ജഅലുൽ വസാഇതും (സേവ) തവസ്സുലും.
ചോദ്യം: 1. അല്ലാഹുവിന്റെയും അടിമയുടെയുമിടക്ക് മധ്യ വർത്തിയെ ആക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുമെന്ന് ചില കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു. അമ്പി യാ-ഔലിയാക്കളെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് ഈ ഗണത്തിലല്ലേ ഉൾപ്പെടുക? അപ്പോൾ തവസ്സുൽ ശിർക്കാണെന്ന് പറയുന്നു പുത്തൻവാദികളെ ആക്ഷേപിക്കാൻ ന്യായമുണ്ടോ?
ഇമാം ഇബ്നു ഹജർ അൽ ഹൈതമി വസീലയെ തേടലും ഇസ്തിഗാസയും തവസ്സുലും ഇഅലാമിൽ എത്രിത്തിട്ടുണ്ടോ ?
ഉത്തരം: ന്യായമുണ്ട്. കാരണം ചോദ്യത്തിൽ പറഞ്ഞ മധ്യവർത്തിയെ ആക്കുന്നത് സംബന്ധിച്ച് "ജൽ വസ്വാഇത് എന്ന പരാമർശമാണ് കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലുള്ളത്. ഇത് തവ സ്സുലും ഇസ്തിഗാസയുമല്ലാത്ത മറ്റൊന്നാണ്.
ഇമാം കുർദി(റ)യോട് തവസ്സുൽ സംബന്ധിച്ചും ജഅലുൽ വസ്വാഇതിനെ സംബന്ധിച്ചും ചോദ്യമുന്നയിക്കപ്പെട്ടപ്പോൾ രണ്ടിനും തീർത്തും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്. ചോദ്യവും മറുപടിയും ഇങ്ങനെ സംഗ്രഹിക്കാം.
ചോദ്യം: ഒരു സ്വാലിഹിന്റെയോ സ്വഹാബിയുടെയോ ഖബ്ർ സിയാറത്ത് ചെയ്യുക, അവർക്ക് വേണ്ടി നേർച്ചയാക്കുക, അവിടെ വെച്ച് അറവ് നടത്തുക, ദുആ നടത്തുക, ഖബറിനെ തടവുക, ബറകത്തിന് വേണ്ടി അവിടുത്തെ മണ്ണെടുക്കുക, അവരെ വിളിച്ച് സഹാ യാർത്ഥന നടത്തുക തുടങ്ങിയവ ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്ന് പുറത്ത് പോകുമെന്നും അയാളുടെ രക്തം ഹലാലാകുമെന്നും പറയുന്നത് ശരിയാണോ? ഉപരിക്തകാര്യങ്ങൾ കൊണ്ട് അദ്ദേഹം
ഖബറിൽ കിടക്കുന്ന വ്യക്തിക്ക് ആരാധന അർപ്പിക്കൽ ഉദ്ദേശിച്ചി എന്നും ആ വ്യക്തിക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിച്ചിട്ടില്ലെന്നും അല്ലാഹുവിന്റെ അരികിൽ ആ വ്യക്തിക്ക് പദവിയുള്ളതിനാൽ തവസ്സു ലാക്കൽ മാത്രമേ ഉദ്ദേശ്യമുള്ളൂവെന്നും അദ്ദേഹം തന്നെ വ്യക്ത മാക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെ ആക്കുകയും അവരോട് അർത്ഥനയും യാചനയും നടത്തുകയും (കാര്യങ്ങൾ) അവരെ ഏൽപിക്കുകയും ചെയ്യുന്നത് കുഫ്റാ(അവിശ്വാസം)ണെന്ന് ചില പണ്ഡിതന്മാർ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ത്
ഈ ചോദ്യത്തിന്റെ മറുപടിയിൽ മേൽ സാഹചര്യത്തിൽ പ്രസ്തുത കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് അത് ചെയ്യുന്ന വ്യക്തി ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയില്ലെന്നും അവനെ കാഫിറാ ക്കുന്നവനാണ് ഇസ്ലാമിൽ നിന്ന് പുറത്ത് പോവുകയെന്നും കാര്യ കാരണ സഹിതം വിശദീകരിച്ച ശേഷം ഇമാം കുർദി (റ) എഴുതുന്നു.
“എന്നാൽ അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് തൃപ്തികരമായ കാര്യമാകുന്നു. സ്വഹീഹായ ഹദീസുകളിൽ അത് സ്ഥിരപ്പെട്ടതുമാണ്. ശറഇന്റെ പ്രോൽസാഹനമുള്ള കാര്യമാണതെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. ഇനി അല്ലാഹുവിനും അടിമക്കുമിടയിൽ മധ്യവർത്തികളെയാക്കി (ജഅ് ലുൽ വസാഇത്) കാര്യങ്ങളിൽ അല്ലാഹുവിനോട് പ്രാർത്ഥന നടത്തുന്നത് പോലെ അവരോട് പ്രാർത്ഥന നടത്തുകയും വല്ല കാര്യങ്ങ ളിലും അല്ലാഹുവിനെ കൂടാതെ അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് അനിസ്ലാമികം (കുഫ്റ്) തന്നെ. അവരെ മധ്യവർത്തികളാക്കുന്നത് കൊണ്ടുദ്ദേശ്യം തന്റെ ആവശ്യ നിർവ്വഹണത്തിൽ അല്ലാഹുവിലേക്ക് അവരെ ഇടയാളന്മാരാക്കൽ മാത്രമാണെങ്കിൽ എല്ലാ കാര്യങ്ങളിലും ഉപകാരോപദ്രവം ചെയ്യാൻ സ്വയം കഴിവുള്ളവൻ അല്ലാഹു മാത്രമാണെന്ന വിശ്വാസത്തോടെ യാകുമ്പോൾ അത് കൊണ്ട് കാഫിറാവുകയില്ലെന്നാണ് വ്യക്തമാ കുന്നത്. ഏതായാലും ഈ പദപ്രയോഗം (ജൽ വസാ ഇത്തി) ചീത്തയാണ്. കാരണം അതിൽ നിന്ന് അവിശ്വാസമാണ് പ്രകടമാ കുന്നത്. ഇത് കൊണ്ടാണ് ഹമ്പലി മദ്ഹബിലെ കർമ്മശാസ്ത്ര
ഗ്രന്ഥമായ ഫുറൂഇന്റെ രചയിതാവ് 'ജഅലുൽ വസാഇത് കൊണ്ട് കാഫിറാകുമെന്ന് നിരുപാധികം പറഞ്ഞത്. അതിൽ ഇജ്മാഅ് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബഹു. ഇബ്നു ഹജർ (റ) ഫുറൂഇന്റെ വാക്കുകൾ തന്റെ അൽ ഇഅലാംബി ഖവാത്വിഇൽ ഇസ്ലാം എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുകയും അതിനെ ശരിവെക്കുകയും ചെയ്തിട്ടുണ്ട്." (ഫതാവൽ കുർദി പേ: 259, 260)
ഇപ്രകാരം തവസ്സുലും ജഅലുൽ വസാഇതും (മധ്യവർത്തി കളെയാക്കൽ) രണ്ടായി വിശദീകരിച്ചു കൊണ്ട് ഇമാം കൂർദി(റ)യുടെ വാക്കുകൾ ബിഗ് യ പേ: 297ലും ഉദ്ധരിച്ചിട്ടുണ്ട്.
പക്ഷെ, ജഅലുൽ വസാഇത് എന്ന പ്രവൃത്തി തന്നെ ചീത്തയാണെന്നാണ് ബിഗ്വയി ലുള്ളത്. ഈ പദപ്രയോഗം ചീത്തയാണെന്നല്ല.
ഇത്രയും വിശദീകരിച്ചതിൽ നിന്ന് ചോദ്യകർത്താവ് ധരിച്ച പോലെ ജഅലുൽ വസാഇതിന്റെ വ്യാപ്തിയിൽ പെട്ടതല്ല. തവസ്സുലെന്നും തവസ്സുൽ ശരീഅത്തിൽ തൃപ്തികരമായതും പ്രോൽസാ ഹനമുള്ളതും അമ്പിയാക്കളുടെയും സലഫുസ്സ്വാലിഹുകളുടെയും ചര്യയിൽ പെട്ടതാണെന്നും ജഅലുൽ വസാഇത് കാരണമായി കാഫിറാകുന്നതോ ഇല്ലെങ്കിൽ തന്നെയും അത് ചീത്തയായതോ ആയ കാര്യമാണെന്നും വ്യക്തമായി. അപ്പോൾ ജഅലുൽ വസാഇ ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നമ്മുടെ നാട്ടിലറിയപ്പെടുന്ന സേവ എന്ന പ്രവൃത്തിയാണ്.
.........
മേൽ വിവരിച്ചതിൽ നിന്നും
ഫുറൂഇൽ പറഞ്ഞതും ഇമാം ഇബ്നു ഹജർ റ ഇഅലാമിൽ ഉദ്ധരിച്ചതും മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നതിനെപ്പറ്റിയോ ഇസ്തിഗാസ ചെയ്യുന്നതിനെപ്പറ്റിയോ അല്ലെന്നും
ചില വ്യക്തി സേവകൾ ചെയ്യുകയും സേവകളുടെ ഭാഗമായി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് പോലെ സേവക്കാരോട് പ്രാർത്ഥിക്കുകയും എല്ലാ കാര്യങ്ങളും അവരെ ഭരമേൽപ്പിക്കുകയും അവർക്ക് സ്വയം കഴിവുണ്ടെന്ന് വിശ്വസിക്കുക ഒക്കെ ചെയ്യുന്നതിനെ പറ്റിയാണ് എന്ന് മനസ്സിലാക്കാം
ബഹുമാനപ്പെട്ട ഇബ്നു ഹജർ ഹൈത്തമി തവസ്സുലിനെയും ഇസ്തിഗായും അംഗീകരിച്ച മഹാ പണ്ഡിതരിൽ പെട്ടവരാണ് അവരുടെ ഷറഫുൽ ഇളാഹിലും തുഹ്ഫത്തു സുവാ റിലും ജൗഹറിൽ മുനളള മിലും അത് വിവരിച്ചിട്ടുണ്ട്
മേൽ കാര്യങ്ങൾ ബിഗ് യയിൽ വിവരിച്ചത് താഴെ ചേർക്കുന്നു
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment