനിയിലെത്തിയിരുന്നു.

ഒട്ടേറെ കനപ്പെട്ട രചനകൾ മഹാനവർകൾ നിർവ്വഹിച്ചിട്ടുണ്ട്.


സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ:

സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ മുഹമ്മദ് ഗസ്സാലിയുടെ പുത്രനാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. പൊന്നാനിയിലാണ് ജനനം. പ്രാഥമിക പഠനത്തിനുശേഷം ഈജിപ്തിൽ പോകുകയും ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട ഫിഖ്‌ഹ് ഗ്രന്ഥമായ തുഹ്ഫ യുടെ രചയിതാവും പ്രഗൽഭ പണ്ഡിതനുമായ ഇബ്നു ഹജർ ഹൈത്തമി (റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. 


മഖ്ദൂമിന്റെ പ്രധാന ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ.

മഖ്ദൂം തന്റെ യൗവനകാലത്ത് എഴുതിയിരുന്ന ഖുർറതുൽ ഐൻ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന് മഹാനവർകൾ തന്നെ എഴുതിയ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ.

ഹിജ്റ 983 ഈ ഗ്രന്ഥം എഴുതി പൂർത്തീകരിച്ചു. നിരവധി പണ്ഡിതർ ഇതിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. 


കേരളത്തിലും തമിഴ്നാട്ടിലും പൂർവ്വേഷ്യന്‍ ദ്വീപുകളിലും സാർവത്രികമായ പ്രചാരവും അംഗീകാരവും ഫത്ഹുൽ മുഈനിന് ലഭിച്ചിട്ടുണ്ട്.

മഖ്ദൂമുമാർക്ക് മുമ്പ്* *കേരളത്തിൽ മുഹദ്ദിസുകൾമുജാഹിദ് പ്രസ്ഥാനം 73

 https://www.facebook.com/100024345712315/posts/pfbid0MpgcudsxCvNDE2C1WutRePpqevLqE3DUmyNGjYFQUgU7L7fTHfufHzWULHGD4JEUl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 73/313

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*മഖ്ദൂമുമാർക്ക് മുമ്പ്*

*കേരളത്തിൽ മുഹദ്ദിസുകൾ*


മഖ്ദൂം കുടുംബം, മമ്പുറം തങ്ങൾ, ഉമര്‍ ഖാളി തുടങ്ങി ഒട്ടേറെ പണ്ഡിത കുലപതികൾ അവരുടെ വൈജ്ഞാനിക വിപ്ലവങ്ങൾക്ക് തിരി കൊളുത്തിയ മണ്ണാണ് കേരളം. ഇവരെല്ലാം 1921 നു മുമ്പ് നമ്മിൽ നിന്ന് വിടപറഞ്ഞു പോയവരാണ്. ഈ കാലഘട്ടത്തെക്കുറിച്ചാണ് ജാഹിലിയ്യാ കാലം എന്ന് മൗലവിമാർ വിശേഷിപ്പിച്ചത്. 


കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക രംഗം ഈ പംക്തിയിൽ എഴുതി പൂർത്തീകരിക്കുക ഒരിക്കലും സാധ്യമല്ല. എന്നിരുന്നാലും വിസ്മരിക്കാൻ പറ്റാത്ത ചില ചരിത്ര സത്യങ്ങൾ കൂടി സൂചിപ്പിക്കുന്നു. 


മഖ്ദൂം കുടുംബം കേരളത്തിൽ വരുന്നതിനുമുമ്പ് തന്നെ മുഹദ്ദിസുകൾ  (ഹദീസ് പണ്ഡിതന്മാർ ) കേരളത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം.


സി എൻ അഹ്മദ് മൗലവി

എഴുതുന്നു:


"കേരളീയ മുഹദ്ദിസുകൾ :

നബി തിരുമേനി(സ)യുടെ കാലത്ത് തന്നെ ഇസ്‌ലാം പ്രചരിച്ചിരുന്ന കേരളത്തിൽ മുഹദ്ദിസുകളുടെ (ഹദീസ് പണ്ഡിതന്മാർ ) സംഖ്യ ദുർലഭമാകാൻ  വഴിയില്ല. പക്ഷേ അവരെ സംബന്ധിച്ച പൂർണ്ണമായ ചരിത്ര രേഖകൾ കണ്ടെത്തിയിട്ടില്ല. മുസ്‌ലിം ഭൂമിശാസ്ത്രജ്ഞന്മാരിൽ പ്രഖ്യാതനായ ഇമാം യാക്കൂത്ത് ഹമവി തൻ്റെ വിഖ്യാത ഗ്രന്ഥം മുജ്മഉൽ ബുൽദാനിൽ പ്രാചീനകാലത്തെ ചരിത്രവും ഭൂമിശാസ്ത്രവും വിവരിച്ചിട്ടുണ്ട്. രാഷ്ട്രങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു 'വിജ്ഞാന കോശമാണത്. മലബാറിലെ ഇഞ്ചി, കുരുമുളക് എന്നിവയെ സംബന്ധിച്ച വിശദീകരണങ്ങൾക്ക് ശേഷം അതിൽ ഇങ്ങനെ പ്രസ്താവിക്കുന്നു :

ഞാൻ താരീഖ് ദിമശ് ഖിൽ അബ്ദുല്ലാഹിബിന് അബ്ദുറഹ്മാനുൽ മലൈബാരി എന്നൊരാളുടെ ചരിത്രം എഴുതിക്കണ്ടിട്ടുണ്ട്. അദ്ദേഹം ഡമസ്കസ് കടലോരത്തിന്നു സമീപത്ത് സ്ഥിതി ചെയ്യുന്ന സൈദാ സംസ്ഥാനത്തിൽ അദ്നൂൻ എന്ന സ്ഥലത്ത് വെച്ച് അഹ്മദ് ബിൻ അബ്ദുൽ വാഹിദ് ഖശ്ശാബ് ശീറാസിയുടെ സന്നിധാനത്തിൽ നിന്നും ഹദീസ് അഭ്യസിച്ചിരുന്നു. മലൈബാരിയിൽ നിന്ന് അബു അബ്ദുല്ലാഹിസ്സൂരി ഹദീസ് രിവായത്ത് ചെയ്തിട്ടുമുണ്ട്. 


ശീറാസിലെ മുഹദ്ദിസായിരുന്ന അഹ്മദ് ബിനു അബ്ദുൽ വാഹിദ് ഖശ്ശാബ് (മരക്കച്ചവടക്കാരൻ)എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം കേരളത്തിൽ നിന്നും വിലപ്പെട്ട മരങ്ങൾ അറേബ്യായിലേക്കും മറ്റും കയറ്റുമതി ചെയ്തിരുന്നു. കോഴിക്കോട്ടെ കല്ലായി തുറമുഖം പുരാതന കാലം മുതൽ തന്നെ അറബികളുടെ വ്യാപാര കേന്ദ്രമായിരുന്നു. അറബിയിൽ തുറമുഖത്തിന് കല്ലാഅ എന്ന് പറയുന്നു. കാലാന്തരത്തിൽ അത് കല്ലായി ആയിപ്പരിണമിച്ചതാണ്. 


യാക്കൂത്ത് ഹമവി ഹിജ്റ 526 ലാണ് അന്തരിച്ചത്. ഇതിൽ നിന്നും മുഹദ്ദിസ് അബ്ദുല്ലാഹിൽ മലൈബാരി അതിന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പാണ് ഹദീസ് പഠനത്തിനായി ഡമസ്കസിൽ താമസിച്ചിരുന്നതെന്ന് ഗ്രഹിക്കാം.


താരീഖ് ദിമശ്ഖിന്റെ കർത്താവ് ഇബ്നു അസാക്കിർ ഹിജ്റ 571 ലാണ് അന്തരിച്ചത്. അദ്ദേഹം സിറിയയിലെ വലിയ മുഹദ്ദിസായിരുന്നു. ഹദീസ് പഠിപ്പിക്കുവാനായി ലോകത്ത് ഒന്നാമതായി സ്ഥാപിച്ച വിദ്യാലയമാണ് ദാറുൽ ഹദീസ് നൂരിയ്യാ (ദീമിശ്ഖ്). അതിൻെറ സ്ഥാപകൻ, വിഖ്യാതനായ മഹമൂദ് സങ്കി നൂറുദ്ദീൻ ഇത് ഇബ്നു അസാകീറിന്ന് ഹദീസ് പഠിപ്പിക്കുന്നതിനായി നിർമ്മിച്ചു കൊടുത്തതാണ്. 

വളരെ കാലത്തോളം അതിലെ പ്രധാന അധ്യാപകൻ ഇമാം ഇബ്നു അസാകീറായിരുന്നു. (ത്വബഖാത്ത് ഇമാം സുബ്ക്കി) 

ഇബ്നു അസാകീറിന്റെ ചരിത്രം സുബ്ക്കിയും ഇബ്നുഖല്ലിഖാനും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ധാരാളം വിദ്യാർത്ഥികൾ അദ്ദേഹത്തിൻ്റെ സ്ഥാപനത്തിൽ പഠിച്ചിരുന്നു. 


തദ്കിറതുൽ മുഹദ്ദിസീൻ ദാറുൽ ഹദീസ് നൂരിയക്ക് ശേഷമാണ് ബൈത്തുൽ മുഖദ്ദസിലെ വിശ്രുതമായ ദാറുൽ ഹദീസ് കമാലിയ സ്ഥാപിച്ചത്. അവിടെയും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഹദീസ് പഠിച്ചിരുന്നു. താരീഖ് ദിമശ്ഖ് ബൃഹത്തായൊരു ഗ്രന്ഥമാണ്. ഇബ്നു അനുസാകിർ ഹിജ്റ 571 മരണപ്പെട്ടുവെന്ന്റിയുമ്പോൾ കേരളീയനായ അബ്ദുല്ല അതിനും എത്രയോ മുമ്പാണ് അവിടെ പഠിച്ചിരുന്നതെന്ന് വരുന്നു. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 137)

134 വർഷം മുമ്പ്* *തുഹ്ഫയുടെ വിവർത്തനം*മുജാഹിദ് പ്രസ്ഥാനം 72

 https://m.facebook.com/story.php?story_fbid=pfbid0hyzjANBnRQ41KGPpibyn5ru42EZNont8Z7MSPaBFNUXfjiT5gPfey4FtkYgPrKz6l&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 72 / 313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*134 വർഷം മുമ്പ്*

*തുഹ്ഫയുടെ വിവർത്തനം*


കേരളത്തിലെ ഉലമാക്കൾ ഗ്രന്ഥരചനയിലോ ഭാഷാ പാണ്ഡിത്യത്തിലോ ഒട്ടും പുറകിലായിരുന്നില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. 


1921 ന് തൊട്ട് മുമ്പ് വഫാതായ മികവുറ്റ നൂറുകണക്കിന് പണ്ഡിതന്മാരുടെ ചരിത്രങ്ങൾ രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലമായി സി എൻ അഹമ്മദ് മൗലവി ക്രോഡീകരിച്ചിട്ടുണ്ട്. അതിൽനിന്നും ചില സൂചനകൾ മാത്രം താഴെ ചേർക്കുകയാണ്.


താനൂർ അബ്ദുറഹ്മാൻ ശൈഖ് :  123 കൊല്ലം മുമ്പാണ് വഫാത്ത്. പ്രസിദ്ധമായ ആറു ഗ്രന്ഥങ്ങൾ അറബിയിലും അറബി മലയാളത്തിലുമായി രചിച്ചിട്ടുണ്ട്. (പേജ്: 335)


താനൂർ മുഹിയുദ്ദീൻ മുല്ല :

121 വർഷം മുമ്പാണ് വഫാത്ത്.താനൂര് വലിയ ജുമാഅത്ത് പള്ളി ദർസിൽ നിന്ന് പഠിച്ചുവളർന്ന മുഹിയുദ്ദീൻ മുല്ല തമിഴ്, ഹിന്ദുസ്ഥാനി, സംസ്കൃതം, അറബി എന്നീ ഭാഷകളിൽ ഏകദേശം പരിജ്ഞാനം നേടിയിരുന്ന കവിയാണ്.

(പേജ്: 379)


ചാലിലകത്ത് അലി ഹസൻ മൗലവി : കേരളത്തിലെ പ്രാമാണിക പണ്ഡിതനും ഉന്നത സാഹിത്യകാരനും ആയിരുന്നു ഇദ്ദേഹം. പ്രാഥമിക പഠനം തിരൂരങ്ങാടി നടുവിലപ്പള്ളി ദർസ്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗുരു വര്യരാണ്. സയ്യിദ് അബ്ദുല്ല കോയ തങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന ഹിദായത്തുൽ ഇഖ്‌വാൻ അറബി മലയാള മാസികയുടെ പത്രാധിപൻ അലി ഹസൻ മൗലവിയായിരുന്നു. അതായത് കേരള മുസ്‌ലിംകളുടെ ഒന്നാമത്തെ മാസിക. അന്ന് ഇദ്ദേഹത്തെ കവച്ചുവെക്കുന്ന ഒരു സാഹിത്യകാരൻ കേരള മുസ്‌ലിംകളിൽ ഉണ്ടായിരുന്നില്ല. ഇബ്നു ഹജറുല്‍ ഹൈതമിയുടെ തുഹ്ഫ അറബി മലയാളത്തിൽ വിവർത്തന പരിഭാഷ ആരംഭിച്ചു. മൂന്ന് കനത്ത വാള്യങ്ങൾ എഴുതി തീർന്നു. 756 പേജ് വീതമുള്ള രണ്ട് ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു. അത്തൽ ഹതുൽ ബഹിയ്യ: ഫിൽ അഹ്കാമിൽ ഫിഖ്ഹിയ്യ: എന്നാണ് ഗ്രന്ഥത്തിന്റെ പേര്. ഹിജ്റ: 1311 ൽ(134 വർഷം മുമ്പ് ) പ്രസിദ്ധപ്പെടുത്തി. (പേജ് 326)


കൊങ്ങണം വീട്ടിൽ ബാവ മുസ്‌ലിയാർ : 40 വയസ്സ് മാത്രമാണ് ജീവിതം. അഞ്ചു കനത്ത ഗ്രന്ഥങ്ങൾ അദ്ദേഹം അറബി ഭാഷയിൽ എഴുതിയിട്ടുണ്ട്. അറബി മലയാളത്തിൽ ധാരാളം ഉപകാരപ്രദങ്ങളായ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. 131 വർഷം മുമ്പാണ് വഫാത്ത്. (പേജ്: 449)


ഈ ഭാഗം ചുരുക്കുകയാണ്. നിരവധി പണ്ഡിതന്മാരുടെ കൃതികൾ, സേവനങ്ങൾ 1921 നു മുമ്പുള്ളത് തന്നെ എഴുതാനുണ്ട്. (കൂടുതൽ വായനക്ക് സിഎന്നിന്റെ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഉപയോഗപ്പെടുത്തുക.)


ആദ്യകാല ഗ്രന്ഥങ്ങളുടെ ബാഹുല്യം സി എൻ പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണ് : 


" അറബി മലയാളത്തിലെ ആദ്യകാല ഗദ്യ കൃതികൾ  ഏതെല്ലാമാണെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. കൈഫിയത്ത് സ്വലാത്ത്, വെള്ളാട്ടി മസ്അല , നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറിയ ഗ്രന്ഥങ്ങൾ പ്രാചീന കൃതിയിൽപ്പെടുന്നു.  അവയിലൊന്നും തന്നെ രചനാ കാലവും കർത്താക്കളുടെ പേരും രേഖപ്പെടുത്തി കാണുന്നില്ല. പ്രസ്സ് വരുന്നതിനുമുമ്പ് കേരളത്തിലെ മതപണ്ഡിതന്മാരിൽ പലരും നിരവധി അറബി മലയാള കൃതികൾ സ്വതന്ത്രമായും പരിഭാഷയായും എഴുതിയിരുന്നു. അവയിൽ പലതും വിവിധ കാരണങ്ങളാൽ നശിച്ചുപോയി. ആദ്യഭാഗവും അവസാന പേജുകളും നഷ്ടപ്പെട്ട പല അറബി മലയാള കൃതികളും ഞങ്ങൾ വിവിധ മുസ്‌ലിം തറവാടുകളിൽ കണ്ടെത്തുകയുണ്ടായി."

(പേജ് : 269)

മതപണ്ഡിതർക്ക്* *ഭാഷ അറിയില്ലെന്നൊമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 71/313

 https://m.facebook.com/story.php?story_fbid=pfbid0t3PvfnLjvvzqnxhT1LrYpFZqSDMrdTsEQJGa7R1jYHkH6rGD6Wp9NHrxDqvo3Lfdl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 71/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മതപണ്ഡിതർക്ക്*

*ഭാഷ അറിയില്ലെന്നൊ !*


മുസ്‌ലിം പണ്ഡിതന്മാരാൽ സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം. പണ്ഡിതന്മാരില്ലാത്ത കാലം കഴിഞ്ഞു പോയില്ലെന്നതാണ് ശരി. 


"കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ച കാലം മുതൽ ഇവിടെ അസംഖ്യം പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ജീവിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ചിരുന്ന ലോക സഞ്ചാരി കേരളത്തിൽ വന്നിരുന്ന കാലത്തെ ചില പണ്ഡിതന്മാരെയും നേതാക്കളെയും സംബന്ധിച്ച ലഘു വിവരണം തൻ്റെ സഞ്ചാരക്കുറുപ്പിൽ നിന്ന് ലഭിക്കുന്നുണ്ട്. "

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം - 129)


ഇസ്‌ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും കേരളീയർ കൃത്യമായി മനസ്സിലാക്കിയത് സ്വഹാബികളിൽ നിന്നും അവർക്ക് ശേഷം വന്ന പണ്ഡിതന്മാരിൽ നിന്നും തന്നെയാണ്. അതിനാൽ അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ മുസ്‌ലിം സമൂഹത്തിൽ  കടന്നു വന്നിട്ടില്ല. വ്യാജ ത്വരീഖത്തുകളും അന്ധവിശ്വാസങ്ങളും പൊട്ടിമുളക്കുമ്പോൾ അതാത് കാലങ്ങളിലെ പണ്ഡിതന്മാർ അത്തരം വിശ്വാസങ്ങളെ ശക്തമായി എതിർക്കുകയും ജനങ്ങൾക്ക് ഉദ്ബോധനം നൽകുകയും ചെയ്തു വെന്നതാണ് ചരിത്രം. 


എന്നാൽ മുസ്‌ലിം പണ്ഡിതർക്ക് കീഴിൽ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളർന്നുവരുന്ന ഒരു സമൂഹത്തെ വഴിതെറ്റിക്കണമെങ്കിൽ പണ്ഡിത നേതൃത്വത്തിൽ നിന്നും അവരെ അടർത്തിയെടുക്കാതെ സാധ്യമല്ലെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്താഗതിക്കാർ പടച്ചുണ്ടാക്കിയതാണ് കേരള മുസ്‌ലിം പണ്ഡിതർക്ക് വിദ്യാഭ്യാസമില്ലെന്നതും അവർ അന്ധവിശ്വാസികളാണെന്നതും.


" മതപണ്ഡിതന്മാർ ഭൗതിക വിദ്യാഭ്യാസമോ ശാസ്ത്ര ബോധമോ തീരെ ഇല്ലാത്തവരായിരുന്നു. ഭാഷയുടെ കാര്യം അതിലും ദയനീയമായിരുന്നു.  മലയാളത്തിന്റെ നാടൻ ഭാഷയായ മാപ്പിള ഭാഷ മാത്രമേ മുസ്‌ലിംകൾക്ക് സംസാരിക്കാൻ പാടുള്ളൂ എന്നാണ് അന്ന് മതപുരോഹിതന്മാർ പ്രചരിപ്പിച്ചത്. "

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം. പേജ് : 20)


കലർപ്പില്ലാത്ത നുണകളാണ് ചരിത്രം എന്ന പേരിൽ മൗലവിമാർ അണികൾക്ക് കൈമാറുന്നത്. 'നവോത്ഥാനം' സ്ഥാപിച്ചെടുക്കാൻ ഇതല്ലാതെ മറ്റു മാർഗങ്ങളൊന്നും അവർക്കു മുന്നിലില്ല.


വിവിധ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന നിരവധി പണ്ഡിതന്മാർ 1921 നു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ടെന്നതാണ് വസ്തുത. ഏതാനും പണ്ഡിതന്മാരെ നമുക്കിവിടെ പരിചയപ്പെടാം.


" മുഹമ്മദ് നൂഹ് മുസ്‌ലിയാർ : ഹിജ്റ 1321ൽ (124 വർഷം മുമ്പ് ) വഫാത്തായ പണ്ഡിതനാണ് മുഹമ്മദ് നൂഹ് മുസല്യാർ. തിരുവനന്തപുരം പുവാർ സ്വദേശിയാണ്. പിതാവ് അഹ്മദ് കണ്ണ് നല്ലൊരു പണ്ഡിതനും കവിയുമായിരുന്നു. കൊച്ചി പൊന്നാനി പ്രദേശങ്ങളിൽ ദർസ് പഠനം നടത്തി. മലയാളം, അറബി എന്നീ ഭാഷകൾക്ക് പുറമെ തമിഴ്, പാർസി ഭാഷകളും അദ്ദേഹത്തിന്നറിവുണ്ടായിരുന്നു. അറബി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അവയിൽ വലിയൊരു ഭാഗം മൻളൂമാതുൽ ഫുവാരി എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥമാണിത്. ഇസ്‌ലാമിലെ വിശ്വാസാചാരങ്ങൾ, ഇടപാടുകൾ, ദിക്റുകൾ, ശരീഅത്ത് നിയമങ്ങൾ എന്നിവ സമഗ്രമായി വിവരിച്ച ഒരു ഗ്രന്ഥമാണ് ഫതഹു സ്സമദ്. ഒരുകാലത്ത് സാധാരണക്കാർ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളിൽ ഒന്നാണിത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 286)


" ആലപ്പുഴ 

സുലൈമാൻ മൗലവി :

ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ആലപ്പുഴ. അവിടുത്തെ പ്രസിദ്ധ വ്യാപാരിയായിരുന്ന ആദം സേട്ടു സാഹിബിന്റെ പുത്രനായിരുന്നു സുലൈമാൻ മൗലവി. അറബി, ഉറുദു, തമിഴ്, മലയാളം എന്നീ ഭാഷകളിലെല്ലാം അദ്ദേഹം അഗാധ പാണ്ഡിത്യം നേടി. വ്യാപാരത്തെക്കാൾ എഴുത്തും അധ്യാപനവും വൈദ്യവുമാണ് അദ്ദേഹത്തിന് അഭികാമ്യമായിരുന്നത്. യുനാനി വൈദ്യത്തിലും ആയുർവേദത്തിലും അദ്ദേഹം വേണ്ടത്ര വിജ്ഞാനം ആർജിച്ചിരുന്നു. ചികിത്സയോടൊപ്പം തന്നെ അദ്ദേഹം ദർസും നടത്തിയിരുന്നു. ദക്ഷിണ കേരളത്തിലെ മുസ്‌ലിംകളെ പത്രലോകവുമായി പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഹിജ്റ:1312ൽ സുലൈമാൻ മൗലവി ആലപ്പുഴയുടെ ഹൃദയഭാഗത്ത് ആമിറുൽ ഇസ്‌ലാം എന്ന പേരിൽ ഒരു പ്രസ്സ് സ്ഥാപിച്ചു. 1317 ൽ (128 കൊല്ലം മുമ്പ്) വിജ്ഞാനപരമായ ഒരു അറബി മലയാള വാരിക പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു. മണിവിളക്ക് എന്നായിരുന്നു ആ പത്രത്തിന്റെ പേര്.  


അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികളിൽ ഒന്നാണ് 'അഹ്കാമുൽ ഹയവാൻ ഫിൽ ഹലാലി വൽഹറാം." ഭക്ഷിക്കാവുന്നതും ഭക്ഷിക്കാൻ പാടില്ലാത്തതുമായ ജീവികളെ സംബന്ധിച്ച സമഗ്ര പഠനം. ആ കൃതി ഹിജ്റ: 1306 ൽ (139 കൊല്ലം മുമ്പ് ) പൊന്നാനിയിൽ അച്ചടിച്ചു.  ജീവികളുടെ അറബി, ഉറുദു, പേർഷ്യൻ നാമങ്ങൾ  നാലു മദ്ഹബുകളിലും ഇന്നെന്ന ജീവികൾ ഹലാൽ ഹറാം എന്നെല്ലാം പട്ടിക സഹിതം വിവരിച്ചിട്ടുണ്ട് ആ കൃതിയിൽ.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 411)

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...