Sunday, May 22, 2022

പ്രതിരോധത്തിന്റെ മതവും മാനവും

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ ' ബ്ലോഗ് ഉപയോഗപ്പെടുത്തുക



https://islamicglobalvoice.blogspot.in/?m=0 




പ്രതിരോധത്തിന്റെ മതവും മാനവും


SUNNIVOICE


23 hours ago




ഇന്ത്യൻ മുസ്‌ലിംകളുടെയും ജനാധിപത്യ ഇന്ത്യയുടെ തന്നെയും ഭാവിയെക്കുറിച്ച് വലിയ തോതിൽ ആശങ്കകൾ നിലനിൽക്കുന്ന ഘട്ടമാണിത്. ഹിന്ദുത്വ ഫാസിസത്തിന്റെ സമഗ്രാധിപത്യം ഉയർത്തുന്ന ഭീഷണികളെ എങ്ങനെ ചെറുക്കണമെന്നതിൽ സ്വാഭാവികമായും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജനാധിപത്യപരമായ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയും നിലവിലുള്ള സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പരിക്കേൽക്കാതെയും അതേ സമയം തന്നെ ഒരു ജീവിത ദർശനമെന്ന രീതിയിൽ ഇസ്‌ലാമിനെ മറ്റുള്ളവർ താൽപര്യത്തോടെ നോക്കിക്കാണുന്ന അവസ്ഥക്ക് ഭംഗമേൽപ്പിക്കാതെയും വേണം പ്രതിരോധ/പ്രതികരണ ശ്രമങ്ങളുണ്ടാവേണ്ടത് എന്നതാണ് പ്രധാനമായും സമുദായത്തിനകത്തുള്ള വീക്ഷണം. അതോടൊപ്പം അല്ലെങ്കിൽ അതിനപ്പുറം കുറേക്കൂടി തീവ്രവും വേണ്ടിവരുമ്പോൾ നിയമം കൈയിലെടുത്തും സായുധവുമായ ചെറുത്തുനിൽപ്പു വേണമെന്നും അതിനു സമയമായെന്നുമാണ് മറ്റൊരു ചെറിയ വിഭാഗത്തിന്റെ നിരീക്ഷണം.


ഏതു പ്രശ്‌നത്തിന്റെയും പരിഹാര സാധ്യതകളെക്കുറിച്ചു ഗൗരവമായി ആലോചിക്കുമ്പോൾ ആദ്യത്തെ പടി നിലവിലുള്ള യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയെന്നതാണ്. യാഥാർഥ്യങ്ങളെയും പ്രായോഗികതയെയും പരിഗണിക്കാതെയുള്ള ആവേശങ്ങൾക്കോ സാങ്കൽപിക ലോകത്തു നിന്നുള്ള ചിന്തകൾക്കോ ഫലപ്രദമായി പരിഹാരങ്ങളിലെത്താനാവില്ല. ഇന്ത്യയിലെ മുസ്‌ലിംകളുടെയും ദുർബല വിഭാഗങ്ങളുടെയും നിലവിലെ സാമ്പത്തികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ അവസ്ഥ വളരെ പരിതാപകരമാണ് എന്നതാണ് പ്രാഥമികമായ വസ്തുത. കേരളത്തിലെ മുസ്‌ലിം സമുദായത്തെയോ മുസ്‌ലിം സംഘടനകളെയോ ഒരു പൊതു സാമുദായിക പ്രശ്‌നത്തെ നേരിടാൻ ഒന്നിച്ചണിനിരത്തി ശക്തമായൊരു ബഹുജന മൂവ്‌മെന്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ വരുന്ന സാധ്യതകളും ചിത്രങ്ങളുമൊന്നും പൊതു ഇന്ത്യനവസ്ഥയിൽ പ്രസക്തമല്ല എന്ന യാഥാർഥ്യത്തെ നമുക്ക് അഭിമുഖീകരിച്ചേ മതിയാവൂ.


മറ്റൊന്ന് ഫാസിസ്റ്റ് ഭീഷണിയും അതിന്റെ ഫലമായുള്ള കുറച്ചു പരിക്കുകളും യാഥാർഥ്യമാണെന്നതാണ്. ആപേക്ഷികമായി ന്യൂനപക്ഷാവസ്ഥയിലാണ് മുസ്‌ലിംകളുള്ളത്. അധികാര കേന്ദ്രങ്ങളിലെയും പോലീസും സൈന്യവുമടക്കമുള്ള സംവിധാനങ്ങളിലെയും സാന്നിധ്യം വളരെ ദുർബലമാണ്. അവിടെയൊക്കെ മൃഗീയമായ സാന്നിധ്യവും സ്വാധീനവുമുള്ളവരാണ് ശത്രുപക്ഷത്തുള്ളത്. എന്നാൽ ഇതൊന്നും ചിന്തിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത വിധം വിശപ്പിന്റെയോ ഭയത്തിന്റെയോ അറിവില്ലായ്മയുടെയോ ആഴത്തിലാണ് കോടിക്കണക്കിന് മുസ്‌ലിംകളുള്ളത് താനും.


ചുരുങ്ങിയത് ഒരു നൂറ്റാണ്ടിന്റെയെങ്കിലും, അല്ലെങ്കിൽ ബ്രിട്ടീഷ് ഭരണം തുടങ്ങിയത് തൊട്ടുള്ള കാലഘട്ടത്തിന്റെ അവശേഷിപ്പാണ് ഈ അവസ്ഥ. ദീർഘമായൊരു കാലംകൊണ്ടു വന്നുചേർന്നിരിക്കുന്ന പതിതാവസ്ഥ പരിഹരിക്കാൻ, വിശേഷിച്ച് മേൽപ്പറഞ്ഞ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുമ്പോൾ, ദീർഘകാല പരിശ്രമങ്ങൾ തന്നെ ആവശ്യമായി വരും. നിലവിലുള്ള സാഹചര്യത്തിൽ നിന്ന് വിവിധ തലങ്ങളിലുള്ള ശാക്തീകരണം നടത്തി മാത്രമേ ഭേദപ്പെട്ടൊരവസ്ഥയിലെത്തിച്ചേരാനാവൂ. അതുവരെ കുറച്ചു വേദനകൾ സഹിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന വസ്തുത അംഗീകരിക്കാതെ, പെട്ടെന്നുള്ള ഒരു ആവേശപ്പെടൽ കൊണ്ട് കാര്യങ്ങൾ വഷളാവാനേ തരമുള്ളൂ. ദുർബലമായ ഏതു സമൂഹത്തിനും മുസ്‌ലിം ഉമ്മത്തിന്റെ തന്നെ ചരിത്രത്തിനും പറയാനുള്ളത് സമാനമായ അനുഭവമായിരിക്കും. അന്തസ്സോടെയുള്ള നിലനിൽപ്പിന് ആവശ്യമായ തലങ്ങളിലെല്ലാം ശാക്തീകരിക്കപ്പെടുന്നത് വരെ, സഹിച്ചും നിരന്തരം ശ്രമിച്ചും അല്ലാഹുവിൽ അർപ്പിച്ചും മുന്നോട്ടു പോവുക മാത്രമാണ് പരിഹാരം.


പ്രതിരോധത്തിന്റെ മാനങ്ങൾ


ആത്മീയമായും ഭൗതികമായും വെല്ലുവിളികളോടു പ്രതിരോധ സജ്ജരായിരിക്കുന്ന ഒരു ഉമ്മത്തിനെ തന്നെയാണ് ഇസ്‌ലാം വിഭാവന ചെയ്യുന്നത്. അതിന്റെ മുൻഗണനകളിലും സ്വഭാവങ്ങളിലും നല്ല സൂക്ഷ്മതയും അവധാനതയും ആവശ്യവുമാണ്. നിങ്ങളുടെ തലയെടുക്കുന്നതിനെക്കുറിച്ച് ആർഎസ്എസ് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ തലയിലെ തൊപ്പിയെ പറ്റി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണോ നിങ്ങൾ എന്ന മട്ടിലുള്ള ചിന്തകൾ, അതിനാൽ തന്നെ ഇസ്‌ലാമികമല്ല. ഇസ്‌ലാമിനെ സംബന്ധിച്ച് തൊപ്പിയും തൊപ്പിയുള്ള തല ഉൾവഹിക്കുന്ന ആദർശവും തന്നെയാണ് ഒന്നാമത്. ആദർശവും തൊപ്പിയും എന്തായാലും കുഴപ്പമില്ലെന്നു ചിന്തിക്കുന്ന തലകൾ ബാക്കിയാവുന്നത് കൊണ്ട് ഇസ്‌ലാം ബാക്കിയാവുന്നില്ല.


തലകൾ നഷ്ടപ്പെട്ടയിടങ്ങളിൽ ഇസ്‌ലാമിനു പരിക്കു പറ്റിയിട്ടില്ല, പലപ്പോഴും ശക്തിപ്പെടുകയാണുണ്ടായത്. എന്നാൽ തൊപ്പി അഥവാ ആദർശത്തിന്റെ വിശുദ്ധിയും ചിഹ്നങ്ങളും നഷ്ടപ്പെട്ടിടത്ത് നഷ്ടപ്പെട്ടു പോകുന്നത് ആ സമൂഹത്തിന്റെ ഇസ്‌ലാം തന്നെയായിരിക്കും. അതിനാൽ തന്നെ തലപോയാലും ഇസ്‌ലാമിനെ സംരക്ഷിക്കുക, സാധ്യമെങ്കിൽ ഇസ്‌ലാമുള്ള തലകളെ സംരക്ഷിക്കുക, ഇസ്‌ലാമിനെ കളഞ്ഞ് തലകളെ മാത്രം സംരക്ഷിക്കാൻ ശ്രമിക്കാതിരിക്കുക എന്നതാണ് ശരിയായ ഇസ്‌ലാമിക പ്രതിരോധത്തിന്റെ ലൈൻ.


ആരോഗ്യമുള്ളവരും വ്യക്തിപരവും സാമൂഹികവുമായ പ്രതിരോധത്തിനാവശ്യമായ കായിക-ആയോധന കലകൾ പരിശീലിച്ചവരുമായിരിക്കണം ഉമ്മത്തെന്നു തന്നെയാണ് ഇസ്‌ലാമിന് താൽപര്യം. എന്നാൽ നിയമവാഴ്ചയും ഭരണകൂടവുമുള്ളൊരു ദേശത്ത് അതിനെ മറികടന്നും സംഘടിതമായും പ്രതിരോധത്തിനെന്ന രീതിയിൽ നടത്തുന്ന ആക്രമണങ്ങൾക്കും സന്നാഹങ്ങൾക്കും ഇസ്‌ലാമിൽ ഇടം കിട്ടാൻ പാടാണ്. അത്തരം ശ്രമങ്ങൾ സമുദായത്തെയും നാടിനെയും സർവോപരി മതത്തെയും കൂടുതൽ അപകടങ്ങളിലേക്കും അസമാധാനത്തിലേക്കും കൊണ്ടുപോകാനിടയുണ്ടെങ്കിൽ അത് കുറേക്കൂടി ഇസ്‌ലാമിക വിരുദ്ധമാകാനാണ് സാധ്യത. കേരളം കേന്ദ്രീകരിച്ച് പ്രതിരോധമെന്ന പേരിൽ ബഹളങ്ങളുണ്ടാക്കി സന്നാഹങ്ങളൊരുക്കുന്നവരുടെ ഒരു പ്രശ്‌നം ഇവിടെയാണ്.


അതേസമയം ഒരു വ്യക്തിയോ ഒരു കൂട്ടം വ്യക്തികളോ ആക്രമിക്കപ്പെടുന്ന സമയത്ത്, ഭരണകൂട സംവിധാനങ്ങളെ കാത്തിരിക്കുമ്പോഴേക്ക് ജീവനും സ്വത്തിനുമൊക്കെ ഭീഷണിയുണ്ടാവുന്ന സമയത്ത്, അക്രമിക്കാൻ വരുന്നവരെ ആവുംവിധം പ്രതിരോധിക്കാനും ജീവനും സമ്പത്തും സംരക്ഷിക്കാനും വിശ്വാസികൾക്ക് അനുമതിയും ഉത്തരവാദിത്തവുമുണ്ട്. അതിനാൽ തന്നെ ഫാസിസ്റ്റ് അക്രമികൾ കൊല്ലാൻ വരുമ്പോൾ തലകുനിച്ചു കൊടുക്കുകയാണോ വേണ്ടത് എന്ന മറുചോദ്യം തെറ്റിദ്ധാരണ പടർത്തലാണ്.


അക്രമിയെ സ്‌പോട്ടിൽ പ്രതിരോധിക്കുന്നതും അക്രമം കഴിഞ്ഞ ശേഷം അക്രമിയുടെ സംഘത്തിലോ ആശയത്തിലോ പെട്ട മറ്റൊരാളെ പോയി വെട്ടിക്കൊല്ലുന്നതും ഒരു പോലെയെന്ന മട്ടിൽ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണ് അത്. തങ്ങളുടെ ചെയ്തിക്ക് വ്യക്തമായ ധാർമിക അടിത്തറയുള്ളവർക്ക് ഇത്തരം കൂട്ടിക്കുഴക്കൽ ആവശ്യമായി വരില്ല. ശരിയാണെന്നു ആത്മവിശ്വാസത്തോടെ സ്ഥാപിക്കാൻ കഴിയാത്ത ചെയ്തികളെയാണ് ശരിയെന്നു എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളോട് ഏച്ചുകെട്ടി പറയേണ്ടി വരിക. മറ്റൊന്ന് ജിഹാദിന്റെ സാങ്കേതിക സാധ്യതകളിൽ വരുന്ന പ്രതിരോധങ്ങളാണ്. അത് പൊതുവിൽ ഇസ്‌ലാമിക ഭരണത്തിന്റെ ഉത്തരവാദിത്തങ്ങളിൽ വരുന്നതും മറ്റൊരു ഭരണകൂടത്തിനു കീഴെ ജീവിക്കുന്ന സാധാരണ വിശ്വാസികളുടെ ബാധ്യതയിലോ അനുമതിയിലോ സാധാരണ ഗതിയിൽ വരാത്തതുമാണ്.


അഥവാ ഇവിടെ മൂന്നു തരം പ്രവർത്തനങ്ങളുണ്ട്, അവയെ വേർതിരിച്ചു മനസ്സിലാക്കേണ്ടതുമുണ്ട്. ഒന്ന്, ഇസ്‌ലാമിക ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിൽ, അല്ലെങ്കിൽ ശരിയായ ഭരണകൂടമില്ലാത്ത ഒരു ദേശത്ത് ആ ദേശത്തെ നിയമവാഴ്ചയിലേക്ക് കൊണ്ടുവരാൻ ശേഷിയുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്ന സാങ്കേതികമായ ജിഹാദും അതിനെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിലെയും ഹദീസിലെയും പരാമർശങ്ങളും. രണ്ട്, അക്രമികളുടെ അക്രമമുണ്ടാവുന്ന സ്‌പോട്ടിൽ വ്യക്തിയോ വ്യക്തികളോ നടത്തുന്ന പ്രതിരോധവും അതിനെക്കുറിച്ചു പറയുന്ന പ്രമാണങ്ങളും.


മൂന്നാമത്തേത്, ഇതിന്റെ രണ്ടിന്റെയും പ്രമാണങ്ങളെ അസ്ഥാനത്ത് ഉദ്ധരിച്ചുകൊണ്ട്, നിയമവാഴ്ചയും ഭരണകൂടവുമുള്ള രാജ്യത്ത് പ്രതിരോധത്തിനെന്ന പേരിൽ സിവിലിയന്മാരുടെ ഒരു സംഘം നടത്തുന്ന പ്രകോപനങ്ങളും സന്നാഹങ്ങളും കൊലകളും അതു മൂലം മുസ്‌ലിം സമുദായത്തിന് മൊത്തത്തിലും മസ്ജിദുകളും മതപഠനകേന്ദ്രങ്ങളുമടക്കം ദീനീ സംവിധാനങ്ങൾക്കും ഒപ്പം ആപേക്ഷികമായി സമാധാനമുള്ള നാടിനു പൊതുവിലും ഉണ്ടാകുന്ന പരിക്കും അശാന്തിയും. ഇതു മൂന്നും മൂന്നായി തന്നെ വിശകലനം ചെയ്യേണ്ടതും ഒന്നും രണ്ടും സാധ്യതകളെ മൂന്നാം വിഭാഗം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് മറയിടാൻ ഉപയോഗിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കേണ്ടതുമുണ്ട്.


പ്രതിരോധത്തിന്റെ പേരിൽ നടക്കുന്നത്


വിവിധ പേരുകളിലും ഘടനകളിലും രൂപമാറ്റം സംഭവിച്ച ഒരു വിഭാഗം കേരളം കേന്ദ്രീകരിച്ച് മുപ്പതോളം വർഷമായി പ്രതിരോധത്തിനെന്ന പേരിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സമുദായത്തിനകത്തെ ആശയപരമായ ചർച്ചകളൊക്കെ നിർത്തി എല്ലാവരും ചേർന്ന് തല കാക്കാൻ വേണ്ടി ഒരുങ്ങണമെന്നാണു തുടക്കം മുതൽ അവർ പറയുന്നത്. സായുധ പരിശീലനം, ശക്തിപ്രകടനത്തിനുള്ള പരേഡ്, സമ്മേളനങ്ങൾ തുടങ്ങിയവയൊക്കെ മുറക്ക് നടക്കാറുണ്ട്. അടുത്ത കാലത്തായി ഞങ്ങൾ ഇന്ത്യയിൽ വലിയ തോതിൽ വ്യാപിച്ചിട്ടുണ്ട് എന്ന് അവകാശവാദം ഉന്നയിക്കാറുമുണ്ട്.


മറ്റു സാമുദായിക സംഘടനകളെയും മുസ്‌ലിം രാഷ്ട്രീയ സംഘടനകളെയും പൊതുവിലും സുന്നി പ്രസ്ഥാനത്തെ വിശേഷിച്ചും നിരന്തരമായി പരിഹസിച്ചും ഫാസിസത്തിന്റെ ഒറ്റുകാരെന്നു ചാപ്പയടിച്ചും പ്രതിരോധ ശ്രമങ്ങളെ അനുകൂലിക്കാതെ സമുദായത്തെ അപടകത്തിലേക്കു തള്ളിയിടുന്നവരെന്നു പറഞ്ഞും സോഷ്യൽ മീഡിയയിലും അല്ലാതെയും നിരന്തരമായി വെറുപ്പുൽപാദിപ്പിക്കുന്നതും കാണാറുണ്ട്.


സ്വന്തം പാർട്ടിക്കാർ ആർഎസ്എസുകാരാൽ കൊല്ലപ്പെടുമ്പോൾ തിരിച്ച് ഏതെങ്കിലും ആർഎസ്എസുകാരെ കൊല്ലാറുമുണ്ട്; എപ്പോഴുമില്ല, മിക്കപ്പോഴും. സമുദായത്തെ ആർഎസ്എസിന്റെ തൃശൂലത്തിൽ നിന്നു സംരക്ഷിക്കാനെന്നു പറഞ്ഞു പിരിവെടുക്കുന്നവർ അവരോടു വിയോജിപ്പുള്ള മുസ്‌ലിംകളെ കൊന്ന് സ്വന്തം വാൾതലപ്പുകളെ സഹോദര രക്തം കൊണ്ട് ചുവപ്പിക്കാറുമുണ്ട്. അതിനപ്പുറം, എതിർപ്പുള്ള സ്വന്തം സമുദായാംഗങ്ങളെയോ നേതാക്കളെയോ ഒക്കെ തേജോവധം ചെയ്ത് സമൂഹത്തിൽ പരിഹാസ്യരാക്കാൻ ശ്രമിക്കുന്നതും ഇവരുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാണ്.


കഴിഞ്ഞ മുപ്പതോളം വർഷമായി ഇവരുടെ പ്രതിരോധ സന്നാഹങ്ങളും പരേഡുകളും പരിശീലനം ലഭിച്ച കേഡറുകളുമൊക്കെ സജ്ജരായിട്ടും മുസ്‌ലിംകളോ മറ്റു ദുർബല വിഭാഗങ്ങളോ ആക്രമിക്കപ്പെട്ട എത്ര സ്ഥലങ്ങളിൽ പ്രതിരോധം തീർത്ത് അവരെ സംരക്ഷിച്ചു/സംരക്ഷിക്കാൻ ശ്രമിച്ചു എന്ന ചോദ്യത്തിന് പരിഹാസങ്ങളാണ് പ്രധാനമായും ഉത്തരമായി ലഭിക്കാറുള്ളത്. ഒരുപാടു വർഷങ്ങൾക്കു മുന്നേ ആകെ രണ്ടുമൂന്നിടങ്ങളിൽ ചെറിയ തോതിൽ പ്രതിരോധിച്ച കഥകളാണ്, നിങ്ങൾ എവിടെയെല്ലാം പ്രതിരോധിച്ചുവെന്ന് ആവർത്തിച്ചു ചോദിച്ചാലും ആകെ ഉത്തരമായി ലഭിച്ചിട്ടുള്ളത്. 2007ലോ മറ്റോ ഡൽഹിയിൽ അവരുടെ ബാബരി അനുസ്മരണ പരിപാടി നടക്കുമ്പോൾ ആക്രമണോത്സുകരായി വന്ന സംഘികളെ തിരിച്ചോടിച്ചതും ചില സ്ഥാപനങ്ങളിലേക്ക് സംഘികൾ നടത്തിയ മാർച്ച് തടഞ്ഞതുമൊക്കെയാണ് ഈ സംഭവങ്ങൾ. വേറെയും ചിലതൊക്കെ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.


അതിനു ശേഷം, വിശേഷിച്ച് അടുത്ത കാലത്തായി നൂറുകണക്കിന് ചെറുതും വലുതുമായ അക്രമങ്ങൾ ഇന്ത്യയിലുടനീളം മുസ്‌ലിംകൾക്കു നേരെയുണ്ടായി. കേരളത്തിലടക്കം പ്രകോപനപരമായ ആർഎസ്എസ് പ്രകടനങ്ങളുണ്ടായി. മുസഫർ നഗറിൽ ദിവസങ്ങൾ നീണ്ടുനിന്ന അക്രമങ്ങളുണ്ടായി. എവിടെയും ഇവരുടെ പ്രതിരോധങ്ങൾ കാണാനായില്ല. ഏറ്റവും അവസാനം, പ്രതിരോധങ്ങളെക്കുറിച്ചു വീമ്പു പറഞ്ഞുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ, ഈ റമളാനിൽ ജഹാംഗീർപുരിയിൽ ബുൾഡോസർ അതിക്രമമുണ്ടായി. വൃന്ദ കാരാട്ട് എന്ന ഇടതുപക്ഷ വനിതാ നേതാവ് ഒറ്റക്കുവന്നു പ്രതിരോധിച്ച അവിടെയും ഇവരുടെ കേഡറുകളെ കണ്ടില്ല. ആ സംഭവ ശേഷം, ഇപ്പോഴും ഭീഷണിയിൽ തുടരുന്ന ആ പ്രദേശങ്ങളിൽ തുടർ അക്രമങ്ങൾ തടയാൻ തയ്യാറായി നിൽക്കുന്ന കേഡറുകളെയും കണ്ടില്ല.


കർണാടകത്തിൽ പലയിടത്തും കാര്യങ്ങൾ വഷളാക്കാനാവശ്യമായ പ്രകോപനങ്ങൾ ഇവർ സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും തങ്ങളുടെ ശക്തികേന്ദ്രമായിട്ടും ഫാസിസ്റ്റ് തേർവാഴ്ചക്ക് പരസ്യമായി വെല്ലുവിളി സൃഷ്ടിക്കാനുള്ള വലിയ തോതിലുള്ള പ്രതിരോധങ്ങളൊന്നും കണ്ടില്ല. ചെറുതോ ഒറ്റപ്പെട്ടതോ ആയ ചില ശ്രമങ്ങൾ പറഞ്ഞു ന്യായീകരിക്കാനാവുന്നതല്ലല്ലോ നിരന്തരം ബഹളവും അവകാശവാദങ്ങളും മറ്റുള്ളവർക്കു പ്രതിരോധിക്കാൻ ധൈര്യമില്ലെന്ന പരിഹാസവും ചൊരിയുന്നവരുടെ ഈ അസാന്നിധ്യവും നിഷ്‌ക്രിയത്വവും.


ഇവർ ശക്തരായെന്നും ഇന്ത്യയിൽ വലിയ തോതിൽ വളർന്നുവെന്നും അവകാശപ്പെടാൻ തുടങ്ങിയ ശേഷമുള്ള കഴിഞ്ഞ വർഷങ്ങളിലും ഇപ്പോഴും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ മുസ്‌ലിംകൾ ഏതു സമയത്തും ഉണ്ടാകാവുന്ന സംഘപരിവാർ അക്രമങ്ങളെ ഭയന്നു ജീവിക്കുന്നുണ്ട്. പലയിടത്തും നിലവിൽ നടന്ന അക്രമങ്ങളാൽ വീടും അഭയവും നഷ്ടപ്പെട്ടവരുണ്ട്. അത്തരം സ്ഥലങ്ങളിൽ കാവലിനു വേണ്ടിയെങ്കിലും അല്ലെങ്കിൽ ആശ്വാസത്തിനു വേണ്ടിയെങ്കിലും ജനാധിപത്യവിരുദ്ധമല്ലാത്തതെങ്കിലുമായ പരേഡുകളോ കേഡർ സാന്നിധ്യമോ സംരക്ഷണ സംവിധാനങ്ങളോ ഒരുക്കിയതായി അറിവില്ല. കലാപസാധ്യതയുള്ള സ്ഥലങ്ങളെ പറ്റി പഠിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പ്രദേശത്തുകാർക്കു മുന്നറിയിപ്പ് കൊടുക്കുന്നതും കാണാറില്ല. കലാപമോ അക്രമമോ കഴിഞ്ഞാൽ അവിടെ ഞങ്ങളില്ലാത്തതു കൊണ്ടാണെന്നു പറയുന്നത് കണ്ടിട്ടുണ്ട്. കേഡറുകളിൽ നല്ലൊരു വിഭാഗം വിദേശത്തും കേരളത്തിലും സേഫ് സോണിലിരുന്ന് സോഷ്യൽ മീഡിയയിൽ അവകാശവാദങ്ങളുന്നയിക്കുന്ന തിരക്കിലാണ്.


ഈയിടെ കണ്ട മറ്റൊരു പ്രവണത, കേരളത്തിനു പുറത്ത് എവിടെയെങ്കിലും കലാപഭൂമികളിലോ അക്രമങ്ങൾ നടക്കുന്ന സ്ഥലങ്ങളിലോ ഇരകളാരെങ്കിലും നടത്തുന്ന സ്വാഭാവികമായ ചില ഒറ്റപ്പെട്ട ചെറുത്തു നിൽപ്പുകളുടെ പിതൃത്വം ഏറ്റെടുക്കാനും അതു തങ്ങളുടെ പ്രവർത്തനഫലമാണെന്നു വീരസ്യം മുഴക്കാനും സോഷ്യൽ മീഡിയയിൽ ഇവർ സജീവമായിരുന്നുവെന്നതാണ്. ഡൽഹി കലാപ സമയത്തും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ച അത്തരം പ്രതിരോധശ്രമങ്ങൾ കണ്ടവർക്കറിയാം, അവക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലനത്തിന്റെ ഫലമായോ സംഘടിതമായോ ഉള്ള പ്രതിരോധങ്ങളുടെ സ്വഭാവമുണ്ടായിരുന്നില്ലെന്ന്. മറിച്ച്, ചിലയിടങ്ങളിൽ മനുഷ്യർ അവർക്കാവും വിധം അക്രമികളെ പ്രതിരോധിച്ച ദൃശ്യങ്ങളായിരുന്നു അത്.


ഇനി എവിടെയെങ്കിലും ഇവരുടെ സ്വാധീനമുണ്ടെന്നു വന്നാൽ തന്നെയും ചോദ്യങ്ങൾ ബാക്കിയാണ്. ഇന്ത്യയിൽ വലിയ സ്വാധീനമുണ്ടെന്നവകാശപ്പെടുകയും പതിറ്റാണ്ടുകളായി സജ്ജീകരണങ്ങൾ നടത്തുകയും ചെയ്യുന്ന ഇവരുടെ സജീവ സാന്നിധ്യമോ സപ്പോർട്ടോ എന്തുകൊണ്ട് അക്രമബാധിത പ്രദേശങ്ങളിൽ ഇത്രയും ശുഷ്‌കവും ദുർബലവുമാകുന്നു? അക്രമം തുടങ്ങിയ ശേഷമെങ്കിലും കേഡറുകൾ മുസ്‌ലിം സംരക്ഷണത്തിന് ഓടിയെത്താത്തതെന്താണ്?


2007ൽ ഡൽഹിയിലെ തങ്ങളുടെ പരിപാടി കലക്കാൻ വന്ന സംഘികൾക്ക് തിരിച്ചു കിട്ടിയ അടി അവരിപ്പോഴും മറന്നിട്ടില്ലെന്നു പറയുന്നവർ, അതു കഴിഞ്ഞ് പതിനഞ്ചു വർഷമായിട്ടും സംഘികളുടെ അതിക്രമങ്ങൾ പല രീതിയിൽ വർധിച്ചിട്ടും, സംഘികൾ അടി ചോദിച്ചുനടക്കുന്ന ഒരിടത്തും (ഡൽഹിയിൽ പോലും) പിന്നീട് ആ അടി പുറത്തെടുക്കാനെത്താത്തത് എന്തുകൊണ്ടാണ്? രാമനവമിയുടെ പേരിൽ ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കു നേരെ അതിക്രമമുണ്ടായി എല്ലാം കഴിഞ്ഞ ശേഷം ഇവിടെ രാജ്ഭവൻ മാർച്ച് നടത്തുന്നത് കണ്ടു. അതിന്റെ വീഡിയോയുടെ കൂടെതന്നെ പ്രതിരോധിക്കാൻ ഞങ്ങളേയുള്ളൂ എന്ന വീരസ്യവും വീണ്ടും കണ്ടു. സേഫായി ഇവിടെ ഒരു രാജ്ഭവൻ മാർച്ച് നടത്തുന്നതാണോ ഇവരുടെ പ്രതിരോധം? അതിന് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യമുണ്ടോ?


ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും നിയമപോരാട്ടങ്ങളും ജനാധിപത്യപരമായ പ്രതിഷേധങ്ങളും സോഷ്യൽ മീഡിയാ ബഹളങ്ങളുമുണ്ടാക്കുന്നുണ്ടാവാം. അതിൽ ചിലതു കൊണ്ടു ഉപകാരവുമുണ്ടായേക്കാം. അതൊന്നും ഇവരിൽ മാത്രം പരിമിതവുമല്ല. രാജ്യത്തെ മുസ്‌ലിം സംഘടനകളും ജനാധിപത്യ സമൂഹങ്ങളുമൊക്കെ അതൊക്കെ നടത്തുന്നുണ്ട്. ഫാസിസത്തിന് ഇരയായ റിയാസ് മൗലവി പോലുള്ളവരുടെ കേസ് നടത്തുന്നത് വലിയ വായിൽ പറയാറുണ്ട്. കേസ് നടത്തുന്നത് നല്ല കാര്യം തന്നെ, എന്നാൽ രാജ്യത്ത് അത്തരം കേസുകൾ നടത്തുന്ന ധാരാളം സംഘടനകളുണ്ട്. അവരൊക്കെ മറ്റുള്ളവരെ ഒറ്റുകാരാക്കി ബഹളം വെക്കുകയല്ല ചെയ്യുന്നത്.


മാത്രമല്ല, മറ്റു സംഘടനകൾ ചെയ്യുന്ന ഇത്തരം ജനാധിപത്യപരമായ പ്രവർത്തനങ്ങൾ പോര ഫാസിസത്തെ പ്രതിരോധിക്കാനെന്ന രീതിയിൽ പ്രചാരണം നടത്തുകയും തങ്ങൾ വേറിട്ട, ഫലപ്രദമായ എന്തോ പ്രതിരോധം നടത്തുന്നവരാണെന്ന വ്യാജ ഇമേജ് സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഇത്തരം പ്രവർത്തനങ്ങളിൽ ഒതുങ്ങിക്കൂടരുതല്ലോ. സംഘടനകളുടെ എണ്ണം കൂടിയതിന്റെയും ഐക്യമില്ലായ്മയുടെയും കാര്യം പറയുന്നവർ കേസുകൾ നടത്താനും പ്രതിഷേധ പ്രകടനങ്ങൾ നടത്താനും പുതിയൊരു സംഘടന കൂടിയുണ്ടാക്കി കൂടുതൽ വിഭാഗീയത സൃഷ്ടിക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല.


ചുരുക്കത്തിൽ, പ്രാഥമികവും ബാഹ്യവുമായ നിരീക്ഷണത്തിൽ ആർക്കും ബോധ്യപ്പെടുന്ന കാര്യം, പ്രതിരോധത്തിന്റെ പേരിലുള്ള ബഹളങ്ങളും മറ്റുള്ളവരോടുള്ള പരിഹാസവും പ്രതിരോധത്തിന്റെ മഹത്ത്വം എന്ന പേരിൽ പ്രമാണങ്ങളെ തെറ്റായി അവതരിപ്പിക്കുന്ന എഴുത്തുകളും പ്രസംഗങ്ങളും ഒപ്പം, നിരവധി രീതികളിൽ സമുദായത്തെ ശാക്തീകരിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന നിസ്വാർഥരായ പണ്ഡിതരെയും പ്രബോധകരെയും അവരുടെ അണികളെയും ഫാസിസത്തിന്റെ ഒറ്റുകാരെന്നു തെറിവിളിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയുമാണ് പ്രധാനമായും ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. സമുദായത്തിനോ ദുർബലർക്കോ സംരക്ഷണവും അക്രമിക്കപ്പെടുമ്പോഴുള്ള പ്രതിരോധവും മാത്രം നടക്കുന്നില്ല.


മുപ്പതോളം വർഷമായി സമുദായത്തെ ഫാസിസത്തിൽ നിന്നു സംരക്ഷിക്കാൻ വേണ്ടി ശഹീദാവാൻ തയ്യാറായി ഇന്ത്യ മുഴുവൻ പടരുന്നുവെന്നു പറയുന്നവർ നിരന്തരമായി പ്രതിരോധ ബഹളങ്ങളിലേർപ്പെട്ടിട്ടും, ഇവർ പ്രവർത്തിച്ചു തുടങ്ങുന്ന കാലത്ത് മുസ്‌ലിംകൾ അപകടത്തിലാണെന്ന ഭീഷണി ഇപ്പോൾ വംശഹത്യയുടെയും ഉന്മൂലനത്തിന്റെയും വക്കിലാണെന്ന കൂടുതൽ ഭീഷണമായ മുറവിളിയിലേക്കാണ് ഇവരെ തന്നെ നയിച്ചിരിക്കുന്നത്. സമുദായത്തെ മുപ്പതു വർഷങ്ങളായി ഭീതിപ്പെടുത്തി നടത്താൻ ശ്രമിച്ച പ്രതിരോധത്തിന്റെ ഫലം, ഇപ്പോൾ കുറേക്കൂടി ഭീതിദമായി സമുദായത്തെ പേടിപ്പിച്ചു നിർത്തുന്നിടത്തേക്ക് ഇവർ വളർന്നുവെന്നതാണ്.


ഹിന്ദു അപകടത്തിലാണെന്ന് പറഞ്ഞു ഭരണത്തിലേറിയവർ എട്ടു വർഷം തുടർച്ചയായി സമഗ്രാധിപത്യത്തോടെ ഭരിച്ചിട്ടും ഹിന്ദു കൂടുതൽ അപകടത്തിലാണെന്നു പറയുന്ന പ്രചാരണം മറുവശത്തും നമ്മൾ കാണുന്നുവെന്നതാണ് രസകരം.


യഥാർഥത്തിൽ ഇത്രയും വർഷത്തെ പരിശീലനങ്ങളും സന്നാഹങ്ങളും ശഹീദാവാൻ തയ്യാറായ കേഡറുകളും ആർഎസ്എസിനെ പേടിപ്പിക്കാനുള്ള കോപ്പുകളും തങ്ങൾക്കുണ്ടെന്നവകാശപ്പെടുന്നവർ പറയേണ്ടിയിരുന്നത്, മുസ്‌ലിംകളേ നിങ്ങൾ ഭയപ്പെടേണ്ട; നിങ്ങളുടെ സംരക്ഷണത്തിന് ഞങ്ങളുണ്ട് എന്നായിരുന്നു. ചുരുങ്ങിയത് കേരളത്തിലെയും കർണാടകത്തിലെയും തങ്ങളുടെ സ്വാധീന പ്രദേശങ്ങളിലെ മുസ്‌ലിംകളെങ്കിലും ഒരു പരിധിവരെ സുരക്ഷിതരാണെന്ന് പറയാൻ കഴിയണമായിരുന്നു.


പകരം നിലവിളികളും, ഇത്തരം സന്നാഹങ്ങൾക്കു പകരം ആത്മീയമായും സാമൂഹികമായും ഉമ്മത്തിനെ ശാക്തീകരിക്കാൻ ശ്രമിക്കുന്ന മറ്റു സംഘടനകളുടെ അണികൾക്കുള്ളതിനെക്കാൾ വെപ്രാളവുമാണ് കാണാനാവുന്നത്. ഞങ്ങൾ സജ്ജരാണ്, ഇവിടെ ഫാസിസത്തിന് ഇനിയൊന്നും ചെയ്യാനാവില്ല, അതിനാൽ സമാധാന ജീവിതം സാധ്യമാണ് എന്നു പറയേണ്ടവർ, പകരം, പ്രതീക്ഷയോടെയും കൂടുതൽ കർമങ്ങൾക്ക് പ്രചോദിപ്പിച്ചും വിദ്യാർഥികളോട് സമാധാന ജീവിതം സാധ്യമാണ്, നമുക്ക് പരിശ്രമിക്കാം എന്ന മട്ടിൽ ഉപദേശിക്കുന്നവരെ പരിഹസിക്കുകയും വളർന്നുവരുന്ന തലമുറയെ കൂടുതൽ നിരാശയിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടാനുള്ള പ്രചാരണങ്ങളിൽ മുഴുകിയിരിക്കുകയുമാണ്.


ഇസ്‌ലാമിനോടു ചെയ്യുന്ന അക്രമങ്ങൾ


ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംരക്ഷണത്തിനെന്നു പറഞ്ഞു ബഹളം വെക്കുന്ന ഈ സംഘം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അക്രമം ദീനിന്റെ വിശുദ്ധിയെയും ശരിയായ ഭാവത്തെയും കളങ്കപ്പെടുത്തുകയും പ്രമാണങ്ങളെ തെറ്റായി വായിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ.്


ഒന്നാമതായി വഹാബി-മതയുക്തിവാദ- ബിദഈ മൂശയിലാണ് ഇവരുടെ ആശയപരമായ ചട്ടക്കൂട് നിർമിക്കപ്പെട്ടിരിക്കുന്നത്. വഹാബീ ആശയങ്ങളും അവരുടെ ആശയോൽപാദന രീതികളുമാണ് പ്രധാനമായും ഫോളോ ചെയ്യുന്നത്. ഒപ്പം വഹാബിസം കേരളത്തിൽ പ്രചരിക്കാൻ ശ്രമിച്ചപ്പോൾ, അതിനു മണ്ണൊരുക്കാനുള്ള ആദ്യപടികളിലൊന്നായി കണ്ടത്, പാരമ്പര്യ പണ്ഡിതരെയും ദീനീ സംവിധാനങ്ങളെയും വിശ്വാസികൾക്കു മുന്നിൽ പരിഹാസ്യമായി അവതരിപ്പിക്കുകയും അവരിൽ നിന്നു കുറേ വിശ്വാസികളെ അകറ്റുകയും ചെയ്യുകയെന്ന ദുഷ്ടതന്ത്രമാണ്. പണ്ഡിതന്മാരിൽ വിശ്വാസമില്ലാതാകുന്ന ഒരു വിഭാഗം മറ്റാരിലും വിശ്വാസമില്ലാതെ നഷ്ടപ്പെട്ടു പോകുന്നുവെന്ന ദുരന്തത്തെ ഇവർ അവഗണിക്കുകയും അങ്ങനെ പുറത്തുവരുന്ന ചിലരെ തങ്ങളുടെ കൂടെ കൂട്ടാമെന്നു പ്രത്യാശിക്കുകയും ചെയ്തു.


ഇതേ രീതിയിൽ, ഈ പ്രതിരോധ ബഹളക്കാർ ചെയ്യുന്ന പ്രധാനപ്പെട്ടൊരു പ്രവർത്തനം പണ്ഡിതന്മാരെയും പാരമ്പര്യ ദീനീ ധാരയെയും സാധാരണക്കാരുടെ മനസ്സിൽ വിലകുറച്ചു കാണിക്കാനാവശ്യമായ അസത്യ,അർധസത്യ പ്രചാരണം നടത്തുകയെന്നതാണ്. അതിനു വേണ്ടി യുക്തിവാദത്തിന്റെയും ഭൗതികവാദത്തിന്റെയും ആയുധങ്ങളും യുക്തിയും ഉപയോഗിക്കുന്നതിൽ ഇവർക്ക് ആശങ്കകളില്ല. ഇതിന്റെയൊക്കെ ഫലമായി സുന്നിയായി വളർന്നുവന്ന ചിലരെങ്കിലും ഉമ്മത്തിന്റെയും ഇസ്‌ലാമിന്റെയും സംരക്ഷണത്തിന് ഇവരുടെ കൂടെ ചേരണമെന്ന ആത്മാർഥതയോടെ ചെന്നുപെടുകയും പൂർണമായോ ഭാഗികമായോ ബിദ്അത്തിന്റെയും മതയുക്തിവാദത്തിന്റെയും കെണിവലകളിൽ വീണ് ശരിയായ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. സുന്നിയായി ഈ സംവിധാനത്തിലേക്കു കയറിപ്പോയവർ കൂടുതലും ഇങ്ങനെ നഷ്ടപ്പെടുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.


സുന്നീ ആദർശത്തിൽ നിലനിൽക്കുന്നുവെന്നു കരുതുന്നവരുടെയും ചിന്താരീതി വഹാബിവൽകരിക്കപ്പെടുന്നത് കാണാം. കാരണം വഹാബിസത്തിന്റെ ഫ്രെയിമിലാണ് ഈ സംഘത്തിന്റെ ആശയാടിത്തറ സെറ്റു ചെയ്തിരിക്കുന്നത്. വിശുദ്ധ ഖുർആനിനോടും തിരുഹദീസിനോടും പുലർത്തുന്ന അങ്ങേയറ്റത്തെ ലാഘവ സമീപനമാണ് ഇതിന്റെ പ്രാഥമിക സ്വഭാവം. ഒന്നോ രണ്ടോ ആയത്തുകളുടെയോ പ്രവാചകരുടെ ജീവിതത്തിലെ ഒന്നോ രണ്ടോ സംഭവങ്ങളുടെയോ അവിടത്തെ ചില നിർദേശങ്ങളുടെയോ മലയാള പരിഭാഷകൾ വായിച്ച്, ശഹാദത്തിന്റെ പേരിൽ സ്വന്തം ജീവൻ ത്യജിക്കുന്നത് പോലുള്ള ഏറ്റവും പ്രധാനപ്പെട്ട മതനിയമം പോലും സ്വയം കണ്ടെത്താനോ വിശദീകരിക്കാനോ ശ്രമിക്കുകയും അതുവഴി ആത്മഹത്യാ സാധ്യതകളിലേക്ക് സ്വയം വീഴുകയുമാണ് ഈ ലാഘവ സമീപനത്തിന്റെ ഫലം.


ഈ വിഭാഗത്തിന്റെ നേതാക്കൾ പരിഭാഷയിൽ കാണിച്ചുകൊടുത്ത ഏതാനും ആയത്തുകളും ഹദീസുകളും സംഭവങ്ങളും മാത്രമല്ല ഇസ്‌ലാം. അതും അതോടൊപ്പം പിന്നെയും ആറായിരത്തിലേറെ ആയത്തുകളും ലക്ഷക്കണക്കിന് ഹദീസുകളും ചരിത്രങ്ങളും അവയുടെ വിശദീകരണങ്ങളുമെല്ലാം ചേരുമ്പോഴാണ് ഇസ്‌ലാം പൂർണമാവുന്നത്. ഖുർആൻ മുഴുവനും എല്ലാ ഹദീസുകളും 23 വർഷത്തെ തിരുനബി(സ്വ)യുടെ പ്രബോധനാനുഭവങ്ങളും എല്ലാം അതിന്റെ ശരിയായ സാഹചര്യത്തിലും അർഥത്തിലും മനസ്സിലാക്കി വിശകലനം ചെയ്തുകൊണ്ടു മാത്രമേ ഏതു കാര്യത്തിലെയും ഇസ്‌ലാമിന്റെ കൃത്യമായ നിലപാട് മനസ്സിലാക്കാനാവൂ. അറബി ഭാഷയുടെ അതിസൂക്ഷ്മമായ അർഥ സാധ്യതകളും വിശുദ്ധ ഖുർആനിന്റെ സവിശേഷമായ ഭാഷ-അവതരണ രീതിയും നബി(സ്വ) ഓരോ നിർദേശവും നൽകിയതിന്റെ സാഹചര്യങ്ങളുമൊക്കെ അറിയുന്നവർക്കേ അത്തരം നിലപാടിൽ കൃത്യമായി എത്തിച്ചേരാനാവൂ.


അതുകൊണ്ടു തന്നെ, ഓരോ ജീവിത ഘട്ടങ്ങളിലും, മുസ്‌ലിംകൾ ന്യൂനപക്ഷമായിരിക്കുമ്പോഴും, പീഡിപ്പിക്കപ്പെടുമ്പോഴും, ഭരണകൂട പിന്തുണയില്ലാതിരിക്കുമ്പോഴും, ഭരണകൂടം തന്നെ മർദകരാകുമ്പോഴുമൊക്കെ ഏതെല്ലാം രീതിയിൽ പ്രതികരിക്കാം/പ്രതികരിക്കണം, എന്തിനൊക്കെയാണ് ഊന്നൽ നൽകേണ്ടത്, ആരാണ് തീരുമാനങ്ങളെടുക്കേണ്ടത് എന്നെല്ലാം നൂറ്റാണ്ടുകളുടെ വൈജ്ഞാനിക പരിശ്രമങ്ങളിലൂടെ, ജീവിതം മുഴുവനായും വൈജ്ഞാനിക ഗവേഷണങ്ങൾക്ക് വേണ്ടി സമർപ്പിച്ച, അറബി ഭാഷയും വിശുദ്ധ ഖുർആനും ഹദീസുമെല്ലാം ആഴത്തിൽ പഠിച്ച, ആയിരക്കണക്കിനു ഇമാമുകളുടെ നിരന്തരമായ ചർച്ചകളുടെയും വിശകലനങ്ങളുടെയും റിസൾട്ടായി കൃത്യമായി രേഖപ്പെടുത്തി വെക്കപ്പെട്ടിട്ടുണ്ട്. അവ നോക്കിയിട്ടാണ് പാരമ്പര്യ ഉലമാക്കൾ നിലപാടു പറയുന്നത്.


പ്രത്യക്ഷത്തിൽ ആ നിലപാടുകളോടു ചേരുന്നില്ലെന്നു തോന്നുന്ന ആയത്തുകളോ ഹദീസുകളോ തിരിച്ചടിക്കലുകളുടെ ചരിത്രാനുഭവങ്ങളോ ഒന്നും കാണാതെയല്ല അത്തരം നിലപാടുകളിലേക്ക് ഇമാമുകൾ എത്തിച്ചേരുന്നത്. ഏതെങ്കിലുമൊരു ഇമാം മാത്രം പറയുന്നതുമല്ല അത്തരം ഫിഖ്ഹീ നിയമങ്ങൾ. ഇവരുദ്ധരിക്കുന്ന പ്രമാണങ്ങളും അതിനപ്പുറമുള്ള അനേകം പ്രമാണങ്ങളും കണ്ടും ആവർത്തിച്ചു വിശകലനം ചെയ്തുമുള്ള നിരവധി ജ്ഞാനസമുദ്രങ്ങളുടെ, നൂറ്റാണ്ടുകളുടെ നിയമപ്രമാണ ഗവേഷണങ്ങളുടെ ഫലമാണ് ഇന്ന് നമുക്ക് ലഭ്യമായിരിക്കുന്ന കർമശാസ്ത്ര നിയമങ്ങൾ.


ഇത്രയും കാലത്തെ, ഇത്രയും ആഴത്തിൽ അറിവുള്ള ആയിരക്കണക്കിനു ഇമാമുകളുടെയും അവരുടെ ഗ്രന്ഥങ്ങളുടെയും തീർപ്പുകളൊന്നും ആവശ്യമില്ലെന്നും, ഏതെങ്കിലും വെബ്‌സൈറ്റിലെയോ പരിഭാഷയിലെയോ ഉദ്ധരണം നോക്കി തങ്ങൾക്കുതന്നെ ശഹാദത്തിന്റെയും ജിഹാദിന്റെയും വിധി പറയാനാവുമെന്നും അങ്ങനെയെടുക്കുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ചാവേറായി കൊല്ലപ്പെടുന്നവരെല്ലാം ശഹീദുകളാവുമെന്നും അതിനോടു വിയോജിക്കുന്ന പണ്ഡിതന്മാരും വിശ്വാസികളുമെല്ലാം കൊല്ലപ്പെടേണ്ടവരാണെന്നും അവരുടെ പച്ചമാംസം എത്രയും കുത്തിക്കീറി തിന്നാമെന്നും കരുതുന്ന വിധത്തിലുള്ള ഈ ഗുരുതരമായ ലാഘവവത്കരണം/ ദുർവ്യാഖ്യാനം ഇസ്‌ലാമിനോടും പ്രമാണങ്ങളോടും ഇതിന്റെ അണികൾ പുലർത്തുന്നത് വഹാബിസത്തിന്റെ ഫ്രെയിമിൽ നിന്നു ചിന്ത രൂപപ്പെടുത്തുന്നതിന്റെ പ്രധാന പ്രശ്‌നമാണ്.


നിരവധി ആർട്ടിക്കിളുകളും അനുബന്ധങ്ങളുമുള്ള ഇന്ത്യൻ ഭരണഘടനയും അതിന്റെ കീഴെ രൂപപ്പെട്ട ആയിരക്കണക്കിനു നിയമങ്ങളും പതിനായിരക്കണക്കിനു ചട്ടങ്ങളും വിവിധ സന്ദർഭങ്ങളിൽ അവയെ വിലയിരുത്തി ഉന്നത കോടതികൾ നടത്തിയ വിധിന്യായങ്ങളും ചേരുമ്പോഴാണ് ഏത് സുപ്രധാന കാര്യത്തിലും ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയുമനുസരിച്ചുള്ള നിലപാട് രൂപപ്പെടുത്താൻ കഴിയുക. മൗലികാവകാശങ്ങളുടെ അധ്യായത്തിലെ ഒന്നോ രണ്ടോ ക്ലോസുകൾ മാത്രം ഉദ്ധരിച്ചുകൊണ്ടും അവയെ സ്വന്തമായി വ്യാഖ്യാനിച്ചുകൊണ്ടും അതിനപ്പുറമുള്ളതൊന്നും കാണാത്തൊരു സാധാരണക്കാരൻ കോടതിയിൽ പോയാൽ കേസ് തോറ്റുപോവാനാണു സാധ്യത.


കുറച്ച് ആയത്തുകളുടെ മലയാള പരിഭാഷയിലെ അർഥം മാത്രം വായിച്ചു ശഹീദാവാൻ പോയവൻ തന്റെ ശഹാദത്തുമായി അല്ലാഹുവിന്റെ കോടതിയിൽ ചെല്ലുമ്പോഴും ഈയവസ്ഥയായിപ്പോകരുത്. ഏറെക്കാലം അല്ലാഹുവിനെ വഴിപ്പെട്ട് ജീവിക്കാൻ തന്ന ആയുസ്സ്, ദീനിനെ സ്വന്തമായി വ്യാഖ്യാനിച്ചു ചാവേറായി ആത്മഹത്യ ചെയ്തു നഷ്ടപ്പെടുത്തിയതെന്തിനെന്ന ചോദ്യത്തെ നേരിടാൻ ഒരു വിശ്വാസിക്കും കഴിയില്ല (അല്ലാഹു കാക്കട്ടെ).


പണ്ഡിതന്മാരെയും കർമശാസ്ത്രത്തെയുമൊക്കെ പറയുമ്പോൾ കേൾക്കുന്ന ചില ഉത്തരങ്ങളാണ്, നിങ്ങളിൽ മാത്രമല്ല; ഞങ്ങൾക്കും പണ്ഡിതന്മാരുണ്ട് എന്നത്. യഥാർഥത്തിൽ കേരളത്തിൽ പണ്ഡിതൻ എന്ന നിലയിൽ, പാണ്ഡിത്യം കൊണ്ട് ശ്രദ്ധേയരായ കാര്യമായ ആരും അവരുടെ കൂടെയില്ലെന്നതു വസ്തുതയാണ്. കുറച്ചു പള്ളി ഇമാമുമാരുടെ കൗൺസിലുണ്ടാക്കിയാൽ അത് ഇമാം കൗൺസിലല്ലേ ആകൂ, പണ്ഡിത സഭയാകില്ലല്ലോ. കേരളത്തിലെ പരമ്പരാഗത മുസ്‌ലിംകളുടെ സംഘാടനങ്ങളിലെല്ലാം ആദ്യം രൂപപ്പെടുന്നതും/ ആദർശപരമായ നിലപാടെടുക്കുന്നതും പണ്ഡിത സഭകളാണ്. പണ്ഡിതർ നിർദേശിക്കുന്ന രീതിയിലും നയങ്ങളിലും പ്രവർത്തിക്കാനുള്ളതാണ് മറ്റു സംവിധാനങ്ങൾ.


എന്നാൽ, പ്രതിരോധത്തിനെന്ന പേരിൽ പണ്ഡിത പശ്ചാത്തലമില്ലാത്ത, പകരം സിമി- മതയുക്തിവാദ പശ്ചാത്തലമുള്ള ചില സാഹിബുമാർ ചേർന്ന് ഒരു ചാവേർപ്പടയുണ്ടാക്കുക, കുറേക്കാലം കഴിഞ്ഞ് അതിനു സ്വീകാര്യത കിട്ടാൻ പണ്ഡിതന്മാരില്ലെങ്കിലും ചില ബിരുദധാരികളെയും തൊപ്പിയിട്ട പ്രസംഗകരെയും പള്ളി ഇമാമുമാരെയും കൂട്ടി ഒരു കൗൺസിൽ സംഘടിപ്പിക്കുക, രാഷ്ട്രീയ താൽപര്യങ്ങളോടെയും അവിവേക പൂർവവും മാതൃസംഘടന ഒരുക്കുന്ന സന്നാഹങ്ങൾക്ക് ആ തൊപ്പിക്കാർ മുന്നിൽ നിൽക്കുകയും മുജ്തഹിദുകളെപ്പോലെ വിശുദ്ധ ഖുർആനിൽ നിന്നും ഹദീസിൽ നിന്നുമൊക്കെ അത്തരം പ്രവർത്തനങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഉദ്ധരണങ്ങൾ അടർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ അവകാശവാദങ്ങളുടെ മറുവശം എന്ന് നിരീക്ഷിക്കാനാവും.


ഇനി പണ്ഡിതരായിട്ടുള്ള ആരെങ്കിലും ഇത്തരം സംഘങ്ങളുടെ കൂടെയുണ്ടെന്നു തന്നെ കരുതുക. ഖുർആനിൽ നിന്നും ഹദീസിൽ നിന്നും നേരിട്ട്, മുൻഗാമികളുടെ ഗ്രന്ഥങ്ങളെ ആശ്രയിക്കാതെ വിധിയും തീരുമാനവും പറയാൻ ശേഷിയുള്ള പണ്ഡിതരാരും നൂറ്റാണ്ടുകളായി മുസ്‌ലിം ലോകത്ത് എവിടെയുമില്ല; ഇനി ഉണ്ടാവാൻ സാധ്യതയുമില്ല. അവരുണ്ടായിരുന്ന കാലത്ത്, അവർ വിശകലനം ചെയ്തു തീർപ്പിലെത്തിയ തീരുമാനങ്ങളെയും നിലപാടുകളെയും കണ്ടെത്താൻ കഴിവുള്ള പണ്ഡിതരേ ഇന്ന് എവിടെയുമുള്ളൂ. അങ്ങനെയുള്ള പണ്ഡിതർ പറയേണ്ടതും തെളിവായി ഉദ്ധരിക്കേണ്ടതും അംഗീകരിക്കപ്പെട്ട കർമശാസ്ത്ര ഗ്രന്ഥങ്ങളെയായിരിക്കണം. ആ കർമശാസ്ത്ര തീർപ്പുകൾക്ക് ഉപോദ്ബലകമായി നമുക്ക് കാണാനാവുന്ന ആയത്തുകളും ഹദീസുകളും ഉദ്ധരിക്കുകയുമാവാം. അംഗീകരിക്കപ്പെട്ട കർമശാസ്ത്ര ഗ്രന്ഥങ്ങൾ, യോഗ്യരായ ആയിരക്കണക്കിനു പണ്ഡിതരുടെ നൂറ്റാണ്ടുകളുടെ പരിശ്രമഫലമാണ് എന്നതു കൊണ്ടാണത്.


അവ മാറ്റിവെച്ച്, വളരെക്കുറച്ചു മാത്രം ഹദീസുകളും ഖുർആൻ വ്യാഖ്യാനങ്ങളും കണ്ടവർ അനർഹമായി സ്വയം വിധികൾ കണ്ടെത്തി ആവേശപ്രസംഗം നടത്തുമ്പോൾ യുവതയെ അവർ തള്ളിവിടുന്നത് ശഹാദത്തിലേക്കല്ല, ആത്മഹത്യയിലേക്കാണ്. അങ്ങനെ ചെയ്യുന്നവർ ഇക്കാലത്ത് പണ്ഡിതരുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ യോഗ്യനാണെങ്കിൽ പോലും സ്വീകാര്യരാവില്ല. പഠിച്ച വൈദ്യശാസ്ത്ര നിയമങ്ങളൊക്കെ അവഗണിച്ച്, അവക്ക് വിരുദ്ധമായി സ്വന്തം തീർപ്പുകൾവെച്ച് രോഗികളെ മരണത്തിലേക്കു നയിക്കുന്ന ഭിഷഗ്വരൻ എത്ര വിവരമുള്ളവനാണെങ്കിലും അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനാൽ സ്വീകാര്യനല്ല എന്ന പോലെ തന്നെ. അടിസ്ഥാന തത്ത്വങ്ങൾ സ്വീകരിക്കാത്തവരെ ഏതു മേഖലയിലും തള്ളിക്കളയാൻ സാധാരണക്കാർക്കു പോലും വലിയ ബുദ്ധിയും വിവരവും ആവശ്യമില്ലല്ലോ.


മതദർശനങ്ങളെ യുക്തിവാദ ഫ്രെയിമിലൂടെ കാണാനും വിലയിരുത്താനും പരിഹസിക്കാനും പരിശീലിപ്പിക്കുന്നുവെന്നതാണ് ഇവർ ദീനിനോടു ചെയ്യുന്ന മറ്റൊരു വലിയ അപരാധം. ഭൗതിക പ്രശ്‌നങ്ങൾക്കു കാരണങ്ങളും പരിഹാരവും ഭൗതികതലത്തിൽ മാത്രമല്ലെന്നും പ്രാഥമികമായി ആത്മീയ തലത്തിലാണെന്നും വിശുദ്ധ ഖുർആനിനെ മാത്രം അംഗീകരിക്കുന്ന ഒരാൾക്കു പോലും നിഷേധിക്കാനാവില്ല. പ്രശ്‌നങ്ങളെ ഭൗതികയുക്തിയിലൂടെ മാത്രം നിരീക്ഷിക്കുമ്പോൾ മനസ്സിലാക്കാനാവാത്ത പരിഹാരങ്ങൾ ഖുർആൻ നിർദേശിക്കുന്നുണ്ട്.


എന്നാൽ, ഭൗതികമായ പ്രശ്‌നങ്ങൾക്കോ ഇന്ത്യൻ മുസ്‌ലിംകൾ ഇന്നു നേരിടുന്ന പ്രതിസന്ധികൾക്കോ ആത്മീയമായ കാരണങ്ങളന്വേഷിക്കാനോ ആത്മീയ പരിഹാരങ്ങൾ നിർദേശിക്കാനോ ശ്രമിക്കുന്ന പണ്ഡിതരെയും വിശ്വാസികളെയും തികഞ്ഞ ഭൗതികവാദ യുക്തിയിലും അവരുടെ ശൈലിയിലും പരിഹസിക്കുന്ന വിധത്തിലേക്ക് ഈ സംഘത്തിലെ അണികൾ ചെന്നുപെട്ടിരിക്കുന്നത് ധാരാളമായി കാണാനാവും. അത്തരം പ്രചാരണ നൈരന്തര്യങ്ങളിലൂടെ മറ്റു വിശ്വാസികളിലും ഇപ്രകാരം ഭൗതികയുക്തിയിൽ മാത്രം അധിഷ്ഠിതമായ ചിന്തകൾ ശക്തിപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ.


ആരുടെയും ചിന്തയുടെ ഫ്രെയിം വികലപ്പെടുമ്പോഴാണ് അവർ ആശയപരമായി പാളിപ്പോകാനുളള സാധ്യതയുണ്ടാകുന്നത്. ഭൗതികവാദ ഫ്രെയിമിൽ ചിന്തിക്കുന്ന ഒരാൾക്ക് ഭാഗികമായോ പൂർണമായോ മതവിശ്വാസം നഷ്ടപ്പെടാനോ ആത്മീയകാര്യങ്ങളിൽ ആത്മവിശ്വാസമില്ലാതാവാനോ സാധ്യത കൂടുതലാണ്. യുക്തിവാദ ചിന്തകളിലേക്കു നിപതിച്ച പലരും വഹാബിസം വഴിയാണു പോയതെന്ന വസ്തുത ഇവിടെയും പ്രസക്തം. അഥവാ, വിശ്വാസികളെ സംരക്ഷിക്കാൻ വേണ്ടി സന്നാഹങ്ങളൊരുക്കുന്നവർ, ചിലരെ ചാവേറുകളായി ആത്മഹത്യയിലേക്ക് നയിക്കുമ്പോൾ, മറ്റു ചിലരുടെ വിശ്വാസവും ആത്മീയതയും തന്നെ നഷ്ടപ്പെടുത്താൻ കാരണങ്ങളൊരുക്കുന്നു.


തങ്ങളുടെ ചെയ്തികൾക്ക് ന്യായീകരണമായും പാരമ്പര്യ വിശ്വാസികൾ പുലർത്തുന്ന ആത്മീയ യുക്തിയെ പരിഹസിക്കാനും ഇവർ തയ്യാറാക്കുന്ന കുറിപ്പുകളും ന്യായീകരണങ്ങളും ഇസ്‌ലാമിനെ ആക്രമിക്കാനും ഇസ്‌ലാമോഫോബിയ വളർത്താനും നിരന്തര ശ്രമം നടത്തുന്ന നാസ്തികരെയും കൃസംഘികളെയും സഹായിക്കുന്നതും അവരുടെ അപവാദ പ്രചാരണങ്ങൾക്ക് ശക്തിപകരുന്നതുമാണ് എന്നതാണ് ദു:ഖകരമായ വേറൊരു വസ്തുത.


 


മുഹ്‌യിദ്ദീൻ ബുഖാരി


Saturday, May 21, 2022

قتل الوالدين المشركين للجهاد

 قال الشافعي: "وَيَتَوَقَّى فِي الْحَرْبِ قَتْلَ أَبِيهِ" . قَالَ الْمَاوَرْدِيُّ: وَهَذَا صَحِيحٌ، لِقَوْلِ اللَّهِ تَعَالَى {وَإِنْ جَاهَدَاكَ عَلَى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلا تُطِعْهُمَا، وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا} [لقمان: 15] . فَكَانَ مِنَ الْمَعْرُوفِ فِي حَقِّهِمَا الْكَفُّ عَنْ قَتْلِهِمَا، وَقَالَ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّم َ: "صِلُوا أَرْحَامَكُمْ، وَلَوْ بِالسَّلَامِ" وَرُوِيَ أَنَّ أَبَا حُذَيْفَةَ بْنَ عُتْبَةَ بْنِ رَبِيعَةَ هَمَّ بِمُبَارَزَةِ أَبِيهِ، وَقَتْلِهِ فَكَفَّهُ عَنْهُ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّم َ - وَقَالَ: "دَعْهُ يَتَوَلَّاهُ غَيْرُكَ" فَبَرَزَ إِلَيْهِ حَمْزَةُ، فَقَتَلَهُ، وَكَفَّ أَبَا بَكْرٍ عَنْ قَتْلِ ابْنِهِ عَبْدِ الرَّحْمَنِ يَوْمَ أُحُدٍ، وَكَفَّ عَبْدَ الرَّحْمَنِ بْنَ عَوْفٍ عَنْ قَتْلِ أَبِيهِ. فَإِذَا ثَبَتَ هَذَا كَرِهْنَا لَهُ أَنْ يَعْمَدَ فِي الْحَرْبِ قَتْلَ أَحَدٍ مِنْ وَالِدَيْهِ أَوْ مَوْلُودَيْهِ، وَإِنَّ تعدو، وَقَتْلَ كُلِّ ذِي رَحِمٍ مُحَرَّمٍ كَالْإِخْوَةِ وَالْأَعْمَامِ وَالْعَمَّاتِ وَالْأَخْوَالِ وَالْخَالَاتِ، وَفِيمَنْ عَدَاهُمْ مِنَ الْأَقَارِبِ وَالْعَصَبَاتِ كَبَنِي الْأَعْمَامِ وَالْعَمَّاتِ وَجْهَانِ: أَحَدُهُمَا: لَا يُكْرَهُ لَهُ قَتْلُهُمْ كَالْأَجَانِبِ، وَهُوَ قَوْلُ أَبِي عَلِيِّ بْنِ أَبِي هُرَيْرَةَ. وَالْوَجْهُ الثَّانِي: يُكْرَهُ لَهُ قَتْلُهُمْ حَتَّى يَتَرَاخَى نَسَبُهُمْ وَيَبْعُدَ. وَالَّذِي عِنْدِي أَنْ يُنْظَرَ حَالُهُمْ بَعْدَ ذَوِي الْمَحَارِمِ، فَإِنْ كَانَ مِمَّنْ يَرِثُ بِنَسَبِهِ وَيُورَثُ كُرِهَ لَهُ قَتْلُهُمْ لِقُوَّةِ النَّسَبِ، وَتَأْكِيدِ حُرْمَتِهِ، وَإِنْ كَانُوا مِمَّنْ لَا يَرِثُ وَلَا يُورَثُ لَمْ يُكْرَهْ، فَإِنْ عَمِدَ قَتْلَ أَحَدِهِمْ فَلَا حَرَجَ عَلَيْهِ، وَيُنْظَرُ. فَإِنْ كَانَ لِشِدَّةِ عِنَادِهِ لِلَّهِ وَلِرَسُولِهِ وَالتَّعَرُّضِ لِسَبِّهِمَا فَلَيْسَ بِمُسِيءٍ، وَإِنْ كَانَ لِغَيْرِهِ فَقَدْ أَسَاءَ. وَرُوِيَ أَنَّ أَبَا عُبَيْدَةَ بْنَ الْجَرَّاحِ قَتَلَ أَبَاهُ وَأَتَى بِرَأْسِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّم َ -، فَثَقُلَ عَلَيْهِ وَقَالَ: مَا حَمَلَكَ عَلَى قَتْلِهِ؟ قَالَ: سَمِعْتُهُ يَسُبُّكَ، فَأَمْسَكَ عَنْهُ وَوَجَمَ أَبُو عُبَيْدَةَ حَتَّى أَنْزَلَ اللَّهُ تَعَالَى فِيهِ: {لا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ} [المجادلة: 22] فَأَقَرَّهُ عَلَى قَتْلِهِ وَعَذَرَهُ فِيهِ. الحاوي للماوردي

الجهاز الفتاة المشركين

 https://docs.google.com/document/d/1MVeb0tLpwkbVKUMn44u1ELLzuymTZoZUgpXtekFIBmE/edit?usp=drivesdk

القتال في الشهر الحرام

 

 

 

باب أصل فرض الجهاد

جزء: 
صفحة: 109

فصل : فإذا ثبت أن فرض الجهاد ترتب في عهد رسول الله - صلى الله عليه وسلم - على هذه الأحوال الأربعة ، فقد كان في ابتداء فرضه مخصوص الزمان والمكان ، فأما مخصوص زمانه ففيما ص: 109 ] عدا الأشهر الحرم : لأن العرب كانت تحرم القتال في الأشهر الحرم : لينتشروا فيها آمنين قال الله تعالى : إن عدة الشهور عند الله اثنا عشر شهرا في كتاب الله يوم خلق السماوات والأرض منها أربعة حرم [ التوبة : 36 ] . وهي : ذو القعدة ، وذو الحجة ، والمحرم ، ورجب . قال النبي ، صلى الله عليه وسلم : ثلاثة سرد وواحد فرد ، وكانوا يحرمون القتال في الحرم فقال الله تعالى : أولم يروا أنا جعلنا حرما آمنا ويتخطف الناس من حولهم [ العنكبوت : 67 ] . فأثبت الله تعالى في ابتداء فرض الجهاد تحريم القتال في الأشهر الحرم ، وتحريم القتال في الحرم ، فقال في تحريم القتال في الأشهر الحرم : فإذا انسلخ الأشهر الحرم فاقتلوا المشركين حيث وجدتموهم [ التوبة : 5 ] . فحرم الله تعالى القتال فيها على العموم ابتداء ومقابلة ، ثم أباح الله تعالى فيها قتال من قاتل ولم يبح قتال من لم يقاتل ، فقال تعالى : الشهر الحرام بالشهر الحرام والحرمات قصاص [ البقرة : 194 ] . وسبب ذلك ما حكاه الحسن البصري أن مشركي العرب قالوا لرسول الله ، صلى الله عليه وسلم : أنهيت يا محمد عن قتالنا في الشهر الحرام ؟ فقال : نعم ، فأرادوا أن يقاتلوه في الشهر الحرام ، فأنزل الله تعالى : الشهر الحرام بالشهر الحرام أي : إن استحلوا قتالكم في الشهر الحرام ، فاستحلوا منهم مثل ما استحلوا منكم .

وفي قوله تعالى : والحرمات قصاص تأويلان :

أحدهما : في انتهاك الحرمات وجوب القصاص .

والثاني : في وجوب القصاص حفظ الحرمات ، ثم أباح الله تعالى فيها قتال من قاتل وقتال من لم يقاتل فقال تعالى : يسألونك عن الشهر الحرام قتال فيه قل قتال فيه كبير وصد عن سبيل الله وكفر به والمسجد الحرام وإخراج أهله منه أكبر عند الله [ البقرة : 217 ] . فأعلمهم أن حرمة الدين أعظم من حرمة الشهر الحرام ، ومعصية الكفر أعظم من معصية القتال ، فصار لتحريم القتال في الأشهر الحرم ثلاثة أحوال : الأولى تحريمه فيها لمن قاتل ولم يقاتل .

والثانية : أنه أبيح فيها قتال من قاتل دون من لم يقاتل .

والثالثة : أنه أبيح فيها قتال من قاتل ومن لم يقاتل .

وقال عطاء : هذه الحالة الثالثة غير مباحة ، وأنه لا يستباح فيها إلا قتال من قاتل دون من لم يقاتل : وهذا خطأ لأمرين :

أحدهما : ما ذكره الله تعالى من تعليل الإباحة بقوله : والفتنة أكبر من القتل ، وهذا تعليل عام فوجب أن تكون الإباحة عامة .

والثاني : أن رسول الله - صلى الله عليه وسلم - عقد بيعة الرضوان على قتال قريش في ذي القعدة ، ص: 110 ] وهو من الأشهر الحرم . وأما الحرم فقد كان القتال فيه حراما على عموم الأحوال ؛ لقول الله تعالى : ومن دخله كان آمنا ، ثم أباح الله تعالى فيه قتال من قاتل دون من لم يقاتل فقال : ولا تقاتلوهم عند المسجد الحرام حتى يقاتلوكم فيه فإن قاتلوكم [ البقرة : 191 ] . ثم أباح الله تعالى فيه قتال من قاتل ومن لم يقاتل بقوله تعالى : وقاتلوهم حتى لا تكون فتنة ويكون الدين لله [ البقرة : 193 ] وبقوله تعالى : فاقتلوا المشركين حيث وجدتموهم [ التوبة : 5 ] . وقال : واقتلوهم حيث ثقفتموهم وأخرجوهم من حيث أخرجوكم [ البقرة : 191 ] . فصار لتحريم القتال في الحرام ثلاثة أحوال

الأولى : تحريمه فيه لمن قاتل ومن لم يقاتل .

الثانية : إباحته لمن قاتل دون من لم يقاتل .

والثالثة : إباحته لمن قاتل ومن لم يقاتل .

وقال مجاهد : هذه الحال الثالثة غير مباحة ، ولا يستبيح فيه إلا قتال من قاتل دون من لم يقاتل ، وهذا خطأ من وجهين :

أحدهما : أن رسول الله - صلى الله عليه وسلم - قاتل أهل مكة عام الفتح مبتدئا .

والثاني : أنه قاتل فيه أهل المعاصي فكان تطهير الحرم منهم أولى 

Sunday, May 15, 2022

തബ്ലലീഗ് :അഹ്‌മദ് ബറേലിയുടെ* *വികല വാദങ്ങൾ - 4

 https://www.facebook.com/100000747860028/posts/5402711776430364/


*അഹ്‌മദ് ബറേലിയുടെ*

*വികല വാദങ്ങൾ - 4*

.................................

ഇബ്രാഹീം ഖലീൽ സഖാഫി

പെരിയടുക്ക

90744 13023

================


ഇസ്മാഈൽ ദഹ്‌ലവി 

തന്റെ ഗുരുവായ സയ്യിദ് അഹ്മദ് ബറേലി 

പറഞ്ഞ കാര്യങ്ങളെ ഒരുമിച്ചുകൂട്ടി കൊണ്ട് 

രചിച്ച ഗ്രന്ഥമാണ് "സ്വിറാതെ മുസ്തഖീം"


ഇസ്മാഈൽ ദഹ്‌ലവി തന്റെ ഗുരു പറഞ്ഞതനുസരിച്ച് ഗുരുവിനെക്കുറിച്ച് രേഖപ്പെടുത്തുന്നു :


ഒരു ദിവസം അദ്ദേഹത്തിന്റെ പരിശുദ്ധ കരങ്ങളെ അല്ലാഹു അവന്റെ പ്രത്യേക ഖുദ്റത്ത് കൊണ്ട് പിടിക്കുകയും ശ്രേഷ്oവും മഹത്തരവുമായ ഖുദ്‌സിയ്യായ കാര്യങ്ങളെ അദ്ദേഹത്തിന്റെ മുമ്പാകെ വെച്ചു കൊണ്ട് അല്ലാഹു പറഞ്ഞു .

ഞാൻ ഈ വസ്തുക്കളെ നിങ്ങൾക്ക് തന്നിരിക്കുന്നു, ഞാൻ നിങ്ങൾക്ക് ധാരാളമായി തരുകയും ചെയ്യും.

( സ്വിറാതെ മുസ്തഖീം )


മറ്റൊരു സ്ഥലത്ത് സയ്യിദ് അഹ്മദ് പറയുന്നു :


ചിലപ്പോൾ അല്ലാഹുവുമായി യഥാർത്ഥ സംസാരം തന്നെ ഉണ്ടാകും 

( സ്വിറാതെ മുസ്തഖീം )


മറ്റൊരു സ്ഥലത്ത് സയ്യിദ് അഹ്മദ് പറയുന്നു.


അല്ലാഹുമായി സംഭാഷണം നടത്താനും രഹസ്യം വർത്തമാനം നടത്താനും സാധിക്കും

( സ്വിറാതെ മുസ്തഖീം )


സ്വിറാതെ മുസ്തഖീമിൽ ഈ പറഞ്ഞതെല്ലാം അഹ്‌ലു സുന്നതി വൽജമാഅതിന്റെ ആശയാദർശത്തിന് വിരുദ്ധമാണ് കുഫ്രിയത്താണ് .


മഹാനായ ശാഹ് 

അബ്ദുൽ അസീസ് ദഹ്‌ലവി (റ) പറയുന്നു :


അല്ലാഹുമായി സംഭാഷണം 

നടത്താനുള്ള ഉന്നത സ്ഥാനം മലക്കുകൾക്കും പ്രവാചകന്മാർക്കും മാത്രം പ്രത്യേകമായതാണ് .

ഇവരല്ലാതെ മറ്റാർക്കും അത് സാധ്യമല്ല .

അതിനാൽ, അല്ലാഹുമായി സംഭാഷണം നടത്താൻ ആവശ്യപ്പെടുന്നത് എല്ലാവരേയും മാലാഖമാരായും പ്രവാചകന്മാരായും മാറ്റാൻ അല്ലാഹുവിനോട് ആവശ്യപ്പെടുന്നതിന് സമാനമാണ്.

(തഫ്സീർ അസീസി)


മഹാനായ ഖാളി ഇയാള് (റ) രേഖപ്പെടുത്തുന്നു :


‎من اعترف بالهية الله تعالی ووحدانیته و لكنه ادعى له ولد اوصاحبته فذلک كفر باجماع المسلمین وکذلک من ادعی مجالسة الله تعالى والعروج الیه ومكالمته

‎(الشفا بتعريف حقوق المصطفى)


ഒരു വ്യക്തി താൻ അല്ലാഹുവിന്റെ ഉലൂഹിയ്യത്തിലും ഏകത്വത്തിലും വിശ്വസിക്കുന്നവനാണെന്ന് അവകാശപ്പെടുന്നതോടൊപ്പം അല്ലാഹുവിന് ഭാര്യയോ മകനോ ഉണ്ടെന്ന് വാദിക്കുന്നുവെങ്കിൽ അവൻ ഇജ്മാഅ് കൊണ്ട് കാഫിറാണ്. അതുപോലെ, അല്ലാഹുവുമായി സഹവാസം നടത്തുന്നു എന്നും അല്ലാഹുവിലേക്ക് കയറി പോകുന്നു എന്നും അല്ലാഹുവുമായി സംഭാഷണം നടത്തുന്നു എന്ന് വാദിക്കുന്നവനും കാഫിറാണ്.


(അൽശിഫാ ബിതഅ്രീഫി ഹുഖൂഖിൽ മുസ്ത്വഫ)


തുടർവായനക്ക് താഴെ ലിങ്കുകൾ 

ഉപയോഗപ്പെടുത്താം.


അഹ്‌മദ് ബറേലിയുടെ

വികല വാദങ്ങൾ

ഭാഗം-1


https://www.facebook.com/100000747860028/posts/5391330910901784/?d=n


ഭാഗം - 2


https://m.facebook.com/story.php?story_fbid=5394776090557266&id=100000747860028


ഭാഗം - 3


https://www.facebook.com/100000747860028/posts/5397903680244507/?d=n

തങ്ങന്മാരുടെ പരമ്പര🌹* *ഖബീല, സിൽസില* *📜 ചെറു വിവരണം

 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎     *🌹തങ്ങന്മാരുടെ പരമ്പര🌹*

              *ഖബീല, സിൽസില*

          *📜 ചെറു വിവരണം 📜*

   *✪~~~~~~~▪♻▪~~~~~~~✪*


       ✍🏼അന്ത്യപ്രവാചകർ *മുഹമ്മദ് മുസ്ത്വഫാﷺ* യുടെ സന്താന പരമ്പരയിൽ വിവിധ കാലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാന്മാർക്ക് ആത്മീയ മേൽവിലാസങ്ങളായി കാലം നൽകിയ അപരനാമങ്ങളാണ് അവരുടെ പിൻതലമുറക്കാർ ഘോത്രനാമമായി നിലനിറുത്തിവരുന്നത്.


 സയ്യിദ് കുടുംബ ഖബീലകൾ എല്ലാം പരസ്പരം പൂരകങ്ങളാണ്...


 നമ്മുടെയൊക്കെ പ്രയോഗത്തിൽ ഖബീലകൾ വലിയ അകലം സൂചിപ്പിക്കാറുണ്ട്.


 യഥാർത്ഥത്തിൽ മൂത്താപ്പ, എളാപ്പ, വല്ലിക്കാക്ക കുഞ്ഞിക്കാക്ക എന്നീ പ്രയോഗത്തോളം അകലം മാത്രമേയുള്ളു.


 പ്രവാചകർ *മുഹമ്മദ് മുസ്ത്വഫാﷺ* യുടെ പൗത്രൻ ഹസ്രത്ത് *ഹുസൈൻ(റ)ന്റെ* സന്താനപരമ്പരയിൽ 18-ാം പൗത്രൻ *സയ്യിദ് മുഹമ്മദ് മൗലദ്ദവീല(റ)* ന്റെയും *സയ്യിദ് അബൂബക്കർ വാരിഇന്റെ പുത്രി ആയിശ(റ)* യുടെയും പുത്രനായി ഹിജ്റ739 ൽ ഹളർമൗത്തിലെ തരീം ഗ്രാമത്തിൽ ജനിച്ച് 819 ൽ റജബ് 23 ന്-80-ാം വയസ്സിൽ വഫാത്തായ 8-ാം നൂറ്റാണ്ടിലെ പരിഷ്കർത്താവ് ഇമാം *സയ്യിദ് അബ്ദുറഹ്മാൻ സഖാഫ് (റ)* വിനാണ് *സഖാഫ്* എന്ന അപരനാമം ലഭിക്കുന്നത്.


 മഹാനവർകളുടെ സഹോദരൻ *സയ്യിദ് അലവി മാലദ്ദവീലയിലുടെ (റ) മൗലദ്ദവീല* ഘോത്രം വിശ്രുതമാകുന്നു.


 അതുപോലെ മഹാനവർകളുടെ പുത്രൻ *സയ്യിദ് അബൂബക്കർ സക്സാനിലൂടെ (റ) സഖാഫ്* ഖബീല തുടരുകയും ചെയ്യുന്നു. 


 *സയ്യിദ് അബ്ദുറഹ്മാൻ സഖാഫ്(റ)* വിന്റെ രണ്ടാം തലമുറയിലെ *സയ്യിദ് അലി മുശൈഖിൽ(റ)* നിന്ന് *മുശൈഖ് ഖബീലയും*, 


 അതെ തലമുറയിലെ തന്നെ *സയ്യിദ് അബ്ദുല്ല അൽഐദറുസിയിൽ(റ)* നിന്ന് *ഐദറൂസി ഖബീലയും* ഉടലെടുത്തു; 


 മൂന്നാം തലമുറയിലെ *സയ്യിദ് അബ്ദുല്ല ശൈഖ്അലിയിൽ(റ)* നിന്ന് *ശൈഖ് അലി ഖബീലയും* നിലവിൽ വന്നു. അഞ്ചാം തലമുറയിലെ *സയ്യിദ് അഹ്മദ് ശിഹാബുദ്ദീനിൽ(റ)* നിന്ന് *ശിഹാബ് ഖബീലയും* പ്രകാശിക്കുന്നു .


 ആറാം തലമുറയിലെ *സയ്യിദ് മുഹമ്മദ് അൽഹാദിയിൽ(റ)* നിന്ന് *അൽഹാദി ഖബീല* ഉദയം ചെയ്യുന്നു.


 ഏഴാം തലമുറയിലെ *സയ്യിദ് മുഹമ്മദ് അൽമശ്ഹൂറിൽ(റ)* നിന്ന് *മശ്ഹൂർ ഖബീല* തുടക്കം കുറിക്കുന്നു,


 അതുപോലെ ഹസ്രത്ത് *ഹുസൈൻ(റ)* ന്റെ 17-ാം പൗത്രൻ ഹിജ്റ 669 ൽ വഫാത്തായ *സയ്യിദ് അബ്ദുല്ല ബാഅലവിയിൽ(റ)* നിന്ന് *ബാഅലവി ഖബീല* തുടക്കം കുറിക്കുന്നു.


 18-ാം പൗത്രൻ *സയ്യിദ് മുഹമ്മദ് ജമലുല്ലെലിയിൽ(റ)* നിന്ന് *ജമലുലൈലി ഖബീലക്ക്* ജന്മം നൽകുന്നു .


 19-ാം പൗത്രൻ *സയ്യിദ് അബൂബക്കർ ജിഫ്രിയിൽ(റ)* നിന്ന് *ജിഫ്രി ഖബീല* വിഖ്യാതമാകുന്നു.


 19-ാംമത്തെ മറ്റൊരു പൗത്രൻ *സയ്യിദ് അബ്ദുറഹ്മാൻ ബാഅബൂദിൽ(റ)* നിന്ന് *ബാഅബുദ് ഖബീലയും*


 20 -ാം പൗത്രൻ *സയ്യിദ് അൽഫഖീഹ് മുഹമ്മദ് മൗലാ ഐദീദിൽ(റ)* നിന്ന് *ഐദീദ് ഖബീല* അറിയപ്പെട്ടു ,


 21-ാമത്തെ പൗത്രൻ *സയ്യിദ് അഹ്മദ് മുഖൈബിലിയിൽ(റ)* നിന്ന് *മുഖൈബിലി ഖബീല* വ്യാപിക്കുന്നു. 


 21-ാം പൗത്രൻ *സയ്യിദ് അബൂബക്കർ ഹിബ്ശിയിൽ(റ)* നിന്ന് *ഹിബ്ശി ഖബീല* ശ്രദ്ധേയമാകുന്നു.


 21-ാം മത്തെ മറ്റൊരു പൗത്രൻ *സയ്യിദ് അലവി ശാത്വിരിയിൽ(റ)* നിന്ന് *ശാത്വിരീ ഖബീല* ശിലയിടുന്നു.


 23-ാം പൗത്രൻ *സയ്യിദ് അബ്ദുറഹ്മാൻ ബൽ ഫഖീഹിൽ(റ)* നിന്ന് *ബൽഫഖീഹ് ഖബീല* സ്മര്യമാവുന്നു


 25-ാം പൗത്രൻ *സയ്യിദ് അബ്ദുല്ലാ അൽമുനഫറിൽ(റ)* നിന്ന് *മുനഫർ ഖബീലയും* കണ്ണിചേരുന്നു.


 29 -ാം പൗത്രൻ *സയ്യിദ് മുഹമ്മദ് ബാ ഹസനിൽ(റ)* നിന്ന് *ബാഹസൻ ഖബീല* ഉത്ഭവിക്കുന്നു.


 29-ാം പൗത്രൻ *സയ്യിദ് അഹ്മദ് അൽഹദ്ദാദിൽ(റ)* നിന്ന് *ഹദ്ദാദ് ഖബീലയും* നാന്ദി കുറിക്കുന്നു


 30-ാം പൗത്രൻ *സയ്യിദ് അഹ്മദ് ബാഫഖിയിൽ(റ)* നിന്ന് *ബാഫഖീഹ് ഖബീലയും* തുടക്കമാകുന്നു.


 34-ാം പൗത്രൻ *സയ്യിദ് അലവി സാഹിറിൽ(റ)* നിന്ന് *ആലു സാഹിർ ഖബീല* ആരംഭിക്കുന്നു.


 നബിﷺയുടെ 5-ാം പൗത്രൻ *സയ്യിദ് ജാഫർ സ്വാദിഖ് (റ)* വിന്റെ പുത്രൻ *സയ്യിദ് മൂസൽ ഖാളിമിന്റെ(റ)* 8-ാം പൗത്രൻ *സയ്യിദ് മഹ്മൂദ് ബുഖാരിയിൽ(റ)* നിന്ന് *ബുഖാരി ഖബീല* പ്രയാണം തുടരുന്നു.


 അവരുടെ തന്നെ 9ാം പൗത്രൻ *സയ്യിദ് അലി അൽ അഹ്ദലിൽ(റ)* നിന്ന് *"അഹ്ദൽ" ഖബീലയും* അറിയപ്പെടുന്നു.


 മലബാറിൽ പ്രസ്തുത ഖബീലകളിലെ സാദാത്തുകളും അവരിലെ പ്രമുഖരും സമുദായനേതൃസരണിയിൽ സജീവ സാന്നിധ്യങ്ങളും, നേതൃപദവികളിലും പ്രവർത്തനപദങ്ങളിലും പ്രശോഭിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരുമാണ്.


 ഖബീലയും, കുടുംബവും വ്യത്യസ്ത ഘടകങ്ങളാണ്. ഖബീല താവഴിയെ സൂചിപ്പിക്കുന്നതും, കുടുംബമെന്നാൽ രക്തബന്ധത്തേയും മുലകുടി ബന്ധത്തേയുമാണ് അടയാളപ്പെടുത്തുന്നത്..


അല്ലാഹു ﷻ സ്വീകരിക്കട്ടെ.., (ആമീൻ)


*സയ്യിദ് സഖാഫ്‌ ആറ്റക്കോയ തങ്ങൾ പട്ടിക്കാട്*  ആണ് ആ കുറിപ്പ് തയ്യാറാക്കിയത്.


        *☝🏼അല്ലാഹു അഅ്ലം☝🏼*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹


🔹〰️〰️〰️🔹🔸🔹〰️〰️〰️🔹


‎‎‎‎‎‎‎‎‎‎‎‎‎‎‎‎     *👳🏻‍♂️ ആരാണ് തങ്ങൾമാർ 👳🏻‍♂️*

   *❂•••••••••••••••••••••••••••••••••••••••❂*



【 *NB :* ദൈർഘ്യം കൂടിയ പോസ്റ്റുകൾ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ മുഴുവനായി ലഭ്യമല്ലെങ്കിൽ, ഇവിടെ *Copy* ചെയ്ത് ഏതെങ്കിലും *Notes* ൽ *Paste* ചെയ്യുക】


*【സോഷ്യൽ മീഡിയയിൽ ഓടി നടക്കുന്ന ഒരു ലേഖനമാണ് ഈ എഴുത്തിനാധാരം】*


       ‼️കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ ബ്രഹ്മണ നമ്പൂതിരി വിഭാഗത്തിൽ പെട്ടവരെ തങ്ങന്മാർ എന്ന് വിളിച്ചു പോരുന്നുണ്ട്. അത് കൊണ്ട് കേരളത്തിലെ തങ്ങൾ കുടുംബമെല്ലാം അടിസ്ഥാനമില്ലാത്തവരാണ്..!


 നബി കരീം റസൂൽ ﷺ തങ്ങളിലേക്ക് അവരെ ചേർക്കാൻ കഴിയില്ലെന്നും അറബ് നാട്ടിൽ എന്ത് കൊണ്ട് ഇവിടെ വിളിക്കുന്ന പോലെ തങ്ങൾ എന്ന അഭിസംബോധന ഇല്ലാത്തത് എന്ന് തുടങ്ങിയ ബാലിശമായ വങ്കത്തരങ്ങളുടെ ഒരു കുറിപ്പ് കണ്ണിലുടക്കി..!!


 മറുപടി അർഹിക്കുന്നില്ലെന്ന് കരുതി ആദ്യം പുച്ഛിച്ചു തള്ളാൻ തോന്നിയെങ്കിലും ഇത്തരം കപടന്മാരുടെ ഫിത്നയിൽ പാവപ്പെട്ട സഹോദരങ്ങൾ വീണു പോകരുതല്ലോ എന്ന ചിന്തയിൽ നിന്നാണ് ഈ ലേഖനം. കുറച്ചധികം ഉണ്ടായേക്കാം ആവശ്യമുള്ളവർ വായിച്ചു മനസിലാക്കുമല്ലോ...


       ✍🏼കർബലയിൽ നബിﷺതങ്ങളുടെ കുടുംബം എല്ലാവരും ശഹീദായി വീണു. അതോടെ അഹ്ലുബൈത്ത് കണ്ണി അവിടെ മുറിഞ്ഞു പോയി എന്നൊക്കെയായിരുന്നു കേരളത്തിൽ ഒരു കാലത്ത് സംവാദങ്ങളിലും ചർച്ചകളിലും ഒരു കൂട്ടർ ഉയർത്തിയ വാദം..!!


 ആ വാദങ്ങളെയൊക്കെയും പൂർവ സൂരികളായ പണ്ഡിത മഹത്തുക്കൾ ഇസ്‌ലാമിന്റെ അവലംബ യോഗ്യമായ കിതാബുകളുടെയും ഹദീസിന്റെയും വെളിച്ചത്തിൽ ഖണ്ഡിക്കുകയും മറുപടി കൊടുത്ത് പുത്തൻവാദികളുടെ വാദങ്ങളുടെ മുനയൊടിച്ച സംഭവങ്ങൾക്ക് ചരിത്രം സാക്ഷിയാണ്.


 ആ വാദത്തിന് വേണ്ടിയല്ല ഈ കുറിപ്പെന്നുള്ളത് കൊണ്ട് ആ വിഷയത്തിലേക്ക് കടക്കേണ്ടതില്ലല്ലോ...


 ആദ്യമായി കുറിപ്പിൻ്റെ ഉറവിടം വ്യക്തമാവുകയോ, കണ്ടെത്തുകയോ ചെയ്യണം.


 പിന്നെ തങ്ങൾ എന്ന് വിളിക്കുന്നതാണ് അവരുടെ പ്രശ്നമെന്നറിഞ്ഞു...


 സയ്യിദൻമാർ കേരളത്തിൽ വന്നപ്പോൾ മലയാളികളാണ് അങ്ങനെ വിളിച്ചത്.


 ആദ്യം വന്നവർ കണ്ണൂരിൽ എത്തിയത് കൊണ്ട് കണ്ണൂരുകാർ ബഹുമാനാദരവുകളോടെ നാട്ടിൽ വിളിക്കുന്ന പേര് വിളിച്ചെന്നു മാത്രം.


 ഇന്നും പാലക്കാട് ജില്ലയിൽ തങ്ങന്മാരെ ഹിന്ദു സഹോദരങ്ങൾ (മറ്റുള്ള പ്രദേശങ്ങളിൽ ഉണ്ടോ എന്നറിവില്ല) തമ്പുരാനേ, തമ്പ്രാ എന്നൊക്കെയാണ് വിളിക്കാറുള്ളത്.


 അവരുടെ ആദരവും ബഹുമാനവുമാണ് അവിടെ പ്രകടമാക്കുന്നത്.


 മറ്റുള്ള നാടുകളിൽ തങ്ങൾ എന്ന വിളി പ്രയോഗമില്ല. അത് കൊണ്ട് തങ്ങൾ എന്ന വിഭാഗമേ ഇല്ല എന്നാണല്ലോ വാദം.


 ആദരവിന് പ്രാദേശികമായി ഉപയോഗിക്കുന്ന പദം ജാതിമതഭേദമന്യേ ഉപയോഗിക്കുക എന്നത് ഭാഷാ പ്രയോഗ ശാസ്ത്രമാണ്.


 കേരളത്തിലെ ഒരു മുസ്ലിയാര് / അല്ലെങ്കിൽ ഒരു മൗലവി അറബ്നാട്ടിൽ എത്തിയാൽ അശൈഖ് എന്നാണ് വിളിക്കുക.


 അതുകൊണ്ട് രാജ്യത്തിൻ്റെ ശൈഖ് എന്നോ, ആത്മീയഗുരു എന്നോ അർത്ഥമാവുന്നില്ലല്ലോ..!


 തങ്ങൾ ഒരു ജാതിയോ, ഒരു വർഗമോ അല്ല...


 ഇസ്ലാം മതവിശ്വാസികളും അന്ത്യപ്രവാചകർ മുഹമ്മദ് റസൂൽﷺതങ്ങളുടെ കുടുംബ പരമ്പരയുമാണ്.


 ഇങ്ങിനെ പ്രവാചകൻ്റെ (ﷺ) കുടുംബം ഇവിടെ ഉണ്ടാവും എന്നത് കൊണ്ട് തന്നെയാണ് അന്ത്യമോപദേശത്തിലും എൻ്റെ കിതാബും (ഖുർആൻ) എൻ്റെ കുടുംബത്തെയും (അഹ്ലുബൈത്ത്) നിങ്ങൾ സൂക്ഷിക്കുക (പരിഗണിക്കുക) ശ്രദ്ധിക്കുക എന്നൊക്കെ വിശ്വാസികൾക്ക് പൊതുവസ്വിയ്യത്ത് നൽകിയത്. ഇത് പണ്ഡിതലോകം നിരു പാതികം അംഗീകരിക്കുന്നതും ആണല്ലോ...


 സെയ്ദുബ്നു അര്‍ഖം (റ) വില്‍നിന്ന് നിവേദനം: നബി ﷺ ഒരിക്കല്‍ പ്രസംഗിക്കവെ ഇങ്ങനെ പറഞ്ഞു: എന്റെ റബ്ബിന്റെ ദൂതന്‍ എന്നെ വിളിച്ചാല്‍ ഞാന്‍ അതിന് ഉത്തരം നല്‍കും.


 എന്നാല്‍ മഹത്തായ രണ്ട് കാര്യം ഞാന്‍ നിങ്ങളില്‍ ഉപേക്ഷിക്കുന്നു.

ഒന്ന്, സന്മാര്‍ഗ ദീപമായ ഖുര്‍ആന്‍, അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക.

മറ്റൊന്ന്, എന്റെ അഹ്ലുബൈത്താണ്...


അവരുടെ കാര്യം ഞാന്‍നിങ്ങളെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു...

  (മുസ്‌ലിം 15/170).


إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,

أولهما كتاب الله , فخذوا بكتاب الله , و استمسكوا به...


 ഇതു പോലോത്ത നിരവധി ഹദീസുകള്‍ കാണാം. അഹ്ലുബൈത്ത് എന്ന കപ്പല്‍ ലോകവസാനം വരെ നശിക്കാതെ നിലനില്‍ക്കുമെന്ന് ഈ ഹദീസുകള്‍ കൊണ്ട് സ്പഷ്ടമാണ്.


 ഖിയാമത്ത് നാളിന്റെ അടയാളങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇമാം മഹ്ദി(റ)വിന്റെ ആഗമനം.


 നബി ﷺ പറയുന്നു: “മഹ്ദിയെ കൊണ്ട് നിങ്ങള്‍ സന്തോഷിക്കുക.


അവസാന നാളില്‍ അക്രമവും അനാശാസ്യ പ്രവണതയും വര്‍ദ്ധിക്കുമ്പോള്‍ എന്റെ അഹ്ലുബൈത്തില്‍പെട്ട മഹ്ദി പുറപ്പെടുന്നതും രാജ്യത്ത് നന്മയും നീതിയും നിറക്കുന്നതുമാണ്...


 തുര്‍മുദിയും അബൂദാവൂദും ഇബ്നുമാജയും അഹ്മദുമെല്ലാം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ് ഇത്.


 പ്രവാചക കുടുംബം ലോകാവസാനം വരെ നിലനില്‍ക്കുമെന്നതിന് ഇനിയെന്ത് തെളിവ് വേണം..?


 പിന്നെ സർവ്വാംഗീകാരമുള്ളതാണല്ലോ ഇസ്ലാമിലെ നിസ്ക്കാരം.


 ഒരുമുസ്ലിം യാഥാർത്ഥ്യമാവാൻ അഞ്ച്നേരത്തെ നിസ്ക്കാരം പൂർണ്ണമായിരിക്കണം. അതിൽ പ്രവാചകനേയും, കുടുംബത്തെയും പ്രതിപാതിച്ചും പ്രകീർത്തിച്ചും മാത്രമാണ് പൂർത്തികരിക്കുന്നതും സാദൂകരിക്കുന്നതും. അത്കൊണ്ട് തന്നെ ഒരു ആവരേജ് ബുദ്ധി പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യ രൂപത്തിന്നും മനസ്സിലാക്കാവുന്നതാണ്.


 കേരളത്തിൽ മലയാളികൾ ആദരപൂർവ്വം തങ്ങൾ എന്ന് വിളിക്കപ്പെടുന്ന അഹ്ലുബൈത്ത് (ആലുന്നബി) കൂടാതെ അല്ലെങ്കിൽ അവരെ പരിഗണിക്കാതെ അല്ലെങ്കിൽ അവരെ ആദരിക്കാതെ അല്ലെങ്കിൽ അവരെ അംഗീകരിക്കാതെ അവൻ്റെ നിസ്ക്കാരത്തിൽ അവർക്ക് വേണ്ടി സ്വലാത്തിലൂടെ പ്രാർത്ഥിക്കാതെ ഒരു വിശ്വാസിക്കും യഥാർത്ഥത്തിൽ മുസ്ലിമാവാൻ കഴിയില്ല..!


 ഈ ഒരു വസ്തുത ഉൾകൊണ്ടാൽ ആരാണ് തങ്ങൾമാർ എന്ന ചോദ്യത്തിന് സ്വയം തന്നെ ഉത്തരം ആർക്കും കണ്ടെത്താവുന്നതാണ്...


 വ്യക്തമായ ചരിത്ര രേഖകളിൽ കോറിയിട്ട രേഖകളാണ് മമ്പുറം തങ്ങളുടെ യമനീ പാരമ്പര്യത്തിന്റെ താവഴികൾ.


 അതിനെ പോലും അംഗീകരിക്കാതെ മമ്പുറം തങ്ങൾ കണ്ണൂരിൽ നിന്ന് വന്നതാണെന്ന മറ്റൊരു അവാസ്തവം കൂടി ചേർത്ത് കൊണ്ട് പ്രചരിപ്പിക്കുന്നു.


 സഹതപിക്കാനേ വഴിയുള്ളു.. കാരണം ഇവർക്ക് ചരിത്രത്തെയും നമ്മുടെ പൈതൃക സരണികളെയും പഠിക്കാൻ കഴിയാഞ്ഞതിൽ...


 അല്ലെങ്കിൽ പഠിച്ചിട്ടും അതിലൂടെ ഹിദായത്ത് ലഭിക്കാത്തതിൽ..!!


 മമ്പുറം തങ്ങൾ (റ) ഇന്ത്യൻ ചരിത്രത്തിൽ കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. പകരം ലഭിക്കാത്ത ഒരു സാംസ്ക്കാരിക നായകൻകൂടിയാണ് ആത്മീയരാജ പീഢത്തിൽ വിരാചിച്ച ധീരദേശാഭിമാനി കൂടിയായ, സാമൂഹ്യ പൊതു സേവകനും സാമുദായിക മുഖ്യധാരയിലെ സർവ്വാധരണീയനായ പരിഷ്ക്കർത്താവും സർവ്വാംഗീകാരം നേടിയ മമ്പുറം തങ്ങൾ (റ)...


 പ്രവാചകൻ മുഹമ്മദ് നബിﷺയുടെ 33-ാം തലമുറക്കാരനാണ് മലയാള നാട്ടിൽ വിശ്രുതനായ സാക്ഷാൽ മമ്പുറം തങ്ങൾ (റ)...

 

 ഹിജ്റ: 1166 ദുൽഹിജജ: മാസത്തിൽ യമൻ ഹള‌ർമൗത്തിലെ തരീം ഗ്രാമത്തിൽ ജനിച്ച് 17-ാം വയസ്സിൽ ഹിജ്റ: 1183 റമളാൻ18 ന് കോഴിക്കോട് കപ്പലിറങ്ങി.


 തൻ്റെ മാഥുലർ സയ്യിദ് ഹസൻ ജഫ്രി തങ്ങൾ താമസിച്ചിരുന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ എ.ആർ നഗർ പഞ്ചായത്തിലെ മമ്പുറം ദേശത്താണ് മമ്പുറം അലവി (റ) തങ്ങൾ ആദ്യമായി എത്തുന്നത്.


 മമ്പുറം (റ) തങ്ങളുടെ യാത്രക്കിടയിൽ കണ്ണൂർ സ്പർശിക്കുന്നില്ല. പിന്നെ മമ്പ്രം എന്ന പേര് തങ്ങൾ കൊണ്ടുവന്നതാണ് എന്നത് മലയാളിയെ കബളിപ്പിക്കുന്ന ദുർബോധം മാത്രം എന്ന് കേരളീയ പൊതുബോധത്തിന് ബോധ്യപ്പെടുന്നതാണ്.


 സമൂഹത്തിന് സമാധാനവും, ആശ്വാസ വാക്കുകളും, ഗുണകാംക്ഷയുള്ള ഉപദേശങ്ങളും, ക്ഷമ കൊണ്ടുള്ള വസ്വിയ്യത്തും, നൻമ നേരുന്ന പ്രാർത്ഥനകളും നൽകി സമുദായത്തിലെ വിശ്വാസികളെ ആശ്വസിപ്പിക്കുകയാണ് തങ്ങൻമാർ നൽകുന്ന സംഭാവന...


 മമ്പുറം (റ) തങ്ങളുടെ അളവ് ഉൾകൊള്ളാൻ കഴിയാത്ത മാനസിക ദാരിദ്രം പിടിച്ച അൽപ ബുദ്ധി ജീവജാലങ്ങൾക്ക് ഉൽഭുദ്ധ മലയാള നാട്ടിലേ വിശ്വാസികളിൽനിന്നും ഇടം നഷ്ട്ടപ്പെടുക മാത്രമാണ് ഇത്തരം ദുർബോധക്കാർക്ക് ലഭിക്കുന്ന പ്രത്യാഘാതം എന്ന് ചുരുക്കം.


 യഥാർത്ഥത്തിൽ കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ കഴിയാത്തവർക്ക് മാത്രമാണ് ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനാവുക.


 കാരണം, നൂറ്റാണ്ടുകൾ മുമ്പ് ഹിജ്റ 900 ൻ്റെ മധ്യകാലത്ത് കേരളം ആതിധേയത്വം നൽകിയ സയ്യിദ് കുടുംബത്തെ നബികുടുംബം എന്ന ആദരവിൽ മലയാളത്തിലെ ഒരു നല്ലപദം ഉപയോഗിച്ച് അഭിസബോധന ചെയ്തു എന്നതാണ് സത്യം.


 കാലംമാറി. മലയാള നാടും പല സംസ്കാരത്തിലും മാറ്റം കണ്ടത്പോലെ തങ്ങൾ കുടുംബവും ഇപ്പോൾ, കോയയും, തങ്ങളും ഒക്കെ മാറ്റിവെച്ച് യഥാർത്ഥ അറബി പദങ്ങളിൽ അറിയപ്പെടാൻ തുടങ്ങിയിട്ടുണ്ട്. പഴമ നഷ്ടപ്പെടാത്തചില പ്രദേശങ്ങളിൽ ഇപ്പോഴും പഴയരൂപം കാണുന്ന കോയമാരെയും തങ്ങൾമാരെയും മുൻ ശൈലിയിൽതന്നെ കണ്ടുവരുന്നുമുണ്ട്...


 കാലത്തെ കാണാനുള്ള കണ്ണും, കാര്യങ്ങൾ അറിയാനുള്ള മനസ്സും, കർമ്മങ്ങൾ ഉൾകൊള്ളാനുള്ള ഹൃദയവിശാലതയും, മതത്തിൻ്റെ കാതൽ കണ്ടെത്തി വിശ്വാസ ദൃഢത ആവാഹിക്കാനുള്ള ആർജവവും അളവിൽ കുറയാതെ അടയാളപ്പെടുത്തുന്ന സാമൂഹ്യ ഗുണകാംക്ഷകനാവണം ഓരോ വിശ്വാസിയും.


 ഇസ്ലാമികപാരമ്പര്യ പൈതൃകങ്ങളെ മായിക്കപ്പെട്ടു കൊണ്ടാവരുത് നമ്മുടെ ഒരു ചരിത്ര വായനയും...


 കേരളത്തിലെ തങ്ങൾമാർ സയ്യിദന്മാർ കൈരളിക്കായി നൽകിയ സംഭാവനകൾ നമുക്ക് വിസ്മരിക്കാൻ കഴിയുമോ..?


 മതവിശ്വാസത്തിൻ്റെ ഭാഗമായ ആദർശ പൈതൃകത്തെ സംരക്ഷിക്കാൻ മലയാള നാട്ടിലെ പണ്ഡിത കൂട്ടായ്മക്ക് രൂപം നൽകി ആശയ സംരക്ഷണത്തിൻ്റെ പടയണി തീർത്ത് പതാകയേന്തിയ ആദർശ പഠനായകനാണ് കേരളം ആദരവോടെ വിളിച്ച ഓമനപ്പേരിനുടമ വരക്കൽതങ്ങൾ (റ)


 അഥവാ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക അദ്ധ്യക്ഷൻ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയ തങ്ങൾ (റ)


 നബികുടുംബമായ അലവി കൈവഴികൾ തീർത്ത യമനീ സുഗന്ധം. പരിമണം വീശുന്ന ഹള്റമീ സുകൃതങ്ങൾ...


 അങ്ങനെ എത്രയോ മഹാരഥന്മാർ ഈ നാടിന്റെ ഉയർച്ചക്കും ആത്മീയോന്നതിക്കും വേണ്ടി ജീവിച്ചു.


 അവരെയൊക്കെ അവരുടെയൊക്കെ കർമ്മങ്ങളെ പരിഹസിച്ചും പുച്ഛിച്ചും തള്ളുന്നത് പോലെയാണ് ഈ അനാവശ്യ വിവാദങ്ങൾ.


*📍അഹ്ലുബൈത്തിനെ ലോകം നെഞ്ചിലേറ്റിയത്...*

 

   മുസ്‌ലിം ലോകം അഹ്ലുബൈത്തിന്റെ സാമീപ്യം ആഗ്രഹിച്ചിരുന്ന ഒരു കാലഘട്ടം.


 ഇത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിനും ഒരു നിദാനമെന്ന പോലെ ഉമവിയ്യ ഭരണകാലത്ത് പ്രവാചക കുടുംബം അക്രമിക്കപ്പെടുന്നത്.


 പീഡനങ്ങളും താഡനങ്ങളും സഹിക്ക വയ്യാതെ അവര്‍നാടുവിട്ടിറങ്ങി.


 ശത്രു വിഭാഗം ധന്യരായി.


 കാരണം, തിരുകുടുംബം വഴിയാധാരമായല്ലോ..?!


 പക്ഷേ, അത് ആഗോള നേതൃത്വത്തിലേക്കുള്ള അഹ്ലുബൈത്തിന്റെ കടന്നു വരവിന്റെ തുടക്കമായിരുന്നുവെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.


 മക്കയില്‍നിന്ന് നബിﷺയെ ആട്ടി ഇറക്കിയപ്പോള്‍ ഇതു തങ്ങളുടെ അധഃപതനത്തിന്റെ പ്രാരംഭമാണെന്ന് മക്കാ മുശ്രിക്കുകള്‍ അറിയാത്തത് പോലെ.


 തിരുനബിﷺയുടെ ആറാമത്തെ പൗത്രന്‍ മൂസല്‍കാളിം (റ) ഇറാഖിലേക്കാണ് പലായനം ചെയ്തത്. ഹിജ്റ 183 ല്‍ അവിടെ വെച്ച് വഫാത്തായി.


 അദ്ദേഹത്തിന്റെ മഖ്ബറ ഇന്നും ദിനംപ്രതി ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്.


 മഹാന്റെ അനുജ സഹോദരനും നബിﷺതങ്ങളുടെ അഞ്ചാമത്തെ പേരമകനുമായ അലിയ്യുല്‍ ഉറൈള് (റ) ഹിജ്റ 210 ല്‍ മദീനയില്‍ തന്നെയാണ് മരണപ്പെട്ടെതെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ അഹ്മദ് (റ) ഉം പൗത്രന്‍ ഈസ(റ)ഉം ഇറാഖിലാണ് മരണപ്പെട്ടത്.


 ഇവരില്‍ ഈസാ(റ)വിന്റെ മകന്‍ അഹ്മദുല്‍മുഹാജിർ (റ) ആണ് യമനില്‍ എത്തുന്ന ആദ്യ അഹ്ലുബൈത്ത്...


 പ്രവാചകരുടെ (ﷺ) എട്ടാമത്തെ പേരമകനായ ഇദ്ദേഹം ഹിജ്റ 345ലാണ് വഫാത്താകുന്നത്.


 അവിടന്നങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അഹ്ലുബൈത്തിനെ പ്രസരണം ചെയ്യാന്‍ ഭാഗ്യം ലഭിച്ച നാടുകളില്‍ ഒന്നാണ് യമന്‍.


 കേരളത്തിലെ പ്രധാന ഖബീലകളായ ബാ അലവി, ബാ ഫഖീഹ്, ശിഹാബ്, ജമലുല്ലൈലി, സഖാഫ് തുടങ്ങിയ പരമ്പരകളെല്ലാം യമനിന്റെ ദാനങ്ങളാണ്...


 മൂസല്‍കാളിം(റ)വിന്റെ മകന്‍മൂസ രിളാ (റ) ഇറാഖില്‍നിന്നും തൂസിലെത്തി. അവിടെ അന്ത്യ വിശ്രമം കൊള്ളുന്ന മകന്‍ മഹ്മൂദ് (റ) ബുഖാറയിലാണ് ജീവിച്ചത്.


 യമനില്‍ നിന്നും നബി (ﷺ) കുടുംബം കേരളത്തില്‍ എത്തുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബുഖാറയില്‍നിന്ന് അഹ്ലുബൈത്ത് കേരളത്തിലെത്തിയിട്ടുണ്ട്.


 മഹ്മൂദ്(റ)വിന്റെ 19ാംമത്തെ പേര മകന്‍ ജലാലുദ്ദീന്‍ ബുഖാരി(റ) ആണ് കേരളത്തിലെത്തുന്ന ആദ്യ ബുഖാരി സയ്യിദ്...


 കണ്ണൂരിലെ വളപ്പട്ടണമായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.


 രാജാക്കന്മാരും നാട്ടുകാരും ആ മഹാമനീഷിയെയും സന്താന പരമ്പരയെയും വളരെ ആദരവോടെയായിരുന്നു വീക്ഷിച്ചിരുന്നത്.


 ഹിജ്റ 875 ല്‍ വഫാത്തായ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത് വളപ്പട്ടണത്തെ കക്കുളങ്ങര മഖ്ബറയിലാണ്.


 ഇന്നും വളപ്പട്ടണം മഖാമിലെത്തിയാല്‍ ചരിത്രം നമുക്ക് മുമ്പില്‍ പുനര്‍ജനിക്കുകയാണെന്ന് തോന്നും.


 മഖാമും പരിസരവും പഴമയുടെ സൗന്ദര്യത്തെ കൈവിടാതെ പ്രൗഢിയോടെ തലയെടുത്ത് നില്‍ക്കുന്നു...


 ഇങ്ങനെ തന്നെയാണ് പല ഖബീലകളുടെയും കണ്ണികൾ കേരളവുമായി കണ്ണി ചേരുന്നത്.


 അഹ്ലുബൈത്ത് ഉടനീളം സഞ്ചരിച്ചു. ഉപ്പാപ്പ (ﷺ) ഏല്‍പ്പിച്ചതിനെ ഭദ്രമായി ലോകത്തിന് പകര്‍ന്നു നല്‍കി.

ഇന്നും നല്‍കി കൊണ്ടിരിക്കുന്നു...


 അഹ്ലു ബൈത്ത് തിരുനബിﷺയില്‍ നിന്നാണ്...


 അവിടുത്തെ (ﷺ) ശരീരത്തില്‍നിന്ന് വേര്‍പിരിഞ്ഞത്...


 സ്നേഹിച്ചാല്‍ തീര്‍ച്ചയായും അവിടുന്ന് (ﷺ) കൈപിടിക്കും...


 കൈപിടിക്കാന്‍ ആളില്ലാത്ത നാളില്‍..!!


രത്‌ന ചുരുക്കം:-


ആരാണ് തങ്ങൾമാർ..?


ഉത്തരം:


നബിﷺയുടെ മകൾ ഫാത്വിമ ബീവി(റ)യുടെ പുത്രൻമാരായ ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരക്ക് അറബ് നാട്ടിൽ അശ്റാഫ് / ഹുസൈനി / സയ്യിദ് എന്നും

മലബാറിൽ സയ്യിദ് / തങ്ങൾ/ എന്നൊക്കെ വിളിക്കപ്പെടുന്നവരാണ്...


 ഉദാഹരണം:- (അറബ് നാട്ടിൽ ഖത്വീബിന് (മുതവ) കേരളത്തിൽ മുസ്ലിയാർ / കേരളത്തിന് പുറത്ത് ഹസ്രത്ത് / എന്നിങ്ങിനെയൊക്കെ പറയപ്പെടുന്നത് പോലെ)


 അല്ലാഹു ﷻ സത്യം മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ..,

ആമീൻ യാ റബ്ബൽ ആലമീൻ☝🏼


*_(സഹായം: സയ്യിദ് ഹസ്സൻ സഖാഫ് ആറ്റക്കോയ തങ്ങൾ പട്ടിക്കാട്)_*

*_✍🏼സയ്യിദ് ഫസൽ സഖാഫ്‌ അൻവരി കൊപ്പം_*


        *☝🏼അല്ലാഹു അഅ്ലം☝🏼*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹


🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

Friday, May 13, 2022

മഖ്ബറകൾ പൊളിച്ചതും* *ഖാസിമി പറഞ്ഞാലും ഇല്ലെങ്കിലും ചരിത്രം ഇതാണ്.*

 (ഭാഗം മൂന്ന് )

*പള്ളികൾ പിടിച്ചതും*

*മഖ്ബറകൾ പൊളിച്ചതും*


*ഖാസിമി പറഞ്ഞാലും ഇല്ലെങ്കിലും ചരിത്രം ഇതാണ്.*


ലീഗിന്റെ മറവിൽ വഹാബികൾ വളർന്ന കഥയാണല്ലോ പറഞ്ഞു വരുന്നത്. ലീഗ് ന്റെ സഹായത്തോടെയാണ്, അധികാര പിമ്പലത്തിലാണ് മൗലവിമാർ പല പള്ളികളും പിടിച്ചെടുത്തതും മഖ്ബറകൾ തകർത്തതും.


*വയനാട് ജില്ലയിലെ പിണങ്ങോട്ടെ പള്ളി* വഹാബികൾ പിടിച്ചെടുത്ത കഥ അവർ തന്നെ പറയുന്നു :

 " 1954 സെപ്റ്റംബർ 3 വെള്ളിയാഴ്ച ജുമുഅക്ക് വാൾ എടുക്കാതെയും കിതാബ് നോക്കാതെയും ഖുതുബ നിർവഹിച്ചുകൊണ്ട് ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. മിമ്പറിൽ നിന്ന് മൗലവിയെ താഴെയിറക്കാൻ ചിലർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബഹളമായ അന്തരീക്ഷത്തിൽ ജുമുഅ നടന്നു. ജനം രണ്ട് ചേരിയായി തിരിഞ്ഞു വൈകുന്നേരം ആയപ്പോഴേക്കും പിണങ്ങോടും പരിസരവും യുദ്ധഭൂമിയായി മാറി. "


(മുജാഹിദ് സമ്മേളന സുവനീർ 1992പേജ് 291)


*കോഴിക്കോട് പട്ടാളപള്ളിയും ഖലീഫ മസ്ജിദും കുറ്റിയാടി ജുമുഅത് പള്ളിയും ആലപ്പുഴ ടൗൺ മസ്ജിദുമെല്ലാം* വഹാബികൾ പിടിച്ചെടുത്തു കൈവശം വെച്ച പള്ളികളിൽ ചിലതാണ്.

*എടവണ്ണയിലെ ഒതായിപള്ളി* പോലും സുന്നികളിൽ നിന്ന് തട്ടിയതാണ്.

ആ ചരിത്രം ഇങ്ങനെയാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നത് : " വിശാലമായ രണ്ട് മുറിയും മൂന്ന് ഭാഗം താഴ് വരയും ഒരു ഹൗള് പുരയും ഉള്ള ഒരു പള്ളിയാണന്ന് ഓതായിയിൽ നിലവിൽ വന്നത്. കുഞ്ഞമ്മത് മുസ്‌ലിയാർ ഖത്തീബും പി കെ കുഞ്ഞാലൻ മുഅദ്ധിനുമായിരുന്നു. മുസ്‌ലിയാർ നബാതിയ ഖുതുബയായിരുന്നു വെള്ളിയാഴ്ച ഓതിയിരുന്നത്... കുഞ്ഞമ്മദ് മുസ്‌ലിയാർ ഒരു കടുത്ത സുന്നി ആശയക്കാരനായിരുന്നു. "


(ഓതായിയും ഇസ്‌ലാഹി പ്രസ്ഥാനവും പേജ് : 31)


ഈ ഒതായി പള്ളിയിലാണ് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിൽ പോകുന്നത്.

" 1946 - മുതൽക്കാണ് പ്രവാചക മാതൃകയനുസരിച് സ്ത്രീകൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്.ഇത് കാരണമാണ് ലോകത്ത് ആദ്യമായി സ്ത്രീകൾ ജുമുഅക്ക് പോയത് ഒതായിയിലാണ് എന്ന് സുന്നികൾ പറഞ്ഞു വരുന്നത്."

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും പേജ്  : 34)


1940 കൾക്ക് ശേഷമാണ് മൗലവിമാർ ഈ പിടിച്ചെടുക്കലും തകർക്കലും സജീവമാക്കിയത്. അതിന് രാഷ്ട്രീയത്തെ ഉപയോഗിച്ചവിധം തുടർന്ന് നമുക്ക് വായിക്കാം.


(തീർന്നില്ല...)

✍️aboohabeeb payyoli

🌹🌹🌹🌹🌹🌹🌹🌹

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....