Friday, May 13, 2022

മഖ്ബറകൾ പൊളിച്ചതും* *ഖാസിമി പറഞ്ഞാലും ഇല്ലെങ്കിലും ചരിത്രം ഇതാണ്.*

 (ഭാഗം മൂന്ന് )

*പള്ളികൾ പിടിച്ചതും*

*മഖ്ബറകൾ പൊളിച്ചതും*


*ഖാസിമി പറഞ്ഞാലും ഇല്ലെങ്കിലും ചരിത്രം ഇതാണ്.*


ലീഗിന്റെ മറവിൽ വഹാബികൾ വളർന്ന കഥയാണല്ലോ പറഞ്ഞു വരുന്നത്. ലീഗ് ന്റെ സഹായത്തോടെയാണ്, അധികാര പിമ്പലത്തിലാണ് മൗലവിമാർ പല പള്ളികളും പിടിച്ചെടുത്തതും മഖ്ബറകൾ തകർത്തതും.


*വയനാട് ജില്ലയിലെ പിണങ്ങോട്ടെ പള്ളി* വഹാബികൾ പിടിച്ചെടുത്ത കഥ അവർ തന്നെ പറയുന്നു :

 " 1954 സെപ്റ്റംബർ 3 വെള്ളിയാഴ്ച ജുമുഅക്ക് വാൾ എടുക്കാതെയും കിതാബ് നോക്കാതെയും ഖുതുബ നിർവഹിച്ചുകൊണ്ട് ഇസ്‌ലാഹി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. മിമ്പറിൽ നിന്ന് മൗലവിയെ താഴെയിറക്കാൻ ചിലർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബഹളമായ അന്തരീക്ഷത്തിൽ ജുമുഅ നടന്നു. ജനം രണ്ട് ചേരിയായി തിരിഞ്ഞു വൈകുന്നേരം ആയപ്പോഴേക്കും പിണങ്ങോടും പരിസരവും യുദ്ധഭൂമിയായി മാറി. "


(മുജാഹിദ് സമ്മേളന സുവനീർ 1992പേജ് 291)


*കോഴിക്കോട് പട്ടാളപള്ളിയും ഖലീഫ മസ്ജിദും കുറ്റിയാടി ജുമുഅത് പള്ളിയും ആലപ്പുഴ ടൗൺ മസ്ജിദുമെല്ലാം* വഹാബികൾ പിടിച്ചെടുത്തു കൈവശം വെച്ച പള്ളികളിൽ ചിലതാണ്.

*എടവണ്ണയിലെ ഒതായിപള്ളി* പോലും സുന്നികളിൽ നിന്ന് തട്ടിയതാണ്.

ആ ചരിത്രം ഇങ്ങനെയാണ് അവർ രേഖപ്പെടുത്തിയിരിക്കുന്നത് : " വിശാലമായ രണ്ട് മുറിയും മൂന്ന് ഭാഗം താഴ് വരയും ഒരു ഹൗള് പുരയും ഉള്ള ഒരു പള്ളിയാണന്ന് ഓതായിയിൽ നിലവിൽ വന്നത്. കുഞ്ഞമ്മത് മുസ്‌ലിയാർ ഖത്തീബും പി കെ കുഞ്ഞാലൻ മുഅദ്ധിനുമായിരുന്നു. മുസ്‌ലിയാർ നബാതിയ ഖുതുബയായിരുന്നു വെള്ളിയാഴ്ച ഓതിയിരുന്നത്... കുഞ്ഞമ്മദ് മുസ്‌ലിയാർ ഒരു കടുത്ത സുന്നി ആശയക്കാരനായിരുന്നു. "


(ഓതായിയും ഇസ്‌ലാഹി പ്രസ്ഥാനവും പേജ് : 31)


ഈ ഒതായി പള്ളിയിലാണ് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിൽ പോകുന്നത്.

" 1946 - മുതൽക്കാണ് പ്രവാചക മാതൃകയനുസരിച് സ്ത്രീകൾ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ തുടങ്ങിയത്.ഇത് കാരണമാണ് ലോകത്ത് ആദ്യമായി സ്ത്രീകൾ ജുമുഅക്ക് പോയത് ഒതായിയിലാണ് എന്ന് സുന്നികൾ പറഞ്ഞു വരുന്നത്."

(ഒതായിയും ഇസ്‌ലാഹി പ്രസ്ഥാനവും പേജ്  : 34)


1940 കൾക്ക് ശേഷമാണ് മൗലവിമാർ ഈ പിടിച്ചെടുക്കലും തകർക്കലും സജീവമാക്കിയത്. അതിന് രാഷ്ട്രീയത്തെ ഉപയോഗിച്ചവിധം തുടർന്ന് നമുക്ക് വായിക്കാം.


(തീർന്നില്ല...)

✍️aboohabeeb payyoli

🌹🌹🌹🌹🌹🌹🌹🌹

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...