Wednesday, May 29, 2024

മതപണ്ഡിതർക്ക്* *ഭാഷ അറിയില്ലെന്നൊമുജാഹിദ് പ്രസ്ഥാനം ഒരു സമഗ്ര പഠനം 71/313

 https://m.facebook.com/story.php?story_fbid=pfbid0t3PvfnLjvvzqnxhT1LrYpFZqSDMrdTsEQJGa7R1jYHkH6rGD6Wp9NHrxDqvo3Lfdl&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 71/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*മതപണ്ഡിതർക്ക്*

*ഭാഷ അറിയില്ലെന്നൊ !*


മുസ്‌ലിം പണ്ഡിതന്മാരാൽ സമ്പന്നമായിരുന്നു നമ്മുടെ കൊച്ചു കേരളം. പണ്ഡിതന്മാരില്ലാത്ത കാലം കഴിഞ്ഞു പോയില്ലെന്നതാണ് ശരി. 


"കേരളത്തിൽ ഇസ്‌ലാം മതം പ്രചരിച്ച കാലം മുതൽ ഇവിടെ അസംഖ്യം പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും ജീവിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ചിരുന്ന ലോക സഞ്ചാരി കേരളത്തിൽ വന്നിരുന്ന കാലത്തെ ചില പണ്ഡിതന്മാരെയും നേതാക്കളെയും സംബന്ധിച്ച ലഘു വിവരണം തൻ്റെ സഞ്ചാരക്കുറുപ്പിൽ നിന്ന് ലഭിക്കുന്നുണ്ട്. "

(മഹത്തായ മാപ്പിള

സാഹിത്യ പാരമ്പര്യം - 129)


ഇസ്‌ലാമിക വിശ്വാസങ്ങളും കർമ്മങ്ങളും കേരളീയർ കൃത്യമായി മനസ്സിലാക്കിയത് സ്വഹാബികളിൽ നിന്നും അവർക്ക് ശേഷം വന്ന പണ്ഡിതന്മാരിൽ നിന്നും തന്നെയാണ്. അതിനാൽ അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ മുസ്‌ലിം സമൂഹത്തിൽ  കടന്നു വന്നിട്ടില്ല. വ്യാജ ത്വരീഖത്തുകളും അന്ധവിശ്വാസങ്ങളും പൊട്ടിമുളക്കുമ്പോൾ അതാത് കാലങ്ങളിലെ പണ്ഡിതന്മാർ അത്തരം വിശ്വാസങ്ങളെ ശക്തമായി എതിർക്കുകയും ജനങ്ങൾക്ക് ഉദ്ബോധനം നൽകുകയും ചെയ്തു വെന്നതാണ് ചരിത്രം. 


എന്നാൽ മുസ്‌ലിം പണ്ഡിതർക്ക് കീഴിൽ അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വളർന്നുവരുന്ന ഒരു സമൂഹത്തെ വഴിതെറ്റിക്കണമെങ്കിൽ പണ്ഡിത നേതൃത്വത്തിൽ നിന്നും അവരെ അടർത്തിയെടുക്കാതെ സാധ്യമല്ലെന്ന് മനസ്സിലാക്കിയ പിഴച്ച ചിന്താഗതിക്കാർ പടച്ചുണ്ടാക്കിയതാണ് കേരള മുസ്‌ലിം പണ്ഡിതർക്ക് വിദ്യാഭ്യാസമില്ലെന്നതും അവർ അന്ധവിശ്വാസികളാണെന്നതും.


" മതപണ്ഡിതന്മാർ ഭൗതിക വിദ്യാഭ്യാസമോ ശാസ്ത്ര ബോധമോ തീരെ ഇല്ലാത്തവരായിരുന്നു. ഭാഷയുടെ കാര്യം അതിലും ദയനീയമായിരുന്നു.  മലയാളത്തിന്റെ നാടൻ ഭാഷയായ മാപ്പിള ഭാഷ മാത്രമേ മുസ്‌ലിംകൾക്ക് സംസാരിക്കാൻ പാടുള്ളൂ എന്നാണ് അന്ന് മതപുരോഹിതന്മാർ പ്രചരിപ്പിച്ചത്. "

(ഇസ്‌ലാഹി പ്രസ്ഥാനം

കെ എൻ എം. പേജ് : 20)


കലർപ്പില്ലാത്ത നുണകളാണ് ചരിത്രം എന്ന പേരിൽ മൗലവിമാർ അണികൾക്ക് കൈമാറുന്നത്. 'നവോത്ഥാനം' സ്ഥാപിച്ചെടുക്കാൻ ഇതല്ലാതെ മറ്റു മാർഗങ്ങളൊന്നും അവർക്കു മുന്നിലില്ല.


വിവിധ ഭാഷകൾ കൈകാര്യം ചെയ്തിരുന്ന നിരവധി പണ്ഡിതന്മാർ 1921 നു മുമ്പ് കഴിഞ്ഞു പോയിട്ടുണ്ടെന്നതാണ് വസ്തുത. ഏതാനും പണ്ഡിതന്മാരെ നമുക്കിവിടെ പരിചയപ്പെടാം.


" മുഹമ്മദ് നൂഹ് മുസ്‌ലിയാർ : ഹിജ്റ 1321ൽ (124 വർഷം മുമ്പ് ) വഫാത്തായ പണ്ഡിതനാണ് മുഹമ്മദ് നൂഹ് മുസല്യാർ. തിരുവനന്തപുരം പുവാർ സ്വദേശിയാണ്. പിതാവ് അഹ്മദ് കണ്ണ് നല്ലൊരു പണ്ഡിതനും കവിയുമായിരുന്നു. കൊച്ചി പൊന്നാനി പ്രദേശങ്ങളിൽ ദർസ് പഠനം നടത്തി. മലയാളം, അറബി എന്നീ ഭാഷകൾക്ക് പുറമെ തമിഴ്, പാർസി ഭാഷകളും അദ്ദേഹത്തിന്നറിവുണ്ടായിരുന്നു. അറബി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അവയിൽ വലിയൊരു ഭാഗം മൻളൂമാതുൽ ഫുവാരി എന്ന പേരിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിൻ്റെ പ്രധാന ഗ്രന്ഥമാണിത്. ഇസ്‌ലാമിലെ വിശ്വാസാചാരങ്ങൾ, ഇടപാടുകൾ, ദിക്റുകൾ, ശരീഅത്ത് നിയമങ്ങൾ എന്നിവ സമഗ്രമായി വിവരിച്ച ഒരു ഗ്രന്ഥമാണ് ഫതഹു സ്സമദ്. ഒരുകാലത്ത് സാധാരണക്കാർ മതപഠനത്തിന് മുഖ്യമായും അവലംബിച്ചിരുന്ന കൃതികളിൽ ഒന്നാണിത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 286)


" ആലപ്പുഴ 

സുലൈമാൻ മൗലവി :

ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമായിരുന്നു ആലപ്പുഴ. അവിടുത്തെ പ്രസിദ്ധ വ്യാപാരിയായിരുന്ന ആദം സേട്ടു സാഹിബിന്റെ പുത്രനായിരുന്നു സുലൈമാൻ മൗലവി. അറബി, ഉറുദു, തമിഴ്, മലയാളം എന്നീ ഭാഷകളിലെല്ലാം അദ്ദേഹം അഗാധ പാണ്ഡിത്യം നേടി. വ്യാപാരത്തെക്കാൾ എഴുത്തും അധ്യാപനവും വൈദ്യവുമാണ് അദ്ദേഹത്തിന് അഭികാമ്യമായിരുന്നത്. യുനാനി വൈദ്യത്തിലും ആയുർവേദത്തിലും അദ്ദേഹം വേണ്ടത്ര വിജ്ഞാനം ആർജിച്ചിരുന്നു. ചികിത്സയോടൊപ്പം തന്നെ അദ്ദേഹം ദർസും നടത്തിയിരുന്നു. ദക്ഷിണ കേരളത്തിലെ മുസ്‌ലിംകളെ പത്രലോകവുമായി പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഹിജ്റ:1312ൽ സുലൈമാൻ മൗലവി ആലപ്പുഴയുടെ ഹൃദയഭാഗത്ത് ആമിറുൽ ഇസ്‌ലാം എന്ന പേരിൽ ഒരു പ്രസ്സ് സ്ഥാപിച്ചു. 1317 ൽ (128 കൊല്ലം മുമ്പ്) വിജ്ഞാനപരമായ ഒരു അറബി മലയാള വാരിക പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു. മണിവിളക്ക് എന്നായിരുന്നു ആ പത്രത്തിന്റെ പേര്.  


അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികളിൽ ഒന്നാണ് 'അഹ്കാമുൽ ഹയവാൻ ഫിൽ ഹലാലി വൽഹറാം." ഭക്ഷിക്കാവുന്നതും ഭക്ഷിക്കാൻ പാടില്ലാത്തതുമായ ജീവികളെ സംബന്ധിച്ച സമഗ്ര പഠനം. ആ കൃതി ഹിജ്റ: 1306 ൽ (139 കൊല്ലം മുമ്പ് ) പൊന്നാനിയിൽ അച്ചടിച്ചു.  ജീവികളുടെ അറബി, ഉറുദു, പേർഷ്യൻ നാമങ്ങൾ  നാലു മദ്ഹബുകളിലും ഇന്നെന്ന ജീവികൾ ഹലാൽ ഹറാം എന്നെല്ലാം പട്ടിക സഹിതം വിവരിച്ചിട്ടുണ്ട് ആ കൃതിയിൽ.

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം - 411)

No comments:

Post a Comment

ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്.

 ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം ലൈലതുൽ മൗലിദ്; പരിഗണിക്കേണ്ട രാവ്. തിരുനബി(സ്വ) തങ്ങളുടെ പിറവി കൊണ്ട് അനുഗ്രഹീതമായ രാവാണ് വരുന്നത്. അന്നേ ദിവസം...