Saturday, March 16, 2024

അഖീഖ: ആൺകുട്ടിക്ക് രണ്ടു ആട്❓*

 *അഖീഖ: ആൺകുട്ടിക്ക് രണ്ടു ആട്❓*

🪼🪼🪼🪼🪼🪼🪼


❓ അഖീഖ: അറക്കുന്നതിൽ കുട്ടി ആണാണെങ്കിൽ രണ്ടാട് വേണമെന്ന് പറയപ്പെടുന്നു . വസ്തുതയെന്ത്?


✅  ആ പറയപ്പെടുന്നത് അങ്ങനെ ശരിയല്ല.   

   കുട്ടിക്കു ചെലവു കൊടുക്കൽ നിർബന്ധമായ ആൾക്കു കഴിവുണ്ടെങ്കിൽ അയാൾക്ക് സുന്നത്തായ ഒരു കർമമാണ് അഖീഖത്ത്.     

       കുട്ടിയെ പ്രസവിക്കപ്പെട്ട ശേഷം അറുപതു ദിവസത്തിനു മുൻപു രക്ഷിതാവു ഫിത്ർ സകാത്തു കൊടുക്കൽ നിർബന്ധമാകുന്ന വിധം കഴിവുള്ളയാളാകുകയെന്നാണുദ്ദേശ്യം. ഈ കഴിവുമില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ളവരാണെങ്കിൽ അവർ അഖീഖത്തറുക്കൽ സുന്നത്തില്ല. (തുഹ്ഫ: 9/370)

    കുട്ടി ആണാണെങ്കിൽ രണ്ട് ആടും പെണ്ണാണെങ്കിൽ ഒരാടും അറക്കണമെന്നു  ഹദീസിൽ വന്നതു കൊണ്ട്  കർമ്മശാസ്ത്ര പണ്ഡിതന്മാർ ഇക്കാര്യമെടുത്തു പറഞ്ഞത് അത് ഏറ്റം മഹത്വം എന്ന നിലയ്ക്കാണ്. അഖീഖത്തിന്റെ സുന്നത്തു ലഭിക്കാൻ ആൺകുട്ടിക്ക് വേണ്ടി ഒരാടായാലും മതിയാകും. അല്ലെങ്കിൽ ഒട്ടകം, മാട് എന്നിവയുടെ ഏഴിലൊരു ഭാഗമായാലും മതിയാകും. 


❓ ഏറ്റവും ശ്രേഷ്ഠമായ രീതി എങ്ങനെ?


✅  ഏഴ് ആടുകൾ, ഒരൊട്ടകം, മാട്,  നെയ്യാട്, കോലാട്, ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം, മാടിന്റെ ഏഴിലൊന്ന്; ഇതേ ക്രമത്തിലാണു ശ്രേഷ്ഠമായത്.  കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും ഇതാണു നിയമം. 

തുഹ്ഫ: 9 / 371)

_________________________


No comments:

Post a Comment

മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം*

 *മന്ത്രവും ഊത്തും. അത് സുന്നത്താണ്.ഊ ത്തിന്റെ ഫലം* *ഖാള്വീ ഇയാള്:മന്ത്രിക്കു മ്പോൾഊതുന്നതിന്റെ ഫലം വിവരിക്കുന്നത് ഇങ്ങനെ ദിക്റുമിയി ബന്ധപ്പ...