Saturday, March 16, 2024

മുഹർറം 🌹* *ജീവിത വിശാലതയുടെ* *ഒമ്പതും പത്തും

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎           *🌹 മുഹർറം 🌹*

         *ജീവിത വിശാലതയുടെ*

                 *ഒമ്പതും പത്തും*

   *✿======================✿*


പവിത്രമാസങ്ങളില്‍ ഒന്നാണ് മുഹര്‍റം. ഹിജ്‌റ വര്‍ഷത്തിന്റെ പ്രാരംഭം, യുദ്ധം നിഷിദ്ധമാക്കപ്പെട്ട ചതുര്‍മാസങ്ങളില്‍ ഒന്നാമത്തേത് എന്നീ വിശേഷതകള്‍ മുഹര്‍റം മാസത്തിനുണ്ട്. ചരിത്രപരമായ വലിയ പ്രാധാന്യമുള്ളതാണ് മുഹര്‍റം പത്ത്.


 വിശ്വപ്രസിദ്ധ പണ്ഡിതന്‍ ഇമാം ഗസ്സാലി(റ) വിവരിക്കുന്നു: ''നിശ്ചയം ആശൂറാഅ് (മുഹര്‍റം പത്താം ദിവസം) സംബന്ധമായി ധാരാളം തിരുവാക്യങ്ങള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലത്:  ആദം നബി(അ)നെ സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും അര്‍ശും കുര്‍സും സൃഷ്ടിച്ചതും ആകാശഭൂമികളെയും സൂര്യചന്ദ്ര താരങ്ങളെയും സൃഷ്ടിച്ചതും സ്വര്‍ഗത്തെ സൃഷ്ടിച്ചതും അന്നാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ) ജനിച്ചതും അദ്ദേഹം നംറൂദിന്റെ അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും മൂസാ നബി(അ)ഉം കൂടെയുള്ളവരും ധിക്കാരിയായ ഫറോവയുടെയും അനുയായികളുടെയും പീഡനങ്ങളില്‍നിന്ന് മോചിതരായതും ഫറോവയെയും കൂട്ടരെയും സമുദ്രത്തില്‍ മുക്കിനശിപ്പിച്ചതും അന്നുതന്നെ. ഈസാ നബി(അ) ജനിച്ചതും അദ്ദേഹത്തെ വാനത്തേക്കുയര്‍ത്തപ്പെട്ടതും ഇദ്‌രീസ് നബി(അ)നെ ഉന്നതസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടതും നൂഹ് നബി(അ)ന്റെ കപ്പല്‍ ജൂദിയ്യ് പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും സുലൈമാന്‍ നബി(അ)ന് രാജകീയ പദവി നല്‍കപ്പെട്ടതും യൂനുസ് നബി(അ) മത്സ്യോദരത്തില്‍ നിന്ന് പുറത്തുവന്നതും യഅ്ഖൂബ് നബി(അ)ന്റെ കാഴ്ച തിരിച്ചുകിട്ടിയതും യൂസുഫ് നബി(അ)ന് ആഴക്കിണറ്റില്‍നിന്ന് മോചനം ലഭിച്ചതും അയ്യൂബ് നബി(അ)ന് രോഗമുക്തി ഉണ്ടായതും അന്നായിരുന്നു. ആദ്യമായി മഴ വര്‍ഷിച്ചതും മുഹര്‍റം പത്തിനായിരുന്നു.'' 

  (മുകാശഫതുല്‍ ഖുലൂബ്-422) 


 ഫിര്‍ഔനിന്റെ നാശത്തിലൂടെ മൂസാ നബി(അ)ന് ലഭിച്ച ആശ്വാസത്തിന് നന്ദിയായി മൂസാ നബി(അ)മും തുടര്‍ന്ന് യഹൂദികളും ആശൂറാ ദിവസം നോമ്പനുഷ്ഠിച്ചുവന്നു. യഹൂദികള്‍ പ്രസ്തുത ദിനത്തെ ആദരിക്കുകയും അതൊരു സുദിനമായി ആഘോഷിക്കുകയും ചെയ്തു. ബുഖാരിയുടെയും മുസ്‌ലിമിന്റെയും ഹദീസ് ഇതു പറയുന്നുണ്ട്.


 ഇബ്‌നു അബ്ബാസ്‌(റ)വില്‍ നിന്ന്: അദ്ദേഹം വിവരിക്കുന്നു: നബി ﷺ മദീനയില്‍ വരികയും അവിടെ യഹൂദികള്‍ ആശൂറാ ദിവസം വ്രതം അനുഷ്ഠിക്കുന്നത് കാണുകയും ചെയ്തപ്പോള്‍ ഈ നോമ്പ് എന്താണെന്ന് അവരോട് നബി ﷺ ചോദിച്ചു. അവര്‍  മറുപടി നല്‍കി: ''ഇതൊരു മഹത്തായ സുദിനമാണ്. അല്ലാഹു തആല മൂസാ നബി(അ)നെയും അദ്ദേഹത്തിന്റെ അനുയായികളായ ഇസ്രായീല്‍ മക്കളെയും രക്ഷപ്പെടുത്തുകയും അവരുടെ ശത്രുവായിരുന്ന ഫറോവയെയും കൂട്ടരെയും വെള്ളത്തില്‍ മുക്കി നശിപ്പിച്ചതും അന്നായിരുന്നു. അപ്പോള്‍ അല്ലാഹുﷻവിനോട് നന്ദി പ്രകടിപ്പിക്കുവാനായി മൂസാ നബി(അ) നോമ്പനുഷ്ഠിച്ചു. അതിനാല്‍ ഞങ്ങളും അന്ന് നോമ്പനുഷ്ഠിക്കുന്നു. ഇതു കേട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ''മൂസാ നബിയുമായി നിങ്ങളേക്കാള്‍ ബന്ധപ്പെട്ടവന്‍ ഞാനാണ്. അങ്ങനെ നബി ﷺ ആശൂറാഇല്‍ നോമ്പ് അനുഷ്ഠിക്കുകയും മറ്റുള്ളവരോട് നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. 

ഇവിടെ ഒരു കാര്യം നാം പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. നബി ﷺ നോമ്പനുഷ്ഠിച്ചത് യഹൂദികളെ അനുകരിച്ചു (തഖ്‌ലീദ്) കൊണ്ടല്ലേ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. അത് ശരിയല്ല. മറ്റുചില കാരണങ്ങള്‍ കൊണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ''ഇസ്‌ലാമിനു മുമ്പ് - ജാഹിലിയ്യത്തില്‍ - ഖുറൈശികള്‍ ആശൂറാ ദിവസം നോമ്പെടുക്കുകയും ആ ദിവസത്തെ ആദരിക്കുകയും ചെയ്തുപോന്നിരുന്നുവെന്നും നബിﷺയും മക്കയില്‍ വെച്ച് പ്രസ്തുത ദിവസം നോമ്പെടുത്തിരുന്നുവെന്നും ആയിശബീവി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ)വും മുസ്‌ലിം(റ)വും മറ്റും ഉദ്ധരിച്ച ഹദീസുകളില്‍ കാണാവുന്നതാണ്. 

ഖുറൈശികള്‍ കഅ്ബയെ വസ്ത്രം ധരിപ്പിച്ചിരുന്നത് (ഖില്ല മാറ്റിയിരുന്നത്) ആശൂറാ ദിനത്തിലായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലായിരുന്നു റമളാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ നബി ﷺ പറഞ്ഞു: ആശൂറാഇല്‍ ആരെങ്കിലും നോമ്പനുഷ്ഠിക്കുന്നുവെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ...

അനുഷ്ഠിക്കാതിരിക്കുന്നുവെങ്കില്‍ അങ്ങനെയും ചെയ്തുകൊള്ളട്ടെ.''

  (ബുഖാരി) 


 സ്വഹാബി വനിതകള്‍ ചെറിയ കുട്ടികളെ കൊണ്ട് ആശൂറാഅ് നോമ്പ് അനുഷ്ഠിപ്പിക്കാറുണ്ടായിരുന്നു. കുട്ടികള്‍ ഭക്ഷണം ചോദിക്കുമ്പോള്‍ കളിക്കോപ്പുകള്‍ കൊടുത്ത് അവരുടെ ശ്രദ്ധ മറ്റു വഴിക്ക് തിരിച്ചുവിട്ട് നോമ്പ് പൂര്‍ത്തിയാക്കുമായിരുന്നുവെന്നും ദുബയ്യിഅ് (റ) എന്ന സ്വഹാബി വനിതയുടെ വാക്ക് ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. ആശൂറാഇന്റെ മഹത്വവും അന്ന് നോമ്പ് അനുഷ്ഠിക്കുന്നതിന്റെ പുണ്യവും ആവശ്യകതയും ഇതില്‍നിന്ന് ബോധ്യമാണല്ലോ...


 ആശൂറാ നോമ്പ് പ്രബലമായ സുന്നത്താണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപം അതു മുഖേന പൊറുക്കപ്പെടുന്നു. നബി ﷺ പറഞ്ഞു: ''ആശൂറാ ദിവസത്തെക്കുറിച്ച് അല്ലാഹുﷻവിനെ ഞാന്‍ വിചാരിക്കുന്നത് ഈ നോമ്പിന്റെ മുമ്പുള്ള ഒരു വര്‍ഷത്തെ ദോഷം പൊറുക്കുമെന്നാണ്" 

  (മുസ്‌ലിം) 


 തന്റെ ചെലവില്‍ നിലകൊള്ളുന്നവരുടെ ഭക്ഷണത്തിലും മറ്റും ആശൂറാദിവസം ആരെങ്കിലും വിശാലമാക്കി കൊടുത്താല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു ﷻ അവന് വിശാലമാക്കി കൊടുക്കുമെന്ന് നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്. അബൂഹുറൈറ(റ), ജാബിര്‍(റ), ഇബ്‌നുമസ്ഊദ്(റ), അബൂസഈദില്‍ ഖുദ്‌രി(റ) മുതലായ പ്രമുഖ സ്വഹാബികളില്‍ നിന്ന് ഇമാം ബൈഹഖി(റ)വും മറ്റും ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്. സ്വന്തം അസ്വ്‌ലില്ലാത്ത ചിലയാളുകള്‍ ഈ ഹദീസിന് അസ്വ്‌ലില്ലെന്ന് ആരോപിച്ചിട്ടുണ്ട്. അത് ശരിയല്ല. അബൂഹുറൈറ(റ)വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഈ ഹദീസിനെക്കുറിച്ച് ഹദീസ് നിരൂപണ രംഗത്തെ പ്രഗത്ഭനായ പണ്ഡിതന്‍ അല്‍ഹാഫിളുല്‍ ഇറാഖി(റ) പറയുന്നു: ഈ ഹദീസിന് പല പരമ്പരകളുമുണ്ട്. അതില്‍ ചിലത്, അല്‍ഹാഫിളു മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ ബഗ്ദാദി(റ) പ്രബലമാക്കിയിട്ടുണ്ട്. കൂടാതെ, ഇമാം മുസ്‌ലിമിന്റെ നിബന്ധനകളുളള ഒരു പരമ്പര - സനദ് - ജാബിര്‍(റ)ന്റെ ഹദീസിനുണ്ട്. ഇക്കാര്യം ഇബ്‌നുഅബ്ദില്‍ ബര്‍റ്(റ) തന്റെ 'അല്‍ഇസ്തിദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെന്ന് അല്‍ഹാഫിളുല്‍ ഇറാഖി പറയുന്നു.


 ഇമാം തുര്‍മുദി(റ) പറയുന്നു: അല്ലാഹു ﷻ നൂഹ് നബി(അ)ന്റെ കാലത്തെ പ്രളയം മൂലം ഭൂമി മുഴുവനും വെള്ളത്തില്‍ മുക്കി. അന്ന് നൂഹ് നബി(അ)ന്റെ കപ്പലില്‍ കയറിയവര്‍ മാത്രമാണ് അപകടം കൂടാതെ ബാക്കിയായത്. വെള്ളം താഴ്ന്ന് അവര്‍ ഭൂമിയില്‍ ഇറങ്ങിയത് ആശൂറാ ദിവസത്തിലായിരുന്നുവത്രെ. സലാമോടുകൂടി ഭൂമിയില്‍ ഇറങ്ങി ജീവിതമാര്‍ഗത്തിനുവേണ്ടി തയ്യാറെടുക്കുവാന്‍ അവരോട് നിര്‍ദ്ദേശിക്കപ്പെട്ടു. അതിനാല്‍ പ്രസ്തുത ദിനം വിശാലതയുടെയും ജീവിതവിഭവങ്ങളുടെ വര്‍ധനവിന്റെയും ദിവസമായി. അതിനാല്‍ എല്ലാ വര്‍ഷവും പ്രസ്തുത ദിവസം ജീവിതസൗകര്യങ്ങള്‍ കൂട്ടിക്കൊടുക്കല്‍ സുന്നത്താക്കപ്പെട്ടു. 

ഈ ഹദീസ് തങ്ങള്‍ക്ക് അനുഭവത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പ്രമുഖ സ്വഹാബി വര്യന്‍ ജാബിര്‍(റ) പറയുന്നുണ്ട്. അറുപതു കൊല്ലം ഞങ്ങള്‍ പരീക്ഷിച്ചു. അപ്പോഴെല്ലാം അത് ശരിയായി അനുഭവപ്പെട്ടുവെന്ന് സുഫ്‌യാനുബ്‌നു ഉയെയ്‌ന(റ)വും സാക്ഷ്യപ്പെടുത്തുന്നുണ്ട്


 ആശൂറാദിനത്തില്‍ പല അനാചാരങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രധാനകാരണം ആ ദിനത്തില്‍ കര്‍ബലായില്‍ വെച്ച് ഹസ്രത്ത് ഇമാം ഹുസൈന്‍(റ) ശത്രുക്കളാല്‍ വധിക്കപ്പെട്ടു എന്നതാണ്. പ്രസ്തുത ദിവസം പുതുവസ്ത്രങ്ങളണിഞ്ഞും സല്‍കാരങ്ങളുണ്ടാക്കിയും മറ്റും ഒരു ആഘോഷദിവസമായി ആചരിക്കുന്നത് ശിയാക്കള്‍ മനസ്സിലാക്കിയപ്പോള്‍ ആ മഹത്തായ ദിവസത്തെ അവര്‍ ദുഃഖദിനമായി ആചരിച്ചുതുടങ്ങി. 


 മഹാനായ ഹുസൈന്‍(റ) അന്ത്യനിമിഷം വരെ നിലനിര്‍ത്തിപ്പോന്ന ആദര്‍ശത്തിന് കടകവിരുദ്ധമായ പല തോന്നിവാസങ്ങളും അവര്‍ നടപ്പില്‍വരുത്തി. ഇന്നും അവരത് നിലനിര്‍ത്തുന്നു. എന്നാല്‍, ഇമാം ഹുസൈന്‍(റ)വിനെ വധിച്ചവര്‍ വെറുതെയിരുന്നില്ല. വധിക്കപ്പെട്ട ദിവസമായ ആശൂറാഇല്‍ കുളിക്കുക, എണ്ണയിടുക, മൈലാഞ്ചിയിടുക, സുറുമയിടുക, നഖം മുറിക്കുക തുടങ്ങി പല കാര്യങ്ങളും ചെയ്യുന്നതിന് വലിയ പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ചില വാക്യങ്ങള്‍ ഹദീസുകളെന്ന പേരില്‍ അവരും കെട്ടിച്ചമച്ചുണ്ടാക്കി. 

ഇവിടെ പ്രമാണങ്ങള്‍ മുഖേന സ്ഥിരപ്പെട്ടവ നിലനിര്‍ത്തുകയും അല്ലാത്തവ നിരാകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ബാധ്യത...


 മുഹര്‍റം പത്തിനെന്ന പോലെ തലേദിവസവും - മുഹര്‍റം ഒമ്പതിന് - നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. 


 ആശൂറാദിനം നബി ﷺ നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തപ്പോള്‍, സ്വഹാബികള്‍ ചോദിച്ചു: അല്ലാഹുﷻവിന്റെ ദൂതരേ, അത് ജൂതരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിനമാണല്ലോ? അപ്പോള്‍ നബി ﷺ പറഞ്ഞു: ''ഇന്‍ശാഅല്ലാഹ്, അടുത്ത വര്‍ഷം ഒമ്പതിന് - താസൂആഅ് - ഞാന്‍ നോമ്പനുഷ്ഠിക്കും.'' എന്നാല്‍ ആ വര്‍ഷത്തെ മുഹര്‍റമിന് മുമ്പ് നബി ﷺ വഫാത്തായി. ഇവിടെ താസൂആഅ് നോമ്പ് നബി ﷺ അനുഷ്ഠിക്കാന്‍ തീരുമാനിച്ചതിനാല്‍ നമുക്കതും സുന്നത്തായി. ജൂതരോട് തുല്യമാവാതിരിക്കാനാണ് താസൂആഇന് നോമ്പനുഷ്ഠിക്കുന്നതെന്ന് ഹദീസ് മുഖേന വ്യക്തമായതാണ്.


 മുസ്‌ലിംകള്‍ എപ്പോഴും ഇസ്‌ലാമിക സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കണമെന്നും മറ്റുള്ളവരുടെ സംസ്‌കാരങ്ങളുടെ പിന്നാലെ നാം പോകരുതെന്നും ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒമ്പതിന് നോമ്പെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പതിനൊന്നിന് നോമ്പെടുത്ത് ഈ സാംസ്‌കാരികത്തനിമ നാം നിലനിര്‍ത്തേണ്ടതുണ്ട്. നബിﷺയില്‍ നിന്ന് ഇതുസംബന്ധമായ വ്യക്തമായ നിര്‍ദേശമുണ്ട്..


 നബി ﷺ പറഞ്ഞു: ''ആശൂറാഇന് നോമ്പനുഷ്ഠിക്കുക. ആ കാര്യത്തില്‍ നിങ്ങള്‍ യഹൂദികളോട് എതിരാവുകയും ചെയ്യുക. അതിനുവേണ്ടി ആശൂറാഇന് മുമ്പും ശേഷവും ഓരോ ദിവസം നിങ്ങള്‍ നോമ്പനുഷ്ഠിക്കുക.''

  (ബസ്സാര്‍) കോപ്പി

മുഹർറ മാസവും തെറ്റിദ്ധാരണകളും* *എല്ലാ കിണറ്റിലും സംസം വെള്ളമോ*

 *മുഹർറ മാസവും തെറ്റിദ്ധാരണകളും*

➖➖➖➖➖➖➖

*എല്ലാ കിണറ്റിലും സംസം വെള്ളമോ*

⁉️


🕳️🕳️🕳️🕳️🕳️🕳️🕳️


❓ മുഹർറം പത്തിനു എല്ലാ വെള്ളത്തിലേക്കും സംസം വെള്ളം വരുമെന്നും അന്നു കുളിച്ചാൽ ആ വർഷം അവൻ രോഗം പിടിപെടുന്നതിൽ നിന്നു നിർഭയമാകുമെന്നും പറയപ്പെടുന്നു. വസ്തുതയെന്ത്?


✅  അങ്ങനെ ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. അതു വളരെ ദുർബലമാണെന്ന് വ്യക്തം.

    റൗളുൽ ഫാഇഖ് (പേജ്: 178) എന്ന ഗ്രന്ഥത്തിൽ ഇതു കാണാം.

    അതു റുഹുൽ ബയാനിൽ (4/83) ഉദ്ധരിച്ചിട്ടുണ്ട്.


  *ذكر ان الله تعالى يخرق ليلة عاشوراء زمزم الى سائر المياه فمن اغتسل يومئذ أمن من المرض في جميع السنة كما في روض الفائق* 


(روح البيان في تفسير سورة يونس)


   മുഹർറം പത്തിലെ നിരവധി പുണ്യങ്ങൾ റൗളുൽ ഫാഇഖിൽ നിന്നു സയ്യിദുൽ 

ബക് രി (റ) ഇആനത്തിൽ  ഉദ്ധരിച്ചപ്പോൾ സംസമിൻ്റെ കഥ ബോധപൂർവ്വം ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല , പ്രസ്തുത കാര്യത്തിൽ റൗളുൽ ഫാഇഖിൽ പറഞ്ഞതിനു എതിർ പറയുകയും ചെയ്തു.

     സയ്യിദുൽ ബക് രി (റ) പറയുന്നു. *മുഹർറം പത്തിനു കുളിച്ചാൽ രോഗം ഉണ്ടാകില്ലന്നു പറയപ്പെടുന്നതിനു ഒരടിസ്ഥാനവുമില്ല.* (ഇആനത്ത്: 2/ 260 നോക്കുക)

  

     ചില നാടുകളിൽ മുഹർറം പത്തിൻ്റെ  സംസം കഥ ദുൽഹിജ്ജ :പത്തിന്നാണ്.

   മുഹർറം പത്തിലെ ആചാരം ഭക്ഷണ വിശാലതയും നോമ്പുമാണ്. ഇവ രണ്ടും അധികാരിക തെളിവുകൊണ്ട് സ്ഥിരപ്പെട്ടതാണ്.

കോപ്പി

ആശൂറനോമ്പ് ഖളാ വീട്ടൽ

 *ആശൂറനോമ്പ് ഖളാ വീട്ടൽ*⁉️


❓ ഞാൻ ആശൂറാഅ്   (മുഹർറം :10 ന്) നോമ്പ് അനുഷ്ഠിക്കുന്ന പതിവുണ്ട്. എന്നാൽ ഈ വർഷം എന്നിക്കതിനു സാധിച്ചില്ല . അതു മറ്റൊരു ദിനം ഖളാ വീട്ടാമോ? 

-  ശിഹാബ് പട്ടാമ്പി




✅ അതേ , ഖളാ വീട്ടൽ സുന്നത്താണ്. ഇക്കാര്യം പത്താം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം റംലി (റ) പ്രബലമാക്കി  പ്രസ്താവിച്ചിട്ടുണ്ട് (നിഹായ : 3/2 11, ശർവാനി: 3/460 )


قال الرملي في "نهاية المحتاج" (3/211): " أما من فاته، وله عادة بصيامه، كالإثنين : فلا يسن له قضاؤه ، لفقد العلة المذكورة على ما أفتى به الوالد - رحمه الله تعالى -.

لكنه معارض بما مر من إفتائه بقضاء ست من القعدة، عن ست من شوال، معللا له بأنه *يستحب قضاء الصوم الراتب. وهذا هو الأوجه*" انتهى.


      ഇമാം ശിഹാബ് റംലി (റ), ശിഷ്യൻ ഖത്വീബുശ്ശിർബീനി (റ) എന്നിവരുടെ വീക്ഷണം ഖളാ വീട്ടാവതല്ല എന്നാണ്.

(മുഗ്നി: 2/187)

കോപ്പി

അഖീഖ: ആൺകുട്ടിക്ക് രണ്ടു ആട്❓*

 *അഖീഖ: ആൺകുട്ടിക്ക് രണ്ടു ആട്❓*

🪼🪼🪼🪼🪼🪼🪼


❓ അഖീഖ: അറക്കുന്നതിൽ കുട്ടി ആണാണെങ്കിൽ രണ്ടാട് വേണമെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅  ആ പറയപ്പെടുന്നത് അങ്ങനെ ശരിയല്ല.   

   കുട്ടിക്കു ചെലവു കൊടുക്കൽ നിർബന്ധമായ ആൾക്കു കഴിവുണ്ടെങ്കിൽ അയാൾക്ക് സുന്നത്തായ ഒരു കർമമാണ് അഖീഖത്ത്.     

       കുട്ടിയെ പ്രസവിക്കപ്പെട്ട ശേഷം അറുപതു ദിവസത്തിനു മുൻപു രക്ഷിതാവു ഫിത്ർ സകാത്തു കൊടുക്കൽ നിർബന്ധമാകുന്ന വിധം കഴിവുള്ളയാളാകുകയെന്നാണുദ്ദേശ്യം. ഈ കഴിവുമില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അവർ അഖീഖത്തറുക്കൽ സുന്നത്തില്ല. (തുഹ്ഫ: 9/370)

    കുട്ടി ആണാണെങ്കിൽ രണ്ട് ആടും പെണ്ണാണെങ്കിൽ ഒരാടും അറക്കണമെന്നു  ഹദീസിൽ വന്നതു കൊണ്ട്  കർമ്മശാസ്ത്ര പണ്ഡിതന്മാർ ഇക്കാര്യമെടുത്തു പറഞ്ഞത് അത് ഏറ്റം മഹത്വം എന്ന നിലയ്ക്കാണ്. അഖീഖത്തിന്റെ സുന്നത്തു ലഭിക്കാൻ ആൺകുട്ടിക്ക് വേണ്ടി ഒരാടായാലും മതിയാകും. അല്ലെങ്കിൽ ഒട്ടകം, മാട് എന്നിവയുടെ ഏഴിലൊരു ഭാഗമായാലും മതിയാകും. 


❓ ഏറ്റവും ശ്രേഷ്ഠമായ രീതി എങ്ങനെ?


✅  ഏഴ് ആടുകൾ, ഒരൊട്ടകം, മാട്,  നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന്; ഇതേ ക്രമത്തിലാണു ശ്രേഷ്ഠമായത്.  കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും ഇതാണു നിയമം. 

തുഹ്ഫ: 9 / 371)

_________________________


യൗമുശ്ശക്ക്

 *റമളാൻ* *മസ്അലകൾ*                            സംശയ നിവാരണം                    (ഭാഗം ആറ്)  

                                                                                        *യൗമുശ്ശക്ക്*⁉️                                                                           ❓ശഅ്ബാൻ മുപ്പതിന് നോമ്പ് ഹറാമോ? അന്നു യൗമുശ്ശക്ക് ആണോ?                                       - നൗഫൽ വടകര                                -                                                          ✅  ചില ഉപാധികളോടെ ചില നോമ്പുകൾ മാത്രം ശഅ്ബാൻ മുപ്പതിന് ഹറാമാണ്.                                     -                                                               ശഅ്ബാൻ പതിനഞ്ചു മുതൽ തുടർച്ചയായി നോമ്പു പിടിക്കാത്തവനു ശഅ്ബാൻ മുപ്പതിനു കേവലം സുന്നത്തു നോമ്പ് ഹറാമാണ്. പതിവുള്ള (ഉദാ: വ്യാഴം , തിങ്കൾ , യൗമു സ്സൂദ്) നോമ്പ് ഹറാമില്ല . സ്വഹീഹാകും (ബുശ്റൽ കരീം : 1/556)                                    -      *യൗമുശ്ശക്ക്*                           '          - -------------------                            ശഅ്ബാൻ മുപ്പതിനു മാസം കണ്ടു എന്നെ വാർത്ത പരക്കുകയും എന്നാൽ നിബന്ധന ഒക്കാത്തത് കൊണ്ട് ഖാളി ഉറപ്പിക്കാതിരിക്കുകയും അങ്ങനെ റമളാൻ സ്ഥിരപ്പടാതിരിക്കുകയും ചെയ്ത ശഅ്ബാൻ മുപ്പതിനാണ് *യൗമുശ്ശക്ക്* എന്നു പറയുന്നത്. അന്നു കേവലം സുന്നത്ത് നോമ്പ് ഹറാമാണ്. മാത്രമല്ല , നോമ്പ് സ്വഹീഹുമല്ല. മുമ്പ് വിവരിച്ചതൊന്നും ഹറാമില്ല (ഫത്ഹുൽ മുഈൻ , ബുശ്റൽ കരീം : 1/556)

ﺗﺘﻤﺔ: ﻳﺤﺮﻡ اﻟﺼﻮﻡ ﻓﻲ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﻭاﻟﻌﻴﺪﻳﻦ ﻭﻛﺬا ﻳﻮﻡ اﻟﺸﻚ ﻟﻐﻴﺮ ﻭﺭﺩ ﻭﻫﻮ ﻳﻮﻡ ﺛﻼﺛﻲ ﺷﻌﺒﺎﻥ ﻭﻗﺪ ﺷﺎﻉ اﻟﺨﺒﺮ ﺑﻴﻦ اﻟﻨﺎﺱ ﺑﺮﺅﻳﺔ اﻟﻬﻼﻝ ﻭﻟﻢ ﻳﺜﺒﺖ ( فتح المعين)       [കോപ്പി ]

---------------------------------------


സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന*⁉️

 *സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന*⁉️


          

❓സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ടോ?


 ✅ അതേ ,

സുന്നത്തുണ്ട്.നിയ്യത്തോടെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചാൽ പിന്നീടുള്ള ഉച്ചരിച്ചു കൊണ്ടുള്ള പ്രത്യേക സുന്നത്താണ് പ്രാരംഭ പ്രാർത്ഥന. (നാം സാധാരണ വജ്ജഹ്തു എന്നു പറയും)

    ഇതു ഫർളു നിസ്കാരത്തിലും (മയ്യിത്തു നിസ്കാരം ഒഴികെ) സുന്നത്തു നിസ്കാരങ്ങളിലും സുന്നത്താണ്. ഫിഖ്ഹിൻ്റെ മിക്ക ഗ്രന്ഥങ്ങളിൽ ഇതു കാണാം.

      ഇരുപതു റക്അത്തു തറാവീഹ് നിസ്കരിക്കുമ്പോൾ പത്തു തവണ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്.

    പ്രാരംഭ പ്രാർത്ഥനയുടെ പ്രതിഫലം കിട്ടാൻوجهت وجهي എന്ന പ്രസിദ്ധ പ്രാർത്ഥന തന്നെ ചൊല്ലണമെന്നില്ല. പ്രാരംഭ പ്രാർത്ഥനയായി (ഹദീസിൽ വന്ന  മറ്റു ദിക്റുകൾ ചൊല്ലിയാലും മതി. (ഹദീസിൽ വരാത്തതുമാവാം. ഖൽയൂബി) (ഏറ്റവും മഹത്വംوجهت وجهي ...  എന്ന പ്രസിദ്ധ പ്രാർത്ഥനയാണ്)

     പ്രാരംഭ പ്രാർത്ഥനയായി ഹദീസിൽ വന്ന ചിലത് താഴെ ചേർക്കുന്നു .


   1️⃣   *الحمد لله حمدا كثيرا طيبا مباركا فيه*


2️⃣   *سبحان الله والحمد لله ولا إله إلا الله والله أكبر*


3️⃣  *ألله أكبر كبيرا والحمد لله  كثيرا وسبحان الله بكرة وأصيلا*


4️⃣ *ﺳﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ ﺗﺒﺎﺭﻙ اﺳﻤﻚ ﻭﺗﻌﺎﻟﻰ ﺟﺪﻙ ﻭﻻ ﺇﻟﻪ ﻏﻴﺮﻙ*


5️⃣ *سبحانك اللهم وبحمدك*

  

ഹദീസിൽ വന്നത് പൂർണമായി കൊണ്ടുവന്നിട്ടില്ലെങ്കിലും പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്ത് ലഭിക്കും. 

   ഇമാം ബുജൈരി(റ) വിവരിക്കുന്നു:

يحصل أصل السنة بِبَعضه

 ഹദീസിൽ വന്നതിൻ്റെ അല്പം കൊണ്ടു വന്നാലും അടിസ്ഥാന സുന്നത്ത് ലഭിക്കും. (ബുജൈരിമി അലൽ ഖത്വീബ്: 2/60)

    ഇക്കാര്യം ഇമാം ഇബ്നു ഖാസിം(റ)വും ഇമാം ശർവാനി (റ)വും വിവരിച്ചിട്ടുണ്ട്.( 2 / 29)

   അപ്പോൾ

ﺳﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ ﺗﺒﺎﺭﻙ اﺳﻤﻚ ﻭﺗﻌﺎﻟﻰ ﺟﺪﻙ ﻭﻻ ﺇﻟﻪ ﻏﻴﺮﻙ 

എന്നത് ഹദീസിൽ വന്നതാണ്. അതിൻ്റെ അല്പമായ

سبحانك اللهم وبحمدك

എന്ന് ചൊല്ലിയാലും പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്ത് ലഭ്യമാകും. കറാഹത് ഒഴിവാകും.

    *ഇമാം ബൈെഹഖി (റ)വിൻ്റെ റിപ്പോർട്ടിൽ سبحانك اللهم وبحمدك എന്നു മാത്രമാണുള്ളത് (അദ്കാർ: 1/44) ആ അടിസ്ഥാനത്തിൽ പ്രസ്തുത വാക്യം മാത്രം കൊണ്ട് വന്നാൽ തന്നെ مأثور കൊണ്ടുവരലുണ്ടായി.*


ഹദീസ്

عن عائشة رضي الله عنها قالت : " كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اسْتَفْتَحَ الصَّلَاةَ ، قَالَ : *سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ ، وَلَا إِلَهَ غَيْرَكَ*  ( رواه أبو داود , والترمذي)

 ﻗﺎﻝ اﻟﺒﻴﻬﻘﻲ: ﻭﺭﻭﻱ اﻻﺳﺘﻔﺘﺎﺡ *" ﺑﺴﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ "* ﻋﻦ اﺑﻦ ﻣﺴﻌﻮﺩ ﻣﺮﻓﻮﻋﺎ، ﻭﻋﻦ ﺃﻧﺲ ﻣﺮﻓﻮﻋﺎ

الأذكار للنووي: ٤٤ / ١)കോപ്പി

-------------------------------------


റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്

 


 *റമളാൻ മാസം കൂടുതലായി ചൊല്ലേണ്ടത്*


*أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ أَسْتَغْفِرُ اللَّهَ وَأَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارِ* 

*ആദ്യ പത്തിൽ*

*أَللَّهُمَّ ارْحَمْنِي يَا أَرْحَمَ الرَّاحِمِينْ*

*നടുവിലെ പത്തിൽ*


*أَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينَ* 

*അവസാന പത്തിൽ*


*أَللَّهُمَّ اَعْتِقْنِي مِنَ النَّارِ وَأدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينَ* 


*أَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي*

*തറാവീഹിനു ശേഷമുള്ള പ്രാർത്ഥന*

  

*أَلْحَمْدُ لِله رَبِّ الْعَالَمِينَ حَمْدًا  يُوَافِي نِعَمَهُ وَيُكَافِئُ مَزِيدَهُ* 

*أَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَاوَمَوْلاَنَا مُحَمَّدٍ* 

*أَللَّهُمَّ إِنَّ لَكَ فِي كُلِّ لَيْلَةٍ مِنْ لَيَالِي شَهْرِ رَمَضَانَ عُتَقَاءَ وَطُلَقَاءَ وَخُلَصَاءَ وَأُمَنَاءَ مِنَ النَّارِ*

*إِجْعَلْنَا مِنْ عُتَقَائِكَ وَطُلَقَائِكَ وَخُلَصَائِكَ وَأُمَنَائِكَ مِنَ النَّارِ*   

*إِجْعَلْنَا يَا إِلَهَنَا يَا أَللهُ يَا أَللهُ يَا أَللهُ مِنَ السُّعَدَاءِ الْمَقْبُولِينَ وَلَا تَجْعَلْنَا مِنَ الْأَشْقِيَاءِ الْمَطْرُودِينَ* 


*വിത്റിനു ശേഷമുള്ള പ്രാർത്ഥന* 


*أَللَّهُمَّ إِنَّا نَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَبِكَ مِنْكَ لَا نُحْصِي ثَنَاءًا عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ*


*أَللَّهُمَّ رَبَّنَا تَقَبَّلْ مِنَّا صَلَاتَنَا وَصِيَامَنَاوَنٍيَّتَنَا وَقِيَامَنَا وَرُكُوعَنَا وَاعْتِدَالَنَا  وَسُجُودَنَا وَتَخَشُّعَنَا وَتَضَرُّعَنَا وَتَمِّمْ تَقْصِيرَنا وَاسْتَجِبْ دُعَاءَنَا إِنَّكَ أَنْتَ السَّمِيعُ الْعَلِيمُ وَتُبْ عَلَينَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ* 


*റമളാനിലെ പ്രത്യേക പ്രാർത്ഥന* 


*أَللَّهُمَّ اجْعَلْ هَذَا الشَّهْرَ* *الشَّرِيفَ الْعَظِيمَ الْمُبَارَكَ شَاهِدًا لَنَا لَا شَاهِدًا عَلَينَا وَاجْعَلْهُ حُجَّةً لَنَا لَا حُجَّةً عَلَيْنَا* 


*أَللَّهُمَّ اَعْتِقْ رِقَابَنَا وَرِقَابَ* *آبَائِنَا وَأُمَّهَاتِنَا وَأَسَاتِذَتِنَا* *وَرِقَابَ مَنْ لَنَا مِنَ الدُّيُونِ وَالْمَظَالِمِ وَعَذَابٍ الْقَبْرِ وَالنَّارِ*

അബദ്ധം പിണഞ്ഞ അത്താഴം

  *അബദ്ധം പിണഞ്ഞ അത്താഴം* ❓ അഞ്ചുമണിക്ക്  സുബ്ഹിന്റ  സമയം പ്രവേശിക്കുന്ന ഒരു റമളാൻ മാസത്തിൽ, ഉറക്കിൽ നിന്ന്  എഴുന്നേറ്റ് ക്ലോക്കിൽ സമയം നോക്...