Saturday, March 16, 2024

സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന*⁉️

 *സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന*⁉️


          

❓സുന്നത്തു നിസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ടോ?


 ✅ അതേ ,

സുന്നത്തുണ്ട്.നിയ്യത്തോടെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചാൽ പിന്നീടുള്ള ഉച്ചരിച്ചു കൊണ്ടുള്ള പ്രത്യേക സുന്നത്താണ് പ്രാരംഭ പ്രാർത്ഥന. (നാം സാധാരണ വജ്ജഹ്തു എന്നു പറയും)

    ഇതു ഫർളു നിസ്കാരത്തിലും (മയ്യിത്തു നിസ്കാരം ഒഴികെ) സുന്നത്തു നിസ്കാരങ്ങളിലും സുന്നത്താണ്. ഫിഖ്ഹിൻ്റെ മിക്ക ഗ്രന്ഥങ്ങളിൽ ഇതു കാണാം.

      ഇരുപതു റക്അത്തു തറാവീഹ് നിസ്കരിക്കുമ്പോൾ പത്തു തവണ പ്രാരംഭ പ്രാർത്ഥന സുന്നത്തുണ്ട്.

    പ്രാരംഭ പ്രാർത്ഥനയുടെ പ്രതിഫലം കിട്ടാൻوجهت وجهي എന്ന പ്രസിദ്ധ പ്രാർത്ഥന തന്നെ ചൊല്ലണമെന്നില്ല. പ്രാരംഭ പ്രാർത്ഥനയായി (ഹദീസിൽ വന്ന  മറ്റു ദിക്റുകൾ ചൊല്ലിയാലും മതി. (ഹദീസിൽ വരാത്തതുമാവാം. ഖൽയൂബി) (ഏറ്റവും മഹത്വംوجهت وجهي ...  എന്ന പ്രസിദ്ധ പ്രാർത്ഥനയാണ്)

     പ്രാരംഭ പ്രാർത്ഥനയായി ഹദീസിൽ വന്ന ചിലത് താഴെ ചേർക്കുന്നു .


   1️⃣   *الحمد لله حمدا كثيرا طيبا مباركا فيه*


2️⃣   *سبحان الله والحمد لله ولا إله إلا الله والله أكبر*


3️⃣  *ألله أكبر كبيرا والحمد لله  كثيرا وسبحان الله بكرة وأصيلا*


4️⃣ *ﺳﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ ﺗﺒﺎﺭﻙ اﺳﻤﻚ ﻭﺗﻌﺎﻟﻰ ﺟﺪﻙ ﻭﻻ ﺇﻟﻪ ﻏﻴﺮﻙ*


5️⃣ *سبحانك اللهم وبحمدك*

  

ഹദീസിൽ വന്നത് പൂർണമായി കൊണ്ടുവന്നിട്ടില്ലെങ്കിലും പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്ത് ലഭിക്കും. 

   ഇമാം ബുജൈരി(റ) വിവരിക്കുന്നു:

يحصل أصل السنة بِبَعضه

 ഹദീസിൽ വന്നതിൻ്റെ അല്പം കൊണ്ടു വന്നാലും അടിസ്ഥാന സുന്നത്ത് ലഭിക്കും. (ബുജൈരിമി അലൽ ഖത്വീബ്: 2/60)

    ഇക്കാര്യം ഇമാം ഇബ്നു ഖാസിം(റ)വും ഇമാം ശർവാനി (റ)വും വിവരിച്ചിട്ടുണ്ട്.( 2 / 29)

   അപ്പോൾ

ﺳﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ ﺗﺒﺎﺭﻙ اﺳﻤﻚ ﻭﺗﻌﺎﻟﻰ ﺟﺪﻙ ﻭﻻ ﺇﻟﻪ ﻏﻴﺮﻙ 

എന്നത് ഹദീസിൽ വന്നതാണ്. അതിൻ്റെ അല്പമായ

سبحانك اللهم وبحمدك

എന്ന് ചൊല്ലിയാലും പ്രാരംഭ പ്രാർത്ഥനയുടെ അടിസ്ഥാന സുന്നത്ത് ലഭ്യമാകും. കറാഹത് ഒഴിവാകും.

    *ഇമാം ബൈെഹഖി (റ)വിൻ്റെ റിപ്പോർട്ടിൽ سبحانك اللهم وبحمدك എന്നു മാത്രമാണുള്ളത് (അദ്കാർ: 1/44) ആ അടിസ്ഥാനത്തിൽ പ്രസ്തുത വാക്യം മാത്രം കൊണ്ട് വന്നാൽ തന്നെ مأثور കൊണ്ടുവരലുണ്ടായി.*


ഹദീസ്

عن عائشة رضي الله عنها قالت : " كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا اسْتَفْتَحَ الصَّلَاةَ ، قَالَ : *سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ ، وَلَا إِلَهَ غَيْرَكَ*  ( رواه أبو داود , والترمذي)

 ﻗﺎﻝ اﻟﺒﻴﻬﻘﻲ: ﻭﺭﻭﻱ اﻻﺳﺘﻔﺘﺎﺡ *" ﺑﺴﺒﺤﺎﻧﻚ اﻟﻠﻬﻢ ﻭﺑﺤﻤﺪﻙ "* ﻋﻦ اﺑﻦ ﻣﺴﻌﻮﺩ ﻣﺮﻓﻮﻋﺎ، ﻭﻋﻦ ﺃﻧﺲ ﻣﺮﻓﻮﻋﺎ

الأذكار للنووي: ٤٤ / ١)കോപ്പി

-------------------------------------


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....