Wednesday, June 14, 2023

സ്വലാഹിയുടെ അന്ത്യോപദേശം *ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടു

 സ്വലാഹിയുടെ അന്ത്യോപദേശം

*ഇസ്‌ലാഹി പ്രസ്ഥാനം പിഴച്ചതാണ് ; നമുക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.*

✍️aslamsaquafi payyoli


ഡോ: കെ കെ സകരിയ്യ സ്വലാഹിയുടെ ദർസുകളിൽ നിന്ന് എന്ന തലവാചകത്തിൽ സ്വലാഹിയുടെ അവസാന കാലത്തെ ഉപദേശങ്ങൾ അൽ ഇസ്‌ലാഹ് മാസിക പുറത്ത് വിട്ടിരുന്നു. ഈ ഉപദേശത്തിലാണ്  പ്രസ്ഥാനം പിഴച്ചതാണെന്നും നമുക്ക് വീഴ്ച വന്നിട്ടുണ്ടെന്നും സ്വലാഹി പരസ്യമായി സമ്മതിക്കുന്നത്. പ്രസ്തുത ഭാഗം താഴെ ചേർക്കുന്നു:


"നാം സലഫികൾ ആണെന്ന് പറയുമ്പോൾ തന്നെ പൂർണ്ണമായ അർത്ഥത്തിൽ അഹ് ലു സുന്നത്തിന്റെ ആശയാദർശങ്ങളും നയനിലപാടുകളും പിൻപറ്റുന്നതിൽ നമുക്ക് പല വീഴ്ചകളും സംഭവിച്ചിട്ടുണ്ടായിരുന്നു. അതിന് കാരണങ്ങൾ പലതാണ്.

2002ൽ ഇതിനെ വിമർശിച്ചുകൊണ്ട് ഒരു കൂട്ടർ രംഗത്ത് വന്നു. (2002 ലാണ് മുജാഹിദ് ആദ്യ പിളർപ്പ് ) അവർ പറഞ്ഞു നിങ്ങൾ പറയുന്നത് യഥാർത്ഥ സലഫിയ്യത്ത് അല്ല; ഗൾഫ് സലഫിസം ആണ്. അത് അന്ധവിശ്വാസവും കുറാഫാത്തും ആണ്. ഞങ്ങൾ പറയുന്നതാണ് യഥാർത്ഥ സലഫിയ്യത്ത്. അഥവാ ഈജിപ്ഷ്യൻ ധാരയിലൂടെ കടന്നുവന്ന സലഫിയത്ത് എന്നു പറഞ്ഞ് ഈ കൂട്ടായ്മയിൽ നിന്നും വേറിട്ടു നിന്നു അവർ. ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും എന്ന ഒരു പുസ്തകവും അതിനുവേണ്ടി അവർ പുറത്തിറക്കി. അത് പ്രധാനമായും യഥാർത്ഥ സലഫിയ്യത്തിനെ വിമർശിക്കുന്നതും തങ്ങളുടേതാണ് യഥാർത്ഥ സലഫിയത്ത് എന്ന് വാദിക്കുന്നതുമായിരുന്നു. റഷീദുരിള വഴിയും മുഹമ്മദ് അബ്ദു വഴിയും വന്നതാണ് പ്രസ്തുത സലഫിയ്യത്ത്. അതോടൊപ്പം നിങ്ങൾ പറയുന്ന ഗൾഫ് സലഫിയത്ത് അന്ധവിശ്വാസമാണ് എന്നുമായിരുന്നു അവരുടെ വാദം. ഇത്തരം വാദങ്ങളുമായി അവർ മുന്നോട്ട് ഗമിച്ചു കൊണ്ടേയിരുന്നു.  സലഫിയത്തിനു വേണ്ടി നമ്മൾ വാദിക്കുകയും അവർ ഉയർത്തിപ്പിടിച്ച ജിന്ന്, സിഹ്ർ, ശൈത്താൻ എന്നീ വിഷയങ്ങളിലുള്ള പുകമറ നീക്കുകയും ചെയ്തു. അങ്ങനെ സമൂഹത്തിനിടയിലേക്ക് ഇറങ്ങി ചെല്ലുകയും പിന്നീട് ഇതിനെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോൾ കൂടുതൽ ബോധ്യമായി നാം ഇതുവരെ (ഒരു നൂറ്റാണ്ട് കാലം) ഉൾക്കൊണ്ടിരുന്നത് തികച്ചും കുറ്റമറ്റ സലഫിയത്തല്ല എന്ന്. യഥാർത്ഥത്തിൽ അതിലെ തെറ്റുകൾ ബോധ്യമായപ്പോൾ പഴയകാല തെറ്റുകൾ തിരുത്താൻ നാം തയ്യാറാവുകയും ചെയ്തു.... യഥാർത്ഥത്തിൽ സൂക്ഷ്മത കുറവ് മൂലം ഇത്തരം കാര്യങ്ങളിൽ നമുക്ക് നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ യഥാർത്ഥ സലഫിയത്ത് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ നാം നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്."

(അൽ ഇസ്‌ലാഹ് മാസിക

2022 നവംബർ പേ: 13)


വക്കം മൗലവിയും കെ.എം മൗലവിയും കൊണ്ട് വന്ന റശീദ് രിളയുടെ വാദഗതികൾ പിഴച്ചതാണെന്ന് മനസിലാക്കാൻ സ്വലാഹിക്ക് സാധിച്ചെങ്കിലും മറ്റൊരു ബിദഈ കേന്ദ്രത്തിലായി അയാൾ ചെന്ന് വീണത്.

No comments:

Post a Comment

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...