*റമളാൻ* *മസ്അലകൾ* സംശയ നിവാരണം (ഭാഗം ആറ്)
*യൗമുശ്ശക്ക്*⁉️ ❓ശഅ്ബാൻ മുപ്പതിന് നോമ്പ് ഹറാമോ? അന്നു യൗമുശ്ശക്ക് ആണോ? - നൗഫൽ വടകര - ✅ ചില ഉപാധികളോടെ ചില നോമ്പുകൾ മാത്രം ശഅ്ബാൻ മുപ്പതിന് ഹറാമാണ്. - ശഅ്ബാൻ പതിനഞ്ചു മുതൽ തുടർച്ചയായി നോമ്പു പിടിക്കാത്തവനു ശഅ്ബാൻ മുപ്പതിനു കേവലം സുന്നത്തു നോമ്പ് ഹറാമാണ്. പതിവുള്ള (ഉദാ: വ്യാഴം , തിങ്കൾ , യൗമു സ്സൂദ്) നോമ്പ് ഹറാമില്ല . സ്വഹീഹാകും (ബുശ്റൽ കരീം : 1/556) - *യൗമുശ്ശക്ക്* ' - ------------------- ശഅ്ബാൻ മുപ്പതിനു മാസം കണ്ടു എന്നെ വാർത്ത പരക്കുകയും എന്നാൽ നിബന്ധന ഒക്കാത്തത് കൊണ്ട് ഖാളി ഉറപ്പിക്കാതിരിക്കുകയും അങ്ങനെ റമളാൻ സ്ഥിരപ്പടാതിരിക്കുകയും ചെയ്ത ശഅ്ബാൻ മുപ്പതിനാണ് *യൗമുശ്ശക്ക്* എന്നു പറയുന്നത്. അന്നു കേവലം സുന്നത്ത് നോമ്പ് ഹറാമാണ്. മാത്രമല്ല , നോമ്പ് സ്വഹീഹുമല്ല. മുമ്പ് വിവരിച്ചതൊന്നും ഹറാമില്ല (ഫത്ഹുൽ മുഈൻ , ബുശ്റൽ കരീം : 1/556)
ﺗﺘﻤﺔ: ﻳﺤﺮﻡ اﻟﺼﻮﻡ ﻓﻲ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﻭاﻟﻌﻴﺪﻳﻦ ﻭﻛﺬا ﻳﻮﻡ اﻟﺸﻚ ﻟﻐﻴﺮ ﻭﺭﺩ ﻭﻫﻮ ﻳﻮﻡ ﺛﻼﺛﻲ ﺷﻌﺒﺎﻥ ﻭﻗﺪ ﺷﺎﻉ اﻟﺨﺒﺮ ﺑﻴﻦ اﻟﻨﺎﺱ ﺑﺮﺅﻳﺔ اﻟﻬﻼﻝ ﻭﻟﻢ ﻳﺜﺒﺖ ( فتح المعين) [കോപ്പി ]
---------------------------------------
No comments:
Post a Comment