Wednesday, June 14, 2023

സ്വലാഹിയുടെ അന്ത്യോപദേശം *ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടു

 സ്വലാഹിയുടെ അന്ത്യോപദേശം

*ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.*

✍️aslamsaquafi payyoli


ഡോ: കെ കെ സകരിയ്യ സ്വലാഹിയുടെ ദർസുകളിൽ നിന്ന് എന്ന തലവാചകത്തിൽ സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങൾ അൽ ഇസ്‌ലാഹ് മാസിക പുറത്ത് വിട്ടിരുന്നു. ഈ ഉപദേശത്തിലാണ്  പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും സ്വലാഹി പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികൾ ആണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്ത് അല്ല; ഗൾഫ് സലഫിസം ആണ്. അത് അന്ധവിശ്വാസവും കുറാഫാത്തും ആണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റഷീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


വക്കം മൗലവിയും കെ.എം മൗലവിയും കൊണ്ട് വന്ന റശീദ് രിളയുടെ വാദഗതികൾ പിഴച്ചതാണെന്ന് മനസിലാക്കാൻ സ്വലാഹിക്ക് സാധിച്ചെങ്കിലും മറ്റൊരു ബിദഈ കേന്ദ്രത്തിലായി അയാൾ ചെന്ന് വീണത്.

Tuesday, June 13, 2023

ജഅലുൽ വസാഇതും (സേവ) തവസ്സുലും.

 ജഅലുൽ വസാഇതും (സേവ) തവസ്സുലും.


ചോദ്യം: 1. അല്ലാഹുവിന്റെയും അടിമയുടെയുമിടക്ക് മധ്യ വർത്തിയെ ആക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുമെന്ന് ചില കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. അമ്പി യാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് ഈ ഗണത്തിലല്ലേ ഉൾപ്പെടുക? അപ്പോൾ തവസ്സുൽ ശിർക്കാണെന്ന് പറയുന്നു പുത്തൻവാദികളെ ആക്ഷേപിക്കാൻ ന്യായമുണ്ടോ?


ഇമാം ഇബ്നു ഹജർ അൽ ഹൈതമി വസീലയെ തേടലും ഇസ്തിഗാസയും തവസ്സുലും ഇഅലാമിൽ എത്രിത്തിട്ടുണ്ടോ ?


ഉത്തരം: ന്യായമുണ്ട്. കാരണം ചോദ്യത്തിൽ പറഞ്ഞ മധ്യവർത്തിയെ ആക്കുന്നത് സംബന്ധിച്ച് "ജൽ വസ്വാഇത് എന്ന പരാമർശമാണ് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത്. ഇത് തവ സ്സുലും ഇസ്തിഗാസയുമല്ലാത്ത മറ്റൊന്നാണ്.


ഇമാം കുർദി(റ)യോട് തവസ്സുൽ സംബന്ധിച്ചും ജഅലുൽ വസ്വാഇതിനെ സംബന്ധിച്ചും ചോദ്യമുന്നയിക്കപ്പെട്ടപ്പോൾ രണ്ടിനും തീർത്തും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്. ചോദ്യവും മറുപടിയും ഇങ്ങനെ സംഗ്രഹിക്കാം.


ചോദ്യം: ഒരു സ്വാലിഹിന്റെയോ സ്വഹാബിയുടെയോ ഖബ്ർ സിയാറത്ത് ചെയ്യുക, അവർക്ക് വേണ്ടി നേർച്ചയാക്കുക, അവിടെ വെച്ച് അറവ് നടത്തുക, ദുആ നടത്തുക, ഖബറിനെ തടവുക, ബറകത്തിന് വേണ്ടി അവിടുത്തെ മണ്ണെടുക്കുക, അവരെ വിളിച്ച് സഹാ യാർത്ഥന നടത്തുക തുടങ്ങിയവ ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമെന്നും അയാളുടെ രക്തം ഹലാലാകുമെന്നും പറയുന്നത് ശരിയാണോ? ഉപരിക്തകാര്യങ്ങൾ കൊണ്ട് അദ്ദേഹം


ഖബറിൽ കിടക്കുന്ന വ്യക്തിക്ക് ആരാധന അർപ്പിക്കൽ ഉദ്ദേശിച്ചി എന്നും ആ വ്യക്തിക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിട്ടില്ലെന്നും അല്ലാഹുവിന്റെ അരികിൽ ആ വ്യക്തിക്ക് പദവിയുള്ളതിനാൽ തവസ്സു ലാക്കൽ മാത്രമേ ഉദ്ദേശ്യമുള്ളൂവെന്നും അദ്ദേഹം തന്നെ വ്യക്ത മാക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ ആക്കുകയും അവരോട് അർത്ഥനയും യാചനയും നടത്തുകയും (കാര്യങ്ങൾ) അവരെ ഏൽപിക്കുകയും ചെയ്യുന്നത് കുഫ്റാ(അവിശ്വാസം)ണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ത്


ഈ ചോദ്യത്തിന്റെ മറുപടിയിൽ മേൽ സാഹചര്യത്തിൽ പ്രസ്തുത കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് അത് ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയില്ലെന്നും അവനെ കാഫിറാ ക്കുന്നവനാണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയെന്നും കാര്യ കാരണ സഹിതം വിശദീകരിച്ച ശേഷം ഇമാം കുർദി (റ) എഴുതുന്നു.


“എന്നാൽ അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് തൃപ്തികരമായ കാര്യമാകുന്നു. സ്വഹീഹായ ഹദീസുകളിൽ അത് സ്ഥിരപ്പെട്ടതുമാണ്. ശറഇന്റെ പ്രോൽസാഹനമുള്ള കാര്യമാണതെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. ഇനി അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെയാക്കി (ജഅ് ലുൽ വസാഇത്) കാര്യങ്ങളിൽ അല്ലാഹുവിനോട് പ്രാർത്ഥന നടത്തുന്നത് പോലെ അവരോട് പ്രാർത്ഥന നടത്തുകയും വല്ല കാര്യങ്ങ ളിലും അല്ലാഹുവിനെ കൂടാതെ അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് അനിസ്ലാമികം (കുഫ്റ്) തന്നെ. അവരെ മധ്യവർത്തികളാക്കുന്നത് കൊണ്ടുദ്ദേശ്യം തന്റെ ആവശ്യ നിർവ്വഹണത്തിൽ അല്ലാഹുവിലേക്ക് അവരെ ഇടയാളന്മാരാക്കൽ മാത്രമാണെങ്കിൽ എല്ലാ കാര്യങ്ങളിലും ഉപകാരോപദ്രവം ചെയ്യാൻ സ്വയം കഴിവുള്ളവൻ അല്ലാഹു മാത്രമാണെന്ന വിശ്വാസത്തോടെ യാകുമ്പോൾ അത് കൊണ്ട് കാഫിറാവുകയില്ലെന്നാണ് വ്യക്തമാ കുന്നത്. ഏതായാലും ഈ പദപ്രയോഗം (ജൽ വസാ ഇത്തി) ചീത്തയാണ്. കാരണം അതിൽ നിന്ന് അവിശ്വാസമാണ് പ്രകടമാ കുന്നത്. ഇത് കൊണ്ടാണ് ഹമ്പലി മദ്ഹബിലെ കർമ്മശാസ്ത്ര


ഗ്രന്ഥമായ ഫുറൂഇന്റെ രചയിതാവ് 'ജഅലുൽ വസാഇത് കൊണ്ട് കാഫിറാകുമെന്ന് നിരുപാധികം പറഞ്ഞത്. അതിൽ ഇജ്മാഅ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബഹു. ഇബ്നു ഹജർ (റ) ഫുറൂഇന്റെ വാക്കുകൾ തന്റെ അൽ ഇഅലാംബി ഖവാത്വിഇൽ ഇസ്ലാം എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുകയും അതിനെ ശരിവെക്കുകയും ചെയ്തിട്ടുണ്ട്." (ഫതാവൽ കുർദി പേ: 259, 260)


ഇപ്രകാരം തവസ്സുലും ജഅലുൽ വസാഇതും (മധ്യവർത്തി കളെയാക്കൽ) രണ്ടായി വിശദീകരിച്ചു കൊണ്ട് ഇമാം കൂർദി(റ)യുടെ വാക്കുകൾ ബിഗ് യ പേ: 297ലും ഉദ്ധരിച്ചിട്ടുണ്ട്. 


പക്ഷെ, ജഅലുൽ വസാഇത് എന്ന പ്രവൃത്തി തന്നെ ചീത്തയാണെന്നാണ് ബിഗ്വയി ലുള്ളത്. ഈ പദപ്രയോഗം ചീത്തയാണെന്നല്ല.


ഇത്രയും വിശദീകരിച്ചതിൽ നിന്ന് ചോദ്യകർത്താവ് ധരിച്ച പോലെ ജഅലുൽ വസാഇതിന്റെ വ്യാപ്തിയിൽ പെട്ടതല്ല. തവസ്സുലെന്നും തവസ്സുൽ ശരീഅത്തിൽ തൃപ്തികരമായതും പ്രോൽസാ ഹനമുള്ളതും അമ്പിയാക്കളുടെയും സലഫുസ്സ്വാലിഹുകളുടെയും ചര്യയിൽ പെട്ടതാണെന്നും ജഅലുൽ വസാഇത് കാരണമായി കാഫിറാകുന്നതോ ഇല്ലെങ്കിൽ തന്നെയും അത് ചീത്തയായതോ ആയ കാര്യമാണെന്നും വ്യക്തമായി. അപ്പോൾ ജഅലുൽ വസാഇ ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നമ്മുടെ നാട്ടിലറിയപ്പെടുന്ന സേവ എന്ന പ്രവൃത്തിയാണ്.

.........


മേൽ വിവരിച്ചതിൽ നിന്നും

 ഫുറൂഇൽ പറഞ്ഞതും  ഇമാം ഇബ്നു ഹജർ  റ  ഇഅലാമിൽ ഉദ്ധരിച്ചതും മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനെപ്പറ്റിയോ ഇസ്തിഗാസ ചെയ്യുന്നതിനെപ്പറ്റിയോ അല്ലെന്നും

ചില വ്യക്തി സേവകൾ ചെയ്യുകയും സേവകളുടെ ഭാഗമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പോലെ സേവക്കാരോട് പ്രാർത്ഥിക്കുകയും എല്ലാ കാര്യങ്ങളും അവരെ ഭരമേൽപ്പിക്കുകയും അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുക ഒക്കെ ചെയ്യുന്നതിനെ പറ്റിയാണ് എന്ന് മനസ്സിലാക്കാം


ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈത്തമി തവസ്സുലിനെയും ഇസ്തിഗായും അംഗീകരിച്ച മഹാ പണ്ഡിതരിൽ പെട്ടവരാണ് അവരുടെ ഷറഫുൽ ഇളാഹിലും തുഹ്ഫത്തു സുവാ റിലും ജൗഹറിൽ മുനളള മിലും അത്  വിവരിച്ചിട്ടുണ്ട്


മേൽ കാര്യങ്ങൾ ബിഗ് യയിൽ വിവരിച്ചത് താഴെ ചേർക്കുന്നു


അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി

Wednesday, June 7, 2023

തഖ്ലീദ് ചെയ്യുന്നത് എന്തിന്

 


ഖുർആനും സുന്നത്തുമുണ്ടായിരിക്കെ എന്തിനാണ് ഇമാമുമാരെ തഖ്ലീദ് ചെയ്യുന്നത് ?


മറുപടി


വിശുദ്ധ ഖുർആനിലുംസുന്നത്തിലും വിധികൾ വ്യക്തമായി ( നസ്സ് ) പറഞ്ഞതും വ്യക്തമായി (നസ്സായി ) പറയാത്തതും ഉണ്ട് എന്നതിന്നും വ്യക്തമായി പറയാത്തതിൽ ഗവേഷണം ചെയ്ത് കണ്ടെത്തേണ്ടതാണ് എന്നതിനുമുള്ള തെളിവ് വിശുദ്ധ ഖുർആൻ തന്നെ വിവരിച്ചതായി ഇമാം റാസി പറയുന്നു


വിശുദ്ധ ഖുർആൻ സൂറത്ത് നിസാഅ് 59

അല്ലാഹുവിനും റസൂലിനും ഉലുൽ അംറിനും വഴിപ്പെടുക നിങ്ങൾ തർക്കിക്കുകയാണെങ്കിൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക


എന്ന ആയത്ത് വിവരിച്ചുകൊണ്ട് ഇമാം റാസി തഫ്സീറിൽ പറയുന്നു ഉസൂലിൽ അധിക ആശയങ്ങളും ഈ മഹത്തായ ആയത്ത് ഉൾക്കൊള്ളിക്കുന്നുണ്ട് നീ അറിയുക ഫിഖ്ഹിന്റെ പണ്ഡിതന്മാർ പറയുന്നു ശരീരത്തിൻറെ അടിസ്ഥാന തത്വങ്ങൾ ഖുർആനിൽ സുന്നത്ത് ഇജ്മാഉ ഖിയാസ്എന്നീ നാലെണ്ണമാണ് ഈ നാല് അടിസ്ഥാന തത്വങ്ങൾ ഈ ആയത്ത് വിവരിക്കുന്നുണ്ട്.

ഖുർആന് സുന്നത്തിലേക്ക് അല്ലാഹുവിനും റസൂലിനും വഴിപ്പെടുക എന്ന് പറയുന്ന വചനം സൂചിപ്പിക്കുന്നു. 


المسألة الثانية : اعلم أن هذه الآية آية شريفة مشتملة على أكثر علم أصول الفقه ، وذلك لأن الفقهاء زعموا أن أصول الشريعة أربع : الكتاب والسنة والإجماع والقياس ، وهذه الآية مشتملة على تقرير هذه الأصول الأربعة بهذا الترتيب . أما الكتاب والسنة فقد وقعت الإشارة إليهما بقوله : ( أطيعوا الله وأطيعوا الرسول )


കാര്യശേഷിയുള്ളവർക്ക് വഴിപ്പെടണം എന്ന വാക്ക് ഇജ്മാൻ ഉമ്മത്തിന്റെ ഇജ്മാഅ് പ്രമാണമാണ് എന്ന് തെളിവാണ്.കാര്യശേഷിയുള്ളവർക്ക് വഴിപടണമെന്ന് ഈ ആയത്തിൽ അല്ലാഹു ആയിട്ടാണ് കൽപ്പിക്കുന്നത് അല്ലാഹു ഉറപ്പിച്ചും ഗണിതമായും വഴിപ്പെടണമെന്ന് കല്പിക്കപ്പെട്ടവർ അവർ തെറ്റിനെ തൊട്ട് സുരക്ഷിതരായിരിക്കും എന്നത് തീർച്ചയാണ് കാരണം അവർ തെറ്റിന് തൊട്ട് സുരക്ഷിതരല്ലെങ്കിൽഅവരെ വഴിപ്പെടാൻ വേണ്ടി കൽപ്പിക്കുമ്പോൾ തെറ്റ് ചെയ്യാനുള്ള കല്പനയായി മാറും തെറ്റുകൾ വിരോധിക്കപ്പെട്ടതാണ്.


المسألة الثالثة : اعلم أن قوله : ( وأولي الأمر منكم ) يدل عندنا على أن إجماع الأمة حجة ، والدليل على ذلك أن الله تعالى أمر بطاعة أولي الأمر على سبيل الجزم في هذه الآية ، ومن أمر الله بطاعته على سبيل الجزم والقطع لا بد وأن يكون معصوما عن الخطأ ، إذ لو لم يكن معصوما عن الخطأ كان بتقدير إقدامه على الخطأ يكون قد أمر الله بمتابعته ، فيكون ذلك أمرا بفعل ذلك الخطأ ، والخطأ لكونه خطأ منهي عنه

ഇനി നീ അറിയുക ഒരു കാര്യത്തിൽ നിങ്ങൾ തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടങ്ങുക എന്ന വചനം പ്രമാണമാണ് എന്നതിൻറെ തെളിവാണ് കാരണംഇവിടെ ഖുർആനിലും സുന്നത്തിലും ഇജ്മാഇലും വ്യക്തമായി (നസ്സ് ) പറഞ്ഞതിന്റെ വിധിയിൽ നിങ്ങൾ ഭിന്നിച്ചാൽഎന്നാണോ ഉദ്ദേശം അല്ലെങ്കിൽ ഈ മൂന്നെണ്ണത്തിലും വ്യക്തമായി (നസ്സ് ) പറയാത്തതിൽ തർക്കിച്ചാൽ എന്നാണോ ഉദ്ദേശം.ആദ്യത്തെ സാധ്യത ശരിയല്ലകാരണം വ്യക്തമായി (നസ്സ് ) പറഞ്ഞതിനെപറ്റിയാണ് ആദ്യ വചനങ്ങളിൽ അല്ലാഹുവിനും റസൂലിനും കാര്യശേഷിയുള്ളവർക്കും എന്ന് പറഞ്ഞത്.അപ്പോൾ വ്യക്തമായി പറഞ്ഞതിൽ തർക്കിച്ചാൽ ഈ മൂന്നെണ്ണത്തിന് വഴി പെടും എന്ന് പറഞ്ഞ്   പറഞ്ഞാൽ

അത് ആദ്യം പറഞ്ഞതിന് ആവർത്തിക്കലാകും.അത് ശരിയല്ലല്ലോ.അപ്പോൾ പിന്നെ രണ്ടാം സാധ്യതയാണ് ശരിയായത് അതായത് ഈ മൂന്നു പ്രമാണത്തിലും വ്യക്തമായി (നസ്സ്) പറയാത്ത വിഷയത്തിൽ നിങ്ങൾ അഭിപ്രായവ്യത്യാസം ആയാൽ ഖുർആനിലേക്കും സുന്നത്തിലേക്കും മടക്കൂ എന്ന് .അതായത് വ്യക്തമായി (നസ്സ് ) പറയാത്ത വിഷയത്തിൽ വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്ത് വിധി കണ്ടെത്തുക എന്ന് .അതിനാണ് റിയാസ് എന്ന് പറയുക അപ്പോൾ ഈ ആയത്ത് കൊണ്ട് കൽപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി. അപ്പോൾ  ഈ ആയത്ത് കൊണ്ട് ചതുർ പ്രമാണങ്ങൾ സ്ഥിരപ്പെട്ടു.



المسألة الرابعة : اعلم أن قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) يدل عندنا على أن القياس حجة ، والذي يدل على ذلك أن قوله : ( فإن تنازعتم في شيء ) إما أن يكون المراد : فإن اختلفتم في شيء حكمه منصوص عليه في الكتاب أو السنة أو الإجماع ، أو المراد : فإن اختلفتم في شيء حكمه غير منصوص عليه في شيء من هذه الثلاثة ، والأول باطل ؛ لأن على ذلك التقدير وجب عليه طاعته ، فكان ذلك [ ص: 118 ] داخلا تحت قوله : ( أطيعوا الله وأطيعوا الرسول وأولي الأمر منكم ) وحينئذ يصير قوله : ( فإن تنازعتم في شيء فردوه إلى الله والرسول ) إعادة لعين ما مضى ، وإنه غير جائز . وإذا بطل هذا القسم تعين الثاني وهو أن المراد : فإن تنازعتم في شيء حكمه غير مذكور في الكتاب والسنة والإجماع ، وإذا كان كذلك لم يكن المراد من قوله : ( فردوه إلى الله والرسول ) طلب حكمه من نصوص الكتاب والسنة . فوجب أن يكون المراد رد حكمه إلى الأحكام المنصوصة في الوقائع المشابهة له ، وذلك هو القياس ، فثبت أن الآية دالة على الأمر بالقياس 



فإن قيل : لم لا يجوز أن يكون المراد بقوله : ( فردوه إلى الله والرسول ) أي فوضوا علمه إلى الله واسكتوا عنه ولا تتعرضوا له ؟ وأيضا فلم لا يجوز أن يكون المراد فردوا غير المنصوص إلى المنصوص في أنه لا يحكم فيه إلا بالنص ؟ وأيضا لم لا يجوز أن يكون المراد فردوا هذه الأحكام إلى البراءة الأصلية ؟ 


قلنا : أما الأول فمدفوع ، وذلك لأن هذه الآية دلت على أنه تعالى جعل الوقائع قسمين ، منها ما يكون حكمها منصوصا عليه ، ومنها ما لا يكون كذلك ، ثم أمر في القسم الأول بالطاعة والانقياد ، وأمر في القسم الثاني بالرد إلى الله وإلى الرسول ، ولا يجوز أن يكون المراد بهذا الرد السكوت ؛ لأن الواقعة ربما كانت لا تحتمل ذلك ، بل لا بد من قطع الشغب والخصومة فيها بنفي أو إثبات ، وإذا كان كذلك امتنع حمل الرد إلى الله على السكوت عن تلك الواقعة ، وبهذا الجواب يظهر فساد السؤال الثالث .



ഈ ആയത്ത്കാര്യങ്ങൾ രണ്ട് വിഭാഗമാണ് എന്ന് അറിയിക്കുന്നുണ്ട് ഒന്ന് അതിന്റെ വിധി വ്യക്തമാക്കപ്പെട്ടത് മറ്റൊന്ന് വ്യക്തമാക്കപ്പെട്ടത്വ്യക്തമാക്കപ്പെട്ടതിൽ അല്ലാഹുവിനെ റസൂലിനും പൂർണ്ണമായി അനുസരിക്കണം എന്ന് അല്ലാഹു പറയുന്നു വ്യക്തമാക്കിപ്പെടാത്തതിൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കണം എന്നും പറയുന്നു


(തഫ്സീറ് റാസി)



തിരുനബി സ്വ  പറയുന്നു.


നിശ്ചയം ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് അതിനിടയിൽ സംശയാസ്പദമായ കാര്യങ്ങൾ ഉണ്ട് അവയെ അധിക ജനങ്ങളും അറിയുകയില്ല ( സ്വഹീഹ് മുസ്ലിം)


عن النعمان بن بشير قال سمعته يقول سمعت رسول الله صلى الله عليه وسلم يقول وأهوى النعمان بإصبعيه إلى أذنيه إن الحلال بين وإن الحرام بين وبينهما مشتبهات لا يعلمهن كثير من الناس صحيح مسلم

ഇത് വിവരിച്ച് ഇമാം ഹാഫിള് മുഹമിസ് നവവി റ

പറയുന്നു .ഹലാല് വ്യക്തമാണ് ഹറാം വ്യക്തമാണ് എന്ന വചനത്തിന്റെ അർത്ഥം കാര്യങ്ങൾ മൂന്നു വിഭാഗമാണ് ഒന്ന് ഹലാലാണോ എന്ന് വ്യക്തമായി പറഞ്ഞത്. അത് ഹലാലാണെന്ന് കാര്യം ആർക്കും അവ്യക്തമല്ല. റൊട്ടി പഴം തുടങ്ങി ഭക്ഷണങ്ങൾ പോലെയും സംസാരം നോട്ടം നടത്തം മറ്റു കൈകാര്യം അതിൻറെ ഉദാഹരണങ്ങളാണ്  അവആണെന്ന് വ്യക്തമായതും അത് ഹലാലാണെന്നതിൽ  സംശയമില്ലാത്തതുമാണ്.

രണ്ടു ഹറാമാണെന്ന് വ്യക്തമായവ ഹലാലാണെന്ന് അതിൽ സംശയമില്ലകള്ള പന്നി ശവം  മൂത്രംഎന്നിവ അതിന്റെ ഉദാഹരണങ്ങളാണ്  എന്നിവ അതിന്റെ ഉദാഹരണങ്ങളാണ്


 


وفي شرح مسلم النووي


: ( الحلال بين والحرام بين ) فمعناه : أن الأشياء ثلاثة أقسام : حلال بين واضح لا يخفى حله ، كالخبز والفواكه والزيت والعسل والسمن ولبن مأكول اللحم وبيضه وغير ذلك من المطعومات ، وكذلك الكلام والنظر والمشي وغير ذلك من التصرفات ، فيها حلال بين واضح لا شك في حله .


وأما الحرام البين فكالخمر والخنزير والميتة والبول والدم المسفوح ، وكذلك الزنا والكذب والغيبة والنميمة والنظر إلى الأجنبية وأشباه ذلك .



അപ്പോൾ തിരിച്ചറിയാത്തത് എന്ന് തിരു നബി പറഞ്ഞ വചനം അതിൻറെ അർത്ഥം ഹലാലാണോ ഹറാമാണോ എന്ന് വ്യക്തമായി പറയാത്തത് അതുകൊണ്ടുതന്നെ അധിക ജനങ്ങളും അതിന് അറിയുകയില്ല അതിൻറെ വിധിയെയും അവർക്കറിയില്ല പക്ഷേ യോഗ്യരായ പണ്ഡിതന്മാർവ്യക്തമായി പറഞ്ഞത് മുഖേനയോ ഖിയാസ് കൊണ്ടോ മറ്റു പ്രമാണങ്ങളെ കൊണ്ടോ ഗവേഷണം ചെയ്ത് അത് കണ്ടെത്തുന്നതാണ്.

ഹറാമാണോ ഹലാലാണോ എന്നതിൽ സംശയമാവുകയുംഅതിൽ വ്യക്തമായ വചനമോ ഇജ്മ ഓ ഇല്ലെങ്കിൽഗവേഷണത്തിന് യോഗ്യതയുള്ള പണ്ഡിതൻ ഗവേഷണം ചെയ്യേണ്ടതാണ് എന്നിട്ട് വ്യക്തമായി പറഞ്ഞതിനോട് തുലനം ചെയ്തു അതിലേക്ക് ചേർത്തി കണ്ടെത്തേണ്ടതാണ് ഹലാലിനോട് ചേർത്തി ഹലാലാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം (ഹറാമാണെന്ന് കണ്ടെത്തിയാൽ അങ്ങനെ പ്രവർത്തിക്കണം )ഒന്നും മനസ്സിലാകുന്നില്ലെങ്കിൽഉപേക്ഷിക്കൽ ആണ് നല്ലത്. (ശറഹു മുസ്ലിം 11/208)

وأما المشتبهات فمعناه أنها ليست بواضحة الحل ولا الحرمة ، فلهذا لا يعرفها كثير من الناس ، ولا يعلمون حكمها ، وأما العلماء فيعرفون حكمها بنص أو قياس أو استصحاب أو غير ذلك ، فإذا تردد الشيء بين الحل والحرمة ، ولم يكن فيه نص ولا إجماع اجتهد فيه المجتهد ، فألحقه بأحدهما بالدليل الشرعي فإذا ألحقه به صار حلا ، وقد يكون غير خال عن الاحتمال البين ، فيكون الورع تركه ،شرح مسلم 11/208


ഖുർആൻ പറയുന്നു


ഓ സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനു വഴി പെടും റസൂലിനും നിങ്ങളിൽ നിന്നുംശേഷിയുള്ളവർക്കും വഴിപ്പെടു അപ്പോൾ നിങ്ങൾ വല്ലതും തർക്കിച്ചാൽ അല്ലാഹുവിലേക്ക് റസൂലിലേക്കും മടക്കും നിങ്ങൾ അല്ലാഹുവിലും റസൂലും വിശ്വസിക്കുന്നവർ ആണെങ്കിൽ അത് ഉത്തമമാണ് കൂടുതൽ പര്യവസാനം ഉള്ളതുമാണ് നിസാഅ് 59


 (നിസാഅ്: 59) ഈ വചനം വിശദീകരിച്ച് ഇമാം

ഇമാം സുയുത്വി(റ) തഫ്സീർ അദ്ധുറുൽ മൻസൂറിൽ എഴുതുന്നു. 


أَخْرَجَ ابْن جَرِيرٍ وَابْنُ الْمُنذِرِ وَابْنُ أَبِي حَاتِم وَالْحَاكِمُ عَنِ ابْنِ عباسِ فِي قَوْله تَعَالَى «وَأُولِي الأمْرِ مِنْكُمْ» يَعْنِي أَهْلَ أهْلَ الْفقه وَالدِّينِ وَأَهْلَ طَاعَةِ الله الَّذِينَ يُعْلَمُونَ النَّاسَ مَعَانِي ويَأْمُرُونَهُم بِالْمَعْرُوفِ وَيَنهونَهُم عَنِ الْمُنكَرِ فَأَوْجَبَ اللَّهُ طَاعَتَهُم علي العباد الدرر المنثور2/575

ഇബ്നുജരീർ (റ), ഇബ്നുൽ മുൻദിർ (റ), ഇബ്നുഅബീഹാതിം(റ), ഹാകിം(റ) തുടങ്ങിയവർ ഇബ്നു അബ്ബാസ്(റ)യെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു. പ്രസ്തുത വചനത്തിൽ “നിങ്ങളിൽ നിന്നുള്ള ക 5. കാര്യകർത്താക്കളെയും അനുസരിക്കു ക” എന്നതിന്റെ ലക്ഷ്യം കർമശാസ്ത്ര

പണ്ഡിതന്മാരും ജനങ്ങൾക്ക് മതവിഷയങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന പണ്ഡി തന്മാരുമാണ്. അവർക്ക് വഴിപ്പെടൽ അടിമകളുടെ മേൽ അല്ലാഹു നിർബന്ധ മാക്കിയിരിക്കുന്നു. (അദ്ദുർറുൽ മൻസൂർ 2/575)


ഇമാം റാസി റ പറയുന്നു.


أَعْمَالُ الأَمَرَاءِ والسلاطين مَوْقُوفَةٌ عَلَى فَتَاوَى الْعُلَمَاءِ، وَالْعَلَمَاء فِي الْحَقِيقَةِ أَمَرَاءُ الأَمَرَاءِ، فَكَانَ حَمْلُ لَفْظِ ( أُولِي الأمْرِ)) عليهم تفسير. الرازي10/146

രാജാക്കന്മാരുടെയും ഭരണകർത്താ ക്കളുടെയും പ്രവർത്തനങ്ങൾ പണ്ഡിത ന്മാരുടെ ഫത്വകളുടെമേൽ നിർത്തപ്പെട്ട താണ്. അതിനാൽ യഥാർത്ഥത്തിൽ പണ്ഡിതന്മാർ അമീറന്മാരുടെ അമീറമാരാണ്. അതിനാൽ കൈകാര്യകർത്താ ക്കൾ' എന്ന പരാമർശത്തെ അവരുടെ മേൽ ചുമത്തുന്നതാണ് കൂടുതൽ നല്ലത്. (റാസി10/146)


അല്ലാഹു പറയുന്നു: 


يومَ نَدْعُو كُلَّ أَنَاسِ بِإِمَامِهِمْ فَمَنْ أُوتِيَ .

يَقرُونَ كِتَابَهُمْ وَلَا يُظْلَمُونَ فَتِيلاً (الإسراء: (۷۱)

എല്ലാ ആളുകളെയും അവരുടെ നേതാവിന്റെ കൂടെ നാം വിളിക്കുന്ന ദിവസം,  (അൽ-ഇസ്രാ: (71)




 ഈ സൂക്തം വിവരിച്ച് ഇബ്നുജരീർ


وأولى هذه الأقوالِ عِندَنَا بِالوَابِ قَوْلُ مَنْ قَالَ: مَعْنَى ذَلِكَ يَوْمَ تَدْعُو كُلِّ أَنَاسِ بِإِمامِ الَّذِي كَانُوا يَعْتَقِدُونَ بِهِ وَيَأْتَمُونَ به في الدنيا (تفسیر ابن جرير : ٣٥٨/٢)



ഈ അഭിപ്രായങ്ങളിൽ നാം ശരിയായിക്കാണുന്നത് ഇനിപ്പറയുന്ന അഭിപ്രായ  മാണ്. ഐഹികലോകത്ത് ജനങ്ങൾ പിന്തുടരുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഇമാമിന്റെ കൂടെ അവരെ വിളിക്കപ്പെടു  ന്നതാണ്. (ഇബ്നുജരീർ 2/ 358) 



ഇമാം ഖുർതുബി(റ) എഴുതുന്നു.


:قيل بِمَداهبهم، فَيَدعونَ بِمَنْ كَانُوا يَأْتَمُونَ بِهِ فِي الدُّنْيَا، يَا حنفي يا معتزلي يا قدري ونحوه (تفسير القرطبي:10/297


ഈ സൂക്തത്തിൽ പരാമർശിച്ച ഇമാ മിന്റെ വിവക്ഷ മദ്ഹബുകൾ എന്നാണെന്ന്  അഭിപ്രായമുണ്ട്. അപ്പോൾ ജനങ്ങൾ ദുൻയാവിൽ വെച്ച് ആരെയാണോ പിന്തുടരപെട്ടിന്നിരുന്നത് അവരുടെ കൂടെ അവരെ വിളി ക്കപ്പെടുന്നതാണ്. യാഹനഫീ, യോശാഫി യാ മുഅതസിലി  യാ ഖദരി വിളികൾ ഉദാഹരണം.(ഖുർതുബി 10/ 297)


(2) ചില ഹദീസുകൾ


നബി(صلى الله عليه وسلم) പറയുന്നു:


الدين النصيحةُ، قُلْنَا: لِمَنْ؟ قَالَ: لله، ولكتابهِ، وَلِرَسُولِهِ، وَلَأُئمة

المسلمين وعامتهم. (مسلم: (۸۲


നബി(صلى الله عليه وسلم) പറയുന്നു: “ദീൻ ഗുണകാംഷയാണ് .  ഞങ്ങൾ ചോദിച്ചു. ആരോട് ? നബി(صلى الله عليه وسلم) പറഞ്ഞു: “അല്ലാഹുവിനോടും അവന്റെ കിതാബിനോടും അവന്റെ റസൂലിനോടും മുസ്ലിം അഇമ്മത്തിനോടും മുസ്ലിംകളിൽ നിന്നുള്ള  സാധാരണക്കാരുടെയും”. (മുസ്ലിം: 82) 


ഈ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) എഴുതുന്നു.



قَالَ الْخَطَّابِيُّ: قَدْ يَتَأَوّلُ ذَلِكَ عَلَى الأَءمَةِ الَّذِينَ هُمْ عَلَمَاءُ الدِّينِ

وَإِنْ مِنْ نَصيحتهم قبول ما رووه وتَقْلِيدَهُمْ فِي الأَحكام وَإِحْسَانَ الظن بهم (شرح مسلم: ٣١٥/١ - فتح الباري: ٢٦٨/١)


ഖത്ത്വാബി(റ) പറയുന്നു. മതപണ്ഡിത ന്മാരായ അഇമ്മത്തുകളാണ് ഹദീസിന്റെ

താൽപര്യം. അവർക്കുള്ള നസ്വീഹത്ത് അവർ ഉദ്ധരിക്കുന്നത് സ്വീകരിക്കലും അവർ വിവരിക്കുന്ന നിയമങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കലും അവരെപ്പറ്റി നല്ലതു വിചാരിക്കലുമാണ്. (ശർഹു മുസ്ലിം: 1/ 315 ഫത്ഹുൽ ബാരി 1/268)


ഗവേഷണയോഗ്യരായ പണ്ഡിതന്മാർ ഗവേഷണം നടത്തി പ്രഖ്യാപിക്കുന്ന വിധി കൾ സ്വീകരിക്കുന്നത് മതത്തിന്റെ ഭാഗമാണെന്ന് മേൽ ഹദീസ് വ്യക്തമാക്കുന്നു. 


ളഈഫായ_ഹദീസ്; #സുന്നത്ത്_സ്ഥിരപ്പെടുന്നത്_എങ്ങനെ ? #ഇബാറത്ത്_കട്ട്_മുറിച്ച്_മലയ്ബാരി

 #ളഈഫായ_ഹദീസ്; #സുന്നത്ത്_സ്ഥിരപ്പെടുന്നത്_എങ്ങനെ ?

#ഇബാറത്ത്_കട്ട്_മുറിച്ച്_മലയ്ബാരി


ബറാഅത്ത് ദിനത്തിന്റെ മഹത്വം വിശദീകരിക്കാൻ വേണ്ടി ഇമാം മുനാവി (റ) എഴുതിയ ഒരു ഗ്രന്ഥമാണ്

 شرح نبذة في فضائل النصف من شعبان.

ഈ ഗ്രന്ഥത്തിൽ ഇമാം മുനാവി (റ) ബറാഅത്ത് ദിനത്തിന്റെ മഹത്വങ്ങളും പ്രത്യേക കർമ്മങ്ങളും ധാരാളം വിശദീകരിക്കുന്നുണ്ട്. കൂട്ടത്തിൽ ബറാഅത്ത് നോമ്പിന്റെ അടിസ്ഥാനവും വിശദീകരിക്കുന്നുണ്ട്. ബറാഅത്ത് നോമ്പിന്റെ സുന്നിയ്യത്ത് ഇമാം മുനാവി (റ) സ്ഥിരപ്പെടുത്തുന്നത് ഇബ്നുമാജ ഉദ്ധരിക്കുന്ന ഒരു ഹദീസ് മുൻനിർത്തിയാണ്. പ്രസ്തുത ഹദീസ് ളഈഫ് ആണെങ്കിൽ പോലും ഫളാഇലുൽ അഅ്മാൽ എന്ന പരിഗണനയിൽ നോമ്പ് സുന്നത്താകുമെന്ന് ഇമാം മുനാവി (റ) വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. പ്രസ്തുത ചർച്ചയിൽ ഇമാം നവവിയെല്ലാം പരിചയപെടുത്തിയ ഫളാഇലുൽ അഅ്മാൽ എന്ന പരിഗണനയിൽ ഒരു അമൽ എങ്ങനെയാണ് സുന്നത്താകുന്നത് എന്നും ഇമാം വിശദീകരിക്കുന്നുണ്ട്. 

ഇമാം മുനാവി (റ) പറയുന്നത് കാണൂ:


 "ശഅ്ബാൻ പതിനഞ്ചിന് പ്രത്യേകമായി നോമ്പ്  അനുഷ്ഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ന് പറഞ്ഞ ഇബ്നു തൈമിയക്ക് ഇബ്നു മാജയുടെ ഹദീസിൽ ഖണ്ഡനമുണ്ട്. കാരണം ഈ നോമ്പിന് ഖവിയ്യ് അല്ലാത്ത അടിസ്ഥാനം ഉണ്ടെന്ന് വ്യക്തമാണ്. ദുർബലമായ ഹദീസ് കൊണ്ട് ഫളാഇലുൽ അഅ്മാലിൽ പ്രവർത്തിക്കപ്പെടുമെന്ന് നിരവധി പണ്ഡിതന്മാർ പറഞ്ഞിട്ടുമുണ്ട്. ഫളാഇലുൽ അഅ്മാലിൽ ആർക്കെങ്കിലും ഒരു ഹദീസ് ലഭിച്ചാൽ അതുകൊണ്ട് അമൽ ചെയ്യണമെന്ന് ഇമാം നവവി (റ) പറയുന്നുണ്ട്. ഇമാം കമാൽ ബിൻ അബീ ഷരീഫ് (റ) പറയുന്നു: ഫള്ൽ ഉണ്ടെന്ന് ശർഇൽ സ്ഥിരപ്പെട്ട നിസ്കാരം, പ്രാർത്ഥന, ദിക്റുകൾ പോലോത്ത ഒരു കർമ്മം, പ്രത്യേക സമയത്തോ മറ്റോ നിർവഹിക്കുന്നതിൽ പവിത്രതയുണ്ട് എന്ന് ളഈഫായ ഒരു ഹദീസിൽ വന്നാൽ ആ കർമ്മം ഹദീസിൽ പറഞ്ഞത് പ്രകാരം നിർവഹിക്കൽ  സുന്നത്താണ്. സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത് പ്രസ്തുത ളഈഫായ ഹദീസ് കൊണ്ടല്ല മറിച്ച് പ്രസ്തുത കർമ്മം - സ്ഥിരപ്പെട്ട ഒരു നിരുപാധിക കർമ്മത്തിൽ പ്രവേശിക്കുന്നത് കൊണ്ടും  പ്രസ്തുത ഹദീസ് സ്വിഹത്തിന് സാധ്യത ഉള്ളതു കൊണ്ടുമാണ്......."


 ഇമാം മുനാവി (റ) വിന്റെ ഈ വിശദീകരണത്തിൽ നിന്നും

 

"لا اثبات الاستحباب الذي هو حكم شرعي بذلك الحديث"

(സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത് പ്രസ്തുത ളഈഫായ ഹദീസ് കൊണ്ടല്ല) 

എന്ന ഭാഗം മാത്രം കട്ട് ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു സഹോദരന്റെ  പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. അതിന്റെ ബാക്കി ഭാഗം കൂടി വായിച്ചിരുന്നുവെങ്കിൽ ഇങ്ങനെ അദ്ദേഹം തെറ്റിദ്ധരിക്കുമായിരുന്നില്ല. സുന്നികളെ കുതിര കയറാനുള്ള വ്യഗ്രതയിൽ ബാക്കി വായിക്കാൻ അദ്ദേഹത്തിന് സമയം ലഭിച്ചിട്ടുണ്ടായിരിക്കില്ല. 

അതിന്റെ ബാക്കി ഭാഗം ഇങ്ങനെയാണ്


"بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف"


(മറിച്ച് പ്രസ്തുത കർമ്മം സ്ഥിരപ്പെട്ട നിരുപാധിക കർമ്മത്തിൽ പ്രവേശിക്കുന്നത് കൊണ്ടും  പ്രസ്തുത ഹദീസ് സ്വിഹത്തിന് സാധ്യത ഉള്ളതു കൊണ്ടുമാണ് സുന്നത്താകുന്നത്........")

ഇതെല്ലാം മൂടിവച്ചുകൊണ്ടാണ് അദ്ദേഹം സുന്നികളെ കുതിര കയറാൻ ശ്രമിക്കുന്നത്. മാത്രവുമല്ല സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെടാത്ത ബറാഅത്ത് നോമ്പ് ളഈഫായ ഹദീസിൽ വന്നതിനെ തുടർന്ന് ളഈഫായ ഹദീസ് ഫളാഇലുൽ അഅ്മാലിന്റെ പരിഗണനയിൽ സുന്നത്ത് ആകുന്ന രൂപം വ്യക്തമാക്കുകയാണ് ഇമാം മുനാവി (റ) ഇവിടെ. അതിന് വേണ്ടി ഇമാം നവവി (റ) നെ ഉദ്ധരിച്ച് ഫളാഇലുൽ അഅ്മാലിൻ്റെ ഖാഇദ വിശദീകരിച്ചാണ് ഇമാം മുനാവി ബറാഅത്ത് നോമ്പ് സ്ഥിരപ്പെടുത്തുന്നത്. ഇത്തരത്തിൽ ഇബ്നുമാജയുടെ ളഈഫായ ഹദീസ് ഉദ്ധരിച്ച് രണ്ട് സ്ഥലങ്ങളിൽ ബറാഅത്ത് നോമ്പ് സുന്നത്താണെന്ന് ഇമാം മുനാവി വ്യക്തമാക്കുന്നുണ്ട്.

ഇങ്ങനെയൊക്കെ ഇബാറതുകളെ വളച്ചൊടിക്കാൻ ഈ മലയ്ബാരിക്ക് عبد النصير أحمد المليباري  അല്ലാതെ ഒരാൾക്കും സാധിക്കുമെന്ന് തോന്നുന്നില്ല.


ഇവിടെ സുന്നികൾ "വെറും ളഈഫായ ഹദീസ് കൊണ്ടാണ് സുന്നിയത്ത് സ്ഥിരപ്പെടുന്നത്" എന്ന് പറയുന്നവരല്ല. മറിച്ച് ഫളാഇലുൽ അഅ്മാലിന് അഇമ്മത്ത് വിശദീകരിച്ച മാനദണ്ഡങ്ങളും നിബന്ധനകളും പരിഗണിച്ച് കൊണ്ട്  തന്നെയാണ് സുന്നികൾ സുന്നിയ്യത്ത് സ്ഥിരപ്പെടുത്തുന്നത്. ദീനിൽ അറിയപ്പെട്ട ഒരു പൊതു ഖാഇദയാണ് പരമാവധി ഇഹ്ത്വിയാത്ത് പാലിക്കണം എന്നുള്ളത്. ഫളാഇലുൽ അഅ്മാലിൽ പ്രസ്തുത ഖാഇദയുടെ പിമ്പലത്തോട് കൂടെയാണ് സുന്നിയ്യത്ത് സ്ഥിരപ്പെടുന്നത്. നമ്മുടെ മലയ്ബാരിക്ക് പ്രസ്തുത നിബന്ധനകളും മാനദണ്ഡങ്ങളും മനസ്സിലാകാത്തത് കൊണ്ടാണ് ഇങ്ങനെ സുന്നികളുടെ മേലിൽ കുതിര കയറാൻ ശ്രമിക്കുന്നത്.  നല്ല അദബോടെ നല്ല മുഖ്ലിസായ ഒരു ഉസ്താദിന്റെ അരികിൽ പോയി ഇരുന്ന് പഠിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടാകും. പ്രത്യേകിച്ച് ഈ സ്ഥിരത ഇല്ലായ്മക്കും കണ്ടംചാടലുകൾക്ക് നല്ല മാറ്റം ഉണ്ടാകു. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ .


സുമനസ്യ ഇമാം ദവ്വാനി (റ) യുടെ ഉൻമൂദജൽ ഹദീസ്, ഇമാം ഇബ്നു അല്ലാൻ (റ) യുടെ അൽ ഫുതൂഹാത്തുറബ്ബാനിയ്യ , അല്ലാമ അബ്ദുൽ ഹയ്യ് ലക്നവിയുടെ അൽഅജ്‌വിബത്തുൽ ഫാളില, ഇമാം ശഅ്റാനി (റ) വിന്റെ മുഖദിമത്തു ഇൽമിൽ ഹദീസ് മുതലായ ഗ്രന്ഥങ്ങളിലെ ളഈഫായ ഹദീസിന്റെ ചർച്ച വായിച്ചു നോക്കിയാലും പരിഹാരമുണ്ടാകും. 


ഇമാം മുനാവി (റ) യുടെ ഇബാറത്തിന്റെ പൂർണ്ണരൂപം

قال الإمام المناوي:  وقد علمت أنه له أصل غير قوي والحديث الضعيف يعمل به في الفضائل كما نص عليه جمع من الأئمة الأماثل منهم شيج الإسلام بلا نزاع ولي الله بلا دفاع النووي حيث قال ينبغي لمن بلغه شيئ في الفضائل أن يعمل به ثم قال قال العلماء من المحدثين والفقهاء وغيرهم يجوز ويستحب العمل في الفضائل اي فضائل الأعمال والترغيب والترهيب بالحديث الضعيف ما لم يكن موضوعا اهـ قال الكمال ابن أبي شريف فإذا ثبت لعمل فضل شرعا على الإطلاق كالصلاة والدعاء والذكر وورد حديث يتضمن فضل دعاء خاص أو ذكر خاص أو صلاة خاصة وذلك الحديث ضعيف استحب العمل بمقتضى ذلك الحديث لا اثبات الاستحباب الذي هو حكم شرعي بذلك الحديث بل لدخول ذلك العمل فيما ثبت فضله مطلقا مع احتمال صحة ذلك الحديث الضعيف إلى هنا كلامه وهذا توضيح لقول من تقدمه شرط العمل بالحديث الضعيف عدم شدة ضعفه ودخوله تحت أصل كلي وأن لا يعتقد سنّه الذي هو حكم شرعي بذلك الحديث.

«شرح نبذة في فضائل النصف من شعبان للإمام المناوي: (١٩) (مخطوط)»


പി.പി. ഉവൈസ് അദനി വെട്ടുപാറ

Tuesday, June 6, 2023

നെ_തബറുക്ക്_വിരോധിയാക്കാൻ_കിതാബിൽ_തിരിമറി_കാണിച്ച്_നസീർ_മലൈബാരി ഉമർ റ ദാനിയാൽ നബിയും ബറക്കത്തും

 #സയ്യിദുനാ_ഉമർ (റ) #നെ_തബറുക്ക്_വിരോധിയാക്കാൻ_കിതാബിൽ_തിരിമറി_കാണിച്ച്_നസീർ_മലൈബാരി


തബറുക്കുമായി ബന്ധപ്പെട്ട ചർച്ചയിൽ സയ്യിദുനാ ഉമർ (റ) വിന്റെ നിലപാട് സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകൊണ്ട് കൃത്യമായി വിവരിച്ചപ്പോൾ വിളറി പൂണ്ട്, സയ്യിദുനാ ഉമർ (റ) വിനെ തബറുക്ക് വിരോധിയാക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ് മലൈബാരി. എല്ലാ ശ്രമങ്ങളെയും കൃത്യമായി അഇമത്തിന്റെ വിവരണങ്ങളെ കൊണ്ട് ഖണ്ഡിച്ചപ്പോൾ കിതാബുകളിൽ കൃത്രിമം കാണിച്ച് കട്ട് മുറിച്ച് സയ്യിദുനാ ഉമർ (റ) വിനെ വഹാബിയാക്കാൻ ശ്രമിക്കുകയാണിപ്പോൾ ടിയാൻ. 


സ്വഹാബി വര്യനായ അബു മൂസൽ അശ്അരി (റ) വിന് തുസ്തറിൽ വെച്ച് ദാനിയാൽ നബിയുടെ പുണ്യ ശരീരവും ചില തിരുശേഷിപ്പുകളും  ലഭിച്ചപ്പോൾ എന്തു ചെയ്യണം എന്ന് അറിയാൻ വേണ്ടി ഖലീഫ ഉമർ (റ) ന് കത്ത്  എഴുതിയ വിശദമായ ആ ചരിത്രത്തിലെ ചെറിയ ഒരു ഭാഗം മാത്രം എടുത്ത് ബാക്കി ഭാഗം മൂടിവെക്കുകയാണ് നസീർ മൗലവി.  


തിരുശേഷിപ്പിന്റെ കൂട്ടത്തിൽ ഒരു ഗ്രന്ഥവും എണ്ണയുള്ള ഒരു പാത്രവും കുറച്ച് ദിർഹമുകളും ഒരു മോതിരവും ഉണ്ടായിരുന്നു. ഉമർ (റ) മറുപടി എഴുതിയപ്പോൾ തിരുശേഷിപ്പിൽ നിന്ന് അൽപ്പം എണ്ണ തനിക്ക് അയക്കണമെന്നും ബാക്കിയുള്ള എണ്ണ ആ ഭാഗത്തുള്ള മുസ്ലിമീങ്ങൾക്ക് രോഗശമനത്തിന് വേണ്ടി ഉപയോഗിക്കാൻ നൽകണമെന്നും ഉമർ (റ) ആവശ്യപ്പെട്ടിരുന്നു. 


وَأَمَّا الْوَدَكُ فَابْعَثْ إِلَيْنَا مِنْهُ وَمُرْ مَنْ قِبَلَكَ مِنَ الْمُسْلِمِينَ يَسْتَشْفُونَ بِهِ


ഈയൊരു ഭാഗം മൂടിവച്ചാണ് ഉമർ (റ) വിനെ വഹാബിയാക്കാൻ നസീർ മൗലവി ശ്രമിക്കുന്നത്.


ഉമർ (റ) എന്തിനുവേണ്ടിയാണ് തിരുശേഷിപ്പിൽ പെട്ട എണ്ണ മദീനയിലേക്ക് അയക്കാൻ വേണ്ടി ആവശ്യപ്പെട്ടത് മദീനയിൽ എണ്ണ ഇല്ലാത്തതുകൊണ്ടാണോ ?

 രോഗശമനത്തിന് വേണ്ടി എണ്ണ മുസ്ലിമീങ്ങൾക്ക് നൽകണമെന്ന് ഉമർ (റ) പറഞ്ഞത് മൗലവി എന്തിനാണ് മൂടി വെച്ചത് ?


ശേഷം അബൂ മൂസൽ അശ്അരി (റ) ആ പുണ്യ ശരീരത്തിനെ ചുംബിച്ച കാര്യവും ഹാഫിള് ഇബ്നു കസീർ വിശദീകരിക്കുന്നുണ്ട്.


ഇതിൽ നിന്നെല്ലാം ഉമർ (റ) തബറുക്ക് വിരോധിയല്ലെന്നും തബറുക്ക് എടുക്കുകയും എടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സ്വഹാബി വര്യനാണെന്നത് വ്യക്തമാണ്.


പ്രിയരേ ഇങ്ങിനെ അഇമ്മത്തിന്റെ ഗ്രന്ഥങ്ങളിൽ ധാരാളം തിരുമറികൾ നടത്തിയും കട്ടും മുസ്ലിം സമൂഹത്തിനെ വഞ്ചിക്കുകയാണ് عبد النصير أحمد المليباري . ഇങ്ങിനെയുള്ള കുതന്ത്രങ്ങളിൽ നിന്നും വഞ്ചനകളിൽ നിന്നും അല്ലാഹു ഈ ഉമ്മത്തിനെ കാത്തു രക്ഷിക്കുമാറാകട്ടെ………..

ടിയാന് പടച്ചവൻ സൽബുദ്ധി നൽകുമാറാകട്ടെ……..


പി.പി ഉവൈസ് അദനി വെട്ടുപാറ


وفي البداية والنهاية2/49

http://shiaonlinelibrary.com/%D8%A7%D9%84%D9%83%D8%AA%D8%A8/3594_%D8%A7%D9%84%D8%A8%D8%AF%D8%A7%D9%8A%D8%A9-%D9%88%D8%A7%D9%84%D9%86%D9%87%D8%A7%D9%8A%D8%A9-%D8%A7%D8%A8%D9%86-%D9%83%D8%AB%D9%8A%D8%B1-%D8%AC-%D9%A2/%D8%A7%D9%84%D8%B5%D9%81%D8%AD%D8%A9_48#top


ثم قال ابن أبي الدنيا: حدثنا أبو بلال، حدثنا قاسم بن عبد الله، عن عنبسة بن سعيد وكان عالما، قال: وجد أبو موسى مع دانيال مصحفا وجرة فيها ودك ودراهم وخاتمه، فكتب أبو موسى بذلك إلى عمر فكتب إليه عمر: أما المصحف فابعث به إلينا وأما الودك فابعث إلينا منه ومر من قبلك من المسلمين يستشفون به وأقسم الدراهم بينهم وأما الخاتم فقد نفلناكه. وروي عن ابن أبي الدنيا من غير وجه: أن أبا موسى لما وجده وذكروا له أنه دانيال التزمه وعانقه وقبله. 



ഖബർ ത്വവാഫ് :* *ആടിനെ പട്ടിയാക്കുന്ന* *വഹാബികൾ*

 *ഖബർ ത്വവാഫ് :*

*ആടിനെ പട്ടിയാക്കുന്ന*

*വഹാബികൾ*

▪️▪️▪️➖➖➖▪️▪️▪️

✍️aslam saqafi payyoli


ആടിനെ ചൂണ്ടി പട്ടിയാണെന്ന് പറയുക. പിന്നെ പേപ്പട്ടിയാണെന്ന് ആരോപിച്ച് അടിച്ചു കൊല്ലുക. ഈയിടെയായി വഹാബികളുടെ ആദർശ പ്രചരണമിങ്ങനെയാണ്. 


സുന്നികൾ ഒരിക്കലും അംഗീകരിക്കാത്ത കാര്യങ്ങൾ സുന്നി വാദമായി പറഞ്ഞ് അതിനെ ശക്തമായി ഖണ്ഡിക്കുക. അന്വേഷിച്ചു നോക്കുമ്പോൾ അങ്ങനെയൊരു വാദമേ സുന്നികൾക്കുണ്ടാവില്ല.  


സുന്നികൾ ഖബറിന് ത്വവാഫ് ചെയ്യാൻ ഫത്‌വകൊടുക്കുന്നവരാണെന്ന് പറഞ്ഞു അതിന് ഏഴോളം തെളിവുകളും വഹാബി മാസികയിൽ ഉദ്ദരിക്കുന്നു. 

സത്യത്തിൽ ഒറ്റയൊന്നിലും ഖബറിനു ത്വവാഫ് ചെയ്യണമെന്ന നിർദ്ദേശമോ അതിലേക്ക് സൂചനയോ ഇല്ല. മറിച്ച് അതിനെ കുറ്റപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തതാണ്. പക്ഷെ, അതിനെ പല കോലത്തിൽ വെട്ടി മുറിച്ച് കബളിപ്പിക്കുകയാണ് മൗലവിമാർ ചെയ്യുന്നത്.


ഒരുദാഹരണം, 

ഉത്തരേന്ത്യയിലൂടെ എന്ന സുന്നി പ്രസിദ്ധീകരണത്തിൽ നിന്ന് മൗലവിമാർ അടർത്തിയെടുത്ത ഭാഗം ശ്രദ്ധിക്കുക.


"ഒരു ദിവസം കൊടും തണുപ്പുള്ള ഡിസംബർ മാസത്തിൽ രാത്രി മൂന്നു മണി സമയത്ത് വയോധികനായ ഒരു സുമുഖനും കുറെ ആളുകളും വന്നു. വന്നു കയറിയ ഉടനെ കയ്യിൽ തസ്ബീഹ് മാലയും മറുകയ്യിൽ പനിനീർ പൂക്കളുമായി മഖ്ബറ പ്രദക്ഷിണം തുടങ്ങി."  

ഇത്രയും ഭാഗം അടിവരഞ്ഞ് തെളിവായി ചേർത്തു. ഇത് മാത്രം വായിക്കുന്നവർ മഖ്ബറ ത്വവാഫ് ചെയ്യൽ സുന്നികൾ അംഗീകരിക്കുന്നു എന്ന് മനസ്സിലാക്കണം, ഇതാണ് മൗലവിമാരുടെ ആഗ്രഹം. എന്നാൽ ഈ പുസ്തകത്തിൻറെ ബാക്കി ഭാഗം കൂടി വായിച്ചാൽ മൗലവിമാരുടെ വഞ്ചനയുടെ ആഴം നമുക്ക് മനസ്സിലാകും.


ബാക്കി ഭാഗം ഇങ്ങനെയാണ് :

"ഞാൻ അവർക്ക് മാർഗ്ഗ തടസ്സം ഉണ്ടാക്കി. ശൈഖ് എന്റെ അടുത്ത് എത്തിയപ്പോൾ മാറിനിൽക്കാൻ ആഗ്യം കാണിച്ചു. ഞാൻ മാറി നിൽക്കാതെ ചോദിച്ചു: ഖബറിനെ ത്വവാഫ് ചെയ്യൽ ഈ കബറിനുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം അഹ്മദ് റസാ(റ) നിരോധിച്ചിട്ടുണ്ട്. 'അഛാ ഖബർ ത്വവാഫ് മനഅ ഹേ'  അഅലാ ഹസ്റത്തിന്റെ ഫത്‌വ അതാണ്. ഉടനെ അദ്ദേഹം നിർത്തി."

(ഉത്തരേന്ത്യയിലൂടെ. പേ:77 

ശാഹുൽ ഹമീദ് ബാഖവി )


അഹ്മദ് റസാഖാൻ (റ) തങ്ങളുടെ മഖ്ബറയിൽ ഏതോ അറിവില്ലാത്തവർ ത്വവാഫ് ചെയ്യുന്നത് കണ്ടപ്പോൾ അത് തടയുകയും ഉപദേശിക്കുകയും ചെയ്ത ഒരനുഭവം എഴുതിയതാണ് ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം. അതാണ് ഈ കോലത്തിൽ മൗലവിമാർ കട്ടുമുറിച്ചെത്. 

എന്നിട്ട് ജനങ്ങളെ 

കബളിപ്പിക്കുന്നത് നോക്കൂ :

"പല ജാറങ്ങളിലും കണ്ടുവരുന്ന കബർ ചുറ്റൽ എന്ന പേരിൽ നടക്കുന്ന ത്വവാഫിന് അവിടുത്തെ കമ്മറ്റിക്കാർ മാത്രമല്ല ഉത്തരവാദികൾ!

അവക്ക് അനുകൂലമായി ഫത്‌വകൾ കൊടുക്കുന്ന മുസ്ലിയാക്കന്മാരാണ് അതിന്റെ മുഖ്യ ഉത്തരവാദികൾ എന്നും നാം പ്രത്യേകം തിരിച്ചറിയുക !"

(അൽ ഇസ്‌ലാഹ് മാസിക 2012

ഫെബ്രുവരി പേ: 17)


മൗലവിമാരുടെ ചതിയിൽ നിന്നും ഈ ഉമ്മത്തിനെ അള്ളാഹു കാക്കട്ടെ ... ആമീൻ.

➖➖➖➖➖➖➖➖➖

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...