Wednesday, October 25, 2023

തഖ്ലീദ് ചെയ്യണമെന്നോ40 ?

 https://www.facebook.com/100024345712315/posts/pfbid0ufqm3LCkza1bznzKSB48eaZsZreir3p6X9dRWDErBcb8HzducXWHXg9W5Y3CQ9Nnl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 40/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സംഘടനയെ*

*തഖ്ലീദ് ചെയ്യണമെന്നോ ?*


നബി(സ)യുടെ കാലം മുതൽ തന്നെ ഇസ്‌ലാം കേരളത്തിലെത്തിയെന്നാണ് ചരിത്രം. ഇസ്‌ലാമിക വിശ്വാസവും കർമ്മങ്ങളും ഇവിടെ പരിചയപ്പെടുത്തിയത് സ്വഹാബികളാണ്. സയ്യിദന്മാരെ ബഹുമാനിക്കുകയും ആലിമീങ്ങളെ ആദരിക്കുകയും അവരിൽ നിന്ന് വിശ്വാസങ്ങളും കർമ്മങ്ങളും സ്വീകരിക്കുകയും ചെയ്ത കേരളീയർ ഓരോ മഹല്ലിലെയും ഖത്തീബുമാരും ഖാളിമാരും നൽകുന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് ഇസ്‌ലാമിക ചിട്ടയോടെ ജീവിക്കുന്നവരായിരുന്നു. 


ഏതെങ്കിലും പണ്ഡിതനെ ചോദ്യം ചെയ്യാനോ അവമതിക്കാനോ അവർക്കറിയില്ലായിരുന്നു. പണ്ഡിതരാവട്ടെ, ഇമാമുകൾ പഠിപ്പിച്ചതിനപ്പുറം സ്വന്തം വകയായി ദീൻ പറയാനും തയ്യാറായിരുന്നില്ല.


1921 ലെ വഹാബി രംഗപ്രവേശത്തോടെ മതരംഗത്തെ അടുക്കും ചിട്ടയും മാറി തുടങ്ങി. സ്വഹാബികളെയും ഇമാമുകളെയും തള്ളി പറയാനും ഒരോരുത്തരും പ്രമാണങ്ങൾ നോക്കി കാര്യങ്ങൾ ചെയ്യാനും നിർദ്ദേശം വന്നു തുടങ്ങി. പണ്ഡിതന്മാരെ ചോദ്യം ചെയ്യാനുളള ധൈര്യം പകർന്നു നൽകി.  


എല്ലാ മറകളും നീക്കി, പരസ്പരം ആദരവും ബഹുമാനവും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് ഒരു നൂറ്റാണ്ടിനിടയിൽ മൗലവിമാർക്ക് സാധിച്ചത്. 


സമുദായത്തെ ഇമാമുകളുടെ പിന്നിൽ നിന്നും അടർത്തിയെടുത്ത് സ്വന്തം താല്പര്യങ്ങൾക്ക് കീഴിൽ വളർത്തിയെടുക്കുകയും അതുവഴി നേരായ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കലായിരുന്നു   മൗലവിമാരുടെ ലക്ഷ്യം.

പക്ഷേ, ആ ലക്ഷ്യം പൂർത്തിയായില്ല.


അണികൾ വളർന്നു വലുതായി. സ്വന്തം നേതൃത്വത്തെ ചോദ്യം ചെയ്യാൻ അവരും മുന്നോട്ടു വന്നു. 


"നേതാക്കളെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന അനുയായികളായിരുന്നു നമ്മുടെയൊക്കെ ചെറുപ്പത്തിൽ. അഥവാ അമ്പതോ അതിലധികമോ കൊല്ലങ്ങൾക്ക് മുമ്പ്. ഇപ്പോഴോ നേതാവ് ഒരു കാര്യം പ്രസ്താവിച്ചാൽ ഉടനെ തന്നെ യുവതയുടെ , വിദ്യാർത്ഥികളുടെ ചോദ്യം ചെയ്യൽ. നേതാക്കന്മാരുടെ പ്രസ്താവനക്ക് ഒരു പ്രസക്തിയും അനുയായികൾ കൊടുക്കുന്നില്ല."

(അൽമനാർ മാസിക

2015 ആഗസ്റ്റ് പേജ് 4 )


മൗലവിമാർ പറയുന്ന ആശയത്തിൽ അടിയുറച്ചു നിൽക്കണമെന്നതാണ് മൗലവിമാരുടെ ആഗ്രഹം. ആ ' തഖ്‌ലീദി ' ന് അണികൾ വഴങ്ങാത്തതിന്റെ സങ്കടങ്ങൾ പ്രസ്ഥാനത്തിൻറെ മുഖപത്രമായ അൽമനാറിലൂടെ മൗലവിമാർ തന്നെ പങ്കുവെക്കുകയാണ്.


"മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് തെറിച്ചു നിന്നവരുടെയും അവസ്ഥ ഇതിൽനിന്ന് ഭിന്നമല്ല. താൻ ഒരു പ്രസ്ഥാനത്തിൻറെ ചട്ടക്കൂട്ടിൽ ഒതുങ്ങി നിൽക്കേണ്ടവനല്ലെന്ന അഹന്തയിൽ നിന്നാണ് വിമതനീക്കം ആരംഭിക്കുന്നത്. സ്വയം  വിഗ്രഹമായി തോന്നുകയും വിഗ്രഹ നിർമിതിക്കാർ കൂടെ കൂടുകയും ചെയ്യുമ്പോൾ വ്യവസ്ഥയിൽ നിന്നും പുറത്ത് കടക്കണം എന്ന ചിന്ത സജീവമാകുന്നു. കുറ്റമറ്റ ഒരു ആദർശത്തിന്റെ അടിത്തറയിൽ നിന്ന് ശൂറയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വിഗ്രഹങ്ങൾക്ക് അത് സഹിക്കില്ല."

(അൽ മനാർ മാസിക

2013 ജൂൺ പേ: 6)


മുജാഹിദ് സംഘടനാ തീരുമാനങ്ങൾക്കപ്പുറം അഭിപ്രായം പറയാനോ കാര്യങ്ങൾ മനസ്സിലാക്കാനോ പാടില്ലെന്നത് യഥാർത്ഥത്തിൽ സംഘടനയെ തഖ്‌ലീദ്‌ ചെയ്യൽ തന്നെയല്ലേയെന്നാണ് അണികളിൽ ചിലരുടെ പക്ഷം.

നബിദിനവും രണ്ടാവാങ്കും

 *നബിദിനം-ഇനി ഹറമിലേക്കില്ലെന്ന് വഹാബികൾ...🤭*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1454768968430969&id=100016936382946&mibextid=Nif5oz

✍️നബിദിനമായിരുന്നു ചർച്ചാ വിഷയം. അങ്ങോട് ചെന്നതല്ല- ഇങ്ങോട് വലിഞ്ഞുകയറി വന്നതാണ് മൗലവിമാരും കുഞ്ഞാടുകളും...''നബി പഠിപ്പിച്ച മതത്തിൽ നബിദിനമില്ല''... കൂട്ടത്തിലെ മൂത്ത മൗലവിയുടെ ഒറ്റ വാക്കിൽ എല്ലാം തീർന്നു. ''അല്ല മൗലവീ... നബിയുടെ കാലത്ത് ജുമുഅക്ക് രണ്ട് ബാങ്കുണ്ടോ?''...'ഇ... ഇല്ല '.... ''നബി പഠിപ്പിച്ചോ ഈ രണ്ടാം ബാങ്ക്...?''. 'ഇല്ല'... ''ഇരു ഹറമിലും രണ്ട് ബാങ്കുണ്ടല്ലോ.ബിദ് അത്തല്ലേ ?. നരകത്തിൽ പോകില്ലേ...?.ജുമുഅ ശെരിയാകുമോ...?.ജുമുഅ നഷ്ടപ്പെടുത്തിയ ഹജ്ജ് എന്താകും...?''.

              ''ഇനി മുതൽ നബിദിനത്തിനില്ലാത്തതു പോലെ, ഹറമിലേക്കും മൗലവിമാരില്ല...'' കാര്യങ്ങൾ പെട്ടെന്ന് തീരുമാനമാക്കി മൗലവിമാർ തടിയൂരി...''ഹജ്ജും ഹറമുമില്ലാതെ എന്ത് ഇസ്ലാം മൗലവീ...''... കൂട്ടത്തിലുള്ള കുഞ്ഞാടുകളുടെ ചോദ്യം മൈൻ്റ് ചെയ്യാതെ ചവിട്ടിക്കുലുക്കി ഇറങ്ങിപ്പോയ മൗലവിമാർ... ഏതായാലും ഒന്നുറപ്പ്- നബി പഠിപ്പിക്കാത്ത രണ്ട് ബാങ്കുമായി നരകത്തിൽ പോകാൻ വഹാബികൾക്ക് സൗകര്യമില്ല... ഇനി ഹറമിലേക്കില്ല...😄 ഞങ്ങളില്ലാതെ ഒറ്റക്ക് പടച്ചോൻ എന്താക്കുമെന്ന് കാണട്ടെ... അല്ല പിന്നെ...🤭

*ഖുദ്സി*

10-10-2023

നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭

 *നബിദിനം-കരഞ്ഞു തളർന്ന ഗഫൂർ മൗലവിക്ക്...🤭*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=1232337177340817&id=100016936382946&mibextid=Nif5oz

✍️എല്ലാ റബീഉൽ അവ്വൽ 12 നും നുമ്മടെ ഗഫൂർ മൗലവി എന്ന കൊടി മൂത്ത വഹാബീ സഹോദരൻ കരച്ചിലാണ്. വെറും കരച്ചിലല്ല... ഒരൊന്നൊന്നര കരച്ചിൽ... ന്നാലും ഇതെങ്ങിനെ ഒപ്പിക്കുന്നു മച്ചാനേ എന്നൊന്നും ചോദിക്കരുത്. നബി സ്നേഹമാണ് കാരണം.നബി തങ്ങൾ വഫാത്തായത്  റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണ്.നബി സ്നേഹിയായ ഗഫൂർക്ക എങ്ങിനെ കരയാതിരിക്കും. ഹൊ... കൂട്ടക്കരച്ചില് തന്നെ... മൂപ്പരും മൂപ്പരെ സ്നേഹിക്കുന്നവരുമൊക്കെ കരച്ചില് തന്നെ... അക്കൂട്ടത്തിൽ സകല വഹാബികളും കരച്ചിലാണ്.കരച്ചിലോട് കരച്ചിൽ...കരഞ്ഞ് കരഞ്ഞ് ഒരു പരുവത്തിനായി...😄

                      വാർത്ത കേട്ട് ഗിന്നസ് ബുക്കുകാര് കേരളത്തിലോട്ട് വണ്ടി കയറിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.അങ്ങിനെയെങ്കിൽ ഈ കരച്ചിൽ ഫെയ്മസാകും. സകല വഹാബികളും ഒപ്പം കരയും... ''ലോക വഹാബീ  കരച്ചിൽ യജ്ഞം''... അതിനിടയിൽ ശ്വാസം വിടാൻ കിട്ടിയ ചെറിയ സമയത്ത് മൂപ്പരുടെ ഞരങ്ങിയ ചോദ്യം... 'ഈ കരച്ചിലിനിടയിൽ നബിയാകുന്ന അനുഗ്രഹത്തിൻ്റെ പേരിൽ അല്ലാഹുവിന് നന്ദിയായി സന്തോഷം രേഖപ്പെടുത്തി വിശക്കുന്നവന് പായസം വിതരണം ചെയ്യാൻ നിങ്ങൾക്കെങ്ങിനെ തോന്നീ'ന്ന്... ല്ലേ... കൊടുക്കരുത്... വിശക്കുന്നവന് അന്നം കൊടുത്ത് ആ മനസിൽ സന്തോഷമുണ്ടാക്കേണ്ട ദിനമല്ലിത് വഹാബീസ്... സകലവനും കരയണം... കരയ്... അങ്ങിനെ നന്നായിക്കരയ്... കഴിയുമെങ്കിൽ ചങ്കത്തടിച്ച്...പാടവും പറമ്പും വരമ്പുമെല്ലാം വഹാബിക്കണ്ണീർത്തടങ്ങളാകട്ടെ...അടുത്ത വർഷവും   കരയാൻ തന്നെയാണ് നുമ്മടെ 'കണ്ണീർ മൗലവി'യുടെയും വഹാബികളുടെയും കൂട്ടായ തീരുമാനം.കരഞ്ഞ് തളർന്ന 'കണ്ണീർ മൗലവി'ക്ക് എൻ്റെ വക ഇരിക്കട്ടെ ഒരു കർച്ചീഫ്... ഇത്രയും കസ്തപ്പെട്ട് ഇമ്മാതിരി കരഞ്ഞിട്ടും ഒന്നും കൊടുക്കാതിരിക്കുന്നത് മോസമല്ലേ...😄

                                     ശിയാഇസത്തെ കേരളത്തിലേക്ക് പറിച്ചു നടാനുള്ള എളിയ ശ്രമങ്ങളാണ്...''മാറിച്ചിന്തിക്കണം സഹോദരങ്ങളേ''...😄...ന്നാലും ഏതു മുറി മൗലവിമാരാലും പറ്റിക്കപ്പെടാൻ മാത്രം വഹാബികളൊക്കെ ഇത്ര മണ്ടൻമാരായതെങ്ങിനെ എന്നതാണ് ഏറ്റവും രസകരമായ ചോദ്യം...🤭

*ഖുദ്സി*

ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം3*

 https://www.facebook.com/100024345712315/posts/pfbid02LP1G9hx69XiQfChNNSeqyV5S76PmomFNo3pGELfoGS1pvEcW4PBEt6rzjJ2pya2Dl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 39/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇജ്തിഹാദ് നിർത്തി വെക്കാൻ മൗലവിമാരുടെ ആഹ്വാനം*


ഇമാമുകളെ സ്വീകരിച്ച് വിശ്വാസവും കർമ്മവും ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്ന മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കാനും വിശ്വാസ കർമ്മ കാര്യങ്ങൾ തകർത്തെറിയാനും മൗലവിമാർക്ക് സാധിച്ചത് തഖ്ലീദ് വിരോധത്തിലൂടെയായിരുന്നു.


മദ് ഹബിന്റെ ഇമാമുകളെ സ്വീകരിക്കരുതെന്ന് പ്രഖ്യാപിച്ചു. അവരുടെ ഗ്രന്ഥങ്ങളെ പാള കിതാബുകളായി പരിഹസിച്ചു.

അത്യാവശ്യം അറബി വായിക്കാനും മനസ്സിലാക്കാനും കഴിയുന്നവരെയൊക്കെ ഗവേഷക(മുജ്തഹിദു) പദവിയിലേക്കുയർത്തി.  


"ഖുർആനിലേക്ക് സുന്നത്തിലേക്ക്, പ്രമാണങ്ങളിലേക്ക് മടങ്ങുക " തുടങ്ങിയ ആകർഷണീയ പ്രമേയങ്ങളുമായി മുന്നോട്ടു പോയപ്പോൾ പലരും തെറ്റിദ്ധരിച്ചു. അത് ശരിയാണെന്ന് കരുതി. ഗവേഷണങ്ങൾ ആരംഭിച്ചു. അതോടെ കുഞ്ഞുങ്ങളുടെ കയ്യിൽ കളർ പെൻസിൽ കിട്ടിയ പോലെ സകലരും ഗവേഷണം നടത്തി ഫത്‌വയിറക്കി രംഗം വഷളാക്കി.


1921 വരെയുളള കേരള മുസ്‌ലിംകൾ മുരിക്കുകളാണെന്നാണ് ആദ്യവിധി. കേരളക്കരയിലെ പ്രശസ്തരായ ഔലിയാക്കളും മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർ ഖാളിയും അറിയപ്പെട്ട മറ്റു ആലിമീങ്ങളും എല്ലാവരെയും ശിർക്കിന്റെയും പട്ടികയിൽ എഴുതി തള്ളി.


1941 ൽ ജമാഅത്തെ ഇസ്‌ലാമി എന്ന പേരിൽ പുതിയ ഗവേഷകർ വന്നു.  സുന്നികളും മുജാഹിദുകളും കാഫിറാണെന്ന് പ്രഖ്യാപിച്ചു. 1970 കളിൽ ചേകന്നൂര് മൗലവി വന്നു. സുന്നികളും മുജാഹിദുകളും ജമാഅത്കാരും ഇസ്‌ലാമിനു പുറത്താണെന്ന് പ്രഖ്യാപിച്ചു. രണ്ടായിരത്തി രണ്ടോടെ മുജാഹിദ് വീണ്ടും പിളർന്നു. പരസ്പരം ശിർക്ക്, കുഫ്ർ ആരോപിച്ചു. 


2012 ൽ വീണ്ടും പിളർന്നു. ശിർക്കാരോപണം വർദ്ധിക്കാൻ തുടങ്ങി. മുജാഹിദ്കൾക്കിടയിൽ തന്നെ ശിർക്കും തൗഹീദും തിരിച്ചറിയാത്ത വിധം കാര്യം ഗൗരവത്തിലായി. ബാപ്പ കാഫിറും മകൻ മുസ്‌ലിമുമായി വീടകങ്ങളിൽ തന്നെ പട പടർന്നു.


കാര്യങ്ങൾ ഇത്രത്തോളം വഷളായപ്പോഴാണ് മൗലവിമാർ ഇജ്തിഹാദ് (ഗവേഷണം ) നിർത്തിവെക്കാൻ തീരുമാനിക്കുന്നത്. 


കെ എൻ എം മുഖപത്രമായ അൽ മനാർ മാസികയിൽ വന്ന ചില ഗൗരവചിന്തകൾ നമുക്ക് വായിക്കാം.


" ഇജ്തിഹാദ് വർദ്ധിക്കുന്നു :

പണ്ഡിത സഭയോടോ അതിന്റെ കീഴിലുള്ള ഫത്‌വാ ബോർഡിനോടോ ആലോചിക്കുകയോ ആശയവിനിമയം നടത്തുകയോ ചെയ്യാതെ സ്വന്തം നിലക്ക് ഫത്‌വ നൽകാനും വ്യാഖ്യാനം നൽകാനും ചിലരെങ്കിലും ഈ കാലത്ത് ശ്രമിക്കുന്നുണ്ട് എന്നത് നിഷേധിക്കാവതല്ല.  പലപ്പോഴും അത്തരക്കാരുടെ വ്യാഖ്യാനങ്ങൾ ഭയാനകമായ വിപത്തുകളാണ് സമൂഹത്തിലും മുസ്‌ലിം സംഘടനക്കുള്ളിലും വരുത്തിവെക്കുന്നത്...

സ്വന്തം ഇഷ്ടപ്രകാരം (ഖുർആൻ) വ്യാഖ്യാനിക്കുന്നതിന് മുമ്പ് പണ്ഡിത സഭയുമായി കൂടിയാലോചിക്കുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും. വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ പിന്നീട് തിരുത്താൻ മറ്റു പണ്ഡിതന്മാർ ഓടിനടക്കേണ്ട അവസ്ഥ വരാറുണ്ട്. "

(അൽമനാർ മാസിക 

2012 ജൂൺ പേജ് 27 )


ഗുരുക്കന്മാരുടെ പൊരുത്തക്കേട് മാത്രം സമ്പാദിച്ച് വഴി തെറ്റി പോയ ഒരുപറ്റം യുവാക്കളുടെ പിടുത്തത്തിലാണ് വിസ്ഡം ഗ്രൂപ്പും, കെ എൻ എമ്മും. 

ജാമിഅ: നദ്‌വിയ്യ:യുടെ പ്രിൻസിപ്പൽ സ്ഥാനത്ത് വരെ അത്തരക്കാരാണ് കയറിപ്പറ്റിയത്. 


ഇളം തലമുറ മുതിർന്നവരിലും മുതിർന്നവർ ഇളയവരിലും  ഇസ്‌ലാമിനെ കാണുന്നില്ല. 

ചുരുക്കിപ്പറഞ്ഞാൽ മുജാഹിദിൽ എല്ലാവരും മുസ്‌ലിംകളാണെന്നുറക്കെ പറയാൻ പറ്റാത്ത അവസ്ഥ.


അൽമനാർ മാസികയുടെ എഡിറ്റോറിയൽ പേജിൽ 

വന്ന വിലാപം നോക്കൂ.


"ആർക്കും ഫത്‌വ  ഇറക്കാം. മുമ്പൊക്കെ പാണ്ഡിത്യത്തിൽ മുന്നിൽ നിൽക്കുന്നവരോടാണ് ചോദിക്കുക. അവരാണ് പഠിച്ച ശേഷം ഫത്‌വ നൽകുക. അത് ചോദിച്ചവനും അറിഞ്ഞവനും അതനുസരിച്ചിരുന്നു. ഇന്നോ, എത്ര പേരാണ് ഫത്‌വ ഇറക്കുന്നത്. ആരും ചോദിക്കാതെ തന്നെ ഫത്‌വകൾ ഇറങ്ങുന്നു. ഒന്നുമറിയാത്തവർ ആ ഫത്‌വാ സ്വീകരിക്കുന്നു. അതനുസരിച്ച് പ്രവർത്തിക്കുന്നു. "

(അൽമനാർ മാസിക

കെ എൻ എം മുഖപത്രം

2015 ആഗസ്റ്റ് പേജ് 6)


ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ.

Saturday, October 21, 2023

തഖ്ലീദ് .ലോകത്ത് ഏറ്റവും കൂടുതൽ* *മുജ്തഹിദുകൾ കേരളത്തിൽ !!*

 https://www.facebook.com/100024345712315/posts/pfbid038CXJSxPfQuFERqgjpVh7FD9Y3sN8M9gorU8AWTVs6AY8yRAagoJFWn45E1xiXktSl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം  38/313

➖➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ലോകത്ത് ഏറ്റവും കൂടുതൽ*

*മുജ്തഹിദുകൾ കേരളത്തിൽ !!*


ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിദുകളുള്ള നാടാണത്രേ നമ്മുടെ കൊച്ചു കേരളം. മൗലവിമാരുടെ അവകാശ വാദമാണിത്. പുറത്തുനിന്ന് വീക്ഷിക്കുന്നവർക്ക്

കേരളത്തിലെ മൗലവിമാരുടെ വിവരമളക്കാൻ ഈ അവകാശവാദം ഏറെ ഉപകരിക്കും. 

ഇമാം ബുഖാരി (റ) തങ്ങളെ പോലുള്ള പണ്ഡിത കുലപതികൾക്ക് സാധ്യമാക്കാത്തത് നമ്മുടെ നാട്ടിൽ ജീവിച്ചുകൊണ്ടിരിക്കുന്ന മൗലവിമാർക്ക് സാധിക്കുന്നു എന്നവകാശപ്പെടണമെങ്കിൽ എത്രത്തോളം അഹങ്കാരം മനസ്സിലുണ്ടായിരിക്കും.

അല്ലെങ്കിലും വിവരമില്ലെന്ന വിവരം പോലും ഇല്ലാതാകുമ്പോഴാണല്ലൊ ഒരാൾ മുജാഹിദാവുക.


മുജാഹിദ് പണ്ഡിതൻ

എം ഐ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മദ്ഹബുകളെ തഖ്ലീദ് ചെയ്യുന്നത് പാടെ തിരസ്കരിച്ച മുജാഹിദുകൾ തങ്ങളെ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് ചേർത്തു പറയാറില്ല. ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ നിർദ്ധാരണം ചെയ്തെടുക്കുന്ന മുജ്തഹിദ് മുത്വലഖുകൾ (തനി മുജ്തഹിദുകൾ) എല്ലാകാലത്തും ഉണ്ടാവുമെന്ന് മുജാഹിദുകൾ പഠിപ്പിച്ചുവരുന്ന ഒരാശയമാണ്. കെ പി മുഹമ്മദ് മൗലവി(റ)യും എ പി അബ്ദുൽ ഖാദിർ മൗലവിയും കൂടി രചിച്ച തഖ്ലീദ് ഒരു പഠനം എന്ന കൃതിയിൽ മജല്ലതുൽ മനാറിനെ ഉദ്ധരിച്ചു കൊണ്ടെഴുതുന്നു. 


"എല്ലാ ചിന്ത സരണികളിലും പെട്ട പണ്ഡിതന്മാരെല്ലാം തന്നെ ഇജ്തിഹാദ് ഓരോ കാലത്തെയും സാമൂഹ്യ നിർബന്ധങ്ങളിൽ പെട്ടതാണെന്നുള്ളതിൽ ഏകാഭിപ്രായക്കാരാണ്. ഏതുകാലത്തും ഈ ചുമതല നിർവഹിക്കുന്ന ചിലരെങ്കിലുമുണ്ടായിരിക്കണം " (തഖ്ലീദ് ഒരു പഠനം പേജ് 116)

തുടർന്ന് വീണ്ടും പറയുന്നു : 

"മുജ്തഹിദ് മുത്വലഖ് കൊണ്ട് മാത്രമേ ഈ സാമൂഹ്യ ബാധ്യത നിറവേറ്റുകയുള്ളൂ എന്നാണ് പണ്ഡിത വചനങ്ങളുടെ നേർക്കുനേരെയുള്ള വിവക്ഷ. " (അതേ പുസ്തകം പേജ് 117)


മൗലവി തുടരുന്നു ....

"നമ്മുടെ ഈ ചിന്താ സരണിയുടെ ഫലമായി നമ്മുടെ പണ്ഡിതന്മാർ ഏതെങ്കിലും ഒരു മദ്ഹബിലേക്ക് പ്രസ്ഥാനത്തെയും ആശയത്തെയും ചേർത്ത് പറയുവാൻ ലജ്ജിച്ചു. തൽഫലമായി എല്ലാവരും ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും നേരിട്ട് വിധികൾ സ്വീകരിക്കാൻ കഴിവുള്ളവരായി തീർന്നു.

അങ്ങനെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തനി മുജ്തഹിതുകളുള്ള (മുജ്തഹിദ് മുത്‌ലഖ്) പ്രദേശം നമ്മുടെ കൊച്ചു കേരളം തന്നെയാണെന്നതിൽ സന്ദേഹമില്ല. നമ്മുടെ മസ്ജിദുകളിലെ നൂറുകണക്കിന് ഖത്തീബുമാരും പ്രബോധന വിഭാഗത്തിന്റെ കീഴിലുള്ള അനേകം പ്രബോധകരും ജംഇയ്യത്തുൽ ഉലമയിലെ മുഴുവൻ അംഗങ്ങളും ഒരു മദ്ഹബും സ്വീകരിക്കാതെ ഇജ്തിഹാദ് നടത്തുന്നവരാണല്ലോ. നമ്മുടെ അഭിമാനകരമായ ഈ നേട്ടത്തെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് അബ്ദുവിന്റെയും ശിഷ്യഗണങ്ങളറിഞ്ഞെങ്കിൽ വിലമിതിക്കാനിടയുണ്ട്. 

" (ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും 116)


ഈജിപ്തിലെ അർദ്ധ യുക്തിവാദികളോടൊപ്പം കൂടിയതിന്റെ മഹത്വം എടുത്തു പറയുകയാണ് എം ഐ മുഹമ്മദലി സുല്ലമി:

"നോക്കൂ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും ഗൾഫ് സലഫിസവും തമ്മിലുള്ള അന്തരം !  50 വർഷത്തിനിടക്ക് ഒരു മതേതര രാഷ്ട്രത്തിൽ നമുക്ക് ആയിരക്കണക്കിന് മുത്‌ലഖ് മുജ്തഹിദ്കളെ വളർത്തിയെടുക്കാൻ കഴിഞ്ഞു. ഗൾഫ് സലഫികൾക്കോ ? ഭരണകൂടവും എണ്ണപ്പണവും ഉണ്ടായിട്ടുപോലും പല നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരൊറ്റ മുജ്തഹിദ് മുത്‌ലഖിനെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. "

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും പേ: 117)

ഇബ്നു അബ്ദിൽ വഹാബ്* *മദ്ഹബ് സ്വീകരിച്ചിരുന്നു*37

 https://m.facebook.com/story.php?story_fbid=pfbid02emsrTs37sVcKs5ChL5eqFWHksKMBicizwda9Gi2cLEiQrPiDddakSw8iW8JZmuUal&id=100024345712315&mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം 

ഒരു സമഗ്ര പഠനം 37/313

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇബ്നു അബ്ദിൽ വഹാബ്*

*മദ്ഹബ് സ്വീകരിച്ചിരുന്നു*


ഇമാമുകളെ സ്വീകരിക്കരുത് അഥവാ തഖ്ലീദ് പാടില്ല എന്ന വാദം കേരളത്തിലേക്ക് വന്നത് ജമാലുദ്ദീൻ അഫ്ഗാനി വഴി തന്നെയാണ്. ഗൾഫ് സലഫികളായി അറിയപ്പെടുന്നവർ തഖ്ലീദ് വിരോധികളായിരുന്നില്ല. എന്നാൽ ഇബ്നു അബ്ദുൽ വഹാബ് തഖ്ലീദ് വിരോധിയാണെന്ന് ചില മൗലവിമാർ പ്രചരിപ്പിക്കുന്നുണ്ട്. അത് തികച്ചും വാസ്തവ വിരുദ്ധമാണ്.


കെ എൻ എം നേതാക്കളായിരുന്ന കെ പി മുഹമ്മദ് മൗലവിയും എപി അബ്ദുൽ ഖാദിർ മൗലവിയും ചേർന്നെഴുതിയ ഒരു പഠനം എന്ന പുസ്തകത്തിൽ എഴുതുന്നു:


" ഈ ഘട്ടത്തിലാണ് (ഹിജ്റ 1115-1206) ചക്രവാളത്തിൽ ഒരു വെള്ളിരേഖ പ്രത്യക്ഷപ്പെട്ടത്. ശൈഖുൽ ഇസ്ലാം മുഹമ്മദ് ബിനു അബ്ദുൽ വഹാബ് ആയിരുന്നു പ്രസ്തുത അത്ഭുതം. ഇസ്‌ലാമിന്റെ പൂർവ്വസങ്കേതമായ അറേബ്യൻ ഉപദ്വീപിൽ അദ്ദേഹം ജാതനായി. അന്നവിടെ നടമാടിക്കൊണ്ടിരുന്ന തഖ്ലീദിനെതിരിൽ അദ്ദേഹം ശക്തിയായി ആക്രമണം നടത്തി. "

(പേജ് : 186)


തഖ്ലീദ് വിരോധത്തിന് കൂടുതൽ ശക്തി ലഭിക്കാൻ ഇബ്നു അബ്ദുൽ വഹാബിലേക്ക് മൗലവിമാർ മനപൂർവ്വം ചേർത്തി പറഞ്ഞതാവാനാണ് സാധ്യത. എന്നാൽ ഇബിനു അബ്ദുൽ വഹാബ് ഹമ്പലി മദ്ഹബ് കാരനാണെന്നും അദ്ദേഹം മുജ്തഹിദായി രംഗത്ത് വന്നിരുന്നില്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്. 


മുജാഹിദ് പണ്ഡിത സഭയുടെ മുൻപ്രസിഡണ്ട് കെ ഉമർ മൗലവി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ് പുനരുത്ഥാരകനായിരുന്നെങ്കിലും കർമശാസ്ത്ര രംഗത്ത് ഹമ്പലി മദ്ഹബാണ് സ്വീകരിച്ചിരുന്നത്. "


(ഓർമ്മകളുടെ തീരത്ത്

പേജ് 77)


വഹാബികളുടെ വൈറ്റില ദഅവ ബുക്സ് പുറത്തിറക്കിയ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ജീവിതവും ദർശനവും എന്ന പുസ്തകത്തിൽ നിന്ന് :

"ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ഇസ്‌ലാമിൽ ഒരു മദ്ഹബും സൃഷ്ടിച്ചിട്ടില്ല. ഹമ്പലി മദ്ഹബ് കാരനായിരുന്നു അദ്ദേഹം....ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഗവേഷണം ചെയ്തു പണ്ഡിതന്മാർ കാര്യങ്ങൾ തീരുമാനിക്കുന്നതാണ് ഇജ്തിഹാദ്. മദ്ഹബുകളെ തള്ളിക്കൊണ്ട് ഇബ്നു അബ്ദുൽ വഹാബ് ഇജ്തിഹാദിന് കൂടുതൽ പ്രാധാന്യം നൽകി എന്നൊരാക്ഷേപം അദ്ദേഹത്തിൻ്റെ എതിരാളികൾ ഉയർത്തിയിരുന്നു. അത് അടിസ്ഥാനരഹിതമാണ്. "

(പേജ് : 97, 134, )


മുജാഹിദ് പണ്ഡിതൻ

എം എ മുഹമ്മദലി സുല്ലമി എഴുതുന്നു:


"മുഹമ്മദ് ബിനു അബ്ദുൽ വഹാബ്(റ)യെപ്പോലും ഗൾഫ് സലഫികൾ മുത്വ്‌ലഖ് മുജ്തഹിദായി അംഗീകരിക്കുന്നില്ല.  അദ്ദേഹത്തിന്റെയും മറ്റു സലഫി പണ്ഡിതരുടെയും നിലപാട് വിശദീകരിച്ചുകൊണ്ട് ശൈഖ് അബ്ദുല്ലാഹി ബ്നു മുഹമ്മദ് പറയുന്നത് നോക്കുക: ഞങ്ങളാരും ഇജ്തിഹാദ് മുത്വ്‌ലഖിന് അർഹരല്ല. അപ്രകാരം ഞങ്ങൾ അവകാശപ്പെടുന്നുമില്ല. എന്നാൽ ചില പ്രശ്നങ്ങളിൽ ഞങ്ങൾക്ക് ഖുർആനിൽ നിന്നും നബിചര്യയിൽ നിന്നും മനസ്സിലാകുന്ന കാര്യം നാല് ഇമാമുകളിൽ ഏതെങ്കിലും ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അത് ഞങ്ങൾ സ്വീകരിക്കുന്നതാണ്. അത് ഞങ്ങളുടെ മദ്ഹബിൽ പറഞ്ഞതിന് വിരുദ്ധമാണെങ്കിലും ശരി. (അദുററുസനിയ്യ 1/126) ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പോലും മുജ്തഹിദ് മുത്‌ലഖല്ല. പ്രത്യുത മദ്ഹബിലെ ചില അഭിപ്രായങ്ങളോട് മാത്രം വിയോജിക്കുന്ന മദ്ഹബിന്റെ പരിധിയിൽ നിന്ന് വ്യതിചലിക്കാതെ ഗവേഷണം നടത്തുന്ന ഒരു മുജ്തഹിദുൽ മദ്ഹബ് ആയിരുന്നുവത്രെ! നമുക്കാകട്ടെ ഈ മലയാള നാട്ടിൽ തന്നെ ശതകണക്കിന് മുജ്തഹിദ് മുത്‌ലഖുകൾ (സർവ്വ സ്വതന്ത്രരായ ഗവേഷകർ ) ഉണ്ട് !. ഈ വിഷയത്തിലുള്ള ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാടും ഗൾഫ് സലഫികളുടെ വീക്ഷണവും തമ്മിലുള്ള അന്തരം ഇതിൽ നിന്നും സുതരാം വ്യക്തമാകുന്നു."

(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് : 117, 118 )


മാത്രമല്ല, ഇജ്തിഹാദിന് യാതൊരു സാധ്യതയും ഇക്കാലത്തില്ലെന്ന് പ്രഖ്യാപിച്ചവരാണ് ഗൾഫിലെ സലഫികൾ.


എം ഐ സുല്ലമി എഴുതുന്നു:


"മുജ്തഹിദ് മുത്വലഖ്  ഉണ്ടാകാനുള്ള സാധ്യത പോലും അവർ തള്ളിക്കളയുന്നു. ശൈഖ് സ്വാലിഹ് അൽ ഫൗസാൻ സൗദി അറേബ്യയിലെ പണ്ഡിത സമിതിയുടെ മുഖപത്രമായ മജല്ലത്തുൽ ബുഹൂസ് മാസികയിൽ എഴുതുന്നത് നോക്കുക:


"നവനവങ്ങളായ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനാൽ അവയുടെ മതവിധികൾ മനസ്സിലാക്കാൻ വേണ്ടി എല്ലാകാലത്തും മുജ്തഹിതുകൾ ആവശ്യമാണ്. ഇസ്‌ലാം എല്ലാ കാലത്തേക്കും എല്ലാ പ്രദേശങ്ങളിലേക്കും യോജിച്ച ആദർശമാണ്. ഖുർആനിൽ നിന്നും പ്രവാചക ചര്യയിൽ നിന്നും നിർധരിച്ചെടുക്കുന്ന വിജ്ഞാനങ്ങൾ പ്രശ്നങ്ങളുടെ പരിഹാരത്തിന് വലിയ മുതൽക്കൂട്ടാണ്. പക്ഷേ, ആരാണ് ആ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ളത് ? മുജ്തഹിദ് മുത്വലഖിനെ നമുക്ക് ആശിക്കാൻ പോലും സാധ്യമല്ല. അത്തരം മുജ്തഹിദുകളുടെ അഭാവത്തെകുറിച്ച് വളരെ കാലം മുമ്പ് മുതൽക്കുതന്നെ പണ്ഡിതർ വിലപിച്ചിരുന്നു.

(മജലത്തുൽ ബുഹൂസ് 

ലക്കം 14 പേജ് 257 )"


(ഗൾഫ് സലഫിസവും 

മുജാഹിദ് പ്രസ്ഥാനവും

പേജ് 117)


എന്നാൽ കേരള വഹാബികൾക്കാവട്ടെ മുജ്തഹിദുകൾക്കൊരു പഞ്ഞവും ഉണ്ടായിരുന്നില്ല!

തഖ്ലീദ് വിരോധം34

 https://www.facebook.com/100024345712315/posts/pfbid0VZqiaoeFjaAgCMka4FKoQZy4VEhENGtBzxcBoZaSai9wk8TBEWNR2GHL4eGhEVgZl/?mibextid=9R9pXO

മുജാഹിദ് പ്രസ്ഥാനം

ഒരു സമഗ്ര പഠനം 36/313

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi Payyoli


*ഇസ്‌ലാമിന്റെ കെട്ടുറപ്പിനെ തകർത്തെറിയാനുള്ള ശ്രമം*


മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ വക്കം മൗലവി ഈജിപ്തിലെ അർദ്ധ യുക്തിവാദിയായ അഫ്ഗാനിയിൽ നിന്നും സ്വീകരിച്ച പിഴച്ച ചിന്താഗതികളെ കുറിച്ചാണല്ലോ നാം പറഞ്ഞു വന്നത്. 

ഒന്ന്, ഹദീസ് നിഷേധം. 

രണ്ട്, സ്വഹാബികളെ അവഗണിച്ചത്. 

മൂന്ന്, തഖ്ലീദ് വിരോധം.


അറിവില്ലാത്തവർ അറിവുള്ളവരെ പിന്തുടരുന്നതിനാണല്ലോ തഖ്ലീദ് എന്ന് നാം പറയുന്നത്. ഇത് ഇസ്‌ലാമിൽ സ്ഥിരപ്പെട്ട ഒന്നാണ്.

സ്വഹാബികളുടെ കാലം മുതലേ മുസ്‌ലിം ലോകത്ത് തഖ്ലീദുണ്ട്.(വിശദമായി വഴിയെ)


തഖ്ലീദ് ഇസ്‌ലാമിന്റെ ഒരു കെട്ടുറപ്പാണ്. എന്തും മതത്തിന്റെ പേരിൽ വിളിച്ചു പറയാനുള്ള അവസരം നിഷേധിക്കുന്നത് തഖ്ലീദാണ്.  ഇത് തകർത്തെറിയുക എന്നത് ശത്രുക്കളുടെ ലക്ഷ്യമാണ്.


ഗവേഷണ പടുക്കളായ പണ്ഡിതന്മാർ മാത്രം പ്രമാണങ്ങൾ പരിശോധിച്ചു മതവിധികൾ കണ്ടെത്തുകയും മറ്റുള്ളവർ അത് അംഗീകരിക്കുകയും ചെയ്യുക എന്ന ശക്തമായ കെട്ടുറപ്പിനെ തകർത്തുകൊണ്ട് ആർക്കും പ്രമാണങ്ങൾ പരിശോധിക്കുകയും മതം പറയുകയും ചെയ്യുക എന്ന ചിന്താഗതി പടച്ചു വിട്ടത് ജമാലുദ്ദീൻ അഫ്ഗാനിയാണ്. അതുവഴി പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് മുസ്ലിം സമൂഹത്തെ തമ്മിൽ തല്ലിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് പിന്നീടുള്ള ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.


കെ എൻ എം  പ്രസിദ്ധീകരിച്ച തഖ്ലീദ് ഒരു പഠനം എന്ന പുസ്തകത്തിൽ നിന്ന് :


" തഖ്ലീദിനെ ശക്തിയായി എതിർക്കുക എന്നത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ഒരു പ്രധാന പരിപാടിയാകുന്നു. തഖ്ലീദ് കയ്യൊഴിച്ച് പരിശുദ്ധ ഖുർആനും തിരുസുന്നത്തും ആയുധമായി സ്വീകരിച്ചുകൊണ്ട് ആധുനികയുഗത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഇസ്‌ലാഹി പ്രസ്ഥാനം മുസ്ലിംകളെ ആഹ്വാനം ചെയ്യുന്നു......എന്നാൽ തഖ്‌ലീദിനെതിരിലുള്ള ചിന്താഗതിക്ക് വ്യാപകമായ പ്രചാരം സിദ്ധിച്ചത് അല്ലാമാ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി മുഖേനയായിരുന്നു."

(പേജ് : 156, 158)


ഗവേഷകരായ ഇമാമുകൾ  മാത്രം നിർവഹിക്കേണ്ടതാണ് ഈജിപ്തിഹാദ്. സ്വഹീഹുൽ ബുഖാരി രചിച്ച ഇമാം ബുഖാരി(റ), സ്വഹീഹ് മുസ്‌ലിം എന്ന ഹദീസ് ഗ്രന്ഥം രചിച്ച ഇമാം മുസ്‌ലിം(റ), ലോകത്ത് അറിയപ്പെട്ട ഖുർആൻ വ്യാഖ്യാതാവ് ഇമാം റാസി(റ) ഇമാം നവവി(റ) തുടങ്ങിയ ഉന്നത പണ്ഡിതർക്ക് പോലും സാധ്യമാകാതിരുന്ന 'ഇജ്തിഹാദി'ന്റെ കവാടം മലർക്കെ തുറന്നിട്ടു കൊണ്ടാണ് "മതത്തെ നവീകരിക്കുന്നു " എന്ന പേരിൽ വക്കം മൗലവി രംഗത്ത് വന്നത്.


"വക്കം മൗലവിയുടെ കാലം വരെയും മലയാളി മുസ്ലിം പണ്ഡിതരുടെ ഇടയിൽ അത്തരം ഒരു ആഹ്വാനത്തിന് ധൈര്യമുണ്ടായിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേ: 70)


ഇതിനെല്ലാം വക്കം മൗലവിക്ക് ധൈര്യം പകർന്നത് അർദ്ധ യുക്തിവാദികളായ അഫ്ഗാനിയും അബ്ദുവുമാണ്. അതിനവർ ആദ്യം ചെയ്തത് ഇമാമുകളെ തള്ളുകയും അവരുടെ ഗ്രന്ഥങ്ങളെ വലിച്ചെറിയുകയും ചെയ്യുക എന്നതായിരുന്നു.


വക്കം മൗലവിയെ കുറിച്ച് വഹാബികൾ പുറത്തിറക്കിയ പുസ്തകമാണ് വക്കം മൗലവി ചിന്തകൾ രചനകൾ. അതിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചെഴുതിയിട്ടുണ്ട്.


"വക്കം മൗലവിയെ ഏറ്റവുമധികം സ്വാധീനിച്ച പ്രമുഖ വ്യക്തികളിൽ ഒരാൾ ശൈഖ് മുഹമ്മദ് അബ്ദു എന്ന ഈജിപ്ഷ്യൻ പണ്ഡിതനാണ്.  ഇസ്‌ലാമിന്റെ ആധുനികവത്ക്കരണം എന്ന പദ്ധതിയുടെ അതികായകനാണ് അദ്ദേഹം. യാതാസ്ഥിതിക വിഭാഗം അദ്ദേഹത്തെ എന്നും തെറ്റിദ്ധരിച്ചു.  വക്കം മൗലവി അദ്ദേഹത്തെ റഹിമഹുല്ലാഹ് എന്ന് ആദരവോടെയാണ് അഭിസംബോധന ചെയ്യുന്നത്. അന്ധമായി പഴയ ഗ്രന്ഥങ്ങളെയും വ്യാഖ്യാനങ്ങളെയും പിന്തുടരുന്നതിനെ അബ്ദു തള്ളിക്കളഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ഗവേഷണത്തിലൂടെ വ്യാഖ്യാനങ്ങൾ ഉണ്ടായി വരണമെന്ന് അദ്ദേഹം നിലപാടെടുത്തു. ഇസ്‌ലാം യുക്തിയിലൂടെ തെളിയിക്കപ്പെടുന്ന ഒരു മതമായി അദ്ദേഹം വിചിന്തനം നടത്തി. ക്രിസ്ത്യൻ മുസ്‌ലിം സൗഹാർദത്തെ പ്രോത്സാഹിപ്പിക്കുക എന്നതും അദ്ദേഹത്തിൻ്റെ ഒരു നയമായിരുന്നു.  ബഹുഭാര്യത്വത്തെ പുരാതന സംസ്കാരമായി കണ്ടു അവഗണിക്കപ്പെടേണ്ടതാണെന്നും അബ്ദു നിർദേശിച്ചു. "

(വക്കം മൗലവി 

ചിന്തകൾ രചനകൾ

യുവത - പേ: 31)

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...