Wednesday, May 29, 2024

മുജാഹിദ് വരുന്നതിന്റെ* *500 വർഷം മുമ്പ്* *കേരളം പണ്ഡിതരാൽ* *ധന്യമാണ് !*74

 https://www.facebook.com/story.php?story_fbid=pfbid0227ufCw5C9wPLabSKV9QCiAWV7L8MXFnUFQyWx469U118og4Bjf6GJE5wE4Ab6nGfl&id=100024345712315&post_id=100024345712315_pfbid0227ufCw5C9wPLabSKV9QCiAWV7L8MXFnUFQyWx469U118og4Bjf6GJE5wE4Ab6nGfl&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 74/313

➖➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*മുജാഹിദ് വരുന്നതിന്റെ*

*500 വർഷം മുമ്പ്*

*കേരളം പണ്ഡിതരാൽ*

*ധന്യമാണ് !*


മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ വരുന്നതിന് 500 വർഷം മുമ്പ് യമനിലെ മഖ്ദൂം കുടുംബത്തിന്റെ സാന്നിധ്യം കേരളത്തിലുണ്ട്.


യമനിൽ നിന്നും തമിഴ്നാട്ടിലെ കീളക്കര കായൽപട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറി പാർക്കുകയും ഇസ്‌ലാമിക പ്രചരണം ശക്തിപ്പെടുത്തുകയും ചെയ്തവരാണ് മഖ്ദൂം കുടുംബം. മധുര, തഞ്ചാവൂർ, നാഗൂർ  പ്രദേശങ്ങളിൽ ഇസ്‌ലാം പ്രചരിച്ചതിൽ മഖ്ദൂം ഗോത്രക്കാർക്ക് വലിയ പങ്കുണ്ട്. 


ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരത്ത് തമിഴ്നാട്ടിലെ കായൽ പട്ടണത്തിന് തെക്കുവശം ശ്രീലങ്കക്ക് അഭിമുഖമായി കിടക്കുന്ന പ്രദേശമാണ് മഅബർ.  മഖ്ദൂമുമാർ താമസിച്ച മഅബര്‍ പിന്നീട് മഖ്ദൂമുമാരാൽ അറിയപ്പെട്ടു. 


സി എൻ അഹമ്മദ് മൗലവി എഴുതുന്നു:


"സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ: കേരളീയ മുഹദ്ദിസുകളിൽ അഗ്രേസരൻ; മത നേതാവ് ; സ്വാതന്ത്ര്യേഛുവും ഗ്രന്ഥകാരനും. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വൈജ്ഞാനികവുമായ നിലവാരം ഉയർത്താൻ ആ മഹാത്മാവ് നിഷ്കാമയത്നം നടത്തി. 


പൊന്നാനി മുസ്‌ലിംകളുടെ ഒരു കേന്ദ്രമായിരുന്നു. ഹിജ്റ ഒമ്പതാം ശതകം മുതൽ ഒരു പണ്ഡിതകുടുംബം പൊന്നാനിയിൽ സ്ഥിരതാമസം തുടങ്ങി. അവരാണ് പൊന്നാനി മഖ്ദൂം കുടുംബം. ഇവർ പൊന്നാനിയിൽ ഒരു മദ്രസ സ്ഥാപിച്ചു. കേരള മുസ്‌ലിംകളുടെ മക്കയായി പിൽകാലങ്ങളിൽ പൊന്നാനി അറിയപ്പെട്ടു. 

സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഹിജ്റ 873 (ഏ ഡി 1467) ൽ കൊച്ചിയിൽ ജനിച്ചു. (അതായത് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനം പിറക്കുന്നതിന്റെ 470 വർഷങ്ങൾക്ക് മുമ്പ് ) 


മഖ്ദൂം തങ്ങളുടെ പിതാവ് അലിയ്യിബിന് അഹ്മദുൽ മഅബരി ; അക്കാലത്തെ കൊച്ചിയിലെ ഖാസിയായിരുന്നു. 


ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ ഉപരിപഠനത്തിനായി കോഴിക്കോട്ടേക്ക് പോയി. 

അക്കാലത്ത് പ്രാമാണിക പണ്ഡിതനും നല്ലൊരു അറബി സാഹിത്യകാരനുമായിരുന്ന ഫഖ്റുദ്ദീൻ അബൂബക്കർ ബിൻ ഖാളി റമളാൻ ശാലിയാത്തി (റ)യിൽ നിന്നും ഫിഖ്ഹ് പഠനം പൂർത്തിയാക്കി.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 139)


സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ തൻറെ ദർസ് പഠനം ആരംഭിക്കുന്നതും ഫിഖ്ഹിലും ഉസൂലുൽ ഫിഖ്‌ഹിലും അവഗാഹം നേടുന്നതും പ്രമുഖ പണ്ഡിതനും ഖാളിയുമായിരുന്ന റമളാൻ ശാലിയാത്തി (റ)(ചാലിയം)യുടെ പുത്രനും കോഴിക്കോട് ഖാളിയുമായിരുന്ന അബൂബക്കർ ഫഖ്റുദ്ദീനി(റ)ൽ നിന്നാണെന്ന് വരുമ്പോൾ മഖ്ദൂമാരുടെ വരവിനു മുമ്പേ കേരളത്തിൽ പണ്ഡിത കുലപതികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന് നമുക്ക് വ്യക്തമാവുന്നു.


ശൈഖ് സകരിയ്യൽ അൻസ്വാരി (റ) മഖ്ദൂം തങ്ങളുടെ ഈജിപ്തിലെ പ്രധാന ഗുരുവര്യരാണ്. ശൈഖ് ജമാലുദ്ദീനു സുയൂത്തി, നൂറുദ്ദീൻ മഹല്ലി, കമാലുദ്ദീൻ ദിമശ്ഖി, ശിഹാബുദ്ദീൻ ഹിമ്മസി, ബദറുദ്ദീൻ സുയൂഥി (റ) എന്നീ ലോകപ്രശസ്ത പണ്ഡിതർ മഹാനവറുകളുടെ സഹപാഠികളായിരുന്നു. 


ഈജിപ്തിൽ നിന്നും തിരിച്ചു വന്നതിനുശേഷം പൊന്നാനിയിൽ മുസ്‌ലിംകളുടെ ഒരു മഹാ സമ്മേളനം വിളിച്ചുകൂട്ടി ആ യോഗത്തിൽ വെച്ച് പൊന്നാനിയിൽ ഒരു ജുമാഅത്ത് പള്ളി നിർമ്മിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞു. ജനങ്ങൾ അദ്ദേഹത്തിന് വെള്ളിയുണ്ടകൾ നൽകി. പൊന്നാനിയിലെ ചരിത്രപ്രസിദ്ധമായ ജുമാഅത്ത് പള്ളി നിർമ്മിച്ചു. പള്ളിയിൽ വെച്ച് അദ്ദേഹം മതാധ്യാപനവും നടത്തി ജനങ്ങൾ നാനാഭാഗങ്ങളിൽ നിന്നും മതപരമായ പ്രശ്ന പരിഹാങ്ങൾക്ക് അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു. ഇന്ത്യോനേഷ്യ, മലേഷ്യ, സിലോൺ, അറേബ്യ, ഈജിപ്ത്, സിറിയ, ശാം, ബഗ്ദാദ്, മക്ക, മദീന, യമൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നൊക്കെ വിദ്യാർത്ഥികൾ പൊന്നാനിയിലെത്തിയിരുന്നു.

ഒട്ടേറെ കനപ്പെട്ട രചനകൾ മഹാനവർകൾ നിർവ്വഹിച്ചിട്ടുണ്ട്.


സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ:

സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ മുഹമ്മദ് ഗസ്സാലിയുടെ പുത്രനാണ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ. പൊന്നാനിയിലാണ് ജനനം. പ്രാഥമിക പഠനത്തിനുശേഷം ഈജിപ്തിൽ പോകുകയും ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട ഫിഖ്‌ഹ് ഗ്രന്ഥമായ തുഹ്ഫ യുടെ രചയിതാവും പ്രഗൽഭ പണ്ഡിതനുമായ ഇബ്നു ഹജർ ഹൈത്തമി (റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. 


മഖ്ദൂമിന്റെ പ്രധാന ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ.

മഖ്ദൂം തന്റെ യൗവനകാലത്ത് എഴുതിയിരുന്ന ഖുർറതുൽ ഐൻ എന്ന ഫിഖ്ഹി ഗ്രന്ഥത്തിന് മഹാനവർകൾ തന്നെ എഴുതിയ വ്യാഖ്യാനമാണ് ഫത്ഹുൽ മുഈൻ.

ഹിജ്റ 983 ഈ ഗ്രന്ഥം എഴുതി പൂർത്തീകരിച്ചു. നിരവധി പണ്ഡിതർ ഇതിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. 


കേരളത്തിലും തമിഴ്നാട്ടിലും പൂർവ്വേഷ്യന്‍ ദ്വീപുകളിലും സാർവത്രികമായ പ്രചാരവും അംഗീകാരവും ഫത്ഹുൽ മുഈനിന് ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

തിരുനബിയുടെ ജന്മത്തിൽ സന്തോഷിച്ച അവിശ്വാസിയായ വ്യക്തിക്ക് പോലും നരകത്തിൽ എളവ് ലഭിക്കുന്നു.

  നബിദിനം തിരു ജന്മദിനം ...................... Aslam Kamil saquafi parappanangadi ______________________ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന...