Wednesday, May 29, 2024

മൗലവിമാർക്ക്* *അറബിയിൽ* *എത്രഗ്രന്ഥങ്ങളുണ്ട്* 75

 https://m.facebook.com/story.php?story_fbid=pfbid02Q3zHYqs9eKHVkGKq89jr9hu3ZsfRa1xKkC77Q3qNcqpaFz6qvXw9zn2qBNV13A3gl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 75/313

✍️ Aslam saquafi payyoli

➖➖➖➖➖➖➖➖➖➖➖

*മൗലവിമാർക്ക്*

*അറബിയിൽ* 

*എത്രഗ്രന്ഥങ്ങളുണ്ട്*

 

1921ന് മുമ്പുള്ള കാലം ജാഹിലിയ്യ കാലമാണെന്ന് വിശേഷിപ്പിച്ച കേരളത്തിലെ മുജാഹിദുകൾക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു രചന പോലും അറബിയിൽ ഇല്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. വിശ്വാസത്തിലും കർമ്മത്തിലും ചരിത്രത്തിലും കേരളത്തിലെ പൗരാണികരും ആധുനികരുമായ സുന്നി ഉലമാക്കളുടെ അറബി ഗ്രന്ഥങ്ങൾ നിരവധിയാണ്.

ഇതിൽ പ്രത്യേകം പരാമർശിക്കേണ്ടതാണ്

മഖ്ദൂമാരുടെ ഗ്രന്ഥങ്ങൾ. ഇന്നും പള്ളി ദർസുകളിലും വിദേശ സ്ഥാപനങ്ങളിലും  പാഠ്യ വിഷയത്തിൽ ഇവ ഉൾപ്പെടുത്തിയെന്നത് അവരുടെ ഗ്രന്ഥങ്ങൾക്കുള്ള വലിയ അംഗീകാരം തന്നെയാണ്. 


സൈനുദ്ദീൻ മഖ്ദൂം(റ) ഒന്നാമന്റെ ചില ഗ്രന്ഥങ്ങൾ നമുക്ക് പരിചയപ്പെടാം:


1 - മുർശിദു തുല്ലാബ്

2 - സിറാജുൽ ഖുലൂബ്

3 - ശംസുൽ ഹുദാ

4 - ശുഹബുൽ ഈമാൻ

5 - കിഫായതുൽ ഫറാഇള്

6 - ഇർഷാദുൽ ഖാസിദീൻ

7 - അദ്കിയാ


മഖ്ദൂം ഒന്നാമൻറെ പുത്രൻ അബ്ദുൽ അസീസ് മഖ്ദൂം മഹാപണ്ഡിതനും നിരവധി ഗ്രന്ഥങ്ങളുടെ ഉടമയുമാണ്.


1- മസ്‌ലകുൽ അദ്ഖിയ

2- മുതഫർരിദ്

3- മുരിഖാത്തുൽ ഖുലൂബ്

4- ശറഹു അൽഫിയതുബ്നു മാലിക് - (ഇളാഫത് അധ്യായം മുതൽ)

5 - അർക്കാനുൽ ഈമാൻ.


സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ  പ്രസിദ്ധമായ കർമ്മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന് നിരവധി വ്യാഖ്യാനങ്ങൾ വിരചിതമായിട്ടുണ്ട്. നാലു വാല്യങ്ങളിലായി അല്ലാമാ സയ്യിദ് ബക്‌രി (മക്ക) വിശദമായ വ്യാഖ്യാനം രചിച്ചു. ഇആനതു ത്വാലിബീൻ എന്നാണ് പേര്. ഹിജ്റ 1300 ലാണ് രചന പൂർത്തിയായത്. ഇന്ത്യയിലും അറേബ്യയിലും ഇപ്പോഴും ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചുവരുന്നു. 


തർശീഹാണ് മറ്റൊരു വ്യാഖ്യാനം. യമൻ പണ്ഡിതനായ അല്ലാമാ സയ്യിദ് അലി ബിൻ സയ്യിദ് അഹ്മദ് അസ്സഖാഫ് എന്നവരാണ് രചന നിർവഹിച്ചത്. അറേബ്യൻ നാടുകളിൽ ഈ ഗ്രന്ഥത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.


കേരളീയ പണ്ഡിതനായ താനൂർ അബ്ദുറഹ്മാൻ ശൈഖ് തങ്ങളുടെ മകൻ കുഞ്ഞുട്ടി മുസ്‌ലിയാർ എഴുതിയതാണ് തൻശീതു ത്വാലിഈൻ എന്ന വ്യാഖ്യാന ഗ്രന്ഥം. 


വിദേശത്തും സ്വദേശത്തുമുള്ള നിരവധി പണ്ഡിതന്മാരുടെ അംഗീകാരം ലഭിച്ച ഈ  ഗ്രന്ഥം ശാഫിഈ മദ്ഹബിലെ സുപ്രധാന ഗ്രന്ഥമായി അറിയപ്പെടുന്നു. 

ഇർഷാദുൽ ഇബാദ് , അഹ്കാമുന്നികാഹ് തുടങ്ങി വേറെയും ഗ്രന്ഥങ്ങൾ മഹാനവറുകൾക്കുണ്ട്.


കേരള ചരിത്രത്തെക്കുറിച്ച് ലഭ്യമായ പ്രഥമ ഗ്രന്ഥം മഖ്ദൂം തങ്ങളുടെ തുഹ്‌ഫതുൽ മുജാഹിദീനാണ്. 


സ്പാനിഷ്, ലാറ്റിൻ , ചെക്ക്, ഫ്രഞ്ച്, പോർത്തുഗീസ് , കന്നട , തമിഴ്, ഇംഗ്ലീഷ് , മലയാളം, തുടങ്ങി അനേകം ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഈ ഗ്രന്ഥം  ലോക ചരിത്ര ഗ്രന്ഥങ്ങളിൽ ഉന്നതസ്ഥാനം പുലർത്തുന്നു.


സി എൻ അഹ്‌മദ് മൗലവി എഴുതുന്നു:

"ഈ ഒരൊറ്റ കൃതി മുഖേനെ ശ്രദ്ധേയനായ ഒരു ചരിത്രകാരൻ എന്ന സ്ഥാനം ശൈഖ് സൈനുദ്ദീൻ നേടി. പാശ്ചാത്യരിൽ ചിലർ തുഹ്ഫതിന്റെ കർത്താവ് ടുണീഷ്യക്കാരനാണോ ചൈനക്കാരനാണോ എന്ന് സംശയിച്ചിരുന്നുവത്രേ ! കേരളീയർക്ക് പൊതുവായും മാപ്പിള മുസ്‌ലിംകൾക്ക് പ്രത്യേകമായും ഒരു വിലപ്പെട്ട ചരിത്രം സംഭാവന ചെയ്ത സൈനുദ്ധീൻ മഖ്ദൂമിനെ നാം എന്നും കൃതജ്ഞത പൂർവ്വം സ്മരിക്കണം. "

(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം 149)


മഖ്ദൂം കുടുംബത്തിലെ പ്രധാനികളുടെ ഗ്രന്ഥങ്ങളിലെ ചിലത് മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത്. മറ്റു ആലിമീങ്ങളുടെ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്. വിശദമായ പഠനത്തിന് മലയാളത്തിലെ മഹാരഥന്മാർ, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം ഉപയോഗപ്പെടുത്തുക. 


1921 നു മുമ്പും ശേഷവുമായി കനപ്പെട്ട അറബി ഗ്രന്ഥങ്ങൾ രചിച്ച 53 കേരള സുന്നി പണ്ഡിതന്മാരുടെ പേരും സ്ഥലവും കിതാബുകളുടെ പേരും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാർഷികോപഹാരത്തിൽ (പേജ് - 237 - 285 ) 


ഒരു കാര്യം ഇവിടെ വ്യക്തമാണ്. 1921 നു മുമ്പുള്ള കാലത്തെ ജാഹിലിയ കാലമെന്ന് വിശേഷിപ്പിച്ച ആധുനിക മൗലവിമാർക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു അറബി ഗ്രന്ഥം പോലും ഒരു വിഷയത്തിലും ഈയൊരു നൂറ്റാണ്ടിനിടയിൽ രചിക്കാൻ സാധിച്ചിട്ടില്ല എന്നതും സുന്നി പാരമ്പര്യത്തിൽ കഴിഞ്ഞ് വരുന്ന ഉലമാക്കൾക്ക് ഈ നൂറ്റാണ്ടിലും നിരവധി ഗ്രന്ഥങ്ങൾ രചിക്കാൻ സാധിച്ചു എന്നതും വിദ്യാഭ്യാസ വിപ്ലവ രംഗത്ത് പാരമ്പര്യ ഉലമാക്കൾ നിറഞ്ഞു നിൽക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്.

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...